അല്ലാഹുവും മലക്കും മുഹമ്മദും ഖുര്‍ആനും പലസ്തീനികള്‍ക്കെതിര്, എന്നാല്‍ മുസ്ലീങ്ങളോ?
അനില്‍കുമാര്‍ വി. അയ്യപ്പന്‍
ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങളെല്ലാം ഏകപക്ഷീയമായി ഇസ്രായേലിനെതിരെയും പലസ്തീന് അനുകൂലമായും ആണല്ലോ നില്‍ക്കുന്നത്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ തികഞ്ഞ മതേതരവാദികള്‍ ആയതുകൊണ്ടായിരിക്കാം ഇങ്ങനെ പലസ്തീനികളെ പിന്തുണയ്ക്കുന്നത് എന്നാണ് തോന്നുന്നത്. കാരണം ഇസ്ലാമിക പ്രമാണങ്ങള്‍ വെച്ച് പരിശോധിച്ചാല്‍ പലസ്തീനില്‍ ഉള്ളവര്‍ മുസ്ലീങ്ങളല്ല; ഖുര്‍ആനിന്‍റെയും മുഹമ്മദിന്‍റെയും കല്പന തുടര്‍ച്ചയായി ലംഘിക്കുകയും അല്ലാഹുവിന്‍റെ അധികാരത്തില്‍ കേറി കൈ വെക്കുകയും ചെയ്യുന്ന മുസ്ലീം നാമധാരികള്‍ മാത്രമാണ്. അങ്ങനെയുള്ള ഒരു ജനതയെ പിന്തുണക്കാന്‍ നിന്നാല്‍ അല്ലാഹുവിന്‍റെ ശിക്ഷയാണ് തങ്ങള്‍ക്കുണ്ടാകാന്‍ പോകുന്നത് എന്നറിഞ്ഞിട്ടും അല്ലാഹുവിന്‍റെ ശിക്ഷയ്ക്ക് പുല്ല് വില കല്പിച്ചുകൊണ്ട് പലസ്തീനില്‍ ഉള്ളവരെ പിന്തുണയ്ക്കണമെങ്കില്‍ അങ്ങേയറ്റത്തെ മതേതരബോധം ഉണ്ടാകണം. പ്രത്യേകിച്ചും സ്വന്തം മതക്കാര്‍ സിറിയയിലും ഈജിപ്തിലും ഇറാഖിലും നൈജീരിയയിലും ഒക്കെ കൊല്ലപ്പെടുമ്പോള്‍ അതിനെതിരെ യാതൊരു പ്രതിഷേധവുമില്ലാതെ മിണ്ടാതിരിക്കുകയും എന്നാല്‍ വെറും മുസ്ലീം നാമധാരികളായ പലസ്തീന്‍ ജനതയ്ക്ക് വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്നത് കാണുമ്പോള്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ തീവ്രമതേതരബോധത്തെ അംഗീകരിക്കാതിരിക്കാന്‍ വയ്യ. എന്തായാലും ഇസ്ലാമിക പ്രമാണങ്ങള്‍ വെച്ചുകൊണ്ട് പരിശോധിച്ചാല്‍ മലക്കും മുഹമ്മദും അല്ലാഹുവും ഖുര്‍ആനും എല്ലാം പലസ്തീനിനെതിരാണ് എന്ന് കാണാന്‍ കഴിയും. ആ പ്രമാണരേഖകള്‍ നമുക്കൊന്ന് പരിശോധിച്ചു നോക്കാം.
