ചരിത്രത്തില്‍ നിന്ന് പഠിക്കുക, ഇസ്ലാമിനേയും മുസ്ലീങ്ങളെയും (ഭാഗം-3)
അനില്‍ കുമാര്‍ വി. അയ്യപ്പന്‍
കെ.മാധവന്‍ നായരുടെ ‘മലബാര്‍ കലാപം’ എന്ന ഗ്രന്ഥത്തില്‍ നിന്നും വീണ്ടും:
“അബ്ദുള്ളക്കുട്ടിയും കുഞ്ഞലവിയും കണ്ണമംഗലം അംശത്തില്‍ താമസമുറപ്പിച്ചതിനു ശേഷം അടുത്ത പ്രദേശങ്ങളില്‍ അവര്‍ ചെയ്തിരുന്ന പ്രവൃത്തിയുടെ സ്വഭാവം താഴെ ചേര്‍ത്ത വാങ്മൊഴിയില്‍ നിന്ന് ഏതാണ്ട് മനസ്സിലാക്കാവുന്നതാണ്:
വേങ്ങര അംശം കുറ്റൂര്‍ ദേശത്ത് പറാട കുട്ടന്‍ (കോണ്‍ഗ്രസ് ഓഫീസില്‍ കൊടുത്ത വാങ്മൊഴി)
“കുഞ്ഞലവിയും അബ്ദുള്ളക്കുട്ടിയും കണ്ണമംഗലം അംശത്തില്‍ താമസമാക്കിയതിനു ശേഷം അവര്‍ ഹിന്ദുക്കളെ മാര്‍ഗ്ഗത്തില്‍ കൂട്ടുവാനും കൊല്ലുവാനും തുടങ്ങി. മാര്‍ഗ്ഗത്തില്‍ കൂടുന്നില്ല എന്ന് പറഞ്ഞിരുന്നവരെയാണ് കൊന്നിരുന്നത്. ഹിന്ദുക്കള്‍ കന്നിമാസം ഒടു, തുലാമാസം ആദ്യമായി അവിടെ നിന്നൊഴിച്ചു. കന്നിമാസം ഇരുപത്തഞ്ചാം തിയ്യതി ഞാനും കുടിക്കാരും വീട്ടില്‍ നിന്നും പോന്നു. വഴിക്ക് വേങ്ങര പറമ്പില്‍ വെച്ച് രണ്ട് മാപ്പിളമാര്‍ തടുത്തു. വീട്ടിലേക്ക് തന്നെ പോണം എന്ന് പറഞ്ഞു. അവരുടെ രണ്ടാളുടെ കയ്യിലും വാളുണ്ടായിരുന്നു. വീട്ടിലേക്ക് പോകുന്നില്ലെങ്കില്‍ ശരിയാക്കിക്കളയുമെന്ന് പറഞ്ഞു. അപ്പോള്‍ പേടിച്ചു ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. പിന്നെ ഞങ്ങള്‍ക്ക് രാത്രി കാവല്‍ അടുത്ത പുരക്കാര്‍ ആയിരുന്നു. ആദ്യം പോകുമ്പോള്‍ മാപ്പിളമാര്‍ വിരോധമാകുവാന്‍ കാരണം അവരുടെ പേരില്‍ ഹര്‍ജി കൊടുക്കുമെന്ന് ഭയപ്പെട്ടിട്ടായിരുന്നു. വീട്ടില്‍ മടങ്ങി വന്ന ശേഷം മാപ്പിളമാര്‍ ഉപദ്രവിച്ചിരുന്നില്ല. തുലാമാസം ഇരുപതാം തിയ്യതിയോടു കൂടി മാപ്പിളമാര്‍ പറഞ്ഞു: “നിങ്ങള്‍ കുഞ്ഞലവിയുടെയും മറ്റും അടുക്കല്‍ പോയി മാര്‍ഗ്ഗത്തില്‍ കൂടുന്നതാണ് നല്ലത്. അല്ലെങ്കില്‍ കൊന്ന് കളയും, അന്യരാജ്യക്കാര്‍ ഏതായാലും വന്നു കൊല്ലും. അതിനുമുന്‍പ് ഞങ്ങള്‍ തന്നെ കൊന്നു കളയാം, ഞങ്ങള്‍ക്കതിന് കൂലി കിട്ടും.” അതാണ് അവര്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ മതത്തില്‍ കൂടിക്കൊള്ളാം എന്ന് ഞാന്‍ പറഞ്ഞു. കൂടുവാന്‍ ഞങ്ങള്‍ക്കാര്‍ക്കും മനസ്സുണ്ടായിരുന്നില്ല. കണ്ണില്‍ നിന്ന് കണ്ണീരൊഴുകിയിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: “കണ്ണില്‍ നിന്ന് കണ്ണീരൊഴുകുന്നത് കണ്ടാല്‍ നിങ്ങള്‍ മനസ്സില്ലാതെ വന്നതാണെന്ന് കരുതി കൊന്നു കളയും. അതുകൊണ്ട് നല്ലവണ്ണം ഉറപ്പിച്ചു കളയിന്‍.” ഞങ്ങള്‍ പിന്നെ കരഞ്ഞില്ല. ഞാനും വീട്ടിലുള്ളവര്‍ ഒമ്പതാളും കൂടി പോയി. പടപ്പറമ്പില്‍ ചെന്നപ്പോള്‍ കുഞ്ഞലവിയും അബ്ദുള്ളക്കുട്ടിയും അവിടെയുണ്ട്. കുഞ്ഞലവി ചോദിച്ചു: ‘എവിടെയാടാ നിങ്ങള്‍ ഇത്രകാലവും ഒളിച്ചിരുന്നത്?’ എന്ന്. അവിടെ നിന്ന് തങ്ങളെ വിളിച്ചു. അയാളോട് ഞങ്ങള്‍ക്ക് ഉടുപുടവ തരാന്‍ പറഞ്ഞു. ഇപ്പോള്‍ ഇവിടെ കോടിയൊന്നും ഇല്ലല്ലോ എന്ന് തങ്ങള്‍ പറഞ്ഞു. നിങ്ങള്‍ക്ക് എന്താണ് ഇത്ര വേദന, എവിടെയെങ്കിലും പോയി പണം ഞാന്‍ കൊണ്ടുവരും എന്ന് കുഞ്ഞലവി പറഞ്ഞു. പോയി കുളിച്ചു വരാന്‍ ഞങ്ങളോട് പറഞ്ഞു. കുളിച്ചു വന്നതിനു ശേഷം മുമ്പുള്ള വസ്ത്രങ്ങളെല്ലാം വാങ്ങി. അവരുടെ വസ്ത്രം തന്നു. അതിനുശേഷം മുടി കളയിച്ചു. പിന്നെ അവര്‍ എന്തോ ചൊല്ലിത്തന്നു പേരുമിട്ടു. ഇനി വീട്ടില്‍ പോയ്ക്കൊളിന്‍ എന്ന് പറഞ്ഞു. മൊല്ലയെ വിളിച്ചു വൈകുന്നേരം ഓതിക്കളയോണ്ടൂ എന്ന് പറഞ്ഞു. ചെത്ത് പ്രവര്‍ത്തി എടുക്കാന്‍ എനി പാടുണ്ടോ എന്ന് ചോദിച്ചു. ‘കയ്പ്പക്കള്ള് ചെത്തരുത്. മരം കയറുന്നത് കൊണ്ട് വിരോധമില്ല’ എന്ന് പറഞ്ഞു. അവിടെ നിന്ന് എട്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്‍റെ വീടിനടുത്തുള്ള ഒസ്സാന്‍ ‘ഇവര്‍ പോയ്ക്കളയും, അതുകൊണ്ട് അവരുടെ മാര്‍ക്കകല്യാണം കഴിക്കണം’ എന്ന് തങ്ങളോട് പറഞ്ഞു. മാപ്പിളമാര്‍ എല്ലാം കൂടി എന്‍റെ കുടിയില്‍ വെച്ച് എന്‍റെയും എന്‍റെ അനുജന്‍റെയും എന്‍റെ ഏട്ടന്‍റെ മകന്‍ അയ്യപ്പന്‍റെയും മാര്‍ക്കകല്യാണം കഴിച്ചു. പിന്നെ ഒന്നരയിട്ട് മുറി കെട്ടാന്‍ വരും. മൂന്ന് കുറി മാത്രമേ കെട്ടാന്‍ വന്നുള്ളൂ. ‘ഏഴ് കെട്ടേണ്ടതാണ്. വേഗം ഉണങ്ങിയാല്‍ അവര്‍ ചാടിപ്പോവാനും മതി’ എന്ന് പറഞ്ഞിട്ടാണ് ഉണക്കാതിരുന്നത്. പിന്നെ ഞങ്ങളെ ആരും ഉപദ്രവിച്ചിരുന്നില്ല.”
ചേറൂര് ഉണ്ടായ ഒരു സംഭവത്തെപ്പറ്റി നടുത്തുടിയില്‍ കുഞ്ചുപണിക്കര്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊടുത്ത ഒരു വായ്‌മൊഴിയുടെ ഏതാനും ഭാഗങ്ങള്‍ കൂടി ഇവിടെ ഉദ്ദരിച്ച് ഈ ചരിത്രത്തെ തുടര്‍ന്നുകൊള്ളാം.
നടുത്തൊടിയില്‍ കുഞ്ചുപണിക്കര്‍ (20-12-21-ന് പറഞ്ഞത്).
