1921 സ്മരണികയില്‍ നിന്ന്
ഇസ്ലാം എന്ന കാളകൂട വിഷത്തെക്കുറിച്ച് മുന്നറിയിപ്പ് തരുന്ന ഞങ്ങളെ വർഗ്ഗീയവാദികളായും മതഭ്രാന്തന്മാരായും ചാപ്പ കുത്തുന്ന സകല മതേതറ മണ്ടന്മാരും കരുതിയിരിക്കുക, നാളെ നിങ്ങളുടെ മക്കളനുഭവിക്കാൻ പോകുന്നത് ഇന്ന് ബംഗ്ലാദേശിലും കാനഡയിലും ആസ്ട്രേലിയയിലും യൂറോപ്പിലും യു.കെ.യിലുമുള്ള അമുസ്ലീങ്ങള്‍ അനുഭവിക്കുന്ന അതേ കാര്യം തന്നെയാണ്.
ഇന്ന് വോട്ടു ബാങ്ക് ലക്ഷ്യമാക്കി ഇടതനും വലതനും ഇസ്ലാമിനെ പ്രീണിപ്പിക്കാന്‍ വേണ്ടി ചെയ്തു കൂട്ടുന്ന കാര്യങ്ങളോരോന്നും നമ്മുടെ രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും ഭാവിക്ക് ചെയ്യുന്ന ദോഷം ചില്ലറയല്ല. അതിനെക്കുറിച്ച് ആളുകള്‍ ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.
ഇസ്ലാം, ഭൂമുഖത്ത് നിന്നും ഉന്മൂലനം ചെയ്യപ്പെടേണ്ട ഐഡിയോളജിയാണ്. പരിഷ്കൃത ലോകത്ത് അതിനൊരു സ്ഥാനവുമുണ്ടാകാൻ പാടില്ല. എന്നാല്‍ മുസ്ലീങ്ങള്‍ ഇസ്ലാമിന്‍റെ ഇരകളായതിനാല്‍, അവരെ ഇസ്ലാമിന്‍റെ കെണിയില്‍ നിന്നും രക്ഷപ്പെടുത്തുകയാണ് വേണ്ടത്, അല്ലാതെ അവരെ ഉന്മൂലനം ചെയ്യണം എന്ന് ചിന്തിക്കുകയല്ല വേണ്ടത്.
ഇന്ന് വഖഫിന്‍റെ പേരും പറഞ്ഞ് അമുസ്ലീങ്ങളുടെയും മുസ്ലീങ്ങളുടെയും സര്‍ക്കാരിന്‍റെയും ഭൂമി തട്ടിയെടുക്കുന്ന കൊള്ളക്കൂട്ടത്തിന്‍റെ കൊള്ളയടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ മതം ആരംഭിച്ച കാലം മുതലേയുള്ളതാണ് എന്ന് അതിന്‍റെ പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും. നൂറു കൊല്ലം മുന്‍പ് തെക്കന്‍ മലബാറില്‍ ഈ കൊള്ളസംഘം കാട്ടിക്കൂട്ടിയ ക്രൂരതകള്‍ ആരുടേയും കരളലിയിക്കുന്നതാണ്. അന്നത്തേത് പോലെ ഇന്ന് നേരിട്ട് കൊലയും കൊള്ളയും ചെയ്ത് കാഫിറുകളുടെ ഭൂമിയും സ്വത്തുവകകളും പിടിച്ചെടുക്കാന്‍ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് വഖഫ് എന്ന പേരിലാണ് അവര്‍ കൊള്ളയടി തുടരുന്നത്. ഈ പശ്ചാത്തലത്തില്‍ നമുക്ക് നൂറു കൊല്ലം മുന്‍പത്തെ ഇക്കൂട്ടരുടെ കൊള്ളയടിയെക്കുറിച്ച് അറിയേണ്ടതുണ്ട്.
