ലൌ ജിഹാദിന്‍റെ കാണാപ്പുറങ്ങള്‍
അനില്‍കുമാര്‍ വി. അയ്യപ്പന്‍
കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന, ലൗവ് ജിഹാദിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ അടങ്ങിയ ഒരു ഫോണ്‍ സംഭാഷണത്തിന്‍റെ ക്ലിപ്പ് കേള്‍ക്കാന്‍ ഇടയായി. കേരളത്തിലും ഗള്‍ഫിലും അറിയപ്പെടുന്ന ദാവാസംഘടനയായ നിച്ച് ഓഫ് ട്രൂത്തിന്‍റെ പ്രഭാഷകനായ ശ്രീ.മുഹമ്മദ് ഈസയാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. കേരളത്തില്‍ ലൗവ് ജിഹാദ് ഇല്ല, ഇല്ല, ഇല്ല എന്ന് ശക്തിയുക്തം വാദിച്ചു കൊണ്ടിരുന്ന എല്ലാ മുസ്ലീം വിഭാഗങ്ങള്‍ക്കും അവരെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലും ടി വി ചാനലുകളിലും സംസാരിച്ചുകൊണ്ടിരുന്ന ഹിന്ദു- ക്രിസ്ത്യന്‍- യുക്തിവാദികളടങ്ങിയ സകല മതേതറക്കാര്‍ക്കും മുഖമടച്ച് കിട്ടിയ അടിയാണ് മുഹമ്മദ് ഈസയുടെ ഈ വെളിപ്പെടുത്തല്‍ എന്ന് പറയാതെ വയ്യ! ആ ക്ലിപ്പില്‍ മുഹമ്മദ് ഈസ പറയുന്ന വാക്കുകള്‍ ഇവയാണ്:
“ആ പല തരത്തിലുളള ആള്‍ക്കാര്‍ ഉണ്ട്. ചില ദുര്‍ബല വിശ്വാസമുളള ആള്‍ക്കാര്‍ ഉണ്ട്. ഇപ്പോഴും എന്‍റെ ചില കൂട്ടുകാര് ക്രിസ്റ്റ്യന്‍ വീടുകളിലും ഹൈന്ദവ വീടുകളിലും മുസ്ളീം ആയിട്ട് രഹസ്യമായ് ജീവിക്കുന്നവര്‍ ഉണ്ട്. അവരെ നമ്മള്‍ ഇറക്കേണ്ട സമയത്ത് ഇറക്കിയിരിക്കും. ഇന്‍ഷാ അളളാ.”
“എപ്പഴും ഇപ്പഴും ഓര്‍ത്തഡോക്സ് കുടുംബങ്ങളില്‍ നിന്നും (അവ്യക്തം) പെന്തക്കോസ്തല്‍ കുടുംബങ്ങളില്‍ നിന്നും (അവ്യക്തം) എന്‍റെ ധാരാളം ആള്‍ക്കാരെ എന്‍റെ മുസ്ളീം സഹോദരങ്ങള്‍ അവിടെ അവരെ രഹസ്യമായിട്ടാണ് അവരെ വിവാഹം ചെയ്ത് ജീവിക്കുന്നവരുണ്ട്. അത് അവരെ ഇറക്കേണ്ട സമയമാകുമ്പോള്‍ ഇന്‍ഷാ അളളാ സുഖമായിട്ടിങ്ങ് ഇറങ്ങിവരും. അവരുടെ വിശ്വാസം അവരുടെ നേര്‍മാര്‍ഗം അവര്‍ ആഗ്രഹിച്ച്. (അവ്യക്തം) പ്രായത്തില്‍ അവര്‍ക്ക് നേര്‍മാര്‍ഗം കിട്ടിയിട്ടുണ്ടെങ്കില്‍. സുഖമായിട്ടിങ്ങ് ലോകം മൊത്തം എതിര്‍ത്താലും. നടപടിക്കില്ല. സുഖമായിട്ടിങ്ങ് പോരും.”
“ആ ഉറപ്പില്‍ നിന്ന് തന്നെ അവര്‍ മരണപ്പെട്ട് പോയാല്‍ മുസ്ളീങ്ങളായിട്ട് തന്നെ അവര്‍ സ്വര്‍ഗത്തിലും പോകും. അവര് ഒരിക്കലും ക്രിസ്ത്യാനിയായിട്ട് പോകില്ല. മുസ്ളീങ്ങളായിട്ട് തന്നെ സ്വര്‍ഗ്ഗത്തിലും പോകും.”
