About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    തഖിയ്യ: ദാവാക്കാരുടെ കുടിലതന്ത്രങ്ങള്‍ക്കുള്ള സൈദ്ധാന്തിക അടിത്തറ.

    തഖിയ്യ: ദാവാക്കാരുടെ കുടിലതന്ത്രങ്ങള്‍ക്കുള്ള സൈദ്ധാന്തിക അടിത്തറ.

     അനില്‍കുമാര്‍ വി. അയ്യപ്പന്‍

    കര്‍ത്താവില്‍ പ്രസിദ്ധ സുവിശേഷ പ്രസംഗകനായ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി അവര്‍കളുമായി പെരുമ്പാവൂരുള്ള മുഹമ്മദ്‌ ഈസയും കൂട്ടരും നടത്തിയതെന്ന അവകാശവാദത്തോടെ ഒരു ഇസ്ലാമിക പ്രസിദ്ധീകരണത്തില്‍ വന്ന ചര്‍ച്ച വായിച്ചു കഴിഞ്ഞപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് “ഇത് തഖിയ ആണല്ലോ” എന്ന ചിന്തയാണ്. മതപ്രചാരണ രംഗത്തും ഇവര്‍ തഖിയ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും എതിരാളികളെ ആക്ഷേപിക്കേണ്ടതിനു ഈ വിധമുള്ള തഖിയ കേരളക്കരയില്‍ ആര്‍ക്കെങ്കിലും എതിരെ നടത്തിയതായി എന്‍റെ അറിവിലില്ല.

    സിംഹം അതിന്‍റെ കാട്ടില്‍ എതിരാളികളില്ലാതെ ഗര്‍ജ്ജിച്ചു മദിച്ചു നടക്കുന്നതുപോലെ, ദൈവം വാരിക്കോരി കനിഞ്ഞരുളിയ തന്‍റെ വാണീവിലാസത്താല്‍ പ്രസംഗവേദികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നീണ്ട 50 വര്‍ഷം പ്രസംഗപീഠത്തില്‍ നിന്ന് പ്രസംഗപീഠത്തിലേക്ക്  ജൈത്രയാത്ര നടത്തി സുവിശേഷത്തിന്‍റെ കൊടിക്കൂറ സകല രാഷ്ട്രീയ-മത-തത്വ സംഹിതകള്‍ക്കും മീതെ പാറിപ്പറക്കുവാന്‍ സര്‍വ്വദാ യോഗ്യതയുള്ളതാണെന്നു സര്‍വ്വാത്മനാ അംഗീകരിപ്പിച്ച മഹനീയ പാരമ്പര്യമുണ്ട്, ഞങ്ങള്‍ ബഹുമാനപുരസ്സരം ‘സാര്‍’ എന്ന് വിളിക്കുന്ന ശ്രീ. തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി അവര്‍കള്‍ക്ക്‌. ഇടിമുഴക്കത്തില്‍ നടുങ്ങി വിറയ്ക്കുന്ന വിഷസര്‍പ്പങ്ങളെപ്പോലെ, അന്ന് സാറിന്‍റെയാ പ്രതാപകാലത്ത് തിരുവട്ടാര്‍ എന്ന പേര് കേള്‍ക്കുമ്പോഴേ ഭയന്ന് വിറച്ച് മുട്ടിടിച്ചിരുന്ന, പ്രസംഗവേദികളില്‍ നിന്ന് മേഘഗര്‍ജ്ജനം പോലെയുള്ള ആ വാഗ്ധോരണി കേള്‍ക്കുമ്പോഴേ പേടിച്ചു നടുങ്ങി തങ്ങളുടെ മാളത്തിനുള്ളിലേക്ക് തല വലിച്ച് ചൂളി ചുരുണ്ട് കിടന്നിരുന്ന ദാവാക്കാര്‍, ഇന്ന് വാര്‍ദ്ധക്യത്തിന്‍റെ അവശതകളാല്‍ പ്രസംഗവേദികളില്‍ നിന്ന് വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്ന ആ കര്‍തൃദാസനെ ആക്രമിക്കേണ്ടതിനു ഒളിവിടങ്ങളില്‍ നിന്ന് പുറത്തു വന്നു സര്‍പ്പദംഷ്ട്രങ്ങളുമായി അദേഹത്തിന്‍റെ മുന്‍പില്‍ തല പൊക്കാനുള്ള ധൈര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു!!

    കാലം ഗാത്രത്തേയും വാര്‍ദ്ധക്യം ഓര്‍മ്മയേയും ആക്രമിച്ച് ശാരീരിക ബലഹീനതകളാല്‍ വളരെയധികം ബുദ്ധിമുട്ടുന്ന ഈ പ്രായത്തില്‍ മാത്രമേ തങ്ങളുടെ തന്ത്രങ്ങള്‍ക്കൊത്തവിധം അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ കഴിയൂ എന്ന് ദാവാക്കാര്‍ക്ക് നല്ലവണ്ണം അറിയാം. 50 വര്‍ഷത്തിലധികം സുവിശേഷപ്രസംഗം ഒരു ജീവിതസപര്യയായി കൊണ്ട് നടന്നിരുന്ന മനുഷ്യന്‍, ഓര്‍മ്മക്കുറവു കൊണ്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി സ്റ്റേജില്‍ കയറാന്‍ കഴിയാതെയിരിക്കുമ്പോള്‍, സൌഹൃദ സംഭാഷണം എന്ന വ്യാജേനെ അദ്ദേഹത്തോട് സംസാരിക്കുകയും അദ്ദേഹം അറിയാതെ അത് റെക്കോര്‍ഡ്‌ ചെയ്യുകയും ചിതറിയ ഓര്‍മ്മകളില്‍ നിന്ന് വന്ന വാക്കുകളെ വളച്ചൊടിച്ചു വ്യാഖ്യാനിച്ച്, “സുവിശേഷകന്‍ ബൈബിള്‍ തള്ളിപ്പറയുന്നു” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിക്കാനുമുള്ള വഞ്ചനാത്മകമായ കുടിലബുദ്ധി ഇസ്ലാമിസ്റ്റുകള്‍ക്ക് മാത്രമേ ഉണ്ടാകൂ. ഇതുപോലെയുള്ള വഞ്ചനയ്ക്ക് അല്ലാഹുവും മുഹമ്മദും അനുയായികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട് എന്നതാണ് യാതൊരു ഉളുപ്പുമില്ലാതെ ഇവര്‍ ഇതേവിധം പ്രവര്‍ത്തിക്കുന്നതിന് കാരണം.

    മുഹമ്മദ്‌ ഈസാ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ബൈബിളിന്‍റെ അടിസ്ഥാനത്തിലുള്ള മറുപടി മറ്റൊരു ലേഖനത്തില്‍ പറയുന്നതിനാല്‍ എന്താണ് തഖിയ എന്നും ഇക്കാലഘട്ടത്തിലെ ദാവാക്കാര്‍ അത് എങ്ങനെയാണ് തങ്ങളുടെ മതപ്രചരണത്തിനായി ഉപയോഗിക്കുന്നത് എന്നും ഈ ലേഖനത്തില്‍ പറയാം.

    ‘അനുവദനീയമായ നുണ’ അല്ലെങ്കില്‍ ‘നിയമവിധേയമായ കള്ളം’ എന്ന ആശയത്തിലാണ് ഇസ്ലാമിക സാഹിത്യങ്ങളില്‍ “തഖിയാ” എന്ന പദം കാണപ്പെടുന്നത്. ക്രിസ്ത്യാനിറ്റിയില്‍ നിന്ന് വിഭിന്നമായി, ചില പ്രത്യേക സാഹചര്യങ്ങളില്‍ നുണ പറയാന്‍ അല്ലാഹുവും മുഹമ്മദും തങ്ങളുടെ അനുയായികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ‘തഖാ’ എന്നും ‘തഖി’ എന്നും ഉള്ള സംജ്ഞകളില്‍ നിന്ന് രൂപം കൊണ്ടതാണ് തഖിയാ എന്ന പദം. ഈ സംജ്ഞകള്‍ക്ക് “കാവല്‍ ചെയ്യുക”, “സംരക്ഷിക്കുക” എന്നൊക്കെയാണ് വാച്യാര്‍ത്ഥം. ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ ഈ പ്രയോഗം അര്‍ത്ഥമാക്കുന്നത് “ഇസ്ലാമിക വിശ്വാസത്തെ കാവല്‍ ചെയ്യുക അല്ലെങ്കില്‍ സംരക്ഷിക്കുക” എന്നതാണ്. ന്യൂനപക്ഷം വരുന്ന ഷിയാ മുസ്ലീങ്ങളാണ് ആദ്യകാലങ്ങളില്‍ അധികവും തഖിയാ ഉപയോഗിച്ചിരുന്നത്. ഭൂരിപക്ഷമുള്ള സുന്നി മുസ്ലീങ്ങളില്‍ നിന്ന് തങ്ങളുടെ വിശ്വാസം സംരക്ഷിച്ചു നിര്‍ത്തേണ്ടതിന് അവര്‍ തഖിയാ ഉപയോഗിച്ചിരുന്നതായി ഷിയാക്കളുടെ ചരിത്ര പുസ്തകങ്ങളില്‍ കാണാന്‍ കഴിയും. സുന്നികളുടെ ഇടയില്‍ ഷിയാക്കള്‍ തങ്ങളുടെ യഥാര്‍ത്ഥ വിശ്വാസം വെളിപ്പെടുത്താതെ സുന്നികളെപ്പോലെത്തന്നെ ജീവിച്ചു കൊണ്ടാണ് ഷിയാ വിശ്വാസത്തെ സംരക്ഷിച്ചത്, ഇത് തഖിയയാണ്.

    ഇന്നും പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും ഉള്ള ഷിയാ മുസ്ലീങ്ങള്‍ തങ്ങളുടെ ജീവരക്ഷക്ക് വേണ്ടി തഖിയാ ഉപയോഗിക്കുന്നുണ്ട്. ഷിയാക്കളെ കണ്ടുപിടിക്കേണ്ടതിനു അവിടങ്ങളിലെ സുന്നികള്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം, ഷിയാക്കള്‍ ആണെന്ന് തങ്ങള്‍ക്കു സംശയമുള്ളവരോട് നാലാം ഖലീഫ അലിയേയും കുടുംബത്തേയും ശപിക്കാന്‍ ആവശ്യപ്പെടുന്നതാണ്. (മുഹമ്മദിന്‍റെ പിതൃസഹോദരന്‍റെ പുത്രനും മകള്‍ ഫാത്തിമയുടെ ഭര്‍ത്താവുമാണ് അലി എന്നോര്‍ക്കണം. മുഹമ്മദിന്‍റെ മകളും പേരക്കുട്ടികളും അടങ്ങുന്നതാണ് അലിയുടെ കുടുംബം!) മുഹമ്മദിനേക്കാള്‍ അധികം അലിയെ സ്നേഹിക്കുന്ന ഷിയാക്കള്‍ ഒരിക്കലും അത് ചെയ്യുകയില്ല എന്ന് സുന്നികള്‍ക്കറിയാം. ഇങ്ങനെ ധാരാളം ഷിയാക്കള്‍ തിരിച്ചറിഞ്ഞു കൊല്ലപ്പെടാന്‍ തുടങ്ങിയപ്പോള്‍ അവിടങ്ങളില്‍ ഉള്ള ഷിയാ വിശ്വാസികള്‍ ഹൃദയത്തില്‍ അലിയെ ദൃഢമായി വിശ്വസിച്ചുകൊണ്ടുതന്നെ പുറമേക്ക് അലിയെ തള്ളിപ്പറയുകയും ശപിക്കുകയും അങ്ങനെ തങ്ങളുടെ ജീവന്‍ സംരക്ഷിക്കുകയും ചെയ്തു വരുന്നു. ഈ വിധത്തിലുള്ള തഖിയാ പ്രയോഗിക്കുവാന്‍ മുഹമ്മദ്‌ അനുവദിച്ചിട്ടുള്ളതിനാല്‍ ആണ് അവര്‍ അപ്രകാരം ചെയ്യുന്നത്.

