About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    നിച്ച് ഓഫ് ട്രൂത്ത്‌ സാക്ഷിക്കയച്ച രണ്ടാം കത്തിനുള്ള മറുപടി

    സുഹൃത്തേ,

    ഒരു തീയതിയും വയ്ക്കാതെയുള്ള നിങ്ങളുടെ ലെറ്റര്‍ പാഡില്‍ “സ്വന്തമായി ഒഫിഷ്യല്‍ മേല്‍വിലാസമോ, ലെറ്റര്‍ ഹെഡോ, സീലോ ഇല്ലാത്തവരും സ്വന്തം കേന്ദ്രത്തില്‍ വെച്ച് തയ്യാറാക്കുകയും ഒപ്പിട്ട് കൈമാറുകയും ചെയ്ത കരാറിന്‍റെ ഒറിജിനല്‍ കോപ്പി സൂക്ഷിക്കാന്‍ പോലുമുള്ള സംവിധാനമില്ലാത്തവരും കൈമാറുന്ന കത്തില്‍ ഒപ്പുവെക്കാന്‍ മാത്രം നിരന്തരം പച്ചക്കള്ളങ്ങള്‍ അനുവര്‍ത്തിക്കുന്നവരുമായി ആരുമായും സംവാദങ്ങള്‍ നടത്തേണ്ടതില്ലെന്ന് നിച്ച് ഓഫ് ട്രൂത്ത്‌ തീരുമാനിച്ച വിവരം താങ്കളെ സസന്തോഷം അറിയിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട്, 2016 മാര്‍ച്ച് 21 തിങ്കളാഴ്ച നിച്ച് ഓഫ് ട്രൂത്തിന്‍റെ ഇ-മെയില്‍ ഐഡിയില്‍ ([email protected]) നിന്ന്, ഒറ്റവരി മറുപടി മെയില്‍ ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. അത്യന്തം രസത്തോടെയാണ് ഞങ്ങള്‍ നിങ്ങളുടെ മറുപടി വായിച്ചത്. സംവാദത്തിന് വരാത്തതിനുള്ള നിങ്ങളുടെ കാരണങ്ങള്‍ ഞങ്ങളെ ഒരേസമയം ആഹ്ലാദിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു. സാക്ഷിയുമായി സംവാദം നടത്താത്തതിനെ സംബന്ധിച്ച് വര്‍ഷങ്ങളായി നിങ്ങള്‍ പ്രചരിപ്പിക്കുന്ന കല്ലുവെച്ച നുണകള്‍ ഈ മറുപടിയിലൂടെ നിങ്ങള്‍ തന്നെ ഖണ്‌ഡിച്ചതാണ് ഞങ്ങള്‍ക്ക് ആഹ്ലാദം പകര്‍ന്നത്. ഞങ്ങളെ നിരാശപ്പെടുത്തിയത്,

    (a) സംവാദത്തില്‍ നിന്നും ഒഴിയാനുള്ള നിങ്ങളുടെ കാരണങ്ങള്‍ യുക്തിരഹിതമായവയാണ്.

    (b) സംവാദത്തില്‍ നിന്നും ഒഴിയാന്‍ വേണ്ടി നിങ്ങള്‍ പറഞ്ഞ കാരണങ്ങള്‍ നിങ്ങളുടെ വിശ്വാസജീവിതവുമായി ബന്ധപ്പെട്ട് പ്രയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇസ്ലാം മതം തന്നെ വിട്ടു പോകേണ്ടി വരും എന്നറിഞ്ഞിട്ടും എങ്ങനെയെങ്കിലും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ആ കാരണങ്ങള്‍ തന്നെ നിങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു.

    (c) ഇസ്ലാമിന്‍റെ പൊള്ളത്തരത്തിന്‍റെ വ്യാപ്തി എത്ര വലുതാണെന്ന് നേര്‍ക്കുനേരെയുള്ള ഒരു സംവാദത്തില്‍കൂടി തുറന്നു കാട്ടുവാനും അതു മുഖാന്തരം സമാധാനവും സത്യവും അന്വേഷിക്കുന്ന അനേകം മുസ്ലീങ്ങള്‍ക്ക് സത്യദൈവത്തെ തിരിച്ചറിയാനും ആ സത്യദൈവം ഒരുക്കിയിരിക്കുന്ന നിത്യരക്ഷയിലേക്ക് കടന്നു വരാനുമുള്ള അസുലഭാവസരം നഷ്ടമാവുകയും ചെയ്തിരിക്കുന്നു.

    ഇതെല്ലാമാണ് ഞങ്ങളെ നിരാശപ്പെടുത്തിക്കളഞ്ഞത്.

    എന്നിരുന്നാലും ഞങ്ങള്‍ പൂര്‍ണ്ണമായും നിരാശപ്പെട്ട് പോയിട്ടില്ല, സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്കുമായി ഒരു സംവാദത്തിന് നിച്ച് ഓഫ് ട്രൂത്ത്‌ തയ്യാറാകും എന്ന് തന്നെയാണ് ഈ അവസാന നിമിഷത്തിലും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത്രയും നാള്‍ കള്ളത്തരങ്ങള്‍ പറഞ്ഞുകൊണ്ട് അനുയായികളുടെ മുന്നില്‍ പിടിച്ചു നിന്നത് പോലെ ഇനി നിങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയില്ല. ഇപ്പോള്‍ നിങ്ങള്‍ അയച്ച ഈ ഒറ്റവരി കത്ത് നിങ്ങളുടെ ഇതുവരെയുള്ള കള്ളത്തരങ്ങളെ മാത്രമല്ല, നിങ്ങളുടെ സഹജമായ ഇരട്ടത്താപ്പുകളെയും തുറന്നു കാട്ടുന്നതാണ്. നിങ്ങളുടെ ഒറ്റവരി കത്തിന്‍റെ ഓരോ പോയിന്‍റും എടുത്ത് മറുപടി പറയാന്‍ ഞങ്ങള്‍ക്ക് അത്യധികമായ സന്തോഷമേയുള്ളൂ. ‘നമ്മള്‍ തമ്മിലുള്ള കത്തിടപാടുകള്‍ ഞങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്’ എന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് വാക്ക് തന്നിട്ടുള്ളത് കൊണ്ടും, പറഞ്ഞ വാക്ക് പാലിക്കുന്നതില്‍ ദത്തശ്രദ്ധരാണ് ഞങ്ങള്‍ എന്നുള്ളത് കൊണ്ടും ‘സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി നിച്ച് ഓഫ് ട്രൂത്ത്‌ എന്ത് കള്ളത്തരവും കാണിക്കും’ എന്ന സത്യം നിഷ്പക്ഷ മനസ്സോടുകൂടെ ഈ കത്തിടപാടുകള്‍ വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടാന്‍ വേണ്ടി ഞങ്ങള്‍ നിങ്ങളുടെ ഒറ്റവരിക്കത്തിലെ ഓരോ പോയിന്‍റിനും വിശദമായിത്തന്നെ മറുപടി തരുന്നു.

    I പോയിന്‍റ് ഒന്ന്, നിങ്ങളുടെ നുണകളെ സംബന്ധിച്ച്:

    നിങ്ങള്‍ ആദ്യം പറഞ്ഞുകൊണ്ടിരുന്നത് ‘സംവാദത്തിനുപയോഗിക്കേണ്ട പ്രമാണഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ് എന്ന വിഷയത്തില്‍ നിച്ച് ഓഫ് ട്രൂത്തും സാക്ഷിയും തമ്മില്‍ ഏകാഭിപ്രായം ഇല്ലാത്തത് കൊണ്ടാണ് സംവാദം നടക്കാത്തത്’ എന്നായിരുന്നു. ‘ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രം വെച്ചുകൊണ്ട് ഞങ്ങള്‍ സംവാദത്തിന് തയ്യാറാണ്’ എന്ന് നിങ്ങള്‍ക്ക് എഴുതുക മാത്രമല്ല, പല വേദികളിലും ഞങ്ങള്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിട്ടും നിങ്ങള്‍ ഈ വ്യാജം തന്നെയാണ് കുറേക്കാലം പറഞ്ഞുകൊണ്ട് നടന്നത്. ‘ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രം പ്രമാണമായി എടുത്തുകൊണ്ട് സംവാദം നടത്താന്‍ സാക്ഷി ഒരുക്കമാണ്, പക്ഷേ ഇസ്ലാമിന്‍റെ വികൃത മുഖം പൊതുജനമധ്യത്തില്‍ അനാവരണം ചെയ്യപ്പെടുമോ എന്ന ഭീതിയാല്‍ സംവാദത്തിന് വരാതെ ഒഴിഞ്ഞു മാറുന്നത് നിച്ച് ഓഫ് ട്രൂത്തുകാരാണ്’ എന്ന് പലവേദികളില്‍ സാക്ഷിയുടെ പ്രഭാഷകര്‍ പ്രസംഗിക്കാന്‍ തുടങ്ങിയതോടെ നിങ്ങള്‍ നിലപാട് മാറ്റി.

    അടുത്തതായി നിങ്ങള്‍ പറഞ്ഞത് ‘സാക്ഷിയും നിച്ചും തമ്മില്‍ എഴുതി ഒപ്പിട്ട പഴയൊരു കരാര്‍ നിലനില്‍ക്കുന്നുണ്ട്, ഒരു കരാര്‍ നിലനില്‍ക്കുമ്പോള്‍ അത് റദ്ദ് ചെയ്യാതെ പുതിയൊരു കരാര്‍ എഴുതാന്‍ ഞങ്ങള്‍ക്ക് പ്രമാണമില്ല, അതുകൊണ്ട് നിച്ചുമായുള്ള പഴയ കരാര്‍ റദ്ദാക്കുന്നു എന്ന് സാക്ഷിയുടെ ആളുകള്‍ എഴുതി തരട്ടെ, പിന്നെ പുതിയൊരു കരാര്‍ എഴുതിയിട്ട് ആ കരാറിന്‍റെ അടിസ്ഥാനത്തില്‍ സംവാദം നടത്താം’ എന്നാണ്. ‘അങ്ങനെയൊരു കരാര്‍ ഞങ്ങള്‍ തമ്മില്‍ ഇല്ല, ഉണ്ടെന്ന് പറയുന്ന നിച്ച് ഓഫ് ട്രൂത്തുകാര്‍ ആ കരാറിന്‍റെ സ്കാന്‍ ചെയ്ത കോപ്പി അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തട്ടെ. അങ്ങനെ പ്രസിദ്ധപ്പെടുത്തിയാല്‍, ആ കരാറില്‍ എഴുതിയിരിക്കുന്ന വ്യവസ്ഥകള്‍ എന്തെല്ലാമാണോ, ആ വ്യവസ്ഥകള്‍ പ്രകാരം സംവാദം നടത്താന്‍ സാക്ഷി ഒരുക്കമാണ്’ എന്ന് സാക്ഷിയുടെ പ്രഭാഷകര്‍ അതിന് മറുപടി പറഞ്ഞെങ്കിലും ഇന്നുവരെ ആ കരാറിന്‍റെ കോപ്പി നിങ്ങളുടെ വെബ്സൈറ്റില്‍ നിങ്ങള്‍ ഇട്ടിട്ടില്ല. ഇല്ലാത്ത കരാര്‍ എങ്ങനെ ഇടാനാണ്, അല്ലേ?

