About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    യെശയ്യാ.29:12 -ല്‍ മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനമുണ്ടോ?

    ചോദ്യം: യെശയ്യാ.29:12-ല്‍ നിരക്ഷരനായ ഒരു പ്രവാചകനെ കുറിച്ച് യെശയ്യാവ് പ്രവചിക്കുന്നുണ്ടല്ലോ. നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദ്‌ നബിയല്ലാതെ വേറെ ആരും ഉണ്ടായിട്ടില്ല എന്നിരിക്കെ ക്രിസ്ത്യാനികള്‍ എന്തുകൊണ്ടാണ് യെശയ്യാവ്.29:12-ല്‍ പറഞ്ഞിരിക്കുന്ന മുഹമ്മദ്‌ നബിയെക്കുറിച്ചുള്ള പ്രവചനത്തെ അവഗണിക്കുന്നത്?

     

    ഉത്തരം: ഈ ദാവാക്കാര്‍ എന്ന് പറഞ്ഞാല്‍ അതൊരു പ്രത്യേക ജീവിവര്‍ഗ്ഗമാണ്. നരവംശ ശാസ്ത്രജ്ഞന്‍മാര്‍ ഇവരെ പരീക്ഷണവിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടിയും ഇത്രമാത്രം ഇരട്ടത്താപ്പും സ്വായത്തമാക്കിയിട്ടുള്ള മറ്റൊരു ജനവിഭാഗം ലോകത്തിലില്ല. ‘ബൈബിള്‍ തിരുത്തപ്പെട്ടതാണ്, അതുകൊണ്ട് അത് വിശ്വസിക്കാന്‍ കൊള്ളില്ല’ എന്ന് പറഞ്ഞ് നാവ് വായിലിടുന്നതിനു മുന്‍പ്‌ തന്നെ അവര്‍ ‘ബൈബിളില്‍ ഞങ്ങളുടെ മുത്തുനബിയെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്’ എന്ന് വലിയ വായില്‍ കൂവാന്‍ തുടങ്ങും. അതുപോലെ തന്നെ ‘ഹൈന്ദവ ഗ്രന്ഥങ്ങള്‍ എല്ലാം തിരുത്തപ്പെട്ടതാണ്, അതുകൊണ്ട് അവയൊന്നും വിശ്വസിക്കാന്‍ പാടില്ല’ എന്ന് പറഞ്ഞ് തീരുന്നതിന് മുന്‍പേ അവര്‍ ‘ഭവിഷ്യപുരാണത്തില്‍ ഞങ്ങടെ മുത്തുനബിയെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്’ എന്നും പറഞ്ഞ് വരും. മനഃശാസ്ത്രപരമായി അപഗ്രഥിച്ചാല്‍, സ്വന്തം മതഗ്രന്ഥങ്ങള്‍ ഒന്നും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന ഉറപ്പുള്ളത് കൊണ്ടാണ് ഇവര്‍ മറ്റുള്ളവരുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ തങ്ങളുടെ പ്രവാചകനെ തിരയാന്‍ പോകുന്നത്!!

     

    യെശയ്യാ.29:12-താഴെ കൊടുക്കുന്നു:

     

    “അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്‍റെ കയ്യില്‍ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാല്‍ അവന്‍ എനിക്കു അക്ഷര വിദ്യയില്ല എന്നു പറയും.”

     

    കുറഞ്ഞപക്ഷം ഈ ഒരദ്ധ്യായമെങ്കിലും മര്യാദയ്ക്ക് വായിച്ചിരുന്നെങ്കില്‍ ഇത് മുഹമ്മദിനെ കുറിച്ചുള്ള പ്രവചനമാണെന്ന് പറയാന്‍ ചിന്താശേഷിയുള്ള ഒറ്റ മുസ്ലീമും ധൈര്യപ്പെടുകയില്ലായിരുന്നു. സത്യത്തില്‍, ഈ വാക്യം മുഹമ്മദിനെ കുറിച്ചുള്ള പ്രവചനം ആയിരുന്നെങ്കില്‍ അതില്‍ ഏറെ സന്തോഷിക്കുമായിരുന്ന മനുഷ്യനാണ് ഞാന്‍. ഞാന്‍ മാത്രമല്ല, ഒരുമാതിരിപ്പെട്ട എല്ലാ ക്രിസ്ത്യാനികളും. പക്ഷേ ഞങ്ങളുടെ ആഗ്രഹം കൊണ്ട് കാര്യമില്ലല്ലോ, ദൈവവചനത്തില്‍ ഉള്ളതല്ലേ പറയാന്‍ പറ്റൂ. ഏതായാലും നമുക്ക്‌ ഈ വാക്യം ആരെക്കുറിച്ചുള്ള പ്രവചനം ആണെന്ന് നോക്കാം.

