About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    സാക്ഷിക്കെതിരെയുള്ള എം.എം.അക്ബറിന്‍റെ നുണകള്‍ക്ക് മറുപടി.

    അനില്‍കുമാര്‍ വി. അയ്യപ്പന്‍

    സുപ്രസിദ്ധ ക്രൈസ്തവ ന്യായവാദ സംഘടനയായ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക്, ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്ഷണിച്ചിട്ടും സംവാദത്തിന് വരാതെ ഒളിച്ചു നടക്കുന്ന എം.എം. അക്ബര്‍ മൌലവിയെ സാക്ഷിയുമായുള്ള സംവാദത്തിന് കൊണ്ടു വരുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുന്നതാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി എം.എം.അക്ബര്‍ മൌലവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇട്ട പ്രതികരണ വീഡിയോ കാണുകയുണ്ടായി. അതിനോടുള്ള മറുപടിയാണ് ഈ കുറിപ്പ്.

     

    1. എം.എം.അക്ബര്‍ പറയുന്ന നുണ.

     

    1. അക്ബര്‍ ഭയപ്പെടുന്നത് സാക്ഷിയെയോ അതോ ഹദീസുകളെയോ?

     

    1. സാക്ഷിയും നിച്ചും തമ്മില്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ടോ?

     

    1. സംവാദത്തില്‍ ഉപയോഗിക്കേണ്ട പ്രമാണങ്ങളുടെ കാര്യത്തില്‍ സാക്ഷിയുടെ നിലപാട്‌ എന്താണ്?

     

    1. ഒരു കരാര്‍ നിലനില്‍ക്കെ പുതിയൊരു കരാര്‍ ഉണ്ടാക്കുന്നതില്‍ തെറ്റുണ്ടോ? ഇസ്ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു:

     

    1. ഹദീസ്‌ നിഷേധിക്കുന്ന കൂട്ടരുമായി സംവാദം നടത്താന്‍ സാക്ഷി ഭയപ്പെടുന്നോ?

     

    1. സംവാദം നടന്നാല്‍ മേല്‍വിലാസം ഉണ്ടാകുന്നത് സാക്ഷിക്കോ അതോ നിച്ചിനോ?

     

    1. അക്ബര്‍ പറയുന്ന നിബന്ധനയില്‍ സാക്ഷി സംവാദത്തിന് തയ്യാറാണ്!

     

    എന്നിങ്ങനെ എട്ടു പോയിന്‍റുകളിലായിട്ടു ഞങ്ങള്‍ എം.എം. അക്ബറിന്‍റെ പ്രതികരണത്തിനുള്ള മറുപടി  ഇവിടെ നല്‍കുന്നു:

     

    1 എം.എം.അക്ബര്‍ പറയുന്ന നുണ.

     

    ഇപ്പോള്‍ മറുപടിയായി ഇട്ടിരിക്കുന്ന വീഡിയോ ക്ലിപ്പ്‌ അക്ബര്‍ മൌലവി തിരുവല്ലയില്‍ നടത്തിയ സ്നേഹസംവാദം എന്ന പ്രോഗ്രാമില്‍ പറഞ്ഞതിന്‍റെ ക്ലിപ്പ്‌ ആണ്. ആ വീഡിയോ ക്ളിപ്പില്‍ അക്ബര്‍ മൌലവി നുണ പറഞ്ഞു കൊണ്ടാണ് മറുപടി തുടങ്ങുന്നത് തന്നെ. അതില്‍ അക്ബര്‍ ഊന്നിപ്പറയുന്ന ഒന്നാണ് “ഇവിടെ ഒരു പ്രോഗ്രാം നടക്കുമ്പോള്‍, ആ പ്രോഗ്രാമിനകത്തു കൊണ്ടുവന്ന്, ആ പ്രോഗ്രാമിനകത്തു കൊണ്ടുവന്ന് അതിനെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരു നോട്ടീസ്‌ വിതരണം ചെയ്യാന്‍ ഏതു മാന്യതയുടെ അളവുകോലാണ് സാക്ഷിക്കുള്ളത്” എന്ന്. അക്ബര്‍ ഈ പറഞ്ഞത് ശുദ്ധനുണയാണ്. കാരണം അദ്ദേഹം പറഞ്ഞ നോട്ടീസ്‌ വിതരണം നടത്തിയത്‌ അനില്‍ കുമാര്‍ വി അയ്യപ്പന്‍ എന്ന ഞാന്‍ തന്നെയാണ്. തിരുവല്ല ബസ്‌ സ്റ്റാന്‍ഡിന്‍റെ എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ ആണ് അക്ബറുടെ പ്രോഗ്രാം നടക്കുന്നത്. ബസ്‌ സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് ധാരാളം ആളുകള്‍ ബസ്‌ കാത്തു നില്‍ക്കുന്നുണ്ട്. അവര്‍ക്കാണ് ഞാന്‍ നോട്ടീസ്‌ കൊടുത്തത്. എന്നാല്‍ ഞാന്‍ നോട്ടീസ്‌ കൊടുക്കുന്നത് കണ്ടപ്പോള്‍ അക്ബറിന്‍റെ പരിപാടിക്കിടയില്‍ എഴുന്നേറ്റ്‌ പോയ ചിലര്‍ റോഡ്‌ ക്രോസ് ചെയ്ത് എന്‍റെ അരികില്‍ വന്ന് നോട്ടീസ്‌ വാങ്ങിക്കൊണ്ടു പോവുകയുണ്ടായി. ഞാന്‍ നോട്ടീസ്‌ വിതരണം നടത്തിക്കൊണ്ടിരുന്നത് അവിടെയുണ്ടായിരുന്ന പോലീസുകാര്‍ കണ്ടതാണ്,  ആരും ഒന്നും മിണ്ടിയില്ല. നോട്ടീസിന്‍റെ ഉള്ളടക്കം എന്നുള്ളത് നിച്ച് ഓഫ് ട്രൂത്തിന് മറുപടിയായി സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് നടത്താന്‍ പോകുന്ന മറുപടി പ്രസംഗത്തിന്‍റെ സ്ഥലവും തിയ്യതിയും ഒക്കെയായിരുന്നു, അല്ലാതെ അക്ബറിന്‍റെ പ്രോഗ്രാമിനെ വിമര്‍ശിക്കുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

     

    ഏതായാലും പത്തുനാല്പതു നോട്ടീസ്‌ ഞാന്‍ വിതരണം ചെയ്തു. അതില്‍ അഞ്ചാറെണ്ണം അക്ബറിന്‍റെ പരിപാടിക്ക്‌ വന്ന മുസ്ലീങ്ങള്‍ എന്‍റെ അടുക്കല്‍ വന്ന് വാങ്ങിക്കൊണ്ടു പോയതാണ്. ചിലര്‍ റോഡില്‍ നിന്നും ചിലര്‍ തിരിച്ചു ചെന്ന് തങ്ങള്‍ മുന്‍പേ ഇരുന്ന കസേരയില്‍ ചെന്നിരുന്നും നോട്ടീസ്‌ വായിക്കാന്‍ തുടങ്ങി. അതിനുശേഷം ആരോ ആ നോട്ടീസ്‌ കൊണ്ടുപോയി സ്റ്റേജില്‍ അക്ബറിന് കൊടുത്തു. അപ്പോള്‍ സുബൈര്‍ പീടിയേക്കല്‍ ആണ് വിഷയാവതരണം നടത്തിക്കൊണ്ടിരിക്കുന്നത്. അക്ബര്‍ ആ നോട്ടീസ്‌ ഒന്ന് ഓടിച്ചു വായിച്ചതിന് ശേഷം ആളെ വിട്ട് അവിടെയുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്ഥനെ വിളിപ്പിച്ചു. അദ്ദേഹത്തിന്‍റെ ചെവിയില്‍ എന്തോ കുശുകുശുത്തു. അദ്ദേഹം തലകുലുക്കിയിട്ടു അവിടെ നിന്നും ഇറങ്ങിപ്പോന്നു. (ഇക്കാര്യങ്ങളൊക്കെ എനിക്ക് കിട്ടിയത് പ്രോഗ്രാം കാണാന്‍ ചെന്നിരുന്ന ഞങ്ങളുടെ സഹോദരന്മാരില്‍ നിന്നാണ്). കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ എന്‍റെ അടുത്ത് വന്നിട്ട് നോട്ടീസ്‌ വിതരണം നിര്‍ത്തി വെക്കാന്‍ പറഞ്ഞു. പറ്റില്ലെന്ന് ഞാന്‍ മറുപടിയും കൊടുത്തു. അയാള്‍ എന്‍റെ കൈക്ക് കേറി പിടിച്ചു, ഞാന്‍ കൈ കുടഞ്ഞു കളയുകയും ചെയ്തു. ഉടനെ അയാള്‍ എന്നോട് “ഞാന്‍ പോലീസ്‌ ആണ്” എന്ന് പറഞ്ഞു. എനിക്ക് വിശ്വാസം വന്നില്ല. അത് മനസ്സിലായതും അയാള്‍ ഐഡന്‍റിറ്റി കാര്‍ഡ്‌ എടുത്ത് കാണിച്ചു. അപ്പോഴേക്കും എസ്.ഐ. അങ്ങോട്ട്‌ വന്നു (അദ്ദേഹം യൂണിഫോമില്‍ ആയിരുന്നു) എന്താണ് പ്രശ്നമെന്ന് പോലീസുകാരനോട് ചോദിച്ചു. ഇവന്‍ നോട്ടീസ്‌ വിതരണം നിര്‍ത്തി വെക്കുന്നില്ലെന്ന് അയാള്‍ മറുപടി കൊടുത്തു. നോട്ടീസ്‌ വിതരണം ചെയ്യാന്‍ പറ്റില്ലെന്ന് എസ്.ഐ. എന്നോട് പറഞ്ഞു. കാരണം എന്താണെന്ന് ഞാന്‍ ചോദിച്ചു. ‘പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ‘ഞാന്‍ റോഡിന്‍റെ ഇങ്ങേപ്പുറത്ത് നിന്നല്ലേ സര്‍ കൊടുക്കുന്നത്, അവരുടെ പ്രോഗ്രാം നടക്കുന്ന സൈഡിലേക്ക് പോലും പോകുന്നില്ലല്ലോ, പിന്നെ എന്ത് പ്രശ്നമുണ്ടാകാനാണ്? ഇതിനകത്ത് പ്രകോപനപരമായി ഒന്നും തന്നെ ഇല്ലതാനും. ഞങ്ങള്‍ നടത്താന്‍ പോകുന്ന പരിപാടിയുടെ നോട്ടീസ്‌ വിതരണം ചെയ്തത് കൊണ്ട് എന്ത് പ്രശ്നം ഉണ്ടാകാനാണ് സര്‍?’ എന്ന് ഞാന്‍ ചോദിച്ചു. ഉടനേ അദ്ദേഹം എന്‍റെ പേരും ഫോണ്‍ നമ്പറും എഴുതിയെടുക്കാന്‍ പോലീസുകാരനോട് പറഞ്ഞു. അപ്പോഴേക്കും സഹോദരന്മാര്‍ ഞങ്ങളുടെ അടുക്കലേക്ക് വന്നു. അവരൊക്കെ അന്നാട്ടുകാര്‍ ആയിരുന്നു. കാര്യം അറിഞ്ഞപ്പോള്‍ അവര്‍ എന്നോട് നോട്ടീസ്‌ ഇനി വിതരണം ചെയ്യണ്ട എന്ന് പറഞ്ഞു. അങ്ങനെ ഭീരുവായ അക്ബര്‍ മൌലവി സാക്ഷിയുടെ നോട്ടീസ്‌ വിതരണം നിര്‍ത്തി വെപ്പിച്ചു.

