മോശെ മിദ്യാന്യരെ കൊല്ലാന്‍ കല്പിച്ചത് എന്തുകൊണ്ട്?
അനില്‍കുമാര്‍ വി അയ്യപ്പന്‍
ചോദ്യം: യഹോവയില്‍ വിശ്വസിക്കാത്ത കാരണം കൊണ്ട് മിദ്യാന്യര്‍ എന്ന് പറയുന്ന ഒരു ജനതയോട് യുദ്ധം ചെയ്യാനും പുരുഷനോട് കൂടെ ശയിച്ചിട്ടില്ലാത്ത സ്ത്രീകള്‍ ഒഴികെ ബാക്കി എല്ലാവരെയും ഒന്നടങ്കം കൊല്ലാനും മോശെയുടെ കാലത്ത് യഹോവ കല്‍പ്പിച്ചിട്ടുള്ളത് ബൈബിളില്‍ ഉള്ളപ്പോള്‍ ഇതേ കാര്യം അല്ലാഹുവിന്‍റെ കല്പനയാല്‍ ചെയ്ത മുഹമ്മദ് നബിയെ എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ എതിര്‍ക്കുന്നത്?
ഉത്തരം: മ്ലേച്ഛതയും വഷളത്വവും വേണ്ടുവോളം പ്രവര്‍ത്തിച്ചിട്ടുള്ള, അസാന്മാര്‍ഗ്ഗികത ജീവിത വ്രതമാക്കിയിരുന്ന മുഹമ്മദ് അറേബ്യന്‍ മണലാരണ്യത്തിലെ പാവപ്പെട്ട യെഹൂദന്മാരെയും ക്രിസ്ത്യാനികളെയും ബഹുദൈവാരാധകരെയും കൊന്നു മുടിച്ചതും അവരുടെ സ്ത്രീകളെയും കുട്ടികളെയും പിടിച്ചെടുത്ത് അടിമകളായും വെപ്പാട്ടിമാരായും കൊണ്ടുനടന്നതും ഇസ്ലാമിക പ്രമാണങ്ങളില്‍ രേഖപ്പെടുത്തി വെച്ചത് ഏതെങ്കിലും ക്രിസ്ത്യാനി ചൂണ്ടിക്കാട്ടിയാല്‍, അതിനു മറുപടി ഒന്നും പറയാനില്ലാത്തത് കൊണ്ട് ദാവാക്കാര്‍ രക്ഷപ്പെടാന്‍ വേണ്ടി എടുക്കുന്ന ഒരു കപട ന്യായം മാത്രമാണിത്. “ബൈബിളിലെ പ്രവാചകന്മാരും ഇങ്ങനെ തന്നെ ചെയ്തിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളുടെ പ്രവാചകനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത്?” എന്നാണ് അവരുടെ മുട്ടുന്യായം. അതിനു തെളിവായി അവര്‍ കൊണ്ടുവരുന്നത് സംഖ്യാ പുസ്തകത്തിലെ മുപ്പത്തിയൊന്നാം അദ്ധ്യായത്തില്‍ നടന്നിട്ടുള്ള കാര്യങ്ങളാണ്. മോശെ മിദ്യാന്യരുമായി നടത്തിയ യുദ്ധമാണ് അവിടത്തെ പശ്ചാത്തലം. മുഹമ്മദിനെ എങ്ങനെയെങ്കിലും രക്ഷിക്കാന്‍ വേണ്ടിയുള്ള അവരുടെ ഈ കപട വാദത്തിന്‍റെ പൊള്ളത്തരം തുറന്നു കാണിക്കാന്‍ വേണ്ടിയുള്ളതാണ് ഈ ലേഖനം.