ഖുര്‍ആന്‍ അനുസരിച്ച് ഇസ്രായേല്‍ പ്രദേശം എന്നത് അള്ളാഹു ഇസ്രായീലികള്‍ക്ക് നല്‍കിയിരിക്കുന്ന രാജ്യമാണ്. അതുകൊണ്ടുതന്നെ ഇതൊരു അമുസ്ലീം രാജ്യമാണ്:
“മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) എന്‍റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്‍മാരെ നിയോഗിക്കുകയും, നിങ്ങളെ രാജാക്കന്‍മാരാക്കുകയും, മനുഷ്യരില്‍ നിന്ന് മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത പലതും നിങ്ങള്‍ക്ക് നല്‍കുകയും ചെയ്ത്കൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത് നിങ്ങള്‍ ഓര്‍ക്കുക. എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും.” (സൂറാ.ഭക്ഷണത്തളിക.5:20,21)
“അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി. ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും. അപ്രകാരമത്രെ (നമ്മുടെ നടപടി) അതൊക്കെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു” (സൂറാ.കവികള്‍.26:57-59)
ഇവിടെ ഖുര്‍ആന്‍ വളരെ വ്യക്തമായാണ് പറയുന്നത്, ‘ആ പവിത്രഭൂമി ഇസ്രായേലിന് വിധിച്ചതാണ്, അവിടെയുണ്ടായിരുന്ന ജനങ്ങളെയൊക്കെ പുറത്തിറക്കിയിട്ടു അല്ലാഹു അത് ഇസ്രായീല്‍ സന്തതികള്‍ക്ക് അവകാശപ്പെടുത്തി കൊടുത്തതാണ്’ എന്ന്. ഇസ്രായേലികള്‍ മുസ്ലീങ്ങളാണ് എന്ന് സക്കീര്‍ നായിക്ക് പോലും പറയുകയില്ല എന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ഇസ്രായേല്‍ ഒരു മുസ്ലീം രാജ്യമല്ല, മറിച്ച് ഒരു അമുസ്ലീം രാജ്യമാണ് എന്ന് വ്യക്തമായും തെളിയുന്നു. ഇനി ഇസ്രായേലിന് കിട്ടിയ സ്ഥലത്ത് ആരെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടാക്കിയാല്‍ ഇസ്രായേല്‍ എങ്ങനെ ഇടപെടണം എന്നാണ് അവര്‍ക്ക് വിധി കല്പ്പിക്കപ്പെട്ടിരിക്കുന്നത്? അതും നമുക്ക് ഖുര്‍ആനില്‍ നിന്ന് നോക്കാം:
“അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധി നല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്. എന്നിട്ട് അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.” (സൂറാ.ഭക്ഷണത്തളിക, 5:32)
“ഇസ്രായീല്‍ സന്തതികള്‍ക്ക്” നല്‍കപ്പെട്ട വിധിയില്‍ പറയുന്നത്, ‘മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു’ എന്നാണ്. ഹമാസ് പിടിച്ചു കൊണ്ടുപോയി നിഷ്കരുണം കൊലചെയ്ത ആ മൂന്ന് യിസ്രായേലി ബാല്യക്കാരും ഭൂമിയില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയതായിട്ടോ മറ്റാരെയെങ്കിലും കൊന്നതായിട്ടോ മുസ്ലീങ്ങള്‍ പോലും പറയുന്നില്ല. തികച്ചും നിരപരാധികളായ ആ മൂന്ന് ബാല്യക്കാരെ ഹമാസ് തട്ടിക്കൊണ്ടുപോയി കൊന്നുകളഞ്ഞു. അല്ലാഹു ഇസ്രായീല്‍ സന്തതികള്‍ക്ക് നല്‍കിയ വിധിയനുസരിച്ച് ഭൂമിയിലെ മനുഷ്യരെ മുഴുവന്‍ മൂന്ന് വട്ടം കൊന്ന കൊലയാളികള്‍ക്ക് തുല്യരാണ് ഹമാസ്! അങ്ങനെയുള്ള മഹാ ക്രൂരത കാണിച്ചവരെ ഇസ്രായേല്‍ ശിക്ഷിക്കുന്നതില്‍ എന്ത് തെറ്റുണ്ടെന്നാണ് മുസ്ലീങ്ങള്‍ പറയുന്നത്? അതുകൊണ്ടുതന്നെ ഹമാസിനെതിരെയുള്ള ഇസ്രായേല്‍ സൈനിക നീക്കത്തിനെ എതിര്‍ക്കാന്‍ ഖുര്‍ആന്‍ അനുസരിക്കുന്ന ഒരു മുസ്ലീമിന് ഒരിക്കലും കഴിയില്ല.