     

    ഞാന്‍ നോട്ടീസൊന്നും കൊടുക്കാതെ വെറുതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ മുന്‍പ്‌ എന്‍റെ കയ്യില്‍ നിന്ന് നോട്ടീസ്‌ വാങ്ങിക്കൊണ്ടു പോയ ചില മുസ്ലീം യുവാക്കള്‍ (അവര്‍ നിസ്കരിക്കാന്‍ വേണ്ടി പോയിട്ട് തിരിച്ചു വരികയായിരുന്നു)  എന്‍റെ അടുത്ത് വന്ന് ‘എന്താണ് നോട്ടീസ്‌ വിതരണം ചെയ്യാത്തത്’ എന്ന് ചോദിച്ചു.”നോട്ടീസ്‌ വിതരണം ചെയ്‌താല്‍ ഇവിടെ ക്രമസമാധാന പ്രശ്നം ഉണ്ടാകും’ എന്ന് പറഞ്ഞ് പോലീസ്‌ അത് വിതരണം ചെയ്യുന്നത് തടഞ്ഞു” എന്ന് ഞാന്‍ മറുപടി കൊടുത്തപ്പോള്‍ അവര്‍ പറഞ്ഞത്, ‘ഇത് ഞങ്ങള്‍ക്ക്‌ മൊത്തം നാണക്കേടാണല്ലോ, നിങ്ങളുടെ പ്രോഗ്രാമിന്‍റെ നോട്ടീസ്‌ നിങ്ങള്‍ വിതരണം ചെയ്തത് കൊണ്ട് ഞങ്ങള്‍ നിങ്ങളെ ആക്രമിക്കും എന്നല്ലേ പോലീസ്‌ പറഞ്ഞതിനര്‍ത്ഥം. ഏതായാലും നമുക്ക്‌ പോലീസിനോട് സംസാരിക്കാം, ഞങ്ങള്‍ ആരെയെങ്കിലും ആക്രമിക്കുന്ന ആളുകളല്ല, അവരുടെ ആ തെറ്റിദ്ധാരണ ഒന്ന് മാറ്റിക്കൊടുക്കാം’ എന്നായിരുന്നു. അപ്പോള്‍ എന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു, അക്ബര്‍ പറഞ്ഞിട്ടാണ് പോലീസ്‌ തടഞ്ഞതെന്ന്. അതവര്‍ക്ക്‌ വിശ്വാസമായില്ല. അക്ബര്‍ സാഹിബ് അങ്ങനെ ചെയ്യുകയില്ല എന്നവര്‍ പറഞ്ഞു. നോട്ടീസ്‌ സ്റ്റേജില്‍ അക്ബറിന്‍റെ കൈയിലെത്തിയപ്പോള്‍ അയാള്‍ പോലീസ്‌ ഉദ്യോഗസ്ഥനെ വിളിച്ചതും ചെവിയില്‍ കുശുകുശുത്തതും പോലീസ്‌ ഉദ്യോഗസ്ഥന്‍ വന്ന് എന്നെ തടഞ്ഞതും അവര്‍ വിവരിച്ചു. അത് കേട്ടപ്പോള്‍ അവര്‍ പിന്നെ പ്രോഗ്രാമിന് നിന്നില്ല, തിരിച്ചു ബസ്‌ സ്റ്റാന്‍ഡിലേക്ക് നടന്നു.

     

    ഇതുമാത്രമല്ലാതെ വേറൊരു കളിയും അക്ബര്‍ മൌലവി കളിച്ചു. അക്ബര്‍ മൌലവി പ്രോഗ്രാം നടത്തിയ അതേ മൈതാനത്ത് തന്നെയാണ് മറുപടി പ്രോഗ്രാം നടത്താന്‍ ഞങ്ങള്‍ നിശ്ചയിച്ചിരുന്നത്. അത് മുന്‍സിപ്പാലിറ്റിയുടെ സ്ഥലമായിരുന്നത് കൊണ്ട് ഞങ്ങള്‍ മുന്‍സിപ്പാലിറ്റിയില്‍ പണമടച്ചു അനുമതിയും വാങ്ങിയിരുന്നു. അതുപോലെ പോലീസ്‌ സ്റ്റേഷനില്‍ നിന്ന് മൈക്ക്‌ സാങ്ഷനും വാങ്ങിയിരുന്നു. ഒരു ഞായറാഴ്ചയാണ് ഞങ്ങള്‍ മറുപടി പ്രസംഗം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ചയായപ്പോള്‍ ഞങ്ങളുടെ ഒരു സഹോദരനെ മുന്‍സിപ്പാലിറ്റിയിലേക്ക് വിളിപ്പിച്ചിട്ടു പറയുകയാണ്‌, ‘നിങ്ങള്‍ക്ക് പരിപാടിക്കായി മുന്‍സിപ്പല്‍ മൈതാനം അനുവദിച്ച് തന്നത് ക്യാന്‍സല്‍ ചെയ്യുകയാണ്’ എന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസ്‌ സ്റ്റേഷനില്‍ നിന്നും വിളിച്ച് പറയുകയാണ്‌, ‘നിങ്ങളുടെ മൈക്ക്‌ സാങ്ഷന്‍ ക്യാന്‍സല്‍ ചെയ്തു’ എന്ന്. അന്നും അതിന്‍റെ പിറ്റേന്നും ഞങ്ങള്‍ പോലീസ്‌ സ്റ്റേഷനിലും മുന്‍സിപ്പാലിറ്റി അധികൃതരുടെ അടുത്തും പലവട്ടം കേറിയിറങ്ങി, ഒരു രക്ഷയുമുണ്ടായില്ല. ഞങ്ങളുടെ അന്വേഷണത്തില്‍ ഒരു കേന്ദ്രമന്ത്രിയുടെ പി.എ.യെക്കൊണ്ട് അക്ബര്‍ മൌലവി വിളിച്ച് പറയിപ്പിച്ചാണ് ഞങ്ങള്‍ക്കുള്ള അനുമതി നിഷേധിച്ചത് എന്ന് മനസ്സിലായി. (അന്ന് രണ്ടാം യു.പി.എ. സര്‍ക്കാരാണ് ഭരിക്കുന്നത്). അവസാനം ഞങ്ങള്‍ക്ക് ഒരു ചര്‍ച്ച് ഹാളില്‍ ഞങ്ങളുടെ പ്രോഗ്രാം നടത്തേണ്ടി വന്നു.

