മുഹമ്മദ് ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി (ഭാഗം-6)
അനില്‍കുമാര്‍ വി അയ്യപ്പന്‍
മുഹമ്മദ് ചെയ്ത ദുഷ്കൃത്യങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി മുഹമ്മദ് ഈസാ എഴുതിയിരിക്കുന്നത് നോക്കുക:
“അല്ലാഹുവിനെ രക്തദാഹിയായി ചിത്രീകരിക്കുന്നതില്‍ വെമ്പല്‍ കൊളളുന്ന ക്രൈസ്തവ സുഹൃത്തുക്കള്‍ തങ്ങളുടെ ദൈവമായ യേശു, ഭൂമിയില്‍ അവതരിക്കുന്നതിന് മുമ്പുളള യഹോ വയായി നിലകൊളളുമ്പോള്‍ സ്വയം പരിചയപ്പെടുത്തിയത് കേട്ടോളു. “ഇതാ ഞാന്‍, ഞാനാകുന്നു. എന്ന് ഇപ്പോള്‍ കേട്ടുകൊള്‍വിന്‍. ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. ഞാന്‍ കൊല്ലുന്നു, ഞാന്‍ ജീവിപ്പിക്കുന്നു. ഞാന്‍ മുറിപ്പെടുത്തുന്നു. ഞാന്‍ സൌഖ്യമാക്കുന്നു. എന്റെ കയ്യില്‍ നിന്ന് രക്ഷിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. എന്റെ കരം സ്വര്‍ഗത്തിലേക്കുയര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു: എന്നേക്കും ജീവിച്ചിരിക്കുന്ന എന്നെ തന്നെ സത്യം. എന്റെ മിന്നുന്ന വാളിന് ഞാന്‍ മൂര്‍ച്ചകൂട്ടി, ന്യായവിധി കൈകളില്‍ എടുത്തു. എന്റെ എതിരാളികളോട് ഞാന്‍ പ്രതികാരം ചെയ്യും. എന്നെ ദ്വേഷിക്കുന്നവര്‍ക്ക് ഞാന്‍ പകരം ചെയ്യും. എന്റെ അമ്പുകളെ രക്തം കുടിപ്പിച്ച് ലഹരി പിടിപ്പിക്കും, അപ്പോള്‍ എന്റെ വാള്‍ മാംസം വിഴുങ്ങും, കൊല്ലപ്പെട്ടവരുടെയും അടിമകളുടെയും രക്തം, ശത്രുനായകന്മാരുടെ തലകള്‍.” (ആവര്‍ത്തനം 32:39-42)
ഈ വണ്ണം ധാരാളം സംഭവങ്ങള്‍ ദൈവത്തെ കുറിച്ച് ബൈബിളില്‍ കാണാം.” (മുഹമ്മദ് ഈസാ, ‘ഇസ്ലാം വിമര്‍ശനം: മിഷണറി ആരോപണങ്ങള്‍ക്ക് ബൈബിള്‍ മാപ്പ് നല്‍കുമോ?’)
മുസ്ലീങ്ങള്‍ സാധാരണയായി ഉന്നയിക്കുന്ന ഒരാരോപണമാണ് ‘ഇസ്ലാമിന്‍റെ വിമര്‍ശകര്‍ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും സന്ദര്‍ഭം നോക്കാതെ ഓരോ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ഉദ്ധരിക്കുക വഴി കേള്‍വിക്കാരെ/വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു’ എന്നുള്ളത്. ‘എങ്കില്‍, ആ സന്ദര്‍ഭം വിശദീകരിച്ചുകൊണ്ട് നിങ്ങള്‍ ആ ഭാഗം മുഴുവന്‍ ഇവിടെ ഉദ്ധരിക്കൂ’ എന്ന് പറഞ്ഞാല്‍ അവരതൊട്ടു ചെയ്യുകയുമില്ല. സത്യത്തില്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് തങ്ങള്‍ക്ക് തോന്നുന്നത് പോലെ മറ്റുള്ളവരുടെ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരിക്കുന്നത് മുസ്ലീങ്ങള്‍ തന്നെയാണ്. അതിന്‍റെ ഉത്തമ ഉദാഹരമാണ് മുകളിലുള്ള ഈസായുടെ പ്രവൃത്തി.
