About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്കിനോടുള്ള മുഹമ്മദ്‌ ഈസയുടെ വെല്ലുവിളി സാക്ഷി ഏറ്റെടുത്തിരിക്കുന്നു!

    സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സാക്ഷിയുമായി സംവാദത്തിനു വരാന്‍ ധൈര്യം കാണിക്കാത്ത നിച്ച് ഓഫ് ട്രൂത്ത്‌ ഡയറക്ടര്‍ ശ്രീ.എം.എം.അക്ബറിനെ സാക്ഷിയുമായുള്ള സംവാദത്തിന് കൊണ്ടുവരുന്ന ഏതൊരാള്‍ക്കും സംവാദം കഴിഞ്ഞ ഉടനെതന്നെ ഒരുലക്ഷം രൂപ സമ്മാനമായി നല്‍കുന്നതാണ് എന്നുള്ള ഞങ്ങളുടെ അറിയിപ്പ് ദാവാക്കാരെ ആകെ അങ്കലാപ്പിലാക്കിയിരിക്കുന്ന ഈ അവസ്ഥയില്‍, അതിന് മറുപടിയെന്നോണം നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം) നടത്തിയ ഒരു വെല്ലുവിളി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഇങ്ങനെയാണ് ആ വെല്ലുവിളി:

     

    “സാക്ഷി അപ്പോളജെറ്റിക്സ് സംവാദകനായ ജെറി തോമസ്‌ താങ്കള്‍ ക്രൈസ്തവര്‍ക്ക് ഒരു ദൈവമല്ല മൂന്ന് ദൈവങ്ങള്‍ ഉണ്ട് എന്ന മുഹമ്മദ്‌ ഈസയുടെ വാദത്തെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഖണ്ഡിച്ചാല്‍ ആ നിമിഷം തരും രണ്ട് ലക്ഷം രൂപ സമ്മാനം…

    കടന്നു വരൂ സമ്മാനം നേടൂ”

     

    ഗ്രന്ഥകാരനും നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം) പ്രഭാഷകനുമായ ശ്രീ.മുഹമ്മദ്‌ ഈസയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഈ വെല്ലുവിളി നടത്തിയിരിക്കുന്നത്. എം.എം.അക്ബറിനെ സാക്ഷിയുമായി സംവാദത്തിനു കൊണ്ടുവരുന്ന ആള്‍ക്ക് സംവാദം കഴിഞ്ഞ ഉടനെതന്നെ ഞങ്ങള്‍ ഒരു ലക്ഷം രൂപ പാരിതോഷികമായി നല്‍കും എന്നാണ് സാക്ഷി വാഗ്ദത്തം നല്‍കിയിരുന്നത്. സംവാദത്തില്‍ ആര് ജയിച്ചാലും തോറ്റാലും സാക്ഷി ഈ സമ്മാനത്തുക നല്‍കിയേ മതിയാകുകയുള്ളൂ. എന്നാല്‍ ശ്രീ.മുഹമ്മദ്‌ ഈസ നടത്തിയിരിക്കുന്ന വെല്ലുവിളി വളരെ കൌശലത്തോട് കൂടിയുള്ളതാണ്. ഇതിന് മുന്‍പ്‌ ഏറണാകുളത്തും എടക്കരയിലുമായി നടന്ന രണ്ട് പ്രോഗ്രാമുകളില്‍ ‘ക്രൈസ്തവര്‍ക്ക് മൂന്ന് ദൈവങ്ങളുണ്ട്’ എന്ന ശ്രീ.മുഹമ്മദ്‌ ഈസയുടെ വ്യാജവാദത്തെ ബ്രദര്‍ ജെറി തോമസ്‌ നിശ്ശേഷം ഖണ്ഡിച്ചിട്ടുള്ളതാണ്. എന്നിട്ടും ഇങ്ങനെയൊരു വെല്ലുവിളി നടത്തിയിരിക്കുന്നതിന്‍റെ ഉദ്ദേശ്യം എം.എം.അക്ബറിനു നേരെയുള്ള സാക്ഷിയുടെ ചലഞ്ച് വഴിമാറി പോകാന്‍ വേണ്ടിയാണ് എന്ന് വ്യക്തം. കയ്യില്‍ നിന്ന് പണം നഷ്ടപ്പെടാത്ത വിധത്തിലാണ് ഈ വെല്ലുവിളി ശ്രീ.മുഹമ്മദ്‌ ഈസ നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

     

