മാര്‍ക്കോസ് 16:17,18 അനുസരിച്ച് ഇന്നത്തെ ക്രിസ്ത്യാനികള്‍ വിശ്വാസികള്‍ ആണോ?
ചോദ്യം: മര്‍ക്കോസ്.16:17,18 വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇന്നത്തെ വിശ്വാസികളില്‍ എന്ത് കൊണ്ട് നടക്കുന്നില്ല? “വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും” എന്നല്ലേ യേശുക്രിസ്തു പറഞ്ഞിരിക്കുന്നത്? നിങ്ങള്‍ വിശ്വാസികള്‍ ആണെങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ഇന്ന് നിങ്ങളിലൂടെ നടക്കേണ്ടതല്ലേ?
ഉത്തരം: ‘വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും; എന്‍റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും; സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ എന്ത് കുടിച്ചാലും അവര്‍ക്ക് ഹാനി വരികയില്ല; രോഗികളുടെ മേല്‍ കൈ വെച്ചാല്‍ അവര്‍ക്ക് സൗഖ്യം വരും എന്ന് പറഞ്ഞു” (മര്‍ക്കോ.16:17,18).
ഇത് കര്‍ത്താവ് പറഞ്ഞ വാക്കാണ്. യേശു കര്‍ത്താവ് നുണ പറഞ്ഞിട്ടില്ല എന്ന് ലോകത്തുള്ള ഏതൊരു മതവിശ്വാസിയും സമ്മതിക്കും. ‘വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും’ എന്നുള്ളത് നാം തെറ്റായി മനസ്സിലാക്കി വെച്ചിരിക്കുന്നതാണ് പ്രശ്നം. യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്ന് പറയുകയും ഈ അടയാളങ്ങള്‍ ഒന്നും ചെയ്തു കാട്ടാന്‍ കഴിയാതിരിക്കുകയും ചെയ്‌താല്‍ അവനെ വിശ്വാസി എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് പല ദാവാക്കാരും ചോദിക്കാറുണ്ട്. വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും എന്ന് പറഞ്ഞത് സത്യമാണ്. അതേസമയം ഈ അടയാളങ്ങള്‍ നടത്തിക്കാണിച്ചാലേ ഒരുവന്‍ വിശ്വാസിയാകൂ എന്ന് പറഞ്ഞാല്‍ സഹതാപമര്‍ഹിക്കുന്ന പമ്പര വിഡ്ഢിത്തമാണത്.
ഒരു ഉദാഹരണത്തിലൂടെ അതു ബോധ്യപ്പെടുത്താം: “മനുഷ്യനാല്‍ ശൂന്യാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാന്‍ കഴിയും” എന്ന് ഒരാള്‍ പറഞ്ഞാല്‍ നമ്മള്‍ അത് അംഗീകരിക്കും. എന്നാല്‍ “ശൂന്യാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചെങ്കിലേ ഒരുവന്‍ മനുഷ്യനാകൂ” എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം? ഏതാണ്ട് ഇതുപോലെയുള്ള ഒരു കാര്യമാണ് “ഈ അടയാളങ്ങള്‍ ചെയ്തു കാണിച്ചെങ്കിലേ ഒരുവന്‍ വിശ്വാസിയാകൂ” എന്ന് പറയുന്നതില്‍ അടങ്ങിയിരിക്കുന്നത്. ഇത് ആമുഖമായി പറഞ്ഞതാണ്, ഈ ചോദ്യത്തിന് പ്രസക്തിയില്ല എന്ന് കാണിക്കാന്‍ വേണ്ടി മാത്രം! ഇനി പരാമര്‍ശിതമായ വേദഭാഗം പരിശോധിക്കാം:
“വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും” എന്നാണു കര്‍ത്താവ് പറഞ്ഞത്. അത്ഭുതങ്ങള്‍ എന്നല്ല, അടയാളങ്ങള്‍ എന്നാണ് കര്‍ത്താവ് പറഞ്ഞത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അടയാളം എന്തിനു വേണ്ടിയുള്ളതാണ്? വഴിയാത്രയില്‍ നാം അടയാളപ്പലകകള്‍ (sign board) ധാരാളമായി കാണാറുണ്ട്. ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് പരിചിതമല്ലാത്ത വഴിയിലൂടെ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ നാം വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന അടയാളപ്പലകകളിലെ അമ്പടയാളങ്ങള്‍ (arrow mark) നോക്കി അതനുസരിച്ചാണ് വാഹനം ഓടിക്കാറുള്ളത്. ലക്ഷ്യത്തില്‍ എത്തുന്നതുവരേയ്ക്കും ഈ അമ്പടയാളങ്ങള്‍ വളരെ പ്രാധാന്യമുള്ളവയാണ്. എന്നാല്‍, ഈ അടയാളങ്ങള്‍ അല്ല നമ്മുടെ ലക്‌ഷ്യം. അവ ലക്ഷ്യത്തിലേക്കുള്ള വഴികാട്ടി മാത്രമാണ്. ലക്ഷ്യത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഈ അടയാളങ്ങളുടെ ആവശ്യം നമുക്കില്ല. ഇക്കാര്യം മനസ്സില്‍ വെച്ചിട്ട് വേണം ഈ വേദഭാഗത്തെ നാം പരിശോധനക്ക് വിധേയമാക്കേണ്ടത്.
‘ലക്ഷ്യത്തിലെത്തിക്കാനുള്ള സൂചനകള്‍ മാത്രമാണ് അടയാളങ്ങള്‍’ എങ്കില്‍, ഇവിടെ കര്‍ത്താവ് അടയാളങ്ങള്‍ എന്ന് പറഞ്ഞത് ഏതു ലക്ഷ്യത്തെ ഉദ്ദേശിച്ചായിരിക്കും? ദൈവകൃപയാല്‍ ഇതിനുള്ള ഉത്തരം അതേ അധ്യായത്തിന്‍റെ അവസാനത്തെ വാക്യത്തില്‍ ദൈവാത്മാവു നല്‍കിയിട്ടുണ്ട്: “അവര്‍ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കര്‍ത്താവു അവരോടുകൂടെ പ്രവര്‍ത്തിച്ചും അവരാല്‍ നടന്ന അടയാളങ്ങളാല്‍ വചനത്തെ ഉറപ്പിച്ചും പോന്നു” (മര്‍ക്കോ.16:20). “വചനത്തെ ഉറപ്പിക്കുക” എന്ന ലക്‌ഷ്യം നിറവേറാന്‍ വേണ്ടിയായിരുന്നു ഈ പറഞ്ഞ അടയാളങ്ങള്‍ വിശ്വസിക്കുന്നവരിലൂടെ നടക്കും എന്ന് കര്‍ത്താവ് പറഞ്ഞത്. അന്ന് ദൈവവചനം എന്ന് പറയുന്നത് പഴയ നിയമത്തെ മാത്രമായിരുന്നു. പുതിയ നിയമം എഴുതപ്പെട്ടിരുന്നില്ല. അപ്പോസ്തലന്മാര്‍ ചെന്ന് ദൈവവചനം അറിയിക്കുമ്പോള്‍ അത് ദൈവത്തിന്‍റെ വചനമാണെന്ന് കേള്‍വിക്കാര്‍ക്ക് തിരിച്ചറിയാനുള്ള അടയാളമാണ് കര്‍ത്താവ് മുകളില്‍ പറഞ്ഞ വാക്യത്തില്‍ ഉള്ളത്. അല്ലാതെ ഒരുത്തന്‍ വിശ്വാസിയാണോ എന്ന് തിരിച്ചറിയാന്‍ ഉള്ള അടയാളങ്ങള്‍ അല്ല.
