ബൈബിളിലെ ചരിത്ര പുരുഷന്മാരും ഖുര്‍ആനിലെ കഥാപാത്രങ്ങളും, ഒരു താരതമ്യ പഠനം. (ഭാഗം-2)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
അനില്‍കുമാര്‍ വി. അയ്യപ്പന്‍
തങ്ങൾ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവർ ചിന്തിച്ചിരുന്നതെങ്കിൽ, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാൻ അവസരം ഉണ്ടാകുമായിരുന്നു. ഇപ്പോഴാകട്ടെ, അവർ അതിനേക്കാൾ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്‌ഷ്യം വയ്‌ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതിൽ ദൈവം ലജ്ജിക്കുന്നില്ല. അവർക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ. (ഹെബ്രായർ 11:14-16) വിചിന്തനം ഹെബ്രായർക്കുള്ള ലേഖനത്തിലെ പതിനൊന്നാം അദ്ധ്യായത്തിലെ പ്രധാന പ്രതിപാദ്യം വിശ്വാസമാണ്. ദൈവവിശ്വാസത്തെക്കുറിച്ച് അറിവുനൽകുന്നതിനായി ലേഖകൻ പഴയനിയമത്തിലെ നിരവധി പ്രമുഖരുടെ ഉദാരഹരണങ്ങൾ വായനക്കാരുടെ മുന്പിൽ നിരത്തുന്നുണ്ട്. വിശ്വാസം മൂലം സഹോദരനെക്കാൾ ശ്രേഷ്ഠമായ ബലിയർപ്പിച്ച ആബേൽ മുതൽ പൂർവ […]
https://www.youtube.com/watch?v=c9ftE9aarQE
https://www.youtube.com/watch?v=r2w4bLsuq34
https://www.youtube.com/watch?v=Mvvc7NHPCLM
അനില്‍ കുമാര്‍ വി. അയ്യപ്പന്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന അബ്രഹാം തന്നെയാണ് ഖുര്‍ആനിലും ഹദീസുകളിലും പറഞ്ഞിരിക്കുന്ന ഇബ്രാഹീം നബി എന്ന് പല ദാവാക്കാരും പെരുമ്പറ മുഴക്കുന്നത് കാണാറുണ്ട്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? അബ്രഹാമും ഇബ്രാഹീമും ഒരാള്‍ തന്നെയാണോ? അതോ ഒന്ന് ഒറിജിനലും മറ്റേത് വ്യാജനും ആണോ? നമുക്ക് പ്രമാണങ്ങളില്‍ നിന്ന് പരിശോധിക്കാം. 1 ഖുര്‍ആനിലെ ഇബ്രാഹീമിന്‍റെ പിതാവിന്‍റെ പേര് ആസര്‍ എന്നാണ്: ഇബ്രാഹീം തന്‍റെ പിതാവായ ആസറിനോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) ചില ബിംബങ്ങളെയാണോ താങ്കള്‍ […]
അനില്‍ കുമാര്‍ വി. അയ്യപ്പന്‍ ഖുര്‍ആനില്‍ പറയുന്നതെല്ലാം ചരിത്രപരമായി കൃത്യതയുള്ളതാണെന്നും ഖുര്‍ആന്‍ ആണ് എല്ലാ സത്യവും വെളിപ്പെടുത്തുന്നത് എന്നുമാണല്ലോ ദാവാക്കാര്‍ എപ്പോഴും പറയാറുള്ളത്. വാസ്തവത്തില്‍ ചരിത്രപരമായ ഒരു കൃത്യതയും പുലര്‍ത്താത്ത ഗ്രന്ഥമാണ് ഖുര്‍ആന്‍. മുഹമ്മദ് ഒഴികെയുള്ള ഖുര്‍ആനിലെ കഥാപാത്രങ്ങള്‍ ആരും തന്നെ ചരിത്രത്തില്‍ ജീവിച്ചിരുന്നവരല്ല. ബൈബിളിലെ പ്രവാചകന്മാരുടെ പേരുകളോട് സാമ്യം ഉള്ള ചില കഥാപാത്രങ്ങളെ ഖുര്‍ആനില്‍ കാണാം. എന്നാല്‍ ആ കഥാപാത്രങ്ങള്‍ ഒന്നും ബൈബിളില്‍ ഉള്ളവരല്ല. ഈ വിഷയത്തെക്കുറിച്ച് ഒരു ലേഖന പരമ്പര ആരംഭിക്കുകയാണ്. ഒന്നാം […]
ഇസ്ലാമിന്‍റെ തൌഹീദ് ഒരൊന്നൊന്നര സംഭവം തന്നെയാണ്. വലിയ വായില്‍ തൗഹീദ്, തൗഹീദ് എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുമെങ്കിലും കാര്യം എന്താണെന്ന് ഇതുവരെ അതിലുള്ള ഒരുത്തനും പിടികിട്ടിയിട്ടില്ല. “തൂവല് കണ്ടപ്പോഴേ അത് ആമയാണെന്ന് എനിക്ക് മനസ്സിലായി” എന്ന് പറയുന്ന മഹാ പണ്ഡിതന്മാരാല്‍ സമ്പന്നമാണല്ലോ പൊതുവേ ഇസ്ലാമിക സമൂഹം. അതിനാല്‍, തൗഹീദ് എന്താണെന്ന് വളരെ ലളിതമായി വിശദീകരിക്കാന്‍ ഇഷ്ടംപോലെ പണ്ഡിതന്മാര്‍ ഇസ്ലാമിലുണ്ട്. അതുകൊണ്ട് എന്തുണ്ടായി, തൌഹീദിനെക്കുറിച്ചുള്ള ഓരോ പണ്ഡിതന്മാരുടെയും വിശദീകരണത്തിനനുസരിച്ചു ഇസ്ലാമില്‍ ഒരൊ ഗ്രൂപ്പ് വീതം കൂടുതല്‍ കൂടുതല്‍ […]
ബൈബിള്‍ വെളിപ്പെടുത്തുന്ന യഹോവയും ഖുര്‍ആനില്‍ വെളിപ്പെടുന്ന അല്ലാഹുവും ഒരാള്‍ തന്നെയാണെന്ന് മുസ്ലീങ്ങള്‍ പെരുമ്പറ മുഴക്കുന്നു, ഖുര്‍ആനില്‍ മലക്കും അത് തന്നെ പറയുന്നു, പലരും അത് സത്യമാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ ബൈബിളും ഖുര്‍ആനും നിഷ്പക്ഷ മനസ്സോടുകൂടി പാരായണം ചെയ്യുന്ന ഏതൊരാള്‍ക്കും വളരെ വ്യക്തമായിത്തന്നെ മനസ്സിലാക്കാന്‍ കഴിയും യഹോവയും അല്ലാഹുവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നുള്ള സത്യം! എത്രയൊക്കെ തെളിവുകള്‍ നല്‍കിയാലും ദാവാക്കാര്‍ പിന്നേം പിന്നേം ഞങ്ങളുടെ അല്ലാഹു തന്നെയാണ് നിങ്ങളുടെ യഹോവ എന്ന് പറഞ്ഞുകൊണ്ട് […]
വിശുദ്ധ ബൈബിളില്‍ വെളിപ്പെടുന്ന ദൈവം തന്നെയാണ് ഖുര്‍ആനില്‍ ഉള്ള അല്ലാഹു എന്ന് മുസ്ലീങ്ങള്‍ എപ്പോഴും ക്രിസ്ത്യാനികളോട് പറയും. ചില ക്രിസ്ത്യാനികള്‍ ഇത് സത്യമാണെന്നു കരുതുന്നവരും ആണ്. മുസ്ലീങ്ങളുടെ ഈ വാദത്തെ പലതവണയായി ഞങ്ങള്‍ പൊളിച്ചടുക്കിയിട്ടുള്ളതാണ്. എങ്കിലും ലജ്ജ എന്നത് ഏഴയലത്തുകൂടി പോയിട്ടില്ലാത്ത, തൊലിക്കട്ടിയില്‍ കാണ്ടാമൃഗത്തിനെയും അതിശയിപ്പിക്കുന്ന ദാവാക്കാര്‍ പിന്നെയും പിന്നെയും അത് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. അവരുടെ ആ വാദത്തെ ഒരിക്കല്‍ക്കൂടി പരിശോധനാ വിധേയമാക്കുകയാണ് ഇവിടെ ചെയ്യുന്നത്. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം പരിശുദ്ധനാണ്, അശുദ്ധി അവന് […]
മുന്‍ പ്രവാചകന്‍മാരുടെ തുടര്‍ച്ചയായി വന്ന താന്‍ അവസാനത്തെ പ്രവാചകനാണ് എന്ന് ഹദീസുകളില്‍ മുഹമ്മദ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. തനിക്ക് ശേഷം പ്രവാചകന്‍മാരില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഏതായാലും മുന്‍ പ്രവാചകന്‍മാരുടെ തുടര്‍ച്ചയായി വന്നവനാണ് താന്‍ എന്നുള്ള മുഹമ്മദിന്‍റെ അവകാശവാദത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നാം പരിശോധിക്കാന്‍ പോകുന്നത്. അതിനായി നമുക്കൊരു ആയത്ത് നോക്കാം: “(നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ […]
ചോദ്യം: യോഹ.16:7-ല്‍ യേശുക്രിസ്തു മുഹമ്മദ് നബിയെ കുറിച്ച് പ്രവചിച്ചിട്ടില്ലേ? ഉത്തരം: യോഹന്നാന്‍.16:7-ല്‍ വരാനുള്ള ‘പെറിക്ലിറ്റോസ്’ എന്നൊരു പ്രവാചകനെക്കുറിച്ച് യേശുക്രിസ്തു പ്രവചിച്ചിട്ടുണ്ടെന്നും പെറിക്ലിറ്റോസ് എന്ന വാക്കിന്‍റെ അറബി ഭാഷാന്തരം അഹമ്മദ് എന്നാണെന്നും ആ വാക്കിന്‍റെ അര്‍ത്ഥം ‘സ്തുത്യര്‍ഹന്‍’ എന്നാണെന്നും അത് മുഹമ്മദിനെ കുറിക്കുന്നുവെന്നുമാണ് ദാവാക്കാര്‍ വാദിക്കുന്നത്. ഈ വാദത്തിന്‍റെ സത്യാവസ്ഥ നമുക്കൊന്ന് പരിശോധിച്ച് നോക്കാം. പുതിയ നിയമത്തില്‍ എവിടെയെങ്കിലും പെറിക്ലിറ്റോസ് (περικλητος) എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്നാണ് ഉത്തരം. […]
മുഹമ്മദിന്‍റെ വാക്കും പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഉതകുന്ന ചില ഹദീസുകളാണ് താഴെ കൊടുക്കുന്നത്: അനസ് നിവേദനം: ‘നബി നിന്നുകൊണ്ട് കുടിക്കുന്നത് വിരോധിച്ചിട്ടുണ്ട്.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ് നമ്പര്‍ 112 (2024) അനസ് നബിയില്‍ നിന്നും നിവേദനം: അവിടുന്ന് മനുഷ്യന്‍ നിന്നു കുടിക്കുന്നത് നിരോധിച്ചു. ഖത്താദ: പറഞ്ഞു: ഞങ്ങള്‍ ചോദിച്ചു: ‘ഭക്ഷണം കഴിക്കലോ?’ നബി പറഞ്ഞു: ‘അത് ഏറ്റവും ചീത്തയും മോശവും ആകുന്നു.’ (സഹീഹ് മുസ്ലീം, വാല്യം […]