സംഖ്യാ. 31-ം അദ്ധ്യായത്തില്‍ നടന്ന കാര്യങ്ങള്‍ അതിനു മുന്‍പു നടന്ന സംഭവങ്ങളുടെ അനന്തരഫലമാണ്. അതുകൊണ്ടുതന്നെ, സംഖ്യാ പുസ്തകം 31-ലെ കാര്യം വായിക്കുന്നതിനു മുന്‍പ് അതിനു മുന്‍പുള്ള അദ്ധ്യായങ്ങള്‍ വായിക്കുന്നത് നല്ലതാണ്, കാര്യം എന്താണെന്ന് പിടികിട്ടാന്‍. സംഭവം ഞാന്‍ ചുരുക്കിപ്പറയാം:
ഇസ്രായേല്‍ ജനം മിസ്രയീമില്‍ നിന്നും വിമോചിതരായി കനാന്‍ ദേശത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുന്ന സമയത്ത്, അവര്‍ യോര്‍ദ്ദാനക്കരെ മോവാബ് സമഭൂമിയില്‍ പാളയമിറങ്ങി (സംഖ്യാ.22:1). മോവാബിനെ ആക്രമിക്കരുത് എന്ന് ദൈവം വളരെ വ്യക്തമായിത്തന്നെ ഇസ്രായേല്‍ ജനത്തോടു കല്‍പിച്ചിരുന്നു (ആവര്‍.2:9). അതുകൊണ്ട് മോവാബിനെ ആക്രമിക്കണം എന്ന ഉദ്ദേശ്യം ഇസ്രായേലിന് ഇല്ലായിരുന്നെങ്കിലും സിപ്പോരിന്‍റെ മകനായ ബാലാക് എന്ന മോവാബ് രാജാവ് എണ്ണത്തില്‍ വളരെയേറെ ഉണ്ടായിരുന്ന ഇസ്രായേലിനെ ഭയപ്പെട്ടു. മോവാബ് രാജാവ് മിദ്യാന മൂപ്പന്മാരെ വിളിച്ചു വരുത്തി അവരോടു പറയുന്നത് “കാള വയലിലെ പുല്ല് നക്കിക്കളയുന്നത് പോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും” എന്നാണ് (സംഖ്യാ.22:4). ഭയം കൊണ്ട് ആധികയറിയ ബാലാക് ഇസ്രായേല്‍ ജനത്തിനെ ശപിക്കുവാന്‍ വേണ്ടി വന്‍ തുക വാഗ്ദാനം നല്‍കി ബെയോരിന്‍റെ മകനായ ബിലെയാം എന്ന ആളെ കൂട്ടിക്കൊണ്ടുവന്നു. ബിലെയാം ഇസ്രായേലിനെ ശപിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും അവന്‍റെ വായില്‍ നിന്ന് പുറപ്പെട്ടത് മുഴുവന്‍ അനുഗ്രഹത്തിന്‍റെ വാക്കുകളായിരുന്നു. ഇസ്രായേല്‍ ജനത്തിനിടയില്‍ ദൈവത്തിന്‍റെ കൂടാരം ഉണ്ടെന്നുള്ളതിനാലാണ് ഇസ്രായേലിന് നേരെ ശാപവും ആഭിചാരവും ഫലിക്കാത്തതെന്ന് ബിലെയാമിന് മനസ്സിലായി (സംഖ്യാ.23:21-23).
ഇസ്രായേലിനെ നശിപ്പിക്കണം എന്നുണ്ടെങ്കില്‍ ഇസ്രായേലിനെക്കൊണ്ട് ദൈവത്തിനു വിരോധമായി പാപം ചെയ്യിപ്പിക്കുകയും ദൈവം അവരെ വിട്ടു പോവുകയും വേണം എന്നവന്‍ മനസ്സിലാക്കി. ബാലാക് വാഗ്ദാനം ചെയ്ത സമ്മാനങ്ങള്‍ ലഭിക്കേണ്ടതിന് അവന്‍ മോവാബ് രാജാവിന് ഒരു തന്ത്രം ഉപദേശിച്ചു കൊടുത്തു. കനാന്‍ നാട്ടില്‍ നിലനിന്നിരുന്ന വിഗ്രഹാരാധനയിലേക്കും അതിന്‍റെ മ്ലേച്ഛതയിലേക്കും ഇസ്രായേല്‍ ജനത്തിനെ കൊണ്ടുവരിക എന്നുള്ളതായിരുന്നു ആ തന്ത്രം. വിഗ്രഹാരാധന എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്നത്, ഈ ആധുനിക കാലത്ത് പല മതങ്ങളിലും ഉള്ള വിഗ്രഹാരാധനയായിരിക്കും. മറ്റുള്ളവര്‍ക്ക് ഒരു ദോഷവും ചെയ്യാതെ ജീവനില്ലാത്ത വസ്തുക്കളെ ദൈവമായി കണ്ട് ആരാധിക്കുന്നതാണ് ഇക്കാലത്തെ വിഗ്രഹാരധകര്‍ ചെയ്യുന്നത്. എന്നാല്‍ കനാന്‍ നാട്ടിലെ അഥവാ പുരാതന കാലത്തെ വിഗ്രഹാരാധന അപ്രകാരമായിരുന്നില്ല. തങ്ങളുടെ ദേവന്‍റെ / ദേവിയുടെ പ്രീതിക്കായി ഈ വിഗ്രഹങ്ങളുടെ മുന്‍പാകെ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് മുതല്‍ ആ വിഗ്രഹങ്ങള്‍ക്ക് സ്വന്തം കുഞ്ഞുങ്ങളെ ബലിയര്‍പ്പിക്കുന്നത് വരെ അക്കാലത്തെ വിഗ്രഹാരാധകരുടെ ജീവിതത്തില്‍ സര്‍വ്വ സാധാരണമായിരുന്നു. ലൈംഗിക വേഴ്ച സ്ത്രീയും പുരുഷനും മാത്രമായിരുന്നില്ല, സ്ത്രീയും സ്ത്രീയും തമ്മിലും പുരുഷനും പുരുഷനും തമ്മിലും പിന്നെ മൃഗങ്ങളോടൊത്തും തങ്ങളുടെ ദേവന്‍റെ പ്രീതിക്കായി വിഗ്രഹങ്ങളുടെ മുന്‍പാകെ ഇവര്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിരുന്നു.
