About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ആയിശയുടെ വിവാഹവും ഞങ്ങളുടെ ചില ചോദ്യങ്ങളും…

     

    ഇസ്ലാമിക ലോകം ആദരിക്കുന്ന  പണ്ഡിതനായ സയ്യിദ്‌ സുലൈമാന്‍ നദ്വ്വി രചിച്ച ‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ എന്ന ഗ്രന്ഥം എം.പി.അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ഇസ്ലാമിക്‌ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് താഴെ കൊടുക്കുന്നത്:

     

    “പ്രവാചകത്വലബ്ധിയുടെ നാലാം വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ആഇശയുടെ ജനനവും 10-ം വര്‍ഷത്തില്‍- ആറാം വയസ്സില്‍- വിവാഹവും നടന്നുവെന്നു ചരിത്രകാരനായ ഇബ്നു സഅ്ദ് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തെ അനുകരിച്ച് മറ്റ് ചില ചരിത്രകാരന്മാരും ഇതേ അഭിപ്രായം തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. പക്ഷേ, ഒരു വിധത്തിലും ഇത് ശരിയാവാന്‍ സാധ്യത കാണുന്നില്ല. എന്തുകൊണ്ടെന്നാല്‍ നുബുവ്വത്തിന്‍റെ നാലാം വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ജനിച്ചുവെന്ന് അംഗീകരിച്ചാല്‍ നുബുവ്വത്തിന്‍റെ 10-ം വര്‍ഷത്തില്‍ അവരുടെ വയസ്സ് ആറല്ല, എഴായിരിക്കും. ഹിജ്റയുടെ മൂന്നു വര്‍ഷം മുമ്പ്, ആറാം വയസ്സിലാണ് അവരുടെ വിവാഹം നടന്നത്. ഹി.ഒന്നാം വര്‍ഷം ശവ്വാലില്‍ മധുവിധുവും നടന്നു. 18-ം വയസ്സില്‍, അതായത് ഹിജ്റ 11 റബീ ഉല്‍ അവ്വലില്‍ വിധവയുമായി. സര്‍വ്വാംഗീകൃതങ്ങളായ ചരിത്ര വസ്തുതകളാണിവ. ഇബ്നു സഅ്ദിന്‍റെ അഭിപ്രായം ഈ ചരിത്ര വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല. തദടിസ്ഥാനത്തില്‍ നുബ്ബുവത്തിന്‍റെ അഞ്ചാം വര്‍ഷത്തിന്‍റെ അന്ത്യം, അതായത് ഹിജ്റയുടെ ഒന്‍പത് വര്‍ഷം മുന്‍പ്‌ ശവ്വാല്‍ (ക്രി.വ.614 ജൂലൈ) ആയിരിക്കും അവരുടെ ശരിയായ ജനനകാലം”  (‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ പുറം 30,31)

     

    ഇനി എന്നാണ് ആഇശയുടെ വിവാഹം നടന്നതെന്ന് നോക്കാം:

     

    “ആഇശയുടെ വിവാഹം ഹിജ്റയുടെ രണ്ടു വര്‍ഷം മുമ്പാണെന്നും മൂന്നു വര്‍ഷം മുമ്പാണെന്നും രണ്ടര വര്‍ഷം മുമ്പാണെന്നും ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമുണ്ട്. ഖദീജയുടെ നിര്യാണം നടന്ന അതേ വര്‍ഷം തന്നെയാണെന്നും അതല്ല, അതിനുശേഷം മൂന്നു വര്‍ഷം കഴിഞ്ഞാണെന്നും മറ്റു ചില റിപ്പോര്‍ട്ടുകളുമുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം ഇതത്രേ:

     

    ഖദീജ നുബുവ്വത്തിന്‍റെ പത്താം വര്‍ഷം ഹിജ്റയുടെ ഏതാണ്ട് മൂന്നു വര്‍ഷം മുമ്പ്‌ റമദാനില്‍ അന്തരിച്ചു. അതേ വര്‍ഷം ഒരു മാസം കഴിഞ്ഞ് ശവ്വാലില്‍ ആഇശയെ നബി വിവാഹം കഴിക്കുകയും ചെയ്തു. അന്ന് ആഇശക്ക് ആറ്‌ വയസ്സ് പ്രായമായിരുന്നു. ഇതനുസരിച്ച് ക്രി. 620 മേയിലാണ്- ഹിജ്റയുടെ മൂന്നു വര്‍ഷം മുമ്പ് ശവ്വാലില്‍- ആഇശയുടെ വിവാഹം. വിവാഹം അന്ന് നടന്നിരുന്നെങ്കിലും മൂന്നു വര്‍ഷത്തിനു ശേഷം ഒന്‍പതാം വയസ്സിലാണ് ഭാര്യാഭര്‍തൃബന്ധങ്ങള്‍ ഉണ്ടായത്.” (‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ പുറം 36,37)