    ഷിയാക്കളുടെ ഈ പ്രവൃത്തിയെ അവര്‍ ന്യായീകരിക്കുന്നത്, ഖുര്‍ആനില്‍ ഉള്ള ഒരു ആയത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഇതാണ് ആ ആയത്ത്:

    “കുപിതനും ദുഃഖിതനുമായിക്കൊണ്ട്‌ തന്‍റെ ജനങ്ങളിലേക്ക്‌ മടങ്ങി വന്നിട്ട്‌ മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്‍റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്‍റെ സഹോദരന്‍റെ തല പിടിച്ച്‌ തന്‍റെ അടുത്തേക്ക്‌ വലിക്കുകയും ചെയ്തു. അവന്‍ (സഹോദരന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട്‌ കയര്‍ത്തു കൊണ്ട്‌) നീ ശത്രുക്കള്‍ക്ക്‌ സന്തോഷത്തിന്‌ ഇടവരുത്തരുത്‌. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്‌.” (സൂറാ.7:150,151).

    ഈ ആയത്ത് വളരെ പ്രാധാന്യമുള്ളതാണ്. കാരണം, എല്ലാ മുസ്ലീങ്ങളും മൂസായുടെ സഹോദരനായ ഹാറൂനെ പ്രവാചകനായി പരിഗണിക്കുന്നവരാണ്. പ്രവാചകന്മാര്‍ തെറ്റ് ചെയ്യുകയില്ല എന്നത് ലോകത്തുള്ള സകല മുസ്ലീങ്ങളുടേയും ദൃഢവിശ്വാസമാണ്! “പ്രവാചകരില്‍ ഉത്തമമായ മാതൃകയുണ്ട്” എന്ന് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നതിനാല്‍ പ്രവാചകന്മാര്‍ ചെയ്ത ഏതു പ്രവൃത്തിയും അവര്‍ക്ക് അനുകരണീയമാണ്. തന്‍റെ ജീവന് ആപത്ത് വന്നപ്പോള്‍ ഹാരൂന്‍ അല്ലാഹുവിനെ പുറമേക്ക് തള്ളിപ്പറഞ്ഞു കാളക്കുട്ടിയെ ഉണ്ടാക്കി തന്‍റെ ജീവന്‍ രക്ഷിച്ചത് ആദ്യത്തെ തഖിയാ ആണെന്ന് ഷിയാക്കള്‍ വിശ്വസിക്കുന്നു!

    മറ്റൊരു പ്രധാന സംഗതി അമ്മാര്‍ ഇബ്ന്‍ അല്‍-യാസിറുമായി ബന്ധപ്പെട്ടതാണ്. അമ്മാറിനെ ശത്രുക്കള്‍ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തപ്പോള്‍ അമ്മാര്‍ മുഹമ്മദിനെ “ഹൃദയത്തില്‍ വിശ്വസിക്കുകയും വായ്‌ കൊണ്ട് തള്ളിപ്പറയുകയും”, അങ്ങനെ ജീവന്‍ രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം മദീനയില്‍ എത്തി മുഹമ്മദിനെ കണ്ടു. മദീനയില്‍ എത്തിയപ്പോള്‍ മുസ്ലീങ്ങള്‍ എല്ലാവരും അമ്മാറിനെ കപടവിശ്വാസി എന്ന് വിളിച്ച് ആക്ഷേപിച്ചു. എന്നാല്‍ മുഹമ്മദിന്‍റെ മുന്‍പാകെ അമ്മാര്‍ മാപ്പപേക്ഷിച്ചപ്പോള്‍ മുഹമ്മദ്‌ മാപ്പുകൊടുത്തെന്നു മാത്രമല്ല, ഇനിയും ശത്രുക്കളില്‍ നിന്ന് പീഡനം ഉണ്ടാകുകയാണെങ്കില്‍ മുന്‍പ്‌ ചെയ്തതുപോലെ അല്ലാഹുവിനെയും തന്നേയും തള്ളിപ്പറഞ്ഞു കൊണ്ട് ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുവാന്‍ അനുവാദം കൊടുക്കുകയും ചെയ്തു. അപ്പോള്‍ അവതരിച്ച ആയത്താണ് ഇത്: “വിശ്വസിച്ചതിന്‌ ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ –തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക്‌ ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും” (സൂറാ.16:106).

    ഈ ആയത്തിന് പ്രമുഖ ഇസ്ലാമിക വ്യാഖ്യാതാവായ മൌദൂദി കൊടുക്കുന്ന വിശദീകരണം നോക്കുക. ശരീരം തുണ്ടം തുണ്ടമാക്കി മുറിക്കപ്പെട്ടാലും സത്യത്തിന്‍റെ വചനം മാത്രം ഉറക്കെ പ്രഖ്യാപിക്കുകയാണ് അഭികാമ്യമായ മാര്‍ഗ്ഗം എന്ന് മൌദൂദി പറയുന്നുണ്ടെങ്കിലും പിന്നെ പറയുന്നത് ഇപ്രകാരമാണ്: “അമ്മാറുബ്നു യാസിറിന്‍റെ കണ്‍മുന്‍പില്‍ വെച്ച് കഠിനതരമായ മര്‍ദ്ദനങ്ങളേറ്റ് അദ്ദേഹത്തിന്‍റെ മാതാവും പിതാവും രക്തസാക്ഷികളാകുന്നു. പിന്നീട് ശത്രുക്കള്‍ പറയാന്‍ ആവശ്യപ്പെടുന്നതെല്ലാം ഏറ്റുപറയാന്‍ നിര്‍ബന്ധിതനാകുമാറ്‌ അദ്ദേഹവും അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. പക്ഷേ, ഉടനെത്തെന്നെ കരഞ്ഞുകൊണ്ട് അദ്ദേഹം നബി(സ)യുടെ സന്നിധിയില്‍ വന്നു ബോധിപ്പിക്കുകയാണ്: അല്ലാഹുവിന്‍റെ പ്രവാചകരേ, ഞാന്‍ അങ്ങയെപ്പറ്റി ദുഷിച്ചു പറയുകയും അവരുടെ ദൈവങ്ങളെക്കുറിച്ച് നല്ലത് പറയുകയും ചെയ്തപ്പോള്‍ മാത്രമാണ് അവര്‍ എന്നെ വിട്ടയച്ചത്.’ തിരുമേനി ചോദിച്ചു: നിന്‍റെ ഹൃദയം എന്ത് പറയുന്നു?’ ‘ഹൃദയം സത്യവിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്നു.’ ഉടനെ തിരുമേനി പറഞ്ഞു: ‘അവര്‍ ഇനിയും മര്‍ദ്ദനങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ നീ വീണ്ടും അങ്ങനെ പറഞ്ഞുകൊള്ളുക.’ (അബുല്‍ അ്അലാ മൌദൂദി, തഫ്ഹീമുല്‍ ഖുര്‍ആന്‍, വാല്യം 2, പുറം 532).

    ഈ ആയത്തനുസരിച്ചു ജീവന് ഭീഷണി വരുന്ന നിര്‍ബന്ധഘട്ടത്തില്‍, അള്ളാഹുവില്‍ വിശ്വസിച്ചുകൊണ്ടുതന്നെ ഒരു മുസല്‍മാനു അല്ലാഹുവിനെയും മുഹമ്മദിനേയും തള്ളിപ്പറഞ്ഞു ശ്രീരാമന് ജയ് വിളിക്കാം, ശ്രീകൃഷ്ണനെ തോളിലേറ്റാം, പരമശിവന് സ്തുതി പാടാം, ഗണേശ പൂജ നടത്താം, മഹാവിഷ്ണുവിനെ കുമ്പിടാം, ഗുരുവായൂരില്‍ ചെന്ന് ഭജനയിരിക്കാം, ചോറ്റാനിക്കരയില്‍ എത്തി വ്രതം നോല്‍ക്കാം, കൊടുങ്ങല്ലൂരില്‍ പോയി ശയനപ്രദിക്ഷണം നടത്താം, എന്തും ചെയ്യാം. ഹൃദയത്തില്‍ അല്ലാഹുവിനെ തള്ളിപ്പറയാതിരുന്നാല്‍ മാത്രം മതി!!!

    ക്രിസ്തുവിനെ തള്ളിപ്പറയുന്നതിനേക്കാള്‍ ഉചിതം സ്വന്തം ജീവന്‍ കളയുന്നതാണ് എന്ന് ചിന്തിക്കുന്ന ദൈവമക്കള്‍ക്ക് ഈ തത്വം ഒരിക്കലും മനസ്സിലാക്കാന്‍ പറ്റില്ല. അവനെ സംബന്ധിച്ചിടത്തോളം “ആരെങ്കിലും തന്‍റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്‍റെ നിമിത്തം ആരെങ്കിലും തന്‍റെ ജീവനെ കളഞ്ഞാല്‍ അതിനെ കണ്ടെത്തും” (മത്തായി.16:25) എന്നും “മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെയോ എന്‍റെ പിതാവിന്‍ മുമ്പില്‍ ഞാനും തള്ളിപ്പറയും” (മത്തായി.10:33) എന്നുമുള്ള കര്‍ത്താവിന്‍റെ വാക്കുകളാണ് സ്വന്തം ജീവരക്ഷയേക്കാള്‍ വലുത്!!!

    ഇക്കാലത്ത്, സുന്നി മുസ്ലീങ്ങള്‍ അമ്മാറിന്‍റെ പ്രവൃത്തിയെ അതിനിശിതമായി വിമര്‍ശിക്കുന്നുണ്ട്. എങ്കിലും അവരും തഖിയ ഉപയോഗിക്കുന്നു. അവര്‍ തഖിയ ഉപയോഗിക്കുന്നതും അല്ലാഹു പറഞ്ഞിട്ടാണ്. ഖുര്‍ആനില്‍ നിന്നുള്ള  ഈ ആയത്ത് നമുക്ക് നോക്കാം:

    “സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. -അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്‌” (സൂറാ.3:28).