    നമ്മള്‍ തമ്മില്‍ എപ്പോഴാണ് ഒരു കരാര്‍ എഴുതി ഒപ്പിട്ടിരിക്കുന്നത്? കരാറിന്‍റെ ഒരു നക്കല്‍ എഴുതി ഒപ്പിട്ടിട്ടുണ്ട്. ഇരുപക്ഷത്തു നിന്നുമുള്ള ഓരോ സംവാദ വിഷയങ്ങളും സംവാദകന്മാരും സ്ഥലവും തിയ്യതിയും സാമ്പത്തിക കാര്യങ്ങളുടെ ഉത്തരവാദിത്തവും ആധികാരിക പ്രമാണങ്ങളില്‍ നിന്നു മാത്രമേ ഇരുപക്ഷവും ഉദ്ധരിക്കാവൂ എന്നൊക്കെയാണ് ആ നക്കലില്‍ ഉണ്ടായിരുന്നത്. സംവാദത്തിന് വേണ്ടിയുള്ള അന്തിമമായ കരാര്‍ ഒപ്പിടുന്നതിനു മുന്‍പ്‌, ചര്‍ച്ച മുന്നോട്ടു പോകാന്‍ വേണ്ടിയാണ് പ്രാഥമിക കരാര്‍ അഥവാ അന്തിമ കരാറിന്‍റെ ഈ നക്കല്‍ ഒപ്പിട്ടത്. അന്തിമ കരാര്‍ ഒപ്പിടുന്നതോടെ ഈ നക്കല്‍ അസാധുവായിത്തീരുകയും ചെയ്യും. വസ്തുത ഇതായിരിക്കെ നിങ്ങള്‍ ആ നക്കലിനെ തന്നെ ഒറിജിനല്‍ കരാറാക്കി മാറ്റിയത് ‘സാക്ഷിയാണ് സംവാദത്തിന് വരാതെ പേടിച്ച് ഒളിച്ചോടുന്നത്’ എന്ന് പറഞ്ഞ് പാവം മുസ്ലീങ്ങളെ പറ്റിക്കാനാണ് എന്ന് വ്യക്തം!

    നമ്മള്‍ തമ്മില്‍ എഴുതി ഒപ്പിട്ട കരാര്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ അത് നിങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടതോടെ കരാറിന്‍റെ പേര് പറഞ്ഞ് സംവാദത്തില്‍ നിന്നും ഒഴിയാം എന്നുള്ള നിങ്ങളുടെ തന്ത്രം പൊളിഞ്ഞു. ഇപ്പോഴിതാ സംവാദത്തില്‍ നിന്നും ഒഴിയാന്‍ പുതിയൊരു ന്യായം നിങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നു, ലെറ്റര്‍ പാഡില്‍ എഴുതി, സീല്‍ വെച്ച കത്തിന്‍റെ സ്കാന്‍ ചെയ്ത കോപ്പി ആയിരിക്കണം ഇരു കൂട്ടരും അയക്കേണ്ടതെന്ന്. സാക്ഷിക്ക് ലെറ്റര്‍പാഡും സീലും ഇല്ലെന്ന് തൊടുന്യായം പറഞ്ഞ് സംവാദത്തില്‍ നിന്നും ഏകപക്ഷീയമായി നിച്ച് പിന്മാറുകയും ചെയ്തിരിക്കുന്നു. ഈയൊരൊറ്റ കാര്യത്തില്‍ നിന്ന് തന്നെ നിങ്ങളുടെ ഇരട്ടത്താപ്പ് വെളിവാകുന്നുണ്ട്‌. സാക്ഷിയുമായി നിങ്ങള്‍ മുന്‍പ് കരാര്‍ എഴുതിയിട്ടുണ്ട് എന്നാണല്ലോ നിങ്ങള്‍ ഇതുവരെ പറഞ്ഞ് നടന്നത്, ലെറ്റര്‍ പാഡും സീലും ഇല്ലാത്ത സംഘടനയാണ് സാക്ഷിയെങ്കില്‍, അങ്ങനെയുള്ള ഒരു സംഘടനയുമായി നിങ്ങള്‍ സംവാദത്തിനുള്ള കരാര്‍ ഒപ്പിട്ടത് എന്തിനാണ്? രണ്ട് സംഘടനകള്‍ തമ്മിലുള്ള കരാര്‍ പ്രാബല്യത്തില്‍ വരുന്നത്, സംഘടനകളുടെ ലെറ്റര്‍പാഡുകളില്‍ എഴുതി, രണ്ട് കൂട്ടരുടെയും സീലുകളും പതിപ്പിച്ച് അതിന് താഴെ ഇരു സംഘടനകളും ചുമതലപ്പെടുത്തിയ വ്യക്തികള്‍ ഒപ്പിടുമ്പോള്‍ മാത്രമാണ് എന്നുള്ള കാര്യം ഏതു കൊച്ചു കുട്ടിക്കും അറിയാവുന്നതാണ്. ലെറ്റര്‍പാഡും സീലും ഇല്ലാത്ത സംഘടനയെന്ന് നിങ്ങള്‍ സാക്ഷിയെ പരിഹസിക്കുകയും അപ്പോള്‍ത്തന്നെ, സാക്ഷിയുമായി ഞങ്ങള്‍ ഒപ്പിട്ട പഴയ കരാര്‍ നിലനില്‍ക്കുന്നുണ്ട് എന്ന് വാദിക്കുകയും ചെയ്യുന്നത് തികഞ്ഞ ഇരട്ടത്താപ്പല്ലാതെ വേറെ എന്താണ്? എന്തായാലും ഈ ഒന്നാം പോയിന്‍റിനോട് ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് നിങ്ങളോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ആര്‍ജ്ജവവും സത്യസന്ധതയും ലവലേശമെങ്കിലും നിങ്ങളില്‍ അവശേഷിക്കുന്നുണ്ട് എന്ന് നിങ്ങളുടെ അണികളെ ബോദ്ധ്യപ്പെടുത്താനെങ്കിലും നിങ്ങള്‍ ആ ചോദ്യങ്ങള്‍ക്ക് മറുപടി തരും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

    (1) ആധികാരികമായ ഇസ്ലാമിക പ്രമാണങ്ങളെ സംബന്ധിച്ചുള്ള തര്‍ക്കം മൂലമാണ് സാക്ഷിയുമായി നിച്ച്‌ സംവാദം ചെയ്യാത്തത് എന്ന് നിങ്ങള്‍ നുണ പറഞ്ഞു കൊണ്ടിരിക്കുന്നു. ആധികാരികമായ പുസ്തകങ്ങള്‍ എന്ന് നിച്ച് പറയുന്ന ഖുര്‍ആന്‍റെയും സ്വഹീഹായ ഹദീസുകളുടെയും മാത്രം അടിസ്ഥാനത്തില്‍ സാക്ഷി നിച്ചുമായി സംവാദത്തിന് തയാറാണെന്ന് ഞങ്ങള്‍ സ്‌പഷ്‌ടമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതിനാല്‍ സംവാദത്തില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞുമാറുന്നതിന്‍റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയും സാധാരണ മുസ്ലീങ്ങളോട് അവരെ ഇത്രയും നാള്‍ നുണ പറഞ്ഞ് വഞ്ചിച്ചതിനു അവരോട് നിരുപാധികമായ ക്ഷമാപണം നടത്തുകയും ചെയ്യുമോ?

    (2) ഞങ്ങളുമായി നിങ്ങള്‍ എഴുതിയെന്ന് പറയപ്പെടുന്ന (ഇല്ലാത്ത) കരാര്‍ പാലിക്കാന്‍ ഞങ്ങള്‍ തയാറാകാത്തതുകൊണ്ടായിരുന്നു നിച്ച് സാക്ഷിയുമായി സംവാദം ചെയ്യാത്തത് എന്ന് നിങ്ങള്‍ നുണ പറഞ്ഞു കൊണ്ടിരിക്കുന്നു. ഞങ്ങളുമായി എഴുതിയെന്ന് പറയപ്പെടുന്ന കരാര്‍ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ആ കരാറിന്‍റെ അടിസ്ഥാനത്തില്‍ സാക്ഷി നിച്ചുമായി സംവാദത്തിന് തയാറാണെന്ന് ഞങ്ങള്‍ സ്‌പഷ്‌ടമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതിനാല്‍, നിങ്ങള്‍ ഞങ്ങളുമായി സംവാദം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന്‍റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയും സാധാരണ മുസ്ലീങ്ങളോട് അവരെ ഇത്രയും നാള്‍ നുണ പറഞ്ഞ് വഞ്ചിച്ചതിനു അവരോട് നിരുപാധികമായ ക്ഷമാപണം നടത്തുകയും ചെയ്യുമോ?

    (3) താഴെ കൊടുക്കുന്ന മുലകുടി ഹദീസുകളും അതുപോലെ മറ്റ് നീചമായ ഹദീസുകളും മുഖേനെ ഞങ്ങള്‍ ഇസ്ലാമിനെ തുറന്നുകാട്ടും എന്നുള്ള ഭയമല്ലേ സാക്ഷിയുമായി സംവാദം നടത്തുന്നതില്‍ നിന്നും നിങ്ങളെ ഭയപ്പെടുത്തുന്നത്‌?