“പെണ്‍കുട്ടിയുണ്ട് ആണ്‍കുട്ടിയുണ്ട് പ്രായമുളള രണ്ട് കൊച്ചിന്‍റെ തള്ളയുണ്ട്…”
“ഭായ്. ഞങ്ങള് വ്യക്തമായ് ഇവിടുത്തെ ലീഗല്‍ നിയമങ്ങള്‍ ഞങ്ങള്‍ വ്യക്തമായ് പഠിച്ച് വെച്ചതാ. കേരളത്തിലെ (അവ്യക്തം) ഇന്‍ഡ്യയിലെ നിയമങ്ങള്‍ വ്യക്തമാണ്. ഏത് ഭാഗത്തൂടെ പോയാലാണ് പ്രശ്നം, ഏത് ഭാഗത്തൂടെ പോയാലാണ് ജിഹാദ് നമുക്ക് നടത്താന്‍ പറ്റുക. ആ ലീഗല്‍ വഴികളെല്ലാം ചെയ്തിട്ടേ നിക്കാഹിലേക്ക് ഞങ്ങള്‍ കേറത്തുളളൂ. ഇസ്ളാം സ്വീകരിക്കുന്നതിന് ഇതൊന്നും തടസ്സമല്ല. പക്ഷേ നിക്കാഹ് കഴിക്കുന്നതിന് മുമ്പ് ഞങ്ങള്‍ ലീഗലായി ചെയ്യേണ്ട കാര്യങ്ങള്‍ വളരെ വ്യക്തമായ് ചെയ്തിരിക്കും. അവരെ പിന്നെ ഈ കൊച്ച് സ്വയമായ് ഒഴിവായ് പോയെങ്കില്‍പ്പോലും ഹൈക്കോര്‍ട്ടില്‍ വന്നിട്ട് തളളിപ്പറയാതെ അങ്ങനെ ഒഴിയാന്‍ പറ്റില്ല. അതുവരെ ഞങ്ങള്‍ ലീഗലായി ചെയ്തിരിക്കും. കാരണം അവരാണ് പറയുന്നത് ഞാന്‍ ഇസ്ളാം സ്വീകരിച്ചു. എനിക്കിസ്ളാം എന്താണ് എന്നറിയാം നമ്മളവര്‍ക്കുളള സഹായം ചെയ്യണം. സഹായിക്കുന്നവര്‍ക്കൊരു കുഴപ്പവുമില്ലാത്ത രീതിയില്‍ സേയ്ഫായിട്ട് ലീഗല്‍ സൈഡ് ഞങ്ങള്‍ നോക്കിയിരിക്കും. വിഷമിക്കണ്ട ഞങ്ങളത് ക്ളിയറായിട്ട് ചെയ്തോളാം.
(അവ്യക്തം) “ആരെങ്കിലും ഇസ്ലാം വിട്ട് കഴിഞ്ഞാല്‍ അവരെ കൊണ്ട് മക്കയില്‍ കൊണ്ട് വിടുന്ന കാര്യം ഞങ്ങളേറ്റന്നാ പറഞ്ഞത്. ഇതിനേക്കുറിച്ച് … തയ്യാറാണോ. വീട്ടുകാര് മുഴുവന്‍ പോട്ടിയിട്ടാലും ഞങ്ങള് … ഇറക്കിക്കൊണ്ട് വരാം.”
”ഞങ്ങളല്ലല്ലോ പ്രതികരിക്കുന്നത്. ലീഗലായിട്ടെന്ന് വരുമ്പോള്‍ ഇന്‍ഡ്യന്‍ ഗവണ്‍മെന്‍റിന്‍റെ നിയമം വെച്ചിട്ട്. പോലീസിനെ വെച്ചിട്ട് ഇന്നയാള് ഇന്നയാളുടെ ഭാര്യയാണ് നിങ്ങള് തടയാന്‍ അവകാശമില്ലെന്ന് പറയും. ഒന്നാം സ്ഥാനം ഭര്‍ത്താവിനാ. അപ്പോള്‍ നിങ്ങളെ തടയാന്‍ ശ്രമിക്കും അവര് ചിലപ്പോള്‍. ഇന്‍ഡ്യയുടെ നിയമമെന്താണെന്ന് നമുക്കറിയില്ല. എന്തായാലും ക്രിസ്തുമതത്തിന്‍റെ നിയമമല്ല. (അവ്യക്തം) അവര് പിടിച്ച് കൊണ്ട് പോകും. (അവ്യക്തം) അവര് പിടിച്ച് കൊണ്ട് പോകും.”
“(അവ്യക്തം) ലീഗലായിട്ട് മുസ്ലീളുടെ കൈയ്യില്‍ കൊടുക്കൂല്ല. കോടതിയില്‍ കൊണ്ട് പോകും. കോടതിയില്‍ കൊണ്ട് പോയിട്ട് മജിസ്ട്രേറ്റ് ചോദിക്കും നിനക്ക് എന്താ നിനക്ക് എന്താ പറയാനുളളതെന്ന് ചോദിക്കും. ജഡ്ജിയുടെ അടുത്ത് കസേരയിലേക്ക് വിളിക്കും വരെ.”
