About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണ്!!!

     

    “അവതരിപ്പിക്കപ്പെട്ട അവസ്ഥയില്‍ തന്നെ സംരക്ഷിക്കപ്പെട്ടു പോരുന്ന ലോകത്തെ ഒരേയൊരു ഗ്രന്ഥം” എന്ന് ഖുര്‍ആനെക്കുറിച്ച് പല മുസ്ലീം സുഹൃത്തുക്കളും അഭിമാനത്തോടെ പ്രസ്താവിക്കുന്നത് കാണാന്‍ ഇടയായി. ഒന്നുകില്‍ അവര്‍ ഖുര്‍ആന്‍റെ ചരിത്രമറിയാതെ സംസാരിക്കുന്നു, അല്ലെങ്കില്‍ മന:പൂര്‍വ്വം ആള്‍ക്കാരെ വഞ്ചിക്കാന്‍ ശ്രമിക്കുന്നു. ഇതാ, കേരളത്തിലെ പ്രമുഖ ഇസ്ലാം പണ്ഡിതന്‍ ‘ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍’ രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്ത “ഖുര്‍ആന്‍ തജ് വീദ്‌ വിജ്ഞാന പുനരുദ്ധാരണം” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ :

     

    “40 കൊല്ലം (ഹിജ്റ എഴുപതു) വരെ യാതൊരു പരിഷ്കരണവും സംഭവിച്ചിട്ടില്ലാത്ത ഉസ്മാനി മുസ്വ്ഹഫിലായിരുന്നു ജനങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത്.

     

    ഈ കാലത്ത് ഇസ്ലാം തഴച്ചു വളരുകയും പല അറബി സമൂഹങ്ങളും കൂട്ടമായിത്തന്നെ ഇസ്ലാമിലേക്ക് വരികയും ചെയ്തു. അറബികളും അനറബികളും കലര്‍ന്നുള്ള ജീവിതമായിത്തീര്‍ന്നതോടുകൂടി ഖുര്‍ആന്‍റെ ഉച്ചാരണത്തില്‍ പിശക് വരാനും തുടങ്ങി.

     

    മറ്റൊരു പ്രത്യേക സംഭവം കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മുആവിയ (റ) വിന്‍റെ ഭരണകാലത്ത് ബസറയിലെ അമീറായിരുന്ന സിയാദിബ്നു അബീഹിയുടെ മകന്‍ ഉബൈദുല്ലാഹ് പിശകായി ഖുര്‍ആന്‍ ഓതുന്നതായി സിയാദിന് അറിവ് കിട്ടി. ഉടനെ അദ്ദേഹം അബുല്‍ അസ് വദുദ്ദ അലി(റ) വിനെ വിളിച്ചു ഖുര്‍ആന്‍ പാരായണത്തില്‍ പിശക് സംഭവിക്കാതിരിക്കാനുള്ള എന്തെങ്കിലും പരിഷ്കരണം വരുത്തണമെന്നാവശ്യപ്പെട്ടു. പക്ഷേ അബുല്‍ അസ് വദ് അതിനു വിസമ്മതിച്ചു. സ്വഹാബത്ത് എഴുതിവെച്ച മുസ്ഹഫില്‍ എന്തെങ്കിലും പരിഷ്കരണം വരുത്തുന്നത് വളരെ സൂക്ഷിച്ചു വേണമല്ലോ എന്ന നിലപാടായിരിക്കാം വിസമ്മതത്തിനു കാരണം.

     

    എന്നാല്‍ സിയാദ്‌ ഒരു തന്ത്രം പ്രയോഗിച്ചു. അബുല്‍ അസ് വദ് നടക്കാറുള്ള വഴിയില്‍ വെച്ച് പിശകായി ഖുര്‍ആന്‍ ഓതാന്‍ ഒരാളെ ഏര്‍പ്പാട് ചെയ്തു. അബുല്‍ അസ് വദ് കേള്‍ക്കുമാറ്‌ അയാള്‍  ഖുര്‍ആന്‍ ഓതി. (“ബഹുദൈവ വിശ്വാസികളില്‍നിന്ന്  അല്ലാഹുവും അവന്‍റെ ദൂതരും വിമുക്തരാണ് എന്നതിന് പകരം ബഹുദൈവ വിശ്വാസങ്ങളില്‍ നിന്നും അവന്‍റെ ദൂതരില്‍നിന്നും അല്ലാഹു വിമുക്തനാണ്” എന്നാണു അയാള്‍ ഓതിയത്‌ എന്ന് അറബിയില്‍ കൊടുത്തിട്ടുണ്ട്)

