About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • July 2024 (1)
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  സാക്ഷിക്കെതിരെയുള്ള എം.എം.അക്ബറിന്‍റെ നുണകള്‍ക്ക് മറുപടി.

  അനില്‍കുമാര്‍ വി. അയ്യപ്പന്‍ സുപ്രസിദ്ധ ക്രൈസ്തവ ന്യായവാദ സംഘടനയായ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക്, ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്ഷണിച്ചിട്ടും സംവാദത്തിന് വരാതെ ഒളിച്ചു നടക്കുന്ന എം.എം. അക്ബര്‍ മൌലവിയെ സാക്ഷിയുമായുള്ള സംവാദത്തിന് കൊണ്ടു വരുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുന്നതാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി എം.എം.അക്ബര്‍ മൌലവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇട്ട പ്രതികരണ വീഡിയോ കാണുകയുണ്ടായി. അതിനോടുള്ള മറുപടിയാണ് ഈ കുറിപ്പ്.   എം.എം.അക്ബര്‍ പറയുന്ന നുണ.   അക്ബര്‍ ഭയപ്പെടുന്നത് സാക്ഷിയെയോ അതോ […]

  Continue reading...

  സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്കിനോടുള്ള മുഹമ്മദ്‌ ഈസയുടെ വെല്ലുവിളി സാക്ഷി ഏറ്റെടുത്തിരിക്കുന്നു!

  സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സാക്ഷിയുമായി സംവാദത്തിനു വരാന്‍ ധൈര്യം കാണിക്കാത്ത നിച്ച് ഓഫ് ട്രൂത്ത്‌ ഡയറക്ടര്‍ ശ്രീ.എം.എം.അക്ബറിനെ സാക്ഷിയുമായുള്ള സംവാദത്തിന് കൊണ്ടുവരുന്ന ഏതൊരാള്‍ക്കും സംവാദം കഴിഞ്ഞ ഉടനെതന്നെ ഒരുലക്ഷം രൂപ സമ്മാനമായി നല്‍കുന്നതാണ് എന്നുള്ള ഞങ്ങളുടെ അറിയിപ്പ് ദാവാക്കാരെ ആകെ അങ്കലാപ്പിലാക്കിയിരിക്കുന്ന ഈ അവസ്ഥയില്‍, അതിന് മറുപടിയെന്നോണം നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം) നടത്തിയ ഒരു വെല്ലുവിളി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഇങ്ങനെയാണ് ആ വെല്ലുവിളി:   “സാക്ഷി അപ്പോളജെറ്റിക്സ് സംവാദകനായ ജെറി തോമസ്‌ […]

  Continue reading...

  യഹോവയും അല്ലാഹുവും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-4)

  അനില്‍കുമാര്‍ വി അയ്യപ്പന്‍ വിശുദ്ധ ബൈബിളില്‍ വെളിപ്പെടുന്ന ദൈവം തന്നെയാണ് ഖുര്‍ആനില്‍ ഉള്ള അല്ലാഹു എന്ന് ദാവാക്കാര്‍ എപ്പോഴും ക്രിസ്ത്യാനികളോട് പറയും. ചില ക്രിസ്ത്യാനികള്‍ ഇത് സത്യമാണെന്നു കരുതുന്നവരും ആണ്. ദാവാക്കാരുടെ ഈ വാദത്തെ പലതവണയായി ഞങ്ങള്‍ പൊളിച്ചടുക്കിയിട്ടുള്ളതാണ്. എങ്കിലും ലജ്ജ എന്നത് ഏഴയലത്തുകൂടി പോയിട്ടില്ലാത്ത, തൊലിക്കട്ടിയില്‍ കാണ്ടാമൃഗത്തിനെയും അതിശയിപ്പിക്കുന്ന ദാവാക്കാര്‍ പിന്നെയും പിന്നെയും അത് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. അവരുടെ ആ വാദത്തെ ഒരിക്കല്‍ക്കൂടി പരിശോധനാ വിധേയമാക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്.   ബൈബിള്‍ വെളിപ്പെടുത്തുന്ന […]

  Continue reading...

  ഫറവോയുടെ ഹൃദയം കഠിനമാക്കിയത് ആര്?

  ചോദ്യം: ബൈബിളില്‍ യഹോവയായ ദൈവം ഫറവോയുടെ ഹൃദയം കഠിനമാക്കിയതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ദൈവമാണ് ഫറവോയുടെ ഹൃദയം കഠിനമാക്കിയതെങ്കില്‍ പാവം ഫറവോയെ മുക്കിക്കൊന്നതെന്തിനു? അത് നീതിയാണോ?   ഉത്തരം: മുസ്ലീങ്ങള്‍ സാധാരണ ചോദിക്കുന്ന ചോദ്യമാണിത്. അവരീ ചോദ്യം ചോദിക്കുന്നതിന് ഒരു കാരണമുണ്ട്, ഖുര്‍ആനില്‍ മലക്ക്‌ പറയുന്ന ചില വാചകങ്ങള്‍ നോക്കിയാല്‍ അത് മനസ്സിലാകും:   “നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും” (സൂറാ.6:39) […]

  Continue reading...

