ദീനി ബോധം കൂടുന്നവര്‍ ഇസ്ലാമിക് സ്റ്റേറ്റിലെത്തുന്നത് എന്തുകൊണ്ട്?
അനില്‍കുമാര്‍ വി അയ്യപ്പന്‍
ദാവക്കാരുടെ കപട വാദങ്ങളില്‍ ആകൃഷ്ടരായി ഇസ്ലാമിലേക്ക് മതം മാറാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ക്രൈസ്തവ-ഹൈന്ദവ സഹോദരനോ സഹോദരിയോ സത്യമാര്‍ഗത്തിന്‍റെ വായനക്കാരായി ഉണ്ടെങ്കില്‍ അവരെ ഉദ്ദേശിച്ചാണ് ഈ ലേഖനം ഞങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. അസത്യ പ്രചാരകരായ ദാവാക്കാരുടെ വഞ്ചനയില്‍ കുടുങ്ങി നിങ്ങള്‍ ആട് മേയ്ക്കാന്‍ വേണ്ടി സിറിയയിലും ഇറാഖിലും യെമനിലും അഫ്ഗാനിസ്ഥാനിലും എത്തിപ്പെടരുത് എന്ന് ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ട്. നിങ്ങളുടെ ജീവനും ജീവിതവും നിങ്ങള്‍ നശിപ്പിച്ചു കളയരുത് എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. നിങ്ങളാരും ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ വേണ്ടി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിര്‍ത്തി രക്ഷാസേനയുടെ വെടികൊണ്ട് മരിക്കരുത് എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്, അതുകൊണ്ടാണ് ഞങ്ങള്‍ ഇത് പോസ്റ്റ് ചെയ്യുന്നത്.
ഇന്ത്യ പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന ഒരു മുസ്ലീമിന് ഒരിക്കലും അനുസരിക്കാന്‍ പറ്റാത്ത വിധത്തിലുള്ള ധാരാളം ആയത്തുകള്‍ ഖുര്‍ആനില്‍ ഉണ്ട്. ഇന്ത്യയില്‍ അത്തരം ഖുര്‍ആന്‍ വചനങ്ങള്‍ ആരെങ്കിലും അനുസരിക്കാന്‍ തയ്യാറായാല്‍ ഒന്നുകില്‍ തടവറയില്‍ കിടക്കേണ്ടി വരും, അതല്ലെങ്കില്‍ തൂക്കില്‍ കിടന്ന് ആടേണ്ടി വരും. അതുകൊണ്ട് ഖുര്‍ആനില്‍ ഉള്ള ഇത്തരം ആയത്തുകളെ കുറിച്ച് യാതൊരക്ഷരവും നിങ്ങളെ മതം മാറ്റാന്‍ നടക്കുന്ന ദാവാക്കാര്‍ നിങ്ങളോട് പറയുകയില്ല.
എന്നാല്‍, മതം മാറ്റിക്കഴിഞ്ഞതിന് ശേഷം, ഇസ്ലാമിക പ്രമാണങ്ങള്‍ അനുസരിക്കാന്‍ വ്യഗ്രതയുള്ള ആളാണ് നിങ്ങള്‍ എന്ന് അവര്‍ക്ക് മനസ്സിലായിക്കഴിഞ്ഞാല്‍ അവര്‍ നിങ്ങള്‍ക്ക് ഇത്തരം ആയത്തുകളെ കുറിച്ചും അതിന്‍റെ വ്യാഖ്യാനങ്ങളെക്കുറിച്ചുമെല്ലാം വിശദീകരിച്ചു തരും. എന്നിട്ട് പറയും, ‘ഈ ആയത്തുകളെല്ലാം പൂര്‍ണ്ണമായി അനുസരിച്ച് ജീവിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട്, ഖുര്‍ആന്‍ പൂര്‍ണ്ണമായി അനുസരിച്ച് ഒരു യഥാര്‍ത്ഥ മുസ്ലീമായി ജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് അവസരം ലഭിക്കുന്ന ഒരു യഥാര്‍ത്ഥ ഇസ്ലാമിക രാഷ്ട്രത്തിലേക്ക് നിങ്ങള്‍ പോകണം. അവിടെ നിങ്ങള്‍ക്ക് ഈ ആയത്തുകള്‍ എല്ലാം പ്രാക്ടീസ് ചെയ്യാന്‍ സാധിക്കും’ എന്ന്.
