യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-4)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
ഇനി നാം അല്ലാഹുവിന്‍റെ കാര്യം പരിശോധിച്ചാല്‍, യേശുക്രിസ്തുവിനെതിരെ ദാവാക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അല്ലാഹുവിനാണ് ബാധകമായത് എന്ന് കാണാം. അല്ലാഹു എപ്പോഴെങ്കിലും മുഹമ്മദിനോട് “ഞാന്‍ ദൈവമാകുന്നു, എന്നെ ആരാധിക്കണം” എന്ന് നേരിട്ട് പറഞ്ഞിട്ടുണ്ടോ? ഒരിക്കലുമില്ല. ഇക്കാര്യം മാത്രമല്ല, ഒരക്ഷരം പോലും അല്ലാഹു നേരിട്ട് മുഹമ്മദിനോട് പറഞ്ഞിട്ടില്ല! ജിബ്രീല്‍ എന്ന മലക്ക് മുഖാന്തരമായിരുന്നു സംസാരമെല്ലാം എന്നാണ് കിത്താബില്‍ കാണുന്നത്. ഈ മലക്ക് അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് വന്നതാണ് എന്ന് മലക്ക് തന്നെ അവകാശപ്പെട്ടതല്ലാതെ വേറെ തെളിവുകളോ സാക്ഷികളോ ഇല്ല. മുഹമ്മദിന്‍റെ അടുക്കല്‍ ഈ മലക്ക് വന്നിരുന്നു എന്നതിനും വേറെ തെളിവുകളോ സാക്ഷികളോ ഇല്ല. മുഹമ്മദിന്‍റെ വാക്കുകള്‍ മാത്രമാണ് മുസ്ലീങ്ങളുടെ തെളിവുകള്‍.
“ഞാന്‍ ദൈവമാകുന്നു എന്നെ നിങ്ങള്‍ ആരാധിക്കണം” എന്ന് ഖുര്‍ആനില്‍ ഒരിടത്ത് പോലും അല്ലാഹു നേരിട്ട് മുഹമ്മദിനോട് പറഞ്ഞിട്ടില്ലെങ്കിലും എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ അല്ലാഹുവിനെ ദൈവമായി കരുതി ആരാധിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം അല്ലാഹു ദൈവമാണെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട് എന്നുള്ളതാണ്. ഇത് അള്ളാഹു നേരിട്ട് പറഞ്ഞതല്ല, മലക്ക് അല്ലാഹുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ് പറഞ്ഞത് കൊണ്ടുമാത്രം, അല്ലാഹുവിനെ ദൈവമായി കാണുന്നവരാണ് മുസ്ലീങ്ങള്‍. ഇതിനെയാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത്. യേശുക്രിസ്തു ദൈവമാണെന്ന് ബൈബിളില്‍ പല സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. അതൊന്നും ഇവര്‍ക്ക് സ്വീകാര്യമല്ല. യേശുക്രിസ്തു നേരിട്ട് ദൈവമാണെന്ന് പറഞ്ഞാല്‍ മാത്രമേ യേശുക്രിസ്തുവിനെ ദൈവമായി കരുതാന്‍ പാടുള്ളൂ എന്നവര്‍ നിര്‍ബന്ധം പിടിക്കും. എന്നാല്‍ അല്ലാഹുവിന്‍റെ കാര്യത്തില്‍, ‘ഞാന്‍ ദൈവമാകുന്നു’ എന്ന് അല്ലാഹു നേരിട്ട് പറയണം എന്നില്ല, അല്ലാഹുവില്‍ നിന്നുള്ളതെന്നും പറഞ്ഞ് ഒരു മലക്ക് വന്നു മുഹമ്മദിനോട് പറഞ്ഞിട്ട്, മുഹമ്മദ് അക്കാര്യം തന്‍റെ കൂടെയുള്ളവരോട് പറഞ്ഞ്, കൂടെയുള്ളവര്‍ അക്കാര്യം എഴുതി വെച്ചതായാലും മതി, ഞങ്ങള്‍ അല്ലാഹുവിനെ ദൈവമായി കണ്ടോളാം എന്നാണ് ഇവര്‍ പറയുന്നത്! ഇത്ര വലിയ ഇരട്ടത്താപ്പ് ലോകത്ത് വേറെ ഒരിടത്തും നാം കാണുകയില്ല.
