മുസ്ലീങ്ങളെ ശിര്‍ക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഖുര്‍ആന്‍!!
ഇസ്ലാമിക വിശ്വാസമനുസരിച്ച് ക്ഷമിക്കപ്പെടാത്ത പാപമാണ് ശിര്‍ക്ക് എന്നുള്ളത്. അല്ലാഹുവിന് പങ്കാളിയെ ചേര്‍ക്കലാണത്. അതായത് ഏകനായ അല്ലാഹുവിനോടൊപ്പം വേറെ ഏതെങ്കിലും വ്യക്തിയെയോ വസ്തുക്കളെയോ ചേര്‍ത്തുപറയുന്നതാണ് ശിര്‍ക്ക്. അല്ലാഹുവിനു പങ്കാളിയെ വെക്കുന്നത് ഏറ്റവും വലിയ പാപമാണ് എന്ന് നാഴികയ്ക്ക് നാല്പതു വട്ടം ഉച്ചത്തില്‍ ഒച്ചവെക്കുന്ന മുസ്ലീങ്ങള്‍ പക്ഷേ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്, തങ്ങള്‍ വിശ്വസിക്കുന്ന ഗ്രന്ഥമായ ഖുര്‍ആന്‍ അല്ലാഹുവിനോട് മറ്റൊരാളെ പങ്കു ചേര്‍ക്കുന്നുണ്ട് എന്നുള്ളത്. താഴെയുള്ള ചില ആയത്തുകള്‍ നമുക്കൊന്ന് പരിശോധിച്ച് നോക്കാം:
1. “അവരുടെ അടുക്കലേക്ക് ( യുദ്ധം കഴിഞ്ഞ് ) നിങ്ങള്‍ മടങ്ങിയെത്തിയാല്‍ അവര്‍ നിങ്ങളോട് ഒഴികഴിവ് പറയുന്നതാണ്. പറയുക: നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. ( കാരണം ) നിങ്ങളുടെ ചില വര്‍ത്തമാനങ്ങള്‍ അല്ലാഹു ഞങ്ങള്‍ക്ക് അറിയിച്ച് തന്നിട്ടുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്‍റെ ദൂതനും കാണുന്നതുമാണ്. പിന്നീട് അദൃശ്യവും ദൃശ്യവും അറിയുന്നവന്‍റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് വിവരം നല്‍കുന്നതാണ്.” (സൂറാ.9:94)
““““നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്‍റെ ദൂതനും കാണുന്നതുമാണ്””” രണ്ടു പേരും സര്‍വ്വജ്ഞാനികള്‍
2. “നിങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിങ്ങളോടവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത് സംസാരിക്കുന്നു. എന്നാല്‍ അവര്‍ സത്യവിശ്വാസികളാണെങ്കില്‍ അവര്‍ തൃപ്തിപ്പെടുത്തുവാന്‍ ഏറ്റവും അവകാശപ്പെട്ടവര്‍ അല്ലാഹുവും അവന്‍റെ ദൂതനുമാണ്.” (സൂറാ.9:62)
അല്ലാഹുവിനേയും അവന്‍റെ ദൂതനേയും തൃപ്തിപ്പെടുത്തണം! രണ്ടു പേരും തുല്യര്‍…
3. “വല്ലവനും അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിര്‍ത്ത് നില്‍ക്കുന്ന പക്ഷം അവന്ന് നരകാഗ്നിയാണുണ്ടായിരിക്കുക എന്നും, അവനതില്‍ നിത്യവാസിയായിരിക്കുമെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? അതാണ് വമ്പിച്ച അപമാനം” (സൂറാ.9:63)
അല്ലാഹുവിനേയും അവന്‍റെ ദൂതനേയും എതിര്‍ക്കുന്നവര്‍ക്ക് നരകാഗ്നി പ്രതിഫലം. രണ്ടു പേരും ദൈവങ്ങള്‍ ആണോ എന്നൊരാള്‍ സംശയിച്ചാല്‍ അയാളെ കുറ്റം പറയാനാകില്ല.
4. “സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്” (സൂറാ.9:71)
“““അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു”””” രണ്ടു പേരും തുല്യര്‍
5. “സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.” (സൂറാ.33:22)
രണ്ടു പേരും സമന്മാര്‍
6. “അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.” (സൂറാ.33:29)
ഇവര്‍ തുല്യരല്ല എന്ന് ആരെങ്കിലും പറയുമോ?
