യേശുക്രിസ്തുവിനെയും പൗലോസ് അപ്പോസ്തലനെയും മുഹമ്മദ് കണ്ടുമുട്ടിയിരുന്നെങ്കില്‍…
അനില്‍കുമാര്‍ വി അയ്യപ്പന്‍.
ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു ജനങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ രോഗബാധിതരും ഭൂതബാധിതരുമായ അനേകര്‍ യേശുക്രിസ്തുവിന്‍റെ അരികില്‍ വരികയും സൗഖ്യം നേടുകയും ചെയ്തിട്ടുണ്ട്. ഭൂത ബാധിതരായ ആളുകളുടെ അടുക്കല്‍ യേശുക്രിസ്തു ചെല്ലുകയോ അല്ലെങ്കില്‍ അങ്ങനെയുള്ളവരെ യേശുക്രിസ്തുവിന്‍റെ അരികില്‍ കൊണ്ടുവരികയോ ചെയ്താല്‍ ആ ഭൂതബാധിതര്‍ എങ്ങനെയാണ് യേശുക്രിസ്തുവിനോട് ഇടപെട്ടിരുന്നതെന്ന് ചില വേദഭാഗങ്ങളില്‍ നിന്നും കാണിച്ചു തരാം:
“അവന്‍ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തര്‍ ശവക്കല്ലറകളില്‍ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവര്‍ അത്യുഗ്രന്മാര്‍ ആയിരുന്നതുകൊണ്ടു ആര്‍ക്കും ആ വഴി നടന്നുകൂടാഞ്ഞു. അവര്‍ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാന്‍ ഇവിടെ വന്നുവോ എന്നു പറഞ്ഞു. അവര്‍ക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ഭൂതങ്ങള്‍ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കില്‍ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു. “പൊയ്ക്കൊള്‍വിന്‍” എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തില്‍ മുങ്ങി ചത്തു. മേയ്ക്കുന്നവര്‍ ഓടി പട്ടണത്തില്‍ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.” (മത്തായി.8:28-33)
“അവര്‍ കഫര്‍ന്നഹൂമിലേക്കു പോയി; ശബ്ബത്തില്‍ അവന്‍ പള്ളിയില്‍ ചെന്നു ഉപദേശിച്ചു. അവന്‍റെ ഉപദേശത്തിങ്കല്‍ അവര്‍ വിസ്മയിച്ചു; അവന്‍ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു. അവരുടെ പള്ളിയില്‍ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ണ്ടായിരുന്നു; അവന്‍ നിലവിളിച്ചു. നസറായനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പിരിശുദ്ധന്‍ തന്നേ എന്നു പറഞ്ഞു. യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു. അപ്പോള്‍ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.” (മര്‍ക്കോ.1:20-25)
“അവന്‍ അനേകരെ സൌഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്‍റെ മുമ്പില്‍ വീണു: നീ ദൈവ പുത്രന്‍ എന്നു നിലവിളിച്ചു പറയും. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന്‍ അവരെ വളരെ ശാസിച്ചു പോന്നു.” (മര്‍ക്കോ.3:10-12)
ഇവിടെയെല്ലാം നമ്മള്‍ പൊതുവായി കാണുന്ന ഒരു വസ്തുതയുണ്ട്. ഭൂതബാധിതരായ ആളുകളെല്ലാം യേശുക്രിസ്തുവിനെ കാണുമ്പോള്‍ യേശുക്രിസ്തുവിന്‍റെ മുമ്പാകെ വീണു നിലവിളിക്കുകയാണ്. “ദൈവപുത്രാ, ദൈവത്തിന്‍റെ പരിശുദ്ധാ, ഞങ്ങളെ ദണ്ഡിപ്പിക്കല്ലേ” എന്നും പറഞ്ഞുകൊണ്ട്. യേശുക്രിസ്തു ആരാണെന്ന് അവക്ക് വ്യക്തമായി അറിയാമായിരുന്നു.
