സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വർക്ക് എം. എം. അക്ബര്‍ മൗലവിയെ വീണ്ടും സംവാദത്തിന് ക്ഷണിക്കുന്നു
അതുല്യനായ യേശുക്രിസ്തുവിന്‍റെ നിസ്തുല്യമായ നാമത്തിൽ ശ്രീ എം.എം. അക്ബർ മൗലവിക്ക് സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വർക്കിന്‍റെ സ്നേഹവന്ദനം.
ശ്രീ എം.എം. അക്ബർ മൗലവി 2020 ഒക്ടോബർ 14- ന് ശ്രീ ജബ്ബാർ മാഷുമായി സംവാദത്തിനു തയ്യാറാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് (https://www.facebook.com/mmakbarofficial/posts/1454143284771565) ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. താങ്കളുടെ ആ നീക്കം വളരെ സന്തോഷപൂർവ്വം ആണ് ഞങ്ങൾ കാണുന്നത്, ജബ്ബാര്‍ മാഷുമായി ഒരു ആശയ സംവാദത്തിന് താങ്കള്‍ തയ്യാറായതില്‍ ആദ്യമേ തന്നെ ഞങ്ങളുടെ അഭിനനന്ദനങ്ങള്‍ താങ്കളെ അറിയിക്കുന്നു. ശ്രീ ജബ്ബാര്‍ മാഷുമായി ഒരു ആശയ സംവാദത്തിനു താങ്കള്‍ തയ്യാറായതില്‍ ഞങ്ങള്‍ക്കുള്ള സന്തോഷത്തിന്‍റെ കാരണം ആദ്യം പറയാം. ശ്രീ ജബ്ബാർ മാഷ്, കേരളത്തിൽ പൊതുവേ എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ഇസ്ലാം മതം ഉപേക്ഷിച്ച്- ഇസ്ലാം വിശ്വാസത്തെ തിരസ്കരിച്ചു- നിരീശ്വരവാദിയായ ഒരു വ്യക്തിയാണ്. ഇസ്ലാം മതം ഉപേക്ഷിക്കുകയും നിരീശ്വരവാദി ആകുകയും മാത്രമല്ല ഇസ്ലാമിനെ അതിനിശിതമായ രീതിയിൽ വിമർശിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ജബ്ബാർമാഷ്. അങ്ങനെയുള്ള ഒരു വ്യക്തിയെ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങളുടെ പ്രമാണത്തില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളത് താങ്കള്‍ക്കും അറിവുള്ളതാണല്ലോ. ഇസ്ലാമിക പ്രമാണത്തിന്‍റെ അടിസ്ഥാനത്തിൽ, അതായത് നിങ്ങൾ വിശ്വസിക്കുന്ന അല്ലാഹുവിന്‍റെ കല്പനയുടെയും മുഹമ്മദിന്‍റെ ചര്യയുടെയും അടിസ്ഥാനത്തിൽ കൊന്നു കളയുകയാണ് ഒരു യഥാര്‍ത്ഥ മുസ്ലീം എന്ന നിലയില്‍ താങ്കള്‍ ചെയ്യേണ്ടിയിരുന്നത്. കാരണം, താങ്കളുടെ പ്രമാണങ്ങളില്‍ പറയുന്നത് ഇങ്ങനെയാണല്ലോ:
“അവര്‍ അവിശ്വസിച്ചത് പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ് അവര്‍ കൊതിക്കുന്നത്. അതിനാല്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വന്തം നാട് വിട്ടുവരുന്നതു വരെ അവരില്‍ നിന്ന് നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച് പോകരുത്. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച് നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില്‍ നിന്ന് യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങള്‍ സ്വീകരിച്ചു പോകരുത്” (സൂറാ.4:89)
അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലേക്ക് വന്നവര്‍ പിന്തിരിഞ്ഞു കളഞ്ഞാല്‍ അവരെ പിടികൂടുകയും കണ്ടുമുട്ടുന്നേടത്ത് വെച്ച് കൊലപ്പെടുത്തുകയുമാണ് ചെയ്യേണ്ടത് എന്നാണ് ഖുര്‍ആന്‍ മുസ്ലീങ്ങളോട് കല്‍പ്പിക്കുന്നത്. മാത്രമല്ല, മതപരിത്യാഗം ചെയ്തവരെ എന്തു ചെയ്യണമെന്നാണ് താങ്കളുടെ പ്രവാചകന്‍ പറഞ്ഞത് എന്ന് നോക്കാം:
അബ്ദുല്ല നിവേദനം: നബി ഒരിക്കല്‍ ഞങ്ങളോട് പ്രസംഗിച്ചു. അവിടുന്നു പറഞ്ഞു: ‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവനാണ് സത്യം; അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു മുസ്ലീമിന്‍റെയും രക്തം അനുവദനീയമല്ല; മതം ഉപേക്ഷിച്ചു സംഘടിത സമൂഹത്തില്‍നിന്ന് പുറത്തേക്ക് പോകുന്നവന്‍, വിവാഹിതനായ വ്യഭിചാരി, കൊലക്കുറ്റം ചെയ്തവന്‍ എന്നീ മൂന്നുപേരുടേതൊഴികെ. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 28, ഹദീസ് നമ്പര്‍. 26.)