ഇതേ കാര്യം എബ്രായ ലേഖനകാരനും എഴുതുന്നുണ്ട്: “കര്‍ത്താവു താന്‍ പറഞ്ഞു തുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും തന്‍റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടു സാക്ഷി നിന്നതും കേട്ടവര്‍ നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാല്‍ എങ്ങനെ തെറ്റി ഒഴിയും?” (എബ്രാ.2:3,4). ഈ രക്ഷാവചനം കര്‍ത്താവാണ് പറഞ്ഞു തുടങ്ങിയത്, ദൈവമാണ് അതിനു സാക്ഷി നിന്നത്, പരിശുദ്ധാത്മാവിലൂടെ അടയാളങ്ങളും അത്ഭുതങ്ങളും വിവിധ വീര്യപ്രവൃത്തികളും നടത്തിക്കൊണ്ട് ഈ രക്ഷാ വചനത്തെ ഉറപ്പിച്ചിരിക്കുന്നു. ഇങ്ങനെയുള്ള ഇത്ര വലിയ രക്ഷ മനുഷ്യര്‍ ഗണ്യമാക്കാതെ പോയാല്‍ ദൈവത്തിന്‍റെ ന്യായവിധിയില്‍നിന്ന് അവര്‍ എങ്ങനെതെറ്റി ഒഴിയും എന്നാണു ദൈവാത്മാവു ചോദിക്കുന്നത്.
ബൈബിളില്‍ വെളിപ്പെട്ടിരിക്കുന്ന സത്യദൈവത്തിന്‍റെ ഒരു വലിയ പ്രത്യേകത അവന്‍ മനുഷ്യന്‍റെ ന്യായമായ സംശയങ്ങള്‍ക്ക് നിവാരണം വരുത്തുന്ന ദൈവമാണ് എന്നുള്ളതാണ്. അവന്‍റെ പ്രവാചകന്മാര്‍ അവന്‍റെ വചനം സംസാരിക്കുമ്പോള്‍ അതിന്‍റെ ആധികാരികത തെളിയിക്കുവാന്‍ അവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. ദൈവനാമത്തില്‍ സംസാരിക്കാന്‍ വന്നിട്ടുള്ള ഒരു പ്രവാചകനും ചോദ്യകര്‍ത്താക്കളുടെ മുന്‍പില്‍ വിയര്‍ക്കേണ്ടി വന്നിട്ടില്ല. “നീ ദൈവദൂതനാണെങ്കില്‍ ഒരു അത്ഭുതം ചെയ്തു കാണിക്ക്” എന്ന് ആവശ്യപ്പെട്ടിട്ടുള്ളവരോട് “ഞാന്‍ നിങ്ങളെപ്പോലെ വെറും ഒരു മനുഷ്യന്‍ മാത്രമാണ്, അത്ഭുതങ്ങള്‍ എല്ലാം അവന്‍റെ കയ്യിലാണ് ഇരിക്കുന്നത്” എന്ന് പറഞ്ഞു ഉരുണ്ടു കളിക്കേണ്ട ഗതികേട് സത്യദൈവത്തിന്‍റെ പ്രവാചകന്മാര്‍ക്ക് ഒരു കാലത്തും ഉണ്ടായിട്ടില്ല, സത്യം!!
പരാമര്‍ശിത വേദഭാഗത്ത് “വിശ്വസിക്കുന്നവരാല്‍” എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണ് എന്ന് പശ്ചാത്തലത്തിന്‍റെ അടിസ്ഥാനത്തില്‍നിന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. പതിനൊന്ന് അപ്പോസ്തലന്മാരോടാണ് ഈ കാര്യം പറയുന്നത്. അവരാണെങ്കില്‍ “യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു” എന്ന മറ്റുള്ളവരുടെ സാക്ഷ്യം വിശ്വസിക്കാന്‍ വിമുഖത കാണിച്ചു നില്‍ക്കുകയുമാണ്. അപ്പോഴാണ് കര്‍ത്താവ് അവര്‍ക്ക് പ്രത്യക്ഷമായി താന്‍ ഉയര്‍ത്തെഴുന്നേറ്റു എന്ന് കാണിച്ചു കൊടുക്കുന്നത്. ആ ഭാഗം നമുക്ക് താഴെ വായിക്കാം:
“അവള്‍ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞും കൊണ്ടിരുന്നവരോടു അറിയിച്ചു. അവന്‍ ജീവനോടിരിക്കുന്നു എന്നും അവള്‍ അവനെ കണ്ടു എന്നും അവര്‍ കേട്ടാറെ വിശ്വസിച്ചില്ല. പിന്നെ അവരില്‍ രണ്ടുപേര്‍ നാട്ടിലേക്കു പോകുമ്പോള്‍ അവന്‍ മറ്റൊരു രൂപത്തില്‍ അവര്‍ക്കു പ്രത്യക്ഷനായി. അവര്‍ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവര്‍ വിശ്വസിച്ചില്ല. പിന്നത്തേതില്‍ പതിനൊരുവര്‍ ഭക്ഷണത്തിന്നിരിക്കുമ്പോള്‍ അവന്‍ അവര്‍ക്ക് പ്രത്യക്ഷനായി, തന്നെ ഉയിര്‍ത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാല്‍ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു” (മര്‍ക്കോ.16:10-14).
