About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    സ്വലാത്തിനെ സംബന്ധിച്ച് ഞങ്ങളുടെ ചില ചോദ്യങ്ങള്‍.

    അനില്‍കുമാര്‍ വി. അയ്യപ്പന്‍ 

    ഇസ്ലാമിക പണ്ഡിതന്മാര്‍ക്ക് ഒരു വിധത്തിലും മറുപടി പറയാന്‍ കഴിയാതെ ആകെ വശക്കേടിലായിപ്പോകുന്ന നിരവധി ആയത്തുകള്‍ ഖുര്‍ആനിലുണ്ട്. അത്തരമൊരു ആയത്താണ് സ്വലാത്തിന്‍റെ ആയത്ത്. സൂറാ.33-ന്‍റെ 56-ല്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്: “നിശ്ചയം, അല്ലാഹുവും അവന്‍റെ മലക്കുകളും നബിക്ക് സലാത്ത്‌ ചെയ്യുന്നു. വിശ്വസിച്ചവരേ! നിങ്ങള്‍ നബിക്ക് സലാത്തും സലാമും ചൊല്ലുവീന്‍.”

     

    എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത് എന്ന് ഖുര്‍ആനില്‍ നാം കാണുന്നില്ല, അതിന് നമ്മള്‍ ഹദീസിലേക്ക് പോകണം. എങ്ങനെയാണ് സ്വലാത്ത്‌ ചൊല്ലേണ്ടത് എന്ന് മുസ്ലീങ്ങളുടെ പ്രവാചകന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഹദീസുകള്‍ ഉദ്ധരിക്കാം:

     

    ഇബ്നു അബീ ലൈല നിവേദനം: കഅ്ബ്നു ഹുജ്‌റ ഒരിക്കല്‍ എന്നെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ നിനക്ക് ഒരു സമ്മാനം തരട്ടെയെന്നു ചോദിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ഒരു ദിവസം നബി ഞങ്ങളുടെ അടുക്കലേക്ക് വന്നു. ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു: അങ്ങയുടെ മേല്‍ സലാം ചൊല്ലേണ്ടത് എങ്ങനെയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. എന്നാല്‍ എങ്ങനെയാണ് സ്വലാത്ത്‌ ചൊല്ലേണ്ടത്?’ നബി പറഞ്ഞു: ‘അല്ലാഹുവേ, ഇബ്രാഹീമിന്‍റെ കുടുംബത്തിന് നീ ഗുണം ചെയ്തത് പോലെ മുഹമ്മദിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും നീ ഗുണം ചൊരിയേണമേ. നിശ്ചയമായും നീ സ്തുത്യനും മഹാനുമത്രേ. ഇബ്രാഹീമിന്‍റെ കുടുംബത്തിന് നീ അനുഗ്രഹം ചെയ്തത് പോലെ മുഹമ്മദിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും നീ അനുഗ്രഹം ചൊരിയേണമേ. നിശ്ചയമായും നീ സ്തുത്യനും മഹാനുമത്രേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 4, ഹദീസ്‌ നമ്പര്‍ 66 (406)

     

    അബുഹുമൈദി സാഇദി നിവേദനം: അവര്‍ (നബിയോട്) ചോദിച്ചു: റസൂലേ, അങ്ങേക്ക് ഞങ്ങള്‍ എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത്?’ നബി പറഞ്ഞു: ‘അല്ലാഹുവേ, ഇബ്രാഹീമിന്‍റെ കുടുംബത്തിന് നീ ഗുണം ചെയ്തത് പോലെ മുഹമ്മദിനും അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ക്കും, സന്തതികള്‍ക്കും നീ ഗുണം ചൊരിയേണമേ. ഇബ്രാഹീമിന്‍റെ കുടുംബത്തിന് നീ അനുഗ്രഹം ചെയ്തത് പോലെ മുഹമ്മദിനും അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ക്കും, സന്തതികള്‍ക്കും നീ അനുഗ്രഹം ചൊരിയേണമേ. നിശ്ചയമായും നീ സ്തുത്യനും മഹാനുമത്രേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 4, ഹദീസ്‌ നമ്പര്‍ 69 (407)

     

    ഇതാണ് സ്വലാത്ത്‌. കഴിഞ്ഞ 1400 വര്‍ഷങ്ങളായി ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ അവരുടെ അഞ്ച് നേര നിസ്കാരത്തിന്‍റെ ഒടുവില്‍ ഈ സ്വലാത്ത്‌ അറബിയില്‍ ചൊല്ലുന്നുമുണ്ട്. എന്നാല്‍ ഇവരുടെ ഈ സ്വലാത്ത്‌ കൊണ്ട് മുഹമ്മദിനോ കുടുംബത്തിനോ വല്ല ഗുണവുമുണ്ടായോ? അതുമില്ല! മുഹമ്മദിന് അനുഗ്രഹങ്ങള്‍ കിട്ടാന്‍ വേണ്ടി മുസ്ലീങ്ങള്‍ പ്രാര്‍ഥിക്കുകയും മുഹമ്മദിനെ സ്തുതിക്കുകയും ഒക്കെ ചെയ്യുന്നുവെങ്കിലും അതെല്ലാം പാഴിലാണ് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. മുഹമ്മദിന് എന്തെങ്കിലും തരത്തിലുള്ള അനുഗ്രഹം കിട്ടിയോ? ഇല്ലേ ഇല്ല. മുഹമ്മദിന് ഒരു യെഹൂദ സ്ത്രീ വിഷം കൊടുത്തു കൊന്നു. സ്വഹീഹ് ബുഖാരി, വോള്യം 5, ബുക്ക്‌ 59, ഹദീസ്‌ നമ്പര്‍ 713-ല്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ആ വിഷത്തിന്‍റെ ശക്തി കാരണം ജീവനാഡി മുറിഞ്ഞു പോകുന്ന വേദന ഞാന്‍ അനുഭവിക്കുന്നു എന്ന് കരഞ്ഞുകൊണ്ടാണ് മുഹമ്മദ്‌ പറഞ്ഞത്. (ഖുര്‍ആനില്‍ പറയുന്നത് മുഹമ്മദ്‌ എന്‍റെ പേരില്‍ കള്ളം പറയുന്നവന്‍ ആണെങ്കില്‍ അവനെ നാം വലതു കൈ കൊണ്ട് പിടിച്ചു അവന്‍റെ ജീവനാഡി മുറിച്ചു കളയും എന്നാണ്. ജീവനാഡി മുറിഞ്ഞുള്ള മരണത്തോടെ താന്‍ കള്ളപ്രവാചകന്‍ ആണെന്ന് മുഹമ്മദ്‌ തെളിയിക്കുകയും ചെയ്തു!). അതോടെ സ്വലാത്തിലെ ആദ്യഭാഗം ഫ്ലോപ്പായി, മുഹമ്മദിന് അല്ലാഹു ഗുണം ചെയ്തില്ല. മുഹമ്മദ്‌ വിഷം അകത്ത് ചെന്ന് മരിച്ചതോടു കൂടി അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ എല്ലാവരും വിധവകളായിത്തീര്‍ന്നു. മുഹമ്മദ്‌ മരിക്കുന്നതിനു മുന്‍പ്‌ തന്നെ മലക്ക് വന്ന് ഒരു കാര്യം പറഞ്ഞിരുന്നു, ‘മുഹമ്മദിന്‍റെ ഭാര്യമാര്‍ നിങ്ങളുടെ മാതാക്കള്‍ ആകുന്നു” (സൂറ.33:6) എന്ന്! മാതാക്കളെ വിവാഹം കഴിക്കാന്‍ പറ്റില്ല എന്നുള്ളത് കൊണ്ട് മുഹമ്മദിന്‍റെ ഭാര്യമാര്‍ എല്ലാവരും മരണം വരെ വിധവകളായി ജീവിക്കേണ്ടി വന്നു. അതോടെ സ്വലാത്തിലെ രണ്ടാം ഭാഗവും ഫ്ലോപ്പായി, അതും അല്ലാഹു കേട്ടില്ല! ഇനി സന്തതികളുടെ കാര്യം നോക്കാം. മുഹമ്മദിന് ആണ്‍മക്കള്‍ ഉണ്ടായിരുന്നില്ല, ഇബ്രാഹീം എന്നൊരു പുത്രന്‍ ഉണ്ടായിരുന്നെങ്കിലും വളരെ ചെറുപ്പത്തിലേ അവന്‍ രോഗം ബാധിച്ച് മരണമടഞ്ഞു. പിന്നെയുള്ളത് പെണ്മക്കള്‍ ആണ്. അതില്‍ ഫാത്വിമ എന്ന ഒരാളൊഴികെ ബാക്കി എല്ലാ പെണ്മക്കളും മുഹമ്മദിന്‍റെ ജീവിതകാലത്ത് തന്നെ മരണമടഞ്ഞിരുന്നു. അതുകൊണ്ട്, ഫാത്തിമയുടെ ഭര്‍ത്താവിനേയും രണ്ട് ആണ്‍മക്കളെയുമാണ് മുഹമ്മദ്‌ തന്‍റെ കുടുംബമായി പരിഗണിച്ചിരുന്നത്.

