മുഹമ്മദും ന്യായപ്രമാണവും (ഭാഗം-11)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
3.) ന്യായപ്രമാണം ആര്‍ത്തവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
“ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം. അവളുടെ അശുദ്ധിയില്‍ അവള്‍ ഏതിന്മേലെങ്കിലും കിടന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം; അവള്‍ ഏതിന്മേലെങ്കിലും ഇരുന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം. അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവള്‍ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവളുടെ കിടക്കമേലോ അവള്‍ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം. ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേല്‍ ആകയും ചെയ്താല്‍ അവന്‍ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവന്‍ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും. ഒരു സ്ത്രീക്കു ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താല്‍ അവളുടെ അശുദ്ധിയുടെ സ്രവകാലം ഒക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവള്‍ അശുദ്ധയായിരിക്കേണം. രക്തസ്രവമുള്ള കാലത്തെല്ലാം അവള്‍ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവള്‍ ഇരിയക്കുന്ന സാധനമൊക്കെയും ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കേണം. അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം രക്തസ്രവം മാറി ശുദ്ധിയുള്ളവളായാല്‍ അവള്‍ ഏഴു ദിവസം എണ്ണിക്കൊള്ളേണം; അതിന്‍റെ ശേഷം അവള്‍ ശുദ്ധിയുള്ളവളാകും” (ലേവ്യ.15:19-28)
മുഹമ്മദ് ആര്‍ത്തവ സ്ത്രീകളോട് എങ്ങനെയാണ് ഇടപെട്ടിരുന്നത് എന്ന് നോക്കാം:
ആയിഷാബീവി (റ) യില്‍ നിന്നുള്ള മറ്റൊരു രിവായത്തില്‍, അവര്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: “ഞങ്ങളില്‍ വല്ലവര്‍ക്കും ആര്‍ത്തവമുണ്ടായി, അവളോടൊപ്പം കിടക്കുവാന്‍ തിരുമേനി ഉദ്ദേശിച്ചു എങ്കില്‍ അവളുടെ ശക്തിയായ ആര്‍ത്തവത്തിന്‍റെ ഘട്ടത്തില്‍ത്തന്നെ വസ്ത്രം ധരിക്കുവാന്‍ തിരുമേനി ഉപദേശിക്കും; അവളോടൊപ്പം തിരുമേനി കിടക്കും. തിരുമേനിക്ക് കഴിഞ്ഞിരുന്നത് പോലെ കാമവികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും കഴിയുമോ?” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ് 202, പേജ് 252)
ആയിഷ (റ) പറയുന്നു: തിരുമേനിയോടൊപ്പം സ്വപത്നിമാരില്‍ ചിലര്‍ പള്ളിയില്‍ ഇഅ്ത്തികാഫ് ഇരുന്നു. അവര്‍ക്ക് അമിതമായ രക്തം പോകുന്ന രോഗമുണ്ടായിരുന്നു. രക്തത്തിന്‍റെ ആധിക്യം മൂലം താഴെ താലം വെക്കുകയാണ് അവര്‍ ചെയ്തിരുന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ് 204, പേജ് 254)
ഉമ്മുസല്‍മാ (റ) തിരുമെനിയോടോപ്പം ആര്‍ത്തവഘട്ടത്തില്‍ ഒരേ പുതപ്പില്‍ കിടന്നു. തിരുമേനി നോമ്പ് നോറ്റിരുന്നുവെന്നും അന്നേരം എന്നെ തിരുമേനി ചുംബിച്ചിരുന്നുവെന്നും ഈ രിവായത്തില്‍ അവര്‍ പറയുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ് 210, പേജ് 256)
