ആരോ എഴുതിയ മണ്ടന്‍ ആയത്തുകള്‍ അഥവാ മലക്കിന്‍റെയും മുഹമ്മദിന്‍റെയും വെളിവുകേടുകള്‍ (ഭാഗം-1)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
ദാവാക്കാര്‍ എപ്പോഴും ബൈബിളിനെ ആക്ഷേപിക്കാറുള്ളത് ബൈബിളെന്നു പറഞ്ഞാല്‍ അത് മത്തായിയും മര്‍ക്കോസും ലൂക്കോസും പത്രോസും പൌലോസും യോഹന്നാനുമൊക്കെ എഴുതിയ പുസ്തകമല്ലേ എന്ന് ചോദിച്ചുകൊണ്ടാണ്. ശരിയാണ്, ബൈബിള്‍ മനുഷ്യര്‍ എഴുതിയ പുസ്തകമാണ്, ദൈവാത്മനിയോഗം പ്രാപിച്ച മനുഷ്യര്‍ ദൈവകല്പനയാല്‍ എഴുതിയ പുസ്തകം. പക്ഷേ ബൈബിളിനെ ഈ വിധം അധിക്ഷേപിക്കുന്ന ദാവാക്കാര്‍ സ്വന്തം കിത്താബിന്‍റെ കാര്യം വരുമ്പോള്‍ ഇതൊക്കെ മറന്നു പോകുന്നു എന്നതാണ് രസകരമായ വസ്തുത. സ്വര്‍ഗ്ഗത്തില്‍ അല്ലാഹു മലക്കിന് ഓതിക്കൊടുക്കുകയും മലക്ക് ഭൂമിയില്‍ വന്ന് പ്രവാചകന് ഓതി കൊടുക്കുകയും പ്രവാചകന്‍ സ്വഹാബിമാര്‍ക്ക് ഓതി കൊടുക്കുകയും സ്വഹാബിമാര്‍ എഴുതി വെക്കുകയും ചെയ്തതാണ് ഖുര്‍ആന്‍ എന്നവര്‍ വാദിക്കുന്നു. ആ വാദം നമ്മള്‍ക്ക് തല്‍കാലം സമ്മതിച്ചു കൊടുക്കാം. അപ്പോഴും ഒരു കാര്യത്തില്‍ മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഏതു സ്വഹാബിമാര്‍ ഖുര്‍ആന്‍റെ ഏതൊക്കെ ഭാഗങ്ങള്‍ എഴുതി? കുറേ സ്വഹാബിമാര്‍ ഉണ്ടായിരുന്നല്ലോ, ഇതില്‍ എഴുത്തും വായനയും അറിയാവുന്ന എത്ര സ്വഹാബിമാര്‍ ഉണ്ടായിരുന്നു? അതില്‍ ആരൊക്കെ ഖുര്‍ആന്‍ ആയത്തുകള്‍ രേഖപ്പെടുത്തി വെച്ചു? ഒരു സൂറ മുഴുവനും രേഖപ്പെടുത്തി വെച്ച ഏതെങ്കിലും സ്വഹാബി ഉണ്ടായിരുന്നോ? ഒന്നിലധികം സൂറകള്‍ രേഖപ്പെടുത്തിയ വല്ല സ്വഹാബിയും ഉണ്ടായിരുന്നോ? ഫാത്തിഹ രേഖപ്പെടുത്തി വെച്ചത് ഏതു സ്വഹാബിയാണ്? അല്‍ ബക്രയും ആലുഇമ്രാനും അന്നിസയുമെന്ന് വേണ്ട മൊത്തമുള്ള 114 സൂറകളും രേഖപ്പെടുത്തിയ സ്വഹാബികളുടെ പേരുകള്‍ ഒന്ന് പറയാമോ?
