About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഇസ്ലാമിക ഗ്രന്ഥങ്ങളിലൂടെ…

     

    ഖുര്‍ആന്‍ അമാനുഷിക കൃതിയാണെന്നും അള്ളാഹു ആണ് അത് അവതരിപ്പിച്ചത്, അല്ലാഹു അത് അവസാനം വരെ കാത്തു സൂക്ഷിക്കും എന്നും മുസ്ലീങ്ങള്‍ എപ്പോഴും അവകാശവാദമുന്നയിക്കാറുണ്ട്. എന്താണ് യാഥാര്‍ത്ഥ്യം? ഖുര്‍ആന്‍ ക്രോഡീകരണചരിത്രം നമുക്ക്‌ ഇസ്ലാമിക പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് തന്നെ പരിശോധിച്ച് നോക്കാം:

     

    മുഹമ്മദിന്‍റെ കാലത്ത് ഖുര്‍ആന്‍ ഒറ്റ പ്രതിയായി നിലനിന്നിരുന്നില്ല എന്ന്‍ സൈദ്‌ ഇബ്ന്‍ താബിത് പറഞ്ഞതായി പ്രസിദ്ധ പണ്ഡിതന്‍ ഇബ്ന്‍ ഹജാര്‍ അസ്ഖലാനി ഹദീസ്‌ ഉദ്ധരിച്ചു പറയുന്നുണ്ട്:

     

    സൈദ്‌ ബിന്‍ താബിത് പറഞ്ഞു: ‘പ്രവാചകന്‍ മരിച്ചു; എന്നാല്‍ ഖുര്‍ആന്‍ ഏകകൃതിയായി സമാഹരിക്കപ്പെട്ടിരുന്നില്ല” (p. 118, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 9)

     

    പിന്നെ എപ്പോഴാണ് ഇതൊക്കെ തട്ടിക്കൂട്ടി ഒറ്റ പുസ്തകമാക്കിയത്? അതിനും ഹദീസ്‌ ഉണ്ട്, തരാം…

     

    സൈദ്‌ ബിന്‍ താബിത്തില്‍ നിന്നും നിവേദനം: യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ ധാരാളം ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ അബൂബക്കര്‍ അസ്-സിദ്ദിഖ്‌ എന്‍റെ അടുത്തേക്ക്‌ ആളെ അയച്ചു. (മുസൈലിമത്തുമായുണ്ടായ യുദ്ധത്തില്‍ ധാരാളം സ്വഹാബിമാര്‍ കൊല്ലപ്പെട്ടിരുന്നു) (ഞാനവിടെ ചെന്നപ്പോള്‍ ) ഉമര്‍ ബിന്‍ അല്‍-ഖത്താബ് അദ്ദേഹത്തോടൊപ്പം ഇരിക്കുന്നത് കണ്ടു. അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “ഉമര്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു: ‘യമാമയിലെ യുദ്ധക്കളത്തില്‍ ധാരാളം ഖുര്‍റാക്കള്‍ (ഖുര്‍ആന്‍ മന:പാഠമാക്കിയ ആളുകള്‍) കൊല്ലപ്പെടുകയും പരിക്കെല്‍പ്പിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. മറ്റു യുദ്ധക്കളങ്ങളില്‍ ഇനിയും ധാരാളം ഖുര്‍റാക്കള്‍ കൊല്ലപ്പെടാനോ മാരകമായ പരിക്ക് ഏല്ക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ ഖുര്‍ആന്‍റെ ഒരു വലിയ ഭാഗം തന്നെ നഷ്ടപ്പെട്ടു പോകാന്‍ ഇടയുണ്ട്. അതുകൊണ്ട് എന്‍റെ മനസ്സില്‍ ഉദിച്ച കാര്യം പറയാം, ഖുര്‍ആന്‍ ശേഖരിക്കാന്‍ താങ്കള്‍ (അബൂബക്കര്‍) കല്പന കൊടുക്കണം.

     

    ഞാന്‍ ഉമറിനോട് പറഞ്ഞു: അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം എങ്ങനെയാണ് താങ്കള്‍ ചെയ്യുക?” ഉമര്‍ മറുപടി പറഞ്ഞു: “അല്ലാഹുവാണെ, ഇതൊരു നല്ല പദ്ധതിയാണ്.” എന്നിട്ട് ഉമര്‍ പറഞ്ഞത് സ്വീകരിക്കാന്‍ തക്കവിധം അള്ളാഹു എന്‍റെ ഹൃദയം വിശാലമാക്കുന്നത് വരെ ഉമര്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അവസാനം എനിക്ക് മനസ്സിലായി ഉമര്‍ പറഞ്ഞത് നല്ല ഒരു പദ്ധതിയാണെന്ന്. പിന്നെ അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “താങ്കള്‍ ബുദ്ധിയുള്ള ഒരു ചെറുപ്പക്കാരനാണ്. ഞങ്ങള്‍ക്ക് താങ്കളെക്കുറിച്ച് യാതൊരു സംശയവുമില്ല. മാത്രമല്ല, താങ്കള്‍ അപ്പോസ്തലനില്‍ നിന്നും ദിവ്യവെളിപ്പാടുകള്‍ എഴുതിയെടുക്കുകയും ചെയ്തിട്ടുള്ള ആളാണ്‌. അതുകൊണ്ട് താങ്കള്‍ (തുണ്ടുകളായ) ഖുര്‍ആന്‍റെ ഭാഗങ്ങളെല്ലാം ശേഖരിച്ചു ഒറ്റ പുസ്തകമാക്കി മാറ്റണം.” അല്ലാഹുവാണേ, അവര്‍ എന്നോട് ഒരു പര്‍വ്വതം അതിന്‍റെ സ്ഥാനത്ത് നിന്നും എടുത്ത്‌ മാറ്റണം എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് ഖുര്‍ആന്‍ ശേഖരിച്ചു ഒറ്റ പുസ്തകമാക്കുന്നത്രയും ഭാരമുള്ള ജോലിയായി എനിക്ക് അനുഭവപ്പെടില്ലായിരുന്നു. ഞാന്‍ അബൂബക്കറിനോട് പറഞ്ഞു: “അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം നിങ്ങളെങ്ങനെ ചെയ്യും?” അബൂബക്കര്‍ മറുപടി പറഞ്ഞു: “;അല്ലാഹുവാണേ, ഇതൊരു നല്ല പദ്ധതിയാണ്.”

     

    അബൂബക്കറിന്‍റേയും ഉമറിന്‍റേയും ഹൃദയത്തില്‍ ഇക്കാര്യം ബോധ്യപ്പെടും വണ്ണം അള്ളാഹു അവരുടെ ഹൃദയം തുറന്നതുപോലെ അള്ളാഹു എന്‍റെ ഹൃദയവും വിശാലമാക്കുന്നത് വരെ അബൂബക്കര്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അതോടെ ഞാന്‍ പനയോലകളില്‍ നിന്നും പരന്ന കല്ലുകളില്‍ നിന്നും മനുഷ്യരുടെ ഓര്‍മ്മകളില്‍ നിന്നും ഖുര്‍ആനിന് വേണ്ട ഭാഗങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. സൂറത്ത്‌ അല്‍ തൌബയിലെ അവസാനത്തെ വാക്യം വേറൊരിടത്തും കാണാതെ അബു ഖുസൈമ അല്‍ അന്‍സാരിയുടെ പക്കല്‍ കണ്ടെത്തി, “തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം. എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം ( നബിയേ, ) നീ പറയുക: എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ്‌ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനാണ്‌ മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍” (സൂറാ.9:128,129) എന്ന ആയത്തുകള്‍ തന്നെ. ഇപ്രകാരം സെയ്ദ്‌ തയ്യാറാക്കിയ താളുകള്‍ (സുഹൂഫ്‌) അബൂബക്കറുടെ സൂക്ഷിപ്പിലായിരുന്നു. അവന്‍റെ മരണത്തില്‍ അവ ഉമറിനും, ഉമറിന്‍റെ മരണത്തില്‍ അവന്‍റെ പുത്രി ഹഫ്സക്കും ലഭിച്ചു.” (സ്വഹീഹ് ബുഖാരി,  വാല്യം 6, ബുക്ക്‌ 61, ഹദീസ്‌ 509,510)