തീര്‍ന്നിട്ടില്ല, ‘യേശുക്രിസ്തു ദൈവത്തിന്‍റെ ദാസനും പ്രവാചകനും മാത്രമാണ്’ എന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. അതിനവര്‍ ബൈബിളില്‍ നിന്നുള്ള ചില വാക്യങ്ങള്‍ കൊണ്ടുവരികയും ചെയ്യും. ഈ വാക്യങ്ങളെല്ലാം യേശുക്രിസ്തുവിനെക്കുറിച്ച് അപ്പൊസ്തലന്മാര്‍ പറഞ്ഞിട്ടുള്ളതാണ്, അല്ലാതെ യേശുക്രിസ്തു സ്വയം പറഞ്ഞിട്ടുള്ളതല്ല! അതായത്, “ഞാന്‍ ദൈവത്തിന്‍റെ ദാസനാകുന്നു” എന്നോ “ഞാന്‍ ദൈവത്തിന്‍റെ പ്രവാചകനാകുന്നു” എന്നോ യേശുക്രിസ്തു ഒരിക്കലും സ്വയം അവകാശപ്പെട്ടിട്ടില്ല, മറ്റുള്ളവര്‍ യേശുക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. അതെല്ലാം വിശ്വസിക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. എന്നാല്‍, യേശുക്രിസ്തുവിന്‍റെ ദൈവത്വത്തിന്‍റെ കാര്യം വരുമ്പോള്‍ മാത്രം, യേശുക്രിസ്തു സ്വയം അവകാശപ്പെടണം “ഞാന്‍ ദൈവമാകുന്നു” എന്ന്. എങ്കില്‍ മാത്രമേ അത് വിശ്വസിക്കാന്‍ പാടൂ എന്നാണ് ഇരട്ടത്താപ്പ് മുഖമുദ്രയാക്കിയ ദാവക്കാര്‍ ക്രിസ്ത്യാനികളോട് പറയുന്നത്.
ഇനി, യേശുക്രിസ്തുവിന്‍റെയും അല്ലാഹുവിന്‍റെയും ചില അവകാശവാദങ്ങള്‍ നമുക്കൊന്ന് നോക്കാം:
1. ആദ്യനും അന്ത്യനും: പഴയനിയമത്തില്‍ “ദൈവം ആദ്യനും അന്ത്യനുമാകുന്നു” എന്ന് യെശയ്യാവിന്‍റെ പുസ്തകത്തില്‍ വായിക്കുന്നു. “യിസ്രായേലിന്‍റെ രാജാവായ യഹോവ, അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല” (യെശയ്യാ.44:6).
യേശുക്രിസ്തുവും അതേ അവകാശവാദം ഉന്നയിക്കുന്നു:
“അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്‍റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്‍റെ മേല്‍ വെച്ചു: ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റേയും പാതാളത്തിന്‍റേയും താക്കോല്‍ എന്‍റെ കൈവശമുണ്ടു.” (വെളിപ്പാട് 1:17,18)
അല്ലാഹുവിനെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നത് നോക്കാം:
‘അവന്‍ ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്. അവന്‍ സര്‍വ്വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്’ (സൂറാ.57:3).
“ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു” എന്നുള്ളത് യേശുക്രിസ്തു സ്വയം അവകാശപ്പെട്ടതാണ്. എന്നാല്‍ “ഞാന്‍ ആദിയും അന്തിമനും ആകുന്നു” എന്ന് അല്ലാഹു ഒരിക്കലും സ്വയം അവകാശപ്പെട്ടിട്ടില്ല. മറിച്ച്, “അല്ലാഹു ആദിയും അന്തിമനും ആകുന്നു” എന്ന് മലക്ക് അല്ലാഹുവിനെക്കുറിച്ച് ആരോപിക്കുകയും ആ ആരോപണം മുഹമ്മദ് ആവര്‍ത്തിക്കുകയും അങ്ങനെ ആവര്‍ത്തിച്ച കാര്യം സ്വഹാബിമാര്‍ എഴുതി വെക്കുകയും ചെയ്തതാണ് ഇന്നത്തെ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.
