ചരിത്രത്തില്‍ നിന്ന് പഠിക്കുക, ഇസ്ലാമിനേയും മുസ്ലീങ്ങളെയും (ഭാഗം-2)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
ഇസ്ലാം എന്നാല്‍ സമാധാനമാണ് എന്ന് ഇന്ന് പറയുന്ന ദാവാക്കാര്‍ അധികാരം കയ്യില്‍ കിട്ടിയാല്‍ പറയാന്‍ പോകുന്നത് “ഇസ്ലാം എന്നാല്‍ കീഴടങ്ങല്‍” ആണെന്നായിരിക്കും എന്ന് ഈ ലേഖന പരമ്പരയുടെ ആദ്യ ഭാഗത്ത് ചരിത്ര വസ്തുതകളും ഹദീസുകളും അവതരിപ്പിച്ചു കൊണ്ട് വ്യക്തമാക്കുകയുണ്ടായല്ലോ. എല്ലാ ദാവാക്കാരുടെ ഉള്ളിലും ഓരോ ഭീകരന്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നും അനുകൂല സാഹചര്യം വരുമ്പോള്‍ അവന്‍ പുറത്തു ചാടുകയും ചെയ്യും എന്നും മലബാര്‍ കലാപത്തില്‍ നടന്ന സംഭവങ്ങളെ ആസ്പദമാക്കി വിവരിക്കുകയുമുണ്ടായി. അതിന്‍റെ തുടര്‍ച്ചയാണ് ഈ ഭാഗം. കെ.മാധവന്‍ നായര്‍ എഴുതിയ ‘മലബാര്‍ കലാപം’ എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു സംഭവ വിവരണം താഴെ കൊടുക്കുന്നു:
“രാജ്യം മുഴുവന്‍ തങ്ങള്‍ക്കധീനമായി. പോലീസുകാര്‍ ഓടിയൊളിച്ചു. ഉദ്യോഗസ്ഥന്മാരെ എങ്ങും കാണുന്നില്ല. ഗവണ്‍മെന്‍റിന്‍റെ ശക്തി തീരെ അസ്തമിച്ചു. മാപ്പിളമാര്‍ക്ക് എന്തും പ്രവര്‍ത്തിക്കാം എന്ന് തീര്‍ച്ചയായി. ഇപ്രകാരം ഇസ്ലാമിന്‍റെ അധികാരം ഉറച്ചതോടുകൂടി മതഭ്രാന്തരായ പൂക്കോട്ടൂര്‍ മാപ്പിളമാര്‍ക്ക് ഒരു ബുദ്ധി തോന്നി. മേലാല്‍ ഹിന്ദുവെന്നും ഇസ്ലാമെന്നും രണ്ട് മതം വേണ്ട എന്നവര്‍ തീര്‍ച്ചപ്പെടുത്തി. ലഹള തുടങ്ങിയതിന്‍റെ ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ചയായിരുന്നു ആഗസ്ത് 26-)ം തിയ്യതി വെള്ളിയാഴ്ച. ആ ശുഭദിവസത്തില്‍ പൂക്കോട്ടൂരിന്നടുത്തുള്ള മഞ്ചേരി, മലപ്പുറം മുതലായ എല്ലാ പ്രദേശങ്ങളിലെ ഹിന്ദുക്കളെയും മുസല്‍മാന്മാരാക്കുവാന്‍ അവര്‍ തീര്‍ച്ചപ്പെടുത്തി. ആ ലിസ്റ്റില്‍ എന്നെയും ഉള്‍പ്പെടുത്തിയിരുന്നുവത്രേ. ഈ വര്‍ത്തമാനം നാടെങ്ങും പരന്നു. ഹിന്ദുക്കള്‍ അമ്പരന്നു. രണ്ട് മൂന്ന് ദിവസത്തെ കൊള്ളകള്‍ കഴിഞ്ഞതിനുശേഷം രാത്രി പാറാവിന് ഞങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സംഘത്തില്‍ ചില മാപ്പിളമാരും ഉണ്ടായിരുന്നു. ഈ ഊഹവര്‍ത്തമാനത്തെക്കുറിച്ച് അവരോട് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു വര്‍ത്തമാനമുണ്ടെന്നു അവരും സമ്മതിച്ചു. മതപരിവര്‍ത്തനത്തിനായി അന്യദിക്കില്‍ നിന്നും മാപ്പിളമാര്‍ വരുന്നപക്ഷം, ഞങ്ങളെ സഹായിപ്പാന്‍ ഏറ്റ അവരുടെ നില എന്തായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ തടസ്സം ചെയ്യാന്‍ മതം തങ്ങളെ അനുവദിക്കുന്നില്ലെന്ന് അവര്‍ തുറന്നു പറഞ്ഞു. ഇതിനിടയില്‍ കുഞ്ഞഹമ്മദാജിയുടെ ആളാണെന്ന് പറഞ്ഞ് ഒരു മാപ്പിള എന്‍റെ അടുക്കല്‍ വന്നു. യു.ഗോപാലമേനോന്‍ മുതലായവരെല്ലാം ഇസ്ലാം മതത്തില്‍ ചേര്‍ന്നിരിക്കുന്നുവെന്നും കൊണ്ടോട്ടിക്കോ തിരൂരങ്ങാടിക്കോ പോയിരിക്കുന്നുവെന്നും ഞാന്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും എന്നോട് ചോദിച്ചു. എന്തുവന്നാലും, മറ്റുള്ളവരെന്തുചെയ്താലും ഞാന്‍ എന്‍റെ മതം ഉപേക്ഷിക്കാന്‍ ഒരുക്കമില്ലെന്നും ഞാന്‍ മറുപടി പറയുകയും ചെയ്തു.