     

    ഇതില്‍ ഫാത്വിമയുടെ മരണം സംഭവിച്ചത്, അബൂബക്കറിന്‍റെ സൈനികര്‍ തന്‍റെ ഭര്‍ത്താവായ അലിയെ വെട്ടിയപ്പോള്‍ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വേണ്ടി ഗര്‍ഭിണിയായ ഫാത്വിമ ഇടയില്‍ കയറി ആ വെട്ട് തന്‍റെ ശരീരത്തില്‍ ഏറ്റത് കൊണ്ടായിരുന്നു എന്ന് ശിയാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ സുന്നികള്‍ പറയുന്നത് ‘വെട്ട് കൊണ്ടില്ലെന്നും അലിയും ഫാത്വിമയും ഇരുന്ന വീടിനകത്ത് കടക്കാന്‍ വേണ്ടി വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ വാതില്‍ പാളി അടര്‍ന്ന് ഗര്‍ഭിണിയായ ഫാത്വിമയുടെ ദേഹത്ത് വീഴുകയും തന്മൂലം ചില ദിവസങ്ങള്‍ക്ക് ശേഷം അവര്‍ മരണപ്പെടുകയും ചെയ്തു’ എന്നാണ്. ജീവിച്ചിരിക്കുന്ന കാലത്ത്, ഫാത്വിമക്ക് ന്യായമായി ലഭിക്കേണ്ടിയിരുന്ന അവകാശങ്ങള്‍ നല്കാതെ കഷ്ടപ്പെടുത്തിയിട്ടുമുണ്ട് അബൂബക്കറും ഉമറും ഉസ്മാനും അടങ്ങുന്ന ഗ്രൂപ്പ്‌. ഏതായാലും “എന്‍റെ കരളിന്‍റെ കഷണമാണ് ഫാത്വിമ” എന്ന് മുഹമ്മദ്‌ ആരെക്കുറിച്ച് പറഞ്ഞുവോ, ആ ഫാത്വിമ മരിച്ച വിവരം പോലും അലി അന്നത്തെ ഖലീഫയായ അബൂബക്കറിനെ അറിയിച്ചില്ല. രാത്രിയില്‍ തന്നെ അലി അവരുടെ ശവസംസ്‌കാരം നടത്തി.

     

    ഇനി അലിയുടെ കാര്യം നോക്കിയാലോ, മുസ്ലീങ്ങള്‍ തന്നെ അലിയെ കൊന്നു. പിന്നീട് അലിയുടെയും ഫാത്വിമയുടെയും മൂത്ത മകനായിരുന്ന ഹസ്സന്‍റെ ഭാര്യമാരില്‍ ഒരുവളെ സ്വാധീനിച്ച് മുആവിയ അവളെക്കൊണ്ട് ഹസ്സന് വിഷം കൊടുപ്പിച്ചു കൊന്നു എന്ന് ശിയാക്കള്‍ ആരോപിക്കുന്നു. ഏതായാലും ആയുസ്സെത്താതെയുള്ള മരണമായിരുന്നു ഹസ്സന്‍റെതെന്നതില്‍ സുന്നികള്‍ക്കും ശിയാക്കള്‍ക്കും തര്‍ക്കമില്ല. ഹുസ്സൈന്‍റെ കാര്യമായിരുന്നു ഏറ്റവും പരിതാപകരം. കര്‍ബല എന്ന സ്ഥലത്ത് വെച്ച് മുസ്ലീം സൈന്യത്താല്‍ വളയപ്പെട്ടപ്പോള്‍, പിടിക്കപ്പെട്ട് ക്രൂരപീഡനങ്ങള്‍ക്കിരയായി ഇഞ്ചിഞ്ചായി മരിക്കുന്നതിലും നല്ലത് പൊരുതി മരിക്കുന്നതാണ് എന്ന് തീരുമാനിച്ച ഹുസൈനും കൂട്ടരും മുസ്ലീം സൈന്യത്തോട് പൊരുതി മരിച്ചു. മുഹമ്മദിന്‍റെ പെരക്കുട്ടിയായ ഹുസൈന്‍റെ തല അറുത്തെടുത്ത് കൂഫയിലെ ഗവര്‍ണ്ണര്‍ ആയിരുന്ന സിയാദ്‌ ഇബ്നു ഉബൈദുള്ളക്ക് അയച്ചു കൊടുത്തു. ഒരു താലത്തില്‍ ഹുസൈന്‍റെ തല തന്‍റെ മുന്നിലെത്തിയപ്പോള്‍ സിയാദ്‌ തന്‍റെ കൈവശമിരുന്ന വടി കൊണ്ട് ആ തലയില്‍ തട്ടിക്കളിച്ചതായി ഹദീസുണ്ട്, സ്വഹീഹായ ഹദീസ്‌. പിന്നീട് ആ തല സിറിയില്‍ ഖലീഫയായിരുന്ന യാസീദ്‌ ഇബ്നു മുആവിയക്ക് അയച്ചു കൊടുക്കുകയാണ് ഉണ്ടായത്. ചുരുക്കത്തില്‍ സ്വലാത്തിന്‍റെ അവസാന ഭാഗവും ഒരു വലിയ ഫ്ലോപ്പ് ആയിത്തീര്‍ന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്നിട്ടും ഇന്നും മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കുന്നു, മുഹമ്മദിനും ഭാര്യമാര്‍ക്കും സന്തതികള്‍ക്കും നന്മ ചെയ്യണേ എന്ന്…

     

    ഏതായാലും സ്വലാത്തിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് ചില ചോദ്യങ്ങള്‍ ഉണ്ട്. അവ താഴെ കൊടുക്കുന്നു:

     

