ആരോ എഴുതിയ മണ്ടന്‍ ആയത്തുകള്‍ അഥവാ മലക്കിന്റെയും മുഹമ്മദിന്റെയും വെളിവുകേടുകള്‍ (ഭാഗം-2)
അനില്‍കുമാര്‍ വി അയ്യപ്പന്
മുഹമ്മദിന് എഴുത്തും വായനയും അറിയാത്തത് കൊണ്ട് തങ്ങള്‍ എന്തൊക്കെ എഴുതി വെച്ചാലും അത് പരിശോധിച്ച് നോക്കി തെറ്റു കണ്ടുപിടിക്കാന്‍ അദ്ദേഹത്തിനു കഴിയുകയില്ല എന്നറിയാവുന്ന സ്വഹാബിമാര്‍ തങ്ങളുടെ മനോബോധപ്രകാരം സ്വന്തം ഇഷ്ടത്തിന് എഴുതി വെച്ചതാണ് ഖുര്‍ആന്‍ എന്ന യുദ്ധപ്പുസ്തകം. ഖുര്‍ആനിലെ ഓരോ എഴുത്തുകാരും തങ്ങള്‍ക്ക് ബോധിച്ചത് പോലെയാണ് ഖുര്‍ആനില്‍ ഓരോ കാര്യവും എഴുതി വെച്ചിരിക്കുന്നത് എന്നതിനുള്ള മറ്റൊരു തെളിവ് നാം ഇവിടെ പരിശോധിക്കാന്‍ പോകുകയാണ്. ആദമിന്റെ സൃഷ്ടിപ്പിന്റെ സമയത്ത് ഇബ്ലിസ് ഇടങ്കോലിട്ടു എന്നൊരു കെട്ടുകഥ പണ്ട് അറേബ്യയില്‍ നിലവിലുണ്ടായിരുന്നു. ആ കെട്ടുകഥ ഖുര്‍ആനില്‍ വന്നപ്പോള്‍ എങ്ങനെയാണ് ഓരോ എഴുത്തുകാരും അത് രേഖപ്പെടുത്തി വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം:
ഒരു എഴുത്തുകാരന്റെ അഭിപ്രായത്തില്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നതിനു മുന്‍പ് അള്ളാ മലക്കുകളോട് അത് പറയുന്നുണ്ട്, മലക്കുകള്‍ അതിന് മറുപടി ഒന്നും പറയാതെ അള്ളാ പറഞ്ഞത് പോലെതന്നെ ചെയ്യുകയാണ്:
“നിന്റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്. അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്റെ ആത്മാവില്‍ നിന്ന് അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന് പ്രണമിക്കുന്നവരായിക്കൊണ്ട് നിങ്ങള്‍ വീഴുവിന്‍. അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു. ഇബ്ലീസ് ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന് വിസമ്മതിച്ചു” (സൂറാ. ഹിജ്റ്. 15:28-31)
എന്നാല്‍ മറ്റൊരു എഴുത്തുകാരന്റെ മാതാപിതാക്കള്‍ കൂടുതല്‍ ഭാവനാസമ്പന്നരായിരുന്നു എന്ന് തോന്നുന്നു. കാരണം, പുള്ളി എഴുതി വെച്ചിരിക്കുന്നത് മനുഷ്യനെ സൃഷ്ടിക്കുന്ന കാര്യത്തില്‍ മലക്കുകള്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു എന്നാണ്!! ഈ ആയത്ത് നോക്കൂ:
“ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്റെ നാഥന് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന് (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം. അവന് (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന് മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്മാരാണെങ്കില് ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക് സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വ്വജ്ഞനും അഗാധജ്ഞാനിയും. അനന്തരം അവന് (അല്ലാഹു) പറഞ്ഞു: ആദമേ, ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന് (ആദം) അവര്‍ക്ക് ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവന് (അല്ലാഹു) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ? ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ; അവന് വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന് സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു. ആദമേ, നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു” (സൂറാ.പശു. 2:30-34)
