About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (2)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ദൈവാസ്തിക്യം, വിശുദ്ധ ബൈബിളില്‍…

    അനില്‍കുമാര്‍ വി. അയ്യപ്പന്‍   ഒരു ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് എന്ന് മനുഷ്യര്‍ എക്കാലവും ചൂടുപിടിച്ച് ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇനി സ്രഷ്ടാവായ ഒരു ദൈവം ഉണ്ടെങ്കില്‍ തന്നെ ആ ദൈവത്തെ ലാബോറട്ടറിയിലെ പരീക്ഷണ മേശയില്‍ വെച്ച് നടത്തുന്ന പരീക്ഷണങ്ങളുടെ അനന്തരഫലമായി കണ്ടെത്താന്‍ കഴിയുന്നതുമല്ല. ദൈവം തന്നെക്കുറിച്ച് വെളിപ്പെടുത്താതെ ഒരിക്കലും മനുഷ്യന് ദൈവത്തെ അറിയാന്‍ കഴിയില്ല എന്ന സത്യം നാം അംഗീകരിക്കണം. ദൈവം നമുക്ക്‌ നല്‍കിയ ബുദ്ധിയും യുക്തിബോധവും വിവേചനാധികാരവും ഉപയോഗിച്ച് കാര്യകാരണ ബോധത്തോടെ വിശകലനം […]

    Continue reading...

    യഹോവയും അല്ലാഹുവും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-4)

    അനില്‍കുമാര്‍ വി അയ്യപ്പന്‍ വിശുദ്ധ ബൈബിളില്‍ വെളിപ്പെടുന്ന ദൈവം തന്നെയാണ് ഖുര്‍ആനില്‍ ഉള്ള അല്ലാഹു എന്ന് ദാവാക്കാര്‍ എപ്പോഴും ക്രിസ്ത്യാനികളോട് പറയും. ചില ക്രിസ്ത്യാനികള്‍ ഇത് സത്യമാണെന്നു കരുതുന്നവരും ആണ്. ദാവാക്കാരുടെ ഈ വാദത്തെ പലതവണയായി ഞങ്ങള്‍ പൊളിച്ചടുക്കിയിട്ടുള്ളതാണ്. എങ്കിലും ലജ്ജ എന്നത് ഏഴയലത്തുകൂടി പോയിട്ടില്ലാത്ത, തൊലിക്കട്ടിയില്‍ കാണ്ടാമൃഗത്തിനെയും അതിശയിപ്പിക്കുന്ന ദാവാക്കാര്‍ പിന്നെയും പിന്നെയും അത് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. അവരുടെ ആ വാദത്തെ ഒരിക്കല്‍ക്കൂടി പരിശോധനാ വിധേയമാക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്.   ബൈബിള്‍ വെളിപ്പെടുത്തുന്ന […]

    Continue reading...

    ഫറവോയുടെ ഹൃദയം കഠിനമാക്കിയത് ആര്?

    ചോദ്യം: ബൈബിളില്‍ യഹോവയായ ദൈവം ഫറവോയുടെ ഹൃദയം കഠിനമാക്കിയതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ദൈവമാണ് ഫറവോയുടെ ഹൃദയം കഠിനമാക്കിയതെങ്കില്‍ പാവം ഫറവോയെ മുക്കിക്കൊന്നതെന്തിനു? അത് നീതിയാണോ?   ഉത്തരം: മുസ്ലീങ്ങള്‍ സാധാരണ ചോദിക്കുന്ന ചോദ്യമാണിത്. അവരീ ചോദ്യം ചോദിക്കുന്നതിന് ഒരു കാരണമുണ്ട്, ഖുര്‍ആനില്‍ മലക്ക്‌ പറയുന്ന ചില വാചകങ്ങള്‍ നോക്കിയാല്‍ അത് മനസ്സിലാകും:   “നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും” (സൂറാ.6:39) […]

    Continue reading...

    എന്താണ് സ്നേഹവും കാരുണ്യവും തമ്മിലുള്ള വ്യത്യാസം???

      നമ്മുടെ ദാവാ സുഹൃത്തുകളോട് “അരിയെത്ര?” എന്ന് ചോദിച്ചാല്‍ “പയറഞ്ഞാഴി!” എന്നാണു പറയുന്നത് എന്ന കാര്യം സത്യമാര്‍ഗ്ഗത്തിന്‍റെ വായനക്കാര്‍ക്കെല്ലാം അറിവുള്ള കാര്യമാണല്ലോ. “ബൈബിളിലെ ദൈവം സ്നേഹമുള്ളവനാണ്” എന്ന് നമ്മള്‍ പറഞ്ഞാല്‍ ഉടനെ അവര്‍ പറയും, “അള്ളാ കരുണയുള്ളവനാണ്, അല്ലാഹുവിന്‍റെ ഒരു പേര് പരമ കാരുണികന്‍ എന്നാണ്” എന്ന്. “സ്നേഹത്തെക്കാള്‍ വലുതാണ്‌ കാരുണ്യം” എന്നും ഇവര്‍ പറയും. “സ്നേഹവും കാരുണ്യവും ഒന്നാണോ?” എന്ന് പലരും ഇവരോട് ചോദിക്കാന് തുടങ്ങിയിട്ട് നാള്‍ കുറച്ചായി.  എന്നിട്ടും ഉത്തരം നാസ്തി!!!   അതുകൊണ്ട് […]

    Continue reading...

