ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ക്രിസ്ത്യാനികള്‍ പങ്കെടുത്തിട്ടുണ്ടോ? വിമര്‍ശകര്‍ക്ക് മറുപടി
അനില്‍കുമാര്‍ വി അയ്യപ്പന്‍ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ യാതൊരു പങ്കും ക്രിസ്ത്യാനികള്‍ വഹിച്ചിരുന്നില്ല എന്നത് അറിവില്ലായ്മയുടെ അങ്ങേയറ്റവും ചരിത്രത്തിന് നേര്‍ക്കുളള കൊഞ്ഞനം കുത്തലുമാണ്. ഇന്ത്യയില്‍ രണ്ട് സ്വാതന്ത്ര്യ സമരം ഉണ്ടായിട്ടുണ്ട്, രണ്ടിലും ക്രിസ്ത്യാനികള്‍ പങ്കെടുത്തിട്ടുണ്ട് എന്ന് മാത്രമല്ല, അതിലൊരു സമരത്തിന്‍റെ നേതൃത്വം വഹിച്ചിരുന്നത് തന്നെ ക്രിസ്ത്യാനികളായിരുന്നു. രണ്ട് സ്വാതന്ത്ര്യ സമരം എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ ചിലര്‍ക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അക്കാര്യം ചെറുതായൊന്നു വിശദീകരിക്കാം. ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരുടെ കീഴിലിരുന്നത് 1757 മുതല്‍ 1947 വരെയുള്ള 190 വര്‍ഷങ്ങളാണ്. […]