    സൂറാ.33:56-ല്‍ പറയുന്നത്, “അല്ലാഹുവും മലക്കുകളും നബിക്ക് സ്വലാത്ത്‌ ചെയ്യുന്നു” എന്നാണല്ലോ. ഇതല്ലാതെ വേറൊരു സ്വലാത്ത്‌ ഉള്ളതായി നാം ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്നില്ല. അപ്പോള്‍ തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും ചൊല്ലുന്ന സ്വലാത്ത്‌ ഇതല്ലാതെ വേറെ ഏതെങ്കിലും ആയിരിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. മലക്കുകള്‍ സ്വലാത്ത് ചെയ്യുന്നത് ഞങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ സാധിക്കും. മുഹമ്മദിനും ഭാര്യമാര്‍ക്കും സന്തതികള്‍ക്കും നന്മയും ഗുണവും സമാധാനവും അനുഗ്രഹവും ലഭിക്കാന്‍ വേണ്ടി അല്ലാഹുവിനോട് അവര്‍ പ്രാര്‍ത്ഥിക്കുകയാണ് എന്ന് വെക്കാം. പക്ഷേ, അല്ലാഹുവും ഇതേ സ്വലാത്ത്‌ തന്നെയാണ് ചൊല്ലുന്നത് എന്നു പറയുമ്പോള്‍ അത് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കുറച്ച് ബുദ്ധിമുട്ടാണ്. കാരണം, മുഹമ്മദിനും ഭാര്യമാര്‍ക്കും സന്തതികള്‍ക്കും നന്മയും ഗുണവും സമാധാനവും അനുഗ്രഹവും ലഭിക്കാന്‍ വേണ്ടി അല്ലാഹു ആരോടാണ് പ്രാര്‍ത്ഥിക്കുന്നത്? പ്രമാണ ബദ്ധമായൊരു മറുപടി ഇസ്ലാമിക പക്ഷത്തുനിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങളൊരു കാര്യം ചെയ്‌താല്‍ മതി, ഇതാണ് അല്ലാഹു ചൊല്ലുന്ന സ്വലാത്ത്‌ എന്ന് പറഞ്ഞുകൊണ്ട് മുഹമ്മദിനെ അല്ലാഹു അനുഗ്രഹിക്കുന്നതായ ഒരു സ്വലാത്ത് നിങ്ങള്‍ ഖുര്‍ആനിലോ ഹദീസുകളിലോ കാണിച്ചു തരണം. അതല്ലെങ്കില്‍, അല്ലാഹുവിന്‍റെ സ്വലാത്ത്‌ എന്ന് പറഞ്ഞാല്‍ അത് മുഹമ്മദിനെയും കുടുംബത്തെയും അനുഗ്രഹിക്കുന്നതാണ് എന്ന് പറയുന്ന ഒരു ആയത്തോ ഹദീസോ കാണിച്ചു തരണം. അതല്ലെങ്കില്‍ മുന്‍പ്‌ ഞാന്‍ ഉദ്ധരിച്ച ഹദീസുകളില്‍ പറഞ്ഞിരിക്കുന്ന സ്വലാത്ത്‌ തന്നെയാണ് അല്ലാഹു ചൊല്ലുന്നത് എന്ന് നിങ്ങള്‍ സമ്മതിക്കേണ്ടി വരും.

     

    സ്വലാത്തിനെ സംബന്ധിച്ച ഞങ്ങളുടെ രണ്ടാമത്തെ ചോദ്യം ഇതാണ്: മുഹമ്മദിനും കുടുംബത്തിനും നന്മയും ഗുണവും അനുഗ്രഹവും സമാധാനവുമൊക്കെ കൊടുക്കാന്‍ അല്ലാഹുവിന് കഴിവുണ്ടായിരുന്നെങ്കില്‍ അതങ്ങ് കൊടുത്താല്‍ പോരായിരുന്നോ? എന്തിനാണ് ഇവര്‍ക്കത് കിട്ടാന്‍ വേണ്ടി വിശ്വാസികളോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നത്? ഞങ്ങള്‍ക്ക്‌ ഈ ആയത്തില്‍ നിന്നും മനസ്സിലായത്‌ പറയാം. മുഹമ്മദിനും കുടുംബത്തിനും സ്വസ്ഥതയും സമാധാനവും നന്മയും ഗുണവും അനുഗ്രഹവും കൊടുക്കാന്‍ എനിക്ക് കഴിയില്ല, അതുകൊണ്ട് അദ്ദേഹത്തിനും കുടുംബത്തിനും അതൊക്കെ ലഭിക്കാന്‍ വേണ്ടി ഞാനും എന്‍റെ  മലക്കുകളും പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു, മുസ്ലീങ്ങളേ, നിങ്ങളും പ്രാര്‍ത്ഥിക്ക്. അദ്ദേഹത്തിനും കുടുംബത്തിനും എവിടെ നിന്നെങ്കിലും നന്മയും ഗുണവും സമാധാനവും അനുഗ്രഹവും ചിലപ്പോള്‍ കിട്ടിയെങ്കിലോ എന്ന് വ്യാമോഹിക്കുന്ന നിസ്സഹായനായ ഒരു അല്ലാഹുവിനെയാണ് ഞങ്ങള്‍ക്ക്‌ ഈ ആയത്തില്‍ കാണാന്‍ കഴിയുന്നത്. എന്തുകൊണ്ടാണ് തന്‍റെ പ്രവാചകനും കുടുംബത്തിനും സമാധാനവും ഗുണവും നന്മയും അനുഗ്രഹവും കിട്ടാന്‍ വേണ്ടി അല്ലാഹുവിന് ഇങ്ങനെ വിശ്വാസികളുടെ പ്രാര്‍ത്ഥന ചോദിക്കേണ്ട ഗതികേട്‌ വന്നത്?

     

    സ്വലാത്തിനെ സംബന്ധിച്ച ഞങ്ങളുടെ മൂന്നാമത്തെ ചോദ്യം ഇതാണ്: ഇസ്ലാമിന്‍റെ പ്രവാചകനായ മുഹമ്മദിന് തന്‍റെ 23 വര്‍ഷത്തെ പ്രവാചക ജീവിതത്തില്‍ ഒരിക്കലും സമാധാനം കിട്ടുകയുണ്ടായില്ല. അദ്ദേഹത്തിനങ്ങനെ സമാധാനം കിട്ടിയിരുന്നെങ്കില്‍ ഇപ്രകാരം ഒരു പ്രാര്‍ത്ഥന ചൊല്ലുവാന്‍ ഇസ്ലാമിക വിശ്വാസികളോട് ആവശ്യപ്പെടേണ്ട കാര്യമില്ലല്ലോ. കിട്ടാത്ത കാര്യം കിട്ടാന്‍ വേണ്ടിയാണല്ലോ നമ്മള്‍ പ്രാര്‍ത്ഥിക്കുക, അല്ലാതെ കിട്ടിയ കാര്യം കിട്ടാന്‍ വേണ്ടി ആരും പ്രാര്‍ത്ഥിക്കാറില്ല. കിട്ടിയ കാര്യത്തിന് നമ്മള്‍ നന്ദി പറയുകയാണ്‌ ചെയ്യുക. ബൈബിള്‍ അനുസരിച്ച് സമാധാനം കിട്ടാത്തത് ആര്‍ക്കാണെന്ന് പറയാന്‍ കൂടി  ഞാന്‍ ഈ അവസരത്തില്‍ താല്പര്യപ്പെടുന്നു. പ്രവാചകനായ യെശയ്യാവ് ഇപ്രകാരം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്: “ദുഷ്ടന്മാര്‍ക്കു സമാധാനം ഇല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു” (യെശയ്യാ.48:22). തീര്‍ന്നില്ല, വീണ്ടും യെശയ്യാവ് പറയുന്നു: “ദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടല്‍ പോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാന്‍ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു. ദുഷ്ടന്മാര്‍‍ക്ക് സമാധാനമില്ല എന്നു എന്‍റെ ദൈവം അരുളിച്ചെയ്യുന്നു” (യെശയ്യാ.57:20,21) ബൈബിളിന്‍റെ വെളിച്ചത്തില്‍ സമാധാനം ലഭിക്കാത്ത ഒരാളെ ഞങ്ങള്‍ക്ക്‌ വിലയിരുത്താന്‍ കഴിയുന്നത് യെശയ്യാ പ്രവാചകന്‍ പറഞ്ഞത് പോലെ ദുഷ്ടനായി മാത്രമാണ്. ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെയും ഞങ്ങള്‍ക്ക്‌ ആ വിധത്തില്‍ മാത്രമേ വിലയിരുത്താന്‍ കഴിയുകയുള്ളൂ എന്ന കാര്യം സാന്ദര്‍ഭികമായി ഒന്നോര്‍മ്മിപ്പിക്കുവാന്‍ താല്പര്യപ്പെടുന്നു. ബൈബിളിലുള്ള ഒറ്റൊരു പ്രവാചകനും തനിക്ക് സമാധാനം കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. കാരണം അവരെല്ലാം സമാധാനം ലഭിച്ചവരായിരുന്നു. യേശുക്രിസ്തു ആണെങ്കില്‍ സമാധാനം നല്‍കുന്നവന്‍ ആണ്. യോഹ.14:27-ല്‍ യേശുക്രിസ്തു പറയുന്നത് ഇപ്രകാരമാണ്:

     

    “സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചുപോകുന്നു; എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നതു.”