പക്ഷേ വേറൊരു ചോദ്യം വരാം, ‘ഇസ്രായേല്‍ ഹമാസിനെ എതിര്‍ക്കുമ്പോള്‍ അവിടെയുള്ള സാധാരണക്കാര്‍ക്കും അപകടം സംഭവിക്കുന്നുണ്ടല്ലോ, പ്രത്യേകിച്ചും ഹമാസ് അവരെ മനുഷ്യമറയായി ഉപയോഗിച്ച് കൊണ്ട് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ അയച്ചു കൊണ്ടിരിക്കുമ്പോള്‍. അങ്ങനെ നിരപരാധികളായ ആളുകള്‍ കൊല്ലപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതല്ലേ’ എന്ന ചോദ്യം. നിരപരാധികളായ ആളുകള്‍ ഇസ്രയേലില്‍ ആയാലും പലസ്തീനില്‍ ആയാലും ഇറാഖിലായാലും സിറിയയിലായാലും ഈജിപ്തിലായാലും നൈജീരിയയിലയാലും കാശ്മീരിലായാലും പാക്കിസ്ഥാനിലായാലും കൊല്ലപ്പെടുന്നത് തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്, അതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍, ഇസ്ലാമിക പ്രമാണമായ ഖുര്‍ആന്‍ വെച്ച് പരിശോധിച്ചാല്‍, പലസ്തീനില്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ക്ക് അല്ലാഹുവിന്‍റെ സഹായം പോലും ഉണ്ടാകില്ല എന്ന് മാത്രമല്ല, അവരെ അല്ലാഹു ഇടാന്‍ പോകുന്നത് നരകത്തിലുമാണ് എന്ന് കാണാം! കാരണം, ഒരു അമുസ്ലീം രാജ്യത്ത് മുസ്ലീങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള കുഴപ്പം ഉണ്ടാകുമ്പോള്‍ അവര്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യം ഖുര്‍ആനും ഹദീസുകളും വളരെ വ്യക്തമായിത്തന്നെ വരച്ചു കാണിക്കുന്നുണ്ട്. അവര്‍ അവിടെ തന്നെ താമസിച്ചു കൊണ്ട് ആ അമുസ്ലീം ഭരണാധികാരികളെ എതിര്‍ക്കണമെന്നല്ല, ആ പ്രദേശം വിട്ടു ഇസ്ലാമിക അനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതിന് സ്വാതന്ത്ര്യമുള്ള മുസ്ലീം രാജ്യങ്ങളിലേക്കോ മുസ്ലീം സൌഹാര്‍ദ്ദ രാജ്യങ്ങളിലേക്കോ പോകണമെന്നാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ പറഞ്ഞിരിക്കുന്നത്! ആയത്ത് നോക്കാം:
“(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!” (സൂറാ.സ്ത്രീകള്‍.4:97)