മതം ഉപേക്ഷിച്ച് ഇസ്ലാം സമൂഹത്തില്‍ നിന്ന് പുറത്തേക്ക് പോയവന്‍റെ രക്തം ചിന്തണം, അവനെ വ്യഭിചാരിയും കൊലപാതകിയും എന്ന നിലയിലാണ് പരിഗണിക്കേണ്ടത് എന്നാണല്ലോ മുഹമ്മദ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇസ്ലാം ഉപേക്ഷിച്ച് നിരീശ്വരവാദിയാകുന്നവരെ എന്ത് ചെയ്യണമെന്നാണ് മുഹമ്മദ് നിങ്ങളോട് കല്പിച്ചിട്ടുള്ളത് എന്നും ഞങ്ങള്‍ക്കറിയാം:
ഒരു സംഘം നിരീശ്വരവാദികളെ അലി തീയിലിട്ട് കൊന്നു കളഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു: അലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവരെ തീയിലിട്ടു കൊല്ലുകയില്ലായിരുന്നു. “വല്ലവനും തന്‍റെ ദീന്‍ മാറ്റിയാല്‍ അവനെ കൊന്നു കളയുക” എന്ന് തിരുമേനി അരുളിയതനുസരിച്ചു അവരെ ഞാന്‍ മറ്റുവിധത്തില്‍ കൊലപ്പെടുത്തുകയാണ് ചെയ്യുക. അല്ലാഹു ശിക്ഷിക്കും പോലെ തീ കൊണ്ട് ആരേയും ശിക്ഷിക്കരുതെന്ന് തിരുമേനി കല്പിച്ചിട്ടുണ്ട്. (Sahih al-Bukhari, Vol. 9, Book of Apostates (Book 84), Hadith 57)
മുസ്ലീമായ ഒരാള്‍ നിരീശ്വരവാദിയാകാതെ വേറെ ഏതെങ്കിലും മതത്തിലേക്ക് മാറിയാലും അയാളെ കൊന്നു കളയണം എന്നാണ് മുഹമ്മദ് നിങ്ങളോട് കല്പ്പിച്ചിട്ടുള്ളത് എന്ന് ഞങ്ങള്‍ക്കറിയാം:
അബു മൂസാ നിവേദനം: ഞാന്‍ നബിയുടെ അടുക്കല്‍ ചെന്നു. എന്‍റെ കൂടെ അശ്അരി ഗോത്രക്കാരായ രണ്ടു ആളുകളുമുണ്ടായിരുന്നു. അവരില്‍ ഒരാള്‍ എന്‍റെ വലതു ഭാഗത്തും മറ്റവന്‍ ഇടതു ഭാഗത്തുമായിരുന്നു. അവര്‍ രണ്ടുപേരും ഗവര്‍ണ്ണര്‍ സ്ഥാനം ചോദിച്ചു. പ്രവാചകന്‍ പല്ല് തേക്കുകയായിരുന്നു. നബി ചോദിച്ചു: ‘അബു മൂസാ, നീ എന്തു പറയുന്നു?’ അബു മൂസാ പറഞ്ഞു: ‘താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെയാണ സത്യം. അവര്‍ രണ്ടുപേരും മനസ്സിലുള്ളത് വെളിപ്പെടുത്തിയിട്ടില്ല. അവര്‍ അധികാരം ആവശ്യപ്പെടുന്നതായി എനിക്ക് തോന്നിയിട്ടില്ല.’ തിരുമേനിയുടെ അധരങ്ങള്‍ക്ക് താഴെ പല്ല് തേക്കുന്ന കമ്പ് ഞാന് കണ്ടു. അത് ചെറുതായിട്ടുണ്ട്. നബി പറഞ്ഞു: ‘ഗവര്‍ണ്ണര്‍ സ്ഥാനം ആഗ്രഹിക്കുന്നവനെ നാം ഗവര്‍ണ്ണറാക്കുകയില്ല. ഒരിക്കലും ആക്കുകയില്ല. അതുകൊണ്ട് അബുമൂസ നീ അത് ഏറ്റെടുക്കുക’ (നിവേദകര്‍ പറയുന്നു:) അങ്ങനെ അദ്ദേഹത്തെ യെമനിലേക്ക് നിയോഗിച്ചു.
