About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ആരാണ് പലസ്തീനികള്‍? അവര്‍ എവിടെ നിന്നും വന്നു? എന്തിന് വന്നു?

    ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകാരും ദശാബ്ദങ്ങളായി പറഞ്ഞു പരത്തിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ‘നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന തദ്ദേശവാസികളായ പലസ്തീനികളെ ആട്ടിയോടിച്ചാണ് ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രത്തിനെ അമേരിക്കയും മറ്റു സാമ്രാജ്യത്വ രാജ്യങ്ങളും ചേര്‍ന്ന് മധ്യപൂര്‍വ്വ ദേശത്ത് കുടിയിരുത്തിയത്’ എന്നുള്ള ആരോപണം. അവരുടെ ആ നുണയെ തുറന്നു കാണിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌ ഇടുന്നത്.

    ആദ്യം, നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന’ ആളുകള്‍ എന്നിവര്‍ പറയുന്നതിന്‍റെ പൊള്ളത്തരം നോക്കാം. ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യാസര്‍ അറഫാത്ത് ഇപ്രകാരം പ്രഖ്യാപിച്ചു:

    “യഹൂദ അധിനിവേശം 1881-ൽ തുടങ്ങി… ജീവിതം കെട്ടിപ്പെടുത്തുന്നതിലും ക്രിയാത്മകമായി തദ്ദേശീയ സംസ്കാരം സമ്പന്നമാക്കുന്നതിലും മുഴുകിയിരുന്ന ഒരു അറബ് ജനത മുഖ്യമായും അധിവസിച്ചിരുന്ന ഹരിതാഭമായ പ്രദേശമായിരുന്നു പലസ്തീൻ അന്ന്.” (As cited by Muawia E. Ibrahim, “Muslim world call for U.N. meeting on terrorim”, Khaleej Times Online, (October 11, 2001), pp.1-2)

    യാസര്‍ അറഫാത്തിന്‍റെ ഈ പ്രസ്താവനയാണ് “തത്തമ്മേ പൂച്ച പൂച്ച” ശൈലിയില്‍ ലോകമെങ്ങുമുള്ള അന്തംകമ്മികളും ഇസ്ലാമിസ്റ്റുകളും പിന്നെ ചരിത്ര ബോധം ലവലേശം തൊട്ടു തെറിപ്പിച്ചിട്ടില്ലാത്ത ചില യുക്തന്മാരും ഇന്നും പാടിക്കൊണ്ട് നടക്കുന്നത്. യാസര്‍ അറഫാത്തിന്‍റെ ഈ പ്രസ്താവനയ്ക്ക് ചരിത്രപരമായി എന്തെങ്കിലും പിന്‍ബലമുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇവന്മാര്‍ ഒരിക്കലും തുനിഞ്ഞിട്ടില്ല. എന്തായാലും നമുക്കതൊന്നു പരിശോധിച്ച് നോക്കാം.

    റോമന്‍ ചരിത്രകാരനായ ഡിയോ കാഷ്യസ് (മരണം: A.D. 235) എഴുതുന്ന സമയത്തു , യെഹൂദയുടെ നാശം മുതൽ ആ നാടിന്‍റെ അധഃപതനം വിവരിച്ചു തുടങ്ങി.

    “അവരുടെ ബലമുള്ള 50 കോട്ടകൾ നിലം പരിശായി. ഏറ്റവും അറിയപ്പെടുന്ന  തൊള്ളായിരത്തി എൺപത്തിയഞ്ചു ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു…

    യുദ്ധത്തിന് മുമ്പ് യെഹൂദരോട് പ്രവചിക്കപ്പെട്ട പോലെ തന്നെ യെഹൂദ പൂർണമായും മരുഭൂമിവല്കരിക്കപ്പെട്ടു. അവരുടെ വിശുദ്ധ ചടങ്ങുകളിൽ ആഘോഷിക്കപ്പെട്ട  സോളമന്‍റെ ശവകുടീരം ഛിന്നഭിന്നമാക്കപ്പെടുകയും, കുറുക്കനും കഴുതപ്പുലികളും അവരുടെ പട്ടണങ്ങളിൽ ചുറ്റി നടക്കാനും തുടങ്ങുകയും ചെയ്തു.” (Dio Cassius, History of the Romans, lxix, 12-14, cited by de Haas, History, pp. 55-56.)

    “മാർപ്പായയുടെ  ഉത്തരവ്‌ പ്രകാരം , പാപ്പയുടെ അധികാര പരിധിയിൽ ഉള്ള രാജ്യങ്ങളിൽ നിന്നും യഹൂദർ ടൈബീരിയസിലേക്കു വീണ്ടും പ്രവേശിച്ച അവസരത്തിൽ  നസറത്ത് അതിന്‍റെ അധഃപതനത്തിൽ ആയിരുന്നു.”  ഒരു ഫ്രാൻസിസ്കൻ  തീര്‍ത്ഥാടകന്‍ ഒരു ലത്തീൻ കയ്യെഴുത്തു പ്രതി മൊഴിമാറ്റിയതിൽ ഇങ്ങനെ റിപ്പോർട്ട് ചെയ്തിരിക്കുന്നു. “കൊള്ളക്കാരുടേയു കൊലപാതകികളുടെയും ഭവനം, താമസക്കാർ എല്ലാവരും തന്നെ അറബികൾ (മുസ്ലിം) ആയിരുന്നു. അങ്ങനെ ഒരു പട്ടണം കാണേണ്ടി വന്നത് ദുഃഖകരമായിരുന്നു. ഞങ്ങൾ കല്ലുകൾ നിറഞ്ഞതും, മുൾച്ചെടികൾ നിറഞ്ഞതുമായ  മരുഭൂമി മാത്രം ആണ് അവിടെ കണ്ടത്.” (De Haas, History, p. 337, citing Palestine Exploration Fund, Quarterly Statement, 1925, p. 197, translation of Latin manuscnpt by a Franciscan pilgrim.)

    “നൂറു വർഷങ്ങൾക്കു ശേഷം 1697-ലും നസറത്ത്  ഒരു അപ്രധാനമായ ഗ്രാമം ആയിരുന്നു… എക്രയില്‍ കുറച്ചു ദരിദ്രമായ കുടിലുകൾ… വിപുലവും വിശാലവുമായ ജീര്‍ണ്ണതയല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല.” ബൈബിളില്‍ ശേഖേം എന്ന് അറിയപ്പെടുന്ന നബുലസ് കുറെ മനുഷ്യർ ഉള്ള രണ്ടു  തെരുവീഥി അടങ്ങിയതായിരുന്നു. യെരീഹോ ഒരു  അരോചകമായ ദരിദ്രമായ ഗ്രാമവും.” (Henry Maundrell, The Journal of Henry Maundrellfrom Aleppo to Jerusalem, 1697, Bohn’s edition (London, 1848), respectively pp. 477, 428, 450.)

    പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് എഴുത്തുകാരനും ചരിത്രകാരനുമായ കൌണ്ട് കോൺസ്റ്റന്‍റൈന്‍ ഫ്രാങ്കോയിസ് വോൾനി പലസ്തീനെ കുറിച്ച് എഴുതുന്നത് “നശിപ്പിക്കപ്പെട്ടതും ശൂന്യമാക്കപ്പെട്ടതുമായ  പ്രദേശം”  എന്നാണ്.

    പലസ്തീനും മറ്റു പ്രദേശങ്ങളും ഉൾപ്പെട്ട  ഗ്രെയ്റ്റർ സിറിയയിൽ, അതിന്‍റെ കാർഷികവൃത്തി ഏകദേശം പൂർണമായും തകർന്നു. സാമ്പത്തിക മാന്ദ്യം വളരെ വലുതായിരുന്നു പക്ഷെ എല്ലായിടത്തും ഇല്ലായിരുന്നു.” (Norman Lewis, “The Frontier of Settlement in Syria, 1800-19 50,” in Charles Issawi, ed., The Economic History of the Middle East (Chicago, 1966), p. 260.)

    1867-ല്‍ ഈ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സുപ്രസിദ്ധ സാഹിത്യകാരന്‍ മാര്‍ക്ക് ട്വൈന്‍ “THE INNOCENTS ABROAD” എന്ന പേരില്‍ 1869-ല്‍ യാത്രാവിവരണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ നിന്നും ചില ഭാഗങ്ങള്‍ നല്‍കാം:

    “ഞങ്ങൾ സുരക്ഷിതരായി താബോർ മലയിൽ എത്തി… ഞങ്ങൾ വഴിയിലെങ്ങും ഒരു മനുഷ്യ ജീവനെ കണ്ടില്ല, നിയമരഹിതരായ കുറച്ചു ബദൂവിയന്‍ നാടോടി ഗോത്രക്കാരെ ഒഴികെ… ഒരു മരമോ ഒരു ചെടിയോ എങ്ങും ഇല്ലായിരുന്നു. തരിശായ മണ്ണിന്‍റെ കൂട്ടുകാരായ ഒലിവും കള്ളിച്ചെടിയും പോലും ഏതാണ്ട് ഈ രാജ്യത്തെ ഉപേക്ഷിച്ചു… യിസ്രായേൽ ദേശം ദുഖത്തോടെ രട്ടിലും വെണ്ണീറും ഇരിക്കുന്നു. അവളുടെ നിലങ്ങളെ ബാധിച്ചതും അവളുടെ സത്തയെ ചങ്ങലകളാൽ ബന്ധിച്ചതുമായൊരു  ശാപമാണ് അവളുടെ മീതെയുള്ളത്. യിസ്രായേൽ ദേശം സ്നേഹിക്കപ്പെടാതെ നിര്‍ജ്ജനം ആയിരിക്കുന്നു. യിസ്രായേൽ ദേശം ഇപ്പോൾ ഈ കര്‍മ്മോത്സുക ലോകത്തിന്‍റെ ഭാഗമല്ല. കവിതയിലും പാരമ്പര്യ ആചാരങ്ങളിലും അവൾ മുഴുകിയിരിക്കുന്നു. അവൾ സ്വപ്നങ്ങളുടെ നാടായിരിക്കുന്നു…

    നസ്രേത്ത് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു…

    യെരീഹോ ശപിക്കപ്പെട്ടിരിക്കുന്നു…

    യെരൂശലേം ദുരിതം അനുഭവിക്കുന്നവരുടെ  ഗ്രാമമായിരിക്കുന്നു…”

    “ധാരാളം അംഗഭംഗം വന്ന, വൈരൂപ്യം സംഭവിച്ച, രോഗദുരിതം പേറുന്ന മനുഷ്യകുലത്തെ  വിശുദ്ധ നാടുകളിൽ കാണുമ്പോൾ, പ്രവേശനകവാടങ്ങളെ തടസപ്പെടുത്തുമ്പോൾ ഒരാൾക്ക് സങ്കല്പിക്കാം പുരാതനകാലം ഒരിക്കൽ കൂടി തിരിച്ചെത്തി എന്ന്, ദൈവത്തിന്‍റെ ദൂതൻ എപ്പോൾ വേണമെങ്കിലും ഒരിക്കൽ കൂടി ബേത്ത് സേദയിൽ ഇറങ്ങി വെള്ളം  കലക്കാം എന്ന്. ജെറുസലം വിലപിക്കുന്ന, ഇരുണ്ട, നിര്‍ജ്ജീവമായ ഒരിടമാണ്. ഞാൻ ഒരിക്കലും ഇവിടെ താമസിയ്‌ക്കാൻ ആഗ്രഹിക്കുന്നില്ല…”

    “ഇതൊരു പ്രതീക്ഷ നഷ്ടപ്പെട്ട, ഇരുണ്ട, ഭഗ്നഹൃദയമായ സ്ഥലമാണ്…”

    “ജെറുസലേമിനെ സമീപിക്കുമ്പോൾ ഒരു പ്രകൃതിദൃശ്യവും ഇല്ലാതിരുന്ന അത് കണ്ണിനെ തളർത്തുന്നതായിരുന്നു. ഒരുപക്ഷെ ചുറ്റുപാടും ഉള്ള ഭൂപ്രദേശവും റോഡുകളും തമ്മിൽ ഉള്ള വെത്യാസം പാറകൾ കൂടുതലും ചുറ്റുപാടുകളെ അപേക്ഷിച്ചു റോഡിൽ ധാരാളമായിരുന്നു എന്നതാണ്…”

    “ജറുസലേമിലെ ജനങ്ങൾ മുസ്ലീങ്ങൾ, യഹൂദർ, ഗ്രീക്കുകാർ, ലത്തീൻകാർ, അർമേനിയക്കാർ, സിറിയക്കാർ, കോപ്ടിക്സ്, അബിസാനിയന്‍സ്, ഗ്രീക്ക് കത്തോലിക്കർ, പിന്നെ കുറച്ചു പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യാനികളും ഉൾപ്പെട്ടതായിരുന്നു. ക്രൈസ്തവധര്‍മ്മത്തിന്‍റെ ജന്മസ്ഥലമായ ഇവിടെ നൂറോളം വരുന്ന അടുത്തകാലങ്ങളിലായി വന്ന അവാന്തര വിഭാഗങ്ങളും ഇപ്പോൾ താമസിക്കുന്നു. ഇതിന്‍റെ ഏറ്റവും ആകര്‍ഷകമായ വര്‍ണ്ണഭേദം എന്നള്ളത് ഇവരുടെ പൗരത്വം, ഭാഷ എല്ലാം തന്നെ പേരെടുത്തു പറയാൻ കഴിയാത്ത അത്ര അധികമാണ്.  ഭൂമിയിലെ എല്ലാ ജാതി, നിറം, ഭാഷ  എല്ലാം തന്നെ  പതിനാലായിരത്തോളം വരുന്ന ജറുസലേമിൽ ജീവിച്ചിരുന്നവരിൽ പ്രതിനിധീകരിച്ചിരുന്നു  എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.  മുസ്ലിം ഭരണത്തിന്‍റെ  പ്രതീകമായ  കീറിയവസ്‌ത്രങ്ങള്‍, ദുരിതജീവിതം, ദാരിദ്യം, മാലിന്യം എല്ലാം തന്നെ ചന്ദ്രക്കല പതാക കൂടാതെ ധാരാളമായി ഉണ്ടായിരുന്നു..”