ഇസ്രായേല്‍ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യരുത് എന്ന് ദൈവം വളരെ വ്യക്തമായി അവര്‍ക്ക് കല്പന നല്‍കിയിരുന്നു:
“നിന്‍റെ സന്തതിയില്‍ ഒന്നിനെയും മോലേക്കിന്നു അര്‍പ്പിച്ചു നിന്‍റെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു. സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത. യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാല്‍ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്‍റെ മുമ്പില്‍ നില്‍ക്കയും അരുതു; അതു നികൃഷ്ടം. ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്‍റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു. ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ളേച്ഛതകളില്‍ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയാകട്ടെ ചെയ്യരുതു. ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം. ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്‍റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു” (ലേവ്യാ.18:21-30)
ഈ കല്പന ഇസ്രായേല്‍ അനുസരിച്ചു പോരുന്നതാണ് അവരുടെ വിജയ രഹസ്യം എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ബിലെയാം തന്‍റെ കുടില തന്ത്രം ബാലാക്കിന് ഉപദേശിച്ചു കൊടുക്കുന്നത്. ബിലെയാമിന്‍റെ ഉപദേശം ബാലാക്ക് അങ്ങനെ തന്നെ നടപ്പിലാക്കി. അതിന്‍റെ അനന്തരഫലം എന്തായിരുന്നു എന്ന് ബൈബിള്‍ ഇപ്രകാരം വിവരിക്കുന്നു.
“യിസ്രായേല്‍ ശിത്തീമില്‍ പാര്‍ക്കുമ്പോള്‍ ജനം മോവാബ്യ സ്ത്രീകളുമായി പരസംഗം തുടങ്ങി. അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. യിസ്രായേല്‍ ബാല്‍പെയോരിനോടു ചേര്‍ന്നു, യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു. യഹോവ മോശെയോടു: ജനത്തിന്‍റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു. മോശെ യിസ്രായേല്‍ ന്യായാധിപന്മാരോടു: നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ആളുകളില്‍ ബാല്‍പെയോരിനോടു ചേര്‍ന്നവരെ കൊല്ലുവിന്‍ എന്നു പറഞ്ഞു. എന്നാല്‍ മോശെയും സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ കരഞ്ഞു കൊണ്ടിരിക്കുന്ന യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും കാണ്‍കെ, ഒരു യിസ്രായേല്യന്‍ തന്‍റെ സഹോദരന്മാരുടെ മദ്ധത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു. അഹരോന്‍ പുരോഹിതന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് അതു കണ്ടപ്പോള്‍ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യില്‍ ഒരു കുന്തം എടുത്തു, ആ യിസ്രായേല്യന്‍റെ പിന്നാലെ അന്ത:പുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള്‍ ബാധ യിസ്രായേല്‍ മക്കളെ വിട്ടുമാറി. ബാധകൊണ്ടു മരിച്ചു പോയവര്‍ ഇരുപത്തിനാലായിരം പേര്‍.” (സംഖ്യാ.25:1-9).