നൂറു കൊല്ലം മുന്‍പ് വടക്കന്‍ കേരളത്തിലെ മുസ്ലീംകള്‍ നടത്തിയ ജിഹാദില്‍ അവരെന്തൊക്കെയാണ് ചെയ്തതെന്നറിയാന്‍ ഞങ്ങള്‍ ആശ്രയിച്ചിരിക്കുന്നത് പ്രധാനമായും മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍ 1973-ല്‍ പ്രസിദ്ധീകരിച്ച “1921 സ്മരണിക” എന്ന പുസ്തകമാണ്. ഈ സ്മരണിക അവര്‍ പുറത്തിറക്കാനുള്ള കാരണമെന്താണെന്ന് പറയാം. 1921-ലെ ജിഹാദിന്‍റെ അമ്പതാം വാര്‍ഷികമായ 1971 ആയപ്പോള്‍ അതിന്‍റെ സുവര്‍ണ്ണ ജൂബിലി കൊണ്ടാടാന്‍ കേരളത്തിലെ മുസ്ലീങ്ങള്‍ തീരുമാനിച്ചു. മാപ്പിള ലഹള ബ്രിട്ടീഷുകാര്‍ക്കെതിരെയുണ്ടായ കലാപമാണെന്നും അതുകൊണ്ടുതന്നെ അത് സ്വാതന്ത്ര്യസമരമാണെന്നും മാപ്പിള ലഹളയില്‍ കൊല്ലപ്പെട്ട മാപ്പിളമാരെല്ലാവരും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷികളായവരാണെന്നും ആ സ്വാതന്ത്ര്യസമരത്തിന്‍റെ അമ്പതാം വര്‍ഷത്തില്‍ ആ രക്തസാക്ഷികള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കേണ്ടത് സമൂഹത്തിന്‍റെ കടമയാണെന്നും മറ്റുമാണ് മുസ്ലീങ്ങള്‍ പറഞ്ഞത്. കണ്ണില്‍ ചോരയില്ലാത്ത ക്രൂരതകളോടെ മലബാറിലെ അമുസ്ലീങ്ങളെ വേട്ടയാടിയ ദുഷ്ടമുഹമ്മദരായ ജിഹാദികള്‍ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തമൊഴുക്കിയ, സ്വന്തം ജീവന്‍ രാജ്യത്തിന് വേണ്ടി നല്‍കിയ ത്യാഗികളും നിസ്വാര്‍ത്ഥമതികളും വീര നേതാക്കന്മാരുമായി മാറുന്നത് കണ്ട് 1921-ലെ മലബാര്‍ ജിഹാദിന്‍റെ ഇരകള്‍ക്കും അവരുടെ മക്കള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും നിശ്ശബ്ദമായി തേങ്ങിക്കരയാന്‍ മാത്രമേ സാധിച്ചുള്ളൂ. കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന കെ. കേളപ്പനെപ്പോലുള്ളവര്‍ ഈ സുവര്‍ണ്ണ ജൂബിലിയാഘോഷത്തിനെ രംഗത്ത് വന്നിരുന്നു. അതിനിശിതമായ ഭാഷയിലാണ് കെ.കേളപ്പന്‍ സുവര്‍ണ്ണജൂബിലിയാഘോഷക്കാരെ വിമര്‍ശിച്ചത്. “അത്രയും വേണോ?” എന്ന് ചോദിച്ചു കൊണ്ട് അദ്ദേഹം സുവര്‍ണ്ണ ജൂബിലിയാഘോഷത്തിനെതിരെ എഴുതിയ ലേഖനം അവസാനിപ്പിക്കുന്നത് ജൂബിലിക്കാരുടെ തൊലിക്കട്ടിയെന്ന സബ് ഹെഡിംഗോടെയാണ്, അത് താഴെ കൊടുക്കാം:
“ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു തന്നെ വര്‍ദ്ധിച്ച ആഘാതമായിത്തീര്‍ന്ന മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായിക്കാണാന്‍ മുസ്ലീം ലീഗിന് മാത്രമേ സാധിക്കുകയുള്ളൂ.
ലജ്ജിച്ചു തല താഴ്ത്തേണ്ട ഈ സംഭവങ്ങളെ സ്വാതന്ത്ര്യ സമരമായി ചിത്രീകരിക്കാനും അതിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കാനും കുറച്ചൊന്നും പോര തൊലിക്കട്ടി. അതിനവരെ ധൈര്യപ്പെടുത്തുന്നത് ഇന്നത്തെ നട്ടെല്ലില്ലാത്ത നേതൃത്വമാണ്.