    1869-ല്‍ മാര്‍ക്ക് ട്വൈന്‍ പ്രസിദ്ധീകരിച്ച “THE INNOCENTS ABROAD” എന്ന ഗ്രന്ഥം പൂര്‍ണ്ണ രൂപത്തില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ് (http://www.gutenberg.org/files/3176/3176-h/3176-h.htm)

    ഭൂമിശാസ്ത്രപരമായി ആ പ്രദേശം പ്രായേണ ശൂന്യമായിരുന്നു. പത്തൊന്‍പതാം നുറ്റാണ്ടിലെ സഞ്ചാരികള്‍ അതിനെ അങ്ങിനെയാണ് വിവരിച്ചത്. ഉദാഹരണമായി, ബ്രിട്ടീഷ്‌ കോണ്‍സുല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍, പ്രദേശം നിവാസികള്‍ ഇല്ലാതെ ശൂന്യമാണെന്ന് പരാതിപ്പെട്ടു:

    “രാഷ്ട്രം നിവാസികള്‍ ഇല്ലാതെ തീര്‍ത്തും ശൂന്യമായി കിടക്കുന്നതിനാല്‍ ഇതിന്‍റെ ഏറ്റവും വലിയ ആവശ്യകത ജനസംഖ്യ ഉണ്ടാകുക എന്നുള്ളതാണ്.” (James Finn to the Earl of Clarendon, Jerusalem, September 15, 1857, F.O. 78/1294 (Pol. No. 36).

    ഫിന്‍ പിന്നെയും എഴുതി:

    “എന്‍റെ നിരീക്ഷണത്തിന്‍റെ ഫലമെന്തെന്നാല്‍, നമുക്കിവിടെ, അമേരിക്കന്‍ ഐക്യനാടുകളില്‍ യെഹൂദന്മാര്‍ ഉണ്ടായിരുന്നു. അവര്‍ അവരുടെ വിശുദ്ധ നാട്ടിലേക്ക് തിരിച്ചു വന്നിട്ടുമുണ്ട്. യെരുശലേമിലെ യെഹൂദന്മാര്‍ ആസ്ത്രേലിയയിലേക്ക് പോകുക. കാര്‍ഷികവും അനുബന്ധപരവുമായ വശീകരണത്തില്‍പ്പെട്ട് അവിടെ നില്‍ക്കുന്നതിനു പകരം തിരിച്ചു ഇങ്ങോട്ട് മടങ്ങി വരിക.” (James Finn to the Earl of Clarendon, Jerusalem, September 15, 1857, F.O. 78/1294 (Pol. No. 36) pp.249-252)

    മാര്‍ക്ക്‌ ട്വൈന്‍ ഇവിടം സന്ദര്‍ശിച്ചപ്പോള്‍, ജസ്രീല്‍ താഴ്വരയില്‍, ചുറ്റുമുള്ള 30 മൈലിനുള്ളില്‍ ഒരു ഗ്രാമം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞു:

    “ഉദ്ദീപകമായ കാഴ്ചകള്‍ ജെസ്രീല്‍ താഴ്വരയില്‍ ഇനിയൊരിക്കലും സംഭവിക്കുകയില്ല. അതിന്‍റെ ഏതൊരു വശത്തേക്ക് നോക്കിയാലും മുപ്പത് മൈലുകള്‍ക്കുള്ളില്‍ ഒരു ഗ്രാമം പോലും കാണാനില്ല. രണ്ടോ മൂന്നോ ഇടങ്ങളിലെ  ബെദൂവിയന്‍ സത്രങ്ങള്‍ ഒഴികെ, സ്ഥിരമായ ഒരു പാര്‍പ്പിട സ്ഥലം പോലുമില്ല. ഒരാള്‍ ഇതിലെ ഒരു പത്തുമൈല്‍ ഓടിച്ചാലും പത്തു മനുഷ്യരെപ്പോലും കാണാന്‍ സാധിക്കില്ല.” (Mark Twain, The Innocents Abroad, p. 349)

    നഗരങ്ങളും, കൊട്ടാരങ്ങളും നശിച്ചെന്നു അവിടം സന്ദര്‍ശിച്ച ഫ്രഞ്ച്‌ എഴുത്തുകാരന്‍ Pierre Loti എഴുതി:

    “ശോകകരമായ ഗലീലയിലൂടെ ഞാന്‍ വസന്തകാലത്ത് യാത്ര ചെയ്തു. അത് ശോകമൂകമായി കാണപ്പെട്ടു… ബൈബിളിലെ ഗില്‍ബോവാ പര്‍വ്വതത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ എല്ലായിടത്തിലെയും പോലെ, പലസ്തീനില്‍ എല്ലായിടത്തെയും പോലെ, പട്ടണങ്ങളും കൊട്ടാരങ്ങളും പൊടിയിലേക്കു തിരികെ ചേര്‍ന്നിരിക്കുന്നു. ഈ പരിത്യാഗത്തിന്‍റെ ശോകമൂകത മുഴുവന്‍ വിശുദ്ധ ഭൂമിയുടെ അവസ്ഥാവിശേഷമാണ്.” (Pierre Loti, La Galilee (Paris, 1895), pp. 37-41, 69, 85-86, 69, cited by David Landes, “Palestine Before the Zionists,” Commentary, February 1976, pp. 48-49)

    അറബി മുസ്ലിം കീഴടക്കലിന്‍റെ പരിണിതഫലമായാണ് പ്രദേശം ഇങ്ങനെ തകര്‍ന്നു പോയത് എന്ന് ഒരു ചരിത്ര പഠനത്തില്‍ Carl Hermann Voss വിശദീകരിക്കുന്നുണ്ട്:

    “എഴാം നുറ്റാണ്ടിലെ അറബി കീഴടക്കലിനും 1880-കളിലെ യെഹൂദന്മാരുടെ മടങ്ങി വരവിന്‍റെ തുടക്കത്തിനും ഇടയിലെ പന്ത്രണ്ടര നൂറ്റാണ്ടുകളില്‍ ‘പലസ്തിന്‍’ പാഴായി കിടന്നു. അതിന്‍റെ പുരാതനമായ കനാലുകളും ജലസേചനത്തിനുള്ള സംവിധാനങ്ങളും നശിപ്പിക്കപ്പെടുകയും, ‘ഉത്കൃഷ്ടമായ ഫലഭുയിഷ്ടത’ എന്ന് ബൈബിള്‍ ഏതിനെക്കുറിച്ച് പറഞ്ഞുവോ അത് തരിശു ഭുമിയും ശുന്യവും ആയിത്തീരുകയും ചെയ്തു. മുന്‍കാലങ്ങളില്‍ എന്നപോലെ ഓട്ടോമന്‍ തുര്‍ക്കികളുടെ കാലത്തും ആവാസവ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള പ്രവണത തുടര്‍ന്നു. തല്‍ഫലമായി മലഞ്ചരുവുകള്‍ മൊട്ടക്കുന്നുകളും മേല്‍മണ്ണ് നഷ്ടപ്പെട്ട താഴ്വരകള്‍ തരിശു നിലങ്ങളും ആയിത്തീര്‍ന്നു.” (Carl Hermann Voss, “The Palestine Problem Today, Israel and Its Neighbors” (Boston, 1953), p. 13.)

    1590-ല്‍ ഇവിടം സന്ദര്‍ശിച്ച ഒരാള്‍ എഴുതി:

    “ഇപ്പോഴും അവശേഷിക്കുന്ന പഴയ മതിലുകളുടെ കുറച്ച് ഭാഗം ഒഴിച്ച് അവിടെ കാണാൻ മറ്റൊന്നും ഇല്ല. ബാക്കി എല്ലാം പുല്ലും, പായലും കളയും ആണ്. ദുർഗന്ധമുള്ള അല്ലെങ്കിൽ ഈർപ്പമുള്ള ഒരു കഷ്ണം ഭൂമി പോലെ.” (Gunner Edward Webbe, ‘Palestine Exploration Fund’, Quarterly Statement, p. 86, cited in de Haas, History, p. 338.)

    1700-കളുടെ മധ്യത്തിൽ ബ്രിട്ടീഷ് പുരാവസ്‌തു ശാസ്‌ത്രജ്ഞന്‍ തോമസ് ഷോ എഴുതി: “പലസ്തീനിന്‍റെ ഭൂമിയിൽ അതിന്‍റെ സമ്പുഷ്ടമായ മണ്ണ് ഉഴുതു മറിക്കാനുള്ള ആളുകളുടെ അഭാവം വലിയതോതില്‍ ഉണ്ടായിരുന്നു” (Thomas Shaw, Travels and Observations Relating to Several Parts of Barbary and the Levant (London, 1767), p. 331)

    ഏതെങ്കിലും തരത്തിലുള്ള ഒരു ബോട്ട് പോലും (തിബെര്യാസ്) തടാകത്തിൽ ഇല്ലായിരുന്നുവെന്ന് 1817-1818 ലെ ഒരു സന്ദർശനത്തിന് ശേഷം സഞ്ചാരികൾ വിവരണം നൽകി. (James Mangles and the Honorable C.L. Irby, ‘Travels in Egypt and Nubia’ (London, 1823) , p. 295.)

    1827-ലെ ജര്‍മ്മന്‍ എന്‍സൈക്ലോപീഡിയ “നിർജ്ജനവും അറബി കൊള്ളസംഘങ്ങൾ വിഹരിക്കുന്ന സ്ഥലമായിട്ടുമാണ്” പലസ്തീനെ ചിത്രീകരിച്ചത്. (Brockhaus, Alig. deutsch Real-Encyklopaedie, 7th ed. (Leipzig, 1827), Vol. VIII, p. 206.)

    മാര്‍ക്ക് ട്വൈന്‍ എഴുതി:

    “നസ്രേത്ത് പരിത്യജിക്കപ്പെട്ടിരിക്കുന്നു… മൂവായിരം കൊല്ലങ്ങൾക്കു മുമ്പ് യോശുവയുടെ അത്ഭുതം അതിനെ വിട്ടതുപോലെ തന്നെ ശപിക്കപ്പെട്ട യെരീഹോ ഇന്ന് തകർന്നടിഞ്ഞു കിടക്കുന്നു… ദാരിദ്ര്യത്തിലും അപമാനത്തിലും ഇപ്പോൾ ആയിരിക്കുന്ന ബെത്‌ലെഹെമീനും ബെഥാനിക്കും അവർ ഒരിക്കൽ  രക്ഷകന്‍റെ സാന്നിധ്യത്താൽ  മാനിതരായവർ ആയിരുന്നുവെന്നത്  ഓർമ്മിപ്പിക്കാൻ ഒന്നും തന്നെ  അവരിൽ ഇല്ല; ആട്ടിടയന്മാർ രാത്രിയിൽ ആടുകളെ സൂക്ഷിച്ചിരുന്നതും ‘ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക്‌ സമാധാനം’ എന്ന് ദൂതന്മാർ പാടിയതുമായ ആ വിശുദ്ധ സ്ഥലത്ത് ഒരു ജീവിയും കുടിപാർക്കുന്നില്ല… ബെത്സയ്‌ദയും കോറസിനും ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി. ഒരിക്കൽ രക്ഷകന്‍റെ ശബ്ദം ആയിരക്കണക്കിന് ആളുകൾ കേട്ടതും അത്ഭുതകരമായ അപ്പം തിന്നതുമായ അതിന് ചുറ്റുമുള്ള മരുപ്രദേശങ്ങൾ ഏകാന്തതയുടെ നിശബ്ദതയിൽ ഉറങ്ങുന്നു. ഹിംസ്ര പക്ഷികളും പതിയിരിക്കുന്ന കുറുനരികളും മാത്രം അവിടെ നിവസിക്കുന്നു.” (Mark Twain, The Innocents Abroad, pp.441,442)

    പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന പാദത്തില്‍, ഒരു ഫ്രഞ്ച് സഞ്ചാരി എഴുതി: “ജാഫ, ഇപ്പോഴും തകര്‍ന്നടിഞ്ഞു ജീര്‍ണ്ണിച്ചു കിടക്കുന്നു.” (Jules Hoche, Les Pays des croisades (Paris, n.d.), p. 10, cited by David Landes, “Palestine Before the Zionists,” Commentary, Feb., 1976, p. 49.)

