മുഹമ്മദും ന്യായപ്രമാണവും (ഭാഗം-2)
അനില്‍ കുമാര്‍ വി. അയ്യപ്പന്
യിസ്രായേലുമായി യാതൊരു സംബന്ധവുമില്ലാതിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ്. അടിമസ്ത്രീയായ ഹാഗരില്‍ ജനിച്ച യിശ്മായേലിന്റെ സന്തതി പരമ്പരയില്‍ പെട്ടതാണ് മുഹമ്മദ് എന്ന് ഇസ്ലാമ്യര്‍ പറയുന്നുണ്ടെങ്കിലും അതിനു യാതൊരു ചരിത്രത്തെളിവും ഇല്ല. മുഹമ്മദിന്റെ അബ്രഹാം മുതലുള്ള വംശാവലിരേഖ ഹാജരാക്കുവാന്‍ ഇന്നു വരെ ഒരൊറ്റ മുസ്ലിം പണ്ഡിതനും കഴിഞ്ഞിട്ടില്ല. അബ്രഹാമും യിശ്മായേലും കൂടി സൗദി അറേബ്യയില്‍ എത്തിയെന്നും മക്കയില്‍ കഅബ എന്നൊരു പള്ളി പണിതു എന്നും ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും അതിനും യാതൊരു ചരിത്രത്തെളിവും ഇല്ല.
അബ്രഹാമിന് എട്ടു മക്കള്‍ ആണ് ഉണ്ടായിരുന്നത്. (ഉല്പത്തി.16:15; 12:3; 25:2) ആദ്യഭാര്യ സാറയില്‍ വാഗ്ദത്ത സന്തതിയായ യിസഹാക്കും, സാറ മരിച്ചതിനു ശേഷം വിവാഹം കഴിച്ച കെതൂറയില്‍ (ഉല്പത്തി.25:1) ജനിച്ച സിമ്രാന്, യോക്ശാന്‍, മെദാന്‍, മിദ്യാന്‍, യിശ്ബാക്, ശുവഹ് എന്നിവരും സാറയുടെ ഈജിപ്ഷ്യ ദാസിയായ ഹാഗാറില്‍ (ഉല്പ.16:8) ജനിച്ച യിശ്മായേലും (ഉല്പ.16:11) ആണ് ആ എട്ടു മക്കള്‍. സാറയും സാറയുടെ കാലശേഷം പരിഗ്രഹിച്ച കെതൂറയും മാത്രമാണ് അബ്രഹാമിന്റെ നിയമപ്രകാരമുള്ള ഭാര്യമാര്‍. ഈ നിയമപ്രകാരമുള്ള ഭാര്യമാരില്‍നിന്ന് ജനിച്ച മക്കള്‍ക്ക് മാത്രമേ അബ്രഹാമിന്റെ പിന്തുടര്ച്ച അവകാശപ്പെടാനുള്ള യോഗ്യതയുള്ളൂ. അതില്‍ത്തന്നെ ദൈവിക വാഗ്ദത്ത സന്തതിയായ ‘യിസഹാക്കില്‍ നിന്നുള്ളവര്‍ മാത്രമാണു അബ്രഹാമിന്റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നത്.’ (ഉല്പത്തി.21:12)
‘യിസഹാക്ക് ജനിച്ചതിനു ശേഷം അവന്റെ മുലകുടി മാറിയ നാളില്‍ അബ്രഹാം ഒരു വലിയ വിരുന്നു കഴിച്ചു. മിസ്രയീമ്യദാസി ഹാഗാര്‍ അബ്രഹാമിന് പ്രസവിച്ച മകന് പരിഹാസി എന്ന് സാറ കണ്ടു അബ്രാഹമിനോട്: ഈ ദാസിയേയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകന് എന്റെ മകന് യിസഹാക്കിനോട് കൂടെ അവകാശിയാകരുത് എന്ന് പറഞ്ഞു. അബ്രഹാമിന് ഇത് അനിഷ്ടകരമായിരുന്നെങ്കിലും ദൈവം പറഞ്ഞതനുസരിച്ച് ദാസിയേയും മകനെയും പുറത്താക്കിക്കളഞ്ഞു. എങ്കിലും അബ്രഹാമിന്റെ മകന് എന്ന പരിഗണനയാല്‍ ദൈവം ബാലനെ വലിയ ജാതിയാക്കുമെന്നു അബ്രഹാമിനോട് പറഞ്ഞു, അവന് പാരാന്‍ മരുഭൂമിയില്‍ പാര്‍ത്തു. വളര്‍ന്നപ്പോള്‍ അവന്റെ അമ്മ അവനു മിസ്രയീം ദേശത്ത് നിന്ന് ഒരു ഭാര്യയെ കൊണ്ടുവന്നു.’ (ഉല്പത്തി. 21:8-21)
ഇതാണ് യിസഹാക്കിനെക്കുറിച്ചുള്ള വിവരണം. ഇതിലെങ്ങും അബ്രഹമോ മകനോ മക്കയില്‍ വന്നതായി ഒരു സൂചനയുമില്ല. അബ്രഹാം പ്രയാണം ചെയ്ത ദേശങ്ങളുടെ വ്യക്തമായ വിവരണം ബൈബിള്‍ നല്‍കുന്നുണ്ട്. കനാനില്‍നിന്ന് പത്തെഴുന്നൂറ്റന്പതു മൈല്‍ ദൂരെ കിടക്കുന്ന മക്കയില്‍ അബ്രഹാം പോയതായി ബൈബിളിലോ പുറത്തുള്ള പുരാതനമായ ഒരു ചരിത്രരേഖയിലോ പറയുന്നില്ല.