2. പാപമോചനം. ആരാണ് പാപങ്ങളെ മോചിക്കുന്നത്? പ്രവാചകനായ ദാനിയേല്‍ പ്രസ്താവിച്ചു: “ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ പക്കല്‍ കരുണയും (പാപങ്ങളുടെ) മോചനവും ഉണ്ട്. ഞങ്ങളോ അവനോടു മത്സരിച്ചു” (ദാനി.9:9).
പുതിയ നിയമത്തില്‍ പാപങ്ങളെ മോചിക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് യേശുക്രിസ്തു അവകാശപ്പെട്ടു. ഒരു പക്ഷവാതക്കാരനെ സൌഖ്യമാക്കുവാന്‍ വേണ്ടി യേശുവിന്‍റെ അടുക്കലേക്ക് കൊണ്ടുവരുന്നത് മാര്‍ക്കോസ് രണ്ടാം അധ്യായത്തില്‍ കാണുന്നു. യേശുവിന്‍റെ പ്രതികരണം ദൈവദൂഷണമായി പറഞ്ഞ് ശാസ്ത്രിമാര്‍ യേശുവിനെ കുറ്റപ്പെടുത്തി.
“യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്‍റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. അവിടെ ചില ശാസ്ത്രിമാര്‍ ഇരുന്നു: ഇവന്‍ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു? ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ഹൃദയത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു” (മര്‍ക്കോസ് 2:5-7) ദൈവത്തിന് മാത്രമേ പാപങ്ങള്‍ മോചിക്കാനാകൂ എന്ന് ശാസ്ത്രിമാര്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. എങ്കിലും യേശുക്രിസ്തു അവരുടെ വിചാരങ്ങള്‍ അറിഞ്ഞു ഇപ്രകാരം പ്രതിവചിച്ചു: “ഭൂമിയില്‍ പാപങ്ങളെ മോചിപ്പിക്കുവാന്‍ മനുഷ്യപുത്രന് അധികാരമുണ്ട്” (മര്‍ക്കോ.2:10). തന്‍റെ അവകാശവാദം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് യേശുക്രിസ്തു പക്ഷവാതക്കാരനെ സൌഖ്യമാക്കി.
ഖുര്‍ആനില്‍ നോക്കിയാല്‍, “അല്ലാഹുവിനല്ലാതെ ആര്‍ക്കാണ് പാപങ്ങളെ മോചിക്കാനാകുക?” (സൂറാ.3:135) എന്നാണ് അവിടെ കാണുന്നത്. ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല എന്നോര്‍ക്കണം. മലക്ക് മുഹമ്മദിനോട് പറഞ്ഞ്, മുഹമ്മദ് സ്വഹാബിമാരോട് പറഞ്ഞ്, അവര്‍ ഖുര്‍ആനില്‍ എഴുതി വെച്ചതാണ് ഇക്കാര്യം. ഇവിടെ, മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.
3. വെളിച്ചം: സങ്കീ.27:1-ല്‍ പ്രവാചകനായ ദാവീദ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു.”
യേശുക്രിസ്തുവും തന്‍റെ ശ്രോതാക്കളോടു ഇപ്രകാരം പ്രഖ്യാപിക്കുന്നു: “യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും” (യോഹ.8:12).
യേശുക്രിസ്തുവിന്‍റെ ഈ അവകാശവാദത്തിന് ശേഷം നാം കാണുന്നത് പിറവിയിലേ കുരുടനായ ഒരു മനുഷ്യന് യേശുക്രിസ്തു കാഴ്ച കൊടുക്കുന്നതാണ് (യോഹന്നാന്‍.9:1-7). ജന്മനാ കുരുടനായ ഒരു മനുഷ്യന്‍ എന്ന് പറഞ്ഞാല്‍, അവന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം അന്ധകാരത്തിലാണ്. വെളിച്ചം എന്നാല്‍ എന്താണെന്ന് അവന് അറിയുകയില്ല. വെളിച്ചം എന്താണെന്ന് അറിയാത്തവനെയാണ് യേശുക്രിസ്തു വെളിച്ചത്തിലേക്ക് കൊണ്ടുവന്നത്. ഞാന്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു എന്ന തന്‍റെ അവകാശവാദം പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്തു, യേശുക്രിസ്തു.