    മറ്റൊരു ഫ്രഞ്ച് എഴുത്തുകാരനും ‘ഹോളി ലാൻഡ് ഗൈഡ് ബുക്ക്’ എന്ന പുസ്തകത്തിന്‍റെ എഴുത്തുകാരനുമായ ലെയ്‌വിൻ ഡി ഹാമെ, ഇങ്ങനെ പറയുന്നു ”വടക്കുദിക്കായി സ്ഥിതിചെയ്യുന്ന ഹൈഫ എന്ന സ്ഥലത്തു 6000 ആൾക്കാർ ഉണ്ടായിരുന്നു; ‘അത് അസാമാന്യമായ ഒന്നും അല്ലായിരുന്നു”. അദ്ദേഹം ഹൈഫയെക്കുറിച്ച് ഇങ്ങനെ വിശേഷിപ്പിച്ചു ”എക്രെ (Acre) പട്ടണത്തിലേക്കുള്ള വഴിയിൽ സ്ഥിതിചെയ്യുന്ന ഹൈഫ (Haifa) ”അഞ്ചു മിനുട്ടു കൊണ്ട് മുറിച്ചു കടക്കാം” ഹൈഫ എന്ന മഹത്തായ തുറുമുഖം വാണിജ്യപരമായി പ്രവർത്തന രഹിതമായിരുന്നു (Brother Lievin de Hamme, Guide indicateur, Vol. Ill, pp. 163, 190.).

    ഇന്നത്തെപ്പോലെ നൂറു കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വാഹനങ്ങളിലല്ല, കുണ്ടും കുഴിയും പാറക്കല്ലുകളും നിറഞ്ഞ പാതയിലൂടെ കുതിരവണ്ടിയില്‍ യാത്ര ചെയ്യുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ യാത്ര ചെയ്തു അഞ്ചു മിനുട്ടുകൊണ്ട് ഹൈഫ പട്ടണം മുറിച്ചു കടക്കാം എന്ന് പറയുമ്പോള്‍ ആ പട്ടണം എത്ര ചെറുതാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

    റവ. സാമുവേൽ മാനിങ്ങിനെപ്പോലെയുള്ള അനേകം എഴുത്തുകാർ, തീരദേശ സമതലമായ ഷാരോൺ സമതലത്തിന്‍റെ മേധക്ഷയത്തെക്കുറിച്ച് വിലപിക്കുന്നു:

    “മനോഹരമായ ഫലപുഷ്‌ടിയും ലാവണ്യവും എബ്രായരുടെ മനസ്സിൽ ഉണ്ടാക്കിയെടുത്ത സമൃദ്ധിയുടെ അടയാളങ്ങൾ ആയിരുന്നു…

    പക്ഷെ എവിടെ ആണ് നിവാസികള്‍? വിശാലമായ ഒരു ജനസാഗരത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ സമ്പുഷ്ടമായ സമനിലം ഇപ്പോള്‍ ഏതാണ്ട് നിര്‍ജ്ജനമാക്കപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും നമ്മൾ പുതിയ അദ്ധ്യായങ്ങൾ പഠിക്കാൻ നിർബന്ധിതരാകുന്നു പുരാതന പ്രവചനങ്ങൾ കൃത്യമായി അക്ഷരം പ്രതി നിറവേറിക്കൊണ്ടിരിക്കുന്നു. “ഈ പ്രദേശം പാഴായും, ശൂന്യമായും താമസിക്കാൻ ആൾക്കാർ ഇല്ലാതെയും ഇരിക്കുന്നു” (The Reverend Samuel Manning, Those Holy Fields (London, 1874, pp.14-17) https://archive.org/details/thoseholyfieldsp00mann_0

    റവ മാനിങ്ങിന്‍റെ നിരീക്ഷണങ്ങൾ ഡബ്ല്യൂ എം തോംസൺ ആവർത്തിച്ചു: “എത്ര ദുഃഖകരമാണ് ഈ ശൂന്യത! ഈ വിരസതയിൽ നിന്ന് ലഘൂകരിക്കുന്ന ഒരു വീടോ, നിവാസികളുടെ ഒരു ലക്ഷണമോ, ആട്ടിടയന്മാർ പോലുമോ ഒരിടത്തും ദൃശ്യമല്ല… ഏശയ്യാ പറയുന്നു: ‘ഷാരോൺ ഒരു മരുഭൂമി ആക്കപ്പെടും’ അങ്ങനെ ആ പ്രവചനം ദുഃഖകരവും മനസ്സില്‍ പതിയുന്ന ഒരു യാഥാർഥ്യവുമായി മാറി.” (ഡബ്ല്യൂ എം തോംസൺ, ദി ലാൻഡ് ആൻഡ് ദി ബുക്ക് (ലണ്ടൻ: റ്റി നെൽസൺ & സൺസ്, 1866) പേജ് 84, പേജ് 94) https://archive.org/details/landandbookorbi04thomgoog

    ‘ഹേത്ത് ആൻഡ് മോവാബ്’ എന്ന ഗ്രന്ഥത്തിൽ കേണൽ സി.ആർ.കോണ്ടർ 1880-ലെ പലസ്തീനെ “ഒരു നശിക്കപ്പെട്ട പ്രദേശം” എന്നാണ് വിശേഷിപ്പിച്ചത് . അറബ് വംശത്തിനെ സംബദ്ധിച്ചിടത്തോളം അവരുടെ എണ്ണം കുറഞ്ഞുകൊണ്ടേ ഇരുന്നു. (Colonel C.R. Conder, Heth and Moab (London, 1883), pp. 380, 376)

    കോണ്ടർ അതിനു മുമ്പും 1872-ൽ പലസ്തീൻ സന്ദർച്ചിരുന്നു, അദ്ദേഹത്തിന്‍റെ സന്ദർശനത്തിന് ഇടയിൽ ഉള്ള ഒൻപതു പത്തു വർഷങ്ങളിൽ ജനസംഖ്യ തുടച്ചയായി കുറഞ്ഞു കൊണ്ടിരുന്നതിനെ കുറിച്ച് പരാമർശിച്ചിരിക്കുന്നു:

    “ജനസംഖ്യയുടെ നട്ടെല്ലായിരുന്ന കാര്‍ഷിക തൊഴിലാളികളുടെയും മറ്റു ചെറുകിടക്കാരുടെയും അവസ്ഥ എണ്ണത്തിലും, സമ്പത്തിലും വളരെ അധികം ചുരുങ്ങിയിരിക്കുന്നു.” (Colonel C.R. Conder, Heth and Moab (London, 1883), pp. 366)

    “ധാരാളം വീടുകള്‍…. ജീര്‍ണ്ണിച്ചതും നാശോന്മുഖവുമായ അവസ്ഥയില്‍” യെരുശലെമില്‍ കാണപ്പെട്ടു. “ജനസംഖ്യയില്‍ അധികവും യഥാര്‍ത്ഥത്തില്‍ സ്ഥിരമായ തൊഴിലുകള്‍ ഇല്ലാത്തവര്‍” ആയിരുന്നു. ജെറുസലേമിലെ നിവാസികളുടെ എണ്ണം പതിനയ്യായിരത്തില്‍ താഴെയായി കണക്കാക്കപ്പെട്ടു. അവരില്‍ പകുതിയിലേറെയും യെഹൂദന്മാരായിരുന്നു.” (No. 238, “Report of the Commerce of Jerusalem During the Year 1863,” F.O. 195/808, May 1864)

    “1863-ലെ റിപ്പോർട്ട് പ്രകാരം, ജറുസലേം നഗരത്തിലെ ജനസംഖ്യ വെറും 15000 ആയിരുന്നു. അതിൽത്തന്നെ, 4500 മുസ്ലീങ്ങളും  8000 യെഹൂദന്മാരും ബാക്കി ഉള്ളവർ പല ക്രിസ്ത്യന്‍ വിഭാഗക്കാരും ആയിരുന്നു.” (“Report of the Commerce of Jerusalem During the Year 1863,” F.O. 195/808, May 1864; From A.H. Hyamson, ed., The British Consulate in Jerusalem, 2 vols. (London, 1939-1941), Vol. 2, p. 331.)

    പലസ്ഥലങ്ങളിലും റിപോർട്ടർമാർ വ്യത്യസ്തരെങ്കിലും റിപ്പോർട്ടിന് മാറ്റമില്ല: J. S. ബക്കിങ്ഹാം 1816-ൽ ജാഫയിൽ നടത്തിയ സന്ദർശനം വിവരിച്ചിരിക്കുന്നത് ഇപ്രകാരം ആണ് “ഒരു ദരിദ്ര ഗ്രാമത്തിന്‍റെ ഭാവത്തോടെ എല്ലാ നീചത്വത്തോടും അത് യോജിച്ചിരിക്കുന്നു.” (J.S. Buckingham, Travels in Palestine (London, 1821), p. 146)

    ബക്കിങ്ഹാം റാമള്ളയെ കുറിച്ച് പറയുന്നു “പലസ്തീന്‍റെ ഭൂരിഭാഗം ഇടങ്ങളിലും ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളെക്കാൾ കൂടുതൽ വിശാലമായിരുന്നു തകര്‍ന്നടിഞ്ഞ പ്രദേശങ്ങൾ” (.J.S. Buckingham, Travels in Palestine (London, 1821), p. 162)

    കൌണ്ട് കോണ്‍സ്റ്റന്‍റൈന്‍ വോൾനി റിപ്പോർട്ട് ചെയ്യുന്നു: “നികൃഷ്ടമായ ഗവർന്മെന്‍റിന്‍റെ പരിണതഫലമായി സാമ്രാജ്യത്തിലെ വളരെ വലിയ ഭാഗം പ്രവിശ്യകളും ദരിദ്രമായും പാഴായും ഇരിക്കുന്നു.” ഒരു പ്രവിശ്യയെ ഉദാഹരിച്ചു കൊണ്ട് വോൾനി ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു:

    മൂവായിരത്തി ഇരുനൂറു വില്ലേജുകൾ ഉണ്ടെന്നു കരുതിയെങ്കിൽ ഇപ്പോൾ കളക്ടർക്കു നാനൂറു എണ്ണമേ കഷ്‌ടിച്ച്‌ കണ്ടെത്താൻ കഴിഞ്ഞൊള്ളൂ. നമ്മുടെ വ്യാപാരികള്‍ ഇരുപതു വര്‍ഷത്തോളം അവിടെ താമസിച്ചു അവിടത്തെ പരിതഃസ്ഥിതികൾ കണ്ടറിഞ്ഞ ആ പ്രദേശം ജനവാസം ഇല്ലാതെയായി. യാത്രികന്‍ കണ്ടുമുട്ടിയത് വീടുകളുടെ അവശിഷ്‌ടങ്ങളും, ഉപയോഗശൂന്യമായ കിണറുകളും, ഉപേക്ഷിക്കപ്പെട്ട വയലുകളും ആണ്. കൃഷി ചെയ്തിരുന്നവർ ഒഴിഞ്ഞു പോയിരുന്നു” (Count Constantine F. Volney, Travels Through Syria and Egypt in the Years 1783, 1784, 1785 (London, 1788), Vol. 2, p. 147.)