ഈ കഥ വായിച്ചാല്‍ തോന്നുക മലക്കുകള്‍ക്ക് അല്ലഹുവിനേക്കാള്‍ ജ്ഞാനം ഉണ്ടെന്നാണ്! കാരണം, അവര്‍ ഭാവിയില്‍ മനുഷ്യന് മുഖാന്തരം ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ അല്ലാഹുവിന് പഠിപ്പിച്ചു കൊടുക്കുന്നുണ്ട്!! രണ്ട് കഥകളിലെയും വിവരങ്ങളിലുള്ള വ്യത്യാസം വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ? ഒന്നാമത്തെ കഥയില്‍ ഭൂമിയിലെ ഖലീഫയെപ്പറ്റി അള്ളാ മിണ്ടുന്നതെയില്ല, രണ്ടാമത്തെ കഥയില്‍ കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തെ പറ്റി മിണ്ടാട്ടമേയില്ല!! രണ്ടാമത്തെ കഥയുടെ എഴുത്തുകാരന് ആദം മലക്കുകള്‍ക്ക് നാമങ്ങള്‍ പഠിപ്പിച്ചു കൊടുത്ത കഥ കൂടി കിട്ടിയിട്ടുണ്ട്. അതാണ് മുന്‍പേ പറഞ്ഞത്, പുള്ളിയുടെ മാതാപിതാക്കള്‍ കൂടുതല്‍ ഭാവനാസമ്പന്നരായിരുന്നു എന്ന്. മറ്റാരും കേള്‍ക്കാത്ത കഥകള്‍ പുള്ളി കേട്ടിട്ടുണ്ട്! വേറൊരു പുള്ളിക്കാരന് ഈ കഥ കേട്ടിട്ടുള്ളത് ഇങ്ങനെയാണ്:
“നിന്റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്. അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്റെ ആത്മാവില്‍ നിന്ന് ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന് പ്രണാമം ചെയ്യുന്നവരായി വീഴണം. അപ്പോള്‍ മലക്കുകള്‍ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു; ഇബ്ലീസ് ഒഴികെ. അവന് അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു” (സൂറാ.സ്വാദ്. 38:71-74)
കളിമണ്ണില്‍ നിന്നും സംവിധാനം ചെയ്ത മനുഷ്യനില്‍ അല്ലാഹുവിന്റെ ആത്മാവില്‍ നിന്നും ഊതുന്ന കഥ വേറെ ആരും കേട്ടിട്ടില്ല എന്നാണ് തോന്നുന്നത്. കാരണം മറ്റാരും അത് പറഞ്ഞ് കണ്ടില്ല! ആദമിനെ സൃഷ്ടിച്ചപ്പോള്‍ ഇബ്ലിസ് ഉടക്കുണ്ടാക്കിയ കഥ മറ്റ് എഴുത്തുകാര്‍ എങ്ങനെയാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം:
“നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ). അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന് ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്റെ രക്ഷിതാവിന്റെ കല്പന അവന് ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക് (അല്ലാഹുവിന്) പകരം കിട്ടിയത് വളരെ ചീത്ത തന്നെ” (സൂറാ.ഗുഹ.18:50)
ഇതിലെ തമാശ കണ്ടോ? ആദമിന് സുജൂദ് ചെയ്യാന്‍ അള്ളാ കല്പിച്ചത് മലക്കുകളോട്, ഇബ്ലിസ് ആണെങ്കില്‍ മലക്കല്ല, ജിന്ന് ആണ്!! മലക്കുകളോട് ചെയ്യാന്‍ പറഞ്ഞ കാര്യം ജിന്ന് വര്‍ഗ്ഗത്തില്‍പെട്ട ഒരുത്തന് ചെയ്തില്ല എന്ന് പറഞ്ഞ് അള്ളാ അവനെ ശപിക്കുകയാണ്, നല്ല തമാശ തന്നെ!! മാത്രമല്ല ഈ കഥ എഴുതിയ പുള്ളിയുടെ വിചാരം ഇബ്ലിസിന് ഭാര്യയുണ്ട് എന്നാണ്. കണ്ടില്ലേ അള്ളാ പറഞ്ഞതായി ആ പുള്ളി എഴുതി വെച്ചിരിക്കുന്നത്, നിങ്ങള്‍ എന്നെ വിട്ട് അവനെയും “അവന്റെ സന്തതികളെയും” രക്ഷാധികാരികളാക്കുകയാണോ? എന്ന്. ഖുര്‍ആന്റെ എഴുത്തുകാരുടെ വിശ്വാസപ്രകാരം ഇണയില്ലാതെ സന്തതി ഉണ്ടാകില്ലല്ലോ. (അല്ലാഹുവിന് ഒരു ഇണയില്ലാതിരിക്കെ എങ്ങനെയാണ് അല്ലാഹുവിന് മകനുണ്ടാകുക എന്ന് ഈസയുമായി ബന്ധപ്പെട്ട് ഈ എഴുത്തുകാര്‍ ചോദിക്കുന്നുമുണ്ട്). അപ്പോള്‍ ഇബ്ലിസിന് സന്തതി ഉണ്ടെന്ന് ഈ എഴുത്തുകാരന് പറയുന്നതില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത് കുറഞ്ഞ പക്ഷം ഈ പുള്ളിയെങ്കിലും വിചാരിച്ചിരിക്കുന്നത് ഇബ്ലിസിന് ഇണയുണ്ടെന്നാണ്!!