ഇസ്ലാമിക വിശ്വാസമനുസരിച്ച് ക്ഷമിക്കപ്പെടാത്ത പാപമാണ് ശിര്‍ക്ക് എന്നുള്ളത്. അല്ലാഹുവിന് പങ്കാളിയെ ചേര്‍ക്കലാണത്. അതായത് ഏകനായ അല്ലാഹുവിനോടൊപ്പം വേറെ ഏതെങ്കിലും വ്യക്തിയെയോ വസ്തുക്കളെയോ ചേര്‍ത്തുപറയുന്നതാണ് ശിര്‍ക്ക്. അല്ലാഹുവിനു പങ്കാളിയെ വെക്കുന്നത് ഏറ്റവും വലിയ പാപമാണ് എന്ന് നാഴികയ്ക്ക് നാല്പതു വട്ടം ഉച്ചത്തില്‍ ഒച്ചവെക്കുന്ന മുസ്ലീങ്ങള്‍ പക്ഷേ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്, തങ്ങള്‍ വിശ്വസിക്കുന്ന ഗ്രന്ഥമായ ഖുര്‍ആന്‍ അല്ലാഹുവിനോട് മറ്റൊരാളെ പങ്കു ചേര്‍ക്കുന്നുണ്ട് എന്നുള്ളത്. താഴെയുള്ള ചില ആയത്തുകള്‍ നമുക്കൊന്ന് പരിശോധിച്ച് നോക്കാം: 1. “അവരുടെ അടുക്കലേക്ക് […]
ഇസ്ലാമിക ലോകം ആദരിക്കുന്ന പണ്ഡിതനായ സയ്യിദ് സുലൈമാന്‍ നദ്വ്വി രചിച്ച ‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ എന്ന ഗ്രന്ഥം എം.പി.അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് താഴെ കൊടുക്കുന്നത്: “പ്രവാചകത്വലബ്ധിയുടെ നാലാം വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ആഇശയുടെ ജനനവും 10-ം വര്‍ഷത്തില്‍- ആറാം വയസ്സില്‍- വിവാഹവും നടന്നുവെന്നു ചരിത്രകാരനായ ഇബ്നു സഅ്ദ് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തെ അനുകരിച്ച് മറ്റ് ചില ചരിത്രകാരന്മാരും ഇതേ അഭിപ്രായം […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ 3.) ന്യായപ്രമാണം ആര്‍ത്തവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം. അവളുടെ അശുദ്ധിയില്‍ അവള്‍ ഏതിന്മേലെങ്കിലും കിടന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം; അവള്‍ ഏതിന്മേലെങ്കിലും ഇരുന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം. അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവള്‍ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ ‘പൗലോസ് അപ്പോസ്തലനാല്‍ അട്ടിമറിക്കപ്പെട്ട മോശെയുടെ ന്യായപ്രമാണം പുനഃസ്ഥാപിക്കാന്‍ വന്ന പ്രവാചകന്‍ ആണ് മുഹമ്മദ്’ എന്നുള്ള ഇസ്ലാമികാവകാശവാദത്തിന്‍റെ പൊള്ളത്തരങ്ങള്‍ ഈ ലേഖനപരമ്പരയുടെ മുന്‍ ഭാഗങ്ങളില്‍ നാം കാണുകയുണ്ടായി. പ്രത്യേകിച്ച് ന്യായപ്രമാണത്തിലെ പത്ത് കല്പനകള്‍ മുഹമ്മദ് എങ്ങനെയൊക്കെയാണ് ലംഘിച്ചത് എന്നകാര്യം ഖുര്‍ആന്‍ ആയത്തുകളുടെയും വിശദമായ ഹദീസുകളുടെയും സഹായത്താല്‍ നാം ശരിക്കും ഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ പത്ത് കല്പനകള്‍ മാത്രമല്ല, അനുബന്ധമായി നല്‍കിയിരുന്ന നിയമങ്ങളില്‍ പലതും മുഹമ്മദ് ലംഘിക്കുകയുണ്ടായി. ഈ ലേഖനപരമ്പരയുടെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ […]
ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍, അവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരായാലും ഏറ്റവും അഭിമാനത്തോടെ പറയുന്ന രണ്ട് കാര്യങ്ങളാണ്, തങ്ങള്‍ വിഗ്രഹാരാധികള്‍ അല്ല എന്നതും ഇസ്ലാം വിഗ്രഹാരാധനയെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല എന്നതും. ഒറ്റ നോട്ടത്തില്‍ ഇവര്‍ പറയുന്നത് ശരിയാണെന്ന് നമുക്ക് തോന്നിപ്പോകാം. എന്നാല്‍ ഇസ്ലാമിക പ്രമാണങ്ങളെ സൂക്ഷ്മമായി നാം പഠിക്കുകയാണെങ്കില്‍, ലോകത്ത് ഇസ്ലാം എന്ന ഒരേയൊരു മതം മാത്രമേ അതിന്‍റെ അനുയായികളെ വിഗ്രഹാരാധന ചെയ്യുവാന്‍ നിര്‍ബന്ധിക്കുന്നുള്ളൂ എന്ന് കാണാം. മക്കയിലെ കഅബയിലെ യമാനി മൂലയില്‍ സ്ഥിതി ചെയ്യുന്ന ഹജ്റുല്‍ അസ്വ്വദ് എന്ന കറുത്ത […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ മോഹിക്കരുത് (പുറ.20:17). ദുര്‍മോഹത്തെയാണ് ദൈവം ഇവിടെ വിലക്കിയിരിക്കുന്നതെന്ന് ഈ കല്പനയുടെ വിശദീകരണത്തില്‍ നിന്ന് നമുക്ക് പിടികിട്ടും. “കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു” എന്നാണ് കല്പനയുടെ പൂര്‍ണ്ണ രൂപം. മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ഈ കല്പനയ്ക്കുണ്ട്. മറ്റു കല്പനകളെല്ലാം പ്രവൃത്തിയിലൂടെ വെളിപ്പെടുമ്പോള്‍ മാത്രമേ ആ കല്പനകള്‍ അനുസരിക്കുകയായിരുന്നോ അതോ ലംഘിക്കുകയായിരുന്നോ എന്ന് മനസിലാകുകയുള്ളൂ. എന്നാല്‍ ഈ കല്പന […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ മോഷ്ടിക്കരുത് (പുറ.20:15): ഇത് എട്ടാം കല്പന. മറ്റൊരാളുടെ ഉടമസ്ഥതയില്‍ ഉള്ള ജീവനുള്ളതോ അല്ലാത്തതോ ആയ വസ്തുക്കളെ അയാളുടെ സമ്മതം കൂടാതെ കൈവശപ്പെടുത്തുന്നതിനെയാണ് മോഷണം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മോഷണത്തെ മാത്രമല്ല, ചതിച്ചോ വഞ്ചിച്ചോ മറ്റൊരാളുടെ മുതല്‍ കൈവശപ്പെടുത്തുന്നതിനെയും ഈ കല്പനയിലൂടെ ദൈവം വിരോധിച്ചിരിക്കുന്നു. എന്നാല്‍ മക്കയില്‍ നിന്നും കച്ചവടത്തിന് പോയിരുന്ന ഖുറൈശികളുടെ കച്ചവട സംഘങ്ങളെ മദീനയില്‍ നിന്ന് വന്നു മുഹമ്മദും കൂട്ടരും കൊള്ളയടിക്കുമായിരുന്നു എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പറയുന്നു. ഇസ്ലാമിലെ […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ 8) വ്യഭിചാരം ചെയ്യരുത് (പുറ.20:14) വ്യഭിചാരം എന്ന ക്രിയയെ ബൈബിളും ഖുര്‍ആനും വ്യത്യസ്തമായ വിധത്തിലാണ് അവതരിപ്പിക്കുന്നത്. വിവാഹം ചെയ്ത വ്യക്തിയുമായല്ലാതെ നടത്തുന്ന ലൈംഗിക ബന്ധത്തിനാണ് ബൈബിള്‍ വ്യഭിചാരം എന്ന് പറയുന്നത്. (വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന് പരസംഗം എന്നാണു ബൈബിള്‍ പറയുന്നത്.) വിവാഹം എന്ന വിഷയത്തില്‍ ബൈബിളും ഖുര്‍ആനും വ്യത്യസ്ത വീക്ഷണകോണുകള്‍ പുലര്‍ത്തുന്നതിനാല്‍ വ്യഭിചാരത്തെ സംബന്ധിച്ച നിര്‍വ്വചനത്തിലും ഈ രണ്ടു ഗ്രന്ഥങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ബഹുഭാര്യാ സമ്പ്രദായത്തെ ബൈബിള്‍ അനുകൂലിക്കുന്നില്ല. ആദാമിന് […]
അനില്‍കുമാര്‍ വി അയ്യപ്പന്‍ മുഹമ്മദ് ചെയ്ത ദുഷ്കൃത്യങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി മുഹമ്മദ് ഈസാ എഴുതിയിരിക്കുന്നത് നോക്കുക: “അല്ലാഹുവിനെ രക്തദാഹിയായി ചിത്രീകരിക്കുന്നതില്‍ വെമ്പല്‍ കൊളളുന്ന ക്രൈസ്തവ സുഹൃത്തുക്കള്‍ തങ്ങളുടെ ദൈവമായ യേശു, ഭൂമിയില്‍ അവതരിക്കുന്നതിന് മുമ്പുളള യഹോ വയായി നിലകൊളളുമ്പോള്‍ സ്വയം പരിചയപ്പെടുത്തിയത് കേട്ടോളു. “ഇതാ ഞാന്‍, ഞാനാകുന്നു. എന്ന് ഇപ്പോള്‍ കേട്ടുകൊള്‍വിന്‍. ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. ഞാന്‍ കൊല്ലുന്നു, ഞാന്‍ ജീവിപ്പിക്കുന്നു. ഞാന്‍ മുറിപ്പെടുത്തുന്നു. ഞാന്‍ സൌഖ്യമാക്കുന്നു. എന്റെ കയ്യില്‍ നിന്ന് രക്ഷിക്കാന്‍ ആര്‍ക്കും […]
അനില്‍കുമാര്‍ വി അയ്യപ്പന്‍ ഖുര്‍ആനില്‍ ഉള്ള ഒരായത്താണ് താഴെ കൊടുക്കുന്നത്: “വേദക്കാരില്‍ നിന്ന് അവര്‍ക്ക് ( സത്യനിഷേധികള്‍ക്ക് ) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.” (സൂറാ.33:26) ഇതില്‍ രണ്ട് വിഭാഗത്തെ കുറിച്ച് പറയുന്നുണ്ട്. 1. മുസ്ലീങ്ങള്‍ കൊന്ന ഒരു വിഭാഗം 2. മുസ്ലീങ്ങള്‍ […]
അനില്‍കുമാര്‍ വി അയ്യപ്പന്‍ (ക്രൈസ്തവ വിശ്വാസ പ്രമാണമായ ബൈബിളിനും വിശുദ്ധ അപ്പോസ്തലനായ പൗലോസിനും എതിരെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ. മുഹമ്മദ് ഈസാ, മറ്റൊരു ദാവാ പ്രവര്‍ത്തകനായ ശ്രീ. എം.എം. അക്ബറിന്‍റെ സ്നേഹസംവാദം മാസികയില്‍ എഴുതിയിരിക്കുന്ന ബൈബിള്‍ സ്റ്റഡി എന്ന ലേബലിലുള്ള കുറിപ്പുകള്‍ക്ക് മറുപടി കൊടുക്കണം എന്ന് പല ക്രൈസ്തവ സ്നേഹിതരും ആവശ്യപ്പെട്ടതിന്‍ പ്രകാരം ആ മാസികയുടെ വിവിധ ലക്കങ്ങളില്‍ വന്നിരിക്കുന്ന മുഹമ്മദ് ഈസായുടെ ലേഖനങ്ങളെ വിശുദ്ധ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുവാന്‍ ആഗ്രഹിക്കുകയാണ്. ആദ്യം, […]
