sathyasnehi's Archive

1921 സ്മരണികയില്‍ നിന്ന് (PART-6)

This item was filled under [ മലബാര്‍ ജിഹാദ് ]

അടക്കാം കണ്ടത്തില്‍ ചന്തോമന്‍, താമരശ്ശേരി, കോഴിക്കോട് 26-10-1973 എന്‍റെ വലിയച്ഛനായിരുന്ന കായക്കല്‍ ചാന്തോമനെ മാപ്പിളമാര്‍ പിടിച്ചു കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും മറ്റു സാധനങ്ങളും കവര്‍ച്ച ചെയ്യുകയും വീടിന്‍റെ പല ഭാഗങ്ങളും നശിപ്പിക്കുകയും കേടു വരുത്തുകയും കന്നുകാലികളെ അഴിച്ചുകൊണ്ടുപോവുകയും ചെയ്തു. ലഹളക്കാര്‍ ചവിട്ടിപൊട്ടിച്ച വാതിലുകളും ചുമരുകളും പൊട്ടിച്ച ഉത്തരവും ഇന്നും അതേപോലെ ആര്‍ക്കും കാണാവുന്നതാണ്. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 80,81) പൂത്തലത്ത് നാരായണന്‍, ഗോപാലന്‍, കല്യാണി, കൊടുവള്ളി, കോഴിക്കോട് 1921-ല്‍ നടന്ന […]

Continue reading...

1921 സ്മരണികയില്‍ നിന്ന് (PART-5)

This item was filled under [ മലബാര്‍ ജിഹാദ് ]

ചോരയിലും കണ്ണുനീരിലും കുതിര്‍ന്ന കഥകള്‍ സി. പാറു അമ്മ, ചാത്തംവീട്ടില്‍, തേഞ്ഞിപ്പലം, മലപ്പുറം ജില്ല 20-1-1973 എന്‍റെ അച്ഛന്‍ പുഴങ്കടവത്ത് മാങ്ങാട്ട് കുട്ടിനായര്‍ എന്ന കൃഷ്ണനുണ്ണി നായരെ 1921-ലെ മാപ്പിളലഹളയില്‍ മുസ്ലീങ്ങള്‍ പിടിച്ചുകൊണ്ടുപോയി വെട്ടിക്കൊന്ന് ഒരു കിണറ്റിലിട്ടു. വീട്ടിലുണ്ടായിരുന്ന സാധനങ്ങളും ലഹളക്കാര്‍ കൊള്ളചെയ്തു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്,77) കെ.സി. ബാലകൃഷ്ണന്‍നായര്‍, വാക്കാട വീട്, തൃക്കുളം 19-10-1973 എന്‍റെ പെങ്ങള്‍ ചെറിയംവീട്ടില്‍ പൊട്ടയില്‍ കുഞ്ഞുഅമ്മ എന്ന സ്ത്രീ മുടന്തുള്ള ഒരു സ്ത്രീയായിരുന്നു. […]

Continue reading...

1921 സ്മരണികയില്‍ നിന്ന് (PART-4)

This item was filled under [ മലബാര്‍ ജിഹാദ് ]

ചക്കിങ്ങല്‍തൊടിയില്‍ കല്യാണി അമ്മ, പോസ്റ്റ്‌ പുതുപ്പറമ്പ്, മലപ്പുറം 19-10-1973 1921-ലെ മാപ്പിള ലഹള ഉണ്ടായ കാലത്ത് എനിക്ക് 25 വയസ്സ് പ്രായമുണ്ടായിരുന്നു. താനൂരിനടുത്ത് നന്നമ്പ്ര വില്ലേജില്‍ തൊടിയില്‍പറമ്പില്‍ കുഞ്ഞുകുട്ടി അമ്മയുടെയും എളേടത്ത് രാമന്‍ നായരുടെയും മകളാണ്. എന്‍റെ ഭര്‍ത്താവ് കോഴിക്കോട് ജില്ലയിലെ ഇരുവള്ളൂര്‍ അംശത്തില്‍ കിളിയത്തറേല്‍ രാമന്‍ നായരാണ്. മലബാര്‍ കലാപ കാലത്ത് എനിക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. എട്ടു വയസ്സായ ഒരാണ്‍കുഞ്ഞും മൂന്നു വയസ്സായ പെണ്‍കുഞ്ഞും. ഞങ്ങളുടെ പ്രദേശത്ത് ആക്രമണം നടന്നപ്പോള്‍ ഞങ്ങള്‍ താനൂര്‍ തീവണ്ടി ആപ്പിസിലേക്ക് ഓടി. തലയില്ലാത്ത എത്രയോ മൃതശരീരങ്ങളെ ചവിട്ടി മെതിച്ചു കൊണ്ടാണ് ഞങ്ങള്‍ ഓടിയത്. ഓടുന്ന സമയത്ത് കൈയില്‍ കിട്ടിയവരെയെല്ലാം ലഹളക്കാര്‍ വെട്ടി […]

Continue reading...

1921 സ്മരണികയില്‍ നിന്ന് (PART-3)

This item was filled under [ മലബാര്‍ ജിഹാദ് ]

എസ്.കെ.പി. രാമന്‍ നമ്പൂതിരി, പട്ടാമ്പി. 1921 ആഗസ്റ്റ്‌ മാസം ഒരു ദിവസം കാലത്ത് പത്തുമണിയോടുകൂടി ഏതാനും ചിലര്‍ സംഘമായി ഇറങ്ങുന്നത് എന്‍റെ അച്ഛന്‍ കണ്ടു. അച്ഛന്‍ അതുകണ്ട് പരിഭ്രമിച്ച് എല്ലാവരെയും വീട്ടിനകത്താക്കി വാതില്‍ അടച്ചിരിക്കുകയും അച്ഛന്‍റെ അനുജനായ നീലകണ്ഠന്‍ നമ്പൂതിരിയോട് ആരെയെങ്കിലും വിളിച്ചു കൊണ്ടുവന്ന് ആപത്തില്‍ നിന്ന് രക്ഷപ്പെടുത്താനും പറഞ്ഞു. അദ്ദേഹം കുറച്ചു ദൂരം പോയപ്പോള്‍ താന്‍ മാത്രം രക്ഷപ്പെടുന്നത് ശരിയല്ലെന്നും വരുന്ന ആപത്ത് എല്ലാവര്‍ക്കും ഒരുമിച്ചു അനുഭവിക്കാമെന്നുറച്ച് ഇല്ലത്തേക്ക് തന്നെ മടങ്ങി. ലഹളക്കാര്‍ കാത്തിരുന്നു. എന്‍റെ അച്ഛനോട് പണം ആവശ്യപ്പെടുകയും പുറത്തു പെട്ട നീലകണ്‌ഠന്‍ നമ്പൂതിരിയെ ദാരുണമാം വിധം മര്‍ദ്ദിക്കുകയും ചെയ്തു. […]

Continue reading...

1921 സ്മരണികയില്‍ നിന്ന് (PART-2)

This item was filled under [ മലബാര്‍ ജിഹാദ് ]

കേരളചരിത്രത്തിലെ കറുത്ത അദ്ധ്യായമായ മലബാര്‍ ജിഹാദിന്‍റെ അമ്പതാം വാര്‍ഷികം വലിയ രീതിയില്‍ ആഘോഷിച്ചുകൊണ്ടു, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്ന തെക്കന്‍ മലബാറിലെ മുസ്ലീം ഭീകരന്മാരെ സ്വാതന്ത്ര്യപ്പോരാളികളായി അവതരിപ്പിച്ച കേരള മുസ്ലീങ്ങളുടെ വൃത്തികേടിനെതിരെ കേരള ഗാന്ധി കെ.കേളപ്പനടക്കമുള്ളവര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച “1921 സ്മരണിക”യില്‍ ചേര്‍ക്കാന്‍ വേണ്ടി മലബാര്‍ കലാപത്തിന്‍റെ ഇരകളുടെ ഓര്‍മ്മക്കുറിപ്പുകള്‍ അയച്ചു തരാന്‍ മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍ കേരളത്തിലെ പ്രമുഖ പത്രങ്ങളില്‍ പരസ്യം ചെയ്ത കാര്യം കഴിഞ്ഞ ഭാഗത്ത് പറഞ്ഞിരുന്നല്ലോ. അതനുസരിച്ച് മലബാര്‍ ജിഹാദില്‍ തങ്ങളനുഭവിച്ച ദുരവസ്ഥ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ പ്രദേശങ്ങളില്‍നിന്ന് ധാരാളം ആളുകള്‍ അയച്ചു കൊടുത്ത അനുഭവക്കുറിപ്പുകള്‍ “1921 സ്മരണിക”യിലുണ്ട്. ഇനിയുള്ള ചില പോസ്റ്റുകളില്‍ ആ അനുഭവക്കുറിപ്പുകള്‍ വായനക്കാര്‍ക്ക് […]

Continue reading...

1921 സ്മരണികയില്‍ നിന്ന്

This item was filled under [ മലബാര്‍ ജിഹാദ് ]

ഇസ്ലാം എന്ന കാളകൂട വിഷത്തെക്കുറിച്ച് മുന്നറിയിപ്പ് തരുന്ന ഞങ്ങളെ വർഗ്ഗീയവാദികളായും മതഭ്രാന്തന്മാരായും ചാപ്പ കുത്തുന്ന സകല മതേതറ മണ്ടന്മാരും കരുതിയിരിക്കുക, നാളെ നിങ്ങളുടെ മക്കളനുഭവിക്കാൻ പോകുന്നത് ഇന്ന് ബംഗ്ലാദേശിലും കാനഡയിലും ആസ്ട്രേലിയയിലും യൂറോപ്പിലും യു.കെ.യിലുമുള്ള അമുസ്ലീങ്ങള്‍ അനുഭവിക്കുന്ന അതേ കാര്യം തന്നെയാണ്. ഇന്ന് വോട്ടു ബാങ്ക് ലക്ഷ്യമാക്കി ഇടതനും വലതനും ഇസ്ലാമിനെ പ്രീണിപ്പിക്കാന്‍ വേണ്ടി ചെയ്തു കൂട്ടുന്ന കാര്യങ്ങളോരോന്നും നമ്മുടെ രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും ഭാവിക്ക് ചെയ്യുന്ന ദോഷം ചില്ലറയല്ല. അതിനെക്കുറിച്ച് ആളുകള്‍ ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാം, ഭൂമുഖത്ത് […]

Continue reading...

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ക്രിസ്ത്യാനികള്‍ പങ്കെടുത്തിട്ടുണ്ടോ? വിമര്‍ശകര്‍ക്ക് മറുപടി

This item was filled under [ ഇസ്ലാം ]

അനില്‍കുമാര്‍ വി അയ്യപ്പന്‍ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ യാതൊരു പങ്കും ക്രിസ്ത്യാനികള്‍ വഹിച്ചിരുന്നില്ല എന്നത് അറിവില്ലായ്മയുടെ അങ്ങേയറ്റവും ചരിത്രത്തിന് നേര്‍ക്കുളള കൊഞ്ഞനം കുത്തലുമാണ്. ഇന്ത്യയില്‍ രണ്ട് സ്വാതന്ത്ര്യ സമരം ഉണ്ടായിട്ടുണ്ട്, രണ്ടിലും ക്രിസ്ത്യാനികള്‍ പങ്കെടുത്തിട്ടുണ്ട് എന്ന് മാത്രമല്ല, അതിലൊരു സമരത്തിന്‍റെ നേതൃത്വം വഹിച്ചിരുന്നത് തന്നെ ക്രിസ്ത്യാനികളായിരുന്നു. രണ്ട് സ്വാതന്ത്ര്യ സമരം എന്ന് പറഞ്ഞാല്‍  ഒരുപക്ഷേ ചിലര്‍ക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അക്കാര്യം ചെറുതായൊന്നു വിശദീകരിക്കാം. ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരുടെ കീഴിലിരുന്നത് 1757 മുതല്‍ 1947 വരെയുള്ള 190 വര്‍ഷങ്ങളാണ്. […]

Continue reading...