    “ഇതുപോലൊരു ഗ്രന്ഥം കൊണ്ടുവരുവാന്‍ നിങ്ങള്‍ക്ക്‌ ആര്‍ക്കെങ്കിലും കഴിയുമോ?” എന്ന് 1400 കൊല്ലം മുന്‍പ്‌ ഒരാള്‍ വെല്ലുവിളിച്ചിട്ടുണ്ട്. അക്കാലത്തും അതിനുശേഷവും ലോകത്ത് എത്രയോ പേര്‍ ആ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. പക്ഷെ ഓരോ പ്രാവശ്യവും അതിന്‍റെ അനുയായികള്‍ പറയും, “ഇല്ല, ഇത് ഞങ്ങളുടെ കൈവശമുള്ള ഗ്രന്ഥം പോലെയല്ല” എന്ന്. അങ്ങനെ പറഞ്ഞു പറഞ്ഞ് രക്ഷപ്പെട്ടു പോവുകയാണവര്‍. (ആ വെല്ലുവിളി ഏറ്റെടുത്തവര്‍ ഉണ്ടാക്കിയ സൂറകള്‍ കാണണമെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി) ഇതുപോലെത്തന്നെ ബ്രദര്‍ ജെറി തോമസ്‌ എങ്ങനെയെയൊക്കെ ശ്രീ.മുഹമ്മദ്‌ ഈസയുടെ വാദത്തെ ഖണ്ഡിച്ചാലും “എന്‍റെ വാദം ഖണ്ഡിക്കപ്പെട്ടിട്ടേ ഇല്ല, അതുകൊണ്ട് സമ്മാനം നല്‍കാന്‍ സാധ്യമല്ല” എന്ന് ശ്രീ.മുഹമ്മദ്‌ ഈസ പറയും. അതാണ്‌ ഇതിലെ തന്ത്രം.

     

    എന്തായാലും സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ധാരാളം സംവാദങ്ങള്‍ നടത്തിയിട്ടുള്ള ഒരു സംഘടനയാണ്. സാക്ഷിയുടെ ഏതെങ്കിലും ഒരു സംവാദകനെ സംവാദത്തിന് ക്ഷണിച്ചിട്ട് വരാന്‍ ധൈര്യം കാണിക്കാത്തത് കൊണ്ട് ‘അദ്ദേഹത്തെ സംവാദത്തിന് കൊണ്ടു വരുന്നവര്‍ക്ക് ഞങ്ങള്‍ ഇത്ര രൂപ സമ്മാനം തരും’ എന്ന് മറ്റുള്ളവരെക്കൊണ്ട് പ്രസ്താവന ഇറക്കിക്കേണ്ട ഗതികേട്‌ ഇന്നുവരെ സാക്ഷിക്കുണ്ടായിട്ടില്ല. അങ്ങനെയുള്ള സാക്ഷിയുടെ പ്രമുഖ സംവാദകനായ ബ്രദര്‍ ജെറി തോമസിനെ സമ്മാനം ഓഫര്‍ ചെയ്തുകൊണ്ട് വെല്ലുവിളിക്കേണ്ട ആവശ്യമൊന്നുമില്ല, സമ്മാനം ഇല്ലെങ്കിലും അദ്ദേഹം നിച്ച് ഓഫ് ട്രൂത്തിന്‍റെ വെല്ലുവിളി സ്വീകരിക്കാന്‍ ഒരുക്കമുള്ള ആളാണ്‌. എന്നിരുന്നാലും നിങ്ങളുടെ വാദം ഞങ്ങള്‍ ഖണ്ഡിക്കുന്നതു കൊണ്ട് നിങ്ങള്‍ സമ്മാനം കൂടി തരും എന്നുള്ളത് ഞങ്ങള്‍ക്ക്‌ അത്യധികമായ സന്തോഷം പകരുന്നു എന്ന് സമ്മതിക്കാതെ തരമില്ല. “കരിമ്പ്‌ തിന്നുന്നതിന് കൂലി തരാം” എന്നാരെങ്കിലും ഞങ്ങളോട് പറഞ്ഞാല്‍ ആ ഓഫര്‍ നിരസിക്കാന്‍ മാത്രം വിഡ്ഢികളല്ല ഞങ്ങള്‍.