ആവര്‍ത്തന പുസ്തകം 32-മദ്ധ്യായത്തിലെ ഈ ഭാഗം ഒരു പാട്ടാണ്. യിസ്രായേല്‍ ജനത്തിന് യഹോവയുടെ കല്പനയാല്‍ മോശെ പഠിപ്പിച്ചു കൊടുക്കുന്ന ഒരു പാട്ട്. അതിന്‍റെ സന്ദര്‍ഭം ബൈബിളില്‍ നിന്നും ഉദ്ധരിക്കാം:
“യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍: നീ നിന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാല്‍ ഈ ജനം പാര്‍പ്പാന്‍ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിന്‍ ചെന്നു പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ചു ഞാന്‍ അവരോടു ചെയ്തിട്ടുള്ള എന്‍റെ നിയമം ലംഘിക്കയും ചെയ്യും. എന്‍റെ കോപം അവരുടെ നേരെ ജ്വലിച്ചിട്ടു ഞാന്‍ അവരെ ഉപേക്ഷിക്കയും എന്‍റെ മുഖം അവര്‍ക്കും മറെക്കയും ചെയ്യും; അവര്‍ നാശത്തിന്നിരയായ്തീരും; അനേകം അനര്‍ത്ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കു ഭവിക്കും; ‘നമ്മുടെ ദൈവം നമ്മുടെ ഇടയില്‍ ഇല്ലായ്കകൊണ്ടല്ലയോ ഈ അനത്ഥങ്ങള്‍ നമുക്കു ഭവിച്ചതു’ എന്നു അവര്‍ അന്നു പറയും. എങ്കിലും അവര്‍ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാന്‍ അന്നു എന്‍റെ മുഖം മറെച്ചുകളയും. ആകയാല്‍ ഈ പാട്ടു എഴുതി യിസ്രായേല്‍മക്കളെ പഠിപ്പിക്ക; യിസ്രായേല്‍മക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവര്‍ക്കു വായ്പാഠമാക്കിക്കൊടുക്കുക. ഞാന്‍ അവരുടെ പിതാക്കന്മാരോടു സത്യംചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവര്‍ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോള്‍ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു അവയെ സേവിക്കയും എന്‍റെ നിയമം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും. എന്നാല്‍ അനേകം അനര്‍ത്ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കു ഭവിക്കുമ്പോള്‍ അവരുടെ സന്തതിയുടെ വായില്‍നിന്നു മറന്നുപോകാത്ത ഈ പാട്ടു അവരുടെ നേരെ സാക്ഷ്യം പറയും; ഞാന്‍ സത്യംചെയ്ത ദേശത്തു അവരെ എത്തിക്കുമ്മുമ്പേ ഇന്നു തന്നേ അവര്‍ക്കുള്ള നിരൂപണങ്ങളെ ഞാന്‍ അറിയുന്നു. ആകയാല്‍ മോശെ അന്നു തന്നേ ഈ പാട്ടു എഴുതി യിസ്രായേല്‍മക്കളെ പഠിപ്പിച്ചു.” (ആവ.31:16-22)
ആ അദ്ധ്യായം അവസാനിക്കുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്:
“അങ്ങനെ മോശെ യിസ്രായേലിന്‍റെ സര്‍വ്വസഭയെയും ഈ പാട്ടിന്‍റെ വചനങ്ങളൊക്കെയും ചൊല്ലിക്കേള്‍പ്പിച്ചു” (ആവ.31:30)
അത് കഴിഞ്ഞ് അടുത്ത അദ്ധ്യായം തുടങ്ങുന്നത് മോശെ ചൊല്ലിക്കേള്‍പ്പിച്ച ആ പാട്ടോടുകൂടിയാണ്:
“ആകാശമേ, ചെവിതരിക; ഞാന്‍ സംസാരിക്കും; ഭൂമി എന്‍റെ വായിന്‍ വാക്കുകളെ കേള്‍ക്കട്ടെ. മഴപോലെ എന്‍റെ ഉപദേശം പൊഴിയും; എന്‍റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേല്‍ പൊടിമഴപോലെയും സസ്യത്തിന്മേല്‍ മാരിപോലെയും ചൊരിയും. ഞാന്‍ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിന്‍. അവന്‍ പാറ; അവന്‍റെ പ്രവൃത്തി അത്യുത്തമം. അവന്‍റെ വഴികള്‍ ഒക്കെയും ന്യായം; അവന്‍ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവന്‍ ; നീതിയും നേരുമുള്ളവന്‍ തന്നേ. അവര്‍ അവനോടു വഷളത്വം കാണിച്ചുഅവര്‍ അവന്‍റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ; ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങള്‍ യഹോവക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്‍റെ പിതാവു, നിന്‍റെ ഉടയവന്‍. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവന്‍. പൂര്‍വ്വദിവസങ്ങളെ ഓര്‍ക്കുക; മുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക; നിന്‍റെ പിതാവിനോടു ചോദിക്ക, അവന്‍ അറിയിച്ചുതരും; നിന്‍റെ വൃദ്ധന്മാരോടു ചോദിക്ക, അവര്‍ പറഞ്ഞുതരും…..” (ആവ.32:1-7)
ഇങ്ങനെ പാട്ട് പുരോഗമിച്ചു വരുമ്പോഴാണ് ദാവാക്കാര്‍ സാധാരണ ഉദ്ധരിക്കാറുള്ള ആ ഭാഗം വരുന്നത്:
“അവരുടെ കാല്‍ വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്‍റെ പക്കല്‍ ഉണ്ടു; അവരുടെ അനര്‍ത്ഥദിവസം അടുത്തിരിക്കുന്നു; അവര്‍ക്കു ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു. യഹോവ തന്‍റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവന്‍ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും. അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവര്‍ ആശ്രയിച്ച പാറയും എവിടെ? അവര്‍ എഴുന്നേറ്റു നിങ്ങളെ സഹായിച്ചു നിങ്ങള്‍ക്കു ശരണമായിരിക്കട്ടെ എന്നു അവന്‍ അരുളിച്ചെയ്യും. ഞാന്‍, ഞാന്‍ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോള്‍ കണ്ടുകൊള്‍വിന്‍. ഞാന്‍ കൊല്ലുന്നു; ഞാന്‍ ജീവിപ്പിക്കുന്നു; ഞാന്‍ തകര്‍ക്കുന്നു; ഞാന്‍ സൌഖ്യമാക്കുന്നു; എന്‍റെ കയ്യില്‍നിന്നു വിടുവിക്കുന്നവന്‍ ഇല്ല.” (ആവ.32:35-39)
സ്വന്ത ജനത്തേയും ന്യായം വിധിക്കുന്നവനാണ് ബൈബിളിലെ യഹോവ. മധ്യപൂര്‍വ്വേഷ്യയില്‍ പ്രാചീന കാലം മുതലേ ശിശുബലിയും നരബലിയും നിലനിന്നിരുന്നതായി പുരാവസ്തു ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അത് മാത്രമല്ലാതെ, അതില്‍ക്കൂടുതല്‍ മ്ലേച്ഛതകള്‍ അവിടെ ഉണ്ടായിരുന്നതായി ബൈബിളും പറയുന്നുണ്ട്. ഇതെല്ലാം വിഗ്രഹാരാധനയോട് ബന്ധപ്പെട്ടാണ് നിലനിന്നിരുന്നത്. ന്യായപ്രമാണത്തില്‍ ഇത്തരം മ്ലേച്ഛതകളെയെല്ലാം യഹോവ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ ജനം യഹോവയുടെ ന്യായപ്രമാണത്തെ പുറകില്‍ എറിഞ്ഞുകളഞ്ഞുകൊണ്ട് അന്യദൈവങ്ങളെ ആരാധിച്ച് ജാതികളുടെ മ്ലേച്ഛതകളില്‍ നടന്നപ്പോള്‍ ദൈവം അവരെ കൈവിട്ടുകളഞ്ഞു. യഹോവയാല്‍ കൈവിടപ്പെട്ടപ്പോള്‍ അവരെ ശത്രുക്കള്‍ ആക്രമിക്കുകയും അടിമകളാക്കുകയും ചെയ്തു. ഇത് പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. ന്യായാധിപന്മാരുടെ പുസ്തകം മുതലേ നമുക്കിത് കാണാവുന്നതാണ്. യഹോവയുടെ ജനം എന്നാല്‍ യിസ്രായേല്‍ മുഴുവനുമാണ്. നീതിമാന്മാരും ദുഷ്ടന്മാരും യിസ്രായേലില്‍ ഉണ്ട്. അതില്‍ ദുഷ്ടന്മാരെ യഹോവ അന്യജാതിക്കാരെക്കൊണ്ട് ശിക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യും. ശേഷം നീതിമാന്മാരായ സ്വദാസന്മാരോട് അവന്‍ അനുകമ്പ കാണിക്കും. സ്വന്ത ബലത്തിലുള്ള വിശ്വാസവും തങ്ങള്‍ ആശ്രയം വെച്ചിട്ടുള്ള അന്യദൈവങ്ങളിലുള്ള വിശ്വാസവും ഉപേക്ഷിക്കുന്നതുവരേയും യഹോവയുടെ അനുകമ്പ അനുഭവിക്കാന്‍ യിസ്രായേലിന് കഴിയുകയില്ല.
ദൈവത്തെ തള്ളിക്കളഞ്ഞ യിസ്രായേലിലെ ദുഷ്ടന്മാരുടെ നാശത്തിന് ശേഷം സ്വദാസന്മാരെ ശത്രുക്കളുടെ കയ്യില്‍ നിന്ന് വിടുവിക്കേണ്ടതിന് യഹോവ ഒരു യോദ്ധാവായി വെളിപ്പെടുന്നതാണ് പാട്ടിന്‍റെ അടുത്ത ഭാഗം. ഈ ഭാഗം എടുത്തിട്ടാണ് ഈസയും മറ്റു ദാവാക്കാരും ബൈബിളിലെ ദൈവം യുദ്ധക്കൊതിയനാണ് എന്ന് വാദിക്കുന്നത്! അല്ലാഹു രക്തദാഹിയാണ് എന്നും മുഹമ്മദ് മനുഷ്യ ചരിത്രം കണ്ട ഏറ്റവും ക്രൂരനായ മനുഷ്യനായിരുന്നു എന്നും ഞങ്ങള്‍ പറയുന്നത് ആരുടെയെങ്കിലും പാട്ടിലോ കവിതയിലോ ഉള്ള രണ്ടോമൂന്നോ വരികള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ഉദ്ധരിച്ചു കൊണ്ടല്ല, മറിച്ച്, മുഹമ്മദ് ചെയ്തിട്ടുള്ള ക്രൂരകൃത്യങ്ങളെയും ആ ക്രൂരകൃത്യങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന അല്ലാഹുവിന്‍റെ ആയത്തുകളെയും മുസ്ലീങ്ങള്‍ തന്നെ എഴുതി വെച്ചിട്ടുള്ള അവരുടെ പ്രമാണഗ്രന്ഥങ്ങളില്‍ നിന്നും എടുത്ത് കാണിച്ചു കൊണ്ടാണ്!! അതിന് തക്കവിധത്തില്‍ മറുപടി പറയാന്‍ കഴിയാത്തതിനാല്‍ ഇവര്‍ അവസാനം കൊണ്ടുവരുന്നതോ, യിസ്രായേല്‍ മക്കള്‍ക്ക് പാടാന്‍ വേണ്ടി മോശെ പഠിപ്പിച്ചു കൊടുത്ത പാട്ടിലെ രണ്ടുമൂന്നു വരികള്‍!! ഒരു പാട്ടാകുമ്പോള്‍ അതില്‍ വര്‍ണ്ണനകള്‍ അനവധിയുണ്ടാകും എന്ന് ഏതു കണ്ണുപൊട്ടനും അറിയാം. ആ വര്‍ണ്ണനകളെയാണ് ഇവരിവിടെ വലിയ കാര്യമായി അവതരിപ്പിക്കുന്നത്. ഒരു ചരിത്ര സംഭവത്തില്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്ന കാര്യങ്ങളും ഒരു പാട്ടിലെ കാവ്യഭാഷയിലുള്ള വര്‍ണ്ണനകളും തമ്മില്‍ യാതൊരു വിധത്തിലുള്ള താരതമ്യവും അര്‍ഹിക്കുന്നില്ല എന്നിരിക്കെ ഇവര്‍ എന്തിനാണ് ഇങ്ങനെ ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നത്? ആര്‍ക്കും ഇത് മനസ്സിലാകില്ല എന്നിവര്‍ കരുതിയോ?