ഇനി വേറൊരു എഴുത്തുകാരന് ഈ കഥയില്‍ ഇബ്ലിസിന്റെ മറുപടി എങ്ങനെയാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം:
“തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന് പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല. അവന് (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്പിച്ചപ്പോള് സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത് തടസ്സമായിരുന്നു ? അവന് പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും” (സൂറാ.ഉന്നതസ്ഥലങ്ങള്‍.7:11,12)
സൂറാ.18:50 എഴുതിയ പുള്ളിക്ക് ഈ കഥകള്‍ ഒന്നും അറിയില്ലായിരുന്നു എന്ന് തോന്നുന്നു, കാരണം അദ്ദേഹത്തിന്റെ വേര്‍ഷനില്‍ ഇതൊന്നും ഇല്ല. ഇനി അടുത്ത എഴുത്തുകാരന്റെ വേര്‍ഷന്‍ എങ്ങനെയായിരുന്നു എന്ന് നോക്കാം:
“അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ് ന്യായം? അവന് പറഞ്ഞു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യന് ഞാന്‍ പ്രണമിക്കേണ്ടവനല്ല” (സൂറാ.ഹിജ്റ്. 15:32,33)
ഇനി വേറൊരാളുടെ വേര്‍ഷന്‍ നോക്കിയാല്‍ അത് ഇതിനേക്കാള്‍ രസകരമാണ്:
“നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ. അവന് പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന് ഞാന്‍ പ്രണാമം ചെയ്യുകയോ? അവന് പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും” (സൂറാ. നിശായാത്ര. 17:61,62)
ഈ പുള്ളിക്ക് കഥയുടെ കൂടുതല്‍ വിവരങ്ങള്‍ മാതാപിതാക്കളില്‍ നിന്നും കിട്ടിയിട്ടുണ്ട്. മറ്റ് രണ്ട് പേരും പറയാത്ത കാര്യങ്ങളാണ് ഈ പുള്ളിക്കാരന് പറയുന്നത്. ഇനി അടുത്ത ആളുടെ വേര്‍ഷന്‍ നോക്കാം:
“അവന് (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ? അവന് (ഇബ്ലീസ്) പറഞ്ഞു: ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന് സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു” (സൂറാ.സ്വാദ്. 38: 75,76).
അള്ളാഹു ഇബ്ലിസിനോട് ഇങ്ങനെ ചോദിച്ച കാര്യം ഈ പുള്ളിക്ക് മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന് നമുക്ക് മനസ്സിലാക്കാം. കാരണം അള്ളാ ഇങ്ങനെ ചോദിച്ചതായി വേറെ ആരും എഴുതി വെച്ചിട്ടില്ല!!
സത്യത്തില്‍ എന്താണ് അന്ന് ഇബ്ലിസ് പറഞ്ഞത്? “ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും” എന്നാണോ അതോ “കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യന് ഞാന്‍ പ്രണമിക്കേണ്ടവനല്ല” എന്നാണോ അതോ “നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന് ഞാന്‍ പ്രണാമം ചെയ്യുകയോ? അവന് പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും” എന്നാണോ അതോ “ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന് സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു” എന്നാണോ? ഒറ്റ ഒരു സന്ദര്‍ഭം ആണ് ഇത്. ആ ഒരു സന്ദര്‍ഭത്തില്‍ ഇബ്ലിസ് പറഞ്ഞ മറുപടിയായി ഖുര്‍ആന്റെ എഴുത്തുകാര്‍ എഴുതി വെച്ചിരിക്കുന്നത് പല മറുപടികളാണ്. ഓരോരോ എഴുത്തുകാര്‍ തങ്ങള്‍ക്ക് ബോധിച്ചത് പോലെ എഴുതി വെച്ചതാണ് ഖുര്‍ആന്‍ എന്ന് മനസ്സിലാക്കാന്‍ ഇതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ എന്തെങ്കിലും വേണോ?