“ഞാന്‍ കന്നി 26-ന് ഒക്ടോബര്‍ 12-മിന് വയമ്പുറം അംശം അധികാരിയുടെ വീട്ടില്‍ താമസിച്ചിരുന്നു. അന്ന് രാവിലെ പത്ത് മണിക്ക് കുഞ്ഞലവിയും ലവക്കുട്ടിയും ഏകദേശം മുന്നൂറ് ആളുകളോട് കൂടി അവിടെ വന്നു. വന്ന ഉടനെ കിഴക്കേ വഴിക്കല്‍ ഒരു തോക്കുകാരന്‍ മാപ്പിള കാവലായി പോയി നിന്നു. ബാക്കിയുള്ളവര്‍ കോലായില്‍ അതത് സ്ഥലത്തായി ഇരുന്നു. ഇവരുടെ വരവ് കണ്ട് സ്ത്രീകളെല്ലാം പാഞ്ഞൊളിച്ചു. ഞാനും കാറോല കോരു എന്ന ഒരു തിയ്യനും മാത്രമേ അവിടെ നിന്നിട്ടുണ്ടായിരുന്നുള്ളൂ. അധികാരിയും കുടുംബങ്ങളും ഇരുപതു ദിവസം മുമ്പ് പോയിരുന്നു. വയമ്പുറത്ത് ഒഴികെ ബാക്കി എല്ലാ ദിക്കിലും കവര്‍ച്ച കഴിഞ്ഞിരുന്നു. അടുത്ത് നായന്മാര്‍ സകല സാമാനങ്ങളും വയമ്പുറത്തു കൊണ്ട് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. മാപ്പിളമാര്‍ വന്ന് ആരും പേടിക്കേണ്ട, പായേണ്ട എന്ന് പറഞ്ഞു. ഞാന്‍ ഉമ്മറത്തേക്ക് ചെന്നു. കുഞ്ഞലവി എന്നേ വിളിച്ച് കുറേ ദൂരം കൊണ്ടുപോയി. മുതലുകള്‍ എത്രയുണ്ടെന്നും അത് എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നും ചോദിച്ചു. കുഞ്ഞലവി ഒരു കാലുറയും ബൂട്ട്സും ഇട്ടിട്ടുണ്ട്. തലയ്ക്കു സായ്‌വിന്‍റെ ഒരു തൊപ്പിയാണ്. തോലുകൊണ്ട് ഒരു ബെല്‍റ്റും മേലിട്ടിട്ടുണ്ട്. അതിന്ന് മരുന്നിടുവാന്‍ ഒരു തോലുറയുണ്ട്. ലവക്കുട്ടിയുടെ കയ്യില്‍ പിച്ചളപ്പിടുത്തമുള്ള ഒരു വാളുണ്ടായിരുന്നു. ഞാന്‍ മുതലിന്‍റെ വിവരം കൊടുത്തു. കൈയിലുള്ള താക്കോലുകളും എടുക്കുന്നതിനു വിരോധമില്ല എന്ന് പറഞ്ഞു. എന്നെ ഉപദ്രവിച്ചില്ല. പിന്നെ തിയ്യനെ വിളിച്ചുകൊണ്ടുപോയി. ആ തരം നോക്കി ഞാന്‍ മടങ്ങി. മൂന്നുനാലാളുകള്‍ എന്‍റെ പിന്നാലെ മടങ്ങി. എന്നെ കണ്ടില്ല. ഒളിച്ചിരുന്ന സ്ത്രീകളെ കണ്ടുപിടിച്ചു കൊണ്ടുവന്നു. അന്ന് അവരെ ഒന്നും ചെയ്തില്ല. ഞാന്‍ മടങ്ങി വന്നാല്‍ വെയ്ക്കാന്‍ ഒരു ചെമ്പും ചെമ്പുകുടവും ഒരു ചുമട് കൂട്ടാന്‍ വെക്കുവാനും ഊരകത്ത് മലയുടെ മുകളിലേക്ക് കൊണ്ടുവരുവാന്‍ പറഞ്ഞ് അവര്‍ പോയി. ഞാന്‍ മടങ്ങി വന്നു അവര്‍ പറഞ്ഞപ്രകാരം ചെയ്യുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു. അരി അളക്കുന്ന സമയത്ത് അനവധി ആളുകളോടുകൂടി വേറെ ഒരു കൂട്ടം അവിടെ എത്തി. (ഇത് അബ്ദുള്ളക്കുട്ടിയുടെ സംഘമായിരിക്കാനും