ഇനി പൗലോസ് അപ്പൊസ്തലനും ഭൂതബാധിതരും തമ്മില്‍ നേരിട്ട് കണ്ടപ്പോള്‍ എന്തുണ്ടായെന്ന് നോക്കാം:
“ഞങ്ങള്‍ പ്രാര്‍ത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോള്‍ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാര്‍ക്കും വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു. അവള്‍ പൌലൊസിന്‍റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാര്‍, രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവര്‍ എന്നു വിളിച്ചുപറഞ്ഞു. ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍ തന്നേ അതു അവളെ വിട്ടുപോയി.” (അപ്പൊ.പ്രവൃ.16:16-18)
പൗലോസ് ആരാണെന്നുള്ള കാര്യം വളരെ വ്യക്തമായി ഭൂതങ്ങള്‍ക്ക് അറിയാം എന്ന് ഇതില്‍ നിന്ന് തെളിയുന്നു. അത് മാത്രമല്ല, ദുരാത്മാവ് ബാധിച്ചവരുടെ മേല്‍ പൗലോസിന്‍റെ വസ്ത്രം ഇട്ടപ്പോള്‍ പോലും ദുരാത്മാക്കള്‍ അവരെ വിട്ടു പോയി എന്ന് വചനത്തില്‍ കാണാം:
“ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍ അവന്‍റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെ മേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുപ്പെടുകയും ചെയ്തു.” (അപ്പൊ.പ്രവൃ.19:11,12)
ഇനി ഞാന്‍ നിങ്ങളുടെ ശ്രദ്ധ വേറെ ഒരാളിലേക്കു കൊണ്ടുപോകുകയാണ്. അദ്ദേഹത്തെക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞത് അദ്ദേഹത്തിനു മാരണം ബാധിച്ചിട്ടുണ്ട് എന്നാണ്:
“മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്”(സൂറാ. 25:8)
നാട്ടുകാര്‍ ഇത് വെറുതെ പറഞ്ഞതല്ല, അദ്ദേഹത്തിനു മാരണം ബാധിച്ചിരുന്നു എന്ന് അദ്ദേഹത്തിന്‍റെ ഭാര്യ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്:
“ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ് ബ്നുല്‍ അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക് സിഹ്റു ചെയ്തു. അവര്‍ (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി. ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം രാത്രി പ്രാര്‍ത്ഥിച്ചു. വീണ്ടും പ്രാര്‍ത്ഥിച്ചു. വീണ്ടും പ്രാര്‍ത്ഥിച്ചു. പിന്നീട് പറഞ്ഞു: ‘ആഇശാ, ഞാന്‍ അല്ലാഹുവിനോട് ചോദിച്ച കാര്യം അല്ലാഹു എനിക്ക് നല്‍കിയത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്‍റെ അരികെ വന്നു. ഒരാള്‍ എന്‍റെ തലയുടെ അടുത്തും, മറ്റെയാള്‍ എന്‍റെ രണ്ടു കാലുകള്‍ക്കരികിലും ഇരുന്നു. തലയുടെ അടുത്തുള്ള ആള്‍ എന്‍റെ ഇരു കാലുകളുടെ അടുത്തുള്ള ആളോട് ചോദിച്ചു: -കാലുകള്‍ക്കടുത്തുള്ള ആള്‍ തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്- ‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക് സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ് ബ്നുല്‍ അഅ്സ്വമാണെന്ന് മറ്റേ ആള്‍ പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു: ‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള്‍ പറഞ്ഞു: ‘ചീര്‍പ്പും മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്‍കുലയുടെ പാളയാണെന്നും പറഞ്ഞു. എവിടെയാണ് അതെന്നു ഒന്നാമത്തെ ആള്‍ ചോദിച്ചു. അത് ദീഅര്‍വാന്‍ കിണറ്റിലാണെന്നു പറഞ്ഞു. അങ്ങനെ നബി തന്‍റെ സ്വഹാബിമാരില്‍ ഒരു കൂട്ടം ആളുകളോടൊപ്പം അവിടെ ചെന്നു. പിന്നീട് നബി ആഇശയോട് പറഞ്ഞു: ‘ആഇശാ, അതിലെ വെള്ളം മൈലാഞ്ചി ചീഞ്ഞൊലിക്കുന്ന വെള്ളം പോലെയും, അവിടത്തെ ഈത്തപ്പന ശൈത്വാന്മാരുടെ തല പോലെയും ഉണ്ട്’. ആഇശ ചോദിച്ചു: ‘അല്ലാഹുവിന്‍റെ പ്രവാചകരെ, അങ്ങ് അത് കത്തിച്ചു കളഞ്ഞില്ലേ?’ പ്രവാചകന്‍ പറഞ്ഞു: ‘ഇല്ല, എനിക്ക് അല്ലാഹു സുഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളില്‍ എന്തെങ്കിലും നാശമുണ്ടാകുന്നതിനെ ഞാന്‍ വെറുക്കുന്നു. പിന്നീട് ആ കിണര്‍ മൂടാന്‍ ഞാന്‍ കല്പിച്ചു. അങ്ങനെ അത് മൂടപ്പെട്ടു.’(സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ് നമ്പര്‍ 43 (2189) (Sahih Muslim, Book 26, Hadith 5428)
ഈ ഹദീസ് ബുഖാരിയിലുമുണ്ട്.