     

    ഉടന്‍ അദ്ദേഹം സിയാദിന്‍റെ അടുത്തു പാഞ്ഞെത്തി, താങ്കളുടെ അപേക്ഷ ഞാന്‍ സ്വീകരിച്ചു എന്ന് പറയുകയായിരുന്നു.

     

    അനന്തരം വിശ്വസ്തനും ബുദ്ധിമാനുമായ ഒരു എഴുത്തുകാരനെ വരുത്തി. ചുകപ്പ് മഷിയും തയ്യാറാക്കി. ആ എഴുത്തുകാരനോട് അബുല്‍ അസ് വദ് പറഞ്ഞു: “നീ കറുപ്പ് മാഷിയിലുള്ള മുസ്വഹഫ്‌ എടുക്കണം. ഞാന്‍ ഓതുന്നത് ശ്രദ്ധിക്കുക. ഞാന്‍ സാവധാനം ഓതാം. രണ്ടു ചുണ്ടും ഞാന്‍ തുറന്നാല്‍ ആ അക്ഷരത്തിന്‍റെ മുകളില്‍ ഒരു ചുവപ്പ് പുള്ളി കൊടുക്കണം. ചുണ്ട് പൂട്ടുന്ന അക്ഷരത്തിന്‍റെ മുമ്പില്‍ മുകളിലായി ഒരു പുള്ളിയും, ചുണ്ട് താഴ്ത്തുന്ന അക്ഷരത്തിന്‍റെ ചുവടെ ഒരു പുള്ളിയും കൊടുക്കണം. അബുല്‍ അസ് വദ് പാരായണം ആരംഭിച്ചു. ഓരോ പേജും പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം അത് പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്തു.

     

    ഇപ്രകാരം ‘ഫാതിഹ’ മുതല്‍  ‘നാസ്’ വരെ മുഴുവിച്ചു. സുകൂനിന്ന് അടയാളം ഒന്നും കൊടുത്തിരുന്നില്ല. ഇതാണ് ആദ്യത്തെ പരിഷ്കരണം. ഇങ്ങനെ  റസ്മുല്‍ ഖുര്‍ആന്‍ കറുപ്പ് മഷിയിലും പരിഷ്കരണങ്ങളെല്ലാം ചുകപ്പ് മഷിയിലും ആയിരുന്നു.

     

    അന്ന് മുതല്‍ ജനങ്ങള്‍ ഈ രൂപത്തില്‍ മുസ്വഹഫ്‌ എഴുതാന്‍ തുടങ്ങി” (ഖുര്‍ആന്‍ തജ് വീദ്‌, വിജ്ഞാന പുനരുദ്ധാരണം, പുറം 184,185)

     

    “കാലചക്രം കറങ്ങി. അബുല്‍ അസ് വദിന്‍റെ ശിഷ്യന്‍ (ഇമാമുല്‍ അറബിയ്യാ എന്ന അപരനാമത്തില്‍  പ്രസിദ്ധനായ) ഇമാം ഖലീലി (റ) വിന്‍റെ കാലം വന്നപ്പോള്‍ വീണ്ടും പരിഷ്കരണം ആവശ്യമായി വന്നു. ആകയാല്‍ ഇന്ന് മുസ്ഹഫില്‍ കാണുന്ന ഹറകത്ത്, ശദ്ദ്, മദ്ദ്, ഹംസ് ഇതെല്ലാം നല്‍കിയത് ഇമാം ഖലീല്‍ (റ) ആണ്.” (ഖുര്‍ആന്‍ തജ് വീദ്‌ വിജ്ഞാന പുനരുദ്ധാരണം, പുറം 187).