     

    അതുകൊണ്ട് നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം) നടത്തിയ ഈ വെല്ലുവിളി ഞങ്ങളുടെ ദൈവത്തിന്‍റെ അളവറ്റ കൃപയില്‍ ആശ്രയിച്ചു കൊണ്ട് ആര്‍ജ്ജവത്തോടും ആത്മവിശ്വാസത്തോടും ആണത്തത്തോടും ചങ്കൂറ്റത്തോടും കൂടി സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ഏറ്റെടുത്ത വിവരം സസന്തോഷം ശ്രീ.മുഹമ്മദ്‌ ഈസയെ അറിയിച്ചു കൊള്ളുന്നു. ക്രൈസ്തവര്‍ക്ക് മൂന്ന് ദൈവങ്ങളുണ്ട് എന്ന ശ്രീ. മുഹമ്മദ്‌ ഈസയുടെ വാദം ഖണ്ഡിക്കുന്നതിനോടൊപ്പം തന്നെ, അല്ലാഹു ദൈവമാണ് എന്നുള്ള ശ്രീ.മുഹമ്മദ്‌ ഈസയുടെ വാദവും ഞങ്ങള്‍ ഖണ്ഡിച്ചു തരാം. ഒരു പടി കൂടി കടന്ന്, അല്ലാഹു വെറും സാങ്കല്‍പിക സൃഷ്ടി മാത്രമാണെന്നും മുസ്ലീങ്ങളുടെ മനസ്സിന് പുറത്ത് ഒരു നിലനില്‍പ്പ്‌ അല്ലാഹുവിനില്ലെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ഞങ്ങള്‍ തെളിയിച്ചു തരാം. അതിന് നിങ്ങള്‍ ഞങ്ങള്‍ക്ക്‌ പ്രത്യേകിച്ച് സമ്മാനം ഒന്നും തരേണ്ടതില്ല, ഞങ്ങള്‍ ഫ്രീയായി ചെയ്തു തരാം. ഒരു ബോണസ്‌ ആയിട്ട് കൂട്ടിയാല്‍ മതി.

     

    ഞങ്ങള്‍ മുന്‍പ്‌ സൂചിപ്പിച്ചത് പോലെ, ശ്രീ. മുഹമ്മദ്‌ ഈസയുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടു ‘ക്രൈസ്തവര്‍ക്ക് മൂന്ന് ദൈവങ്ങളില്ല, ഏകദൈവമേയുള്ളൂ’ എന്ന് ബ്രദര്‍ ജെറി തോമസ്‌ സ്ഥാപിച്ചാലും ശ്രീ. മുഹമ്മദ്‌ ഈസ അതംഗീകരിക്കാന്‍ പോകുന്നില്ല എന്ന് ഞങ്ങള്‍ക്ക്‌ വ്യക്തമായ ബോധ്യം ഉള്ളതിനാല്‍ നിഷ്പക്ഷരായ രണ്ട് പേരുടെ മധ്യസ്ഥതയില്‍ ശ്രീ.മുഹമ്മദ്‌ ഈസയുടെ വാദത്തെ ഖണ്ഡിക്കാന്‍ ആണ് ഞങ്ങള്‍ താല്‍പര്യപ്പെടുന്നത്. ഇരു കൂട്ടര്‍ക്കും സമ്മതരായ രണ്ട് മധ്യസ്ഥന്മാരെ ഓരോ പക്ഷത്തിനും നിര്‍ദ്ദേശിക്കാം. ശ്രീ.മുഹമ്മദ്‌ ഈസയുടെ വാദങ്ങളും ബ്രദര്‍ ജെറി തോമസിന്‍റെ ഖണ്ഡനങ്ങളും കേട്ടതിനു ശേഷം മധ്യസ്ഥന്മാര്‍ വിധിക്കട്ടെ, മുഹമ്മദ്‌ ഈസയുടെ വാദങ്ങളെ ജെറി തോമസ്‌ ഖണ്ഡിച്ചുവോ ഇല്ലയോ എന്ന്.

     

    ശ്രീ.മുഹമ്മദ്‌ ഈസ പരസ്യമായി നടത്തിയ വെല്ലുവിളി ഞങ്ങള്‍ പരസ്യമായി ഏറ്റെടുക്കുക മാത്രമല്ല, പരസ്യമായിത്തന്നെ ശ്രീ.മുഹമ്മദ്‌ ഈസയുടെ അവകാശവാദങ്ങളെ ഖണ്ഡിക്കാനും തയ്യാറാണ് എന്നറിയിക്കുന്നു. വേണമെങ്കില്‍ സ്റ്റേഡിയം വാടകയ്ക്ക് എടുത്ത് വിപുലമായ രീതിയില്‍ നമുക്ക്‌ ഈ പരിപാടി നടത്താം, അതല്ല ഓഡിറ്റോറിയം മതി എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ഓഡിറ്റോറിയത്തിനകത്ത് വെച്ച് നടത്താനും ഞങ്ങള്‍ തയ്യാറാണ്.

