ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-5)
അനില്‍ കുമാര്‍ വി. അയ്യപ്പന്‍
IV. അള്ളാഹു ഗണിതശാസ്ത്രത്തില്‍ യാതൊരു അറിവുമില്ലാത്തവനാണ്.
ഖുര്‍ആനില്‍ നിന്നുള്ള ഈ കണക്ക് പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് എഴുത്തും വായനയും അറിയാത്ത മുഹമ്മദിന് ഗണിത ശാസ്ത്രത്തില്‍ എത്രമാത്രം അറിവുണ്ടായിരുന്നോ അത്രമാത്രം അറിവേ അല്ലാഹുവിനും ഉള്ളൂ എന്ന സത്യമാണ്. സ്വത്ത് ഭാഗം വെയ്ക്കുന്നതിനെ പറ്റി പറയുമ്പോഴാണ് ഈ കണക്ക് അള്ളാഹു പറയുന്നത്:
“നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക് ) ഉള്ളത്. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍ ) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.” (സൂറാ.4:11,12).
ഇതനുസരിച്ച് മാതാപിതാക്കളും ഭര്‍ത്താവും മൂന്ന് പെണ്‍മക്കളും ഉള്ള, മൂന്നു ലക്ഷം രൂപ സ്വത്തുള്ള ഒരു സ്ത്രീ മരിച്ചുപോയാല്‍ എങ്ങനെയായിരിക്കും അവരുടെ സ്വത്ത് പങ്കുവെക്കുന്നത്???
മരണപ്പെട്ട സ്ത്രീയുടെ സ്വത്തു: Rs.3,00,000
ഭര്‍ത്താവിന് അവകാശപ്പെട്ടത്: 1/4 = Rs.75,000
ബാക്കി: Rs.3,00,000- Rs.75,000= Rs.2,25,000
പെണ്മക്കള്‍ക്ക്: 2/3 = Rs.2,00,000
ബാക്കി: Rs.3,00,000 – Rs.2,75,000= Rs.25,000
മാതാവിന്: 1/6 = Rs.50,000
പിതാവിന് 1/6 = Rs.50,000
മൊത്തം Rs.75,000 + Rs.20,0000 + Rs.50,000 + Rs.50,000 = Rs.3,75,000
ആകെയുള്ളത് മൂന്നു ലക്ഷം രൂപ. അല്ലാഹു പറഞ്ഞതനുസരിച്ച് ഭാഗം വെച്ചാല്‍ എല്ലാവര്‍ക്കും കൊടുക്കണമെങ്കില്‍ എഴുപത്തയ്യായിരം രൂപ ഭാഗം വെയ്ക്കുന്നയാള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തു കൊടുക്കണം!! ഇനി ഈ മരണപ്പെട്ട സ്ത്രീയുടെ മാതാപിതാക്കള്‍ ജീവനോടെ ഇല്ല എങ്കില്‍, സ്വത്ത് ഭാഗം വെയ്ക്കുമ്പോള്‍ 25,000 രൂപ ബാക്കി വരും. അത് എന്ത് ചെയ്യണം എന്ന് അല്ലാഹു പറയുന്നില്ല! സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിന്‍റെ കണക്കാണിത്!! ഒരിക്കലും ദൈവത്തിനു ഇങ്ങനെ ഒരു അബദ്ധം പിണയുകയില്ല എന്ന് ആര്‍ക്കും അറിയാം. എന്നാല്‍ അല്ലാഹുവിനു പിണയാം, കാരണം അള്ളാഹു എന്നത് മുഹമ്മദിന്‍റെ മനസ്സിലെ ഭാവനാ സൃഷ്ടി മാത്രമാണല്ലോ. അതുകൊണ്ടാണ് ഗണിതത്തില്‍ മുഹമ്മദിനുള്ള അറിവ് മാത്രം അല്ലാഹുവിനും ഉള്ളത്.
V. അല്ലാഹുവിനു ഭാവിയെ കുറിച്ച് അറിവില്ല.
ഈ ആയത്തുകള്‍ പരിശോധിച്ചാല്‍ ഭാവിയെ കുറിച്ചുള്ള അല്ലാഹുവിന്‍റെ അജ്ഞത നമുക്ക് മനസ്സിലാക്കാം:
“സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം” (സൂറാ.3:130)
””നിങ്ങള്‍ വിജയികളായേക്കാം”” എന്നാണ് അള്ളാഹു പറയുന്നത്. അല്ലാഹുവിനു യാതൊരു ഉറപ്പുമില്ല, വിജയിക്കുമോ ഇല്ലയോ എന്ന്. വെറും പ്രതീക്ഷ മാത്രം…
““നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം.” (സൂറാ.3:132)
തന്നെയും തന്‍റെ റസൂലിനേയും അനുസരിച്ചാല്‍ അനുയായികള്‍ അനുഗൃഹീതരാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ പോലും അല്ലാഹുവിന് യാതൊരു ഉറപ്പുമില്ല. പറയുന്നത് കണ്ടില്ലേ, ”’നിങ്ങള്‍ അനുഗൃഹീതരായേക്കാം”” എന്ന്. ഇവിടേയും അല്ലാഹുവിന് പ്രതീക്ഷ മാത്രം, ഉറപ്പില്ല.
“എന്നിട്ട് നിങ്ങള്‍ അവനോട് സൌമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം” (സൂറാ.20:44)
ഇവിടേയും അല്ലാഹുവിന്‍റെ അവസ്ഥ തഥൈവ!!