ഖുര്‍ആന്‍ നാം പരിശോധിച്ചാല്‍, അവിടെ കാണുന്നത് ഇങ്ങനെയാണ്: “അല്ലാഹു ആകാശഭൂമികളെ പ്രകാശിപ്പിക്കുന്നവനാകുന്നു” (സൂറാ.24:35). ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല എന്നോര്‍ക്കണം. പതിവുപോലെ ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.
4. അന്ത്യന്യായവിധി: പഴയ നിയമത്തില്‍ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജാതികള്‍ ഉണര്‍ന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന്‍ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും” (യോവേല്‍ 3:12).
“എന്നാല്‍ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവന്‍ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവന്‍ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്കു നേരോടെ ന്യായപാലനം ചെയ്യും” (സങ്കീ.9:7,8).
യേശുവും തന്നെ പിന്‍ഗമിക്കുന്നവരോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രന്‍ തന്‍റെ തേജസ്സോടെ സകല വിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തില്‍ ഇരിക്കും. സകല ജാതികളെയും അവന്‍റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു, ചെമ്മരിയാടുകളെ തന്‍റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവു തന്‍റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍” (മത്തായി.25:31-34).
“പിതാവു മരിച്ചവരെ ഉണര്‍ത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താന്‍ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതു പോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല” (യോഹ.5:21-23)
പിതാവിനെ ബഹുമാനിക്കാനുള്ള ഒരു മാര്‍ഗ്ഗം പിതാവിനെ ആരാധിക്കുന്നതാണ്. യേശുവിനെ അനുഗമിച്ചവര്‍ അവനെ ധാരാളം അവസരങ്ങളില്‍ ആരാധിച്ചിട്ടുണ്ട്. യേശു തന്‍റെ ജീവിതത്തിലുടനീളം ആരാധിക്കപ്പെട്ടു എന്ന് സുവിശേഷങ്ങള്‍ സാക്ഷീകരിക്കുന്നു. ജനിച്ചപ്പോള്‍ (മത്താ.2:11), തന്‍റെ ശുശ്രൂഷാ കാലയളവില്‍ (മത്താ.14:33, യോഹ.9:38) ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം (മത്താ.28:17), സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം (ലൂക്കോ.24:52). മാത്രമല്ല, യേശുവിന്‍റെ ശിഷ്യനായിരുന്ന തോമസ്, “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ” എന്ന് അവനെ അഭിസംബോധന ചെയ്തു (യോഹ.20:28).
അല്ലാഹു ലോകത്തെ ന്യായം വിധിക്കുമെന്നും, വിശ്വാസികള്‍ക്ക് സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗം പ്രതിഫലമായി നല്‍കുമെന്നും അവിശ്വാസികളെ നരകത്തില്‍ ശിക്ഷിക്കുമെന്നും ഖുര്‍ആന്‍ സാക്ഷീകരിക്കുന്നു. “അന്നേ ദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ വിധികല്‍പിക്കും. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ സുഖാനുഭവത്തിന്‍റെ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്” (സൂറാ.22:56,57).
ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല, മലക്കിന്‍റെ ആരോപണം മാത്രമാണ്. ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.
5. സത്യം
പ്രവാചകനായ ദാവീദ് യഹോവയെ “സത്യദൈവം” എന്നാണു സംബോധന ചെയ്യുന്നത് (സങ്കീ.31:5).