     

    ഏതായാലും കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നുള്ള കാര്യം അക്ബര്‍ വൈകാതെ തന്നെ മനസ്സിലാക്കി. അടുത്ത പരിപാടി അവര്‍ നിശ്ചയിച്ചിരുന്നത് ഇരിങ്ങാലക്കുടയില്‍ ആയിരുന്നു. ഇരിങ്ങാലക്കുട ടൌണ്‍ മുഴുവന്‍ അവര്‍ പോസ്റ്ററുകള്‍ കൊണ്ട് നിറച്ചു. പക്ഷേ പരിപാടി നടത്താന്‍ പറ്റിയില്ല. മുന്‍സിപ്പല്‍ മൈതാനം (അയ്യങ്കാവ് മൈതാനി) വാടകക്ക് എടുത്തത് നിച്ച് ഓഫ് ട്രൂത്ത്‌ ആയിരുന്നില്ല, വേറെ ഒരു ഇസ്ലാമിക സംഘടനയായിരുന്നു. അവരുടെ ഒരാഴ്ചത്തെ പരിപാടിക്ക്‌ വേണ്ടി മുന്‍സിപ്പാലിറ്റിയില്‍ പണമടച്ച് വാടകയ്ക്ക് എടുത്ത മൈതാനം ഒരു ദിവസത്തേക്ക് അവര്‍ നിച്ചിനു വിട്ട് കൊടുക്കുകയാണ് ഉണ്ടായത്. മൈതാനം വാടകക്ക് എടുക്കുന്ന കൂട്ടര്‍ക്ക് മാത്രമേ മൈതാനത്ത്‌ പരിപാടി നടത്താന്‍ അനുവാദമുള്ളൂ, വേറെ ആര്‍ക്കും മൈതാനം കൈമാറരുത് എന്ന് വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥ ലംഘിച്ചെന്നും പറഞ്ഞു മുന്‍സിപ്പാലിറ്റി മൈതാനം വാടകയ്ക്ക് കൊടുത്ത നടപടി റദ്ദു ചെയ്തു. അക്ബറും നിച്ചും പഠിച്ച പണി പതിനെട്ടും നോക്കി, പക്ഷേ കാര്യമുണ്ടായില്ല. ‘നിങ്ങള്‍ അപേക്ഷ വെക്ക്, ഞങ്ങള്‍ പരിഗണിക്കാം’ എന്നായിരുന്നു മുന്‍സിപ്പാലിറ്റി അധികൃതരുടെ പ്രതികരണം. അപേക്ഷ വെച്ചാലും കാര്യമില്ല, നോട്ടീസില്‍ പറഞ്ഞ തിയ്യതിയില്‍ മൈതാനം അനുവദിച്ച് കിട്ടില്ലെന്ന് നിച്ചിനു മനസ്സിലായി. അങ്ങനെ ഇരിങ്ങാലക്കുട പ്രോഗ്രാം അവര്‍ക്ക്‌ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നു. അതിനുശേഷം തിരുവനന്തപുരത്തും നിച്ചിന്‍റെ രണ്ട് പ്രോഗ്രാമുകള്‍ പോലീസ്‌ ഇടപെട്ടു അവസാന നിമിഷം തടഞ്ഞിരുന്നു. മതസൌഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തിലുള്ള പ്രകോപനപരമായ തലക്കെട്ട്‌ ആയിരുന്നു തങ്ങളുടെ പ്രോഗ്രാമിന് അവര്‍ നല്‍കിയിരുന്നത് എന്നത് കൊണ്ടായിരുന്നു പോലീസ്‌ ആ രണ്ട് പരിപാടിയും തടഞ്ഞത്. ഇനി തിരുവനന്തപുരത്ത് പോലീസ്‌ അനുമതിയോടെ ഒരു പരിപാടി നിച്ചിനു വെക്കാന്‍ കഴിയില്ലെന്ന് മനസ്സിലായത്‌ കൊണ്ട് നിച്ച് ഓഫ് ട്രൂത്തിന്‍റെ ജിന്ന് വിഭാഗക്കാര്‍ കാട്ടാക്കടയില്‍ റോഡരികില്‍ നിന്ന് ഒരു പരസ്യ യോഗം നടത്തിയിട്ട് പോയി. ഞങ്ങള്‍ അതിന് മറുപടി പ്രസംഗവും നടത്തി.

     

    പോലീസിനെക്കൊണ്ട് ഞങ്ങളുടെ നോട്ടീസ്‌ വിതരണം നിര്‍ത്തി വെപ്പിച്ചതിനു ശേഷം ഒന്നുമറിയാത്തതു പോലെ തികച്ചും മാന്യനായി നിന്നുകൊണ്ട് അക്ബര്‍ പറയുന്നത് “ഈ മാന്യതയാണ് പലപ്പോഴും സംവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലും ഇവര്‍ കാണിച്ചു കൊണ്ടിരിക്കുന്നത്” എന്നാണ്. വാസ്തവത്തില്‍ സ്വന്തം കാര്യമാണ് അക്ബര്‍ ആ പറയുന്നത്. ചെയ്യേണ്ടതെല്ലാം ചെയ്തതിനു ശേഷം ഒന്നുമറിയാത്തപോലെ ഡയലോഗടിക്കും.

     

    2 അക്ബര്‍ ഭയപ്പെടുന്നത് സാക്ഷിയെയോ അതോ ഹദീസുകളെയോ?

     

    “പിന്നെ സാക്ഷി വരുമ്പോള്‍ മാത്രം ഞങ്ങള്‍ പേടിച്ച് ആകെ… ഇവരുടെ അടുത്ത് എന്താ ഇള്ളത്? ഈ ബൈബിളല്ലേ, 66 പുസ്തകൊള്ള ബൈബിളല്ലേ, വേറൊന്നും പ്പ ഇങ്ങടടുത്തില്ലാലോ” എന്നാണ് അക്ബര്‍ പരിഹാസത്തോടെ പറയുന്നത്. ശരിയാണ്, ഞങ്ങളുടെ കയ്യിലുള്ള ബൈബിളിനെ അക്ബറിന് പേടിയുണ്ടാകില്ല, അത് സത്യമായിരിക്കും. പക്ഷേ അക്ബര്‍ പേടിക്കുന്ന വേറെ ചില സാധനങ്ങളുണ്ട്. അത് ഞങ്ങളുടെ കൈയിലുള്ളതല്ല, സ്വന്തം കൈയില്‍ ഉള്ളതാണ്. ഇസ്ലാമിക പണ്ഡിതന്മാര്‍ എഴുതി വെച്ചിട്ടുള്ള ഗ്രന്ഥങ്ങളെയും ഹദീസുകളെയുമോക്കെയാണ് അക്ബറിന് പേടി. ഞങ്ങള്‍ തമിഴ്നാട്ടില്‍ ഉള്ള ‘തമിഴ്നാട് തൗഹീദ് ജമാഅത്ത്’ (TNTJ) എന്നൊരു ജമാഅത്തിന്‍റെ തലവനുമായി  ‘ബൈബിള്‍ ദൈവചനം ആണോ?’, ‘ഖുര്‍ആന്‍ ദൈവവചനം ആണോ?’ എന്നിങ്ങനെ രണ്ട് വിഷയത്തില്‍ നാല് ദിവസമായി സംവാദം നടത്തുകയുണ്ടായി. TNTJ ക്കാരാണെങ്കില്‍ ബുഖാരിയിലും മുസ്ലീമിലും ഉള്ള ഹദീസുകള്‍ പോലും തങ്ങള്‍ക്കെതിരാണെന്നു കണ്ടാല്‍ നിഷേധിക്കുന്ന പുള്ളികളാണ്. അര്‍ദ്ധ ചേകന്നൂരികള്‍ എന്ന് വേണമെങ്കില്‍ TNTJ  യെ വിളിക്കാം. അവരുമായി ഞങ്ങള്‍ സംവാദക്കരാര്‍ ഒപ്പിട്ടു കഴിഞ്ഞതും കേരളത്തില്‍ നിന്ന് അക്ബറിന്‍റെ ആളുകള്‍ ചെന്നൈയില്‍ എത്തിയിട്ട് അവരോട് പറഞ്ഞു, “ഇങ്ങനെ ചെന്ന് കെണിയില്‍ വീഴാന്‍ പാടുണ്ടോ?  നിങ്ങള്‍ സാക്ഷിക്കാര്‍ക്ക് കൊണ്ടുപോയി തല വെച്ച് കൊടുത്തല്ലോ, അവര് പാല്‍ കുടി ഹദീസൊക്കെ എടുത്തു കൊണ്ടുവന്ന് നമ്മുടെ റസൂലിനെ പൊതുജനമദ്ധ്യത്തില്‍ അവഹേളിക്കുമല്ലോ. അതുകൊണ്ട് എങ്ങനെയെങ്കിലും സംവാദത്തില്‍ നിന്ന് പിന്മാറണം” എന്ന്! (TNTJ ക്കാര്‍ പാല്‍കുടി ഹദീസൊക്കെ തള്ളിക്കളയുന്നവരാണ്). TNTJ ക്കാര്‍ മറ്റു മുസ്ലീങ്ങളുമായി നടത്തിയ സംവാദത്തിലാണ് “ഇത്തരം ഹദീസുകള്‍ തള്ളിക്കളഞ്ഞില്ലെങ്കില്‍ ക്രിസ്ത്യാനികളുടെ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, അതുകൊണ്ട് ഞങ്ങള്‍ തള്ളുന്നത് പോലെ നിങ്ങളും ഈ ഹദീസുകളൊക്കെ തള്ളണം” എന്ന് പറയാന്‍ വേണ്ടി ഇക്കാര്യം പറഞ്ഞത്. അതിന്‍റെ വീഡിയോ ക്ലിപ്പ് ഞങ്ങള്‍ പല പ്രോഗ്രാമിലും ഇട്ടിട്ടുണ്ട്.