    ഖുര്‍ആന്‍ അനുസരിച്ച് ഒരു മുസല്‍മാന്‍ അമുസ്ലീങ്ങളെ സ്നേഹിതരാക്കി വെക്കരുത്. ആരെങ്കിലും അങ്ങനെ അമുസ്ലീങ്ങളെ സ്നേഹിതരാക്കിയാല്‍ അവന് അല്ലാഹുവുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ അമുസ്ലീങ്ങളെ സ്നേഹിതരാക്കാന്‍ വേറെ ഒരു ഉപാധി അല്ലാഹു പറയുന്നത് അതേ ആയത്തില്‍ തന്നെയുണ്ട്, “നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ” എന്ന അല്ലാഹുവിന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചോ? ഈ ആയത്തിന്‍റെ ഇംഗ്ലീഷ്‌ തര്‍ജ്ജമ താഴെ കൊടുക്കുന്നു:

    Let not the believers take disbelievers for their friends in preference to believers. Whoso doeth that hath no connection with Allah unless (it be) that ye but guard yourselves against them, taking (as it were) security. Allah biddeth you beware (only) of Himself. Unto Allah is the journeying. (S. 3:28, Pickthall)

    Allah unless (it be) that ye but guard yourselves against them, taking (as it were) securityഎന്നാണു അല്ലാഹു പറയുന്നത്. അതായത് ഒരു മുസല്‍മാന് മറ്റേതെങ്കിലും മതത്തിലുള്‍പ്പെട്ട ഒരു വ്യക്തിയോട് ഒരിക്കലും ആത്മാര്‍ത്ഥതയുള്ള സ്നേഹബന്ധം ഉണ്ടാകരുതെന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ വഞ്ചനയാണ്. പുറമേക്ക് എത്രയൊക്കെ സ്നേഹം കാണിച്ചാലും അകത്ത്, അവനെ അവിശ്വസിക്കുകയും അവനെതിരെ കരുതലോടെ ഇരിക്കുകയും വേണം. ഇതും തഖിയ ആണ്. കാരണം, മറ്റവന്‍ ഇവനെ ആത്മാര്‍ത്ഥ സ്നേഹിതനായി പരിഗണിക്കുന്നുണ്ടാകും. അവന്‍ ഇവനെ അന്ധമായി വിശ്വസിക്കുന്നുമുണ്ടാകും. പക്ഷേ, അല്ലാഹുവിന്‍റെ ഈ കല്പനയെക്കുറിച്ചു അറിയാവുന്ന ഒരു മുസ്ലീമിന് ആത്മാര്‍ത്ഥ സ്നേഹം അഭിനയിക്കമെന്നല്ലാതെ ഒരിക്കലും അവനെ ആത്മാര്‍ത്ഥ സ്നേഹിതനായി പരിഗണിക്കാന്‍ സാധിക്കില്ല. ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലുള്ള പല മുസ്ലീങ്ങള്‍ക്കും ഇങ്ങനെയൊരു ആയത്ത് ഖുര്‍ആനില്‍ ഉണ്ടെന്നു അറിയാത്തതിനാല്‍ അവര്‍ അന്യമതത്തില്‍പ്പെട്ട ആളുകളുമായി ആത്മാര്‍ത്ഥ സൗഹൃദം പുലര്‍ത്തുന്നുണ്ട്! എന്നാല്‍ ഈ ആയത്തിനെപ്പറ്റി അറിയാവുന്ന മുസ്ലീങ്ങള്‍ ഇപ്പോഴും അല്ലാഹുവിന്‍റെ കല്പന അക്ഷരംപ്രതി നടപ്പാക്കുന്നുമുണ്ട്!! ഈയൊരു സ്ഥലത്ത് മാത്രമല്ല അല്ലാഹു ഇങ്ങനെ പറഞ്ഞിരിക്കുന്നത്. വേറെ ചില ആയത്തുകള്‍ കൂടി നോക്കാം:

    “സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?” (സൂറാ.4:144)

    “സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.” (സൂറാ.5:51).

    ഇത്രയും വ്യക്തമായ ആയത്തുകള്‍ ഉണ്ടായിട്ടും മുസ്ലീങ്ങള്‍ അമുസ്ലീങ്ങളുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുന്നതിന് പുറകില്‍ രണ്ടു കാരണങ്ങളാണ് ഉള്ളത്:

    1. ഖുര്‍ആന്‍ മാതൃഭാഷയില്‍ വായിക്കാതെ അറബിയില്‍ മാത്രം ഓതുന്നതുകൊണ്ട് അതില്‍ എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥം ഗ്രഹിക്കാത്തതിനാല്‍ അമുസ്ലീങ്ങളുമായി മുസ്ലീങ്ങള്‍ യഥാര്‍ത്ഥ സൗഹൃദം പുലര്‍ത്തുന്നു.

    2. അല്ലാഹു കല്പിച്ചതുപോലെത്തന്നെ അകത്ത് കത്തിയും പുറത്തു പത്തിയുമായുള്ള സൗഹൃദം അഥവാ വഞ്ചനാത്മകമായ സൗഹൃദം.

    കള്ളം കാണിക്കാനും നുണ പറയാനും അല്ലാഹു തന്നെ അനുവദിച്ചിരിക്കുന്നതുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്കു കള്ളത്തരങ്ങള്‍ കാണിക്കാന്‍ യാതൊരു മടിയും മന:സാക്ഷിക്കുത്തും ഇല്ല. ആദ്യ മുസ്ലീമും ഇസ്ലാമിന്‍റെ ഏക പ്രവാചകനുമായ മുഹമ്മദ്‌ തഖിയ ഉപയോഗിക്കാന്‍ അനുയായികള്‍ക്ക് അനുവാദം കൊടുത്തത് നാം നേരത്തെ അമ്മാറിന്‍റെ കാര്യത്തില്‍ കണ്ടതാണല്ലോ. അത് മുസ്ലീമിന്‍റെ  ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്നൊരു ന്യായമെങ്കിലും പറയാം. എന്നാല്‍, എതിരാളിയുടെ ജീവന്‍ എടുക്കാന്‍ വേണ്ടിയും തഖിയ ഉപയോഗിക്കാന്‍ “സമാധാനത്തിന്‍റെ പ്രവാചകന്‍” അനുയായികള്‍ക്ക് അനുവാദം കൊടുക്കുന്നുണ്ട്. ഹദീസില്‍ നിന്നും നമുക്ക്‌ അത്  പരിശോധിക്കാം:

    “ജാബിര്‍ നിവേദനം: റസൂല്‍ പറഞ്ഞു: കഅ്ബ് ബ്നു അശറഫിനെ (എതിരിടാന്‍ ആരുണ്ട്?). അവന്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനേയും ദ്രോഹിച്ചിരിക്കുന്നു. അപ്പോള്‍ മുഹമ്മദ് ബ്നു മസലമത്ത് പറഞ്ഞു: ‘ദൈവദൂതരേ, അവനെ ഞാന്‍ വധിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?’ നബി പറഞ്ഞു: ‘അതെ.’ അദ്ദേഹം പറഞ്ഞു: എനിക്കുചിതമായത് പറയാന്‍ താങ്കള്‍ അനുവാദം തന്നാലും.നബി പറഞ്ഞു: പറഞ്ഞുകൊള്ളുക. അദ്ദേഹം അവന്‍റെയടുത്തു ചെന്നു. അവര്‍ തമ്മിലുള്ള (സ്നേഹബന്ധത്തെ)ക്കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു: ‘ഈ മനുഷ്യന്‍ (മുഹമ്മദ്‌) ധര്‍മ്മം ആഗ്രഹിക്കുന്നു. ഞങ്ങളെ ക്ഷീണിപ്പിക്കുന്നു.’ ഇത് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു: ‘തീര്‍ച്ചയായും ഇനി അവനെ നിങ്ങള്‍ വെറുത്തു മടുക്കുക തന്നെ ചെയ്യും.’ അദ്ദേഹം പറഞ്ഞു: ‘ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കാര്യം എവിടെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ നോക്കി (മനസ്സിലാക്കുന്നതുവരെ) അദ്ദേഹത്തെ കൈവിടുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നുമില്ല. നിങ്ങള്‍ എനിക്ക് കുറച്ചു കടം തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ അവന്‍ ചോദിച്ചു: ‘നിങ്ങള്‍ എനിക്ക് എന്ത് പണയം തരും?’ അദ്ദേഹം ചോദിച്ചു: ‘എന്ത് പണയം തരണം?’ അവന്‍ പറഞ്ഞു: ‘നിങ്ങളുടെ സ്ത്രീകളെ പണയം തരണം.’ അദ്ദേഹം പറഞ്ഞു: ‘നീ അറബികളിലെ അതിസുന്ദരനാണ്. ഞങ്ങളുടെ സ്ത്രീകളെ നിനക്ക് പണയം തരണമെന്നോ?’ അപ്പോള്‍ അവന്‍ ചോദിച്ചു: ‘എന്നാല്‍ നിങ്ങളുടെ ആണ്മക്കളെ പണയം തരുമോ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അപ്പോള്‍ ഞങ്ങളില്‍ ഒരാളുടെ പുത്രന്‍ ആ പേരില്‍ പഴിക്കപ്പെടുകയില്ലേ- രണ്ടു വസ്ഖ് ഈത്തപ്പഴത്തിന് പണയം വെക്കപ്പെട്ടവനല്ലേ നീ എന്ന് പറഞ്ഞുകൊണ്ട്. എന്നാല്‍ നിനക്ക് ഞങ്ങള്‍ ആയുധം പണയം തരാം.’ അവന്‍ പറഞ്ഞു: ‘ശരി, അങ്ങനെയാകട്ടെ.’ ഹാരിസ്, അബു അബ്സ് ബ്നു ജബ്ര്, അബ്ബാദ് ബ്നു ബിശ്ര് എന്നിവരുമായി ചെല്ലാമെന്ന് അവനോടു വാഗ്ദത്തം ചെയ്തു.