യേശുക്രിസ്തുവും താന്‍ തന്നെയാണ് സത്യമെന്ന് അവകാശപ്രഖ്യാപനം നടത്തുന്നു: “ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല” (യോഹ.14:6). ഒരു വെറും പ്രവാചകന് എങ്ങനെ താന്‍ തന്നെ സത്യമാണെന്ന് അവകാശപ്പെടാനാകും? താന്‍ സത്യവും കൊണ്ടാണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞാല്‍ പോരായിരുന്നോ? എന്നാല്‍ അങ്ങനെയല്ല യേശുക്രിസ്തു പറഞ്ഞത്, താന്‍ തന്നെ സത്യമാണെന്നായിരുന്നു.
അതുപോലെയുള്ള ഒരു അവകാശപ്രഖ്യാപനം നടത്താനുള്ള ധൈര്യം അല്ലാഹുവിനില്ലാത്തത് കൊണ്ട് അല്പം മയപ്പെടുത്തിയ ഒരു പ്രസ്താവനയാണ് ഖുര്‍ആനില്‍ നാം കാണുന്നത്:
തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു (സൂറാ.30:60)
ഞാന്‍ തന്നെയാണ് സത്യം എന്നുള്ള യേശുക്രിസ്തുവിന്‍റെ അവകാശ പ്രഖ്യാപനവുമായി ബന്ധപ്പെടുത്തി നോക്കിയാല്‍ ഈ അവകാശവാദം വെറും കുട്ടിക്കളിയാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. എങ്കിലും, ആ കുട്ടിക്കളിയായുള്ള അവകാശവാദം പോലും നേരിട്ട് നടത്താനുള്ള കെല്‍പ്പ് അല്ലാഹുവിനില്ലായിരുന്നു, അതും പതിവ് പോലെ മലക്ക് അല്ലാഹുവിന്‍റെ മേല്‍ ആരോപിക്കുകയാണ് ചെയ്തത്!
ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.
6 പുനരുത്ഥാനം: മരിച്ചവരെ ഉയര്‍പ്പിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്ന് ബൈബിള്‍ സാക്ഷീകരിക്കുന്നു: “യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില്‍ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു” (1.ശമു.2:6).
ദൈവത്തിന് മാത്രമേ മരിച്ചവരെ ഉയര്‍പ്പിക്കാന്‍ കഴിയൂ എന്നിരിക്കേ വെറുമൊരു പ്രവാചകന്‍ തന്നെ അനുഗമിക്കുന്നവരോട് താന്‍ മരിച്ചവരെ ഉയര്‍ത്തെഴുന്നെല്‍പ്പിക്കുമെന്നും താന്‍തന്നെ പുനരുത്ഥാനമാണെന്നും പറഞ്ഞത് എന്ത്? അത് ദൈവദൂഷണമല്ലേ? കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ട കുറ്റമല്ലേ? “യേശു അവളോടു: ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” എന്ന് പറഞ്ഞു (യോഹ.11:24).
മരിച്ചു അടക്കം ചെയ്യപ്പെട്ട് നാല് നാള്‍ ആയ ലാസറിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് കൊണ്ട് തന്‍റെ അവകാശവാദത്തെ യേശുക്രിസ്തു സാധൂകരിച്ചു. ഖുര്‍ആനില്‍ നാം കാണുന്നത് ഇങ്ങനെയാണ്:
“അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും” (സൂറാ.22:7).
ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല, മലക്ക് അല്ലാഹുവിന്‍റെ മേല്‍ ആരോപിക്കുന്നതാണ്. ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.
7. ദൈവത്തിന്‍റെ മഹത്വം: പഴയനിയമത്തില്‍ തന്‍റെ മഹത്വം ആരുമായും പങ്കു വെക്കുകയില്ലെന്നു യഹോവ അരുളിച്ചെയ്യുന്നു: “ഞാന്‍ യഹോവ അതുതന്നേ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല” (യെശയ്യാ.42:8).
“എന്‍റെ നിമിത്തം, എന്‍റെ നിമിത്തം തന്നേ, ഞാന്‍ അതു ചെയ്യും; എന്‍റെ നാമം അശുദ്ധമായ് തീരുന്നതെങ്ങനെ? ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല” (യെശയ്യാ.48:11).
