ഇസ്ലാമിലെ വിവിധ തരം തൗഹീദുകള്‍
ഇസ്ലാമിന്‍റെ തൌഹീദ് ഒരൊന്നൊന്നര സംഭവം തന്നെയാണ്. വലിയ വായില്‍ തൗഹീദ്, തൗഹീദ് എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുമെങ്കിലും കാര്യം എന്താണെന്ന് ഇതുവരെ അതിലുള്ള ഒരുത്തനും പിടികിട്ടിയിട്ടില്ല. “തൂവല് കണ്ടപ്പോഴേ അത് ആമയാണെന്ന് എനിക്ക് മനസ്സിലായി” എന്ന് പറയുന്ന മഹാ പണ്ഡിതന്മാരാല്‍ സമ്പന്നമാണല്ലോ പൊതുവേ ഇസ്ലാമിക സമൂഹം. അതിനാല്‍, തൗഹീദ് എന്താണെന്ന് വളരെ ലളിതമായി വിശദീകരിക്കാന്‍ ഇഷ്ടംപോലെ പണ്ഡിതന്മാര്‍ ഇസ്ലാമിലുണ്ട്. അതുകൊണ്ട് എന്തുണ്ടായി, തൌഹീദിനെക്കുറിച്ചുള്ള ഓരോ പണ്ഡിതന്മാരുടെയും വിശദീകരണത്തിനനുസരിച്ചു ഇസ്ലാമില്‍ ഒരൊ ഗ്രൂപ്പ് വീതം കൂടുതല്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടിരുന്നു. ചില പണ്ഡിതന്മാര്‍ പറഞ്ഞു, ‘അല്ലാഹു മാത്രമല്ല, അല്ലാഹുവിന്‍റെ വചനമായ ഖുര്‍ആനും സൃഷ്ടിയല്ല’ എന്ന്. അതോടെ ‘തൗഹീദ് പൊളിഞ്ഞു’ എന്ന് പറഞ്ഞ് വേറെ ചില പണ്ഡിതന്മാര്‍ ബഹളം വെച്ചു. “സൃഷ്ടിയല്ലെങ്കില്‍ പിന്നെ സ്രഷ്ടാവ് മാത്രമല്ലേയുള്ളൂ. ഖുര്‍ആന്‍ സൃഷ്ടിയല്ലെങ്കില്‍ അത് സ്രഷ്ടാവായിരിക്കണം. സ്രഷ്ടാവ് ഏകനാണ്, അല്ലാഹു മാത്രമാണ് ഏകനായ സ്രഷ്ടാവ്. ഏകനായ അല്ലാഹുവിനോടൊപ്പം അല്ലാഹുവിന്‍റെ വചനമായ ഖുര്‍ആനെക്കൂടി സ്രഷ്ടാവാക്കിയാല്‍ അതോടെ തീര്‍ന്നല്ലോ തൗഹീദ്’” എന്നവര്‍ വാദിച്ചപ്പോള്‍ കേട്ടുനിന്ന പലര്‍ക്കും തോന്നി ഈ പറഞ്ഞതാണല്ലോ ന്യായം എന്ന്.
എന്നാല്‍ ഈ വാദം കേട്ടപ്പോള്‍ മറ്റേക്കൂട്ടര്‍ പറഞ്ഞു, “അല്ലാഹുവിന്‍റെ വചനം സൃഷ്ടിയാണ് എന്ന് വന്നാല്‍, ആ വചനം സൃഷ്ടിക്കുന്നതിനു മുന്‍പ് വരെ അല്ലാഹുവിന് വചനം ഉണ്ടായിരുന്നില്ല, അഥവാ വചിക്കുവാനുള്ള കഴിവ് ഉണ്ടായിരുന്നില്ല എന്നര്‍ത്ഥം. അതായത് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അല്ലാഹു ഊമനായിരുന്നു എന്ന് സാരം. വചിക്കുവാനുള്ള കഴിവ് ഇല്ലാതിരിക്കുന്നതു ഒരു കുറവാണ്. ദൈവത്തിന് അങ്ങനെയുള്ള കുറവുകള്‍ ഒന്നും ഉണ്ടാകാന്‍ പാടില്ല. അങ്ങനെ കുറവുകള്‍ ഉണ്ടെങ്കില്‍ അവന്‍ ദൈവമല്ല എന്നാണ് അര്‍ത്ഥം. അപ്പോള്‍ അല്ലാഹുവിന്‍റെ വചനം സൃഷ്ടിയാണ് എന്ന് വാദിച്ചാല്‍ അല്ലാഹു ദൈവമല്ല എന്നാണ് നിങ്ങള്‍ വാദിക്കുന്നത്” എന്ന്. ഈ വാദം കേട്ടപ്പോള്‍ ഇതാണല്ലോ കൂടുതല്‍ ശരി എന്ന് കേട്ടുനിന്ന കുറേ മുസ്ലീങ്ങള്‍ക്ക് തോന്നി. ഏതായാലും ഈ രണ്ടു കൂട്ടരും കൂടി നല്ല അസ്സലായിട്ടാണ് ഇസ്ലാമിന്‍റെ കടയ്ക്കല്‍ കത്തി വെച്ചത്. ഖുര്‍ആന്‍ സൃഷ്ടിയല്ലെങ്കില്‍ മുസ്ലീങ്ങളുടെ തൗഹീദ് പൊളിഞ്ഞു. ഖുര്‍ആന്‍ സൃഷ്ടിയാണെങ്കില്‍ അല്ലാഹു ദൈവമല്ല. എങ്ങനെ നോക്കിയാലും ഇത് എടങ്ങേറായ കാര്യം തന്നെ. അതുകൊണ്ട് പണ്ഡിതന്മാര്‍ പലരും ഇപ്പോള്‍ ബുദ്ധിപൂര്‍വ്വം ഈ വിഷയത്തില്‍ ഒരഭിപ്രായവും പറയാറില്ല. പറഞ്ഞാല്‍ പണി പാലും വെള്ളത്തില്‍ കിട്ടും എന്നവരെ ആരും പറഞ്ഞ് മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ.
