മുഹമ്മദിന്റെ അത്ഭുത ജനനം, ഇസ്ലാമിക ഗ്രന്ഥങ്ങളിലൂടെ…
1400 കൊല്ലം മുന്‍പ് അറേബ്യയിലെ മക്കയില്‍ അബ്ദ് അല്‍ മുത്തലിബ് എന്നൊരു പിതാവും അബ്ദുള്ള എന്ന അദ്ദേഹത്തിന്റെ മകനും കൂടി വാഹിബ് എന്നൊരാളുടെ വീട്ടിലേക്കു പോകുന്നതോടെയാണ് ഈ ലേഖനത്തിന്റെ തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന കാര്യത്തിന്റെ തുടക്കം. തന്റെ മകന് അബ്ദുള്ളക്ക്, വാഹിബിന്റെ വീട്ടില്‍ വളര്‍ന്ന വാഹിബിന്റെ അനന്തരവളായ ആമിനയെ കരം പിടിക്കാന്‍ വേണ്ടിയാണ് അബ്ദ് അല്‍ മുത്തലിബ് മകനെയും കൂട്ടി പോകുന്നത്. അങ്ങനെ അവര്‍ വാഹിബിന്റെ വീട്ടിലെത്തി. അവിടെ വെച്ച് വാഹിബിന്റെ മകള്‍ ഹലയെ കണ്ടപ്പോള്‍ അബ്ദുള്ളയുടെ പിതാവ് അബ്ദ് അല്‍ മുത്തലിബിന് അവളുടെ കരം പിടിക്കണം എന്ന് മോഹമുദിച്ചു. അദ്ദേഹം അക്കാര്യം വാഹിബിനോട് പറഞ്ഞു, വാഹിബിനും തടസ്സം ഒന്നും ഉണ്ടായില്ല. അങ്ങനെ ഒരേ ദിവസത്തില്‍ തന്നെ ആമിനയുടെ കരം അബ്ദുള്ളയും ആമിനയുടെ കസിന് ഹലയുടെ കരം അബ്ദുള്ളയുടെ പിതാവ് അബ്ദ് അല്‍ മുത്തലിബും പിടിക്കാനിടയായി. ഇത് ഇബ്ന് ഹിശാമിന്റെ സീറയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇബ്ന് സഅദിന്റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ (The Book of Major classes) വാല്യം.1, പേജ് 94,95-ലും അല്‍ ഹലബിയുടെ ‘അല്‍ സിറാത്ത് അല്‍ ഹലബിയ’, വാല്യം 1, പേജ് 51-ലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എന്താണ് ഇത്ര പ്രശ്നമുള്ളത് എന്നൊരുപക്ഷേ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. പ്രശ്നം ഇവിടെയല്ല, ഇനിയാണ് വരാന്‍ പോകുന്നത്.
പ്രത്യേകം ശ്രദ്ധിക്കണം, അബ്ദ് അല്‍ മുത്തലിബിന്റെയും ഹലയുടെയും വിവാഹവും അബ്ദുള്ളയുടെയും ആമിനയുടെയും വിവാഹവും ഒരേ ദിവസം തന്നെയായിരുന്നു. പ്രസിദ്ധ ഇസ്ലാമിക ചരിത്രകാരന് ഇബ്ന് സഅദിന്റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ പറയുന്നതനുസരിച്ച്, തന്റെ വിവാഹം കഴിഞ്ഞു ചില മാസങ്ങള്‍ക്കകം ഇരുപത്തഞ്ചാം വയസ്സില്‍ അബ്ദുള്ള മരണപ്പെട്ടു. അദ്ദേഹം മരണപ്പെടുമ്പോള്‍ ആമിന മുഹമ്മദിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. മുഹമ്മദിന്റെ മൂത്താപ്പയായ അബ്ദ് അല്‍ മുത്തലിബിന്റെ ചെറുപ്പക്കാരിയായ പുതു ഭാര്യ ഹല അബ്ദ് അല്‍ മുത്തലിബിന് ഹംസ എന്ന ഒരു മകനെ പ്രസവിച്ചു, ഈ ഹംസ മുഹമ്മദിന്റെ പിതൃവ്യനായിരുന്നു. പിന്നീട് ആമിന മുഹമ്മദിനെ പ്രസവിച്ചു. കാര്യങ്ങള്‍ ഒന്ന് ക്രമപ്പെടുത്തിയാല്‍ ഇങ്ങനെയിരിക്കും:
1. അബ്ദ് അല്‍ മുത്തലിബും മകന് അബ്ദുള്ളയും ഒരേ ദിവസം രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുന്നു.