കൊടി കെട്ടി പറക്കുന്ന ഇസ്ലാമിക പണ്ഡിതന്മാര്‍ വന്നാലും ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ല!!! ഓരോ ആയത്തും ആരൊക്കെയോ എഴുതി വെച്ചു എന്ന അഴകൊഴമ്പന്‍ മറുപടി മാത്രമെ അവര്‍ക്ക് പറയാനുള്ളൂ. പുതിയ നിയമത്തിനെ അവര്‍ പരിഹസിക്കുമ്പോള്‍, കുറഞ്ഞപക്ഷം ആ പുസ്തകങ്ങള്‍ ആരെഴുതി എന്നെങ്കിലും അവര്‍ തന്നെ സമ്മതിച്ചു കൊണ്ടാണ് പരിഹസിക്കുന്നത്. പക്ഷേ ആ പരിഹാസികളുടെ സ്വന്തം കിത്താബിന്‍റെ കാര്യത്തില്‍ ആരൊക്കെയാണ് അതെഴുതിയതെന്ന് ലോകത്ത് ഒരാള്‍ക്കും നിശ്ചയമില്ല!! ഏതായാലും കണ്ടവര്‍ എഴുതി വെച്ച കിത്താബിനെ ദൈവവചനം എന്ന് പറഞ്ഞു ചുമന്നു കൊണ്ട് നടക്കേണ്ട ഗതികേട് ക്രിസ്തു വിശ്വാസികള്‍ക്കില്ല എന്ന കാര്യം ഞാന്‍ ആമുഖമായി ദാവാക്കാരെ ഒന്നോര്‍മ്മിപ്പിക്കുകയാണ്…
ഖുര്‍ആന്‍ ആരാണ് എഴുതിയതെന്ന് ഇവര്‍ക്കാര്‍ക്കും അറിയില്ലെന്ന് മാത്രമല്ല, അതില്‍ എഴുതി വെച്ചിരിക്കുന്നത് മുഴുവന്‍ മണ്ടത്തരങ്ങളാണ് താനും. ആ മണ്ടത്തരങ്ങള്‍ നമുക്ക് ഓരോന്നോരോന്നായി പരിശോധിക്കാം:
സൂര്യന്‍ അസ്തമിക്കുന്നത് ചെളിവെള്ളത്തില്‍.
“അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരാം. തീര്‍ച്ചയായും നാം അദ്ദേഹത്തിന് ഭൂമിയില്‍ സ്വാധീനം നല്‍കുകയും, എല്ലാകാര്യത്തിനുമുള്ള മാര്‍ഗം നാം അദ്ദേഹത്തിന് സൌകര്യപ്പെടുത്തി കൊടുക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു. അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു. അതിന്‍റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. (അദ്ദേഹത്തോട്) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്‍മയുണ്ടാക്കാം” (സൂറാ.18:83-36)
ഈ മണ്ടത്തരത്തിന് ബൈളാവിയുടെ വ്യാഖ്യാന ഗ്രന്ഥമായ ‘അന്‍വാറുത്തന്‍സീല്‍ വഅസ്റാറുത്തഅ് വീലി’ല്‍ ഇങ്ങനെ പറയുന്നു: ജൂതര്‍ മുഹമ്മദിനോട് ദുല്‍ഖര്‍നൈനിയെക്കുറിച്ച് (മഹാനായ അലക്സാണ്ടര്‍) ചോദിച്ചു. അദ്ദേഹം പറഞ്ഞു, ‘അള്ളാ അദ്ദേഹത്തെ ഭൂമിയുടെ അധിപനാക്കി. ആയതിനാല്‍ അദ്ദേഹത്തിനു സൂര്യന്‍ അസ്തമിക്കുന്നിടത്തു എത്തിച്ചേരാന്‍ സാധിച്ചു. സൂര്യന്‍ ഒരു ചെളിപ്പൊയ്കയില്‍ അസ്തമിക്കുന്നതായി അദ്ദേഹം കണ്ടു. അതിനു ചുറ്റും വിഗ്രഹാരാധകരായ ഒരു ഒരു കൂട്ടം ജനങ്ങളേയും അദ്ദേഹം കണ്ടു! സൂര്യന്‍ ഉദിക്കുന്ന സ്ഥലത്തദ്ദേഹം നടന്നെത്തി. സൂര്യതാപത്തില്‍ നിന്നും രക്ഷ നേടാന്‍ സങ്കേതങ്ങളില്ലാത്ത ഒരു വിഭാഗം നഗ്നരായ ജനങ്ങളേയും അദ്ദേഹം അവിടെ കണ്ടു. പിന്നീട് സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതിനിടയില്‍ വടക്കുഭാഗത്തുള്ള ഒരിടത്തെക്കദ്ദേഹം നടന്നു. ഇരുമ്പിന്‍റെയും പിച്ചളയുടേയും ഉരുക്കിയ മിശ്രിതം ഈ രണ്ടു പര്‍വ്വതങ്ങളിലും അദ്ദേഹം തൂകി. ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ ദൈവത്തിനു മാത്രം ചെന്നെത്തുവാന്‍ കഴിയുമാറ് അങ്ങനെ ഒരതിര് അദ്ദേഹം അവിടെ പടുത്തിയര്‍ത്തി. ബൈളാവി ഇതും കൂടി കൂട്ടിച്ചേര്‍ക്കുന്നു. മുആവിയ ഇപ്രകാരം വായിക്കുന്നതായി ഇബ്നു അബ്ബാസ് കേട്ടു: ‘ഐനിന്‍ഹാമിയ’ (ചൂടുറവ) എന്ന്. അദ്ദേഹം അയാളോട് പറഞ്ഞു: അത് ‘ഹമിഅ’(ചളിയുള്ള) എന്നാണെന്ന്. മുആവിയ കഅബ്അല്‍ ആഹ്ബാറിനോട് ചോദിച്ചു: “സൂര്യന്‍ അസ്തമിക്കുന്നത് അവിടെയാണെന്നാണ് നിങ്ങള്‍ കരുതുന്നത്?” അദ്ദേഹം പറഞ്ഞു: “വെള്ളത്തിലും ചെളിയിലും.”
