About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • July 2024 (1)
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണ്!!!

    “അവതരിപ്പിക്കപ്പെട്ട അവസ്ഥയില്‍ തന്നെ സംരക്ഷിക്കപ്പെട്ടു പോരുന്ന ലോകത്തെ ഒരേയൊരു ഗ്രന്ഥം” എന്ന് ഖുര്‍ആനെക്കുറിച്ച് പല മുസ്ലീം സുഹൃത്തുക്കളും അഭിമാനത്തോടെ പ്രസ്താവിക്കുന്നത് കാണാന്‍ ഇടയായി. ഒന്നുകില്‍ അവര്‍ ഖുര്‍ആന്‍റെ ചരിത്രമറിയാതെ സംസാരിക്കുന്നു, അല്ലെങ്കില്‍ മന:പൂര്‍വ്വം ആള്‍ക്കാരെ വഞ്ചിക്കാന്‍ ശ്രമിക്കുന്നു. ഇതാ, കേരളത്തിലെ പ്രമുഖ ഇസ്ലാം പണ്ഡിതന്‍ ‘ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍’ രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്ത “ഖുര്‍ആന്‍ തജ് വീദ്‌ വിജ്ഞാന പുനരുദ്ധാരണം” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള […]

  Continue reading...

  “ഞാന്‍ ദൈവമാകുന്നു; എന്നെ നിങ്ങള്‍ ആരാധിക്കണം” എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടോ?

  ചോദ്യം: “ഞാന്‍ ദൈവമാകുന്നു; എന്നെ ആരാധിക്കുക” എന്ന് കൃത്യമായ വാക്കുകളില്‍ യേശു പറഞ്ഞിരിക്കുന്നത് എവിടെയാണ്? മറുപടി: ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ മുകളില്‍ ചോദിക്കപ്പെട്ട ചോദ്യം ക്രിസ്ത്യാനികളോട് ചോദിക്കുവാന്‍ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളവരാണ്. എന്നിരുന്നാലും മേലുദ്ധരിച്ച വാചകം യേശു പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ യേശു ദൈവമാണെന്ന് അവകാശപ്പെടാനാകൂ എന്ന് അവര്‍ അഭിപ്രായപ്പെടുകയാണെങ്കില്‍ നമുക്ക് താഴെ പറയും പ്രകാരം ചോദിക്കാം: “ഞാന്‍ ഒരു പ്രവാചകന്‍ മാത്രമാണ്; എന്നെ ആരാധിക്കരുത്” എന്ന് കൃത്യമായ വാക്കുകളില്‍ യേശു എവിടെയാണ് പറഞ്ഞിരിക്കുന്നത്? ഒരു പ്രത്യേക വാചകത്തിന് വേണ്ടി യുക്തിരഹിതമായി നിരന്തരം […]

  Continue reading...

  കട്ടവന്‍റെ കൈ വെട്ടുന്നത് കളവ്‌ കുറയ്ക്കാന്‍ സഹായിക്കുമോ?

  ചോദ്യം: ഇസ്ലാമിക നിയമമനുസരിച്ച് മോഷ്ടാവിനുള്ള ശിക്ഷ അവന്‍റെ കൈവെട്ടിക്കളയുന്നതാണല്ലോ. ശിക്ഷയിലെ ഈ കാഠിന്യം കളവു കുറയ്ക്കാന്‍ സഹായിക്കില്ലേ?   മറുപടി: അങ്ങനെ മുസ്ലീങ്ങള്‍ പറയുന്നു. കാരണം, ഖുര്‍ആന്‍ കളവിന് നല്‍കുന്ന ശിക്ഷ അതാണ്‌: وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّهِ ۗ وَاللَّهُ عَزِيزٌ حَكِيمٌ “മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (സൂറാ.5:38). കട്ടവന്‍റെ […]

  Continue reading...

  യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയത് എന്തിന്?