ഇനി നമുക്ക് ഈ കഥയില്‍ അല്ലാഹു പറഞ്ഞതായി ഓരോരുത്തര് എഴുതി വെച്ചത് നോക്കാം. വിസ്തരഭയത്താല്‍ വിശദീകരണം നല്‍കുന്നില്ല, വ്യത്യാസങ്ങള്‍ വായനക്കാര്‍ തന്നെ മനസ്സിലാക്കിക്കോളൂ:
“അവന് (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു” (സൂറാ. ഉന്നതസ്ഥലങ്ങള്‍. 7:13)
“അവന് പറഞ്ഞു: നീ ഇവിടെ നിന്ന് പുറത്ത് പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. തീര്‍ച്ചയായും ന്യായവിധിയുടെ നാള് വരെയും നിന്റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്” (സൂറാ. ഹിജ്റ്.15:34,35)
“അവന് (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ ഇവിടെ നിന്ന് പുറത്ത് പോകണം. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. തീര്‍ച്ചയായും ന്യായവിധിയുടെ നാള് വരെയും നിന്റെ മേല്‍ എന്റെ ശാപം ഉണ്ടായിരിക്കുന്നതാണ്” (സൂറാ.സ്വാദ്. 38:77,78)
ഇതിനുള്ള ഇബ്ലിസിന്റെ മറുപടിയും അല്ലാഹുവിന്റെ പ്രതികരണവും എന്താണെന്ന് കാണണോ? അതും ഓരോരുത്തര് താന്താങ്ങള്‍ക്ക് ബോധിച്ചത് പോലെയാണ് എഴുതി വെച്ചിരിക്കുന്നത്:
“അവന് പറഞ്ഞു: മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി നല്കേണമേ. അവന് ( അല്ലാഹു ) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു” (സൂറാ. ഉന്നതസ്ഥലങ്ങള്‍. 7:14,15)
“അവന് പറഞ്ഞു: എന്റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ. അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും. ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ” (സൂറാ. ഹിജ്റ്.15:36-38)
“അവന് (ഇബ്ലീസ്) പറഞ്ഞു: എന്റെ രക്ഷിതാവേ, എന്നാല്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി അനുവദിച്ചു തരേണമേ. (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു. നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം വരെ” (സൂറാ.സ്വാദ്. 38:79-81)
വിവരണങ്ങളിലെ വ്യത്യാസം ശ്രദ്ധിച്ചു കാണുമല്ലോ. “മനുഷ്യര്‍” ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ’ എന്നാണ് ഇബ്ലിസ് പറഞ്ഞത് എന്നൊരാള്‍ പറയുമ്പോള്‍ മറ്റ് രണ്ടുപേര്‍ പറയുന്നത് “അവര്‍” ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ’ എന്നാണ് ഇബ്ലിസ് പറഞ്ഞത് എന്നാണ്. സത്യത്തില്‍ ഇബ്ലിസ് മനുഷ്യര്‍ എന്നാണോ പറഞ്ഞത് അതോ അവര്‍ എന്നാണോ പറഞ്ഞത്? ആ, ആര്‍ക്കറിയാം! “നീ എനിക്ക് അവധി നല്കേണമേ” എന്നാണ് ഇബ്ലിസ് പറഞ്ഞത് എന്നൊരാള്‍ പറയുമ്പോള്‍ മറ്റൊരാള്‍ പറയുന്നത് “എനിക്ക് നീ അവധി നീട്ടിത്തരേണമേ” എന്നാണ് ഇബ്ലിസ് പറഞ്ഞത് എന്നാണ്. എന്നാല്‍ മൂന്നാമത്തെയാള്‍ പറയുന്നത് “നീ എനിക്ക് അവധി അനുവദിച്ചു തരേണമേ” എന്നാണ് ഇബ്ലിസ് പറഞ്ഞത് എന്നാണ്!! ഇതില്‍ ഏതാണ് ഇബ്ലിസ് പറഞ്ഞത് എന്ന് ആരും ചോദിക്കരുത്, കഥയില്‍ ചോദ്യമില്ല എന്ന് പണ്ട് കാര്ന്നോമ്മാര് പറഞ്ഞിട്ടുള്ളത് വെറുതെയല്ല!! ഇതുപോലെത്തന്നെയാണ് അല്ലാഹുവിന്റെ മറുപടിയുടെ കാര്യത്തിലും, മൂന്ന് പേരും മൂന്ന് വിധത്തിലാണ് അക്കാര്യം പറയുന്നത്.
