മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-3)
ഒരു മുസ്ലീമിന് ഒരേ സമയം പരമാവധി നാല് പേരെ മാത്രമേ ഭാര്യയാക്കി വെക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുള്ളൂ. അവര്‍ക്കിടയില്‍ നീതി പാലിക്കുകയും എല്ലാവരേയും തുല്യമായി പരിഗണിക്കുകയും വേണം എന്ന് വ്യക്തമായിത്തന്നെ ഖുര്‍ആനില്‍ മലക്ക് പറഞ്ഞിട്ടുമുണ്ട്:
‘അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്.’ (സൂറാ.4:3)
എന്നാല്‍ മുഹമ്മദ് നാലിലധികം സ്ത്രീകളെ വിവാഹം കഴിക്കുകയും അവര്‍ക്കിടയില്‍ നീതി പാലിക്കാതിരിക്കുകയും ചെയ്തിരുന്നു. സ്വഹീഹ് മുസ്ലീമില്‍ നിന്നു നോക്കാം:
അത്വാഅ് നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്‍റെ കൂടെ നബിയുടെ പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു. അപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്. അവരുടെ മയ്യിത്ത് കട്ടില്‍ നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം. നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.’
അത്വാഅ് പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്‍റെ മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ് നമ്പര്‍ 51 (1465).
ഇവിടേയും മുഹമ്മദ് ഖുര്‍ആനിലെ കല്പനയെ ലംഘിച്ചിരിക്കുകയാണ്. ഭാര്യമാര്‍ക്കിടയില്‍ തുല്യ നീതി പുലര്‍ത്തണം എന്ന ഖുര്‍ആന്‍ വചനം അദ്ദേഹം പാലിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാം.
ഖുര്‍ആനിന് മാത്രമല്ല, തന്‍റെ തന്നെ വചനങ്ങള്‍ക്കെതിരായും മുഹമ്മദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹദീസുകളില്‍ നിന്നും നോക്കാം:
അബാന്‍ നിവേദനം: ഉസ്മാനു ബ്നു അഫ്ഫാന്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: റസൂല്‍ പറഞ്ഞു: ‘ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്.’
(ഉമര്‍ ബ്നു അബ്ദുള്ളാ, ത്വല്‍ഹത്ത് ബ്നു ഉമറിനു ശൈബത്ത് ബ്നു ജുബൈറിന്‍റെ മകളെ വിവാഹം കഴിപ്പിക്കാനുദ്ദേശിക്കുകയും`അതില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു അബാനു ബ്നു ഉസ്മാനിന്‍റെ അടുത്തേക്ക് ആളെ അയക്കുകയും ചെയ്തു. അപ്പോഴാണ് അബാന്‍ മുകളില്‍ പറഞ്ഞത് പ്രകാരം പറഞ്ഞത്. കാരണം, അദ്ദേഹം ആ സമയത്ത് ഹജ്ജ് സംഘത്തിന്‍റെ അമീറായിരുന്നു-വിവ.) (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 41(1409)
ഇത് വായിക്കുമ്പോള്‍ നമുക്ക് എന്താണു പിടികിട്ടുന്നത്? ‘ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്.’ എന്ന് പറഞ്ഞാല്‍ ഇഹ്‌റാമില്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഇതൊന്നും ചെയ്യരുത് എന്ന് തന്നെയല്ലേ? എന്നാല്‍ മുഹമ്മദ് എന്താണ് ചെയ്തത് എന്ന് താഴെയുള്ള ഹദീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:
‘അബൂശഅ്സാഅ് നിവേദനം: ഇബ്നു അബ്ബാസ് അദ്ദേഹത്തോട് പറഞ്ഞു: ‘നബി ഇഹ്‌റാമില്‍ പ്രവേശിച്ചവനായിരിക്കെ മൈനൂനയെ വിവാഹം കഴിച്ചു’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 46(1410) .
അതായത് പെണ്ണിന്‍റെ കാര്യമാണെങ്കില്‍ അല്ലാഹുവിന്‍റെ വാക്കായാലും തന്‍റെ സ്വന്തം വാക്കായാലും മുഹമ്മദിന് പുല്ലു വില എന്നല്ലേ ഇതില്‍ നിന്ന് നിഷ്പക്ഷനായ ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുക? (തുടരും…)
2 Comments on “മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-3)”
Kuttappeduthunnathalla bro…. Sathyam paratunnathaanu
മുസ്ലീമിന് നാല് പെണ്ണുങ്ങളെ വരെ കെട്ടാം. മുഹമ്മദ്ബിയോ? 9 ഭാര്യമാരെന്ന് ഒരിടത്ത് പറയുന്നു. 11 എന്ന് മററു ചിലയിടത്ത് പറയുന്നു. ഇഷ്ടാനുസരണം വെപ്പാട്ടികളും. മുസ്ലിങ്ങളക്കിടയിലെ ഒരു വിഭാഗം പരിഹസിക്കുന്നത് 6 വയസ്സുകാരി ഐഷയെ ചേർത്ത് 11 1/2 ഭാര്യമാർ എന്ന് പറയുന്നു.