അബ്രഹാം ഹാഗാരിനെയും മകനെയും പുറത്താക്കിയതിനു ശേഷമാണ് അവര്‍ മെക്കയിലേക്ക് പോയത് എന്ന് ചിലര്‍ വാദിക്കുന്നു. പാരാന്‍ മെക്കയുടെ അടുത്തുള്ള സ്ഥലമായിരുന്നത്രേ! യുക്തിക്ക് നിരക്കാത്ത വാദമാണിത്. ഈജിപ്റ്റ് സ്വദേശിയായ ഒരു അടിമ സ്ത്രീയെ കനാനിലേക്ക് കൊണ്ട് വരുന്നു. ചില വര്‍ഷങ്ങള്‍ക്കുശേഷം അവളെയും മകനെയും അവളുടെ യജമാനന് കനാനിലെ വീട്ടില്‍നിന്ന് ഇറക്കി വിടുന്നു. ഈ അടിമസ്ത്രീ ബാലനായ തന്റെ മകനെയും കൊണ്ട് തന്റെ സ്വന്തക്കാരും ബന്ധക്കാരും പരിചയക്കാരുമുള്ള, തനിക്കു മനസ്സിലാകുന്ന ഭാഷ സംസാരിക്കുന്ന ജനങ്ങളുള്ള, തനിക്കു സുപരിചിതമായ തന്റെ സ്വദേശത്തേക്ക് തിരിച്ചു പോകുമോ, അതോ തനിക്കു തീര്‍ത്തും അപരിചിതമായ ജനങ്ങളുള്ള, ഭാഷപോലും അറിയാത്ത, തന്റെ സ്വദേശത്ത് നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ദേശത്തേക്ക് പ്രവാസിയായി പോകുമോ? വായനക്കാര്‍ ചിന്തിക്കുക! ‘അവന് വളര്‍ന്നപ്പോള്‍ അവന്റെ അമ്മ അവനു ഈജിപ്തില്‍ നിന്ന് ഭാര്യയെ കൊണ്ടുവന്നു’ എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ഹാഗാര്‍ ഈജിപ്തിനോടടുത്ത പ്രദേശത്താണ് യിശ്മായേലിനോപ്പം താമസിച്ചിരുന്നതെന്ന് പകല്‍ പോലെ വ്യക്തം!!
ഇങ്ങനെ അബ്രഹമുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഒരു ജന വിഭാഗത്തില്‍ ജനിച്ചു വളര്‍ന്ന മുഹമ്മദിന് ന്യായപ്രമാണം അനുസരിക്കേണ്ട യാതൊരു ബാധ്യതയുമില്ല എന്നതാണ് സത്യം. എങ്കിലും ശ്രീ. മുഹമ്മദ് ഈസാ തന്റെ പുസ്തകത്തില്‍ വാദിക്കുന്നത് മുഹമ്മദ് മോശെയുടെ ന്യായപ്രമാണം അനുഷ്ഠിച്ചിരുന്നെന്നും ആ ന്യായപ്രമാണം അനുസരിച്ചാണ് ഇസ്ലാം മതം സ്ഥാപിച്ചതെന്നുമത്രേ!!
ഖുറാനില്‍ അള്ളാഹു ന്യായപ്രമാണം നല്‍കിയിട്ടുണ്ടോ?