ഈ പൗരാണിക രാജ്യത്തെ മുസ്ലീം ലീഗ് രണ്ടായി വെട്ടിമുറിച്ചതിന്‍റെ ഫലമാണ് പരിഹാരം കാണാന്‍ കഴിയാത്ത അഭയാര്‍ഥി പ്രശ്നം. ഇന്നത് ബംഗ്ലാദേശില്‍ അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിരിക്കുകയാണ്. അനര്‍ഹരെ ഭരണാധികാരത്തില്‍ ഇരുത്തിയതുകൊണ്ട് കേരളം ഇനി എന്തെല്ലാം അനുഭവിക്കുമെന്നു കണ്ടുതന്നെ അറിയണം. ഈ ജൂബിലി സംരംഭം തുടങ്ങിയിടത്തു തന്നെ അവസാനിപ്പിക്കുന്നത് മാന്യതയാവും, മാന്യതയോട് മതിപ്പ് പുലര്‍ത്തുന്ന എല്ലാവര്‍ക്കും.” (കെ.കേളപ്പന്‍)
അറേബ്യന്‍ മരുഭൂമിക്കൊള്ളക്കാരന്‍റെ അനുയായികള്‍ക്ക് എന്ത് മാന്യത? മാന്യത എന്ന സംഗതി അവരുടെ ഏഴയലത്തുകൂടി പോയിട്ടില്ലാത്തത് കൊണ്ട് അവര്‍ നല്ല വിപുലമായിത്തന്നെ 1921-ലെ മലബാര്‍ ജിഹാദിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. ആ ജൂബിലിയാഘോഷത്തിന്‍റെ ഭാഗമായി ഇസ്ലാം മതഭ്രാന്ത് മൂത്ത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുന്നതില്‍ മുന്നിട്ടു നിന്ന വെറും നാലാംകിട ജിഹാദികളെ പോലും ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ ധീരദേശാഭിമാനികളും മതസൗഹാര്‍ദ്ദത്തിന്‍റെ വക്താക്കളുമായി വെള്ളപൂശുന്നത് കണ്ടപ്പോഴാണ് മലബാറിലെ ഹിന്ദുക്കള്‍ക്ക് ബോധം വന്നത്. ചരിത്രത്തിന്‍റെ ഈ അപനിര്‍മ്മാണത്തിനെതിരെ എന്തെങ്കിലും ചെയ്തേ പറ്റൂ എന്നവര്‍ക്ക് ബോധ്യമായി, അതുകൊണ്ട് അമ്പത് കൊല്ലം മുന്‍പത്തെ മലബാര്‍ ജിഹാദിന്‍റെ ഇരകളില്‍ ജീവനോടെ അവശേഷിക്കുന്നവരുടെ ഓര്‍മ്മകള്‍ ഡോക്കുമെന്‍റ് ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. അതിനുവേണ്ടി അവരൊരു കമ്മിറ്റി ഉണ്ടാക്കി, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍ കമ്മിറ്റി. കമ്മിറ്റിക്കാര്‍ പത്രത്തില്‍ പരസ്യം കൊടുത്തു, മാപ്പിള ലഹളയില്‍ തങ്ങളുടെ കുടുംബത്തില്‍ ആള്‍നാശമോ സ്വത്ത് നാശമോ നേരിട്ട ആളുകള്‍ തങ്ങളുടെ അനുഭവങ്ങള്‍ എഴുതി അയച്ചു തന്നാല്‍ അത് സ്മരണികയില്‍ ഉള്‍പ്പെടുത്തുന്നതാണ് എന്ന്. അതിന്‍റെ അനന്തരഫലമായി മലബാര്‍ ജിഹാദിന്‍റെ ഇരകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍ കമ്മിറ്റിക്ക് അയച്ചു കൊടുത്തു. അവരതൊരു സ്മരണികയായി പുറത്തിറക്കുകയും ചെയ്തു. അതിന്‍റെ ആരംഭത്തില്‍ “ഈ കൊടിയ വഞ്ചന തുടരണോ?” എന്ന ചോദ്യത്തോട് കൂടെ കമ്മിറ്റിക്കാരുടെ ഒരു ആമുഖമുണ്ട്, അത് താഴെ കൊടുക്കുന്നു:
“ഈ കൊടിയ വഞ്ചന തുടരണോ?