  ചോദ്യം: യേശുക്രിസ്തുവിന്‍റെ ആദ്യത്തെ അത്ഭുതം കല്യാണവീട്ടില്‍ മദ്യം തീര്‍ന്നുപോയപ്പോള്‍ അതുണ്ടാക്കിക്കൊടുത്തതാണല്ലോ. ദൈവമാണെന്നവകാശപ്പെടുന്ന ഒരാള്‍ ഇപ്രകാരമുള്ള പ്രവൃത്തി ചെയ്യുമോ? മദ്യാസക്തരായ ക്രിസ്ത്യാനികള്‍ മദ്യപിക്കാനുള്ള ‘ലൈസന്‍സ്’ ലഭിക്കാന്‍ വേണ്ടി പില്‍ക്കാലത്ത് ബൈബിളില്‍ ഇത് കൂട്ടിച്ചേര്‍ത്തതായിരിക്കാനല്ലേ സാധ്യത? മറുപടി: യേശുക്രിസ്തു പച്ചവെള്ളം മദ്യമാക്കി മാറ്റി എന്ന ആരോപണം വസ്തുതകള്‍ക്ക്‌ നിരക്കുന്നതല്ല.  യേശുക്രിസ്തു പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റുകയാണുണ്ടായത്. വീഞ്ഞും മദ്യവും വ്യത്യസ്തമായ രണ്ടു സംഗതികളാണ്. ഈ വ്യത്യാസം പോലും അറിയാതെയാണ് ദാവാക്കാര്‍ യേശുക്രിസ്തുവിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇതിലെ തമാശ എന്താണെന്നുവെച്ചാല്‍ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ […]

  Continue reading...

  യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-2)

  അടുത്തത്‌ യഹോവയുടെ ദൂതന്‍ പ്രത്യക്ഷപ്പെടുന്നത് ന്യായാധിപന്മാരുടെ പുസ്തകം പതിമൂന്നാം അധ്യായത്തിലാണ്: “എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്‍റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല. ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും. ആകയാൽ നീ സൂക്ഷിച്ചു കൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു. നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്‍റെ തലയിൽ […]

  Continue reading...

  യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-1)

   ദാവാക്കാര്‍ എപ്പോഴും ക്രിസ്ത്യാനികളോട് ചോദിക്കുന്ന ഒരു കാര്യമാണ് “യേശുക്രിസ്തു ജനിച്ചത്‌ രണ്ടായിരം വര്‍ഷം മുന്‍പല്ലേ, യേശു ദൈവമാണെങ്കില്‍ അതിന് മുന്‍പും ഉണ്ടായിരിക്കേണ്ടതല്ലേ? പഴയ നിയമത്തിലെവിടെയാണ് യേശുവിനെ കാണുന്നത്?” എന്നുള്ളത്.   ഇത് ബൈബിളില്‍ വലിയ അറിവില്ലാത്ത ക്രിസ്ത്യാനികളില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ചോദ്യമാണ്. ആശയക്കുഴപ്പമുണ്ടാക്കുക എന്നതുതന്നെയാണ് ദാവാക്കാരുടെ ഉദ്ദേശ്യവും. ബൈബിളിന്‍റെ ആരംഭം മുതല്‍ അവസാനം വരെ നിറഞ്ഞു നില്‍ക്കുന്നത് ഒരേയൊരു വ്യക്തിപ്രഭാവമാണ്. ‘ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്’ ആയ യേശുക്രിസ്തു ആണ് ആ വ്യക്തിപ്രഭാവം. […]

  Continue reading...

  യഹോവയും അല്ലാഹുവും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-1)

  ഖുര്‍ആനിലെ അല്ലാഹുവും ബൈബിളിലെ യഹോവയും ഒരേ ആളത്വമാണ് എന്ന് വാദിക്കുന്ന മുസ്ലീം സുഹൃത്തുക്കള്‍ ഇവരുടെ സാമ്യങ്ങള്‍ മാത്രമേ പരിഗണിക്കാറുള്ളൂ, വ്യത്യാസങ്ങള്‍ അവഗണിക്കുകയാണ് സാധാരണ ചെയ്തു വരാറുള്ളത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ പരിഗണിക്കേണ്ടത് സാമ്യങ്ങള്‍ അല്ല, വ്യത്യാസങ്ങള്‍ ആണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം:   നിങ്ങളുടെ കയ്യില്‍ വന്നുപെട്ട അഞ്ഞൂറിന്‍റെ ഒരു നോട്ടു കള്ളനോട്ടാണെന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടായാല്‍ നിങ്ങള്‍ അത് നല്ല നോട്ടുമായി ഒത്തു നോക്കും. 99 ശതമാനവും നല്ലനോട്ടും കള്ളനോട്ടും തമ്മില്‍ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. […]

  Continue reading...

  മനുഷ്യപുത്രന്‍ മൂന്ന് രാവും മൂന്നു പകലും കല്ലറയില്‍ ഇരുന്നുവോ?