     

    നിച്ച് ഓഫ് ട്രൂത്തിന്‍റെ ആള്‍ക്കാരാണ് തങ്ങളെ സമീപിച്ചത് എന്ന് TNTJ ക്കാര്‍ തുറന്നു പറഞ്ഞിട്ടില്ല. പക്ഷേ അവര് നല്‍കിയിരിക്കുന്ന വിവരണങ്ങള്‍ നിച്ചിനു മാത്രമേ ചേരുകയുള്ളൂ. ‘കേരളത്തിലെ പ്രബലമായൊരു ദാവാ ഗ്രൂപ്പ്‌’, ‘സാക്ഷിയുമായി കരാര്‍ എഴുതിയവര്‍’ എന്നൊക്കെ TNTJ ക്കാര്‍ പറയുന്നുണ്ട്. അത് നിച്ച് ഓഫ് ട്രൂത്ത്‌ മാത്രമാണ്. വേറൊരു കൂട്ടരുമായും ഞങ്ങള്‍ ആ സമയത്ത് കരാറിന്‍റെ അടുത്തുവരെ എത്തിയിരുന്നില്ല. അക്ബര്‍ ഞങ്ങളുമായി സംവാദത്തിന് വരാന്‍ ഭയപ്പെടുന്നതിന്‍റെ യഥാര്‍ത്ഥ കാരണം ഇതാണ്. ഇത്രകാലം സാധാരണക്കാരായ മുസ്ലീങ്ങളില്‍ നിന്ന് മറച്ചു വെച്ചിരുന്ന ഹദീസുകള്‍ ഒക്കെ ഞങ്ങള്‍ എടുത്ത് പുറത്തിടും എന്ന് അക്ബറും നിച്ചും ഭയപ്പെടുന്നു. അതുകൊണ്ട് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് അവര്‍ സംവാദത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ്. എന്നിട്ട് സ്റ്റേജില്‍ കേറി വന്നു വലിയ ആള് കളിക്കും.

     

    3 സാക്ഷിയും നിച്ചും തമ്മില്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ടോ?

     

    “നിലമ്പൂര്‍ വെച്ച് സാക്ഷിയുടെ ആളുകളും നിച്ചിന്‍റെ ആളുകളുമായി ഒരു കരാര്‍ ഒപ്പിട്ടു, ആ കരാര്‍ ഇപ്പോഴും ഞങ്ങളുടെ കൈയിലുണ്ട്, ആ കരാറില്‍ പറഞ്ഞത് പ്രകാരം സാക്ഷി സംവാദത്തിനു തയ്യാറാണോ?” എന്ന് അക്ബര്‍ ചോദിക്കുന്നു. അങ്ങനെ സാക്ഷിയുടെ ആളുകള്‍ ഒപ്പിട്ട ഒരു കരാര്‍ അവരുടെ കൈയില്‍ ഉണ്ടെന്നു പറയുന്നത് സത്യമാണെങ്കില്‍ ആ കരാര്‍ അവരുടെ വെബ്സൈറ്റില്‍ അവര്‍ പ്രസിദ്ധപ്പെടുത്തട്ടെ. ആ കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ എന്താണോ അതനുസരിച്ച് സംവാദം നടത്താന്‍ സാക്ഷി തയ്യാറാണ്! വാസ്തവത്തില്‍ അങ്ങനെ ഒരു കരാര്‍ ഒപ്പിടല്‍ ഉണ്ടായിട്ടില്ല. ഉണ്ടെന്നുള്ളത് അക്ബറിന്‍റെ നുണയാണ്. കരാറിന്‍റെ ഒരു നക്കല്‍ എഴുതി ഒപ്പിട്ടിട്ടുണ്ട്. ഇരുപക്ഷത്തു നിന്നുമുള്ള ഓരോ സംവാദ വിഷയങ്ങളും സംവാദകന്മാരും സ്ഥലവും തിയ്യതിയും സാമ്പത്തിക കാര്യങ്ങളുടെ ഉത്തരവാദിത്തവും ആധികാരിക പ്രമാണങ്ങളില്‍ നിന്നു മാത്രമേ ഇരുപക്ഷവും ഉദ്ധരിക്കാവൂ എന്നൊക്കെയാണ് ആ നക്കലില്‍ ഉണ്ടായിരുന്നത്. സംവാദത്തിന് വേണ്ടിയുള്ള അന്തിമമായ കരാര്‍ ഒപ്പിടുന്നതിനു മുന്‍പ്‌, ചര്‍ച്ച മുന്നോട്ടു പോകാന്‍ വേണ്ടിയാണ് പ്രാഥമിക കരാര്‍ അഥവാ അന്തിമ കരാറിന്‍റെ ഈ നക്കല്‍ ഒപ്പിട്ടത്.

     

    4 സംവാദത്തില്‍ ഉപയോഗിക്കേണ്ട പ്രമാണങ്ങളുടെ കാര്യത്തില്‍ സാക്ഷിയുടെ നിലപാട്‌ എന്താണ്?

     

    “അംഗീകരിക്കപ്പെട്ട പ്രമാണങ്ങളില്‍ നിന്നുള്ള കാര്യങ്ങള്‍ മാത്രമേ സംവാദത്തില്‍ ഉദ്ധരിക്കാന്‍ പാടുള്ളൂ’ എന്ന നിബന്ധന സാക്ഷിയുടെ നിര്‍ബന്ധ പ്രകാരം എഴുതി ചേര്‍ത്തതാണ്” എന്നുള്ള അക്ബര്‍ മൌലവിയുടെ വാദവും നുണയാണ്. സാക്ഷിയുടെ ആളുകള്‍ പറഞ്ഞത്: “ഞങ്ങളുടെ പ്രമാണം ബൈബിളാണ്. എന്നാല്‍ ഏതു പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കണം എന്നുള്ളത് സംവാദകരുടെ സ്വാതന്ത്ര്യമാണ്. ഇരുപക്ഷത്തെയും സംവാദകര്‍ക്ക് ഏതു ഗ്രന്ഥങ്ങളില്‍ നിന്ന് വേണമെങ്കിലും തെളിവുകള്‍ ഉദ്ധരിക്കാം. എന്നാല്‍ ബൈബിളിന് വിരുദ്ധമായ കാര്യങ്ങള്‍ ഏതെങ്കിലും ക്രൈസ്തവ ഗ്രന്ഥങ്ങളില്‍ നിന്നും നിങ്ങള്‍ ഉദ്ധരിക്കുകയാണെങ്കില്‍ എന്ത് കാരണം കൊണ്ട് ഞങ്ങള്‍ ആ ഗ്രന്ഥങ്ങള അംഗീകരിക്കുന്നില്ല എന്നത് വിശദീകരിച്ചിട്ട് ആ ഗ്രന്ഥങ്ങളില്‍ നിന്നും നിങ്ങള്‍ കൊണ്ടുവരുന്ന തെളിവുകളെ ഞങ്ങള്‍ തള്ളിക്കളയും. അതുപോലെത്തന്നെ ഞങ്ങളുടെ വാദങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി ഞങ്ങള്‍ ഏതെങ്കിലും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ നിന്നും ഉദ്ധരിക്കുമ്പോള്‍ ആ തെളിവ് സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ എന്ത് കാരണം കൊണ്ട് ആ ഗ്രന്ഥത്തെ നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്നത് വ്യക്തമാക്കിയിട്ട് ഞങ്ങള്‍ കൊണ്ടുവന്ന തെളിവിനെ നിങ്ങള്‍ക്ക്‌ തള്ളിക്കളയാം. ഞങ്ങള്‍ക്കതില്‍ യാതൊരു എതിര്‍പ്പുമില്ല” എന്നാണ്. ഈ പോയിന്‍റിലാണ് ചര്‍ച്ച വഴി തിരിയുന്നത്. ഞങ്ങള്‍ മുന്നോട്ടു വെച്ച ഈ നിര്‍ദ്ദേശത്തിന്‍റെ അപകടം ശരിക്കും മനസ്സിലാക്കിയ നിച്ച് ഓഫ് ട്രൂത്തുകാര്‍ പിന്നെ എന്ത് വില കൊടുത്തും സംവാദം നടക്കാതിരിക്കാനുള്ള വഴികളാണ് നോക്കിയത്. ലോകമെമ്പാടുമുള്ള സുന്നി മുസ്ലീങ്ങള്‍ അംഗീകരിക്കുന്ന പണ്ഡിതനാണ് ഇബ്ന്‍ കത്തീര്‍. അദ്ദേഹത്തിന്‍റെ തഫ്സീറില്‍ നിന്ന് ഞങ്ങള്‍ ഒരു തെളിവ് ഉദ്ധരിച്ചാല്‍ എന്ത് കാരണം പറഞ്ഞ് ഇവര്‍ ഇബ്ന്‍ കത്തീറിന്‍റെ തഫ്സീര്‍ തള്ളിക്കളയും? അതുപോലെത്തന്നെ ലോകമെമ്പാടുമുള്ള സുന്നി മുസ്ലീങ്ങള്‍ അംഗീകരിക്കുന്ന പണ്ഡിതനാണ് ത്വബരി. അദ്ദേഹത്തിന്‍റെ താരീഖില്‍ നിന്ന് ഞങ്ങള്‍ തെളിവുദ്ധരിച്ചാല്‍ എന്ത് കാരണം പറഞ്ഞ് അക്ബര്‍ താരിഖിനെ തള്ളിക്കളയും? ഇനി എങ്ങാനും അക്ബര്‍ ആ പുസ്തകങ്ങളെയൊക്കെ തള്ളാന്‍ ധൈര്യപ്പെട്ടാല്‍, നിച്ച് ഓഫ്‌ ട്രൂത്തിന്‍റെ പ്രവര്‍ത്തകര്‍ തന്നെ അക്ബറിന്‍റെയും നിച്ചിന്‍റെയും കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കിക്കോളും. ഇതറിയാവുന്നത് കൊണ്ടാണ് അക്ബര്‍ സാക്ഷിയുമായി സംവാദത്തിന് വരാതെ ഒളിച്ചിരിക്കുന്നത്.

