യേശുക്രിസ്തുവും അത്തിമരവും…
അനില്‍കുമാര്‍ വി. അയ്യപ്പന്‍
ക്ഷമ എന്നത് തന്‍റെ ഏഴയലത്ത് കൂടി പോയിട്ടില്ലാത്ത മുഹമ്മദ് നിസ്സാര കാര്യങ്ങള്‍ക്ക് പോലും അനുയായികളെ ശപിച്ചുകൊണ്ടാണ് ജീവിച്ചിരുന്നത് എന്നും ഈ ശപിക്കുന്ന സ്വഭാവം നിര്‍ത്താന്‍ കഴിയാത്തതുകൊണ്ട് തന്‍റെ ശാപം അനുയായികള്‍ക്ക് ഒരനുഗ്രഹമാക്കി തീര്‍ക്കണം എന്ന് പ്രാര്‍ത്ഥിക്കേണ്ട ഗതികെട്ട അവസ്ഥയും ഉണ്ടായിരുന്നു എന്ന് ഹദീസ് തെളിവുകളോടെ ക്രൈസ്തവര്‍ ആരോപണം ഉന്നയിക്കുമ്പോള്‍ ദാവാക്കാര്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് യേശുക്രിസ്തു അത്തിമരത്തെ ശപിച്ച സംഭവം എടുത്തു കാട്ടിയിട്ടാണ്. “അത്തിപ്പഴത്തിന്‍റെ കാലമാല്ലാതിരുന്നിട്ടും” അത്തിപ്പഴം തേടി പോയ യേശുക്രിസ്തുവിന്‍റെ അജ്ഞതയില്‍ ചിലര്‍ സഹതപിക്കുന്നതും കാണാം. ബൈബിളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന് പറയാനും ചിലര്‍ ഈ വേദഭാഗം എടുക്കാറുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് ഈ കുറിപ്പ്.
ദാവാക്കാര്‍ക്ക് ഈന്തപ്പഴവുമായി ബന്ധപ്പെട്ട കാര്യങ്ങളേ അറിയൂ എന്നതു കൊണ്ടാണ് അത്തിപ്പഴത്തിന്‍റെ കാലമല്ലാതിരുന്നിട്ടും യേശുക്രിസ്തു അത്തിപ്പഴം അന്വേഷിച്ചു എന്ന് കുറ്റപ്പെടുത്താന്‍ നില്‍ക്കുന്നത്. പക്ഷേ അത് വായിക്കുന്ന ഒരു യെഹൂദന് അതില്‍ യാതൊരു അസ്വഭാവികതയും തോന്നില്ല. കാരണം അത്തിമരത്തിന് ഒരു പ്രത്യേകതയുണ്ട്. അത്തിപ്പഴത്തിന്‍റെ സീസണ്‍ ആകുന്നതിന് മുന്‍പ് അതൊന്ന് ചെറുതായി കായ്ക്കും. ആ കായകള്‍ക്ക് തലക്കനി അല്ലെങ്കില്‍ തലപ്പഴം എന്നാണ് പറയുന്നത്. ഇത് കുറച്ചേ ഉണ്ടാകുകയുള്ളുവെങ്കിലും അത്തിപ്പഴത്തിന്‍റെ സീസണില്‍ ഉണ്ടാകുന്ന സാധാരണ അത്തിപ്പഴത്തെക്കാള്‍ സ്വാദുള്ളതായിരിക്കും ഇത്. അത്തിയുടെ തലപ്പഴത്തിനെക്കുറിച്ചുള്ള ബൈബിള്‍ റെഫറന്‍സ് താഴെ കൊടുക്കുന്നു:
“മരുഭൂമിയില്‍ മുന്തിരിപ്പഴംപോലെ ഞാന്‍ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തില്‍ ആദ്യം ഉണ്ടായ തലക്കനി പോലെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു” (ഹോശേയ. 9:10)
“അത്തിവൃക്ഷത്തില്‍ ആദ്യം ഉണ്ടായ തലക്കനി” എന്ന് പറഞ്ഞിരിക്കുന്നത് കണ്ടോ? സീസണിന് മുന്‍പ് ഉണ്ടാകുന്നതായത് കൊണ്ടാണ് ആദ്യം ഉണ്ടായ തലക്കനി എന്ന് പറഞ്ഞിരിക്കുന്നത്. ഇനിയും ഉണ്ട് ബൈബിളില്‍ തലപ്പഴത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍:
“ഒരു കൊട്ടയില്‍ തലപ്പഴം പോലെ എത്രയും നല്ല അത്തിപ്പഴവും മറ്റെ കൊട്ടയില്‍ എത്രയും ആകാത്തതും തിന്മാന്‍ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു” (യിരമ്യാ. 24:2)
“എനിക്കു അയ്യോ കഷ്ടം; പഴം പറിച്ച ശേഷമെന്നപോലെയും മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതു പോലെയും ഞാന്‍ ആയല്ലോ! തിന്മാന്‍ ഒരു മുന്തിരിക്കുലയും ഇല്ല; ഞാന്‍ കൊതിക്കുന്ന അത്തിയുടെ തലപ്പഴവുമില്ല” (മീഖാ. 7:1)