    വോൾനിയുടെ അഭിപ്രായത്തിൽ: “ഞങ്ങൾക്ക് ജെറുസലേം തിരിച്ചറിയാൻ ബുദ്ധിമുട്ടേണ്ടി വന്നു. എല്ലാ വഴികളിൽ നിന്നും അത് അകന്നിരുന്നു. കച്ചവടത്തിന് യോജിച്ച ഒരു കമ്പോളമോ, ഒരു വലിയ ഉപഭോഗ കേന്ദ്രമോ അല്ലാത്തതായിരുന്നു അത്. അവിടത്തെ ജനസംഖ്യ പന്ത്രണ്ടായിരമോ പതിനാലായിരമോ ആയിരുന്നു…. രണ്ടാമതായി ശ്രദ്ധ പതിപ്പിച്ച സ്ഥലം ബേത്ലഹേം ആയിരുന്നു. ഇവിടുത്തെ മണ്ണ് മറ്റു ജില്ലകളെ അപേക്ഷിച്ചു നല്ലതായിരുന്നു പക്ഷെ എല്ലായിടത്തും ഉള്ളപോലെ ഇവിടെയും സംസ്കരണം ആവശ്യമായിരുന്നു. ഈ ഗ്രാമത്തിൽ അറുനൂറു പുരുഷന്മാർ ആയുധം ധരിക്കാൻ യോഗ്യത ഉള്ളവരായി ഉണ്ടായിരുന്നു… മൂന്നാമത്തെയും അവസാനമായും ശ്രദ്ധപതിഞ്ഞ സ്ഥലം ഹെബ്രോൻ ആയിരുന്നു. അത് ആയുധം വഹിക്കാൻ ശേഷിയുള്ള എണ്ണൂറു മുതൽ തൊള്ളായിരം വരെ പുരുഷന്മാർ ഉള്ള ഏറ്റവും ശക്തമായ വില്ലജ് ആയിരുന്നു. (Count Constantine F. Volney, Travels Through Syria and Egypt in the Years 1783, 1784, 1785 (London, 1788), Vol. 2, pp. 303-325)

    1843-നും 6 വർഷങ്ങൾക്കു ശേഷം മറ്റൊരു എഴുത്തുകാരൻ സിറിയയെ (പലസ്തീനെയും) കുറിച്ച് വിവരിച്ചിരിക്കുന്നത് “ആ പ്രദേശം നാശത്തിന്‍റെയും നിര്‍ജ്ജനതയുടെയും പ്രവചനപരമായ അവസാന അവസ്ഥയിലേക്ക് പൂര്‍ണ്ണമായി എത്തിയിരുന്നില്ല” എന്നാണ്. (A. Keith, The Land of Israel (Edinburgh, 1843), p. 465.)

    19-ാം നൂറ്റാണ്ടു മുഴുവനും ഭൂപ്രദേശത്തിന്‍റെ പരിത്യജിക്കപ്പെട്ടതും ഇരുണ്ടതുമായ അവസ്ഥ ദുഃഖകരമായി നിലനിന്നു. 1840-ൽ ഈ പ്രദേശത്തില്‍ കൂടി യാത്ര ചെയ്ത ഒരു നിരീക്ഷകന്‍ സിറിയക്കാരോടുള്ള ബഹുമാനാര്‍ത്ഥം ഇങ്ങനെ എഴുതി: “ശ്രേഷ്ഠമായ ജീവചൈതന്യത്തിനു ഉടമകളായ മനുഷ്യർ.” അവരുടെ “ജനസംഖ്യ കീഴ്‌പോട്ടു പോയിക്കൊണ്ടിരുന്നു”. (S. Olin, Travels in Egypt, Arabia Petraea and the Holy Land (New York, 1843), Vol. 2, pp. 438-439.)

    യെഹൂദരുടെ കോളനിവല്‍ക്കരണത്തോടുള്ള വിദ്വേഷം മൂലം, ഒരു കാലത്ത് ജനനിബിഡമായിരുന്ന ഹെബ്രോണിനും ബെത്ലെഹെമിനും ഇടയിൽ ഉള്ള പ്രദേശം “ഇപ്പോൾ ഉപേക്ഷിക്കപ്പെട്ടതും നിര്‍ജ്ജനവും ആയിരിക്കുന്ന ജീര്‍ണ്ണിച്ച നഗരങ്ങൾ ഉള്ളതും” എന്ന് എഴുത്തുകാരൻ നിരീക്ഷിച്ചു (S. Olin, Travels in Egypt, Arabia Petraea and the Holy Land (New York, 1843), Vol. 2, pp. 77,78)

    ദേശവാസികൾ സങ്കോചിച്ചതിന്‍റെ കാരണങ്ങൾ ഡേവിഡ് ലാൻഡസ് ഇങ്ങനെ ചുരുക്കിപ്പറയുന്നു.

    “മുമ്പ് ആക്രമിച്ചു കീഴടക്കിയവരുടെ കവർച്ചയും തുടന്ന് തുർക്കികളുടെ അവഗണനയും, ദുര്‍ഭരണവും മൂലം ഭൂമി മണലിനും, ചതുപ്പു നിലങ്ങൾക്കും, മലമ്പനിരോഗാണുക്കളെ വഹിക്കുന്ന കൊതുകൾക്കും, ഗോത്ര വിദ്വേഷത്തിനും, നാടോടി ഗോത്രങ്ങളുടെ കൊള്ളക്കും ഏല്പിക്കപെട്ടു. നിരവധി മില്യൺ ആൾക്കാരുടെ സ്ഥാനത്തു നിന്നും ജനസംഖ്യ കുറഞ്ഞു വന്നു 1800-ൽ അതിന്‍റെ പത്തിൽ ഒന്നായി, ഒരുപക്ഷെ ഒരു മില്യന്‍റെ കാല്‍ ഭാഗമായി. മധ്യ നൂറ്റാണ്ടിൽ അത് 300,000 വും.

    പലസ്തീൻ ചാക്കുതുണിയും ചാരവും ആയി മാറി” (David Landes, “Palestine Before the Zionists,” Commentary, February 1976, p.49.)

    സാമ്പത്തിക- ചരിത്ര വിശാരദനായ Professor Fred Gottheil പല പുസ്തകങ്ങളില്‍ നിന്നായി ഇസ്രായേല്‍ നാടിനെക്കുറിച്ച് ഇപ്രകാരം വിവരിക്കുന്നു:

    “ഒരു ശൂന്യമാക്കപ്പെട്ട രാജ്യം” (W.C. Prime, Tent Life in the Holy Land (New York, 1857), p. 240, cited by Fred Gottheil, “The Population of Palestine, Circa 1875,” Middle Eastern Studies, Vol. 15, no. 3, October 1979.)

    “ഒന്നിനും ഉതകാത്തതും തിരസ്കരിക്കപ്പെട്ടതുമായ നിര്‍ജ്ജനപ്രദേശം” (S.C. Bartlett, From Egypt to Palestine (New York, 1879), p. 409, cited in ibid.)

    “ഏറെക്കുറെ പരിത്യജിക്കപ്പെട്ട സ്ഥലം” S.C. Bartlett, From Egypt to Palestine (New York, 1879), p. 410)

    “ആള്‍പ്പാര്‍പ്പില്ലാത്ത ദേശം” (W. Allen, The Dead Sea: A New Route to India (London, 1855), p. 113, cited in ibid. 62), p. 466)

    “ഏറെക്കുറെ വിജനമായ രാജ്യം” (W.M. Thomson, The Land and the Book (New York: Harper Bros., 18 cited in ibid)

    “വളരെ വളരെ കുറവ് നിവാസികളുള്ള പ്രദേശം” (E.L. Wilson, In Scripture Lands (New York, n.d.), p. 316, cited in ibid.)

    പത്തൊമ്പതാം നൂറ്റാണ്ടിനും അതിനു മുന്‍പും ജീവിച്ചിരുന്ന ആളുകള്‍ ഈ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാര്യങ്ങള്‍ അവര്‍ എഴുതി വെച്ചതില്‍ ചിലതാണ് ഈ ഉദ്ധരിച്ചത്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം തുടങ്ങുന്നതു പോയിട്ട്, സിയോണിസത്തിന്‍റെ സ്ഥാപകനായ തിയോഡര്‍ ഹെര്‍സല്‍ ജനിക്കുന്നതിനും വളരെക്കാലം മുന്‍പേ എഴുതിയതാണ് ഇവിടെ ഉദ്ധരിക്കപ്പെട്ട പല പുസ്തങ്ങളും. അതുകൊണ്ടുതന്നെ, സിയോണിസത്തിനോട് അനുഭാവം പുലര്‍ത്തിക്കൊണ്ട് എഴുതിയതാണ് ഇത് എന്നുള്ള പതിവ് ന്യായം ഇവിടെ വിലപ്പോവില്ല. ആ പ്രദേശം സന്ദര്‍ശിച്ചവര്‍ കണ്ടതെന്തോ, അതവര്‍ രേഖപ്പെടുത്തി വെച്ചു, കൂടെ അവരുടെ അഭിപ്രായങ്ങളും. ഈ ചരിത്ര രേഖകള്‍ ഉള്ളിടത്തോളം കാലം യാസര്‍ അറഫാത്തിനെയും അയാളെപ്പോലുള്ള ഭൂലോക കള്ളന്മാരെയും താങ്ങി നടക്കുന്നവരുടെ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ ചരിത്രത്തില്‍ അല്പമെങ്കിലും പരിജ്ഞാനമുള്ളവരുടെ അടുക്കല്‍ ചിലവാവില്ല.

    അങ്ങനെയെങ്കില്‍, ഇന്ന് പലസ്തീനികള്‍ എന്ന് തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നവര്‍ ആരാണ്? അവര്‍ എവിടെ നിന്ന് വന്നവരാണ്? അവര്‍ എന്തിന് അവിടെയെത്തി? നമുക്കതൊന്നു പരിശോധിക്കാം.

    പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന പാദം വരെ ഇസ്രായേല്‍ ഭൂപ്രദേശം പൊതുവേ നിര്‍ജ്ജനമായിരുന്നു എന്ന് നാം മുന്‍പ് കാണുകയുണ്ടായി. യെരുശലേം, തിബെര്യാസ്, സഫേദ്, നസ്രേത്ത്, ഹെബ്രോന്‍, ഹൈഫ, എക്ര തുടങ്ങി വിരലിലെണ്ണാവുന്ന ചിലയിടങ്ങളില്‍ മാത്രമേ ജനവാസമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തിലേക്കും രണ്ടാം ദശകത്തിലേക്കും വരുമ്പോള്‍ ഊഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ഒരു ജനസംഖ്യാ വിസ്ഫോടനം ആ പ്രദേശത്ത് സംഭവിക്കുന്നതായിട്ടാണ് നാം കാണുന്നത്.

    തരിശായി കിടന്നിരുന്ന ആ പ്രദേശത്തിന്‍റെ ബഹുഭൂരിഭാഗം സ്ഥലങ്ങളും സമ്പന്നരായ അറബികളുടെ കൈകളില്‍ ആയിരുന്നു. അവരുടെ കുടിയാന്മാരായി അവര്‍ക്ക് വേണ്ടി ജോലി ചെയ്തിരുന്ന [കന്നുകാലി വളര്‍ത്തല്‍ ആണ് ഈ കുടിയാന്മാര്‍ പ്രധാനമായി ചെയ്തിരുന്ന ജോലി] കുറച്ച് അറബികള്‍ (മുസ്ലീങ്ങളും ദ്രൂസുകളും) ആ പ്രദേശത്ത് ഉണ്ടായിരുന്നു. ആ പ്രദേശത്തെ ഈ ജന്മി-കുടിയാന്‍ ബന്ധം തലമുറകളായി തുടര്‍ന്ന് പോരുന്നതുമാണ്. പിന്നെ ബാക്കിയുള്ള സ്ഥലങ്ങളില്‍ യെഹൂദന്മാരും ക്രിസ്ത്യാനികളും താമസിച്ചിരുന്നു (യെരുശലെമിലും നസ്രേത്തിലും ബെത്ലഹെമിലും ആണ് ഈ രണ്ട് കൂട്ടര്‍ അധികവും ഉണ്ടായിരുന്നത്).

    ആ ഭൂപ്രഭുക്കന്മാരുടെ കയ്യില്‍ നിന്ന് പണം കൊടുത്താണ് യെഹൂദന്മാര്‍ തങ്ങളുടെ പിതാക്കന്മാരുടെ ഭൂമി വാങ്ങുന്നത്. അന്നത് തുര്‍ക്കി സുല്‍ത്താന്‍റെ കൈവശമായിരുന്നു. (പിന്നീടതില്‍ കുറെ ഭാഗം യോര്‍ദ്ദാന്‍ രാജാവിന്‍റെ കൈവശമായി) ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്ന് യെഹൂദന്മാര്‍ അവിടേക്ക് കുടിയേറി. ഈ കുടിയേറ്റക്കാര്‍ എല്ലവരും പണം കൊടുത്താണ് അവിടെ ഭൂമി വാങ്ങിയത്. യെഹൂദന്മാരുടെ കുടിയേറ്റം കൂടുന്നത് കണ്ടപ്പോള്‍ മുസ്ലീം ഭരണാധികാരികള്‍ പുതിയ ഉത്തരവിട്ടു: ‘പലസ്തീന്‍ പ്രദേശത്ത്‌ ആരും യെഹൂദന് ഭൂമി വിറ്റുകൂടാ’ എന്നും പറഞ്ഞു കൊണ്ട്. ഭൂമി കിട്ടാതായപ്പോള്‍ യെഹൂദന്മാര്‍ ഇരട്ടി വില കൊടുക്കാന്‍ തയ്യാറായി. ആര്‍ക്കും വേണ്ടാതെ തരിശായി കിടക്കുന്ന ആ പ്രദേശത്തിന് ഇരട്ടി വില കിട്ടും എന്ന് കണ്ടപ്പോള്‍ ഭൂവുടമകള്‍ സ്ഥലം വില്‍ക്കാന്‍ തയ്യാറായി. ഇങ്ങനെ ഇരട്ടി വില കൊടുത്ത് വാങ്ങിയ ആ സ്ഥലങ്ങളില്‍ യെഹൂദന്‍ അദ്ധ്വാനിച്ചു, അറബികള്‍ക്ക്‌ ആ പ്രദേശം വെറും ഭൂമി മാത്രമാണ്. അതുകൊണ്ടുതന്നെ അത് തരിശായി കിടന്നാല്‍ എന്ത്, മരുഭൂമിയായി മാറിയാല്‍ എന്ത്. എന്നാല്‍ യെഹൂദനെ സംബന്ധിച്ചിടത്തോളം അത് അവന്‍റെ പൂര്‍വ്വികര്‍ ഉറങ്ങുന്ന മണ്ണാണ്. അവന്‍റെ വാഗ്ദത്ത ദേശം. അവിടെ അവന്‍ കയ്യും മെയ്യും മറന്നു അദ്ധ്വാനിച്ചു.