ഇനി അല്ലാഹുവിന്റെ മറുപടിയോടുള്ള ഇബ്ലിസിന്റെ പ്രതികരണം എങ്ങനെയുള്ളതാണെന്നാണ് ഓരോരുത്തര് എഴുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം:
“അവന് (ഇബ്ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. അവന് (അല്ലാഹു) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട് നീ ഇവിടെ നിന്ന് പുറത്ത് കടക്കൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും” (സൂറാ. ഉന്നതസ്ഥലങ്ങള്‍. 7:16,17)
“അവന് പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന് നിന്റെ നിഷ്കളങ്കരായ ദാസന്മാരൊഴികെ. അവന് (അല്ലാഹു) പറഞ്ഞു: എന്നിലേക്ക് നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്. തീര്‍ച്ചയായും എന്റെ ദാസന്മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ. തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു. അതിന് ഏഴ് കവാടങ്ങളുണ്ട്. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്. തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും. നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച് കൊള്ളുക. (എന്ന് അവര്‍ക്ക് സ്വാഗതം ആശംസിക്കപ്പെടും.) അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും. അവിടെവെച്ച് യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന് അവര്‍ പുറത്താക്കപ്പെടുന്നതുമല്ല. (സൂറാ.ഹിജ്റ്. 15:39-48)
“അവന് (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ. അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത് കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു. തീര്‍ച്ചയായും എന്റെ ദാസന്മാരാരോ അവരുടെ മേല്‍ നിനക്ക് യാതൊരു അധികാരവുമില്ല. കൈകാര്യകര്‍ത്താവായി നിന്റെ രക്ഷിതാവ് തന്നെ മതി” (സൂറാ. നിശായാത്ര. 18:63-65)
“അവന് (ഇബ്ലീസ്) പറഞ്ഞു: നിന്റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്കളങ്കരായ ദാസന്മാരൊഴികെ. അവന് (അല്ലാഹു) പറഞ്ഞു: അപ്പോള്‍ സത്യം ഇതത്രെ- സത്യമേ ഞാന്‍ പറയുകയുള്ളൂ- നിന്നെയും അവരില്‍ നിന്ന് നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും” (സൂറാ.സ്വാദ്. 38:82-85)
വൈക്കോല്‍ തുറുവില്‍ സൂചി തപ്പുന്നത് പോലെയാണ് ഇതില്‍ ഇബ്ലിസ് പറഞ്ഞതും അള്ളാഹു പറഞ്ഞതും തപ്പിയെടുക്കുക എന്ന് പറഞ്ഞാല്‍! യഥാര്‍ത്ഥത്തില്‍ ഇതില്‍ ഏതാണ് സത്യം? ഊഹത്തെ പിന്തുടരുകയല്ലാതെ ഒരു മുസ്ലീമിന് ഇക്കാര്യത്തില്‍ സത്യമറിയാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല എന്നതാണ് സത്യം. തീര്‍ന്നിട്ടില്ല, ആദമിനെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറംതള്ളാന്‍ ഇടയായതായി ആരോപിക്കപ്പെടുന്ന ഒരു സംഭവത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ഖുര്‍ആന്റെ എഴുത്തുകാര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്, അതുംകൂടി നമുക്കൊന്ന് നോക്കാം:
“ആദമേ, നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു. എന്നാല്‍ പിശാച് അവരെ അതില്‍ നിന്ന് വ്യതിചലിപ്പിച്ചു. അവര്‍ ഇരുവരും അനുഭവിച്ചിരുന്നതില്‍ (സൌഭാഗ്യം) നിന്ന് അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും. അനന്തരം ആദം തന്റെരക്ഷിതാവിങ്കല് നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്കി. അവന് പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ. നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.” (സൂറാ.പശു.2:35-38)
“ആദമേ, നീയും നിന്റെ ഇണയും കൂടി ഈ തോട്ടത്തില്‍ താമസിക്കുകയും, നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചു പോകരുത്. എങ്കില്‍ നിങ്ങള്‍ ഇരുവരും അക്രമികളില്‍ പെട്ടവരായിരിക്കും എന്നും (അല്ലാഹു പറഞ്ഞു.) അവരില്‍ നിന്ന് മറച്ചു വെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്കു വെളിപ്പെടുത്തുവാനായി പിശാച് അവര്‍ ഇരുവരോടും ദുര്‍മന്ത്രണം നടത്തി. അവന് പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് ഈ വൃക്ഷത്തില്‍ നിന്ന് നിങ്ങള്‍ ഇരുവരെയും വിലക്കിയിട്ടുള്ളത് നിങ്ങള്‍ ഇരുവരും