     

    “ഹിജ്റ 1113-ല്‍ ജര്‍മ്മനിയിലെ ഹോംബര്‍ഗ്ഗിലാണ് ആദ്യമായി മുസ്വഹഫ് അച്ചടിച്ചത്. മുസ്വഹഫ് അച്ചടിയില്‍ വന്നതോടെ എല്ലാം കറുപ്പ് മഷിയില്‍ തന്നെയായി, കയ്യെഴുത്ത് അവസാനിച്ചു.” (ഖുര്‍ആന്‍ തജ് വീദ്‌ വിജ്ഞാന പുനരുദ്ധാരണം, പുറം 190).

     

    ഞങ്ങളുടെ ചോദ്യം ഇതാണ്: അബുല്‍ അസ് വദിനും അദ്ദേഹത്തിന്‍റെ ശിഷ്യനും എന്ത് അധികാരമാണ് ഇപ്രകാരം ഖുര്‍ആനില്‍  മാറ്റം വരുത്തുവാന്‍ ഉണ്ടായിരുന്നത്? ഇവര്‍ മാറ്റം വരുത്തിയത് പോലെതന്നെയാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നത് എന്ന് എങ്ങനെ അറിയാം? ജിബ്രീല്‍ ഇവര്‍ക്കും വഹിയ്‌ കൊടുത്തോ? ഇപ്രകാരം ഒരു മാറ്റം ഖുര്‍ആനില്‍ വരുത്തണമെന്ന് അല്ലാഹുവിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ അബുല്‍ അസ് വദിന്‍റെ മനസ്സ് മാറ്റാന്‍ എന്തിനാണ് സിയാദിന് തന്ത്രം പ്രയോഗിക്കേണ്ടി വന്നത്? അബുല്‍ അസ് വദിന്‍റെ മനസ്സില്‍ അങ്ങനെയൊരു ബോധ്യം അല്ലാഹുവിന് കൊടുത്താല്‍ മതിയായിരുന്നില്ലേ?

     

    ഏറ്റവും വലിയ ചോദ്യം ഇതൊന്നുമല്ല. അത് ഇതാണ്:

     

     ഇങ്ങനെ കാലാകാലങ്ങളില്‍ പണ്ഡിതന്മാരാല്‍ മാറ്റം വരുത്തപ്പെട്ട ഈ ഖുര്‍ആനെ “അവതരിപ്പിക്കപ്പെട്ട അവസ്ഥയില്‍ തന്നെ സംരക്ഷിക്കപ്പെട്ടു പോരുന്ന ലോകത്തെ ഒരേയൊരു ഗ്രന്ഥം” എന്ന് പറഞ്ഞു ഇക്കാര്യത്തപ്പറ്റി അറിവില്ലാത്ത മുസ്ലീങ്ങളെയും മറ്റു മതവിഭാഗങ്ങളില്‍പ്പെട്ട ആളുകളെയും ഇസ്ലാമിക പണ്ഡിതന്മാര്‍ വഞ്ചിക്കുന്നതെന്തുകൊണ്ട്? 

    17 Comments on “ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണ്!!!”

    • 31 July, 2012, 17:41

      ഇതെല്ലാം നല്ല പോയിന്റുകള്‍ ആണ്… ഇത് കൂടാതെ തന്നെ ഖുറാന്റെ ചരിതത്രത്തില്‍ നിന്ന് ഖുര്‍ആന്‍ തിരുത്തപെട്ടു എന്ന് പറയാന്‍ പല കാരണവും ഉണ്ട് എന്ന് അറിയുമായിരിക്കുമല്ലോ … എന്തായാലും, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ..

    • 6 November, 2012, 8:54

      It’s posts like this that make surfing so much plaeusre

    • Sunny
      3 September, 2012, 3:04

      God bless you Anil bro . Eee articles valare prayoganam aanu.

