ഇസ്രായേല്‍ ഒരു കൊളോണിയല്‍ സൃഷ്ടിയല്ല…
യിസ്രെയേലിന്‍റെ സ്ഥാപനത്തിന് “holocaust” ഉത്തരവാദിയാണോ?
യെഹൂദാ ജനത്തെ ഭൂമുഖത്തില്‍ നിന്ന് തുടച്ചുമാറ്റാന്‍ നാസി ജര്‍മ്മനിയും അതിന്‍റെ കൂട്ടാളികളും രണ്ടാം ലോകമഹായുദ്ധത്തില്‍ നടത്തിയ ശ്രമത്തെയാണ് “holocaust” എന്ന വാക്കിനാല്‍ ഉദേശിക്കുന്നത്. 1945ല്‍ അതിന്‍റെ അവസാനത്തില്‍, ആറു മില്യണ്‍ യെഹൂദന്മാര്‍ (ലോകത്തുണ്ടായിരുന്ന യെഹൂദാ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന്) ഉന്മൂലനം ചെയ്യപ്പെട്ടു. “holocaust” ന്‍റെ കൊടിയ ഭീതികള്‍ കുറെ ആളുകളെ യെഹൂദന്‍റെ അവസ്ഥയോട് അനുഭാവം ഉള്ളവരാക്കി എന്നുള്ളത് ശരിയാണെങ്കിലും, “യൂറോപ്യന്‍ മനഃസാക്ഷിക്കുത്ത്” ആയിരുന്നു യെഹൂദാ രാഷ്ട്ര സ്ഥാപനത്തിനുള്ള മുഖ്യ കാരണം എന്ന് പറഞ്ഞാല്‍ അത് തെറ്റാണ്. എന്നാല്‍, മുന്‍പേ തന്നെ ആരംഭിച്ചിരുന്ന രാഷ്ട്ര സ്ഥാപനത്തിന്‍റെ പക്രിയയെ വേഗത്തില്‍ ആക്കിയ ഒന്നായി ഹോളോകാസ്റ്റിനെ കണക്കാക്കാം. സിയോനിസ്റ്റ് മൂവ്മെന്‍റ് പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ചു. 1880-കളോടെ ആദ്യത്തെ സംഘടിത യെഹൂദാ കുടിയേറ്റങ്ങള്‍ ഇസ്രായേല്‍ ദേശത്ത് ആരംഭിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യെഹൂദന്മാര്‍ ഫാമുകളും, ടൌണുകളും നഗരങ്ങളും സ്ഥാപിച്ചെന്നു മാത്രമല്ല, ഭാവിയില്‍ ഉണ്ടാകേണ്ട രാഷ്ട്രത്തിന്‍റെ അടിസ്ഥാനങ്ങളും ഇട്ടിരുന്നു. പുഷ്ടിപ്പെട്ടുകൊണ്ടിരുന്ന ഒരു സമൂഹം, വിവിധ സമാധാന പദ്ധതികളാല്‍ അതിനു നല്‍കപ്പെട്ട പ്രദേശങ്ങളില്‍ സര്‍വാധികാരം സ്ഥാപിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. യെഹൂദന്മാര്‍ക്ക് യിസ്രായേല്‍ ദേശത്തില്‍ ഒരു പാര്‍പ്പിടം എന്ന സിയോനിസ്റ്റു മൂവ്മെന്‍റിന്‍റെ ലക്‌ഷ്യത്തിനു രണ്ടാം ലോക മഹായുദ്ധത്തിനു വളരെ മുന്‍പ് തന്നെ അന്താരാഷ്‌ട്ര പിന്തുണ ലഭിച്ചു തുടങ്ങിയിരുന്നു. സത്യത്തില്‍, യെഹൂദാ രാഷ്ട്രത്തിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പ്, ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അനന്തരഫലമായി 1922 ജൂലൈയില്‍ ലീഗ് ഓഫ് നേഷന്‍സ് ഗ്രേറ്റ് ബ്രിട്ടനു പലസ്തിനിന്‍റെ mandate നല്കിയതിലൂടെയാണ് തുടങ്ങിയത്. ലീഗിലെ 52 രാജ്യങ്ങള്‍ അംഗീകരിച്ച ഒരു തീരുമാനത്തിലൂടെ, യെഹൂദന്മാര്‍ക്ക് യിസ്രായേല്‍ ദേശത്ത് ഒരു ദേശിയ ഭവന സ്ഥാപനത്തിന് വഴിയൊരുക്കുവാന്‍ യു.എന്‍. ബ്രിട്ടനെ നിയോഗിക്കുകയായിരുന്നു.