ഏതായാലും ഇപ്പോള്‍ തൌഹീദിന്‍റെ ചര്‍ച്ച വേറെ വിധത്തിലാണ്. ജിന്നുകളൊക്കെയാണ് ഇപ്പോള്‍ തൗഹീദ് ചര്‍ച്ചയിലെ പ്രസിദ്ധ താരങ്ങള്‍. ‘ജിന്നൂരികള്‍’ എന്നൊരു പുതിയ വിഭാഗം തന്നെ മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ എന്താണ് തൗഹീദ് എന്ന കാര്യത്തില്‍ ഇവര്‍ക്കിടയില്‍ തന്നെ അഭിപ്രായൈക്യമില്ല. ക്രിസ്ത്യാനികളുടെ ത്രിത്വം ബുദ്ധിക്ക് നിരക്കാത്തതാണെന്നും മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തതാണെന്നും എന്നാല്‍ ഞങ്ങള്‍ പറയുന്ന തൗഹീദ് ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നതാണെന്നും വാചകമടിക്കുന്ന കൂട്ടരാണ് ഇവര്‍ എന്നുകൂടി ഓര്‍ക്കണം! ത്രിയേകത്വം ഒരു മര്‍മ്മമാണെന്നും ജഡരക്തങ്ങള്‍ കൊണ്ട് അത് മനസ്സിലാക്കാന്‍ കഴിയില്ലെന്നും പിതാവ് വെളിപ്പെടുത്തിയാല്‍ മാത്രമേ അത് ശരിയായി മനസ്സിലാക്കാന്‍ സാധിക്കൂ എന്നുമാണ് ക്രൈസ്തവര്‍ പണ്ടു മുതലേ പറയുന്നത്. പക്ഷേ തൌഹീദിന് ഈ പ്രശ്നമൊന്നുമില്ലല്ലോ. അത് വളരെ ലളിതവും സുവ്യക്തവും ആര്‍ക്കും എളുപ്പം ഗ്രഹിക്കാന്‍ കഴിയുന്നതുമാണ് എന്നല്ലേ മുസ്ലീങ്ങളുടെ അവകാശവാദം. അങ്ങനെ അവകാശവാദം ഉന്നയിക്കുന്നവരാണ് തൌഹീദിന്‍റെ കാര്യത്തില്‍ പല തട്ടുകളായി പിരിഞ്ഞ് അന്യോന്യം ചീത്ത വിളിക്കുന്നത്.
മുഹമ്മദിന് തൌഹീദ് കിട്ടുന്നത് ഒരു യെഹൂദന്‍റെ കയ്യില്‍ നിന്നാണ്. തൌഹീദിന്‍റെ തെളിവായി ഇസ്ലാമിക പണ്ഡിതന്മാര്‍ അവതരിപ്പിക്കുന്ന ഒരായത്താണ് സൂറാ.39:67. ഈ ആയത്തിലുള്ള കാര്യങ്ങള്‍ മുഹമ്മദിന് ലഭിച്ചത് ഒരു യെഹൂദ പുരോഹിതനില്‍ നിന്നാണെന്ന് ബുഖാരിയുടെ ഹദീസ് നോക്കിയാല്‍ നമുക്ക് കാണാം:
“അബ്ദുല്ല നിവേദനം: ഒരു യെഹൂദ പുരോഹിതന്‍ നബിയുടെ അടുത്തുവന്ന് പറഞ്ഞു: പുനരുത്ഥാന നാളില്‍, അല്ലാഹു തീര്‍ച്ചയായും ആകാശങ്ങളെ ഒരു വിരലിലും ഭൂമിയെ ഒരു വിരലിലും നദികളെയും കരയേയും ഒരു വിരലിലും എല്ലാ സൃഷ്ടികളേയും ഒരു വിരലിലും വെയ്ക്കുന്നതാണ്. ശേഷം അവയെ കുലുക്കിക്കൊണ്ട് അവന്‍ പറയും: ‘ഞാനാണ് രാജാവ്, ഞാനാണ് രാജാവ്.’ അപ്പോള്‍ നബി അണപ്പല്ല് കാണുംവിധം പുഞ്ചിരിക്കുകയും “അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഭൂമി മുഴുവന്‍ അവന്‍റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്‍റെ വലതുകൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു” (സൂറാ.39:67.).” (സ്വഹീഹ് ബുഖാരി, വോള്യം 9, ബുക്ക് 93. ഹദീസ് നമ്പര്‍ 604)
യെഹൂദ പുരോഹിതന്‍ പറഞ്ഞ കാര്യങ്ങളെ കോപ്പിയടിച്ചതാണ് സൂറ.39:67 എന്ന് ഈ ഹദീസും ആ ആയത്തും വായിക്കുന്ന ചിന്താശേഷി പണയം വെച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും ബോധ്യമാകും..
വാസ്തവത്തില്‍ എന്താണ് തൗഹീദ്? തൗഹീദ് യുക്തിക്ക് നിരക്കുന്നതാണോ? ഒറ്റയാനായ ഒരു ദൈവം എന്ന ആശയം എത്രത്തോളം യുക്തിഭദ്രമാണ്? എന്നൊക്കെ നാം അന്വേഷിച്ചു പോയാല്‍ നമുക്ക് കിട്ടുന്ന ഉത്തരം മുസ്ലീങ്ങള്‍ പറയുന്ന തൗഹീദ് വെറും മണ്ടന്‍ സിദ്ധാന്തമാണ് എന്നുള്ളതാണ്. തികച്ചും ഒറ്റയായ ഒന്നും തന്നെ ഈ പ്രപഞ്ചത്തിലില്ല, എല്ലാത്തിലും ഒരു ബഹുത്വം അടങ്ങിയിട്ടുണ്ട് എന്ന് കാണാം. അല്ലാഹുവിന്‍റെ കാര്യം തന്നെ എടുത്താല്‍, അല്ലാഹുവിന് സത്തയും ഉണ്ട്, ഗുണങ്ങളും ഉണ്ട് എന്ന് മുസ്ലീങ്ങള്‍ സമ്മതിക്കുന്നു. അല്ലാഹുവിന്‍റെ സത്ത അല്ലാഹുവിന്‍റെ ഗുണമല്ല, അതുപോലെ അല്ലാഹുവിന്‍റെ ഗുണം അല്ലാഹുവിന്‍റെ സത്തയുമല്ല. രണ്ടും തികച്ചും വ്യത്യസ്തമാണ്. ഇനി, അല്ലാഹുവിന്‍റെ ഗുണം എന്ന വിഷയം എടുത്താല്‍ അല്ലാഹുവിന് ധാരാളം ഗുണങ്ങള്‍ ഉണ്ട് എന്നാണ് മുസ്ലീങ്ങള്‍ അവകാശപ്പെടുന്നത്. അതായതു ഗുണങ്ങളുടെ കാര്യത്തില്‍ ഒരു ബഹുത്വം അല്ലാഹുവിലുണ്ട്. അതുപോലെ അല്ലാഹുവും അല്ലാഹുവിന്‍റെ വചനവും രണ്ടാണെന്ന് മുസ്ലീങ്ങള്‍ പറയുന്നു. അപ്പോള്‍ത്തന്നെ അല്ലാഹുവിന്‍റെ വചനം നിത്യമായതാണ്, എന്നും നിലനില്‍ക്കുന്നതാണ് എന്നും മുസ്ലീങ്ങള്‍ അവകാശപ്പെടുന്നു. ചുരുക്കത്തില്‍, അല്ലാഹുവിന് സത്തയുണ്ട്, ഗുണങ്ങളുണ്ട്, വചനം ഉണ്ട്. ഇതൊന്നും അല്ലാഹുവല്ല, അല്ലാഹുവില്‍ നിന്ന് വ്യത്യസ്തമായതാണ്. എന്നാല്‍ നിത്യമായതുമാണ്. അതായത് അല്ലാഹുവില്‍ ബഹുത്വം ഉണ്ട് എന്നുതന്നെയാണ് ഇവര്‍ പറയുന്നത്, പക്ഷേ തങ്ങള്‍ പറയുന്നത് എന്താണെന്ന് സ്വയം മനസ്സിലാക്കാനുള്ള ബോധം ഇവര്‍ക്ക് ഇതുവരെ ആയിട്ടില്ല!