ഈ സ്മരണിക വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിക്കുവാന്‍, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍ കമ്മിറ്റിക്ക് അതിയായ സന്തോഷമുണ്ട്.
ഞങ്ങളാഗ്രഹിച്ചത്ര സമഗ്രവും സമാകര്‍ഷകവുമായ രീതിയില്‍ ഇതു പുറത്തിറക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഒരു കാര്യത്തില്‍ ഞങ്ങള്‍ക്കു സംതൃപ്തിയുണ്ട്. ഏറ്റവും ആധികാരികമായി ഈ വിഷയത്തെക്കുറിച്ചു എഴുതിയിട്ടുള്ളവരും എഴുതാന്‍ കഴിയുന്നവരുമായി,ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ ഏറ്റവുമധികം ആളുകളുടെ സംഭാവനകള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ ഞങ്ങള്‍ കുറെയേറെ വിജയിച്ചിട്ടുണ്ട്. അതും വേണ്ടത്രയായി എന്ന് ഞങ്ങള്‍ക്കഭിപ്രായമില്ല. എന്നാല്‍, പരിമിതമായ സമയത്തിനുള്ളില്‍, അല്പം തിരക്കുപിടിച്ചു തന്നെ ഇതെല്ലാം ചെയ്യേണ്ടി വന്നു. അതുമൂലമുള്ള അപാകതകളും അഭംഗികളും അപര്യാപ്തതകളുമെല്ലാം ഇതിനുണ്ട്. അവയ്ക്ക് മുഴുവന്‍ ഉത്തരവാദിത്വവുമേറ്റെടുത്തുകൊണ്ട്, ക്ഷമാപണ സഹിതം ഈ സ്മരണിക ഞങ്ങളവതരിപ്പിക്കുകയാണ്.
ഈ സ്മരണിക പുറത്തിറക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള ഉദ്ദേശ്യം ഒന്നാണ്. ചരിത്ര വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരണം. ചരിത്രത്തിന്‍റെ പേരില്‍ ഇന്ന് നടക്കുന്ന വാസ്തവ വിരുദ്ധമായ പൊളിച്ചെഴുത്തുകളും വെള്ളപൂശലുകളും അവയുടെ തനിനിറത്തില്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കണം. ചരിത്രം കെട്ടുകഥയായിപ്പോകാതെ, ചരിത്രമായിത്തന്നെ നിലനിര്‍ത്തണം. അതിനാവശ്യമായ സാധന സാമഗ്രികള്‍ അവതരിപ്പിക്കുകയാണ് ഇവിടെ ഞങ്ങളുടെ ലക്ഷ്യം. മാപ്പിള ലഹള നടന്നിട്ട് അര നൂറ്റാണ്ടിലധികമായി. ആ ലഹളയുടെ ദുഃസ്വാദ് വായിലൂറി നില്‍ക്കുന്നവരുടെ തലമുറ തീരെ അറ്റുകഴിഞ്ഞിട്ടില്ല. അവര്‍ ജീവിച്ചിരിക്കെ, അവരുടെ മനസ്സിനേറ്റ ആഘാതത്തോടൊപ്പം, ഉടലിനേറ്റ ക്ഷതങ്ങളും മാഞ്ഞുപോകാതെ നില്‍ക്കെ, അവരുടെ പ്രത്യക്ഷാനുഭാവങ്ങളെ പാടെ അവഗണിച്ചുകൊണ്ട്, ചരിത്രം വളച്ചൊടിക്കുന്നത് തെറ്റാണ്; പാപമാണ്. അവര്‍ നിസ്സഹായരും നിരാശ്രയരുമായിരിക്കാം; കരുത്തുറ്റ കരങ്ങള്‍ അവരെ ഉയര്‍ത്തിപ്പിടിക്കാനില്ലായിരിക്കാം; ചാളകളിലും ചെറ്റക്കുടിലുകളിലും, ഹതഭാഗ്യരായ അവര്‍ തങ്ങളുടെ നിമിഷങ്ങളെണ്ണിക്കഴിയുകയായിരിക്കാം; ലഹളയില്‍ അച്ഛന്മാര്‍ നഷ്ടപ്പെട്ടവര്‍; വിധവകളായിത്തീര്‍ന്നവര്‍; വീടു കൊള്ളിവയ്ക്കപ്പെട്ടവര്‍, അഭയാര്‍ത്ഥികള്‍, ജീവിതസര്‍വ്വസ്വം നഷ്ടപ്പെട്ടവര്‍; ബലാല്‍ക്കാരമായി മതംമാറ്റപ്പെട്ടവര്‍ – അത്തരക്കാരെപ്പറ്റി ഈ അരനൂറ്റാണ്ടിനിടയ്ക്കധികമാരും ചിന്തിച്ചിട്ടില്ല; അവരുടെ വോട്ടുകള്‍ – സംഘടിതമല്ലാത്തതുകൊണ്ടായിരിക്കാം, കൂട്ടായി വിലപേശാന്‍ പോയിട്ട് നിവര്‍ന്നുനിന്നു സംസാരിക്കാന്‍ പോലും കഴിവില്ലാത്ത, ഈ മൂകവിഭാഗത്തിന്‍റെ നാവായിട്ടാണ് ഈ സ്മരണികയെ ഞങ്ങള്‍ കാണുന്നത്. കാരണം, അവരോട് പവിത്രമായ ഒരു കടമ ഞങ്ങള്‍ക്കുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. ഇന്നതു നിര്‍വഹിക്കപ്പെടുന്നില്ലെങ്കില്‍, എന്നന്നേക്കുമായി അതു നിര്‍വഹിക്കപ്പെടാതെ കിടക്കും. കാരണം, ഇപ്പോള്‍ത്തന്നെ ശുഷ്കിച്ചു കഴിഞ്ഞിട്ടുള്ള ആ തലമുറ അല്‍പനാള്‍ക്കുള്ളില്‍ തീരെ നാമാവശേഷമാകും. അവരുടെ ശബ്ദം തീരെ നിലച്ചു പോകും. ആ തലമുറയുടെ ശബ്ദവും ചിത്രവും രേഖപ്പെടുത്തിവയ്ക്കാന്‍ കഴിയുന്ന അവസാന സന്ദര്‍ഭം ഇതാണ്. നാളെയായാല്‍ തീരെ വൈകിപ്പോകും. പിന്നെ നമുക്ക്, വരുംതലമുറയ്ക്ക്, കേള്‍ക്കാനിടവരിക, ചരിത്രത്തിന്‍റെ പേരില്‍ കെട്ടിച്ചമയ്ക്കപ്പെട്ട സോദ്ദേശ്യമായ കെട്ടുകഥകളുടെ കപട ശബ്ദം മാത്രമായിരിക്കും. അതനുവദിച്ചുകൂടാ. അതിനുള്ള ഒരെളിയ സംരംഭമാണ് ഈ സ്മരണിക. ലഹളയുടെ തീയില്‍ കരിഞ്ഞവര്‍, ചോരയില്‍ കുളിച്ചവര്‍, ലഹളക്കാരുടെ മതഭ്രാന്തിനും മാംസദാഹത്തിനും ഇരയായവര്‍ അവരവരുടെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ടു ഞങ്ങള്‍ക്കെഴുതിയ കത്തുകളുടെ പ്രസക്തഭാഗങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഭാഷ നന്നാക്കാനോ മോടിപിടിപ്പിക്കാനോ ഞങ്ങള്‍ തുനിഞ്ഞിട്ടില്ല. പഠിപ്പില്ലാത്തവരായിരിക്കാം അവരില്‍ പലരും; അവരുടെ ഭാഷയും ശൈലിയും അപരിഷ്കൃതമാകാം; പക്ഷേ അതിന് അനുഭവത്തിന്‍റെ ശക്തിയായ മണമുണ്ട്; ആത്മാര്‍ത്ഥതയുടെ വ്യക്തമായ ഗുണമുണ്ട്. അവ, അതേപടി ചേര്‍ത്തിട്ടുണ്ട്. അവരില്‍ ഏതാനും ചിലരുടെ ഫോട്ടോകളും കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ ഏറിയകൂറും, രണ്ടുപേരൊഴികെ, ഇന്നും ജീവിച്ചിരിക്കുന്നവരാണ്; പാവപ്പെട്ടവരാണ്; ഹരിജനങ്ങളാണ്. ഇത്തരക്കാരുടെ മേലാണ് ലഹളക്കാരുടെ വാള്‍ വീണത്. എന്നിട്ടും അവകാശപ്പെടുകയാണ്, സ്വാതന്ത്ര്യസമരമാണെന്ന്! കര്‍ഷകലഹളയാണെന്ന്!