7. “നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക് അവളുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നല്‍കുന്നതാണ്. അവള്‍ക്ക് വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു” (സൂറാ.33:31)
അല്ലാഹുവിനോടും മുഹമ്മദിനോടും താഴ്മ കാണിക്കണം എന്ന് പറയുമ്പോള്‍ രണ്ടു പേരും സമന്മാര്‍ ആണെന്നാണ് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകുക.
8. “നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്‍റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്” (സൂറാ.33:33)
“““അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുക””” രണ്ട് ദൈവങ്ങള്‍!!!
9. “അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.” (സൂറാ.33:36a)
രണ്ട് തുല്യ വിധികര്‍ത്താക്കള്‍
10. “വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (സൂറാ.33:36b)
രണ്ട് പേരെയും ഒരു പോലെ ഭയപ്പെടണം!!
11. “അല്ലാഹുവെയും അവന്‍റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്” (സൂറാ.33:57)
ഇവരെങ്ങനെ തുല്യപങ്കാളികളല്ലാതാകും?
12. “അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!” (സൂറാ.33:66)
ഇവരെങ്ങനെ തുല്യരല്ലാത്തവരാകും?
13. “അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു” (സൂറാ.33:71b)
ഇവര്‍ തുല്യരല്ലെങ്കില്‍ പിന്നെ വേറെ ആരാണ് തുല്യര്‍?
അല്ലാഹു ഏകനാണ് എന്ന് ഖുര്‍ആനില്‍ മലക്ക് വാചകമടിക്കുന്നുണ്ടെങ്കിലും നമുക്ക് കാണാന്‍ കഴിയുന്നത്, ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത ഒരു അല്ലാഹുവിനെയാണ്. ‘തന്‍റെ പ്രവാചകനോടൊപ്പം നിന്നില്ലെങ്കില്‍ തന്‍റെ ശക്തിയെല്ലാം നഷ്ടപ്പെട്ടു പോകുമോ എന്ന് അല്ലാഹു ഭയപ്പെടുന്നത് പോലെയുണ്ട്, മുകളിലെ ആയത്തുകള്‍’ എന്നൊരാള്‍ ചിന്തിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയുമോ? ഏതായാലും അല്ലാഹുവിനോട് പങ്കു ചേര്‍ക്കുന്നത് ക്ഷമിക്കപ്പെടാത്ത പാപമാണ് എന്ന് പറയുന്ന മുസ്ലീങ്ങള്‍ ഇനിയെങ്കിലും ഈ ആയത്തുകള്‍ വായിച്ചു മനസ്സിലാക്കുകയും തങ്ങളുടെ നിലപാടുകള്‍ തിരുത്തുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു…
4 Comments on “മുസ്ലീങ്ങളെ ശിര്‍ക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഖുര്‍ആന്‍!!”
Plus read Quran carefully.plzz don’t misquote Quran
ഇത്രയൊക്കെ എഴുതിയത് ഖുര്‍ആന്‍ വായിക്കാതെയാണ് എന്നാണോ താങ്കള്‍ കരുതിയത് സുഹൃത്തേ?
എല്ലാ ആയത്തും പരിശോധിച്ചു.
ഓരോ ഇടങ്ങളിലും ഉപയോഗിച്ച അറബി പദങ്ങള്‍ കാണുമ്പോള്‍ മനസ്സ് കൂടുതല്‍ ശാന്തതയും ശക്തിയും കൈവരിക്കുന്നു.
ഇബാദത്തും (ആരാധന) അനുസരണയും എവിടെ കിടക്കുന്നു.
ആരാധന എന്നാല്‍ എന്താണ് എന്നറിയാത്തതിന്‍റെ ഒരു കുഴപ്പം മാത്രമേ ഇപ്പോള്‍ താങ്കള്‍ക്കുള്ളൂ. യാതൊരു ചോദ്യവും പറച്ചിലും ഇല്ലാതെ ദൈവത്തിന് കീഴടങ്ങി അവനെ അനുസരിക്കുന്നത് ആരാധനയല്ല എന്ന് വിവരമുള്ള ഒരാളും പറയില്ല.