ദൈവവചനം പറയേണ്ടത് അപ്പൊസ്തലന്മാരും അടയാളങ്ങളുടെ പിന്‍ബലത്തോടെ അതിനെ ഉറപ്പിക്കേണ്ടത് ദൈവവുമാണ്. എന്നാല്‍ ഇവിടെ അപ്പോസ്തലന്മാര്‍ തന്നെ ദൈവത്തിന്‍റെ പ്രവൃത്തിയെ അവിശ്വസിച്ചു നില്‍ക്കുകയാണ്. അവര്‍ ഇത് വിശ്വസിച്ചെങ്കില്‍ മാത്രമേ ഇക്കാര്യം അവര്‍ പരസ്യമായി പ്രസംഗിക്കുകയുള്ളൂ, അവര്‍ അത് പ്രസംഗിച്ചാല്‍ മാത്രമേ ദൈവം അത്ഭുങ്ങളും വീര്യപ്രവൃത്തികളുമാകുന്ന അടയാളങ്ങളോടെ ആ വചനത്തെ ഉറപ്പിക്കുകയുള്ളൂ. അതാണ് കര്‍ത്താവ് അവിടെ പറഞ്ഞത്. അവര്‍ ഇത് വിശ്വസിക്കുകയാണെങ്കില്‍ അവരാല്‍ ഈ അടയാളങ്ങള്‍ നടക്കും. അവര്‍ ഇത് വിശ്വസിക്കുന്നില്ലെങ്കില്‍ അവരാല്‍ ഈ അടയാളങ്ങള്‍ നടക്കുകയില്ല. ഇതാണ് സന്ദര്‍ഭത്തിന്‍റെ അടിസ്ഥാനത്തില്‍ ആ വേദഭാഗം വായിക്കുമ്പോള്‍ ഏവര്‍ക്കും മനസ്സിലാകുന്ന കാര്യം.
ഇന്ന് ദൈവവചനം ഉറപ്പിക്കപ്പെട്ടു കിട്ടിയിരിക്കുന്ന ഒന്നാണ്. അതിനെ ഒന്നുകൂടി ഉറപ്പിക്കേണ്ടതിനു വീണ്ടും അടയാളങ്ങളുടെ ആവശ്യമില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ വിശ്വാസികളാല്‍ ഇക്കാര്യം നടക്കണം എന്ന് വാദിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഇന്നും ദൈവം അത്ഭുതങ്ങള്‍ ചെയ്യുന്നുണ്ട്, അത് അവന്‍ എക്കാലവും ചെയ്യും. കാരണം, ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം അസാധ്യ കാര്യങ്ങളെ സാധ്യമാക്കിത്തീര്‍ക്കുന്ന അത്ഭുതങ്ങളുടെ തമ്പുരാനാണ്!!! എന്നാല്‍ ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി ചെയ്ത അടയാളങ്ങള്‍ ആ ലക്‌ഷ്യം നിറവേറിയതിനു ശേഷവും തുടരണം എന്ന് വാദിക്കുന്നത് ബൈബിളില്‍ തെറ്റുകളുണ്ട് എന്ന് സ്ഥാപിക്കാനുള്ള ദാവാക്കാരുടെ കുതന്ത്രം മാത്രമാകുന്നു.