അനിഷേധ്യ ചരിത്രപണ്ഡിതന്മാരുടെ ലേഖനങ്ങള്‍ ഞങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ആര്‍.സി.മജുംദാറുടെ ലേഖനം എടുത്തു പറയേണ്ടതാണ്. വിശ്രുത ചരിത്രകാരനായ അദ്ദേഹം ലഹളയുടെ കാരണങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടുണ്ട്.
മാപ്പിളലഹള കര്‍ഷകലഹളയായിരുന്നുവെന്ന പ്രചരണത്തിന്‍റെ പൊള്ളത്തരം തികച്ചും പുറത്തുകൊണ്ടുവരുന്ന ഒന്നാണ് കേരള സര്‍വ്വകലാശാലാ വിഭാഗം മേലധ്യക്ഷനായ ഡോ.ടി.കെ.രവീന്ദ്രന്‍റെ കനപ്പെട്ട ലേഖനം. അത് സ്വാതന്ത്ര്യസമരമായിരുന്നുവെന്ന പ്രസ്താവത്തിന്‍റെ അടിത്തറ മാന്തുന്ന ആധികാരികവസ്തുതകളെ അണിനിരത്തുന്നുണ്ട് സ്വന്തം ലേഖനത്തില്‍ പി. പരമേശ്വരന്‍. ഒരനുഭവസസാക്ഷിയുടെ ഹൃദയത്തുടിപ്പുകളാണ് കേളപ്പജിയുടെ ലേഖനത്തിലുടനീളം കേള്‍ക്കുന്നത്. കൊള്ളക്കാരെ ദേശാഭിമാനമുള്ളവരാക്കി വെള്ളപൂശി, അവര്‍ക്ക് പാരിതോഷികം നല്കുന്നതിലുള്ള അമര്‍ഷം സി. നാരായണപിള്ളയുടെ കരുത്തുറ്റ ശൈലിയില്‍ പ്രകടമായിക്കാണാം.
മഹാകവി കുമാരനാശാന്‍ മാപ്പിള ലഹളയുടെ പശ്ചാത്തലമെഴുതിയ ദുരവസ്ഥയിലെ പ്രസക്തഭാഗങ്ങള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. കവിയുടെ നേരേ, മതഭ്രാന്തിന്‍റെ അസഹിഷ്ണുത തന്നെ പടവാളുയര്‍ത്തി ഭീഷണി മുഴക്കി. പക്ഷേ, കവി ഉറച്ചുനിന്നു; വിശദീകരണം നല്‍കി. അതെല്ലാം, ഏടുകളില്‍നിന്ന് അതേപടി എടുത്തു ഞങ്ങള്‍ ചേര്‍ത്തിട്ടുണ്ട്, ഭാഷ്യവും വ്യാഖ്യാനവും ഒന്നും കൂടാതെ തന്നെ. യാക്കൂബ് ഹുസൈന്‍റെയുടെ കെ.പി.കേശവമേനോന്‍റെയും എല്ലാം കത്തുകള്‍ ഇന്നു പലരും നിഷേധിക്കാന്‍ വെമ്പുന്ന ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ സ്പഷ്ടമായി പ്രകാശിപ്പിക്കുന്ന കൈവിളക്കുകളാണ്.