കണ്ടോ? “അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ” എന്നാണ് മലക്കുകള്‍ ചോദിക്കുക! എന്ന് മാത്രമല്ല, അവരുടെ വാസസ്ഥലം ചീത്ത സങ്കേതമായ നരകം ആണ് താനും!! ചിലരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതാരൊക്കെയാണ് എന്ന് താഴെ കൊടുക്കുന്നു:
“എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു. അത്തരക്കാര്‍ക്ക് അല്ലാഹു മാപ്പുനല്‍കിയേക്കാം. അല്ലാഹു അത്യധികം മാപ്പ് നല്‍കുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു” (സൂറാ.സ്ത്രീകള്‍.4:98,99)
ഈ വിധത്തിലുള്ള ആരും ഇന്ന് പലസ്തീനിലില്ല. അവിടെയുള്ള പുരുഷന്മാര്‍ എല്ലാം ഖുര്‍ആനിലെ മലക്കിന്‍റെ കല്പന ലംഘിച്ചു കൊണ്ട് റോക്കറ്റ് വിട്ടും സ്ത്രീകളും കുട്ടികളും ഇസ്രായേല്‍ പട്ടാളക്കാരെ കല്ലെറിഞ്ഞും ഇസ്രായേലിനെ ആക്രമിക്കാന്‍ നില്‍ക്കുന്നതല്ലാതെ ഒരാള്‍ പോലും ഖുര്‍ആന്‍ അനുസരിച്ച് കുഴപ്പമുള്ള രാജ്യത്ത് നിന്ന് മറ്റു ഇസ്ലാമിക രാജ്യത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ല, ഇത് വിചിത്രം തന്നെ. ഇങ്ങനെ നഗ്നമായി ഖുര്‍ആന്‍റെ കല്പന ലംഘിച്ചു കൊണ്ട് നരകത്തിലേക്ക് പോകാന്‍ തയ്യാറായി ധൃതി കൂട്ടുന്ന മുസ്ലീം നാമധാരികളായ പലസ്തീനികള്‍ക്ക് അന്ധമായ പിന്തുണ നല്‍കുന്ന ഇന്ത്യന്‍ മുസ്ലീം സമൂഹത്തിന്‍റെ പ്രവൃത്തി അതിനേക്കാള്‍ വിചിത്രം തന്നെ!!
ഇനി, ഖുര്‍ആനിലെ ഈ കല്പന മുഹമ്മദ് അനുസരിച്ചുകൊണ്ട് മുസ്ലീങ്ങള്‍ക്ക് മാതൃക കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചാല്‍ ‘ഉണ്ട്’ എന്ന ഉത്തരമാണ് ലഭിക്കുന്നത്. ഇസ്ലാമിന്‍റെ ആദ്യകാലത്ത്, ബഹുദൈവാരാധകരായ മക്കാ നിവാസികളുടെ ഇടയില്‍ മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസമായപ്പോള്‍ – മക്കാ നിവാസികള്‍ മുസ്ലീങ്ങളില്‍ ആരെയും കൊന്നിരുന്നില്ല എന്നോര്‍ക്കണം- മുഹമ്മദ് അവരെ അബിസീനിയ എന്ന ഇസ്ലാമിക സൌഹാര്‍ദ്ദ രാജ്യത്തേക്ക് അയക്കുകയാണ് ഉണ്ടായത്. അവസാനം മുഹമ്മദിനും മക്കയില്‍ താമസിക്കാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോള്‍ അദ്ദേഹവും തന്‍റെ സ്വദേശം വിട്ടു മദീനയിലേക്ക് ഓടിപ്പോവുകയാണ് ചെയ്തത്.