പത്തു കല്പനകളോ അനുബന്ധമായി നല്കപ്പെട്ട 603 കല്പനകളോ ഉള്‍പെട്ട ന്യായപ്രമാണം 6666 വചനങ്ങളുള്ള ഖുറാനില്‍ ഒരിടത്തുമില്ല. എന്ന് മാത്രമല്ല, ന്യായപ്രമാണത്തിലെ വിശുദ്ധമായ (റോമ.7:12) ധാര്‍മ്മിക നിയമങ്ങള്‍ക്ക് എതിരായ അനേകം കല്പനകള് അള്ളാഹു മുഹമ്മദ് വഴി നല്‍കിയിട്ടുമുണ്ട്. (അവ നമുക്ക് വഴിയെ പരിശോധിക്കാം). ന്യായപ്രമാണമേ ലഭിച്ചിട്ടില്ലാത്ത ഇവര്‍ ന്യായപ്രമാണം അനുഷ്ഠിക്കണമെന്നും പറഞ്ഞു ബഹളം കൂട്ടുന്നതും ശ്രീ.മുഹമ്മദ് ഈസാ അതിനു ഓശാന പാടുന്നതും കാണുമ്പോള്‍ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നല്ല നേരം പോക്കിനുള്ള വകയുണ്ടെന്നു സമ്മതിക്കാതെ തരമില്ല.
മുഹമ്മദ് ന്യായപ്രമാണം അനുസരിച്ചിരുന്നോ?
നമുക്ക് ഓരോന്നോരോന്നായി പരിശോധിച്ച് നോക്കാം.
1) പരിഛേദന: യഹോവ മോശെ മുഖാന്തിരം യിസ്രായേല്‍മക്കള്‍ക്ക് ന്യായപ്രമാണം നല്‍കുന്നതിനും 400 വര്‍ഷം മുന്‍പാണ് (ഉല്പത്തി.15:13-16) യഹോവയായ ദൈവം തന്റെ സ്നേഹിതനായ (യാക്കോബ് 2:23) അബ്രാമിന്റെ പേര് അബ്രഹാം എന്ന് മാറ്റിയതിനു ശേഷം പരിഛേദന എന്ന നിയമം കൊടുക്കുന്നത്. (അബ്രാം എന്നതിന് ‘ജനതകള്‍ക്ക് പിതാവ്’ എന്നര്‍ത്ഥം. അബ്രഹാം എന്നതിന് ‘ബഹുജനതകള്‍ക്ക് പിതാവ്’ എന്നാണര്‍ത്ഥം. അബ്രഹമില്‍നിന്ന് ധാരാളം ജനതകള്‍ ഉത്ഭവിക്കും എന്നാണു ഈ പേര് മാറ്റത്തിലൂടെ ദൈവം വെളിപ്പെടുത്തിയത് . അബ്രഹാമിനും അബ്രഹാമിന്റെ ശേഷം അവന്റെ സന്തതിക്കും ദൈവത്തിനും മദ്ധ്യേയുള്ളതും അവര്‍ പ്രമാണിക്കേണ്ടതുമായ പരിഛേദന എന്ന നിയമത്തിലെ വ്യവസ്ഥകള്‍ ഇപ്രകാരമായിരുന്നു:
a) തലമുറ തലമുറയായി പുരുഷ പ്രജയൊക്കെയും പരിഛേദനയേല്‍ക്കണം (ഉല്പത്തി.17:10)
b) എട്ടാം ദിവസമാണ് പരിഛേദനയേല്‍ക്കേണ്ടത്. (ഉല്പത്തി.17:12)
c) വീട്ടിലുള്ള എല്ലാ പുരുഷ സന്തതികളും പരിഛേദനയേല്‍ക്കണം (ഉല്പത്തി.17:12)
d) പരിഛേദനയേല്‍ക്കാത്തവനെ ജനത്തില്‍ നിന്ന് ഛേദിച്ചു കളയണം. (ഉല്പത്തി.17:12 )
ഒന്നാം ദിവസം മുതല്‍ ഏഴാം ദിവസത്തിനുള്ളിലോ ഒമ്പതാം ദിവസം മുതലുള്ള ഏതു ദിവസത്തിലോ പരിഛേദനയേറ്റാലും അത് ദൈവിക നിയമത്തിനു എതിരാണ്. കൃത്യം എട്ടാം ദിവസം തന്നെ പരിഛേദനയേറ്റെങ്കില്‍ മാത്രമേ അത് ദൈവിക ന്യായപ്രമാണത്തിന് അനുസൃതമാകുകയുള്ളൂ. മുഹമ്മദ് എട്ടാം ദിവസം പരിഛേദന ഏറ്റതായി ഒരു തെളിവും ഖുറനിലോ ഹദീസിലോ ഇല്ല.