    വലിയ യെഹൂദാ ജനതതി യെരുശലെമിലും, ഹെബ്രോനിലും, സഫെധിലും, തിബിര്യാസിലും മുന്‍പേ തന്നെ ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ഗലീലി ഗ്രാമങ്ങളിലും, വലിയ അധിവാസ കേന്ദ്രങ്ങളിലും ചെറിയ യെഹൂദാ സമൂഹങ്ങളും ഉണ്ടായിരുന്നു. വാസ്തവത്തില്‍ യെരുശലേമില്‍ യെഹൂദന്മാരായിരുന്നു ഭൂരിഭാഗവും. ബ്രിട്ടീഷ്‌ കോണ്‍സുലേറ്റില്‍ നിന്നുള്ള 1859-ലെ ഒരു ഡോക്യുമെന്‍റില്‍ ഇപ്രകാരം പറയുന്നു: “യെരുശലേമിലെ മുസ്ലിങ്ങള്‍, പുര്‍ണ്ണ ജനസംഖ്യയുടെ നാലില്‍ ഒന്ന് കവിയുകയില്ല.” 1878-ല്‍, സിയോനിസ്റ്റ് കുടിയേറ്റങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ്‌, ഓട്ടോമന്‍ സുല്‍ത്താന്‍, വിദേശ മുസ്ലീങ്ങളെ, മുഖ്യമായും സിര്‍കെസിയന്‍സിനയും അല്‍ജിറിയക്കാരെയും കൊണ്ടുവരുന്നതിനുള്ള ഒരു പുനരധിവാസ പോളിസി തുടങ്ങി. ചരിത്രകാരനായ Arnold Blumberg ഇപ്രകാരം വിശദീകരിക്കുന്നു: “1880-നു ശേഷമുണ്ടായ  നവ യഹൂദ ദേശിയതയുടെ ശക്തികളും, തുര്‍ക്കികള്‍ പിന്താങ്ങിയ വിദേശ മുസ്ലിം കോളനിവത്കരണവും, പലസ്തിനിന്‍റെ സമൃദ്ധിയില്‍ ആകര്‍ഷിക്കപ്പെട്ടു നടന്ന സ്വാഭാവിക അറബ് കുടിയേറ്റവും പ്രദേശത്തിലെ ജനസംഖ്യയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു.” മേല്‍പ്പറഞ്ഞതുപോലെ, 1878 മുതല്‍, അക്ഷരാര്‍ത്ഥത്തില്‍ നിര്‍ജ്ജനമായ പ്രദേശത്തില്‍, മുസ്ലിം കുടിയേറ്റത്തിന്‍റെ ഭീമമായ അലകള്‍ വന്നു കൊണ്ടിരുന്നു. ഇന്ന് പലസ്തിനികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരില്‍ ബഹു ഭുരിപക്ഷത്തിനും, 100 വര്‍ഷത്തെ വേരുകള്‍ ഇവിടെ ഇല്ല എന്ന് ഇതിനാല്‍ വ്യക്തമാണ്. U.N.-ന്‍റെ നിരീക്ഷണവും ഇതിനെ ഉറപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഒരു പലസ്തിന്‍ അഭയാര്‍ത്ഥി എന്ന് UN നിര്‍വചിക്കുന്നത്, 1948-ലെ യുദ്ധത്തില്‍ ഇവിടം വിട്ട യെഹൂദനല്ലാത്തവനും തന്‍റെ കുടുംബം ഈ പ്രദേശത്ത് യുദ്ധത്തിനു മുന്‍പ് രണ്ടു വര്‍ഷമെങ്കിലും താമസിച്ചിരിക്കുകയും ചെയ്തവനെന്നാണ്‌. ഇങ്ങനെയൊരു നിര്‍വചനം ഇല്ലെങ്കില്‍, പലസ്തിന്‍ അഭയാര്‍ഥികള്‍ എന്ന് പറയപ്പെടുന്നവരുടെ ജനസംഖ്യ ചുരുങ്ങി ഒന്നും ഇല്ലാതായിത്തീരും. സിയോനിസ്റ്റുകളായ യെഹൂദര്‍, ആരും ഉപയോഗിക്കാതിരുന്ന തരിശു ഭുമികളില്‍ ആണ് സ്ഥിരവാസമാക്കിയത്‌ എന്നുള്ള കാര്യം ഇപ്പോള്‍ ഏവരും അംഗീകരിക്കുന്നു. 1948-ല്‍, നവമായുണ്ടായ യെഹുദ രാഷ്ട്രത്തെ നശിപ്പിക്കുവാനുള്ള ശ്രമങ്ങളില്‍ പങ്കാളി ആയ ട്രാന്‍സ് ജോര്‍ദാനിലെ അബ്ദുള്ള രാജാവ് തന്നെ 1946-ല്‍ ഇങ്ങനെ എഴുതി: “യെഹൂദ അധിവാസ കേന്ദ്രങ്ങളിലെ കാഴ്ച കണ്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയി. മണല്‍ക്കൂനകളെ അവര്‍ കോളനികള്‍ ആക്കി. അവയില്‍ നിന്ന് അവര്‍ വെള്ളം പുറത്തെടുത്തു. അവയെ ഒരു പറുദീസ ആക്കി രൂപാന്തരപ്പെടുത്തി.”

    യെഹൂദന്മാര്‍ ഈ പ്രദേശത്തെ വീണ്ടെടുത്തപ്പോള്‍, അത് ഒരു സാമ്പത്തിക വിസ്ഫോടനം ഉണ്ടാക്കുകയും, മെച്ചമായൊരു ജീവിതം തേടിയിരുന്ന അയല്‍രാജ്യങ്ങളിലെ അറബികളെ അങ്ങോട്ട്‌ ആകര്‍ഷിക്കുകയും ചെയ്തു. ഇങ്ങനെ കുടിയേറിയവര്‍, തങ്ങളെ തന്നെ “പലസ്തിനികള്‍” എന്ന് വിളിക്കാന്‍ തുടങ്ങിയത് അവിടത്തെ “പലസ്തീനികളുടെ” എണ്ണം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ കുടുതല്‍ പേരും വിശ്വസിക്കുന്നത്, സിയോനിസ്റ്റുകള്‍ ആയ യെഹൂദന്മാര്‍ ബലപ്രയോഗത്തിലൂടെ മോഷ്ടിച്ചെടുത്ത ഭുമികളില്‍ ആണ് സ്ഥിരവാസം ആക്കിയിരിക്കുന്നത് എന്നാണ്. അവര്‍ അങ്ങനെ ചെയ്തോ? ആ ചോദ്യത്തിനു ഉത്തരം നല്‍കിയത് പലസ്തിനിയന്‍ പ്രസ്ഥാനത്തിന്‍റെ പിതാവായ ഹജ് അമിന്‍ അല്‍ ഹുസ്സെനി ആണ്. 1936-ല്‍, യെരുശാലെമിലെ മുഫ്തി ആയിരുന്ന ഹുസ്സെനി, ബ്രിട്ടീഷ്‌ മാന്‍ഡേറ്റിലുള്ള യെഹൂദന്മാര്‍ക്കെതിരായി തന്‍റെ നാലാമത്തെ വലിയ തീവ്രവാദ ആക്രമണം സമാരംഭിച്ചു. ഇതിനെ അദേഹം അറബ് ലഹള എന്ന് വിളിച്ചു. ഈ ഹിംസ 1939 വരെ തുടര്‍ന്നു. 1937ല്‍, ബ്രിട്ടീഷ്‌ ഭരണകൂടം, ലോര്‍ഡ്‌ പീലിന്‍റെ നേതൃത്വത്തില്‍ ഒരു സംഘത്തെ അന്വേഷണത്തിനു അയച്ചു. അവിടെ സംഭവിക്കുന്നത്‌ എന്താണെന്നും, എന്തുകൊണ്ടാണെന്നും കണ്ടെത്തുക ആയിരുന്നു പീല്‍ കമ്മീഷന്‍റെ ദൗത്യം. തെളിവെടുപ്പില്‍ സാക്ഷിയായി ഹുസ്സെനിയെയും കമ്മീഷന്‍ വിളിച്ചു വരുത്തിയിരുന്നു. അറബ് ഭുമികള്‍ ബലപ്രയോഗത്തിളുടെ യെഹൂദന്മാര്‍ കൈവശപ്പെടുത്തിയിരിന്നു എന്നുള്ളതാണോ പ്രശ്നം എന്ന് സര്‍ Hammond ചോദിച്ചു. അല്ല എന്ന് മുഫ്തി ഹുസൈനി മറുപടി പറയുകയും ചെയ്തു. (ഈ തെളിവെടുപ്പിലെ ചോദ്യോത്തരങ്ങള്‍ ഈ ലേഖന പരമ്പരയിലെ അടുത്ത ഭാഗത്ത് പോസ്റ്റ്‌ ആയി ഇടാം എന്ന് വിചാരിക്കുന്നതിനാല്‍ കൂടുതല്‍ ഇവിടെ വിശദീകരിക്കുന്നില്ല)

    യെഹൂദന്മാര്‍ മരുഭൂമിയില്‍ കഠിനാദ്ധ്വാനം ചെയ്ത് കൃഷിയിറക്കാന്‍ തുടങ്ങിയതോടെ പ്രദേശത്തിന്‍റെ മുഖച്ഛായ മാറാന്‍ തുടങ്ങിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം അറബി യജമാനനില്‍ നിന്നും യെഹൂദന്മാരിലേക്ക് മാറ്റപ്പെട്ടതില്‍ അവിടെയുള്ള കുടിയാന്മാര്‍ക്ക് യാതൊരു പ്രശ്നവും ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. കാരണം, യെഹൂദന്മാര്‍ ആ പ്രദേശത്ത്‌ വന്നതോടെ കൃഷി ആരംഭിക്കുകയും കുടിയാന്മാര്‍ക്ക് കൃഷിയിടങ്ങളില്‍ ജോലി ലഭിക്കുകയും അവരുടെ ജീവിത നിലവാരം ഉയരുകയും ചെയ്തിരുന്നു. യെഹൂദന്മാരുടെ വരവോടുകൂടി ആ പ്രദേശത്ത്‌ ധാരാളം വിദ്യാലയങ്ങള്‍ ഉണ്ടായി എന്ന് യെരുശലേം ഗ്രാന്‍ഡ്‌ മുഫ്തി തന്നേ പീല്‍ കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ സമ്മതിക്കുന്നുണ്ട്. തരിശായി കിടന്നിരുന്ന ഭൂമി പൊന്നു വിളയുന്ന മണ്ണാക്കി യെഹൂദന്മാര്‍ മാറ്റിയപ്പോള്‍ തലമുറകളോളം ആ ഭൂമിയുടെ ഉടമസ്ഥന്മാരായിരുന്ന സമ്പന്ന അറബികള്‍ക്കു ഇരിക്കപ്പൊറുതി ഇല്ലാതായി. യെഹൂദന്മാര്‍ അല്ലാഹുവിനാല്‍ ശപിക്കപ്പെട്ടവര്‍ ആണെന്നും അവരെ വഴിയില്‍ വെച്ച് കണ്ടാല്‍ അവരോട് സലാം കൊണ്ട് ആരംഭിക്കരുതെന്നും ഒക്കെയുള്ള മുഹമ്മദിന്‍റെ പഠിപ്പിക്കല്‍ അറിയാമായിരുന്ന ഇസ്ലാമിക പണ്ഡിതന്മാരും ഇടയില്‍ കേറി കളിക്കാന്‍ തുടങ്ങി. യെഹൂദന്മാരെ ഓടിപ്പിച്ചു വിട്ട് ആ ഭൂമി സ്വന്തമാക്കണം എന്ന ലക്ഷ്യത്തോടെ ഭൂമിയുടെ പഴയ ഉടമസ്ഥന്മാരും മുഹമ്മദിന്‍റെ യെഹൂദ വിദ്വേഷം നടപ്പാക്കണം എന്ന ലക്ഷ്യത്തോടെ മതപണ്ഡിതരും ഒരുമിച്ചു ഗൂഡാലോചന കഴിച്ചതിന്‍റെ അനന്തരഫലമാണ് പില്‍ക്കാലത്ത് ആ പ്രദേശത്തുണ്ടായ ലഹളകള്‍ക്കും ഇന്നുവരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. യെഹൂദന്മാര്‍ ഓടിപ്പോയാല്‍ അല്ലെങ്കില്‍ അവരെ ഓടിച്ചു വിട്ടാല്‍ പൊന്നു വിളയുന്ന ഈ മണ്ണ് തങ്ങള്‍ക്ക് കിട്ടും എന്നുള്ള അതിമോഹത്താല്‍ ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്നും ജോര്‍ദ്ദാനില്‍ നിന്നും ലെബനോനില്‍ നിന്നും ഒക്കെ ധാരാളം ദരിദ്ര അറബികള്‍ ഈ പ്രദേശത്തേക്ക് കുടിയേറാന്‍ തുടങ്ങി. യെഹൂദന്മാരുടെ കുടിയേറ്റത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന എല്ലാ ദാവാക്കാരും കമ്യൂണിസ്റ്റുകാരും യുക്തന്മാരും പക്ഷേ അറബികളുടെ ഈ കുടിയേറ്റത്തെക്കുറിച്ച് ഒരക്ഷരം മിണ്ടുകയില്ല. യെഹൂദന്‍ കുടിയേറിയത് ഓസിനല്ല, പണം കൊടുത്തു സ്ഥലം വാങ്ങിയിട്ടാണ് അവന്‍ കുടിയേറിയത്. എന്നാല്‍ ഈ അറബികള്‍ കുടിയേറിയത് ചക്കാത്തിനാണ്.