    ജാബിര്‍ പറയുന്നു: ‘അങ്ങനെ അവര്‍ രാത്രിയില്‍ ചെന്ന് വിളിച്ചു. അപ്പോള്‍ അവന്‍ അവരുടെ അടുക്കലേക്ക് ഇറങ്ങിച്ചെന്നു. (ഹദീസ് റിപ്പോര്‍ട്ടര്‍മാരിലെ) സുഫ്‌യാന്‍ പറയുന്നു: തന്‍റെ ഗുരുവായ അംറ് അല്ലാത്തവര്‍ പറയുന്നു: അവനോടു അവന്‍റെ ഭാര്യ പറഞ്ഞു: ‘രക്തം (തേടുന്നവന്‍റെ) ശബ്ദം പോലുള്ള ശബ്ദം ഞാന്‍ കേള്‍ക്കുന്നു.’ അവന്‍ പറഞ്ഞു: അത് മുഹമ്മദ് ബ്നുമസ്ലമയും അദ്ദേഹത്തിന്‍റെ മുലകുടി ബന്ധമുള്ള അബുനാഇലയുമാണ്. മാന്യന്മാരായ ആളുകള്‍ രാത്രി ഒരു കുത്തിലേക്കാണ് ക്ഷണിക്കുന്നതെങ്കിലും അതിനു ഉത്തരമേകും.’ മുഹമ്മദ് ബ്നു മസലമ പറയുകയാണ്: അവന്‍ വന്നാല്‍ അവന്‍റെ തലയുടെ നേരേ ഞാന്‍ കൈ നീട്ടും. എനിക്ക് അവന്‍ വശപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ അവന്‍റെ കഥ കഴിക്കുവിന്‍. അങ്ങനെ അവന്‍ ഇറങ്ങിവന്നപ്പോള്‍ അവന്‍ വന്നത് നല്ല ഉടയാടകളോടെയാണ്. ‘നിന്നില്‍നിന്നും ഞങ്ങള്‍ക്ക് സുഗന്ധം അനുഭവപ്പെടുന്നുവല്ലോ.’ അവന്‍ പറഞ്ഞു: ‘അതെ, എന്‍റെ കൂടെ ഇന്നവളുണ്ട്. അവള്‍ അറബികളില്‍ ഏറെ സുഗന്ധമുള്ളവളാണ്.’ അദ്ദേഹം ചോദിച്ചു: ‘അതൊന്നു മണക്കാന്‍ എന്നെ അനുവദിക്കാമോ?’ അവന്‍ പറഞ്ഞു: ‘ഓ, മണത്തോളൂ.’ അങ്ങനെ അവന്‍റെ തല പിടിച്ചു മണത്തു. പിന്നെയും അദ്ദേഹം ചോദിച്ചു: ‘ഞാന്‍ ഒന്ന് കൂടി മണക്കട്ടെ.’ അദ്ദേഹം പറയുന്നു: അപ്പോള്‍ എനിക്ക് അവന്‍റെ തല(മുടി) പിടിച്ചു ഒതുക്കാന്‍ കഴിഞ്ഞു. എന്നിട്ട് പറഞ്ഞു: ശരി, നോക്കിക്കോളൂ; അങ്ങനെ അവര്‍ അവനെ വധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം.2, ഭാഗം.32, ഹദീസ് നമ്പര്‍ .119 (1801).

    ഈ ഹദീസില്‍ നിന്നും ഏതൊരു വ്യക്തിക്കും മനസ്സിലാകുന്ന കാര്യങ്ങള്‍ ഇവയാണ്:

    1.  ഒരു മുസ്ലീമിന് ശത്രുവിനെ കൊല്ലാന്‍ നുണ പറയാം!

    2.  ഒരു മുസ്ലീമിന് മറ്റു മനുഷ്യരോട് വിശ്വാസ വഞ്ചന കാണിക്കാം!!

    3.  ഒരു മുസ്ലീമിന് നിരായുധനായ ഒരു ധീരനെ ഇരുളിന്‍റെ മറവില്‍ കൂടെയുള്ളവരുടെ ബലത്തില്‍ ചതിച്ചു കൊല്ലാം!!!

    അല്ലാഹുവിന്‍റെ പ്രവാചകന്‍ തന്‍റെ അനുയായികള്‍ക്ക് കാണിച്ചു കൊടുത്ത മഹനീയ മാതൃകയാണിത്‌!! എന്നിരുന്നാല്‍ത്തന്നെയും മുഹമ്മദ്‌ ഒരിക്കലും മതപ്രചാരണത്തിന് വേണ്ടി തഖിയ ഉപയോഗിച്ചതായി ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ ഇതുവരെ ഈ ലേഖകന്‍ വായിച്ചിട്ടില്ല. എന്നാല്‍ ആധുനിക ദാവാക്കാര്‍ മുഹമ്മദിനെയും കടത്തി വെട്ടിക്കൊണ്ടു തങ്ങള്‍ മുഹമ്മദിനൊത്ത അനുയായികള്‍ തന്നെ എന്ന് അല്ലാഹുവിന്‍റെ മുമ്പാകെ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. “ഗുരുവിനെപ്പോലെ ആകുന്നതു ശിഷ്യന് മതി” എന്നാണ് യേശുക്രിസ്തു പറഞ്ഞത്. അതുകൊണ്ട് യേശുക്രിസ്തുവിന്‍റെ അനുയായികള്‍ തങ്ങളുടെ ഗുരുവിനോളം മാത്രമേ വളരാന്‍ ശ്രമിക്കുന്നുള്ളൂ. എന്നാല്‍ അങ്ങനെയൊരു വാചകം മുഹമ്മദ്‌ പറഞ്ഞിട്ടില്ലാത്തതിനാലാണെന്ന് തോന്നുന്നു, ഇവര്‍ മതപ്രചരണ രംഗത്തും തഖിയ ഉപയോഗിച്ച് മുഹമ്മദിനെ കടത്തി വെട്ടാന്‍ ശ്രമിക്കുന്നത്!! വഞ്ചന കൊണ്ട് തിരുവട്ടാര്‍ സാറിനെ ആക്രമിക്കാനുള്ള മുഹമ്മദ്‌ ഈസായുടെ ഈ വ്യര്‍ത്ഥ പരിശ്രമം കാണുമ്പോള്‍ അതാണ്‌ തോന്നിപ്പോകുന്നത്!!!

     

    16 Comments on “തഖിയ്യ: ദാവാക്കാരുടെ കുടിലതന്ത്രങ്ങള്‍ക്കുള്ള സൈദ്ധാന്തിക അടിത്തറ.”

    • 16 September, 2012, 13:28

      വിവരണങ്ങള്‍ക്കു നന്ദി. ഈ പരിപാടി സൂത്രത്തില്‍ ഉപയോഗിക്കുന്ന ക്രിസ്തീയ വിശ്വാസികളും ഉണ്ട്.

    • Mathew
      23 October, 2012, 16:26

      Dear Brother,
      Thank you very much for the wonderful article. You are very right into the point- It is an absolute deception what they did to Thiruvattar.
      How can I contact you, I would like to have your email or phone no if possible. May our Lord Jesus bless you and strengthen your ministry.
      Thank you again.
      In Him,
      Mathew

    • sijo joseph perumbavoor
      15 November, 2012, 11:56

      jesus bless u br………..amen

    • maji
      19 November, 2012, 16:46

      ഹരൂണ്‍ നബി(അ)യാണ് കാളക്കുട്ടിയെ ഉണ്ടാക്കിയതെന്നത് ബൈബിളിന്റെ ആരോപണം മാത്രമാണ്.(പുറപ്പാട്:32-1-5). വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം സുറത്തു ത്വാഹയില്‍ 85 തൊട്ടുള്ള വചനങ്ങളില്‍ വിവരിക്കുന്നുണ്ട്. സാമിരിയാണ്‌ കാളക്കുട്ടിയെ ഉണ്ടാക്കിയതെന്നും ഹരൂണ്‍ നബി(അ) അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും(20-90) അവിടെ
      വിവരിക്കുന്നു.

    • sathyasnehi
      23 November, 2012, 15:46

      ബൈബിളിന്‍റെ ആരോപണമോ? ഹ…ഹ…ഹ…

      സംഭവം നടന്ന കാലത്ത് തന്നെ അതിനു ദൃക്സാക്ഷിയായ മോശെ അത് രേഖപ്പെടുത്തി വെച്ചത് ആരോപണം. സംഭവം നടന്നു 2200-ലധികം വര്‍ഷങ്ങള്‍ക്കു ശേഷം സംഭവസ്ഥലത്ത് നിന്നും ആയിരത്തിലധികം കിലോമീറ്ററുകള്‍ക്കപ്പുറത്ത്, എഴുത്തും വായനയും അറിയാത്ത ഒരാള്‍ എന്തോ പറഞ്ഞത് ചരിത്രസത്യം!!! ഇതൊക്കെ വായിച്ചു എനിക്ക് ചിരി അടക്കാന്‍ വയ്യ!!!

      വെറുതെയല്ല, ഇസ്ലാമിക സമൂഹം ഇന്നും അധ:പതനാവസ്ഥയില്‍ തന്നെ തുടരുന്നത്…

    • maji
      28 November, 2012, 6:06

      സത്യാന്വേഷി ചിരിക്കേണ്ടതില്ല.
      ശ്രീമാന്‍ അനില്‍ കുമാര്‍ ഖുര്‍ആന്‍ വാക്യം (7-150,151) വിശദീകരിക്കുന്നത്
      ‘തന്‍റെ ജീവന് ആപത്ത് വന്നപ്പോള്‍ ഹാരൂന്‍ അല്ലാഹുവിനെ പുറമേക്ക് തള്ളിപ്പറഞ്ഞു കാളക്കുട്ടിയെ ഉണ്ടാക്കി തന്‍റെ ജീവന്‍ രക്ഷിച്ചത് ആദ്യത്തെ തഖിയാ ആണെന്ന് ഷിയാക്കള്‍ വിശ്വസിക്കുന്നു!’എന്നാണ്.ഹരൂണ്‍ നബി(അ) കാളക്കുട്ടിയെ ഉണ്ടാക്കി എന്ന് ഖുര്‍ആനില്‍ ഇല്ല. അങ്ങനെ ഇല്ലാത്തതു ഉണ്ട് എന്ന് പറയുന്നത് എങ്ങനെ ശരിയാകും. ഹാരൂണ്‍ നബി(അ ) കാളക്കുട്ടിയെ ഉണ്ടാക്കി എന്നത് ബൈബിള്‍ ആണ് പറയുന്നത്. ഖുര്‍ആന്‍ അല്ല. അക്കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്. ബൈബിള്‍ പ്രവാചകനില്‍ ആരോപിച്ച ഒരു കാര്യം ഖുര്‍ആന്റെ വാക്യമായി അവതരിപ്പത് ന്യായമാണോ?
      ”വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്‌?(ഖുര്‍ആന്‍3:71)”
      ഹരൂണ്‍ നബി(അ)യില്‍ ഈ കുറ്റകൃത്യം ബൈബിള്‍ ആരോപിച്ചതില്‍ അത്ഭുതമില്ല. ഈസ നബി(അ) വെള്ളത്തെ വീഞ്ഞാക്കി, ലൂത്ത് നബി(അ) തന്റെ പെണ് മക്കളോടൊപ്പം ശയിച്ചു, ദാവൂദ് നബി(അ) സൈനികന്റെ ഭാര്യയെ വ്യഭിചരിച്ചു, സൈനികനെ യുദ്ധത്തില്‍ വധിക്കപെടുവാന്‍ ഗൂഢാലോചന നടത്തി, നുഹ് നബി(അ) വീഞ്ഞ് കുടിച്ചു ലഹരി ബാധിച്ചു നഗ്നനായി കൂടാരത്തില്‍ കിടന്നു, മൂസ നബി(അ) തന്നെ സര്‍പ്പരൂപം ഉണ്ടാക്കി, സുലൈമാന്‍ നബി(അ) ദൈവത്തെ ധിക്കരിച്ചു വിദേശ സ്ത്രീകളെ വിവാഹം ചെയ്തു, അന്യ ദേവരെ ആരാധിച്ചു തുടങ്ങിയുള്ള ആരോപണങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒന്ന് മാത്രമാണ് ഹാരൂണ്‍ നബി(അ) യെ കുറിച്ചുള്ള ആരോപണം.