മതി) വരുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ ഓടി. ഓടിയത് ഞാനും നാല് പെണ്ണുങ്ങളും ഒരു എമ്പ്രാന്തിരിയുമായിരുന്നു. നെല്ല് കുത്തുന്ന സ്ത്രീകള്‍ക്ക് പായാന്‍ സാധിച്ചില്ല. വന്ന ഉടനെ ഒരു സ്ത്രീയെ വെട്ടി. മൂന്നു വെട്ടു വെട്ടി. പൊലിയേടത്തു കുമ്മിണിയമ്മയെയാണ് വെട്ടിയത്. മടങ്ങിപ്പോകുമ്പോള്‍ വേറൊരു സ്ത്രീയേയും വെട്ടി. അത് പുത്തന്‍വീട്ടില്‍ കാളിയമ്മയായിരുന്നു. പള്ളിയില്‍ ഗോപാലന്‍ നായരെ വാതില്‍ ചവുട്ടിപ്പൊളിച്ചു പിടിച്ച് വലിച്ചു കൊണ്ടുപോയി വെട്ടി. ഞാന്‍ കാട്ടില്‍ ഒളിച്ചിരുന്നു. വേറെയും ചിലര്‍ കാട്ടില്‍ ഒളിച്ചിരുന്നു. സന്ധ്യക്ക് കാടു വന്നു തിരഞ്ഞു. ഞാനൊഴികെ ബാക്കിയുള്ളവരെ തിരഞ്ഞു പിടിച്ചു. ആലിങ്ങല്‍ അയമ്മതിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. പുരുഷന്മാരോട് തൊപ്പിയിടാന്‍ പറഞ്ഞ പ്രകാരം അവര്‍ സമ്മതിച്ചു. സ്ത്രീകളെ അവിടെ ഇരുത്തി പുരുഷന്മാരെ പുറത്തേക്ക് കൊണ്ടുപോയി. വഴിക്കല്‍ നിന്ന് ശങ്കരപ്പണിക്കരെയും വെളുത്തേടത്ത് കൃഷ്ണന്‍കുട്ടിയേയും വെട്ടിക്കൊന്നു. പെണ്ണുങ്ങളൊക്കെ രാവിലെ കുപ്പായമിടുവാന്‍ ഏര്‍പ്പെടുത്തി അവിടെ കിടന്നു. രാത്രി പട്ടാളക്കാര്‍ വരുമെന്ന് കേട്ട് മാപ്പിളമാര്‍ ഓടി. ആ തരം നോക്കി പെണ്ണുങ്ങള്‍ ഓടി. മലകയറി ഒളകര വഴിക്ക് അലിയല്ലൂര്‍ വന്നു വണ്ടി കയറി കോഴിക്കോട്ട് എത്തി. ഞാനും ആ വഴിക്ക് വന്നു അരിയല്ലൂര്‍ നിന്ന് വണ്ടി കയറി.” (കെ.മാധവന്‍ നായര്‍, ‘മലബാര്‍ കലാപം’ പുറം.222-224)
ഇനി മലബാര്‍ കലാപത്തെക്കുറിച്ച് എഴുതിയ വേറൊരു പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം കൂടി നോക്കാം. ഇത് തൃശ്ശൂര്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന യോഗക്ഷേമം, പുസ്തകം 12, ലക്കം 6-ല്‍ ഉണ്ടായ വാര്‍ത്ത മോഴികുന്നത്തിന്‍റെ “ഖിലാഫത്ത് സ്മരണകള്‍” എന്ന ഗ്രന്ഥത്തിന്‍റെ പുറം 174, 175-ല്‍ എടുത്ത് ചേര്‍ത്തിട്ടുള്ളതാണ്:
“ത്രികോണ മത്സരം:മര്‍ദ്ദന നടപടികള്‍ മുറുകിയപ്പോള്‍
വേങ്ങര ഉണ്ണിക്കുട്ടി എന്ന ആള്‍ അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി അയാള്‍ “മിതവാദി”യില്‍ എഴുതിയതിന്‍റെ ചുരുക്കം:
‘ഏറനാട്ടില്‍ വേങ്ങര അംശക്കാര്‍ വലിയ കഷ്ടപ്പാടുകള്‍ സഹിച്ചവരാണ്. ലഹളയുടെ ആദ്യഘട്ടങ്ങളില്‍ ഒരിളക്കം ഇവിടങ്ങളിലുണ്ടായി. പിന്നീട് കുറെ ദിവസം ശാന്തമായിരുന്നു.ഈ നവംബര്‍ ആദ്യം മുതല്‍ ലഹള വീണ്ടും തുടങ്ങി. 6-ംനു ആയപ്പോഴേക്കും പരസ്യമായി വെട്ടിക്കൊല്ലാന്‍ തുടങ്ങി. 7-ംനുരാത്രി അടുത്തുള്ള അനേകം കുടുംബക്കാര്‍ – കുട്ടികളും, വൃദ്ധന്മാരും, സ്ത്രീകളും, പുരുഷന്മാരും മറ്റും കൂടി നൂറ്റിഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്ന് ഒരു സംഘമായി അറിയല്ലൂര്‍ക്ക് പുറപ്പെട്ടു. മാപ്പിളമാര്‍ കണ്ടെങ്കിലോ എന്നായിരുന്നു വലിയ ഭയം. കുട്ടികള്‍ വല്ലാതെ കരയുന്നുമുണ്ട്. ആ സമയത്ത് ഇരുട്ടത്ത് പോകുന്നതിനേക്കാള്‍ ഭയമായിരുന്നു മാപ്പിളമാരെ. എടുക്കാവുന്ന സാധനങ്ങളെല്ലാം എടുത്തിട്ടുമുണ്ട്. അങ്ങനെ കുറെ പോയി പനമ്പുഴ കടവ് വരെ എത്തി. അപ്പോള്‍ മുന്‍ഭാഗത്തുള്ളവരില്‍ നിന്നും, ‘അയ്യോ കൊല്ലരുതേ! കൊല്ലരുതേ!! എന്ന നിലവിളി കേള്‍ക്കുന്നു. ഞാന്‍ ഏകദേശം സംഘത്തിന്‍റെ മധ്യത്തിലായിരുന്നു. ഇതുകേട്ടപ്പോഴാണ് നൂറ്റിഅന്‍പതോളം മാപ്പിളമാര്‍ മുന്‍വശത്ത് നിന്നു ആക്രമണം തുടങ്ങിയിരിക്കുന്നുവെന്നറിഞ്ഞത്. ഞങ്ങള്‍ പിന്തിരിഞ്ഞു ഓട്ടം തുടങ്ങി. അപ്പോഴേക്കും പിന്‍വശത്തു നിന്നും ആക്രമണം തുടങ്ങി. സ്ത്രീയെന്നോ വൃദ്ധനെന്നോ കുട്ടിയെന്നോ ഭേദമില്ലാതെ വെട്ടിത്തുണ്ടമാക്കിയിരുന്നു. വെട്ടുകൊണ്ടു ചാവാനാവാതെ നിലവിളിക്കുന്നവരുടെ നിലവിളി കേള്‍ക്ക വയ്യ. ‘നായിന്‍റെ മക്കളെ, എങ്ങോട്ടാ പോകുന്നത്,വെട്ടിക്കളയിനെടാ’ എന്ന് അട്ടഹസിക്കുന്നു. വെട്ടുന്ന കൂട്ടത്തില്‍ തലയ്ക്കും കഴുത്തിനും കൈപ്പടത്തിനും ഓരോ വെട്ട് എനിക്കും കിട്ടി. അതോടുകൂടി ഞാനും ഓടി. കുട്ടികളുടേയും സ്ത്രീകളുടെയുമൊക്കെ മൃതദേഹങ്ങളില്‍ക്കൂടിയാണ് ഞാന്‍ ഓടിയത്. നൂറുപേരില്‍ കുറയാതെ ചത്തു വീണു. എല്ലാവരുടെയും പണ്ടവും പാത്രവും പണവും കൊണ്ടുപോയി. മരിക്കാത്തവ്ര്‍ പിടഞ്ഞു കരയുന്നു. നിരത്തില്‍ ചോരപ്രളയം തന്നെ. ഓടുമ്പോള്‍ എനിക്ക് ബോധമില്ല. ഞാന്‍ അടുത്തുള്ള പുഴയില്‍ ചാടി ചാവാനൊരുങ്ങി. ഞാന്‍ ഭ്രാന്ത് പിടിച്ചു ഒരു ചാട്ടം ചാടി. പക്ഷേ വീണ ദിക്കില്‍ നിലയുണ്ട്. തണുപ്പ് കിട്ടിയപ്പോള്‍ എനിക്ക് കുറച്ച് തന്‍റേടം വന്നു. ഉടനെ ഞാന്‍ കരപറ്റി. ആ വഴി ഞാന്‍ പരപ്പനങ്ങാടി വന്നു. ഞാന്‍ അവിടെ കിടന്നു. നാട്ടുകാരനായ കാവല്‍ക്കാരന്‍ എന്നെ കോഴിക്കോട്ട് ആസ്പത്രിയില്‍ കൊണ്ടുവന്നു. ഇപ്പോള്‍ ആശുപത്രിയിലാണ്.”