    ചോദ്യം: മത്തായി.12:40-ല്‍ യേശുക്രിസ്തു പറയുന്നത്  “യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും” എന്നാണ്. യേശുക്രിസ്തു വെള്ളിയാഴ്ച ക്രൂശിക്കപ്പെട്ടു ഞായറാഴ്ച ഉയര്‍ത്തെഴുന്നേറ്റു എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെയാണെങ്കില്‍ കല്ലറയ്ക്കുള്ളില്‍ മൂന്നു രാവും മൂന്നു പകലും ഇരിക്കും എന്ന യേശുവിന്‍റെ പ്രവചനം നിറവേറിയില്ലല്ലോ. ഇതിനെന്തു മറുപടിയാണുള്ളത്?   ഉത്തരം: യേശുക്രിസ്തുവിനെ ക്രൂശിച്ച ദിവസം വെള്ളിയാഴ്ചയാണ് എന്ന് ബൈബിളില്‍ പറയുന്നുണ്ടോ എന്ന് ചോദിച്ചാല്‍ […]

  Continue reading...

  യേശു ബര്‍ത്തിമായിയെ സൌഖ്യമാക്കുന്നത്‌ എവിടെ വെച്ച്?

  ചോദ്യം: യേശു ബര്‍ത്തിമായിയെ സൌഖ്യമാക്കുന്നത്‌ എവിടെ വെച്ച്? യെരീഹോവില്‍ നിന്ന് പുറപ്പെടുമ്പോള്‍ ആണെന്ന് മര്‍ക്കോസും യെരീഹോവിനോട് അടുത്തപ്പോള്‍ ആണെന്ന് ലൂക്കോസും പറയുന്നു. ഇത് ഭൂമിശാസ്ത്രപരമായ വൈരുദ്ധ്യമല്ലേ? സുവിശേഷ രചയിതാക്കള്‍ പാലസ്തീനിന്‍റെയോ അതിന്‍റെ പരിസരപ്രദേശങ്ങളിലോ ഉള്ളവരായിരുന്നില്ല എന്നല്ലേ ഈ വൈരുദ്ധ്യം തെളിയിക്കുന്നത്?   ഉത്തരം: ഈ ചോദ്യം ഇരുപതാം നൂറ്റാണ്ട് വരെയുള്ള ബൈബിള്‍ വിശ്വാസികള്‍ക്ക് മറുപടി കൊടുക്കുവാന്‍ വളരെ ബുദ്ധിമുട്ടുണ്ടായിരുന്ന ചോദ്യമായിരുന്നു. എന്നാല്‍ ദൈവകൃപയാല്‍ പുരാവസ്തുശാസ്ത്രം വളര്‍ച്ച പ്രാപിച്ചതോടുകൂടി ഉത്ഖനനങ്ങള്‍ നിറയെ നടക്കുകയും ചെയ്തതോടെ ഇതിലെ പ്രഹേളിക നീങ്ങിപ്പോകുവാന്‍ […]

  Continue reading...

  യഹോവയുടെ നാമം എന്തുകൊണ്ട് പുതിയ നിയമത്തില്‍ കാണപ്പെടുന്നില്ല?

  ചോദ്യം: പഴയ നിയമത്തില്‍ യഹോവ എന്ന നാമത്തില്‍ വെളിപ്പെട്ട ദൈവം തന്നെയാണോ പുതിയ നിയമത്തില്‍ യേശു എന്ന നാമത്തില്‍ വെളിപ്പെട്ടത്? അങ്ങനെയാണെങ്കില്‍ ആ ദൈവം തന്നെയാണ് അല്ലാഹു എന്ന നാമത്തില്‍ അറേബ്യയില്‍ മുഹമ്മദിന് വെളിപ്പെട്ടത് എന്ന് ചിന്തിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്?   ഉത്തരം: “ഒരു പേരിലെന്തിരിക്കുന്നു?” എന്ന് പണ്ട് ബര്‍ണാഡ് ഷാ ചോദിച്ചിട്ടുണ്ട്. വാസ്തവത്തില്‍ പേരിലാണ് സകലവും ഇരിക്കുന്നത്. താങ്കള്‍ താമസിക്കുന്ന വീടും പറമ്പും താങ്കളുടെ പേരില്‍ അല്ലെങ്കിള്‍ താങ്കള്‍ക്കതില്‍ എന്തവകാശമാണ് ഉള്ളത്? താങ്കളുടെ കയ്യിലിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ […]

  Continue reading...

  അല്ലാഹുവും യഹോവയും ഒരാള്‍ തന്നെയാണോ?