തൗഹീദ് എന്ന പദം ഖുര്‍ആനില്‍ ഇല്ല, ആ വാക്ക് പില്‍ക്കാലത്തെ പണ്ഡിതന്മാരുടെ സൃഷ്ടിയാണ്. അല്ലാഹു ഏകനാണ് എന്നുള്ള ഒറ്റ പോയിന്‍റ് മാത്രമാണ് ഇന്നത്തെ ആളുകള്‍ തൗഹീദ് ആയി കരുതുന്നത്. എന്നാല്‍ ഇസ്ലാമിന്‍റെ രണ്ടാം പ്രമാണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്വഹീഹ് ബുഖാരി പരിശോധിച്ചാല്‍, തൗഹീദ് എന്നാല്‍ ഇന്നത്തെ പണ്ഡിതന്മാര്‍ പറയുന്നവിധത്തിലുള്ളത് മാത്രമല്ല എന്ന് കാണാം. സ്വഹീഹ് ബുഖാരിയുടെ ഒമ്പതാം വോള്യം 93-മത്തെ പുസ്തകത്തിന്‍റെ തലക്കെട്ട് തൗഹീദ് എന്നാണ്. Book of Thawheed എന്ന് ഇംഗ്ലീഷ് പരിഭാഷയില്‍ കാണാം. മുസ്ലീങ്ങളുടെ തൗഹീദ് എന്താണെന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ പരിശോധിക്കേണ്ടത് ഇന്നത്തെ പണ്ഡിതന്മാര്‍ എഴുതി വിടുന്ന വാറോലകളല്ല, മറിച്ച് ഇസ്ലാമിന്‍റെ പ്രമാണ ഗ്രന്ഥങ്ങള്‍ ആണ്. സ്ഥലപരിമിതി മൂലം സ്വഹീഹ് ബുഖാരിയിലെ Book of Thawheed-ല്‍ നിന്നു മാത്രമുള്ള വിവിധതരം തൗഹീദുകളെ കുറിച്ച് നമുക്കൊന്ന് നോക്കാം. Book of Thawheed-ല്‍ ബുഖാരി ഉള്‍പ്പെടുത്തിയിരിക്കുന്ന ഹദീസുകള്‍ എല്ലാം തന്നെ തൌഹീദുമായി ബന്ധപ്പെട്ടതാണെങ്കിലും ആ തൌഹീദിനെ അംഗീകരിക്കാന്‍ ഇന്നത്തെ മുസ്ലീങ്ങളില്‍ എത്ര പേര്‍ തയ്യാറാകും എന്ന കാര്യം സംശയമാണ്. ഏതായാലും ഇന്നുള്ള മുസ്ലീങ്ങള്‍ തയ്യാറായാലും ഇല്ലെങ്കിലും ബുഖാരിയുടെ കാലം വരെയുള്ള രണ്ടര നൂറ്റാണ്ടു കാലത്തെ മുസ്ലീങ്ങളെല്ലാം മനസ്സിലാക്കിയിരുന്ന തൗഹീദ് എന്താണെന്ന് നമുക്ക് സ്വഹീഹ് ബുഖാരി, വോള്യം 9, ബുക്ക് 93 (Book of Thawheed)-ല്‍ നിന്നും ഗ്രഹിക്കാനാകും എന്നതിനാല്‍ അതില്‍ നിന്നുള്ള ചില ഹദീസുകളുടെ സഹായത്താല്‍ വിവിധതരം തൗഹീദുകള്‍ താഴെ കൊടുക്കുന്നു:
അല്ലാഹുവിന്‍റെ 99 നാമങ്ങള്‍ ഓര്‍ത്ത് വെക്കുന്നതു തൌഹീദില്‍ പെട്ടതാണ്:
Bukhari 9. 93. 489: Narrated Abu Huraira: Allah’s Apostle said, “Allah has ninety−nine Names, one−hundred less one; and he who memorized them all by heart will enter Paradise.” To count something means to know it by heart.
മുഹമ്മദ് അല്ലാഹുവിനെ കണ്ടില്ല എന്ന് വിശ്വസിക്കുന്നതും മുഹമ്മദിന് അദൃശ്യകാര്യങ്ങള്‍ അറിയില്ല എന്ന് വിശ്വസിക്കുന്നതും തൌഹീദ് ആണ്:
Bukhari 9.93. 477: Narrated Masruq: `Aisha said, “If anyone tells you that Muhammad has seen his Lord, he is a liar, for Allah says: ‘No vision can grasp Him.’ (6.103) And if anyone tells you that Muhammad has seen the Unseen, he is a liar, for Allah says: “None has the knowledge of the Unseen but Allah.”
ഗബ്രിയേല്‍ മുഹമ്മദിനോട് സംസാരിക്കുന്നതും തൌഹീദില്‍ വരുന്നതാണ്:
Bukhari 9.93. 486: Narrated `Aisha: The Prophet said, “Gabriel called me and said, ‘Allah has heard the statement of your people and what they replied to you.'”
ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് പിശാചിന്‍റെ ഉപദ്രവമുണ്ടാകാതിരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നതും തൌഹീദ് ആണ്:
Bukhari 9.93. 493: Narrated Ibn `Abbas: Allah’s Apostle said, “If anyone of you, when intending to have a sexual relation (sleep) with his wife, says: Bismillah, Allahumma jannibna ashShaitan, wa Jannib ash−Shaitana ma razaqtana, Satan would never harm that child, should it be ordained that they will have one. (Because of that sleep).
പരിശീലനം നല്‍കപ്പെട്ടതും അല്ലാഹുവിന്‍റെ നാമം ഉച്ഛരിക്കപ്പെട്ടതുമായ വേട്ടനായ്ക്കളെക്കൊണ്ട് വേട്ടയാടിയ മാംസം തിന്നുതും തൌഹീദ് ആണ്:
Bukhari 9.93.494: Narrated `Adi bin Hatim: I asked the Prophet, “I send off (for a game) my trained hunting dogs; (what is your verdict concerning the game they hunt?” He said, “If you send off your trained hunting dogs and mention the Name of Allah, then, if they catch some game, eat (thereof). And if you hit the game with a mi’rad (a hunting tool) and it wounds it, you can eat (it).
സക്കാത്ത് ആയി കിട്ടിയ മാംസത്തില്‍ അല്ലാഹുവിന്‍റെ നാമം ഉച്ഛരിച്ചു കൊണ്ട് ഭക്ഷിക്കുന്നതും തൌഹീദിന്‍റെ പരിധിയില്‍ വരുന്നതാണ്:
Bukhari 9.93.495: Narrated `Aisha: The people said to the Prophet , “O Allah’s Apostle! Here are people who have recently embraced Islam and they bring meat, and we do not know whether they had mentioned Allah’s Name while slaughtering the animals or not.” The Prophet said, “You should mention Allah’s Name and eat.”
