മുഹമ്മദും ന്യായപ്രമാണവും (ഭാഗം-10)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
‘പൗലോസ് അപ്പോസ്തലനാല്‍ അട്ടിമറിക്കപ്പെട്ട മോശെയുടെ ന്യായപ്രമാണം പുനഃസ്ഥാപിക്കാന്‍ വന്ന പ്രവാചകന്‍ ആണ് മുഹമ്മദ്’ എന്നുള്ള ഇസ്ലാമികാവകാശവാദത്തിന്‍റെ പൊള്ളത്തരങ്ങള്‍ ഈ ലേഖനപരമ്പരയുടെ മുന്‍ ഭാഗങ്ങളില്‍ നാം കാണുകയുണ്ടായി. പ്രത്യേകിച്ച് ന്യായപ്രമാണത്തിലെ പത്ത് കല്പനകള്‍ മുഹമ്മദ് എങ്ങനെയൊക്കെയാണ് ലംഘിച്ചത് എന്നകാര്യം ഖുര്‍ആന്‍ ആയത്തുകളുടെയും വിശദമായ ഹദീസുകളുടെയും സഹായത്താല്‍ നാം ശരിക്കും ഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ പത്ത് കല്പനകള്‍ മാത്രമല്ല, അനുബന്ധമായി നല്‍കിയിരുന്ന നിയമങ്ങളില്‍ പലതും മുഹമ്മദ് ലംഘിക്കുകയുണ്ടായി. ഈ ലേഖനപരമ്പരയുടെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ നമുക്ക് അക്കാര്യം കൂടി പരിശോധിക്കാം.
1.) ന്യായപ്രമാണം അനുസരിച്ച് ഒരു സ്ത്രീ വിവാഹമോചനം ചെയ്യപ്പെട്ടു വേറെ വിവാഹം കഴിച്ചു കഴിഞ്ഞാല്‍ പിന്നീട് ഒരിക്കലും ആദ്യത്തെ ഭര്‍ത്താവിന് അവള്‍ ഭാര്യയാകാന്‍ പാടില്ല:
“ഒരു പുരുഷന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളില്‍ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാല്‍ ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കേണം. അവന്‍റെ വീട്ടില്‍നിന്നു പുറപ്പെട്ടശേഷം അവള്‍ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം. എന്നാല്‍ രണ്ടാമത്തെ ഭര്‍ത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭര്‍ത്താവു മരിച്ചുപോകയോ ചെയ്താല്‍ അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന്നു അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു” (ആവ.24:1-4)
എന്നാല്‍ ഖുര്‍ആനും ഹദീസും എന്താണ് പറയുന്നത് എന്ന് നോക്കാം:
“ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന്‍ (പുതിയ ഭര്‍ത്താവ്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്‍റെനിയമ പരിധികള്‍ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്‍റെ നിയമ പരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചു തരുന്നു” (സൂറ.2:230)
ആയിഷ (റ) പറയുന്നു: രിഫാഅയുടെ ഭാര്യ തിരുമേനിയുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘ദൈവദൂതരേ! ഞാനുമായുള്ള വിവാഹ ബന്ധം രിഫാഅ് വിടുത്തി, അദ്ദേഹത്തില്‍ നിക്ഷിപ്തമായ വിവാഹമോചനാധികാരം മുഴുവനും അദ്ദേഹം ഉപയോഗപ്പെടുത്തി. പിന്നീട് ഞാന്‍ അബ്ദുറഹ്മാനിബ്നു സുബൈര്‍ (റ) നെയാണ് വിവാഹം കഴിച്ചത്. വസ്ത്രത്തിന്‍റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന പൊടിപ്പു പോലെയുള്ള ഒന്ന് മാത്രമേ അദ്ദേഹത്തിനുള്ളൂ.’ തിരുമേനി ചോദിച്ചു: “നീ രിഫാഅയുമായി ബന്ധം പുന:സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ നിന്‍റെ തേന്‍തുള്ളി ഇബ്നു സുബൈറും അദ്ദേഹത്തിന്‍റെ തേന്‍ തുള്ളി നീയും രുചി നോക്കും വരേയ്ക്കും അത് പാടില്ല.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ് നമ്പര്‍ 1827, പേജ്. 904)
ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ ശ്രീ. സി.എന്‍.അഹമ്മദ് മൌലവി എഴുതിയിരിക്കുന്നത് നോക്കുക:
‘ഒരു പുരുഷന് അവന്‍റെ ഭാര്യയുമായുള്ള വിവാഹ ബന്ധം വിടര്‍ത്തുവാന്‍ മൂന്ന് അവസരം അഥവാ മൂന്ന് ചാന്‍സ് ഇസ്ലാം മതം നല്‍കിയിട്ടുണ്ട്. ആ മൂന്ന് ചാന്‍സും ഉപയോഗപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീടവളെ തിരിച്ചെടുക്കാന്‍ പാടില്ല. തിരിച്ചെടുക്കണമെങ്കില്‍ ഒരു നിബന്ധനയുണ്ട്: മറ്റൊരു പുരുഷന്‍ അവളെ വിവാഹം ചെയ്യണം. എന്നിട്ട് യോജിപ്പില്ലായ്മ മൂലം ആ ബന്ധവും വിടുത്തി അവള്‍ ഒഴിഞ്ഞിരിക്കയാവണം. ഇവിടെ മറ്റൊരു പുരുഷനെ അവള്‍ വിവാഹം ചെയ്തുവെന്നത് ശരി തന്നെ. പക്ഷേ അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ സ്പര്‍ശനമുണ്ടായിട്ടില്ല. അത് സംഭവിച്ചിട്ടുവേണം ബന്ധം വിടുത്തുവാന്‍. എന്നാലേ ആദ്യത്തെ ഭര്‍ത്താവിന് വിവാഹം ചെയ്യുവാന്‍ പാടുള്ളൂ. വിശദീകരണത്തിന് ‘ഇസ്ലാം-ഒരു സമഗ്രപഠനം’ നോക്കുക. (സി.എന്‍.അഹമ്മദ് മൌലവി, സ്വഹീഹുല്‍ ബുഖാരി, അടിക്കുറിപ്പുകള്‍, പേജ് 1035)
2.) വ്യഭിചാരം ചെയ്ത പുരുഷനേയും സ്ത്രീയേയും കൊന്നുകളയണം എന്നുള്ളത് ന്യായപ്രമാണത്തിലെ നിയമം ആണ്:
“ഒരുത്തന്‍റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍ , കൂട്ടുകാരന്‍റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം” (ലേവ്യ.20:10)
എന്നാല്‍ മുഹമ്മദ് എന്താണ് ചെയ്തത് എന്നറിയാന്‍ ഈ ഹദീസ് വായിച്ചു നോക്കൂ:
അബൂ ഹുറൈറ (റ), സൈദിബ്നു ഖാലിദ് എന്നിവര്‍ പറയുന്നു: ഒരു ഗ്രാമീണന്‍ തിരുമേനിയുടെ അടുക്കല്‍ വന്നു ഇങ്ങനെ പറഞ്ഞു: “ദൈവദൂതരേ, അല്ലാഹുവിന്‍റെ നിയമമനുസരിച്ച് എന്‍റെ കാര്യത്തില്‍ വിധി കല്പിക്കുവാന്‍, അല്ലാഹുവിനെ മുന്‍ നിര്‍ത്തി ഞാനിതാ അങ്ങയോടപേക്ഷിക്കുന്നു.” മറ്റേ പ്രതി പറഞ്ഞു: – അയാള്‍ ഇയാളേക്കാള്‍ ബോധവാനായിരുന്നു- “അതെ, അല്ലാഹുവിന്‍റെ നിയമമനുസരിച്ച് ഞങ്ങള്‍ക്കിടയില്‍ വിധി കല്പിക്കുകയും രണ്ട് വാക്ക് സംസാരിക്കാന്‍ എന്നെ അനുവദിക്കുകയും ചെയ്താലും.” “പറയൂ” – തിരുമേനി അരുളി. അയാള്‍ പറഞ്ഞു: “എന്‍റെ മകന്‍ ഈയാളുടെ ഒരു കൂലിക്കാരനായിരുന്നു. അയാള്‍ ഇയാളുടെ ഭാര്യയെ വ്യഭിചരിച്ചു. എന്‍റെ മകനുള്ള ശിക്ഷ എറിഞ്ഞു കൊല്ലലാണെന്നു ഒരാളെന്നോട് പറഞ്ഞു. അപ്പോള്‍ 100 ആടുകളേയും ഒരു അടിമപ്പെണ്ണിനേയും പ്രായശ്ചിത്തം നല്‍കി ഞാനെന്‍റെ മകനെ മോചിപ്പിച്ചു. വിജ്ഞാനികളോട് അതിനെപ്പറ്റി ചോദിച്ചപ്പോള്‍ എന്‍റെ മകന് 100 അടിയും ഒരു വര്‍ഷത്തെ നാടുകടത്തലും ഇവന്‍റെ ഭാര്യക്ക് എറിഞ്ഞുകൊല്ലലും ആണ് ശിക്ഷയെന്നു അവരെന്നോട് പറഞ്ഞു.” തിരുമേനി അരുളി: “എന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം. അല്ലാഹുവിന്‍റെ നിയമമനുസരിച്ച് ഞാന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്പിക്കുക തന്നെ ചെയ്യും. അടിമപ്പെണ്ണും ആടും നീ തിരിച്ചെടുത്തു കൊള്ളുക. നിന്‍റെ മകന് 100 അടിയും ഒരു വര്‍ഷത്തെ നാടുകടത്തലും ആണ് ശിക്ഷ. അനസ്! നീ ഇവന്‍റെ ഭാര്യയുടെ അടുത്തു പോയി അന്വേഷിക്കൂ. അവള്‍ കുറ്റം സമ്മതിക്കുകയാണെങ്കില്‍ അവളെ എറിഞ്ഞു കൊല്ലുക.” അബുഹുറൈറ പറയുന്നു: അങ്ങനെ അനസ് പോയി. അപ്പോഴവള്‍ സമ്മതിച്ചു. അതനുസരിച്ച് അവളെ എറിഞ്ഞു കൊല്ലാന്‍ തിരുമേനി കല്പിക്കുകയും എറിഞ്ഞു കൊല്ലുകയും ചെയ്തു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 55, ഹദീസ് നമ്പര്‍ 1153, പേജ് 588)
കള്ളപ്രവാചകന്‍ എന്നല്ലാതെ വേറെ എന്താണ് വിളിക്കേണ്ടത്?!! (തുടരും…)
One Comment on “മുഹമ്മദും ന്യായപ്രമാണവും (ഭാഗം-10)”
Quran is fake copy of Bible. It is duplicate product of Bible.