    “ഹരിതാഭമായ പ്രദേശമായിരുന്ന പലസ്തീനില്‍ ജീവിതം കെട്ടിപ്പെടുക്കുന്നതിലും ക്രിയാത്മകമായി തദ്ദേശീയ സംസ്കാരം സമ്പന്നമാക്കുന്നതിലും മുഴുകിയിരുന്ന ഒരു അറബ് ജനത അധിവസിച്ചിരുന്നു” എന്ന് യാസര്‍ അറഫാത്ത് പറയുന്നത്, ഇരുപതാം നൂറ്റാണ്ടില്‍ മാത്രം അങ്ങോട്ടേക്ക് ചക്കാത്തിന് കുടിയേറിയ ഈ അറബികളെ ഉദ്ദേശിച്ചാണ്!

    ഇന്ന് പലസ്തിനികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരില്‍ ബഹു ഭുരിപക്ഷത്തിനും, 100 വര്‍ഷത്തെ വേരുകള്‍ പോലും ഇവിടെ ഇല്ല എന്ന് ഇതിനാല്‍ വ്യക്തമാണ്. U.N.-ന്‍റെ നിരീക്ഷണവും ഇതിനെ ഉറപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഒരു പലസ്തിന്‍ അഭയാര്‍ത്ഥി എന്ന് UN നിര്‍വചിക്കുന്നത്, 1948-ലെ യുദ്ധത്തില്‍ ഇവിടം വിട്ട യെഹൂദനല്ലാത്തവനും തന്‍റെ കുടുംബം ഈ പ്രദേശത്ത് യുദ്ധത്തിനു മുന്‍പ് രണ്ടു വര്‍ഷമെങ്കിലും-കൃത്യമായി പറഞ്ഞാല്‍- 1946 ജൂണ്‍  1 മുതല്‍ താമസിച്ചിരുന്നവനും ആയിരിക്കണം എന്നാണ്. (https://www.unrwa.org/palestine-refugees ) അതായത് 1946 മേയ് 31 മുതല്‍ ഇവിടെ താമസിച്ചിരുന്നവര്‍ എല്ലാം പലസ്തീന്‍ അഭയാര്‍ഥികളുടെ പട്ടികയില്‍ വരും. അവര്‍ ചിലപ്പോള്‍ സൗദിയില്‍ നിന്നോ ഇറാക്കില്‍ നിന്നോ ജോര്‍ദ്ദാനില്‍ നിന്നോ യെമനില്‍ നിന്നോ ഈജിപ്തില്‍ നിന്നോ 1946 മേയ് 31-ല്‍ അവിടെ വന്നു താമസിക്കാന്‍ തുടങ്ങിയവരായാലും ശരി, യു.എന്‍. അവരെ കാണുന്നത് നൂറ്റാണ്ടുകളായി ആ പ്രദേശത്ത് താമസിച്ചിരുന്നവരുടെ പിന്‍ തലമുറക്കാരായിട്ടാണ് എന്നര്‍ത്ഥം! ഇങ്ങനെയൊരു നിര്‍വചനം ഇല്ലെങ്കില്‍, പലസ്തിന്‍ അഭയാര്‍ഥികള്‍ എന്ന് പറയപ്പെടുന്നവരുടെ ജനസംഖ്യ ചുരുങ്ങി ഒന്നും ഇല്ലാതായിത്തിരും. ഇന്നും, “1948-ല്‍ ആ പ്രദേശത്തെ ജനസംഖ്യ പത്തിരുപത് ലക്ഷത്തോളം ആയിരുന്നു, അതില്‍ തൊണ്ണൂറ് ശതമാനവും അറബി മുസ്ലീങ്ങളായിരുന്നു” എന്ന് പറഞ്ഞ് ഇവിടത്തെ പലസ്തീന്‍ നോക്കികള്‍ നമ്മളെ വഞ്ചിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മളറിയണം, ഇവരൊന്നും അവിടെ നൂറ്റാണ്ടുകളായി താമസിച്ചു വന്നവരുടെ പിന്മുറക്കാരല്ല. പോട്ടെ, ദശാബ്ദങ്ങളായി അവിടെ താമസിച്ചിരുന്നവരോ അവരുടെ പിന്‍ തലമുറയില്‍പ്പെട്ടവര്‍ പോലുമോ അല്ല. തരിശായി കിടന്നിരുന്ന പ്രദേശങ്ങളെ യെഹൂദന്‍ കഠിനാദ്ധ്വാനം കൊണ്ട് മലര്‍വാടിയാക്കി മാറ്റിയപ്പോള്‍ യെഹൂദനെ അവിടെ നിന്നും ഓടിച്ചു കളഞ്ഞ് അവന്‍റെ അദ്ധ്വാന ഫലം കൈക്കലാക്കാം എന്ന്  വ്യാമോഹിച്ച് ചുറ്റുമുള്ള അറബി രാജ്യങ്ങളില്‍ നിന്നും മുസ്ലീം രാജ്യങ്ങളില്‍ നിന്നും യെഹൂദന്‍റെ ഭൂമിയിലേക്ക് അധിനിവേശം ചെയ്ത് വന്നവരാണവര്‍. 1890–കള്‍ വരെ പ്രദേശത്തെ ജനസംഖ്യ വെറും രണ്ടര ലക്ഷത്തിനുള്ളില്‍ ആയിരുന്നെങ്കില്‍ വെറും അമ്പത് കൊല്ലത്തിനുള്ളില്‍, 1940-കളില്‍, പ്രദേശത്തെ ജനസംഖ്യ ഇരുപതു ലക്ഷത്തിനടുത്തായിരുന്നു എന്നോര്‍ക്കണം.

    അറബികളും അല്ലാത്തവരുമായ മുസ്ലീങ്ങള്‍ ഈ പ്രദേശത്തേക്ക് അനധികൃതമായി കുടിയേറിക്കൊണ്ടിരിക്കുന്ന സമയത്ത്, നിയമവിധേയമായ മാര്‍ഗ്ഗങ്ങളിലൂടെ പോലും യെഹൂദന് ഇസ്രായേല്‍ പ്രദേശത്തേക്ക് കുടിയേറാനുള്ള അനുവാദം ബ്രിട്ടന്‍ നല്‍കിയിരുന്നില്ല എന്നതും നാം മറന്നു പോകരുത്. ലീഗ് ഓഫ് നേഷന്‍സിലുള്ള 51 രാഷ്ട്രങ്ങള്‍ 1922, Juy 24-ന് സാന്‍ റിമോയില്‍ സമ്മേളിച്ച് പലസ്തീനില്‍ ഒരു യെഹൂദ രാഷ്ട്രം സ്ഥാപിച്ചു കൊടുക്കുന്നതിനു (“Whereas recognition has been given to the historical connection of the Jewish people with Palestine and to the grounds for reconstituting their national home in that country.) ബ്രിട്ടന് മാന്‍ഡേറ്റ് കൊടുത്തുകൊണ്ട് അനുകൂലമായി വോട്ട് ചെയ്തു, പ്രമേയം പാസ്സാക്കിയിരുന്നു. (http://avalon.law.yale.edu/20th_century/palmanda.asp ) ആ മാന്‍ഡേറ്റനുസരിക്കാന്‍ താല്പര്യമില്ലാതിരുന്ന ബ്രിട്ടന്‍ 1939-ല്‍ അറബികളെയും മുസ്ലീങ്ങളെയും പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഒരു വൈറ്റ് പേപ്പര്‍ പ്രസിദ്ധം ചെയ്തു. അതിന്‍റെ സാരാംശം ഇപ്രകാരമായിരുന്നു:

    അറബി മേല്‍ക്കോയ്മയുള്ള ഒരു സ്വതന്ത്ര പലസ്തീന്‍ സംസ്ഥാനം രൂപീകരിക്കുക.

    അതിന്‍റെ ആകെ ജനസംഖ്യയില്‍ മൂന്നിലൊന്ന് ഭാഗം യെഹൂദന്മാരായിരിക്കണം.

    അടുത്ത അഞ്ച് വര്‍ഷം (1944) വരെ പുറമേ നിന്ന് യെഹൂദന്മാരെ കുടിയേറാന്‍ അനുവദിക്കുകയുള്ളൂ. അഞ്ച് വര്‍ഷം കൊണ്ട് കുടിയേറാവുന്ന യെഹൂദന്മാരുടെ എണ്ണം 75,000 മാത്രമായിരിക്കണം.

    അറബികളുടെ സമ്മതം കൂടാതെ കൂടുതല്‍ യെഹൂദന്മാരെ അധിവസിപ്പിക്കാന്‍ പാടില്ല.

    യെഹൂദന്മാര്‍ പലസ്തീനില്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ താമസിക്കാന്‍ പാടുള്ളൂ.

    അറബികള്‍ക്ക് പലസ്തീനിലേക്കുള്ള കുടിയേറ്റത്തിയില്‍ യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കുന്നതല്ല.

    മേല്‍പ്പറഞ്ഞ രീതിയില്‍ അറബികള്‍ക്ക്‌ മേല്‍ക്കോയ്മയുള്ള ഒരു സ്വതന്ത്ര പലസ്തീന്‍ രാജ്യം സ്ഥാപിച്ച് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷുകാര്‍ ഒഴിഞ്ഞുപോകും.