വേറെ സ്വഹാബിമാര്‍ ആരെങ്കിലും ഇതനുസരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാണ് ഉത്തരം. ഈ ഹദീസ് നോക്കിക്കോളൂ:
സലമ (റ) പറയുന്നു: അദ്ദേഹം ഒരിക്കല്‍ ഹജ്ജാജിന്‍റെയടുക്കല്‍ ചെന്നപ്പോള്‍ ഹജ്ജാജ് ചോദിച്ചു: “അക്വഇന്‍റെ പുത്രാ! നിങ്ങള്‍ ഹജ്ജ് ചെയ്തു മദീനയില്‍ ചെന്നശേഷം പിന്നോട്ട് തിരിച്ചു പോയി ഗ്രാമത്തില്‍ താമസമാക്കിയല്ലോ!” സലമ പറഞ്ഞു: “ഇല്ല. (ഞാന്‍ ഇസ്ലാം മതം വിട്ടുകളഞ്ഞിട്ടില്ല) തിരുമേനി(സ) അനുവാദം നല്‍കിയതനുസരിച്ചു ഞാനങ്ങനെ ഗ്രാമത്തില്‍ താമസിച്ചുവെന്നേയുള്ളൂ.” (തിരുമേനിയുടെ നിര്‍ദ്ദേശാനുസരണം, കുഴപ്പങ്ങള്‍ തലപൊക്കിയപ്പോള്‍ ഞാന്‍ ഗ്രാമത്തിലേക്ക് താമസം മാറ്റിയതാണ്.) (സഹീഹുല്‍ ബുഖാരി, അധ്യായം 88, ഹദീസ് നമ്പര്‍ 2112)
ചുരുക്കത്തില്‍ ഇത് ഖുര്‍ആനിലെ കല്പനയാണ്, മുഹമ്മദിന്‍റെ മാതൃകയുമാണ്! ‘അല്ലാഹുവിന്‍റെ ദൂതനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്’ (സൂറാ.സംഘടിത കക്ഷികള്‍.33:21) എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതനുസരിക്കാന്‍ തയ്യാറാകാത്ത ആളുകള്‍ എങ്ങനെ മുസ്ലീങ്ങളാകും? അവര്‍ മുസ്ലീം നാമധാരികള്‍ മാത്രമല്ലേ? അല്ലാഹുവിന്‍റെ ശിക്ഷയെപ്പോലും ഭയപ്പെടാതെ, അങ്ങനെയുള്ള മുസ്ലീം നമധാരികള്‍ക്ക് വേണ്ടി വാദിക്കുന്ന ഇന്ത്യയിലെ മുസ്ലീങ്ങള്‍ തീര്‍ച്ചയായും മതേതരവാദികള്‍ തന്നെ!
എന്നാല്‍ ഈ മതേതരത്വം ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമേയുള്ളൂ എന്നതാണ് ഏറെ ദുഃഖകരം. പ്രസിദ്ധ ഇസ്ലാമിക പണ്ഡിതനായ, എം.എം.അക്ബറൊക്കെ ഇടക്കിടക്ക് എടുത്തുദ്ധരിക്കാറുള്ള ഷെയ്ഖ് അല്‍-അല്‍ബാനി, സുനാന്‍ അബൂ ദാവൂദിലുള്ള ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഇറക്കിയ ഫത്ത്വയില്‍ പറയുന്നത് പലസ്തീനികള്‍ ആ പ്രദേശത്ത് തുടരുന്നത് തെറ്റാണെന്നും അവര്‍ അവിടം വിട്ടു വേറെ ഏതെങ്കിലും ഇസ്ലാമിക രാജ്യത്തേക്ക് പോകണം എന്നുമാണ്. എന്നാല്‍ മതേതരവാദികളായ മുസ്ലീങ്ങള്‍ ആ പണ്ഡിതന്‍റെ ഫത്വക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഷെയ്ഖ് അല്‍ബാനിയുടെ ഫത്വയും അതിനെതിരെയുള്ള മതേതരവാദികളായ മുസ്ലീങ്ങളുടെ എതിര്‍പ്പും കാണണമെങ്കില്‍ ഈ ലിങ്കില്‍ പോയാല്‍ മതി: http://www.alsunna.org/Wahhabi-Albani-Fatwa-Against-Palestinians.html
ഇവിടെയുള്ള ദാവാക്കാരുടെ കുലഗുരുവായ എം.എം.അക്ബര്‍ പോലും തന്‍റെ പ്രസംഗങ്ങളില്‍ ഉദ്ധരിക്കാറുള്ള പണ്ഡിതനാണ് ഷെയ്ഖ് അല്‍ബാനി. അദ്ദേഹത്തിനെതിരെ മതേതരവാദികളായ മുസ്ലീങ്ങള്‍ രംഗത്ത് വന്നതില്‍ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല, കാരണം അതിനും മുന്‍പേ അവര്‍ ഖുര്‍ആനിനേയും മുഹമ്മദിനേയും തള്ളിക്കളഞ്ഞവരാണ്!