ശ്രീമാന്‍ കെ. മാധവന്‍ നായരുടെ മലബാര്‍ കലാപത്തില്‍ നിന്ന് ഞങ്ങള്‍ ധാരാളം ഉദ്ധരണങ്ങള്‍ എടുത്തിട്ടുണ്ട്. അവയുടെ ആധികാരിക സ്വഭാവമാണ് കാരണം. ആദ്യാവസാനം, ലഹളയുമായി നേരിട്ടു ബന്ധപ്പെട്ട ഒരു നേതാവും അനുഭവസ്ഥനും ലേഖകനുമെന്ന നിലയില്‍,അനിഷേധ്യമാണവയുടെ പ്രമാണമൂല്യം എന്നതു നിസ്തര്‍ക്കമാണല്ലോ.
സ്വയം വാചാലമായ വസ്തുതകളാകകൊണ്ട് സ്മരണികയുടെ ഉള്ളടക്കത്തെപ്പറ്റി വളരെയൊന്നും ഇവിടെ പ്രതിപാദിക്കേണ്ടതില്ല. ഒന്നു മാത്രം ഇവിടെ പറയാം. അരോചകങ്ങളും അസുഖകരങ്ങളുമായ പല സംഗതികളും ഞങ്ങള്‍ക്കിവിടെ രേഖപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. ആരുടേയും വികാരങ്ങളെ അണുവെങ്കിലും വ്രണപ്പെടുത്തണമെന്ന് ഞങ്ങളാരും ആഗ്രഹിച്ചിട്ടില്ല. വാസ്തവത്തില്‍, ഈവക സംഭവങ്ങളെല്ലാം തന്നെ, അപമാനബോധത്തോടെ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞ്, നാം ഒരു പുതിയ ജീവിതം ആരംഭിക്കേണ്ടതായിരുന്നു. പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ അടുത്തകാല സംഭവങ്ങള്‍ നേരെ മറിച്ചാണ് നീങ്ങിയത്. സംഘടനാ ബലം കൊണ്ട് അധികാരം പിടിച്ചു പറ്റാന്‍ കഴിഞ്ഞവര്‍, ചരിത്രം മാറ്റിമറിക്കാനും മതഭ്രാന്തിന്‍റെ ബലിപീഠത്തില്‍ രക്തസാക്ഷികളായിത്തീര്‍ന്നവരുടെ സ്മരണയെപ്പോലും അവഹേളിച്ചു കൊണ്ട് അക്രമികള്‍ക്ക് പട്ടും വളയും കൊടുത്തു ബഹുമാനിക്കാനും തുടങ്ങിയപ്പോള്‍, മറുഭാഗം വ്യക്തമാക്കാന്‍വേണ്ടി ചില നഗ്നസത്യങ്ങള്‍ തുറന്നു പറയേണ്ടി വന്നു. പക്ഷേ, അതിലൊരക്ഷരം പോലും ഞങ്ങളുടെ സ്വന്തമല്ല. അവ ഓരോന്നും ചരിത്രത്തിന്‍റെ ഏടുകളില്‍ ഭദ്രമായി രേഖപ്പെടുത്തിയതും നിഷ്പക്ഷമതികളായ ചരിത്രകാരന്മാരുടെ തൂലികയിലൂടെ പുറത്തുവന്നതുമാണ്. അവയ്ക്ക്, ഞങ്ങളാരോടും ക്ഷമാപണം ചെയ്യേണ്ടതില്ല.