    ആയിശ നിവേദനം: സുഹൈലിന്‍റെ മകള്‍ സഹ്ള ഒരിക്കല്‍ നബിയുടെ അരികില്‍ വന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലെ, സാലിം എന്‍റെ അടുത്തു പ്രവേശിക്കുന്നതില്‍ അബുഹുദൈഫ:യുടെ (സഹ്ളയുടെ ഭര്‍ത്താവാണ് അബുഹുദൈഫ:) മുഖത്ത് വെറുപ്പുള്ളതായി തോന്നുന്നു.’ അപ്പോള്‍ നബി പറഞ്ഞു: ‘അയാള്‍ക്ക് നീ മുലപ്പാല്‍ കൊടുക്കുക.’ അവള്‍ ചോദിച്ചു: അയാള്‍ വലിയ മനുഷ്യനാണല്ലോ, എങ്ങനെ ഞാന്‍ മുലപ്പാല്‍ കൊടുക്കും?’ അപ്പോള്‍ നബി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: അയാള്‍ വലിയ മനുഷ്യനാണെന്ന് എനിക്കറിയാം.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ് നമ്പര്‍ 26)

    മുലകുടി ബന്ധത്തിലൂടെ അവരെ അമ്മയും മകനും എന്ന ബന്ധത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് മുഹമ്മദ് ഈ തന്ത്രം പറഞ്ഞു കൊടുക്കുന്നത്. പക്ഷെ, ഇതിനേക്കാള്‍ വൃത്തികെട്ട ഒരു പരിപാടി വേറെ ഉണ്ടോ? തീര്‍ന്നില്ല, മുഹമ്മദിന്‍റെ സ്വന്തം ഭാര്യ ആയിശക്ക് മുലകുടി ബന്ധത്തില്‍ ഒരു സഹോദരന്‍ ഉണ്ടായിരുന്നു. അവന്‍ ആയിഷയെ കാണാനും വരുമായിരുന്നു. അപ്പോള്‍ എന്തുണ്ടായെന്നു ആയിശയുടെ വാക്കുകളില്‍ നിന്ന് കേള്‍ക്കാം:

    “മസ്റൂഖ് നിവേദനം: ആഇശ പറഞ്ഞതായി അദ്ദേഹം പറഞ്ഞു: റസൂല്‍ എന്‍റെ അടുത്തു കടന്നു വന്നു. എന്‍റെ അരികെ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. അത് നബിക്ക് അതിയായ പ്രയാസമുണ്ടാക്കി. നബിയുടെ മുഖത്ത് ഞാന്‍ കോപം കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ പ്രവാചകരേ, നിശ്ചയം ഇദ്ദേഹം മുലകുടി ബന്ധത്തില്‍ എന്‍റെ സഹോദരനാകുന്നു.’ അപ്പോള്‍ നബി പറഞ്ഞു: ‘നിങ്ങള്‍ മുലകുടി ബന്ധത്തിലുള്ള സഹോദരന്മാരെ പറ്റി ശരിക്കും നോക്കണം. വിശപ്പടങ്ങുന്ന നിലക്ക് മുല കുടിച്ചെങ്കില്‍ മാത്രമേ മുലകുടി ബന്ധം ഉണ്ടാവുകയുള്ളൂ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ് നമ്പര്‍ 32).

    ഇതിനെയല്ലേ നമ്മള്‍ ഇരട്ടത്താപ്പ് എന്ന് പറയുന്നത്? മറ്റൊരുത്തന്‍റെ ഭാര്യയോട് പറയുന്നു പ്രായപൂര്‍ത്തിയായ ഒരുവന് മുലപ്പാല്‍ കൊടുക്കാന്‍. സ്വന്ത ഭാര്യയും മറ്റൊരുത്തനും ശൈശവ പ്രായത്തില്‍ ഒരേ സ്ത്രീയുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്നതിനാല്‍ ഉണ്ടായ മുലകുടി ബന്ധംനിലനില്ക്കുമോ ഇല്ലയോ എന്നുള്ളതിന് വേറെ ഒരു മാനദണ്ഡം.

    ഇത്തരം ഹദീസുകള്‍ ഞങ്ങള്‍ പരസ്യമായി വിളിച്ചു പറയും എന്ന ഭയം കൊണ്ടല്ലേ തമിഴ്നാട്‌ തൌഹീദ് ജമഅത്തുമായി സാക്ഷി സംവാദം നടത്തുന്നു എന്നറിഞ്ഞതും നിങ്ങളുടെ സംഘത്തില്‍ ഉള്ളവര്‍ തമിഴ്നാട്ടില്‍ പോയി തമിഴ്നാട്‌ തൌഹീദ് ജമഅത്തിനോട് ഞങ്ങളുമായി സംവാദം ചെയ്യരുത് എന്ന് പറയാന്‍ പ്രേരിപ്പിച്ചത് എന്ന് നിങ്ങള്‍ ഇനിയെങ്കിലും തുറന്ന് സമ്മതിക്കുമോ?

    (4) സത്യം പ്രസ്താവിക്കുവാനും നുണകള്‍ക്ക് ക്ഷമാപണം നടത്താനും നിങ്ങള്‍ തയറാകുന്നില്ലെങ്കില്‍, കള്ളം പറയാന്‍ നിങ്ങളുടെ പ്രവാചകന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അനുവാദത്തിന്‍റെ പുറത്താണ് നിങ്ങള്‍ ഇങ്ങനെ കള്ളങ്ങള്‍ പറഞ്ഞ് കൊണ്ട് പിടിച്ചു നില്‍ക്കാന്‍ നോക്കുന്നത് എന്ന് ഞങ്ങള്‍ സംശയിക്കുന്നതില്‍ തെറ്റുണ്ടോ? ഹദീസ് ചുവടെ:

    ഹുമൈദ്‌ ബ്നു അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫ്‌ നിവേദനം: അദ്ദേഹത്തിന്‍റെ മാതാവ്‌ ഉമ്മു കുല്‍സും, ആദ്യമായി ഹിജ്റ ചെയ്ത് നബിയോട് ഉടമ്പടി ചെയ്തവരില്‍ പെട്ടവരായിരുന്നു. അവര്‍ നബി പറയുന്നത് കേട്ടു. ‘ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല. അവന്‍ നന്മ പറയുകയും, നന്മ വളര്‍ത്തുകയും ചെയ്യുന്നു.’ ഇബ്നു ശിഹാബ്‌ പറയുന്നു: ‘ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ്‌ അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. യുദ്ധം, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍, ഒരാള്‍ തന്‍റെ ഭാര്യയോടോ, ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനോടോ പറയുന്നത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 101 (2605)

    ഹദീസ്‌ ശ്രദ്ധിച്ചു വായിച്ചോണേ, “ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ്‌ അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല” എന്ന് പറഞ്ഞാല്‍ എന്താണ് സംഭവം എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും. മൂന്നു കാര്യങ്ങളില്‍ കള്ളം പറയാം എന്നാണ് മുഹമ്മദ്‌ പഠിപ്പിച്ചത്. പക്ഷേ നിങ്ങളുടെ പോക്ക് കണ്ടിട്ട് നിങ്ങള്‍ നിങ്ങളുടെ പ്രവാചകനെയും കടത്തി വെട്ടുന്ന ലക്ഷണമാണല്ലോ. കള്ളം പറയാന്‍ നിങ്ങളുടെ പ്രവാചകന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നത് മൂന്ന് കാര്യങ്ങളിലല്ലേ? ആ മൂന്ന് കാര്യങ്ങളില്‍ സംവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ കള്ളം പറയാം എന്നില്ലല്ലോ. പക്ഷേ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ വേണ്ടി കള്ളങ്ങളുടെ മേല്‍ കള്ളങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.

    II പോയിന്‍റ് രണ്ട്, ലെറ്റര്‍പാഡിനെയും സീലിനേയും സംബന്ധിച്ച വാദം:

    ലെറ്റര്‍പാഡിനെയും സീലിനെയും സംബന്ധിച്ച് നിങ്ങള്‍ ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്ക് ഒരു സീലോ ലെറ്റര്‍പാഡോ ഇല്ലാത്തതിനാല്‍ ഞങ്ങളുമായി സംവാദം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് നിങ്ങള്‍ പറയുന്നു. നിച്ച് ഓഫ് ട്രൂത്തിനെപ്പോലെ കേരളമെന്ന ഠാ വട്ടത്തിലൊതുങ്ങുന്ന പ്രാദേശിക സംഘടനയല്ല, ഇന്ത്യ മുഴുവനുമുള്ള ഒരു ദേശീയ സംഘടനയാണ് സാക്ഷി. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ പല ഇസ്ലാമിക സംഘടനകളുമായും സാക്ഷി സംവാദത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത് സീല് പതിപ്പിച്ച ലെറ്റര്‍പാഡില്‍ കരാര്‍ എഴുതാതെയാണ് എന്നാണോ നിങ്ങള്‍ വിചാരിച്ചിരിക്കുന്നത്? അല്ല എന്ന് ഞങ്ങള്‍ക്ക് നല്ലവണ്ണമറിയാം. കാരണം, സാക്ഷിയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഞങ്ങള്‍ ഇതിന് മുന്‍പ് നിങ്ങള്‍ക്ക് കത്തയച്ചിട്ടുള്ളതാണ്. അത് നിങ്ങള്‍ അത്രപെട്ടെന്ന് മറന്ന് പോകാന്‍ സാധ്യതയില്ലല്ലോ. സത്യത്തില്‍ നിങ്ങളത് മനഃപൂര്‍വ്വം മറന്നതല്ല, സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ വേണ്ടിയുള്ള തൊടുന്യായം കണ്ടെത്താനുള്ള വെപ്രാളത്തില്‍ ഇക്കാര്യം ഓര്‍ക്കാതെ പോയതാണ് എന്ന് മനസ്സിലാക്കാനുള്ള ബോധം ഞങ്ങള്‍ക്കുണ്ട്‌. എന്തായാലും സീല്‍ ഉള്ള ലെറ്റര്‍പാഡില്‍ അന്തിമ കരാര്‍ ഒപ്പിടാം എന്ന് ഞങ്ങള്‍ മുന്‍പേതന്നെ പറഞ്ഞിട്ടുള്ളതിനാല്‍ നിങ്ങളുടെ ഈ തൊടുന്യായത്തിനും നിലനില്‍പ്പില്ല എന്ന് മനസ്സിലാക്കാനുള്ള പഠിപ്പ് തികഞ്ഞില്ലേ നിച്ചിന്‍റെ ആള്‍ക്കാര്‍ക്ക്?