മുസ്ലീങ്ങള്‍ എപ്പോഴും വലിയ കാര്യമായി പറയാറുള്ള ഒരു സംഭവമാണ് ഇസ്ലാമില്‍ പലിശ നിരോധനം ഉണ്ട് എന്നുള്ളത്. ഇസ്ലാമിക വിശ്വാസമനുസരിച്ചുള്ള ഏഴ് വന്‍ പാപങ്ങളില്‍ ഒന്നാണ് പലിശ വാങ്ങല്‍. എന്തുകൊണ്ടാണ് ഇസ്ലാമില്‍ പലിശ ഹറാമായത് എന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്. മുഹമ്മദിന് പത്തിലധികം ഭാര്യമാരും പിന്നെ വിരലിലെണ്ണാന്‍ പറ്റാത്തത്ര വെപ്പാട്ടിമാരും ഉണ്ടായിരുന്നതായി ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. ഇവരുടെയൊക്കെ ചിലവുകള്‍ നടത്താനും പിന്നെ യുദ്ധച്ചിലവുകള്‍ക്കും മുഹമ്മദിന് പണം ആവശ്യമായിരുന്നു. സ്വഹീഹുല്‍ ബുഖാരിയില്‍ ഇപ്രകാരം കാണുന്നു: […]
ബൈബിളിലെ പ്രവാചകന്മാരും ഖുര്‍ആനിലെ കഥാപാത്രങ്ങളും, ഒരു താരതമ്യ പഠനം. (ഭാഗം-1) അനില്‍കുമാര്‍ വി. അയ്യപ്പന്‍ ഖുര്‍ആനില്‍ പറയുന്നതെല്ലാം ചരിത്രപരമായി കൃത്യതയുള്ളതാണെന്നും ഖുര്‍ആന്‍ ആണ് എല്ലാ സത്യവും വെളിപ്പെടുത്തുന്നത് എന്നുമാണല്ലോ ദാവാക്കാര്‍ എപ്പോഴും പറയാറുള്ളത്. വാസ്തവത്തില്‍ ചരിത്രപരമായ ഒരു കൃത്യതയും പുലര്‍ത്താത്ത ഗ്രന്ഥമാണ് ഖുര്‍ആന്‍. മുഹമ്മദ് ഒഴികെയുള്ള ഖുര്‍ആനിലെ കഥാപാത്രങ്ങള്‍ ആരും തന്നെ ചരിത്രത്തില്‍ ജീവിച്ചിരുന്നവരല്ല. ബൈബിളിലെ പ്രവാചകന്മാരുടെ പെരുകളോട് സാമ്യം ഉള്ള ചില കഥാപാത്രങ്ങളെ ഖുര്‍ആനില്‍ കാണാം. എന്നാല്‍ ആ കഥാപാത്രങ്ങള്‍ ഒന്നും ബൈബിളില്‍ ഉള്ളവരല്ല. […]
യിസ്രെയേലിന്‍റെ സ്ഥാപനത്തിന് “holocaust” ഉത്തരവാദിയാണോ? യെഹൂദാ ജനത്തെ ഭൂമുഖത്തില്‍ നിന്ന് തുടച്ചുമാറ്റാന്‍ നാസി ജര്‍മ്മനിയും അതിന്‍റെ കൂട്ടാളികളും രണ്ടാം ലോകമഹായുദ്ധത്തില്‍ നടത്തിയ ശ്രമത്തെയാണ് “holocaust” എന്ന വാക്കിനാല്‍ ഉദേശിക്കുന്നത്. 1945ല്‍ അതിന്‍റെ അവസാനത്തില്‍, ആറു മില്യണ്‍ യെഹൂദന്മാര്‍ (ലോകത്തുണ്ടായിരുന്ന യെഹൂദാ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന്) ഉന്മൂലനം ചെയ്യപ്പെട്ടു. “holocaust” ന്‍റെ കൊടിയ ഭീതികള്‍ കുറെ ആളുകളെ യെഹൂദന്‍റെ അവസ്ഥയോട് അനുഭാവം ഉള്ളവരാക്കി എന്നുള്ളത് ശരിയാണെങ്കിലും, “യൂറോപ്യന്‍ മനഃസാക്ഷിക്കുത്ത്” ആയിരുന്നു യെഹൂദാ രാഷ്ട്ര സ്ഥാപനത്തിനുള്ള മുഖ്യ […]
1400 കൊല്ലം മുന്‍പ് അറേബ്യയിലെ മക്കയില്‍ അബ്ദ് അല്‍ മുത്തലിബ് എന്നൊരു പിതാവും അബ്ദുള്ള എന്ന അദ്ദേഹത്തിന്‍റെ മകനും കൂടി വാഹിബ് എന്നൊരാളുടെ വീട്ടിലേക്കു പോകുന്നതോടെയാണ് ഈ ലേഖനത്തിന്‍റെ തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന കാര്യത്തിന്‍റെ തുടക്കം. തന്‍റെ മകന്‍ അബ്ദുള്ളക്ക്, വാഹിബിന്‍റെ വീട്ടില്‍ വളര്‍ന്ന വാഹിബിന്‍റെ അനന്തരവളായ ആമിനയെ കരം പിടിക്കാന്‍ വേണ്ടിയാണ് അബ്ദ് അല്‍ മുത്തലിബ് മകനെയും കൂട്ടി പോകുന്നത്. അങ്ങനെ അവര്‍ വാഹിബിന്‍റെ വീട്ടിലെത്തി. അവിടെ വെച്ച് വാഹിബിന്‍റെ മകള്‍ ഹലയെ കണ്ടപ്പോള്‍ അബ്ദുള്ളയുടെ പിതാവ് […]
‘ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കേണ്ടതിനു എന്തെങ്കിലും തരത്തിലുള്ള അത്ഭുതം/അടയാളം നീ പ്രവര്‍ത്തിക്കണം’ എന്ന് മക്കയിലും മദീനയിലും വെച്ച് പലരും മുഹമ്മദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍പ്പോലും അള്ളാഹു മുഹമ്മദിന്‍റെ കയ്യാല്‍ ഒരൊറ്റ അത്ഭുതമോ അടയാളമോ ചെയ്യിച്ചില്ല. ഇങ്ങനെയുള്ള ആവശ്യത്തിന്‍റെ മുന്നില്‍നിന്നു അള്ളാഹു/മലക്ക് അതിവിദഗ്ദമായി ഒഴിഞ്ഞു മാറുകയും ചില സമയങ്ങളില്‍ അടയാളം ആവശ്യപ്പെട്ട ആളുകളെ ശാസിക്കുകയും ചെയ്യുന്നുണ്ട്. ചില ആയത്തുകള്‍ നമുക്കൊന്ന് നോക്കാം: 1. “തങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന് അവര്‍ അല്ലാഹുവിന്‍റെ […]
ഖുര്‍ആന്‍ അമാനുഷിക കൃതിയാണെന്നും അള്ളാഹു ആണ് അത് അവതരിപ്പിച്ചത്, അല്ലാഹു അത് അവസാനം വരെ കാത്തു സൂക്ഷിക്കും എന്നും മുസ്ലീങ്ങള്‍ എപ്പോഴും അവകാശവാദമുന്നയിക്കാറുണ്ട്. എന്താണ് യാഥാര്‍ത്ഥ്യം? ഖുര്‍ആന്‍ ക്രോഡീകരണചരിത്രം നമുക്ക് ഇസ്ലാമിക പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് തന്നെ പരിശോധിച്ച് നോക്കാം: മുഹമ്മദിന്‍റെ കാലത്ത് ഖുര്‍ആന്‍ ഒറ്റ പ്രതിയായി നിലനിന്നിരുന്നില്ല എന്ന്‍ സൈദ് ഇബ്ന്‍ താബിത് പറഞ്ഞതായി പ്രസിദ്ധ പണ്ഡിതന്‍ ഇബ്ന്‍ ഹജാര്‍ അസ്ഖലാനി ഹദീസ് ഉദ്ധരിച്ചു പറയുന്നുണ്ട്: സൈദ് ബിന്‍ താബിത് പറഞ്ഞു: […]
യെഹൂദന്‍റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പലരും ആഹ്വാനം ചെയ്യുന്നത് കാണുകയുണ്ടായി. എന്നാപ്പിന്നെ അങ്ങനെ ആഹ്വാനം ചെയ്യുന്നവരെ ഒന്ന് സഹായിക്കാം എന്ന് വെച്ച് ബഹിഷ്കരിക്കേണ്ട സാധനങ്ങളുടെ ഒരു ചെറിയ ലിസ്റ്റ് താഴെ കൊടുക്കുന്നു. യെഹൂദ വിരോധികളായ എല്ലാവരും ഇന്ന് മുതല്‍ ഈ സാധനങ്ങള്‍ ഒന്നും ഉപയോഗിക്കാതിരിക്കാനും അവയെ തങ്ങളുടെ വീടുകളില്‍ നിന്നും ജോലിസ്ഥലങ്ങളില്‍ നിന്നും ബഹിഷ്കരിക്കാനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ഈ ലിസ്റ്റില്‍ ഞാന്‍ വിട്ടുപോയിട്ടുള്ള ധാരാളം കാര്യങ്ങള്‍ ഇനിയുമുണ്ട്. യെഹൂദ വിരോധികളെ സഹായിക്കാന്‍ ആഗ്രഹമുള്ള ആളുകള്‍ ഉണ്ടെങ്കില്‍ ഈ […]
പലസ്തീന് എന്ന് പറയുന്ന സ്ഥലം 1937-ല്‍ British Mandate-ന്‍റെ കീഴില്‍ ആയിരുന്നു. Peel Commission (അഥവാ ഔദ്യോഗികമായി Palestine Royal Commission) എന്ന് അറിയപ്പെട്ടിരുന്നത് ഇന്നത്തെ ഇസ്രായേല്‍-പലസ്തീന്‍ പ്രദേശങ്ങളില്‍ തെളിവെടുപ്പ് നടത്തിയ ഒരു ബ്രിട്ടീഷ് റോയല്‍ കമ്മീഷന്‍ ആയിരുന്നു. ഈ കമ്മീഷന് നേതൃത്വം കൊടുത്തിരുന്നത് ലോര്‍ഡ് ഏള്‍ വില്യം റോബര്‍ട്ട് വെല്ലെസ്ളി പീല്‍ (Lord Earl William Robert Wellesley Peel) ആയിരുന്നു. Arab General Strike (1936 April-October)- നെ തുടര്‍ന്ന് ഈ പ്രദേശത്ത് […]
അനില്‍ കുമാര്‍ വി. അയ്യപ്പന്‍ കെ.മാധവന്‍ നായരുടെ ‘മലബാര്‍ കലാപം’ എന്ന ഗ്രന്ഥത്തില്‍ നിന്നും വീണ്ടും: “അബ്ദുള്ളക്കുട്ടിയും കുഞ്ഞലവിയും കണ്ണമംഗലം അംശത്തില്‍ താമസമുറപ്പിച്ചതിനു ശേഷം അടുത്ത പ്രദേശങ്ങളില്‍ അവര്‍ ചെയ്തിരുന്ന പ്രവൃത്തിയുടെ സ്വഭാവം താഴെ ചേര്‍ത്ത വാങ്മൊഴിയില്‍ നിന്ന് ഏതാണ്ട് മനസ്സിലാക്കാവുന്നതാണ്: വേങ്ങര അംശം കുറ്റൂര്‍ ദേശത്ത് പറാട കുട്ടന്‍ (കോണ്‍ഗ്രസ് ഓഫീസില്‍ കൊടുത്ത വാങ്മൊഴി) “കുഞ്ഞലവിയും അബ്ദുള്ളക്കുട്ടിയും കണ്ണമംഗലം അംശത്തില്‍ താമസമാക്കിയതിനു ശേഷം അവര്‍ ഹിന്ദുക്കളെ മാര്‍ഗ്ഗത്തില്‍ […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ ഇസ്ലാം എന്നാല്‍ സമാധാനമാണ് എന്ന് ഇന്ന് പറയുന്ന ദാവാക്കാര്‍ അധികാരം കയ്യില്‍ കിട്ടിയാല്‍ പറയാന്‍ പോകുന്നത് “ഇസ്ലാം എന്നാല്‍ കീഴടങ്ങല്‍” ആണെന്നായിരിക്കും എന്ന് ഈ ലേഖന പരമ്പരയുടെ ആദ്യ ഭാഗത്ത് ചരിത്ര വസ്തുതകളും ഹദീസുകളും അവതരിപ്പിച്ചു കൊണ്ട് വ്യക്തമാക്കുകയുണ്ടായല്ലോ. എല്ലാ ദാവാക്കാരുടെ ഉള്ളിലും ഓരോ ഭീകരന്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നും അനുകൂല സാഹചര്യം വരുമ്പോള്‍ അവന്‍ പുറത്തു ചാടുകയും ചെയ്യും എന്നും മലബാര്‍ കലാപത്തില്‍ നടന്ന സംഭവങ്ങളെ ആസ്പദമാക്കി വിവരിക്കുകയുമുണ്ടായി. അതിന്‍റെ […]