     

    യെശയ്യാവ്.9:6-ല്‍ പറയുന്നത് യേശുക്രിസ്തു സമാധാനപ്രഭു ആണെന്നാണ്‌. ആ സമാധാനപ്രഭുവില്‍ നിന്ന് സമാധാനം ലഭിച്ചവരാണ് ഞങ്ങളെല്ലാവരും തന്നെ. അതുകൊണ്ടാണ് പ്രവാചകന്മാര്‍ക്ക് ആര്‍ക്കെങ്കിലും സമാധാനം കിട്ടാന്‍ വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കാത്തതും ഞങ്ങള്‍ക്ക്‌ സമാധാനം കിട്ടാന്‍ വേണ്ടി ആരോടെങ്കിലും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടാത്തതും. ഞങ്ങളുടെ ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് ഈ 23 വര്‍ഷത്തിനിടയില്‍ തന്‍റെ പ്രവാചകനായ വ്യക്തിക്ക് സമാധാനം നല്‍കാന്‍ അല്ലാഹുവിന് കഴിയാതെ പോയത്?

     

    സ്വലാത്തിനെ സംബന്ധിച്ച ഞങ്ങളുടെ നാലാമത്തെ ചോദ്യം ഇതാണ്: മുഹമ്മദ്‌ മരിച്ച് 1400 വര്‍ഷങ്ങള്‍ക്കടുത്തായിട്ടും അദ്ദേഹത്തിന് സമാധാനം നല്‍കുവാന്‍ അല്ലാഹുവിന് കഴിഞ്ഞിട്ടില്ല! അതുകൊണ്ടാണ് ഇന്നും, ലോകമെമ്പാടുമുള്ള എല്ലാ മുസ്ലീങ്ങളും അദ്ദേഹത്തിന്‍റെ പേര് കേള്‍ക്കുന്ന മാത്രയില്‍ അദ്ദേഹത്തിന് സമാധാനം കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. മാത്രമല്ല, അഞ്ച് നേരമുള്ള നിസ്കാരത്തില്‍, അദ്ദേഹത്തിനും ഭാര്യമാര്‍ക്കും സന്താനങ്ങള്‍ക്കും സമാധാനം കിട്ടാന്‍ വേണ്ടിയും അവര്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിനും ഭാര്യമാര്‍ക്കും സന്താനങ്ങള്‍ക്കും മരണശേഷം സ്വസ്ഥതയും സമാധാനവും നന്മയും ഗുണവും അനുഗ്രഹവും കിട്ടിക്കഴിഞ്ഞിരുന്നെങ്കില്‍, അതൊക്കെ കിട്ടാന്‍ വേണ്ടി പിന്നേം പ്രാര്‍ത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ. അപ്പൊ ഞങ്ങളുടെ ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് ഇസ്ലാമിക പ്രവാചകനായ മുഹമ്മദും ഭാര്യമാരും സന്താനങ്ങളും മരിച്ചു 1400 കൊല്ലങ്ങള്‍ക്കടുത്തായിട്ടും, ഈ 1400 കൊല്ലങ്ങള്‍ക്കിടയില്‍ ജീവിച്ച കോടാനുകോടി മുസ്ലീങ്ങള്‍ സ്വലാത്ത്‌ ചെയ്തിട്ടും മുഹമ്മദിനും തന്‍റെ കുടുംബത്തിനും സമാധാനവും ഗുണവും നന്മയുമൊന്നും കൊടുക്കുവാന്‍ അല്ലാഹുവിന് കഴിയാതെ പോയത്?

     

    സ്വലാത്തിനെ സംബന്ധിച്ച ഞങ്ങളുടെ അഞ്ചാമത്തെ പോയിന്‍റ് ഇതാണ്: മുന്‍പ്‌ ഉദ്ധരിച്ച ഹദീസുകള്‍ പ്രകാരം ഇബ്രാഹീമിനും കുടുംബത്തിനും നന്മയും ഗുണവും അനുഗ്രഹവും സമാധാനവും കിട്ടിയിട്ടുണ്ട്. ഇസ്ലാമിക വിശ്വാസമനുസരിച്ച് ഇബ്രാഹീം നബി എന്ന് പറയുന്നത് ബൈബിളില്‍ ഉള്ള അബ്രഹാം ആണല്ലോ. ആ അബ്രഹാമിന്‍റെ ജഡപ്രകാരമുള്ള മക്കള്‍ ആണ് ഇന്നത്തെ യെഹൂദന്മാര്‍. എന്നാല്‍ മുഹമ്മദിന് അനന്തരാവകാശികളായി ആണ്‍മക്കള്‍ ആരും ഉണ്ടായിരുന്നില്ല. ശൈശവ പ്രായത്തില്‍ തന്നെ അദ്ദേഹത്തിന്‍റെ ആണ്‍മക്കള്‍ മരിച്ചു പോയിരുന്നു. പെണ്‍മക്കളുടെ കാര്യമാണെങ്കില്‍,  ഫാത്തിമ എന്ന ഒരാള്‍ ഒഴികെ, ബാക്കി എല്ലാ പെണ്‍മക്കളും മുഹമ്മദിന്‍റെ ജീവിതകാലത്ത് തന്നെ മരിച്ചു പോയിരുന്നു. ഫാത്തിമയാണെങ്കില്‍ മുഹമ്മദ്‌ മരിച്ച്‌ ആറ് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടു. അബൂബക്കറിന്‍റെ സൈന്യത്തിന്‍റെ ആക്രമണത്താല്‍ ആണ് കൊല്ലപ്പെട്ടതെന്ന് ശിയാക്കളും അല്ല, അബദ്ധത്തില്‍ ആക്രമിക്കപ്പെട്ടതാണ് എന്ന് സുന്നികളും പറയുന്നുണ്ട്. ഏതായാലും ഇസ്ലാമിക പ്രവാചകനായ മുഹമ്മദ്‌ ഇഹലോകവാസം വെടിഞ്ഞ് ആറ് മാസത്തിനുള്ളില്‍ അവശേഷിച്ച ഏകമകളും മരിച്ചു. ആ മകളില്‍ ഉണ്ടായ രണ്ട് ആണ്‍മക്കളും കൊല്ലപ്പെട്ടു. ചുരുക്കത്തില്‍ മുഹമ്മദിന്‍റെ കുടുംബത്തിന് അബ്രഹാമിന്‍റെ കുടുംബത്തിന് കിട്ടിയത് പോലെയുള്ള അനുഗ്രഹം ലഭിച്ചില്ല എന്ന് സാരം. എന്തുകൊണ്ടാണ് അബ്രഹാമിനും കുടുംബത്തിനും ലഭിച്ചത് പോലെയുള്ള അനുഗ്രഹം അന്ത്യപ്രവാചകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും അല്ലാഹുവില്‍ നിന്നും ലഭിക്കാതിരുന്നത്?

     

    സ്വലാത്തിനെ സംബന്ധിച്ച ഞങ്ങളുടെ ആറാമത്തെ ചോദ്യം ഇതാണ്: 1400 വര്‍ഷങ്ങള്‍ക്കുള്ളില്‍ കോടാനുകോടി മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ടും മുഹമ്മദിനോ അദ്ദേഹത്തിന്‍റെ കുടുംബത്തിനോ കിട്ടാത്ത നന്മയും ഗുണവും സമാധാനവും അനുഗ്രഹവും ഇന്ന് ലോകത്തുള്ള ഏതെങ്കിലും മുസ്ലീമിനോ അദ്ദേഹത്തിന്‍റെ കുടുംബത്തിനോ കിട്ടും എന്ന് ലോകത്തുള്ള ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ?