    എന്നാല്‍ നിങ്ങളുടെ യുക്തി അനുസരിച്ച് നോക്കുകയാണെങ്കില്‍ത്തന്നെ ലെറ്റര്‍ പാഡും സീലും എങ്ങനെ ഉപയോഗിക്കാമെന്ന് നിങ്ങള്‍ പഠിക്കുന്നതിന് മുന്‍പ് നിങ്ങള്‍ വേറെ ചില കാര്യങ്ങള്‍ പഠിക്കാനുണ്ട്. നിങ്ങളുടെ യുക്തി പിന്തുടരാനും ചെറിയ കാര്യങ്ങള്‍ കുത്തിപ്പൊക്കാനും ഞങ്ങള്‍ക്ക് ഒട്ടും ആഗ്രഹമില്ല. എങ്കിലും നിങ്ങളെ പഠിപ്പിക്കേണ്ടതുകൊണ്ട് ഞങ്ങള്‍ ഈ കാര്യങ്ങള്‍ നിങ്ങളെ ചൂണ്ടിക്കാട്ടുകയാണ്. ഞങ്ങള്‍ വളരെ സൗമ്യതയോടെയും, നിങ്ങളെ അപമാനിക്കാതെയും നിങ്ങളുടെ ഫയലുകള്‍ pdf ഫോര്‍മാറ്റില്‍ അയച്ചു തരുവാന്‍ നിങ്ങളോട് എങ്ങനെ ചോദിച്ചോ അതുപോലെ ഞങ്ങള്‍ ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ്. (എന്നിട്ടും നിങ്ങള്‍, സ്കാന്‍ ചെയ്ത ഫയല്‍ വേര്‍ഡ്‌ ഫോര്‍മാറ്റില്‍ ആണ് സേവ് ചെയ്ത് ഞങ്ങള്‍ക്ക് അയച്ചുതന്നത് എന്നുള്ളത് വേറെ കാര്യം!!)

    നിങ്ങളുടെ ലെറ്റര്‍ പാഡില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും എഴുതി അയക്കുമ്പോള്‍ ആദ്യം നിങ്ങള്‍ അതില്‍ ഒരു തീയതി ഇടുവാന്‍ പഠിക്കണം. ഇതൊക്കെ മദ്രസ്സാ വിദ്യാഭ്യാസം മാത്രം ലഭിച്ച, ശരിയായ സ്കൂള്‍ വിദ്യാഭ്യാസം കിട്ടാത്തതിന്‍റെ കുഴപ്പമാണ്. സ്കൂളില്‍ നിന്ന് കത്തെഴുതാന്‍ പഠിപ്പിക്കുമ്പോള്‍ ആദ്യംതന്നെ സ്ഥലവും തിയ്യതിയും വെക്കാനാണ് അധ്യാപകര്‍ പഠിപ്പിക്കുക. അത് കഴിഞ്ഞാണ് മാറ്റര്‍ എഴുതേണ്ടതിനെ കുറിച്ച് പഠിപ്പിക്കുന്നത്‌. മദ്രസ്സയില്‍ കത്തെഴുതാന്‍ പഠിപ്പിക്കുന്ന പരിപാടി ഒന്നും ഇല്ലാത്തത് കൊണ്ട് മദ്രസ്സ വിദ്യഭ്യാസം മാത്രം കിട്ടിയിട്ടുള്ളവര്‍ കത്തെഴുതിയാല്‍ ഇങ്ങനെയിരിക്കും! ഏതായാലും ഇനിയെങ്കിലും സാക്ഷിയുമായി കത്തിടപാടുകള്‍ നടത്തുമ്പോള്‍ സ്കൂളില്‍ പോയിട്ടുള്ളവരെക്കൊണ്ട് ഞങ്ങള്‍ക്ക് മറുപടി എഴുതിക്കുന്നത് നന്നായിരിക്കും. കത്തെഴുത്തിന്‍റെ അടിസ്ഥാന പാഠങ്ങള്‍ നിങ്ങളെ പഠിപ്പിച്ചു തരാന്‍ വേണ്ടി ഞങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതിരിക്കാന്‍ ഞങ്ങള്‍ക്കത് സഹായകരമായിരിക്കും.

    ഇനി, വാദത്തിന് വേണ്ടി, ഞങ്ങള്‍ക്ക് ഒരു സീലോ ഒരു ലെറ്റര്‍പാഡോ ഇല്ലെന്നു ഞങ്ങള്‍ സമ്മതിക്കുകയാണ്. ഒരു സംവാദം ചെയ്യാതിരിക്കാനുള്ള കാരണമാണോ ഈ ഒരു വാദം? നിങ്ങള്‍ അങ്ങനെ കരുതുന്നതിനാല്‍ താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ദയവായി ഉത്തരം തരിക:

    (5) എഴുതാനും വായിക്കാനും കഴിവില്ലാതിരുന്ന ഒരു വ്യക്തിയെ പ്രവാചകനെന്ന് പറഞ്ഞ് നിങ്ങള്‍ക്ക് പിന്‍പറ്റാമെങ്കില്‍ (നിരക്ഷരനായൊരാള്‍ക്ക് ലെറ്റര്‍പാഡും സീലും കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ഞങ്ങള്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ), ലെറ്റര്‍പാഡും സീലും ഇല്ലെന്നെ കാരണം പറഞ്ഞ് ഞങ്ങളുമായുള്ള സംവാദത്തില്‍ നിന്നും ഒഴിയുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളത്?

    (6) ഞങ്ങള്‍ തന്നെയാണ് കത്ത് എഴുതിയത് അല്ലെങ്കില്‍ കരാര്‍ ഒപ്പിട്ടത് എന്നതിന് (സാക്ഷികള്‍ക്ക് ഉപരിയായി) ലെറ്റര്‍പാഡും സീലും ആധികാരികത നല്‍കുന്നുവെങ്കില്‍, അല്ലാഹുവില്‍ നിന്ന് വെളിപ്പാട് ലഭിച്ചതാണെന്ന് അവകാശപ്പെടുന്ന ഒരു ദൂതനെ കണ്ടുമുട്ടിയെന്നു അവകാശപ്പെടുന്ന മുഹമ്മദിന്‍റെ വാക്കുകള്‍ അല്ലാതെ ഒരു സാക്ഷി പോലും ഇല്ലാത്ത ഒരു പുസ്തകത്തെ -ഖുര്‍ആനിനെ – “വെളിപ്പാട്” എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് എങ്ങനെ പിന്തുടരാന്‍ കഴിയും?

    (7) സാക്ഷിക്ക് ലെറ്റര്‍പാഡും സീലും ഇല്ലെന്ന് വാദത്തിന് വേണ്ടി ഞങ്ങള്‍ സമ്മതിച്ചെന്ന് വിചാരിക്കുക, അപ്പോഴും നിങ്ങള്‍ക്ക് സംവാദത്തില്‍ നിന്നും ഒളിച്ചോടാനുള്ള ന്യായീകരണം ആകുന്നില്ല അക്കാര്യം. നിങ്ങളുടെ പ്രവാചകന് പ്രവാചകത്വത്തിന്‍റെ മുദ്ര ഉണ്ടായിരുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടല്ലോ. നിങ്ങളുടെ പ്രവാചകന്‍റെ പ്രവാചകത്വത്തിന്‍റെ മുദ്ര അദ്ദേഹത്തിന്‍റെ മുതുകില്‍ ഉണ്ടായിരുന്ന ഒരു തടിച്ച മറുക് ആയിരുന്നു:

    ജാബിര്‍ ബ്നു സംറത്ത് നിവേദനം: റസൂല്‍ തിരുമേനിയുടെ മുതുകില്‍ പ്രവാചകത്വമുദ്ര ഞാന്‍ കണ്ടിട്ടുണ്ട്, മാടപ്രാവിന്‍റെ മുട്ട പോലെ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ് നമ്പര്‍ 110)

    അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഞാന്‍ നബിയെ കണ്ടിട്ടുണ്ട്. നബിയോടൊപ്പം ഞാന്‍ മാംസവും റൊട്ടിയും ഭക്ഷിച്ചിട്ടുണ്ട്. അദ്ദേഹം (ആസിം) പറയുന്നു: അപ്പോള്‍ അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു: ‘പ്രവാചകന്‍ നിങ്ങള്‍ക്ക് വേണ്ടി മാപ്പിരന്നുവോ?’ അദ്ദേഹം പറഞ്ഞു: ‘അതെ,നിനക്ക് വേണ്ടിയും.’ പിന്നെ അദ്ദേഹം ഈ വചനം ഓതി: നിന്‍റെ പാപമോചനത്തിന് വേണ്ടി നീ തേടുക; സത്യവിശ്വാസികളുടെയും സത്യവിശ്വാസിനികളുടെയും -(മുഹമ്മദ്‌:19). പിന്നെ ഞാന്‍ നബിയുടെ പുറകിലേക്ക് വന്നു. അപ്പോള്‍ അവിടുത്തെ ഇരു ചുമലുകള്‍ക്കിടയിലും പ്രവാചകത്വ മുദ്ര നോക്കിക്കണ്ടു. ഇടത്തേ ചുമലിന് മുകള്‍ ഭാഗത്തായി മുഷ്ടി ചുരുട്ടിപ്പിടിച്ചത് പോലെ പാലുണ്ണി പോലെ (ഉയര്‍ന്നു നില്‍ക്കുന്ന) ഒരടയാളം അതിന്മേലുണ്ടായിരുന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ് നമ്പര്‍ 112 (2346)

    പ്രവാചകത്വത്തിന്‍റെ മുദ്രയായി പാലുണ്ണി പോലെയുള്ള ഒരു മറുകിനെ നിങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ഞങ്ങളുടെ ഔദ്യോഗിക ഇമെയില്‍ ഐഡിയും വെബ്സൈറ്റും സാക്ഷിയുടെ ലെറ്റര്‍ പാഡായും സീലായും നിങ്ങള്‍ക്ക് അംഗീകരിച്ചു കൂടാ?

    (8) “ഞങ്ങളുടെ പ്രവാചകനെ മുഴത്തിന് മുഴമായും ചാണിനു ചാണായും പിന്‍ പറ്റുന്നവരാണ് ഞങ്ങള്‍” എന്നല്ലേ നിങ്ങള്‍ എപ്പോഴും അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഈ കാര്യത്തില്‍ നിങ്ങള്‍ എന്തുകൊണ്ടാണ് നിങ്ങളുടെ പ്രവാചകന്‍റെ മാതൃക പിന്തുടരുവാന്‍ ധൈര്യം കാണിക്കാത്തത്? ഹിജ്ര ഒമ്പതാം വര്‍ഷത്തില്‍ നജ്രാനില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ മുഹമ്മദിനെ സന്ദര്‍ശിച്ച് സംവാദത്തില്‍ ഏര്‍പ്പെട്ടതിന്‍റെ അനന്തരഫലമായിട്ടാണ് സൂറ ആലൂ ഇംറാന്‍റെ എണ്‍പതില്‍പരം ആയത്തുകള്‍ അവതരിപ്പിക്കപ്പെട്ടത് എന്നാണല്ലോ ഇസ്ലാമിക വിശ്വാസം. (കൂടുതല്‍ അറിയാന്‍ അമാനി മൌലവിയുടെ തഫ്സീര്‍ ആയ ‘വിശുദ്ധ ഖുര്‍ആന്‍ വിവരണം’ പേജ് 463, 464 കാണുക) നജ്രാനില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ മുഹമ്മദിനോട് സംവാദത്തിന് വന്നപ്പോള്‍, വന്നവര്‍ക്ക് ഓഫീസും ലെറ്റര്‍പാഡും സീലും ഉണ്ടോ എന്ന് നോക്കിയിട്ടാണോ മുഹമ്മദ്‌ അവരോട് സംവാദത്തില്‍ ഏര്‍പ്പെട്ടത്? പോട്ടെ, പേരിന് ഒരു കരാര്‍ എങ്കിലും എഴുതിയിട്ടാണോ മുഹമ്മദ്‌ ക്രിസ്ത്യാനികളോട് സംവാദത്തിന് തയ്യാറായത്? അല്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങള്‍ നിങ്ങളോട് സംവാദത്തിന് വരുമ്പോള്‍ ഇതൊക്കെ വേണമെന്നു നിര്‍ബന്ധം പിടിക്കുന്നത്‌? പ്രവാചക മാതൃക അനുകരിക്കാന്‍ കൊള്ളാത്തതാണ് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

    (9) “നബിക്ക് എഴുത്തും വായനയുമോന്നും അറിയാത്തത് കൊണ്ട് ലെറ്റര്‍പാഡും സീലും ഉള്ളതും ഇല്ലാത്തതുമൊക്കെ കണക്കാണ്. കരാര്‍ എഴുതിയാലും ഇല്ലെങ്കിലും അദ്ദേഹത്തിന് അത് വായിച്ചു നോക്കാന്‍ അറിയാത്തത് കൊണ്ട് അതിലും വലിയ കഥയില്ല. പക്ഷേ ഞങ്ങള്‍ക്ക് എഴുത്തും വായനയും അറിയാവുന്നത് കൊണ്ട് സീല്‍ പതിപ്പിച്ച ലെറ്റര്‍പാഡില്‍ കരാര്‍ എഴുതിയാല്‍ മാത്രമേ ഞങ്ങള്‍ സംവാദത്തിന് വരൂ” എന്നാണോ നിങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്? അങ്ങനെയെങ്കില്‍ നിങ്ങള്‍ എന്ന് മുതലാണ്‌ ഇസ്ലാമില്‍ മുഹമ്മദിനെക്കാളും വലിയ ആളുകളായത് എന്നറിയാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്.

    (10) ഇനി അതല്ല, “പ്രവാചകന്‍ അങ്ങനെ പലതും ചെയ്തിട്ടുണ്ടാകും, അതൊക്കെ ഞങ്ങളും അനുകരിക്കാന്‍ പോയാല്‍ പണ്ട് പ്രവാചകന്‍ ക്രിസ്ത്യാനികളുടെ മുന്നില്‍ ഉത്തരംമുട്ടിയപ്പോള്‍ പരസ്പരം ശപിക്കാമെന്നു പറഞ്ഞ് വെല്ലുവിളിച്ചു തടി രക്ഷിച്ചത് പോലെ എന്തെങ്കിലും ട്രിക്കുകള്‍ ഉപയോഗിച്ച് സാക്ഷിയുടെ കൈയില്‍ നിന്ന് ഞങ്ങളുടെ തടി രക്ഷിച്ചെടുക്കേണ്ട ഗതികേട് വരും” എന്ന ഭയമാണോ നിങ്ങള്‍ക്കുള്ളത്? ആണെങ്കില്‍ കുറഞ്ഞപക്ഷം നിച്ച് ഓഫ് ട്രൂത്തിന്‍റെ പ്രവര്‍ത്തകരുടെ അടുത്തെങ്കിലും അക്കാര്യം തുറന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കുക. കാരണം, ആ പാവങ്ങളൊക്കെ ഇപ്പോഴും ധരിച്ചു വെച്ചിരിക്കുന്നത് സാക്ഷിയാണ് സംവാദത്തില്‍ നിന്നും ഒളിച്ചോടുന്നത് എന്നാണ്.

    III. പോയിന്‍റ് മൂന്ന്, ഓഫീസ് വിലാസം സംബന്ധിച്ച വാദം:

    ഞങ്ങള്‍ക്ക് ഒരു ഔദ്യോഗിക ഓഫീസ് വിലാസം ഇല്ലെന്ന് നിങ്ങള്‍ പറഞ്ഞിരിക്കുന്നു. അതിനാല്‍ ഞങ്ങളോട്‌ സംവാദം ചെയ്യാന്‍ നിങ്ങള്‍ആഗ്രഹിക്കുന്നില്ല. വാദത്തിന് വേണ്ടി ഞങ്ങള്‍ ഇത് അംഗീകരിക്കുന്നു. എന്നിരുന്നാല്‍ത്തന്നെയും, സംവാദം ചെയ്യാതിരിക്കാന്‍ ഇതൊരു കാരണമാണോ?

    (11) ഒരു അന്ധനായ മനുഷ്യന്‍റെ അടുത്ത്, അവന്‍ അന്ധനും താഴ്ന്നവനും ആയതുകൊണ്ട്, മുഖം ചുളിച്ചു തിരിഞ്ഞു കളഞ്ഞ നിങ്ങളുടെ പ്രവാചകനെ അല്ലാഹു താക്കീത് ചെയ്തതായി നിങ്ങളുടെ മുജാഹിദ്ദീന്‍ വ്യാഖ്യാനം പറയുന്നു (സുറാ അബസ 80:1-12). നിങ്ങളുടെ പോലെ എണ്ണപ്പണം ഞങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍ നിങ്ങളും അതുപോലെ ഞങ്ങളുടെ നേരെ മുഖം ചുളിക്കുകയല്ലേ? നിങ്ങളുടെ പ്രവാചകനെ താക്കീത് ചെയ്തതുപോലെ നിങ്ങളെയും തിരുത്തേണ്ടതല്ലേ?

    (12) ഈയൊരു യുക്തികൊണ്ട് നിങ്ങള്‍ നിങ്ങളുടെ തന്നെ പ്രവാചകനെ അപമാനിച്ചിരിക്കുകയാണ്. സുറാ 93-ല്‍ പറയുന്നു “നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും, എന്നിട്ട്‌ (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?” എന്ന്. എന്നാല്‍ ഞങ്ങളുമായുള്ള സംവാദത്തില്‍ നിന്നും ഒഴിയാന്‍ വേണ്ടി നിങ്ങളിപ്പോള്‍ പിടിച്ചു കൊണ്ടിരിക്കുന്ന യുക്തി അനുസരിച്ച്, നിങ്ങള്‍ നിങ്ങളുടെ പ്രവാചകനെ അനാഥനും ആശ്രയമില്ലത്തവനുമായി കണ്ടുമുട്ടിയിരുന്നുവെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്യുമായിരുന്നു, അല്ലേ? എങ്ങനെയെങ്കിലും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും രക്ഷപ്പെടാനുള്ള അതിവ്യഗ്രതയില്‍ സംവാദത്തില്‍ നിന്നും ഒഴിയാന്‍ വേണ്ടി നിരത്തുന്ന ലൊട്ടുലൊടുക്ക് ന്യായീകരണങ്ങള്‍ സ്വന്തം വിശ്വാസത്തിന്‍റെ കടയ്ക്കല്‍ കത്തിവെക്കുന്നതാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കിത്തരേണ്ടി വന്നു, അല്ലേ?

    (13) “എന്‍റെ ദൈവമേ, ഒരു ദാരിദ്ര്യ ജീവിതം എനിക്ക് പ്രദാനം ചെയ്യണമേ, ദരിദ്രനായി മരിക്കാന്‍ എനിക്ക് സംഗതി വരുത്തേണമേ, ദരിദ്രന്മാരുടെ കൂട്ടത്തിലേക്ക് എന്നെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കേണമേ” (അല്‍ തിര്‍മിദി,ഹദീസ് 1376) എന്ന് പറഞ്ഞ നിങ്ങളുടെ പ്രവാചകനെ നിങ്ങള്‍ അവഹേളിച്ചിരിക്കുന്നു. ഒരു ഔദ്യോഗിക വിലാസം ഞങ്ങള്‍ക്ക് ഇല്ല എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ ഞങ്ങളുമായി സംവാദം ചെയ്യാന്‍ വിസമ്മതിക്കുന്നു. നിങ്ങളുടെ പ്രവാചകന് തന്‍റെ ആത്മാര്‍ത്ഥമായ അല്ലെങ്കില്‍ ആത്മാര്‍ത്ഥതയില്ലാത്ത പ്രാര്‍ത്ഥന അനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞുവെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തെ അംഗീകരിക്കുമായിരുന്നോ? അങ്ങനെയാണെങ്കില്‍ ഞങ്ങളുമായി സംവാദം ചെയ്യാന്‍ വിസമ്മതിക്കുന്നതിന്‍റെ കാരണം എന്ത്? കൊള്ള ചെയ്തും ഭീതി വിതച്ചുമായിരുന്നു നിങ്ങളുടെ പ്രവാചകന്‍ ധനവാന്‍ ആയത് എന്നത് വേറെ കാര്യം. എപ്പോഴത്തെയും പോലെ തന്നെത്താന്‍ നിഷേധിച്ചുകൊണ്ട് ഒരു അവസരവാദി എന്ന് അദ്ദേഹം സ്വയം തെളിയിച്ചു. ഇതേ അവസരവാദ നിലപാട് തന്നെയാണ് നിങ്ങളും പിന്തുടരാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് തുറന്നു സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കുക.

    എന്നാല്‍ ഞങ്ങളെ സംബന്ധിച്ച്, ഞങ്ങളുടെ കര്‍ത്താവായ യേശു ക്രിസ്തു ഞങ്ങള്‍ക്ക് വേണ്ടി ദരിദ്രനായി തീര്‍ന്നു. ഒരു ദരിദ്രനായി ഈ ഭൂമിയില്‍ ജീവിച്ചു. സമ്പന്നതയിലായാലും ദാരിദ്ര്യത്തിലായാലും സംതൃപ്‌തരായിരിപ്പാന്‍ ഞങ്ങളുടെ അപ്പൊസ്തലന്മാര്‍ ഞങ്ങളെ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ, ഞങ്ങളുമായി സംവാദത്തിന് വരുന്നവര്‍ക്ക് ഓഫീസ് ഉണ്ടോ ഇല്ലയോ എന്നുള്ളത് ഞങ്ങളെ ഒരുതരത്തിലും ബാധിക്കുന്ന കാര്യമല്ല.