     

    ഇബ്ന്‍ ഹജാര്‍ അസ്ഖലാനി എന്ന പ്രസിദ്ധ പണ്ഡിതന്‍ തന്‍റെ ‘ഫത്‌ അല്‍ ബാരി’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് നോക്കുക: “സുഹ്റി പറയുന്നു: ‘ഖുര്‍ആനിന്‍റെ പല ഭാഗങ്ങളും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു. എന്നാല്‍ അത് മന:പാഠമാക്കിയിരുന്നവര്‍ യമാമ യുദ്ധത്തില്‍ മരിച്ചു പോയി. അവ അറിഞ്ഞിരുന്നവരുടെ മരണത്തോടെ അവ നശിച്ചു. അബൂബക്കറോ ഉമറോ ഉസ്മാനോ ഖുര്‍ആനിന്‍റെ പാഠങ്ങള്‍ അന്ന് ശേഖരിച്ചിട്ടുമില്ലായിരുന്നു. അവ ഹൃദിസ്ഥമാക്കിയിരുന്നവരുടെ മരണത്തിനു ശേഷം, നഷ്ടപ്പെട്ട ആ ഭാഗങ്ങള്‍ ആരുടെ പക്കലും ഉണ്ടായിരുന്നില്ല. ഞാന്‍ മനസ്സിലാക്കുന്നത് മറ്റു യുദ്ധരംഗങ്ങളിലും ഇതുപോലെ ഖുര്‍ആന്‍ മന:പാഠമാക്കിയവര്‍ മരണപ്പെടുകയും അവരുടെ മരണത്തോടെ ആ വാക്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് അബൂബക്കറുടെ വാഴ്ചക്കാലത്ത് ഖുര്‍ആന്‍ പാഠങ്ങള്‍ താളുകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ശ്രമം ആരംഭിച്ചത് എന്നാണ്.” (p. 120, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 12)

     

    ഖുര്‍ആനിലെ പല ആയത്തുകളും നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നു ഈ വിവരണത്തില്‍ നിന്നും മനസിലാക്കാം. “നാമാണ് ഇത് അവതരിപ്പിച്ചത്, നാം തന്നെ അതിനെ കാത്തു സൂക്ഷിക്കും” എന്ന് ഖുര്‍ആനിനെക്കുറിച്ച് മലക്ക്‌ പറയുന്നുണ്ടെങ്കിലും ആ വാക്കുകളോട് നീതി പുലര്‍ത്താന്‍ മലക്കിന് കഴിഞ്ഞിട്ടില്ല എന്ന് ഇതില്‍ നിന്ന് ആര്‍ക്കും പിടികിട്ടും.

     

    വേറെ ഹദീസുകള്‍ കൂടി തരാം ഖുറാനില്‍ നിന്നും ആയത്തുകള്‍ നഷ്ടമായിട്ടുണ്ട് എന്നതിന്:

     

    അബ്ദുല്ലാഹിബ്നു അബ്ബാസ് നിവേദനം: നബിയുടെ മിമ്പറില്‍ ഇരുന്നുകൊണ്ട് ഉമര്‍ ഒരിക്കല്‍ പറഞ്ഞു: മുഹമ്മദ് (സ) യെ സത്യസന്ദേശവുമായി അല്ലാഹു നിയോഗിച്ചു. അദ്ദേഹത്തിനു വേദവും ഇറക്കി. അദ്ദേഹത്തിനു അവതരിപ്പിക്കപ്പെട്ട സന്ദേശത്തില്‍ എറിഞ്ഞു കൊല്ലാനുള്ള വിധി അടങ്ങിയ സൂക്തങ്ങളുമുണ്ടായിരുന്നു. ഞങ്ങളത് വായിക്കുകയും മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) വ്യഭിചാരിയെ എറിഞ്ഞു കൊന്നു. അദ്ദേഹത്തിനു ശേഷം ഞങ്ങളും ആ ശിക്ഷ നടപ്പിലാക്കി. കാലം കുറേ ചെല്ലുമ്പോള്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ എറിഞ്ഞു കൊല്ലുന്ന ശിക്ഷകള്‍ കാണുന്നില്ല എന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ ആശങ്കിക്കുന്നു. അല്ലാഹു അവതരിപ്പിച്ച ഒരു നിര്‍ബന്ധ വിധിയില്‍ അവര്‍ വീഴ്ച വരുത്തി അവര്‍ പിഴയ്ക്കുകയും ചെയ്യും. അല്ലാഹുവിന്‍റെ വേദഗ്രന്ഥപ്രകാരം വിവാഹിതനുള്ള എറിഞ്ഞു കൊല്ലുന്ന ശിക്ഷ സത്യമാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ തെളിവ് സ്ഥാപിക്കപ്പെടുകയോ കുറ്റം സമ്മതിക്കപ്പെടുകയോ ഗര്‍ഭിണിയാകുകയോ ചെയ്താല്‍ ശിക്ഷ (നടപ്പിലാക്കും). (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 29, ഹദീസ് നമ്പര്‍ 15 (1691).

     

    ഈ ആയത്ത് എങ്ങനെയാണ് നഷ്ടപ്പെട്ടു പോയത് എന്ന് ആയിശ പറയുന്ന ഹദീസ്‌ ഇതാ:

     

    Narrated Aisha ‘The verse of stoning and of suckling an adult ten times were revealed, and they were (written) on a paper and kept under my bed. When the Messenger of Allah (SAWW.) expired and we were preoccupied with his death, a goat entered and ate away the paper.” (Sunan Ibn Majah, Book of Nikah, Hadith # 1934)

     

    ആട് തിന്നു പോയി എന്നാണ് ആയിശ പറയുന്നത്. ഒരാടിന്‍റെ കയ്യില്‍ നിന്ന് പോലും തന്‍റെ വചനം കാത്തു സൂക്ഷിക്കാന്‍ പറ്റാത്തയാളാണ് ഈ മലഖ്‌ എന്ന് മനസ്സിലായല്ലോ. ഇത് പിന്നെ ഒരായത്ത് മാത്രമല്ലേ പോയുള്ളൂ എന്ന് വെക്കാം, എന്നാല്‍ വേറെ ഒരു ഹദീസ്‌ പരിശോധിച്ചാല്‍ കാണുന്നത് രണ്ടു അധ്യായങ്ങള്‍ തന്നെ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണു:

     

    അബുല്‍ ഹര്‍ബിന്‍റെ പിതാവ് നിവേദനം: ബസ്രയിലെ ഖുര്‍ആന്‍ മന:പാഠമുള്ളവരുടെ അടുക്കലേക്ക് അബു മൂസ അല്‍-അശ്അരി ദൂതനെ അയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുന്നൂറു പേര്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി.

     

    അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബസ്രയിലെ ഉത്തമരും (ഖുര്‍ആന്‍) പണ്ഡിതന്മാരുമാണ് നിങ്ങള്‍. നിങ്ങള്‍ പാരായണം ചെയ്യുവിന്‍, കാലം നിങ്ങളില്‍ നീണ്ടുപോകരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മനസ്സ് കടുത്തുപോകും; നിങ്ങളുടെ മുമ്പുള്ളവരുടെ മനം കടുത്തു പോയപോലെ. ഞങ്ങള്‍ ഒരദ്ധ്യായം പാരായണം ചെയ്തിരുന്നു. ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും ബറാഅത്തിനോട് അതിനെ ഞങ്ങള്‍ സാമ്യപ്പെടുത്തിയിരുന്നു. എനിക്ക് അത് മറപ്പിക്കപ്പെട്ടു. പക്ഷേ അതില്‍നിന്നു എനിക്ക് മന:പാഠമുള്ളത് ഇതാണ്: മനുഷ്യപുത്രന് സ്വത്തിന്‍റെ രണ്ടു താഴ്വരയുണ്ടെങ്കിലും അവന്‍ മൂന്നാമത്തേത് കൊതിക്കും. മനുഷ്യപുത്രന്‍റെ ഉള്ളു നിറയ്ക്കാന്‍ മണ്ണിനേ കഴിയൂ. ഞങ്ങള്‍ ഒരു അദ്ധ്യായം പാരായണം ചെയ്തിരുന്നു. മുസബ്ബിഹാത്തില്‍പ്പെട്ട ഒരു സൂറയോട് ഞങ്ങള്‍ അതിനെ സാമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ അത് വിസ്മരിച്ചുപോയി. പക്ഷേ, എനിക്കതില്‍ നിന്ന് മന:പാഠമുള്ളത്:

     

    ‘വിശ്വാസികളേ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ പിരടികളില്‍ സാക്ഷ്യമായി രേഖപ്പെടുത്തപ്പെടുന്നതാണ്. പുനരുത്ഥാന ദിനത്തില്‍ അതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും.’