“ചോദിക്കുബോള്‍ ആ കൊച്ച് എന്ത് പറയുന്നോ ആ നിലപാട് വെച്ച് സ്വീകരിക്കും. നമുക്ക് കുഴപ്പമോന്നുമില്ലല്ലോ.”
“ദേ ഞാനും ഒരൊറ്റ ഒരാളൂടെ പോയിട്ട് പരസ്യമായിട്ട് അവരൊരു പത്തിരുപത് പേരുടെ ഇടയില്‍കൂടി ഞാന്‍ സുഖമായിട്ട് കൊച്ചിനെ ഇറക്കിക്കൊണ്ട് വരുവായിരുന്നു.”
ഇത്രയുമാണ് ആ ക്ലിപ്പില്‍ മുഹമ്മദ് ഈസ പറയുന്നത്. ഇതില്‍ അവസാനം പറഞ്ഞിരിക്കുന്നത് മുഹമ്മദ് ഈസയുടെ സ്വന്തം കാര്യമാണെന്ന് തോന്നുന്നു. അദ്ദേഹം വിവാഹം കഴിച്ചത് ക്രിസ്ത്യന്‍ കുടുംബത്തില്‍ ഉള്ള പെണ്‍കുട്ടിയെ മതം മാറ്റി മുസ്ലീമാക്കിയതിന് ശേഷം അവരുടെ വീട്ടുകാരുടെയും ബന്ധുക്കാരുടെയും ഇടയില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നാണ് എന്ന് അദ്ദേഹത്തിന്‍റെ പരിചയക്കാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ആ സംഭവമാണ് പൊങ്ങച്ചരൂപേണ മുഹമ്മദ് ഈസ അവതരിപ്പിക്കുന്നതെന്ന് തോന്നുന്നു.
കേരളത്തില്‍ ലൗവ് ജിഹാദ് ഉണ്ടെന്ന് ഞങ്ങള്‍ പലരും കൊല്ലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മത-മതരഹിത ഭേദമെന്യേ സകല മതേതറ വാദികളും ഞങ്ങള്‍ക്ക് നേരെ കുരച്ച് ചാടുകയായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചു ജീവിക്കാന്‍ മോഹിക്കുന്നവര്‍ രണ്ട് മതത്തില്‍പ്പെട്ടവരായിപ്പോയി എന്നതുകൊണ്ട് അവരെ ഒരുമിപ്പിക്കാതിരിക്കാന്‍ വേണ്ടി ഇങ്ങനെ പച്ചക്കള്ളം പടച്ചു വിടണോ എന്നൊക്കെ എന്നോട് ചോദിച്ച ചില യുക്തിവാദി സുഹൃത്തുക്കള്‍ എനിക്ക് ഫ്രീ തിങ്കേഴ്സില്‍ ഉണ്ടായിരുന്നു. അവരൊക്കെ ഇപ്പൊ എവിടെയാണോ എന്തോ…
എന്നോട് ഇങ്ങനെ പറഞ്ഞവരില്‍ പലരും ജാതിയും മതവും നോക്കാതെ പ്രണയിച്ച് വിവാഹം കഴിച്ചിട്ടുള്ളവരാണ്, ചിലര്‍ പ്രണയിച്ച് കൊണ്ടിരിക്കുന്നവരാണ്, ഇനിയും ചിലര്‍ പ്രണയിക്കാന്‍ വേണ്ടി നടക്കുന്നവരുമാണ്. അതുകൊണ്ടാണ് അവര്‍ ലൗ ജിഹാദ് ഇന്ത്യയില്‍ ഉണ്ടെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ നേരെ കുതിര കേറാന്‍ വന്നത്. ആ സുഹൃത്തുക്കള്‍ പറയുന്നത് പോലെയുള്ള പരിശുദ്ധ പ്രണയമാണ് ഇവരുടേതെങ്കില്‍ എന്തിനാണ് പ്രേമിച്ചു കെട്ടാന്‍ പോകുന്നതിന് മുന്‍പേ ലീഗല്‍ സൈഡ് ഒക്കെ ഇത്ര കൃത്യമായി പരിശോധിച്ച് വെക്കുന്നത്? പ്രേമിച്ചു കെട്ടിക്കഴിഞ്ഞതിനു ശേഷം പെണ്‍കുട്ടിക്ക് ആ ബന്ധത്തില്‍ താല്‍പര്യമില്ല, ഒഴിഞ്ഞു പോകണം എന്ന് വിചാരിച്ചാല്‍ ഹൈക്കോടതിയില്‍ ചെന്ന് തള്ളിപ്പറയേണ്ട വിധത്തില്‍ നൂലാമാലകള്‍ ഒക്കെ ഒപ്പിച്ചു വെക്കുന്നത് എന്തിനാണ്?