മൈമൂന (റ) പറയുന്നു: ആര്‍ത്തവം ആരംഭിച്ചു കഴിഞ്ഞാല്‍ അവര്‍ നമസ്കരിക്കയില്ല. തിരുമേനിയുടെ മുമ്പില്‍ വിരിപ്പുവിരിച്ചു അവര്‍ കിടക്കും, തിരുമേനി തന്‍റെ പായ വിരിച്ചു അതില്‍ നിന്നുകൊണ്ട് നമസ്കരിക്കും; സുജൂദ് ചെയ്യുമ്പോള്‍ അവിടുത്തെ വസ്ത്രം അവരുടെ ശരീരത്തില്‍ തട്ടും, അത്ര അടുത്താണ് കിടന്നിരുന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ് 215, പേജ് 256)
ഇബ്നു അബ്ബാസ് സ്വതന്ത്രനാക്കിയ അടിമ കുറൈബ് നിവേദനം: പ്രവാചക പത്നി മൈമുന പറയുന്നത് ഞാന്‍ കേട്ടു: ‘ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ നബി എന്‍റെ കൂടെ കിടക്കാറുണ്ടായിരുന്നു. എനിക്കും അദ്ദേഹത്തിനും ഇടയില്‍ ഒരു വസ്ത്രം ഉണ്ടായിരിക്കും. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ് നമ്പര്‍ 4 (295)
ആഇശ നിവേദനം: ‘ഞങ്ങളില്‍ ഒരുവള്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ അവളോട് ആര്‍ത്തവത്തിന്‍റെ പ്രധാന ഘട്ടത്തില്‍ വസ്ത്രം ശരിക്കുടുക്കുവാന്‍ നബി കല്‍പ്പിക്കും. പിന്നെ അവളുമായി അടുത്ത് ഇടപെടുകയും ചെയ്യും. ആഇശ ചോദിച്ചു: ‘നബിക്ക് അവിടുത്തെ ആവശ്യം നിയന്ത്രിക്കാന്‍ സാധിച്ചിരുന്ന പോലെ നിങ്ങളില്‍ ആര്‍ക്കാണ് തന്‍റെ ആവശ്യം നിയന്ത്രിക്കാന്‍ സാധിക്കുക’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ് നമ്പര്‍ 2)
മൈമൂന നിവേദനം: ആര്‍ത്തവകാരികളായിരിക്കവേ നബി തന്‍റെ പത്നിമാരുമായി തുണിക്ക് അപ്പുറമായികൊണ്ട് സഹവസിക്കാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ് നമ്പര്‍ 3(294)
4.) ന്യായപ്രമാണം പറയുന്നത് നോക്കുക:
“നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കയ്യില്‍ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താല്‍ ആ ബദ്ധന്മാരുടെ കൂട്ടത്തില്‍ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാന്‍ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കില്‍ നീ അവളെ വീട്ടില്‍ കൊണ്ടുപോകേണം; അവള്‍ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി നിന്‍റെ വീട്ടില്‍ പാര്‍ത്തു ഒരു മാസം തന്‍റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കല്‍ ചെന്നു അവള്‍ക്കു ഭര്‍ത്താവായും അവള്‍ നിനക്കു ഭാര്യയായും ഇരിക്കേണം. എന്നാല്‍ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വില്‍ക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവര്‍ത്തിക്കരുതു” (ആവ.21:10-14)
ഇനി മുഹമ്മദ് എന്താണ് പഠിപ്പിച്ചത് എന്ന് നോക്കാം:
അബൂസഈദ് (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക് സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1590, പേജ് 776)
(ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്)
5.) ന്യായപ്രമാണം പറയുന്നത് നോക്കുക:
“ഒരു പട്ടണം പിടിപ്പാന്‍ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാല്‍ അതിന്‍റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാല്‍ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാന്‍ അതു മനുഷ്യനാകുന്നുവോ?” (ആവ.20:19)
മുഹമ്മദ് എന്താണ് ചെയ്തത് എന്ന് നോക്കാം:
ഇബ്നു ഉമര്‍ പറയുന്നു: തിരുമേനി (സ) ബനുനളീര്‍ ഗോത്രക്കാരുടെ വക ഈത്തപ്പനത്തോട്ടം തീ വെച്ച് നശിപ്പിച്ചു. ബുവൈറായിലുണ്ടായിരുന്ന ഈത്തപ്പന വൃക്ഷങ്ങള്‍ മുറിച്ചു കളഞ്ഞു. അപ്പോഴാണ് ഈ ഖുര്‍ആന്‍ വാക്യം അവതരിച്ചത്: “നിങ്ങള്‍ (മുസ്ലീങ്ങള്‍ ) ചില ഈത്തപ്പന വൃക്ഷങ്ങള്‍ മുറിച്ചു കളയുകയോ അല്ലെങ്കില്‍ ചിലത് മുറിക്കാതെ വിടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ അനുമതിയനുസരിച്ച് മാത്രമാണ് അങ്ങനെ ചെയ്തത്. ധിക്കാരികളെ നിന്ദ്യരാക്കിത്തീര്‍ക്കാന്‍ വേണ്ടിയും” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1570, പേജ് 764)
ഈ ആയത്ത് ഇറങ്ങാന്‍ കാരണമുണ്ട്. മരുഭൂമിയില്‍ ഭക്ഷണം ഏറ്റവും ദൌര്‍ലഭ്യമുള്ള ഒരു വസ്തുവായത് കൊണ്ട് അറബികള്‍ യുദ്ധത്തില്‍ ശത്രുക്കളുടെ തോട്ടങ്ങള്‍ പിടിച്ചെടുക്കും എന്നല്ലാതെ ഒരിക്കലും ശത്രുക്കളുടെ തോട്ടങ്ങള്‍ നശിപ്പിച്ചു കളയുകയില്ല. പാരമ്പര്യമായി തുടര്‍ന്ന് വന്നിരുന്ന ഒരു യുദ്ധ മര്യാദ ആയിരുന്നു അത്. എന്നാല്‍ ബനുനളീര്‍ എന്ന്‍ യെഹൂദ ഗോത്രക്കാരെ അപ്രതീക്ഷിതമായി ആക്രമിക്കാന്‍ ചെന്ന മുഹമ്മദിന് കാണാന്‍ കഴിഞ്ഞത് അവര്‍ തങ്ങളുടെ കോട്ടയ്ക്കുള്ളില്‍ കയറി ഒളിച്ചിരിക്കുന്നതാണ്. മുഹമ്മദും സൈന്യവും ഉപരോധം ഏര്‍പ്പെടുത്തി നോക്കി. പക്ഷെ ആവശ്യത്തിന് ഭക്ഷണ സാധനങ്ങള്‍ അവര്‍ക്കുണ്ടായിരുന്നത് കൊണ്ട് ഉപരോധം കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ല. എന്ന് മാത്രമല്ല, മറ്റു പല ഗോത്രക്കാരോടും ചെയ്തിട്ടുള്ളത് പോലെ അപ്രതീക്ഷിതമായി ആക്രമണം നടത്തി ആ ഗോത്രക്കാരെ അടിമകളായി പിടിക്കാമെന്നും അവരെ കൊള്ളയിടാം എന്നും ധരിച്ചു വന്നത് കൊണ്ട് മുസ്ലീം സൈന്യത്തിന് ആവശ്യത്തിന് ആഹാരം ഇല്ലാത്ത അവസ്ഥ വന്നു. ഫലത്തില്‍ ഉപരോധം കൊണ്ട് കഷ്ടപ്പെട്ടത് മുഹമ്മദും സംഘവും തന്നെയാണ്. അവസാനം ബനുനളീര്‍ ഗോത്രക്കാരെ കോട്ടയില്‍ നിന്നും പുറത്തിറക്കാന്‍ മുഹമ്മദ് ചെയ്ത തന്ത്രമാണ് അവരുടെ ഈന്തപ്പന തോട്ടങ്ങള്‍ക്ക് തീ കൊടുക്കുക എന്നുള്ളത്. തോട്ടങ്ങള്‍ക്ക് തീ കൊടുത്തപ്പോള്‍ ബനുനളീര്‍ ഗോത്രക്കാര്‍ കീഴടങ്ങാന്‍ തയ്യാറായി. എന്നാല്‍ ഈ കാര്യം ഇസ്ലാമിക സൈന്യത്തില്‍ തന്നെ ഭിന്നിപ്പുണ്ടാക്കി. ആഹാരം തരുന്ന വൃക്ഷങ്ങളെ കത്തിച്ചു കളഞ്ഞത് ശരിയായില്ല എന്ന് ഒരു വിഭാഗം മുസ്ലീം സൈനികര്‍ പിറുപിറുത്തു. ഇത് മുഹമ്മദ് കേട്ട് കുറച്ചു കഴിഞ്ഞപ്പോഴേക്കും മലക്ക് വെളിപ്പാടും കൊണ്ട് വന്നു, “ഞാന്‍ പറഞ്ഞിട്ടാണ് ഈന്തപ്പന തോട്ടങ്ങള്‍ കത്തിച്ചു കളഞ്ഞത്” എന്നും പറഞ്ഞുകൊണ്ട്. അതോടെ പിറുപിറുത്ത മുസ്ലീങ്ങള്‍ നിശ്ശബ്ദരായി. (തുടരും…)