പിന്നീട് മുആദ് ബ്നുജബലിനെയും അങ്ങോട്ടയച്ചു. മുആദ് അവിടെ ചെന്നപ്പോള്‍ അബു മൂസ മുആദിന് ആതിഥ്യം നല്കുകയും ഇരിക്കാന്‍ ഒരു തലയിണ നല്കുകയും അതിലിരിക്കാന്‍ അപേക്ഷിക്കുകയും ചെയ്തു. മുആദ് അബുമൂസയുടെ അടുക്കല്‍ ബന്ധിതനായി ഒരാളെ കണ്ടു. മുആദ് ചോദിച്ചു: ‘ഇതാരാണ്?’. അബുമൂസ പറഞ്ഞു: ‘ഇയാള്‍ ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്‍റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി.‘ മുആദ് പറഞ്ഞു: ‘ഇവന്‍ കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റേയും വിധി നടപ്പിലാക്കുന്നതു വരെ ഞാന്‍ ഇവിടെ ഇരിക്കുകയില്ല.‘ അബു മൂസ പറഞ്ഞു: ‘അതെ, താങ്കള്‍ ഇരിക്കൂ.’ മുആദ് പറഞ്ഞു: ‘അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റെയും വിധിപ്രകാരം ഇവന്‍ കൊല്ലപ്പെടുന്നതുവരെ ഞാന്‍ ഇരിക്കുകയില്ല.‘ ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. പിന്നീട് അബുമൂസ അപ്രകാരം കല്പിക്കുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് അവര്‍ രണ്ടുപേരും രാത്രി എഴുന്നേറ്റു നമസ്കരിക്കുന്നതിനെക്കുറിച്ചു പരസ്പരം സംസാരിച്ചു. മുആദ് പറഞ്ഞു: ‘എന്നാല്‍ ഞാന്‍ കിടന്നുറങ്ങുകയും എഴുന്നേറ്റു നമസ്കരിക്കുകയും ചെയ്യും. എന്‍റെ ഉറക്കത്തില്‍ ഞാന്‍ നമസ്കാരത്തില്‍ ലഭിക്കുന്നത് പ്രതീക്ഷിക്കുന്നു.’ (Sahih al-Bukhari Vol. 9, Book of Apostates (Book 84), Hadith 58)
ഇസ്ലാം ഉപേക്ഷിച്ച് പോകുന്നവരെ കൊന്നു കളയണം എന്ന് മുസ്ലീങ്ങളോട് കല്‍പ്പിക്കുന്ന ഇതുപോലത്തെ ഹദീസുകളും ആയത്തുകളും ഇഷ്ടംപോലെ ഉണ്ടായിരുന്നിട്ടും, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, പരിഷ്കൃതലോകത്ത് ഈ ഹദീസുകളും ആയത്തുകളുമെല്ലാം അപ്രായോഗികവും അപരിഷ്കൃതവും അബദ്ധജഡിലവും അധാർമ്മികവും അസംബന്ധവുമാണെന്ന് മനസ്സിലാക്കി ആ പ്രമാണങ്ങളെയൊക്കെ തള്ളിക്കളയുകയും പകരം അല്ലാഹുവിനും മുഹമ്മദിനും തീര്‍ത്തും അപരിചിതമായ ആശയസംവാദത്തിന് തയ്യാറായി താങ്കള്‍ മുന്നോട്ട് വരികയും ചെയ്യുന്നത് കാണുമ്പോള്‍ അതില്‍ സന്തോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടത് ആവശ്യമാണല്ലോ. പ്രത്യേകിച്ച് അല്ലാഹുവും മുഹമ്മദും പഠിപ്പിച്ച അപരിഷ്കൃത രീതി അങ്ങനെ തന്നെ പിന്തുടര്‍ന്ന ഒരു യഥാര്‍ത്ഥ മുസല്‍മാന്‍ ഫ്രാന്‍സില്‍ ഒരു അദ്ധ്യാപകന്‍റെ തലയെടുത്തു കൊണ്ട് ഇസ്ലാമിക പ്രമാണങ്ങള്‍ അക്ഷരംപ്രതി പിന്‍പറ്റുന്നവര്‍ ഇന്നും ലോകത്തുണ്ട് എന്ന് രണ്ട് ദിവസം മുന്‍പ് കൂടി തെളിയിച്ചിരിക്കുന്ന സാഹചര്യത്തില്‍, താങ്കളുടെ ഈ നീക്കം സമാധാന കാംക്ഷികളായ എല്ലാ മനുഷ്യരെയും സന്തോഷിപ്പിക്കുന്നതാണ് എന്ന് പറയാതെ വയ്യ!