“ഇസ്ലാം എന്നാല്‍ സമാധാനം ആണ്” എന്ന് നമ്മളോട് ഇന്ന് പറയുന്ന ആളുകളുടെ പൂര്‍വ്വികര്‍ക്ക് കുറച്ചു നാളത്തേക്ക് അധികാരം കിട്ടിയപ്പോള്‍ അവര്‍ തങ്ങളുടെ നാട്ടിലുണ്ടായിരുന്ന അന്യമതസ്ഥരോട് കാണിച്ചു കൂട്ടിയ കാര്യങ്ങളാണ് മുകളില്‍ വിവരിച്ചത്. ഏകദേശം ഒരു നൂറ്റാണ്ടിനടുത്തു അവര്‍ ചെയ്ത അതേ കാര്യങ്ങള്‍ തതങ്ങളുടെ മതത്തിന്‍റെ പ്രമാണങ്ങള്‍ ശരിയായി പഠിച്ചിട്ടില്ല എന്നര്‍ത്ഥം. ന്നെയാണ് ഇന്ന് ഇറാക്കിലും സിറിയയിലും മുസ്ലീങ്ങള്‍ ചെയ്യുന്നത്!! ലോകത്തില്‍ എവിടെയായാലും ഏതു കാലത്തില്‍ ആയാലും അല്ലാഹുവിനെയും മുഹമ്മദിനേയും അനുസരിക്കുന്ന യഥാര്‍ത്ഥ മുസ്ലീങ്ങള്‍ക്ക് ഇങ്ങനെ മാത്രമേ മറ്റു മതവിഭാഗങ്ങളോട് ഇടപെടാന്‍ കഴിയൂ. അതല്ലാതെയുള്ള ഇടപെടല്‍ എല്ലാം അവരുടെ വെറും അഭിനയം മാത്രമാണ്. അതല്ലെങ്കില്‍ അവര്‍ തങ്ങളുടെ പ്രമാണങ്ങള്‍ പഠിച്ചിട്ടുണ്ടാകില്ല. ചില ഖുര്‍ആന്‍ ആയത്തുകള്‍ നോക്കാം:
“സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്തു താമസിക്കുന്ന സത്യനിഷേധികളോട് യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അള്ളാഹു സൂക്ഷ്മത പാലിക്കുന്നവരോടോപ്പമാണെന്നു നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (സൂറാ.9:123)
“വേദം നല്കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്തു കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ” (സൂറാ.9:29).
“വേദം നല്കപ്പെട്ടവര്‍” എന്ന് പറഞ്ഞിരിക്കുന്നത് യഹൂദന്മാരേയും ക്രിസ്ത്യാനികളേയും ആണ്. അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ലെങ്കില്‍, അവര്‍ അല്ലാഹുവും മുഹമ്മദും നിഷേധിച്ച സംഗതികള്‍ നിഷേധിക്കുന്നില്ലെങ്കില്‍, അവര്‍ ഇസ്ലാം മതം സ്വീകരിക്കുന്നില്ലെങ്കില്‍ അവരോടു യുദ്ധം ചെയ്യാനാണ് അള്ളാഹു കല്പിച്ചിരിക്കുന്നത്. ഇത് മുഹമ്മദും അനുയായികളും അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തിട്ടുണ്ട്, ഹദീസ് തെളിവ് പുറകെ തരാം.
“അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്തു വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറ പോലെ നിര്‍വ്വഹിക്കുകയും സകാത്ത് നല്കുകയും ചെയ്യുന്നപക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കിക്കൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (സൂറാ.9:5).
ഹിന്ദുക്കള്‍ ബഹുദൈവവിശ്വാസികള്‍ ആണ്. ഹിന്ദുക്കള്‍ പശ്ചാത്തപിക്കുകയും നിസ്കാരം നിര്‍വ്വഹിക്കുകയും സക്കാത്ത് കൊടുക്കുകയും ചെയ്യാത്ത പക്ഷം അഥവാ അവര്‍ മുസ്ലീങ്ങള്‍ ആകാത്ത പക്ഷം ഈ ആയത്ത് അനുസരിക്കാന്‍ മനസ്സ് വെക്കുന്ന ഒരു മുസല്‍മാന്‍ അവരെ കണ്ടെത്തിയേടത്തു വെച്ച് കൊന്നുകളയണം.
“മര്‍ദ്ദനം ഇല്ലാതെയാകുകയും മതം മുഴുവനും അല്ലാഹുവിനു വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല” (സൂറാ.2:193).
മുഹമ്മദ് യഹൂദന്മാരേയും ക്രിസ്ത്യാനികളേയും എങ്ങനെയാണ് പരിഗണിച്ചിരുന്നത് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാകും: “ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: “തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര് 63.)
അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള്‍ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള്‍ വഴിയില്‍ കണ്ടു മുട്ടിയാല്‍ അവരോടു പ്രയാസം പ്രകടമാക്കണം.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ് നമ്പര്‍ 13 (2167)
മരണം വരെ മുഹമ്മദ് ഈ രണ്ടു കൂട്ടരോടും വിരോധം വെച്ചു പുലര്‍ത്തിയാണ് ജീവിച്ചത്. മരണാസന്നനായ അവസ്ഥയില്‍ നഷ്ടപ്പെട്ട ബോധം ഇടക്ക് തിരിച്ചു കിട്ടികൊണ്ടിരുന്ന സമയത്ത് അദ്ദേഹം പറഞ്ഞ കാര്യങ്ങളും ഹദീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാ അപ്രകാരമുള്ള ഒരു ഹദീസ്. മരണക്കിടക്കയിലും മുഹമ്മദ് യെഹൂദരോടും ക്രൈസ്തവരോടും അടങ്ങാത്ത വിദ്വേഷം ഉള്ളവനായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നു മനസ്സിലാകും:
ആഇശ, അബ്ദുല്ലാഹിബ്നു അബ്ബാസ് എന്നിവര്‍ നിവേദനം: നബി തന്‍റെ മരണം ആസന്നമായ സന്ദര്‍ഭത്തില്‍ ഒരു തട്ടം മുഖത്തിടുകയും, വിഷമം തോന്നുമ്പോള്‍ അത് മുഖത്ത് നിന്നു നീക്കം ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു. അന്നേരം അദ്ദേഹം ഇങ്ങനെ പറഞ്ഞു: ക്രിസ്ത്യാനികള്‍ക്കും യെഹൂദികള്‍ക്കും മേല്‍ അല്ലാഹുവിന്‍റെ ശാപം. അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ പള്ളികളാക്കി.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 5, ഹദീസ് നമ്പര്‍ 22 (531)
വാസ്തവത്തില്‍ ഒറ്റൊരു യെഹൂദനും ക്രിസ്ത്യാനിയും അവരുടെ പ്രവാചകന്മാരുടെ ശവകുടീരങ്ങളെ പള്ളികളാക്കിയിട്ടില്ല!! അങ്ങനെ പള്ളികള്‍ ആക്കിയിട്ടുള്ളത് മുസ്ലീങ്ങളാണ്. മുഹമ്മദിന്‍റെ ശവം അടക്കം ചെയ്തത് ആയിശയുടെ വീട്ടില്‍ ആയിശയും മുഹമ്മദും കിടന്ന കട്ടിലിന്‍റെ താഴെയാണ്. അബൂബക്കറിനെയും ഉമറിനെയും അടക്കം ചെയ്തതും ആ വീട്ടില്‍ തന്നെ. ഇപ്പോള്‍ ആ വീട് ഇല്ല, പകരം പള്ളിയാണ് ഉള്ളത്!! മുഹമ്മദിന്‍റെ ഖബര്‍ മുസ്ലീങ്ങളുടെ പള്ളിയായി മാറി. മുഹമ്മദിന്‍റെ മാത്രമല്ല, മുഹമ്മദിന്‍റെ ഭാര്യമാരുടെ ഖബറിടങ്ങളും ഓരോ പള്ളികളാണ് ഇപ്പോള്‍. തീര്‍ന്നില്ല, ഇസ്ലാമില്‍ ഓരോ കാലത്ത് ഉണ്ടായ ഓരോ സിദ്ധന്മാരുടെ ഖബറിടങ്ങളും പള്ളികള്‍ ആണ്. കേരളത്തില്‍ തന്നെ ജാറങ്ങള്‍ ഇഷ്ടംപോലെ ഉണ്ട്. ഉത്തരേന്ത്യയില്‍ അജ്മീര്‍ പോലെയുള്ള സ്ഥലങ്ങളിലും കാണാം സിദ്ധന്മാരുടെ ഖബറിടങ്ങളെ പള്ളികളാക്കിയത്. അവിടെക്കൊക്കെ കേരളത്തില്‍ നിന്ന് തീര്‍ഥാടകര്‍ പോകുന്നുമുണ്ട്. ചുരുക്കത്തില്‍, മുഹമ്മദ് അടിസ്ഥാനരഹിതമായി ക്രിസ്ത്യാനികളുടെയും യെഹൂദന്‍മാരുടെയും നേരെ ഉന്നയിച്ച ആരോപണം മുഹമ്മദിന്‍റെ അനുയായികള്‍ മുഹമ്മദിന്‍റെയും ഭാര്യമാരുടെയും പ്രബലരായ അനുയായികളുടെയും കാര്യത്തില്‍ അച്ചട്ടായി നടപ്പിലാക്കി!!