‘അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞുകൊണ്ട് മുട്ടനാടിനെ അറുക്കുന്നതും തൌഹീദ് ആണ്:
Bukhari 9.93.496: Narrated Anas: The Prophet slaughtered two rams as sacrifice and mentioned Allah’s Name and said, “Allahu−Akbar” while slaughtering).
പിതാക്കന്മാരുടെ നാമത്തില്‍ പ്രതിജ്ഞ ചെയ്യാതെ അല്ലാഹുവിന്‍റെ നാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നതും തൌഹീദ് ആണ്:
Bukhari 9.93. 498: Narrated Ibn `Umar: The Prophet said, “Do not swear by your fathers; and whoever wants to swear should swear by Allah.”
മുഹമ്മദിന്‍റെ ശത്രുക്കളെ കൊല്ലുന്നതും തൌഹീദ് ആണ്:
Bukhari 9.93.499: Narrated Abu Huraira: Allah’s Apostle sent ten persons to bring the enemy’s secrets and Khubaib Al−Ansari was one of them. ‘Ubaidullah bin ‘Iyad told me that the daughter of Al−Harith told him that when they gathered (to kill Khubaib Al Ansari) he asked for a razor to clean his pubic region, and when they had taken him outside the sanctuary of Mecca in order to kill him, he said in verse, “I don’t care if I am killed as a Muslim, on any side (of my body) I may be killed in Allah’s Cause; for that is for the sake of Allah’s very Self; and if He will, He will bestow His Blessings upon the torn pieces of my body.” Then Ibn Al−Harith killed him, and the Prophet informed his companions of the death of those (ten men) on the very day they were killed.
സൃഷ്ടിപ്പിന് മുന്‍പ് അല്ലാഹു പുസ്തകം എഴുതി വെക്കുന്നതും തൌഹീദ് ആണ്:
Bukhari 9.93.501: Narrated Abu Huraira: The Prophet said, “When Allah created the Creation, He wrote in His Book−−and He wrote (that) about Himself, and it is placed with Him on the Throne−−’Verily My Mercy overcomes My Anger.'”
Bukhari 9.93.643: Narrated Abu Huraira: I heard Allah’s Apostle saying, “Before Allah created the creations, He wrote a Book (wherein He has written): My Mercy has preceded my Anger.” and that (Book) is written with Him over the Throne.”
ദജ്ജാലിനെക്കുറിച്ചു മുന്നറിയിപ്പ് കൊടുക്കുന്നതും തൌഹീദാണ്:
Bukhari 9.93. 505: Narrated Anas: The Prophet said, “Allah did not send any prophet but that he warned his nation of the one−eyed liar (Ad−Dajjal). He is one−eyed while your Lord is not one−eyed, The word ‘Kafir’ (unbeliever) is written between his two eyes.”
യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന സ്ത്രീകളുമായി ലൈംഗിക വേഴ്ച നടത്തി ശുക്ലം പുറത്തൊഴിച്ചു കളയുന്നതും തൌഹീദ് തന്നെയാണ്:
Bukhari 9.93.506: Narrated Abu Sa`id Al−Khudri: That during the battle with Bani Al−Mustaliq they (Muslims) captured some females and intended to have sexual relation with them without impregnating them. So they asked the Prophet about coitus interrupt us. The Prophet said, “It is better that you should not do it, for Allah has written whom He is going to create till the Day of Resurrection.” Qaza’a said, “I heard Abu Sa`id saying that the Prophet said, ‘No soul is ordained to be created but Allah will create it.”
ഖുര്‍ആനില്‍ നിന്നു വല്ലതും കിട്ടുന്നതും തൌഹീദ് ആണത്രേ:
Bukhari 9.93. 513: Narrated Sahl bin Sa`d: The Prophet said to a man, “Have yougot anything of the Qur’an?” The man said, “Yes, such−and−such Sura, and such−and−such Sura,” naming the Suras.
വളര്‍ത്തുമകന്‍റെ ഭാര്യയെ മൊഴി ചൊല്ലിച്ചിട്ടു മുഹമ്മദിന് കെട്ടിച്ചു കൊടുത്തതും തൌഹീദിന്‍റെ ഗണത്തില്‍ തന്നെ വരും:
Bukhari 9.93.516: Narrated Anas: Zaid bin Haritha came to the Prophet complaining about his wife. The Prophet kept on saying (to him), “Be afraid of Allah and keep your wife.” Aisha said, “If Allah’s Apostle were to conceal anything (of the Qur’an he would have concealed this Verse.” Zainab used to boast before the wives of the Prophet and used to say, “You were given in marriage by your families, while I was married (to the Prophet) by Allah from over seven Heavens.” And Thabit recited, “The Verse:−− ‘But (O Muhammad) you did hide in your heart that which Allah was about to make manifest, you did fear the people,’ (33.37) was revealed in connection with Zainab and Zaid bin Haritha.”
അല്ലാഹുവാണ് തന്നെ പ്രവാചകന് വിവാഹം കഴിച്ചു കൊടുത്തത് എന്ന് പ്രവാചകന്‍റെ വളര്‍ത്തുമകന്‍റെ മുന്‍ ഭാര്യ പ്രവാചകന്‍റെ മറ്റു ഭാര്യമാരോടു അഹങ്കരിച്ച് പറയുന്നതും തൌഹീദ് തന്നെ:
Bukhari 9.93.517: Narrated Anas bin Malik: The Verse of Al−Hijab (veiling of women) was revealed in connection with Zainab bint Jahsh. (On the day of her marriage with him) the Prophet gave a wedding banquet with bread and meat; and she used to boast before other wives of the Prophet and used to say, “Allah married me (to the Prophet in the Heavens.”
അല്ലാഹു സിംഹാസനത്തില്‍ എഴുതുന്നതും തൌഹീദ് ആണ്:
Bukhari 9.93.518: Narrated Abu Huraira: The Prophet said, “When Allah had finished His creation, He wrote over his Throne: ‘My Mercy preceded My Anger.’
സൂര്യന്‍ അസ്തമിച്ചതിനു ശേഷം അല്ലാഹുവിന്‍റെ സിംഹാസനത്തിന്‍റെ മുന്നില്‍ പോയി സുജൂദ് ചെയ്യുന്നതും പിറ്റേ ദിവസം ഉദിക്കാന്‍ വേണ്ടി അനുവാദം ചോദിക്കുന്നതും തൌഹീദ് തന്നെ:
Bukhari 9.93.520: Narrated Abu Dharr: I entered the mosque while Allah’s Apostle was sitting there. When the sun had set, the Prophet said, “O Abu Dharr! Do you know where this (sun) goes?” I said, “Allah and His Apostle know best.” He said, “It goes and asks permission to prostrate, and it is allowed, and (one day) it, as if being ordered to return whence it came, then it will rise from the west.” Then the Prophet recited, “That: “And the sun runs on its fixed course (for a term decreed),” (36.38) as it is recited by `Abdullah.