    • Shajil
      19 September, 2012, 19:32

      It is stated that earlier ഖുര്‍ആന്‍ was written in both red and black colour later it was changed to onlu black colour. it is not change in text.
      “സുകൂനിന്ന് അടയാളം ഒന്നും കൊടുത്തിരുന്നില്ല. ഇതാണ് ആദ്യത്തെ പരിഷ്കരണം.” it is just change in writing style.
      “വീണ്ടും പരിഷ്കരണം ആവശ്യമായി വന്നു. ആകയാല്‍ ഇന്ന് മുസ്ഹഫില്‍ കാണുന്ന ഹറകത്ത്, ശദ്ദ്, മദ്ദ്, ഹംസ് ഇതെല്ലാം നല്‍കിയത് ഇമാം ഖലീല്‍ (റ) ആണ്.” (ഖുര്‍ആന്‍ തജ് വീദ്‌ വിജ്ഞാന പുനരുദ്ധാരണം, പുറം 187). it is also adding symbols for easy reading . it is also not change in text. Ask any one who know about Arabic language.

    • ihsankm
      1 November, 2012, 5:56

      ഈ വിവരണങ്ങളില്‍ നിന്നും ക്വുര്‍ആന്‍ തിരുത്തപ്പെട്ടു എന്ന് മനസ്സിലാക്കിയവന്റെ ബുദ്ധി അപാരം തന്നെ!!!.തെറ്റ് കൂടാതെ എളുപ്പം വായിക്കാനുള്ള സൌകര്യത്തിനു വേണ്ടി അക്ഷരങ്ങള്‍ക്ക് symbols കൊടുത്തതാണെന്ന് നിങ്ങള്‍ ഇവിടെ ഉദ്ധരിച്ച ഭാഗങ്ങളില്‍ നിന്നും തന്നെ എളുപ്പം മനസ്സിലാക്കാവുന്നതല്ലേ

    • sathyasnehi
      7 November, 2012, 5:29

      <<തെറ്റ് കൂടാതെ എളുപ്പം വായിക്കാനുള്ള സൌകര്യത്തിനു വേണ്ടി അക്ഷരങ്ങള്‍ക്ക് symbols കൊടുത്തതാണെന്ന് നിങ്ങള്‍ ഇവിടെ ഉദ്ധരിച്ച ഭാഗങ്ങളില്‍ നിന്നും തന്നെ എളുപ്പം മനസ്സിലാക്കാവുന്നതല്ലേ>>

      അറബി അക്ഷരങ്ങളുടെ പ്രത്യേകത അറിയില്ലേ? ഒരു വള്ളിയോ പുള്ളിയോ കുത്തോ കോമയോ ഇട്ടിട്ടാണ് അറബിയില്‍ അക്ഷരങ്ങള്‍ക്ക് അര്‍ത്ഥവ്യത്യാസം വരുത്തുന്നത്. അപ്പോള്‍ ഞങ്ങളുടെ ചോദ്യം ഇതാണ്: അബുല്‍ അസ് വദിനും അദ്ദേഹത്തിന്‍റെ ശിഷ്യനും എന്ത് അധികാരമാണ് ഇപ്രകാരം ഖുര്‍ആനില്‍ മാറ്റം വരുത്തുവാന്‍ ഉണ്ടായിരുന്നത്? ഇവര്‍ മാറ്റം വരുത്തിയത് പോലെതന്നെയാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നത് എന്ന് എങ്ങനെ അറിയാം? ജിബ്രീല്‍ ഇവര്‍ക്കും വഹിയ്‌ കൊടുത്തോ? ഇപ്രകാരം ഒരു മാറ്റം ഖുര്‍ആനില്‍ വരുത്തണമെന്ന് അല്ലാഹുവിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ അബുല്‍ അസ് വദിന്‍റെ മനസ്സ് മാറ്റാന്‍ എന്തിനാണ് സിയാദിന് തന്ത്രം പ്രയോഗിക്കേണ്ടി വന്നത്? അബുല്‍ അസ് വദിന്‍റെ മനസ്സില്‍ അങ്ങനെയൊരു ബോധ്യം അല്ലാഹുവിന് കൊടുത്താല്‍ മതിയായിരുന്നില്ലേ?