     

    മുന്‍പ്‌ പലവട്ടം ശ്രീ.മുഹമ്മദ്‌ ഈസ ഞങ്ങളെ വെല്ലുവിളിക്കുകയും വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുത്തു എന്ന് കാണുമ്പോള്‍ മുങ്ങുകയും ചെയ്തത് പോലെ ഇപ്രാവശ്യം ഉണ്ടാകരുത് എന്ന് ഞങ്ങള്‍ക്ക്‌ നിര്‍ബന്ധമുള്ളതുകൊണ്ട് കരാര്‍ പത്രം കൂടി ഞങ്ങള്‍ ഇതോടൊപ്പം വെക്കുകയാണ്. കരാറില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ പറഞ്ഞാല്‍ മതി, മാറ്റം വരുത്തിയതിന് ശേഷം നമുക്ക്‌ കരാര്‍ ഒപ്പിടാം:

     

    സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ഇന്ത്യ, കേരള ഘടകം, നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം) പ്രഭാഷകനായ ശ്രീ.മുഹമ്മദ്‌ ഈസയുമായി നടത്താന്‍ പോകുന്ന രണ്ട് ലക്ഷം രൂപ സമ്മാനത്തുകയുള്ള പ്രോഗ്രാമിന്‍റെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള കരാര്‍.

     

    1. പ്രോഗ്രാമിന്‍റെ വിഷയം: ക്രൈസ്തവര്‍ക്ക് മൂന്ന് ദൈവങ്ങള്‍ ഉണ്ടെന്നുള്ള ശ്രീ. മുഹമ്മദ്‌ ഈസായുടെ ആരോപണത്തെ ബൈബിളില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ബ്രദര്‍ ജെറി തോമസ്‌ ഖണ്ഡിക്കുക (ഇതിനുള്ള സമ്മാനത്തുകയായി രണ്ട് ലക്ഷം രൂപ നിച്ച് ഓഫ് ട്രൂത്ത്‌ [ജിന്ന് വിഭാഗം] സാക്ഷിക്ക് നല്‍കുന്നതാണ്). അള്ളാഹു ദൈവമാണെന്നുള്ള ശ്രീ. മുഹമ്മദ്‌ ഈസായുടെ അവകാശവാദത്തെ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ബ്രദര്‍ ജെറി തോമസ്‌ ഖണ്ഡിക്കുകയും അല്ലാഹു അസ്തിത്വം പോലുമില്ലാത്ത ഒരു സാങ്കല്‍പിക സൃഷ്ടിയാണ് എന്ന് തെളിയിക്കുകയും ചെയ്യുക (ഇതിന് സമ്മാനം ഒന്നും നല്‍കപ്പെടുന്നതല്ല, ഒരു ബോണസ്‌ എന്ന നിലയില്‍ സാക്ഷി ചെയ്തു കൊടുക്കുന്നതാണ്).

    II പ്രോഗ്രാമിന്‍റെ വേദി: (പരസ്പരം ചര്‍ച്ച ചെയ്തു തീരുമാനിക്കാം)
    III പ്രഭാഷകര്‍:

    സാക്ഷിയുടെ: ബ്രദര്‍ ജെറി തോമസ്‌

    നിച്ച് ഓഫ് ട്രൂത്തിന്‍റെ: ശ്രീ.മുഹമ്മദ്‌ ഈസാ, പെരുമ്പാവൂര്‍

     

    IV പ്രോഗ്രാമിന്‍റെ സമയം: (പരസ്പരം ചര്‍ച്ച ചെയ്തു തീരുമാനിക്കാം)

     

    V മോഡറേറ്റര്‍:

    1. ക്രൈസ്തവപക്ഷം: (ക്രൈസ്തവപക്ഷം പക്ഷം ഒരാളെ നിര്‍ദ്ദേശിക്കും)
    2. ഇസ്ലാമിക പക്ഷം: (ഇസ്ലാമിക പക്ഷം ഒരാളെ നിര്‍ദ്ദേശിക്കുക)

     

    പ്രോഗ്രാമിന്‍റെ നടപടിക്രമം.