ഇനി, തന്‍റെ ജനത്തെ വിടുവിക്കുകയും അവരെ ഉപദ്രവിച്ചവരെ ശിക്ഷിക്കുകയും ചെയ്യേണ്ടതിന് ദൈവം ഒരു യോദ്ധാവിനെപ്പോലെ വരുന്നത് പുതിയ നിയമത്തിന് അന്യമായ ഉപദേശമാണോ? അല്ലേ അല്ല എന്നതാണ് ഉത്തരം. അനുഗൃഹീത അപ്പോസ്തലനായ വിശുദ്ധ പൗലോസിലൂടെ ദൈവാത്മാവ് ഇക്കാര്യം പറഞ്ഞിരിക്കുന്നത് നോക്കുക:
“അതുകൊണ്ടു നിങ്ങള്‍ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങള്‍ ദൈവത്തിന്‍റെ സഭകളില്‍ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു. അതു നിങ്ങള്‍ കഷ്ടപ്പെടുവാന്‍ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്‍റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു. കര്‍ത്താവായ യേശു തന്‍റെ ശക്തിയുള്ള ദൂതന്മാരുമായി സ്വര്‍ഗ്ഗത്തില്‍ നിന്നു അഗ്നിജ്വാലയില്‍ പ്രത്യക്ഷനായി, ദൈവത്തെ അറിയാത്തവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും പ്രതികാരം കൊടുക്കുമ്പോള്‍ നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങള്‍ക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്‍കുന്നതു ദൈവസന്നിധിയില്‍ നീതിയല്ലോ” (2.തെസ്സലോനി.2:4-8)
യേശുക്രിസ്തു ഇപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന അഡ്വക്കേറ്റ് ആണെങ്കില്‍, അനതിവിദൂരഭാവിയില്‍ അവന്‍ വരുന്നത് നിങ്ങളെ ന്യായം വിധിക്കാനുള്ള ജഡ്ജി ആയിട്ടായിരിക്കും. ഇപ്പോള്‍, നിങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് കരുണയോടെ നിങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവന്‍, അപ്പോള്‍ നിങ്ങള്‍ക്ക് എതിരായി കര്‍ക്കശതയോടെ ന്യായം വിധിക്കുന്നവനായിരിക്കും! ഈ സത്യം അറിയാത്തവരല്ല ക്രൈസ്തവര്‍! ദൈവം സ്നേഹമാകുന്നു എന്ന് ഞങ്ങള്‍ പറയുമ്പോള്‍, അത് ഭൂമിയിലെ ഈ ജീവിതത്തോട് ബന്ധപ്പെട്ടാണ് ഞങ്ങള്‍ പറയുന്നത്. മരണശേഷം, ന്യായവിധിയുടെ സമയത്ത് സ്നേഹത്തിനും കരുണയ്ക്കുമല്ല, നീതിക്കും ന്യായത്തിനുമാണ് ദൈവസന്നിധിയില്‍ മുന്‍തൂക്കമുള്ളത്.