     

    യെശയ്യാ.29 ന്‍റെ പശ്ചാത്തലം എന്നത് യഹോവയെ വിട്ട് അകന്നു പോയ യെഹൂദാ ജനത്തിന് വരാന്‍ പോകുന്ന ന്യായവിധിയും പിന്നീടുള്ള അവരുടെ യാഥാസ്ഥനപ്പെടലും ആണ്. ആദ്യത്തെ മൂന്ന് വാക്യങ്ങളില്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്:

     

    “അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോടു ആണ്ടു കൂട്ടുവിന്‍; ഉത്സവങ്ങള്‍ മുറെക്കു വന്നുകൊണ്ടിരിക്കട്ടെ. എന്നാല്‍ ഞാന്‍ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അതു എനിക്കു അരീയേലായി തന്നേ ഇരിക്കും. ഞാന്‍ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാട കോരി നിന്നെ നിരോധിക്കയും നിന്‍റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.”

     

    യെരുശലേമിന്‍റെ മറ്റൊരു പേരാണ് അരിയേല്‍. ‘ദൈവത്തിന്‍റെ സിംഹം’ എന്നാണ് വാക്കിന്‍റെ അര്‍ത്ഥം. യെരുശലേമിന് യോജിച്ച പേര് തന്നെ. ദൈവത്തിന് വിരോധമായി ജീവിക്കുന്ന യെരുശലേമിനെതിരെ വരാന്‍ പോകുന്ന ന്യായവിധിയില്‍ ഉള്‍പ്പെടുന്ന ശിക്ഷാവിധിയിലെ ഒരു ഭാഗമാണ് 10 മുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ യെശയ്യാ പ്രവാചകന്‍ പറയുന്നത്. അത് താഴെ കൊടുക്കാം:

     

    “യഹോവ ഗാഢനിദ്ര നിങ്ങളുടെ മേല്‍ പകര്‍ന്നു നിങ്ങളുടെ കണ്ണുകളെ അടച്ചിരിക്കുന്നു; അവന്‍ പ്രവാചകന്മാര്‍ക്കും നിങ്ങളുടെ ദര്‍ശകന്മാരായ തലവന്മാര്‍ക്കും മൂടുപടം ഇട്ടിരിക്കുന്നു. അങ്ങനെ നിങ്ങള്‍ക്കു സകലദര്‍ശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങള്‍ പോലെ ആയിത്തീര്‍ന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്‍റെ കയ്യില്‍ കൊടുത്തു: ‘ഇതൊന്നു വായിക്കേണം’ എന്നു പറഞ്ഞാല്‍ ‘അവന്‍ എനിക്കു വഹിയാ; അതിന്നു മുദ്രയിട്ടിരിക്കുന്നുവല്ലോ’ എന്നു പറയും. അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്‍റെ കയ്യില്‍ കൊടുത്തു: ‘ഇതൊന്നു വായിക്കേണം’ എന്നു പറഞ്ഞാല്‍ അവന്‍ ‘എനിക്കു അക്ഷര വിദ്യയില്ല’ എന്നു പറയും. ഈ ജനം അടുത്തു വന്നു വായ് കൊണ്ടും അധരം കൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവര്‍ എങ്കല്‍നിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രെ.”

     

    ഇത് മുഹമ്മദിനെ കുറിച്ചുള്ള പ്രവചനം അല്ലെന്ന് മനസ്സിലാക്കാന്‍ ഈ 10 മുതല്‍ 14 വരെയുള്ള വാക്യങ്ങള്‍ മാത്രം മുസ്ലീങ്ങള്‍ വായിച്ചാല്‍ മതിയായിരുന്നു. പക്ഷേ അങ്ങനെ വായിക്കുന്ന ശീലം അവര്‍ക്കില്ലല്ലോ.