ആയിഷ (റ) പറയുന്നു: തിരുമേനിക്ക് മാരണം ബാധിച്ചു. താന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാത്ത പ്രവൃത്തികള്‍ ചെയ്തതായി തിരുമേനിക്ക് തോന്നാന്‍ തുടങ്ങി. അങ്ങിനെ ഒരു ദിവസം തിരുമേനി പ്രാര്‍ത്ഥിച്ചു; വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു. അവിടുന്ന് (ആയിഷയോട്) ചോദിച്ചു: “എനിക്ക് സുഖം പ്രാപിക്കാന്‍ വേണ്ട മാര്‍ഗ്ഗം അല്ലാഹു അറിയിച്ചു തന്നത് നീ അറിഞ്ഞോ?” (തുടര്‍ന്ന് തിരുമേനി അരുളി:) “രണ്ടാളുകള്‍ എന്‍റെ അടുക്കല്‍ വന്നു. ഒരാള്‍ എന്‍റെ തലക്ക് സമീപവും മറ്റേയാള്‍ കാലുകള്‍ക്കരികിലും ഇരുന്നു. ഒരാള്‍ മറ്റെയാളോട് ചോദിച്ചു: “ഈ മനുഷ്യന്‍റെ രോഗമെന്താണ്?” “അദ്ദേഹത്തെ മാരണം ബാധിച്ചിരിക്കുകയാണ്” മറ്റേയാള്‍ മറുപടി പറഞ്ഞു. “ആരാണ് മാരണം ചെയ്തത്?” ആദ്യത്തെ മനുഷ്യന്‍ വീണ്ടും ചോദിച്ചു. “ലബീദുബ്നുല്‍ അ്അസമയാ(ഒരു ജൂതന്‍ )ണത്” മറ്റേയാള്‍ ചോദിച്ചു: സിഹ്റിന്ന്‍ എന്താണയാള്‍ ഉപയോഗിച്ചിരിക്കുന്നത്? രണ്ടാമന്‍ പറഞ്ഞു: “ചീര്‍പ്പും മുടിയും (അല്ലെങ്കില്‍ പരുത്തി) ഈത്തപ്പനയുടെ ആണ്‍കുലയുടെ കൂമ്പാളയുമാണ് ഉപയോഗിച്ചിരിക്കുന്നത്.” “എന്നിട്ടെവിടെയാണതുള്ളതെ”ന്ന് ഒന്നാമന്‍ ചോദിച്ചു. ‘ദര്‍വാന്‍’ കിണറ്റിലാണതുള്ളത് എന്ന് രണ്ടാമന്‍ മറുപടി പറഞ്ഞു. ഉടനെ തിരുമേനി അങ്ങോട്ട് പുറപ്പെട്ടു. മടങ്ങിവന്നപ്പോള്‍ ആയിഷ(റ)യോട് പറഞ്ഞു: “അവിടത്തെ ഈത്തപ്പനകള്‍ ശൈത്താന്‍മാരുടെ തല പോലെയുണ്ട്.” ഞാന്‍ ചോദിച്ചു: “അവിടുന്ന് അത് പുറത്തേക്കെടുത്തോ?” തിരുമേനി അരുളി: “ഇപ്പോള്‍ അല്ലാഹു സുഖപ്പെടുത്തിത്തന്നു കഴിഞ്ഞു. ഇനി അത് പുറത്തേക്കെടുക്കുന്നപക്ഷം ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച കുഴപ്പത്തിനു കാരണമായേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.” പിന്നീട് ആ കിണര്‍ മൂടിക്കളഞ്ഞു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ് നമ്പര്‍ 1345, പേജ് 668)
ആയിഷ പറയുന്നു: തിരുമേനി(സ)ക്ക് മാരണം ബാധിച്ചു. എന്നിട്ട് താന്‍ ചെയ്തിട്ടില്ലാത്ത ചില കാര്യങ്ങള്‍ ചെയ്തതായി അവിടുത്തേക്ക് തോന്നിക്കൊണ്ടിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ് നമ്പര്‍ 1305, പേജ് 656, സി.എന്‍.അഹമ്മദ് മൌലവിയുടെ തര്‍ജ്ജമ)