ലൗവ് ജിഹാദിന്‍റെ പേരില്‍ ഞങ്ങളുടെ നെഞ്ചത്ത് കേറാന്‍ വന്നവരോടൊന്നു ചോദിക്കട്ടെ, നിങ്ങള്‍ പ്രേമിച്ചിട്ടുള്ളത് അല്ലെങ്കില്‍ പ്രേമിക്കാന്‍ നില്‍ക്കുന്നത് കൃത്യമായും അന്യമതത്തില്‍ തന്നെയുള്ള പെണ്‍കുട്ടി ആയിരിക്കണം എന്ന നിര്‍ബന്ധത്തോടെയാണോ? പ്രേമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് നിങ്ങള്‍ നിങ്ങളുടെ പ്രണയിനിയെ മതം മാറാന്‍ നിര്‍ബന്ധിക്കാറുണ്ടോ? നിങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി മതം മാറുന്ന കാമുകിയെ നിങ്ങള്‍ മതപഠനത്തിന് അയക്കുമോ? മതപഠനം കഴിഞ്ഞു വരുന്ന കാമുകിയോട് നിങ്ങള്‍ വേറെ ആരെയെങ്കിലും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ട് പ്രണയത്തില്‍നിന്ന് ഒഴിഞ്ഞു മാറുമോ? അതല്ല, അവളെത്തന്നെ കല്യാണം കഴിക്കുകയാണെങ്കില്‍ ഭാവിയില്‍ അവള്‍ക്ക് നിങ്ങളില്‍ നിന്ന് വിവാഹമോചനം വേണമെന്ന് പറഞ്ഞാല്‍ അവളെ ഹൈക്കോടതി കേറേണ്ടുന്ന സ്ഥിതിയില്‍ ആദ്യമേ തന്നെ ആക്കി വെക്കുമോ? ഇതിനൊക്കെ ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ ഇതൊക്കെ ചെയ്യുന്നവരെ എന്താണ് വിളിക്കേണ്ടത് എന്നുകൂടി നിങ്ങള്‍ പറഞ്ഞ് തരണം.
ലൗവ് ജിഹാദ് കേരളത്തില്‍ ഉണ്ട്. എന്‍റെ അന്വേഷണത്തില്‍ ലൗവ് ജിഹാദിനെ കുറിച്ച് ലഭിച്ച വിവരങ്ങള്‍ ഇവയാണ്: ഹിന്ദുവോ ക്രിസ്ത്യനോ ആയ ഒരു പെണ്‍കുട്ടിയെ പ്രേമിക്കുകയും പ്രേമിച്ചവളെ മതം മാറ്റുകയും മതം മാറിയവളെ മതപഠനത്തിനായി അയക്കുകയും ചെയ്യുന്നതോടെയാണ് ലൗവ് ജിഹാദിന്‍റെ ഒന്നാംഘട്ടം ആരംഭിക്കുന്നത്. മതം തലയില്‍ കേറി കഴിഞ്ഞു മതപഠനസ്ഥാപനത്തില്‍ നിന്ന് തിരിച്ചു വരുന്നവര്‍ പലപ്പോഴും അസ്ഥിക്ക് പിടിച്ച പ്രണയം ഉപേക്ഷിച്ചിട്ടുണ്ടായിരിക്കും. പ്രണയത്തേക്കാളും കാമുകനെക്കാളും കുടുംബജീവിതത്തിനേക്കാളും അല്ലാഹുവിന്‍റെ മതത്തിലേക്ക് അവിശ്വാസികളെ നയിക്കുന്നതിനെ കുറിച്ചായിരിക്കും അവരുടെ മനസ്സിലെ ചിന്തകള്‍. അതിനാല്‍ ഇസ്ലാമിലേക്ക് തന്നെ കൊണ്ടുവന്ന കാമുകന്‍ ഉപേക്ഷിച്ച് പോകുന്നതില്‍ യതൊരു വിഷമവും അവര്‍ക്ക് ഉണ്ടാവുകയുമില്ല. ഇവര്‍ പഠനം അവസാനിപ്പിച്ച് വീട്ടിലേക്ക് തിരിച്ചു പോകേണ്ട സമയം ആകുമ്പോള്‍ ഏതെങ്കിലും ഒരു മുസ്ലീമുമായിട്ട് പേരിന് ഒരു രെജിസ്റ്റര്‍ മാര്യേജും നടത്തും. എന്നിട്ടാണ് വീട്ടിലേക്ക് വിടുന്നത്. വീട്ടിലെത്തിക്കഴിയുമ്പോള്‍ ഈ കുട്ടി എങ്ങനെയെങ്കിലും വീട്ടുകാരെ മതം മാറ്റാനുള്ള ശ്രമം തുടങ്ങും. അതിനായി ചോദിക്കേണ്ട ചോദ്യങ്ങള്‍ യാതൊരു സംശയത്തിനും ഇടകൊടുക്കാതെ ചോദിക്കാനുള്ള പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടാകും. അങ്ങനെ വീട്ടുകാരെ ആകെ ആശയക്കുഴപ്പത്തിലാക്കിക്കഴിഞ്ഞാല്‍ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ എന്ന പേരില്‍ രണ്ട് ദാവാക്കാര്‍ ആ വീട്ടില്‍ സന്ദര്‍ശനത്തിനെത്തും. അവരുടെ മനസ്സില്‍ സ്വന്തം മതത്തെക്കുറിച്ച് മകള്‍ ഉണ്ടാക്കിയെടുത്ത സംശയങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും മറുപടി പറഞ്ഞുകൊണ്ട് വീട്ടുകാരുടെ വിശ്വാസം അവര്‍ പിടിച്ചു പറ്റും. പിന്നെ കുറച്ചു സന്ദര്‍ശനം കൂടി അവര്‍ നടത്തിക്കഴിയുന്നതോടെ വീട്ടുകാര്‍ ഇസ്ലാം സ്വീകരിക്കും.