    (14) നിങ്ങളുടെ യുക്തി ശരിയാണെങ്കില്‍, മതപരമായ പാണ്‌ഡിത്യത്തിന്‍റെ അളവുകോല്‍ ധനസമാഹരണം ആകേണ്ടതാണ്. അങ്ങനെയാണെങ്കില്‍ ദരിദ്രരായിരുന്ന പല ഇസ്ലാമിക പണ്ഡിതന്‍മാരെയും ഞങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഞങ്ങളുടെ നേരെ എടുക്കുന്ന അതേ യുക്തി നിങ്ങള്‍ അവരുടെ നേരെയും എടുത്തുകൊണ്ടു അവരെയെല്ലാം നിങ്ങള്‍ ഇസ്ലാമില്‍ നിന്നും പുറംതള്ളുമോ?

    (15) ലെറ്റര്‍ പാഡിനെയും ഓഫീസ് വിലാസത്തെയും കുറിച്ച് ഒച്ചപ്പാടുണ്ടാക്കുന്ന നിങ്ങള്‍, നിങ്ങളുടെ ലെറ്റര്‍പാഡില്‍ ഓഫീസ് വിലാസം പോലും വച്ചിട്ടില്ല എന്നത് കൂടുതല്‍ രസകരമായിരിക്കുന്നു. നിങ്ങളുടെ ലെറ്റര്‍ പാഡില്‍ ഒരു ഓഫീസ് അഡ്രസ്സ് ഇല്ല. കേവലം ഒരു പോസ്റ്റ്‌ ബോക്സ്‌ നമ്പര്‍ ആണുള്ളത്. ഏതു കടലാസ് സംഘടനക്കും എളുപ്പം സംഘടിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് ഈ പോസ്റ്റ്‌ ബോക്സ് നമ്പര്‍. എറണാകുളത്ത് വൈറ്റിലയില്‍ നിങ്ങള്‍ക്ക് ഒരു ഓഫീസ് കെട്ടിടം ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് അറിയാം. നിങ്ങളുടെ ക്ഷണപ്രകാരം സംവാദ കരാര്‍ എഴുതേണ്ടതിന് ഞങ്ങളുടെ പ്രതിനിധികള്‍ മുന്‍പ് ആ ഓഫീസില്‍ വന്നിട്ടുള്ളതും നിങ്ങള്‍ അവരെ അപമാനിച്ച് ഇറക്കി വിട്ടിട്ടുള്ളതുമാണല്ലോ. അതിന് ശേഷമാണ് നിച്ച് ഓഫ് ട്രൂത്ത്‌ പൊട്ടിപ്പൊളിഞ്ഞു പല കഷ്ണങ്ങളായത്. അങ്ങനെ പൊട്ടിപ്പൊളിഞ്ഞടര്‍ന്നുമുറിഞ്ഞ് പല കഷ്ണങ്ങളായിത്തീര്‍ന്ന നിച്ച് ഓഫ് ട്രൂത്തിലെ ഒരു പ്രബല വിഭാഗം (അതായത് മുഹമ്മദ്‌ ഈസയുടെ നേതൃത്വത്തിലുള്ള നിച്ച് ഓഫ് ട്രൂത്ത്‌ ജിന്ന് വിഭാഗം) നിങ്ങളുടെ ഓഫീസ് വിലാസം ഉപയോഗിക്കാതിരിക്കാന്‍വണ്ണം നിങ്ങളെ കീഴ്പ്പെടുത്തുകയും അടിമപ്പെടുത്തുകയും ചെയ്തുവോ? അതോ ആ കെട്ടിടത്തിന്മേല്‍ അവകാശവാദം ഉന്നയിച്ചു കൊണ്ട് നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം) കോടതിയില്‍ വല്ല കേസും ഫയല്‍ ചെയ്യുകയും അന്തിമ വിധി വരും വരേയ്ക്കും ആ കെട്ടിടം തങ്ങളുടെ ഓഫീസ് ആയി ഇരു കക്ഷികളും ഉപയോഗിക്കാന്‍ പാടില്ല എന്ന വല്ല ഇടക്കാല വിധി നേടിയെടുക്കുകയും ചെയ്തിട്ടുണ്ടോ? വന്നു കയറിയവന്‍ അക്ബര്‍ മൌലവിയുടെ നേതൃത്വത്തിലുള്ള നിച്ച് ഓഫ് ട്രൂത്തിനെ ഒരു ദിമ്മി ആക്കിമാറ്റിയോ എന്നാരെങ്കിലും സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? നിങ്ങളുടെ ലെറ്റര്‍ പാഡില്‍ കെട്ടിട നമ്പറിന് പകരം പോസ്റ്റ്‌ ബോക്സ് നമ്പര്‍ കണ്ടതുകൊണ്ടുണ്ടായ സംശയങ്ങളാണ് ഇതൊക്കെ. എന്തായാലും ഇത് വളരെ ദുഖകരം -എന്തൊരു വീഴ്ചയും- ആയി പോയി എം എം അക്ബര്‍ മൌലവിക്ക് എന്നോര്‍ത്ത് ഞങ്ങള്‍ ആത്മാര്‍ത്ഥമായി സഹതപിക്കുന്നു.

    IV. പോയിന്‍റ് നാല്, “ഒറിജിനല്‍ സൂക്ഷിക്കാന്‍ കഴിയുന്നില്ല” എന്ന വാദം സംബന്ധിച്ച്:

    ഒറിജിനല്‍ രേഖ സൂക്ഷിക്കാന്‍ കഴിയാത്തവരാണ് ഞങ്ങള്‍ എന്ന് നിങ്ങള്‍ ആരോപിച്ചു. ഞങ്ങളോട് സംവാദം ചെയ്യാത്തതിന്‍റെ കാരണങ്ങളില്‍ ഒന്നായി നിങ്ങള്‍ ഇത് പരാമര്‍ശിച്ചു. നിങ്ങളുടെ ആരോപണത്തിന്‍റെ അടിസ്ഥാനം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എങ്കിലും, വാദത്തിന് വേണ്ടി, ഇതും ഞങ്ങള്‍ സമ്മതിക്കാന്‍ പോവുകയാണ്. എന്നിരുന്നാല്‍ത്തന്നെയും സംവാദത്തില്‍ നിന്നും ഒഴിയാനുള്ള കാരണമാണോ ഇത്?

    (16) നിങ്ങളുടെ പക്കല്‍ ഒറിജിനല്‍ രേഖ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് എന്തുകൊണ്ട് അത് പ്രസിദ്ധീകരിച്ചുകൂടാ? തുടര്‍ന്ന് ആ ‘ഒറിജിനല്‍ രേഖ’യില്‍ പറയപ്പെട്ടിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം നമുക്ക് സംവാദം ചെയ്യാമല്ലോ. അതിന് പകരം ഇങ്ങനെ ഒരു ഒഴികഴിവ് പറഞ്ഞ് സംവാദത്തില്‍ നിന്നും ഒളിച്ചോടണോ?
    (17) ഒറിജിനല്‍ സൂക്ഷിക്കാന്‍ കഴിയാത്തവരാണ് ഞങ്ങള്‍ എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനു അത് ഒരു കാരണമാണോ? ആണെങ്കില്‍ ഇതേ കാരണം വെച്ചുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ തള്ളേണ്ടി വരുമല്ലോ. ഞങ്ങള്‍ ചില ഹദീസുകള്‍ തരാം:

    ഉമര്‍ (റ) പറഞ്ഞു: ‘അല്ലാഹു മുഹമ്മദ്‌ (സ) യെ സത്യവും കൊണ്ട് അയച്ചു. അവിടുത്തേക്ക്‌ അല്ലാഹു ഖുര്‍ആന്‍ അയച്ചു കൊടുത്തു. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന്, അവിടുത്തേക്ക്‌ അല്ലാഹു അയച്ചു കൊടുത്ത ഖുര്‍ആനിലുണ്ടായിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 93, ഹദീസ്‌ നമ്പര്‍ 2169, പേജ് 998, സി.എന്‍.അഹമ്മദ് മൌലവിയുടെ തര്‍ജ്ജമ)

    അബ്ദുല്ലാഹിബ്നു അബ്ബാസ് നിവേദനം: നബിയുടെ മിമ്പറില്‍ ഇരുന്നുകൊണ്ട് ഉമര്‍ ഒരിക്കല്‍ പറഞ്ഞു: മുഹമ്മദ് (സ) യെ സത്യസന്ദേശവുമായി അല്ലാഹു നിയോഗിച്ചു. അദ്ദേഹത്തിനു വേദവും ഇറക്കി. അദ്ദേഹത്തിനു അവതരിപ്പിക്കപ്പെട്ട സന്ദേശത്തില്‍ എറിഞ്ഞു കൊല്ലാനുള്ള വിധി അടങ്ങിയ സൂക്തങ്ങളുമുണ്ടായിരുന്നു. ഞങ്ങളത് വായിക്കുകയും മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) വ്യഭിചാരിയെ എറിഞ്ഞു കൊന്നു. അദ്ദേഹത്തിനു ശേഷം ഞങ്ങളും ആ ശിക്ഷ നടപ്പിലാക്കി. കാലം കുറേ ചെല്ലുമ്പോള്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ എറിഞ്ഞു കൊല്ലുന്ന ശിക്ഷകള്‍ കാണുന്നില്ല എന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ ആശങ്കിക്കുന്നു. അല്ലാഹു അവതരിപ്പിച്ച ഒരു നിര്‍ബന്ധ വിധിയില്‍ അവര്‍ വീഴ്ച വരുത്തി അവര്‍ പിഴയ്ക്കുകയും ചെയ്യും. അല്ലാഹുവിന്‍റെ വേദഗ്രന്ഥപ്രകാരം വിവാഹിതനുള്ള എറിഞ്ഞു കൊല്ലുന്ന ശിക്ഷ സത്യമാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ തെളിവ് സ്ഥാപിക്കപ്പെടുകയോ കുറ്റം സമ്മതിക്കപ്പെടുകയോ ഗര്‍ഭിണിയാകുകയോ ചെയ്താല്‍ ശിക്ഷ (നടപ്പിലാക്കും). (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 29, ഹദീസ് നമ്പര്‍ 15 (1691).