     

    ‘സ്നേഹസംവാദം’ മാസികയില്‍ എം.എം. അക്ബര്‍ എഴുതിയിട്ടുള്ള പല ലേഖനങ്ങളിലും തന്‍റെ വാദങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി ള്വയീഫ്‌ ആയിട്ടുള്ള ഹദീസുകള്‍ വരെ ഉദ്ധരിക്കാറുള്ള പുള്ളിയാണ്. അക്ബറിന് സ്വന്തം വാദം ന്യായീകരിക്കാന്‍ വേണ്ടി ള്വയീഫായ ഹദീസുകളും ഉദ്ധരിക്കാം. പക്ഷേ സംവാദത്തിന് വരുമ്പോള്‍ ലോക മുസ്ലീങ്ങള്‍ അംഗീകരിക്കുന്ന ഗ്രന്ഥങ്ങളില്‍ നിന്ന് പോലും എതിരാളികള്‍ ഉദ്ധരിക്കാന്‍ പാടില്ല എന്ന് പറയുന്നത് സഹജമായ ഇരട്ടത്താപ്പല്ലാതെ വേറെ എന്താണ്? തിരുവല്ലയില്‍ ഞങ്ങള്‍ മറുപടി പറഞ്ഞ സമയത്ത്‌ വളരെ വ്യക്തമായിത്തന്നെ ബ്രദര്‍ ജെറി തോമസ്‌ അറിയിച്ചതാണ്, “ഞങ്ങളുടെ ആളുകള്‍ ഒപ്പിട്ട കരാര്‍ നിച്ചിന്‍റെ കൈവശം ഉണ്ടെങ്കില്‍ അതവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തട്ടെ. ആ കരാറില്‍ ഉള്ള വ്യവസ്ഥകള്‍ എന്താണോ ആ വ്യവസ്ഥകള്‍ അനുസരിച്ച് ഞങ്ങള്‍ സംവാദത്തിന് വരാന്‍ തയ്യാറാണ്” എന്ന്. കൊല്ലം ഒന്നര കഴിഞ്ഞില്ലേ, ഇതുവരെ തങ്ങളുടെ കൈവശം ഉണ്ടെന്ന് പറയപ്പെടുന്ന ആ കരാര്‍ തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും ആ കരാറില്‍ ഉള്ള വ്യവസ്ഥകള്‍ക്കനുസരിച്ച് ഞങ്ങളുമായി സംവാദം നടത്താനും എന്താണ് അക്ബറിനും കൂട്ടര്‍ക്കും ഇത്ര മടി?

     

    5 ഒരു കരാര്‍ നിലനില്‍ക്കെ പുതിയൊരു കരാര്‍ ഉണ്ടാക്കുന്നതില്‍ തെറ്റുണ്ടോ? ഇസ്ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു:

     

    “ഒരു കരാര്‍ നിലനില്‍ക്കെ അതല്ലാത്ത വേറൊരു കരാറുണ്ടാക്കാന്‍ പറ്റൂല. ഒന്നുകില്‍ ആ കരാറ്‌ ദുര്‍ബ്ബലപ്പെടുത്തണം. എന്നിട്ടേ പുതിയൊരു കരാറുണ്ടാക്കാന്‍ പറ്റൂ. അതിസ്ലാമിലെ നിയമാ, ഞങ്ങളതനുസരിക്കണ്ടേ?” എന്നുള്ള അക്ബറിന്‍റെ വാദത്തെ ബ്രദര്‍ ജെറി തോമസ്‌ ഹദീസുകള്‍ വെച്ച് തന്നെ പൊളിച്ചടുക്കിയതാണ്. ആ ഹദീസുകള്‍ ഞാന്‍ താഴെ കൊടുക്കാം:

     

    അബ്ദുര്‍റഹ്മാന്‍ (റ) പറയുന്നു: തിരുമേനി (സ) എന്നോടരുളി: ‘അബ്ദുര്‍റഹ്മാന്‍! നീ ഭരണാധികാരം ചോദിച്ചു വാങ്ങരുത്. ആവശ്യപ്പെട്ടിട്ട് നിനക്കത് കിട്ടിയാല്‍ അതിന്‍റെ ഉത്തരവാദിത്തം മുഴുവനും നിനക്കായിരിക്കും. (അപ്പോള്‍ അല്ലാഹുവിന്‍റെയൊ മനുഷ്യരുടെയോ സഹായം ലഭിക്കാതെ നീ ഒറ്റപ്പെട്ടുപോകും) ആവശ്യപ്പെടാതെ നിനക്കാസ്ഥാനം കൈവന്നാലോ, അധികാരസ്ഥാനത്ത് നിനക്ക് സഹായ സഹകരണങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കും. ഇപ്രകാരം തന്നെ നീ ഒരു പ്രതിജ്ഞ ചെയ്തു, ആ പ്രതിജ്ഞ ലംഘിക്കുന്നതാണ് കൂടുതല്‍ പ്രയോജനകരമെന്ന് നിനക്ക് തോന്നി; എങ്കില്‍ പ്രായശ്ചിത്തം നല്‍കി നിന്‍റെ പ്രതിജ്ഞ ലംഘിക്കുകയും കൂടുതല്‍ ഉത്തമമായ നടപടി സ്വീകരിക്കുകയും ചെയ്തു കൊള്ളുക.’ (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 80, ഹദീസ്‌ നമ്പര്‍ 2060,  പേജ് 966)

     

    അബൂമൂസ (റ) പറയുന്നു: ഞങ്ങള്‍ അഷ്അരീ ഗോത്രക്കാരുടെ ഒരു സംഘം തിരുമേനി(സ)യുടെ അടുക്കല്‍ ചെന്ന് വാഹനം ആവശ്യപ്പെട്ടു. തിരുമേനി വിസമ്മതിച്ചു. വീണ്ടും ഞങ്ങളാവശ്യപ്പെട്ടു. തരികയില്ലെന്നു തിരുമേനി ശപഥം ചെയ്തു. അങ്ങിനെയിരിക്കെ തിരുമേനിയുടെയടുക്കല്‍ ഗനീമത്ത് വക കുറേ ഒട്ടകങ്ങള്‍ എത്തി. അഞ്ച് ഒട്ടകങ്ങള്‍ ഞങ്ങള്‍ക്ക്‌ തിരുമേനി അനുവദിച്ചു. അവയെ ഏറ്റെടുത്ത ശേഷം ഞങ്ങള്‍ പറഞ്ഞു: “തിരുമേനിയുടെ ശപഥം അവിടുത്തെ നമ്മള്‍ ഓര്‍മ്മപ്പെടുത്താതിയില്ലെങ്കില്‍ നാം വിജയം പ്രാപിക്കുകയില്ല.” ഞാന്‍ തിരുമേനിയുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: “ദൈവദൂതരേ! ഞങ്ങള്‍ക്ക്‌ വാഹനം തരികയില്ലെന്ന് അങ്ങ് ശപഥം ചെയ്തിരുന്നല്ലോ. ഇപ്പോള്‍ അങ്ങ് തരികയും ചെയ്തു.” തിരുമേനി അരുളി: “അതേ, ഞാന്‍ ശപഥം ചെയ്തിരുന്നു. പക്ഷെ ഒരു ശപഥം ചെയ്തിട്ട് അതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു കാര്യം കണ്ടാല്‍ ആ മെച്ചപ്പെട്ട കാര്യം ഞാന്‍ ചെയ്യാതിരിക്കുകയില്ല.” മറ്റൊരു രിവായത്തില്‍ ഞാന്‍ ആ ശപഥം ലംഘിച്ചതിന് പ്രായശ്ചിത്തം നല്‍കികഴിഞ്ഞു എന്നും വന്നിട്ടുണ്ട്. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1646, പേജ് 806)

     

    ഈ ഹദീസുകള്‍ ഉദ്ധരിച്ചതിനു ശേഷം ബ്രദര്‍ ജെറി തോമസ്‌ ചോദിച്ചു “കരാര്‍ ചെയ്തിട്ട് അത് ലംഘിച്ചാല്‍ പ്രായശ്ചിത്തം ചെയ്‌താല്‍ മതി” എന്ന പ്രമാണമല്ലാതെ ‘ഒരു കരാര്‍ നിലനില്‍ക്കെ വേറെ കരാര്‍ ഉണ്ടാക്കാന്‍ പറ്റില്ല, അത് ഇസ്ലാമിക നിയമമല്ല’ എന്ന് അക്ബര്‍ മൌലവി പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഏതു ഇസ്ലാമിക നിയമത്തെപ്പറ്റിയാണ് അക്ബര്‍ മൌലവി ഈ പറയുന്നത്?” എന്ന്. കൊല്ലം ഒന്നര കഴിഞ്ഞിട്ടും ഇതുവരെ അക്ബര്‍ മൌലവി അതിന് മറുപടി പറഞ്ഞിട്ടില്ല. ഇസ്ലാമിനെക്കുറിച്ച് വലിയ പിടിയില്ലാത്ത ക്രിസ്ത്യാനികളെയും ഈ ഹദീസുകള്‍ കണ്ടിട്ടില്ലാത്ത മുസ്ലീങ്ങളെയും പറ്റിക്കാന്‍ വേണ്ടി അക്ബര്‍ വലിയ വായില്‍ നുണ പറഞ്ഞപ്പോള്‍ ഒട്ടും ആലോചിച്ചു കാണില്ല, ഇതുപോലെ ഹദീസുകള്‍ ഉദ്ധരിച്ച് കൊണ്ടുതന്നെ സാക്ഷി മറുപടി പറയുമെന്ന്!!