ഞാന്‍ ബൈളാവിയുടെ വ്യാഖ്യാനം തന്നതിന് കാരണമുണ്ട്. ഭൂമി ഉരുണ്ടതാണെന്നും സൂര്യനല്ല, ഭൂമിയാണ് സൂര്യനെ പ്രദക്ഷിണം വെക്കുന്നത് എന്നും മനുഷ്യര്‍ മനസ്സിലാക്കുന്നതിനു മുന്‍പുള്ള കാലത്ത് ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതന്‍ ആണ് ബൈളാവി. അതുകൊണ്ടുതന്നെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്കനുസരിച്ചു ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്ന ഇന്നത്തെ ആധുനിക ഖുര്‍ആന്‍ പണ്ഡിതരുടെ ദുര്‍വ്യാഖ്യാനമല്ല, മുഹമ്മദും സ്വഹാബിമാരും ആ ആയത്തില്‍ നിന്നും എന്ത് മനസ്സിലാക്കി എന്നുള്ളതിന്‍റെ അടിസ്ഥാനത്തിലുള്ള തികച്ചും സ്വാഭാവികമായ വ്യാഖ്യാനമായിരിക്കും ബൈളാവി നല്‍കുക എന്നുള്ളത് കൊണ്ടാണ്. മുഹമ്മദും സ്വഹാബിമാരും ആദ്യകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കാളും ഈ ആയത്തിനെ മനസ്സിലാക്കിയിരുന്നത് എങ്ങനെയാണു എന്ന് മുകളില്‍ കണ്ടു. സൂര്യന്‍ ചെളിവെള്ളത്തില്‍ അസ്തമിക്കുകയും മറ്റൊരിടത്ത് ചെന്ന് ഉദിക്കുകയും ചെയ്യുന്നു എന്നാണ് അവര്‍ കരുതിയിരുന്നത്!!
ഇനി ഈ ദുല്‍ഖര്‍നൈനി ആരായിരുന്നു എന്നുള്ള കാര്യം കൂടി നോക്കാം. ബൈളാവി പറയുന്നത് അത് മഹാനായ അലക്സാണ്ടര്‍ ആണെന്നാണ്. അമാനി മൌലവിയുടെ തഫ്സീറില്‍ പറഞ്ഞിരിക്കുന്നത് നോക്കാം:
“ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലും ചരിത്രകാരന്മാരിലും ഒരു വിഭാഗക്കാര്‍ അഭിപ്രായപ്പെടുന്നത് ഇദ്ദേഹം, റോമക്കാരനായ ഫിലിപ്പ് മകന്‍ അലക്സാണ്ടര്‍ രാജാവാകുന്നു എന്നാണ്. ഇദ്ദേഹം മഖ്ദൂനിയായിലെ (മാസിഡോണിയ) രാജാവായിരുന്നു. ക്രിസ്തുവിനു 330 കൊല്ലം മുമ്പാണ് ഇദ്ദേഹത്തിന്‍റെ കാലം. പേര്‍ഷ്യയിലെ രാജാവായ ഡേരിയൂസിനെ-അഥവാ ദാര്യാവേശിനെ- അദ്ദേഹം തോല്‍പ്പിച്ച് രാജ്യം കൈക്കലാക്കി. ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും അദ്ദേഹം ആക്രമണം നടത്തിയിരുന്നു. പിന്നീട് അദ്ദേഹം ഈജിപ്തില്‍ ചെന്ന് ഭരണം ഉറപ്പിച്ചു. അവിടെ, അദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന അലക്സാണ്ട്രിയ പട്ടണം സ്ഥാപിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ അന്ന് അറിയപ്പെട്ടിരുന്ന ഭൂവിഭാഗം മിക്കവാറും ജയിച്ചു അധീനപ്പെടുത്തിയ ഒരു രാജാവായിരുന്നു, അലക്സാണ്ടര്‍.