    (https://israeled.org/resources/documents/hmg-white-paper-statement-policy/ )

    ഈ ‘വൈറ്റ് പേപ്പര്‍’ വിജ്ഞാപനം അനുസരിച്ച് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളും ആ പ്രദേശത്തേക്ക് കുടിയേറുകയുണ്ടായി. പലരും യെഹൂദന്മാരോടു ജിഹാദ് നടത്തുന്നതിനു വേണ്ടി കുടിയേറിയവരാണ്. (സോവിയറ്റ് യൂണിയനോട് ജിഹാദ് നടത്താന്‍ പണ്ട് അഫ്ഘാനിസ്ഥാനിലേക്ക് മുസ്ലീം തീവ്രവാദികള്‍ ഒഴുകിയെത്തിയത് ഓര്‍ക്കുക) യെഹൂദനെ കൊള്ളയടിക്കാന്‍ വേണ്ടി യോഗോസ്ലോവിയയില്‍ നിന്നും അല്‍ബേനിയയില്‍ നിന്നും ഒക്കെ മുസ്ലീങ്ങള്‍ പലസ്തീനിലേക്ക് വന്നിട്ടുണ്ട്: (http://www.freerepublic.com/focus/f-news/2014739/posts )

    ഇങ്ങനെ യാതൊരു നിയന്ത്രണവുമില്ലാതെ മുസ്ലീങ്ങള്‍ പലസ്തീനിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് പലസ്തീനില്‍ ജനസംഖ്യ അവ്യാഖേയമായ വിധത്തില്‍ ഉയരാന്‍ തുടങ്ങിയത്. ഇന്നത്തെ പലസ്തീന്‍ നോക്കികള്‍ എപ്പോഴും ഉയര്‍ത്തിക്കാണിക്കുന്ന ഒന്നാണ്, ‘ഇസ്രായേല്‍ രാഷ്ട്രം രൂപം കൊള്ളുന്ന 1948-ല്‍ പലസ്തീനില്‍ 20 ലക്ഷം ജനങ്ങള്‍ ഉണ്ടായിരുന്നു, അതില്‍ തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങളായിരുന്നു’ എന്നുള്ള വാദം. ശരിയാണ്, 1948-ല്‍ ഇന്നത്തെ ഇസ്രായേല്‍ ഭൂപ്രദേശത്ത്‌ ഇരുപത് ലക്ഷത്തിനടുത്ത് ആളുകള്‍ താമസിച്ചിരുന്നു, അവരില്‍ തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങളും ആയിരുന്നു. പക്ഷേ ആ മുസ്ലീങ്ങളില്‍ 99 ശതമാനവും അന്നാട്ടുകാര്‍ ആയിരുന്നില്ല, വേറെ പ്രദേശങ്ങളില്‍ നിന്നും യെഹൂദനോടു ജിഹാദ് നടത്താന്‍ വേണ്ടി അങ്ങോട്ട്‌ കുടിയേറിയവരാണ് എന്ന് കൂടി പലസ്തീന്‍ നോക്കികള്‍ പറയണം. എങ്കിലേ അത് ചരിത്രത്തിനോട് നീതി പുലര്‍ത്തലാകൂ.

    വൈറ്റ് പേപ്പര്‍ വിജ്ഞാപനത്തിന്‍റെ ബലത്തില്‍ യെഹൂദനോടു ജിഹാദ് നടത്തി അവനെ ഓടിപ്പിച്ചു കളയാന്‍ വേണ്ടി തീവ്രവാദ മുസ്ലീങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും പലസ്തീനിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കുടിയേറിക്കൊണ്ടിരിക്കുമ്പോള്‍, യൂറോപ്പിലെ നാസികളുടെ കീഴില്‍ ഞെരിഞ്ഞമര്‍ന്ന യെഹൂദന്മാര്‍ക്ക്, Jewish National Fund-കാര്‍ തങ്ങള്‍ക്ക് വേണ്ടി വിലകൊടുത്തു വാങ്ങിച്ചു കൂട്ടിയ ഭൂമിയിലേക്ക്‌ പ്രവേശിക്കാന്‍ പോലും ബ്രിട്ടീഷുകാര്‍ അനുവദിച്ചിരുന്നില്ല എന്നതും നാം മറന്നു പോകരുത്. കടല്‍മാര്‍ഗ്ഗം വന്നവരെയെല്ലാം ബ്രിട്ടീഷുകാര്‍ കരയിലിറങ്ങാന്‍ സമ്മതിക്കാതെ തിരിച്ചയച്ചു കൊണ്ടിരുന്നു. അതില്‍ പല ബോട്ടുകളും കപ്പലുകളും നടുക്കടലില്‍ മുങ്ങുകയും പലരും മരിക്കുകയും ചെയ്തു. സ്ഥലപരിമിതി കൊണ്ട് ഒരു സംഭവം മാത്രം വിവരിക്കാം:

    നാസികള്‍ പിടിച്ചെടുത്ത പോളണ്ടില്‍ യെഹൂദന്മാരെയെല്ലാം തിരഞ്ഞുപിടിച്ച് വാഴ്സോയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ശേഖരിച്ചതിന് ശേഷം അവിടെ നിന്ന് ട്രിബ്ലിന്‍ക്യാ ഡെത്ത് ക്യാമ്പിലേക്ക് മാറ്റിക്കൊണ്ടിരുന്ന സമയത്ത്, അവിടെനിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ട കുറേ യെഹൂദന്മാര്‍ MV Struma എന്ന കപ്പലില്‍ കയറി പലസ്തീനിലേക്ക് തിരിച്ചു. 769 യെഹൂദ അഭയാര്‍ത്ഥികള്‍ ആ കപ്പലില്‍ ഉണ്ടായിരുന്നു. അവരെ പലസ്തീനില്‍ ഹെയ്ഫാ തുറമുഖത്തിറങ്ങുവാന്‍ ബ്രിട്ടീഷുകാര്‍ സമ്മതിച്ചില്ല. അവര്‍ ഇസ്താംബൂള്‍ എന്ന തുര്‍ക്കി തുറമുഖത്തേക്ക് കപ്പല്‍ തിരിച്ചുവിട്ടു. അവിടെ കരയിലിറങ്ങുവാന്‍ തുര്‍ക്കികള്‍ സമ്മതിച്ചില്ല. ആ കപ്പല്‍ കരിങ്കടല്‍ വഴി റുമേനിയയിലേക്ക് തിരിച്ചു. അടുത്ത രാത്രിയില്‍ സോവിയറ്റ് സബ്-മറൈന്‍ ആയ Shch-213 ആ കപ്പലിന് നേരെ ടോര്‍പിഡോ പ്രയോഗിക്കുകയും അതിനെ തകര്‍ക്കുകയും ചെയ്തു. ഡേവിഡ് സ്റ്റോളിയര്‍ എന്ന പത്തൊമ്പതുകാരനൊഴികെ ബാക്കി 768 പേരും കരിങ്കടലില്‍ മുങ്ങി മരിച്ചു. ( http://www.definitions.net/definition/STRUMA%20DISASTER )

    പലസ്തീനിലെക്കുള്ള യെഹൂദ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും മുസ്ലീം കുടിയേറ്റത്തിനു വേണ്ട എല്ലാ ഒത്താശകളും ബ്രിട്ടന്‍ ചെയ്തു കൊടുക്കുകയും ചെയ്തത് കൊണ്ടാണ് 1948—ല്‍ ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കുന്ന സമയത്ത് ആ പ്രദേശത്തെ ജനസംഖ്യ ഇരുപത് ലക്ഷത്തിനടുത്താവുകയും അതില്‍ തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങള്‍ ആയിരിക്കുകയും ചെയ്തത്. ലോകത്തിനു മുന്നില്‍ പലസ്തീനികള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ പലസ്തീനികള്‍ അല്ല, അവിടെയുണ്ടായിരുന്ന യെഹൂദന്മാരെ ഓടിച്ചു കളഞ്ഞ് അവരുടെ വസ്തുവകകളും സ്വത്തും പിടിച്ചെടുക്കാന്‍ വേണ്ടി അങ്ങോട്ട്‌ അധിനിവേശം നടത്തിയ, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ഉള്ള മുസ്ലീങ്ങള്‍ മാത്രമാണ് എന്നുള്ള സത്യം നാം കാണാതെ പോകരുത്.

    “പലസ്തിനികള്‍” യഥാര്‍ത്ഥത്തില്‍ ആരാണെന്നു ഹമാസ് നേതാവ് പറയുന്ന ഒരു വീഡിയോയുടെ ലിങ്ക് ആണിത്: https://www.youtube.com/watch?v=XwBSWN4s9JU . അതിന്‍റെ പ്രധാന ഭാഗത്തിന്‍റെ മലയാള വിവര്‍ത്തനം:

    “ഗാസയിലെ 2 മില്യനോളം വരുന്ന ജനങ്ങള്‍ക്ക്‌ ഇന്ധനം കൊടുക്കുവാന്‍ ഈജിപ്തിന് കഴിവില്ലേ? ഞങ്ങള്‍ ഞങ്ങളുടെ അറബ് സഹോദരന്മാരുടെ സഹായം ചോദിക്കുമ്പോള്‍, അത് തിന്നാനോ, കുടിക്കാനോ, ജീവിക്കാനോ, ഉടുക്കാനോ, സുഖസമൃദ്ധമായ ജീവിതം നയിക്കാനോ അല്ല. ഞങ്ങള്‍ അവരുടെ സഹായം തേടുന്നത്, ജിഹാദ് തുടരുന്നതിന് വേണ്ടി ആണ്. അള്ളാഹു വാഴ്ത്തപ്പെടട്ടെ, ഞങ്ങള്‍ക്കെല്ലാം അറബ് വേരുകള്‍ ഉണ്ട്. സൌദിയില്‍ നിന്ന് ആയിക്കോട്ടെ, യെമെനില്‍ നിന്ന് ആയിക്കോട്ടെ എവിടന്നാണെങ്കിലും ആയിക്കോട്ടെ, ഗാസയിലും, പലസ്തിനിലെങ്ങുമുള്ള ഓരോ പലസ്തിനിക്കും തന്‍റെ അറബ് വേരുകള്‍ തെളിയിക്കാന്‍ കഴിയും. ഞങ്ങള്‍ക്ക് രക്തബന്ധങ്ങള്‍ ഉണ്ട്. എങ്കില്‍ എവിടയാണ് നിങ്ങളുടെ സ്നേഹവും ആര്‍ദ്രതയും? വ്യക്തിപരമായി പറഞ്ഞാല്‍, എന്‍റെ പകുതി കുടുംബവും ഈജിപ്റ്റ് വേരുള്ളവരാണ്‌. ഞങ്ങള്‍ എല്ലാവരും അങ്ങനെ ആണ്. ഗാസ മുനമ്പില്‍ ഉള്ള മുപ്പതിലധികം കുടുംബങ്ങള്‍ “അല്‍-മസ്രി” എന്ന് വിളിക്കപ്പെടുന്നു. സഹോദരന്മാരെ, പലസ്തിനികളില്‍ പകുതി ഈജിപ്റ്റകാരും മറ്റേ പകുതി സൌദികളും ആണ്. ആരാണ് പലസ്തീനികള്‍? നമ്മള്‍ക്ക് ഈജിപ്റ്റ്‌ വേരുകള്‍ ഉള്ള അല്‍-മസ്രി എന്ന് വിളിക്കപ്പെടുന്ന അനേകം കുടുംബങ്ങള്‍ ഉണ്ട്. ഈജിപ്റ്റകാര്‍! അവര്‍ അലെക്സന്ദ്രിയില്‍ നിന്നോ, കൈറോയില്‍ നിന്നോ, ഡാമിയേറ്റയില്‍ നിന്നോ, വടക്കുനിന്നോ, അസ്വാനില്‍ നിന്നോ, അപ്പര്‍ ഈജിപ്റ്റില്‍ നിന്നോ ആകാം. ഞങ്ങള്‍ ഈജിപ്റ്റുകാര്‍ ആണ്. ഞങ്ങള്‍ അറബികള്‍ ആണ്. ഞങ്ങള്‍ മുസ്ലീങ്ങള്‍ ആണ്. ഞങ്ങള്‍ നിങ്ങളുടെ ഭാഗം ആണ്. അള്ളാഹു അക്ബര്‍, എല്ലാ പുകഴ്ചയും അല്ലാഹുവിനു. അള്ളാഹു അക്ബര്‍. ഓ മുസ്ലീങ്ങളെ, ഗാസയിലെ ജനങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടു ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ മിണ്ടാതിരിക്കുവാന്‍ കഴിയും? തുച്ഛമായ വിലക്കു പാശ്ചാത്യര്‍ക്ക് നിങ്ങള്‍ കൊടുക്കന്ന നിസാര സാധനം പോലും അവര്‍ക്ക് കൊടുക്കാതെ നിങ്ങള്‍ കാഴ്ചക്കാര്‍ ആയിരിക്കുന്നു.”)

    ഇതൊരു പലസ്തീന്‍ മന്ത്രിയുടെ രോദനവും തുറന്നു പറച്ചിലുമാണ്. ഇന്ന് പലസ്തീനികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ പലസ്തീനില്‍ ഉണ്ടായിരുന്ന തദ്ദേശവാസികള്‍ അല്ലെന്നും ഈജിപ്തില്‍ നിന്നും സൗദിയില്‍ നിന്നും യെമനില്‍ നിന്നും പലസ്തീനിലേക്ക് കുടിയേറിയവര്‍ ആണെന്നും പറയുന്നത് ഏതെങ്കിലും സിയോണിസ്റ്റ് ചരിത്രകാരന്‍ അല്ല, ഹമാസില്‍ ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ചു കൊണ്ടിരുന്ന ആളാണ്‌ എന്നത് ശ്രദ്ധാര്‍ഹമാണ്. ഈ സത്യം മൂടി മറച്ചിട്ടാണ് ലോകമെമ്പാടുമുള്ള പലസ്തീന്‍ നോക്കികള്‍ ഇസ്രായേലിനെ കുറ്റം പറഞ്ഞുകൊണ്ട് പുസ്തകങ്ങളും ലേഖനങ്ങളും എഴുതുന്നത്‌. ഈ പോസ്റ്റിനു താഴെയും പലസ്തീന്‍ നോക്കികള്‍ വന്നിട്ട് പറയും, ഇത് ഞങ്ങടെ ഹമാസ് അല്ല, ഞങ്ങടെ ഹമാസ് ലീഡര്‍ ഇങ്ങനെയല്ല എന്ന്! രാജാവിനെക്കാള്‍ വലിയ രാജഭക്തിയുമായി നടക്കുന്നവരാണവര്‍ എന്നതുകൊണ്ട്‌ ഇതിലും വലിയ ഡയലോഗ് അവര്‍ അടിച്ചാലും അത്ഭുതപ്പെടേണ്ടതില്ല!!