മലക്കുകളായിത്തീരുമെന്നത് കൊണ്ടോ, നിങ്ങള്‍ ഇവിടെ നിത്യവാസികളായിത്തീരുമെന്നത് കൊണ്ടോ അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളില്‍പ്പെട്ടവനാണ് എന്ന് അവരോട് അവന് സത്യം ചെയ്ത് പറയുകയും ചെയ്തു. അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന് തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി. അവര്‍ ഇരുവരെയും വിളിച്ച് അവരുടെ രക്ഷിതാവ് പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുമില്ലേ? അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും. അവന് (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളായിരിക്കും. നിങ്ങള്‍ക്ക് ഭൂമിയില്‍ വാസസ്ഥലമുണ്ട്. ഒരു നിശ്ചിതസമയം വരെ ജീവിതസൌകര്യങ്ങളുമുണ്ട്. അവന് പറഞ്ഞു: അതില്‍ (ഭൂമിയില്‍) തന്നെ നിങ്ങള്‍ ജീവിക്കും. അവിടെ തന്നെ നിങ്ങള്‍ മരിക്കും. അവിടെ നിന്ന് തന്നെ നിങ്ങള്‍ പുറത്ത് കൊണ്ട് വരപ്പെടുകയും ചെയ്യും” (സൂറാ.ഉന്നതസ്ഥാനങ്ങള്‍. 7:19-25)
“അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും ഇവന് നിന്റെയും നിന്റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ട് പേരെയും അവന് സ്വര്‍ഗത്തില്‍ നിന്ന് പുറം തള്ളാതിരിക്കട്ടെ (അങ്ങനെ സംഭവിക്കുന്ന പക്ഷം) നീ കഷ്ടപ്പെടും. തീര്‍ച്ചയായും നിനക്ക് ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം. നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം. അപ്പോള്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്കി: ആദമേ, അനശ്വരത നല്കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച് പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ? അങ്ങനെ അവര്‍ (ആദമും ഭാര്യയും) ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും, അങ്ങനെ പിഴച്ച് പോകുകയും ചെയ്തു. അനന്തരം അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു. അവന് (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ രണ്ട് പേരും ഒന്നിച്ച് ഇവിടെ നിന്ന് ഇറങ്ങിപ്പോകുകണിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. എന്നാല്‍ എന്റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആര് പിന്‍പറ്റുന്നുവോ അവന് പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല” (സൂറാ.ത്വാഹാ.20:117-123)
ഈ വിവരണങ്ങളില്‍ ഉള്ള വൈരുദ്ധ്യം ഒറ്റ വായനയില്‍ തന്നെ ഏതൊരാള്‍ക്കും മനസ്സിലാകും എന്നത് കൊണ്ട് വിശദീകരിച്ച് സമയം കളയുന്നില്ല. ഇതാണ് ഖുര്‍ആന്റെ അവസ്ഥ!! ഓരോരുത്തര് തനിക്ക് തോന്നിയത് പോലെ ഓരോന്ന് എഴുതിയുണ്ടാക്കിയിട്ട് അത് മലക്കിന്റെ മേല്‍ ആരോപിക്കുകയാണ് ഖുര്‍ആന്റെ എഴുത്തുകാര്‍ ചെയ്തിരിക്കുന്നത്. ഈ ജാതി വൈരുദ്ധ്യങ്ങള്‍ ഉള്ള സാധനമാണ് പ്രപഞ്ചം ഉണ്ടാക്കുന്നതിനും മുന്‍പേ അല്ലാഹു സ്വര്‍ണ്ണപ്പേന കൊണ്ട് സ്വര്‍ണ്ണഫലകത്തില്‍ എഴുതി ലൌഹ്ഫുല്‍ മഹ്ഫൂസില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്ന് മുസ്ലീങ്ങള്‍ വമ്പ് പറയുന്നത്. മുഹമ്മദിന് എഴുതാനും വായിക്കാനുമെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഇതൊക്കെയൊന്ന് നോക്കി എഡിറ്റ് ചെയ്ത് ഇതുപോലെയുള്ള വൈരുദ്ധ്യങ്ങള്‍ ഒക്കെ നീക്കി മനുഷ്യര്‍ക്ക് ബോറടിക്കാതെ വായിക്കാന്‍ പറ്റുന്ന വിധത്തില്‍ ആക്കുമായിരുന്നു. എന്ന് മാത്രമല്ല, അദ്ദേഹത്തിനു എഴുത്തും വായനയും അറിയുമായിരുന്നെങ്കില്‍ ഇതുപോലെയുള്ള വൈരുദ്ധ്യങ്ങള്‍ ഇതില്‍ എഴുതി വെക്കാന്‍ ഇതിന്റെ എഴുത്തുകാര്‍ ധൈര്യം കാണിക്കുകയും ഇല്ലായിരുന്നു. തെറ്റ് പറ്റിയത് മലക്കിനാണ്. ഒരു ഗ്രന്ഥം ഇറക്കുമ്പോള്‍ അത് എഴുതാനും വായിക്കാനും കഴിയുന്ന ഒരാളെക്കൊണ്ട് ചെയ്യിക്കണം എന്ന് ചിന്തിക്കാനുള്ള ബോധം ഇല്ലാതായിപ്പോയാല്‍ ഇങ്ങനെയിരിക്കും എന്ന് മലക്കിന് ഇപ്പോഴായിരിക്കും മനസ്സിലായിട്ടുണ്ടാവുക!!! (തുടരും…)
7 Comments on “ആരോ എഴുതിയ മണ്ടന്‍ ആയത്തുകള്‍ അഥവാ മലക്കിന്റെയും മുഹമ്മദിന്റെയും വെളിവുകേടുകള്‍ (ഭാഗം-2)”
വ്യാഖ്യാനഫാക്ടറി ദാവാദീനികളെ കാണുന്നില്ലല്ലോ…
സത്യമാർഗ്ഗം വായിക്കരുത് എന്ന് ഫത്വ വല്ലോം ഇറങ്ങിയോ ആവോ…??