മാത്രമല്ല, ഇതൊരു വാഗ്ദത്തം ആയിട്ടാണ് ദൈവം നല്‍കിയിരിക്കുന്നത്, അല്ലാതെ കല്പനയായിട്ടല്ല എന്നതും ശ്രദ്ധിക്കണം. ദൈവം തന്‍റെ വാഗ്ദത്തം നിറവേറ്റുന്ന ദൈവമാണ്. പൗലോസ് അപ്പോസ്തലന്‍ സര്‍പ്പത്തെ പിടിച്ചടക്കിയതായി ബൈബിളില്‍ കാണാം:
“പൌലൊസ് കുറെ വിറകു പെറുക്കി തീയില്‍ ഇട്ടപ്പൊള്‍ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈക്ക് പറ്റി. ആ ജന്തു അവന്‍റെ കൈമേല്‍ തൂങ്ങുന്നതു ബര്‍ബരന്മാര്‍ കണ്ടപ്പോള്‍ ‘ഈ മനുഷ്യന്‍ ഒരു കുലപാതകന്‍ സംശയമില്ല; കടലിലല്‍ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാന്‍ സമ്മതിക്കുന്നില്ല’ എന്നു തമ്മില്‍ പറഞ്ഞു. അവനോ ആ ജന്തുവിനെ തീയില്‍ കുടഞ്ഞു കളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല. അവന്‍ വീര്‍ക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവര്‍ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവന്‍ ഒരു ദേവന്‍ എന്നു പറഞ്ഞു.” (അപ്പൊ.പ്രവൃ.28:3-6)
ദൈവം തന്‍റെ വാഗ്ദത്തം നിവര്‍ത്തിക്കുന്നതും ദൈവം തന്‍റെ വാഗ്ദത്തം പോലെ ചെയ്യുമോ ഇല്ലയോ എന്നറിയാന്‍ വേണ്ടി ദൈവത്തെ പരീക്ഷിക്കുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. യേശുക്രിസ്തുവിനെ പരീക്ഷിക്കാന്‍ വേണ്ടി സാത്താന്‍ വന്നപ്പോള്‍ അവന്‍ കര്‍ത്താവിനോട് പറഞ്ഞ ഒരു കാര്യം ദൈവത്തിന്‍റെ വാഗ്ദത്തവുമായി ബന്ധപ്പെട്ടതാണ്. ആ ഭാഗം താഴെ കൊടുക്കുന്നു:
“പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തില്‍ കൊണ്ടുപോയി ദൈവാലയത്തിന്‍റെ അഗ്രത്തിന്മേല്‍ നിറുത്തി അവനോടു: നീ ദൈവപുത്രന്‍ എങ്കില്‍ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവന്‍ തന്‍റെ ദൂതന്മാരോടു കല്പിക്കും; അവന്‍ നിന്‍റെ കാല്‍ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യില്‍ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവനോടു: “നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതു” എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു” (മത്തായി. 4:5-7)
കര്‍ത്താവ് അന്ന് പിശാചിനോട് പറഞ്ഞ അതേ മറുപടി തന്നെയാണ് ഇന്ന് ഞങ്ങളോട് വിഷം കുടിച്ചു കാണിക്കാന്‍ ആവശ്യപ്പെടുന്ന ദാവാക്കാരോട് ഞങ്ങള്‍ക്കും പറയാനുള്ളത്! ദൈവത്തെ പരീക്ഷിക്കരുത്!! അതൊരു കല്പനയാണ്, വാഗ്ദത്തമല്ല. വാഗ്ദത്തം ദൈവം ചെയ്യേണ്ടതാണ്, പക്ഷേ കല്പന ഞങ്ങള്‍ അനുസരിക്കേണ്ടാതാണ്!! അതുകൊണ്ടുതന്നെ “ദൈവത്തെ പരീക്ഷിക്കരുത്” എന്ന ദൈവകല്പന ഞങ്ങള്‍ അനുസരിക്കുന്നു.