2. വിവാഹശേഷം ചില മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അബ്ദുള്ള മരണപ്പെടുന്നു.
3. പിന്നീട് അബ്ദുല്‍ മുത്തലിബിന്റെ ഭാര്യയും അബ്ദുള്ളയുടെ വിധവയും ഓരോ ആണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.
ഇനിയാണ് പ്രശ്നം നമ്മള് പരിശോധിക്കാന്‍ പോകുന്നത്.
ഹലയും ആമിനയും ഒരേ ദിവസം വിവാഹിതരായവര്‍. അതില്‍ ആമിനയുടെ ഭര്‍ത്താവ് വിവാഹശേഷം ചില മാസങ്ങള്‍ക്കകം മരണപ്പെടുന്നു. രണ്ട് സ്ത്രീകള്‍ക്കും മക്കളുണ്ടാകുന്നു. ഈ മക്കള്‍ തമ്മിലുള്ള പ്രായവ്യത്യാസം എങ്ങനെയുള്ളതായിരിക്കും? രണ്ട് സാധ്യതകളാണുള്ളത്.
1. ഹലയും ആമിനയും ഒരേ സമയത്താണ് ഗര്‍ഭിണികള്‍ ആകുന്നതെങ്കില്‍ ഹംസയും മുഹമ്മദും ചില മാസങ്ങളുടെ വ്യത്യാസമുള്ള സമപ്രായക്കാര്‍ ആകാം.
2. ഹല പിന്നീടാണ് ഗര്‍ഭിണിയാകുന്നതെങ്കില്‍ മുഹമ്മദ് ഹംസയേക്കാള്‍ മൂത്തയാള്‍ ആകും.
എങ്ങനെ വന്നാലും മുഹമ്മദ് ഒരിക്കലും ഹംസയേക്കാള്‍ ആറ് മാസമോ അതില്‍ കൂടുതല്‍ പ്രായത്തിനോ ഇളയതാകില്ല. കാരണം വിവാഹം കഴിഞ്ഞ് ചില മാസങ്ങള്‍ക്കകം തന്നെ മുഹമ്മദിന്റെ പിതാവ് ഇഹലോകവാസം വെടിഞ്ഞിരുന്നു. അതിനാല്‍ ഹല ഗര്‍ഭിണി ആയി ഒന്നോ അതിലധികമോ വര്‍ഷം കഴിഞ്ഞ ശേഷം ആമിന ഗര്‍ഭിണിയാകാന്‍ യാതൊരു വകുപ്പും ഇല്ലല്ലോ. അതുകൊണ്ടാണ് ഒന്നുകില്‍ ഹംസയും മുഹമ്മദും സമപ്രായക്കാര്‍ ആകണം അതല്ലെങ്കില്‍ ഹംസയേക്കാള്‍ മൂത്തതാകണം മുഹമ്മദ് എന്ന് പറഞ്ഞത്.
എന്നാല്‍….
അത്ഭുതകരം എന്ന് പറയട്ടെ, ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത്, ഹംസയേക്കാള്‍ നാല് വയസ്സിന് ഇളയതാണ് മുഹമ്മദ് എന്നാണ്!! ഇബ്ന് ഹജാറിന്റെ ‘അല്‍-ഇസാബ-ഫി-തംയിസ്-അള്-ഷഹാബ’ വാല്യം 2, പേജ് 121-ല്‍ പറയുന്നത് പ്രകാരം അബ്ദുല്‍ മുത്തലിബിന്റെ മകന് ഹംസ മുഹമ്മദിനേക്കാള്‍ രണ്ട് അല്ലെങ്കില്‍ നാല് വര്‍ഷം മുന്‍പേ ജനിച്ചവനാണ്. ഇബ്ന് സഅദിന്റെ കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍, വാല്യം 3, പേജ് 10-ല്‍ പറയുന്നത് ‘ഹംസ പ്രവാചകനേക്കാള്‍ നാല് വയസ്സ് മൂത്തവനായിരുന്നു’ എന്നാണ്.