Mandate-ന്‍റെ ഭൂമിയെ യെഹൂദാ രാഷ്ട്രമെന്നും അറബ് രാഷ്ട്രമെന്നും രണ്ടായി വിഭജിച്ച് കൊണ്ടുള്ള 1947ലെ united nations general assembly resolutions 181 ആയിരുന്നു അടുത്ത നിര്‍ണായകമായ ചുവടുവെപ്പ്. 1947 നടന്ന UN വോട്ടെടുപ്പിനെ വിശദികരിക്കാന്‍ “യൂറോപ്യന്‍ മനഃസാക്ഷിക്കുത്ത്” പര്യാപ്തം അല്ല. U.N.-ല്‍ അംഗം ആയ ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും resolution 181-നു അനുകൂലമായി വോട്ട് ചെയ്തെങ്കിലും അതുപോലെ തന്നെ ഹോളോകാസ്റ്റുമായി യാതൊരു ബന്ധവും ഇല്ലാത്ത കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും, ആഫ്രിക്കന്‍ രാജ്യങ്ങളും ഇസ്രായേലിനു അനുകൂലമായി വോട്ടു ചെയ്തിരുന്നു.
അതുകുടാതെ, U.N. വിഭജന പദ്ധതി ഒരു ഒറ്റെപ്പെട്ട സംഭവം അല്ലായിരുന്നു. ബ്രിട്ടീഷ്സാമ്രാജ്യം മുന്‍പേ തന്നെ തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു എന്ന് മാത്രമല്ല ആ വര്‍ഷം തന്നെ ഇന്ത്യ ഒരു വിഭജനത്തിലൂടെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയിരുന്നു. മുസ്ലിം മേഖലകള്‍ പാക്കിസ്ഥാന്‍ എന്ന പേരില്‍ രൂപവല്ക്കരിക്കപ്പെട്ടുകയുണ്ടായല്ലോ. “Decolonialization” പക്രിയ ലോകത്തില്‍ പലയിടത്തും ആരംഭിച്ചിരുന്നു. അതുപോലെ, ഇതിനകം തന്നെ യെഹൂദ രാഷ്ട്രവും സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയില്‍ ആയിരുന്നു. ഒരു നിഴല്‍ ഭരണകൂടവും അതുപോലെ തന്നെ രാഷ്ട്രിയ പാര്‍ട്ടികള്‍, ആതുര വിദ്യാഭ്യാസ വ്യവസ്ഥിതികള്‍, ലേബര്‍ മുവ്മെന്‍റുകള്‍, സാമുഹിക സ്ഥാപനങ്ങള്‍, സാംസ്‌കാരിക വേദികള്‍, ഒളി പ്രതിരോധ സൈന്യം തുടങ്ങി ഒരു രാജ്യത്തിന് ആവശ്യം ആയ സ്ഥാപനങ്ങള്‍ രൂപീകരിക്കാന്‍ സിയോനിസ്റ്റ് മൂവ്മെന്‍റ് സഹായിച്ചിരുന്നു. മുകളില്‍ പറഞ്ഞ വസ്തുതകള്‍ ഉള്ളപ്പോള്‍, യിസ്രെയേലിന്‍റെ സ്ഥാപനത്തിന് യൂറോപ്യന്‍ മനഃസാക്ഷിക്കുത്തു കാരണമാണോ എന്ന ചോദ്യം അല്ല വേണ്ടത്, മറിച്ച് യിസ്രായേല്‍ നേരെത്തെ തന്നെ സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കില്‍ ഹോളോകോസ്റ്റ് നടക്കുമായിരുന്നോ എന്ന ചോദ്യമാണ് വേണ്ടത്. എന്നാല്‍, യൂറോപ്യന്‍ മനഃസാക്ഷിക്കുത്തിന്‍റെ ചുവടു പിടിക്കുന്നവര്‍ ഈ കാര്യം പാടെ അവഗണിക്കുകയാണ് ചെയ്യുന്നത്. കാരണം, യിസ്രായേല്‍ ഒരു രാഷ്ട്രമായി നിലനില്‍ക്കുന്നന്നതിന്‍റെ നിയമസാധുത ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ തുരുപ്പുചീട്ടാണ് ഈ അവകാശവാദം.