ഇത് പ്ലാന്‍ A ആണ്. എല്ലായിടത്തും പ്ലാന്‍ A വിജയിക്കണം എന്നില്ല. ചിലയിടങ്ങളില്‍ മകളുടെ അതിരുകടന്ന “സംശയം ചോദിക്കല്‍” വീട്ടുകാരില്‍ സന്ദേഹമുണര്‍ത്തുകയും അവര്‍ മകളെ ചോദ്യം ചെയ്ത് അവള്‍ മുസ്ലീമായി മാറിയിട്ടുള്ള കാര്യം കണ്ടെത്തുകയും ചെയ്യും. അത് വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കും. മതം മാറിയതിന് വഴക്ക് മാത്രമല്ല, ചിലപ്പോള്‍ അടിയും കിട്ടിയെന്ന് വരും. അങ്ങനെയുള്ള ഇടങ്ങളില്‍ ഇവര്‍ സ്വീകരിക്കുന്നത് പ്ലാന്‍ B ആയിരിക്കും. അതിങ്ങനെയാണ്: മതം മാറിയതിന്‍റെ പേരില്‍ വീട്ടില്‍ നിന്ന് ഉപദ്രവങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങുമ്പോള്‍ പെണ്‍കുട്ടി ദാവാക്കാര്‍ക്ക് ഫോണ്‍ ചെയ്ത് വിവരം അറിയിക്കും. അവര്‍ പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ വേണ്ടി വേഗം തന്നെ എത്തും. സ്വാഭാവികമായും വീട്ടുകാര്‍ എതിര്‍ക്കും. ഞങ്ങളുടെ മകളെ കൊണ്ടുപോകാന്‍ നിങ്ങളാരാണ് എന്നൊക്കെ ചോദിച്ച് ആകെ ബഹളമയമാകും. അവസാനം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിനെ വിളിക്കും. പോലീസുകാര്‍ വരുമ്പോഴാണ് മുന്‍പ് രജിസ്റ്റര്‍ മാര്യേജ് ചെയ്ത പയ്യന്‍റെ രംഗപ്രവേശം. അവന്‍ പോലീസ് ഉദ്യോഗസ്ഥനോട് പറയുന്നത് ഇങ്ങനെയായിരിക്കും: “സര്‍, ഇവളെന്‍റെ ഭാര്യയാണ്. ഞങ്ങള്‍ ഇത്ര നാള്‍ മുന്‍പ് വിവാഹം കഴിച്ചതാണ്. ഇതാ അതിനുള്ള രേഖകള്‍. ഞാന്‍ മുസ്ലീമായത് കൊണ്ട് ഇവളുടെ വീട്ടുകാര്‍ ഇവളെ എന്‍റെയൊപ്പം വിടാതെ തടഞ്ഞു വെച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് നിയമസംരക്ഷണം വേണം സര്‍. ദയവായി എന്‍റെ ഭാര്യയെ എന്‍റെയൊപ്പം വിട്ടയക്കാന്‍ സര്‍ നടപടി സ്വീകരിക്കണം” എന്ന്.