ഇനിയാണ് ഉത്തരം കിട്ടേണ്ട ചോദ്യം. അബ്ദുള്‍ മുത്തലിബും മകന് അബ്ദുള്ളയും ഒരേ ദിവസം വിവാഹം കഴിക്കുകയും വിവാഹശേഷം ചില മാസങ്ങള്‍ക്കകം അബ്ദുള്ള മരിക്കുകയും ചെയ്താല്‍ എങ്ങനെയാണ് അബ്ദുള്‍ മുത്തലിബിന് ആ വിവാഹത്തില്‍ ഉണ്ടായ മകന് അബ്ദുള്ളയുടെ മകനേക്കാള്‍ നാല് വയസ്സ് മൂപ്പ് കൂടുതലുണ്ടാകുക? മറ്റൊരുതരത്തില്‍ ചോദിക്കുകയാണെങ്കില്‍ അബ്ദുള്ള മരിച്ചു നാല് കൊല്ലത്തിനു ശേഷം എങ്ങനെയാണ് അബ്ദുള്ളക്ക് ആമിനയില് ഒരു കുഞ്ഞുണ്ടാകുന്നത്? ഒരാള്‍ മരിച്ചു നാല് കൊല്ലം കഴിഞ്ഞതിനുശേഷം അയാളുടെ ഭാര്യ പ്രസവിച്ചാല്‍ നാട്ടുകാര്‍ ആ കുഞ്ഞിനെ എന്തായിരിക്കും വിളിക്കുക എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ. ഇതറിയാവുന്നത് കൊണ്ട് ചില ഇസ്ലാമിക ‘ശാസ്ത്രജ്ഞര്‍’ മുഹമ്മദിനെ അപമാനത്തില്‍ നിന്നും രക്ഷിക്കാന്‍ ചില ‘ശാസ്ത്രീയ’ വിശദീകരണങ്ങളുമായി പണ്ടേ രംഗത്തെത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ പറയുന്നത് മുഹമ്മദിന്റെ ജനനം ഒരു അത്ഭുത ജനനം ആയിരുന്നെന്നും അദ്ദേഹത്തിന്റെ മാതാവ് അദ്ദേഹത്തെ രണ്ട് കൊല്ലം ഗര്‍ഭത്തില്‍ കൊണ്ട് നടന്നതിനു ശേഷമാണ് പ്രസവിച്ചത് എന്നുമാണ്!! ഈ വാദത്തിന് വേണ്ടി ഇസ്ലാമിക ശാസ്ത്രജ്ഞര്‍ തെളിവും കൊണ്ടുവരുന്നുണ്ട് എന്നതാണ് ഏറ്റവും രസകരം! ആ തെളിവുകള്‍ ഒന്ന് പരിശോധിച്ച് നോക്കാം:
‘അല്‍- സിറാത്ത് അല്‍ ഹലബിയ’, വാല്യം 2, പേജ് 215-ല്‍ അല്‍ ഹലബി പറയുന്നത് മാലിക് എന്നൊരു പുള്ളി തന്റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം ഇരുന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന് “ഓര്‍മ്മിക്കുന്നുണ്ടത്രേ’. അതുപോലെ അല്‍-ധഹക് എന്നൊരാളും താന്‍ തന്റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം കിടന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന കാര്യം അനുസ്മരിക്കുകയുണ്ടായി എന്നും അല്‍ ഹലബിയ പറയുന്നു. എന്നാല്‍ അല്‍-സുയൂഥിയുടെ പ്രസംഗത്തില്‍ അദ്ദേഹം പറയാറുള്ളത് മാലിക് തന്റെ ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ മൂന്നു വര്‍ഷം കഴിച്ചു കൂട്ടിയതിനു ശേഷമാണ് പുറത്തു വന്നത് എന്നത്രേ! മാത്രമല്ല, മാലിക് വേറൊരു ശാസ്ത്രസത്യം കൂടി വെളിപ്പെടുത്തുന്നുണ്ട്, അദ്ദേഹത്തിന്റെ അയല്ക്കാരന് മൂന്നു കുട്ടികളുണ്ട്. ഓരോ കുട്ടിയും നാല് വര്‍ഷം വീതമാണ് ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇരുന്നത്, അങ്ങനെ 12 വര്‍ഷം കൊണ്ടാണ് ആ മൂന്നു കുട്ടികളും ഉണ്ടായത്! അല്‍-ഖുര്ത്തുബിയുടെ തഫ്സീറില്‍ വാല്യം 18, പേജ് 165-ല്‍ അല്‍-ഖുര്‍ത്തുബി പറയുന്നത്, ‘ഗര്‍ഭധാരണത്തിന്റെ കാലം നാല് വര്‍ഷമോ അഞ്ച് വര്‍ഷമോ ഏഴ് വര്‍ഷമോ ആകാം’ എന്നാണ്. ഇങ്ങനെ പല രീതിയിലും ഇസ്ലാമിക പണ്ഡിതന്മാര് “ശാസ്ത്രീയ തെളിവുകള്‍” കൊണ്ടുവന്ന് അബ്ദുള്ള മരിച്ചു നാലാം കൊല്ലമുള്ള മുഹമ്മദിന്റെ ജനനത്തെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുന്നുണ്ട്.