പൂക്കോട്ടൂരില്‍ വെള്ളിയാഴ്ചക്ക് മുമ്പായിതന്നെ മതംമാറ്റം ആരംഭിച്ചിരുന്നു. ആഗസ്ത് 23-)ം തിയ്യതി മുതല്‍ക്കുതന്നെ അവര്‍ ഹിന്ദുക്കളെ മതംമാറ്റുവാന്‍ നിര്‍ബന്ധിച്ചു തുടങ്ങി. മേല്‍മുറി അംശത്തിലെ ഒരംശം ഉദ്യോഗസ്ഥനോട് കെ.പി.കേശവമേനോന്‍ വാങ്ങിയ ഒരു സ്റ്റേറ്റ്മെന്‍റില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ആഗസ്ത് മാസം 23-)ം തിയ്യതി ഉച്ചക്ക് ശേഷം ചില ലഹളക്കാര്‍ ഞാന്‍ നിരത്തിലേക്ക് പോകുന്ന സമയം ……… എന്ന മാപ്പിളയുടെ വീട്ടില്‍ വെച്ച് എന്നെ വളഞ്ഞു. മുഹമ്മദ് മതത്തില്‍ ചേര്‍ന്ന് അവരുടെ ഒന്നിച്ചു പോകണം എന്ന് എന്നോടാവശ്യപ്പെട്ടു. എല്ലാ ഹിന്ദുക്കളും ചേരുന്ന പക്ഷം ഞാനും ചേര്‍ന്നോളാമെന്ന് പറഞ്ഞു. ബാക്കിയുള്ളവരെ ചേര്‍ക്കുന്നത് വരെ എന്നെ അവരുടെ ബന്ധനത്തില്‍ പാര്‍പ്പിക്കണം എന്ന് പറഞ്ഞ് എന്നെ ……. എന്ന മാപ്പിളയുടെ വീട്ടില്‍ താമസിപ്പിച്ച്, ആ വീട് വിട്ടു പോകുവാന്‍ പാടില്ല, പോയാല്‍ വെടിവെക്കുമെന്ന് എന്നെ ഭയപ്പെടുത്തി. 24-)ം തിയ്യതി രാത്രി വരെ ഞാനവിടെ പാര്‍ത്തു. രാത്രി വാതില്‍ തുറന്ന് ഓടി മലയില്‍ കയറി. ആ വഴിക്ക് വന്നു കോഴികോട് താലൂക്കില്‍ കൊടല അംശത്തിലെത്തി രക്ഷപ്പെട്ടു.”