താങ്കള്‍ക്കുള്ള മികച്ച എതിരാളി സാകിര്‍ നായിക് ആയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത് ഇത്രേം അറിവുള്ള താങ്കള്‍ക്ക് അയാളുടെ കള്ളത്തരങ്ങള്‍ പൊളിച്ചെഴുതാന്‍ കഴിയില്ലേ ….ക്രൈസ്തവരെ പറ്റി യേശു ദൈവമല്ല എന്ന് വാദിക്കുന്നതും അതില്‍ വിജയിക്കുന്നു എന്ന് വരുത്തുന്നതും അനേകം വീഡിയോസ് ഞാന്‍ കാണുകയുണ്ടായി .രണ്ടു ഗ്രന്ഥങ്ങളും അറിയാവുന്ന ഒരാള്‍ക്കേ അതിനെ പ്രതിരോധിക്കാന്‍ പറ്റൂ,,,,,താങ്കള്‍ക്ക് കഴിയും ..god bless.ഇന്ത്യയില്‍ കഴിയില്ലെങ്കില്‍ ഉള്ള സ്ഥലത്ത് പോയി ഒരു സംവാദം നടത്തിയാല്‍ കൂടി നല്ലതാകും എന്ന് കരുതുന്നു..എന്റെ അഭിപ്രായമാണ് ..ഒരുപാട് പേര് രക്ഷപെടുമല്ലോ ………..
സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്വര്‍ക്ക് എന്ന ക്രൈസ്തവ സംഘടന വര്‍ഷങ്ങളോളം സക്കീര്‍ നായിക്കിനെ സംവാദത്തിന് ക്ഷണിച്ചിട്ടുള്ളതാണ്. സക്കീര്‍ നായിക്ക് വന്നില്ല. അവസാനം “സക്കീര്‍ നായിക്കിനെ സാക്ഷിയുമായുള്ള സംവാദത്തിനു കൊണ്ടുവരുന്നവര്‍ക്ക് സംവാദം കഴിഞ്ഞ ഉടനെ തന്നെ ഒരു ലക്ഷം രൂപയും ഒരു നാനോ കാറും സമ്മാനമായി നല്‍കും” എന്ന് ഞങ്ങള്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. (എം.എം.അക്ബറിനെ സാക്ഷിയുമായുള്ള സംവാദത്തിനു കൊണ്ടുവരുന്നവര്‍ക്ക് സംവാദം കഴിഞ്ഞ ഉടനെ തന്നെ ഒരു ലക്ഷം രൂപ ഇനാം ആയി നല്‍കും എന്ന് സാക്ഷി പ്രഖ്യാപിച്ചിട്ടുണ്ട്, TRUTH FIGHTERS എന്ന ഫേസ്ബുക്ക് ഗ്രൂപ്പും ഒരു ലക്ഷം രൂപ ഇനാം നല്‍കും). എന്നിട്ടും സക്കീര്‍ നായിക്ക് സംവാദത്തിനു വന്നിട്ടില്ല. വരാനുള്ള സാധ്യത വളരെ വളരെ കുറവുമാണ്. ഇസ്ലാമിക വിഷയത്തില്‍ അറിവില്ലാത്ത ആളുകളോട് മാത്രമേ അയാള്‍ സംവാദം നടത്തൂ.