    (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ്‌ നമ്പര്‍ . 119 (1050).

     

    രണ്ടു അദ്ധ്യായങ്ങള്‍ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ദൈര്‍ഘ്യത്തില്‍ ബറാഅത്തിനോട് സാമ്യമുള്ള ഒരു സൂറയും മുസബ്ബിഹാത്തില്‍പ്പെട്ടതിനോട് സാമ്യമുള്ള ഒരു സൂറയും മലക്ക്‌ ഓതിക്കൊടുത്ത ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും വ്യക്തമാണ്. ആ സൂറകള്‍ എവിടെപ്പോയി? എന്തുകൊണ്ടാണ് ഉസ്മാനിയ്യാ ഖുര്‍ആനില്‍ ആ സൂറകള്‍ കാണാത്തത്? ഇങ്ങനെ ഖുര്‍ആനിലെ സൂറകള്‍ തന്നെ എടുത്തു മാറ്റിയവര്‍ അതിലെ വാക്യങ്ങള്‍ തിരുത്തിയിട്ടില്ല എന്ന് എങ്ങനെ ഉറപ്പിക്കാം???

     

    അലി പറഞ്ഞതായുള്ള രണ്ടു പ്രസ്താവനകള്‍ ഇങ്ങനെയാണ്:

     

    “അലി പറഞ്ഞു: ‘ദൈവം അബൂബക്കറെ അനുഗ്രഹിക്കട്ടെ, അവനാണല്ലോ രണ്ടു ചട്ടകള്‍ക്കകത്ത് ആദ്യമായി ഖുര്‍ആന്‍ ശേഖരിച്ചത്” (p. 122, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 6)

     

    മറ്റൊന്ന്

     

    “മുസ്ഹഫിനെ സംബന്ധിക്കുന്ന ഏറ്റവും മഹനീയമായ പ്രതിഫലം അബൂബക്കര്‍ക്ക് ലഭിക്കും. എന്തെന്നാല്‍ ആദ്യമായി രണ്ട് ചട്ടകള്‍ക്കകത്ത് പാഠങ്ങള്‍ സമാഹരിച്ചത് അവനാകുന്നു” (p. 122, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 5)

     

    തന്‍റെ പിതാവ്‌ ഇപ്രകാരം പറഞ്ഞതായി ഹിശാം ഇബ്നു ഉര്‍വ്വ രേഖപ്പെടുത്തിയിരിക്കുന്നു: “പ്രവാചകന്‍റെ മരണത്തിനു ശേഷം അബൂബക്കര്‍ ഖുര്‍ആന്‍ സമാഹരിച്ചു” (p. 122, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 6)

     

    ഉമറിനോടും സൈദിനോടും അബൂബക്കര്‍ കല്പിച്ചത്, പള്ളിപ്പടിയില്‍ ഇരുന്നു രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തുന്നത് മാത്രം മുസ്ഹഫില്‍ ചേര്‍ക്കുവാനായിരുന്നു. (p. 125, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 11).

     

    “മറ്റിടങ്ങളില്‍നിന്ന് നമുക്ക്‌ കിട്ടുന്ന വിവരം, അബൂബക്കറിനുവേണ്ടി തോലിലും പനയോലയിലും സെയ്ദ്‌ ആദ്യമായി ഖുര്‍ആന്‍ എഴുതി എന്നാകുന്നു. അബൂബക്കറുടെ മരണത്തിനു ശേഷം സെയ്ദ്‌ ശേഖരിച്ച വസ്തുതകള്‍ സാഹീഫായി എഴുതുന്നതിനു ഉമര്‍ നിയോഗിക്കുകയും, ഉമര്‍ അത് തന്‍റെ കൈവശം വെക്കുകയും ചെയ്തു എന്നാണ്” (p. 123, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 12)

     

    എന്നാല്‍ ജലാലുദ്ദീന്‍ സുയൂഥിയുടെ ‘അല്‍- ഇത്ഖാന്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നതനുസരിച്ച് അബൂബക്കര്‍ അല്ല, സാലിം ആണ് ആദ്യമായി ഖുര്‍ആന്‍ ക്രോഡീകരിച്ചത്! സുയൂഥിയുടെ പുസ്തകത്തില്‍ നിന്ന്: “എന്നാല്‍ ഖുര്‍ആനിനെ ഒരു ഗ്രന്ഥമായി സലിം സമാഹരിച്ചു കഴിഞ്ഞിരുന്നത് കൊണ്ട് ആദ്യമായി ഖുര്‍ആന്‍ ശേഖരിച്ചത് അവനാകുന്നു. എത്യോപ്യയില്‍ അവന്‍ കേട്ട വാക്കായ ‘മുസ്ഹഫ്’ (Mushaf) എന്നവന്‍ അതിനു പേര് നല്‍കി” (p. 121, Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 1, p. 58)

     

    എന്നാല്‍ വേറെ ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ അബൂബക്കാറോ സലിമോ അല്ല, ഉമറാണ് ആദ്യമായി ഖുര്‍ആന്‍ ശേഖരിച്ചത്!!

     

    “ദൈവത്തിന്‍റെ ഗ്രന്ഥത്തിലെ ഒരു വാക്യത്തെപ്പറ്റി ഉമര്‍ ബിന്‍ അല്‍ ഖത്താബ് അന്വേഷണം നടത്തി. യെമാമ യുദ്ധത്തില്‍ മരണപ്പെട്ട ഒരാളുടെ കൈവശത്തിലായിരുന്നു അതെന്ന് അറിവ് കിട്ടിയപ്പോള്‍, കൊല്ലപ്പെട്ടവരെപ്പറ്റിയുള്ള മന്ത്രം ഉമര്‍ ജപിച്ചു. ‘നാമെല്ലാം ദൈവത്തിന്‍റേതും നാം തിരികെ ചെല്ലുന്നത് അവനിലേക്കുമാണ്.’ ഉമര്‍ കല്പിക്കുകയും ഖുര്‍ആന്‍ ശേഖരിക്കപ്പെടുകയും ചെയ്തു. അവനായിരുന്നു ആദ്യമായി ഖുര്‍ആന്‍ ശേഖരിച്ചത്.” (p. 120, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 10)

     

    “ഒറ്റ പുസ്തകമായി ഖുര്‍ആന്‍ (മുസ്ഹഫ്) പ്രഥമമായി ശേഖരിച്ചത് ഉമര്‍ ആയിരുന്നു. ഖുര്‍ആന്‍ ശേഖരിക്കുവാന്‍ ഉമര്‍ ആഗ്രഹിച്ചു. അവന്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു: ‘നിങ്ങളില്‍ ആരെങ്കിലും ഖുര്‍ആനിന്‍റെ ഏതെങ്കിലും ഭാഗം പ്രവാചകന്‍റെ വായില്‍ നിന്ന് നേരിട്ട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് ഇവിടെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക” (p. 122, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 10)

     