ആരാണ് പലസ്തീനികള്‍? അവര്‍ എവിടെ നിന്നും വന്നു? എന്തിന് വന്നു?

This item was filled under [ ഇസ്ലാം ]

ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകാരും ദശാബ്ദങ്ങളായി പറഞ്ഞു പരത്തിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ‘നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന തദ്ദേശവാസികളായ പലസ്തീനികളെ ആട്ടിയോടിച്ചാണ് ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രത്തിനെ അമേരിക്കയും മറ്റു സാമ്രാജ്യത്വ രാജ്യങ്ങളും ചേര്‍ന്ന് മധ്യപൂര്‍വ്വ ദേശത്ത് കുടിയിരുത്തിയത്’ എന്നുള്ള ആരോപണം. അവരുടെ ആ നുണയെ തുറന്നു കാണിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌ ഇടുന്നത്. ആദ്യം, നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന’ ആളുകള്‍ എന്നിവര്‍ പറയുന്നതിന്‍റെ പൊള്ളത്തരം നോക്കാം. ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യാസര്‍ അറഫാത്ത് ഇപ്രകാരം പ്രഖ്യാപിച്ചു: “യഹൂദ അധിനിവേശം 1881-ൽ തുടങ്ങി… […]

Continue reading...

ബൈബിളിലെ അബ്രഹാം സ്വന്തം പെങ്ങളെയാണോ വിവാഹം കഴിച്ചത്?

ചോദ്യം: ബൈബിളിലെ അബ്രഹാം വിവാഹം കഴിച്ചത് തന്‍റെ സ്വന്തം പെങ്ങളെ(അപ്പന്‍റെ മകളെ)യാണെന്ന് ബൈബിളില്‍ പറയുന്നുണ്ടല്ലോ. മാത്രമല്ല, രണ്ടു പ്രാവശ്യം അബ്രഹാം തന്‍റെ ഭാര്യയെ കൂട്ടിക്കൊടുത്ത് സമ്പത്തുണ്ടാക്കുകയും ചെയ്തിട്ടുണ്ടല്ലോ. പ്രവാചകന്മാരെ അവഹേളിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ബൈബിളില്‍ തിരുകിക്കയറ്റിയതല്ലേ ഈ കഥകളെല്ലാം? ഉത്തരം: ബൈബിള്‍ എന്ന് പറഞ്ഞാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്ന് ചോദിക്കുന്ന ആളുകള്‍ മാത്രമേ ബൈബിളിനെതിരെ ഇങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുകയുള്ളൂ. കാരണം ഈ ആരോപണങ്ങള്‍ എല്ലാം തന്നെ അടിസ്ഥാന രഹിതമാണ്, ബൈബിളില്‍ ഇല്ലാത്തതാണ്. അത് പരിശോധിക്കുന്നതിന് മുന്‍പേ പ്രവാചകന്മാരെ […]

Continue reading...

സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വർക്ക് എം. എം. അക്ബര്‍ മൗലവിയെ വീണ്ടും സംവാദത്തിന് ക്ഷണിക്കുന്നു

This item was filled under [ ഇസ്ലാം ]

അതുല്യനായ യേശുക്രിസ്തുവിന്‍റെ നിസ്തുല്യമായ നാമത്തിൽ ശ്രീ എം.എം. അക്ബർ മൗലവിക്ക് സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വർക്കിന്‍റെ  സ്നേഹവന്ദനം. ശ്രീ എം.എം. അക്ബർ മൗലവി 2020 ഒക്ടോബർ 14- ന് ശ്രീ ജബ്ബാർ മാഷുമായി സംവാദത്തിനു തയ്യാറാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് (https://www.facebook.com/mmakbarofficial/posts/1454143284771565) ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. താങ്കളുടെ ആ നീക്കം വളരെ സന്തോഷപൂർവ്വം ആണ് ഞങ്ങൾ കാണുന്നത്, ജബ്ബാര്‍ മാഷുമായി ഒരു ആശയ സംവാദത്തിന് താങ്കള്‍ തയ്യാറായതില്‍ ആദ്യമേ തന്നെ ഞങ്ങളുടെ അഭിനനന്ദനങ്ങള്‍ താങ്കളെ അറിയിക്കുന്നു. ശ്രീ […]

Continue reading...

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാര്‍ ജിഹാദിന്‍റെ നായകനോ അതോ വില്ലനോ?(ഭാഗം-1) Anilkumar Ayyappan

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവാദം ഇടയ്ക്കിടയ്ക്ക് ഉയരുമ്പോള്‍ നാം ചോദിക്കേണ്ട ഒരു പ്രധാനപ്പെട്ട ചോദ്യമുണ്ട്. എന്തുകൊണ്ടാണ് മാപ്പിള ലഹളയുടെ മറ്റ് നേതാക്കളെക്കുറിച്ചൊന്നും ഇതുപോലെയുള്ള വിവാദം ഉണ്ടാകാത്തത് എന്നുള്ളതാണ് ആ ചോദ്യം. 1921-ലെ മാപ്പിള ലഹളയുടെ ചരിത്രം നാം പരിശോധിച്ചാല്‍ പാലത്തുമൂലയില്‍ ഏരിക്കുന്നന്‍ ആലി മുസ്‌ലിയാര്‍, ചെമ്പ്രശ്ശേരി ഇമ്പിച്ചിക്കോയ തങ്ങള്‍, കൊന്നാറ മുഹമ്മദ്‌ കോയ തങ്ങള്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കാരാടന്‍ മൊയ്തീന്‍കുട്ടി ഹാജി, സീതിക്കോയത്തങ്ങള്‍ ഇവരാണ് പ്രധാന ലഹള നേതാക്കള്‍ എന്ന് കാണാം. […]

Continue reading...

പൗലോസ്‌ അപ്പോസ്തലന് യേശുക്രിസ്തു പ്രത്യക്ഷപ്പെട്ട സംഭവവിവരണത്തില്‍ വൈരുദ്ധ്യമുണ്ടോ?

This item was filled under [ ഇസ്ലാം ]

ചോദ്യം: പൗലോസ്‌ യേശുക്രിസ്തുവിനെ കണ്ടുമുട്ടിയതായി പറയുന്ന ബൈബിള്‍ വാക്യങ്ങള്‍ എല്ലാം പരസ്പരവൈരുദ്ധ്യം പുലര്‍ത്തുന്നതാകയാല്‍ യേശുവിനെ പൗലോസ്‌ കണ്ടുമുട്ടിയിട്ടുണ്ട് എന്നുള്ള പൗലോസിന്‍റെ അവകാശവാദം വെറും പൊള്ളയായ ഒന്നല്ലേ? ക്രിസ്ത്യാനിറ്റിയെ തകര്‍ക്കാന്‍ വേണ്ടി പൗലോസ്‌ ഇല്ലാക്കഥ പറഞ്ഞ് സഭയ്ക്കുള്ളില്‍ നുഴഞ്ഞുകയറിയതല്ലേ? ഉത്തരം: ക്രിസ്തുവിന്‍റെ സഭയെ മുടിക്കുവാന്‍ അത്യന്തം എരിവേറി നടന്നിരുന്ന ശൌല്‍ എന്ന പൌലോസിനോട് യേശുക്രിസ്തു ഇടപെടുന്ന സംഭവം നമുക്ക്‌ അപ്പൊസ്തലപ്രവൃത്തി ഒമ്പതാം അദ്ധ്യായത്തില്‍ കാണാന്‍ കഴിയും. ആ ഭാഗം താഴെ വിവരിക്കുന്നു: “ശൌല്‍ കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും […]

Continue reading...

മുഹമ്മദിന്‍റെ നിരക്ഷരത ഖുര്‍ആന്‍റെ വിശ്വാസ്യതയെ ഇല്ലാതാക്കുന്നതെങ്ങനെ?

അനില്‍കുമാര്‍ വി. അയ്യപ്പന്‍   നിരക്ഷരത ഒരു വലിയ കുറവായിട്ടാണ് ലോകം കണക്കാക്കുന്നത്. നിരക്ഷരതയെ ഒരു വലിയ കാര്യമായി ലോകം മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു നടക്കുന്ന ഒരേയൊരു കൂട്ടരേ മാത്രമേ നമുക്ക് കാണാന്‍ സാധിക്കൂ, അത് മുസ്ലീങ്ങളാണ്. തങ്ങളുടെ പ്രവാചകന്‍ നിരക്ഷരനായിരുന്നു എന്നവര്‍ പറയുന്നത് അടങ്ങാത്ത അഭിമാനത്തോടെയാണ്. അവരുടെ വര്‍ത്തമാനം കേട്ടാല്‍ അല്ലാഹുവിന്‍റെ പ്രവാചകനായിരിക്കാനുള്ള ഒന്നാമത്തെ യോഗ്യത എഴുത്തും വായനയും അറിയാതിരിക്കുന്നതാണ് എന്നൊരാള്‍ക്ക് തോന്നിയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റില്ല. ആ വാദത്തിന്‍റെ പൊള്ളത്തരം മുസ്ലീങ്ങള്‍ക്ക് ഒന്ന് പറഞ്ഞു […]

Continue reading...

പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-3)

  അനില്‍കുമാര്‍ വി. അയ്യപ്പന്‍   മറ്റ് അപ്പോസ്തലന്മാരെപ്പോലെ പൗലോസ്‌ യേശുക്രിസ്തുവിന്‍റെ ഒരു അപ്പോസ്തലനല്ല എന്നുള്ളതിന് ദാവാക്കാര്‍ പറയുന്ന ഒരു ന്യായം പൗലോസിനെ യേശുക്രിസ്തു അപ്പൊസ്തലനായി നിയമിച്ചതിനു തെളിവുകള്‍ ഒന്നുമില്ല അഥവാ പൗലോസിനു അനുകൂലമായ സാക്ഷികള്‍ ആരും ഇല്ല എന്നാണ്. തിരുവെഴുത്തിലുള്ള അവരുടെ വിവരമില്ലായ്മ എന്നല്ലാതെ വേറെ എന്താണ് ഈ വാദത്തിനെ കുറിച്ച് പറയേണ്ടത്? ശൌല്‍ എന്ന മനുഷ്യന്‍ യേശുക്രിസ്തുവില്‍ നിന്നുള്ള ദര്‍ശനത്തിന് ശേഷം പൗലോസ്‌ ആയി മാറിയതോടെ ഉണ്ടായ ജീവിത രൂപാന്തരം മാത്രം പരിശോധിച്ചാല്‍ മതി, […]

Continue reading...

പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-2)

അനില്‍കുമാര്‍ വി അയ്യപ്പന്‍ ആരാണ് അപ്പൊസ്തലന്‍?   apostolos (απόστολος) എന്ന ഗ്രീക്ക് വാക്കിന്‍റെ  മലയാളീകരണമാണ് അപ്പോസ്തലന്‍ എന്നത്.  ഈ വാക്കിന് ശിഷ്യന്‍ എന്നല്ല, പ്രേഷിതന്‍ അഥവാ അയക്കപ്പെട്ടവന്‍ എന്നാണ് അര്‍ത്ഥം. അയക്കുക എന്നര്‍ത്ഥമുള്ള ‘അപോസ്റ്റെല്ലോ’ എന്ന ഗ്രീക്ക് ധാതുവില്‍നിന്നാണ് ഈ പദം ഉണ്ടായിവന്നത്. സുവിശേഷങ്ങളില്‍ പത്തു പ്രാവശ്യവും അപ്പോസ്തല പ്രവൃത്തികളില്‍ 28 പ്രാവശ്യവും ലേഖനങ്ങളില്‍ 38 പ്രാവശ്യവും വെളിപ്പാടില്‍ മൂന്നു പ്രാവശ്യവും അങ്ങനെ ആകെ 79 പ്രാവശ്യം ഈ പദം ബൈബിളില്‍ കാണുന്നുണ്ട്. ഒരു പ്രത്യേക […]

Continue reading...