യിസ്രായേല്‍ ഒരു കൊളോണിയല്‍ സൃഷ്ടിയാണോ?
യിസ്രയേല്‍ വിരുദ്ധ ശക്തികള്‍ രണ്ടു പരിപൂരകമായ വിവരണങ്ങളാണ് യിസ്രായേലിനെ ഒരു കൊളോണിയല്‍ സൃഷ്ടി എന്ന് മുദ്രകുത്താന്‍ വിന്യസിക്കുന്നത്. യിസ്രായേലിന്‍റെ സ്ഥാപനം ഒരു കൊളോണിയല്‍ പ്രവര്‍ത്തിയായിരുന്നു എന്നാണ് ഇതില്‍ ആദ്യത്തേത്. യിസ്രായേല്‍ തന്നെ മദ്ധ്യപൂര്‍വദേശത്തില്‍ ഒരു വിദേശ ശക്തി ആണെന്നും, അതിനാല്‍ അതിന്‍റെ അവിരാമമായ അസ്തിത്വം കോളനിവല്‍ക്കരണം ആണെന്നുമാണ് രണ്ടാമത്തേത്. യെഹൂദാ ജനത്തിന്‍റെ യിസ്രായേല്‍ ദേശവുമായിട്ടുള്ള ചരിത്രപരമായ ബന്ധത്തിന്‍റെയും, അവരുടെ അവകാശങ്ങളുടെയും, ദേശത്തിന്മേല്‍ അവര്‍ക്കുള്ള അവകാശങ്ങളുടെയുമൊക്കെ നിഷേധം ആണ് ഈ രണ്ടു വിവരണങ്ങളുടെയും അടിസ്ഥാനം. പൗരാണിക കാലത്തെ യെഹൂദാ ജിവിതത്തിന്‍റെ പുരാവസ്തു ശാസ്ത്രത്തില്‍ നിന്നുള്ള തെളിവുകള്‍, യിസ്രായേല്‍ ദേശത്ത് എല്ലാ കാലത്തും ഉണ്ടായിരുന്ന യെഹൂദാ സാന്നിദ്ധ്യം, യിസ്രായേല്‍ ദേശത്തില്‍ മാത്രം ബാധകമായ യെഹൂദാ നിയമങ്ങള്‍, യിസ്രായേല്‍ ദേശത്തുണ്ടായിരുന്ന പുരാതന യെഹുദന്മാരെ കുറിച്ചുള്ള ബൈബിള്‍ വിവരണങ്ങള്‍ ഇവയൊക്കെ പലസ്തിനികളും അവരെ പിന്തുണക്കുന്നവരും അവഗണിക്കുകയാണ് ചെയ്യുന്നത്. ദൈവാലയം ഒരിക്കലും സ്ഥിതി ചെയ്തിരുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ബൈബിളിനെയും പുതിയ നിയമത്തെയും നിരാകരിക്കുന്നടത്തോളം യാസര്‍ അറഫാത്ത് പോയി. യെഹുദന്മാര്‍ ഒരു രാഷ്ട്രം അല്ലെന്നും, അവര്‍ കേവലം ഒരു മത വിശ്വാസത്തെ പങ്കിടുന്നവരാണെന്നും അതിനാല്‍ മറ്റു ജനങ്ങള്‍ക്ക് കൊടുത്തിട്ടുള്ളതുപോലെ ദേശിയത സംബന്ധിച്ചുള്ള താല്പര്യങ്ങള്‍ക്കും സ്വയം നിര്‍ണ്ണയാവകാശത്തിനും അവര്‍ അനര്‍ഹര്‍ ആണെന്നും പലസ്തിനിയന്‍ പ്രചാരകര്‍ ഇപ്പോഴും വാദിക്കുന്നു.