ഇവിടെ ഇന്ത്യയിലെ നിയമമനുസരിച്ച് പോലീസിന് വീട്ടുകാരുടെ ഒപ്പം നില്ക്കാന്‍ കഴിയില്ല. എന്നുമാത്രമല്ല, പെണ്‍കുട്ടിയെ വീട്ടുകാരില്‍ നിന്നും മോചിപ്പിച്ച് ‘ഭര്‍ത്താവിന്‍റെ’ കൂടെ അയക്കേണ്ട നിയമപരമായ ബാധ്യതയും പോലീസിന്‍റെ തലയില്‍ വരികയാണ് ചെയ്യുക. മുഹമ്മദ് ഈസ ഓഡിയോ ക്ലിപ്പില്‍ പറയുന്ന ഒരു സംഭാഷണം ഇങ്ങനെയാണല്ലോ:
“ലീഗലായിട്ടെന്ന് വരുമ്പോള്‍ ഇന്‍ഡ്യന്‍ ഗവണ്‍മെന്‍റിന്‍റെ നിയമം വെച്ചിട്ട്. പോലീസിനെ വെച്ചിട്ട് ഇന്നയാള് ഇന്നയാളുടെ ഭാര്യയാണ് നിങ്ങള് തടയാന്‍ അവകാശമില്ലെന്ന് പറയും. ഒന്നാം സ്ഥാനം ഭര്‍ത്താവിനാ. അപ്പോള്‍ നിങ്ങളെ തടയാന്‍ ശ്രമിക്കും അവര് ചിലപ്പോള്‍. ഇന്‍ഡ്യയുടെ നിയമമെന്താണെന്ന് നമുക്കറിയില്ല. എന്തായാലും ക്രിസ്തുമതത്തിന്‍റെ നിയമമല്ല. (അവ്യക്തം) അവര് പിടിച്ച് കൊണ്ട് പോകും. (അവ്യക്തം) അവര് പിടിച്ച് കൊണ്ട് പോകും.”
പ്ലാന്‍ B യെക്കുറിച്ചാണ് മുഹമ്മദ് ഈസ ഈ പറയുന്നത്. അങ്ങനെ ‘ഭര്‍ത്താവിന്‍റെ കൂടെ’ വിട്ടയക്കപ്പെടുന്ന പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ പൊതുവേ മാതാപിതാക്കള്‍ ശ്രമിക്കാറില്ല. കുടുംബത്തിന് നാണക്കേട് ഉണ്ടാക്കിയവളെ പടിയടച്ചു പിണ്ഡം വെക്കുന്ന രീതിയാണ് പൊതുവേ എല്ലാ കുടുംബങ്ങളും സ്വീകരിക്കാറുള്ളത്. ‘ഭര്‍ത്താവിന്‍റെ കൂടെ’ പോകുന്ന പെണ്‍കുട്ടി നേരെ ചെല്ലുന്നത് ഏതെങ്കിലും യത്തീംഖാനയിലേക്കോ അല്ലെങ്കില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്കോ ആയിരിക്കും. ‘ഭര്‍ത്താവ്’ സ്വന്തം വീട്ടിലേക്കും പോകും. പെണ്‍കുട്ടിക്ക് അവളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി ഇവര്‍ ശരിയാക്കിക്കൊടുക്കുകയും ചെയ്യും. ഇങ്ങനെ പല ജോലികള്‍ ചെയ്യുന്ന ധാരാളം പെണ്‍കുട്ടികള്‍ ഇവരുടെ കൈവശം ഉണ്ടാകും. ഇതിന്‍റെ ശേഷമാണ് ലൗവ് ജിഹാദിന്‍റെ അവസാനഘട്ടം ആരംഭിക്കുന്നത്. അമുസ്ലീം ചെറുപ്പക്കാരെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കുന്നത് ഇത്തരം പെണ്‍കുട്ടികളെ കാണിച്ചാണ്. ‘നീ ഇസ്ലാം സ്വീകരിക്കുകയാണെങ്കില്‍ ഏതു പ്രൊഫഷനില്‍ ഉള്ള പെണ്‍കുട്ടിയെ നിനക്ക് ഭാര്യയിട്ട് വേണമെന്ന് പറ, ഞങ്ങള്‍ തരാം’ എന്നൊരു മോഹിപ്പിക്കുന്ന വാഗ്ദാനം ആയിരിക്കും ഇവര്‍ നല്‍കുന്നത്. (എനിക്കും എന്‍റെ ചില സ്നേഹിതന്മാര്‍ക്കും പത്ത് പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയൊരു വാഗ്ദാനം ലഭിച്ചത് ഓര്‍ക്കുന്നു. ഞങ്ങളത് തമാശയായിട്ടെടുത്ത് തള്ളിക്കളയുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ അന്ന് ഇതിന്‍റെ പിന്നാമ്പുറ വിശേഷങ്ങള്‍ എന്താണെന്ന് അന്വേഷിച്ച് പോയതുമില്ല). ‘ഏതു പ്രൊഫഷനില്‍ നിന്നുമുള്ള പെണ്‍കുട്ടി’ എന്നതു മാത്രമല്ല, ഹിന്ദു യുവാവിനോട് പറയുന്നത് ‘ഹിന്ദുമതത്തില്‍ നിന്ന് കണ്‍വേര്‍ട്ട് ചെയ്ത പെണ്‍കുട്ടിയെ തരാം’ എന്നുകൂടിയായിരിക്കും. ക്രിസ്ത്യന്‍ യുവാവിനോട് പറയുന്നത് ‘ക്രിസ്തു മതത്തില്‍ നിന്ന് മതം മാറിയ പെണ്‍കുട്ടിയെ തരാം’ എന്നും. കല്യാണം കഴിച്ചു വീട്ടില്‍ കൊണ്ടുവരുമ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പ് കുറയ്ക്കാനും വീട്ടുകാരോട് യോജിച്ചു പോകാനും സ്വമതത്തില്‍ നിന്നുള്ള കണ്‍വേര്‍ട്ടിന് കഴിയും എന്നുള്ള സൈക്കോളജിയാണ് ഇതിന്‍റെ പിന്നിലുള്ളത്. ആ വാഗ്ദാനത്തില്‍ കുടുങ്ങി ഇസ്ലാമിലേക്ക് മതം മാറാന്‍ തയ്യാറുള്ള കുറച്ച് ആള്‍ക്കാരെയെങ്കിലും ഇവര്‍ക്ക് ലഭിക്കുന്നുണ്ട് എന്നതൊരു വസ്തുതയാണ്.
