About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    മുഹമ്മദും ന്യായപ്രമാണവും (ഭാഗം-9)

     

    അനില്‍കുമാര്‍ വി. അയ്യപ്പന്‍

    മോഹിക്കരുത് (പുറ.20:17).

    ദുര്‍മോഹത്തെയാണ് ദൈവം ഇവിടെ വിലക്കിയിരിക്കുന്നതെന്ന് ഈ കല്പനയുടെ വിശദീകരണത്തില്‍ നിന്ന് നമുക്ക്‌ പിടികിട്ടും. “കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു” എന്നാണ് കല്പനയുടെ പൂര്‍ണ്ണ രൂപം. മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ഈ കല്പനയ്ക്കുണ്ട്. മറ്റു കല്പനകളെല്ലാം പ്രവൃത്തിയിലൂടെ വെളിപ്പെടുമ്പോള്‍ മാത്രമേ ആ കല്പനകള്‍ അനുസരിക്കുകയായിരുന്നോ അതോ ലംഘിക്കുകയായിരുന്നോ എന്ന് മനസിലാകുകയുള്ളൂ. എന്നാല്‍ ഈ കല്പന ഒരാള്‍ ലംഘിച്ചാല്‍ അത് മനുഷ്യന് മനസ്സിലാക്കാന്‍ കഴിയില്ല, ഹൃദയങ്ങളെ ശോധന ചെയ്യുന്ന ദൈവത്തിനു മാത്രമേ ഇക്കാര്യം അറിയാന്‍ കഴിയുകയുള്ളൂ. എല്ലാ പാപവും ഹൃദയത്തിലാണ് ആരംഭിക്കുന്നതെങ്കിലും അത് പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നത് ശരീരമാണ്. എന്നാല്‍ ശരീരത്തിന്‍റെ സഹായം ആവശ്യമില്ലാതെ, മനസ്സുകൊണ്ട് മാത്രം ചെയ്യാന്‍ കഴിയുന്ന പാപമാണ് അവസാന കല്പനയുടെ ലംഘനം. ഒരാള്‍ ഈ കല്പന ലംഘിച്ചോ ഇല്ലയോ എന്ന കാര്യം മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം ദുഷ്കരമാണ് എന്ന് വരികിലും അയാളുടെ പ്രവൃത്തി ചിലപ്പോള്‍ അത് വെളിപ്പെടുത്തിയെക്കാം. മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങള്‍ പരിശോധിച്ച് കൊണ്ട് ഈ കല്പന മുഹമ്മദ്‌ ലംഘിച്ചുവോ ഇല്ലയോ എന്ന് നമുക്ക്‌പരിശോധിച്ച് നോക്കാം.

     

    മുഹമ്മദിന്‍റെ വളര്‍ത്തു മകന്‍ ആയിരുന്ന സെയ്ദിന്‍റെ ഭാര്യയെ മുഹമ്മദ്‌ ഒരിക്കല്‍ കാണാന്‍ പാടില്ലാത്ത വിധത്തില്‍ കണ്ടു. അതിന്‍റെ അന്തരഫലം എന്തായിരുന്നു എന്ന് തബരി പറയുന്നത് നോക്കൂ:

     

    ‘മുഹമ്മദ്‌ ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്‍റെ വീട്ടിൽ എത്തി.  ശിരോവസ്ത്രം കൊണ്ട് വാതിൽ  മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപ്പോയി. സൈനബ് അവളുടെ മുറിയിൽ  വിവസ്ത്ര ആയി  ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു  സൈദിന്‍റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)

     