“(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ? അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.” (സൂറാ.80:2,3)
ഇവിടേയും കാര്യങ്ങള്‍ക്ക് വ്യത്യാസമൊന്നുമില്ല.
“നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആ (യുദ്ധ) ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.” (സൂറാ.3:140)
“”””””വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും”’’”””
വിശ്വസിച്ചവരെ തിരിച്ചറിയണമെങ്കിലും സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിന് യുദ്ധം നടത്തേണ്ട ഗതികേടാണ്……
“അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കയാണോ?” (സൂറാ.3:142)
വെറുതെയല്ല, ഇന്ന് ധാരാളം മുസ്ലീങ്ങള്‍ ആത്മഹത്യാസ്ഫോടനങ്ങള്‍ നടത്തുന്നത്. തങ്ങള്‍ വിശ്വാസിച്ചവരാണെന്നു അല്ലാഹു തിരിച്ചറിയാന്‍ വേണ്ടി അവര്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ക്ക് അടിസ്ഥാനം ഇങ്ങനെയുള്ള ആയത്തുകളാണ്.
“രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക് ബാധിച്ച വിപത്ത് അല്ലാഹുവിന്‍റെ അനുമതിയോടെത്തന്നെയാണുണ്ടായത്. സത്യവിശ്വാസികളാരെന്ന് അവന് തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്.” (സൂറാ.3:166)
അല്ലാഹുവിനു സത്യവിശ്വാസികളെ തിരിച്ചറിയാന്‍ വേണ്ടി യുദ്ധത്തിനിടക്ക് മുസ്ലീങ്ങള്‍ക്ക് തന്നെ പണി കൊടുത്ത കാര്യമാണ് ഈ പറഞ്ഞിരിക്കുന്നത് !!!!
“നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുകയെങ്കിലും ചെയ്യൂ എന്ന് കല്‍പിക്കപ്പെട്ടാല്‍ യുദ്ധമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന് പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്. അന്ന് സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക് അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു.” (സൂറാ.3:167)
“””’””കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു””””” കാപട്യക്കാരെ തിരിച്ചറിയണമെങ്കിലും അല്ലാഹുവിനു അവരുടെ വാക്കുകള്‍ കേള്‍ക്കണം!! അവരുടെ ഹൃദയത്തില്‍ വിശ്വാസമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ അല്ലാഹുവിന് കഴിയുകയില്ല എന്ന് സമ്മതിക്കുകയാണ് ഇവിടെ.
“സത്യവിശ്വാസികളേ, നിങ്ങളുടെ കൈകള്‍കൊണ്ടും ശൂലങ്ങള്‍ കൊണ്ടും വേട്ടയാടിപ്പിടിക്കാവുന്ന വിധത്തിലുള്ള വല്ല ജന്തുക്കളും മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അദൃശ്യമായ നിലയില്‍ അല്ലാഹുവെ ഭയപ്പെടുന്നവരെ അവന്‍ വേര്‍തിരിച്ചറിയാന്‍ വേണ്ടിയത്രെ അത്. വല്ലവനും അതിന് ശേഷം അതിക്രമം കാണിച്ചാല്‍ അവന്ന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.” (സൂറാ.5:94)
”””””അദൃശ്യമായ നിലയില്‍ അല്ലാഹുവെ ഭയപ്പെടുന്നവരെ അവന്‍ വേര്‍തിരിച്ചറിയാന്‍ വേണ്ടിയത്രെ അത്””””””
പരീക്ഷയില്ലാതെ ഒന്നും അറിയാന്‍ അല്ലാഹുവിന് കഴിയില്ല.
“അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.” (സൂറാ.29:3)
പരീക്ഷ നടത്തി മാത്രമേ അല്ലാഹുവിന് കാര്യങ്ങള്‍ അറിയാന്‍ പറ്റൂ.
“നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.” (സൂറാ.67:2)
അല്ലാഹുവിന്‍റെ പരീക്ഷണ വസ്തുക്കളാണ് മനുഷ്യര്‍….
ഇനി തന്‍റെ പ്രവാചകന്‍റെ കാര്യത്തിലും അല്ലാഹിവിനു ഉറപ്പില്ല. നോക്കാം:
“ഇയാള്‍ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു.” (സൂറാ.11:12)
”””””’നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം””””””” അല്ലാഹുവിന് യാതൊരു ഉറപ്പുമില്ല!!!!
“അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ് പോയതിനെത്തുടര്‍ന്ന് (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.” (സൂറാ.18:6).
””””നീ ജീവനൊടുക്കുന്നവനായേക്കാം””””” തന്‍റെ പ്രവാചകന്‍ ആത്മഹത്യ ചെയ്യുമോ ഇല്ലയോ എന്ന് അല്ലാഹുവിന് ഒരു പിടിയുമില്ല!!
“അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍ നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം” (സൂറാ.26:3)
ഇവിടേയും കാര്യങ്ങള്‍ തഥൈവ!!
ഭാവിയെ കുറിച്ച് മുഹമ്മദിന് അറിവുള്ള കാര്യങ്ങള്‍ മാത്രമേ അല്ലാഹുവിനും അറിയൂ എന്ന്‍ ഈ ആയത്തുകള്‍ നമ്മളോട് പറയുന്നുണ്ട്. അള്ളാഹു മുഹമ്മദിന്‍റെ മനസ്സിലെ സാങ്കല്പിക സൃഷ്ടി മാത്രമാണെന്ന് അടിവരയിട്ടുറപ്പിക്കുകയാണ് ഈ ആയത്തുകള്‍ . (തുടരും…)