ഈ വിവരങ്ങളൊക്കെ ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ എനിക്ക് കിട്ടിയതാണ്. പക്ഷേ ഇത് സ്ഥാപിക്കാന്‍ കഴിയുന്ന രേഖാമൂലമുള്ള തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലാതിരുന്നത് കൊണ്ട് പരസ്യമായി പറയാനും കഴിയുമായിരുന്നില്ല. ഇപ്പോള്‍, മുഹമ്മദ് ഈസ തന്നെ ഇക്കാര്യങ്ങളൊക്കെ വിശദീകരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്ന സ്ഥിതിക്ക് പറയുന്നതിന് തെളിവ് കൊടുക്കാന്‍ ഞാന്‍ പ്രത്യേകിച്ച് കഷ്ടപ്പെടേണ്ട കാര്യമില്ല. കൂടാതെ, തിരുവനന്തപുരത്ത് നിന്ന് മതം മാറിയ നിമിഷയുടെ മാതാവിന്‍റെ വെളിപ്പെടുത്തലും ഇത് തുറന്നെഴുതാന്‍ എന്നെ പ്രേരിപ്പിച്ചു എന്ന് തുറന്നു സമ്മതിക്കുന്നു. ഫ്ലവേഴ്സ് ടി.വി.യുടെ ‘ശ്രീകണ്ഠന്‍ നായര്‍ ഷോ’ എന്ന ചാനല്‍ ചര്‍ച്ചയുടെ ഷൂട്ടിംഗിലാണ് ഞാന്‍ അവരെ ആദ്യമായി കാണുന്നത്. (നിമിഷയുടെ കാര്യത്തില്‍ അവര്‍ പ്ലാന്‍ B യാണ് നടപ്പിലാക്കിയത്. മൂന്ന് നാല് വര്‍ഷത്തോളം നിമിഷയുടെ പുറകില്‍ നടന്ന് പ്രേമിച്ചു ഇസ്ലാമിലേക്ക് മതം മറ്റിയവനല്ല, വെറും നാല് ദിവസത്തെ പരിചയം മാത്രമുള്ള ഒരുത്തനാണ് നിമിഷ എന്ന ഫാത്തിമയെ വിവാഹം കഴിച്ചത്!) ആ ചര്‍ച്ചയില്‍ അവര്‍ ഞെട്ടിപ്പിക്കുന്ന പല വെളിപ്പെടുത്തലുകളും നടത്തുകയുണ്ടായി. മകളെ കണ്ടുപിടിക്കാന്‍ വേണ്ടി അവര്‍ നടത്തിയ അന്വേഷണത്തില്‍ അവര്‍ക്ക് ലഭിച്ച വിവരങ്ങള്‍. അതിലൊന്ന് മഞ്ചേരിക്കടുത്ത് സത്യസരണി എന്ന സ്ഥാപനത്തില്‍ 52 പെണ്‍കുട്ടികള്‍ ലൗവ് ജിഹാദിന്‍റെ ഇരകളായി മതം മാറി വന്നു കിടക്കുന്നുണ്ട് എന്നായിരുന്നു. ഇത് ഒരു സത്യസരണിയുടെ കാര്യം. ഇതുപോലെ എത്രയെത്രെ സത്യസരണികള്‍, എത്രയെത്ര പെണ്‍കുട്ടികള്‍! ആ അമ്പത്തിരണ്ട് പെണ്‍കുട്ടികളെയെങ്കിലും രക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ 52 അമ്മമാര്‍ എന്നെപ്പോലെ കരയേണ്ടി വരില്ല എന്നവര്‍ പറഞ്ഞത് തികച്ചും വികാര നിര്‍ഭരമായിട്ടായിരുന്നു. ഇങ്ങനെയുള്ള അമ്മമാരുടെ കണ്ണീര് വീണ് മുടിഞ്ഞു പോകുകയേയുള്ളൂ ലൗവ് ജിഹാദ് നടത്തി മതത്തിലേക്ക് ആളെ ചേര്‍ക്കുന്ന ദാവാക്കാര്‍.