യിസ്രായേല്‍ രാഷ്ട്ര സ്ഥാപനം ഒരു കൊളോണിയല്‍ സൃഷ്ടി ആണെന്ന വാദത്തെ പിന്താങ്ങുന്നവര്‍ സാധാരണ തെളിവിനായി ചൂണ്ടിക്കാണിക്കാറുള്ളത് ബ്രിട്ടന്‍റെ ബാല്ഫര്‍ ഡിക്ലറേഷന്‍ ആണ്. ബാല്‍ഫര്‍ ഡിക്ലറേഷന്‍ നടപ്പിലാക്കി യെഹുദന്മാര്‍ക്ക് ഒരു ദേശിയ ഭവനം സ്ഥാപിക്കാനുള്ള ബ്രിട്ടീഷ് മാന്‍ഡേറ്റ് ഉണ്ടാക്കിയത് U.N.-ന്‍റെ മുന്‍ഗാമി ആയ ലീഗ് ഓഫ് നേഷന്‍സ് ആയിരുന്നു എന്ന വസ്തുത അവര്‍ പൂര്‍ണമായി അവഗണിക്കുകയാണ് ചെയ്യുന്നത്. 1922ലെ മാന്‍ഡേറ്റ് യെഹൂദന്മാര്‍ക്ക് ഒരു പുതിയ മാതൃഭൂമി ഉണ്ടാക്കാനല്ല ഇച്ഛിച്ചത്. എന്നാല്‍ അതില്‍ ഇപ്രകാരം പറയുന്നു: “യെഹൂദാ ജനത്തിന് പലസ്തിനുമായുള്ള ചരിത്രപരമായ ബന്ധത്തിനും അവരുടെ ദേശിയ ഭവനം അവിടെ പുനസ്ഥാപിക്കുന്നതിനുള്ള കാരണങ്ങള്‍ക്കും ഇതിനാല്‍ അംഗീകാരം കൊടുത്തിരിക്കുന്നു.” ഒരു പൂര്‍വ്വഭവമായ അവകാശത്തെ അംഗീകരിക്കാനും അതോടൊപ്പം പൂര്‍വ്വഭവമായ ഒരു തെറ്റിനെ തിരുത്തുവാനും ആയിരുന്നു രാജ്യാന്തര സമൂഹത്തിന്‍റെ ഇച്ഛ. 1948ലെ യിസ്രായേല്‍ സ്ഥാപനത്തിന് കോളനിവല്‍ക്കരണവുമായി യാതൊരു ബന്ധവുമില്ല. വാസ്തവത്തില്‍, നേരെ വിപരീതമായ കാര്യമാണ് സത്യം: “യിസ്രായേലിന്‍റെ സ്വാതന്ത്യം മദ്ധ്യ പൂര്‍വ ദേശത്ത് ബ്രിട്ടന്‍റെ സാന്നിദ്ധ്യം ഇല്ലാതാക്കുവാന്‍ സഹായിച്ചു. യിസ്രായേലിലെ യെഹൂദാ നിവാസികള്‍ കഠിനയത്നം ചെയ്തിട്ടാണ് തങ്ങളുടെ കൊളോണിയല്‍ ഭരണാധികാരികള്‍ നിന്ന് സ്വാതന്ത്യം നേടിയത്. ആ കാലത്തുള്ള മറ്റു ദേശിയ വിമോചന മൂവ്മെന്‍റുകളെ പോലെ തന്നെയാണ് സിയോനിസ്റ്റുകളും പ്രവര്‍ത്തിച്ചിരുന്നത്. യെഹൂദാ ജനത്തിന്‍റെ സ്വയം നിര്‍ണ്ണയാവകാശം പുനഃസ്ഥാപിക്കുവാനും അവരുടെ മാതൃഭൂമിയില്‍ യെഹൂദാ മേല്‍ക്കോയ്‌മ പുനരാരംഭിക്കാനും അവര്‍ യത്നിച്ചുകൊണ്ടിരുന്നു. മറുഭാഗത്ത്, അറബ് രാജ്യങ്ങള്‍, ആയുധങ്ങളും പരിശീലനവും സ്വീകരിച്ചുകൊണ്ട്, സ്വാതന്ത്ര്യ യുദ്ധത്തില്‍ കൊളോണിയല്‍ ശക്തികളുടെ സഹായം അനുഭവിച്ചിരുന്നു. യുദ്ധത്തില്‍ നിര്‍ണായക പങ്കു വഹിച്ച അറബ് ലീജിയനെ നയിച്ചിരുന്നത് ഒരു