    • sathyasnehi
      3 December, 2012, 3:41

      തങ്ങളുടെ മുമ്പാകെ നടന്നത് അങ്ങനെ തന്നെ രേഖപ്പെടുത്തിവെക്കുകയാണ് പരിശുദ്ധാത്മനിയോഗം പ്രാപിച്ച ബൈബിള്‍ എഴുത്തുകാര്‍ ചെയ്തിരിക്കുന്നത്. മനുഷ്യര്‍ എല്ലാവരും പാപികളാണെന്നും ദൈവം ഒരുവനൊഴികെ വേറെ ആരും പരിശുദ്ധരായിട്ടില്ലെന്നും ബൈബിള്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. അതുകൊണ്ടുതന്നെ പ്രവാചകരായാലും ദൈവത്തിന്‍റെ വചനത്തിനോട് അനുസരണക്കേട് കാണിച്ചാല്‍ അവരുടെ ജീവിതത്തില്‍ വീഴ്ചകള്‍ ഉണ്ടാകും എന്ന് ദൈവം മനുഷ്യര്‍ക്ക്‌ ബുദ്ധി ഉപദേശിക്കുകയാണ് താങ്കള്‍ മുകളില്‍ ഉദ്ധരിച്ച ബൈബിളിലെ ചരിത്ര സംഭവങ്ങളിലൂടെ. ആരെയും വെള്ളപൂശിക്കാണിക്കുന്ന സ്വഭാവം ബൈബിളിനില്ല. ഉള്ളകാര്യം ഉള്ളത് പോലെ രേഖപ്പെടുത്തി വെച്ചിരിക്കുകയാണ് ബൈബിള്‍ . അന്യായമായ കാര്യം ആര് ചെയ്താലും അത് അന്യായമാണ് എന്നുതന്നെയാണ് ബൈബിള്‍ പറഞ്ഞിട്ടുള്ളത്. അല്ലാതെ വളര്‍ത്തു മകന്‍റെ ഭാര്യയെ അവനെക്കൊണ്ട് മൊഴി ചൊല്ലിച്ചിട്ടു അവളെ ഭാര്യയായി എടുക്കുന്ന ഹീന കൃത്യത്തിനെയും സാധൂകരിക്കാന്‍ വേണ്ടി പൊട്ടന്യായങ്ങള്‍ അടങ്ങിയ വചനങ്ങള്‍ അവതരിപ്പിക്കുന്ന അന്യായവാദിയായ മലക്കല്ല ബൈബിളില്‍ വെളിപ്പെടുന്ന സത്യദൈവം!

      എന്തുകൊണ്ടാണ് ബൈബിളില്‍ വെളിപ്പെടുന്ന സത്യദൈവം തന്‍റെ പ്രവാചകന്മാര്‍ക്ക് വന്നു പോയ വീഴ്ചകളെപ്പോലും രേഖയാക്കി വെച്ചത് എന്ന് ബൈബിള്‍ തന്നെ പറയുന്നുണ്ട്, നോക്കുക:

      “ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവര്‍ മോഹിച്ചതുപോലെ നാമും ദുര്‍മ്മോഹികള്‍ ആകാതിരിക്കേണ്ടതിന്നു തന്നേ. “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാന്‍ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരില്‍ ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധികള്‍ ആകരുതു. അവരില്‍ ചിലര്‍ പരസംഗം ചെയ്തു ഒരു ദിവസത്തില്‍ ഇരുപത്തുമൂവായിരംപേര്‍ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു. അവരില്‍ ചിലര്‍ പരീക്ഷിച്ചു സര്‍പ്പങ്ങളാല്‍ നശിച്ചുപോയതുപോലെ നാം കര്‍ത്താവിനെ പരീക്ഷിക്കരുതു. അവരില്‍ ചിലര്‍ പിറുപിറുത്തു സംഹാരിയാല്‍ നശിച്ചുപോയതുപോലെ നിങ്ങള്‍ പിറുപിറുക്കയുമരുതു.ഇതു ദൃഷ്ടാന്തമായിട്ടു അവര്‍ക്കും സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. ആകയാല്‍ താന്‍ നിലക്കുന്നു എന്നു തോന്നുന്നവന്‍ വീഴാതിരിപ്പാന്‍ നോക്കിക്കൊള്ളട്ടെ” (1.കൊരി.10:6-12).

      ഈ ചരിത്രങ്ങള്‍ വായിച്ചു അനുകരിക്കേണ്ടതിനല്ല, മറിച്ചു അതില്‍ നിന്ന് ബുദ്ധി ഉള്‍ക്കൊണ്ട് അങ്ങനെയുള്ള തെറ്റില്‍ മനുഷ്യര്‍ വീണു പോകാതിരിക്കേണ്ടതിനാണ് ദൈവം ഇതെല്ലാം രേഖപ്പെടുത്തി വെച്ചത് എന്ന് ബൈബിള്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നു. അങ്ങനെയൊരു സത്യസന്ധമായ അവതരണരീതി ഖുര്‍ആന് സ്വപ്നം കാണാന്‍ പോലും കഴിയില്ല.

      പിന്നെ, ഹാരൂണ്‍ നബി കാളക്കുട്ടിയെ ഉണ്ടാക്കി എന്ന് ബൈബിള്‍ പറയുന്നില്ല. ബൈബിള്‍ പറയുന്നത് അഹരോന്‍ കാളക്കുട്ടിയെ ഉണ്ടാക്കി എന്നാണു. ബൈബിളില്‍ പറയുന്ന അഹരോനും ഖുര്‍ആനില്‍ പറയുന്ന ഹാരൂണും ഒരാളല്ല. ആദ്യത്തെയാള്‍ ചരിത്ര പുരുഷനാണ്. തന്‍റെ സഹോദരനും കൂടെ ഉണ്ടായിരുന്നവനുമായ മോശെയാണ് അഹരോന്‍റെ ചരിത്രം രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാമത്തെയാള്‍ മുഹമ്മദിന്‍റെ ഭാവനാസൃഷ്ടി മാത്രമാണ്. സംഭവം നടന്നു 2200-ലധികം വര്‍ഷങ്ങള്‍ക്കു ശേഷം ആയിരത്തിലധികം കിലോമീറ്ററുകള്‍ക്കപ്പുറത്തിരുന്നു കേട്ടുകേള്‍വികളുടേയും സ്വന്തം തോന്നലിന്‍റേയും അടിസ്ഥാനത്തില്‍ ഉണ്ടാക്കിയെടുത്ത ഒരു കഥാപാത്രം മാത്രമാണ് ഹാരൂണ്‍ .

      >>>>>>>>>>>ഹരൂണ്‍ നബി(അ)യില്‍ ഈ കുറ്റകൃത്യം ബൈബിള്‍ ആരോപിച്ചതില്‍ അത്ഭുതമില്ല. ഈസ നബി(അ) വെള്ളത്തെ വീഞ്ഞാക്കി, ലൂത്ത് നബി(അ) തന്റെ പെണ് മക്കളോടൊപ്പം ശയിച്ചു, ദാവൂദ് നബി(അ) സൈനികന്റെ ഭാര്യയെ വ്യഭിചരിച്ചു, സൈനികനെ യുദ്ധത്തില്‍ വധിക്കപെടുവാന്‍ ഗൂഢാലോചന നടത്തി, നുഹ് നബി(അ) വീഞ്ഞ് കുടിച്ചു ലഹരി ബാധിച്ചു നഗ്നനായി കൂടാരത്തില്‍ കിടന്നു, മൂസ നബി(അ) തന്നെ സര്‍പ്പരൂപം ഉണ്ടാക്കി, സുലൈമാന്‍ നബി(അ) ദൈവത്തെ ധിക്കരിച്ചു വിദേശ സ്ത്രീകളെ വിവാഹം ചെയ്തു, അന്യ ദേവരെ ആരാധിച്ചു തുടങ്ങിയുള്ള ആരോപണങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒന്ന് മാത്രമാണ് ഹാരൂണ്‍ നബി(അ) യെ കുറിച്ചുള്ള ആരോപണം.<<<<<<<<<<<<, എന്ന് താങ്കള്‍ ബൈബിളിനെതിരെ ആരോപിക്കുന്നു. ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കാനും താങ്കള്‍ ബാധ്യസ്ഥനാണ്. അതുകൊണ്ട് ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തന്നാലും. 1. തങ്ങളുടെ പ്രവാചകന്മാര്‍ ചെയ്തിട്ടില്ലാത്ത ഒരു ഹീനകൃത്യം തങ്ങളുടെ പ്രവാചകന്മാരുടെ മേല്‍ ആരോപിക്കുന്നതിലൂടെ എന്ത് നേട്ടമാണ് ഒരു സമൂഹത്തിനു കിട്ടുന്നത്? 2. തങ്ങളുടെ നേതാക്കന്മാരെ അവഹേളിച്ചു കൊണ്ട് നേട്ടമുണ്ടാക്കാന്‍ നടക്കുന്ന ജനസമൂഹം അതേ നേതാക്കന്മാര്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറാകുമോ? ലോകത്ത് വിശ്വാസത്തിന്‍റെ പേരില്‍ ഏറ്റവും കൂടുതല്‍ പീഡനം അനുഭവിച്ചിട്ടുള്ളത് യഹൂദന്മാരും ക്രിസ്ത്യാനികളുമാണ്. ഏറ്റവും കൂടുതല്‍ രക്തസാക്ഷികള്‍ ഉണ്ടായിട്ടുള്ളത് യേശുക്രിസ്തുവിനാണ്. അതും തന്നെ കൊല്ലുന്നവന് വേണ്ടിയും കൂടി പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള രക്തസാക്ഷിത്വം!! സ്തെഫാനോസ്‌ മുതലുള്ള (അപ്പൊ.പ്രവൃ.7:59,60) ക്രിസ്തീയ രക്തസാക്ഷികളുടെ ചരിത്രം അതാണ്‌ പഠിപ്പിക്കുന്നത്‌ . തിരിച്ചടിക്കാന്‍ കഴിവില്ലാഞ്ഞിട്ടല്ല, യേശു കര്‍ത്താവ് പഠിപ്പിച്ചിട്ടുള്ളത് കൊണ്ടാണ് അവര്‍ ഇങ്ങനെ തങ്ങളുടെ ജീവന്‍ വെച്ച് കൊടുത്തത്. അത്രമാത്രം യേശുക്രിസ്തുവിനേയും അവന്‍റെ പഠിപ്പിക്കലുകളെയും സ്നേഹിക്കുന്ന ഒരു സമൂഹം എന്തിനാണ് യേശുക്രിസ്തു ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ അവന്‍റെ മേല്‍ ആരോപിക്കുന്നത്? അതുപോലെതന്നെയാണ് യഹൂദന്‍റെ കാര്യവും. മോശെയുടെ ന്യായപ്രമാണത്തിനു വേണ്ടി യുദ്ധം ചെയ്യാനും ജീവന്‍ കളയാനും ഇന്നും യഹൂദന്മാര്‍ തയ്യാറാണ്. അങ്ങനെയുള്ളവര്‍ എന്തിനു മോശെ ചെയ്യാത്ത കാര്യങ്ങള്‍ മോശെയുടെ മേല്‍ ആരോപിക്കണം? 3. ഇനി താങ്കള്‍ പറയുന്നതുപോലെ അല്ലാഹു ആണ് യഥാര്‍ത്ഥ ദൈവവും ഖുര്‍ആനില്‍ ഉള്ളതാണ് സത്യവുമെങ്കില്‍, സംഭവങ്ങള്‍ നടന്നു രണ്ടു സഹസ്രാബ്ദത്തിലധികം കാലം വരെ (അതായത് മുഹമ്മദ്‌ ഖുര്‍ആനുമായി വരുന്നത് വരെയുള്ള കാലം) അത് മൂടി വെച്ച് ബൈബിളില്‍ ഉള്ള "കള്ളത്തരങ്ങള്‍ " ജനങ്ങള്‍ വിശ്വസിക്കുവാന്‍ അല്ലാഹു ഇടയാക്കിയതെന്തിന്? 2200-ലധികം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണോ ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് അല്ലാഹുവിനു ബോധോദയമുണ്ടായത്? 4. മുഹമ്മദ്‌ ചെയ്തിട്ടുള്ള ജുഗുപ്സാവഹമായ കാര്യങ്ങളെ വെള്ളപൂശാന്‍ വേണ്ടി അപ്പപ്പോള്‍ ആയത്തുകളുമായി ഇറങ്ങിവരാന്‍ അത്യധികം താല്പര്യം കാണിക്കുന്ന മലക്കിന്‍റെ നീതിബോധം കൂടി ബൈബിളിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന താങ്കള്‍ ചര്‍ച്ച ചെയ്യാന്‍ ധൈര്യം കാണിക്കേണ്ടതല്ലേ?