     

    സ്വലാത്തിനെ സംബന്ധിച്ച ഞങ്ങളുടെ എഴാമത്തെ ചോദ്യം: ഈ ഗ്രൂപ്പിലുള്ള ഏതെങ്കിലും ഒരു മുസ്ലീമിന്, ഞാന്‍ സമാധാനം അനുഭവിക്കുന്നവനാണ്, എനിക്ക് ദൈവത്തിന്‍റെ സമാധാനം ലഭിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് പറയാന്‍ കഴിയുമോ? കഴിയുമെങ്കില്‍ അവരത് ഇവിടെ പറയേണ്ടതാണ്. വെറുതെ പറഞ്ഞാല്‍ പോരാ, 1400 കൊല്ലങ്ങളായി, കോടാനുകോടി മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ടും നിങ്ങളുടെ പ്രവാചകന് കിട്ടാത്ത സമാധാനം നിങ്ങള്‍ക്ക് എങ്ങനെ കിട്ടി എന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കണം.

     

    ഞങ്ങളുടെ പോയിന്‍റുകള്‍ അക്കമിട്ട് ഞങ്ങള്‍ താഴെ കൊടുക്കുന്നു. ഓരോന്നോരോന്നായി മറുപടി തന്നാല്‍ നന്നായിരുന്നു.

     

    1 തന്‍റെ പ്രവാചകന് നന്മയും ഗുണവും സമാധാനവും അനുഗ്രഹവും കിട്ടാന്‍ വേണ്ടി അല്ലാഹു ആരോടാണ് പ്രാര്‍ത്ഥിക്കുന്നത്?

     

    1. എന്തുകൊണ്ടാണ് തന്‍റെ പ്രവാചകന് നന്മയും ഗുണവും സമാധാനവും അനുഗ്രഹവും കൊടുക്കുവാന്‍ അല്ലാഹുവിന് കഴിയാതിരുന്നതും തന്‍റെ പ്രവാചകന് ഇതൊക്കെ ലഭിക്കാന്‍ വേണ്ടി തന്‍റെ സൃഷ്ടികളോട് പ്രാര്‍ത്ഥന ആവശ്യപ്പെടേണ്ട ഗതികേട്‌ വന്നതും?

     

    1. എന്തുകൊണ്ടാണ് 23 വര്‍ഷത്തെ തന്‍റെ പ്രവാചക ജീവിതത്തില്‍ മുഹമ്മദിന് നന്മയും ഗുണവും സമാധാനവും അനുഗ്രഹവും ലഭിക്കാതിരുന്നത്?

     

    1. എന്തുകൊണ്ടാണ് ഇസ്ലാമിക പ്രവാചകനായ മുഹമ്മദും അദ്ദേഹത്തിന്‍റെ ഭാര്യമാരും സന്താനങ്ങളും മരിച്ചു 1400 കൊല്ലങ്ങള്‍ക്കടുത്തായിട്ടും, ഈ 1400 കൊല്ലങ്ങള്‍ക്കിടയില്‍ ജീവിച്ച കോടാനുകോടി മുസ്ലീങ്ങള്‍ സ്വലാത്ത്‌ ചെയ്തിട്ടും മുഹമ്മദിനും തന്‍റെ കുടുംബത്തിനും സമാധാനവും ഗുണവും നന്മയുമൊന്നും കൊടുക്കുവാന്‍ അല്ലാഹുവിന് കഴിയാതെ പോയത്?

     

    1. എന്തുകൊണ്ടാണ് അബ്രഹാമിനും കുടുംബത്തിനും ലഭിച്ചത് പോലെയുള്ള അനുഗ്രഹം അന്ത്യപ്രവാചകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും അല്ലാഹുവില്‍ നിന്നും ലഭിക്കാതിരുന്നത്?

     

    1. മുഹമ്മദിനോ അദ്ദേഹത്തിന്‍റെ കുടുംബത്തിനോ കിട്ടാത്ത നന്മയും ഗുണവും സമാധാനവും അനുഗ്രഹവും ഇന്ന് ലോകത്തുള്ള ഏതെങ്കിലും മുസ്ലീമിനോ അദ്ദേഹത്തിന്‍റെ കുടുംബത്തിനോ കിട്ടും എന്ന് ഇവിടെ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ?

     

    1. ലോകത്തെ ഏതെങ്കിലും ഒരു മുസ്ലീമിന്, ഞാന്‍ സമാധാനം അനുഭവിക്കുന്നവനാണ്, എനിക്ക് ദൈവത്തിന്‍റെ സമാധാനം ലഭിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് പറയാന്‍ കഴിയുമോ? കഴിയുമെങ്കില്‍ 1400 കൊല്ലങ്ങളായി, കോടാനുകോടി മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ടും നിങ്ങളുടെ പ്രവാചകന് കിട്ടാത്ത സമാധാനം നിങ്ങള്‍ക്ക് എങ്ങനെ കിട്ടി എന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കണം.