മേല്‍ കഴിച്ച സ്റ്റേറ്റ്മെന്‍റില്‍ നിന്ന് പൂക്കോട്ടൂര്‍ മാപ്പിളമാര്‍ തുടങ്ങിയ മതംമാറ്റത്തിന് തങ്ങളുടെ സൈന്യത്തില്‍ ആളെ വര്‍ദ്ധിപ്പിക്കുക എന്നൊരു ഉദ്ദേശ്യം കൂടി ഉള്ളതായി കാണുന്നുണ്ട്. പൂക്കോട്ടൂരില്‍ സുമാര്‍ 75 പേരെ അവര്‍ നിര്‍ബന്ധിച്ചു മതം മാറ്റി. അങ്ങനെ മതംമാറ്റപ്പെട്ടവരില്‍ അധികം പേരും താണജാതിക്കാരായിരുന്നു എങ്കിലും സുമാര്‍ മുപ്പതോളം പേര്‍ ആ പ്രദേശങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒരു നായര്‍ കുടുംബത്തില്‍പെട്ട പോന്നുണിക്കാട്ട് വീട്ടുകരായിരുന്നു. ആ വീട് സാള്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണറായി ഉദ്യോഗത്തില്‍ നിന്നും പെന്‍ഷനായി പിരിയുന്ന പുലാത്തോട്ടത്തില്‍ കോമന്‍ മേനവനും അദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും താമസിച്ചിരുന്ന വീടാണ്. കോമന്‍ മേനോന് അക്കാലത്ത് 76 വയസ് പ്രായമാണ്. മാപ്പിളമാരെ അദ്ദേഹത്തിനു വലിയ വിശ്വാസമായിരുന്നു. അദ്ദേഹത്തോട് മാപ്പിളമാരും വളരെ ഭക്തി ബഹുമാനത്തോടുകൂടിയാണ് പെരുമാറിയിരുന്നത്. ബഹുമാനസൂചകമായി മാപ്പിളമാര്‍ അദ്ദേഹത്തെ ‘തങ്ങള്‍’ എന്നാണ് വിളിച്ച് വന്നിരുന്നത്. ലഹള തുടങ്ങിയപ്പോള്‍ അവരുടെ സ്നേഹവും ബഹുമാനവും മറ്റൊരു രൂപത്തിലാണ് പ്രകാശിച്ചത്.
ആഗസ്ത് 22-)ം തിയ്യതി മാപ്പിളമാര്‍ ഹിന്ദുക്കളുടെ വീട് കൊള്ള ചെയ്യുന്നുണ്ടെന്ന് കോമന്‍ മേനോന്‍ കേട്ടപ്പോള്‍ അടുത്തുള്ള ആലത്തൂര്‍ പള്ളിയിലെ മുസല്യാരോട് അദ്ദേഹം സഹായത്തിന് അര്‍ത്ഥിച്ചു. ഇസ്ലാം മതത്തില്‍ ചേരാത്ത പക്ഷം യാതൊരു സഹായവും ചെയ്യുവാന്‍ തന്നാല്‍ സാധിക്കുകയില്ലെന്ന് അതിനു മനസ്സുണ്ടെങ്കില്‍ അറിയിക്കണമെന്നും മുസല്യാര്‍ മറുപടി അയച്ചു.
24-)ം തിയ്യതി ഉച്ചതിരിഞ്ഞ് ഏകദേശം മൂന്ന് മണിക്ക് സുമാര്‍ അഞ്ഞൂറോളം മാപ്പിളമാര്‍ കോമന്‍ മേനോന്‍റെ വീട് വളഞ്ഞു. അവരുടെ കയ്യില്‍ തോക്ക്, വാള്‍ മുതലായ ആയുധങ്ങളുണ്ടായിരുന്നു. അവരധികം പേരും അദ്ദേഹത്തിന്‍റെ കുടിയാന്മാര്‍ തന്നെയായിരുന്നു. അവര്‍ കോമന്‍ മേനോനോട് ഇസ്ലാമില്‍ ചേരുവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹമത് കൂട്ടാക്കിയില്ല. വീട്ടിലുള്ള സകല ആളുകളേയും കൊലപ്പെടുത്തുമെന്ന് മാപ്പിളമാര്‍ ഭയപ്പെടുത്തി. അവരെല്ലാവരും നിലവിളി തുടങ്ങി. മുടി കളയുന്ന ഒസ്സാന്മാര്‍ അവരുടെ പ്രവൃത്തി ആരംഭിച്ചു. പുരുഷന്മാരുടെ മുടി കളഞ്ഞും അവരെ മാപ്പിളത്തൊപ്പി ധരിപ്പിച്ചും മുസല്‍മാന്‍ പേരുകള്‍ നല്‍കി. സ്ത്രീകള്‍ക്ക് ഉമ്മമാരുടെ വസ്ത്രങ്ങള്‍ കൊടുത്തു. കോമന്‍ മേനോന്‍റെ മുടി അവര്‍ കളഞ്ഞില്ല. അദ്ദേഹത്തിനൊരു