ഇസ്രയേല്‍ ജനം ദൈവ കല്പന ലംഘിച്ച്, ദൈവവചനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചപ്പോള്‍ യഹോവയായ ദൈവം അവരെ ശിക്ഷിക്കുന്നു. അതിനുശേഷമാണ് ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചവരെ – അതായത് മിദ്യാന്യരെ- ശിക്ഷിക്കുന്നത്. ദൈവത്തിന്‍റെ ജനത്തില്‍ കൊല്ലപ്പെട്ടത് ഇരുപത്തിനാലായിരം പേര്‍ എന്ന് ദൈവവചനത്തില്‍ കാണുന്നു. സംഖ്യാപുസ്തകം 31-ലെ വിഷയം ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച മിദ്യാന്യരെ ശിക്ഷിക്കുന്നതാണ്. ആ അദ്ധ്യായം തുടങ്ങുന്നത് ഇപ്രകാരമാണ്:
“അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു: യിസ്രായേല്‍മക്കള്‍ക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്‍റെ ശേഷം നീ നിന്‍റെ ജനത്തോടു ചേരും.”
ഇസ്രായേലിലെ ഇരുപത്തിനാലായിരം പേര്‍ കൊല്ലപ്പെട്ടതിന്‍റെ കാരണക്കാര്‍ മിദ്യാന്യര്‍ ആണ്. ആ പാപത്തിന് അവര്‍ ശിക്ഷ അനുഭവിക്കേണ്ടതുണ്ട്. സംഖ്യാ.31:4,5-ല്‍ നാം വായിക്കുന്നത്: “നിങ്ങള്‍ യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിലും ഓരോന്നില്‍നിന്ന് ആയിരം പേരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു. അങ്ങനെ യിസ്രായേല്യ സഹസ്രങ്ങളില്‍നിന്ന് ഓരോ ഗോത്രത്തില്‍ ആയിരം പേര്‍ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേര്‍തിരിച്ചു” എന്നാണ്. ഇവര്‍ സത്യത്തില്‍ പരിശീലനം സിദ്ധിച്ച യോദ്ധാക്കളല്ല, ഈജിപ്തില്‍ അടിമപ്പണി ചെയ്തിരുന്ന ആളുകളായിരുന്നു എന്നോര്‍ക്കണം. മിദ്യാനില്‍ ഉള്ളത് യുദ്ധം ചെയ്ത് പരിചയമുള്ളവരാണ്. എന്നിട്ടും മിദ്യാന്യരുമായുള്ള യുദ്ധത്തില്‍, ഇസ്രയേല്‍ പക്ഷത്തുള്ള ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല (സംഖ്യാ.31:49).
മിദ്യാന്യര്‍ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുകയും പാപത്തില്‍ പങ്കാളികളാകുകയും ചെയ്തു. യിസ്രായേല്‍ പാപം ചെയ്തു. ഇരട്ടി ശിക്ഷ കിട്ടേണ്ടത് മിദ്യാന്യര്‍ക്കാണ്. പക്ഷേ, ദൈവം തിരഞ്ഞെടുത്ത ദൈവത്തിന്‍റെ ജനത്തെ മിദ്യാന്യര്‍ സ്ത്രീകളെ ഉപയോഗിച്ച് വശീകരിച്ചു പാപം ചെയ്യിച്ചപ്പോള്‍ ദൈവം ആദ്യം ശിക്ഷിച്ചത് തന്‍റെ സ്വന്തം ജനത്തെയാണ്!! അതിനു ശേഷമാണ് അവരെക്കൊണ്ട് പാപം ചെയ്യിപ്പിക്കാന്‍ ഇടയാക്കിയ ജനത്തെ ശിക്ഷിക്കുന്നത്. ആ ശിക്ഷിക്കുന്ന വിവരണമാണ് സംഖ്യാ.31-മധ്യായത്തില്‍ കാണുന്നത്. യിസ്രായേല്‍ പുരുഷന്മാരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട് യിസ്രായെലില്‍ ന്യായവിധി വരാന്‍ കാരണക്കാരായവരെ കൊല്ലാനാണ് ദൈവം കല്പിച്ചത്. ന്യായവിധി ദൈവഗൃഹത്തില്‍ നിന്ന് ആരംഭിക്കുന്ന നീതിമാനായ ദൈവമാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന യഹോവ. അല്ലാഹു ഈ വിധമാണോ ശിക്ഷ നടപ്പാക്കുന്നത്? ഹദീസില് നിന്ന് നമുക്ക് നോക്കാം:
“അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: ഉയിര്‍ത്തെഴുന്നെല്‍പ്പ് നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതങ്ങള്‍ പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതന്മാരുടെയോ മേല്‍ വെക്കും” (സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍. 51 (2767).