ബൈബിളിലെ ദൈവം, ന്യായം വിധിക്കാനും ശിക്ഷിക്കാനും കഴിവും ശക്തിയുമുള്ളവന്‍ ആയതുകൊണ്ട്, തന്‍റെ ജനത്തെ ഉപദ്രവിക്കുന്നവര്‍ക്ക് അവന്‍ പകരം കൊടുത്തുകൊള്ളും. അതുകൊണ്ടാണ് അനുഗൃഹീത അപ്പോസ്തലനിലൂടെ ദൈവം ഇപ്രകാരം അരുളിച്ചെയ്തത്:
“പ്രിയമുള്ളവരേ, നിങ്ങള്‍ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിന്‍; പ്രതികാരം എനിക്കുള്ളതു; ഞാന്‍ പകരം ചെയ്യും എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു, എന്നാല്‍ “നിന്‍റെ ശത്രുവിന്നു വിശക്കുന്നു എങ്കില്‍ അവന്നു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടക്ക; അങ്ങനെ ചെയ്താല്‍ നീ അവന്‍റെ തലമേല്‍ തീക്കനല്‍ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. തിന്മയോടു തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക” (റോമ.12:10-21)
ആരെയും ന്യായം വിധിക്കാനും ശിക്ഷിക്കാനും തക്കവിധം ബൈബിളിലെ ദൈവം സര്‍വ്വശക്തനായത് കൊണ്ട് ഞങ്ങളോട് അവന്‍ ഇപ്രകാരം കല്പിച്ചിരിക്കുന്നു. ഞങ്ങളുടെ ശത്രുക്കളോട് പ്രതികാരം ചെയ്യുവാനുള്ള കഴിവും ശക്തിയും അവനുണ്ട് എന്നറിയാവുന്നതിനാല്‍ ഞങ്ങള്‍ ആരോടും പ്രതികാരം ചെയ്യാതെ ഈ വചനം അനുസരിക്കുകയും ചെയ്യുന്നു. എന്നാല്‍ അതല്ല, ഇസ്ലാമിലെ സ്ഥിതി. മുസ്ലീങ്ങളെ ഉപദ്രവിക്കുന്നത് പോട്ടെ, അല്ലാഹുവിനെയോ അല്ലാഹുവിന്‍റെ ഗ്രന്ഥത്തെയോ അല്ലാഹുവിന്‍റെ പ്രവാചകനെയോ വിമര്‍ശിക്കുന്നവരെപ്പോലും ശിക്ഷിക്കാനുള്ള ത്രാണി പോലും അല്ലാഹുവിന് ഇല്ലാത്തത് കൊണ്ട് ആ വിമര്‍ശകന്മാരോട് പ്രതികാരം ചെയ്യാനുള്ള ഉത്തരവാദിത്തം അവന്‍ മുസ്ലീങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ്! തങ്ങളുടെ ദൈവമായി തങ്ങള്‍ കൊണ്ടാടുന്ന അല്ലാഹുവിന് അവന്‍റെ വിമര്‍ശകന്മാരെ ന്യായം വിധിക്കാനും ശിക്ഷിക്കാനുമുള്ള കഴിവും ശക്തിയും ഇല്ല എന്ന് പണ്ടേക്കു പണ്ടേ തിരിച്ചറിഞ്ഞിട്ടുള്ള മുസ്ലീങ്ങളാകട്ടെ, ഈ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നുമുണ്ട്. അങ്ങനെയെങ്കിലും തങ്ങളുടെ ‘ദൈവത്തെ’ വിമര്‍ശകരുടെ കയ്യില്‍ നിന്ന് രക്ഷിച്ചെടുക്കാം എന്നാണ് ഈസയടക്കമുള്ള ആ പാവങ്ങള്‍ വ്യാമോഹിക്കുന്നത്!!! (തുടരും…)