മുഹമ്മദിന്റെ കാലത്ത് തന്നെ പലര്‍ക്കും മുഹമ്മദിന്റെ ജനനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരുന്നതായി ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാം. “Dalail al-Nubuwwah” എന്ന ഗ്രന്ഥത്തില്‍ Abu Naim al-Isbahani എഴുതുന്നത്: “ചില ഖുറൈശികള്‍ തങ്ങളുടെ പിതാമഹന്മാരെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മുഹമ്മദിനെ ‘കുന്നിന് ചെരുവില്‍ വളര്‍ന്നു വന്ന ഈന്തപ്പനമരം’ എന്ന് വിശേഷിപ്പിച്ചത് ഇബ്നു അബ്ബാസ് കേള്‍ക്കുകയുണ്ടായി. അക്കാര്യം ഇബ്നു അബ്ബാസ് മുഹമ്മദിനോട് പറഞ്ഞപ്പോള്‍ മുഹമ്മദ് വളരെ കോപിഷ്ടനായി” എന്നാണ്. (In his book “Dalail al-Nubuwwah”, Abu Naim al-Isbahani wrote that Ibn Abbas told Muhammad that the Quraysh were talking about their ancestors and described Muhammad as “a palm tree growing on the hillside”. When Muhammad heard that, he became angry.)
എന്താണ് ‘കുന്നിന് ചെരുവിലെ ഈന്തപ്പനമരം’ എന്ന് മനസ്സിലായോ? അത് ഈന്തപ്പനത്തോട്ടത്തില്‍ ആരെങ്കിലും നട്ടുവളര്‍ത്തിയ മരമല്ല, തോട്ടത്തിനു പുറത്ത് ഒറ്റയ്ക്ക് വളര്‍ന്നു വന്ന മരമാണ്. ആരാണ് അതിന്റെ വിത്ത് അവിടെ നട്ടത് എന്ന് ആര്‍ക്കും അറിയില്ല. അത് തോട്ടത്തില്‍ ഉള്‍പ്പെട്ടതുമല്ല. ചുരുക്കത്തില്‍ ‘ഖുറൈശി ഗോത്രം എന്ന തോട്ടത്തില്‍ ഉള്‍പ്പെട്ടവനല്ല മുഹമ്മദ്, മുഹമ്മദിന്റെ പിതാവാരാണ് എന്ന് ആര്‍ക്കും അറിയുകയില്ല’ എന്നാണ് അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം. ഇത് മനസ്സിലായത് കൊണ്ടാണ് മുഹമ്മദ് അത്യന്തം കോപിഷ്ടനായത്!
എന്തായാലും ബാപ്പ(യെന്നു ആരോപിക്കപ്പെടുന്നയാള്‍ ) മരിച്ച് നാല് വര്‍ഷം കഴിഞ്ഞുള്ള മുഹമ്മദിന്റെ ജനനം ഒരത്ഭുതജനനം തന്നെ, സംശയമില്ല!!