    “ഖുര്‍ആന്‍ ശേഖരിക്കാന്‍ ഉമര്‍ തീരുമാനിച്ചു. അവന്‍ പൊതുജനങ്ങളെ ഉദ്ബോധിപ്പിച്ചു: “പ്രവാചകന്‍റെ വായില്‍ നിന്ന് നേരിട്ട് ഖുര്‍ആനിന്‍റെ ഏതെങ്കിലും ഭാഗം സ്വീകരിച്ചിട്ടുള്ളവര്‍ ഇവിടെ അത് കൊണ്ടുവരട്ടെ.” താളുകളിലും കല്പലകകളിലും പനയോലകളിലും, കേട്ടതെല്ലാം അവര്‍ എഴുതി വെച്ചിരുന്നു. രണ്ടു പേര്‍ സാക്ഷ്യപ്പെടുത്താത്തതൊന്നും ഉമര്‍ സ്വീകരിച്ചിരുന്നില്ല. ഈ ശേഖരണത്തില്‍ വ്യാപൃതനായിരിക്കുമ്പോള്‍ അവന്‍ കൊല്ലപ്പെട്ടു. അവന്‍റെ പിന്‍ഗാമിയായ ഉഥ്മാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു: “ദൈവത്തിന്‍റെ ഗ്രന്ഥത്തിന്‍റെ ഏതെങ്കിലും ഭാഗം കൈവശമുള്ളവര്‍ ഇവിടെ ഞങ്ങളുടെ അടുക്കല്‍ കൊണ്ടുവരട്ടെ.” രണ്ടു പേര്‍ സാക്ഷ്യപ്പെടുത്താതൊന്നും തന്നെ ഉഥ്മാന്‍ ആരില്‍ നിന്നും സ്വീകരിച്ചില്ല. ഖുസൈമാ ബിന്‍ താബിത് പറഞ്ഞു: “നിങ്ങള്‍ രണ്ടു വാക്യങ്ങള്‍ വിട്ടു പോയതായി ഞാന്‍ കാണുന്നു. നിങ്ങള്‍ അവ എഴുതിയിട്ടില്ല.” അവ ഏതാണെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: “എനിക്ക് പ്രവാചകനില്‍ നിന്ന് നേരിട്ട് കിട്ടിയതാണ്: ‘നിങ്ങള്‍ക്ക്‌ സമയമായിരിക്കുന്നു…’ ഉഥ്മാന്‍ പറഞ്ഞു: “ഈ വാക്യങ്ങള്‍ ദൈവത്തില്‍ നിന്നാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.” അവ എവിടെയാണ് ചേര്‍ക്കേണ്ടതെന്ന് അവന്‍ ഖുസൈമയോട് ചോദിച്ചു. അവന്‍ മറുപടി നല്‍കി: “ഖുര്‍ആനിന്‍റെ വെളിപ്പാടിന്‍റെ അവസാനത്തേതായി ചേര്‍ക്കുക.” അപ്രകാരമാണ് ഈ വാക്കുകളാല്‍ ബറാ’അയായി മുദ്ര വെച്ചത്.” (p. 123, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 10)

     

    ഇത് മാത്രമല്ലാതെ, അലിയും ഇബ്നു ഉബയ്യും ഇബ്നു മസ്ഊദും ഖുര്‍ആന്‍ ക്രോഡീകരിച്ചതായി രേഖകള്‍ ഉണ്ട്, വിസ്തരഭയത്താല്‍ ഞാന്‍ അതൊന്നും ഉദ്ധരിക്കുന്നില്ല എന്നേയുള്ളൂ. ഇതിന്‍റെയൊക്കെ അനന്തരഫലം എന്തായിരുന്നു എന്ന് വെച്ചാല്‍ ഓരോരുത്തര്‍ക്കും ഓരോ ഖുര്‍ആന്‍ എന്നതായി ഇസ്ലാമിക സാമ്രാജ്യത്തിലെ അവസ്ഥ! അതോരോന്നും ഓരോ വിധത്തില്‍ ഉള്ളതുമായിരുന്നു. ഉസ്മാന്‍ ഇബ്നു അഫ്ഫാന്‍ ഖലീഫയായി ഇരിക്കുന്ന സമയത്ത് വ്യത്യസ്ത ഖുര്‍ആനുകളുടെ എണ്ണം കൊണ്ട് പല വിധത്തിലുള്ള പ്രശ്നവും ഉണ്ടായിട്ടുണ്ട്. നിവൃത്തിയില്ലാത്ത ഘട്ടം വന്നപ്പോള്‍ ഉസ്മാന്‍ ഒരു പണി കാണിച്ചു, പുതിയ ഒരു ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയിട്ടു ബാക്കിയുള്ള എല്ലാ ഖുര്‍ആനുകളും കത്തിച്ചു കളഞ്ഞു!! ഉസ്മാന്‍ ഖുര്‍ആന്‍ കത്തിച്ചതോടെ ഖുര്‍ആന്‍റെ വിശ്വാസ്യത എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം!!!

     

    “മൂസാ അബ് ബിന്‍ സഅദ് പറയുന്നു: ഉഥ്മാന്‍ ജനങ്ങളെ അഭിസംബോധന ചെയ്തു: “നിങ്ങളുടെ പ്രവാചകന്‍ നിങ്ങളെ വിട്ടു പിരിഞ്ഞിട്ട് പതിമൂന്നു കൊല്ലമായി. എന്നിട്ടും ഖുര്‍ആനിന്‍റെ കാര്യത്തില്‍ നിങ്ങള്‍ യോജിപ്പിലെത്തിയിട്ടില്ല. നിങ്ങള്‍ ഉബയ്യായുടെ പാരായണത്തെപ്പറ്റിയും അബ്ദുല്ലായുടെ പാരായണത്തെപ്പറ്റിയും സംസാരിക്കുന്നു. ചിലര്‍ പറയുകയാണ്‌, ‘ദൈവത്തെയാണെ എന്‍റെ പാരായണം ശരിയും നിങ്ങളുടേത് തെറ്റുമാണ്.’ ഞാന്‍ ഇപ്പോള്‍ നിങ്ങളോട് കല്പിക്കുന്നത് ദൈവത്തിന്‍റെ ഗ്രന്ഥത്തിലെ ഏതെങ്കിലും ഒരു ഭാഗം നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ അത് ഇവിടെ കൊണ്ടുവരാനാണ്. ഒരുവന്‍ പനയോലയും, മറ്റൊരുവന്‍ ഖുര്‍ആന്‍ വാക്യമടങ്ങിയ തോല്‍ചട്ടയും (ഫീഹി അല്‍ ഖുര്‍ആന്‍ ) കൊണ്ടുവന്ന് വലിയ ശേഖരണം തന്നെയുണ്ടായി. ഓരോരുത്തരോടായി ഉഥ്മാന്‍ ആണയിട്ടു ചോദിച്ചു, “നിങ്ങള്‍ ഇത് പ്രവാചകന്‍ ചെല്ലുന്നത് കേട്ടിട്ടുണ്ടോ?” അത് ശരിയാണെന്ന് അവര്‍ മറുപടി നല്‍കി. അതിനു ശേഷം ഉസ്മാന്‍ ചോദിച്ചു, “ഗ്രന്ഥവുമായി ഏറ്റവും അടുത്ത ബന്ധമാര്‍ക്കാണുള്ളത്?” അവര്‍ മറുപടി നല്‍കി, “പ്രവാചകന് വേണ്ടി അവ എഴുതിയെടുത്തവന് തന്നെ.” അവന്‍ ചോദിച്ചു, “ആരുടെ അറബി ഭാഷയാണ്‌ ഏറ്റവും ശുദ്ധം?” അവര്‍ പറഞ്ഞു. ‘സെയ്ദിന്‍റെ (Said’s).” ഉഥ്മാന്‍ പറഞ്ഞു, സെയ്ദ്‌ (Said) ചൊല്ലിക്കൊടുക്കുകയും സൈദ് (Zaid) എഴുതുകയും ചെയ്യട്ടെ…” മുസാ അബ് കൂട്ടിച്ചേര്‍ക്കുന്നു: പ്രവാചകന്‍റെ ചില സഹായികള്‍ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു, “ഉഥ്മാന്‍ ഇത് ഏറ്റെടുത്തത് വളരെ നന്നായി.” (pp. 145-146, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 23-4)

     