     

    ഞങ്ങള്‍ വളരെ വ്യക്തമായിത്തന്നെ പറഞ്ഞു, “നിങ്ങള്‍ ഖുര്‍ആന്‍ മാത്രമാണ് നിച്ചിന്‍റെ പ്രമാണം എന്ന് പറഞ്ഞാലും ഞങ്ങള്‍ക്ക്‌ പ്രശ്നമില്ല, ഖുര്‍ആന്‍ മാത്രം വെച്ച് ഞങ്ങള്‍ നിങ്ങളുമായി സംവാദത്തിന് വരും. അതല്ല, ഖുര്‍ആനും പിന്നെ ബുഖാരിയിലും മുസ്ലീമിലുമുള്ള ചില ഹദീസുകള്‍ മാത്രമാണ് നിച്ചിന്‍റെ പ്രമാണം എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ഞങ്ങള്‍ അതിനും ഓ.കെ.യാണ്. ഖുര്‍ആനും ചില ഹദീസുകളും മാത്രം വെച്ച് ഞങ്ങള്‍ നിങ്ങളുമായി സംവാദത്തിന് വരാം. ഇനി അതല്ല, ഖുര്‍ആനും ബുഖാരിയും മുസ്ലീമും മാത്രമാണ് ഞങ്ങളുടെ പ്രമാണം എന്ന വാദമാണ് നിച്ചിനുള്ളതെങ്കില്‍ ഞങ്ങള്‍ ആ രീതിയിലും സംവാദത്തിന് തയ്യാറാണ്. ഇനി അതുമല്ല, ഖുര്‍ആനും സ്വിഹാഹുസ്സിത്ത മുഴുവനും ഞങ്ങളുടെ പ്രമാണമാണെന്നാണ് നിച്ച് പറയുന്നതെങ്കില്‍ ആയിക്കോട്ടെ, ഞങ്ങള്‍ ആ പ്രമാണഗ്രന്ഥങ്ങള്‍ മാത്രം വെച്ച് കൊണ്ട് സംവാദത്തിന് വരാം. പക്ഷേ ഒരു കാര്യമുണ്ട്. നിങ്ങള്‍ പറയുന്ന ഈ പുസ്തകങ്ങള്‍ ഒഴികെ ബാക്കിയൊന്നും ഇസ്ലാമിന്‍റെ പ്രമാണമായി നിച്ച് ഓഫ് ട്രൂത്ത്‌ അംഗീകരിക്കുന്നില്ല എന്ന് നിങ്ങള്‍ എഴുതി തരണം” എന്ന്. ഇത് ഞങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക്‌ മിണ്ടാട്ടം മുട്ടിപ്പോയി.

     

    6 ഹദീസ്‌ നിഷേധിക്കുന്ന കൂട്ടരുമായി സംവാദം നടത്താന്‍ സാക്ഷി ഭയപ്പെടുന്നോ?

     

    തമിഴ്‌നാട് തൌഹീദ്‌ ജമാഅത്ത് (TNTJ) തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എതിരായി വരുന്ന ഒരു ഹദീസും അംഗീകരിക്കാത്തവരാണ്. അവരുമായി സാക്ഷി സംവാദം നടത്തിയിട്ടുണ്ട്. തങ്ങളുടെ പ്രമാണങ്ങളെ കുറിച്ചുള്ള നിലപാട്‌ അവര്‍ വ്യക്തമാക്കി. ആ നിലപാടില്‍ നിന്നുകൊണ്ടാണ് ദശാബ്ദങ്ങളായി TNTJ തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ആ നിലപാടിനെ അംഗീകരിച്ചു കൊണ്ടാണ് ഞങ്ങള്‍ സംവാദം നടത്തിയത്. നിച്ച് ഓഫ് ട്രൂത്ത്‌ എന്ന് പറയുന്നത് കേരളത്തിലെ മുസ്ലീങ്ങളില്‍ ഒരു ചെറിയ വിഭാഗമായ സലഫികളുടെ ഇടയിലുള്ള കാക്കത്തൊള്ളായിരം സംഘടനകളില്‍ ഒന്ന് മാത്രമാണ്. എന്നാല്‍ TNTJ എന്ന് പറഞ്ഞാല്‍ അതൊരു സംഘടനയല്ല, ഒരു ജമാഅത്ത് ആണ്. 25 ലക്ഷം അംഗങ്ങള്‍ TNTJ യ്ക്കുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. തങ്ങളൊഴികെ ലോകത്തുള്ള ഒറ്റ ജമാഅത്തുകളും നേര്‍മാര്‍ഗത്തിലല്ല എന്നാണ് അവരുടെ വാദം. കഴിഞ്ഞ 25 കൊല്ലങ്ങളായി ഒട്ടേറെ ക്രിസ്ത്യാനികളെ അവര്‍ മുസ്ലീങ്ങളാക്കിയിട്ടുണ്ട്. അവര്‍ പറഞ്ഞ പ്രമാണം വെച്ച് ഞങ്ങള്‍ അവരുമായി സംവാദം നടത്തി. അതിന്‍റെ ഡി.വി.ഡി. വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ ക്രിസ്ത്യാനികളില്‍ നിന്നും മുസ്ലീങ്ങളായിപ്പോയ ഏകദേശം മുന്നൂറിലധികം പേര്‍ തിരിച്ചു ക്രിസ്ത്യാനികളായി. TNTJ യുമായി ഞങ്ങള്‍ നടത്തിയത് പാനല്‍ ഡിബേറ്റായിരുന്നു. സംവാദം കഴിഞ്ഞ് മൂന്നു മാസമായപ്പോഴേക്കും TNTJ യുടെ പാനലില്‍ ഉണ്ടായിരുന്ന ഒരാള്‍ ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദിയായി.  ശ്രീലങ്കയിലും മലേഷ്യയിലും സിങ്കപ്പൂരിലും ഉള്ള പല തമിഴ്‌ മുസ്ലീങ്ങളും ഈ ഡി.വി.ഡി. കണ്ട് ഞങ്ങളുമായി ഇപ്പോഴും ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്നു.

     

    ഇത് പറഞ്ഞത് എന്തിനാണെന്ന് വെച്ചാല്‍, ഏതു പ്രമാണങ്ങളും വെച്ചുകൊണ്ട് ഏതു മുസ്ലീം സംഘടനകളുമായും സംവാദം നടത്താന്‍ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് എപ്പോഴും ഒരുക്കമാണ്. പക്ഷേ അവര്‍ എഴുതിത്തരണം, ഇന്നയിന്ന ഗ്രന്ഥങ്ങള്‍ മാത്രമേ ഇസ്ലാമിന്‍റെ പ്രമാണമായി ഞങ്ങള്‍ അംഗീകരിക്കുന്നുള്ളൂ, ബാക്കിയുള്ളതൊന്നും ഇസ്ലാമിന്‍റെ പ്രമാണമായി ഞങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന്. അക്ബറിന് ഒരിക്കലും അങ്ങനെ എഴുതിത്തരാന്‍ പറ്റില്ല. കാരണം അങ്ങനെ എഴുതി തന്നതിന് ശേഷം സംവാദത്തിന് വരുമ്പോള്‍, ള്വയീഫായ ഹദീസുകള്‍ ഉദ്ധരിച്ച് കൊണ്ട്, പലവിധ തഫ്സീറുകളില്‍ നിന്നും ഉദ്ധരിച്ച് കൊണ്ട്, പലവിധമായ ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നുമുദ്ധരിച്ചു കൊണ്ട് അക്ബര്‍ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ അടങ്ങിയ സ്നേഹസംവാദം മാസികയുടെ കോപ്പികള്‍ എടുത്തു കാണിച്ചു കൊണ്ട് ഞങ്ങള്‍ ചോദിക്കും, “ഇതൊന്നും ഇസ്ലാമിന്‍റെ പ്രമാണമല്ലെന്ന് പറയുന്ന താങ്കള്‍ എന്തുകൊണ്ടാണ് ഈ പുസ്തകങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വെച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതിയതെന്ന്. അതോടെ തീരും അക്ബറിന്‍റെ കത്തിക്കല്‍. അതറിയാവുന്നത് കൊണ്ട് അക്ബറിന് ഒരിക്കലും ഞങ്ങള്‍ പറഞ്ഞത് പോലെ എഴുതി തരാന്‍ കഴിയുകയില്ല.