6 Comments on “മുഹമ്മദിന്റെ അത്ഭുത ജനനം, ഇസ്ലാമിക ഗ്രന്ഥങ്ങളിലൂടെ…”
Ninnapole janangale thettidharipikaan aarkum sadhikum… Nee quraanil ninnum ithupole vallathum pokkippidichond va.. Njan ninne vellu vilikunnu. Aaro ezhuthi paranju ennum paranj kondalla varendath.. Quran paranjond vaa…
മുഹമ്മദിനെ കുറിച്ച് അറിയാന്‍ ഖുര്ആനിലാണോ തപ്പേണ്ടത്? ഖുര്‍ആന്‍ പരിശോധിച്ച് നോക്കിയിട്ട് മുഹമ്മദിനെ കുറിച്ച് എന്തറിയാന്‍ പറ്റുമെന്നാണ് നീ പറയുന്നത്? മുഹമ്മദ് ഏതു നാട്ടുകാരന് ആണെന്ന് ഖുര്‍ആനില്‍ ഉണ്ടോ? മുഹമ്മദ് ആരുടെ മകനായിട്ടാണ് ജനിച്ചതെന്ന് ഖുര്‍ആനില്‍ ഉണ്ടോ? മുഹമ്മദിന് എത്രാം വയസ്സിലാണ് ജിബ്രീല്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്ന് ഖുര്‍ആനിലുണ്ടോ? മുഹമ്മദ് എത്ര പെണ്ണ് കെട്ടി എന്ന് ഖുര്‍ആനില്‍ ഉണ്ടോ? മുഹമ്മദിന്റെ ഏതെങ്കിലും ഒരു ഭാര്യയുടെ പേര് ഖുര്‍ആനിലുണ്ടോ? മുഹമ്മദിന്റെ ഏതെങ്കിലും മക്കളുടെ പേര് ഖുര്‍ആനിലുണ്ടോ? മുഹമ്മദിനെ കുറിച്ച് അറിയേണ്ട യാതൊന്നും ഖുര്‍ആനില്‍ നിന്നും അറിയാന്‍ പറ്റില്ല എന്നിരിക്കെ നീയെന്തിനാണ് എന്നോട് ഖുര്‍ആനില്‍ നിന്നും പറയാന്‍ ആവശ്യപ്പെടുന്നത്?
ഇതിലൊന്നും വലിയ കാര്യമില്ല. 1400 ഉം 2000 ഉം വര്‍ഷം മുന്പുള്ളവരുടെ ചരിത്രം പറയുമ്പോള്‍ വര്‍ഷങ്ങളുടെ കണക്കിലൊക്കെ കുറച്ച് വ്യത്യാസങ്ങള്‍ ഉണ്ടാകും. യേശുവിന്റെ അച്ചനായ യോസേഫിന്റെ അച്ചന് ആരായിരുന്നു?. യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു എന്ന് മത്തായി 1:16 ലും, യോസേഫ് ഹേലിയുടെ മകൻ എന്ന് ലൂക്കോസ് 3:24 ഉം പറയുന്നു?. യോസേഫിന് 2 അച്ചന്മാര് ആയതെങ്ങനെ?.
ഇതിനുള്ള മറുപടി ഇതേ സൈറ്റില്‍ തന്നെ കിടപ്പുണ്ട് ഗഫൂറേ, യേശുക്രിസ്തുവിന്റെ വംശാവലിയെക്കുറിച്ചുള്ള ലേഖനപരമ്പര വായിച്ചാല്‍ മതി, സംശയം മാറിക്കൊള്ളും.
ദാവീദിന്റെ നാഥാൻ എന്ന മകൻ വഴിയാണ് യേശു ജനിച്ചതെന്ന് ലൂക്ക് 3:31 ല്‍ പറയുന്നു..എന്നാല്‍ ദാവീദിന്റെ മകന് ശലോമോന് വഴിയാണെന്ന് മത്തായി പറയുന്നു.” (മത്തായി 1:6). ഇത്തരം വ്യത്യാസങ്ങളൊക്കെ ചരിത്രം എഴുതുന്നവര്‍ക്ക് സംഭവിക്കാറുണ്ട്. ഇതൊരു വലിയ വിഷയമാക്കി ലേഖനം എഴുതുന്നവര്‍ എന്തു സന്ദേശമാണ് നല്‍കുന്നത് ?
ശലോമോന് വഴിയുള്ള യേശുക്രിസ്തുവിന്റെ വംശാവലി സിംഹാസനത്തില്‍ യേശുക്രിസ്തുവിനുള്ള അവകാശത്തെയും നാഥാന് വഴിയുള്ള യേശുക്രിസ്തുവിന്റെ വംശാവലി ദാവീദിന്റെ ജഡപ്രകാരമുള്ള പിന്തുടര്ച്ചയേയുമാണ് കാണിക്കുന്നത് ഗഫൂറേ. അത് വ്യത്യാസമല്ല, വളര്‍ത്തു പിതാവ് വഴിക്കും മാതാവ് വഴിക്കും ദാവീദുമായുള്ള ബന്ധം വെളിപ്പെടുത്താന്‍ വേണ്ടി രേഖപ്പെടുത്തിയിരിക്കുന്നതാണ്.
അതുപോലെയാണോ ഞമ്മടെ മുഹമ്മദിന്റെ അത്ഭുത ജനനം?