മാപ്പിളലഹളക്കാലത്ത് സ്ത്രീകളെയും കുട്ടികളെയും ഒക്കെ ആക്രമിക്കാന്‍ മുസ്ലീങ്ങള്‍ക്ക് പ്രേരകമായിരുന്നത് മുകളിലെ ആയത്തുകള്‍ മാത്രമല്ല, ഈ ഹദീസുകളും കൂട്ടിനുണ്ടായിരുന്നു:
സഅബു(റ) പറയുന്നു: തിരുമേനി (സ) ‘അബവാഇ’ല്‍ (അല്ലെങ്കില്‍ ‘വദ്ദാനി’ല്‍) വെച്ച് എന്‍റെ അരികിലൂടെ കടന്നു പോയി. അന്നേരം ഒരു വിഷയത്തെക്കുറിച്ച് തിരുമേനിയോട് ചോദിച്ചു. രാത്രി സമയങ്ങളില്‍ ബഹുദൈവവിശ്വാസികളുടെ ഒരു വീട് ആക്രമിക്കപ്പെടുന്നു. അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്ത് സംഭവിക്കുവാന്‍ ഇട വരുന്നു. അതിനെക്കുറിച്ച് എന്താണവിടുന്നു നിര്‍ദ്ദേശിക്കുന്നത്? തിരുമേനി അരുളി: “ആ സ്ത്രീകളും കുട്ടികളും ബഹുദൈവവിശ്വാസികളില്‍പ്പെട്ടവര്‍ തന്നെയാണല്ലോ.” “അല്ലാഹുവിനും അവന്‍റെ ദൂതനുമല്ലാതെ മേച്ചില്‍സ്ഥലം സ്ഥാപിക്കാന്‍ അധികാരമില്ലെ”ന്ന് തിരുമേനി അരുളുന്നതും ഞാന്‍ കേട്ടു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ് നമ്പര്‍ 1254, പേജ് 634)
“സ്വഅബ് ബ്നു ജസാമത്ത് നിവേദനം: ഞാന്‍ നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്‍റെ തിരുദൂതരേ, ഞങ്ങള്‍ രാത്രിയില്‍ ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധിച്ചു പോകാറുണ്ട്.’ നബി പറഞ്ഞു: ‘അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 26 (1745)
“അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ” എന്ന് പറഞ്ഞ് മുഹമ്മദ് സ്ത്രീകളേയും കുട്ടികളേയും ആക്രമിക്കാനുള്ള അനുവാദം മുസ്ലീങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത് കൊണ്ടാണ് ലഹളക്കാലത്ത് സ്ത്രീകളേയും കുട്ടികളേയും വധിക്കാന്‍ മുസ്ലീങ്ങള്‍ക്ക് ഒരു മടിയും ഇല്ലാതിരുന്നത്!! (തുടരും… )
5 Comments on “ചരിത്രത്തില്‍ നിന്ന് പഠിക്കുക, ഇസ്ലാമിനേയും മുസ്ലീങ്ങളെയും (ഭാഗം-3)”
http://www.eastcoastdaily.com/2014/08/17/islamic-state-fighters-kill-dozens-of-yazidi-villagers/
അനിൽ ആദ്യം നമുക്ക് ക്രിസ്ത്യൻ സഹോദരന്മാർക്ക് Samuel (15:2,3),Numbers 31(17,18) ,Deuteronomy( 20:16)
പറഞ്ഞു കൊടുക്കാം .. അതിൻ ശേഷം ഈ പറയുന്ന ഹദീസ് കൂടി പറഞ്ഞു കൊടുക്കണം ..
Saheeh bukhari
Volume 004,Book 0052,Hadith Number 257,258
Saheeh Muslim
Book 0019,Hadith Numpber 4319,4320
ബൈബിളില്‍ ഉള്ള കാര്യങ്ങള്‍ ക്രിസ്ത്യാനികള്‍ സ്വയം വായിച്ച് പഠിച്ചോളും, അതിന് എന്‍റെയോ താങ്കളുടെയോ സഹായം അവര്‍ക്ക് വേണ്ട. കാരണം മനസ്സിലാകുന്ന നല്ല മലയാളത്തില്‍ തന്നെ ബൈബിള്‍ അവരുടെ കൈവശമുണ്ട്. താങ്കള്‍ പറഞ്ഞ വേദഭാഗങ്ങള്‍ മൂന്നും ക്രിസ്ത്യാനികള്‍ക്കുള്ള പ്രമാണങ്ങളും അല്ല, യെഹൂദന്മാര്‍ക്കുള്ളതാണ്. അതുകൊണ്ടാണ് ഇന്നാട്ടിലെ ക്രിസ്ത്യാനികള്‍ തന്‍റെ അയല്പക്കത്തുള്ളവന്‍റെ കഴുത്തില്‍ കത്തി വെച്ച് മതം മാറ്റാഞ്ഞത്, മലബാറില്‍ മുസ്ലീങ്ങള്‍ ചെയ്തത് പോലെ, മനസ്സിലായോ?
അപ്പോൾ ഈ വേദവാക്ക്യങ്ങൾ ഒന്നും കൃസ്ത്യനിക്ക് ഉള്ളതല്ലെ ?? പഴയനിയമങ്ങൾ മുഴുവൻ അങ്ങനെ ആണോ ?? അതോ ഈ വാക്യങ്ങൾ മാത്രമാണോ ??
എന്താണ് ന്യായപ്രമാണം എന്നും ഒരു ക്രിസ്ത്യാനിക്ക് ന്യായപ്രമാണവുമായുള്ള ബന്ധം എങ്ങനെയുള്ളതാണെന്നും വ്യക്തമാക്കിക്കൊണ്ട് പല പോസ്റ്റുകളും ഇവിടെ ഇട്ടിട്ടുണ്ട്. കുറഞ്ഞപക്ഷം അതെങ്കിലും ഒന്ന് വായിച്ചു നോക്കിയിരുന്നെങ്കില്‍ താങ്കള്‍ ഈ ജാതി ചോദ്യം ചോദിക്കില്ലായിരുന്നു…