     

    ദൈവത്തെ വിട്ടകന്നു പോയ യെരുശലേമിനെതിരെയുള്ള ശിക്ഷാവിധിയില്‍ ഒന്ന്, ദൈവത്തിന്‍റെ സന്ദേശം ഗ്രഹിക്കാനുള്ള അവരുടെ ജ്ഞാനം ദൈവം എടുത്തു കളയും എന്നുള്ളതായിരുന്നു. അങ്ങനെ എടുത്തു കളയാനുള്ള കാരണമാണ് പതിനാലാം വാക്യത്തില്‍ പറഞ്ഞിരിക്കുന്നത്. അവര്‍ വെറുതെ വായ്‌ കൊണ്ട് ദൈവത്തെ പുകഴ്ത്തുന്നു, പക്ഷേ അവരുടെ ഹൃദയത്തില്‍ ദൈവമില്ല. അതുകൊണ്ട് യേശയ്യാവിലൂടെയും സമകാലീനരായ മറ്റു ദര്‍ശകന്മാരിലൂടെയും നല്‍കപ്പെട്ട ദൈവത്തിന്‍റെ സന്ദേശം ഗ്രഹിക്കാനുള്ള കഴിവിനെ ദൈവം അവരില്‍ നിന്നും എടുത്തു കളഞ്ഞിരിക്കുന്നു. ഇതിനെ ദൈവം ഉപമിച്ചിരിക്കുന്നത്‌ മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തോടാണ്. വായിക്കാന്‍ അറിയാവുന്നവന്‍റെ അടുക്കല്‍ അത് കൊണ്ട് കൊടുത്താല്‍ അവനത് വായിക്കാന്‍ കഴിയില്ല, കാരണം അത് മുദ്രയിട്ടതാണ്. വായിക്കാന്‍ അറിയാത്തവന്‍റെ കൈയില്‍ അത് കൊണ്ടുകൊടുത്താലും കാര്യമില്ല, കാരണം അവന് വായിക്കാന്‍ അറിയില്ലല്ലോ. എങ്ങനെ നോക്കിയാലും ശരി, ആ പുസ്തകത്തില്‍ ഉള്ളത് അറിയാന്‍ കഴിയില്ല. ഇതുപോലെ, എങ്ങനെ നോക്കിയാലും ശരി, ദൈവത്തിന്‍റെ വചനം യെഹൂദ്യയിലുള്ളവര്‍ക്ക്‌ മറവായിരിക്കുന്നു എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്.

     

    കര്‍ത്താവായ യേശുക്രിസ്തു ഭൂമിയില്‍ ആയിരിക്കുമ്പോള്‍, ഈ പതിനാലാം വാക്യം ഉദ്ധരിച്ചു കൊണ്ട് പരീശന്മാരോടും ശാസ്ത്രിമാരോടും ഇപ്രകാരം പറഞ്ഞു:

     

    “കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു: “ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു” “എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു” (മത്തായി.15:7-9).

     

    ‘യെശയ്യാ.29:12 മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനം ആയിരുന്നെങ്കില്‍ അതില്‍ ഞാന്‍ ഏറെ സന്തോഷിക്കുമായിരുന്നു’ എന്ന് മുന്‍പേ പറഞ്ഞത് എന്തുകൊണ്ടാണെന്ന് മുസ്ലീം സുഹൃത്തുക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. യെശയ്യാ.29:12-ല്‍ പറയപ്പെട്ടിരിക്കുന്ന ആള്‍ കപടഭക്തിക്കാരനും തന്മൂലം ദൈവത്താല്‍ അന്ധത ബാധിക്കപ്പെട്ട ഒരുവനുമാണ്. വായകൊണ്ട് മാത്രം ദൈവത്തെ പുകഴ്ത്തുകയും ഹൃദയത്തില്‍ ദൈവമില്ലാതിരിക്കുകയും ചെയ്യുന്ന ഒരുവനാണ്. നിങ്ങളുടെ പ്രവാചകന്‍ അങ്ങനെയുള്ള ഒരുവനാണ് എന്ന് നിങ്ങള്‍ തന്നെ ശക്തിയുക്തം വാദിക്കുകയാണെങ്കില്‍ ഞങ്ങള്‍ എന്ത് ചെയ്യാനാണ്? അത് സമ്മതിച്ചു തരാന്‍ ഞങ്ങള്‍ക്ക്‌ നൂറുവട്ടം സമ്മതമേയുള്ളൂ. പക്ഷേ, അത് യെരുശലേമിനെതിരെയുള്ള പ്രവചനമാണ്, അല്ലാതെ മരുഭൂമിയിലെ ഒരറബിയെക്കുറിച്ചുള്ള പ്രവചനം അല്ല എന്നുള്ളത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ സമ്മതിച്ചു തരാത്തത്.