അല്‍ബാനി മാത്രമല്ല ഇത് പറഞ്ഞിരിക്കുന്നത്. കുഴപ്പമുള്ള അമുസ്ലീം രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ താമസിക്കരുത്, അവര്‍ ആ രാജ്യം വിട്ട് കുഴപ്പമില്ലാത്ത ഇസ്ലാമിക രാജ്യങ്ങളിലേക്ക് പോകണം എന്നതാണ് ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്ലീങ്ങള്‍ ചെയ്യേണ്ടത് എന്ന് മറ്റു പണ്ഡിതന്മാരും പറയുന്നുണ്ട്. ഈ സൈറ്റില്‍ ചെന്നാല്‍ നിങ്ങള്‍ക്കത് കാണാം: http://islamqa.info/en/13363
ഈ സൈറ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വായിച്ചപ്പോള്‍ എനിക്കൊരു സംശയം തോന്നി. ഇന്ത്യ ഒരു അമുസ്ലീം രാജ്യമാണ്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മുസ്ലീങ്ങള്‍ക്ക് കുഴപ്പം ഉണ്ടാകുന്നതായി മുസ്ലീങ്ങള്‍ പരാതി പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെ മുസ്ലീങ്ങള്‍ ഖുര്‍ആനും നബിചര്യയും അനുസരിച്ച് ആ പ്രദേശം വിട്ട് പോകുകയല്ല ചെയ്തിരിക്കുന്നത്, മറിച്ച് ഖുര്‍ആനും നബിചര്യയും നഗ്നമായി ലംഘിച്ചു കൊണ്ട് പലസ്തീനികളെപ്പോലെ ആ പ്രദേശങ്ങളില്‍ തന്നെ താമസിക്കുകയും തിരിച്ചടിക്കുകയുമാണ്. അത് കലാപങ്ങള്‍ക്ക് വഴി വെക്കുന്നു. അപ്പോള്‍ ഇന്ത്യയിലുള്ളത് ഖുര്‍ആനും നബിചര്യയും പിന്തുടരുന്ന യഥാര്‍ത്ഥ മുസ്ലീങ്ങളല്ല, വെറും മുസ്ലീം നാമധാരികള്‍ മാത്രമല്ലേ എന്നതാണ് എന്‍റെ സംശയം. യഥാര്‍ത്ഥ മുസ്ലീങ്ങള്‍ ആയിരുന്നെങ്കില്‍ അവരുടെ പ്രമാണങ്ങള്‍ പറയുന്നതനുസരിച്ചും അവരുടെ പ്രവാചകന്‍ കാണിച്ചു കൊടുത്ത മാതൃകയനുസരിച്ചും അവര്‍ ഇന്ത്യയെന്ന അമുസ്ലീം രാജ്യം വിട്ട് ഏതെങ്കിലും മുസ്ലീം രാജ്യത്തേക്ക് പോകണം. ഇത് ഞാന്‍ പറയുന്നതല്ല, എന്‍റെ ആഗ്രഹം മുസ്ലീങ്ങള്‍ പോകരുത് എന്നാണ്. കാരണം, മുസ്ലീം രാജ്യങ്ങളില്‍ ചെന്നാല്‍ നിങ്ങളോട് സുവിശേഷം അറിയിക്കാന്‍ ഇപ്പോഴുള്ളത്ര സ്വാതന്ത്ര്യം ഉണ്ടാകുകയില്ല. ഇവിടെയാണെങ്കില്‍ നിങ്ങളോട് സുവിശേഷം അറിയിക്കാനും രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക് നിങ്ങളെ ക്ഷണിക്കാനും സുവിശേഷത്തില്‍ വിശ്വസിക്കുന്ന മുസ്ലീങ്ങള്‍ക്ക് തല പോകും എന്നുള്ള ഭയമില്ലാതെ ക്രിസ്തുവിനെ സ്വീകരിക്കാനും ഒക്കെ കഴിയും. എന്നാല്‍ നിങ്ങള്‍ സുഡാനിലേക്കോ മറ്റോ പോകുകയാണെങ്കില്‍ നിങ്ങളോട് സുവിശേഷം അറിയിച്ചിട്ടു നിങ്ങള്‍ക്കത് ഗ്രഹിക്കാന്‍ സാധിച്ചാലും ഇസ്ലാം മതം ഉപേക്ഷിച്ചു എന്ന കുറ്റത്തിന് തല