അനില്‍ കുമാര്‍ വി. അയ്യപ്പന്‍ ഇറാഖിലെ ഇസ്ലാമിക പോരാളികളായ ISIS നിലവിലുള്ള സര്‍ക്കാറിനെതിരെ പടയൊരുക്കം നടത്തുകയും ഇറാഖിന്‍റെയും സിറിയയുടെയും പല ഭാഗങ്ങളും പിടിച്ചെടുക്കുകയും ആ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇസ്ലാമിക് ഖിലാഫത്ത് പുന:സ്ഥാപിക്കുകയും ചെയ്തതാണല്ലോ ഇപ്പോള്‍ എല്ലാ പത്രമാധ്യമങ്ങളിലും ചൂടുള്ള വാര്‍ത്തയായി നിറഞ്ഞു നില്‍ക്കുന്നത്. ഐസിസ് പോരാളികള്‍ക്ക് മുന്നില്‍ കീഴടങ്ങിയ ഇറാഖി സൈനികരേയും ശിയാ മുസ്ലീങ്ങളെയും പച്ചക്കറി അരിഞ്ഞുതള്ളുന്നതു പോലെ കൊന്ന് തള്ളുന്ന വീഡിയോകളും ധാരാളമായി പ്രചരിക്കുന്നുണ്ട്. ഐസിസിന്‍റെ നേതൃനിരയിലെ ചില ആളുകള്‍ ഒഴിച്ചാല്‍, ബാക്കിയുള്ളവരെല്ലാം മൂന്നോ […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങളെല്ലാം ഏകപക്ഷീയമായി ഇസ്രായേലിനെതിരെയും പലസ്തീന് അനുകൂലമായും ആണല്ലോ നില്‍ക്കുന്നത്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ തികഞ്ഞ മതേതരവാദികള്‍ ആയതുകൊണ്ടായിരിക്കാം ഇങ്ങനെ പലസ്തീനികളെ പിന്തുണയ്ക്കുന്നത് എന്നാണ് തോന്നുന്നത്. കാരണം ഇസ്ലാമിക പ്രമാണങ്ങള്‍ വെച്ച് പരിശോധിച്ചാല്‍ പലസ്തീനില്‍ ഉള്ളവര്‍ മുസ്ലീങ്ങളല്ല; ഖുര്‍ആനിന്‍റെയും മുഹമ്മദിന്‍റെയും കല്പന തുടര്‍ച്ചയായി ലംഘിക്കുകയും അല്ലാഹുവിന്‍റെ അധികാരത്തില്‍ കേറി കൈ വെക്കുകയും ചെയ്യുന്ന മുസ്ലീം നാമധാരികള്‍ മാത്രമാണ്. അങ്ങനെയുള്ള ഒരു ജനതയെ പിന്തുണക്കാന്‍ നിന്നാല്‍ അല്ലാഹുവിന്‍റെ ശിക്ഷയാണ് തങ്ങള്‍ക്കുണ്ടാകാന്‍ പോകുന്നത് […]
നമ്മുടെ ദാവാ സുഹൃത്തുകളോട് “അരിയെത്ര?” എന്ന് ചോദിച്ചാല്‍ “പയറഞ്ഞാഴി!” എന്നാണു പറയുന്നത് എന്ന കാര്യം സത്യമാര്‍ഗ്ഗത്തിന്‍റെ വായനക്കാര്‍ക്കെല്ലാം അറിവുള്ള കാര്യമാണല്ലോ. “ബൈബിളിലെ ദൈവം സ്നേഹമുള്ളവനാണ്” എന്ന് നമ്മള്‍ പറഞ്ഞാല്‍ ഉടനെ അവര്‍ പറയും, “അള്ളാ കരുണയുള്ളവനാണ്, അല്ലാഹുവിന്‍റെ ഒരു പേര് പരമ കാരുണികന്‍ എന്നാണ്” എന്ന്. “സ്നേഹത്തെക്കാള്‍ വലുതാണ് കാരുണ്യം” എന്നും ഇവര്‍ പറയും. “സ്നേഹവും കാരുണ്യവും ഒന്നാണോ?” എന്ന് പലരും ഇവരോട് ചോദിക്കാന് തുടങ്ങിയിട്ട് നാള്‍ കുറച്ചായി. എന്നിട്ടും ഉത്തരം നാസ്തി!!! അതുകൊണ്ട് […]
“മുഹമ്മദിന് ശേഷം ഇസ്ലാമിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി” എന്ന് ചില ഇസ്ലാമിക ചരിത്രകാരന്മാര്‍ പറയുന്നത് ഇമാം അല്‍ ഗസ്സാലി (മുഹമ്മദ്‌ബ്നു മുഹമ്മദ്‌ബ്നു അഹ്മദ് ഥൂസി അബീഹാമിദിനില്‍ ഗസ്സാലി, ഹിജ്റ 450-505 (A.D. 1058-1111) യെ ആണ്. അദ്ദേഹം ആകെ എഴുപതോളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായത് ‘ഇഹ് യാ ഉലും അല്‍-ദീന്‍’ അഥവാ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ (മതവിജ്ഞാനങ്ങളെ ജീവിപ്പിക്കുന്നു) ആണ്. ഇസ്ലാമിക രീതി ശാസ്ത്രത്തിലെ എല്ലാ വിഷയങ്ങളും ആ പുസ്തകം കൈകാര്യം ചെയ്യുന്നു. […]
ദാവാക്കാര്‍ എപ്പോഴും കള്ളം പറഞ്ഞ് മറ്റുള്ളവരെ വഞ്ചിക്കാന്‍ യാതൊരു മന:സാക്ഷിക്കുത്തും ഇല്ലാത്തവരാണ്. പറയുന്ന കള്ളങ്ങള്‍ മുഹമ്മദിനെ കുറിച്ചാകുമ്പോള്‍ അത് സകല സീമകളെയും ലംഘിക്കുകയും ചെയ്യും. അതില്‍പ്പെട്ട ഒന്നാണ് മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ഒട്ടകത്തിന്‍റെ കുടല്‍മാല സംഭവം. മുഹമ്മദ് നിസ്കരിച്ചു കൊണ്ടിരുന്നപ്പോള്‍ എതിരാളികളായ അറബികള്‍ മുഹമ്മദിനെ കളിയാക്കുകയും ഒട്ടകത്തിന്‍റെ കുടല്‍ മാല എടുത്തു അദ്ദേഹത്തിന്‍റെ കഴുത്തിലണിയിക്കുകയും അദ്ദേഹം അവരോടു ദേഷ്യപ്പെടാതെ ശാന്തനായി ചിരിച്ചു കൊണ്ട് അവരോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറഞ്ഞ് അവിടെ നിന്നും പോകുകയും ചെയ്തു എന്നാണ് […]
ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ജീവന്‍ നല്‍കിയ ആദ്യകാല രക്തസാക്ഷികളുടെ വീരോചിത മാതൃക ഏതൊരു കാലത്തുമുള്ള വിശ്വാസികള്‍ക്ക് ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്ന ക്രൈസ്തവ സഭാചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. സഭ വിവരണാതീതമായ പീഡനങ്ങളുടെ മധ്യേ കടന്നു പോയ ആ കാലത്ത് കര്‍ത്താവായ യേശുക്രിസ്തുവില്‍ മാത്രം വിശ്വാസം അര്‍പ്പിച്ച്, തങ്ങള്‍ വിശ്വസിക്കുന്ന അതിവിശുദ്ധ വിശ്വാസത്തിന് വേണ്ടി സ്വന്തം ജീവന്‍ തൃണസമാനം പരിഗണിച്ചു കൊണ്ട് വിചാരണക്കോടതികളുടെ മുമ്പാകെ അതിധൈര്യത്തോടെ തങ്ങളുടെ രക്ഷകന് സാക്ഷ്യം വഹിച്ചവരായിരുന്നു ആ രക്തസാക്ഷികള്‍. രക്തസാക്ഷികളെ കോടതിയില്‍ വിചാരണ ചെയ്ത […]
ഇസ്ലാമിക ദാവാ പ്രവര്‍ത്തകനും “യേശു മിശിഹ ഏതു പക്ഷത്ത്?”, “ക്രൈസ്തവമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” എന്നീ പുസ്തകങ്ങളുടെ രചയിതാവും ആയ ശ്രീ.മുഹമ്മദ് ഈസ യുമായി സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് കേരള ഘടകം നടത്തിയ കത്തിടപാടുകളുടെ ആദ്യ ഭാഗം വായിച്ചു കാണുമല്ലോ. സാക്ഷി നല്‍കിയ ആ കത്തിനുള്ള ശ്രീ.മുഹമ്മദ് ഈസായുടെ മറുപടിയാണ് താഴെ കൊടുക്കുന്നത്: പെരുമ്പാവൂര്‍ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിക്ക് മുഹമ്മദ് ഈസാ നല്‍കുന്ന മറുപടി. ഇസ്ലാമിക പ്രബോധകരുടെ നിരന്തരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ “ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” […]
അനില്‍കുമാര്‍ വി.അയ്യപ്പന്‍ കേരളത്തിലെ അറിയപ്പെടുന്ന ദാവാ പ്രവര്‍ത്തകനായ ശ്രീ.എം.എം.അക്ബര്‍ മൌലവി ലോകമെമ്പാടുമുള്ള മറ്റു ദാവാക്കാരെപ്പോലെ തന്നെ തന്‍റെ മതം പ്രചരിപ്പിക്കേണ്ടതിനു വേണ്ടി മറ്റുള്ളവരുടെ-പ്രത്യേകാല്‍ ക്രൈസ്തവരുടെ- വിശ്വാസത്തെയും വിശുദ്ധ ഗ്രന്ഥങ്ങളെയും അധിക്ഷേപിക്കുന്നത് സ്ഥിരം പരിപാടിയാണ് എന്ന് നിച്ച് ഓഫ് ട്രൂത്തിന്‍റെ പരിപാടികള്‍ വീക്ഷിക്കുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണല്ലോ. വിമര്‍ശനം എന്ന പേരില്‍ എം.എം.അക്ബര്‍ എഴുതി നിച്ച് ഓഫ് ട്രൂത്ത് പ്രസിദ്ധീകരിച്ച ഒരു ക്ഷുദ്രകൃതിയാണ് “ബൈബിളിന്‍റെ ദൈവീകത” എന്ന പുസ്തകം. അസത്യജഡിലമായ ആരോപണങ്ങളും സഭ്യമല്ലാത്ത ഭാഷയും കൊണ്ട് സമ്പന്നമാണ് ഈ […]
യൂറോപ്യന്മാര്‍ക്ക് ഇസ്ലാമിനെ കുറിച്ച് ഒന്നും അറിയില്ല എന്ന് ഇപ്പോള്‍ ചില ദാവാ പണ്ഡിതര്‍ അഭിപ്രായപ്പെടാന്‍ തുടങ്ങിയിരിക്കുന്നത് കാണുകയുണ്ടായി. അവരുടെ ഉസ്താദുമാര്‍ അങ്ങനെയാണ് അവരെ പഠിപ്പിച്ചത് എന്ന് തോന്നുന്നു. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ചക്കക്കൂട്ടാന്‍ പോലെ അഴകൊഴമ്പായി കിടന്നിരുന്ന ഹദീസുകളെ മനുഷ്യര്‍ക്ക് മടുപ്പില്ലാത്ത വായിക്കാന്‍ പറ്റുന്ന വിധത്തില്‍ ക്രമീകരിച്ചു കൊടുത്തത് പോലും ഒരു യൂറോപ്യനാണ് എന്നതത്രേ വസ്തുത! ഇപ്പോള്‍ ആ കാര്യം പറയാന്‍ ദാവാക്കാര്‍ക്ക് നാണം കാണുമായിരിക്കും. എന്നാല്‍ കഴിഞ്ഞ തലമുറയിലെ മുസ്ലീങ്ങള്‍ക്ക് വരെ അക്കാര്യം സമ്മതിക്കുന്നതില്‍ യാതൊരു […]
അനില്‍ കുമാര്‍ വി അയ്യപ്പന്‍ ഖുര്‍ആനിലെ ഈ ആയത്ത് ഒന്ന് നോക്കൂ: “അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ (അവരത് തള്ളിക്കളയുകയാണ് ചെയ്തത്). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടി കൊടുക്കുവാന്‍ വേണ്ടി മുമ്പ് (അല്ലാഹുവിനോട്) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്‍റെ ശാപം.” (സൂറാ.2:89) […]