      ഏറ്റവും വലിയ ചോദ്യം ഇതൊന്നുമല്ല. അത് ഇതാണ്:

      ഇങ്ങനെ കാലാകാലങ്ങളില്‍ പണ്ഡിതന്മാരാല്‍ മാറ്റം വരുത്തപ്പെട്ട ഈ ഖുര്‍ആനെ “അവതരിപ്പിക്കപ്പെട്ട അവസ്ഥയില്‍ തന്നെ സംരക്ഷിക്കപ്പെട്ടു പോരുന്ന ലോകത്തെ ഒരേയൊരു ഗ്രന്ഥം” എന്ന് പറഞ്ഞു ഇക്കാര്യത്തപ്പറ്റി അറിവില്ലാത്ത മുസ്ലീങ്ങളെയും മറ്റു മതവിഭാഗങ്ങളില്‍പ്പെട്ട ആളുകളെയും ഇസ്ലാമിക പണ്ഡിതന്മാര്‍ വഞ്ചിക്കുന്നതെന്തുകൊണ്ട്?

      കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റ്‌ വായിക്കുക: http://www.sathyamargam.org/?p=543

    • maji
      2 November, 2012, 10:12

      സഹോദരരെ, ഇവിടെ വിവരിച്ചിട്ടുള്ള പ്രധാന കാര്യം ഹരകതുകളും സുകൂനും നല്‍കിയതാണ് ഖുര്‍ആനില്‍ വരുത്തിയ മാറ്റം എന്നാ രീതിയിലാണ്. അത് അതിന്റെ വാക്കുകളില്‍ മാറ്റം വരുത്തുന്നില്ല എന്ന് മനസിലാക്കുക. നിങ്ങള്‍ ഖുറാന്റെ അറബി പതിപ് കണ്ടിട്ടുണ്ടാകും, അതില്‍ അക്ഷരങ്ങള്‍ക്ക് മുകളിലും താഴെയും കൊടുത്തിട്ടുള്ള വരകളാണ് ഹര്കതുകള്‍. വാക്കുകളുടെ സ്വര രൂപം വ്യക്തമാക്കാനാണ് അവ ഉപയോഗിക്കുന്നത്. അവ ഇല്ലാതെ തന്നെ അറബി അറിയുന്നവര്‍ക്ക് വായിക്കാനാകും . അനരബികള്‍ക്ക് വേണ്ടിയാണു സത്യത്തില്‍ ഇത് വേണ്ടി വന്നത്. ഇത് ബോധ്യമാവാന്‍ അറബി ന്യുസ് പേപര്‍ എടുത്തു നോകിയാല്‍ മതി. അതില്‍ ഖുര്‍ആനില്‍ കാണുന്ന പോലെ ഹര്കതുകള്‍(അക്ഷരങ്ങള്‍ക്ക് മുകളിലും താഴെയും ഉള്ള വരകള്‍) കാണില്ല. എന്റെ കൃസ്തീയ സഹോദരങ്ങള്‍ തെറ്റിധരിച്ചിരിക്കും എന്നതിനാലാണ് ഇത് സൂചിപ്പിക്കുന്നത്.

    • 7 November, 2012, 1:11

      Deadly accurtae answer. You’ve hit the bullseye!

    • 2 February, 2013, 16:58

      These topics are so confusing but this hleped me get the job done.

    • vipin
      13 May, 2014, 9:38

      നല്ല ലേഖനം. തിരുത്തപ്പെടും എന്ന് തൂനിയിരുന്നെകില്‍ എന്തിനാണ് ദൈവം പുസ്തകം എഴുതാന്‍ മനുഷ്യനെ ഏല്‍പ്പിച്ചത്! ഒറിജിനല്‍ ഖുറാന്‍ ദൈവത്തിനു തന്നെ ഉണ്ടാകി ഭൂമിയില്‍ എത്തിച്ചാല്‍ പോരായിരുന്നോ ?

    • Manoj varghese
      20 November, 2014, 10:54

      Brother  excellent

    • Remya Raveendran
      8 February, 2015, 23:08

      Its an excellent answer ..

    • salman
      10 April, 2015, 14:02

      എന്തായാലും ഒരു കാരൃം മനസ്സിലായി  ഈ ലേഖനം ഇട്ട  സുഹൃത്തിന്  ഖുർആൻ പോയിട്ട്  അറബി  ഭാഷ പോലും  അറിയില്ലെന്ന്….