     

    എന്തായലും ദാവാക്കാര്‍ വിഷമിക്കുകയൊന്നും വേണ്ട. ഇതേ യെശയ്യാ പ്രവാചകന്‍ മുഹമ്മദിനെ കുറിച്ച് വളരെ വ്യക്തമായി പ്രവചിച്ചിട്ടുണ്ട്. യെശയ്യാ.32:5-ല്‍ പ്രവാചകനായ യെശയ്യാവ് പ്രവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

     

    “ഭോഷനെ ഇനി ഉത്തമന്‍ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല.”

     

    ആരാണ് ഇവിടെ പറയപ്പെട്ടിരിക്കുന്ന ഭോഷനും ആഭാസനുമായ വ്യക്തി എന്നറിയണമെങ്കില്‍ താഴെയുള്ള വാക്യം വായിച്ചാല്‍ മതി:
    “ഭോഷന്‍ ഭോഷത്വം സംസാരിക്കും; വഷളത്വം ചെയ്തും യഹോവക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവര്‍ക്കു പാനം മുടക്കിയുംകൊണ്ടു അവന്‍റെ ഹൃദയം നീതികേടു പ്രവര്‍ത്തിക്കും” (യെശയ്യാ.32:6).

     

    ഭോഷനും ആഭാസനുമായ ഈ വ്യക്തി യഹോവയ്ക്ക് വിരോധമായി അബദ്ധം സംസാരിക്കുക മാത്രമല്ല, വിശപ്പുള്ളവരെ പട്ടിണിക്കിടുകയും ദാഹമുള്ളവരുടെ പാനം മുടക്കുകയും ചെയ്യുന്ന ഒരു പുതിയ രീതികൂടി കൊണ്ടുവരും എന്നാണ് പ്രവാചകനായ യെശയ്യാവ് പറയുന്നത്. ഇവനെ തിരിച്ചറിയാനുള്ള അടയാളം അതാണ്‌. ഇതാരെക്കുറിച്ചുള്ള പ്രവചനമാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക്‌ മനസ്സിലായിക്കാണും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് ഞങ്ങളുടെ വാക്കുകളല്ല, പ്രവാചകനായ യെശയ്യാവിന്‍റെ വാക്കുകളാണ്.

     

    ബുദ്ധിയുറയ്ക്കാന്‍ പ്രായമാകുന്നതിന് മുന്‍പേ തന്നെ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടതു കൊണ്ട് ഭോഷനും ആഭാസനുമായ ഒരു വ്യക്തിയെ, മനുഷ്യകുലത്തിലെ ഉത്തമനാണ്, മാനവരില്‍ മഹോന്നതനാണ്, കാരുണ്യത്തിന്‍റെ തിരുദൂതരാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് നടക്കുന്ന ജനം, ആ വിളികള്‍ നിര്‍ത്തുന്ന ഒരു കാലം വരുന്നു എന്നാണ് യെശയ്യാ പ്രവാചകന്‍ പ്രവചിക്കുന്നത്. എപ്പോഴാണ് ആ കാലം വരുന്നത്? അതറിയാന്‍ അതേ അദ്ധ്യായത്തിന്‍റെ ഒന്നാമത്തെ വാക്യം നോക്കിയാല്‍ മതി. യെശയ്യാ.32:1-

     

    “ഒരു രാജാവ്‌ നീതിയോടെ വാഴും.”

     

    ഈ ലോകം അനേകം രാജാക്കന്മാരുടെ വാഴ്ച കണ്ടിട്ടുള്ളതാണെങ്കിലും പരിപൂര്‍ണ്ണമായും നീതിയോടുകൂടെയുള്ള വാഴ്ച ഇന്നുവരെ ലോകം കണ്ടിട്ടില്ല. എന്നാല്‍, ഒരു രാജാവ്‌ വരുന്നു, നീതിയോടെ ഈ ഭൂതലത്തെ വാഴുവാന്‍ അതിശ്രേഷ്ടനായ ഒരു രാജാവ്‌ വരുന്നു. അവന്‍റെ പേര് യേശുക്രിസ്തു എന്നാണ്, അല്ലാഹു എന്നല്ല. ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു, ആയിരം വര്‍ഷം നീണ്ടുനില്‍ക്കുന്ന നീതിയും ന്യായവും നിറഞ്ഞ ഒരു ഭരണം ഈ ഭൂമിയില്‍ നടപ്പാക്കാന്‍ വരുന്നു.