ജബ്ബാർ മാഷുമായുള്ള സംവാദത്തിന് താങ്കളുടെ മുൻ നിലപാട് മാറ്റിയെന്ന് താങ്കളുടെ കത്തിൽ പറഞ്ഞിരിക്കുന്നത് കണ്ടു. അതും വളരെ നല്ല കാര്യമാണ്. നിലപാട് മാറ്റാനായി താങ്കള്‍ നിരത്തിയ മൂന്നാമത്തെ കാരണം ഇതായിരുന്നല്ലോ:
“മൂന്ന്) അദ്ദേഹത്തിന്റെ വെല്ലുവിളി ഏറ്റെടുത്തവരോട് പലതരം ഒഴികഴിവുകൾ പറയുകയും ഞാൻ പരസ്യമായ സംവാദത്തിന് സന്നദ്ധമാണെങ്കിൽ അദ്ദേഹവും തയാറാണെന്ന് ആവർത്തിക്കുകയും ചെയ്യുമ്പോൾ ഞാൻ അതിന് സന്നദ്ധമാകാതിരുന്നാൽ ഇസ്‌ലാമിക പ്രബോധകരുടെ വിശ്വാസ്യതയെപ്പറ്റി പൊതുസമൂഹം സംശയിക്കാനിടയുണ്ട്. എന്റെ പഴയ തീരുമാനം അതിന് കാരണമായിക്കൂടാ എന്ന് എനിക്ക് നിർബന്ധമുണ്ട്.”
താങ്കള്‍ പറഞ്ഞ ഈ കാരണം വളരെ കൗതുകകരമായിട്ടാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്. എന്തെന്നാല്‍, ഏകദേശം പത്ത് പന്ത്രണ്ട് വർഷത്തിലധികമായി നിച്ച് ഓഫ് ട്രൂത്ത് ഓഫീസ് സന്ദർശിക്കുകയും കൂടാതെ നിച്ചിന്‍റെ പ്രവർത്തകരെ കാണുകയും എം എം അക്ബർ മൗലവിക്ക് നേരിട്ട് കത്തുകൾ അയക്കുകയും ചെയ്തു കൊണ്ട് താങ്കളെ ആവര്‍ത്തിച്ച് സംവാദത്തിനു ക്ഷണിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രിസ്തീയ കൂട്ടായ്മ ആണല്ലോ സാക്ഷി അപ്പോളജിസ്റ്റ് നെറ്റ്‌വർക്ക്. പലപ്പോഴും താങ്കള്‍ നടത്തിയ സംവാദ വേദികളിലും ഞങ്ങൾ താങ്കളെ സംവാദത്തിന് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഇക്കാലമത്രയും ഞങ്ങളുടെ സംവാദ ക്ഷണത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്. MM Akbar എന്ന താങ്കളുടെ യൂട്യൂബ് ചാനലില്‍ താങ്കള്‍ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ (https://www.youtube.com/watch?v=7fQnzMzmIqo) 3:17 മുതല്‍ സാക്ഷിയുമായി സംവാദം നടത്താൻ തയ്യാറല്ല എന്നുള്ളതിനു താങ്കള്‍ പറയുന്ന ചില കാരണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ ചൂണ്ടിക്കാണിക്കുന്നു, കൂടെ അതിന്‍റെ പൊള്ളത്തരങ്ങളും:
MM അക്ബർ മൗലവി പറയുന്നത് സാക്ഷിയുടെ രീതി ശരിയല്ല എന്നാണ്. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നറിയില്ല എങ്കിലും ഒരു കാര്യം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. താങ്കള്‍ ഇപ്പോൾ ജബ്ബാർ മാഷുമായി സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞു ഇട്ട പോസ്റ്റിന്‍റെ ഒന്നാമത്തെ പാരഗ്രാഫില്‍ത്തന്നെ ജബ്ബാർ മാഷ് ഒരു നബിനിന്ദകനാണന്ന് പറയുകയുണ്ടായി. താങ്കളുടെ വാക്കുകള്‍ താഴെ കൊടുക്കുന്നു:
“എന്റെ ശരീരത്തെക്കാളധികം ഞാൻ സ്നേഹിക്കുന്ന മുഹമ്മദ് നബി(സ)യെ പരസ്യമായി നിന്ദിക്കുന്നവരുമായി വേദി പങ്കിടാനുള്ള വൈമനസ്യം കൊണ്ടും യുക്തിവാദികൾക്കിടയിൽ ഒരു നബിനിന്ദകന് സ്വീകാര്യത ലഭിക്കുന്നതിന് എന്റെ പ്രവർത്തനം നിമിത്തമാകരുതെന്ന് കരുതുന്നത് കൊണ്ടും അത്തരമൊരു സംവാദത്തിൽ നിന്ന് ഇതേവരെ ഒഴിഞ്ഞുനിൽക്കുകയാണ് ചെയ്തിട്ടുള്ളത്. സ്വന്തമായി യാതൊരു പ്രത്യയശാസ്ത്രവുമില്ലാത്തവരും ഇസ്‌ലാംനിന്ദ വഴി സാമ്രാജ്യത്വത്തെയും….”