ഇവരിത് വെറുതെയങ്ങ് പറയുകയല്ല, കൃത്യമായ ഖുര്‍ആന്‍ ആയത്തിന്‍റെ പിന്‍ബലത്തോടെയാണ് ഇക്കാര്യങ്ങള്‍ അവര്‍ പറയുക. ആ ആയത്ത് ഇതാണ്:
“(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!” (സൂറാ.4:97)
ഖുര്‍ആനിലെ ആയത്തുകള്‍ പൂര്‍ണ്ണമായി അനുസരിക്കാന്‍ തയ്യാറാകാതെ, വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് അവിശ്വാസികളുടെ ഇടയില്‍ ജീവിച്ചു മരിച്ചു പോയ ആളുകളോട് മരണശേഷം മലക്കുകള്‍ ചോദിക്കും, ‘നിങ്ങള്‍ എന്താണ് ഇങ്ങനെയൊരു നിലപാട് എടുത്തത്? നിങ്ങള്‍ എന്തുകൊണ്ടാണ് ഖുര്‍ആന്‍ പരിപൂര്‍ണ്ണമായി അനുസരിക്കാതിരുന്നത്?’ എന്ന്. അപ്പോള്‍ അവര്‍ പറയും, ‘ഞങ്ങള്‍ നാട്ടില്‍ ന്യൂനപക്ഷമായിരുന്നു, ഞങ്ങള്‍ അടിച്ചൊതുക്കപ്പെട്ട അവസ്ഥയിലായിരുന്നു, അതുകൊണ്ട് ഭൂരിപക്ഷത്തോട് സന്ധി ചെയ്ത്, ഞങ്ങളുടെ വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്ത് ഞങ്ങള്‍ക്ക് ജീവിക്കേണ്ടി വന്നു’ എന്ന്. അതിന് പ്രത്യുത്തരമായി മലക്കുകള്‍ ചോദിക്കും, “അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ വിശ്വാസത്തില്‍ വെള്ളം ചേര്‍ത്ത് നിങ്ങളുടെ സ്വദേശത്തു തന്നെ കിടന്നത്? നിങ്ങള്‍ക്ക് നിങ്ങളുടെ സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ” എന്ന്.
മാത്രമല്ല, ഖുര്‍ആന്‍ പരിപൂര്‍ണ്ണമായി അനുസരിക്കാന്‍ തയ്യാറാകാതെ, വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്ത് മരിക്കുന്നവരുടെ വാസസ്ഥലം നരകമാണ്, അത് ചീത്ത സങ്കേതമാണ് എന്ന് ഖുര്‍ആന്‍ പറയുന്നുമുണ്ട്. നരകശിക്ഷയെക്കുറിച്ചുള്ള ഭയം മൂലം, ഉറ്റവരെയും ഉടയവരേയും പിറന്ന നാടിനേയും വിട്ട് ഖുര്‍ആന്‍ പൂര്‍ണ്ണമായും അനുസരിക്കാന്‍ പറ്റുന്ന ഇസ്ലാമിക പ്രദേശത്തേക്ക് പോകാന്‍ അവര്‍ തയ്യാറാകും. അതിന്‍റെ തെളിവാണ് പത്രത്തിലൂടെ നാം വായിച്ചുകൊണ്ടിരിക്കുന്നത്.
ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ചുകൊണ്ട്, വിശ്വാസത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലാതെ ജീവിക്കുവാന്‍ പറ്റുന്ന പ്രദേശം ഏതാണ്? തീര്‍ച്ചയായും അത് ഖലീഫാ ഭരണം നടക്കുന്ന പ്രദേശമായിരിക്കും.
അതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ് ഇറാഖിന്‍റെയും സിറിയയുടെയും ചില ഭാഗങ്ങള്‍ പിടിച്ചെടുത്ത് “ഖിലാഫത്ത് പുനഃസ്ഥാപിച്ചു” എന്ന് പറഞ്ഞുകൊണ്ട് അബൂബക്കര്‍ അല്‍-ബാഗ്ദാദി എന്ന ഇസ്ലാമിക പണ്ഡിതന്‍ സ്വയം ഖലീഫയായി അവരോധിതനായപ്പോള്‍, ആ ഖലീഫക്ക് ബൈഅത്ത് ചെയ്യുവാന്‍ അഥവാ അനുസരണ പ്രതിജ്ഞ ചെയ്യുവാന്‍ വേണ്ടി നമ്മുടെ ഈ കൊച്ചു കേരളത്തില്‍ നിന്ന് വരെയുള്ള ആളുകള്‍-പ്രത്യേകിച്ച് പുതുതായി ഇസ്ലാം സ്വീകരിച്ച ആളുകള്‍- ഐ.എസില്‍ ചേരാന്‍ ഇവിടെ നിന്നും പോയതായി നാം പത്രങ്ങളില്‍ വായിച്ചറിഞ്ഞത്. പോയവരൊന്നും വെറുതെ ഒരാവേശത്തിനങ്ങ് പോയവരല്ല, കൃത്യമായി പ്രമാണങ്ങള്‍ പഠിച്ചു മനസ്സിലാക്കിയിട്ടു തന്നെ പോയവരാണ് അഥവാ, കൃത്യമായ പ്രമാണങ്ങളെ പഠിപ്പിച്ചു മനസ്സിലാക്കിച്ചു തന്നെയാണ് അവരെ ഇവിടെ നിന്നും കേറ്റി വിട്ടിരിക്കുന്നത്.
ഇന്ത്യയില്‍ ആയിരിക്കുമ്പോള്‍ ഒരു മുസ്ലീമിന് അനുസരിക്കാന്‍ പറ്റാത്തതായ ഖുര്‍ആന്‍ ആയത്തുകള്‍ ഏതൊക്കെയാണ്? ഇഷ്ടംപോലെയുണ്ട്. വിസ്തരഭയം കാരണം ഞങ്ങള്‍ വളരെ കുറച്ച് ആയത്തുകള്‍ മാത്രം നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്.
“സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്തു താമസിക്കുന്ന സത്യനിഷേധികളോട് യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അള്ളാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്നു നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (സൂറാ.9:123)
ഇവിടെ, സത്യനിഷേധികള്‍ എന്ന് പറഞ്ഞിരിക്കുന്നത്, അമുസ്ലീങ്ങളെയാണ്. അഥവാ, ഇസ്ലാം ആണ് സത്യം എന്ന് മനസ്സിലാക്കിയിട്ടും അത് സ്വീകരിക്കാന്‍ തയ്യാറാകാതെ അതിനെ നിഷേധിച്ചു കളയുന്നവരെയാണ്. അങ്ങനെയുള്ളവരോട് നിങ്ങള്‍ യുദ്ധം ചെയ്യണം, അവരോട് നിങ്ങള്‍ പരുഷമായി പെരുമാറണം, നിങ്ങളില്‍ അവര്‍ രൂക്ഷത കണ്ടെത്തണം എന്നൊക്കെയാണ് ഖുര്‍ആന്‍ അതിന്‍റെ അനുയായികളെ ഉദ്ബോധിപ്പിക്കുന്നത്. ഇന്ത്യപോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍, ഈ കല്പന അനുസരിക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഇല്ല എന്ന് നമുക്കറിയാം. ആരെങ്കിലും ധൈര്യപ്പെട്ടാല്‍, അവന്‍ ജയിലില്‍ കിടക്കേണ്ടി വരും. ഇനി വേറൊരു ആയത്ത് നോക്കാം:
“വേദം നല്കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്തു കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ” (സൂറാ.9:29).