ഇസ്ലാമില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എന്താണ്?

This item was filled under [ ഖുര്‍ആന്‍, ബൈബിള്‍ ]

അനില്‍കുമാര്‍ വി അയ്യപ്പന്‍   ക്രിസ്ത്യാനികളായ ഞങ്ങള്‍ വിശുദ്ധ ബൈബിളിനെ ദൈവവചനമായി കാണുന്നവരാണ്. അതുപോലെതന്നെ മുസ്ലീങ്ങള്‍ ഖുര്‍ആനിനെ അല്ലാഹുവിന്‍റെ വചനമായി കാണുന്നവരുമാണ്. ഇസ്ലാമില്‍ ഖുര്‍ആനിന്‍റെ സ്ഥാനം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌ ഇടുന്നത്. തെറി വിളിക്കാതെ, മാന്യമായി മറുപടി പറയാന്‍ കഴിയുന്ന ആരെങ്കിലും ഇസ്ലാമിക പക്ഷത്തുണ്ടെങ്കില്‍ അവര്‍ മറുപടി നല്‍കും എന്ന് പ്രതീക്ഷിക്കുന്നു. ആദ്യം ക്രിസ്ത്യാനിറ്റിയില്‍ ദൈവവചനത്തിന്‍റെ സ്ഥാനം എന്താണെന്ന് വിശദീകരിക്കാം:   ഒരു ക്രിസ്ത്യാനിക്ക് രണ്ട് ദൈവവചനം ഉണ്ട്. ഒന്ന് ജീവിക്കുന്ന വചനം അഥവാ […]

Continue reading...

മിര്‍സാ ഗുലാം അഹമ്മദ് ഖാദിയാനിയുടെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും (ഭാഗം-1)

This item was filled under [ ഖാദിയാനിസം ]

അനില്‍കുമാര്‍ വി അയ്യപ്പന്‍   അഹമ്മദീയ മതസ്ഥാപകനായ മിര്‍സാ ഗുലാം അഹമ്മദ് ഖാദിയാനിയെക്കുറിച്ച് ഒരു ലേഖനം ഇടാന്‍ വേണ്ടി റിസര്‍ച്ച് ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ഒറ്റ പോസ്റ്റുകൊണ്ട് തീരുന്ന മഹാനല്ല അദ്ദേഹം എന്ന് മനസ്സിലായതിനാല്‍ മുഹമ്മദിനെയും കടത്തിവെട്ടുന്ന കള്ളത്തരങ്ങള്‍ കാണിച്ചിട്ടുള്ള മിര്‍സാ ഗുലാം അഹമ്മദിന്‍റെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും വിശദമാക്കുന്ന ഒരു തുടര്‍ ലേഖന പരമ്പര ആരംഭിക്കുകയാണ്. ആദ്യഭാഗത്തില്‍ അഹമ്മദ് തന്‍റെ വിവാഹത്തെക്കുറിച്ച് നടത്തിയ ഒരു പ്രവചനം എങ്ങനെ പൊട്ടിപ്പൊളിഞ്ഞു പാളീസായിപ്പോയെന്നും ആ പ്രവചനം എങ്ങനെയെങ്കിലും ഒന്ന് നിറവേറ്റാന്‍ വേണ്ടി […]

Continue reading...

ദൈവാസ്തിക്യം, വിശുദ്ധ ബൈബിളില്‍…

This item was filled under [ ദൈവം, ബൈബിള്‍ ]

അനില്‍കുമാര്‍ വി. അയ്യപ്പന്‍   ഒരു ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് എന്ന് മനുഷ്യര്‍ എക്കാലവും ചൂടുപിടിച്ച് ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇനി സ്രഷ്ടാവായ ഒരു ദൈവം ഉണ്ടെങ്കില്‍ തന്നെ ആ ദൈവത്തെ ലാബോറട്ടറിയിലെ പരീക്ഷണ മേശയില്‍ വെച്ച് നടത്തുന്ന പരീക്ഷണങ്ങളുടെ അനന്തരഫലമായി കണ്ടെത്താന്‍ കഴിയുന്നതുമല്ല. ദൈവം തന്നെക്കുറിച്ച് വെളിപ്പെടുത്താതെ ഒരിക്കലും മനുഷ്യന് ദൈവത്തെ അറിയാന്‍ കഴിയില്ല എന്ന സത്യം നാം അംഗീകരിക്കണം. ദൈവം നമുക്ക്‌ നല്‍കിയ ബുദ്ധിയും യുക്തിബോധവും വിവേചനാധികാരവും ഉപയോഗിച്ച് കാര്യകാരണ ബോധത്തോടെ വിശകലനം […]

Continue reading...

എന്തുകൊണ്ടാണ് മുഹമ്മദ്‌ രാത്രി നമസ്കാരവും ഖുര്‍ആന്‍ പാരായണവും ഉപേക്ഷിച്ചത്?

അനില്‍കുമാര്‍ വി അയ്യപ്പന്‍   ഇന്ന് ലോകത്തുള്ള സകല മുസ്ലീങ്ങളും സ്ഥല-കാല ഭേദമില്ലാതെ അവകാശപ്പെടുന്ന ഒരു കാര്യമാണ് “ഖുര്‍ആന്‍ മനഃപാഠമാക്കിയ അനേകം മുസ്ലീങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഉണ്ട്” എന്നുള്ളത്. ആ അവകാശവാദം പൂര്‍ണ്ണമായി തള്ളിക്കളയാന്‍ പറ്റുന്നതുമല്ല. പഴയ നിയമത്തിലെ വെറും അഞ്ച് പുസ്തകങ്ങളുടെ മാത്രം വലുപ്പമുള്ള, അഥവാ പുതിയ നിയമത്തിലെ 12 പുസ്തകങ്ങളുടെ മാത്രം വലുപ്പമുള്ള ഖുര്‍ആന്‍ മനഃപാഠമാക്കിയ കുറെ ആളുകള്‍ ലോകത്തില്‍ ഉണ്ട് എന്നുള്ളതൊരു വസ്തുതതയാണ്.   ഹദീസുകളില്‍ കാണുന്നതനുസരിച്ചു മനുഷ്യന് വളരെ എളുപ്പം മറന്നു […]

Continue reading...

ആരോ എഴുതിയ മണ്ടന്‍ ആയത്തുകള്‍ അഥവാ മലക്കിന്‍റെയും മുഹമ്മദിന്‍റെയും വെളിവുകേടുകള്‍ (ഭാഗം-2)

അനില്‍കുമാര്‍ വി അയ്യപ്പന്‍ മുഹമ്മദിന് എഴുത്തും വായനയും അറിയാത്തത് കൊണ്ട് തങ്ങള്‍ എന്തൊക്കെ എഴുതി വെച്ചാലും അത് പരിശോധിച്ച് നോക്കി തെറ്റു കണ്ടുപിടിക്കാന്‍ അദ്ദേഹത്തിനു കഴിയുകയില്ല എന്നറിയാവുന്ന സ്വഹാബിമാര്‍ തങ്ങളുടെ മനോബോധപ്രകാരം സ്വന്തം ഇഷ്ടത്തിന് എഴുതി വെച്ചതാണ് ഖുര്‍ആന്‍ എന്ന യുദ്ധപ്പുസ്തകം. ഖുര്‍ആനിലെ ഓരോ എഴുത്തുകാരും തങ്ങള്‍ക്ക് ബോധിച്ചത് പോലെയാണ് ഖുര്‍ആനില്‍ ഓരോ കാര്യവും എഴുതി വെച്ചിരിക്കുന്നത് എന്നതിനുള്ള മറ്റൊരു തെളിവ് നാം ഇവിടെ പരിശോധിക്കാന്‍ പോകുകയാണ്. ആദമിന്‍റെ സൃഷ്ടിപ്പിന്‍റെ സമയത്ത് ഇബ്ലിസ്‌ ഇടങ്കോലിട്ടു എന്നൊരു കെട്ടുകഥ […]

Continue reading...

യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-4)

അനില്‍കുമാര്‍ വി. അയ്യപ്പന്‍ ഇനി നാം അല്ലാഹുവിന്‍റെ കാര്യം പരിശോധിച്ചാല്‍, യേശുക്രിസ്തുവിനെതിരെ ദാവാക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അല്ലാഹുവിനാണ് ബാധകമായത് എന്ന് കാണാം. അല്ലാഹു എപ്പോഴെങ്കിലും മുഹമ്മദിനോട് “ഞാന്‍ ദൈവമാകുന്നു, എന്നെ ആരാധിക്കണം” എന്ന് നേരിട്ട് പറഞ്ഞിട്ടുണ്ടോ? ഒരിക്കലുമില്ല. ഇക്കാര്യം മാത്രമല്ല, ഒരക്ഷരം പോലും അല്ലാഹു നേരിട്ട് മുഹമ്മദിനോട് പറഞ്ഞിട്ടില്ല! ജിബ്രീല്‍ എന്ന മലക്ക് മുഖാന്തരമായിരുന്നു സംസാരമെല്ലാം എന്നാണ് കിത്താബില്‍ കാണുന്നത്. ഈ മലക്ക് അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് വന്നതാണ് എന്ന് മലക്ക് തന്നെ അവകാശപ്പെട്ടതല്ലാതെ വേറെ തെളിവുകളോ […]

Continue reading...

തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി: നിലയ്ക്കാത്ത സിംഹഗര്‍ജ്ജനം!

This item was filled under [ ബൈബിള്‍ ]

 അനില്‍കുമാര്‍ വി. അയ്യപ്പന്‍   “എടുത്തു പേന… കുത്തിയിറക്കി കൈയ്യില്‍… വന്നു ചോര, എഴുതി വെച്ചു… ജീവിച്ചാല്‍ കമ്യൂണിസത്തിന്, മരിച്ചാല്‍ കാറല്‍ മാര്‍ക്സിന്…! വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കൽ കൂടെ എന്‍റെ കൈകൾ നീട്ടിപിടിച്ചു, കുത്തിയിറക്കി പേന, ഊറി വന്നു ചോര, നോക്കി, ചുവന്ന ചോര, ചൂടുള്ള ചോര, ചുറുചുറുക്കുള്ള ചോര; ഇരുപത്തിയഞ്ചാം വയസ്സിന്‍റെ തിളയ്ക്കുന്ന ചോര… എഴുതിവെച്ചു, ജീവിച്ചാൽ ക്രിസ്തുവിനുവേണ്ടി… പ്രവർത്തിച്ചാൽ ക്രിസ്തുവിനുവേണ്ടി… മരിച്ചാൽ ക്രിസ്തുവിനുവേണ്ടി….” വലതു കൈപ്പത്തി ഇടതു നെഞ്ചില്‍ ആഞ്ഞടിച്ചുകൊണ്ടു കൃഷ്ണന്‍കുട്ടിയുടെ ഗര്‍ജ്ജിക്കുന്ന ശബ്ദത്തില്‍ […]

Continue reading...

യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-5)

പഴയ നിയമത്തിലെ യഹോവയുടെ ദൂത പ്രത്യക്ഷതകളും ആ ദൂതന്‍റെ  ശുശ്രൂഷകളും പുതിയ നിയമത്തിലെ യേശുക്രിസ്തുവിന്‍റെ ശുശ്രൂഷകളും നാം നിഷ്പക്ഷ ബുദ്ധിയോടുകൂടെ താരതമ്യം ചെയ്‌താല്‍, നമുക്ക്‌ മനസ്സിലാകുന്ന ഒരു സത്യമുണ്ട്, യഹോവയുടെ ദൂതന്‍ എന്ന നാമത്തില്‍ പ്രത്യക്ഷപ്പെട്ട യഹോവ തന്നെയാണ് പുതിയ നിയമത്തില്‍ യേശുക്രിസ്തു എന്ന നാമത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണത്!! പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന ഏകദൈവത്തെയാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. എക്കാലഘട്ടത്തിലും മനുഷ്യര്‍ക്ക്‌ ദൈവത്തെ വെളിപ്പെടുത്തിയിട്ടുള്ളത് പുത്രനായ ദൈവമാണ്. യോഹ.1:18-ല്‍ അക്കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്: “ദൈവത്തെ ആരും ഒരുനാളും […]

Continue reading...

യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-3)

അനില്‍കുമാര്‍ വി. അയ്യപ്പന്‍   യേശുക്രിസ്തുവിന്‍റെ കഷ്ടാനുഭവവും മരണവും നാം പരിശോധിച്ചാല്‍, 24 മണിക്കൂറിനുള്ളില്‍ നിവൃത്തിയായത് 32 പ്രവചനങ്ങള്‍ ആണെന്ന് കാണാം. ബി.സി.1000-നും 500-നും ഇടക്കുള്ള അഞ്ചു നൂറ്റാണ്ടുകളിലായി വിഭിന്ന വ്യക്തികള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വെവ്വേറെ ഇടങ്ങളില്‍ വെച്ച് പ്രവചിച്ചവയാണവ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കുരിശില്‍ മരിക്കുന്ന ഒരു വ്യക്തിയില്‍ 24 മണിക്കൂറിനുള്ളില്‍ 32 പ്രവചനങ്ങള്‍ നിറവേറുന്നത് യാദൃശ്ചികം എന്ന് പറഞ്ഞു തള്ളിക്കളയാന്‍ ആര്‍ക്കും കഴിയുകയില്ല. പ്രസ്തുത വ്യക്തിയുടെ മരണത്തിനു കാരണക്കാരായ ജനതയുടെ വേദഗ്രന്ഥത്തിലുള്ളവയാണ് പ്രസ്തുത പ്രവചനങ്ങള്‍ എന്നത് […]

Continue reading...

മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-4)

സ്വന്തം വാക്കുകള്‍ മാത്രമല്ല, ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞ വാക്കുകളും കല്‍പനകളും മുഹമ്മദ്‌ ലഘിച്ചിരുന്നു എന്നതാണ് വാസ്തവം. അപ്രകാരമുള്ള ഒരു ‘കല്പനാലംഘനം’ നമുക്ക്‌ ഈ ഭാഗത്ത്‌ പരിശോധിക്കാം:   സൂറാ.2:234,235 അനുസരിച്ച് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീക്ക് പുനര്‍വിവാഹം ചെയ്യാനുള്ള കാലം അഥവാ ഇദ്ദാഃ കാലം നാലു മാസവും പത്തു ദിവസവുമാണ്. ഇക്കാലത്തിനുള്ളില്‍ ആ സ്ത്രീകളോട് വിവാഹാഭ്യര്‍ഥന വ്യംഗ്യമായി സൂചിപ്പിക്കുകയോ അല്ലെങ്കില്‍ അത് മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യാന്‍ മാത്രമേ പാടുള്ളൂ എന്ന് ഖുര്‍ആന്‍ കര്‍ശനമായി പറയുന്നു:   “നിങ്ങളില്‍ ആരെങ്കിലും […]

Continue reading...

സത്യമാര്‍ഗത്തിന്‍റെ വായനക്കാര്‍ക്കൊരു സന്തോഷ വാര്‍ത്ത!!

This item was filled under [ സംവാദം ]

  അനില്‍കുമാര്‍ വി. അയ്യപ്പന്‍ സത്യമാര്‍ഗം എന്ന ഈ കൊച്ചു വെബ്സൈറ്റ് തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പോള്‍ മുതലേ പലരും-പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില്‍ ഉള്ളവര്‍- ഞങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു വിഷയമുണ്ട്‌. “സത്യമാര്‍ഗ്ഗത്തില്‍ വരുന്ന ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ക്ക് വളരെ പ്രയോജനം ചെയ്യുന്നുണ്ടെങ്കിലും, ഞങ്ങളുടെ മക്കള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് ഈ ലേഖനങ്ങളൊന്നും ഞങ്ങളുടെ കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നില്ല. അതുകൊണ്ട് നിങ്ങള്‍ ഈ ലേഖനങ്ങളെല്ലാം ഓഡിയോ ആയോ വീഡിയോ ആയോ യൂട്യൂബില്‍ അപ്‌ലോഡ്‌ […]

Continue reading...

യേശുക്രിസ്തുവിനെയും പൗലോസ്‌ അപ്പോസ്തലനെയും മുഹമ്മദ്‌ കണ്ടുമുട്ടിയിരുന്നെങ്കില്‍…

അനില്‍കുമാര്‍ വി അയ്യപ്പന്‍.   ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു ജനങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ രോഗബാധിതരും ഭൂതബാധിതരുമായ അനേകര്‍ യേശുക്രിസ്തുവിന്‍റെ അരികില്‍ വരികയും സൗഖ്യം നേടുകയും ചെയ്തിട്ടുണ്ട്. ഭൂത ബാധിതരായ ആളുകളുടെ അടുക്കല്‍ യേശുക്രിസ്തു ചെല്ലുകയോ അല്ലെങ്കില്‍ അങ്ങനെയുള്ളവരെ യേശുക്രിസ്തുവിന്‍റെ അരികില്‍ കൊണ്ടുവരികയോ ചെയ്താല്‍ ആ ഭൂതബാധിതര്‍ എങ്ങനെയാണ് യേശുക്രിസ്തുവിനോട് ഇടപെട്ടിരുന്നതെന്ന് ചില വേദഭാഗങ്ങളില്‍ നിന്നും കാണിച്ചു തരാം:   “അവന്‍ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തര്‍ ശവക്കല്ലറകളില്‍ നിന്നു പുറപ്പെട്ടു അവന്നു എതിരെ […]

Continue reading...

യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-2)

അനില്‍കുമാര്‍ വി. അയ്യപ്പന്‍   ‘മിശിഹയുടെ രഹസ്യം’ (Messianic Secret) എന്ന് വേദപണ്ഡിതന്മാര്‍ വിവക്ഷിക്കുന്ന തിരുവെഴുത്തിലെ അതിഗഹനവും അപ്പോള്‍ത്തന്നെ മാര്‍മ്മികവുമായ ഒരു വിഷയത്തെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമേ യേശുക്രിസ്തു തന്‍റെ ഭൗമിക ജീവിത കാലത്ത് ‘ഞാന്‍ ദൈവമാകുന്നു’ എന്ന് നേരിട്ട് പറയാതിരുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുകയുള്ളൂ. നാല് സുവിശേഷങ്ങളും നാം പരിശോധിച്ചാല്‍, യേശുക്രിസ്തു പറഞ്ഞ പല കാര്യങ്ങളും അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശിഷ്യന്മാര്‍ക്ക് പിടികിട്ടിയിരുന്നില്ലെന്നും എന്നാല്‍ പരിശുദ്ധാത്മാവ് അവരില്‍ വന്ന ശേഷം യേശുക്രിസ്തു പറഞ്ഞ പല കാര്യങ്ങളും അവരെ […]

Continue reading...

യേശുക്രിസ്തുവും അത്തിമരവും…

അനില്‍കുമാര്‍  വി.  അയ്യപ്പന്‍   ക്ഷമ എന്നത് തന്‍റെ ഏഴയലത്ത് കൂടി പോയിട്ടില്ലാത്ത മുഹമ്മദ്‌ നിസ്സാര കാര്യങ്ങള്‍ക്ക് പോലും അനുയായികളെ ശപിച്ചുകൊണ്ടാണ് ജീവിച്ചിരുന്നത് എന്നും ഈ ശപിക്കുന്ന സ്വഭാവം നിര്‍ത്താന്‍ കഴിയാത്തതുകൊണ്ട് തന്‍റെ ശാപം അനുയായികള്‍ക്ക് ഒരനുഗ്രഹമാക്കി തീര്‍ക്കണം എന്ന് പ്രാര്‍ത്ഥിക്കേണ്ട ഗതികെട്ട അവസ്ഥയും ഉണ്ടായിരുന്നു എന്ന് ഹദീസ്‌ തെളിവുകളോടെ ക്രൈസ്തവര്‍ ആരോപണം ഉന്നയിക്കുമ്പോള്‍ ദാവാക്കാര്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് യേശുക്രിസ്തു അത്തിമരത്തെ ശപിച്ച സംഭവം എടുത്തു കാട്ടിയിട്ടാണ്. “അത്തിപ്പഴത്തിന്‍റെ കാലമാല്ലാതിരുന്നിട്ടും” അത്തിപ്പഴം തേടി പോയ യേശുക്രിസ്തുവിന്‍റെ […]

Continue reading...

പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-1)

  അനില്‍കുമാര്‍ വി.അയ്യപ്പന്‍ കര്‍ത്താവിന്‍റെ വിശുദ്ധ ദാസനായ പൗലോസ് അപ്പോസ്തലന് നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശീലമാക്കി മാറ്റിരിയിരിക്കുകയാണ് ഇന്നത്തെ ദാവാ പ്രവര്‍ത്തകര്‍. കര്‍ത്താവിന്‍റെ അനുഗൃഹീത അപ്പോസ്തലനായ പൗലോസ്‌, കര്‍ത്താവിന്‍റെ കല്പനകളെയെല്ലാം റദ്ദു ചെയ്തു തന്‍റെ ഇഷ്ടത്തിനനുസരിച്ച് പുതിയ മതം സ്ഥാപിക്കുകയായിരുന്നു, അതാണ്‌ ഇന്നത്തെ ക്രിസ്തു മതം എന്ന് പറഞ്ഞുകൊണ്ട് അന്ധകാരത്തിന്‍റെ ജാരസന്തതികളായ ദാവാക്കാര്‍ തിരുവചനത്തില്‍ വലിയ നിശ്ചയമില്ലാത്ത ക്രിസ്ത്യാനികളെ തങ്ങളുടെ കൂടെ കൂട്ടുവാന്‍ അക്ഷീണപ്രയത്നം നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ത്താവിന്‍റെ അപ്പൊസ്തലനായ പൌലോസിനെയും ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെയും […]

Continue reading...

യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം. (ഭാഗം-1)

  അനില്‍കുമാര്‍ വി അയ്യപ്പന്‍   യേശുക്രിസ്തു അത്ഭുതങ്ങള്‍ ചെയ്തതു കൊണ്ടാണ് ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിനെ ദൈവമായി കണക്കാക്കുന്നത് എന്നാണ് 99 ശതമാനം മുസ്ലീങ്ങളും വിശ്വസിക്കുന്നത്. അതവരുടെ അറിവില്ലായ്മ മാത്രമാണ്. ദൈവികമായ അത്ഭുതങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും  കഴിയില്ലെങ്കിലും സാധാരണ അത്ഭുതങ്ങള്‍ ഏതു മനുഷ്യനും ചെയ്യാം. മാജിക് ആണെന്നറിഞ്ഞുകൊണ്ട് നമ്മള്‍ മുതുകാടിന്‍റെ ഒരു പ്രോഗ്രാം കാണുന്നു. അത് മാജിക് ആണെന്നുള്ള ബോധം നമ്മുടെ ഉള്ളില്‍ ഉള്ളതുകൊണ്ട് അദ്ദേഹം ചെയ്യുന്ന പരിപാടിയെ നാം വേറെ വിധത്തില്‍ കണക്കാക്കുന്നില്ല. എന്നാല്‍ അദ്ദേഹം ചെയ്ത […]

Continue reading...

ദീനി ബോധം കൂടുന്നവര്‍ ഇസ്ലാമിക് സ്റ്റേറ്റിലെത്തുന്നത് എന്തുകൊണ്ട്?

This item was filled under [ ഇസ്ലാം ]

അനില്‍കുമാര്‍ വി അയ്യപ്പന്‍   ദാവക്കാരുടെ കപട വാദങ്ങളില്‍ ആകൃഷ്ടരായി ഇസ്ലാമിലേക്ക് മതം മാറാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ക്രൈസ്തവ-ഹൈന്ദവ സഹോദരനോ സഹോദരിയോ സത്യമാര്‍ഗത്തിന്‍റെ വായനക്കാരായി ഉണ്ടെങ്കില്‍ അവരെ ഉദ്ദേശിച്ചാണ് ഈ ലേഖനം ഞങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്.  അസത്യ പ്രചാരകരായ ദാവാക്കാരുടെ വഞ്ചനയില്‍ കുടുങ്ങി നിങ്ങള്‍ ആട് മേയ്ക്കാന്‍ വേണ്ടി സിറിയയിലും ഇറാഖിലും യെമനിലും അഫ്ഗാനിസ്ഥാനിലും എത്തിപ്പെടരുത് എന്ന് ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ട്. നിങ്ങളുടെ ജീവനും ജീവിതവും നിങ്ങള്‍ നശിപ്പിച്ചു കളയരുത് എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. നിങ്ങളാരും ഇന്ത്യക്കെതിരെ […]

Continue reading...

ലൌ ജിഹാദിന്‍റെ കാണാപ്പുറങ്ങള്‍

അനില്‍കുമാര്‍ വി. അയ്യപ്പന്‍   കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന, ലൗവ്‌ ജിഹാദിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ അടങ്ങിയ ഒരു ഫോണ്‍ സംഭാഷണത്തിന്‍റെ ക്ലിപ്പ് കേള്‍ക്കാന്‍ ഇടയായി. കേരളത്തിലും ഗള്‍ഫിലും അറിയപ്പെടുന്ന ദാവാസംഘടനയായ നിച്ച് ഓഫ് ട്രൂത്തിന്‍റെ പ്രഭാഷകനായ ശ്രീ.മുഹമ്മദ്‌ ഈസയാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. കേരളത്തില്‍ ലൗവ്‌ ജിഹാദ് ഇല്ല, ഇല്ല, ഇല്ല എന്ന് ശക്തിയുക്തം വാദിച്ചു കൊണ്ടിരുന്ന എല്ലാ മുസ്ലീം വിഭാഗങ്ങള്‍ക്കും അവരെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലും ടി വി […]

Continue reading...

ഇസ്ലാമിക വിശ്വാസത്തിന്‍റെ കടയ്ക്കല്‍ കത്തി വെക്കുന്ന ഖുര്‍ആന്‍ ആയത്ത്!!

This item was filled under [ ഇസ്ലാമിക നുണകള്‍ ]

അനില്‍കുമാര്‍ വി.അയ്യപ്പന്‍   സുവ്യക്തവും ലളിതവും ഖണ്ഡിതവുമെന്ന് മുസ്ലീങ്ങള്‍ വമ്പ് പറയുന്ന ഖുര്‍ആനില്‍, മലക്ക് പറഞ്ഞതായി മുഹമ്മദ് പറഞ്ഞെന്നു അനുയായികള്‍ ആരോപിക്കുന്ന ഒരു വാക്യമാണ് താഴെ കൊടുക്കുന്നത്:   “(നബിയേ) നിനക്ക്‌ മുമ്പ്‌ ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ?” (സൂറ.21:34)   വിശദീകരണം ആവശ്യമില്ലാത്തവിധം വളരെ ലളിതമാണ് ഈ  ആയത്ത്. മുഹമ്മദിന് മുന്‍പ് ജീവിച്ചിരുന്ന സകല മനുഷ്യരും മരിച്ചവരാണ്‌, ഒരാളും അനശ്വരത നേടിയിട്ടില്ല എന്ന് വളരെ വ്യക്തമായിത്തന്നെ ഈ […]

Continue reading...

ഇസ്ലാമിക സ്വര്‍ഗ്ഗം, മുഹമ്മദിന്‍റെ കച്ചവട തന്ത്രത്തിനൊരുദാത്ത മാതൃക!

  ഖദീജയുടെ കച്ചവടസംഘത്തിന്‍റെ മാനേജരും പിന്നീട് പ്രമോഷന്‍ ലഭിച്ച് ഭര്‍ത്താവും ആയി മാറിയ മുഹമ്മദിലൂടെ അവതരിപ്പിക്കപ്പെട്ടതെന്ന് ആരോപിക്കപ്പെടുന്ന ഗ്രന്ഥമായ ഖുര്‍ആനിലും, ‘മുഹമ്മദ്‌ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ അടങ്ങിയ ഗ്രന്ഥങ്ങള്‍’ എന്ന് ആരോപിക്കപ്പെടുന്ന ഹദീസുകളിലും കാണുന്ന സ്വര്‍ഗ്ഗത്തിന്‍റെ വിവരണം പരിശോധിച്ചാല്‍ നമുക്ക്‌ കാണാന്‍ കഴിയുന്നത് അതിബുദ്ധിശാലിയായ ഒരു കച്ചവടക്കാരനെയാണ്. നമുക്കതൊന്നു പരിശോധിച്ച് നോക്കാം:   എന്താണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന സ്വര്‍ഗ്ഗ സങ്കല്‍പം? ഇവിടെ, ഭൂമിയില്‍ മദ്യപിക്കാന്‍ പാടില്ലെന്ന് പറയുന്ന ഖുറാനില്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ കിട്ടുന്നത് ‘സല്‍സബീല്‍’ എന്ന […]

Continue reading...

മുഹമ്മദിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍; ഒരു വിശകലനം (ഭാഗം-2)

അനില്‍ കുമാര്‍ വി അയ്യപ്പന്‍   അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന സ്ത്രീ വിമോചകൻ” എന്നതാണ്.   ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കുന്നതിനേക്കാള്‍ ‘കോഴിയുടെ സംരക്ഷകനാണ് കുറുക്കന്‍’ എന്ന് പറയുന്നതായിരുന്നു! ആ പറഞ്ഞതിന് ചിന്താശേഷിയുള്ള മനുഷ്യര്‍ പിന്നെയും വില കൊടുക്കുമായിരുന്നു. ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത് അറേബ്യയില്‍ സ്ത്രീകള്‍ക്ക് അല്‍പമെങ്കിലും വിലയുണ്ടായിരുന്നു. മുഹമ്മദിന്‍റെ ആദ്യ ഭാര്യ ഖദീജയുടെ കാര്യം തന്നെ നോക്കിയാല്‍ മതി. അവരുടെ പിതാവ് നോക്കി നടത്തിയിരുന്ന കുടുംബ ബിസിനസ് പിതാവിന്‍റെ മരണത്തോടെ ഖദീജയുടെ കൈവശമാണ് […]

Continue reading...

മുഹമ്മദിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍; ഒരു വിശകലനം (ഭാഗം-1)

അനില്‍കുമാര്‍  വി  അയ്യപ്പന്‍     കഴിഞ്ഞ കുറച്ചു നാളുകളായി ഫെസ്ബുക്കിലും വാട്ട്സാപ്പിലും പല ദാവാക്കാരും ഒട്ടിച്ചുകൊണ്ടു നടക്കുന്ന ഒരു പോസ്റ്റ്‌ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അത് തുടങ്ങുന്നത് ഇങ്ങനെയാണ്:   “മുഹമ്മദ്‌ നബി(സ:അ) എന്ന വ്യക്തിയെ ഇസ്ലാം മത പ്രവാചകനായതിന്റെ പേരിൽ മാത്രം ആക്ഷേപിക്കുകയും വിമർശ്ശിക്കുകയും ചെയ്യുന്നവരൊട്‌ ഒരു വാക്ക്‌. നിങ്ങൾ മുഹമ്മദ്‌ എന്ന ഇസ്ലാം മതപ്രവാചകനെ മാറ്റി നിർത്തി താഴെ പറയുന്ന വ്യക്തിത്വങ്ങളെ ഒന്നു പരിശോധിച്ച്‌ നോക്കൂ….”   ഇങ്ങനെ പറഞ്ഞിട്ട് പിന്നെ കുറേ അവകാശവാദങ്ങളാണ്. ഖുര്‍ആനും […]

Continue reading...

ആരോ എഴുതിയ മണ്ടന്‍ ആയത്തുകള്‍ അഥവാ മലക്കിന്‍റെയും മുഹമ്മദിന്‍റെയും വെളിവുകേടുകള്‍ (ഭാഗം-1)

അനില്‍കുമാര്‍ വി. അയ്യപ്പന്‍   ദാവാക്കാര്‍ എപ്പോഴും ബൈബിളിനെ ആക്ഷേപിക്കാറുള്ളത് ബൈബിളെന്നു പറഞ്ഞാല്‍ അത് മത്തായിയും മര്‍ക്കോസും ലൂക്കോസും പത്രോസും പൌലോസും യോഹന്നാനുമൊക്കെ എഴുതിയ പുസ്തകമല്ലേ എന്ന് ചോദിച്ചുകൊണ്ടാണ്. ശരിയാണ്, ബൈബിള്‍ മനുഷ്യര്‍ എഴുതിയ പുസ്തകമാണ്, ദൈവാത്മനിയോഗം പ്രാപിച്ച മനുഷ്യര്‍ ദൈവകല്പനയാല്‍ എഴുതിയ പുസ്തകം. പക്ഷേ ബൈബിളിനെ ഈ വിധം അധിക്ഷേപിക്കുന്ന ദാവാക്കാര്‍ സ്വന്തം കിത്താബിന്‍റെ കാര്യം വരുമ്പോള്‍ ഇതൊക്കെ മറന്നു പോകുന്നു എന്നതാണ് രസകരമായ വസ്തുത. സ്വര്‍ഗ്ഗത്തില്‍ അല്ലാഹു മലക്കിന് ഓതിക്കൊടുക്കുകയും മലക്ക് ഭൂമിയില്‍ വന്ന് […]

Continue reading...