മറ്റാരുടെയും കൈവശമില്ലാത്ത ഖുര്‍ആന്‍ ഭാഗങ്ങള്‍ ശേഖരിക്കുന്നതും തൌഹീദില്‍ പെടും:
Bukhari 9.93.521: Narrated Zaid bin Thabit: Abu Bakr sent for me, so I collected the Qur’an till I found the last part of Surat−at−Tauba with Abi Khuza`ima Al−Ansari and did not find it with anybody else. (The Verses are): −− ‘Verily, there has come to you an Apostle (Muhammad) from amongst yourselves..(till the end of Surat Bara’a) (i.e., at−Tauba).’ (9.128−129)
പുനരുത്ഥാനനാളില്‍ ജനങ്ങളെല്ലാം അബോധാവസ്ഥയിലാകുമ്പോള്‍ മൂസാ നബി സിംഹാസനത്തിന്‍റെ തൂണുകളിലൊന്നില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നതും തൌഹീദിന്‍റെ ഭാഗമാണ്:
Bukhari 9.93.524: Narrated Abu Sa`id Al−Khudri: The Prophet said, “The people will fall unconscious on the Day of Resurrection, then suddenly I will see Moses holding one of the pillars of the Throne.” Abu Huraira said: The Prophet said, “I will be the first person to be resurrected and will see Moses holding the Throne.”
അല്ലാഹു മലക്കുകളെ വിട്ട് ഭൂമിയിലുള്ള തന്‍റെ അടിമകളുടെ കാര്യാദികള്‍ അന്വേഷിച്ചറിയുന്നതും തൌഹീദില്‍ ഉള്‍പ്പെടും:
Bukhari 9.93.525.1: Narrated Abu Huraira: Allah’s Apostle said, “(A group of) angels stay with you at night and (another group of) angels by daytime, and both groups gather at the time of the `Asr and Fajr prayers. Then those angels who have stayed with you overnight, ascend (to Heaven) and Allah asks them (about you) −−−− and He knows everything about you. “In what state did you leave My slaves?’ The angels reply, ‘When we left them, they were praying, and when we reached them they were praying.’
കൊള്ളമുതല്‍ പങ്ക് വെക്കുമ്പോള്‍ മുഹമ്മദ് എന്തെങ്കിലും അന്യായം കാണിച്ചാല്‍ അത് ചോദ്യം ചെയ്യുന്നവരെ കപടവിശ്വാസികള്‍ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നതും ഈ പറഞ്ഞ തൗഹീദ് തന്നെയാണ്:
Bukhari 9.93.527: Narrated Abu Sa`id Al−Khudri: When `Ali was in Yemen, he sent some gold in its ore to the Prophet. The Prophet distributed it among Al−Aqra’ bin H`Abis Al−Hanzali who belonged to Bani Mujashi, ‘Uyaina bin Badr Al−Fazari, ‘Alqama bin ‘Ulatha Al−`Amiri, who belonged to the Bani Kilab tribe and Zaid AI−Khail at−Ta’i who belonged to Bani Nabhan. So the Quraish and the Ansar became angry and said, “He gives to the chiefs of Najd and leaves us!” The Prophet said, “I just wanted to attract and unite their hearts (make them firm in Islam).” Then there came a man with sunken eyes, bulging forehead, thick beard, fat raised cheeks, and clean−shaven head, and said, “O Muhammad! Be afraid of Allah! ” The Prophet said, “Who would obey Allah if I disobeyed Him? (Allah). He trusts me over the people of the earth, but you do not trust me?” A man from the people (present then), who, I think, was Khalid bin Al−Walid, asked for permission to kill him, but the Prophet prevented him. When the man went away, the Prophet said, “Out of the offspring of this man, there will be people who will recite the Qur’an but it will not go beyond their throats, and they will go out of Islam as an arrow goes out through the game, and they will kill the Muslims and leave the idolators. Should I live till they appear, I would kill them as the Killing of the nation of ‘Ad.”
സൂര്യന്‍ അല്ലാഹുവിന്‍റെ സിംഹാസനത്തിനടിയിലേക്ക് ഓടുന്നതും തൌഹീദിന്‍റെ ഭാഗമാണ്:
Bukhari 9.93.528: Narrated Abu Dharr: I asked the Prophet regarding the Verse:−−’And the sun runs on its fixed course for a term decreed for it.’ (36.28) He said, “Its fixed course is underneath Allah’s Throne.”
സ്വന്തം കണ്ണുകൊണ്ട് അല്ലാഹുവിനെ നേരിട്ട് കാണുന്നതും തൗഹീദ് തന്നെ:
Bukhari 9.93.530: Narrated Jarir bin `Abdullah: The Prophet said, “You will definitely see your Lord with your own eyes.”
ജിഹാദില്‍ പങ്കെടുക്കുന്നതും തൗഹീദ് ആണ്:
Bukhari 9.93.621: Narrated Al−Mughira: Our Prophet has informed us our Lord’s Message that whoever of us is martyred, will go to Paradise.
Bukhari 9.93.549: Narrated Abu Huraira: Allah’s Apostle said, “Allah guarantees to the person who carries out Jihad for His Cause and nothing compelled him to go out but the Jihad in His Cause, and belief in His Words, that He will either admit him into Paradise or return him with his reward or the booty he has earned to his residence from where he went out.”
ഒരാള്‍ ഇസ്ലാം ഉപേക്ഷിച്ചാല്‍ അവനെ അല്ലാഹു നശിപ്പിക്കുന്നതും തൗഹീദ് ആണ്:
Bukhari 9.93. 553: Narrated Ibn `Abbas: The Prophet stood before Musailama (the liar) who was sitting with his companions then, and said to him, “If you ask me for this piece (of palm−leaf stalk), even then I would not give it to you. You cannot avoid what Allah has ordained for you, and if you turn away from Islam, Allah will surely ruin you! ”
ദജ്ജാല്‍ മദീനയിലേക്ക് വരുമ്പോള്‍ മലക്കുകള്‍ മദീനയെ കാത്തുകൊണ്ടിരിക്കുന്നതും തൌഹീദില്‍ പെട്ടതാണ്:
Bukhari 9.93.565: Narrated Anas bin Malik: Allah’s Apostle said, “Ad−Dajjal will come to Medina and find the angels guarding it. If Allah will, neither Ad−Dajjal nor plague will be able to come near it.”
പുനരുത്ഥാന നാളില്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി മുഹമ്മദ് മധ്യസ്ഥം വഹിക്കുന്നതും തൗഹീദ് തന്നെയാണ്:
Bukhari 9.93.566: Narrated Abu Huraira: Allah’s Apostle said, “For every Prophet there is one invocation which is definitely fulfilled by Allah, and I wish, if Allah will, to keep my that (special) invocation as to be the intercession for my followers on the Day of Resurrection.”
ആയിശ മുഹമ്മദിന്‍റെ ആദ്യഭാര്യ ഖദീജയോടു അസൂയപ്പെടുന്നതും അല്ലാഹു ഖദീജക്ക് വേണ്ടി സുബര്‍ക്കത്തില്‍ കൊട്ടരമുണ്ടാക്കുന്നതും തൗഹീദ് തന്നെ:
Bukhari 9.93.576: Narrated `Aisha: I never felt so jealous of any woman as I felt of Khadija, for Allah ordered him (the Prophet ) to give Khadija the glad tidings of a palace in Paradise (for her).