ഇതെന്ത് നീതിബോധമാണ്? മുസ്ലീങ്ങളുടെ പര്‍വ്വതങ്ങള്‍ പോലുള്ള പാപങ്ങള്‍ അല്ലാഹു ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും മേല്‍ വെച്ചിട്ട് മുസ്ലീങ്ങള്‍ക്ക് പാപം പൊറുത്തുകൊടുക്കും എന്ന് പറയുന്നതിന്‍റെ നൈതികത എന്താണ്? ഈ നീതിബോധവുമായി ജീവിക്കുന്ന മുസ്ലീമിന് പാപത്തിനു നേരെ മുഖപക്ഷം കൂടാതെ ശിക്ഷ വിധിക്കുകയും അത് തന്‍റെ ജനത്തില്‍ നിന്ന് തന്നെ ആരംഭിക്കുകയും ചെയ്ത യഹോവയെ കുറ്റപ്പെടുത്താന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്?
പിന്നെ ഇവരുടെ ആരോപണം, പുരുഷനോട് കൂടെ ശയിക്കാത്ത സ്ത്രീകളെ –അതായത് കന്യകകളെ ഒഴിച്ച് ബാക്കിയുള്ള സ്ത്രീകളെ മുഴുവന്‍ കൊന്നു കളയാന്‍ മോശെ കല്പിച്ചു എന്നുള്ളതാണ്. അങ്ങനെ കല്പിച്ചതിന്‍റെ കാരണം മോശെ തന്നെ അവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നത് കാണാനുള്ള കണ്ണ് ദാവക്കാര്‍ക്കില്ല. “ഇവരത്രേ പെയോരിന്‍റെ സംഗതിയില്‍ ബിലെയാമിന്‍റെ ഉപദേശത്താല്‍ യിസ്രായേല്‍മക്കള്‍ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയില്‍ ബാധ ഉണ്ടാവാനും ഹേതുവായതു” (സംഖ്യാ.31:15) എന്നാണ് മോശെ പറയുന്നത്. യിസ്രായേല്‍ പുരുഷന്മാരെ വശീകരിച്ച് അവരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട് ദുര്‍ന്നടപ്പ് ആചരിക്കാനും തല്‍ഫലമായി ഇസ്രായേലില്‍ 24000 പേര്‍ കൊല്ലപ്പെടുവാനും കാരണക്കാരായ സ്ത്രീകളെ വധിക്കാനാണ് മോശെ കല്പിക്കുന്നത്. “പുരുഷനോടുകൂടെ ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊള്‍വിന്‍” എന്ന് മോശെ പറയുന്നത് “ഇസ്രായേല്‍ പുരുഷനോട് കൂടെ ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ” ഉദ്ദേശിച്ചാണ്. ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കാത്ത സ്ത്രീകളെ കൊല്ലരുത് എന്ന് മോശെ പറയുന്നതില്‍ തെറ്റ് കാണാന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമേ കഴിയൂ. കാരണം, ബഹുദൈവാരാധകരായിപ്പോയി എന്നുള്ള ഏക കാരണത്താല്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലാന്‍ മുസ്ലീങ്ങള്‍ക്ക് അനുവാദം കൊടുത്തിട്ടുള്ള മുഹമ്മദ് ആണ് അവരുടെ മാതൃകാ പുരുഷന്‍:
“സഅബു(റ) പറയുന്നു: തിരുമേനി (സ) ‘അബവാഇ’ല്‍ (അല്ലെങ്കില്‍ ‘വദ്ദാനി’ല്‍) വെച്ച് എന്‍റെ അരികിലൂടെ കടന്നു പോയി. അന്നേരം ഒരു വിഷയത്തെക്കുറിച്ച് തിരുമേനിയോട് ചോദിച്ചു. രാത്രി സമയങ്ങളില്‍ ബഹുദൈവവിശ്വാസികളുടെ ഒരു വീട് ആക്രമിക്കപ്പെടുന്നു. അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്ത് സംഭവിക്കുവാന്‍ ഇട വരുന്നു. അതിനെക്കുറിച്ച് എന്താണവിടുന്നു നിര്‍ദ്ദേശിക്കുന്നത്? തിരുമേനി അരുളി: “ആ സ്ത്രീകളും കുട്ടികളും ബഹുദൈവ വിശ്വാസികളില്‍പ്പെട്ടവര്‍ തന്നെയാണല്ലോ.” “അല്ലാഹുവിനും അവന്‍റെ ദൂതനുമല്ലാതെ മേച്ചില്‍സ്ഥലം സ്ഥാപിക്കാന്‍ അധികാരമില്ലെ”ന്ന് തിരുമേനി അരുളുന്നതും ഞാന്‍ കേട്ടു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ് നമ്പര്‍ 1254, പേജ് 634)
“സ്വഅബ് ബ്നു ജസാമത്ത് നിവേദനം: ഞാന്‍ നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്‍റെ തിരുദൂതരേ, ഞങ്ങള്‍ രാത്രിയില്‍ ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധിച്ചു പോകാറുണ്ട്.’ നബി പറഞ്ഞു: ‘അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 26 (1745)
ബഹുദൈവാരാധകരായിപ്പോയി എന്നുള്ളത് കൊണ്ട് മാത്രം അവരുടെ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടേണ്ടവരാണ് എന്ന് വിശ്വസിച്ചു നടക്കുന്ന മുസ്ലീങ്ങള്‍ക്ക് “ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചിട്ടില്ലാത്ത സ്ത്രീകളെ കൊന്നുകളയണ്ട” എന്ന മോശെയുടെ കല്പന തെറ്റായി തോന്നിയില്ലെങ്കിലാണ് അത്ഭുതം!
പിന്നെ ഇവരുടെ ആരോപണം, പുരുഷനോട് കൂടെ ശയിച്ചിട്ടില്ലാത്ത സ്ത്രീകളെ കൊല്ലാതെ വെക്കാന്‍ പറഞ്ഞത് ഇസ്രായേലില്‍ ഉള്ളവര്‍ക്ക് ഭോഗിക്കാന്‍ വേണ്ടിയാണ് എന്നുള്ളതാണ്. അവരങ്ങനെ ചിന്തിക്കാന്‍ കാരണം അമുസ്ലീം സ്ത്രീകളെ അടിമകളായി പിടിച്ച് ഭോഗിക്കാന്‍ ഉള്ള അനുമതി ഖുര്‍ആനും ഹദീസും മുസ്ലീങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നുള്ളതിനാലാണ്. ഇന്ത്യ പോലെ മുസ്ലീങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്നിടത്ത് ആ കല്പനകള്‍ അനുസരിക്കാന്‍ പോയാല്‍ പൊടി കാണില്ല എന്നറിയാവുന്നതു കൊണ്ട് ഇവരത് അനുസരിക്കുന്നില്ല. മറ്റു രാജ്യക്കാരുടെ ബുദ്ധിയും അദ്ധ്വാനവും കൊണ്ട് വളര്‍ന്നു വന്നതായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളും ഈ കല്പന അനുസരിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍, ഇറാക്ക് പോലെയുള്ള രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ ഈ കല്പന ഇപ്പോഴും പാലിച്ചു പോരാറുണ്ട് എന്ന് അവിടെ നിന്നുള്ള പത്രവാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവര്‍ക്കറിയാം.