“നിന്‍റെ കോട്ടകള്‍ ഒക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങള്‍ പോലെയാകും; കുലുക്കിയാല്‍ അവ തിന്നുന്നവന്‍റെ വായില്‍തന്നേ വീഴും” (നഹൂം.3:11)
ഒരു വര്‍ഷത്തെ വിളവ് മോശമായാല്‍ അടുത്ത വര്‍ഷം ആ അത്തിമരത്തില്‍ തലപ്പഴം ഉണ്ടാകുകയില്ല. അതുപോലെതന്നെ തലക്കനി ഉണ്ടായില്ലെങ്കില്‍ വരുന്ന സീസണിലും അതില്‍ നിന്ന് നല്ല വിളവ് കിട്ടുകയില്ല. ഒരു അത്തിമരത്തില്‍ തലക്കനി കണ്ടാല്‍ അവര്‍ക്ക് രണ്ട് കാര്യങ്ങള്‍ മനസ്സിലാകും.
1. കഴിഞ്ഞ വര്‍ഷം ആ അത്തിമരം നല്ല വിളവ് കൊടുത്തിരുന്നു.
2. ഈ വര്‍ഷവും നല്ല വിളവ് അതില്‍ നിന്നും കിട്ടും.
അത്തിപ്പഴത്തിന്‍റെ കാലം അല്ലാതിരുന്നിട്ടും യേശുക്രിസ്തു ആ മരത്തിന്‍റെ അടുക്കലേക്ക് ചെന്നത് തലക്കനി കിട്ടാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ അതില്‍ തലപ്പഴം പോലും ഇല്ലാതിരുന്നതില്‍ നിന്നും തെളിയുന്നത് അത് മുന്‍വര്‍ഷങ്ങളില്‍ ഫലം കായ്ച്ചിരുന്നില്ല എന്നും, വരും വര്‍ഷവും ഫലം കായ്ക്കാന്‍ പോകുന്നില്ല എന്നുമാണ്. അതുകൊണ്ടാണ് അതിനെ ശപിച്ചത്.
ഇനി ഇതിന്‍റെ ബിബ്ലിക്കല്‍ വീക്ഷണവും കൂടി പറയാം. ബൈബിളില്‍ ഇസ്രയേലിന്‍റെ പ്രതിരൂപകമായിട്ടാണ് അത്തിയെ വര്‍ണ്ണിച്ചിരിക്കുന്നത്. കര്‍ത്താവ് പറഞ്ഞ വാക്കുകള്‍ നോക്കുക:
“അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍; അതിന്‍റെ കൊമ്പു ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ” (മത്തായി. 24:32)
“അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍; അതിന്‍റെ കൊമ്പു ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ” (മര്‍ക്കോസ് 13:27)
ഇവിടെ കര്‍ത്താവ് ഉപമിക്കുന്നത് അത്തിയെ യിസ്രായേലിനോടാണ്. ഭാവിയില്‍ യിസ്രായേല്‍ വീണ്ടും തളിര്‍ക്കും എന്നതാണ് കര്‍ത്താവ് പറയുന്നതിന്‍റെ പൊരുള്‍. എന്നാല്‍ നിലവിലെ അവസ്ഥ എന്നത് ഇസ്രായേലിന്‍റെ ദൈവം മനുഷ്യനായി ഇസ്രായേലില്‍ വന്നപ്പോള്‍ ഇസ്രായേല്‍ ഫലം കായ്ക്കുന്നത് അവന്‍ കണ്ടില്ല എന്നുള്ളതാണ്. മുന്‍വര്‍ഷങ്ങളിലും അത് ഫലം കായ്ച്ചിരുന്നില്ല, ഇപ്പോഴും ഫലം കായ്ക്കുന്നില്ല, ഇനി വരാന്‍ പോകുന്ന സീസണിലും ഫലം കായ്ക്കുന്നില്ല. ഇക്കാര്യം കര്‍ത്താവ് ഉപമയായി മുന്‍പ് പഠിപ്പിച്ചിട്ടുമുണ്ട്:
“അവന്‍ ഈ ഉപമയും പറഞ്ഞു: ഒരുത്തന്നു തന്‍റെ മുന്തിരിത്തോട്ടത്തില്‍ നട്ടിരുന്നോരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവന്‍ അതില്‍ ഫലം തിരഞ്ഞുവന്നു, കണ്ടില്ലതാനും. അവന്‍ തോട്ടക്കാരനോടു: ഞാന്‍ ഇപ്പോള്‍ മൂന്നു സംവത്സരമായി ഈ അത്തിയില്‍ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. അതിന്നു അവന്‍: കര്‍ത്താവേ, ഞാന്‍ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നില്‍ക്കട്ടെ. മേലാല്‍ കായിച്ചെങ്കിലോ – ഇല്ലെങ്കില്‍ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു” (ലൂക്കോ.13:5-8)