മര്‍മ്മം: മഹതിയാം ബാബിലോണ്‍ (വെളിപ്പാട് 17,18 അദ്ധ്യായങ്ങള്‍)

This item was filled under [ ഇസ്ലാം, ബൈബിള്‍ ]

  ഫിന്നി ടി. വര്‍ഗ്ഗീസ്‌, കാഞ്ഞങ്ങാട്‌   പ്രവചനങ്ങള്‍ ചുരുളഴിയുന്നു:   ഭാവിയെ കുറിച്ച് അറിയുക എന്നത് ഏതൊരു മനുഷ്യനെയും പ്രലോഭിപ്പിക്കുന്ന ഒരു കാര്യമാണ്. അത് സ്വന്തം ഭാവിയായാലും കുടുംബത്തിന്‍റെ ഭാവിയായാലും രാഷ്ട്രത്തിന്‍റെ ഭാവിയായാലും ലോകത്തിന്‍റെ ഭാവിയായാലും. സ്വന്തം ഭാവിയും കുടുംബത്തിന്‍റെ ഭാവിയും അറിയാന്‍ താല്പര്യമുള്ള മനുഷ്യര്‍ ജോതിഷികളുടെയും മറ്റും സഹായം തേടുന്നു. രാഷ്ട്രത്തിന്‍റെ ഭാവി അറിയാന്‍ താല്പര്യമുള്ളവര്‍ രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. ലോകത്തിന്‍റെ ഭാവി അറിയാന്‍ താല്പര്യമുള്ളവര്‍ ശാസ്ത്രത്തിന്‍റെ  വളര്‍ച്ചയിലേക്കും രാഷ്ട്ര നേതാക്കളുടെ […]

Continue reading...

യെശയ്യാ.29:12 -ല്‍ മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനമുണ്ടോ?

ചോദ്യം: യെശയ്യാ.29:12-ല്‍ നിരക്ഷരനായ ഒരു പ്രവാചകനെ കുറിച്ച് യെശയ്യാവ് പ്രവചിക്കുന്നുണ്ടല്ലോ. നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദ്‌ നബിയല്ലാതെ വേറെ ആരും ഉണ്ടായിട്ടില്ല എന്നിരിക്കെ ക്രിസ്ത്യാനികള്‍ എന്തുകൊണ്ടാണ് യെശയ്യാവ്.29:12-ല്‍ പറഞ്ഞിരിക്കുന്ന മുഹമ്മദ്‌ നബിയെക്കുറിച്ചുള്ള പ്രവചനത്തെ അവഗണിക്കുന്നത്?   ഉത്തരം: ഈ ദാവാക്കാര്‍ എന്ന് പറഞ്ഞാല്‍ അതൊരു പ്രത്യേക ജീവിവര്‍ഗ്ഗമാണ്. നരവംശ ശാസ്ത്രജ്ഞന്‍മാര്‍ ഇവരെ പരീക്ഷണവിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടിയും ഇത്രമാത്രം ഇരട്ടത്താപ്പും സ്വായത്തമാക്കിയിട്ടുള്ള മറ്റൊരു ജനവിഭാഗം ലോകത്തിലില്ല. ‘ബൈബിള്‍ തിരുത്തപ്പെട്ടതാണ്, അതുകൊണ്ട് അത് വിശ്വസിക്കാന്‍ കൊള്ളില്ല’ എന്ന് പറഞ്ഞ് […]

Continue reading...

സാക്ഷിക്കെതിരെയുള്ള എം.എം.അക്ബറിന്‍റെ നുണകള്‍ക്ക് മറുപടി.

This item was filled under [ ഇസ്ലാം ]

അനില്‍കുമാര്‍ വി. അയ്യപ്പന്‍ സുപ്രസിദ്ധ ക്രൈസ്തവ ന്യായവാദ സംഘടനയായ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക്, ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്ഷണിച്ചിട്ടും സംവാദത്തിന് വരാതെ ഒളിച്ചു നടക്കുന്ന എം.എം. അക്ബര്‍ മൌലവിയെ സാക്ഷിയുമായുള്ള സംവാദത്തിന് കൊണ്ടു വരുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുന്നതാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി എം.എം.അക്ബര്‍ മൌലവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇട്ട പ്രതികരണ വീഡിയോ കാണുകയുണ്ടായി. അതിനോടുള്ള മറുപടിയാണ് ഈ കുറിപ്പ്.   എം.എം.അക്ബര്‍ പറയുന്ന നുണ.   അക്ബര്‍ ഭയപ്പെടുന്നത് സാക്ഷിയെയോ അതോ […]

Continue reading...

സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്കിനോടുള്ള മുഹമ്മദ്‌ ഈസയുടെ വെല്ലുവിളി സാക്ഷി ഏറ്റെടുത്തിരിക്കുന്നു!

This item was filled under [ ഇസ്ലാമിക നുണകള്‍ ]

സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സാക്ഷിയുമായി സംവാദത്തിനു വരാന്‍ ധൈര്യം കാണിക്കാത്ത നിച്ച് ഓഫ് ട്രൂത്ത്‌ ഡയറക്ടര്‍ ശ്രീ.എം.എം.അക്ബറിനെ സാക്ഷിയുമായുള്ള സംവാദത്തിന് കൊണ്ടുവരുന്ന ഏതൊരാള്‍ക്കും സംവാദം കഴിഞ്ഞ ഉടനെതന്നെ ഒരുലക്ഷം രൂപ സമ്മാനമായി നല്‍കുന്നതാണ് എന്നുള്ള ഞങ്ങളുടെ അറിയിപ്പ് ദാവാക്കാരെ ആകെ അങ്കലാപ്പിലാക്കിയിരിക്കുന്ന ഈ അവസ്ഥയില്‍, അതിന് മറുപടിയെന്നോണം നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം) നടത്തിയ ഒരു വെല്ലുവിളി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഇങ്ങനെയാണ് ആ വെല്ലുവിളി:   “സാക്ഷി അപ്പോളജെറ്റിക്സ് സംവാദകനായ ജെറി തോമസ്‌ […]

Continue reading...

യഹോവയും അല്ലാഹുവും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-4)

അനില്‍കുമാര്‍ വി അയ്യപ്പന്‍ വിശുദ്ധ ബൈബിളില്‍ വെളിപ്പെടുന്ന ദൈവം തന്നെയാണ് ഖുര്‍ആനില്‍ ഉള്ള അല്ലാഹു എന്ന് ദാവാക്കാര്‍ എപ്പോഴും ക്രിസ്ത്യാനികളോട് പറയും. ചില ക്രിസ്ത്യാനികള്‍ ഇത് സത്യമാണെന്നു കരുതുന്നവരും ആണ്. ദാവാക്കാരുടെ ഈ വാദത്തെ പലതവണയായി ഞങ്ങള്‍ പൊളിച്ചടുക്കിയിട്ടുള്ളതാണ്. എങ്കിലും ലജ്ജ എന്നത് ഏഴയലത്തുകൂടി പോയിട്ടില്ലാത്ത, തൊലിക്കട്ടിയില്‍ കാണ്ടാമൃഗത്തിനെയും അതിശയിപ്പിക്കുന്ന ദാവാക്കാര്‍ പിന്നെയും പിന്നെയും അത് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. അവരുടെ ആ വാദത്തെ ഒരിക്കല്‍ക്കൂടി പരിശോധനാ വിധേയമാക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്.   ബൈബിള്‍ വെളിപ്പെടുത്തുന്ന […]

Continue reading...

ഫറവോയുടെ ഹൃദയം കഠിനമാക്കിയത് ആര്?

ചോദ്യം: ബൈബിളില്‍ യഹോവയായ ദൈവം ഫറവോയുടെ ഹൃദയം കഠിനമാക്കിയതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ദൈവമാണ് ഫറവോയുടെ ഹൃദയം കഠിനമാക്കിയതെങ്കില്‍ പാവം ഫറവോയെ മുക്കിക്കൊന്നതെന്തിനു? അത് നീതിയാണോ?   ഉത്തരം: മുസ്ലീങ്ങള്‍ സാധാരണ ചോദിക്കുന്ന ചോദ്യമാണിത്. അവരീ ചോദ്യം ചോദിക്കുന്നതിന് ഒരു കാരണമുണ്ട്, ഖുര്‍ആനില്‍ മലക്ക്‌ പറയുന്ന ചില വാചകങ്ങള്‍ നോക്കിയാല്‍ അത് മനസ്സിലാകും:   “നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും” (സൂറാ.6:39) […]

Continue reading...

എന്തുകൊണ്ടാണ് ത്രിയേകത്വ ദൈവദര്‍ശനം മാത്രം യുക്തിക്ക് നിരക്കുന്നതായിരിക്കുന്നത്?

This item was filled under [ ഇസ്ലാം ]

അനില്‍കുമാര്‍ വി അയ്യപ്പന്‍ ബൈബിള്‍ വെളിപ്പെടുത്തുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്‍റെ  ഏകത്വം ബുദ്ധിക്ക് ഗ്രഹിക്കാന്‍ പറ്റാത്തതും യുക്തിക്ക് നിരക്കാത്തതുമാണെന്ന് വിമര്‍ശകന്മാര്‍ ആരോപണമുന്നയിക്കുന്നത് പുതിയ കാര്യമല്ല. ത്രിയേകത്വം യുക്തിക്ക് നിരക്കുന്നതാണ്, അഥവാ ത്രിയേകത്വം മാത്രമേ യുക്തിക്ക് നിരക്കുന്ന ദൈവദര്‍ശനം ആകുന്നുള്ളൂ എന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ  പല ക്രിസ്ത്യന്‍ ദൈവശാസ്ത്രജ്ഞന്മാരും തെളിയിച്ചിട്ടുള്ളതാണ്. പക്ഷേ, വിമര്‍ശകന്‍മാരുടെ വളരെ താഴ്ന്ന ബൗദ്ധിക നിലവാരം കാരണം പലപ്പോഴും ഇത് മനസ്സിലാക്കി കൊടുക്കാന്‍ കഴിയാറില്ല എന്നത് വാസ്തവമാണ്. ത്രിയേകത്വം വിശദീകരിക്കുന്നതിന് ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകള്‍ നൂറ്റാണ്ടുകള്‍ക്ക് […]

Continue reading...

മുഹമ്മദ്‌ ഒന്നാന്തരം കള്ളപ്രവാചകനാണെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍!!

This item was filled under [ ഇസ്ലാം ]

മുഹമ്മദ്‌ കള്ളപ്രവാചകനാണ് എന്ന് ഞങ്ങള്‍  പറയുമ്പോള്‍ മുസ്ലീം സുഹൃത്തുക്കള്‍ ഞങ്ങളുടെ  നേരെ ദേഷ്യപ്പെടും. ഞങ്ങള്‍ അവരുടെ പ്രവാചകനെതിരെ വ്യാജാരോപണം ഉന്നയിക്കുകയാണ് എന്നാണ് അവരുടെ ചിന്ത. എന്നാല്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വെച്ച് കൊണ്ടുതന്നെ ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നാണ് മുഹമ്മദ്‌ കള്ളപ്രവാചകന്‍ ആണെന്നുള്ള സത്യം. ഒരു പോയിന്‍റ് മാത്രം നമുക്കൊന്ന് പരിശോധിച്ച് നോക്കാം.   “നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി […]

Continue reading...

മോശെയുടെ ന്യായപ്രമാണവും ക്രിസ്തുവിന്‍റെ ന്യായപ്രമാണവും

അനില്‍കുമാര്‍ വി. അയ്യപ്പന്‍   പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ ന്യായപ്രമാണത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് ആധാരശിലയായി നില്‍ക്കുന്ന വേദഭാഗം മത്തായി.5:17,18 ആണ്: “ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു. സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല” എന്ന കര്‍ത്താവിന്‍റെ വചനം! ന്യായപ്രമാണം ക്രിസ്തു നിവര്‍ത്തിച്ചു എന്ന് പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? […]

Continue reading...

കുരിശുയുദ്ധം,ഒരു വിഹഗ വീക്ഷണം.