     

    “സീറകളും ത്വബരിയും തഫ്സീറുകളുമൊന്നും ഇസ്ലാമിന്‍റെ പ്രമാണമല്ല, വിവരങ്ങള്‍ ലഭിക്കാനുള്ള സോഴ്സാണ്” എന്ന് അക്ബര്‍ പറയുന്നു. വിവരങ്ങള്‍ ലഭിക്കാനുള്ള സോഴ്സായിട്ട് ഈ ഗ്രന്ഥങ്ങളെ അക്ബര്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍, എന്തുകൊണ്ടാണ് ഈ ഗ്രന്ഥങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഞങ്ങള്‍ സംവാദവേദിയില്‍ പറയുന്നതിനെ അക്ബര്‍ ഭയപ്പെടുന്നത്? അതിനെയല്ലേ നമ്മള്‍ ഇരട്ടത്താപ്പ്‌ എന്ന് പറയുന്നത്? ചര്‍ച്ച മുന്നോട്ടു പോകുംതോറും പല കാര്യങ്ങളിലുമുള്ള നിച്ചിന്‍റെ ഇരട്ടത്താപ്പ് നിലപാട്‌ സഹിക്കാന്‍ പറ്റാതായപ്പോള്‍ സാക്ഷിയുടെ ആളുകള്‍ പറഞ്ഞു, “ഒരു കാര്യം ചെയ്യാം, ഏതൊക്കെയാണ് ഇസ്ലാമിന്‍റെ പ്രമാണഗ്രന്ഥങ്ങള്‍ എന്ന വിഷയത്തില്‍ ആദ്യം തന്നെ നമുക്കൊരു സംവാദം നടത്താം. ആ സംവാദത്തില്‍ നിങ്ങളുടെ വാദമാണ് ശരിയെന്നു സ്ഥാപിച്ചാല്‍ നിങ്ങള്‍ പറയുന്ന പുസ്തകങ്ങള്‍ മാത്രം വെച്ചുകൊണ്ട് ക്രൈസ്തവ ഇസ്ലാം വിഷയത്തില്‍ സാക്ഷി സംവാദത്തിന് വരും. അതല്ല സാക്ഷി പറയുന്നതാണ് ശരിയെന്ന് സംവാദത്തില്‍ സ്ഥാപിക്കപ്പെട്ടാല്‍ ക്രൈസ്തവ ഇസ്ലാം സംവാദത്തില്‍ മുസ്ലീം ലോകം പൊതുവേ അംഗീകരിക്കുന്ന പുസ്തകങ്ങളില്‍ നിന്നും ഉദ്ധരിക്കാനുള്ള സ്വാതന്ത്ര്യം സാക്ഷിക്കുണ്ടെന്നു സമ്മതിച്ചു കൊണ്ട് നിങ്ങള്‍ സംവാദത്തിന് വരണം” എന്ന്. ഈ നിര്‍ദ്ദേശം ഞങ്ങള്‍ മുന്നോട്ടു വെച്ചതും ചര്‍ച്ചയ്ക്ക് വന്ന നിച്ചിന്‍റെ ആളുകള്‍ പലരും പേടിച്ച് പോയിട്ട് കുറേ നേരത്തേക്ക് വായ്‌ തുറന്നത് പോലുമില്ല.

     

    7 സംവാദം നടന്നാല്‍ മേല്‍വിലാസം ഉണ്ടാകുന്നത് സാക്ഷിക്കോ അതോ നിച്ചിനോ?

     

    “ക്രൈസ്തവസമൂഹത്തില്‍ ഒരു വിലാസവുമില്ലാത്ത ഒരു സംഘടനക്ക്‌ വിലാസമുണ്ടാക്കാന്‍ വേണ്ടിയാണ് നിച്ചുമായി സംവാദത്തിന് ഞങ്ങള്‍ ചെന്നത്” എന്നാണ് അക്ബറിന്‍റെ പുതിയ കണ്ടുപിടുത്തം. സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് എന്നത് ഒരു പ്രാദേശിക സംഘടനയല്ല, ദേശീയ സംഘടനയാണ്. ഹൈദ്രബാദില്‍ ആസിഫുദ്ദീനുമായും ഇമ്രാനുമായും തമിഴ്നാട്ടില്‍ TNTJ യുമായും സാക്ഷി ഡിബേറ്റ് നടത്തിയിട്ടുണ്ട്. കൂടാതെ സക്കീര്‍ നായിക്കിനെതിരെ (അക്ബറിനെപ്പോലെ തന്നെ ഞങ്ങളുമായി സംവാദത്തിന് വരാതെ മുങ്ങി നടക്കുന്ന മറ്റൊരു മാന്യനാണ് സക്കീര്‍ നായിക്‌) അദ്ദേഹത്തിന്‍റെ തട്ടകമായ മുംബയില്‍ പലവട്ടം ഖണ്ഡന പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലും ആന്ധ്രയിലും അതുപോലെ ധാരാളം ഖണ്ഡന പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.

     

    എന്നാല്‍ നിച്ച് ഓഫ് ട്രൂത്തോ? നിച്ച് ഓഫ് ട്രൂത്ത്‌ എന്ന് പറഞ്ഞാല്‍ ആകെ മലയാളി മുസ്ലീങ്ങള്‍ക്ക് മാത്രം അറിയാവുന്ന, സലഫികള്‍ക്കിടയിലെ കാക്കത്തൊള്ളായിരം സംഘടനകളില്‍ ഒന്ന് മാത്രമല്ലേ? ഇവരുടെ പ്രകോപനപരമായ പ്രസംഗത്തിന് ക്രൈസ്തവര്‍ (പ്രത്യേകിച്ച് ശ്രീ.തിരുവട്ടാര്‍ കൃഷ്ണന്‍ കുട്ടി) ഹദീസുകള്‍ ഉദ്ധരിച്ച് കൊണ്ട് മറുപടി പറയാന്‍ തുടങ്ങിയതോടെ പലയിടങ്ങളിലും സുന്നി യുവാക്കളില്‍നിന്നു നല്ല അടി നിച്ചിന്‍റെ പ്രവര്‍ത്തകര്‍ക്ക്‌ കിട്ടിയിട്ടുണ്ട്. “നിങ്ങള് ഇവിടെ വന്ന് ക്രിസ്ത്യാനികളെ കുറ്റം പറഞ്ഞിട്ട് പോകും. പിന്നെ അവന്മാര് ഇവിടെ വന്ന് മുത്തുനബിയെ ആക്ഷേപിക്കുമ്പോ അത് കേക്കാന്‍ നിങ്ങളാരും കാണില്ല, ഞങ്ങടെ നെഞ്ച് തകര്‍ന്നോണ്ട് ഞങ്ങള് കേക്കണം അതൊക്കെ. അതോണ്ട് മുത്തുനബീനെ ചീത്ത പറയിപ്പിക്കാന്‍ വേണ്ടി നിങ്ങള് ഇവിടെ പരിപാടി വെക്കണ്ട” എന്ന് പറഞ്ഞായിരുന്നു അടി. കസേര എടുത്ത്‌ നിച്ചിന്‍റെ പ്രവര്‍ത്തകരുടെ തലക്കടിച്ചു പറഞ്ഞു വിട്ടു സുന്നികള്‍. ഇപ്പോഴാണെങ്കില്‍ ഗവണ്‍മെന്‍റും ഇവരുടെ പരിപാടികള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിച്ച് ഓഫ് ട്രൂത്ത്‌ നടത്താനിരുന്ന പ്രോഗ്രാമിനെ ‘മതസ്പര്‍ദ്ദ ഉളവാക്കുന്ന പ്രോഗ്രാം’ എന്ന കാരണം പറഞ്ഞ് അവസാന നിമിഷം പോലീസ്‌ ഇടപെട്ട് നിരോധിച്ചത് മറന്നു കാണുകയില്ല എന്ന് വിശ്വസിക്കുന്നു.

     

    ഈ കേരളത്തില്‍ ഇഷ്ടംപോലെ ക്രൈസ്തവ സഭകളുണ്ട്. അവരാരും ഇന്നുവരെ സാക്ഷിക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. സാക്ഷി പ്രസംഗിക്കുന്നത് ക്രിസ്ത്യാനിറ്റി അല്ലെന്നോ സാക്ഷി ഒരു ക്രിസ്തീയ സംഘടന അല്ലെന്നോ നാളിതുവരെ ഇതിലുള്ള ഒരാളും പറഞ്ഞിട്ടില്ല. പക്ഷേ നിച്ചിന്‍റെ സ്ഥിതി എന്താണ്? എം.എം.അക്ബര്‍ പ്രസംഗിക്കുന്ന മുജാഹിദ്‌ മതം ഇസ്ലാമല്ലെന്നും എം.എം.അക്ബര്‍ മുസ്ലീമല്ലെന്നും എത്രയോ മുസ്ലീം പണ്ഡിതന്മാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. വെറുതെ ഒന്ന് യൂട്യൂബില്‍ സേര്‍ച്ച്‌ ചെയ്ത് നോക്കിയാല്‍ അമ്മാതിരി വീഡിയോസ് ഇഷ്ടംപോലെ കിട്ടും. ഈ സ്ഥിതിയില്‍ സാക്ഷിയുമായി നിച്ച് ഓഫ് ട്രൂത്ത്‌ സംവാദത്തിന് വന്നാല്‍ നിച്ചിനെ ഇന്ത്യയിലെ പല മുസ്ലീങ്ങളും ക്രിസ്ത്യാനികളും അറിയും എന്നല്ലാതെ സാക്ഷിക്ക് പ്രത്യേകിച്ച് അതുകൊണ്ട് ഒരു ഗുണവുമില്ല എന്ന കാര്യം അക്ബറിനു നന്നായിത്തന്നെ അറിയാം. അതായത് സംവാദം കൊണ്ട് മേല്‍വിലാസം ഉണ്ടാകാന്‍ പോകുന്നത് നിച്ചിനാണ്, സാക്ഷിക്കല്ല. എങ്കിലും ഈ വിഷയത്തില്‍ അറിവില്ലാത്ത ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും പറ്റിക്കാന്‍ വേണ്ടി ഇങ്ങനയുള്ള ഡയലോഗുകള്‍ അടിക്കുകയാണ് പുള്ളി.

     

    1. അക്ബര്‍ പറയുന്ന നിബന്ധനയില്‍ സാക്ഷി സംവാദത്തിന് തയ്യാറാണ്!