അല്ലാഹു ഒരുത്തനെ സ്നേഹിച്ചാല്‍ സുബര്‍ക്കത്തിലുള്ള എല്ലാവരും അവനെ സ്നേഹിക്കുന്നതും തൌഹീദ് ആണ്:
Bukhari 9.93.577: Narrated Abu Huraira: Allah’s Apostle said, “If Allah loves a person, He calls Gabriel, saying, ‘Allah loves so and so, O Gabriel love him’ So Gabriel would love him and then would make an announcement in the Heavens: ‘Allah has loved so and−so therefore you should love him also.’ So all the dwellers of the Heavens would love him, and then he is granted the pleasure of the people on the earth.”
ഒരുത്തന്‍ മോഷ്ടിചാലും വ്യഭിചാരം ചെയ്താലും കൊലപാതകം നടത്തിയാലും ശരി, ‘അല്ലാഹു ഏകന്‍’ എന്ന് വിശ്വസിച്ചു കൊണ്ട് മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും എന്ന് വിശ്വസിക്കുന്നതും തൗഹീദ് ആണ്:
Bukhari 9.93.579: Narrated Abu Dharr: The Prophet said, Gabriel came to me and gave me the glad tidings that anyone who died without worshipping anything besides Allah, would enter Paradise. I asked (Gabriel), ‘Even if he committed theft, and even if he committed illegal sexual intercourse?’ He said, ‘(Yes), even if he committed theft, and even if he Committed illegal sexual intercourse.”
ആദമിന്‍റെ സന്തതികള്‍ തന്നെ ദ്രോഹിക്കുന്നു എന്ന് പറഞ്ഞ് അല്ലാഹു പരിദേവനം ചെയ്യുന്നതും തൗഹീദ് തന്നെയാണ്:
Bukhari 9.93.583: Narrated Abu Huraira: The Prophet said, “Allah said: “The son of Adam hurts Me by abusing Time, for I am Time; in My Hands are all things and I cause the revolution of night and day.’ ”
പുനരുത്ഥാന നാളില്‍ മുസ്ലീങ്ങള്‍ ഒന്നാമതായിരിക്കും എന്ന് വിശ്വസിച്ചു കൊണ്ട് ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും തൗഹീദ് ആണ്:
Bukhari 9.93.587: Narrated Abu Huraira: Allah’s Apostle said, “We (Muslims) are the last (to come) but will be the foremost on the Day of Resurrection.” The narrators of this Hadith said: Allah said (to man), ‘Spend (in charity), for then I will compensate you (generously).’ ”
വ്യഭിചാരാരോപണം ഉന്നയിക്കപ്പെട്ട ആയിശക്ക് നേരെ സാക്ഷി പറഞ്ഞവരെ കുറ്റപ്പെടുത്തിക്കൊണ്ട് അല്ലാഹു ആയത്ത് അവതരിപ്പിക്കുന്നതും തൌഹീദില്‍ ഉള്‍പ്പെട്ടതാണ്:
Bukhari 9.93.591: Narrated `Urwa bin Az−Zubair: Sa`id bin Al−Musaiyab, ‘Alqama bin Waqqas and ‘Ubaidullah bin `Abdullah regarding the narrating of the forged statement against `Aisha, the wife of the Prophet, when the slanderers said what they said and Allah revealed her innocence. `Aisha said, “But by Allah, I did not think that Allah, (to confirm my innocence), would reveal Divine Inspiration which would be recited, for I consider myself too unimportant to be talked about by Allah through Divine Inspiration revealed for recitation, but I hoped that Allah’s Apostle might have a dream in which Allah would reveal my innocence. So Allah revealed:−− ‘Verily! Those who spread the slander are a gang among you…’ (The ten Verses in Surat−an−Nur) (24.11−20)
ആദമിനെ സൃഷ്ടിക്കുന്നതിനു മുന്‍പേ ആദമിനോട് പാപം ചെയ്യാന്‍ അല്ലാഹു കല്‍പ്പിച്ചിരുന്നു എന്ന് വിശ്വസിക്കുന്നതും തൗഹീദ് ആണ്:
Bukhari 9.93.606: Narrated Abu Huraira: The Prophet said, “Adam and Moses debated with each other and Moses said, ‘You are Adam who turned out your offspring from Paradise.’ Adam said, “You are Moses whom Allah chose for His Message and for His direct talk, yet you blame me for a matter which had been ordained for me even before my creation?’ Thus Adam overcame Moses.”
സ്വര്‍ഗ്ഗത്തില്‍ കൃഷി ചെയ്യാന്‍ വേണ്ടി അല്ലാഹുവിനോട് അനുവാദം ചോദിക്കലും കൃഷി ചെയ്യലും തൗഹീദ് ആണ്:
Bukhari 9.93.610: Narrated Abu Huraira: Once the Prophet was preaching while a bedouin was sitting there. The Prophet said, “A man from among the people of Paradise will request Allah to allow him to cultivate the land Allah will say to him, ‘Haven’t you got whatever you desire?’ He will reply, ‘yes, but I like to cultivate the land (Allah will permit him and) he will sow the seeds, and within seconds the plants will grow and ripen and (the yield) will be harvested and piled in heaps like mountains. On that Allah will say (to him), “Take, here you are, O son of Adam, for nothing satisfies you.’ “On that the bedouin said, “O Allah’s Apostle! Such man must be either from Quraish or from Ansar, for they are farmers while we are not.” On that Allah’s Apostle smiled.
മുഹമ്മദിന്‍റെ ഇഷ്ടപ്പടി സ്വത്തുക്കള്‍ പങ്ക് വെക്കുന്നതും തൗഹീദ് തന്നെ:
Bukhari 9.93.626: Narrated Al−Hasan: `Amr bin Taghlib said, “Some property was given to the Prophet and he gave it to some people and withheld it from some others. Then he came to know that they (the latter) were dissatisfied. So the Prophet said, ‘I give to one man and leave (do not give) another, and the one to whom I do not give is dearer to me than the one to whom I give. I give to some people because of the impatience and discontent present in their hearts, and leave other people because of the content and goodness Allah has bestowed on them, and one of them is `Amr bin Taghlib.” `Amr bin Taghlib said, “The sentence which Allah’s Apostle said in my favor is dearer to me than the possession of nice red camels.”
ഏതെങ്കിലും നഗരം പിടിച്ചെടുക്കുമ്പോള്‍ സൂറാ 48 ഓതുന്നത് തൌഹീദില്‍ പെടും:
Bukhari 9.93.631: Narrated Shu`ba: Mu’awiya bin Qurra reported that `Abdullah bin Al−Maghaffal Al−Muzani said, “I saw Allah’s Apostle on the day of the Conquest of Mecca, riding his she−camel and reciting Surat−al−Fath (48) or part of Surat−al−Fath. He recited it in a vibrating and pleasant voice. Then Mu’awiya recited as `Abdullah bin Mughaffal had done and said, “Were I not afraid that the people would crowd around me, I would surely recite in a vibrating pleasant voice as Ibn Mughaffal did, imitating the Prophet.” I asked Muawiya, “How did he recite in that tone?” He said thrice, “A, A , A.”