“വേദം നല്കപ്പെട്ടവര്‍” എന്ന് പറഞ്ഞിരിക്കുന്നത് യഹൂദന്മാരേയും ക്രിസ്ത്യാനികളേയും ആണ്. അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ലെങ്കില്‍, അവര്‍ അല്ലാഹുവും മുഹമ്മദും നിഷേധിച്ച സംഗതികള്‍ നിഷേധിക്കുന്നില്ലെങ്കില്‍, അവര്‍ ഇസ്ലാം മതം സ്വീകരിക്കുന്നില്ലെങ്കില്‍ അവരോടു യുദ്ധം ചെയ്യാനാണ് ഖുര്‍ആന്‍റെ കല്പന. ഈ കല്പന ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ഇന്നത്തെ അവസ്ഥയില്‍ സാധ്യമല്ല എന്നതുകൊണ്ടാണ് ഈ കല്പന നടപ്പിലാക്കാന്‍ പറ്റുന്ന പ്രദേശത്തേക്ക് ഇവിടെ നിന്ന് ആളുകള്‍ പോകുന്നത്. വേറൊരു ആയത്ത് നോക്കാം:
“അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്തു വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറ പോലെ നിര്‍വ്വഹിക്കുകയും സകാത്ത് നല്കുകയും ചെയ്യുന്നപക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കിക്കൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (സൂറാ.9:5).
വിലക്കപ്പെട്ട മാസങ്ങള്‍ എന്ന് പറഞ്ഞാല്‍ യുദ്ധം നിഷിദ്ധമായ നാലു മാസങ്ങള്‍ ആണ്. അറബികള്‍ പണ്ട് മുതലേ ഒരു വര്‍ഷത്തിലെ നാല് മാസങ്ങള്‍ സമാധാനത്തിനായി മാറ്റി വെച്ചിരുന്നു. കച്ചവടത്തിനും മറ്റു ജീവനോപാധികള്‍ക്കും ഈ സമാധാനകാലം മരുഭൂമിയില്‍ അത്യന്താപേക്ഷിതമായിരുന്നു. ഈ നാല് മാസങ്ങളില്‍ യാതൊരു തരത്തിലുള്ള യുദ്ധങ്ങളും ചെയ്യാന്‍ പാടില്ല എന്നാണ് ഖുര്‍ആന്‍റെ കല്പന. അല്‍ഖ്വയ്ദ എന്ന ഇസ്ലാമിക ഭീകര സംഘടന ഈ കല്പന അങ്ങനെ തന്നെ പാലിക്കുന്നവരാണ്. (ദുൽഖദ്, ദുൽഹിജ്ജ, മുഹറം, റജബ് എന്നിവയാണ് ഈ നാല് മാസങ്ങള്‍)
യുദ്ധം വിലക്കപ്പെട്ട ഈ നാല് മാസങ്ങള്‍ കഴിഞ്ഞാല്‍ ബഹുദൈവവിശ്വാസികളെ കണ്ടെടത്തു വെച്ച് കൊല്ലുവാന്‍ ആണ് ഖുര്‍ആന്‍റെ കല്പന. ബഹുദൈവ വിശ്വാസികള്‍ പശ്ചാത്തപിക്കുകയും നിസ്കാരം നിര്‍വ്വഹിക്കുകയും സക്കാത്ത് കൊടുക്കുകയും ചെയ്യാത്ത പക്ഷം അഥവാ അവര്‍ മുസ്ലീങ്ങള്‍ ആകാത്ത പക്ഷം ഈ ആയത്ത് അനുസരിക്കാന്‍ മനസ്സ് വെക്കുന്ന ഒരു മുസല്‍മാന്‍ അവരെ കണ്ടെത്തിയേടത്തു വെച്ച് കൊന്നുകളയണം. ഈ കല്പന ഇന്ത്യയില്‍വെച്ച് അനുസരിക്കാന്‍ ഒരാള്‍ തയ്യാറായാല്‍ എന്തായിരിക്കും അവന്‍റെ സ്ഥിതി?