പഴയ നിയമം യെഹൂദന്മാര്‍ എങ്ങനെയാണ് പകര്‍പ്പെടുത്ത് സൂക്ഷിച്ചിരുന്നത് എന്ന് യെഹൂദ തല്മൂദുകളില്‍ കാണാം: 1. ശുദ്ധിയുള്ള മൃഗങ്ങളുടെ തോലില്‍ മാത്രമേ സിനഗോഗ് ചുരുളുകള്‍ എഴുതാവൂ 2. പ്രസ്തുത തോല്‍ സിനഗോഗിലെ ഉപയോഗത്തിനായി ഒരു യെഹൂദന്‍ തയ്യാറാക്കിയതായിരിക്കണം. 3. ശുദ്ധിയുള്ള മൃഗങ്ങളുടെ തോലില്‍ നിന്നെടുത്ത ചരടുകള്‍ മാത്രമേ ഇവ കൂട്ടിക്കെട്ടാന്‍ ഉപയോഗിക്കാവൂ. 4. ഓരോ തോലിലും ഒരു പ്രത്യേക എണ്ണം ഖണ്ഡങ്ങള്‍ ഉണ്ടായിരിക്കണം. അവ ഗ്രന്ഥം മുഴുവന്‍ തുല്യമായിരിക്കുകയും വേണം. […]
മുഹമ്മദിനെക്കുറിച്ചു ബൈബിളില്‍ പ്രവചനം ഉണ്ടെന്ന് പറയാന്‍ ദാവാക്കാര്‍ സ്ഥിരം ഉപയോഗിക്കുന്ന ഒരു വേദഭാഗമാണ് ആവ.18:15,18,19 എന്നീ വചനങ്ങള്‍. അവ താഴെ കൊടുക്കുന്നു: “നിന്‍റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്‍റെ മദ്ധ്യേ നിന്‍റെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചുതരും; അവന്‍റെ വചനം നിങ്ങള്‍ കേള്‍ക്കണം” (ആവ.18:15) “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കു അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും. […]
മുഹമ്മദിനെ കുറിച്ച് ബൈബിളില്‍ പ്രവചനം ഉണ്ടെന്ന് ദാവാക്കാര്‍ എപ്പോഴും വാദിക്കാറുള്ളതാണ്. മുഹമ്മദ് എന്ന വാക്ക് പോലും ബൈബിളില്‍ ഉണ്ടെന്ന് അവര്‍ പറയും!! ഉത്തമഗീതം 5:16-ല്‍ ഉള്ള “മുഹമ്മദീം” എന്ന വാക്ക് ആണ് അവര്‍ അതിന് വേണ്ടി കൊണ്ടുവരുന്നത്. എന്നാല്‍ ഉത്തമഗീതത്തില്‍ മാത്രമല്ല, പഴയ നിയമത്തിലെ മറ്റു പല വേദഭാഗങ്ങളിലും ഈ പദമുണ്ട്. “മനോഹരമായത്” എന്നാണ് ആ വാക്കിനര്‍ത്ഥം. (ഉത്തമഗീതത്തില്‍ മുഹമ്മദ് ഉണ്ടെന്നുള്ള ഇസ്ലാമിക വ്യാജ വാദങ്ങള്‍ക്കുള്ള ക്രൈസ്തവ മറുപടി കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ പ്രവൃത്തിയാലല്ല, വിശ്വാസത്താല്‍ മാത്രം രക്ഷ എന്ന ബൈബിള്‍ ഉപദേശം പൗലോസ് അപ്പോസ്തലന്‍റെ കണ്ടുപിടുത്തം ആണെന്നു വാദിക്കുന്നവരാണല്ലോ ദാവാക്കാര്‍. എന്നാല്‍ മുസ്ലീങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യമുണ്ട്. ഇസ്ലാമിന്‍റെ ഉപദേശവും അത് തന്നെയായിരുന്നു. മലക്ക് അങ്ങനെയാണ് മുഹമ്മദിന് സന്ദേശം കൊടുത്തിരുന്നത്. എന്നാല്‍ മറ്റു പലതിലും എന്നപോലെ ഇക്കാര്യത്തിലും ഉമര്‍ ഇടങ്കോലിട്ടതു കൊണ്ട് മുഹമ്മദ് ആ സന്ദേശം ജനങ്ങളില്‍ എത്തിക്കാതെ മറച്ചു വെക്കുകയായിരുന്നു എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാം. പൗലോസ് അപ്പോസ്തലന്‍ തനിക്ക് കിട്ടിയ […]
ചോദ്യം: എന്തുകൊണ്ടാണ് “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് യേശുക്രിസ്തു പറഞ്ഞത്? മാത്രമല്ല, തന്നോട് സഹായം ചോദിച്ചു വന്ന പുറജാതിക്കാരിയായ സ്ത്രീയെ യേശുക്രിസ്തു നായ് എന്നും വിളിച്ചല്ലോ. ഇതൊരു പ്രവാചകന് ചേര്‍ന്നതാണോ? മറുപടി: ദാവാക്കാരുടെ പ്രവാചകനായ മുഹമ്മദ് ധാരാളം കൊള്ളയും കൊലയും നടത്തുകയും എതിരാളികളോടും വിമര്‍ശകരോടും ഏറ്റവും ക്രൂരമായ രീതിയില്‍ പെരുമാറുകയും തന്‍റെ സ്വന്തം അനുയായികളെപ്പോലും കാരണമില്ലാതെ ശപിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയായിരുന്നത് കൊണ്ട്, മുഹമ്മദിനെ വെള്ളപൂശാന്‍ വേണ്ടിയാണ് യേശുക്രിസ്തു കനാന്യ സ്ത്രീയെ […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍. ഒരാള്‍ക്ക് മറ്റൊരാളുടെയും പാപഭാരം ഏറ്റെടുക്കാന്‍ കഴിയില്ലെന്നു ഖുര്‍ആനും ഹദീസുകളും പഠിപ്പിക്കുന്നു എന്നും അതുകൊണ്ടുതന്നെ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ എല്ലാം ഏറ്റെടുത്തു കുരിശില്‍ കയറി എന്നുള്ള ബൈബിള്‍ ഉപദേശം ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അംഗീകരിക്കാന്‍ ഒരു മുസ്ലീമിന് കഴിയുകയില്ല എന്നും ഇക്കാലത്തെ ദാവാപ്രവര്‍ത്തകര്‍ വാദിക്കുന്നു. എന്നാല്‍ എന്താണ് സത്യം? ഖുര്‍ആനിലും ഹദീസിലും വേണ്ടത്ര അറിവ് നേടിയിട്ടില്ലാത്തവരാണ് ഈ ദാവാക്കാര്‍ എന്ന് അവരുടെ ഈ വാദങ്ങള്‍ തന്നെ തെളിവ് തരുന്നു. നമുക്ക് ചില […]
(ഇത് മുഴുവനും ശ്രീ.ജി.സുശീലന്‍ സാറിന്‍റെ “ബൈബിള്‍ ജ്ഞാനഭാഷ്യം” ഒന്നാം വാല്യത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്.) റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ച് ന്യായപ്രമാണത്തിലെ കല്പനകള്‍ 613 ആണ്. സീനായി പര്‍വ്വതത്തില്‍ വെച്ച് ഈ കല്പനകള്‍ എല്ലാം യഹോവ മോശെക്കു വെളിപ്പെടുത്തിക്കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. ന്യായപ്രമാണ കല്പനകള്‍ രണ്ടു ഗണത്തില്‍പ്പെടുന്നു; വിധികളും നിഷേധങ്ങളും. 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്. വിധികള്‍: I. ദൈവം 1. ദൈവം ഉണ്ട് എന്ന് വിശ്വസിക്കണം. […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ എല്ലാ ദാവാക്കാരും ഒരുപോലെ ക്രിസ്ത്യാനികളെ ആക്ഷേപിക്കുന്ന കാര്യമാണ് “ക്രിസ്ത്യാനികള്‍ പന്നിയിറച്ചി കഴിക്കുന്നു’ എന്നുള്ളത്. ന്യായപ്രമാണത്തില്‍ ദൈവം നല്‍കിയിട്ടുള്ള കല്പനയാണ് പന്നിയെ തിന്നരുതെന്നുള്ളത്, എന്നാല്‍ ന്യായപ്രമാണമേ വേണ്ട എന്ന് പറയുന്ന പൗലോസിന്‍റെ ഉപദേശമനുസരിച്ചു ക്രിസ്ത്യാനികള്‍ ദൈവത്തിന്‍റെ കല്പനയായ പന്നിയിറച്ചി നിരോധനം കാറ്റില്‍ പറത്തിക്കൊണ്ട് ഇഷ്ടംപോലെ പന്നിയെ വളര്‍ത്തുകയും തിന്നുകയും ചെയ്യുന്നു എന്നും പൗലോസ് അട്ടിമറിച്ചു കളഞ്ഞ ന്യായപ്രമാണത്തിലെ ഇപ്രകാരമുള്ള കാര്യങ്ങളും നിയമങ്ങളും പുന:സ്ഥാപിക്കാന്‍ വേണ്ടിയാണ് അന്ത്യപ്രവാചകനായി മുഹമ്മദ് വന്നത് എന്നും ദാവാക്കാര്‍ […]
ഈ മാസം (ഡിസംബര്‍) ഒന്നാം തിയ്യതി പെരുമ്പാവൂര്‍ നാസ് ഓഡിറ്റോറിയത്തില്‍ വെച്ച് ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതി, പെരുമ്പാവൂരും സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്കും ചേര്‍ന്ന് നടത്തിയ ‘സ്നേഹസന്ദേശം 2013’ എന്ന പരിപാടിക്കിടയില്‍ “യേശു മിശിഹ ഏതു പക്ഷത്ത്?”, “ക്രൈസ്തവമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” എന്നീ ക്രൈസ്തവ വിമര്‍ശന ഗ്രന്ഥങ്ങളുടെ രചയിതാവായ ശ്രീ. മുഹമ്മദ് ഈസാ, പെരുമ്പാവൂര്‍ എന്ന വ്യക്തി സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്കിലെ സഹോദരന്‍ അനില്‍ കുമാര്‍ വി. അയ്യപ്പനുമായി അപ്പോള്‍ത്തന്നെ (രാത്രി ഏകദേശം ഒമ്പത് […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ ഖുര്‍ആനിലെ മര്‍യമിനെ കുറിച്ചുള്ള മറ്റൊരു ആയത്ത് ഇതാണ്: “അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍ ) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ ഈ പുസ്തകങ്ങളില്‍ നിന്നാണ് മുഹമ്മദ് തന്‍റെ ഖുര്‍ആനില്‍ ചേര്‍ക്കാന്‍ വേണ്ടി മര്‍യത്തിന്‍റെയും ഈസയുടെയും കഥകള്‍ എടുത്തിട്ടുള്ളത് എന്ന് കൂടി അറിയുമ്പോഴാണ്, ഈ പുസ്തകങ്ങള്‍ ബൈബിളില്‍ ഉള്‍പ്പെടുത്തണം എന്നുള്ള ഇസ്ലാമിക വാദത്തിന്‍റെ യഥാര്‍ത്ഥ ലക്‌ഷ്യം നമുക്ക് പിടി കിട്ടുന്നത്!! ഈ പൊട്ടക്കഥകള്‍ അവരുടെ ഗ്രന്ഥമായ ഖുര്‍ആനില്‍ കോപ്പിയടിച്ചു വെച്ചിരിക്കുന്നത് നമുക്ക് ഒന്ന് പരിശോധിച്ച് നോക്കാം: ഈസായുടെ മാതാവായ മര്‍യം എന്ന സ്ത്രീയെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നത് നോക്കുക: “ഇംറാന്‍റെ ഭാര്യ […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ എന്തുകൊണ്ടാണ് ഇന്ന് രഹസ്യ സുവിശേഷങ്ങള്‍ എന്നറിയപ്പെടുന്ന ഈ പുസ്തകങ്ങള്‍ തങ്ങളുടെ വിശുദ്ധ ലിഖിതങ്ങളായി ക്രൈസ്തവര്‍ അംഗീകരിക്കാതിരുന്നത്? അതിനു ഒറ്റ ഉത്തരമേ നല്‍കാനുള്ളൂ, ‘അവ ദൈവവചനം ആയിരുന്നില്ല’ എന്നത് തന്നെ. അവയൊന്നും അപ്പോസ്തലന്മാര്‍ എഴുതിയതല്ല, അപ്പൊസ്തലന്മാരുടെ പേരുകള്‍ വെച്ചുകൊണ്ട് ആരൊക്കെയോ പില്‍ക്കാലങ്ങളില്‍ എഴുതിക്കൂട്ടിയതാണ്. അവയിലുള്ള അബദ്ധങ്ങള്‍ ആണെങ്കിലോ, ആര്‍ക്കും ചിരിക്കാന്‍ വക നല്കുന്നുവയാണ് താനും. ചില ഉദാഹരണങ്ങള്‍ നല്‍കുന്നു: “യേശു പറഞ്ഞു: മനുഷ്യന്‍ തിന്നുന്ന സിംഹം ഭാഗ്യമുള്ളതാണ്. എന്തുകൊണ്ടെന്നാല്‍ സിംഹം […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ ഈസാനബിയേയും തന്‍റെ മാതാവായ മറിയം എന്ന സ്ത്രീയേയും കുറിച്ച് പല കാര്യങ്ങളും നമുക്ക് ഖുര്‍ആനില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇസ്ലാമിക വിശ്വാസപ്രകാരം ഖുര്‍ആനില്‍ പറയപ്പെടുന്ന ഈസാനബി എന്നത് ബൈബിളില്‍ ഉള്ള യേശുക്രിസ്തു ആണ്. അങ്ങനെയെങ്കില്‍, സ്വാഭാവികമായും ഈസാ നബിയുടെ മാതാവായ മറിയം എന്നത് യേശുക്രിസ്തുവിന്‍റെ മാതാവായ മറിയ ആയിരിക്കുമല്ലോ. മുസ്ലീങ്ങള്‍ അത് അങ്ങനെതന്നെയാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. നിഷ്പക്ഷ മനസ്സോടെ ഇരുഗ്രന്ഥങ്ങളും പരിശോധിക്കുന്ന ഏതൊരാളും സമ്മതിക്കും ഈസാ നബിയും യേശുക്രിസ്തുവും […]
അനില്‍ കുമാര്‍ വി. അയ്യപ്പന്‍ VI. അല്ലാഹുവിന്‍റെ നീതിബോധം അപലപനീയമാണ്. അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക് പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍ 51 (2767). ഇതെന്ത് നീതിബോധമാണ്? പാപം ചെയ്തവരെ ശിക്ഷിക്കുക […]
അനില്‍ കുമാര്‍ വി. അയ്യപ്പന്‍ IV. അള്ളാഹു ഗണിതശാസ്ത്രത്തില്‍ യാതൊരു അറിവുമില്ലാത്തവനാണ്. ഖുര്‍ആനില്‍ നിന്നുള്ള ഈ കണക്ക് പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് എഴുത്തും വായനയും അറിയാത്ത മുഹമ്മദിന് ഗണിത ശാസ്ത്രത്തില്‍ എത്രമാത്രം അറിവുണ്ടായിരുന്നോ അത്രമാത്രം അറിവേ അല്ലാഹുവിനും ഉള്ളൂ എന്ന സത്യമാണ്. സ്വത്ത് ഭാഗം വെയ്ക്കുന്നതിനെ പറ്റി പറയുമ്പോഴാണ് ഈ കണക്ക് അള്ളാഹു പറയുന്നത്: “നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി […]
അനില്‍ കുമാര്‍ വി.അയ്യപ്പന്‍ III. ഖുര്‍ആനിലെ മന്‍സൂഖും നസ്ഖും (അള്ളാഹുവിന്‍റെ വാക്കിന് വിലയില്ല!) തനിക്ക് ജിബ്രീലില്‍ നിന്ന് ആദ്യവെളിപ്പാട് ലഭിച്ചു എന്നവകാശപ്പെട്ടതിനു ശേഷമുള്ള മൂന്നു വര്‍ഷങ്ങളില്‍ മുഹമ്മദ് രഹസ്യമായാണ് പ്രബോധനം നിര്‍വ്വഹിച്ചിരുന്നത്. അടുത്ത ബന്ധുക്കളോടും ഏറ്റവുമടുത്ത സുഹൃത്തുക്കളോടും മാത്രം അദ്ദേഹം അള്ളാഹുവിനെപ്പറ്റി പറഞ്ഞു. ആദ്യത്തെ മൂന്ന്‍ വര്‍ഷത്തിനു ശേഷമുള്ള പത്തു വര്‍ഷങ്ങള്‍ പരസ്യ പ്രബോധന കാലമായിരുന്നു. അങ്ങനെ മൊത്തം 13 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് മുഹമ്മദിന് മക്കയില്‍ നിന്നും നേടാന്‍ കഴിഞ്ഞത് നൂറില്‍ […]
അനില്‍ കുമാര്‍ വി. അയ്യപ്പന്‍ II. അമാനുഷികമായ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് അല്ലാഹുവിനില്ല. നാം ഖുര്‍ആന്‍ പരിശോധിച്ചാല്‍ കാണുന്ന ഒരു പ്രധാന വസ്തുത, ഏതെങ്കിലും തരത്തിലുള്ള ഒരു അത്ഭുതമോ അമാനുഷികമായ കാര്യങ്ങളോ ചെയ്യാന്‍ അല്ലാഹുവിനു കഴിഞ്ഞിട്ടില്ല എന്ന നഗ്നയാഥാര്‍ത്ഥ്യമാണ്. നമുക്ക് ചില ഖുര്‍ആന്‍ ആയത്തുകള്‍ പരിശോധിക്കാം: ഖുര്‍ആനിലെ അള്ളാഹു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ലാത്തയാളാണ്. ‘ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കേണ്ടതിനു എന്തെങ്കിലും തരത്തിലുള്ള അത്ഭുതം / അടയാളം നീ പ്രവര്‍ത്തിക്കണം’ എന്ന് മക്കയിലും മദീനയിലും […]
അനില്‍ കുമാര്‍ വി അയ്യപ്പന്‍ I. താന്‍ ദൈവമാണെന്ന് അള്ളാഹു ഒരിക്കലും മുഹമ്മദിനോട് അവകാശപ്പെട്ടിട്ടില്ല. ഇസ്ലാം ലോകാരംഭം മുതലേ ഉണ്ടായിരുന്നു എന്നും മുന്‍കാല പ്രവാചകന്മാര്‍ എല്ലാവരും അല്ലഹുവിനാല്‍ അയക്കപ്പെട്ടവര്‍ ആണെന്നും അവര്‍ ഏകനായ അല്ലാഹുവിനെ ആരാധിക്കാനാണ് പ്രബോധിപ്പിച്ചിരുന്നതെന്നും മുസ്ലീങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചരിത്ര വസ്തുതകള്‍ ഈ അവകാശവാദങ്ങളുമായി യോജിച്ചു പോകുന്നില്ല എന്നതാണ് സത്യം. മുഹമ്മദിന് മുന്‍പുള്ള ഒരാളും താന്‍ ഒരു മുസ്ലീമാണ് എന്ന് അവകാശപ്പെട്ടതായി ഒരു ചരിത്ര രേഖ പോലുമില്ല. മുഹമ്മദിന് മുന്‍പുള്ള ഒരാള്‍ പോലും […]
അനില്‍ കുമാര്‍ വി. അയ്യപ്പന്‍ മുസ്ലീങ്ങള്‍ ദൈവമായി ആരാധിക്കുന്ന അല്ലാഹുവിന്‍റെ ദൈവത്വവും അതിനു മുന്‍പ് അല്ലാഹുവിന്‍റെ അസ്തിത്വവും പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഈ പേപ്പറിലൂടെ ഞാന്‍ ചെയ്യുന്നത്. ( ബൈബിളിലെ ദൈവത്തിന്‍റെ അസ്തിത്വം എന്ന വിഷയം ഞാന്‍ വേറെ ഒരു പോസ്റ്റ് ആയി മുന്‍പേ ഇട്ടിട്ടുള്ളതാണ് ) അള്ളാഹു മാത്രമാണ് ഏകസത്യദൈവമെന്നു കുട്ടിക്കാലം മുതലേ കേട്ടു വളര്‍ന്നിട്ടുള്ള എന്‍റെ മുസ്ലീം സ്നേഹിതന്മാര്‍ ആ കാര്യം അന്ധമായി വിശ്വസിച്ചു പോരുന്നതല്ലാതെ നിരൂപണ ബുദ്ധ്യാ ഇക്കാര്യം പരിശോധിക്കാന്‍ മിനക്കെടാറില്ല. എന്ന് മാത്രമല്ല, അങ്ങനെ […]
ചോദ്യം: മര്‍ക്കോസ്.16:17,18 വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇന്നത്തെ വിശ്വാസികളില്‍ എന്ത് കൊണ്ട് നടക്കുന്നില്ല? “വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും” എന്നല്ലേ യേശുക്രിസ്തു പറഞ്ഞിരിക്കുന്നത്? നിങ്ങള്‍ വിശ്വാസികള്‍ ആണെങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ഇന്ന് നിങ്ങളിലൂടെ നടക്കേണ്ടതല്ലേ? ഉത്തരം: ‘വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും; എന്‍റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും; സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ എന്ത് കുടിച്ചാലും അവര്‍ക്ക് ഹാനി വരികയില്ല; രോഗികളുടെ മേല്‍ കൈ വെച്ചാല്‍ അവര്‍ക്ക് സൗഖ്യം വരും എന്ന് […]
അനില്‍ കുമാര്‍ വി. അയ്യപ്പന്‍ യേശുക്രിസ്തു കാലത്തെ രണ്ടായി വിഭജിച്ചു കൊണ്ട് ചരിത്രത്തിലേക്ക് ഇറങ്ങി വന്ന ദൈവമാണ്. അദ്ദേഹത്തിനെ കണ്ടവരും അദ്ദേഹത്തില്‍ നിന്ന് കേട്ടവരും അദ്ദേഹത്തില്‍ നിന്ന് നന്മ അനുഭവിച്ചവരും ധാരാളം പേര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യനായ യോഹന്നാന്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: “ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്‍റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു. എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ […]
ചോദ്യം: ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ? മറുപടി: ഖുര്‍ആന്‍ എവിടെയാണ് പറയുന്നത് ബൈബിളില്‍ മാനുഷിക കൈകടത്തല്‍ നടന്നിട്ടുണ്ട് എന്ന്? പോട്ടെ, ഖുര്‍ആന്‍ മാറ്റിവെച്ചു ഹദീസുകള്‍ പരിശോധിക്കാം. ഏതെങ്കിലും ഹദീസുകളില്‍ മുഹമ്മദ് പറഞ്ഞിട്ടുണ്ടോ ബൈബിള്‍ മാനുഷിക കൈകടത്തല്‍ മൂലം വികൃതമായി എന്ന്? മുഹമ്മദും പോട്ടെ, സ്വഹാബിമാര്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന്? സ്വഹാബിമാരും പോകട്ടെ, ഹിജ്റ നാലാം നൂറ്റാണ്ടു വരെയുള്ള ഏതെങ്കിലും ഇസ്ലാമിക പണ്ഡിതന്‍ പറഞ്ഞിട്ടുണ്ടോ ബൈബിളില്‍ മാനുഷിക കൈകടത്തല്‍ നടന്നിട്ടുണ്ട് എന്ന്? ഉണ്ടെങ്കില്‍ അതിന്‍റെ […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ അനുഗൃഹീത അപ്പോസ്തലനായ പൗലോസിനു നേരെ അടിസ്ഥാനരഹിതമായ ധാരാളം ആരോപണങ്ങള്‍ ഉന്നയിക്കുകന്നത് ദാവാക്കാര്‍ കുലത്തൊഴിലാക്കി മാറ്റിയിരിക്കുകയാണല്ലോ. അവരുടെ ആരോപണങ്ങളുടെ രത്നച്ചുരുക്കം താഴെ വരുന്നത് പ്രകാരം സംഗ്രഹിക്കാം: 1) അള്ളാ യെഹൂദന്മാരുടെ ഇടയിലേക്ക് ഈസാ നബിയെ അയച്ചു. (ഈസാ നബിയെ അയച്ചതുപോലെ ഒരു പ്രവാചകനെയും അതിനു മുമ്പോ പിമ്പോ അള്ളാഹു ലോകത്തിലേക്ക് അയച്ചിട്ടില്ലെന്നോര്‍ക്കണം. അതിനു മുമ്പോ പിമ്പോ ഒരൊറ്റയാളും സ്‌ത്രീയില്‍ നിന്നു മാത്രം ജനിച്ചിട്ടില്ല. ഇബ്‌ലിസിന്‍റെ കുത്ത് കൊള്ളാത്തവനായി (പാപമില്ലാത്തവനായി) അതിനു മുമ്പോ […]
1. അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്‍ (ലൂക്കോ.1:32) 2. അനുസരിക്കുന്ന ഏവര്‍ക്കും നിത്യ രക്ഷയുടെ കാരണ ഭൂതന്‍ (എബ്രാ.5:9) 3. ആത്മ ഭര്‍ത്താവ് (2 .കൊരി.11:2) 4. ആദ്യനും അന്ത്യനും (വെളി. 1:17; 2:8; 22:13) 5. ആല്ഫയും ഒമേഗയും (വെളി.1:8; 22:13) 6. ആമേന്‍ (വെളി.3:14) 7. ഇടയശ്രേഷ്ഠന്‍ (1.പത്രോ.5:4) 8. ഇമ്മാനുവേല്‍ (മത്താ.1:23) 9. ഉദയ നക്ഷത്രം (വെളി.22:16) 10. എല്ലാവരുടെയും […]
അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ബൈബിളിനും യേശുക്രിസ്തുവിനും അപ്പോസ്തലന്മാര്‍ക്കും എതിരെ ഉന്നയിക്കുന്നത് ദാവാ പ്രവര്‍ത്തകരുടെ സ്ഥിരം പരിപാടിയാണ്. അവരുടെ വേദഗ്രന്ഥങ്ങളില്‍ സത്യം അല്പം പോലും ഇല്ല എന്ന തിരിച്ചറിവാണ് ഇപ്രകാരം ക്രിസ്ത്യാനികള്‍ക്കും അവരുടെ വിശുദ്ധ ഗ്രന്ഥത്തിനും നേരെ ആരോപണം ഉന്നയിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. പൗലോസ് അപ്പോസ്തലന്‍ യേശുക്രിസ്തുവിനും മറ്റു അപ്പോസ്തലന്മാര്‍ക്കും എതിരായ സുവിശേഷമാണ് പ്രചരിപ്പിച്ചു കൊണ്ടിരുന്നത് എന്ന ഇസ്ലാമിക വ്യാജവാദം ബൈബിള്‍ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതാണോ എന്ന് ഈ ലേഖനത്തില്‍ പരിശോധിക്കുകയാണ്. പൗലോസ് അപ്പോസ്തലനോട് ഇതേപ്പറ്റി ചോദിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ മറുപടി […]
മുസ്ലീങ്ങള്‍ അവരുടെ പ്രവാചകനായ മുഹമ്മദിനെ എപ്പോഴും പൊക്കിപ്പറയുന്നത് സ്ഥിരം സംഭവമാണ്. എന്നാല്‍ ഖുര്‍ആനും ഹദീസുകളും നിഷ്പക്ഷബുദ്ധ്യാ പരിശോധിച്ചാല്‍ ഇവരീപ്പറയുന്ന മുഹമ്മദിന്‍റെ ചിത്രമല്ല നമുക്ക് അതില്‍ നിന്ന് കിട്ടുന്നത്. അല്ലാഹുവിനെപ്പോലെ തന്നെ മുഹമ്മദും സ്വന്തം വാക്കുകള്‍ക്ക് പോലും യാതൊരു വിലയും കല്പിക്കാതിരുന്ന ആളായിരുന്നോ എന്ന സന്ദേഹമാണ് ഹദീസുകള്‍ വായിക്കുമ്പോള്‍ നമുക്ക് ഉണ്ടാകുന്നത്. ചില ഹദീസുകള്‍ നമുക്ക് പരിശോധിക്കാം: സൈദ് ബ്നുസാബിത് നിവേദനം: നബി പറഞ്ഞത് ഞാന്‍ കേട്ടിരിക്കുന്നു: ‘അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത് ) കാരണം […]
IX. ദൈവത്തില്‍ നിന്നുള്ള പ്രവാചകന്‍ തന്‍റെ പ്രവാചകത്വത്തിന് തെളിവായി അമാനുഷിക ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ മുഹമ്മദിന് അമാനുഷിക കൃത്യങ്ങള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല എന്ന് ഖുര്‍ആന്‍ സാക്ഷീകരിക്കുന്നു. മുഹമ്മദ് അത്ഭുത പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നാണ് ഭൂരിഭാഗം മുസ്ലീങ്ങളും വിശ്വസിക്കുന്നത്. എന്നാല്‍ ഖുര്‍ആന്‍ ഈ വിശ്വാസത്തെ ഖണ്ഡിക്കുന്നു. നമുക്ക് ചില ആയത്തുകള്‍ നോക്കാം: സൂറാ.10:20, സൂറാ.13:7, സൂറാ.6:37,109; സൂറാ.11:12, സൂറാ.13:27, സൂറാ.17:90-92, സൂറാ.20:133, സൂറാ.21:5, സൂറാ.25:7,8 എന്നീ ഭാഗങ്ങളില്‍ എല്ലാം ജനങ്ങള്‍ മുഹമ്മദിനോട് പ്രവാചകത്വത്തിന് അടയാളം […]
VII. പ്രവാചകന്മാര്‍ക്ക് ദുരാത്മാക്കളുടെ മേല്‍ അധികാരവും അവയെ കീഴടക്കാനുള്ള ശക്തിയും ദൈവം നല്‍കിയിട്ടുണ്ട്. ബൈബിളിലെ ദൈവം പ്രവാചകന്മാര്‍ക്ക് മാത്രമല്ല, പ്രവാചകന്മാരെ അനുഗമിക്കുന്ന സാധാരണ വിശ്വാസികള്‍ക്കും ദുരാത്മാക്കളുടെ മേല്‍ അധികാരം കൊടുത്തിട്ടുണ്ട്. എന്നാല്‍ മുഹമ്മദിന് ദുരാത്മാക്കളുടെ മേല്‍ അധികാരം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, അദ്ദേഹം അവയ്ക്ക് വിധേയനായി ജീവിക്കുകയും ചെയ്തു എന്നുള്ളതാണ് സത്യം. ഹദീസ് നോക്കാം: ‘ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ് ബ്നുല്‍ അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക് സിഹ്റു […]
യേശുക്രിസ്തുവിന്‍റെ സംസാര ഭാഷ അരാമായിക് ആയിരുന്നു എന്നും ലോകത്തൊരിടത്തും അരമായിക് ഭാഷയില്‍ ബൈബിള്‍ ലഭ്യമല്ലാത്തതിനാല്‍ യേശുക്രിസ്തു അറിയിച്ച ‘ഒറിജിനല്‍ സുവിശേഷം’ ഇന്ന് ലോകത്ത് നിലനില്‍ക്കുന്നില്ല എന്നും ദാവാ പ്രസംഗകര്‍ ആവേശപൂര്‍വ്വം കൊട്ടിഗ്ഘോഷിക്കാറുണ്ട്. “യേശുക്രിസ്തു ജനങ്ങളോട് സംസാരിച്ച ഭാഷ അരാമിക് ആയിരുന്നു എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?” എന്ന് ചോദിച്ചാല്‍ “യേശുക്രിസ്തു യിസ്രായേലിലല്ലേ ജീവിച്ചിരുന്നത്, യിസ്രായേലില്‍ ഗ്രീക്ക് അല്ലല്ലോ സംസാര ഭാഷ” എന്നായിരിക്കും ആവരുടെ മറുപടി. അജ്ഞതയുടെ ക്ലാസ്സ് കയറ്റം എന്നല്ലാതെ അവരുടെ ഈ മറുപടിയെ വിശേഷിപ്പിക്കാന്‍ […]
VI. പ്രവാചകന് സമൂഹത്തിനു ധാര്‍മ്മിക മര്യാദയുടെ കാര്യത്തില്‍ മാതൃകയുള്ളവനായിരിക്കണം. ബൈബിള്‍ പറയുന്നത് പ്രവാചകന്മാര്‍ അടക്കമുള്ള സകല മനുഷ്യരും പാപികളാണ് എന്നാണ്. ബൈബിളിലെ പ്രവാചകന്മാരില്‍ ചിലര്‍ പാപത്തില്‍ വീണുപോയിട്ടുണ്ടെങ്കിലും അവര്‍ തങ്ങള്‍ക്കു വന്ന വീഴ്ചയില്‍ പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്ക് മടങ്ങി സമൂഹത്തിനു മാതൃക കാട്ടിയതല്ലാതെ ഒരിക്കലും തങ്ങള്‍ക്കു സംഭവിച്ച അപരാധം ഒരു നിയമമായി മാറ്റുകയോ അല്ലെങ്കില്‍ അതൊരു നല്ല മാതൃകയാണ് എന്ന നിലയില്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ മുഹമ്മദ് ചെയ്ത കാര്യങ്ങള്‍ പലതും മനുഷ്യരുടെ മുമ്പാകെ […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ v. പ്രവാചകന്‍ നീതിബോധമുള്ള ആളായിരിക്കണം. മുഹമ്മദ് ഈ കാര്യത്തിലും ഒരു പരാജയമായിരുന്നു. ഇതാ ഹദീസ്: സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 45 (1754): ‘സലമത്ത്ബ്നുല്‍ അക്വഅ് നിവേദനം: ഞങ്ങള്‍ നബിയോടൊപ്പം ഹവാസിന്‍ ഗോത്രക്കാരോട് യുദ്ധം ചെയ്തു. ഞങ്ങള്‍ റസൂലിന്‍റെ കൂടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അവിടെ ഒരു ചുവന്ന ഒട്ടകപ്പുറത്ത് വന്നു ഒട്ടകത്തെ മുട്ട് കുത്തിച്ചു. എന്നിട്ട് തന്‍റെ ഭാണ്ഡത്തില്‍ നിന്ന് […]
ബൈബിള്‍ അനുസരിച്ച് ഓരോ പ്രവാചകനും വരുന്നത് മുന്‍വെളിപ്പാടുകളുടെ തുടര്‍ച്ചയായിട്ടാണ്. മുന്‍വെളിപ്പാടുകള്‍ക്ക് എതിരായി സംസാരിക്കുന്നവരെ വിശ്വാസത്തിലെടുക്കരുതെന്നു മാത്രമല്ല, അവരില്‍ നിന്നും അകന്നു മാറണം എന്നുകൂടി ബൈബിള്‍ മുന്നറിയിപ്പ് തരുന്നു. എന്നാല്‍ മുഹമ്മദ് പറഞ്ഞ പല കാര്യങ്ങളും മുന്‍വെളിപ്പാടുകള്‍ക്കെതിരായിട്ടുള്ളതാണ്. ആവ.24:1-4 വരെയുള്ള ഭാഗത്ത് പറയുന്നത് ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹമോചനം നടത്തിക്കഴിഞ്ഞാല്‍ പിന്നെ അവളെ അവന്‍ വീണ്ടും വിവാഹം കഴിക്കരുത്, അത് യഹോവയ്ക്കു അറപ്പാകുന്നു എന്നാണു. എന്നാല്‍ സൂറാ.2:230-ല്‍ കാണുന്നത് ഒരാള്‍ തലാഖ് […]