ജബ്ബാർ മാഷ് ഒരു നബിനിന്ദകനാണന്നും ഇസ്ലാം നിന്ദകനാണന്നും താങ്കളുടെ വാക്കിൽത്തന്നെ സമ്മതിച്ചിരിക്കെ, ആ ജബ്ബാർ മാഷുമായി പരസ്യ സംവാദത്തിന് തയ്യാറാകുന്ന താങ്കള്‍ എന്തടിസ്ഥാനത്തിലാണ് സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വർക്കുമായി സംവാദത്തിന് തയ്യാറാകാത്തത്? നബി നിന്ദകരോടും ഇസ്ലാം നിന്ദകരോടും മാത്രമേ എം.എം.അക്ബര്‍ സംവാദത്തിന് തയ്യാറാകൂ, സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വർക്കിനെപ്പോലെ പ്രമാണബദ്ധമായി വസ്തുതകള്‍ നിരത്തി മാന്യമായ ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് ആശയ സംവാദത്തിനു എം.എം.അക്ബര്‍ തയ്യാറാകില്ല എന്നാണോ കേരളീയ പൊതുസമൂഹം മനസ്സിലാക്കേണ്ടത്?
അടുത്തതായി ആ വീഡിയോയില്‍ 4:38 മുതല്‍– 5:04 വരെയുള്ള ഭാഗത്ത് താങ്കള്‍ പറയുന്നത് സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വർക്കുമായി നിങ്ങൾ ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ട്, അത് ഇന്നും നിങ്ങളുടെ കൈവശമുണ്ടെന്നാണല്ലോ. സാക്ഷി നിങ്ങളുമായി സൈൻ ചെയ്തിരിക്കുന്നു എന്ന് നിങ്ങൾ പറയുന്ന ആ കരാർ, നിങ്ങളുടെ കൈവശം ഉണ്ടെന്ന് നിങ്ങള്‍ അവകാശപ്പെടുന്നതായ ആ കരാര്‍, ദയവായി നിങ്ങള്‍ പ്രസിദ്ധീകരിക്കുക. അങ്ങനെ ഒരു കരാർ ഉണ്ടെങ്കിൽ, ആ കരാറിന്‍റെ അടിസ്ഥാനത്തിൽ സംവാദത്തിനു ഞങ്ങൾ തയ്യാറാണ്.