     

    VI വിഷയാവതരണം: (ഒരു മണിക്കൂര്‍ വീതം)

     

    1. ഇസ്ലാമിക പക്ഷം: (ക്രൈസ്തവര്‍ക്ക് മൂന്ന് ദൈവങ്ങളുണ്ട് എന്ന് ശ്രീ. മുഹമ്മദ്‌ ഈസ സ്ഥാപിക്കണം)

     

    1. ക്രൈസ്തവപക്ഷം: (ക്രൈസ്തവര്‍ക്ക് മൂന്ന് ദൈവങ്ങളില്ല, ഏകദൈവമേയുള്ളൂ എന്ന് ബ്രദര്‍ ജെറി തോമസ്‌ സ്ഥാപിക്കണം)

     

     

    VII ഖണ്ഡനം: (45 മിനുട്ട് വീതം)

     

    1. ഇസ്ലാമിക പക്ഷം: (ബ്രദര്‍ ജെറി തോമസ്‌ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കണം)

     

    1. ക്രൈസ്തവപക്ഷം: (ശ്രീ.മുഹമ്മദ്‌ ഈസ അവതരിപ്പിച്ചത് തെറ്റാണെന്ന് തെളിയിക്കണം)

     

    VIII ഖണ്ഡനത്തിനുള്ള മറുപടി: (30 മിനുട്ട് വീതം)

     

    1. ഇസ്ലാമിക പക്ഷം: (ബ്രദര്‍ ജെറി തോമസിന്‍റെ ഖണ്ഡനം തെറ്റാണെന്ന് തെളിയിക്കണം)

     

    1. ക്രൈസ്തവപക്ഷം: (ശ്രീ.മുഹമ്മദ്‌ ഈസയുടെ ഖണ്ഡനം തെറ്റാണെന്ന് തെളിയിക്കണം)

     

    IX ഉപസംഹാരം: (15 മിനുട്ട് വീതം)

     

    1. ഇസ്ലാമിക പക്ഷം:

     

    1. ക്രൈസ്തവപക്ഷം:

     

    X മധ്യസ്ഥന്മാരുടെ വിധിതീര്‍പ്പ്‌:

     

    1. ഒന്നാമത്തെ മധ്യസ്ഥന്‍റെ വിധിതീര്‍പ്പ്‌:

     

    1. രണ്ടാമത്തെ മധ്യസ്ഥന്‍റെ വിധിതീര്‍പ്പ്‌:

     

    1. മറ്റു വിഷയങ്ങള്‍:

     

    സ്റ്റേഡിയം/ഓഡിറ്റോറിയം ബുക്ക്‌ ചെയ്യാന്‍ ഇരുപക്ഷത്തു നിന്നും ഒന്നോ അതിലധികമോ ആളുകള്‍വീതം പോകേണ്ടതും ഇരുപക്ഷത്തുനിന്നുമുള്ള രണ്ടാളുകളുടെ പേരില്‍ ബുക്ക്‌ ചെയ്യേണ്ടതുമാണ്. പ്രോഗ്രാമിന്‍റെ ആവശ്യത്തിനായി പോലീസ്‌ സാംഗ്ഷന്‍ എടുക്കേണ്ട അവസ്ഥ വരികയാണെങ്കില്‍ ഇരുപക്ഷത്തു നിന്നുമുള്ള ആളുകള്‍ ചേര്‍ന്ന് പോയി വേണം പോലീസ്‌ അനുമതിക്കായി അപേക്ഷിക്കേണ്ടത്.

     

    ഭക്ഷണം, വെള്ളം തുടങ്ങിയവയ്ക്കുള്ള ചിലവുകള്‍ അതത്‌ കൂട്ടര്‍ തന്നെ എടുക്കേണ്ടതാണ്. എന്നാല്‍ സ്റ്റേഡിയത്തിന്‍റെ / ഓഡിറ്റോറിയത്തിന്‍റെ വാടക, മൈക്ക്‌ സെറ്റ് തുടങ്ങിയവയുടെ ചിലവുകള്‍ ഇരുപക്ഷവും തുല്യമായി വഹിക്കേണ്ടതാകുന്നു. വീഡിയോ ആയിട്ടോ ഓഡിയോ ആയിട്ടോ പ്രോഗ്രാം ലൈവ് ടെലികാസ്റ്റിംഗ് നടത്താനുള്ള അവകാശം ഇരു പക്ഷത്തിനും ഉണ്ടായിരിക്കും. വീഡിയോ റെക്കോര്‍ഡിംഗ് ഇരുപക്ഷവും സ്വന്തം ചിലവില്‍ നടത്തേണ്ടതാണ്. പ്രോഗ്രാം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ പ്രോഗ്രാമിന്‍റെ എഡിറ്റ്‌ ചെയ്യാത്ത ഒരു വീഡിയോ കോപ്പി രണ്ടു കൂട്ടരും പരസ്പരം കൈമാറേണ്ടതാണ്.