    • 2 February, 2013, 9:47

      Knolwegde wants to be free, just like these articles!

    • maji
      28 November, 2012, 10:51

      ഹാരൂണ്‍ നബി (അ) കാളക്കുട്ടിയെ ഉണ്ടാക്കി എന്ന് മൂസ നബി(അ) രേഖപ്പെടുത്തി വെച്ചിട്ടുണ്ടായിരുന്നോ? ?
      കാളക്കുട്ടിയെ ആരാധിച്ചു എന്നാ പാപം ചെയ്തവര്ക്ക്യ യഹോവ വിധിച്ച ശിക്ഷ മോശെ പ്രവാചകന്‍ നടപ്പിലാക്കിയിരുന്നു. പുറപ്പാട് 32 ല്‍ 25 തൊട്ടുള്ള വചനങ്ങളില്‍ ഇത് കാണാം . 3000 ആളുകളെ ഒരു ദിവസം കൊന്നു കളഞ്ഞു, എന്നിട്ട് കാളക്കുട്ടിയെ ഉണ്ടാക്കിയ അഹരോനെ കൊന്നുവോ? ഈ പാപം ചെയ്തവരുടെ പേരുകള്‍ പുസ്തകത്തില്‍ നിന്നും മായിച്ചു കളയും എന്നും യഹോവ പറയുന്നു. എന്നാല്‍ അഹരോന്‍ അപ്പോള്‍ കൊല്ലപ്പെട്ടിട്ടില്ല. പുറപ്പാട് 40 ല്‍ 12-16 വചനങ്ങളില്‍ അഹരോനെയും സന്താനങ്ങളെയും ആദരിക്കുന്നത് കാണാം. അഹരോനാണ് ഇത് ചെയ്തതെങ്കില്‍ ആദ്യം അദ്ധേഹത്തെ അല്ലെ ആദ്യം കൊല്ലേണ്ടത്. ???[പഴയ നിയമങ്ങള്‍ മോശ പ്രവാചകന്‍ രചിച്ചതാണോ?]

      (

    • sathyasnehi
      3 December, 2012, 3:57

      ഹാരൂണ്‍ നബിയും മൂസാ നബിയും ഖുര്‍ആനില്‍ ഉള്ള സാങ്കല്പിക കഥാപാത്രങ്ങളാണ്. അവര്‍ എന്തെങ്കിലും ചെയ്തോ ഇല്ലയോ എന്ന് ബൈബിള്‍ പരിശോധിച്ച് പറയാന്‍ ആര്‍ക്കും കഴിയില്ല. ബൈബിളില്‍ ഉള്ളത് അഹരോനും മോശെയുമാണ്. അതില്‍ അഹരോന്‍ ജനക്കൂട്ടത്തിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി കാളക്കുട്ടിയെ ഉണ്ടാക്കിയ കാര്യം പുറപ്പാട് 32:1-5വരെയുള്ള വേദഭാഗങ്ങളില്‍ കാണാന്‍ കഴിയും. മറ്റുള്ളവരെപ്പോലെ കൊല്ലപ്പെടേണ്ടതാണ് അഹരോനുമെങ്കിലും എന്തുകൊണ്ടാണ് അഹരോന്‍ അന്ന് കൊല്ലപ്പെടാതിരുന്നത് എന്ന് ബൈബിള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. നോക്കുക:

      “ഞാന്‍ നോക്കിയാറെ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പാപംചെയ്തു ഒരു കാളകൂട്ടിയെ വാര്‍ത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തില്‍ വിട്ടുമാറിയിരുന്നതു കണ്ടു. അപ്പോള്‍ ഞാന്‍ പലക രണ്ടും എന്‍റെ രണ്ടുകയ്യില്‍നിന്നു നിങ്ങള്‍ കാണ്‍കെ എറിഞ്ഞു ഉടെച്ചുകളഞ്ഞു. പിന്നെ യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം നിങ്ങള്‍ അവന്നു അനിഷ്ടമായി പ്രവര്‍ത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാന്‍ യഹോവയുടെ സന്നിധിയില്‍ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണു കിടന്നു; ഞാന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല. യഹോവ നിങ്ങളെ നശിപ്പിക്കുമാറു നിങ്ങളുടെ നേരെ കോപിച്ച കോപവും ക്രോധവും ഞാന്‍ ഭയപ്പെട്ടു; എന്നാല്‍ യഹോവ ആ പ്രാവശ്യവും എന്‍റെ അപേക്ഷ കേട്ടു.അഹരോനെ നശിപ്പിക്കുമാറു അവന്‍റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാല്‍ ഞാന്‍ അന്നു അഹരോന്നു വേണ്ടിയും അപേക്ഷിച്ചു. നിങ്ങള്‍ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളകൂട്ടിയെ ഞാന്‍ എടുത്തു തീയില്‍ ഇട്ടു ചുട്ടുനന്നായി അരെച്ചു നേരിയ പൊടിയാക്കി പൊടി പര്‍വ്വതത്തില്‍നിന്നു ഇറങ്ങുന്ന തോട്ടില്‍ ഇട്ടുകളഞ്ഞു” (ആവ.9:16-21).

      മോശെ നാല്പതു രാവും നാല്പതു പകലും അഹരോന് വേണ്ടി മദ്ധ്യസ്ഥം വഹിച്ചതുകൊണ്ടാണ് അന്ന് കൊല്ലപ്പെടാതിരുന്നത് എന്ന് മനുഷ്യര്‍ക്ക്‌ മനസ്സിലാകുന്ന ഭാഷയില്‍ത്തന്നെ ബൈബിളില്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നത് വായിച്ചിരുന്നില്ല, അല്ലേ?

      “പഴയ നിയമങ്ങള്‍ ” എന്ന് പറഞ്ഞാല്‍ എന്താണെന്ന് മനസ്സിലായില്ല. ക്രിസ്ത്യാനികള്‍ക്ക് അങ്ങനെയുള്ള സംഗതികള്‍ ഇല്ല.

    • maji
      19 November, 2012, 16:48

      ശീമോന്‍ പത്രോസ്യേശുവിനെ തള്ളിപ്പറഞ്ഞതോ. അതല്ലേ തഖിയ്യ. സഭ സ്ഥാപിതമായ പാറ ആകുന്ന പത്രോസ് യേശുവിനെ അറിയുകയേ ഇല്ല എന്ന് തള്ളിപ്പറയുന്നത്‌ മര്‍ദിക്കപ്പെട്ടിട്ടല്ല,ശേമന തോട്ടത്തില്‍ വെച്ച് യേശു എന്റെ ഉള്ളം മരണവേദന പോലെ അതി ദുഖിതമായിരിക്കുന്നു എന്നോടൊപ്പം ഉണര്‍ന്നിരിപ്പിന്‍(മത്തായി26-38) എന്ന് പറഞ്ഞിട്ട് ഉറക്കമിളക്കാന്‍ പോലും കഴിയാത്തവരാണ് യേശുവിന്‍റെ അനുചരര്‍.

    • sathyasnehi
      23 November, 2012, 15:41

      ശിമയോന്‍ പത്രോസ് ബലഹീനതകളുള്ള ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നു. പത്രോസ് തന്നെ തള്ളിപ്പറയും എന്ന് കര്‍ത്താവ് തന്നെ മുന്‍പേ പറഞ്ഞിട്ടുമുണ്ടായിരുന്നു (യോഹ.13:38). പില്‍ക്കാലത്ത് പരിശുദ്ധാത്മാവ് ലഭിച്ചതിനു ശേഷം “ഉയരത്തില്‍നിന്നുള്ള ശക്തി ലഭിച്ച” ഇതേ പത്രോസ് മഹാപുരോഹിതന്മാരുടെയും ജനക്കൂട്ടത്തിന്‍റേയും മുന്‍പില്‍ യേശുക്രിസ്തുവിനെക്കുറിച്ച് അതിധൈര്യത്തോടെ പ്രസംഗിക്കുകയും ആദ്യത്തെ പ്രസംഗത്തില്‍ തന്നെ മൂവായിരം പേരെ ക്രിസ്തുവിന്‍റെ അനുയായികളാക്കി തീര്‍ക്കുകയും ചെയ്ത സംഭവം ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇതുവരെ വായിച്ചിട്ടില്ലേ? അവസാനം, നീറോ കൈസറുടെ ഭരണകാലത്ത് പത്രോസ് ക്രിസ്തുവിന്‍റെ രക്തസാക്ഷിയായി തീരുകയും ചെയ്തു. ഇതാണോ പത്രോസിന്‍റെ തഖിയ്യ? ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് തഖിയ്യ ഉപയോഗിക്കാന്‍ മുഹമ്മദ്‌ കല്പിച്ചത്, അല്ലാതെ രക്തസാക്ഷിത്വം വരിക്കാനല്ല….