    5 Comments on “സ്വലാത്തിനെ സംബന്ധിച്ച് ഞങ്ങളുടെ ചില ചോദ്യങ്ങള്‍.”

    • HARILAL V PP
      18 July, 2016, 12:29

      എന്‍റെ ഒരു സുഹൃത്ത് തന്ന മറുപടി

      [18/07 11:03 am] ‪+91 90611 23558‬: إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ صَلُّوا۟ عَلَيْهِ وَسَلِّمُوا۟ تَسْلِيمًا ﴾٥٦﴿
      നിശ്ചയമായും, അല്ലാഹുവും, അവന്‍റെ മലക്കുകളും നബിയുടെമേല്‍ ‘സ്വലാത്ത്’ [അനുഗ്രഹം] നേരുന്നു. ഹേ, വിശ്വസിച്ചവരേ, അദ്ദേഹത്തിന്‍റെ മേല്‍ നിങ്ങള്‍ ‘സ്വലാത്ത്’ [അനുഗ്രഹം] നേരുകയും, (ശരിയാംവണ്ണം) ‘സലാം’ [ശാന്തി] നേരുകയും ചെയ്യുവിന്‍.
      [18/07 11:04 am] ‪+91 90611 23558‬: صلوة (‘സ്വലാത്ത്’) എന്ന വാക്കിന് ‘അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന’ എന്നൊക്കെ അര്‍ത്ഥം വരും. سلام (‘സലാം’) എന്ന വാക്കിനു ‘ശാന്തി, സമാധാനം, രക്ഷ’ എന്നിങ്ങനെയും അര്‍ത്ഥം വരും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സ്വലാത്തു’ കൊണ്ടുദ്ദേശ്യം അവന്‍റെ അനുഗ്രഹവും കാരുണ്യവും കൊടുത്തരുളുക എന്നത്രെ. മലക്കുകളെ സംബന്ധിച്ചാകുമ്പോള്‍ പാപമോചനത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, സത്യവിശ്വാസികളെ സംബന്ധിച്ചാകുമ്പോള്‍ അനുഗ്രഹത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, ഉദ്ദേശ്യമായിരിക്കും. ഇതുപോലെത്തന്നെ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സലാമിന്‍റെ ഉദ്ദേശ്യം സമാധാനവും, ശാന്തിയും, രക്ഷയും നല്‍കുക എന്നും, നമ്മെ സംബന്ധിച്ചിടത്തോളം അതിനായി പ്രാര്‍ത്ഥിക്കുക എന്നും താല്‍പര്യമാകുന്നു. നബി(സ്വ)യുടെ പേരില്‍ ‘സ്വലാത്ത്’ ചൊല്ലുക, അഥവാ അനുഗ്രഹം നേരുക എന്നു പറയുന്നതിന്‍റെയും, ‘സലാം’ ചൊല്ലുക അഥവാ ശാന്തി – അല്ലെങ്കില്‍ സമാധാനം – നേരുക എന്നു പറയുന്നതിന്‍റെയും ഉദ്ദേശ്യം ഇതില്‍ നിന്നും വ്യക്തമാണല്ലോ.
      [18/07 11:05 am] ‪+91 90611 23558‬: നബി(സ്വ)യുടെ പേരില്‍ ‘സ്വലാത്തും സലാമും’ നേരുന്നതിന്‍റെ പ്രാധാന്യം ഈ തിരുവചനത്തില്‍ നിന്നു ഗ്രഹിക്കാം. നബി(സ്വ)ക്കു അല്ലാഹുവില്‍നിന്നു ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ സമുദായത്തിനു കൂടി ലഭിക്കുന്ന ഭാഗ്യമായിരിക്കുന്നതാണ്.
      നബി(സ്വ) പറഞ്ഞതായി അലി(റ) നിവേദനം ചെയ്യുന്നു: ‘യാതൊരുവന്‍റെ അടുക്കല്‍ വെച്ച് എന്നെക്കുറിച്ചു പ്രസ്താവിക്കപ്പെടുമ്പോള്‍ അവന്‍ എന്‍റെ മേല്‍ ‘സ്വലാത്തു’ നേര്‍ന്നില്ലയോ അവനെത്ര ലുബ്ധന്‍. (തി.). മറ്റൊരു നബിവചനം ഇബ്നുമസ്ഊദു (റ) ഉദ്ധരിക്കുന്നു: ‘ജനങ്ങളില്‍ വെച്ച് ഖിയാമത്തു നാളില്‍ എന്നോടു ഏറ്റവും ബന്ധപ്പെട്ടവന്‍, അവരില്‍വെച്ചു എന്‍റെ മേല്‍ കൂടുതല്‍ ‘സ്വലാത്തു’ നടത്തുന്നവനാകുന്നു.’ (തി). തിരുമേനി(സ്വ) പറഞ്ഞു കേട്ടതായി അബ്ദുല്ലാഹിബ്നു അംറും (റ) അബൂഹുറൈറ (റ)യും ഉദ്ധരിക്കുന്നു: ‘എന്‍റെ മേല്‍ ആരെങ്കിലും ഒരു പ്രാവശ്യം ‘സ്വലാത്തു’ നേര്‍ന്നാല്‍, അല്ലാഹു അവന്‍റെ മേല്‍ അതിന് പത്തു പ്രാവശ്യം സ്വലാത്തു നേരുന്നതാണ്.(മുസ്ലിം)
      [18/07 11:10 am] ‪+91 90611 23558‬: ഭൗതിലാകത്തെ നന്മയെ ഉദ്ധേശിച്ച് ഒര് മുസ് ലിം മതപരമായ കർമങ്ങൾ ചെയ്യാറില്ല അവൻ പരലോക മോക്ഷത്തിനായും അവിടെയുളള നന്മ ലഭിക്കുന്നതിനും വേണ്ടിയാണ് കർമങ്ങൾ ചെയ്യുന്നത്

    • sathyasnehi
      5 August, 2016, 6:21

      “(‘സ്വലാത്ത്’) എന്ന വാക്കിന് ‘അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന’ എന്നൊക്കെ അര്‍ത്ഥം വരും”

      ഒരു വാക്കിന് നാനാര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. അത് നമുക്ക്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, ഒരു വാക്കിന് വിപരീതമായ രണ്ടര്‍ത്ഥങ്ങള്‍ ഒരേ കാലഘട്ടത്തില്‍ ഉള്ളതായി കാണിച്ചു തരാന്‍ കഴിയുമോ? നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരു പക്ഷേ ഒരു വാക്കിന് വിപരീത അര്‍ത്ഥം ഉണ്ടായേക്കാം, ഞങ്ങള്‍ സമ്മതിക്കുന്നു. ഉദാഹരണത്തിന് nice എന്ന ഇംഗ്ലീഷ്‌ വാക്കിന് ഷേക്സ്പീരിയന്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന അര്‍ത്ഥം വിഡ്ഢി എന്നായിരുന്നു. he is a nice man എന്ന് പറഞ്ഞാല്‍ അന്ന് മനസ്സിലാക്കിയിരുന്നത് അവനൊരു വിഡ്ഢി ആണെന്നായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം he is a nice man എന്ന് പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം അവന്‍ ഇടപെടാന്‍ കൊള്ളാവുന്ന നല്ലൊരു മനുഷ്യനാണ് എന്നാണ്. ഇത് നൂറ്റാണ്ടുകള്‍ കൊണ്ട് ആ ഭാഷയില്‍ വന്ന മാറ്റമാണ്. അല്ലാതെ ഒരേ കാലഘട്ടത്തില്‍ ഈ വാക്കിന് വിരുദ്ധമായ രണ്ട് അര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നിട്ടില്ല. എന്നാല്‍ ഇവിടെ ആണെങ്കില്‍, ഖുര്‍ആനിലെ ഒരു ആയത്തില്‍, അതിന്‍റെ സന്ദര്‍ഭം വ്യത്യസ്തമല്ല എന്നോര്‍ക്കണം, ആ ഒരേ സന്ദര്‍ഭത്തില്‍ അല്ലാഹുവും മലക്കുകളും ചെയ്യുന്നതായി പറയപ്പെട്ടിരിക്കുന്ന ഒരു വാക്കിനാണ് വിരുദ്ധമായ രണ്ട് അര്‍ത്ഥങ്ങള്‍ കൊടുക്കുന്നത്, അതുകൊണ്ടുതന്നെ നാനാര്‍ത്ഥങ്ങള്‍ എടുത്തുകൊണ്ടുള്ള മുസ്ലീങ്ങളുടെ വാദം നിലനില്‍ക്കുന്നതല്ല. മുസ്ലീങ്ങള്‍ പറയുന്ന വിധത്തിലുള്ള കാരുണ്യത്തിനും അനുഗ്രഹത്തിനും റഹ്മത്ത് എന്ന പദവും ബര്‍ക്കത്ത് എന്ന പദവും അറബിയില്‍ ഉള്ളപ്പോള്‍, അത് പലയിടങ്ങളിലും ഖുര്‍ആനില്‍ ഉപയോഗിക്കുകയും ചെയ്തിരിക്കെ എന്തിനാണ് ഇവിടെ മാത്രം സ്വലാത്ത്‌ എന്ന പദത്തിന് പുതിയൊരു അര്‍ത്ഥം കല്പിക്കുന്നത്?