താന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ ഫലം കായ്ക്കാത്തത് കൊണ്ട് യിസ്രായേലിനെ തത്സ്ഥാനത്തു നിന്ന് താന്‍ നീക്കിക്കളയാന്‍ പോകുന്നു എന്ന കാര്യം ശിഷ്യന്മാരെ പഠിപ്പിക്കേണ്ടതിനാണ് കര്‍ത്താവ് അത്തിമരത്തെ ശപിച്ചത്. ഏതായാലും സീസണ്‍ അല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് യേശുക്രിസ്തു അത്തിമരത്തില്‍ ഫലം അന്വേഷിച്ചു ചെന്നത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയല്ലോ. ഇനി “വൈരുദ്ധ്യം” എന്ന പേരില്‍ ആരോപിച്ചിരിക്കുന്ന വിഷയം കൂടി പരിശോധിക്കാം:
“രാവിലെ അവന്‍ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു, അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍“ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി. ശിഷ്യന്മാര്‍ അതു കണ്ടാറെഅത്തി ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു” (മത്തായി. 21:18-20)
“അവന്‍ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു. അവന്‍ അതിനോടു; ഇനി നിങ്കല്‍നിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാര്‍ കേട്ടു. അവര്‍ യെരൂശലേമില്‍ എത്തിയപ്പോള്‍ അവന്‍ ദൈവാലയത്തില്‍ കടന്നു, ദൈവാലയത്തില്‍ വിലക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊന്‍ വാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വിലക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു; ആരും ദൈവാലയത്തില്‍കൂടി ഒരു വസ്തുവും കൊണ്ടു പോകുവാന്‍ സമ്മതിച്ചില്ല. പിന്നെ അവരെ ഉപദേശിച്ചുഎന്റെ ആലയം സകല ജാതികള്‍ക്കും പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തു എന്നു പറഞ്ഞു. അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്‍റെ ഉപദേശത്തില്‍ അതിശയിക്കയാല്‍ അവര്‍ അവനെ ഭയപ്പെട്ടിരുന്നു. സന്ധ്യായാകുമ്പോള്‍ അവന്‍ നഗരം വിട്ടു പോകും. രാവിലെ അവര്‍ കടന്നുപോരുമ്പോള്‍ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു” (മര്‍ക്കോ.11:13-20)
ഇതാണ് സംഭവം. “മത്തായി പറയുന്നത് അത്തിമരം ക്ഷണത്തില്‍ ഉണങ്ങിപ്പോയെന്നാണെങ്കില്‍ മര്‍ക്കോസ് പറയുന്നത് പിറ്റേന്നാള്‍ ഉണങ്ങിപ്പോയെന്നാണ്”. ബൈബിളില്‍ വൈരുദ്ധ്യം ഉണ്ട് എന്ന് ഇവര്‍ പറയുന്നത് ഈ രണ്ട് വിവരണങ്ങള്‍ വെച്ചിട്ടാണ്. എന്നാല്‍ പരാമര്‍ശിത വേദഭാഗം സൂക്ഷ്മതയോടെ പരിശോധിച്ചാല്‍ ഇവര്‍ ഉന്നയിക്കുന്ന വിമര്‍ശനത്തില്‍ കഴമ്പില്ല എന്ന് മനസ്സിലാകും. അത്തിമരം ക്ഷണത്തില്‍ ഉണങ്ങിപ്പോയി എന്ന് മത്തായി പറയുന്നു; മര്‍ക്കോസ് പറയുന്നത് പിറ്റേദിവസം അത് “വേരോടെ” ഉണങ്ങിപ്പോയി എന്നാണ്. കര്‍ത്താവ് ശപിച്ച സമയത്ത് അത്തിവൃക്ഷം ഉണങ്ങിപ്പോയി, പക്ഷേ അത് വേരടക്കം ഉണങ്ങിപ്പോയത് പിറ്റേദിവസമാണ്! രണ്ട് സുവിശേഷകന്മാരും അത് രണ്ടും രേഖപ്പെടുത്തി വെച്ചിരിക്കുന്നു എന്ന് മാത്രം. ഇതില്‍ യാതൊരു വൈരുദ്ധ്യവുമില്ല!!