തൊപ്പി കൊടുത്തു. അതദ്ദേഹം ധരിച്ചില്ല. യാതൊരാളും അവിടെ കൊള്ള ചെയ്യരുതെന്ന് വിളംബരവും ചെയ്ത് ലഹളക്കാര്‍ പോയി. രാത്രി കാവലിന് മാപ്പിളമാര്‍ അവരുടെ ആളുകളെ തന്നെ നിര്‍ത്തി. പിറ്റേന്ന് യാതൊരു തകരാറും ഉണ്ടായില്ല. 26-)ം തിയ്യതി രാവിലെ പിന്നെയും കൂട്ടത്തോടുകൂടി മാപ്പിളമാര്‍ വന്നു. കോമന്‍ മേനോനെ മാപ്പിളയാക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിയായിരുന്നു അവരുടെ വരവ്. അവര്‍ വന്നു പത്ത് മിനുട്ട് കഴിയുന്നതിനു മുമ്പായി വളരെ ഉച്ചത്തില്‍ ‘നകാരം’ അടി കേട്ട് തുടങ്ങി. പട്ടാളക്കാര്‍ പൂക്കോട്ടൂരില്‍ എത്തിയ വിവരം മാപ്പിളമാരെ അറിയിക്കുന്ന ‘നകാര’മടിയായിരുന്നു അത്. ഇത് കേട്ടതോടുകൂടി അവിടെ കൂടിയിരുന്ന മാപ്പിളമാരെല്ലാം ഓടി. കോമന്‍ മേനോന്‍ രക്ഷപ്പെടുകയും ചെയ്തു.” (കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം, പുറം 166-168)
ഖുര്‍ആനിലും മുഹമ്മദിലും വിശ്വസിക്കുന്ന ഏതൊരു മുസ്ലീമും ഉള്ളിന്‍റെയുള്ളില്‍ എത്രമാത്രം അപകടകാരിയാണ് എന്ന് തെളിയിക്കാന്‍ ഉതകുന്നതാണ് ഈ സംഭവ വിവരണം. അത്രയും നാള്‍ മുസ്ലീങ്ങള്‍ കോമന്‍ മേനോനെ ആദരിച്ചിരുന്നതായി അഭിനയിക്കുകയായിരുന്നു. ഇന്ത്യ പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ മുസ്ലീങ്ങള്‍ എത്ര വിദഗ്ദമായാണ് ‘തഖിയ’ ഉപയോഗിക്കുന്നത് എന്ന് നോക്കുക. മുസ്ലീങ്ങള്‍ ഈ വിധം തഖിയ ഉപയോഗിക്കുന്നതു ഖുര്‍ആനില്‍ മലക്ക് പറഞ്ഞിട്ടാണ്. ഖുര്‍ആനില്‍ നിന്നുള്ള ഈ ആയത്ത് നമുക്ക് നോക്കാം:
“സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. -അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്” (സൂറാ.3:28).
ഖുര്‍ആന്‍ അനുസരിച്ച് ഒരു മുസല്‍മാന്‍ അമുസ്ലീങ്ങളെ സ്നേഹിതരാക്കി വെക്കരുത്. ആരെങ്കിലും അങ്ങനെ അമുസ്ലീങ്ങളെ സ്നേഹിതരാക്കിയാല്‍ അവന് അല്ലാഹുവുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ അമുസ്ലീങ്ങളെ സ്നേഹിതരാക്കാന്‍ വേറെ ഒരു ഉപാധി മലക്ക് പറയുന്നത് അതേ ആയത്തില്‍ തന്നെയുണ്ട്, “നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ” എന്ന മലക്കിന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചോ? ഈ ആയത്തിന്‍റെ ഇംഗ്ലീഷ് തര്‍ജ്ജമ താഴെ കൊടുക്കുന്നു:
Let not the believers take disbelievers for their friends in preference to believers. Whoso doeth that hath no connection with Allah unless (it be) that ye but guard yourselves against them, taking (as it were) security. Allah biddeth you beware (only) of Himself. Unto Allah is the journeying. (S. 3:28, Pickthall)