    • maji
      1 December, 2012, 17:15

      അമ്മാര്‍ ബിന്‍ യാസിറും സാധാരണ മനുഷ്യന്‍ ആയിരുന്നു. ചുടു മണലില്‍ കിടത്തിയാല്‍ പൊള്ളുന്ന, കുത്തി മുറിവേല്പിച്ചാല്‍ ചോര ചിന്തുന്ന, കണ്മുന്നില്‍ മാതാവും പിതാവും പിടഞ്ഞു മരിക്കുന്നത് കാണുമ്പോള്‍ നെഞ്ച് പിടയുന്ന സാധാരണ മനുഷ്യന്‍. യുഡാസ്‌ ഒറ്റി കൊടുക്കും എന്നതും യേശു പ്രവചിതല്ലേ. അദ്ദേഹം വിശുധനായില്ലല്ലോ? പരിശുദ്ധാത്മാവ് ബലം നല്‍കി ചെയ്ത കാര്യങ്ങള്‍ എന്തിനു സാധാരണ മനുഷ്യരുടെ പ്രവര്തികലുമായി താരതമ്യപെടുതുന്നു. നബി ജീവന്‍ രക്ഷിക്കാന്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്തിനു അനുചരര്‍ ഇത്രമേല്‍ പീഡനം സഹിക്കണം. കുരിശിലും തിളച്ച എണ്ണയിലും ചുട്ടു പഴുത്ത മണലിലും അവര്‍ പീഡനം സഹിക്കുകയായിരുന്നു. കുരിശില്‍ കിടക്കുന്ന അനുചരനോട് തന്റെ സ്ഥാനത് പ്രവാചകനെ നിര്‍ത്തി തനിക്കു രക്ഷപെടുന്ന കാര്യം പറഞ്ഞപ്പോള്‍ പ്രവാചകന്റെ കാലില്‍ ഒരു മുള്ള് തരക്കുന്നതിനെക്കാള്‍ തനിക്കിഷ്ടം ഈ കുരിശാണെന്ന് മറുപടി പറഞ്ഞവരാണവര്‍. ഉഹ്ദില്‍ പ്രവാചകനെ സംരക്ഷിക്കാന്‍ ചുറ്റും മതില്‍ തീര്‍ത്തു എഴുപതോളം മുറിവുകളുമായി മരണം വരിച്ചവര്‍ ആണവര്‍. http://www.muhammadnabi.info/rasool/index.php?option=com_content&view=article&id=106&Itemid=116

    • sathyasnehi
      3 December, 2012, 5:06

      >>>>>>>>>>.അമ്മാര്‍ ബിന്‍ യാസിറും സാധാരണ മനുഷ്യന്‍ ആയിരുന്നു. ചുടു മണലില്‍ കിടത്തിയാല്‍ പൊള്ളുന്ന, കുത്തി മുറിവേല്പിച്ചാല്‍ ചോര ചിന്തുന്ന, കണ്മുന്നില്‍ മാതാവും പിതാവും പിടഞ്ഞു മരിക്കുന്നത് കാണുമ്പോള്‍ നെഞ്ച് പിടയുന്ന സാധാരണ മനുഷ്യന്‍.<<<<<<<<<<<<<<< തീര്‍ച്ചയായും! പക്ഷെ അദ്ദേഹത്തോട് ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അല്ലാഹുവിനെയും തന്നെയും തള്ളിപ്പറഞ്ഞു കൊള്ളാന്‍ അനുവദിച്ച മുഹമ്മദ്‌ സാധാരണ മനുഷ്യനായിരുന്നില്ല എന്നോര്‍ക്കണം. അദ്ദേഹം ഇസ്ലാമിക വിശ്വാസമനുസരിച്ചു തെറ്റ് ചെയ്യാത്ത മനുഷ്യനാണ്, ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയായി അയക്കപ്പെട്ട വ്യക്തി. അദ്ദേഹം ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ ഒരു മുസല്‍മാന്‍ അനുകരിക്കേണ്ടതാണ്. അതുകൊണ്ടാണ് ഷിയാ മുസ്ലീങ്ങള്‍ തങ്ങളുടെ പ്രവൃത്തികള്‍ക്ക് പ്രവാചകനില്‍ മാതൃക കാണുന്നത്. >>>>>>>>.യുഡാസ്‌ ഒറ്റി കൊടുക്കും എന്നതും യേശു പ്രവചിതല്ലേ. അദ്ദേഹം വിശുധനായില്ലല്ലോ? <<<<<<<<<<< ഈ വാചകത്തിന്‍റെ അര്‍ത്ഥം മനസ്സിലായില്ല. ഭാവിയും ഭൂതവും വര്‍ത്തമാനവും ഒരു പോലെ അറിയാവുന്ന യേശുക്രിസ്തു "ഒരാള്‍ ഒറ്റിക്കൊടുക്കു"മെന്നു പ്രവചിച്ചാല്‍ എങ്ങനെയാണ് ഒറ്റുകാരന്‍ വിശുദ്ധനാകുന്നത്? ഇതിന്‍റെ യുക്തി പിടികിട്ടിയില്ല. >>>>>>>>> പരിശുദ്ധാത്മാവ് ബലം നല്‍കി ചെയ്ത കാര്യങ്ങള്‍ എന്തിനു സാധാരണ മനുഷ്യരുടെ പ്രവര്തികലുമായി താരതമ്യപെടുതുന്നു.<<<<<<<<<<<< പരിശുദ്ധാത്മാവ് ബലം നല്‍കിയിട്ടാണ് പത്രോസും മറ്റു ക്രിസ്ത്യാനികളും പ്രവര്‍ത്തിച്ചത് എന്ന് തുറന്നു സമ്മതിച്ചതിനു നന്ദി. സാധാരണ മുസ്ലീങ്ങള്‍ പരിശുദ്ധാത്മാവിനെ അംഗീകരിക്കാന്‍ തക്കവണ്ണം അത്രമാത്രം ഹൃദയ വിശാലത ഉള്ളവരല്ല. താങ്കള്‍ അവരെപ്പോലെയല്ല എന്നറിഞ്ഞതില്‍ സന്തോഷം. പരിശുദ്ധാത്മാവ് ബലം നല്‍കിയിട്ടാണെങ്കിലും പ്രവര്‍ത്തിച്ചത് സാധാരണ മനുഷ്യരായിരുന്നു എന്നോര്‍ക്കണം. അവര്‍ക്ക്‌ തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങളെപ്പറ്റി (അതായത്, യേശുക്രിസ്തു മനുഷ്യരുടെ പാപത്തിന്‍റെ മോചനത്തിന് വേണ്ടി മരിച്ചു, അടക്കപ്പെട്ടു, ഉയിര്‍ത്തെഴുന്നേറ്റു എന്ന സുവിശേഷ സത്യങ്ങളെപ്പറ്റി) അത്ര ഉറപ്പുള്ളതുകൊണ്ടാണ് അവര്‍ പരിശുദ്ധാത്മാവിന് വിധേയപ്പെടാന്‍ ഇടയായത്.