ഒന്നാമത്തെ കുരിശുയുദ്ധം ആരംഭിച്ചത് 1095-ലായിരുന്നു…   യെരുശലേം നഗരം മുസ്ലീങ്ങള്‍ ആക്രമിച്ചു കീഴടക്കി 457 വര്‍ഷം കഴിഞ്ഞതിനു ശേഷം…   കോപ്റ്റിക്‌ ക്രിസ്ത്യാനികളുടെ രാജ്യമായിരുന്ന ഈജിപ്ത് മുസ്ലീങ്ങള്‍ ആക്രമിച്ചു കീഴടക്കി 453 വര്‍ഷങ്ങള്‍ക്കു ശേഷം…   ഇറ്റലിയെ ആദ്യമായി മുസ്ലീം സൈന്യം ആക്രമിച്ച് കൊള്ളയടിച്ച് 443 വര്‍ഷങ്ങള്‍ക്ക് ശേഷം…   പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരമായ കോണ്‍സ്റ്റാന്‍ഡിനോപ്പിളിന് നേരെയുള്ള ഒന്നാമത്തെ മുസ്ലീം ഉപരോധം നടന്ന് 427 വര്‍ഷങ്ങള്‍ക്ക് ശേഷം…   സ്പെയിന്‍ മുസ്ലീം ഭരണത്തിലമര്‍ന്നു 380 […]

Continue reading...

സ്വലാത്തിനെ സംബന്ധിച്ച് ഞങ്ങളുടെ ചില ചോദ്യങ്ങള്‍.

This item was filled under [ ഇസ്ലാം ]

അനില്‍കുമാര്‍ വി. അയ്യപ്പന്‍  ഇസ്ലാമിക പണ്ഡിതന്മാര്‍ക്ക് ഒരു വിധത്തിലും മറുപടി പറയാന്‍ കഴിയാതെ ആകെ വശക്കേടിലായിപ്പോകുന്ന നിരവധി ആയത്തുകള്‍ ഖുര്‍ആനിലുണ്ട്. അത്തരമൊരു ആയത്താണ് സ്വലാത്തിന്‍റെ ആയത്ത്. സൂറാ.33-ന്‍റെ 56-ല്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്: “നിശ്ചയം, അല്ലാഹുവും അവന്‍റെ മലക്കുകളും നബിക്ക് സലാത്ത്‌ ചെയ്യുന്നു. വിശ്വസിച്ചവരേ! നിങ്ങള്‍ നബിക്ക് സലാത്തും സലാമും ചൊല്ലുവീന്‍.”   എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത് എന്ന് ഖുര്‍ആനില്‍ നാം കാണുന്നില്ല, അതിന് നമ്മള്‍ ഹദീസിലേക്ക് പോകണം. എങ്ങനെയാണ് സ്വലാത്ത്‌ ചൊല്ലേണ്ടത് എന്ന് മുസ്ലീങ്ങളുടെ പ്രവാചകന്‍ […]

Continue reading...

നിച്ച് ഓഫ് ട്രൂത്ത്‌ സാക്ഷിക്കയച്ച രണ്ടാം കത്തിനുള്ള മറുപടി

This item was filled under [ ഇസ്ലാമിക നുണകള്‍ ]

സുഹൃത്തേ, ഒരു തീയതിയും വയ്ക്കാതെയുള്ള നിങ്ങളുടെ ലെറ്റര്‍ പാഡില്‍ “സ്വന്തമായി ഒഫിഷ്യല്‍ മേല്‍വിലാസമോ, ലെറ്റര്‍ ഹെഡോ, സീലോ ഇല്ലാത്തവരും സ്വന്തം കേന്ദ്രത്തില്‍ വെച്ച് തയ്യാറാക്കുകയും ഒപ്പിട്ട് കൈമാറുകയും ചെയ്ത കരാറിന്‍റെ ഒറിജിനല്‍ കോപ്പി സൂക്ഷിക്കാന്‍ പോലുമുള്ള സംവിധാനമില്ലാത്തവരും കൈമാറുന്ന കത്തില്‍ ഒപ്പുവെക്കാന്‍ മാത്രം നിരന്തരം പച്ചക്കള്ളങ്ങള്‍ അനുവര്‍ത്തിക്കുന്നവരുമായി ആരുമായും സംവാദങ്ങള്‍ നടത്തേണ്ടതില്ലെന്ന് നിച്ച് ഓഫ് ട്രൂത്ത്‌ തീരുമാനിച്ച വിവരം താങ്കളെ സസന്തോഷം അറിയിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട്, 2016 മാര്‍ച്ച് 21 തിങ്കളാഴ്ച നിച്ച് ഓഫ് ട്രൂത്തിന്‍റെ ഇ-മെയില്‍ […]

Continue reading...

നിച്ച് ഓഫ് ട്രൂത്ത്‌ സാക്ഷിക്കയച്ച കത്തിനുള്ള സാക്ഷിയുടെ ആദ്യ മറുപടി

This item was filled under [ ഇസ്ലാമിക നുണകള്‍ ]

എല്ലാ സത്യപ്രവാചകന്മാരും ഒരു പോലെ വിളിച്ചപേക്ഷിച്ചിട്ടുള്ള യഹോവശുവ ക്രിസ്തുവിന്‍റെ നിസ്തുല്യമായ നാമം മാത്രം എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. സുഹൃത്തേ, എല്ലാ കത്തിടപാടുകളും ലെറ്റര്‍ ഹെഡും സീലും സഹിതം മലയാളത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടു നിങ്ങള്‍ March 05 തിയ്യതി അയച്ച മറുപടി ഞങ്ങള്‍ക്ക് ലഭിച്ചു. മലയാളത്തില്‍ കത്തിടപാടുകള്‍ നടത്തണമെന്നവശ്യപ്പെട്ടു ചില ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ഇംഗ്ലീഷിലുള്ള ഫോളോ അപ്പും ലഭിക്കുകയുണ്ടായി. സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ഒരു ദേശീയ സംഘടന ആയതിനാല്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ഹിന്ദിയിലോ തെലുങ്കിലോ തമിഴിലോ കന്നടത്തിലോ ഏതു ഭാഷയില്‍ […]

Continue reading...

സാക്ഷിയും നിച്ച് ഓഫ് ട്രൂത്തും തമ്മിലുള്ള സംവാദം എന്തുകൊണ്ട് നടക്കാതെ പോയി?

This item was filled under [ ഇസ്ലാമിക നുണകള്‍ ]

പണ്ഡിതമ്മന്യന്‍ ആയി നടക്കുന്ന എം.എം.അക്ബര്‍ മൌലവി സാക്ഷിയുമായി സംവാദത്തിന് വരാതെ മുങ്ങി നടക്കുന്നതും പോരാഞ്ഞിട്ട് ഇപ്പൊ കള്ളങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് തന്‍റെ ഇമേജ് സംരക്ഷിക്കാനുള്ള വ്യര്‍ത്ഥ പരിശ്രമത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഈ വേളയില്‍, 2009 നവംബര്‍ 1 ന് ഏറണാകുളം ടൌണ്‍ഹാളില്‍ വെച്ച് സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് നടത്തിയ “സ്നേഹസന്ദേശം 2009” എന്ന പ്രോഗ്രാമില്‍ വിതരം ചെയ്ത നോട്ടീസ്‌ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുന്നത് നിച്ചിന്‍റെ വ്യാജ പ്രചാരണത്തിന്‍റെ മുനയൊടിക്കും എന്നുള്ളത് കൊണ്ട് ഞങ്ങള്‍ അത് താഴെ കൊടുക്കുന്നു: […]

Continue reading...

അനുകരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ സൂക്ഷിച്ചു കൊള്‍വിന്‍ (ഭാഗം-2)

അനില്‍കുമാര്‍ വി. അയ്യപ്പന്‍ ബൈബിളിലെ യേശുക്രിസ്തുവും ഖുര്‍ആനിലെ ഈസാനബിയും ഒരാളല്ല എന്നുള്ളതിന് തെളിവായി യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങള്‍ നല്‍കുകയും ഈസാനബി അങ്ങനെയുള്ള അവകാശവാദങ്ങള്‍ നല്‍കിയിട്ടില്ല എന്നുള്ളതും ആയിരുന്നല്ലോ ആദ്യഭാഗത്ത് നാം ചര്‍ച്ച ചെയ്തത്. ഈ രണ്ടാം ഭാഗത്തില്‍ നാം ചിന്തിക്കാന്‍ പോകുന്നത് യേശുക്രിസ്തുവിന് ബൈബിള്‍ നല്‍കിയിരിക്കുന്ന വിവിധങ്ങളായ നാമങ്ങളും വിശേഷണങ്ങളും ഈസാനബിക്ക് ഖുര്‍ആന്‍ നല്‍കിയിട്ടുണ്ടോ എന്നുള്ളതാണ്. അങ്ങനെ നല്‍കിയിട്ടുണ്ടെങ്കില്‍ ബൈബിളിലെ യേശുക്രിസ്തുവിനെ കുറിച്ച് തന്നെയാണ് ഖുര്‍ആനില്‍ ഈസാനബി എന്ന് പറഞ്ഞിരിക്കുന്നത് എന്ന കാര്യം നാം അംഗീകരിക്കേണ്ടി വരും. അതല്ലെങ്കില്‍ […]

Continue reading...

അനുകരണങ്ങളില്‍ വഞ്ചിതരാകാതാരിക്കാന്‍ സൂക്ഷിച്ചു കൊള്‍വിന്‍! (ഭാഗം-1)

അനില്‍കുമാര്‍ വി. അയ്യപ്പന്‍ സത്യം പോലെ തോന്നിക്കുന്ന അസത്യങ്ങള്‍ മൂലമാണ് മനുഷ്യര്‍ വഞ്ചിക്കപ്പെടുന്നത്. നൂറ് ശതമാനവും അസത്യമായ കാര്യം ഒരിക്കലും ഒരാളും വിശ്വസിക്കുകയില്ല എന്ന് പിശാചിന് നല്ലവണ്ണം അറിയാം. അതുകൊണ്ടാണ് നമ്മള്‍ മുപ്പതിന്‍റെയും നാല്പതിന്‍റെയും അറുപതിന്‍റെയും എഴുപതിന്‍റെയും കള്ളനോട്ടുകള്‍ കാണാത്തത്. ആ കള്ളനോട്ടുകള്‍ വിപണിയില്‍ ചിലവാകുകയില്ല എന്ന് കള്ളനോട്ടടിക്കാര്‍ക്ക് നല്ലവണ്ണം അറിയാം. ഇല്ലാത്ത ഒന്നിന്‍റെ വ്യാജനെ അവതരിപ്പിച്ചാല്‍ അത് വിറ്റു പോകുകയില്ല എന്ന് പിശാചിന് അറിയാവുന്നതിനാല്‍ അവന്‍ യേശുക്രിസ്തുവിന്‍റെ പല സ്വഭാവഗുണങ്ങളും സ്വാംശീകരിച്ചു കൊണ്ടാണ് ഈസാനബി എന്ന […]

Continue reading...

സുവിശേഷത്തിന് ബന്ധനമില്ല, സത്യമാര്‍ഗം തിരിച്ചു വന്നിരിക്കുന്നു!!