“Allah unless (it be) that ye but guard yourselves against them, taking (as it were) security” എന്നാണു മലക്ക് പറയുന്നത്. അതായത് ഒരു മുസല്‍മാന് മറ്റേതെങ്കിലും മതത്തിലുള്‍പ്പെട്ട ഒരു വ്യക്തിയോട് ഒരിക്കലും ആത്മാര്‍ത്ഥതയുള്ള സ്നേഹബന്ധം ഉണ്ടാകരുതെന്നാണ് ഖുര്‍ആന്‍ കല്പിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ വഞ്ചനയാണ്. പുറമേക്ക് എത്രയൊക്കെ സ്നേഹം കാണിച്ചാലും അകത്ത്, അവനെ അവിശ്വസിക്കുകയും അവനെതിരെ കരുതലോടെ ഇരിക്കുകയും വേണം. ഇതു തഖിയ ആണ്. കാരണം, മറ്റവന്‍ ഇവനെ ആത്മാര്‍ത്ഥ സ്നേഹിതനായി പരിഗണിക്കുന്നുണ്ടാകും. അവന്‍ ഇവനെ അന്ധമായി വിശ്വസിക്കുന്നുമുണ്ടാകും. പക്ഷേ, ഖുര്‍ആന്‍റെ ഈ കല്പനയെക്കുറിച്ചു അറിയാവുന്ന ഒരു മുസ്ലീമിന് ആത്മാര്‍ത്ഥ സ്നേഹം അഭിനയിക്കമെന്നല്ലാതെ ഒരിക്കലും അവനെ ആത്മാര്‍ത്ഥ സ്നേഹിതനായി പരിഗണിക്കാന്‍ സാധിക്കില്ല. ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലുള്ള പല മുസ്ലീങ്ങള്‍ക്കും ഇങ്ങനെയൊരു ആയത്ത് ഖുര്‍ആനില്‍ ഉണ്ടെന്നു അറിയാത്തതിനാല്‍ അവര്‍ അന്യമതത്തില്‍പ്പെട്ട ആളുകളുമായി ആത്മാര്‍ത്ഥ സൗഹൃദം പുലര്‍ത്തുന്നുണ്ട്! എന്നാല്‍ ഈ ആയത്തിനെപ്പറ്റി അറിയാവുന്ന മുസ്ലീങ്ങള്‍ ഇപ്പോഴും അല്ലാഹുവിന്‍റെ കല്പന അക്ഷരംപ്രതി നടപ്പാക്കുന്നുമുണ്ട്!! ഈയൊരു സ്ഥലത്ത് മാത്രമല്ല അല്ലാഹു ഇങ്ങനെ പറഞ്ഞിരിക്കുന്നത്. വേറെ ചില ആയത്തുകള്‍ കൂടി നോക്കാം:
“സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?” (സൂറാ.4:144)
ഇവിടെ സത്യവിശ്വാസികള്‍ എന്ന് പറഞ്ഞിരിക്കുന്നത് മുസ്ലീങ്ങളെയാണ്. മുസ്ലീങ്ങള്‍ മുസ്ലീങ്ങളെ മാത്രമേ ഉറ്റമിത്രങ്ങളായി സ്വീകരിക്കാന്‍ പാടുള്ളൂ എന്നാണ് ഖുര്‍ആന്‍ അതിന്‍റെ അനുയായികളോട് കല്പിക്കുന്നത്. ഈ കല്പന അനുസരിക്കാന്‍ തയ്യാറാകുന്ന ഒരു മുസ്ലീമിന് എങ്ങനെയാണ് ഒരു ഹിന്ദുവിനെയോ ക്രിസ്ത്യനിയെയോ മറ്റ് ഏതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടവനെയോ യഥാര്‍ത്ഥ സുഹൃത്തായി സ്വീകരിക്കാന്‍ കഴിയുന്നത്? ഒരിക്കലും അവനത് കഴിയുകയില്ല!! അവരുടെ സുഹൃത്തായി നടിക്കാന്‍ മാത്രമേ ഖുര്‍ആന്‍ അനുസരിക്കുന്ന ഒരു മുസ്ലീമിന് കഴിയുകയുള്ളൂ. അതല്ലെങ്കില്‍ അവന്‍ ഖുര്‍ആന്‍ അനുസരിക്കാത്തവനായിരിക്കണം. അങ്ങനെയാണെങ്കില്‍ അവനെ മുസല്‍മാന്‍ എന്ന് പറയാന്‍ കഴിയുകയുമില്ല. വേറെ ഒരു ആയത്ത് നോക്കാം:
“സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.” (സൂറാ.5:51).