1400 വർഷങ്ങളായി എന്നിട്ടും അതിനെ വച്ചുവെക്കാൻ തന്നെപ്പോലെയുള്ള കുബുദ്ധികൾ അന്ന് അറബികളിലും ഉണ്ട് അവർക്ക് പോലും ഖുർആനിന് പകരമായി ഒരായത്ത് കൊണ്ടുവരാൻ സാധിച്ചിട്ടില്ല
അത് വിവരമില്ലാത്തത് കൊണ്ടുള്ള തോന്നലാണ്. ധാരാളം പേര് ആയത്തോ സൂറകളോ മാത്രമല്ല, കിത്താബ് തന്നെ പകരം കൊണ്ടുവന്നിട്ടുണ്ട്. al-Furqan al-Haqq എന്നൊരു അറബി ഗ്രന്ഥം എന്തുകൊണ്ടാണ് ഇന്ത്യയില്‍ നിരോധിച്ചത് എന്നൊന്ന് അന്വേഷിച്ചു നോക്ക്, അപ്പൊ മനസ്സിലാകും നിങ്ങളുടെ ഈ വീരവാദത്തിന്റെ പൊള്ളത്തരം. ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായിമാറിയ Al Saffee, Al Mahdee എന്നീ രണ്ട് മുന്‍ ഇസ്ലാമിക പണ്ഡിതന്മാര് ആണ് ഈ പുസ്തകം എഴുതിയത്. നിങ്ങളുടെയൊക്കെ ഈ വെല്ലുവിളിക്ക് മറുപടിയായി അവര്‍ എഴുതിയതാണ്. Anis Shorosh അത്ഇ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അറബിയിലുള്ള അല്‍ ഫുര്‍ഖാന്‍ വായിച്ച ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രധാനമന്ത്രിക്ക് പരാതി കൊടുത്തു, ഈ പുസ്തകം ഇന്ത്യയില്‍ നിരോധിക്കണം എന്നും പറഞ്ഞുകൊണ്ട്. നിരോധിക്കാന്‍ വേണ്ടി അവര്‍ പറഞ്ഞ കാരണം, ഇത് വായിക്കുന്ന സാധാരണക്കാരായ മുസ്ലീങ്ങള്‍ക്ക് ഖുര്‍ആനുമായി ഈ പുസ്തകം മാറിപ്പോകാന്‍ ഇടയുണ്ട് എന്നതായിരുന്നു. മുസ്ലീം വോട്ടു ബാങ്കില്‍ കണ്ണുള്ളത് കൊണ്ട് ഇന്ത്യാ ഗവണ്മെന്റ് ഈ പുസ്തകം നിരോധിക്കുകയും ചെയ്തു! ഇതൊന്നും അറിയാതെയാണോ കമന്റ് തൊഴിലാളി ഇവിടെ കിടന്ന് ഇങ്ങനെ കരയുന്നത്?
3 July, 2021, 4:20
Your comment is awaiting approval.
1400 വർഷങ്ങളായി എന്നിട്ടും അതിനെ കവച്ചുവെക്കാൻ തന്നെപ്പോലെയുള്ള കുബുദ്ധികൾ അന്ന് അറബികളിലും ഉണ്ട് അവർക്ക് പോലും ഖുർആനിന് പകരമായി ഒരായത്ത് കൊണ്ടുവരാൻ സാധിച്ചിട്ടില്ല
അത് വിവരമില്ലാത്തത് കൊണ്ടുള്ള തോന്നലാണ്. ധാരാളം പേര് ആയത്തോ സൂറകളോ മാത്രമല്ല, കിത്താബ് തന്നെ പകരം കൊണ്ടുവന്നിട്ടുണ്ട്. al-Furqan al-Haqq എന്നൊരു അറബി ഗ്രന്ഥം എന്തുകൊണ്ടാണ് ഇന്ത്യയില്‍ നിരോധിച്ചത് എന്നൊന്ന് അന്വേഷിച്ചു നോക്ക്, അപ്പൊ മനസ്സിലാകും നിങ്ങളുടെ ഈ വീരവാദത്തിന്റെ പൊള്ളത്തരം. ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായിമാറിയ Al Saffee, Al Mahdee എന്നീ രണ്ട് മുന്‍ ഇസ്ലാമിക പണ്ഡിതന്മാര് ആണ് ഈ പുസ്തകം എഴുതിയത്. നിങ്ങളുടെയൊക്കെ ഈ വെല്ലുവിളിക്ക് മറുപടിയായി അവര്‍ എഴുതിയതാണ്. Anis Shorosh അത്ഇ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അറബിയിലുള്ള അല്‍ ഫുര്‍ഖാന്‍ വായിച്ച ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രധാനമന്ത്രിക്ക് പരാതി കൊടുത്തു, ഈ പുസ്തകം ഇന്ത്യയില്‍ നിരോധിക്കണം എന്നും പറഞ്ഞുകൊണ്ട്. നിരോധിക്കാന്‍ വേണ്ടി അവര്‍ പറഞ്ഞ കാരണം, ഇത് വായിക്കുന്ന സാധാരണക്കാരായ മുസ്ലീങ്ങള്‍ക്ക് ഖുര്‍ആനുമായി ഈ പുസ്തകം മാറിപ്പോകാന്‍ ഇടയുണ്ട് എന്നതായിരുന്നു. മുസ്ലീം വോട്ടു ബാങ്കില്‍ കണ്ണുള്ളത് കൊണ്ട് ഇന്ത്യാ ഗവണ്മെന്റ് ഈ പുസ്തകം നിരോധിക്കുകയും ചെയ്തു! ഇതൊന്നും അറിയാതെയാണോ കമന്റ് തൊഴിലാളി ഇവിടെ കിടന്ന് ഇങ്ങനെ കരയുന്നത്?