അനില്‍ കുമാര്‍ വി. അയ്യപ്പന്‍ ഈ ഭാഗത്തോടുകൂടി യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച ഈ പഠനം ഇവിടെ അവസാനിപ്പിക്കുകയാണ്. വാഴ്ത്തപ്പെട്ട കര്‍ത്താവായ യേശുക്രിസ്തു ദാവീദിന്‍റെ സന്തതിയാണെന്നു രണ്ടു വംശാവലികളുടെ അടിസ്ഥാനത്തിലും മനസ്സിലാക്കുവാന്‍ സര്‍വ്വശക്തനായ ദൈവം സഹായിച്ചു. അതുപോലെ ഇസ്ലാം മത പ്രവാചകനായ മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ചും നാം ചിലകാര്യങ്ങള്‍ പരിശോധിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ വംശാവലി കഴിഞ്ഞ ലക്കത്തില്‍ നല്‍കിയിരുന്നതുമാണ്. ആ വംശാവലിയെക്കുറിച്ചു ചില കാര്യങ്ങള്‍ കൂടി നോക്കിയിട്ട് നമുക്ക് ഈ പഠനം അവസാനിപ്പിക്കാം. അബ്രഹാം മുതല്‍ മുഹമ്മദ് […]
അനില്‍കുമാര്‍ വി. അയ്യപ്പന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച കുറയേറെക്കാര്യങ്ങള്‍ മനസ്സിലാക്കിയ സാഹചര്യത്തില്‍ യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നു വാദിക്കുന്ന മുസ്ലീങ്ങളുടെ പ്രവാചകനായ ശ്രീ.മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ചും ചില കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് നമുക്ക് ഈ പഠനം അവസാനിപ്പിക്കാം. യേശുക്രിസ്തുവിന്‍റെ വംശവലിയെപ്പറ്റി നിങ്ങളോട് സംസാരിക്കാന്‍ വരുന്ന ദാവാ പ്രവര്‍ത്തകരോട് “നിങ്ങളുടെ പ്രവാചകന്‍റെ വംശാവലി ഒന്ന് കാണിച്ചു തരുമോ?” എന്ന് തിരിച്ചു ചോദിച്ചാല്‍ അവര്‍ വിയര്‍ക്കുന്നത് കാണാം. ‘മുഹമ്മദ് യിശ്മായേലിന്‍റെ സന്തതി പരമ്പരയില്‍ പെട്ടതാണ്, അബ്രഹാമിന്‍റെ പുത്രനാണ്’ […]
(അനില്‍കുമാര്‍ വി. അയ്യപ്പന്‍) നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച പഠനത്തിന്‍റെ അവസാന ഭാഗങ്ങളിലേക്ക് വന്നിരിക്കുകയാണ് നാം. കഴിഞ്ഞ ഭാഗങ്ങളില്‍, മത്തായി രേഖപ്പെടുത്തിയ വംശാവലിയില്‍ യേശുക്രിസ്തുവിന് വളര്‍ത്തു പിതാവായ യോസേഫ് മുഖാന്തരം ദാവീദില്‍ നിന്നുള്ള നിയമപരമായ പിന്തുടര്‍ച്ചയും തല്‍ഫലമായി ലഭിച്ച ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ ഉള്ള അവകാശവും നാം കാണുകയുണ്ടായി. മാത്രമല്ല, അത് യൊഖന്യാവിനു ലഭിച്ച ദൈവശാപം ഏല്‍ക്കാത്ത സിംഹാസനാവകാശമാണ് എന്നും നാം കാണുകയുണ്ടായി. അപ്രകാരം തന്നെ, ലൂക്കോസ് രേഖപ്പെടുത്തിയ വംശാവലിയിലൂടെ യേശുക്രിസ്തുവിന് ദാവീദുമായുള്ള ശാരീരിക പിന്തുടര്‍ച്ചയും നാം […]
(ഈ ലേഖനത്തിന്‍റെ സിംഹഭാഗവും ഇന്ന് കര്‍ത്താവിന്‍റെ സന്നിധിയില്‍ വിശ്രമിക്കുന്ന ആദരണീയനായ ശ്രീ.ജി.സുശീലന്‍ സാറിന്‍റെ “ബൈബിള്‍ ജ്ഞാനഭാഷ്യം” എന്ന കൃതിയുടെ സഹായത്താല്‍ തയ്യാറാക്കിയതാണ്.) ന്യായപ്രമാണം എന്നു കര്‍ത്താവ് മത്തായി 5:18-ല്‍ പറഞ്ഞിരിക്കുന്നത് 613 കല്പനകളടങ്ങിയ, പുറപ്പാട് പുസ്തകം മുതല്‍ ആവര്‍ത്തനപുസ്തകം വരെയുള്ള സംഗതികളെ അല്ല. പഴയ നിയമത്തെ മുഴുവനുമായിട്ടാണ് അവിടെ ന്യായപ്രമാണം എന്നു പറഞ്ഞിരിക്കുന്നത്. കാരണം, തൊട്ടു മുകളില്‍ പ്രവാചകന്മാരോട് ചേര്‍ത്താണ് ന്യായപ്രമാണത്തെ പറഞ്ഞിരിക്കുന്നത്. ദൈവം മനുഷ്യര്‍ക്ക് വീണ്ടെടുപ്പ് വാഗ്ദത്തം ചെയ്തിരിക്കുന്നത് ഒരിക്കലും അവരുടെ പ്രവൃത്തിയുടെ […]
അനില്‍ കുമാര്‍ വി. അയ്യപ്പന്‍ 6) നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക. (പുറപ്പാട്. 20:12) ഈ കല്‍പന പൌലോസ് അപ്പൊസ്തലനും നല്‍കുന്നുണ്ട് “കുഞ്ഞുങ്ങളെ, നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍; അത് ന്യായമല്ലോ” ( എഫെസ്യര്‍ 6:1). മുഹമ്മദ് ജനിക്കുന്നതിനു മുമ്പേ പിതാവും ഏഴു വയസ്സുള്ളപ്പോള്‍ മാതാവും ഇഹലോക വാസം വെടിഞ്ഞതിനാല്‍ ഈ അഞ്ചാം കല്‍പന അനുസരിക്കാനോ നിഷേധിക്കാനോ അദ്ദേഹത്തിനു അവസരം കിട്ടിയില്ല. 7) കൊല ചെയ്യരുത്. (പുറപ്പാട് 20:13) കൊല […]
അനില്‍ കുമാര്‍. വി. അയ്യപ്പന്‍ 3) നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്. (പുറപ്പാട്. 20:7) മുഹമ്മദ് ലംഘിക്കാത്ത ഒരു കല്പനയാണിത് എന്ന് വായനക്കാര്‍ക്ക് തോന്നിയേക്കാം. കാരണം ഈ നാമം മുഹമ്മദിന് അറിയില്ലല്ലോ. അറിയാത്ത നാമം എങ്ങനെയാണ് വൃഥാ എടുക്കുന്നത്? എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മുഹമ്മദ് ഈ കല്പനയും ലംഘിച്ചു എന്ന് സത്യാന്വേഷിയായ ഒരുവന് ബോധ്യമാകും. അതിനു മുമ്പ് ഈ കല്പനയുടെ അര്‍ത്ഥം എന്താണെന്ന് നോക്കാം. മഹത്തും ഭയങ്കരവും അതിശയകരവുമായ […]
അനില്‍ കുമാര്‍. വി. അയ്യപ്പന്‍. 3) ‘ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വര്‍ഗ്ഗത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്‍റെ പ്രതിമയും അരുത്; അവയെ നമസ്കരിക്കയോ സേവിക്കുകയോ ചെയ്യരുത്.’ (പുറപ്പാട്. 20:4,5) യഹോവയായ ദൈവം മോശെ മുഖാന്തിരം നല്‍കിയ ന്യായപ്രമാണത്തിലെ രണ്ടാം കല്പനയാണിത്. ആകാശത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള (ജീവനുള്ളതോ ഇല്ലാത്തതോ ആയ) യാതൊന്നിന്‍റെയും പ്രതിമയെ ഉണ്ടാക്കുകയോ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത് എന്ന് വളരെ വ്യക്തമായി തന്നെ കല്പിച്ചിരിക്കുന്നു. ഈ കല്പനയും […]
അനില്‍ കുമാര്‍ വി. അയ്യപ്പന്‍ 2) അടിമ വീടായ മിസ്രയീം ദേശത്തു നിന്ന് നിന്നെ കൊണ്ട് വന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവമാകുന്നു; ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്. (പുറപ്പാട്.20:2,3) ദൈവം മോശെ മുഖാന്തിരം കൊടുത്ത ന്യായപ്രമാണത്തിലെ ഒന്നാമത്തെ കല്പനയാണിത്. ബൈബിളില്‍ 7000-ഓളം പ്രാവശ്യം കാണുന്ന നാമമാണ് യഹോവ എന്നത്. ബൈബിളില്‍ വെളിപ്പെടുത്തപ്പട്ടിരിക്കുന്ന ദൈവത്തിന്‍റെ നാമം യഹോവ എന്നാകുന്നു. ‘യഹോവ’ എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം ‘ഞാന്‍ ആകുന്നു’ എന്നാണ്. പുറപ്പാട് […]
അനില്‍ കുമാര്‍ വി. അയ്യപ്പന്‍ യിസ്രായേലുമായി യാതൊരു സംബന്ധവുമില്ലാതിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ്. അടിമസ്ത്രീയായ ഹാഗരില്‍ ജനിച്ച യിശ്മായേലിന്‍റെ സന്തതി പരമ്പരയില്‍ പെട്ടതാണ് മുഹമ്മദ് എന്ന് ഇസ്ലാമ്യര്‍ പറയുന്നുണ്ടെങ്കിലും അതിനു യാതൊരു ചരിത്രത്തെളിവും ഇല്ല. മുഹമ്മദിന്‍റെ അബ്രഹാം മുതലുള്ള വംശാവലിരേഖ ഹാജരാക്കുവാന്‍ ഇന്നു വരെ ഒരൊറ്റ മുസ്ലിം പണ്ഡിതനും കഴിഞ്ഞിട്ടില്ല. അബ്രഹാമും യിശ്മായേലും കൂടി സൗദി അറേബ്യയില്‍ എത്തിയെന്നും മക്കയില്‍ കഅബ എന്നൊരു പള്ളി പണിതു എന്നും ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും അതിനും യാതൊരു ചരിത്രത്തെളിവും […]
മുഹമ്മദും ന്യായപ്രമാണവും-1 അനില്‍ കുമാര്‍ വി. അയ്യപ്പന്‍ (ഈ ലേഖന പരമ്പര വായിക്കുമ്പോള്‍ ഇത് തങ്ങള്‍ക്കു വളരെ അപമാനകരമാണല്ലോ എന്ന് ഒരു ഇസ്ലാം മതവിശ്വാസിക്ക് തോന്നിയേക്കാം. പക്ഷെ, ആരെയെങ്കിലും വേദനിപ്പിക്കാനോ അപമാനിക്കാനോ അല്ല, മറിച്ച് ക്രൈസ്തവരുടെ വിശ്വാസപ്രമാണങ്ങള്‍ക്കും വിശുദ്ധഗ്രന്ഥത്തിനും അപ്പോസ്തലനായ പൌലോസിനും എതിരെ ഇസ്ലാമ്യപക്ഷത്ത് നിന്ന് ഉന്നയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്ന വ്യാജാരോപണങ്ങളുടെ സത്യാവസ്ഥ നിഷ്പക്ഷമതിയായ സത്യാന്വേഷകന്‍ ഗ്രഹിക്കാന്‍ ഇടയാകട്ടെ എന്ന സദുദ്ദ്യേശ്യത്തോടെ ആണ് ഇതെഴുതുന്നത് എന്ന് പ്രാരംഭത്തില്‍ തന്നെ വ്യക്തമാക്കട്ടെ. ഇങ്ങനെയൊരു ലേഖനപരമ്പര രചിക്കാന്‍ ഞങ്ങള്‍ […]