      വാസ്തവത്തില്‍, ഈ വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്തില്‍ യാതൊരു കാര്യവുമില്ല. കാരണം, ഖുര്‍ആനിലെ വാക്കുകള്‍ക്ക് ഓരോരോ കാലഘട്ടത്തില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ തങ്ങളുടെ വാദഗതികള്‍ക്ക് അനുയോജ്യമായ പല വിധമായ അര്‍ത്ഥങ്ങള്‍ കൊടുത്തിട്ടുണ്ട്. അവരത് കൊടുക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ കഴിയുകയില്ല. എന്തുകൊണ്ടെന്നാല്‍, അറബി ഭാഷയില്‍ എഴുതപ്പെടുന്ന ആദ്യത്തെ ഗ്രന്ഥമാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ എഴുതപ്പെടുന്ന കാലത്ത് അറബിയുടെ ലിഖിത ഭാഷ അതിന്‍റെ ശൈശവാവസ്ഥയിലാണ്. അന്നത്തെ അറബി ലിപിക്ക് (ഇത് കുഫിക്‌ ലിപി എന്നാണ് അറിയപ്പെടുന്നത്) സ്വരാക്ഷരങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. അപ്പോള്‍ത്തന്നെ ഊഹിക്കാമല്ലോ ആ ഭാഷയുടെ അവസ്ഥ എന്താണെന്ന്. ഇംഗ്ലീഷ് ലിപിയില്‍ വവ്വല്‍സ് ഇല്ലെങ്കില്‍ ഇംഗ്ലീഷിന്‍റെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഖുര്‍ആന്‍ എഴുതപ്പെടുന്നതിനു മുന്‍പ്‌ കുഫിക്‌ ലിപിയില്‍ അഞ്ചോ ആറോ വരി കവിതകള്‍ എഴുതി കഅബയുടെ ചുമരിലും മറ്റും തൂക്കിയിടുന്ന പതിവ്‌ ഉണ്ടായിരുന്നു എന്നല്ലാതെ പുസ്തക രൂപത്തില്‍ യാതൊന്നും എഴുതപ്പെട്ടിരുന്നില്ല. വാമൊഴിയായി അവര്‍ കവിതകള്‍ ചൊല്ലിക്കൊണ്ട് നടന്നിരുന്നു, പക്ഷേ വരമൊഴിയായി യാതൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, ഖുര്‍ആനിലെ ഒരു വാക്ക് എടുത്ത് ആ വാക്കിന് ഇന്നതാണ് അര്‍ത്ഥം എന്ന് പറയുമ്പോള്‍, ഖുര്‍ആന്‍ വിശ്വാസികളല്ലാത്തവര്‍ക്ക് ആ വാക്കിന്‍റെ അര്‍ത്ഥം അത് തന്നെയാണോ എന്ന് പരിശോധിച്ച് നോക്കുവാന്‍ സമകാലീനമായ മറ്റ് യാതൊരു രേഖയുമില്ല.

      ബൈബിളില്‍ യേശുക്രിസ്തുവോ അപ്പോസ്തലന്മാരോ പറഞ്ഞ ഏതെങ്കിലും വാക്കിന് ഞങ്ങള്‍ക്ക്‌ തോന്നുന്ന അര്‍ത്ഥം കൊടുക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിയില്ല. കാരണം, പുതിയ നിയമം എഴുതപ്പെടുന്നതിനും ആയിരം വര്‍ഷം മുന്‍പേയുള്ള ഗ്രീക്ക് സാഹിത്യ കൃതികള്‍ ലഭ്യമാണ്. ബി.സി. 900-ന് മുന്‍പ്‌ ജീവിച്ചിരുന്ന ഹോമറിന്‍റെ ഇലിയഡും ഒഡീസിയും ലഭ്യമാണ്, ബി.സി.അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹെറോഡോട്ടസിന്‍റെ ചരിത്രഗ്രന്ഥം ലഭ്യമാണ്, ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്ലേറ്റോയുടെയും സെനോഫോന്‍റെയും അറിസ്റ്റോഫന്‍സിന്‍റെയും കൃതികള്‍ ലഭ്യമാണ്, ബി.സി.നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിന്‍റെ കൃതികള്‍ ലഭ്യമാണ്, ബി.സി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സിസെറോയുടെ കൃതികള്‍ ലഭ്യമാണ്, എ.ഡി.ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അപ്പൊലൊനിയസിന്‍റെയും അപ്പിയാന്‍റെയും ആരിയന്‍റെയും ജോസീഫസിന്‍റെയും ലൂഷ്യന്‍റെയും ലൈസിയാസിന്‍റെയും മാർഷ്യലിന്‍റെയും പെർസിയുസിന്‍റെയും പെട്രോനിയുസിന്‍റെയും ഫിലോയുടെയും ഫ്ലെഗാന്‍റെയും ചെറിയ പ്ലിനിയുടെയും വലിയ പ്ലിനിയുടെയും പ്ലൂട്ടാർക്കിന്‍റെയും ടോളമിയുടെയും സെനെക്കയുടെയും ടാസിറ്റസിന്‍റെയും തുടങ്ങി അനേകരുടെ കൃതികള്‍ ലഭ്യമാണ്. ഇവരുടെയൊക്കെ കൃതികളില്‍ ഒരു ഗ്രീക്ക് വാക്കിന് ഉപയോഗിച്ചിരിക്കുന്ന അര്‍ത്ഥം എന്താണോ ആ അര്‍ത്ഥം മാത്രമേ ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ വാക്കിന് നല്‍കാന്‍ സാധിക്കുകയുള്ളൂ. അതല്ലാതെ ഞങ്ങള്‍ക്ക്‌ പുതിയ അര്‍ത്ഥം ഉണ്ടാക്കാന്‍ കഴിയുകയില്ല. എന്നാല്‍ ഖുര്‍ആന്‍റെ കാര്യത്തില്‍ ഇങ്ങനെയൊരു പരിമിതി മുസ്ലീങ്ങള്‍ക്ക് ഇല്ല. ഖുര്‍ആന് മുന്‍പ്‌ അറബി ഭാഷയില്‍ എഴുതപ്പെട്ട യാതൊരു ഗ്രന്ഥവും ഇല്ലാത്തതുകൊണ്ട് ഖുര്‍ആനില്‍ ഉള്ള ഒരു വാക്കിന് എന്ത് അര്‍ത്ഥം വേണമെങ്കിലും അവര്‍ക്ക്‌ കൊടുക്കാം. ആ വാക്കിന്‍റെ അര്‍ത്ഥം അത് തന്നെയാണോ എന്ന് പരിശോധിച്ച് നോക്കാന്‍ സമകാലീനമായ യാതൊരു രേഖയും നിലവിലില്ല.

      ഖുര്‍ആനിലെ വാക്കുകള്‍ക്ക് മുസ്ലീങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള അര്‍ത്ഥം നല്‍കുന്നതിന് ഒരുത്തമ തെളിവ്‌ ഞാന്‍ തരാം. ഖുര്‍ആനില്‍ ആദ്യം അവതരിപ്പിക്കപ്പെട്ട സൂറാ അലഖ് എന്ന സൂറയാണ്. അത് ഇന്നത്തെ ഖുര്‍ആനില്‍ 96- മത്തെ സൂറയായിട്ടാണ് കിടക്കുന്നത്. ഈ അലഖ് എന്ന അറബി പദത്തിന് “ഒട്ടിപ്പിടിക്കുന്നത്” എന്നാണ് ആദ്യകാലത്ത് അര്‍ത്ഥം കൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ, “അവന്‍ മനുഷ്യനെ ഒട്ടിപ്പിടിക്കുന്നതില്‍ നിന്ന് സൃഷ്ടിച്ചു” എന്നാണ് സൂറാ.96 ന്‍റെ രണ്ടാമത്തെ ആയത്തിനെ ആദ്യകാലങ്ങളില്‍ പരിഭാഷപ്പെടുത്തിയിരുന്നത്. എന്നാല്‍ കാലം കുറെ കഴിഞ്ഞപ്പോള്‍ ഈ വാക്കിന് അവര്‍ രക്തപിണ്ഡം എന്നും രക്തക്കട്ട എന്നുമൊക്കെ അര്‍ത്ഥം കൊടുത്തു. അക്കാലത്ത്‌ ഇറങ്ങിയ ഖുര്‍ആന്‍ പരിഭാഷകളില്‍ “അവന്‍ നിന്നെ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചു” എന്നും “അവന്‍ നിന്നെ രക്തക്കട്ടയില്‍ നിന്ന് സൃഷ്ടിച്ചു” എന്നുമൊക്കെയാണ് ഈ വാക്യം തര്‍ജ്ജമ ചെയ്തിരുന്നത്. എന്നാല്‍ മനുഷ്യന്‍ ഉണ്ടാകുന്ന രക്തക്കട്ടയില്‍ നിന്നല്ല, ആ ചിന്താഗതി ശാസ്ത്രവിരുദ്ധമാണ് എന്ന് മനസ്സിലായപ്പോള്‍ പണ്ഡിതന്മാര്‍ വീണ്ടും അര്‍ത്ഥം മാറ്റി. ഇപ്പോള്‍ ആ വാക്കിന് അവര്‍ കൊടുക്കുന്ന അര്‍ത്ഥം ഭ്രൂണം എന്നാണ്! നിച്ച് ഓഫ് ട്രൂത്തിന്‍റെ ഖുര്‍ആന്‍ പരിഭാഷ എടുത്ത് നോക്കിയാല്‍ “മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു” എന്ന് ഈ ആയത്തിനെ തര്‍ജ്ജമ ചെയ്തിരിക്കുന്നത് കാണാം. തങ്ങള്‍ എങ്ങനെയൊക്കെ അര്‍ത്ഥം മാറ്റിയാലും അത് തെറ്റാണെന്ന് തെളിയിക്കാന്‍ സമകാലീനമായ യാതൊരു അറബി രേഖയും ഇല്ലാത്തത് കൊണ്ട് ഈ വാക്കിന് ഭാവിയില്‍ അവര്‍ വേറെ അര്‍ത്ഥവും കൊടുക്കും എന്ന് നമുക്ക്‌ വിചാരിക്കാം.