വാസ്തവത്തില്‍, മറ്റു പല കാരണങ്ങൾ കൊണ്ടാണ് താങ്കള്‍ സാക്ഷിയുമായി സംവാദത്തിന് തയ്യാറാകാത്തത് എന്ന കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2012-ല്‍ തമിഴ്നാട് തൗഹിദ് ജമാഅത്ത് ഞങ്ങളുമായി ഒരു സംവാദത്തിനു തയ്യാറായി മുന്നോട്ട് വന്ന സമയത്ത്, കേരളത്തിൽ നിന്നും സാക്ഷിയുമായി സംവാദത്തിന്‍റെ കാര്യം ചർച്ച ചെയ്യുന്ന ഒരു മുസ്ലിം പണ്ഡിതന്‍റെ സംഘടനയില്‍നിന്ന് (അക്കാലത്ത് കേരളത്തില്‍ നിച്ച് ഓഫ് ട്രൂത്തുമായി മാത്രമേ സംവാദത്തിന്‍റെ കാര്യം ഞങ്ങള്‍ ചർച്ച ചെയ്തിട്ടുള്ളൂ, അപ്പോൾ ആ മുസ്ലീം പണ്ഡിതന്‍ താങ്കളാണ് എന്ന ന്യായമായി ഏതൊരാള്‍ക്കും അനുമാനിക്കാൻ കഴിയും) ചിലർ ചെല്ലുകയും “സാക്ഷി അപ്പോളജെറ്റിക്സിന്‍റെ കെണിയിൽ എങ്ങനെ നിങ്ങൾ അകപ്പെട്ടുപോയി” എന്നു അവരോട് ചോദിക്കുകയും ചെയ്തു എന്ന് അവർ പരസ്യമായി പറയുകയും ചെയ്യുന്ന വീഡിയോ ഞങ്ങളുടെ കൈവശം ഇപ്പോഴും ഉണ്ട്. (https://www.youtube.com/watch?v=9388xJ69YG0 ഈ വീഡിയോയുടെ 30:45 മുതല്‍ 32.00 വരെ) കേരളത്തില്‍ നിന്ന് ചെന്നവര്‍ പറഞ്ഞ കാരണം “മുലകുടി ഹദീസ് പോലെയുള്ളവ അതായത് പ്രായം തികഞ്ഞ ഒരു മുസ്ലിം പുരുഷന് പ്രായം തികഞ്ഞ അന്യയായ ഒരു മുസ്‌ലിം സ്ത്രീയുമായി ഇടപഴകണം എന്നുണ്ടങ്കിൽ പ്രായം തികഞ്ഞ മുസ്ലിം സ്ത്രീ പ്രായം തികഞ്ഞ മുസ്ലിം പുരുഷനു മുല കൊടുക്കണം” എന്നുള്ള ഹദീസുകള്‍ സാക്ഷി പരസ്യമായി ഉദ്ധരിക്കും എന്നായിരുന്നല്ലോ-ആ ഹദീസുകള്‍ താഴെ കൊടുക്കാം-:
ആയിശ നിവേദനം: സുഹൈലിന്‍റെ മകള്‍ സഹ്‌ല ഒരിക്കല്‍ നബിയുടെ അരികില്‍ വന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലെ, സാലിം എന്‍റെ അടുത്തു പ്രവേശിക്കുന്നതില്‍ അബുഹുദൈഫഃയുടെ (സഹ്‌ലയുടെ ഭര്‍ത്താവാണ് അബുഹുദൈഫ) മുഖത്ത് വെറുപ്പുള്ളതായി തോന്നുന്നു.’ അപ്പോള്‍ നബി പറഞ്ഞു: ‘അയാള്‍ക്ക് (സാലിമിന്) നീ മുല കൊടുക്കുക.‘ അവള്‍ ചോദിച്ചു: അയാള്‍ വലിയ മനുഷ്യനാണല്ലോ, എങ്ങനെ ഞാന്‍ മുല കൊടുക്കും?’ അപ്പോള്‍ നബി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: അയാള്‍ വലിയ മനുഷ്യനാണെന്ന് എനിക്കറിയാം.’ (Sahih Muslim, The Book of Suckling (Book 8), Hadith 3424)
അബൂ സലമയുടെ പുത്രി സൈനബ് നിവേദനം: അല്ലാഹുവിന്‍റെ അപ്പോസ്തലന്‍റെ ഭാര്യയായ ഉമ്മ സലമ, ആഇശയോട് പറഞ്ഞതായി ഞാന്‍ കേട്ടു: ‘ആഇശ, അല്ലാഹുവാണെ, വളർത്തു കാലഘട്ടം കടന്നുപോയ ഒരു ആൺകുട്ടി എന്നെ കാണുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല.’ അപ്പോള്‍ ആഇശ പറഞ്ഞു: ‘എന്തുകൊണ്ടാണങ്ങനെ? സുഹൈലിന്‍റെ മകളായ സഹ്‌ല അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുത്ത് വന്ന് പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, സാലിം വീട്ടിനകത്ത് വരുമ്പോള്‍ അബൂ ഹുദൈഫയുടെ മുഖത്ത് (വെറുപ്പിന്‍റെ ലക്ഷണങ്ങൾ) ഞാൻ കാണുന്നുവെന്ന് ഞാൻ അല്ലാഹുവിന്‍റെ മേൽ സത്യം ചെയ്യുന്നു. അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു: ‘അവനെ മുലയൂട്ടുക.’ അവൾ (സഹ്‌ല ബിന്ത് സുഹൈൽ) പറഞ്ഞു: അവന് താടിയുണ്ട്. എന്നാൽ അദ്ദേഹം (വീണ്ടും) പറഞ്ഞു: അവനെ മുലയൂട്ടുക, അത് അബു ഹുദൈഫയുടെ മുഖത്ത് ഉള്ളത് (വെറുപ്പ് പ്രകടിപ്പിക്കുന്നത്) നീക്കംചെയ്യും. അവൾ പറഞ്ഞു: (ഞാൻ അത് ചെയ്തു) അല്ലാഹുവാണെ, അതിനുശേഷം അബു ഹുദൈഫയുടെ മുഖത്ത് (വെറുപ്പിന്‍റെ ഒരു ലക്ഷണവും) ഞാൻ കണ്ടില്ല.’ (Sahih Muslim, The Book of Suckling (Book 8), Hadith 3428)
ഈ ഹദീസിൽ താടി വളർന്ന ഒരു പുരുഷന്‍റെ കാര്യമാണ് പറഞ്ഞിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു അന്യപുരുഷന് മുലകൊടുത്തെങ്കില്‍ മാത്രമേ ഒരു മുസ്ലീം സ്ത്രീക്ക് അവനുമായി ഇടപെടാന്‍ പറ്റുകയുള്ളൂ എന്നാണ് മുഹമ്മദ് മുസ്ലീങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. ഇതുപോലുള്ള ഹദീസുകൾ സംവാദത്തില്‍ ഞങ്ങൾ എടുത്തു പറയുമെന്നും അത് കേള്‍ക്കുമ്പോള്‍ നിങ്ങൾ പരസ്യ വേദിയിൽ അസ്വസ്ഥരാകും എന്നും തമിഴ്നാട് തൗഹിദ് ജമാഅത്ത് നോട് പറഞ്ഞിരിക്കുന്നതായിട്ടാണ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. ആ ഹദീസുകൾ നിങ്ങളെ അസ്വസ്ഥരാക്കുന്നു എന്ന് ബോധ്യം ഉണ്ടെങ്കിൽ അക്കാര്യം നിങ്ങളുടെ ഫേസ്ബുക്ക് പേജിൽ പറഞ്ഞാൽ മതി, ഞങ്ങൾ ആ ഹദീസുകളൊന്നും പരസ്യസംവാദത്തിന് എടുക്കുകയില്ല. മുലകുടി ഹദീസുകള്‍ മാത്രമല്ല, വേറെ ഏതൊക്കെ സ്വഹീഹ് ഹദീസുകളാണ് നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്ന് മുന്‍ കൂട്ടി നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞാല്‍ മതി, ഞങ്ങള്‍ അത്തരം ഹദീസുകളൊന്നും സംവാദത്തില്‍ എടുക്കുകയില്ല. സംവാദം നടക്കണം എന്ന അദമ്യമായ ആഗ്രഹം സാക്ഷിക്കുള്ളതുകൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെയൊരു ഓഫര്‍ മുന്നോട്ടു വെക്കുന്നത്. നിങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കും എന്ന് തോന്നുന്ന സ്വഹീഹായ ഹദീസുകള്‍ ഏതൊക്കെയാണ് എന്ന് പട്ടികയിട്ട് നിങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പ്രസിദ്ധീകരിക്കണം എന്ന് മാത്രമേയുള്ളൂ. നിങ്ങളെ അസ്വസ്ഥരാക്കുന്ന ഹദീസുകള്‍ ഏതൊക്കെയാണെന്ന് മുന്‍കൂട്ടി അറിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ ഞങ്ങളാ ഹദീസുകളൊക്കെ സംവാദവേദിയില്‍ ഉദ്ധരിക്കാന്‍ സാധ്യതയുണ്ടല്ലോ എന്നുള്ളത് കൊണ്ട് മാത്രമാണ് നിങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ നിങ്ങളെ അസ്വസ്ഥമാക്കുന്ന നിങ്ങളുടെ രണ്ടാം പ്രമാണത്തിലുള്ള സ്വഹീഹ് ഹദീസുകളുടെ പട്ടിക നിരത്തണം എന്ന് ഞങ്ങള്‍ പറയുന്നത്.