     

    ഈ പുസ്തകത്തിന്‍റെ 35-മത്തെ പേജില്‍ ഇപ്രകാരം ഒരു അടിക്കുറിപ്പ്‌ നല്‍കിയിട്ടുമുണ്ട്:

     

    “ഈ ബാല്യകാലവിവാഹം നബിയുടെ വ്യക്തിത്വത്തിന് ചേര്‍ന്നതല്ലെന്നു ധരിച്ച സൂക്ഷ്മദൃക്കുകളല്ലാത്ത ചിലയാളുകള്‍ വിവാഹ സമയത്ത്‌ ആഇശയുടെ പ്രായം 16 ആയിരുന്നുവെന്ന് സ്ഥാപിക്കാന്‍ വൃഥാശ്രമം നടത്തിയിട്ടുണ്ട്. പക്ഷേ അവരുടെ വാദത്തിന് ഒരു തെളിവുമില്ല. ഹദീസ്‌ ചരിത്രകൃതികളിലൊന്നിനും ഈ വാദത്തിന് പിന്‍ബലം നല്‍കുന്ന ഒരക്ഷരം പോലും ലഭ്യമല്ല. (വിശദീകരണത്തിനു മുആരിഫിന്‍റെ 1928 ജൂലൈ ലക്കവും ’29 ജനുവരി ലക്കവും നോക്കുക.)”

     

    ഈ വിവരണം അനുസരിച്ച് വിവാഹസമയത്തെ ആഇശയുടെ പ്രായം ആറ്‌ വയസ്സല്ല, അഞ്ച് വയസ്സും പത്ത് മാസവും ആണ്! (A.D.614 ജൂലൈ – A.D.620 മെയ്‌). മുഹമ്മദിന്‍റെ പ്രായം 50 വയസ്സും.  മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ ദാമ്പത്യജീവിതം ആരംഭിച്ചു എന്ന് പറയുന്നു. അതായത് ദാമ്പത്യജീവിതം ആരംഭിക്കുമ്പോള്‍ ആഇശയുടെ പ്രായം എട്ടു വയസ്സും പത്ത് മാസവും ആണ്. മുഹമ്മദിന്‍റെ പ്രായം 53 വയസ്സും.

     

    ഇനി ഇവിടെയുള്ള മുസ്ലീങ്ങളോട് ചില ചോദ്യങ്ങള്‍:

     

    1. മുഹമ്മദ്‌ നബിയില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാതൃകയുണ്ട് (സൂറാ.33:21) എന്ന് ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞിട്ടുണ്ടല്ലോ. മുഹമ്മദ്‌ കാണിച്ചു കൊടുത്ത ഈ മാതൃക ഇന്ന് ഏതെങ്കിലും മുസ്ലീം പിന്‍പറ്റിയാല്‍ അവന്‍ ബാലപീഡനത്തിന് അഴിയെണ്ണേണ്ടി വരും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. അനുകരിക്കാന്‍ പറ്റാത്ത ഒരു മാതൃക എന്തുകൊണ്ടാണ് മുഹമ്മദ്‌ തന്‍റെ അനുയായികള്‍ക്കായി നല്‍കിയത്?

     

    2. അനുയായികള്‍ക്ക് അനുകരിക്കാന്‍ പറ്റാത്ത മാതൃക നല്‍കിയ മുഹമ്മദിനെത്തന്നെ ഉത്തമ മാതൃകാ പുരുഷനായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് എന്തുകൊണ്ട്?

     

    3. കുറഞ്ഞപക്ഷം ഇസ്ലാമിക രാജ്യങ്ങളെങ്കിലും തങ്ങളുടെ നബിയുടെ മാതൃക പിന്‍പറ്റാന്‍ ഉദ്ദേശിച്ചു കൊണ്ട് ആ രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം അഞ്ച് വയസ്സും പത്ത് മാസവും എന്ന് നിജപ്പെടുത്തേണ്ടതല്ലേ?

     

    4. ഹദീസ്‌-ചരിത്രഗ്രന്ഥങ്ങളില്‍ ഒന്നിലും ഒരക്ഷരത്തിന്‍റെ പോലും പിന്‍ബലമില്ലെങ്കിലും വിവാഹസമയത്ത് ആഇശയുടെ പ്രായം 16 വയസ്സായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ചില മുസ്ലീങ്ങള്‍ ആഇശയുടെ പ്രായം തിരുത്താന്‍ ശ്രമിക്കുന്നതിന്‍റെ പുറകിലെ ചേതോവികാരം എന്താണ്?