5 Comments on “യേശുക്രിസ്തുവും അത്തിമരവും…”
very informative article.Br.Anil,your knowledge in Bible,Quran&Hadiths are super.THANKS
13 അവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.
14 അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു.
15 അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു;
16 ആരും ദൈവാലയത്തിൽകൂടി ഒരു വസ്തുവും കൊണ്ടു പോകുവാൻ സമ്മതിച്ചില്ല.
അനിലേ ബൈബിള്‍ വഖ്യങ്ങളില്‍ അത്തിയും മുനതിരിയുംകാണും ആര്‍ക്കും എങ്ങിനെയും വ്യാഖയനൈക്കാം പക്ഷെ കണ്ണടച്ചാല്‍ ഇരുട്ട് ആവില്ല അതിന്റെ ഉദാഹരണം ആണ് തൊട്ടുതാഴെ യേശുവിന്‍റെ ചമ്മട്ടിപ്രയോഗം .
ഏതായാലും മീരാന്‍ ബൈബിള്‍ വ്യാഖ്യാനിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല എന്നുള്ള കാര്യം ഓര്‍ത്തിരുന്നോളൂ. ദൈവ വചനത്തില്‍ ഉള്ളത് ഇങ്ങനെയാണ്:
“നമുക്കോ ദൈവം തന്റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു. മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല. നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തില്‍നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.” (1.കൊരിന്ത്യര്‍.2:10-12)
ദൈവം മനുഷ്യര്‍ക്ക് നല്‍കിയ ദൈവവചനം അറിയണമെങ്കില്‍ ദൈവത്തിന്‍റെ ആത്മാവ് ഒരുവനില്‍ ഉണ്ടായിരിക്കണം. അതില്ലാത്തവര്‍ ദൈവവചനത്തില്‍ എത്ര അന്വേഷിച്ചാലും ദൈവത്തിന്‍റെ സത്യം അതില്‍ നിന്ന് ഗ്രഹിക്കാന്‍ അവനു സാധിക്കുകയില്ല. അതുകൊണ്ട് മീരാന്‍ വെറുതെ ബൈബിളിലെ ആത്മീയ മര്‍മ്മങ്ങള്‍ നോക്കി വെയില് കൊള്ളണ്ട. ആദ്യം യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ച് വരാന്‍ പോകുന്ന ന്യായവിധിയില്‍ നിന്ന് രക്ഷ നേടാന്‍ നോക്കൂ. അപ്പോള്‍ ദൈവം ആദ്യ ദാനമായി തന്‍റെ പരിശുദ്ധാത്മാവിനെ മീരാന് തരും. അവന്‍ ഉള്ളില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ മീരാന് ഞാന്‍ പറയുന്നത് ശരിയാണെന്ന് മനസ്സിലാകുകയും ചെയ്യും.
20 രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു.
21 അപ്പോൾ പത്രൊസിന്നു ഓർമ്മവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്നു അവനോടു പറഞ്ഞു.
ഈ സംഭവം ഒരു യഹൂദനും ഉണങ്ങിപോയതിന്റെ ഉദാഹരണം അല്ല എന്ന് അനില്‍ തിരിച്ചറിയുക .
യെഹൂദന്‍ ഉണങ്ങിപ്പോയതിന്‍റെ ഉദാഹരണം ആണെന്ന് ആരാണ് മീരാനേ പറഞ്ഞത്? പോസ്റ്റ് വായിച്ചില്ലായിരുന്നോ? ഇസ്രായേല്‍ എന്നാല്‍ യെഹൂദന്‍ അല്ല എന്ന് ഇനിയെങ്കിലും അറിഞ്ഞിരുന്നോ. ഇസ്രായേല്‍ എന്നാല്‍ ഒരു രാഷ്ട്രമാണ്. യെഹൂദന്‍ എന്നാല്‍ ആ രാഷ്ട്രത്തിലെ പന്ത്രണ്ട് ഗോത്രങ്ങളില്‍ ഒന്നായ യെഹൂദാ ഗോത്രത്തില്‍ നിന്നുള്ള ആളും. രണ്ടും രണ്ടാണ്.