    അസര്‍ബൈജാനിലേയും അര്‍മേനിയയിലേയും അതിര്‍ത്തി പ്രദേശങ്ങളിലെ ഇറാഖിന്‍റെ സൈന്യത്തെ സിറിയയുമായി ഇണക്കുകയും ഖുര്‍ആനിനെ സംബന്ധിക്കുന്ന പ്രാദേശിക വ്യത്യാസങ്ങള്‍ മനസ്സിലാക്കുവാന്‍ സന്ദര്‍ഭം ലഭിക്കുകയും ചെയ്തിരുന്ന ഹുദൈഫാ ബിന്‍ അല്‍ യമന്‍ ഉഥ്മാനെ നേരിട്ട് കണ്ട് ഇപ്രകാരം ഉപദേശം നല്‍കി: വിശ്വാസികളുടെ നേതാവേ! ക്രിസ്ത്യാനികളും യെഹൂദന്മാരും ഗ്രന്ഥത്തെപ്പറ്റി വിഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് പോലെ അവര്‍ ചെയ്യുന്നതിന് മുമ്പ് ഈ ഉമ്മ (Umma) കൈകാര്യം ചെയ്യുക.” അബൂബക്കറില്‍ നിന്ന് ഹഫ്സയുടെ പിതാവ്‌ ഉമറിന് അവകാശമായി കിട്ടിയതും ഹഫ്സയുടെ കൈവശത്തിലുള്ളതുമായ (ഖുര്‍ആന്‍ ) താളുകള്‍ പകര്‍പ്പെടുത്തു തിരികെ ഏല്‍പ്പിക്കാമെന്ന കരാറില്‍ ഉഥ്മാന്‍ കടമായി അവളില്‍നിന്ന് ആവശ്യപ്പെട്ടു. അവള്‍ തന്‍റെ “സുഹുഫ്‌” ഉഥ്മാന് കൊടുക്കുകയും ഉഥ്മാന്‍, സെയ്ദ്‌ ബിന്‍ അല്‍ അസ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ അല്‍ ഹാരിത്‌ ബിന്‍ ഹിശാം, അബ്ദുല്ലാ ബിന്‍ അല്‍ സുബൈര്‍ എന്നിവരെ ആളയച്ചു വരുത്തി പാഠപതിപ്പുകളിലായി പകര്‍പ്പെടുക്കുവാന്‍ കല്പിക്കുകയും ചെയ്തു. ഖുറൈശികളുടെ കൂട്ടത്തെ അഭിസംബോധന ചെയ്തു അവന്‍ പറഞ്ഞു: “നിങ്ങള്‍ സെയ്ദില്‍ നിന്ന് വിയോജിക്കുമ്പോള്‍ ഖുറൈശികളുടെ പ്രാകൃത ഭാഷയിലെ പദം എഴുതുക, എന്തെന്നാല്‍ ആ ഭാഷയിലാണ് അത് വെളിപ്പെട്ടത്.”

     

    എല്ലാ താളുകളും അവര്‍ പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ മറ്റെല്ലാ ഖുര്‍ആന്‍ രേഖകളും അവ ഒറ്റ താളായാലും മുഴുവന്‍ പതിപ്പായാലും കത്തിച്ചു കളയണമെന്ന കല്പനയോടെ പകര്‍പ്പുകളുടെ പ്രതി സാമ്രാജ്യത്തിലെ പ്രമുഖ കേന്ദ്രങ്ങളിലേക്ക് ഉഥ്മാന്‍ എത്തിച്ചു കൊടുത്തു.

     

    “സുഹ്റി പറഞ്ഞിരിക്കുകയാണ്- സെയ്ദ്‌ ഇപ്രകാരം പറഞ്ഞതായി ഖാരീജ ബിന്‍ സെയ്ദ്‌ എന്നെ അറിയിച്ചു: “പ്രവാചകന്‍ ചൊല്ലി എനിക്ക് കേട്ടു പരിചയമുള്ള സൂറത്ത്‌ അല്‍ അഹ്സാബിന്‍റെ ഒരു വാക്യം ഇവിടെ വിട്ടു പോയിരിക്കുന്നു. ഞാനത് ഖുസൈമാ ബിന്‍ താബിത്തിന്‍റെ പക്കല്‍ കണ്ടു വേണ്ട സ്ഥാനത്ത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.” (pp. 141-142, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 18)

     

    “”മറ്റെല്ലാ ഖുര്‍ആന്‍ രേഖകളും അവ ഒറ്റ താളായാലും മുഴുവന്‍ പതിപ്പായാലും കത്തിച്ചു കളയണമെന്ന കല്പനയോടെ”” എന്നത് ശ്രദ്ധിച്ചു കാണുമല്ലോ?

     

    മറ്റൊരു ഹദീസ്‌ പ്രകാരം ഇറാഖും സിറിയയും തമ്മില്‍ മാത്രമല്ല, ഇറാഖിലെ വിഭിന്ന ഗോത്രങ്ങളുടെ ഇടയിലും പാഠഭേദങ്ങളില്‍ വ്യത്യാസം കണ്ടതായി ഹുദൈഫാ പറയുന്നുണ്ട്.

     

    “ഞങ്ങളെല്ലാവരും പള്ളിയില്‍ ഇരിക്കുകയായിരുന്നു. അബ്ദുല്ല ഖുര്‍ആന്‍ ചൊല്ലിയിരുന്നപ്പോള്‍ ഹുദൈഫാ കയറി വന്നു പറഞ്ഞു: “ഇബ്നു ഉമ് അബ്ദിന്‍റെ വായന! അബു മൂസയുടെ വായന! എന്‍റെ ദൈവമേ! വിശ്വാസികളുടെ നേതാവിനെ കാണുവാന്‍ എന്നെ അനുവദിക്കുകയാണെങ്കില്‍ ഏകമായ ഖുര്‍ആന്‍ വായന കല്പിക്കുവാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യും!”

     

    അബ്ദുള്ള അത്യന്തം ക്ഷോഭിച്ച് ഹുദൈഫയോട് കര്‍ശനമായി സംസാരിച്ചു. അവന്‍ നിശബ്ദനായി ഇരുന്നു.” (p. 142, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 13)

     

    “ഹുദൈഫ അടക്കമുള്ള ഒരു കൂട്ടത്തോടെ ‘അല്‍ വലീദ് ഇബ്നു ഉഖ്ബയുടെ കാലത്ത്, യാസിദ്‌ ഇബ്നു മുആവിയ്യ പള്ളിയില്‍ ഇരിക്കുകയായിരുന്നു. ഒരു അധികാരി വിളിച്ചു പറഞ്ഞു: “അബൂ മൂസയുടെ വായന പിന്തുടരുന്നവര്‍, കീഴെ വാതിലിനടുക്കലുള്ള മൂലയിലേക്ക് പോകുക. അബ്ദുല്ലയുടെ വായന പിന്തുടരുന്നവര്‍, അബ്ദുല്ലയുടെ വീടിനടുക്കലുള്ള മൂലയിലേക്ക് പോകട്ടെ. ഖുര്‍ആന്‍ (2:196) അവര്‍ വായിക്കുന്നത് തമ്മില്‍ യോജിക്കുന്നില്ല. ഒരു കൂട്ടര്‍ വായിക്കുന്നത് ‘ദൈവത്തിങ്കലേക്ക് തീര്‍ത്ഥയാത്ര നടത്തുക.’ ഇതരര്‍ വായിക്കുന്നു, ‘കഅബയിലേക്ക് തീര്‍ത്ഥയാത്ര നടത്തുക.’ ഹുദൈഫയുടെ കണ്ണുകള്‍ ചുവന്നു. അവന്‍ കോപിഷ്ഠനായി എഴുന്നേറ്റ് പള്ളിയില്‍ വെച്ചാണെങ്കിലും അവന്‍റെ അരക്കെട്ടിലെ ഖമീസ്‌ കീറി. ഇത് ഉഥ്മാന്‍റെ വാഴ്ചക്കാലത്തായിരുന്നു. ഹുദൈഫാ ആക്രോശിച്ചു: “വിശ്വാസികളുടെ നേതാവിന്‍റെ അടുക്കലേക്ക് ആരെങ്കിലും പോകാമോ? ഇല്ലെങ്കില്‍ ഞാന്‍ തന്നെ പോകണമോ? കഴിഞ്ഞ ആരാധനയിലും ഇത് തന്നെയാണ് സംഭവിച്ചത്.” അവന്‍ തിരിച്ചു വന്നു ഇരുന്നുകൊണ്ട് പറഞ്ഞു: “തന്‍റെ മതത്തിന് ദൈവം വിജയം നല്‍കുന്നത് വരെ മുന്നേറുന്നവരുടെ കൂടെ പോയി പിന്മാറുന്നവരോട് പൊരുതുവാനായി ദൈവം മുഹമ്മദിനെ അയച്ചു. ദൈവം മുഹമ്മദിനെ എടുത്തു. ഇസ്ലാം മുന്നേറി. അവനെ പിന്തുടരുവാന്‍ ദൈവം അബൂബക്കറിനെ തിരഞ്ഞെടുത്തു. ദൈവം അനുവദിച്ചത് വരെ അവന്‍ വാണു. ദൈവം അവനെയും എടുത്തു. ഇസ്ലാം അതിവേഗം മുന്നേറി. ദൈവം ഉമറിനെ നിയമിച്ചു. അവനും ഇസ്ലാമിന്‍റെ മദ്ധ്യേ വാണു. ദൈവം പിന്നെ ഉഥ്മാനെ തിരഞ്ഞെടുത്തു. ദൈവത്തിന്‍റെ ആണയാണെ! ഇസ്ലാം വീണ്ടും പ്രചരിച്ച് മറ്റെല്ലാ മതങ്ങളേയും നീക്കം ചെയ്യാവുന്ന നിലയിലെത്തിയിരിക്കുന്നു.” (p. 143, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 11)