    • sathyasnehi
      3 December, 2012, 5:07

      >>>>>>>>>>നബി ജീവന്‍ രക്ഷിക്കാന്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്തിനു അനുചരര്‍ ഇത്രമേല്‍ പീഡനം സഹിക്കണം. കുരിശിലും തിളച്ച എണ്ണയിലും ചുട്ടു പഴുത്ത മണലിലും അവര്‍ പീഡനം സഹിക്കുകയായിരുന്നു. കുരിശില്‍ കിടക്കുന്ന അനുചരനോട് തന്റെ സ്ഥാനത് പ്രവാചകനെ നിര്‍ത്തി തനിക്കു രക്ഷപെടുന്ന കാര്യം പറഞ്ഞപ്പോള്‍ പ്രവാചകന്റെ കാലില്‍ ഒരു മുള്ള് തരക്കുന്നതിനെക്കാള്‍ തനിക്കിഷ്ടം ഈ കുരിശാണെന്ന് മറുപടി പറഞ്ഞവരാണവര്‍. ഉഹ്ദില്‍ പ്രവാചകനെ സംരക്ഷിക്കാന്‍ ചുറ്റും മതില്‍ തീര്‍ത്തു എഴുപതോളം മുറിവുകളുമായി മരണം വരിച്ചവര്‍ ആണവര്‍. http://www.muhammadnabi.info/rasool/index.php?option=com_content&view=article&id=106&Itemid=116<<<<<<<<<<< താങ്കള്‍ തന്ന ലിങ്ക് ഞാന്‍ വായിച്ചു നോക്കി. അതില്‍ അടിക്കുറിപ്പായി മൊത്തം 49 റഫറന്‍സുകള്‍ എഴുത്തുകാരന്‍ കൊടുത്തിട്ടുണ്ട്. ഇസ്ലാമിന്‍റെ രണ്ടാം പ്രമാണം എന്നറിയപ്പെടുന്ന സ്വഹീഹായ ഹദീസുകളില്‍ നിന്നും (സ്വിഹാഹുസിത്ത:യില്‍ നിന്ന്) കൊടുത്തിട്ടുള്ള റഫറന്‍സുകള്‍ വെറും പന്ത്രണ്ടെണ്ണമാണ്. സീറകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉദ്ധരിച്ചിരിക്കുന്നത്. എം.എം. അക്ബറിന്‍റെ സൈറ്റ് അല്ലേ അത്? അക്ബറുമായി ഞങ്ങള്‍ ഒരു സംവാദത്തിനു എഗ്രിമെന്‍റ് എഴുതേണ്ട ഘട്ടം വരെ എത്തിയതാണ്. "ഖുര്‍ആനില്‍ നിന്നും സ്വഹീഹായ ഹദീസുകളില്‍ നിന്നും മാത്രമല്ലാതെ സീറകളില്‍ നിന്നോ താരീഖുല്‍ ഇസ്ലാം പോലുള്ള കൃതികളില്‍ നിന്നോ ഖുര്‍ആന്‍ തഫ്സീറുകളില്‍ നിന്നോ ഞങ്ങള്‍ ഉദ്ധരിക്കാന്‍ പാടില്ല" എന്ന ഒരു പിന്തിരിപ്പന്‍ വാദം അദ്ദേഹം ഉയര്‍ത്തിയത് കൊണ്ടാണ് എഗ്രിമെന്‍റ് എഴുതാന്‍ കഴിയാതെ പോയത്. ഞങ്ങളോട് സീറകളില്‍ നിന്നും ഉദ്ധരിക്കരുത് എന്ന് പറഞ്ഞ ആള്‍ ഇപ്പോള്‍ തന്‍റെ പ്രവാചകനെ മഹത്വവത്കരിക്കാന്‍ അതേ സീറകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്! ഇതിനെയാണ് ഇരട്ടത്താപ്പ്‌ എന്ന് പച്ച മലയാളത്തില്‍ പറയുന്നത്. എന്തായാലും അതൊക്കെ അവിടെ നില്‍ക്കട്ടെ, താങ്കള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമെന്നു അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് മാത്രം പറയട്ടെ. കാരണം കുറെ കാര്യങ്ങള്‍ ആ ലേഖനത്തില്‍ പറഞ്ഞു പോകുന്നുണ്ട് എന്നല്ലാതെ അവയ്ക്കൊന്നും തെളിവ് നല്‍കിയിട്ടില്ല എന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍ പെട്ടു കാണും എന്ന് വിശ്വസിക്കുന്നു. മാത്രമല്ല, അവര്‍ നല്‍കിയിരിക്കുന്ന തെളിവുകള്‍ വിശ്വസനീയമല്ല എന്ന് അവര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. 40-മത്തെ അടിക്കുറിപ്പ്‌ നോക്കുക: "40 .ബുഖാരി 1 :216 ,548 ,സാദുല്‍ മആദ് ൨:൨൪൬ 1 :350 -357 തുടങ്ങിയവയില്‍ നിന്ന് സംപ്ക്ഷിച്ചത് സ്രോതസ്സുകളില്‍ ഭിന്നതയുണ്ട് കൂടുതല്‍ ശരിയെന്നു തോന്നിയവ ചേര്‍ത്തിരിക്കുന്നു" കൂടുതല്‍ ശരിയെന്നുള്ള തോന്നലിന് അടിസ്ഥാനം എന്ത് മാനദണ്ഡമാണ്? ആര്‍ക്കാണ് ഇത് കൂടുതല്‍ ശരിയെന്നു തോന്നിയിരിക്കുന്നത്? തങ്ങളുടെ വാദമുഖങ്ങളോട് ഒത്തുചേര്‍ന്നു വരുന്നു എന്നുള്ളതല്ലാതെ വേറെ എന്ത് യോഗ്യതയാണ് ഈ റഫറന്‍സുകള്‍ കൂടുതല്‍ ശരിയെന്നു തീരുമാനിക്കാന്‍ ഇവര്‍ക്കുള്ളത്? ഇനി 35-മത്തെ അടിക്കുറിപ്പ്‌ നോക്കുക: "35 . താരീഖ് ഉമര്‍ ഇബ്‌നു ജൌസി :ഉമറിന്റെ ഇസ്‌ലാം ഇസ്‌ലാം സ്വീകരണവുമായി ബന്ധപ്പെട്ടു വെന്ന പല റിപ്പോര്‍ട്ട് കളും ഹദീസ് സ്വീകാര്യ - തിരസ്കാര മാനദണ്ടമനുസരിച്ച് സ്വീകാര്യ മല്ലെങ്കിലും പൊതുവേ സ്വീകാരിക്കാവുന്നതാണ് ." """""ഹദീസ് സ്വീകാര്യ - തിരസ്കാര മാനദണ്ടമനുസരിച്ച് സ്വീകാര്യമല്ലെങ്കിലും പൊതുവേ സ്വീകാരിക്കാവുന്നതാണ് """" എന്ന് പറയുന്നതിനേക്കാള്‍ വലിയ വിഡ്ഢിത്തം വേറെ എന്താണുള്ളത്? ആദ്യം ഒരു മാനദണ്ഡം ഉണ്ടാക്കുന്നു. പിന്നീട് തങ്ങള്‍ക്കു കിട്ടിയ തെളിവുകള്‍ ആ മാനദണ്ഡം അനുസരിച്ച് സ്വീകാര്യമല്ല എന്ന് തെളിയുന്നു. എന്നിട്ടും പറയുന്നത് അവ സ്വീകരിക്കാം എന്നാണു. ഇങ്ങനെയാണെങ്കില്‍ എന്തിനാണ് കൊട്ടിഗ്ഘോഷിച്ചു "ഹദീസ് സ്വീകാര്യ - തിരസ്കാര മാനദണ്ഡം" ഉണ്ടാക്കിയത്? ഇനി 26-മത്തെ അടിക്കുറിപ്പ്‌ നോക്കാം: "26 :ഗറാനീഖിന്റെ കഥ പറയുന്ന ഈ സംഭവത്തിന്റെ നിവേദനം തീര്‍ത്തും ദുര്‍ബലവും അസ്വീകാര്യവുമാണ്,ഇബ്‌നു സഅദ് ത്വബഖാതിയും ത്വബ്രി തന്‍റെ തഫ്സീറിലും ബൈഹഖി ദലാഇലുമാണ് ഇത് നിവേദനം ചെയ്തത് മൂന്നും ദുര്‍ബലമായ പരമ്പരകളാണ്.ഇബ്‌നു കഥീര്‍ അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ പറയുന്നു ഇവിടെ ഗറാനീഖിന്റെ കഥ പലരും ഉദ്ധരിച്ചിട്ടുണ്ട് പക്ഷെ സ്വീകാര്യമായ ഒരു നിവേദക ശ്രേണിയുംനാനതിനു കണ്ടിട്ടില്ല (3 :299 )ഖാദീഇയാദ് അശ്ശിഫ(2 :750 )മുതലുള്ള പുറങ്ങളില്‍ ഇതിനെ ഖണ്ഡിക്കുന്നു.എല്ലാറ്റിനും പുറമേ നിവേദനം ചെയ്ത പ്രമേയം ഖുരാനിനു വിരുദ്ധവുമാണ് .ഭാഷാ തത്വങ്ങള്‍ക്കും അവതരണ പശ്ചാത്തലത്തിനുമെല്ലാം ഈ കഥ തീര്‍ത്തും വിരുദ്ധ മാകയാല്‍ തികച്ചും അസ്വീകാര്യമാണെന്ന് പല പണ്ഡിതന്മാരും വിലയിരുത്തുന്നു വിശദീ കരണത്തിന്(സീറത്തുന്നബഹീ ഫീളോഹീ മസ്വാദിരില്‍ ആസ്വലിയ്യ :199 :205 വരെ നോക്കുക,വിവ)" 49-മത്തെ അടിക്കുറിപ്പും കൂടി നോക്കാം: "49 .ദു:ഖവര്‍ഷമെന്ന് നാമകരണം നബി(സ്വ)യില്‍ നിന്ന് ശരിയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല ഈ റിപ്പോര്‍ട്ട് ദുര്‍ബലമാണെന്ന് അല്‍ബാനി പറയുന്നു ദിഫാഉന്‍ ആനി ല്‍ ഹദീസി വസ്സീറ,പുറം 8 (സീറത്തുന്നബവി .........പുറം 225 .)വിവ." ദുര്‍ബ്ബലവും അസ്വീകാര്യവും വിവേദക പരമ്പര ഇല്ലാത്തതും സര്‍വ്വോപരി ഖുര്‍ആനിനു വിരോധവുമായ തെളിവുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് ഈ ലേഖനം എഴുതിയ ആള്‍ തന്‍റെ വാദങ്ങള്‍ സ്ഥാപിക്കുന്നത്. ഒരു അമുസ്ലീം ഇങ്ങനെയുള്ള തെളിവുകള്‍ ഉദ്ധരിച്ചു കൊണ്ട് മുഹമ്മദിനും ഇസ്ലാമിനും എതിരായി ഒരു ലേഖനം എഴുതിയാല്‍ നിങ്ങള്‍ അത് അംഗീകരിക്കുമോ? ഇല്ല എന്നാണെങ്കില്‍ ഇപ്രകാരമുള്ള തെളിവുകള്‍ വെച്ചുകൊണ്ട് മുഹമ്മദിനെയും ഇസ്ലാമിനെയും വെള്ളപൂശാന്‍ വേണ്ടി എഴുതിയിരിക്കുന്ന ലേഖനം ഞങ്ങള്‍ അംഗീകരിക്കണം എന്ന് പറയുന്നതിന്‍റെ യുക്തി എന്താണ്? ഇവിടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഉള്ള കാര്യങ്ങളെ പിന്താങ്ങുന്ന വിവരങ്ങള്‍ അവര്‍ തരുന്നുണ്ടുതാനും. ഉദാ:>>>നബി ജീവന്‍ രക്ഷിക്കാന്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്തിനു അനുചരര്‍ ഇത്രമേല്‍ പീഡനം സഹിക്കണം<<< എന്ന് താങ്കള്‍ ചോദിക്കുന്നു. മറുപടി ആ ലേഖനത്തില്‍ തന്നെയുണ്ട്: "അമ്മാര്‍ബിന്‍ യാസിര്‍, മഖ്സൂം ഗോത്രത്തിന്‍റെ അടിമയായിരുന്നു. അദ്ദേഹവും പിതാവും മാതാവും ഒന്നിച്ചു ഇസ്ലാം ആശ്ളേഷിച്ചു. മുശ്രിക്കുകള്‍ അബൂജഹലിന്‍റെ നേതൃത്വത്തില്‍ അവരെ നട്ടുച്ചനേരത്ത് ചുട്ടുപഴുത്ത മണല്‍ കാട്ടിലേക്ക് ഇറക്കിവിട്ടു പീഡിപ്പിച്ചു. അതുവഴി നടന്നുപോവുകയായിരുന്ന നബിതിരുമേനി ഇതുകാണാനിടയായി. അവിടുത്തേക്ക് ഇങ്ങനെ പറയാനല്ലാതെ കഴിയുമായിരുന്നില്ല. "യാസിര്‍ കുടുംബമേ ക്ഷമിക്കൂ! നിങ്ങളുടെ വാഗ്ദത്തസ്ഥാനം സ്വര്‍ഗമാണ്.'' യാസിര്‍ ഈ പീഢനത്തില്‍ മൃതിയടഞ്ഞു. സുമയ്യയുടെ ഗുഹ്യഭാഗത്ത് കുന്തമിറക്കി അബൂജഹല്‍ അവരെയും നിഷ്ഠൂരമായി വധിച്ചു. അങ്ങനെ ഈ വയോവൃദ്ധ ഇസ്ലാമിലെ ഒന്നാമത്തെ വനിതാ രക്തസാക്ഷിയായി. അമ്മാറിനെ ചുവന്ന പാറക്കഷ്ണം നെഞ്ചത്ത് വെച്ചും ശ്വാസം മുട്ടിച്ചും മര്‍ദിച്ചുകൊണ്ടേയിരുന്നു. ഇടക്കിടെ യജമാനന്‍ ആക്രോശിക്കും. 'മുഹമ്മദിനെ അധിക്ഷേപിക്കുകയും ലാത്തയെയും ഉസ്സയേയും അംഗീകരിക്കുകയും ചെയ്യുക' നിര്‍ബന്ധിതാവസ്ഥയില്‍ അതുപറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. പിന്നീട്, തന്റെ പ്രവൃത്തിയില്‍ മനസ്സ് നൊന്ത് ക്ഷമയാചിച്ച് കരഞ്ഞുകൊണ്ട് അദ്ദേഹം നബി(സ)യെ സമീപിച്ചു. അപ്പോള്‍ അതിനെകുറിച്ചു ആയത്ത് അവതരിച്ചു. "വിശ്വസിച്ചതിനുശേഷം തങ്ങളുടെ മനസ്സ് വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിതരായി അവിശ്വസിച്ചവര്‍.... (കള്ളവാദികളല്ല)'' (16:106) (10)" മുഹമ്മദ്‌ ജീവരക്ഷക്ക് വേണ്ടി കള്ളം പറയാന്‍ അനുവാദം കൊടുത്തു എന്ന് സമ്മതിക്കുന്ന ലേഖനമാണ് താങ്കള്‍ എനിക്ക് അയച്ചു തന്നിരിക്കുന്നത്. ഇത് തന്നെയാണ് ഞങ്ങളുടെ ലേഖനത്തില്‍ ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്. രണ്ടു കൂട്ടരും ഈ വിഷയത്തില്‍ യോജിക്കുന്നുവെങ്കില്‍ പിന്നെ എന്താണ് പ്രശ്നം?

    Leave a Comment