പുരാതന അറബി ഗോത്രമായ ഹിംയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഇഫ്‌രീഖശ് മകന്‍ അബൂകര്‍ബൂ എന്ന രാജാവാണ്, ദുല്‍ഖര്‍നൈനി എന്ന അഭിപ്രായക്കാരും ഉണ്ട്. ഇദ്ദേഹം മദ്ധ്യധരണ്യാഴി പ്രദേശങ്ങളില്‍ പട എടുക്കുകയും തുനീസ്യാ, മൊറോക്കോ മുതലായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സഞ്ചരിക്കുകയും, ആഫ്രിഖീയ പട്ടണം സ്ഥാപിക്കുകയും ചെയ്തു. ക്രമേണ ആഫ്രിക്ക വന്‍കര മുഴുവന്‍ ഈ പേരില്‍ അറിയപ്പെടുകയുണ്ടായി. ഹിംയര്‍ രാജാക്കളുടെ വാഴ്ചക്കാലം ക്രിസ്തുവിനു മുമ്പ് 115 മുതല്‍ ക്രിസ്താബ്ദം 552 വരെ നീണ്ടു നിന്നു. തുബ്ബഉ് എന്ന പേരിലാണ് ഈ രാജവംശം അറിയപ്പെടുന്നത്.
മീദിയാ (മേദ്യാ) യും, പേര്‍ഷ്യയും കൂട്ടിച്ചേര്‍ത്തു ഭരിച്ച ഒരു പേര്‍ഷ്യന്‍ രാജാവാണ് ദുല്‍ഖര്‍നൈനി എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ബൈബിളില്‍ ദാനിയേല്‍ പുസ്തകം എട്ടാം അദ്ധ്യായത്തില്‍, ഇത് സംബന്ധിച്ച് ദാനിയേലിനുണ്ടായ ഒരു ദര്‍ശനവും അതിന്‍റെ വ്യാഖ്യാനവും കാണാം. അതില്‍ ഇങ്ങനെ പറയുന്നു: “ഞാന്‍ ഊലായി നദീതീരത്തു നിലക്കുന്നതായി ദര്‍ശനത്തില്‍ കണ്ടു. ഞാന്‍ തലപൊക്കിയപ്പോള്‍, രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റന്‍ നദീതീരത്തു നിലക്കുന്നതു കണ്ടു; ആ കൊമ്പുകള്‍ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു. ആ ആട്ടുകൊറ്റന്‍ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാന്‍ കണ്ടു; ഒരു മൃഗത്തിന്നും അതിന്‍റെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല” (ദാനിയേല്‍ 8:1-4). പ്രസ്തുത ദര്‍ശനത്തിന്‍റെ വ്യാഖ്യാനത്തില്‍ അതേ പുസ്തകം പറയുന്നു: ‘രണ്ടു കൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റന്‍ പാര്‍സി രാജാക്കന്മാരെ കുറിക്കുന്നു…’ (8:21). ഈ ദര്‍ശനത്തില്‍ ഉദ്ദേശിക്കപ്പെട്ടത് സൈറസ്സ് രാജാവാണെന്ന് കരുതപ്പെടുന്നു. ആധുനിക ചരിത്രകാരന്മാരില്‍ ചിലര്‍ ഈ അഭിപ്രായത്തിന് പ്രാധാന്യം നല്‍കുന്നു. ഇത് സൈറസ്സാകാന്‍ തരമില്ലെന്നും, ഡേരിയസ്സ് (ദാര്യാവേശ്) ഒന്നാമാനായിരിക്കണമെന്നും വേറെ ചിലര്‍ക്ക് അഭിപ്രായമുണ്ട്. (അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, വാല്യം 3, പേജ് 1900).