     

    “ഉഥ്മാന്‍റെ വാഴ്ചക്കാലത്ത് ഗുരുക്കന്മാര്‍ തങ്ങളുടെ ശിഷ്യന്മാരെ ഖുര്‍ആനിന്‍റെ വ്യത്യസ്ത പാഠങ്ങള്‍ ഉപദേശിച്ചിരുന്നു. ശിഷ്യന്മാര്‍ തമ്മില്‍ കണ്ടുമുട്ടി പാഠങ്ങളെപ്പറ്റി അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചപ്പോള്‍ അവര്‍ തങ്ങളുടെ ഗുരുക്കന്മാരെ സമീപിച്ചു. ഗുരുക്കന്മാരാകട്ടെ, അവരവര്‍ ഉപദേശിച്ചതിനെ നീതീകരിച്ച് മറ്റുള്ളവരെയെല്ലാം വേദ വിപരീതക്കാരായി വിധിച്ചു. ഈ വാര്‍ത്ത ഉഥ്മാന്‍റെ ചെവിയിലെത്തി. അവന്‍ ജനത്തോട് ഇപ്രകാരം പറഞ്ഞു: “എന്‍റെ ചുറ്റും കൂടിയിരിക്കുന്ന നിങ്ങള്‍ ഖുര്‍ആനിനെ ചൊല്ലി കലഹിക്കുകയും വ്യത്യസ്ത രീതിയില്‍ അത് ഉച്ചരിക്കുകയുമാണ്. പരന്നു കിടക്കുന്ന ഇസ്ലാമിന്‍റെ വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ അതിദൂരെ നിവസിക്കുന്നവര്‍ തമ്മില്‍ ഇതിലും വലിയ ഭിന്നതകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. മുഹമ്മദിന്‍റെ സഹപ്രവര്‍ത്തകരേ! യോജിച്ചു കൂട്ടായി പ്രവര്‍ത്തിക്കുവിന്‍. എല്ലാവരും യോജിച്ചു മുന്നോട്ടു വന്ന് എല്ലാ മുസ്ലീമുകള്‍ക്കുമായി ഒരു ഇമാമ് (imam) മിനായി എഴുതുക.” (p. 143, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 21)

     

    “ഹുദൈഫാ പറഞ്ഞു: “അബ്ദുള്ളയുടെ പാഠം എന്ന് കുഫാനുകളും, അബു മൂസയുടെ പാഠം എന്ന് ബസ്രാനുകളും പ;പറയുന്നു. ദൈവത്തെയാണെ! വിശ്വാസികളുടെ നായകനെ ഞാന്‍ സമീപിക്കുകയാണെങ്കില്‍ ഈ പാരായണക്കാരെയെല്ലാം മുക്കിക്കൊല്ലുവാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നതാണ്.” അബ്ദുള്ള പറഞ്ഞു: “ചെയ്യുക, അപ്പോള്‍ ദൈവം നിന്നെ മുക്കും, എന്നാല്‍ വെള്ളത്തിലായിരിക്കുകയില്ലെന്നു മാത്രം!” (pp. 146-147, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 13)

     

    “അബ്ദുള്ളയും ഹുദൈഫയും അബു മൂസയും അബു മൂസയുടെ വീടിന്‍റെ മട്ടുപ്പാവില്‍ ഇരിക്കുകയായിരുന്നു. അബ്ദുള്ള പറഞ്ഞു, “നിങ്ങള്‍ അതുമിതും പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു.” ഹുദൈഫ പറഞ്ഞു, “ശരി, ഒരുവന്‍റെ പാരായണത്തെപ്പറ്റിയും മറ്റൊരുവന്‍റെ പാരായണത്തെപ്പറ്റിയും ജനങ്ങള്‍ സംസാരിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അവര്‍ അമുസ്ലീംകളെപ്പോലെ യോജിപ്പില്ലാത്തവരായിത്തീരുന്നു.” ഹുദൈഫാ തുടര്‍ന്നു, “അബ്ദുള്ളാ ബിന്‍ ക്വയിസേ, ബസ്രാനുകളുടെ ഗവര്‍ണ്ണരും ഉപദേശകനുമായ നിങ്ങളെ അയച്ചു. അവര്‍ നിങ്ങളുടെ അദബും (adab) ഭാഷയും പാഠവും ഏറ്റെടുത്തിരിക്കുന്നു.”

     

    ഇബ്നു മസ്ഊദിനോട്‌ അവന്‍ പറഞ്ഞു: “നിങ്ങളെ കുഫാനുകളുടെ ഉപദേശകനായി അയച്ചു. അവരാകട്ടെ നിങ്ങളുടെ അദബും (adab) ഭാഷയും പാഠവും ഏറ്റെടുത്തിരിക്കുന്നു.”

     

    ഇബ്നു മസ്ഊദ് പ്രതിവദിച്ചു: “അങ്ങനെയാണെങ്കില്‍ ഞാനവരെ വഴി തെറ്റിച്ചിട്ടില്ല. ദൈവത്തിന്‍റെ ഗ്രന്ഥത്തിലെ ഓരോ വാക്യവും എവിടെ വെച്ച് ഏതു സന്ദര്‍ഭത്തില്‍ വെളിപ്പെടുത്തപ്പെട്ടു എന്നെനിക്കറിയാം. ഈ വിഷയത്തില്‍ എന്നേക്കാള്‍ അറിവുള്ളവനായി ആരെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ അവന്‍റെ അടുത്തു ചെല്ലും.” (p. 147, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 14)

     

    ഈ അടിപിടി കാരണമാണ് ഉസ്മാന്‍ നിലവിലെ എല്ലാ ഖുര്‍ആന്‍ പ്രതികളും കത്തിച്ചു പുതിയ ഖുര്‍ആന്‍ ഉണ്ടാക്കിയത്. ഉച്ചാരണത്തില്‍ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ എന്നുള്ള മുസ്ലീങ്ങളുടെ വാദം പോളിയുന്നത് ഇവിടെയാണ്‌. കാരണം എല്ലാ ഖുര്‍ആനിലെയും എഴുത്ത് ഒന്നുതന്നെയായിരുന്നു, ഉച്ചാരണത്തില്‍ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ എങ്കില്‍ ഉസ്മാന്‍ ഉണ്ടാക്കിയെടുത്ത പുതിയ ഖുര്‍ആനും ഓരോര്‍ത്തര്‍ തങ്ങള്‍ മുന്‍പ്‌ വായിച്ചിരുന്നത് പോലെതന്നെയായിരിക്കും വായിക്കുക. ഫലം, വീണ്ടും പഴയത് പോലെ ഖുര്‍ആന്‍ ഒതുന്നതിനെ ചൊല്ലി അഭിപ്രായ വ്യത്യാസം ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, “ഖുര്‍ആന്‍റെ ഏക പാഠത്തിന്മേല്‍ ഉഥ്മാന്‍ മുസ്ലീങ്ങളെ യോജിപ്പിച്ചു” (p. 143, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 15) എന്നാണ് ഇബ്ന്‍ ഹജാര്‍ അസ്ഖലാനി പറയുന്നത്! അതായത്, അതുവരെ ഉണ്ടായിരുന്ന ഒരു ഖുര്‍ആന്‍ അല്ല, പുതിയ ഒരു ഖുര്‍ആന്‍ ആണ് ഉസ്മാന്‍ ഉണ്ടാക്കിയെടുത്തതെന്നു സാരം!!