ഇതൊക്കെ പ്രത്യേക സന്ദര്‍ഭത്തില്‍ ഇറങ്ങിയ ആയത്തുകള്‍ ആണെന്നും ഇപ്പോള്‍ പ്രസക്തമല്ലെന്നും വാദിക്കുന്ന ആളുകളെ ഞങ്ങള്‍ ഫേസ്ബുക്കിലും വാട്ട്സാപ്പിലും ധാരാളം കണ്ടിട്ടുണ്ട്. ദാവാക്കാര്‍ മാത്രമല്ല, ഹിന്ദുക്കളും ക്രിസ്ത്യാനികളും നിരീശ്വരവാദികളും ആയവര്‍ പോലും ഇങ്ങനെ വാദിക്കുന്നത് കണ്ടിട്ടുണ്ട്. അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ വാദിക്കാന്‍ നില്‍ക്കുന്നത്. നമ്മുടെ പരിചിത വലയത്തിലുള്ള മുസ്ലീം സുഹൃത്തുക്കളുടെ പെരുമാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിനെ വിലയിരുത്തിക്കൊണ്ടാണ് അവര്‍ അങ്ങനെ വാദിക്കാന്‍ വരുന്നത്. പക്ഷെ ഇസ്ലാമിനെ വിലയിരുത്തേണ്ടത്, ദാവാക്കാര്‍ തന്നെ പറയുംപ്രകാരം, ഏതെങ്കിലും വ്യക്തിയുടെ പെരുമാറ്റം നോക്കിയിട്ടല്ല, മറിച്ചു പ്രമാണങ്ങള്‍ നോക്കിയിട്ടായിരിക്കണം. പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, “ഇതൊക്കെ പ്രത്യേക സന്ദര്‍ഭത്തില്‍ ഇറങ്ങിയ ആയത്തുകള്‍ ആണെന്നും ഇപ്പോള്‍ പ്രസക്തമല്ലെന്നുമുള്ള” മതേതരവാദികളുടെ വാദത്തിന് യാതൊരു കഴമ്പുമില്ല. മുഹമ്മദ് പറഞ്ഞ ഹദീസ് ഇങ്ങനെയാണ്:
‘അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനുമി ല്ലെന്നു സാക്ഷ്യം വഹിക്കുകയും, എന്നിലും ഞാന്‍ കൊണ്ട് വന്നതിലും വിശ്വസിക്കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവര്‍ ചെയ്‌താല്‍ അവരുടെ രക്തവും ധനവും എന്നില്‍ നിന്നും സംരക്ഷിച്ചിരി ക്കുന്നു. പിന്നീട് അതിന്‍റെ (വിശ്വാസത്തിന്‍റെ) അവകാശം മാത്രമേ അവരില്‍നിന്ന് പിടിച്ചെടു ക്കുകയുള്ളൂ. അവരുടെ (രഹസ്യ കാര്യങ്ങളുടെ) വിചാരണ അല്ലാഹുവിന്‍റെ മേലാണ്.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ് നമ്പര്‍ 34)
മൂന്നു കാര്യങ്ങള്‍ അമുസ്ലീങ്ങള്‍ ചെയ്യുന്നത് വരെ അവരോട് യുദ്ധം ചെയ്യാനാണ് മുഹമ്മദിന് കല്പന കിട്ടിയിരിക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്.
ഒന്ന്, അള്ളാഹു മാത്രം ഏക ദൈവം എന്ന് വിശ്വസിച്ച് അംഗീകരിക്കണം.
രണ്ട്, മുഹമ്മദില്‍ വിശ്വസിക്കണം
മൂന്ന്‍, മുഹമ്മദ് കൊണ്ടുവന്നതില്‍ അതായത് ഖുര്‍ആനില്‍ വിശ്വസിക്കണം.
ഈ മൂന്നു കാര്യങ്ങള്‍ ചെയ്യാന്‍ ഒരുവന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവനോടു യുദ്ധം ചെയ്യാനാണ് തനിക്ക് കിട്ടിയ കല്പന എന്നാണ് മുഹമ്മദ് പറഞ്ഞത്. ഈ മൂന്ന് കാര്യങ്ങള്‍ ഒരുത്തന്‍ ചെയ്‌താല്‍, അതായത് ഒരുവന്‍ മുസ്ലീമായാല്‍, അവന്‍റെ രക്തവും ധനവും തന്നില്‍ നിന്ന് അവന്‍ സംരക്ഷിച്ചു എന്നാണ് മുഹമ്മദ് പഠിപ്പിച്ചത്. എന്നുവെച്ചാല്‍ അവന്‍റെ രക്തം ചിന്തുകയോ അവന്‍റെ ധനം കൊള്ളയടിക്കുകയോ ചെയ്യില്ല. അല്ലാത്തപക്ഷം അവനെ കൊല്ലുകയും അവന്‍റെ സമ്പത്ത് പിടിച്ചെടുക്കുകയും ചെയ്യും.