    ആ വർഷം പ്രവാചകൻ സൈനബ് ബിന്ത് ജഹ്ശിനെ വിവാഹം ചെയ്തു: അല്ലാഹുവിന്‍റെ ദൂതൻ സൈദിന്‍റെ വീട്ടിൽ വന്നു. പക്ഷെ അപ്പോള്‍ സൈദിനെ  പ്രവാചകന് കാണാൻ കഴിഞ്ഞില്ല. സൈദിന്‍റെ ഭാര്യ ആയ സൈനബ് അദ്ദേഹത്തെ എതിരേൽക്കാൻ എഴുന്നേറ്റു.  അവൾ പകുതി വസ്ത്രം ധരിച്ചിരുന്ന അവസ്ഥയിൽ ആയിരുന്നു. അവൾ വ്യഗ്രതയോടെ ചാടി എഴുന്നേൽക്കുകയും അവളിൽ  അല്ലാഹുവിന്‍റെ ദൂതനോടുള്ള ആരാധന ഉണർത്തുകയും ചെയ്തു,   അത് കണ്ടു അദ്ദേഹം എന്തോ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു. എങ്കിലും അദ്ദേഹം പരസ്യമായി പറഞ്ഞു  “ഹൃദയങ്ങളെ ചഞ്ചലിപ്പിക്കുന്ന സർവശക്തൻ ആയ അല്ലാഹുവിനു മഹത്വം ഉണ്ടാകട്ടെ”. സൈദ്‌ മുഹമ്മദിന്‍റെ അടുത്ത് വന്നു പറഞ്ഞു: “പ്രവാചകാ! അങ്ങ് എന്‍റെ ഭവനത്തിൽ വന്നതായി അറിഞ്ഞു. എന്തുകൊണ്ടാണ് ഉള്ളിൽ പ്രവേശിക്കാതിരുന്നത്‌?! താങ്കള്‍ക്ക് അവളോടുള്ള മതിപ്പ് അവളിൽ ആവേശം ഉണര്‍ത്തിയിരിക്കുന്നു അതുകൊണ്ട് ഞാൻ അവളെ ഉപേക്ഷിക്കുന്നു’ (Tabari VIII:1)

     

    ‘സൈദ്‌ അവളെ ഉപേക്ഷിച്ചു. അവൾ സ്വതന്ത്രയായി. അല്ലാഹുവിന്‍റെ ദൂതൻ ആയിഷയോട് സംസാരിക്കുമ്പോൾ ഒരു മോഹാലസ്യം അദ്ദേഹത്തിൽ  വന്നു. അത് മാറി കഴിഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. “ആരാണ് സൈനബിന്‍റെ അടുത്ത് പോയി പറയുക ഈ സന്തോഷ വാർത്ത‍?” അള്ളാഹു അവളെ എനിക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു.” ശേഷം പ്രവാചകൻ (സൂറ 33) മുഴുവനായും ചൊല്ലി . ആയിഷ പറഞ്ഞു: ‘അവളുടെ സൌന്ദര്യത്തെ കുറിച്ച് കേട്ട്  ഞാൻ വളരെ അസ്വസ്ഥയായി. കൂടെ അള്ളാഹു തന്നെ നേരിട്ട് അവളെ അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുത്തതും.’ ഞാൻ പറഞ്ഞു: ‘അവൾ ഇനി അത് പറഞ്ഞു ഞങ്ങളുടെ അടുത്ത് ആത്മപ്രശംസ നടത്തും’ (Tabari VIII:3)

     

    തന്‍റെ വളര്‍ത്തു പിതാവ്‌ തന്‍റെ ഭാര്യയെ മോഹിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ മുഹമ്മദിന് വേണ്ടി വിവാഹമാലോചിക്കാന്‍ സൈദ്‌ പോകുന്നുണ്ട്. സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428) നോക്കാം:

     

    ‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു).’

     

    “സൈനബയുടെ അനുവാദം ഇല്ലാതെ തന്നെ മുഹമ്മദ്‌ അവളുടെ അരികില്‍ പ്രവേശിച്ചു” എന്നതില്‍ നിന്നും സെയ്ദിന്‍റെ വീട്ടില്‍ വെച്ച് വിവസ്ത്രയായി കണ്ട തന്‍റെ വളര്‍ത്തുപുത്രന്‍റെ ഭാര്യയുടെ രൂപം മുഹമ്മദിന്‍റെ മനസ്സില്‍ ഉണ്ടാക്കിയ ദുര്‍മോഹം എത്രമാത്രം ശക്തമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്വന്തം വളര്‍ത്തു മകന്‍റെ ഭാര്യയെ വരെ മോഹിച്ചിരുന്ന ആളായിരുന്നു മുഹമ്മദ്‌ എന്ന് പറയുമ്പോള്‍, ബാക്കിയുള്ളവരുടെ ഭാര്യമാരെയൊന്നും മുഹമ്മദ്‌ മോഹിച്ചിരുന്നില്ല എന്ന് പറയാന്‍ ആര്‍ക്കു കഴിയും? എന്തായാലും മുഹമ്മദിന്‍റെ ഈ നീച പ്രവൃത്തിയെ “കാട്ടറബികള്‍” എന്ന് ഇന്നുള്ള മുസ്ലീങ്ങള്‍ പരിഹസിക്കുന്ന ഖുറൈശികളും മറ്റും അതിനിശിതമായി വിമര്‍ശിക്കുകയുണ്ടായി. ദത്തുപുത്രന്‍ സ്വന്തം പുത്രന് തുല്യമാണെന്നും അവന്‍റെ ഭാര്യയെ സ്വന്തം മരുമകളെപ്പോലെയാണ് കാണേണ്ടത് എന്നും പറഞ്ഞായിരുന്നു മുഹമ്മദിന്‍റെ എതിരാളികള്‍ ഇക്കാര്യത്തില്‍ മുഹമ്മദിനെ വിമര്‍ശിച്ചത്. എന്നാല്‍, മുഹമ്മദിന്‍റെ ശത്രുക്കളുടെ വിമര്‍ശനത്തിന്‍റെ മുനയൊടിക്കാന്‍ അല്ലാഹു തന്നെ സഹായഹസ്തവുമായി മലക്കിനെ പറഞ്ഞു വിടുന്നതാണ് പിന്നെ നാം കാണുന്നത്. ഈ ആയത്തുകള്‍ ഒന്ന് നോക്കൂ:

     

    “യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.” (സൂറാ.33:4)

     

    ദത്തു പുത്രന്മാര്‍ സ്വന്തം പുത്രന്മാരെപ്പോലെയല്ല, അതൊക്കെ നിങ്ങളുടെ വെറും വാക്ക് മാത്രമാണ് എന്നാണ് മലക്കിന്‍റെ വര്‍ത്തമാനം! അപരിഷ്കൃതരെന്നും കാട്ടറബികളെന്നും ഇന്നത്തെ ദാവാക്കാര്‍ പറയുന്ന ജാഹ് ലിയാ കാലഘട്ടത്തിലെ (ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലഘട്ടം. ജാഹ് ലിയാ എന്ന അറബി വാക്കിന് അന്ധകാരം എന്നും അജ്ഞത എന്നുമോക്കെയാണ് അര്‍ത്ഥം.) അറബികള്‍ക്ക്‌ ഉണ്ടായിരുന്ന സംസ്കാരം പോലും അറേബ്യന്‍ ഗോത്ര ദൈവമായ അല്ലാഹുവിനും അല്ലാഹുവിന്‍റെ പ്രവാചകനും ഉണ്ടായിരുന്നില്ല എന്ന് ഇതില്‍ നിന്ന് തെളിയുന്നു. ഈ വിഷയത്തിന്‍റെ പേരില്‍ പിന്നെയും ഖുര്‍ആന്‍ ആയത്തുകള്‍ ഇറങ്ങിയിട്ടുണ്ട്. ഒരെണ്ണം കൂടി നോക്കാം:

     

    “നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.” (സൂറാ.33:37)

     

    ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗിക വേഴ്ചയെ കേവലം ‘ആവശ്യം നിറവേറ്റല്‍’ ആയിട്ടാണ് അല്ലാഹു പരിഗണിക്കുന്നത് എന്നത് പോകട്ടെ, ഭര്‍ത്താവിന്‍റെ ആ ‘ആവശ്യം നിറവേറ്റല്‍’ കഴിഞ്ഞാല്‍ പിന്നെ അവന്‍റെ ഭാര്യയെ വളര്‍ത്തു പിതാവിനു വിവാഹം കഴിച്ചു തന്‍റെ ‘ആവശ്യം നിറവേറ്റാം’ എന്ന തികച്ചും സ്ത്രീ വിരുദ്ധമായ നിയമമാണ് അല്ലാഹു മുസ്ലീങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുന്നത്. ഇനിയങ്ങനെ ‘ആവശ്യം നിറവേറ്റുന്ന കാര്യത്തില്‍’ ഏതെങ്കിലും വ്യക്തിക്ക് എന്തെങ്കിലും മനഃപ്രയാസം ഉണ്ടെങ്കിലോ? അങ്ങനെയുള്ളവരുടെ ആ പ്രയാസം ഒഴിവാക്കാന്‍ വേണ്ടിയാണ് ‘ലോകര്‍ക്കാകെ മാതൃകയുമായി അയക്കപ്പെട്ട’ മുഹമ്മദിന്‍റെ വളര്‍ത്തുമകന്‍റെ ഭാര്യയെ മുഹമ്മദിന് ഭാര്യയായി കൊടുത്തു കൊണ്ട് അല്ലാഹു പുതിയൊരു മാതൃക ഇസ്ലാമികലോകത്ത് അവതരിപ്പിച്ചത്‌!!