     

    5. അമ്പത് വയസ്സുള്ള ഒരാള്‍ അഞ്ചു വയസ്സും പത്ത്‌  മാസവും പ്രായമുള്ള ഒരു കുരുന്നിനെ വിവാഹം കഴിക്കുന്നതിലെ മ്ലേച്ഛതയല്ലാതെ വേറെ എന്തെങ്കിലും കാരണം ഉണ്ടോ, വിവാഹസമയത്തെ ആഇശയുടെ പ്രായം തിരുത്താന്‍ ശ്രമിക്കുന്നതിന്‍റെ പിന്നില്‍?

     

    6. മനുഷ്യന്‍ പരിഷ്കൃതനാകുന്നതനുസരിച്ച് തിരുത്തപ്പെടേണ്ട ഒന്നാണോ സര്‍വ്വലോകത്തിനും മാതൃകയായി പടച്ച തമ്പുരാന്‍ അയച്ച നബിയുടെ ചര്യകള്‍?

    4 Comments on “ആയിശയുടെ വിവാഹവും ഞങ്ങളുടെ ചില ചോദ്യങ്ങളും…”

    • abdurahman
      4 May, 2015, 7:30

      brother did you know when Gandigi got married at the age of 13 just 100 years back,(later he criticized early marriges) but in 100 years back everybody get married at his early ages(11,12.13 etc) if you have a doubt you ask your grand mother i got confirmed from many old ladies (this is just because they get mature in early ages) BUT NOW A GIRL AT  ’13’ FOR MARRIGE IS CANT EVEN THINK IS IN’T IT      NOW U criticising our prophet for his early marrige i t was 1400 years ago it is a generation gap they might get mature early just think brother aysha never complaint about it , and his enemies couldnot even think about this allegation even though they have criticized in all possible allegations  
      brother pls dont backproject this generation with 1400 ago generation  

    • sathyasnehi
      28 May, 2015, 12:43

      ഗാന്ധിജിയുടെ വിവാഹസമയത്ത് അദ്ദേഹത്തിന്‍റെ പ്രായം 13 ആയിരുന്നു എന്ന് താങ്കള്‍ തന്നെ പറയുന്നു. കസ്തൂര്‍ബായുടെ പ്രായം 13 ആയിരുന്നു എന്നും 14 ആയിരുന്നു എന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇവിടെ മുഹമ്മദിന്‍റെ പ്രായം 13 അല്ല, 53 ആണെന്നോര്‍ക്കണം!! ഗാന്ധിജി പതിമൂന്നാം വയസ്സില്‍ വിവാഹം കഴിച്ചതിനെയാണ് ശൈശവ വിവാഹം എന്ന് പറയുന്നത്. 53 വയസ്സുള്ളപ്പോള്‍ ആറ്‌ വയസ്സുകാരിയെ വിവാഹം കഴിക്കുന്നതിനെ ശൈശവ വിവാഹം എന്നല്ല, ബാലപീഡനം എന്നാണ് വിളിക്കുക.

      പിന്നെ, മുഹമ്മദില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാതൃകയുണ്ട് എന്ന് ഖുര്‍ആനില്‍ പറഞ്ഞിരിക്കെ, മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ഈയൊരു സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ മാത്രം അത് അക്കാലത്തെ ആചാരമായിരുന്നു, ഇന്നത്തെ രീതിയില്‍ അതിനെ നോക്കിക്കാണരുത് എന്ന് പറയുന്നത് എങ്ങനെ ശരിയാകും? മുഹമ്മദില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാതൃകയുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നത് എക്കാലത്തേക്കും ഉള്ള മുസ്ലീങ്ങളോടല്ലേ? അതോ അക്കാലത്തുള്ള മുസ്ലീങ്ങളോട് മാത്രമാണോ?

    • fasal
      10 June, 2015, 4:05

      hi ..sathyasnehi..
      refer..www.answering christianity.in

    • civi varghese
      15 August, 2015, 10:52

      എന്റെ വല്യപ്പനും വല്യമ്മയും 10 വയസ്സിലാണ് കല്യാണം കഴിച്ചത്.പക്ഷെ രണ്ടു പേർക്കും ഏകദേശം സമ പ്രായമായിരുന്നു.അല്ലാതെ ഒരാൾ 53 വയസ്സും ഭാര്യക്ക് 6 വയസ്സും അല്ലായിരുന്നു !!!

    Leave a Comment