അവസാനിക്കുന്നതിനുമുന്‍പ് ഒരു കടമ ഞങ്ങള്‍ക്ക് ചെയ്യാനുണ്ട്. ഇതില്‍ ജീവിച്ചിരിക്കുന്ന നിരവധി അനുഭവസാക്ഷികളുടേതായ കത്തുകള്‍ ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. അവരുടെ പേരും മേല്‍വിലാസവും ഒഴിവാക്കിയിട്ടില്ല; പലരുടെയും ഫോട്ടോകള്‍ ചേര്‍ത്തിട്ടുണ്ട്. ഇവരില്‍ പലരും അവരുടെ ഭയാശങ്കകള്‍ വ്യക്തമാക്കിയിരുന്നു. അരനൂറ്റാണ്ട് പഴക്കമുള്ള ഓര്‍മ്മകള്‍ ഇന്നും അവരെ അസ്വസ്ഥരാക്കുന്നുണ്ട്. സ്വാതന്ത്ര ഭാരതത്തിലെ സ്വതന്ത്ര പൗരന്മാരാണ് തങ്ങളെന്ന ബോധം അവര്‍ക്കിന്നും കൈവന്നു കഴിഞ്ഞിട്ടില്ല. ഒരുതരം പരതന്ത്രയുടെ നിഴലിലാണവരിന്നും ജീവിക്കുന്നത്. തങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയാലെന്തു സംഭവിക്കുമെന്ന ഭയം അവര്‍ക്കുണ്ട്. പക്ഷേ, സമുദായത്തിന്‍റെ മനഃസാക്ഷി ജാഗരൂകമാണെന്ന വിശ്വാസത്തോടെ അസഹിഷ്ണുതയുടെ അതിതീവ്രത വിവേകത്തിന്‍റെ മുന്നില്‍ തലകുനിക്കാതിരിക്കുകയില്ലെന്ന പ്രതീക്ഷയോടെ ആപത് ശങ്കകളൊന്നും കൂടാതെ, ഞങ്ങളവ ഇവിടെ അതേപടി ചേര്‍ക്കുകയാണ്, ചരിത്രത്തോട്, വസ്തുസ്ഥിതികളോട് നീതി പുലര്‍ത്താന്‍ വേണ്ടി. ഞങ്ങളൊട്ടും അവിവേകം കാട്ടിയിട്ടില്ലെന്ന് ചരിത്രം വിധിയെഴുതുമെന്ന് ഉറപ്പായി വിശ്വസിക്കുന്നു.
മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു അനീതിയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ഞങ്ങള്‍ അവസാനിപ്പിക്കാം.
കൊന്നവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പാരിതോഷികം ലഭിക്കുമ്പോള്‍, പ്രതിമാസം പെന്‍ഷനും താമ്രപത്രവും ലഭിക്കുമ്പോള്‍, അവര്‍ പ്രതാപികളും പണക്കാരുമായി മാറുമ്പോള്‍, കൊല്ലപ്പെട്ടവരുടെ ഹതഭാഗ്യരായ പിന്മുറക്കാര്‍ അതെല്ലാം കണ്ടുകൊണ്ടു അയലത്തുള്ള കൊച്ചുപുരയില്‍ ജീവിച്ചുകൊണ്ട് മരിക്കുന്നു. ഇതെന്തു നീതി? അവര്‍ സ്വയം ചോദിച്ചു പോകുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരാണെന്ന പേരിലാണത്രേ പെന്‍ഷന്‍ കൊടുക്കുന്നത്. കൊടുക്കുന്നവര്‍ പറയുന്നതാണത്. വാങ്ങുന്നവര്‍ വിശ്വസിക്കുന്നത് മറിച്ചാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരായി പൊരുതിയതിനല്ല, അയല്‍വക്കത്തെ ഹിന്ദുവിനെ കൊന്നതിനാണ് പെന്‍ഷന്‍ എന്നാണവരില്‍ പലരും വിശ്വസിക്കുന്നത്! അഭിമാനിക്കുന്നത്! “ഞാനാണ് നമ്പീശനെ കൊന്നത്, എനിക്കിനിയും പെന്‍ഷന്‍ കിട്ടിയിട്ടില്ല. ഇവിടുന്നു അതൊന്ന് ശരിയാക്കിത്തരണം.” ശ്രീമാന്‍ കെ പി കേശവമേനോനെ സമീപിച്ച് ലഹളയില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞ വാക്കുകളാണ്! പെന്‍ഷന്‍ വാങ്ങുന്നവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവാരാണെന്ന ധാരണയില്‍. അതേസമയം യഥാര്‍ത്ഥ രക്തസാക്ഷികള്‍ അവഗണിക്കപ്പെടുന്നു; അവഹേളിക്കപ്പെടുന്നു.
ഈ കൊടിയ വഞ്ചന തുടരണോ?
രക്തസാക്ഷി കണ്‍വെന്‍ഷന്‍ കമ്മിറ്റി.
(തുടരും)