പോകുമോ എന്ന് പേടിക്കേണ്ട അവസ്ഥ ഉള്ളതിനാല്‍ നിങ്ങള്‍ ക്രിസ്തുവിനെ സ്വീകരിച്ചു എന്ന് വരികയില്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ ഇവിടം വിട്ട് പോകരുത് എന്നാണ് എന്‍റെ ആഗ്രഹം. പക്ഷേ നിങ്ങളുടെ അല്ലാഹുവും മലക്കും മുഹമ്മദും ഖുര്‍ആനും പറയുന്നത് എന്‍റെ ആഗ്രഹത്തിന് വിപരീതമായ കാര്യമാണ്. നിങ്ങള്‍ യഥാര്‍ത്ഥ മുസ്ലീങ്ങള്‍ ആണെങ്കില്‍ എന്തുകൊണ്ട് ഖുര്‍ആനും നബിചര്യയും അനുസരിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് ചോദ്യം.
ഇനി ഇസ്രായേലിലേക്ക് റോക്കറ്റ് വിടുകയും ഇസ്രയേലില്‍ ചെന്ന് മനുഷ്യബോംബുകളായി പൊട്ടിത്തെറിക്കുകയും ചെയ്യുന്നവര്‍ അല്ലാഹുവിന്‍റെ അധികാരത്തിലാണ് കൈ വെച്ചിരിക്കുന്നത് എന്ന കാര്യം ഏതെങ്കിലും മുസ്ലീമിനറിയാമോ? ബോംബും റോക്കറ്റും ഗ്രനേഡുകളും എല്ലാം സ്ഫോടനത്താല്‍ അഗ്നിബാധ ഉണ്ടാക്കുന്നതാണ് എന്ന് നമുക്കറിയാം. അഗ്നി കൊണ്ട് ആരെയെങ്കിലും ശിക്ഷിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമുള്ളതാണ് എന്നാണ് മുഹമ്മദ് പറഞ്ഞിരിക്കുന്നത്. ഒരു സംഘം മുസ്ലീങ്ങള്‍ ഇസ്ലാം മതം ഉപേക്ഷിച്ച് നിരീശ്വരവാദികളായി തീര്‍ന്നപ്പോള്‍ നാലാം ഖലീഫ അലി അവരെ തീയിലിട്ടു കൊന്നു കളഞ്ഞു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞത് എന്താണെന്ന് നോക്കാം:
Narrated Ikrima, “Some atheists were brought to Ali and he burnt them. The news of this event, reached Ibn Abbas who said, “If I had been in his place, I would not have burnt them, as Allah’s messenger forbade it, saying, “Do not punish anybody with Allah’s punishment (fire).” I would have killed them according to the statement of Allah’s Messenger, “Whoever changed his Islamic religion, then kill him.” (Bukhari, volume 9, #57)
ഇബ്നു അബ്ബാസ് (റ) പറയുന്നു: ഒരു സംഘം ആളുകളെ അലി (റ) തീയിലിട്ട് കൊന്നു കളഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇബ്നു അബ്ബാസ് (റ) പറഞ്ഞു: അലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവരെ തീയിലിട്ടു കൊല്ലുകയില്ലായിരുന്നു. “വല്ലവനും തന്‍റെ ദീന്‍ മാറ്റിയാല്‍ അവനെ കൊന്നുകളയുക” എന്ന് തിരുമേനി അരുളിയതനുസരിച്ചു അവരെ ഞാന്‍ മറ്റുവിധത്തില്‍ കൊലപ്പെടുത്തുകയാണ് ചെയ്യുക. അല്ലാഹു ശിക്ഷിക്കും പോലെ തീ കൊണ്ട് ആരേയും ശിക്ഷിക്കരുതെന്ന് തിരുമേനി കല്പിച്ചിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ് നമ്പര്‍ 1256, പേജ് 634)