ചുരുക്കത്തില്‍ ഖുര്‍ആനില്‍ പേര്‍ പറയപ്പെട്ട ഈ ദുല്‍ഖര്‍നൈനി ആരാണെന്ന് ഇസ്ലാമിക പണ്ഡിതന്മാര്‍ക്ക് തന്നെ യാതൊരു അറിവുമില്ല. ഇദ്ദേഹം കുറഞ്ഞ പുള്ളിയൊന്നുമല്ല, മുഹമ്മദിനേക്കാള്‍ കൂടിയ നബിയാണ്! കാരണം അള്ളാ ഒരിക്കലും മുഹമ്മദിനോട് നേരിട്ട് സംസാരിച്ചിട്ടില്ല. എന്നാല്‍ ദുല്‍ഖര്‍നൈനിയോട് അള്ളാ നേരിട്ട് സംസാരിച്ചിട്ടുണ്ട് (സൂറാ.18:86). സൂര്യന്‍ അസ്തമിക്കുകയും ഉദിക്കുകയും ചെയ്യുന്ന സ്ഥലങ്ങള്‍ കാണാനുള്ള ഭാഗ്യവും ഈ പുള്ളിക്ക് കിട്ടിയിട്ടുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ ദൈവത്തിനു മാത്രം ചെന്നെത്തുവാന്‍ കഴിയുന്ന ഒരതിര് പടുത്തിയര്‍ത്തിയിട്ടുള്ള ആളാണ്. അങ്ങനെയുള്ള ദുല്‍ഖര്‍നൈനി ആരാണെന്ന് മാത്രം ഇസ്ലാമിക പണ്ഡിതര്‍ക്കറിഞ്ഞുകൂടാ!!! ഇത് മഹാ കഷ്ടം തന്നെയാണ്. ബല്യ പ്രവാചകനാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ഖുര്‍ആന്‍ എഴുതിയ ആള്‍ക്കാരെപ്പോലെത്തന്നെ അഡ്രസ്സ് ഇല്ലാത്ത ആളായിപ്പോയി ഈ ദുല്‍ഖര്‍നൈനി.
ഖുര്‍ആന്‍ വളരെ ലളിതമാണ്, സുവ്യക്തമാണ്, ഖണ്ഡിതമാണ് എന്നൊക്കെ നാഴികക്ക് നാല്പതു വട്ടം പറയുന്ന ഇവിടെയുള്ള ദാവാക്കാരോട് ഒരു വെല്ലുവിളി:
ആരാണ് ഈ ദുല്‍ഖര്‍നൈനി എന്ന് ആരോ എഴുതിയ ഖുര്‍ആനും ഹദീസുകളും വെച്ചുകൊണ്ട് ഒന്ന് സ്ഥാപിക്കാന്‍ കഴിയുമോ? സൂര്യന്‍ താണുപോയതായി ദുല്‍ഖര്‍നൈനി കണ്ട ആ ചെളിക്കുണ്ട് എവിടെയാണ് ഉള്ളതെന്ന് ആരോ എഴുതിയ ഖുര്‍ആനും ഹദീസും വെച്ചുകൊണ്ട് കാണിച്ചു തരാമോ? സൂര്യതാപത്തില്‍ നിന്നും രക്ഷ നേടാന്‍ സങ്കേതങ്ങളില്ലാത്ത ഒരു വിഭാഗം നഗ്നരായ ജനങ്ങളുള്ള, സൂര്യന്‍ ഉദിക്കുന്ന നാട് ഏതാണെന്ന് ആരോ എഴുതിയ ഖുര്‍ആനും ഹദീസും വെച്ചുകൊണ്ട് കാണിച്ചു തരാമോ? ദുല്‍ഖര്‍നൈനി ഇരുമ്പിന്‍റെയും പിച്ചളയുടേയും ഉരുക്കിയ മിശ്രിതം ഒഴിച്ച രണ്ടു പര്‍വ്വതങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഏതു രാജ്യത്താണെന്ന് ആരോ എഴുതിയ ഖുര്‍ആനും ഹദീസുകളും വെച്ച് കാണിച്ചു തരാമോ? ദുല്‍ഖൈര്‍നൈനി ഉണ്ടാക്കിയ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ ദൈവത്തിനു മാത്രം ചെന്നെത്തുവാന്‍ കഴിയുന്ന ആ അതിര് എവിടെയാണെന്ന് ആരോ എഴുതിയ ഖുര്‍ആനും ഹദീസുകളും വെച്ച് കാണിച്ചു തരാമോ? അതിനു കഴിഞ്ഞില്ലെങ്കില്‍ ഇനി ആരോ എഴുതിയ “ഖുര്‍ആന്‍ സുവ്യക്തമായ ഗ്രന്ഥമാണ്” എന്നും പറഞ്ഞു ഒരു ദാവാക്കാരനും ഈ വഴി വന്നേക്കരുത്… (തുടരും)