    • sathyasnehi
      3 September, 2016, 2:21

      അറബി എഴുതാനും വായിക്കാനും അറിഞ്ഞാലേ ഖുര്‍ആനെ വിമര്‍ശിക്കാന്‍ പാടുള്ളൂ എന്നുണ്ടോ? കേരളത്തില്‍ നിങ്ങള്‍ മതം പ്രചരിപ്പിക്കുമ്പോള്‍ അമുസ്ലീം ആയ ഒരാള്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നത് അറബി എഴുതാനും വായിക്കാനും പഠിച്ച് ഖുര്‍ആന്‍ മൂല ഭാഷയില്‍ തന്നെ വായിച്ചു മനസ്സിലാക്കിയിട്ടാണോ? ഖുര്‍ആനില്‍ വിശ്വസിക്കുന്നതിന് അറബി എഴുതാനും വായിക്കാനും അറിയേണ്ട കാര്യമില്ല, പരിഭാഷ ഉപയോഗിച്ചാല്‍ മതിയെങ്കില്‍, ഖുര്‍ആനെ വിമര്‍ശിക്കുന്നതിനും അറബി എഴുതാനും വായിക്കാനും അറിയേണ്ട കാര്യമില്ല, പരിഭാഷ ഉപയോഗിച്ചാല്‍ മതി. അല്ല എന്ന് വാദിക്കുന്നെങ്കില്‍ നിങ്ങള്‍ ഇരട്ടത്താപ്പുകാരനാണ്. ബൈബിളിനെ വിമര്‍ശിക്കാന്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ബൈബിള്‍ അല്ലേ, അല്ലാതെ ഹീബ്രുവിലും ഗ്രീക്കിലും ഉള്ള ബൈബിള്‍ അല്ലല്ലോ?

      പിന്നെ, നിങ്ങളുടെ പ്രവാചകനായ മുഹമ്മദിന് പോലും അറബി എഴുതാനും വായിക്കാനും അറിയില്ലായിരുന്നു എന്നുള്ളത് മറന്നു പോയോ? ഖുര്‍ആന്‍ പഠിക്കുന്നതിന് അറബി എഴുതാനും വായിക്കാനും അറിയേണ്ടത് അത്ര വലിയ കാര്യമൊന്നുമല്ല എന്നാണ് മുഹമ്മദില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത്‌. ഏതായാലും ഇക്കാര്യത്തില്‍ മുഹമ്മദിനെ അനുഗമിക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം.

    • abdulla
      12 April, 2015, 18:41

      എന്തിനാപ്പാ ജ്ജ് പണ്ടത്തെ കാര്യം പറഞ്ഞു ഉരുളുന്നത്.. കുറച്ച് അക്ഷരം മാറ്റി ജ്ജ് ഖുർ ആൻ അങ്ങനെ അടിച്ചിറക്ക്.. കുറെ കോപ്പി വരട്ടെ.. പ്രചാരത്തിൽ ആകുമോന്ന് കാണാല്ലോ..? അന്റെ പൊസ്തകം പഴയത്, പുതിയത്, ഓൻ ഏഴുതിയത്, മറ്റോൻ എഴുതിവിട്ടത് എന്നൊക്കെ പറയും പോലെ കുറച്ച് ഞമ്മളെ ഖുർ ആനിലും വരുത്താൻ നോക്ക്.. ജ്ജ് പുലിയല്ലേ..?

    • sathyasnehi
      4 January, 2023, 10:05

      ഡേയ്, ലോകത്ത് ഇപ്പോത്തന്നെ അറബി ഭാഷയിലുള്ള 36-ലധികം വ്യത്യസ്ത ഖുര്‍ആനുകളുണ്ട്, ജ്ജ് പറഞ്ഞത് പോലെ അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും ഒക്കെ മാറി മറിഞ്ഞത്. ഇനിയിപ്പോ അതിന്‍റെ കൂടെ ഞാനും കൂടി ഒരെണ്ണം ഇറക്കണോ?

    • Ratheesh Sadan
      23 December, 2017, 5:38

      ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണോ ?????? ഇതാണ് ചോദ്യം simple answer YES……… ഇതേ ഞങ്ങൾ പറഞ്ഞുള്ളു………

    Leave a Comment