ഈ കാര്യം ഇന്ത്യയില്‍ ഇന്നത്തെ സ്ഥിതിയില്‍ നടപ്പിലാക്കാന്‍ സാധ്യമല്ല. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭരണപ്രദേശങ്ങളില്‍ നടപ്പിലാക്കാന്‍ കഴിയും. അത് ഇറാഖിലെ യാസീദികളുടെ കാര്യത്തില്‍ നാം കണ്ടതാണ്. അത് ഇറാഖിലെയും സിറിയയിലെയും ക്രിസ്ത്യാനികളുടെ കാര്യത്തിലും നാം കണ്ടതാണ്. രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ട് ഇറാക്കിലെ ക്രൈസ്തവര്‍ക്ക്. മൊസൂളിലും തിക്രിത്തിലും ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്ക്, തലമുറ തലമുറയായി തങ്ങള്‍ വസിച്ചിരുന്ന നാടും വീടും വിട്ട് വെറുംകൈയോടെ ഓടിപ്പോകേണ്ടി വന്നത് ഇത്തരം ആയത്തുകള്‍ ഖുര്‍ആനില്‍ ഉള്ളത് കൊണ്ടായിരുന്നു.
യെഹൂദന്മാരെയും ക്രിസ്ത്യാനികളേയും സ്നേഹിതന്മാരായിപ്പോലും നിങ്ങള്‍ സ്വീകരിച്ചു പോകരുത് എന്നാണ് ഖുര്‍ആന്‍ അതിന്‍റെ അനുയായികള്‍ക്ക് നല്‍കുന്ന ഉപദേശം. സൂറാ.5:51-ല്‍ അത് പറയുന്നുണ്ട്:
“സത്യവിശ്വാസികളേ, യഹൂദരേയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍പ്പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച.” (സൂറാ.5:51)
ഈ ആയത്തിനെ പിന്താങ്ങുന്ന ഒരു ഹദീസ് നോക്കിക്കോളൂ:
അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള്‍ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള്‍ വഴിയില്‍ കണ്ടു മുട്ടിയാല്‍ അവരോടു പ്രയാസം പ്രകടമാക്കണം.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ് നമ്പര്‍ 13 (2167)
ഇതിനെയല്ലേ നമ്മള്‍ അന്ധമായ വര്‍ഗ്ഗീയത എന്ന് പറയുന്നത്? താന്‍ സ്ഥാപിച്ച മതത്തില്‍ വിശ്വസിക്കാത്ത ആളുകളോട് പരുഷമായി പെരുമാറണം എന്നും അവരെ ഉറ്റ മിത്രങ്ങളായി സ്വീകരിക്കാന്‍ പാടില്ല എന്നും മുഹമ്മദ് പഠിപ്പിച്ചുവെങ്കിലും ആ പഠിപ്പിക്കല്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ പറ്റില്ല. പക്ഷേ ഇസ്ലാമിക് സ്റ്റേറ്റില്‍ അത് പറ്റും. അതുകൊണ്ടാണ് ഖുര്‍ആന്‍ ശരിയായി അനുസരിച്ച് ജീവിക്കാന്‍ വേണ്ടി ആളുകള്‍ ഐ.എസില്‍ ചേരാന്‍ പോകുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ക്രൈസ്തവരെ നാടുകടത്തിയത് വെറുതെയല്ല, കൃത്യമായി പ്രമാണങ്ങളില്‍ ഉള്ളത് കൊണ്ടാണ്. ഹദീസ് തരാം:
“ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: “തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 63)
ഇസ്ലാമിക ചരിത്രം നാം പരിശോധിച്ചാല്‍ കാണാനാവുന്നത് അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് യെഹൂദന്മാരെയും ക്രൈസ്തവരേയും പൂര്‍ണ്ണമായി നാടുകടത്തുവാന്‍ മുഹമ്മദിന് കഴിഞ്ഞില്ല. അദ്ദേഹത്തിന് ശേഷം ഭരണത്തിലേറിയ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദിഖിനും കഴിഞ്ഞില്ല. അതിനു ശേഷം വന്ന ഉമര്‍ ഇബ്നു ഖത്താബ് ആണ് യെഹൂദന്മാരെയും ക്രിസ്ത്യാനികളെയും ഹിജാസിന്‍റെ മണ്ണില്‍ നിന്ന് നാടുകടത്തിയത് എന്ന് കാണാം.