ഇനി ഈ ലിങ്കില്‍ ചെന്നാല്‍ തീ കൊണ്ട് ശിക്ഷിക്കാന്‍ അല്ലാഹുവിന് മാത്രമേ അധികാരമുള്ളൂ എന്ന കാര്യം ധാരാളം ഹദീസുകളുടെ പിന്‍ബലത്തോടെ സ്ഥാപിച്ചിരിക്കുന്നത് കാണാം: (http://www.bakkah.net/en/hadeeth-study-only-allaah-punishes-with-fire.htm )
തീ കൊണ്ട് ശിക്ഷിക്കാന്‍ അല്ലാഹുവിന് മാത്രമേ അധികാരമുള്ളൂ എന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കെ, അതിനെ നഗ്നമായി ലംഘിച്ചു കൊണ്ടാണ് മുസ്ലീം നാമധാരികളായ പലസ്തീന്‍ തീവ്രവാദികള്‍ ഇസ്രയേലിലേക്ക് ഇടവിടാതെ റോക്കറ്റ് അയച്ചു കൊണ്ടിരിക്കുന്നത്. റോക്കറ്റ് മാത്രമല്ല, ചില്ല് കുപ്പിയില്‍ പെട്രോള്‍ നിറച്ച് അതിന്‍റെ അടപ്പില്‍ ഓട്ട കുത്തി തിരിയുമിട്ട് ആ തിരിക്ക് തീയും കൊളുത്തി ഇസ്രായേല്‍ സൈനിക പോസ്റ്റുകളിലേക്ക് എറിയുന്ന പരിപാടിയും ഇവര്‍ക്കുണ്ട്. ഇതൊക്കെ അല്ലാഹുവിന്‍റെ തീ കൊണ്ട് ശിക്ഷയ്ക്കാനുള്ള അല്ലാഹുവിന്‍റെ അധികാരത്തിന്മേല്‍ ഉള്ള കയ്യേറ്റം ആണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇങ്ങനെയുള്ളവരെ അല്ലാഹു വെറുതെ വിടും എന്നാണോ മുസ്ലീങ്ങള്‍ കരുതുന്നത്? ഇങ്ങനെയുള്ളവരെ പിന്തുണക്കുന്നവരെ അല്ലാഹുവും മലക്കുകളും വെറുതെ വിടും എന്നാണോ മുസ്ലീങ്ങള്‍ ധരിച്ചു വെച്ചിരിക്കുന്നത്? ഒരിക്കലുമല്ല! തീര്‍ച്ചയായും ശിക്ഷ കിട്ടും എന്ന് ഇവര്‍ക്ക് അറിയാം. എന്നിട്ടും അല്ലാഹുവിന്‍റെയും മലക്കുകളുടെയും ശിക്ഷയെ ഭയപ്പെടാതെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ മുസ്ലീം നാമധാരികളായ പലസ്തീനികള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് കാണുമ്പോഴാണ് അവരുടെ മതേതരബോധം എത്ര വലുതാണെന്ന് മനസ്സിലാകുന്നത്. ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വരസമൂഹത്തില്‍ വളര്‍ന്നത് കൊണ്ടായിരിക്കണം ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഈ മതേതര ബോധം ഉണ്ടായത് എന്ന് മനസ്സിലാക്കാം. പക്ഷേ പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും ബംഗ്ലാദേശിലും ഒക്കെയുള്ള മുസ്ലീങ്ങള്‍ക്ക് ഇങ്ങനെയുള്ള മതേതരബോധം ഉണ്ടായത് എങ്ങനെയാണെന്നാണ് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടാത്തത്!!