ഈ വിഷയത്തില്‍ ഇത്ര താല്പര്യം കാണിക്കുന്ന മുസ്ലീം സുഹൃത്തുക്കളോട് ഞങ്ങള്‍ക്കൊരു ചോദ്യം തിരിച്ചു ചോദിക്കാനുണ്ട്. ഇസ്ലാമിന്‍റെ പ്രവാചകനായ മുഹമ്മദ് പറഞ്ഞ ഒരു കാര്യം ഇങ്ങനെയാണ്”
Narrated Saud: The Prophet said, “If somebody takes some ‘Ajwa dates every morning, he will not be effected by poison or magic on that day till night.” (Another narrator said seven dates). (Sahih Bukhari, Volume 7, Book 71, Number 663)
Narrated Saud: I heard Allah’s Apostle saying, “If Somebody takes seven ‘Ajwa dates in the morning, neither magic nor poison will hurt him that day.” (Sahih Bukhari, Volume 7, Book 71, Number 664)
“ആമിര്‍ തന്‍റെ പിതാവില്‍നിന്ന് നിവേദനം: റസൂല്‍ പറഞ്ഞു: ‘മദീനയിലെ അതിന്‍റെ രണ്ടു അതിര്‍ത്തിക്കുള്ള കാരക്കയില്‍ നിന്നും ഏഴെണ്ണം രാവിലെ തിന്നാല്‍ വൈകുന്നേരം വരെയും അവനെ ഒരു വിഷവും ബുദ്ധിമുട്ടാക്കുകയില്ല.” (സ്വഹീഹ് മുസ്ലീം, വാള്യം 3, ഭാഗം 36, ഹദീസ് നമ്പര്‍ 154 (2047)
സഅ്ദ് നിവേദനം: റസൂല്‍ പറഞ്ഞു: ‘ഒരാള്‍ രാവിലെ കുഴച്ചു ഉരുളകളാക്കിയ ഏഴു കാരക്ക തിന്നാല്‍ അന്നേ ദിവസം അവനെ എന്തെങ്കിലും വിഷമോ സിഹ്റോ ബാധിക്കയില്ല.’ (സ്വഹീഹ് മുസ്ലീം, വാള്യം 3, ഭാഗം 36, ഹദീസ് നമ്പര്‍ 155 (2048)
ഇത് ഒരു വാഗ്ദത്തമായിട്ടല്ല, മരുന്നായിട്ടാണ് മുഹമ്മദ് പറഞ്ഞത്. മരുന്ന് എപ്പോഴും പരീക്ഷിച്ചു നോക്കിയിട്ട് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതുകൊണ്ട് നിങ്ങള്‍ ആരെങ്കിലും അല്പം വിഷം കുടിച്ചിട്ട് ഒറ്റ സംഖ്യയില്‍ (ഒന്ന്, മൂന്നു, അഞ്ചു, ഏഴ്, ഒമ്പത്… തുടങ്ങിയ) ഉള്ള ഈന്തപ്പഴം കഴിച്ചു നിങ്ങള്‍ക്ക് വിഷം എല്ക്കുന്നില്ല എന്നും മുഹമ്മദ് വൈദ്യന്മാരുടെ വൈദ്യന്‍ ആണെന്നും സ്ഥാപിച്ചു തന്നാല്‍ വളരെ നന്നായിരുന്നു. നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ മുഹമ്മദ് ലോകം കണ്ട ഏറ്റവും വലിയ വൈദ്യനാണ് എന്ന് ഞങ്ങള്‍ പൂര്‍ണ്ണ മനസ്സോടെ അംഗീകരിച്ചു തരുന്നതാണ്!!
(NB: വിഷം കഴിച്ചതിനു ശേഷം ഉണ്ടാകുന്ന അനന്തരഫലങ്ങള്‍ക്ക് യാതൊരു വിധത്തിലും സത്യമാര്‍ഗ്ഗം ഉത്തരവാദിയായിരിക്കുന്നതല്ല എന്ന കാര്യം ആദ്യമേ അറിയിച്ചു കൊള്ളുന്നു!)
One Comment on “മാര്‍ക്കോസ് 16:17,18 അനുസരിച്ച് ഇന്നത്തെ ക്രിസ്ത്യാനികള്‍ വിശ്വാസികള്‍ ആണോ?”
Excellent – May God use you further……