     

    ഇനി ഇങ്ങനെ പല വിധത്തില്‍ ഖുര്‍ആന്‍ ചൊല്ലിയാല്‍ അത് നിരോധിക്കാനുള്ള വകുപ്പ്‌ ഉണ്ടോ എന്ന് നമ്മള്‍ പരിശോധിച്ചാല്‍ ഇല്ല എന്നാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ദാ, തെളിവ്:

     

    “ഉമറിന്‍റെ മുമ്പാകെ ഒരുവന്‍ പാരായണം ചെയ്യുകയും ഉമര്‍ അത് തിരുത്തുകയും ചെയ്തു. എന്നാല്‍ അവന്‍ ക്ഷുഭിതനായി, താന്‍ പ്രവാചകന് വേണ്ടി ചൊല്ലിയിട്ടുണ്ടെന്നും പ്രവാചകന്‍ തിരുത്തിയിട്ടില്ലെന്നും അവകാശപ്പെട്ടു. അവരുടെ തര്‍ക്കം മുഹമ്മദിന്‍റെ മുമ്പാകെ അവര്‍ എത്തിച്ചു.മുഹമ്മദ്‌ തന്നെ നേരിട്ട് ഉപദേശിച്ചിട്ടുണ്ടെന്ന അവകാശവാദത്തെ പ്രവാചകന്‍ ശരിവെച്ചപ്പോള്‍ ഉമറിന്‍റെ മനസ്സില്‍ സംശയം ഉദിച്ചു. ഉമറിന്‍റെ മുഖഭാവം മനസ്സിലാക്കി പ്രവാചകന്‍ അവന്‍റെ മാറിടത്തില്‍ തടവി പറഞ്ഞു, “പിശാചേ,പുറത്ത്!” മുഹമ്മദ്‌ പിന്നെ വിശദീകരിച്ചു. “കൃപയുടെ വചനം ക്രോധത്തിന്‍റെയെന്നോ, നേരെ മറിച്ചോ നിങ്ങള്‍ മാറ്റാത്തതുവരെ എല്ലാ തരം പാരായണങ്ങളും ശരിതന്നെയാണ്.” (p. 148, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 3, p. 507)

     

    “ഉബയ്യ്‌ പള്ളിയില്‍ ചെന്ന് ഒരുവന്‍ ചെല്ലുന്നത് കേട്ട് ആരാണ് പഠിപ്പിച്ചതെന്ന് ചോദിച്ചു. തന്നെ പ്രവാചകനാണ് ഉപദേശിച്ചതെന്ന് അവന്‍ മറുപടി നല്‍കി. ഉബയ്യ്‌ പ്രവാചകനെ അന്വേഷിച്ചു പോയി. ആ മനുഷ്യന്‍ ചൊല്ലിയപ്പോള്‍ മുഹമ്മദ് പറഞ്ഞു, “അത് ശരിയാണ്.” ഉബയ്യ്‌ പ്രതിഷേധിച്ചു, “താങ്കള്‍ എന്നെ മറ്റുവിധത്തില്‍ ചൊല്ലാനാണല്ലോ ഉപദേശിച്ചത്.”

     

    ഉബയ്യിയുടെ ചൊല്ലും ശരിയാണെന്ന് പ്രവാചകന്‍ പറഞ്ഞു. അത്ഭുതത്തോടെ ഉബയ്യ്‌ പറഞ്ഞു, “ശരിയോ?” പ്രവാചകന്‍ അവന്‍റെ മാറിടത്തില്‍ തലോടി പ്രാര്‍ത്ഥിച്ചു, “ദൈവമേ! സംശയം ദുരീകരിക്കേണമേ!” ഉബയ്യിയുടെ ഹൃദയത്തില്‍ ഭീതി ബാധിച്ച് അവന്‍ വിയര്‍ത്തു. രണ്ടു ദൈവദൂതന്മാര്‍ തന്നെ സമീപിച്ചതായി മുഹമ്മദ്‌ വെളിപ്പെടുത്തി. ഒരുവന്‍ പറഞ്ഞു, “ഖുര്‍ആന്‍ ഒരു രീതിയില്‍ ചൊല്ലൂ.” അതില്‍ കൂടുതല്‍ ചോദിക്കുവാന്‍ ഇതരന്‍ മുഹമ്മദിനെ ഉപദേശിച്ചു. ഒന്നാമത്തെ ദൈവദൂതന്‍ ഒടുവില്‍ ഇപ്രകാരം പറയുന്നത് വരെ അതാവര്‍ത്തിക്കപ്പെട്ടു, “ശരി, അത് ഏഴു രീതിയില്‍ ചൊല്ലൂ!” പ്രവാചകന്‍ പറഞ്ഞു, “ശിക്ഷാവിധിയുള്ള വാക്യം കാരുണ്യപരമായി സമാപിക്കുകയോ അതല്ല, നേരെ മറിച്ചാവുകയോ ചെയ്യുന്നത് വരെ ഏതൊരു രീതിയും കൃപാദായകവും സംരക്ഷണാത്മകവുമാണ്.” (p. 148-149, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, p. 32)

     

    “ഒരുവന്‍ പ്രവാചകന്‍റെ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞതായി സയിദ്‌ ബിന്‍ അര്‍ക്വം രേഖപ്പെടുത്തിയിരിക്കുന്നു. “ഒരു പ്രത്യേക സൂറ ചൊല്ലുന്നതിനു അബ്ദുള്ള ഇബ്നു മസ്ഊദ് എന്നെ പഠിപ്പിച്ചു. അതേ സൂറ തന്നെ സയിദ്‌ ബിന്‍ താബിത്തും എന്നെ പഠിപ്പിച്ചു. അതുപോലെ ഉബയ്യയും. ഇവരുടെയെല്ലാം പാരായണം വ്യത്യസ്തമാണ്. ആരുടെ പാരായണമാണ് ഞാന്‍ സ്വീകരിക്കേണ്ടത്?” പ്രവാചകന്‍ മിണ്ടാതെയിരുന്നു. പ്രവാചകന്‍റെ അരികെയുണ്ടായിരുന്ന അലി പറഞ്ഞു, “തന്നെ പഠിപ്പിച്ചത് പോലെ ഏവനും ചൊല്ലണം. എല്ലാ രീതികളും സ്വീകാര്യവും സാധുതയുള്ളതുമാകുന്നു.” (p. 150, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 1, p. 24)

     

    “ഉമര്‍ പറഞ്ഞു: ‘ഹിശാം ബിന്‍ ഹുക്കെയിം സൂറത്ത് അല്‍ ഫുര്‍ഖാന്‍ ചെല്ലുന്നത് ഞാന്‍ കേട്ട് കൊണ്ടിരുന്നു. പ്രവാചകന്‍ എന്നെ ഉപദേശിക്കാത്തത് അവന്‍ ചെല്ലുന്നത് കേട്ട് അവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്‍റെ നേര്‍ക്ക് ഓടി അടുക്കുവാന്‍ ഞാന്‍ തുനിഞ്ഞു. എന്നാല്‍ അവന്‍ തുടര്‍ന്നപ്പോള്‍ ക്ഷമയോടെ ഇരുന്നു; അവന്‍ വായന അവസാനിപ്പിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു, “ഈ സൂറ ചൊല്ലാന്‍ നിന്നെ ആരാണ് പഠിപ്പിച്ചത്?” പ്രവാചകനാണ് തന്നെ പഠിപ്പിച്ചത് എന്നവന്‍ അവകാശപ്പെട്ടു. ഞാന്‍ പറഞ്ഞു, “ദൈവത്തെയാണെ, നീ നുണ പറയുകയാണ്‌.” ഞാനവനെ പ്രവാചകന്‍റെ അരികിലേക്ക്‌ വലിച്ചിഴച്ച് കൊണ്ടുപോയി. പ്രവാചകന്‍ തന്നെ പഠിപ്പിക്കാത്ത വിധത്തില്‍ ഹിശാം ചൊല്ലുന്നതിനെപ്പറ്റി ആക്ഷേപം പറഞ്ഞു. പ്രവാചകന്‍ മൊഴിഞ്ഞു. “അവനെ വിടൂ, ഹിശാം ചൊല്ലൂ.”അവന്‍ ചൊല്ലുന്നതായി ഞാന്‍ കേട്ട വിധത്തില്‍ തന്നെ ചൊല്ലി. പ്രവാചകന്‍ പറഞ്ഞു, “അപ്രകാരമാണ് അത് വെളിപ്പെട്ടത്.” അവിടുന്ന് പിന്നീട് പറഞ്ഞു, “ഉമര്‍ ചൊല്ലട്ടെ.” പ്രവാചകന്‍ എന്നെ പഠിപ്പിച്ച വിധത്തില്‍ ഞാന്‍ ചൊല്ലി. പ്രവാചകന്‍ പറഞ്ഞു, “അത് ശരിയാണ്, അപ്രകാരമാണ് അത് വെളിപ്പെട്ടത്. ഈ ഖുര്‍ആന്‍ ഏഴു വിധങ്ങളിലാണ് വെളിപ്പെട്ടത്. അതുകൊണ്ട് ഏറ്റവും എളുപ്പമായത് ചൊല്ലിക്കോളൂ.” (p. 150-151, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 1, p. 24)