     

    സാക്ഷിയുമായുള്ള സംവാദത്തിനു എം.എം. അക്ബറിനെ ആര്  കൊണ്ടുവന്നാലും സംവാദം കഴിഞ്ഞ ഉടനെതന്നെ ഒരു ലക്ഷം രൂപ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് കൊണ്ടുവന്നവര്‍ക്ക്‌ സമ്മാനമായി നല്‍കും. (സക്കീര്‍ നായിക്കിനെ സാക്ഷിയുമായുള്ള സംവാദത്തിന് കൊണ്ടുവന്നാല്‍ ഒരു ലക്ഷം രൂപയും ഒരു നാനോ കാറും സംവാദം കഴിഞ്ഞ ഉടനേ തന്നെ സാക്ഷി കൊണ്ടുവന്നവര്‍ക്ക്‌ പാരിതോഷികമായി തരും.) ഇത് ഞങ്ങള്‍ പല വേദിയിലും പറഞ്ഞിട്ടുള്ളതാണ്. സാക്ഷിയുടെ ആളുകള്‍ എഴുതി ഒപ്പിട്ടു കൊടുത്തതും അക്ബറിന്‍റെ കൈവശം ഉണ്ടെന്ന് അവകാശപ്പെടുന്നതുമായ കരാര്‍ ആദ്യം നിച്ചിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുക. ആ കരാറിലെ വ്യവസ്ഥകള്‍ എന്തായാലും അതനുസരിച്ച് തന്നെ ഞങ്ങള്‍ സംവാദത്തിന് തയ്യാറാണ്. ഇനി അങ്ങനെയൊരു കരാര്‍ ഇല്ല, അത് വെറുതെ നാട്ടുകാരെ പറ്റിക്കാന്‍ വേണ്ടി അടിച്ച ഡയലോഗ് ആണെങ്കില്‍ അക്കാര്യം തുറന്നു സമ്മതിച്ചു കൊണ്ട് പുതിയൊരു കരാര്‍ സാക്ഷിയുമായി എഴുതിയിട്ട് ആ കരാറിന്‍റെ അടിസ്ഥാനത്തില്‍ സംവാദത്തിന് വരട്ടെ. അക്ബറിന്‍റെ സ്വഭാവം വെച്ച് നാട്ടുകാരെ പറ്റിക്കാന്‍ വേണ്ടി അടിച്ച ഡയലോഗ് ആണെന്ന് തുറന്ന് സമ്മതിക്കാന്‍ തയ്യാറാവില്ല എന്ന് സാക്ഷിക്കറിയാം. അതുകൊണ്ട് ഞങ്ങളുടെ ആ ആവശ്യത്തിലും ഞങ്ങള്‍ ഇളവ്‌ അനുവദിക്കുന്നു. പുതിയൊരു കരാര്‍ എഴുതണം എന്നുമില്ല, മറുപടി വീഡിയോയില്‍ അക്ബര്‍ പറയുന്ന നിബന്ധനയുണ്ടല്ലോ, ആ നിബന്ധനയനുസരിച്ച്, അതായത് ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രം വെച്ച് കൊണ്ട് അക്ബറുമായി സംവാദത്തിന് സാക്ഷി തയ്യാറാണ്!! സംവാദം നടത്താന്‍ വേണ്ടി ഇതില്‍ കൂടുതല്‍ എന്ത് വിട്ടുവീഴ്ചയാണ് സാക്ഷി ചെയ്യേണ്ടത്?

     

    ഞങ്ങള്‍ ആകെ പറയുന്നത് ഇത്രയേയുള്ളൂ, ‘ഇന്നയിന്ന ഇസ്ലാമിക പുസ്തകങ്ങളില്‍ നിന്ന് മാത്രമേ സംവാദത്തില്‍ ഇരുപക്ഷവും തെളിവുകള്‍ ഉദ്ധരിക്കാന്‍ പാടുള്ളൂ എന്ന് നിച്ച് പറയുന്നതിനെ സാക്ഷി അംഗീകരിക്കും. പകരം ആ പുസ്തകങ്ങള്‍ ഒഴികെയുള്ള വേറെ ഒറ്റ ഗ്രന്ഥവും ഇസ്ലാമിന്‍റെ പ്രമാണമായി നിച്ച് ഓഫ് ട്രൂത്ത്‌ അംഗീകരിക്കുന്നില്ല’ എന്ന് കരാറില്‍ എഴുതണം. അതല്ലാതെ വേറെ ഒരു നിര്‍ബന്ധവും സാക്ഷിക്കില്ല. ഇനി, “ഞാന്‍ സംവാദത്തിന് വരണമെങ്കില്‍ കരാറില്‍ ഇപ്രകാരം എഴുതാന്‍ പറ്റില്ല” എന്നാണ് അക്ബര്‍ മൌലവി ശഠിക്കുന്നതെങ്കില്‍, ഞങ്ങള്‍ ഈ നിര്‍ബന്ധവും പിന്‍വലിക്കുന്നു!

     

    ആര്‍ജ്ജവമുണ്ടെങ്കില്‍ അക്ബര്‍ മൌലവി സംവാദത്തിന് വരിക. ഇനി സാക്ഷിയുമായി ഒറ്റയ്ക്കൊറ്റയ്ക്കുള്ള സംവാദത്തിന് വരാന്‍ അക്ബര്‍ മൌലവിക്ക് ഭയമുണ്ടെങ്കില്‍ പാനല്‍ ഡിബേറ്റിന് സാക്ഷി തയ്യാറാണ്. പാനലില്‍ എത്ര അംഗങ്ങള്‍ വേണമെന്ന് അക്ബര്‍ മൌലവി തന്നെ പറയട്ടെ, ഞങ്ങള്‍ അതും അംഗീകരിച്ചു തരാം. ഏതു ഫോര്‍മാറ്റില്‍ ഉള്ള ഡിബേറ്റിനും സാക്ഷി ഒരുക്കമാണ്. ഒറ്റയ്ക്കൊറ്റയ്ക്ക് ഉള്ള ഡിബേറ്റ് ആണെങ്കില്‍ അങ്ങനെ, അതല്ല പാനല്‍ ഡിബേറ്റ് ആണെങ്കില്‍ അങ്ങനെ. ഓപ്പണ്‍ ഡിബേറ്റ് ആണെങ്കില്‍ അങ്ങനെ, അതല്ല ഇന്‍ഡോര്‍ ഡിബേറ്റ് ആണെങ്കില്‍ അങ്ങനെ. എങ്ങനെയുള്ള ഫോര്‍മാറ്റ് ആണെങ്കിലും അതിന് സാക്ഷി തയ്യാറാണ്.

     

    സംവാദത്തിന് വരാതെ ഭയന്നോടുന്നത് ആരാണെന്ന് എല്ലാവരും അറിയണം എന്നു നിര്‍ബന്ധമുള്ളത് കൊണ്ടാണ് അക്ബര്‍ പറഞ്ഞ മറുപടിയിലെ നിബന്ധനയെ ഏകപക്ഷീയമായി അംഗീകരിച്ചു കൊണ്ട്, ഇത്രമാത്രം വിട്ടുവീഴ്ചകള്‍ നടത്തിക്കൊണ്ട് സംവാദത്തിന് സാക്ഷി തയ്യാറാകുന്നത്. ഇത്രയേറെ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടും ഞങ്ങളുമായി സംവാദത്തിന് വരാന്‍ അക്ബര്‍ മൌലവിക്ക് ധൈര്യമില്ലെങ്കില്‍ പിന്നെ നിച്ച് ഓഫ് ട്രൂത്തിന്‍റെ ഓഫീസ്‌ താഴിട്ടു പൂട്ടുന്നതാണ് അഭികാമ്യം.

     

    NB: ഒരു ലക്ഷം രൂപ ഇനാം പ്രതീക്ഷിച്ച് അക്ബറിനെ സംവാദത്തിന് വിളിക്കാന്‍ പോകുന്നവരോട് ഒരു കാര്യം: “അക്ബര്‍ക്ക ഡിബേറ്റിന് വാ, എനിക്ക് ഒരു ലക്ഷം രൂപ ഇനാം കിട്ടുന്ന കാര്യമാണ്” എന്ന് അക്ബറിനോട് പറയുമ്പോള്‍: “ഞാന്‍ നിനക്ക് പത്ത് ലക്ഷം രൂപ തരാം. എന്നെ എങ്ങനെയെങ്കിലും സാക്ഷിയുടെ സംവാദ വെല്ലുവിളിയില്‍ നിന്നും രക്ഷിക്കണം” എന്ന് അക്ബര്‍ പറഞ്ഞാല്‍ മറുകണ്ടം ചാടരുത്.

     

    സാക്ഷിയും നിച്ചും തമ്മില്‍ നടന്ന ഇ-മെയിലിലൂടെയുള്ള കത്തിടപാടുകള്‍ സാക്ഷിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് അത് വായിക്കാവുന്നതാണ്:

     

    http://www.sakshitimes.net/blog/2009/09/18/proposed-agreement-for-the-public-debate-why-is-the-niche-of-truth-refusing-to-sign-297/

     

    http://www.sakshitimes.net/blog/2009/09/18/who-is-evading-the-debate-janab-akbar-or-sakshi-you-decide-650/

     

    http://www.sakshitimes.net/blog/2010/04/11/we-accept-your-public-challenge-let-us-decide-topic-format-and-mutually-convenient-date-186/

     

    http://www.sakshitimes.net/blog/2013/02/05/sakshi-reinvites-niche-of-truth-will-they-evade-again-day-1-no-reply/

     

    http://www.sakshitimes.net/blog/2014/10/18/sakshi-re-re-re-re-re-invites-niche-of-truth-for-debate-malayalam-and-english-letter/

     

    Leave a Comment