അടിമ സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ബൈബിള്‍ അതിന്‍റെ അനുയായികള്‍ക്ക് അനുവാദം നല്‍കുന്നില്ല. അങ്ങനെയൊരു കാര്യത്തിന് കാല് കുത്താനുള്ള വകുപ്പ് പോലും ബൈബിളിലില്ല. ബൈബിള്‍ പറയുന്നത്, അടിമ സ്ത്രീയോട് ഇഷ്ടം തോന്നിയാല്‍ അവളെ നിന്‍റെ “ഭാര്യയായി” എടുക്കണം എന്നാണ് (ആവര്‍. 21:13). അല്ലാതെ അവളെ ലൈംഗിക ഉപകരണമായി കൊണ്ട് നടക്കാം എന്നല്ല. പക്ഷെ അതല്ല ഇസ്ലാമിലെ സ്ഥിതി. ഖുര്‍ആന്‍ എന്തുപറയുന്നു എന്ന് നോക്കാം:
“തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല” (സൂറാ.23:6)
അടിമസ്ത്രീകളെ ഭാര്യയായി സ്വീകരിക്കുന്ന കാര്യമാണ് ഇതെന്നാണ് വ്യാഖ്യാന ഫാക്ടറി നടത്തുന്നവര്‍ പറയുക, പക്ഷെ ഭാര്യയായി സ്വീകരിക്കുന്ന കാര്യമല്ല, അടിമ സ്ത്രീകളുമായി ബന്ധപ്പെടുന്നതിനെ കുറിച്ചാണ് അവിടെ പറഞ്ഞിരിക്കുന്നത്. സൂറാ.24:31-ല്‍ പറയുന്നത് “അടിമസ്ത്രീകളെ കൊണ്ട് വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിക്കരുത്. ഇനി ആരെങ്കിലും അങ്ങനെ തന്‍റെ അടിമയെക്കൊണ്ട് വേശ്യാവൃത്തി ചെയ്യിച്ചെന്നു വെച്ച് അതൊരു കുറ്റമായി അല്ലാഹു കാണുന്നില്ല, അല്ലാഹു അതൊക്കെ പൊറുത്തു കൊടുക്കും” എന്നാണ്! ഇനി നമുക്ക് ഹദീസുകളില്‍ നിന്ന് നോക്കാം:
“അബൂസഈദ് (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക് സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1590, പേജ് 776)
ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്. അടിമച്ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുമ്പോള്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വില കുറവായിരിക്കും എന്നത് കൊണ്ടാണ് ഇവര്‍ അസ്ല്‍ ചെയ്യാന്‍ ആഗ്രഹിച്ചത്. എന്നാല്‍ “അസ്ല്‍ ചെയ്യേണ്ട കാര്യമൊന്നുമില്ല, നിങ്ങളുടെ ബീജം സ്ത്രീയുടെ യോനിയിലേക്ക് തന്നെ നിക്ഷേപിച്ചോ” എന്നാണ് മുഹമ്മദ് പറഞ്ഞത്. ഈ പഠിപ്പിക്കലൊക്കെ മദ്രസ്സയില്‍ നിന്ന് കിട്ടിയിട്ടുള്ളത് കൊണ്ട് ഇവരുടെയൊക്കെ വിചാരം അടിമ എന്ന് പറഞ്ഞാല്‍ കാശ് കൊടുക്കാതെ ഭോഗിക്കാന്‍ വേണ്ടി ഉള്ള വസ്തു ആണെന്നാണ്. സ്വന്തം കിത്താബുകളില്‍ നിന്ന് കിട്ടിയ ആ അബദ്ധ ധാരണയുടെ പുറത്താണ് ഇമ്മാതിരി വിവരക്കേടുകള്‍ അവര്‍ വിളിച്ചു പറയുന്നത്.