ഇനി, നിങ്ങളുടെ ഭാവനയെ ഒന്ന് ചിറകു വിടര്‍ത്തി പരത്താന്‍ അനുവദിക്കൂ. മുഹമ്മദ് ജീവിച്ചിരുന്നത് ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ ആയിരുന്നു എന്ന് ചിന്തിക്കുക. മുഹമ്മദ് ജീവിച്ചിരുന്നത് അറേബ്യയില്‍ അല്ല, ഇസ്രയേല്‍ ഭൂപ്രദേശത്തിലോ അതിന്‍റെ ചുറ്റുപാടോ ആയിരുന്നു എന്നും ചിന്തിക്കുക. മുഹമ്മദ് മാരണം ബാധിച്ച് അലഞ്ഞ് നടക്കുന്ന സമയത്ത് ഒരിക്കല്‍ യേശുക്രിസ്തു മുഹമ്മദിന്‍റെ മുന്‍പാകെ വന്നിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?! തീര്‍ച്ചയായും മുഹമ്മദ് ഓടിച്ചെന്ന് ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കാല്‍ക്കല്‍ വീണ്:
“യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, അത്യുന്നതാനായ പരിശുദ്ധാ, സര്‍വ്വേശ്വരനായ തമ്പുരാനേ, എന്നെ ദണ്ഡിപ്പിക്കാതെ കടന്നു പോകണമേ എന്ന് ഞാന്‍ നിന്നോട് യാചിക്കുന്നു”
എന്ന് കരഞ്ഞു പറയുമായിരുന്നു!! അങ്ങനെയായിരുന്നെങ്കില്‍ ഇന്നത്തെ ദാവാക്കാരടക്കമുള്ള സകല മുസ്ലീങ്ങളും യേശുക്രിസ്തുവിനെ ‘ആദരിക്കുന്നത്’ വ്യത്യസ്തമായ നിലയില്‍ ആയിരുന്നേനെ. നിച്ച് ഓഫ് ട്രൂത്തുകാര്‍ ആണെങ്കില്‍ “മുസ്ലീങ്ങള്‍ ആദരിക്കുന്ന ദൈവപുത്രനായ യേശുക്രിസ്തു” എന്ന പേരില്‍ ഇവിടെ കുറെ പ്രോഗ്രാമുകളും സംഘടിപ്പിച്ചേനെ!!
ഇനി, മാരണം ബാധിച്ച് അലഞ്ഞുതിരിഞ്ഞു നടന്ന സമയത്ത് മുഹമ്മദിന്‍റെ മുന്‍പാകെ പൗലോസ് എതിര്‍പെട്ടിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? വിശ്വസ്തനായ ഒരു നായ് അതിന്‍റെ യജമാനന്‍റെ പുറകെ വാലാട്ടി നടക്കുന്നത് പോലെ പൗലോസിന്‍റെ പുറകേ നടന്ന് മുഹമ്മദ് ഇപ്രകാരം വിളിച്ചു പറഞ്ഞേനെ, “ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്‍, രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവന്‍ തന്നെ” എന്ന്!! പൗലോസിന്‍റെ വസ്ത്രത്തിന്‍റെ അഗ്രമെങ്കിലും മുഹമ്മദിന്‍റെ ദേഹത്ത് സ്പര്‍ശിച്ചിരുന്നെങ്കില്‍, മുഹമ്മദിന്‍റെ ദേഹത്ത് കേറിക്കൂടിയ കോടാനുകോടി പിശാചുക്കള്‍ ഇറങ്ങിപ്പോകുകയും സുബോധം വന്ന മുഹമ്മദ് വിശുദ്ധ പൗലോസ് അപ്പോസ്തലന്‍റെ ശിഷ്യനായി മാറി യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന് ഉജ്ജ്വലസാക്ഷിയായി വര്‍ത്തിക്കുകയും ചെയ്യുമായിരുന്നു!!! അങ്ങനെയായിരുന്നെങ്കില്‍, ഇന്ന് നമ്മുടെ ഈ ലോകം കുറേക്കൂടി മെച്ചപ്പെട്ട ഒരവസ്ഥയില്‍ ആയിരുന്നേനെ. പക്ഷെ എന്ത് ചെയ്യാം, ഇവര്‍ ജീവിച്ചിരുന്ന കാലഘട്ടങ്ങള്‍ വ്യത്യസ്തമായിപ്പോയി. അതുകൊണ്ട് മാത്രം ഇതൊന്നും സംഭവിച്ചില്ല.
അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാല്‍, യേശുക്രിസ്തുവിന്‍റെയും പൗലോസ് അപ്പോസ്തലന്‍റെയും കാലത്തായിരുന്നു മുഹമ്മദ് ജീവിച്ചിരുന്നതെങ്കില്‍ തീരാവുന്ന പ്രശ്നമേ ഇവിടത്തെ ദാവാക്കാര്‍ക്കുള്ളൂ…