    മുഹമ്മദിന് അവതരിപ്പിക്കപ്പെട്ടതായി മുസ്ലീങ്ങള്‍ ആരോപിക്കുന്ന ഒറിജിനല്‍ ഖുര്‍ആനില്‍ വ്യഭിചാരത്തിനുള്ള ശിക്ഷ കല്ലെറിഞ്ഞു കൊല്ലുക എന്നതായിരുന്നു. എന്നാല്‍ ഇന്നത്തെ ഖുര്‍ആനില്‍ ഇങ്ങനെയൊരു വാക്യം കാണാനില്ല. ആ വാക്യത്തിന് എന്ത് സംഭവിച്ചു എന്ന് നിങ്ങളുടെ പ്രവാചക പത്നി ആയിശ പറയുന്നത് വായിച്ചോളൂ:

    Narrated Aisha ‘The verse of stoning and of suckling an adult ten times were revealed, and they were (written) on a paper and kept under my bed. When the Messenger of Allah (SAWW.) expired and we were preoccupied with his death, a goat entered and ate away the paper.” (Sunan Ibn Majah, Book of Nikah, Hadith # 1934) http://www.sunnah.com/ibnmajah/9
    English reference : Vol. 3, Book 9, Hadith 1944

    ഈ വാക്യം ആട് തിന്നുപോയി എന്നാണ് ആയിശ പറയുന്നത്. കേവലം ഒരു ആടിന്‍റെ വായില്‍ നിന്നും ഒറിജിനല്‍ സംരക്ഷിക്കാന്‍ കഴിയാത്ത അല്ലാഹുവിനെ “സര്‍വ്വശക്തനായ ദൈവം” എന്ന് വിളിച്ച് ആര്‍ത്ത് നടക്കുന്ന നിച്ച് ഓഫ് ട്രൂത്തുകാരാണ് (ഇല്ലാത്ത) ഒറിജിനല്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നും പറഞ്ഞ് ഞങ്ങളെ പരിഹസിക്കുന്നതും ഈ കാരണം പറഞ്ഞ് സംവാദത്തില്‍ നിന്നും പിന്മാറുന്നതും! നിങ്ങളുടെ വാദത്തില്‍ അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം തന്നെ “ഒറിജിനല്‍ സംരക്ഷിക്കാന്‍ കഴിയാത്ത” അല്ലാഹുവിനെ ഉപേക്ഷിക്കണം. അതാണ്‌ ധൈഷണികമായ സത്യസന്ധത. തീര്‍ന്നിട്ടില്ല, ഈ ആയത്തുകള്‍ മാത്രമല്ല, മുഹമ്മദിന് ലഭിച്ചതായി ആരോപിക്കപ്പെടുന്ന ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്ന അദ്ധ്യായങ്ങള്‍ പോലും സൂക്ഷിക്കാന്‍ അല്ലാഹുവിന് കഴിഞ്ഞിട്ടില്ല:

    അബുല്‍ ഹര്‍ബിന്‍റെ പിതാവ് നിവേദനം: ബസ്രയിലെ ഖുര്‍ആന്‍ മന:പാഠമുള്ളവരുടെ അടുക്കലേക്ക് അബു മൂസ അല്‍-അശ്അരി ദൂതനെ അയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുന്നൂറു പേര്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി.

    അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബസ്രയിലെ ഉത്തമരും (ഖുര്‍ആന്‍) പണ്ഡിതന്മാരുമാണ് നിങ്ങള്‍. നിങ്ങള്‍ പാരായണം ചെയ്യുവിന്‍, കാലം നിങ്ങളില്‍ നീണ്ടുപോകരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മനസ്സ് കടുത്തുപോകും; നിങ്ങളുടെ മുമ്പുള്ളവരുടെ മനം കടുത്തു പോയപോലെ. ഞങ്ങള്‍ ഒരദ്ധ്യായം പാരായണം ചെയ്തിരുന്നു. ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും ബറാഅത്തിനോട് അതിനെ ഞങ്ങള്‍ സാമ്യപ്പെടുത്തിയിരുന്നു. എനിക്ക് അത് മറപ്പിക്കപ്പെട്ടു. പക്ഷേ അതില്‍നിന്നു എനിക്ക് മന:പാഠമുള്ളത് ഇതാണ്: മനുഷ്യപുത്രന് സ്വത്തിന്‍റെ രണ്ടു താഴ്വരയുണ്ടെങ്കിലും അവന്‍ മൂന്നാമത്തേത് കൊതിക്കും. മനുഷ്യപുത്രന്‍റെ ഉള്ളു നിറയ്ക്കാന്‍ മണ്ണിനേ കഴിയൂ. ഞങ്ങള്‍ ഒരു അദ്ധ്യായം പാരായണം ചെയ്തിരുന്നു. മുസബ്ബിഹാത്തില്‍പ്പെട്ട ഒരു സൂറയോട് ഞങ്ങള്‍ അതിനെ സാമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ അത് വിസ്മരിച്ചുപോയി. പക്ഷേ, എനിക്കതില്‍ നിന്ന് മന:പാഠമുള്ളത്:

    ‘വിശ്വാസികളേ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ പിരടികളില്‍ സാക്ഷ്യമായി രേഖപ്പെടുത്തപ്പെടുന്നതാണ്. പുനരുത്ഥാന ദിനത്തില്‍ അതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ്‌ നമ്പര്‍. 119 (1050).

    രണ്ടു അദ്ധ്യായങ്ങള്‍ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ദൈര്‍ഘ്യത്തില്‍ ബറാഅത്തിനോട് സാമ്യമുള്ള ഒരു സൂറയും മുസബ്ബിഹാത്തില്‍പ്പെട്ടതിനോട് സാമ്യമുള്ള ഒരു സൂറയും മലക്ക്‌ ഓതിക്കൊടുത്തതായി ആരോപിക്കപ്പെടുന്ന ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും വ്യക്തമാണ്. ആ സൂറകള്‍ എവിടെപ്പോയി? എന്തുകൊണ്ടാണ് ഉസ്മാനിയ്യാ ഖുര്‍ആനില്‍ ആ സൂറകള്‍ കാണാത്തത്? ഒറിജിനലില്‍ ഉണ്ടായിരുന്ന ആ രണ്ട് സൂറകളെ സൂക്ഷിക്കാന്‍ കഴിയാതിരുന്ന അല്ലാഹുവില്‍ വിശ്വസിക്കുന്ന നിങ്ങളാണോ (ഇല്ലാത്ത) ഒറിജിനല്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് ഞങ്ങളുടെ നേരെ ആരോപണം ഉന്നയിക്കുന്നത്? തീര്‍ച്ചയായും, ഒറിജിനല്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ അള്ളാഹുവിനെക്കാളും എന്തുകൊണ്ടും ഭേദമാണ്.

    (18) ഖുര്‍ആനിലെ ആയത്തുകളുടെ എണ്ണം സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ഉള്ള അഭിപ്രായങ്ങള്‍ ആണ് താഴെ കൊടുക്കുന്നത്. ഇന്നത്തെ ഖുര്‍ആനില്‍ 6236 ആയത്തുകള്‍ ആണ് ഉള്ളത്. എന്നാല്‍ ഈ ആദിമകാല ഇസ്ലാം പണ്ഡിതന്മാര്‍ പറയുന്ന കണക്ക് വ്യത്യസ്തമാണ്:

    The number of the verses according to Scholars:
    Ibn-i Abbas (ra): 6616,
    Nafi (ra): 6217,
    Shayba (ra): 6214,
    Scholars of Egypt (ra): 6226,
    Zamahshari (ra) (the genius Eloquence Scholar of the Arabic language and literature); 6666.
    Bediuzzaman, mujaddid (the reformer) of the 13.century, also has the opinion of 6666 verses.
    Ibn-i Huzeyme, one of the big imams, made the following explanations on “6666” issue while handling the “Quran’s miracle of number” topic of his book titled “An Nasih wa’l Mansuh”:
    There are 1000 verses about promising (wa’ad);
    1000 about threat (wa’id);
    1000 command (amr) verses;
    1000 forbiddance (nahy) verses;
    1000 information and story verses;
    1000 warning and example verses;
    500 verses about ruling;
    100 verses about invocation and glorification;
    66 “nasih and mansuh” (“the abrogating and abrogated”) verses.
    Totally there are 6666 verses in the Quran.
    Consequently, the expression “Quran has 6666 verses.” is based on the mentioned points.
    But today, accepting the opinion of Kufa, all Qurans consist of 6236 verses.

    ഇനി ഇസ്ലാമിക്‌ ഇന്‍ഫോ എന്ന സൈറ്റില്‍നിന്നും കിട്ടിയത്:
    How many total verses in the Holy Quran?
    There are several answers given to us.
    Majority would answer 6,666 verses.
    Others would answer 6,240 verses, 6,226 verses or other answers in the range of 6,000-7,000 verses.
    We read the the same Quran throughout the world so there should be one answer only.
    It seem trivial but it is important to know the fact.
    To put the debate to rest, I decided to calculate the number of verses in the Holy Quran using MS Excel spreadsheet.
    The definite answer is 6236 verses
    (http://www.islamic-info.com/2009/07/how-many-total-verses-in-holy-quran.html )

    ഇനി വേറെ ഒരു ഇസ്ലാമിക് സൈറ്റില്‍നിന്നും കിട്ടിയത്:
    Divisions of the Quran
    Al-Quran is divided into thirty equal divisions, which are called juz in Arabic. There are 114 chapters, of varying length. The longest chapter is Al-Baqarah consisting of 286 verses and the shortest chapter is AlKawthar consisting of three verses only. The whole Quran has 6,666 verses containing 336,233 letters. (http://www.angelfire.com/me/anneesa/Quran.html )

    ഈ കണക്കുകള്‍ പ്രകാരം ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍ ഖുര്‍ആനില്‍ നിന്നും 430 ആയത്തുകള്‍ (6666-6236=430) നഷ്ടപ്പെട്ടിരിക്കുന്നു. ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്ന ഇത്രയധികം ആയത്തുകള്‍ സൂക്ഷിക്കാന്‍ കഴിയാത്ത അല്ലാഹുവിനെ തള്ളാന്‍ നിങ്ങള്‍ എന്തുകൊണ്ട് ധൈര്യം കാണിക്കുന്നില്ല?