നല്ല മധുരമായ ശബ്ദത്തില്‍, ഈണത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അല്ലാഹു അത് ശ്രദ്ധിച്ചു കേള്‍ക്കുന്നതും തൗഹീദ് ആണ്:
Bukhari 9.93.634: Narrated Abu Huraira: that he heard the Prophet saying, “Allah does not listen to anything as He listens to the recitation of the Qur’an by a Prophet who recites it in attractive audible sweet sounding voice.”
ഭാര്യമാര്‍ക്ക് ആര്‍ത്തവം ഉള്ളപ്പോള്‍ അവരുടെ മടിയില്‍ തലവെച്ചു കിടന്നു ഖുര്‍ആന്‍ ഓതുന്നതും തൌഹീദ് തന്നെയാണ്:
Bukhari 9.93.639: Narrated `Aisha: The Prophet used to recite the Qur’an with his head in my lap while I used to be in my periods (having menses).
അല്ലാഹുവിന്‍റെ പേരില്‍ ഒരു ശപഥം എടുത്തതിന് ശേഷം അതിനേക്കാള്‍ നല്ലത് കണ്ടാല്‍ ആ ശപഥം ലംഘിക്കുന്നതും ലംഘിച്ചതിന് പരിഹാരം ചെയ്യുന്നതും തൌഹീദില്‍ പെടുന്നതാണ്:
Bukhari 9.93.644: Narrated Zahdam: There were good relations and brotherhood between this tribe of Jurm and the Ash`ariyyin. Once, while we were sitting with Abu Musa Al−Ash`ari, there was brought to him a meal which contained chicken meat, and there was sitting beside him, a man from the tribe of Bani Taimul−lah who looked like one of the Mawali. Abu Musa invited the man to eat but the man said, “I have seen chicken eating some dirty things, and I have taken an oath not to eat chicken.” Abu Musa said to him, “Come along, let me tell you something in this regard. Once I went to the Prophet with a few men from Ash`ariyyin and we asked him for mounts. The Prophet said, By Allah, I will not mount you on anything; besides I do not have anything to mount you on.’ Then a few camels from the war booty were brought to the Prophet, and he asked about us, saying, ‘Where are the group of Ash`ariyyin?’ So he ordered for five fat camels to be given to us and then we set out. We said, ‘What have we done? Allah’s Apostle took an oath that he would not give us anything to ride and that he had nothing for us to ride, yet he provided us with mounts. We made Allah’s Apostle forget his oath! By Allah, we will never be successful.’ So we returned to him and reminded him of his oath. He said, ‘I have not provided you with the mount, but Allah has done so. By Allah, I may take an oath to do something, but on finding something else which is better, I do that which is better and make the expiation for my oath.’ ”
പടം വരയ്ക്കുന്നവരെ അന്ത്യനാളില്‍ ശിക്ഷിക്കുന്നതും പടത്തില്‍ വരച്ചിരിക്കുന്ന സാധനത്തിനെ അല്ലാഹു ജീവിപ്പിക്കുന്നതും തൗഹീദ് ആണ്:
Bukhari 9.93.646: Narrated Aisha: Allah’s Apostle said, “The painter of these pictures will be punished on the Day of Resurrection, and it will be said to them, Make alive what you have created.’ ”
Bukhari 9.93.647: Narrated Ibn `Umar: The Prophet said, “The painters of these pictures will be punished on the Day of Resurrection, and it will be said to them, ‘Make alive what you have created.”
സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ ജിന്നുകള്‍ കട്ടുകൊണ്ടു വന്ന് ജോത്സ്യന്മാര്‍ക്ക് കൊടുക്കുന്നതും അവരതില്‍ നൂറായിരം നുണകള്‍ കൂട്ടിച്ചേര്‍ത്ത് ജനങ്ങളോട് പറയുന്നതും തൌഹീദില്‍ ഉള്‍പ്പെടുന്നതാണ്:
Bukhari 9.93.650: Narrated `Aisha: Some people asked the Prophet regarding the soothsayers. He said, “They are nothing.” They said, “O Allah’s Apostle! Some of their talks come true.” The Prophet said, “That word which happens to be true is what a Jinn snatches away by stealth (from the Heaven) and pours it in the ears of his friend (the foreteller) with a sound like the cackling of a hen. The soothsayers then mix with that word, one hundred lies.”
ഇങ്ങനെ തൗഹീദുകള്‍ വിവിധ തരത്തില്‍ ഉള്ളതുകൊണ്ടാണ് തൌഹീദിന്‍റെ കാര്യത്തില്‍ ഇന്നും മുസ്ലീങ്ങള്‍ തമ്മിലുള്ള അടി നില്‍ക്കാത്തത്. ഓരോ ഇസ്ലാമിക വിഭാഗവും ശപിച്ചുകൊണ്ടും ഭര്‍ത്സിച്ചു കൊണ്ടും പരിഹസിച്ചു കൊണ്ടും തൌഹീദിന്‍റെ പേരില്‍ അന്യോന്യം ചീത്ത വിളിക്കുന്നതിനു പ്രധാന കാരണം, തങ്ങള്‍ പറയുന്ന തൗഹീദ് മാത്രമാണ് ശരി എന്നുള്ള മിഥ്യാധാരണയിലാണ്. ആദ്യകാല മുസ്ലീങ്ങള്‍ വിശ്വസിച്ചിരുന്നത് പോലെ വിവിധ തരം തൗഹീദുകള്‍ ഉണ്ടെന്ന് അവര്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ അന്നേരം തീരാനുള്ളതെയുള്ളൂ ഈ പ്രശ്നം. പക്ഷേ അതംഗീകരിച്ചാല്‍, അതോടെ ഇതുവരെ കെട്ടിപ്പൊക്കി കൊണ്ടുവന്നതെല്ലാം തകര്‍ന്നു തവിടു പൊടിയാകും എന്ന തിരിച്ചറിവ് അവര്‍ക്കുള്ളത് കൊണ്ട് ഒരിക്കലും അവര്‍ അതിനെ അംഗീകരിക്കാന്‍ തയ്യാറാവുകയില്ല. ഇത് ഞങ്ങളുടെ പ്രമാണമാണെന്ന് പറയുകയും അപ്പോള്‍ത്തന്നെ ആ പ്രമാണത്തെ അമ്ഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ലോകത്തിലെ ഒരേയൊരു വിഭാഗം ഇവര്‍ മാത്രമാണ്.