  എന്തുകൊണ്ടാണ് ത്രിയേകത്വ ദൈവദര്‍ശനം മാത്രം യുക്തിക്ക് നിരക്കുന്നതായിരിക്കുന്നത്?

  അനില്‍കുമാര്‍ വി അയ്യപ്പന്‍ ബൈബിള്‍ വെളിപ്പെടുത്തുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്‍റെ  ഏകത്വം ബുദ്ധിക്ക് ഗ്രഹിക്കാന്‍ പറ്റാത്തതും യുക്തിക്ക് നിരക്കാത്തതുമാണെന്ന് വിമര്‍ശകന്മാര്‍ ആരോപണമുന്നയിക്കുന്നത് പുതിയ കാര്യമല്ല. ത്രിയേകത്വം യുക്തിക്ക് നിരക്കുന്നതാണ്, അഥവാ ത്രിയേകത്വം മാത്രമേ യുക്തിക്ക് നിരക്കുന്ന ദൈവദര്‍ശനം ആകുന്നുള്ളൂ എന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ  പല ക്രിസ്ത്യന്‍ ദൈവശാസ്ത്രജ്ഞന്മാരും തെളിയിച്ചിട്ടുള്ളതാണ്. പക്ഷേ, വിമര്‍ശകന്‍മാരുടെ വളരെ താഴ്ന്ന ബൗദ്ധിക നിലവാരം കാരണം പലപ്പോഴും ഇത് മനസ്സിലാക്കി കൊടുക്കാന്‍ കഴിയാറില്ല എന്നത് വാസ്തവമാണ്. ത്രിയേകത്വം വിശദീകരിക്കുന്നതിന് ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകള്‍ നൂറ്റാണ്ടുകള്‍ക്ക് […]

  Continue reading...

  മുഹമ്മദ്‌ ഒന്നാന്തരം കള്ളപ്രവാചകനാണെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍!!

  മുഹമ്മദ്‌ കള്ളപ്രവാചകനാണ് എന്ന് ഞങ്ങള്‍  പറയുമ്പോള്‍ മുസ്ലീം സുഹൃത്തുക്കള്‍ ഞങ്ങളുടെ  നേരെ ദേഷ്യപ്പെടും. ഞങ്ങള്‍ അവരുടെ പ്രവാചകനെതിരെ വ്യാജാരോപണം ഉന്നയിക്കുകയാണ് എന്നാണ് അവരുടെ ചിന്ത. എന്നാല്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വെച്ച് കൊണ്ടുതന്നെ ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നാണ് മുഹമ്മദ്‌ കള്ളപ്രവാചകന്‍ ആണെന്നുള്ള സത്യം. ഒരു പോയിന്‍റ് മാത്രം നമുക്കൊന്ന് പരിശോധിച്ച് നോക്കാം.   “നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി […]

  Continue reading...

  മോശെയുടെ ന്യായപ്രമാണവും ക്രിസ്തുവിന്‍റെ ന്യായപ്രമാണവും

  അനില്‍കുമാര്‍ വി. അയ്യപ്പന്‍   പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ ന്യായപ്രമാണത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് ആധാരശിലയായി നില്‍ക്കുന്ന വേദഭാഗം മത്തായി.5:17,18 ആണ്: “ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു. സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല” എന്ന കര്‍ത്താവിന്‍റെ വചനം! ന്യായപ്രമാണം ക്രിസ്തു നിവര്‍ത്തിച്ചു എന്ന് പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? […]

  Continue reading...

  കുരിശുയുദ്ധം,ഒരു വിഹഗ വീക്ഷണം.

  ഒന്നാമത്തെ കുരിശുയുദ്ധം ആരംഭിച്ചത് 1095-ലായിരുന്നു…   യെരുശലേം നഗരം മുസ്ലീങ്ങള്‍ ആക്രമിച്ചു കീഴടക്കി 457 വര്‍ഷം കഴിഞ്ഞതിനു ശേഷം…   കോപ്റ്റിക്‌ ക്രിസ്ത്യാനികളുടെ രാജ്യമായിരുന്ന ഈജിപ്ത് മുസ്ലീങ്ങള്‍ ആക്രമിച്ചു കീഴടക്കി 453 വര്‍ഷങ്ങള്‍ക്കു ശേഷം…   ഇറ്റലിയെ ആദ്യമായി മുസ്ലീം സൈന്യം ആക്രമിച്ച് കൊള്ളയടിച്ച് 443 വര്‍ഷങ്ങള്‍ക്ക് ശേഷം…   പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരമായ കോണ്‍സ്റ്റാന്‍ഡിനോപ്പിളിന് നേരെയുള്ള ഒന്നാമത്തെ മുസ്ലീം ഉപരോധം നടന്ന് 427 വര്‍ഷങ്ങള്‍ക്ക് ശേഷം…   സ്പെയിന്‍ മുസ്ലീം ഭരണത്തിലമര്‍ന്നു 380 […]

  Continue reading...