    ആരാണ് പലസ്തീനികള്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയ മറ്റൊരാള്‍ Palestine Authority എന്ന് ഇന്ന് അറിയപ്പെടുന്ന P.L.O.യുടെ ചീഫ് ഓഫ് മിലിട്ടറി ഓപ്പെറേഷന്‍സ് ആയിരുന്ന സാഹിര്‍ മുഹ്സിന്‍ ആണ്. ഡച്ച്‌ മാഗസിന്‍ ആയ “Trouw”-നു നല്‍കിയ അഭിമുഖത്തില്‍ മുഹ്സിന്‍ ഇങ്ങനെ വിശദീകരിച്ചു: “ഞങ്ങളെല്ലാം ഒരു ജനതയുടെ ഭാഗം ആണ്, അറബ് ദേശിയതയുടെ… ഞങ്ങള്‍ ഒരു ജനതയാണ്. കേവലം രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ ഞങ്ങളുടെ പലസ്തീനിയന്‍ അനന്യത സുക്ഷ്മതയോടെ അംഗീകരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍, സിയോണിസത്തെ പ്രതിരോധിക്കാന്‍ പലസ്തീനികളുടെ അസ്തിത്വം പ്രചരിപ്പിക്കുക എന്നത് അറബ് ദേശിയതയുടെ താല്പര്യം ആണ്. അതേ, പ്രത്യേകമായ പലസ്തീനിയന്‍ അസ്തിത്വം നിലനില്‍ക്കുന്നത് അടവ് സംമ്പന്ധമായ കാരണങ്ങള്‍ കൊണ്ട് മാത്രമാണ്. ഇസ്രായേലിനു എതിരായ പോരാട്ടം തുടരുന്നതിനും  അറബ് ഐക്യം നിലനിര്‍ത്തുന്നതിനും ഉള്ള ഒരു പുതിയ ആയുധമാണ് ഒരു പലസ്തീനിയന്‍ രാജ്യം സ്ഥാപിക്കുക എന്നുള്ളത്.” (https://themuslimissue.wordpress.com/2013/03/31/palestinian-people-do-not-exist/)

    “ഇസ്രായേലിനു എതിരായ പോരാട്ടം തുടരുന്നതിന് ഒരു പുതിയ ആയുധം” എന്ന് എന്തിനാണ് മുഹ്സിന്‍ പറഞ്ഞത്? ഒന്നിന് പുറകെ ഒന്നായി നടന്ന യുദ്ധങ്ങളില്‍, വിവിധ അറബി മുസ്ലിം രാഷ്ട്രങ്ങളുടെ കൂട്ടായ ശ്രമങ്ങളെ ചെറിയ രാഷ്ട്രമായ ഇസ്രായേല്‍ പിന്നെയും പിന്നെയും പരാജയപ്പെടുത്തിയിരുന്നു. അതിനാല്‍ ഒരു പുതിയ ആയുധം ആവശ്യമായിരുന്നു. തുറന്ന യുദ്ധത്തിനു കഴിയാതിരുന്നതിനെ സാധിപ്പിക്കുവാന്‍, തീവ്രവാദവും നയതന്ത്ര സാമര്‍ത്ഥ്യവും കൂടിക്കലര്‍ത്തിയ ഒരു രാഷ്ട്രീയ യുദ്ധതന്ത്രം!!

    ആ യുദ്ധതന്ത്രം മുഹ്സിന്‍ തന്നെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

    “പലസ്തീൻ ജനത ഒരുകാലത്തും നിലനിന്നിരുന്നില്ല. പാലസ്തീനിന്‍റെ രൂപീകരണം യെഹൂദരുമായുള്ള പോരാട്ടം വഴി അറബികളുടെ ഐക്യം നിലനിർത്താൻ വേണ്ടി മാത്രം ഉള്ളതാണ്. യഥാർത്ഥത്തിൽ ഇന്ന് ജോർദാൻകാരും, പലസ്തീനിയക്കാരും, സിറിയക്കാരും, ലബനീസും ആയി യാതൊരു വ്യത്യാസവും ഇല്ല.

    സയണിസ്റ്റുകളെ നേരിടാൻ അറബ് ദേശീയത അവശ്യമായതിനാൽ ആണ് പാലസ്തീനിന്‍റെ നിലനില്പിന് വേണ്ടി ഞങ്ങള്‍ വാദിക്കുന്നത്, അതിനുപുറകിൽ രാഷ്ട്രീയപരമായും, തന്ത്രപരമായും ഉള്ള കാരണം മാത്രമാണുള്ളത്.

    തന്ത്രപരമായ കാരണം, ജോർദ്ദാൻ വ്യക്തമായ അതിരുകൾ ഉള്ള പരമാധികാര രാജ്യം ആണ്. അതുകൊണ്ട് ഹൈഫയും, ജാഫ്ഫയും അവകാശപ്പെടാൻ ജോര്‍ദ്ദാനു കഴിയില്ല. എന്നാൽ ഒരു പലസ്തീനിയൻ എന്ന നിലയിൽ എനിക്ക് ഹൈഫയും, ജാഫ്ഫയും, ബേര്‍ശേബയും, ജറുസലേമും അവകാശപ്പെടാൻ കഴിയും. എങ്കിലും, പലസ്തീനിലെ അവകാശം ഞങ്ങള്‍ക്ക്‌ മടക്കി കിട്ടുന്ന അടുത്ത നിമിഷം, ഞങ്ങൾ ഒരു മിനുട്ട് പോലും താമസിക്കില്ല പാലസ്തീനെ ജോര്‍ദ്ദാനുമായി സംയോജിപ്പിക്കാൻ” (PLO executive committee member Zahir Muhsein, in a 1977 interview with the Dutch newspaper Trouw.)

    1937-ലെ പീല്‍ കമ്മീഷനില്‍ മൊഴി കൊടുത്ത ഒരു പലസ്തീന്‍ നേതാവ്‌ പറഞ്ഞത് ഇങ്ങനെയാണ്:

    There is no such country [as Palestine]! ‘Palestine’ is a term the Zionists invented! There is no Palestine in the Bible. Our country was for centuries part of Syria.” (Auni Bey Abdul-Hadi, a local Arab leader, to the Peel Commission, 1937)

    പത്തുകൊല്ലം കഴിഞ്ഞ് 1947-ല്‍ ഐക്യരാഷ്ട്രസഭയില്‍ അറബ് ഹയര്‍ കമ്മിറ്റി നല്‍കിയ പ്രസ്താവന കണ്ടോളൂ:

    “Palestine was part of the Province of Syria… politically, the Arabs of Palestine were not independent in the sense of forming a separate political entity.” (The representative of the Arab Higher Committee to the United Nations submitted this in a statement to the General Assembly in May 1947)

    “It is common knowledge that Palestine is nothing but southern Syria.” (Ahmed Shuqeiri, later the chairman of the PLO, to the UN Security Council)

    ഇതാണ് ഇന്നത്തെ പലസ്തീനികളുടെ അസ്തിത്വം തേടിപ്പോകുമ്പോള്‍ നമുക്ക് കിട്ടുന്ന വസ്തുതകള്‍. ഈ വസ്തുതകളെ കണ്ണുമടച്ചു നിഷേധിച്ചു കൊണ്ടാണ്  മതഭ്രാന്ത്‌ മൂത്ത് വട്ടായ ഇസ്ലാമിസ്റ്റുകളും നാല് വോട്ടിനു വേണ്ടി ആരെയും താങ്ങാല്‍ നടക്കുന്ന അന്തം കമ്മികളും നമ്മുടെ മുന്നില്‍ ഓരോരോ കഥകളും കൊണ്ട് വരുന്നത്.

    ഇനി നമുക്ക് വളരെ രസകരമായ ഒരു വസ്തുത കൂടി ശ്രദ്ധിക്കാം. ഇസ്രായേലിന്‍റെയും പലസ്തീനിന്‍റെയും നേതാക്കന്മാരുടെ ജന്മദേശങ്ങള്‍ നമുക്കൊന്ന് പരിശോധിച്ച് നോക്കാം. ആരാണ് അധിനിവേശക്കാരെന്നും ആരാണ് സ്വദേശികള്‍ എന്നും നമുക്കന്നേരം കൂടുതല്‍ വ്യക്തമാകും:

    ബെഞ്ചമിന്‍ നെതന്യാഹു- ജനനം: 21 ഒക്ടോബര്‍ 1949, ടെല്‍ അവീവ്.

    എഹൂദ് ബരാക്- ജനനം: 12 ഫെബ്രുവരി 1942, മിഷ്മര്‍ ഹഷാരോണ്‍, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.

    ഏരിയല്‍ ഷാരോണ്‍- ജനനം: 26 ഫെബ്രുവരി 1928 ക്ഫാര്‍ മലാല്‍, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.

    എഹൂദ് ഓള്‍മര്‍ട്ട് – ജനനം: 30 സെപ്റ്റംബര്‍ 1945 ബിന്യാമിന-ഗിവത് ആദ, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.

    യിസ്ഹാക് റാബീന്‍-ജനനം: 1 മാര്‍ച്ച് 1922 ജെറുസലേം, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.

    ഇറ്റ്സാക് നാവോന്‍- (1977-1982 കാലത്തെ ഇസ്രായേല്‍ പ്രസിഡന്‍റ്) ജനനം: 9 ഏപ്രില്‍ 1921, ജെറുസലേം, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.

    ഏസര്‍ വെയ്സ്മാന്‍- (1993-2000 കാലത്തെ ഇസ്രായേല്‍ പ്രസിഡന്‍റ്) ജനനം: 15 ജൂണ്‍ 1924, ടെല്‍ അവീവ്, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.

    ഇനി നമുക്ക് അറബ്-പലസ്തീന്‍ നേതാക്കളെ നോക്കാം:

    യാസര്‍ അറഫാത്ത് – ജനനം: 24 ആഗസ്റ്റ്‌ 1929, കൈറോ, ഈജിപ്ത്.

    സായേബ് ഏറെക്കറ്റ്- ജനനം: ഏപ്രില്‍-28, 1955, ജോര്‍ദ്ദാന്‍

    ഫൈസല്‍ അബ്ദുല്‍ ഖാദര്‍ അല്‍-ഹുസൈനി- ജനനം: 1948, ബാഗ്ദാദ്, ഇറാഖ്

    SARI NUSSEIBEH- ജനനം: 1949, ഡമാസ്കസ്, സിറിയ.

    മഹ്മൂദ് അല്‍ സഹര്‍- ജനനം: 1945, കൈറോ, ഈജിപ്ത്.

    ഇസ്രായേലില്‍ ജനിച്ചു വളര്‍ന്ന ഇസ്രായേല്‍ നേതാക്കളെല്ലാം അന്തം കമ്മികളുടെയും ഇസ്ലാമിസ്റ്റുകളുടെയും കണ്ണില്‍ അധിനിവേശക്കാരാണ്. പക്ഷേ, ഈജിപ്തിലും സിറിയയിലും ഇറാഖിലും ജോര്‍ദ്ദാനിലും ജനിച്ചു വളര്‍ന്ന പലസ്തീന്‍ നേതാക്കളെല്ലാം തന്നെ തദ്ദേശീയരായ പാവങ്ങളും. ഇതിനേക്കാള്‍ വലിയ ഇരട്ടത്താപ്പുണ്ടോ? പണ്ട് നിങ്ങളുടെയൊക്കെ ഇരട്ടത്താപ്പ് ഇവിടെ ചിലവായിട്ടുണ്ട്. പക്ഷേ ഇത് ഇന്‍റര്‍നെറ്റ് യുഗമാണ്. നിങ്ങളുടെ കള്ളപ്രചരണങ്ങളെല്ലാം തുറന്നു കാണിക്കാന്‍ വേണ്ടി ഞങ്ങള്‍ കുറേപ്പേര്‍ ഇവിടെ നിലകൊള്ളുന്നുണ്ട് എന്ന കാര്യം എപ്പോഴും ഓര്‍ത്തിരിക്കുക.

    1800-കളിലെ ഈ പ്രദേശത്തിന്‍റെ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: http://www.eretzyisroel.org/~dhershkowitz/index2.html

    One Comment on “ആരാണ് പലസ്തീനികള്‍? അവര്‍ എവിടെ നിന്നും വന്നു? എന്തിന് വന്നു?”

    Leave a Comment