യെഹൂദരെയോ ക്രിസ്ത്യാനികളേയൊ ആത്മാര്‍ത്ഥ സുഹൃത്തുക്കളാക്കാന്‍ ഖുര്‍ആന്‍ അനുസരിക്കുന്ന ഒരു മുസ്ലീമിന് ഒരിക്കലും കഴിയുകയില്ല എന്ന് ഈ ആയത്ത് തെളിവാണ്. ഏതെങ്കിലും ഒരു മുസ്ലീം ഇക്കൂട്ടരുമായി സൌഹൃദത്തിലായാല്‍ പിന്നെ അതോടെ അവന്‍ മുസ്ലീമല്ല, യെഹൂദനോ ക്രിസ്ത്യാനിയൊ ആയി മാറുകയാണ്!! സുബര്‍ക്കത്തില്‍ മദ്യപ്പുഴയും ഹൂറികളും സ്വപ്നം കണ്ട് നടക്കുന്ന ഏതെങ്കിലും മുസല്‍മാന്‍ ഇങ്ങനെയൊരു നഷ്ടക്കച്ചവടത്തിന് തയ്യാറാകുമോ? ഇല്ലേ ഇല്ല എന്ന് ഏതൊരുവനും മനസ്സിലാകും.
ഇത്രയും വ്യക്തമായ ആയത്തുകള്‍ ഉണ്ടായിട്ടും മുസ്ലീങ്ങള്‍ അമുസ്ലീങ്ങളുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുന്നതിന് പുറകില്‍ രണ്ടു കാരണങ്ങളാണ് ഉള്ളത്:
1. ഖുര്‍ആന്‍ മാതൃഭാഷയില്‍ വായിക്കാതെ അറബിയില്‍ മാത്രം ഓതുന്നതുകൊണ്ട് അതില്‍ എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥം ഗ്രഹിക്കാത്തതിനാല്‍ അമുസ്ലീങ്ങളുമായി മുസ്ലീങ്ങള്‍ യഥാര്‍ത്ഥ സൗഹൃദം പുലര്‍ത്തുന്നു.
2. അല്ലാഹു കല്പിച്ചതുപോലെത്തന്നെ അകത്ത് കത്തിയും പുറത്തു പത്തിയുമായുള്ള സൗഹൃദം അഥവാ വഞ്ചനാത്മകമായ സൗഹൃദം.
കള്ളം കാണിക്കാനും നുണ പറയാനും മലക്ക് തന്നെ അനുവദിച്ചിരിക്കുന്നതുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്കു കള്ളത്തരങ്ങള്‍ കാണിക്കാന്‍ യാതൊരു മടിയും മന:സാക്ഷിക്കുത്തും ഇല്ല. അതുകൊണ്ടാണവര്‍ തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന ഇടങ്ങളില്‍ ഇസ്ലാം എന്ന വാക്കിന്‍റെ അര്‍ത്ഥം സമാധാനം എന്നാണെന്ന് നുണ പറഞ്ഞ് ഭൂരിപക്ഷത്തെ വഞ്ചിക്കുന്നത്. അതുകൊണ്ടാണവര്‍ തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന ഇടങ്ങളില്‍ ഭൂരിപക്ഷ സമൂഹത്തില്‍ ഉള്ളവരുമായി കപട സൌഹൃദം പുലര്‍ത്തുന്നത്. അതുകൊണ്ടാണവര്‍ തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന ഇടങ്ങളില്‍ മതേതരവാദികളായി രൂപാന്തരം പ്രാപിക്കുന്നത്. അതുകൊണ്ടാണവര്‍ തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന ഇടങ്ങളില്‍ ഭൂരിപക്ഷ സമൂഹത്തിലെ പ്രമാണിമാരെ ബഹുമാനിക്കുന്നതായി അഭിനയിക്കുന്നത്. ഇതെല്ലാം അവര്‍ക്ക് ഭൂരിപക്ഷം ഉണ്ടാകുന്ന നിമിഷം വരെ മാത്രമേയുണ്ടാകൂ. എന്നെങ്കിലും അവര്‍ ഭൂരിപക്ഷമായി മാറിയാല്‍ അന്ന് പുറത്തു വരും അവരുടെ യഥാര്‍ത്ഥ മുഖം, വര്‍ഗ്ഗീയതയുടെ ഭീഭത്സതയാല്‍ നിറഞ്ഞ വികൃത മുഖം! (തുടരും…)
One Comment on “ചരിത്രത്തില്‍ നിന്ന് പഠിക്കുക, ഇസ്ലാമിനേയും മുസ്ലീങ്ങളെയും (ഭാഗം-2)”