  അള്ളാഹു പഴയ നിയമത്തില്‍ ഉള്ള യഹോവയാണെന്നു വാദിക്കുന്ന മുസ്ലീങ്ങളും അത് സത്യമാണെന്ന് വിശ്വസിക്കുന്ന അനേകം ക്രിസ്ത്യാനികളും നമ്മുടെ ഇടയിലുണ്ട്. ഖുറാന്‍റെ  അവകാശവാദവും (സൂറ. 3:3,4) മുസ്ലിങ്ങളുടെ പ്രചാരണവും കൊണ്ടാണ് ക്രിസ്ത്യാനികള്‍ക്ക് പോലും ഇവര്‍ രണ്ടു പേരും ഒന്നാണെന്നുള്ള ചിന്ത വരുന്നത്. പ്രധാനമായും യഹോവ ഏകനെന്നു പറഞ്ഞിരിക്കുന്നത് പോലെ (ആവ.6:4) അല്ലാഹുവും ഏകനെന്നു പറഞ്ഞിരിക്കുന്നതിനാല്‍ (സൂറ.112:1) മുസ്ലീങ്ങള്‍ ഈ നൂറ്റിപന്ത്രണ്ടാം അദ്ധ്യായം ഉപയോഗിച്ച് ക്രിസ്ത്യാനികളെ പറ്റിക്കാന്‍ നോക്കുന്നത് പുതിയ സംഭവമൊന്നുമല്ല. ആയതിനാല്‍ ഈ വിഷയം നമുക്കൊന്ന് പരിശോധിക്കാം:   […]

  Continue reading...

  ക്രൂശീകരണം, സുവിശേഷ വിവരണങ്ങളിലെ വ്യത്യസ്തതകള്‍ എന്തുകൊണ്ട്?

  ചോദ്യം:   ബൈബിളില്‍ ക്രൂശീകരണ സംഭവത്തെപ്പറ്റി നാല് സുവിശേഷങ്ങളിലും കാണുന്ന വിവരണങ്ങളില്‍ വൈരുദ്ധ്യമുണ്ടല്ലോ. ഇത് ക്രൂശീകരണം നടന്നിട്ടില്ല എന്നതിനെ സാധൂകരിക്കുന്ന സംഗതിയല്ലേ?   മറുപടി:   ദാവാക്കാര്‍ എപ്പോഴും ക്രിസ്ത്യാനികളെ ആശയക്കുഴപ്പത്തിലാക്കുവാന്‍ അക്ഷീണം പ്രയത്നിക്കുന്നവരാണ്. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവത്തിന്‍റെ സന്ദര്‍ഭവും ചരിത്ര പശ്ചാത്തലവും നോക്കാതെ അതിനെ വ്യാഖ്യാനിക്കുക, ബൈബിളില്‍ പല സന്ദര്‍ഭങ്ങളിലായി പല പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്നത് തങ്ങളുടെ വികല വ്യാഖ്യാനത്തിനു വേണ്ടി ഒരുമിച്ചു ചേര്‍ത്തു പറയുക, ഒരു സംഭവത്തെ പല എഴുത്തുകാര്‍ രേഖപ്പെടുത്തുമ്പോള്‍ വിവരണങ്ങളിലും വിശദീകരണങ്ങളിലും […]

  Continue reading...

  മനുഷ്യന്‍റെ ഗര്‍ഭകാലമെത്ര?

  ഈ ചോദ്യത്തിന് ഉത്തരം സാധാരണ ഗതിയില്‍ നിങ്ങള്‍ പറയാന്‍ പോകുന്നത് പത്തുമാസം എന്നായിരിക്കും. അല്‍പംകൂടി സൂക്ഷ്മമായി കാര്യങ്ങളെ വിശദീകരിക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ പറയുന്നത് ഒമ്പത് മാസവും ഒമ്പത് ദിവസവും എന്നായിരിക്കും. എന്നാല്‍ ഈ ചോദ്യം നിങ്ങള്‍ ഒന്ന് അല്ലാഹുവിനോട് ചോദിച്ചു നോക്കൂ. അല്ലാഹു പറയുന്നതു കേള്‍ക്കുമ്പോള്‍ നമ്മള്‍ അന്ധാളിച്ചു പോകും. കാരണം അല്ലാഹുവിനു ഈ കാര്യത്തെക്കുറിച്ച് വലിയ പിടിപാടില്ല എന്നത് തന്നെ!! നമുക്ക് ചില ആയത്തുകള്‍ നോക്കാം:   “മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അന്ത്യശാസനം […]

  Continue reading...

  ദാവീദ്‌ ജനസംഖ്യയെടുത്തത് ആരുടെ പ്രേരണയാല്‍, ദൈവത്തിന്‍റെയോ അതോ സാത്താന്‍റെയോ?