    എന്തുകൊണ്ടാണ് “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് യേശുക്രിസ്തു പറഞ്ഞത്?

    ചോദ്യം: എന്തുകൊണ്ടാണ് “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് യേശുക്രിസ്തു പറഞ്ഞത്? മാത്രമല്ല, തന്നോട് സഹായം ചോദിച്ചു വന്ന പുറജാതിക്കാരിയായ സ്ത്രീയെ യേശുക്രിസ്തു നായ്‌ എന്നും വിളിച്ചല്ലോ. ഇതൊരു പ്രവാചകന് ചേര്‍ന്നതാണോ?   മറുപടി: ദാവാക്കാരുടെ പ്രവാചകനായ മുഹമ്മദ്‌ ധാരാളം കൊള്ളയും കൊലയും നടത്തുകയും എതിരാളികളോടും വിമര്‍ശകരോടും ഏറ്റവും ക്രൂരമായ രീതിയില്‍ പെരുമാറുകയും തന്‍റെ സ്വന്തം അനുയായികളെപ്പോലും കാരണമില്ലാതെ ശപിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയായിരുന്നത് കൊണ്ട്, മുഹമ്മദിനെ വെള്ളപൂശാന്‍ വേണ്ടിയാണ് യേശുക്രിസ്തു കനാന്യ സ്ത്രീയെ […]

    Continue reading...

    ബൈബിളിലെ ദൈവത്തിന്‍റെ അസ്തിത്വം.

    അനില്‍ കുമാര്‍ വി. അയ്യപ്പന്‍    യേശുക്രിസ്തു കാലത്തെ രണ്ടായി വിഭജിച്ചു കൊണ്ട് ചരിത്രത്തിലേക്ക് ഇറങ്ങി വന്ന ദൈവമാണ്. അദ്ദേഹത്തിനെ കണ്ടവരും അദ്ദേഹത്തില്‍ നിന്ന് കേട്ടവരും അദ്ദേഹത്തില്‍ നിന്ന് നന്മ അനുഭവിച്ചവരും ധാരാളം പേര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യനായ യോഹന്നാന്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:   “ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്‍റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു. എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ […]

    Continue reading...

    ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വം, അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ഉള്‍ക്കൊള്ളുന്ന ഏകത്വമാണ്!! (ഭാഗം-2)

    അനില്‍ കുമാര്‍ വി. അയ്യപ്പന്‍   “യിസ്രായേലേ, കേള്‍ക്ക! യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ!!” (ആവര്‍ത്തനം.6:4) എന്ന മോശെയുടെ ഏകദൈവവിശ്വാസപ്രഖ്യാപനത്തില്‍ ഉള്ള എബ്രായ പദങ്ങള്‍ പഠനവിധേയമാക്കാതെ ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുകയില്ല എന്ന് ആദ്യഭാഗത്തില്‍ പറഞ്ഞിരുന്നല്ലോ. നമുക്ക്‌ ഈ ഭാഗത്ത് അതൊന്നു പരിശോധിക്കാം:   ‘നമ്മുടെ ദൈവം’ എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്ന എബ്രായ പദം ‘എലോഹീനു’ എന്നതാണ്. ‘എലോഹീം’ എന്ന പദമാണ് ‘ദൈവം’ എന്നതിനുപയോഗിച്ചിരിക്കുന്നത്. ഉല്‍പത്തി.1:1-ല്‍ “ആദിയില്‍ ദൈവം ആകാശവും ഭൂമിയും […]

    Continue reading...

    ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വം, അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ഉള്‍ക്കൊള്ളുന്ന ഏകത്വമാണ്!! (ഭാഗം-1)

       അനില്‍ കുമാര്‍ വി. അയ്യപ്പന്‍   അറുപത്താറ്‌ പുസ്തകങ്ങളും ആയിരത്തിഒരുന്നൂറ്റിഎണ്‍പത്തൊമ്പത് അദ്ധ്യായങ്ങളും   മുപ്പത്തോരായിരത്തിഒരുന്നൂറ്റിഎഴുപത്തിമൂന്ന് വാക്യങ്ങളും ഏഴുലക്ഷത്തി അമ്പത്തിമൂവായിരത്തിഒരുന്നൂറ്റിമുപ്പത്തേഴ് വാക്കുകളും മുപ്പത്തിയഞ്ചുലക്ഷത്തി അറുപത്താറായിരത്തിനാനൂറ്റിയെണ്‍പത്‌ ന്‍, ല്‍, ള്‍, ര്‍ എന്നീ ചില്ലക്ഷരങ്ങളുമുള്ളതും നാല്പതോളം എഴുത്തുകാരാല്‍ മൂന്ന്‍ ഭൂഖണ്ഡങ്ങളില്‍ വെച്ച് ആയിരത്തിയഞ്ഞൂറ്‌  വര്‍ഷം കൊണ്ട് എഴുതപ്പെട്ടതുമായ ബൈബിള്‍ എന്ന നിസ്തുല്യ ഗ്രന്ഥത്തില്‍ വെളിപ്പെടുന്ന പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ചുള്ള ഈ പഠനത്തില്‍ വിഷയം അവതരിപ്പിക്കുന്നതിനു മുന്‍പ്‌ ആമുഖമായി ചില കാര്യങ്ങള്‍ പറയുവാന്‍ താല്പര്യപ്പെടുന്നു.   ‘ദൈവത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും […]

    Continue reading...

    ബൈബിളിലെ യുദ്ധം, അതിന്‍റെ കാരണവും യുദ്ധനിയമങ്ങളും… (ഭാഗം-2)

    ജെറി തോമസ്‌, മുംബൈ, അനില്‍കുമാര്‍ വി. അയ്യപ്പന്‍    മാത്രമല്ല, മോലെക്ക് എന്ന ദേവനെയും അവര്‍ ആരാധിച്ചിരുന്നു. ആരാണ് ഈ മോലെക്ക്? അമോര്യരുടെ ദേവനാണ് മോലെക്ക്. കൈകള്‍ രണ്ടും മുന്നോട്ടു നീട്ടി വിടര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഈ ദേവന്‍റെ പത്തുപതിനഞ്ചു അടി വലുപ്പമുള്ള ഉള്ളു പൊള്ളയായ ലോഹവിഗ്രഹം ഉണ്ടാക്കി അതിനകത്തും പുറത്തും മരം നിറച്ചു തീ കൊടുത്തു വിഗ്രഹത്തെ ചുട്ടുപഴുപ്പിച്ചതിനു ശേഷം വിഗ്രഹത്തിനടുത്തുള്ള തട്ടില്‍ കയറിനിന്നു തങ്ങളുടെ കുഞ്ഞുങ്ങളെ മോലെക്കിന്‍റെ ചുട്ടു പഴുത്ത കൈകളിലേക്ക് ഇട്ടുകൊടുക്കും.   മോലെക്കിന്‍റെ കൈകളില്‍ […]

    Continue reading...

    ബൈബിളിലെ യുദ്ധം, അതിന്‍റെ കാരണവും യുദ്ധനിയമങ്ങളും… (ഭാഗം-1)

    ജെറി തോമസ്‌, മുംബൈ, അനില്‍കുമാര്‍ വി. അയ്യപ്പന്‍  ബൈബിളിനും ക്രിസ്തുമാര്‍ഗ്ഗത്തിനും എതിരെ നൂറ്റാണ്ടുകളായി വിമര്‍ശകന്മാര്‍ ഉന്നയിക്കുന്ന ആരോപണമാണ് ബൈബിളിലെ ദൈവം യുദ്ധക്കൊതിയനായ ദൈവമാണെന്നുള്ളത്. യുക്തിവാദ പ്രസ്ഥാനക്കാര്‍ ആണ് പൊതുവേ ഈ വാദം ഉന്നയിക്കാറുള്ളത്. ബൈബിളിനെ ആക്രമിക്കാനുള്ള കോപ്പ് ഒരിക്കലും സ്വന്തമായി ഉണ്ടാക്കിയെടുക്കാന്‍ കഴിവില്ലാത്ത ഇസ്ലാമിസ്റ്റുകള്‍ മറ്റു പലതിലും എന്നപോലെ ഈ വിഷയത്തിലും യുക്തിവാദികളുടെ ആരോപണങ്ങള്‍ ദൈവവചനം എന്ന പോലെ സ്വീകരിച്ചു ബൈബിളിനെ ആക്രമിക്കുകയാണ്. അങ്ങനെ ആക്രമിക്കുന്നതിനു മുന്‍പ്‌ അവര്‍ അവരുടെ സ്വന്തം മതഗ്രന്ഥം ഒരുവട്ടമെങ്കിലും മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍ […]

    Continue reading...