ബ്രിട്ടീഷ് ഓഫീസര്‍ ആയിരുന്നു എന്ന് മാത്രമല്ല, അതിന്‍റെ നിരകളില്‍ ഓഫീസര്‍മാരായി ബ്രിട്ടീഷുകാരും അറബികളും ഉണ്ടായിരുന്നു. അറബ് രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ ലഭിച്ചിരുന്നത് പ്രദേശത്തെ കൊളോണിയല്‍ ശക്തികളായ ബ്രിട്ടീഷുകാരില്‍ നിന്നും ഫ്രെഞ്ച്കാരില്‍ നിന്നുമാണ്. അതേസമയം യിസ്രായേലിനുള്ള മിക്ക ആയുധങ്ങളും വന്നത് പ്രദേശത്തിനു വെളിയില്‍ ഉള്ള ശക്തികളില്‍ നിന്നാണ്, മുഖ്യമായും ചെക്കൊസ്ലോവാക്കിയ വഴിയായി.
മിക്ക അറബ് രാജ്യങ്ങളും സ്ഥാപിതമായത് യൂറോപ്യന്‍ ശക്തികളുടെ കീഴില്‍ ഇരുന്നതിനു ശേഷമായിരുന്നുവെന്നും അവ സ്വാതന്ത്ര്യമായത് യൂറോപ്യന്‍ ശക്തികളുടെ ഇടപെടല്‍ മൂലമായിരുന്നു എന്നുമുള്ള വസ്തുതയെ പലപ്പോഴും സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്. യെഹൂദന്മാരെ വിദേശ നുഴഞ്ഞുകയറ്റക്കാരായും പലസ്തിനികളെ തദ്ദേശിയര്‍ ആയും ചിത്രികരിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ടില്ലെന്നു നടിക്കുന്ന ഒരു കാര്യം ഉണ്ട്. യെഹൂദന്മാര്‍ സ്ഥാപിച്ച വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌ഘടനയാലും വിശുദ്ധ നാട്ടിലെ മെച്ചപ്പെട്ട സാഹചര്യങ്ങളാലും ആകര്‍ഷിക്കപ്പെട്ടു പുറത്തും നിന്നും മാന്‍ഡേറ്റ് ഭൂമിയിലേക്കു പ്രവഹിച്ച വലിയ അറബി കടന്നുകയറ്റങ്ങള്‍. ഈ പ്രദേശത്ത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പുറകിലേക്കുള്ള ചരിത്രം പറയാനുള്ള യെഹൂദാ ജനത്തെ വിദേശ കൊളോണിയലിസ്റ്റുകളായി ചിലര്‍ കണക്കാക്കുന്നതും, യെഹൂദാ ജനത്തിന്‍റെ ദേശിയ വിമോചന മൂവ്മെന്‍റ് ആയ സിയോനിസത്തെ ഒരു കൊളോണിയലിസ്റ്റു മൂവ്മെന്‍റ് ആയി തരം താഴ്ത്തുന്നതും ഏറ്റവും ദുഃഖകരവും വിരോധാഭാസവും ആണ്. എന്നുവരുകിലും, U.N.-ന്‍റെ പ്രത്യേകമായ അനുമതിയോടെ സ്ഥാപിക്കപ്പെട്ട ഒരു രാജ്യത്തെ കൊളോണിയലിസ്റ്റ് ആയി കണക്കാക്കാന്‍ കഴികയില്ല. തങ്ങളുടെ ചരിത്രപരമായ മാതൃഭൂമിയിലേക്ക് മടങ്ങി വരുന്ന ഒരു ജനത്തെ കൊളോണിയലിസ്റ്റുകളായും കരുതുവാന്‍ സാധ്യമല്ല.