     

    പ്രോഗ്രാമില്‍ ഉന്നയിക്കപ്പെടുന്ന വാദങ്ങള്‍ക്കുള്ള തെളിവുകള്‍ പ്രമാണഗ്രന്ഥങ്ങളില്‍ നിന്നും ആയിരിക്കണം നല്‍കേണ്ടത്.

     

    സ്റ്റേഡിയത്തിന്‍റെ/ഓഡിറ്റോറിയത്തിന്‍റെ ഉള്ളിലെ വേദിയിലും സദസ്സിലും ഉള്ള സ്ഥലം, മേശ, കസേരകള്‍, പോഡിയം എന്നിവ ഇരുപക്ഷത്തിനും തുല്യമായ വിധത്തില്‍ തന്നെ ഉണ്ടായിരിക്കേണ്ടതാണ്. ക്രൈസ്തവപക്ഷത്തുനിന്നും ഇസ്ലാമികപക്ഷത്തു നിന്നും ഉള്ള കാണികള്‍ക്ക് വെവ്വേറെ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കണം. ക്രൈസ്തവ പക്ഷത്ത്‌ നിന്നുള്ള കാണികള്‍ ഇസ്ലാമികപക്ഷത്തിന് വേണ്ടി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിലോ ഇസ്ലാമികപക്ഷത്തു നിന്നുള്ള കാണികള്‍ ക്രൈസ്തവപക്ഷത്തിന് വേണ്ടി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിലോ ഇരിക്കാന്‍ പാടുള്ളതല്ല. പ്രോഗ്രാമിന് വരുന്ന കാണികളെ നിയന്ത്രിക്കേണ്ടത് അതത്‌ പക്ഷത്തുനിന്നുള്ള മോഡറേറ്റര്‍ ആണ് (ക്രൈസ്തവപക്ഷത്തു നിന്നുള്ള കാണികളെ ക്രൈസ്തവ പക്ഷത്തുള്ള മോഡറേറ്ററും ഇസ്ലാമിക പക്ഷത്തു നിന്നുള്ള കാണികളെ ഇസ്ലാമിക പക്ഷത്തു നിന്നുള്ള മോഡറേറ്ററും). പ്രോഗ്രാമിന് തടസ്സമുണ്ടാക്കുന്ന വിധത്തില്‍ ഇടപെടുന്ന ആളുകളെ പുറത്താക്കേണ്ടതാണ്.

     

    പ്രോഗ്രാമിന്‍റെ സമാധാനപരമായ നടത്തിപ്പിന് വേണ്ടി സര്‍വ്വശക്തനോട് പ്രാര്‍ഥിച്ചു കൊണ്ട്,

     

    സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന് വേണ്ടി:

     

    1) ബാലസുബ്രഹ്മണ്യന്‍ കെ.

     

    2) അനില്‍കുമാര്‍ വി. അയ്യപ്പന്‍

     

    നിച്ച് ഓഫ് ട്രൂത്തിന് (ജിന്ന് വിഭാഗം) വേണ്ടി:

     

    1)

     

    2)

     

    സാക്ഷികള്‍ (ഇരു പക്ഷത്തു നിന്നും രണ്ട് പേര്‍ വീതം):

     

    1. സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക്:

     

    1)

     

    2)

     

    1. നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം):

     

    1)

     

    2)

     

    N.B: പരിപാടിക്ക്‌ വരുമ്പോള്‍ നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം) രണ്ട് ലക്ഷം രൂപയുടെ D.D. കൂടി കൊണ്ടുവരേണ്ടതാണ്. (വണ്ടിച്ചെക്കിനാല്‍ വഞ്ചിതരാകാന്‍ ഞങ്ങള്‍ക്ക്‌ താല്പര്യമില്ല.)

     

    എന്ന്,

    സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന് വേണ്ടി വിശ്വസ്തതയോടെ,

    അനില്‍കുമാര്‍ വി. അയ്യപ്പന്‍

    Leave a Comment