     

    അവന്‍ നീതിയുള്ള രാജാവ്‌,

     

    അവന്‍ ദയയുള്ള രാജാവ്‌,

     

    അവന്‍ മഹത്വത്തിന്‍റെ രാജാവ്,

     

    അവന്‍ സമാധാനത്തിന്‍റെ രാജാവ്‌,

     

    അവന്‍ ആധിപത്യത്തിന്‍റെ രാജാവ്‌,

     

    അവന്‍ സത്യത്തിന്‍റെ രാജാവ്‌,

     

    അവന്‍ ന്യായത്തിന്‍റെ രാജാവ്‌,

     

    അവന്‍ വിശ്വസ്തതയുടെ രാജാവ്‌,

     

    അവന്‍ ഇസ്രായേലിന്‍റെ രാജാവ്‌,

     

    അവന്‍ അബ്രഹാമിന്‍റെയും യിസ്‌ഹാക്കിന്‍റെയും യാക്കോബിന്‍റെയും രാജാവ്‌,

     

    അവന്‍ ദാവീദിന്‍റെ രാജാവ്‌,

     

    അവന്‍ യെഹൂദന്മാരുടെ രാജാവ്‌,

     

    അവന്‍ ജാതികളുടെ രാജാവ്‌,

     

    അവന്‍, വചനം എന്ന ഇരു വായ്ത്തലയുള്ള വാള്‍ തന്‍റെ വായില്‍ നിന്നു പുറപ്പെടുവിക്കുന്ന രാജാവ്‌,

     

    അവന്‍ ന്യായവിധി നടത്തുന്ന രാജാവ്‌,

     

    അവന്‍ മഹാ രാജാവ്,

     

    അവന്‍ രാജാധിരാജാവ്‌.

     

    അവന്‍ ജീവദായകനായ രാജാവ്.

     

    ആ മഹാ രാജാവിന്‍റെ നാമം യേശുക്രിസ്തു എന്നാണ്, അല്ലാഹു എന്നല്ല.

     

    ഉയരം കൊണ്ട് മനോഹരവും സര്‍വ്വഭൂമിയുടെയും ആനന്ദവുമായ ഉത്തരഗിരിയായ സീയോന്‍ പര്‍വ്വതത്തിലിരുന്ന് ഈ ഭൂതലത്തെ മുഴുവന്‍ അവന്‍ വാഴാന്‍ പോകുന്ന കാലം വരുന്നു. അവന്‍ അന്ന് പലരുടെയും കണ്ണും കാതും ഹൃദയവും തുറക്കും. ഈ ലോകത്തിന്‍റെ ദൈവമായ പിശാച് അടച്ചു വെച്ചിരിക്കുന്ന കണ്ണും കാതും ഹൃദയവും അവന്‍ തുറക്കുന്ന കാലം വരുന്നു. അങ്ങനെ കണ്ണും കാതും ഹൃദയവും തുറക്കപ്പെടുന്ന ഈ ജനം, അന്ന് മനസ്സിലാക്കും തങ്ങള്‍ മഹോന്നതെന്നും മഹാത്മാവെന്നും ഉത്തമനെന്നും പറഞ്ഞുകൊണ്ട് നടന്നിരുന്നവന്‍ യഥാര്‍ത്ഥത്തില്‍ വെറും ഭോഷനും ആഭാസനും ആയിരുന്നു എന്നുള്ള നഗ്നസത്യം. അതാണ്‌ യെശയ്യാ പ്രവാചകന്‍ ഇവിടെ പറയുന്നത്.

     

    അതുകൊണ്ട് യെശയ്യാവ് മുഹമ്മദിനെ കുറിച്ച് പ്രവചിച്ചിട്ടില്ല എന്ന് ഞങ്ങള്‍ ക്രൈസ്തവര്‍ ആരും പറയുന്നില്ല, വളരെ വ്യക്തമായി തന്നെ മുഹമ്മദിനെ കുറിച്ച് യെശയ്യാവ് പ്രവചിച്ചിട്ടുണ്ട്. ആ പ്രവചനം യെശയ്യാ. 29:12-ലല്ല, മറിച്ച് 32:5,6 വാക്യങ്ങളില്‍ ആണെന്ന് മാത്രം!!

    Leave a Comment