    (19) മൂന്നാം ഖലീഫ ഉസ്മാന്‍ തന്നെ നിങ്ങളുടെ ഖുര്‍ആന്‍ മാറ്റിയെന്നും അതുകൊണ്ടാണ് മുഹമ്മദ്‌ തന്നെ നിയമിച്ച നാല് ഖുര്‍ആന്‍ അദ്ധ്യാപകരില്‍പ്പെട്ട ഉബയ് ബിന്‍ കഅബ്, ഇബ്നു മസ്ഊദ് തുടങ്ങിയവര്‍ ഉസ്മാന്‍റെ ഖുര്‍ആന് എതിരായിരുന്നതെന്നും നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഉസ്മാന്‍റെ കയ്യില്‍ നിന്നും ഒറിജിനല്‍ ഖുര്‍ആന്‍ സംരക്ഷിക്കാന്‍ കഴിയാത്ത അല്ലാഹുവിനെ നിങ്ങള്‍ക്ക് തള്ളിക്കൂടാ? ഉസ്മാന്‍ തിരുത്തിയ ഖുര്‍ആനെ ഉബയ് ബിന്‍ കഅബും ഇബ്നു മസൂദും തള്ളിയ പോലെ നിങ്ങള്‍ക്കും തള്ളിക്കൂടാ?

    (20) തീര്‍ന്നില്ല, അതിനു ശേഷം ഹജ്ജാജ് ഇബ്നു യുസഫ് പിന്നെയും ഖുര്‍ആന്‍ തിരുത്തിയെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ഒരു ചെറിയ ഉദാഹരണമെടുത്താല്‍, മുഹമ്മദിന് മലക്ക് ചൊല്ലിക്കൊടുത്തതായി ആരോപിക്കപ്പെടുന്ന ഒറിജിനല്‍ ഖുര്‍ആന്‍ എഴുതപ്പെട്ടത് സ്വരാക്ഷരങ്ങളില്ലാത്ത കുഫിക് ലിപിയില്‍ ആയിരുന്നല്ലോ. ആ ലിപിയില്‍ അല്‍ റജിമും അല്‍ രഹിമും ഒരേപോലെ എഴുതിയിരുന്നതു കൊണ്ടു ശപിക്കപ്പെട്ടവന്‍ എന്ന് കൂടി അല്ലാഹുവിന് അര്‍ത്ഥം കൊടുക്കുവാന്‍ കഴിയുമായിരുന്നു. അറബി ലിപിക്ക് സ്വരാക്ഷരങ്ങള്‍ കണ്ടുപിടിച്ച ഹജ്ജാജ് ഇബ്നു യുസഫ് ആണ് ആ തര്‍ക്കത്തിന് തീര്‍പ്പുണ്ടാക്കിയത്. അല്‍ റജിം എന്ന് എഴുതിയിരിക്കുന്നതിനെ അല്‍ റഹിം എന്ന് തിരുത്താനുള്ള അധികാരം ഹജ്ജാജിന് ആരു കൊടുത്തു? ഹജ്ജാജിന്‍റെ കൈയില്‍ നിന്നും ഒറിജിനല്‍ സൂക്ഷിക്കാന്‍ കഴിയാത്ത അല്ലാഹുവിനെ നിങ്ങള്‍ എന്തുകൊണ്ട് തള്ളുന്നില്ല? ഹജ്ജാജ് തിരുത്തിയ ഖുര്‍ആന്‍ നിങ്ങള്‍ എന്തുകൊണ്ട് തള്ളുന്നില്ല?

    V. പോയിന്‍റ് അഞ്ച്, “എഴുത്തില്‍ ഒപ്പിടാന്‍ വേണ്ടി നുണ പറയുന്നു” എന്ന വാദത്തിനെ സംബന്ധിച്ച്:

    കരാര്‍ ഒപ്പിടാന്‍ വേണ്ടി മാത്രം നുണ പറയുന്ന നുണയന്‍മാരാണ് ഞങ്ങള്‍ എന്ന് നിങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇനി എന്തെങ്കിലും തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ടെങ്കില്‍ കൂടി (ഇത് വരെ അങ്ങനെ ഉണ്ടായിട്ടില്ല, എങ്കിലും മനുഷ്യര്‍ എന്ന നിലയില്‍ ഭാവിയില്‍ അത് സംഭവിക്കുകയാണെങ്കില്‍) ഞങ്ങളുടെ ദൈവം സത്യവാനായതിനാല്‍ അന്തരഫലത്തെ കുറിച്ച് ചിന്തിക്കാതെ ഞങ്ങള്‍ അത് തിരുത്തും. എന്നാല്‍ നിങ്ങളുടെ വാദം അനുസരിച്ച് നിങ്ങള്‍ ആദ്യം ഇസ്ലാം വിടേണ്ടതായിരുന്നു. അല്ലാത്തപക്ഷം, ദയവായി താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തരിക:

    (21) അല്‍ മകരി എന്ന് അറിയപ്പെടുന്ന അല്ലാഹുവിനെ നിങ്ങള്‍ക്ക് എങ്ങനെ പിന്തുടരാന്‍ കഴിയും?

    (22) പ്രമാണഗ്രന്ഥങ്ങളുടെ കാര്യത്തില്‍ എകാഭിപ്രായത്തിലെത്താന്‍ കഴിയാഞ്ഞത് കൊണ്ടാണ് സാക്ഷിയുമായുള്ള സംവാദം നടക്കാതെ പോയതെന്ന് നിങ്ങള്‍ ആദ്യം നുണ പറഞ്ഞു. സാക്ഷിയുമായുള്ള പഴയ കരാര്‍ റദ്ദാക്കാതെ പുതിയൊരു കരാര്‍ എഴുതാന്‍ ഞങ്ങള്‍ക്ക് വകുപ്പില്ല, അതുകൊണ്ടാണ് സാക്ഷിയുമായുള്ള സംവാദം നടക്കാത്തതെന്ന് പിന്നീട് നിങ്ങള്‍ മറ്റൊരു നുണ പറഞ്ഞു. ഇങ്ങനെ നുണയുടെ മുകളില്‍ നുണകള്‍ മാത്രം പറഞ്ഞ് കൊണ്ട് നടക്കുന്ന നിങ്ങളാണോ സത്യത്തിന് വേണ്ടി, സത്യത്തോടെ നില്‍ക്കുന്ന ഞങ്ങളെ നുണയന്മാര്‍ എന്ന് വിളിക്കുന്നത്‌?

    (23) നിലംബൂര്‍ ഞങ്ങളുടെ കേന്ദ്രം ആണെന്ന് നിങ്ങള്‍ നുണ പറഞ്ഞിരിക്കുന്നു. ആദരണീയനായ റവ.ഡോ.ജോണ്‍സണ്‍ തേക്കടയില്‍ ഉള്‍പ്പെടെ ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാര്‍ പലരും താമസിക്കുന്ന ഒരു സ്ഥലമാണ് നിലംബൂര്‍. നിങ്ങളോട് ആരാണ് അത് ഞങ്ങളുടെ കേന്ദ്രമാണെന്ന് പറഞ്ഞത്? “സാക്ഷിയുടെ കേന്ദ്രത്തില്‍” വച്ച് ഒരു കരാര്‍ ഒപ്പിട്ടപോലെ വരുത്തിത്തീര്‍ത്ത് മുസ്ലിമുകളെ വഞ്ചിക്കാന്‍ ഉള്ള നിങ്ങളുടെ ഒരു നുണയല്ലേ അത്?

    നിങ്ങളുടെ ഒറ്റവരി കത്തിലെ എല്ലാ ആരോപണങ്ങള്‍ക്കും ഞങ്ങള്‍ മറുപടി നല്‍കി കഴിഞ്ഞിരിക്കുന്നു. സംവാദത്തില്‍ നിന്നും ഒഴിയാന്‍ വേണ്ടി നിങ്ങള്‍ പറഞ്ഞ കാരണത്തിന്‍റെ പൊള്ളത്തരങ്ങളും ഞങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. നിങ്ങളില്‍ നിന്നും പൊട്ടിപ്പൊളിഞ്ഞടര്‍ന്നുമുറിഞ്ഞ് പല കഷ്ണങ്ങളായിത്തീര്‍ന്ന നിച്ച് ഓഫ് ട്രൂത്തിലെ ഒരു പ്രബല വിഭാഗമായ ജിന്ന് വിഭാഗം നിച്ച് ഓഫ് ട്രൂത്തിന് നേതൃത്വം നല്‍കുന്ന ശ്രീ.മുഹമ്മദ്‌ ഈസ ഞങ്ങള്‍ക്ക് നല്‍കിയ ഒന്‍പത് പേജുള്ള ഒരു കത്തിന് 153 പേജുള്ള ഒരു മറുപടി ഞങ്ങള്‍ നല്‍കിയത് വായിച്ചത് കൊണ്ടായിരിക്കും നിങ്ങള്‍ ഈ ഒറ്റവരിക്കത്തെഴുതിയത് എന്ന് ഞങ്ങള്‍ ന്യായമായും അനുമാനിക്കുന്നു. നിങ്ങളുടെ ഒറ്റവരിക്കത്തില്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട എല്ലാ ആരോപണങ്ങള്‍ക്കും ഞങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്. ഏതായാലും ഇപ്രാവശ്യം നിങ്ങള്‍ ഞങ്ങളുടെ മുന്നില്‍ നിന്നും രക്ഷപ്പെടുന്നതിനു പറഞ്ഞ ന്യായീകരണം അത്യന്തം ബാലിശവും കേള്‍ക്കുന്നവര്‍ എല്ലാം നിങ്ങളെ പരിഹസിച്ചു ചിരിക്കുന്ന വിധത്തിലുള്ളതും ആയതിനാല്‍ നിങ്ങളെ ആ പരിഹാസ്യാവസ്ഥയില്‍ നിന്നും രക്ഷിക്കണം എന്ന ആഗ്രഹം ഞങ്ങള്‍ക്കുള്ളത് കൊണ്ട് ഈ മറുപടി സീല് പതിപ്പിച്ച ഞങ്ങളുടെ ലെറ്റര്‍പാഡില്‍ തന്നെ ഞങ്ങള്‍ നല്‍കുകയാണ്. അതുകൊണ്ട് ഇനി സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും ഒഴിയാന്‍ ഈ ബാലിശമായ കാരണം പറഞ്ഞ് നിങ്ങള്‍ക്ക് നാണംകെടേണ്ടി വരില്ല എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ആയതിനാല്‍ ഈ കത്ത് കിട്ടിയ ഉടനെതന്നെ സാക്ഷിയുമായുള്ള സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു മറുപടി കത്ത് നിങ്ങളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

    എന്ന്

    സാക്ഷി അപ്പൊളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന് വേണ്ടി

    വിശ്വസ്തതയോടെ

    അനില്‍കുമാര്‍ വി അയ്യപ്പന്‍.

    One Comment on “നിച്ച് ഓഫ് ട്രൂത്ത്‌ സാക്ഷിക്കയച്ച രണ്ടാം കത്തിനുള്ള മറുപടി”

    • John
      28 April, 2016, 10:45

      Nich of Truth Shame on you 

    Leave a Comment