സ്ത്രീ പുരുഷന്മാര് പരിഛേദന ഏറ്റതിനെക്കുറിച്ച് ധാരാളം കഥകള്‍ ഹദീസുകളില്‍ ഉണ്ടെങ്കിലും മുഹമ്മദിന്റെ പരിഛേദനയെക്കുറിച്ച് ഹദീസ് രചയിതാക്കള്‍ മറന്നു പോയെന്നു തോന്നുന്നു. പ്രബലരായ സ്വഹാബിമാരുടെ പരിഛേദനയെക്കുറിച്ചും അവര്‍ വായ തുറക്കുന്നില്ല.
ഇവിടെ ഒരു കാര്യം നാം ഓര്‍ക്കണം, മോശെയുടെ ന്യായപ്രമാണവും പരിഛേദനയും പ്രസംഗിക്കാനാണ് ഈസാ നബി വന്നതെന്നും ഈസാ നബിയുടെ ആ സന്ദേശത്തെ അട്ടിമറിച്ചു ഇന്ന് കാണുന്ന ക്രിസ്റ്റ്യാനിറ്റിക്കും പുതിയ നിയമത്തിനും രൂപം കൊടുത്തത് പൗലോസ് ആണെന്നും പൗലോസ് ചെയ്ത ഈ വഞ്ചനയ്ക്ക് പരിഹാരം വരുത്തി മോശെയുടെ ന്യായപ്രമാണവും പരിഛേദനയും പുന:സ്ഥാപിക്കാന്‍ ആണ് മുഹമ്മദ് വന്നതെന്നുമാണ് ശ്രീ. മുഹമ്മദ് ഈസാ വാദിക്കുന്നത്. പക്ഷെ എന്ത് ചെയ്യാം, ഇതെല്ലാം പുന:സ്ഥാപിക്കാന്‍ വന്നയാളോട് പരിഛേദന ഏല്ക്കണമെന്നു പറയാന്‍ പോലും അല്ലാഹു മറന്നു പോയി!!
നിങ്ങള്‍ പരിഛേദനയേല്‍ക്കണം എന്ന് പറയുന്ന ഒരൊറ്റ ആയത്ത് പോലും ഖുറാനില്‍ ഇല്ല. ശബ്ബത്ത് ആചരിക്കുക, മൃഗങ്ങളുടെ മേദസ്സും ഒട്ടക മാംസവും ഭക്ഷിക്കാതിരിക്കുക തുടങ്ങി ബൈബിളിലുള്ള അനേകം കാര്യങ്ങള്‍ മുസ്ലിങ്ങള്‍ നിഷേധിക്കുമ്പോള്‍ ബൈബിളിലുള്ളതും ഖുറാനില്‍ ഇല്ലാത്തതുമായ പരിഛേദന മാത്രം തങ്ങള്‍ക്കു വേണം എന്ന് മുസ്ലിങ്ങള്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തുകൊണ്ട്??
അതില്‍ തന്നെ വേറെ ഒരു കാര്യം ബൈബിള്‍ അനുശാസിക്കാത്ത സ്ത്രീകളുടെ പരിഛേദന മുഹമ്മദ് അനുശാസിച്ചു എന്നതാണ്. സ്വഹീഹ് ഹദീസുകളില്‍ ഒന്നായ സുനാന്‍ അബുദാവൂദില്‍ നിന്ന്:
“narrated Umm Atiyyah al-Ansariyyah: ‘A woman used to perform sircumcision in Madina. The prophet (pbuh) said to her: do not cut severely as that is better for a woman and more desirable for a husband.” (Sunan Abu Dawud, book 41, hadees number 5251).
മുകളില്‍ പറഞ്ഞ ഈ ഹദീസ് അനുസരിച്ച് മുസ്ലീം സ്ത്രീകള്‍ പരിഛേദനയേല്‍ക്കേണ്ടത് പുരുഷന് ലൈംഗികസുഖം കിട്ടാന്‍ വേണ്ടിയാണെന്ന് വ്യക്തം. യഹോവയായ ദൈവം പരിഛേദന നല്‍കിയതിന്റെ ഉദ്ദേശ്യം എന്താണെന്ന് പോലും സര്‍വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിനോ അല്ലാഹുവിന്റെ പ്രവാചകനോ അറിയില്ലായിരുന്നു എന്ന് ചുരുക്കം!!! (തുടരും….)