ഇതെല്ലാം തുറന്നു പറയുന്നവരെ ഇസ്ലാമോഫോബിയ ബാധിച്ചവരെന്നും വര്‍ഗ്ഗീയവാദികള്‍ എന്നും ചാപ്പ കുത്തി ഒറ്റപ്പെടുത്തുന്നതാണ് സാധാരണയായി നാം കണ്ടുവരുന്നത്. അത്തരം ചാപ്പ കുത്തലുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നവരാണ് ഞങ്ങള്‍. അതുകൊണ്ടാണ് ഇതൊക്കെ ഇങ്ങനെ പരസ്യമായി തന്നെ പറയുന്നത്.
ഇതൊന്നും ഇസ്ലാമോഫോബിയ അല്ല, ഇസ്ലാമിക പ്രമാണങ്ങള്‍ പഠിച്ചപ്പോള്‍ മനസ്സിലാക്കിയ സത്യങ്ങള്‍ മാത്രമാണ്. വാസ്തവത്തില്‍, മുസ്ലീങ്ങളോട് ഞങ്ങള്‍ക്ക് സഹതാപം മാത്രമേയുള്ളൂ. അര്‍ഥമറിയാത്ത അറബി ഭാഷയില്‍ കിത്താബ് ഓതി പോകുന്നതല്ലാതെ കിത്താബിനകത്ത് എഴുതി വെച്ചിരിക്കുന്ന കാര്യം എന്താണെന്ന് മനസ്സിലാക്കി അര്‍ത്ഥമറിഞ്ഞ് അത് വായിക്കുന്നവരല്ല 90 ശതമാനം മുസ്ലീങ്ങളും.
അതുകൊണ്ടുതന്നെ, അന്യമതസ്ഥരുമായി, ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ നോക്കാതെ ആത്മാര്‍ഥമായ സൗഹൃദം അവര്‍ പുലര്‍ത്തുന്നുമുണ്ട്. അഞ്ചു നേരമുള്ള നിസ്കാരത്തിലും കൊല്ലത്തില്‍ ഒരു മാസമുള്ള നോമ്പ് എടുക്കുന്നതിലും അര്‍ത്ഥമറിയാത്ത അറബിയില്‍ ഖുര്‍ആന്‍ ഓതുന്നതിലും മാത്രം ഒതുങ്ങി നില്‍ക്കുന്നു അവരുടെ മത വിശ്വാസം.
എന്നാല്‍ ഇതൊക്കെ അര്‍ത്ഥമറിഞ്ഞ് പഠിക്കുന്നതോടെ സ്ഥിതി മാറുന്നു. പിറന്ന നാടും വീടും വിട്ട്, മാതാപിതാക്കളെയും സഹോദരങ്ങളെയും വിട്ട്, കുടുംബക്കാരെ വിട്ട്, കൂട്ടുകാരെ വിട്ട് സമ്പൂര്‍ണ്ണ ഇസ്ലാമിക ഭരണം നിലനില്‍ക്കുന്നതായി അവര്‍ക്ക് ബോധ്യപ്പെടുന്ന രാജ്യത്ത് ചെന്ന് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ കൊല്ലാനും കൊല്ലപ്പെടാനും അവര്‍ തയ്യാറാകുന്നു.
വാസ്തവത്തില്‍ അവര്‍ വഞ്ചിക്കപ്പെട്ടു കിടക്കുന്ന ജനതയാണ്. അസത്യമായ കാര്യങ്ങളെ സത്യമെന്ന് തോന്നിപ്പിച്ചുകൊണ്ട് മുഹമ്മദ് അവരെ വഞ്ചിച്ചിരിക്കുകയാണ്. ഇനിയും ഇങ്ങനെയുള്ള വഞ്ചനയില്‍ കുടുങ്ങി മറ്റു മതസ്ഥരും നശിച്ചു പോകാതിരിക്കണമെങ്കില്‍ മറച്ചു വെച്ചിരിക്കുന്ന ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തിയേ മതിയാകുകയുള്ളൂ.