  ചോദ്യം: 1.ദിനവൃത്താന്തം.21:1-ല്‍ യിസ്രായേലില്‍ ജനസംഖ്യയെടുക്കുവാന്‍ ദാവീദിന്‍റെ ഹൃദയത്തില്‍ തോന്നിച്ചത് സാത്താന്‍ ആണെന്നും എന്നാല്‍ 2.ശമുവേല്‍ . 24:1-ല്‍ യഹോവയാണ് അങ്ങനെ തോന്നിച്ചത് എന്നും എഴുതിയിരിക്കുന്നു. ഇത് ബൈബിളിലെ വ്യക്തമായ ഒരു വൈരുദ്ധ്യമല്ലേ? വൈരുദ്ധ്യമല്ല എന്ന് വരുകില്‍ യഹോവയും സാത്താനും ഒരാള്‍ തന്നെയാണ് എന്നല്ലേ ഇതില്‍നിന്നും മനസ്സിലാകുന്നത്? മറുപടി: “യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവര്‍ക്കു വിരോധമായി ദാവീദിന്നു തോന്നിച്ചു” (2.ശമുവേല്‍ .24:1) “അനന്തരം സാത്താന്‍ യിസ്രായേലിന്നു […]

  Continue reading...

  ബൈബിളിലെ യുദ്ധം, അതിന്‍റെ കാരണവും യുദ്ധനിയമങ്ങളും… (ഭാഗം-2)

  ജെറി തോമസ്‌, മുംബൈ, അനില്‍കുമാര്‍ വി. അയ്യപ്പന്‍    മാത്രമല്ല, മോലെക്ക് എന്ന ദേവനെയും അവര്‍ ആരാധിച്ചിരുന്നു. ആരാണ് ഈ മോലെക്ക്? അമോര്യരുടെ ദേവനാണ് മോലെക്ക്. കൈകള്‍ രണ്ടും മുന്നോട്ടു നീട്ടി വിടര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഈ ദേവന്‍റെ പത്തുപതിനഞ്ചു അടി വലുപ്പമുള്ള ഉള്ളു പൊള്ളയായ ലോഹവിഗ്രഹം ഉണ്ടാക്കി അതിനകത്തും പുറത്തും മരം നിറച്ചു തീ കൊടുത്തു വിഗ്രഹത്തെ ചുട്ടുപഴുപ്പിച്ചതിനു ശേഷം വിഗ്രഹത്തിനടുത്തുള്ള തട്ടില്‍ കയറിനിന്നു തങ്ങളുടെ കുഞ്ഞുങ്ങളെ മോലെക്കിന്‍റെ ചുട്ടു പഴുത്ത കൈകളിലേക്ക് ഇട്ടുകൊടുക്കും.   മോലെക്കിന്‍റെ കൈകളില്‍ […]

  Continue reading...

  ബൈബിളിലെ യുദ്ധം, അതിന്‍റെ കാരണവും യുദ്ധനിയമങ്ങളും… (ഭാഗം-1)

  ജെറി തോമസ്‌, മുംബൈ, അനില്‍കുമാര്‍ വി. അയ്യപ്പന്‍  ബൈബിളിനും ക്രിസ്തുമാര്‍ഗ്ഗത്തിനും എതിരെ നൂറ്റാണ്ടുകളായി വിമര്‍ശകന്മാര്‍ ഉന്നയിക്കുന്ന ആരോപണമാണ് ബൈബിളിലെ ദൈവം യുദ്ധക്കൊതിയനായ ദൈവമാണെന്നുള്ളത്. യുക്തിവാദ പ്രസ്ഥാനക്കാര്‍ ആണ് പൊതുവേ ഈ വാദം ഉന്നയിക്കാറുള്ളത്. ബൈബിളിനെ ആക്രമിക്കാനുള്ള കോപ്പ് ഒരിക്കലും സ്വന്തമായി ഉണ്ടാക്കിയെടുക്കാന്‍ കഴിവില്ലാത്ത ഇസ്ലാമിസ്റ്റുകള്‍ മറ്റു പലതിലും എന്നപോലെ ഈ വിഷയത്തിലും യുക്തിവാദികളുടെ ആരോപണങ്ങള്‍ ദൈവവചനം എന്ന പോലെ സ്വീകരിച്ചു ബൈബിളിനെ ആക്രമിക്കുകയാണ്. അങ്ങനെ ആക്രമിക്കുന്നതിനു മുന്‍പ്‌ അവര്‍ അവരുടെ സ്വന്തം മതഗ്രന്ഥം ഒരുവട്ടമെങ്കിലും മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍ […]

  Continue reading...