     

    വേറൊരു ഒരു ഹദീസ്‌ കൂടി നോക്കാം:

     

    ജാബിര്‍ നിവേദനം: റസൂല്‍ ഒരു സ്ത്രീയെ കാണാനിടയായി. അപ്പോള്‍ അവിടുന്ന് തന്‍റെ ഭാര്യ സൈനബിന്‍റെ അടുത്തു പോയി – അവര്‍ അവരുടെ തോല്‍പ്പാത്രം കഴുകുകയായിരുന്നു. അങ്ങനെ നബിയുടെ ആവശ്യം നിര്‍വ്വഹിച്ചതിനു ശേഷം സ്വഹാബിമാരിലേക്ക് വന്നു ഇപ്രകാരം പറഞ്ഞു: ‘തീര്‍ച്ചയായും സ്ത്രീ പിശാചിന്‍റെ രൂപത്തില്‍ വരികയും, പിശാചിന്‍റെ രൂപത്തില്‍ പോകുകയും ചെയ്യും. അങ്ങനെ ഒരു സ്ത്രീയെ വല്ലവനും കണ്ടാല്‍ അവന്‍ തന്‍റെ ഭാര്യയെ പ്രാപിക്കട്ടെ. അത് അവന്‍റെ മനസ്സിലുള്ളതിനെ ശമിപ്പിക്കും (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 9 (1403)

     

    സുന്ദരിയായ ഒരു സ്ത്രീ വഴിയിലൂടെ നടന്നു പോയപ്പോള്‍ അവളെ കണ്ട മാത്രയില്‍ തന്നെ മുഹമ്മദ്‌ അവളെ മോഹിച്ചു എന്ന കാര്യം ഈ ഹദീസില്‍ നിന്നും പിടികിട്ടും. എന്തായാലും ന്യായപ്രമാണത്തിലെ പത്താം കല്പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയത്തിന് അവകാശമുണ്ടാകയില്ല. ‘പ്രവാചകനായ മോശെ മുഖാന്തരം ഏക സത്യദൈവം നല്‍കിയ ന്യായപ്രമാണം പൗലോസ്‌ അട്ടിമറിച്ചു കളഞ്ഞപ്പോള്‍ അതിനെ പുനഃസ്ഥാപിക്കാന്‍ വേണ്ടി അതേ ഏകസത്യദൈവത്താല്‍ നിയുക്തനായ അന്ത്യപ്രവാചകന്‍ ആണ് മുഹമ്മദ്‌ റസൂല്‍’ എന്ന് മുസ്ലീങ്ങള്‍ ആരെക്കുറിച്ചു പെരുമ്പറ മുഴക്കുന്നുവോ, ആ വ്യക്തിയെക്കുറിച്ച് തന്നെയാണ് നാം ഇതുവരെ പരിശോധിച്ചത്. ന്യായപ്രമാണത്തിന്‍റെ നട്ടെല്ലായ പത്ത് കല്പനകള്‍ പോലും അനുസരിക്കാന്‍ മനസ്സ് വെച്ചില്ലെന്നു മാത്രമല്ല, (മാതാപിതാക്കള്‍ മുന്‍പേ തന്നെ മരിച്ചു പോയിരുന്നതിനാല്‍ ഒരു കല്പനയുടെ കാര്യത്തില്‍ മാത്രം ഒഴിവുണ്ട്) അതൊക്കെ ലംഘിക്കാന്‍ അത്യുത്സാഹം കാണിച്ചിരുന്ന വ്യക്തിയുമായിരുന്നു മുഹമ്മദ്‌ എന്ന്‍ ഇതില്‍ നിന്നും നമുക്ക്‌ മനസ്സിലാകും. ‘ഈ വ്യക്തിയെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ അല്ലാഹുവിന് ന്യായപ്രമാണം പുനഃസ്ഥാപിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കാന്‍’ എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും മുഹമ്മദിന്‍റെ അനുയായികള്‍ക്കില്ല എന്നത് വ്യസനകരം തന്നെ!! (തുടരും… )

    Leave a Comment