(NB: ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ വെച്ച് പ്രമുഖ ഇസ്ലാമിക പ്രഭാഷകനായ ശ്രീ.മുഹമ്മദ് ഈസയ്ക്ക് എന്താണ് തൌഹീദ് എന്നും ഇസ്ലാമിലെ വിവധതരം തൗഹീദുകളെ കുറിച്ചും ഈ ഹദീസുകള്‍ വെച്ച് ഞങ്ങള്‍ ക്ലാസ് എടുത്തു കൊണ്ടിരുന്നപ്പോള്‍ (മുഹമ്മദ് ഈസ പുത്തന്‍ മുസല്‍മാനായത് കാരണം ഇസ്ലാമിനെ കുറിച്ച് ശരിക്കും പഠിച്ചു വരുന്നതേയുള്ളൂ എന്നാണ് ഞങ്ങളോട് പറഞ്ഞത്. അതുകൊണ്ടാണ് അദ്ദേഹത്തിന് തൗഹീദിനെ കുറിച്ച് ഞങ്ങള്‍ ക്ലാസ് എടുത്തത്) ഒരു ഇസ്ലാം നാമധാരി എന്‍റെ അപ്പന് വിളിച്ചു കൊണ്ട് പറയുകയുണ്ടായി, ‘ഇതൊന്നും തൌഹീദ് അല്ല’ എന്ന്. ‘അയ്യപ്പന്‍ എവിടെ നിന്നാണ് തൗഹീദിനെ കുറിച്ച് പഠിച്ചത്’ എന്നും അയാള്‍ എന്നോട് ചോദിച്ചു. “നീ എന്നു മുതലാണ് ഇസ്ലാമിന്‍റെ രണ്ടാം പ്രമാണം രേഖയാക്കിയ ഇമാം ബുഖാരിയേക്കാള്‍ വലിയ പുള്ളിയായത്? ഇസ്ലാമിന്‍റെ രണ്ടാം പ്രമാണം രേഖപ്പെടുത്തി വെക്കുമ്പോള്‍, Book of Thawheed എന്ന തലക്കെട്ട് കൊടുത്തിട്ട് ബുഖാരി അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹദീസുകള്‍ തൗഹീദിനെ കുറിച്ചുള്ളതല്ല, പിള്ളേര് കഞ്ഞീം കുഞ്ഞീം വെച്ച് കളിക്കുന്ന ഹദീസുകള്‍ ആണെന്നാണോ നീ പറയുന്നത്? പ്രമാണം അനുസരിച്ച് നടക്കുന്നവന്‍ പ്രമാണം രേഖപ്പെടുത്തിയവന് തെറ്റ് പറ്റിയെന്ന് പറഞ്ഞാല്‍ ആരാണ് അതിന് വില കൊടുക്കുന്നത്?” എന്ന് തിരിച്ചു ചോദിച്ചതോടെ കുറെ മണിക്കൂറുകള്‍ അവന്‍റെ പൊടി പോലും കണ്ടില്ല എന്ന് സാന്ദര്‍ഭികമായി ഓര്‍മ്മിപ്പിക്കുകയാണ്. അതുകൊണ്ട് മുകളിലെ ഹദീസുകള്‍ ഒന്നും തൗഹീദിനെ സംബന്ധിച്ചുള്ളതല്ല എന്നാരെങ്കിലുംഇവിടെ വന്ന് കമന്‍റ് ഇടുന്നതിന് മുന്‍പ്, Book of Thawheed എന്ന് പുസ്തകത്തിന് തലക്കെട്ട് കൊടുത്തിട്ട് എന്തുകൊണ്ടാണ് തൗഹീദുമായി യാതൊരു ബന്ധവുമില്ലാത്ത ഹദീസുകള്‍ ഇമാം ബുഖാരി ആ തലക്കെട്ടുള്ള പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് എന്ന കാര്യം ആദ്യം തന്നെ വിശദീകരിക്കണം. അത് വിശദീകരിച്ചിട്ട് മതി, ഈ ഹദീസുകള്‍ തൗഹീദിനെ കുറിച്ചുള്ളതല്ല എന്ന് പറഞ്ഞ് എന്‍റെ നേരെ കുതിര കേറാന്‍ വരുന്നത്.)
തൌഹീദിന്‍റെ പേരിലുള്ള മുസ്ലീങ്ങളുടെ തമ്മിലടി കാണാന്‍ താഴെയുള്ള ലിങ്കുകള്‍ ഓപ്പണ്‍ ചെയ്തു നോക്കുക:
മുജാഹിദുകള്‍ തമ്മിലടിച്ചു, തൌഹീദില്‍ തര്‍ക്കം: https://www.youtube.com/watch?v=PHUkklCHn8s
മുജാഹിദുകള്‍ തമ്മിലടിച്ചു, തൌഹീദില്‍ തര്‍ക്കം 3:
ബാലുശ്ശേരി അക്ബറിനെതിരെ: https://www.youtube.com/watch?v=Fg8uX6XlprE
ഹജ്ജിന് പോകുന്നവര്‍ മുശ്രിക്ക്: https://youtu.be/s4YWRTULPYk
തൌഹീദില്‍ ജിന്നുകളുടെ വിളയാട്ടം: https://www.youtube.com/watch?v=ut5aXLDm71w
3 Comments on “ഇസ്ലാമിലെ വിവിധ തരം തൗഹീദുകള്‍”
അപ്പൊ ഇതാണ് ലത്? വളരെ നന്നായിട്ടുണ്ട് അനിൽ bro ദൈവം ധാരാളമായ് പിന്നെയും പ്രേയോജനപ്പെടുതട്ടെ
ബ്രദർ അനിൽ,താങ്കളുടെ ആഴമേറിയ അറിവ് പരിശുദ്ധ ആത്മാവ് വെളിവാക്കുന്നതാണ്.എന്തായാലും ക്രിസ്തിയാനികൾക്കും മുസ്ലിംകൾക്കും ഇസ്‌ലാമിക,ബൈബിൾ വിഷയങ്ങളിൽ അറിവ് ലഭിക്കുന്നതിനു ഈ വെബ്സൈറ്റ് പ്രയോജനപെടുതാമല്ലോ?അഭിനന്ദനങൾ
ഇസ്ലാംമതം അവർ പറയുന്നതുപോലെ ഏകദൈവവിശ്വാസമല്ല. ഇസ്ലാമിന്റെ ആധികാരിക നിർവചനം അനുസരിച്ച് തൗഹീദിൽ രണ്ടു പേരുണ്ട്. തൗഹീദ് പൂര്‍ണമാകാന്‍ നബി(സ)യെ അംഗീകരിക്കണം: പൊന്മള
തൗഹീദ് പൂര്‍ണമാകാം അല്ലാഹുവിനെ മാത്രം വിശ്വസിച്ചാല്‍ പോര. അങ്ങിനെയെങ്കില്‍ ഗ്രീക്ക് തത്വചിന്തകന്മാര്‍ മുസ്ലിംകളാണെന്ന് പറയേണ്ടിവരും. അവര്‍ പ്രപഞ്ചസൃഷ്ടിപ്പിന് പിന്നില്‍ ഒരു ശക്തിയുണ്ടെന്ന് അടിയുറച്ച് വിശ്വസിച്ചവരായിരുന്നു. എന്നാല്‍ കലിമത്തുത്തൗഹീദിന്റെ രണ്ടാം ഭാഗമായ മുഹമ്മദ് നബിയെക്കൊണ്ടുള്ള വിശ്വാസം അവര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ മുസ്ലിംകളാണെന്ന് പറയാനുമാകില്ല. റസൂലിനെ വിശ്വസിക്കാതെ തൗഹീദ് പൂര്‍ണമല്ലെന്നും പൊന്മള പറഞ്ഞു.