ഇനി, മിദ്യാന്യരെ മുഴുവന്‍ നശിപ്പിച്ചുവോ എന്ന് നോക്കിയാല്‍ ഇല്ല എന്നാണ് നമുക്ക് കിട്ടുന്ന ഉത്തരം. പില്‍ക്കാലത്ത്, മിദ്യാന്യര്‍ ഇസ്രായേലിനോട് യുദ്ധത്തിന് വരുന്നതായി നാം കാണുന്നുണ്ട്:
“യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു. യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്‍റെ കയ്യില്‍ ഏല്പിച്ചു. മിദ്യാന്‍ യിസ്രായേലിന്‍ മേല്‍ ആധിക്യം പ്രാപിച്ചു; യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം പര്‍വ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുര്‍ഗ്ഗങ്ങളും ശരണമാക്കി. യിസ്രായേല്‍ വിതെച്ചിരിക്കുമ്പോള്‍ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും. അവര്‍ അവര്‍ക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല. അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവര്‍ ദേശത്തു കടന്നു നാശം ചെയ്യും. ഇങ്ങനെ മിദ്യാന്യരാല്‍ യിസ്രായേല്‍ ഏറ്റവും ക്ഷയിച്ചു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.” (ന്യായാധിപന്മാര്‍.6:1-6)
ഇസ്രായേലിന്‍റെ മേല്‍ ആധിപത്യം നടത്താന്‍ കഴിയുന്ന ഒരു ശക്തിയായി മിദ്യാന്യര്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷവും നിലനിന്നിരുന്നു. അതായത്, മിദ്യാന്യരെ മുഴുവനും കൊല്ലുകയല്ല, യിസ്രായേലിനെ കൊണ്ട് പാപം ചെയ്യിപ്പിച്ച മിദ്യാന്യരിലെ ഒരു വിഭാഗത്തിനെ മാത്രമാണ് മോശെയുടെ കല്പനയാല്‍ ഇസ്രായേല്‍ ജനം കൊന്നത്. അത് തികച്ചും ന്യായമായ കാര്യമാണ്. പാപം ചെയ്ത ഇസ്രായേല്‍ ജനത്തെയും അവരെക്കൊണ്ടു പാപം ചെയ്യിച്ച മിദ്യാന്യരെയും ഒരുപോലെ മുഖപക്ഷം കൂടാതെ ശിക്ഷിക്കുന്നതില്‍ അനീതി കാണാന്‍ കഴിയുന്നത് മുസ്ലീങ്ങള്‍ക്ക് മാത്രമാണ്.
2 Comments on “മോശെ മിദ്യാന്യരെ കൊല്ലാന്‍ കല്പിച്ചത് എന്തുകൊണ്ട്?”
ഇസ്രായേലിനെ നശിപ്പിക്കണം എന്നുണ്ടെങ്കില്‍ ഇസ്രായേലിനെക്കൊണ്ട് ദൈവത്തിനു വിരോധമായി പാപം ചെയ്യിപ്പിക്കുകയും ദൈവം അവരെ വിട്ടു പോവുകയും വേണം എന്നവന്‍ മനസ്സിലാക്കി. ബാലാക് വാഗ്ദാനം ചെയ്ത സമ്മാനങ്ങള്‍ ലഭിക്കേണ്ടതിന് അവന്‍ മോവാബ് രാജാവിന് ഒരു തന്ത്രം ഉപദേശിച്ചു കൊടുത്തു. കനാന്‍ നാട്ടില്‍ നിലനിന്നിരുന്ന വിഗ്രഹാരാധനയിലേക്കും അതിന്‍റെ മ്ലേച്ഛതയിലേക്കും ഇസ്രായേല്‍ ജനത്തിനെ കൊണ്ടുവരിക എന്നുള്ളതായിരുന്നു ആ തന്ത്രം. // ബാലാം പണം മോഹിച്ചതായിട്ടും അതിനു വേണ്ടി ഇങ്ങനെ ഒരു തന്ത്രം പറഞ്ഞു കൊടുക്കുന്നതായിട്ടും ബൈബിളില്‍ കണ്ടില്ലല്ലോ അനില്‍ ഭായി
അത് പറഞ്ഞിരിക്കുന്നത് പഴയ നിയമത്തിലല്ല, പുതിയ നിയമത്തിലാണ്:
“യിസ്രായേല്‍മക്കള്‍ വിഗ്രഹാര്‍പ്പിതം തിന്നേണ്ടതിന്നും ദുര്‍ന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പില്‍ ഇടര്‍ച്ചവെപ്പാന്‍ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവര്‍ അവിടെ നിനക്കുണ്ടു” (വെളിപ്പാട്.2:14)
ബാലാക്കിന് ഈ തന്ത്രം ഒതിക്കൊടുത്തത് ബിലെയാം ആയിരുന്നെന്നാണ് ഇവിടെ ദൈവാത്മാവ് പറയുന്നത്.