എന്നാൽ ഈ സമയത്ത് ഒരു കാര്യം കൂടി താങ്കളെ ഓർമിപ്പിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു. താങ്കളുടെ പീസ് ഇന്‍റർനാഷണൽ സ്കൂൾ വർഗീയത പ്രചരിപ്പിച്ചതിന്, തീവ്രവാദം പ്രചരിപ്പിച്ചതിന്, അത് കേരള ഗവൺമെന്‍റ് അടച്ചിടുന്നതിനു മുമ്പ്, പീസ് ഇന്‍റര്‍നാഷണൽ സ്കൂളുമായി ബന്ധപ്പെട്ടവരെ ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള പൈശാചിക തീവ്രവാദ സംഘടനയിൽ ജോയിൻ ചെയ്യുന്നതിന് മുമ്പ്, താങ്കള്‍ ഇവിടെ നടത്തിയ പ്രവർത്തനങ്ങൾ താങ്കൾക്ക് തന്നെ വിനയാകുകയും അത് താങ്കളെ അലട്ടുകയും അതിനാൽ ഇവിടം വിട്ട് ഒളിച്ചോടി പോകുകയും അവസാനം ഹൈദരാബാദിൽ നിന്നും താങ്കളെ അറസ്റ്റ് ചെയ്യുന്നതിനും മുമ്പ്, ഞങ്ങൾ ഒരു പ്രസ്താവന പരസ്യമായി പ്രഖ്യാപിച്ചിരുന്നു, സാക്ഷിയുമായി സംവാദത്തിന് എം എം അക്ബറിനെ കൊണ്ടു വരുന്നവർക്ക് ഒരു ലക്ഷം രൂപ സാക്ഷി പാരിതോഷികമായി കൊടുക്കുമെന്നാണ് ഞങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. ആ പ്രഖ്യാപനം ഇന്നും നിലനില്‍ക്കുന്നുണ്ട്. താങ്കള്‍ നാട് വിട്ട് ഓടിപ്പോകുന്നതിനു മുന്‍പോ ഹൈദ്രാബാദ് പോലീസിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷമോ താങ്കളെ സാക്ഷിയുമായി സംവാദത്തിനു കൊണ്ടുവരാന്‍ ആരും മുൻകൈ എടുത്തതും ഇല്ല. ഇനി വേറെ ആരുടെയും നിര്‍ബന്ധത്താലല്ലാതെ, താങ്കള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഹദീസുകള്‍ ഞങ്ങള്‍ സംവാദ വേദിയില്‍ പറയില്ല എന്ന് മനസ്സിലാക്കി ആ ധൈര്യത്തില്‍ താങ്കള്‍ സ്വയമേവ സാക്ഷിയുമായി സംവാദത്തിന് വരികയാണെങ്കില്‍ ആ സമ്മാനത്തുക താങ്കള്‍ക്ക് തന്നെ കിട്ടുന്നതായിരിക്കും എന്നറിയിക്കുന്നു.
എന്നാൽ സംവാദത്തിന് ഞങ്ങൾ ക്ഷണിക്കുമ്പോൾ താങ്കള്‍ ഇനിയും ഒഴിവു പറയാനാണ് ആഗ്രഹിക്കുന്നെങ്കില്‍ താങ്കളുടെ വീഡിയോകള്‍ക്ക് ഞങ്ങൾ മറുപടി പറഞ്ഞു തുടങ്ങും. ക്രൈസ്തവര്‍ക്കെതിരെ താങ്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാത്രമായിരിക്കില്ല ഞങ്ങള്‍ മറുപടി പറയുക, താങ്കളുടെ എല്ലാ പ്രസംഗങ്ങള്‍ക്കും ഞങ്ങള്‍ മറുപടി പറയും. ഉദാഹരണത്തിന്, ജബ്ബാർ മാഷുമായിട്ടുള്ള താങ്കളുടെ സംവാദത്തിന്‍റെ കാര്യമെടുക്കാം, ആ സംവാദം നടക്കുകയാണെങ്കിൽ ആ സംവാദത്തില്‍ താങ്കള്‍ ഉയർത്തുന്ന കാര്യകാരണങ്ങൾ നിഷ്പക്ഷമായി വിലയിരുത്തിക്കൊണ്ട് ഞങ്ങള്‍ വീഡിയോകള്‍ ഇറക്കും. ഞങ്ങള്‍ അങ്ങനെ ചെയ്യുമ്പോൾ അത് നിങ്ങൾക്ക് തന്നെ വിനയാകും എന്നു ഞങ്ങള്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.
എന്ന് സ്നേഹത്തോടെ,
P.K. മുനീര്‍ അബ്ദുള്‍ ഖാദര്‍,
സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വർക്ക്,
കേരള ഘടകം.