അങ്ങനെയിരിക്കെ താനും ദൈവത്തോടുകൂടെ മഹത്വപ്പെടും എന്നും ലോകം സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പേ തനിക്ക് ദൈവത്തോടുകൂടെ മഹത്വമുണ്ടായിരുന്നുവെന്നും യേശുക്രിസ്തു അവകാശപ്പെട്ടു:
“ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകും മുമ്പെ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ” (യോഹ.17:5). “ലോകം ഉണ്ടാകും മുമ്പേ യേശുക്രിസ്തുവിന് പിതാവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വം” എന്ത്? ഒരു സാധാരണ പ്രവാചകന് ഇങ്ങനെ അവകാശപ്പെടാനാകുമോ? ഏതെങ്കിലും പ്രവാചകന്മാര്‍ അങ്ങനെ അവകാശപ്പെട്ടിട്ടുണ്ടോ? യേശുക്രിസ്തു ഈ പറഞ്ഞത് ദൈവത്വത്തിന്‍റെ അവകാശമല്ലാതെ മറ്റെന്താണ്?
ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: “ആകാശത്തിലും ഭൂമിയിലുമുള്ള സകലവും അള്ളാഹുവിനെ മഹത്വപ്പെടുത്തുന്നു” (സൂറാ.57:1).
ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല, മലക്കിന്‍റെ ആരോപണം മാത്രമാണ്. ഇവിടെ, മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച ആരോപണമാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.
ഇവ കേവലം ഒരു പ്രവാചകന്‍റെ അവകാശവാദങ്ങളല്ല. ഇത് ദൈവത്തിന് മാത്രം ഉന്നയിക്കാവുന്ന അവകാശവാദങ്ങളാണ്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ യേശു ദൈവമാണെന്ന് ഉറച്ചു വിശ്വസിക്കുന്നത്.
“ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തില്‍ അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നേ ആകുന്നു. അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു” (1.യോഹ.5:20)
ചുരുക്കി പറഞ്ഞാല്‍, ക്രിസ്ത്യാനികള്‍ അവരുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ ദൈവമായി കണക്കാക്കുന്നത് യേശുക്രിസ്തു സ്വയം പറഞ്ഞിട്ടുള്ള അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ മുസ്ലീങ്ങള്‍ അല്ലാഹുവിനെ ദൈവമായി കണക്കാക്കുന്നത് അല്ലാഹുവിന്‍റെ മേല്‍ മലക്ക് ആരോപിച്ചിട്ടുള്ള ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ദൈവത്തിനു അവശ്യം വേണ്ട ഗുണങ്ങള്‍ സ്വയമായി അവകാശപ്പെടാനുള്ള കെല്‍പ്പ് പോലും ഇല്ലാത്ത അല്ലാഹു ദൈവമാണ് എന്ന് വിശ്വസിക്കുന്നവരാണ് ഏക സത്യദൈവത്തിനെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്ത യേശുക്രിസ്തുവിന്‍റെ ദൈവത്വം ചോദ്യം ചെയ്യാന്‍ നടക്കുന്നത്. ദാവാക്കാര്‍ ആദ്യം അല്ലാഹുവിന് ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കട്ടെ. അതുകഴിഞ്ഞ് യേശുക്രിസ്തുവിന്‍റെ ദൈവത്വത്തിന് നേരെ ആരോപണവുമായി വാ. അതാണ് മാന്യത… (അവസാനിച്ചു)
6 Comments on “യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-4)”
GREAT!!!!!!!!!!!!!!!!!
nice article
ഇത്രയും കഠിന അധ്വാനതിലൂടെ ദൈവീക സത്യങ്ങളെ സത്യത്തിലേക്ക് നയിക്കുവാൻ സഹോദരനെ ദൈവം ഒരുക്കിയതിനായ് ദൈവത്തിനു മഹത്വം കരേറ്റുന്നു.
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
VERY GOOD ANALYSIG
ആദ്യം ബൈബിളിലെ വൈരുദ്ധ്യങ്ങൾ തീർക്കുക
വൈരുദ്ധ്യങ്ങള്‍ ഉണ്ടാകാന്‍ ബൈബിള്‍ കാട്ടറബികളുടെ കോപ്പിയടി പുസ്തകമല്ല ജിഹാദീ.