      ഇത് മാത്രമല്ല, വേറെയും തിരിമറികള്‍ ഇവര്‍ നടത്താറുണ്ട് എന്നതിന് അലഫി സഖാഫി കൊളത്തൂര്‍ എഴുതി എസ്.വൈ.എസ് ബുക്സ്‌ കോഴിക്കോട് പ്രസിദ്ധീകരിച്ച “മതഗ്രന്ഥങ്ങളിലെ തിരിമറികള്‍” എന്ന ഗ്രന്ഥം സാക്ഷി. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി എന്ത് കടുംകൈയും ചെയ്യാന്‍ ഇവര്‍ മടിക്കില്ല എന്നതിന് ആ ഗ്രന്ഥം നല്ലൊരു തെളിവാണ്.

      മാത്രമല്ല, ഒരു ഭാഷയില്‍ ഒരു വാക്കിന് ഒരേ കാലത്ത് വിരുദ്ധമായ രണ്ട് അര്‍ത്ഥങ്ങള്‍ ഒരിക്കലും ഉണ്ടാകുകയില്ല. സൂറാ.33:56-ല്‍ മുസ്ലീങ്ങള്‍ ചൊല്ലുന്ന സ്വലാത്ത്‌ പ്രാര്‍ത്ഥനയും അല്ലാഹു ചൊല്ലുന്ന സ്വലാത്ത്‌ അനുഗ്രഹവും ആണെന്ന് പറയുന്നത് കേള്‍വിക്കാരെ വിഡ്ഢികളാക്കാന്‍ നടത്തുന്ന വ്യര്‍ത്ഥപരിശ്രമമാണ്. പ്രാര്‍ത്ഥന എന്ന് പറഞ്ഞാല്‍ ദൈവത്തോട് ചോദിക്കുന്നതും അനുഗ്രഹം എന്ന് പറഞ്ഞാല്‍ ദൈവം തരുന്നതുമാണ്. അതായാത് തികച്ചും വിരുദ്ധമായ രണ്ട് കാര്യങ്ങളാണ് പ്രാര്‍ത്ഥനയും അനുഗ്രഹവും. സ്വലാത്ത്‌ എന്ന പദത്തിന് തികച്ചും വിരുദ്ധമായ ഈ രണ്ട് അര്‍ത്ഥങ്ങളും ഉണ്ട് എന്ന് പറയുന്നതിന്‍റെ പൊള്ളത്തരം പറയുന്നവര്‍ക്ക്‌ മനസ്സിലാകില്ലെങ്കിലും കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകും. ഭാഷ ആശയവിനിമയത്തിന് വേണ്ടിയുള്ളതാണ്. ഒരാളുടെ മനസ്സിലെ ആശയം മറ്റൊരാള്‍ക്ക്‌ മനസ്സിലാകാന്‍ വേണ്ടി ഉപയോഗിക്കുന്ന മാധ്യമമാണ് ഭാഷ എന്നുള്ളത്. ഒരു വാക്കിന് വിപരീതമായ രണ്ട് അര്‍ത്ഥങ്ങള്‍ വന്നാല്‍ ആശയവിനിമയം അസാധ്യമാകും. ഉദാഹരണത്തിന്, “തൂക്കിലേറ്റുക” എന്ന വാക്കിന് “വെറുതെ വിടുക” എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്ന് കരുതുക, ഒരാളെ തൂക്കിലേറ്റുക എന്ന് രാജാവ്‌ ഉത്തരവിട്ടാല്‍ അവനെ വെറുതെ വിടാനാണോ കല്പിച്ചത് അതോ കൊന്നുകളയാനാണോ കല്പിച്ചത് എന്നറിയാതെ ഭടന്മാര്‍ ആകെ ആശയക്കുഴപ്പത്തിലാകും. ഒരു വാക്കിന് വിരുദ്ധമായ രണ്ട് അര്‍ത്ഥങ്ങള്‍ വന്നാലുള്ള കുഴപ്പം ഇതാണ്. ആ ഭാഷ കൊണ്ട് യാതൊരു പ്രയോജനവുമില്ല. ലോകത്തിന് മുഴുവനുമായി അല്ലാഹു നല്‍കിയ സന്ദേശം രേഖപ്പെടുത്തിയ ഭാഷ ആശയവിനിമയത്തിന് കൊള്ളാത്തതാണ് എന്നാണ് മുസ്ലീങ്ങള്‍ അഭിപ്രായപ്പെടുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും തന്നെ പറയാനില്ല. എന്നാല്‍ അത് ആശയവിനിമയത്തിന് അനുയോജ്യമായ ഭാഷയാണ് എന്നാണ് ഇസ്ലാമിക പക്ഷം വാദിക്കുന്നതെങ്കില്‍, സ്വലാത്ത്‌ എന്ന വാക്കിന് പ്രാര്‍ത്ഥന എന്നും അനുഗ്രഹം എന്നും രണ്ട് വിരുദ്ധ അര്‍ത്ഥങ്ങള്‍ ഉണ്ടെന്നുള്ള ഇസ്ലാമിക പക്ഷത്തിന്‍റെ വാദം അസ്ഥാനത്താണ്. അല്ലാഹു സ്വലാത്ത് ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പലയിടത്തുനിന്നും ഉയര്‍ന്നപ്പോള്‍ പണ്ഡിതന്മാര്‍ പില്‍ക്കാലത്ത് ആ വാക്കിന് നല്‍കിയ പുതിയ അര്‍ത്ഥമാണ് അനുഗ്രഹം എന്നുള്ളത്. അണികളുടെ കണ്ണില്‍ പൊടിയിട്ട് ഇസ്ലാമില്‍ തന്നെ അവരെ പിടിച്ചു നിര്‍ത്താന്‍ വേണ്ടി നടത്തിയ വെറും തരികിട പരിപാടി.

    • Shaji P.
      23 July, 2016, 4:53

      മുഹമ്മദിന്റെ കുടുംബക്കാരായ അലിയും, ഹുസൈനും, ഹസ്സനും ഒക്കെ മുസ്ലിങ്ങൾക്ക് അനിഷ്ടരായി തീർന്നത് എന്തുകൊണ്ടാണ്?

    • sathyasnehi
      5 August, 2016, 6:28

      അധികാരത്തര്‍ക്കത്തിന്‍റെ അനന്തരഫലമാണ്. പിന്നെ, ദുഷ്ടന്മാരുടെ തലമുറകളെപ്പോലും ശേഷിപ്പിക്കാത്ത നീതിമാനായ ഒരു ദൈവം സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നുണ്ട് എന്ന് സത്യാന്വേഷകര്‍ക്ക് മനസ്സിലാക്കാനുള്ള ദൃഷ്ടാന്തത്തിന് വേണ്ടിയും കൂടി ആയിരിക്കും…

    • Sanoj Abraham
      18 September, 2016, 10:04

      Great….. article
      dear sir please give your mobile number

    Leave a Comment