This item was filled under [ ഇസ്ലാം ]

അനില്‍കുമാര്‍ വി.അയ്യപ്പന്‍ സത്യമാര്‍ഗം എന്ന ഈ കൊച്ചു മലയാളം വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ച് ആറുമാസം തികയുന്നതിനു മുന്‍പ് തന്നെ യു.എ.ഇ. ഗവണ്മെന്‍റ് ഇതിന് നിരോധനം ഏര്‍പ്പെടുത്തുകയുണ്ടായി. സത്യമാര്‍ഗം മുന്നോട്ടു കൊണ്ടുപോകാന്‍ എനിക്ക് വളരെയധികം ഊര്‍ജ്ജം പകര്‍ന്ന ഒന്നായിരുന്നു യു.എ.ഇ. ഗവണ്മെന്‍റിന്‍റെയാ നിരോധനം. തന്‍റെ എഴുത്തുകള്‍ ഫലം കാണുന്നുണ്ടെന്നും കേരളം എന്ന കൊച്ചു സംസ്ഥാനത്തിരുന്നു കൊണ്ട് താന്‍ എഴുതുന്ന കാര്യങ്ങള്‍ യു.എ.ഇ. ഗവണ്മെന്‍റിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നും അറിയുന്നത് തീര്‍ച്ചയായും എന്നെപ്പോലുള്ള ഒരു പുതുമുഖ എഴുത്തുകാരന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും […]

Continue reading...

മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-3)

ഒരു മുസ്ലീമിന് ഒരേ സമയം പരമാവധി നാല് പേരെ മാത്രമേ ഭാര്യയാക്കി വെക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുള്ളൂ. അവര്‍ക്കിടയില്‍ നീതി പാലിക്കുകയും എല്ലാവരേയും തുല്യമായി പരിഗണിക്കുകയും വേണം എന്ന് വ്യക്തമായിത്തന്നെ ഖുര്‍ആനില്‍ മലക്ക് പറഞ്ഞിട്ടുമുണ്ട്:   ‘അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ […]

Continue reading...

മോശെ മിദ്യാന്യരെ കൊല്ലാന്‍ കല്പിച്ചത് എന്തുകൊണ്ട്?

  അനില്‍കുമാര്‍ വി അയ്യപ്പന്‍   ചോദ്യം: യഹോവയില്‍ വിശ്വസിക്കാത്ത കാരണം കൊണ്ട് മിദ്യാന്യര്‍ എന്ന് പറയുന്ന ഒരു ജനതയോട് യുദ്ധം ചെയ്യാനും പുരുഷനോട് കൂടെ ശയിച്ചിട്ടില്ലാത്ത സ്ത്രീകള്‍ ഒഴികെ ബാക്കി എല്ലാവരെയും ഒന്നടങ്കം കൊല്ലാനും മോശെയുടെ കാലത്ത് യഹോവ കല്‍പ്പിച്ചിട്ടുള്ളത് ബൈബിളില്‍ ഉള്ളപ്പോള്‍ ഇതേ കാര്യം അല്ലാഹുവിന്‍റെ കല്പനയാല്‍ ചെയ്ത മുഹമ്മദ്‌ നബിയെ എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ എതിര്‍ക്കുന്നത്?   ഉത്തരം: മ്ലേച്ഛതയും വഷളത്വവും വേണ്ടുവോളം പ്രവര്‍ത്തിച്ചിട്ടുള്ള, അസാന്മാര്‍ഗ്ഗികത ജീവിത വ്രതമാക്കിയിരുന്ന മുഹമ്മദ്‌ അറേബ്യന്‍ മണലാരണ്യത്തിലെ പാവപ്പെട്ട […]

Continue reading...

മൂലപാപം യേശുക്രിസ്തുവില്‍ നീങ്ങിപ്പോകുന്നത് എങ്ങനെ?

This item was filled under [ ബൈബിള്‍, സംവാദം ]

  എല്ലാ മുസ്ലീം സഹോദരന്മാരും സാധാരണയായി ചോദിക്കാറുള്ള ഒരു ചോദ്യമാണ് യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നതിലൂടെ എങ്ങനെയാണ് ഒരുവന്‍റെ പാപം മോചിക്കപ്പെടുക എന്നത്. അതിനുള്ള ചെറിയൊരു വിശദീകരണമാണ് ഈ ലേഖനം.   ബൈബിള്‍ പറയുന്നത് ആദാം പാപം ചെയ്തതോട് കൂടി ദൈവവും മനുഷ്യരും തമ്മില്‍ ശത്രുതയിലായി എന്നാണ്. നമ്മോട് ഒരാള്‍ അനുസരണക്കേട്‌ കാണിച്ചതുകൊണ്ടു അയാള്‍ നമ്മുടെ ശത്രുവാകുമോ? ഒരാളുടെ ഭാര്യ അയാള്‍ പറഞ്ഞത് അനുസരിച്ചില്ല എന്നുള്ളതുകൊണ്ട് അയാള്‍ തന്‍റെ ഭാര്യയെ ശത്രുവായി കണക്കാക്കുമോ? സുബോധമുള്ള ഒരാളും അത് ചെയ്യുകയില്ല […]

Continue reading...

യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-4)

എന്തുകൊണ്ടാണ് പഴയനിയമത്തില്‍ പലയിടങ്ങളിലും കാണുന്ന യഹോവയുടെ ദൂതനെ പുതിയനിയമത്തില്‍ ഒരിടത്തും കാണാത്തത്? ഈ ചോദ്യത്തിനു ഉത്തരം ലഭിക്കണമെങ്കില്‍ യഹോവയുടെ ദൂതന്‍ എന്ന നാമത്തില്‍ വെളിപ്പെട്ടത് ആരാണെന്നറിയണം, ആ ദൂതന്‍റെ ശുശ്രൂഷകള്‍ പുതിയ നിയമത്തില്‍ ചെയ്തത് ആരാണെന്നറിയണം. പഴയ-പുതിയ നിയമങ്ങള്‍ ചേര്‍ത്തു വെച്ച് പഠിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വലിയ സത്യമാണ് യഹോവയുടെ ദൂതന്‍ ചെയ്ത ശുശ്രൂഷകള്‍ തന്നെയാണ് പുതിയ നിയമത്തില്‍ യേശുക്രിസ്തു നിര്‍വ്വഹിച്ച ശുശ്രൂഷകളും എന്നുള്ളത്. നമുക്കത് ഓരോന്നായി പരിശോധിക്കാം.   1. പിതാവിന്‍റെ നാമം […]

Continue reading...

യഹോവയുടെ ദൂത പ്രത്യക്ഷതകള്‍ (ഭാഗം-3)

യഹോവയും യഹോവയുടെ ദൂതനും ഭിന്നരാണ്. നാം ഇതിനു മുന്‍പുള്ള രണ്ടു ഭാഗങ്ങളില്‍ യഹോവയും യഹോവയുടെ ദൂതനും ഒന്നുതന്നെയാണ്‌ എന്നാണല്ലോ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയത്. എന്നാല്‍ യഹോവയും യഹോവയുടെ ദൂതനും ഭിന്ന വ്യക്തികളാണ് എന്ന യാഥാര്‍ത്ഥ്യവും ബൈബിള്‍ വെളിപ്പെടുത്തുന്നുണ്ട്. അതും നമുക്ക്‌ നോക്കാം: “ഇതാ, വഴിയില്‍ നിന്നെ കാക്കേണ്ടതിന്നും ഞാന്‍ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാന്‍ ഒരു ദൂതനെ നിന്‍റെ മുമ്പില്‍ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്‍റെ വാക്കു കേള്‍ക്കേണം; അവനോടു വികടിക്കരുതു; അവന്‍ നിങ്ങളുടെ […]

Continue reading...

യേശുക്രിസ്‌തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-2)

  അനില്‍കുമാര്‍.വി.അയ്യപ്പന്‍ യേശുക്രിസ്‌തുവിന്‍റെ വംശാവലി- മത്തായിയുടെ സുവിശേഷത്തിലൂടെ പുതിയനിയമത്തിന്‍റെ ആരംഭ വാക്യവും (മത്താ.1:1) അവസാന വാക്യവും (വെളിപ്പാട്‌ .22:21) യേശുക്രിസ്‌തുവിന്‍റെ പേര്‌ ഉള്‍ക്കൊള്ളുന്നതാണ്‌ . പുതിയ നിയമത്തിന്‍റെ ഉള്ളടക്കവും പ്രതിപാദ്യ വിഷയവും യേശുക്രിസ്‌തു ആണെന്ന്‌ ഇത്‌ തെളിയിക്കുന്നു. പുതിയനിയമം യഥാര്‍ത്ഥത്തില്‍ പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണ്‌ . പുതിയനിയമം ഇല്ലായിരുന്നുവെങ്കില്‍, പഴയ നിയമത്തിലെ പല സമസ്യകള്‍ക്കും ചോദ്യങ്ങള്‍ക്കും  അന്വേഷണങ്ങള്‍ക്കും ഉത്തരം ഉണ്ടാകയില്ലായിരുന്നു. പുതിയ നിയമം വന്നില്ലായിരുന്നെങ്കില്‍, യാഗങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും ഇന്നും അന്തമില്ലാതെ തുടര്‍ന്നു പോകുമായിരുന്നു. ഇങ്ങനെ പഴയനിയമത്തിന്‍റെ എല്ലാ […]

Continue reading...

യേശുക്രിസ്‌തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-1)

  അനില്‍കുമാര്‍ . വി. അയ്യപ്പന്‍   ക്രിസ്‌ത്യാനികള്‍ക്കെതിരെയുള്ള ബൈബിള്‍ വിമര്‍ശകന്‍മാരുടെ -പ്രത്യേകിച്ച്‌ ദാവാ പ്രസംഗകരുടെ- ഇഷ്‌ടവിഷയങ്ങളിലൊന്നാണ്‌ യേശുക്രിസ്‌തുവിന്‍റെ വംശാവലി. മത്തായിയിലും ലൂക്കോസിലുമുള്ള വംശാവലികളില്‍ ‘വ്യത്യാസങ്ങള്‍’ കാണപ്പെടുന്നതിനാല്‍ ബൈബിള്‍ തിരുത്തപ്പെട്ടതാണെന്നും അതുകൊണ്ട്‌ തന്നെ അത്‌ വിശ്വസനീയമല്ലെന്നും അവര്‍ പുരപ്പുറത്ത്‌ കയറി നിന്ന്‌ വിളിച്ചു കൂവും! ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ‘മൗഢ്യതര്‍ക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞു നില്‍ക്ക, ഇവ നിഷ്‌പ്രയോജനവും വ്യര്‍ത്ഥവുമല്ലോ’ (തീത്തോ.3:9) എന്നും “അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥക്കല്ല, തര്‍ക്കങ്ങള്‍ക്കു മാത്രം ഉതകുന്ന കെട്ടുകഥകളേയും […]

Continue reading...

യിരമ്യാവ് 8:8 പ്രകാരം ന്യായപ്രമാണം തിരുത്തപ്പെട്ടതല്ലേ?

ചോദ്യം: ന്യായപ്രമാണം ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് തിരുത്തിയിരിക്കുന്നു എന്ന് യിരമ്യാവ് 8:8-ല്‍ പ്രവാചകന്‍ തന്നെ പറയുമ്പോള്‍ അത് തിരുത്തപ്പെട്ടതല്ല എന്ന് നിങ്ങള്‍ വാശിപിടിക്കുന്നതെന്തിനു? ഉത്തരം: യിരമ്യാവ് 8:8 താഴെ കൊടുക്കുന്നു: “ഞങ്ങള്‍ ജ്ഞാനികള്‍; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കല്‍ ഉണ്ടു എന്നു നിങ്ങള്‍ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ അതിനെ വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു.”   മുസ്ലീം താര്‍ക്കികന്മാര്‍ക്ക് ബൈബിളിലെ ഇഷ്ടപ്പെട്ട വാക്യങ്ങളിലൊന്നാണ്  ഇത്. അവരുടെ വ്യാഖ്യാനം ഈ വേദഭാഗത്തിന്‍റെ അടിസ്ഥാനത്തില്‍ ‘യഹോവയുടെ ന്യായപ്രമാണം ശാസ്ത്രിമാര്‍ തങ്ങളുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് […]

Continue reading...