ലൗവ് ജിഹാദ് വഴി അനേകം പേര്‍, അതും വിദ്യാര്‍ത്ഥീ-വിദ്യാര്‍ഥിനികളായ ചെറുപ്പക്കാര്‍- ഇസ്ലാമിന്‍റെ വഞ്ചനയില്‍ അകപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കിയതു കൊണ്ടാണ് ഞങ്ങള്‍ കുറച്ചു പേര്‍ ഇസ്ലാമിനെ തുറന്നു കാണിക്കാന്‍ വേണ്ടി ഫെസ്ബുക്കിലും വാട്ട്സാപ്പിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും സജീവമായത്. ഇരകളാക്കപ്പെടുന്നവര്‍ എല്ലാംതന്നെ സോഷ്യല്‍ മീഡിയകളില്‍ സജീവമായവരായത് കൊണ്ട് അവര്‍ വീഴാന്‍ പോകുന്ന ചതിക്കുഴിയുടെ ആഴം അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ഇതിലും നല്ലൊരു വേദി വേറെയില്ല.
‘മുസ്ലീം പെണ്‍കുട്ടികള്‍ ഹിന്ദു / ക്രിസ്ത്യന്‍ യുവാക്കളെ പ്രേമിച്ച് കല്യാണം കഴിക്കുന്ന സംഭവങ്ങളും കേരളത്തില്‍ ഉണ്ടല്ലോ, നിങ്ങള്‍ എന്തുകൊണ്ടാണ് അത്തരം വിവാഹങ്ങളെ ഹിന്ദു / ക്രിസ്ത്യന്‍ മതപ്രചാരണത്തിന് വേണ്ടിയുള്ള തന്ത്രമെന്ന് പറയാത്തത്’ എന്ന് ചിലര്‍ എന്നോട് ചോദിക്കുകയുണ്ടായി. അതിനുള്ള മറുപടി വളരെ സിമ്പിള്‍ ആണ്. ഒരു ഹിന്ദു / ക്രിസ്ത്യന്‍ യുവാവ് ഒരു മുസ്ലീം പെണ്‍കുട്ടിയെ പ്രേമിക്കുകയും അവള്‍ അവന്‍റെ കൂടെ പോകാന്‍ തയ്യാറാകുകയും ചെയ്താല്‍ അവന്‍ തന്നെ അവളെ കെട്ടും. അവര്‍ ഒരുമിച്ച് തന്നെ ജീവിക്കുകയും ചെയ്യും. അല്ലാതെ അവളെ തന്‍റെ മതം പഠിപ്പിക്കാന്‍ വേണ്ടി ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലേക്ക് അവന്‍ അവളുടെ വീട്ടുകാര്‍ അറിയാതെ അയക്കുകയില്ല. മതപഠനം കഴിഞ്ഞ് തിരിച്ചു വരുന്നവളെ കല്യാണം കഴിക്കാതെ കൈയോഴിയുകയും പിന്നെ അവളെ കാണിച്ച് വേറെ ഏതെങ്കിലും ചെറുപ്പക്കാരനെ തന്‍റെ മതത്തിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുകയുമില്ല. മാത്രമല്ല, മുസ്ലീം പെണ്‍കുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ചു കുടുംബമായി ജീവിക്കുന്ന ഹിന്ദു / ക്രിസ്ത്യന്‍ ചെറുപ്പക്കാരെ തേടി പോലീസിന് സിറിയയിലേക്കും അഫ്ഘാനിസ്ഥാനിലേക്കും അന്വേഷണം നടത്തേണ്ടി വരുന്നുമില്ല. അതുകൊണ്ട് സാദാ പ്രേമ വിവാഹത്തിനെയും ലൗ ജിഹാദിനെയും തമ്മില്‍ കൂട്ടിക്കുഴച്ചുകൊണ്ടു വെറുതെ ദാവാക്കാരെ വെള്ളപൂശി രക്ഷിച്ചെടുക്കാന്‍ ഒരാളും വരണ്ട എന്നാണ് മുന്‍കൂട്ടി പറയാനുള്ളത്.
3 Comments on “ലൌ ജിഹാദിന്‍റെ കാണാപ്പുറങ്ങള്‍”
http://braveindianews.com/09/07/2016/70752.php
http://malayalam.oneindia.com/news/kerala/why-nimisha-converted-to-islam-153300.html
https://www.youtube.com/watch?v=vvd33J-u0QM
http://www.mathrubhumi.com/print-edition/kerala/thiruvananthapuram-malayalam-news-1.1203171