     

    “പലരും വിവിധ രൂപങ്ങളെ ഭാഷാപരമായ അവസ്ഥയോട് ബന്ധപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നു. തല്‍ഫലമായി അറബി രാഷ്ട്രത്തിന്‍റെ മുഖ്യ ശാഖയായ മുദാറിലാണ് പ്രവാചകന്‍ ഉദയം ചെയ്തതെന്ന വസ്തുത കണക്കിലെടുത്ത് മുദാറിന്‍റെ ഏഴു ഗ്രാമ്യഭാഷകളിലാണ് ഖുര്‍ആന്‍ വെളിപ്പെട്ടതെന്ന് ആരോപിക്കപ്പെട്ടു.” (p. 152, Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 1, p. 47; Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 11)

     

    ഈ ഗ്രാമ്യ ഭാഷകള്‍ ഹുദൈന്‍, കിനാന, ക്വയിസ്‌, ദബ്ബാ, നയിം-അല്‍ – റബ്ബാബ്, ആസാദ്‌ ബി ഖുസൈമ, ഖുറൈസ് എന്നിവയായിരുന്നു.

     

    “ഇബ്നു അബ്ബാസിന്‍റെ വിവരണ രീതി ഇപ്രകാരമാണ്: അഞ്ചു ഹവാസിന്‍ ഗ്രാമ്യഭാഷകളും ഖുറൈസും ഖുസായയും (Khuza’a)” (p. 152, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 1, p. 66)

     

    “എഴുതുവാന്‍ ഉമര്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം ഒരു സംഘം സഹപ്രവര്‍ത്തകരെ നിയോഗിച്ച് അവരെ ഉപദേശിച്ചത്, ഭാഷാപരമായി അവര്‍ യോജിക്കാതെ വരുമ്പോള്‍ മുദാറുടെ ഭാഷയില്‍ എഴുതണമെന്നായിരുന്നു. എന്തുകൊണ്ടെന്നാല്‍ അത് (ഖുര്‍ആന്‍ ) വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത് മുദാറിലെ ഒരു മനുഷ്യനാകുന്നു.” (p. 153, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 11)

     

    “അറബി ഭാഷയുടെ ഉച്ചാരണ വിഷമം കണക്കിലെടുത്ത് അറബിയല്ലാത്ത ഒരുവന് ഉച്ചരിക്കുവാന്‍ അസാധ്യമായ പദത്തിന് പകരമായി മറ്റൊരു പദം ഉപയോഗിക്കുവാന്‍ അനുവാദം അബ്ദുള്ളാ ഇബ്നു മസ്ഊദ് നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കാരുണ്യവാക്യം ശിക്ഷാവിധി വാക്യമായോ, നേരെ മറിച്ചോ ചൊല്ലുന്നതിലും ദൈവത്തിന്‍റെ ഗ്രന്ഥത്തില്‍ ഇല്ലാത്തത് അതില്‍ ചേര്‍ക്കുന്നതിലും മാത്രമേ തെറ്റുള്ളൂ എന്നാണ് അബ്ദുള്ള വിശദീകരിച്ചിരിക്കുന്നത്.” (p. 151, Ya`qub b. Ibrahim al Kufi, Abu Yusuf, “K. al athar”, Haiderabad, 1355, p. 44; Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 1, p. 47)

     

    “ഉമര്‍, അബ്ദുള്ളയോടു കല്പിച്ചതായി പറയുന്നത്, ഖുര്‍ആന്‍ ഹുദൈലിയുടെ ഭാഷയില്‍ ഉപദേശിക്കുവാനായിരുന്നു. അത് വെളിപ്പെടുത്തിയത് ഖുറൈഷി ഭാഷയിലായത് കൊണ്ട് പഠിപ്പിക്കേണ്ടത് ആ ഭാഷയില്‍ തന്നെയാണ്” (p. 154, 200-201, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 7)

     

    ഇങ്ങനെ ഏഴു വിധത്തില്‍ ഖുര്‍ആന്‍ ചൊല്ലാം എന്ന് മുഹമ്മദ്‌ തന്നെ പറഞ്ഞിരിക്കെ, അതിനു വിരുദ്ധമായി ഒറ്റ വിധത്തില്‍ ചൊല്ലുന്ന സമ്പ്രദായം കൊണ്ടുവന്നത് ഉസ്മാന്‍ ആണ്. ഉസ്മാന്‍റെ ഖുര്‍ആന്‍ പല എതിര്‍പ്പുകളും വിളിച്ചു വരുത്തിയിട്ടുള്ളതാണ്. പല സ്വഹാബികളും അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഭാഷാപരമായ പല വൈകല്യങ്ങളും അതില്‍ ഉണ്ടെന്നു ഉസ്മാന് തന്നെ അറിയാമായിരുന്നു:

     

    “പൂര്‍ത്തിയാക്കപ്പെട്ട മുസ്ഹഫ് തനിക്ക്‌ കിട്ടിയപ്പോള്‍ അതില്‍ ഭാഷാപരമായ ക്രമക്കേടുകള്‍ ഉഥ്മാന്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് ഉഥ്മാന്‍ ഇപ്രകാരം പറഞ്ഞത്: “ചൊല്ലിക്കൊടുക്കുന്നവന്‍ ഹുദൈല്‍കാരനും എഴുതിക്കൊടുക്കുന്നവന്‍ താക്വിഫ്‌ (Thaqif) കാരനും ആയിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കുമായിരുന്നില്ല.” (p. 169, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 33).

     

    ഭാഷാപരമായ ക്രമക്കേടുകള്‍ മാത്രമല്ല, മറ്റുള്ളവരുടെ ഖുര്‍ആനില്‍ ഇല്ലാത്തത് പലതും അതില്‍ ഉണ്ടായിരുന്നു, മറ്റുള്ളവരുടെ ഖുര്‍ആനില്‍ ഉള്ളത് പലതും അതില്‍ ഇല്ലായിരുന്നു:

     

    “ഞാന്‍ അബു മൂസയുടെ വീട്ടില്‍ പോയപ്പോള്‍ അവിടെവെച്ച് അബ്ദുള്ളയേയും ഹുദൈഫയേയും കണ്ടു. ഞാന്‍ അവരുടെ കൂടെ ഇരുന്നു. തങ്ങളുടെ ഖുര്‍ആന്‍ അതോടൊപ്പിച്ചു കൊടുക്കുന്നതിനായി ഉഥ്മാന്‍ അവര്‍ക്കയച്ചു കൊടുത്ത ഒരു മുസ്ഹഫ് അവരുടെ പക്കലുണ്ടായിരുന്നു. തന്‍റെ മുസ്ഹഫില്‍ ഉള്ളതും ഉഥ്മാന്‍റേതിലില്ലാത്തതും അംഗീകരിക്കില്ലായെന്നു അബു മൂസ പ്രഖ്യാപിച്ചു. ഉഥ്മാന്‍റേതിലില്ലാത്തതും തന്‍റേതിലുള്ളതും കൂട്ടിച്ചേര്‍ക്കാം. ഹുദൈഫാ ചോദിച്ചു, “നമ്മള്‍ ചെയ്യുന്നതിന്‍റെ ഉപയോഗം എന്താണ്? ഈ പ്രദേശത്തുള്ളവരാരും ഇതിന്‍റെ പാരായണം വേണ്ടെന്നു വെക്കുകയില്ല. സൈഖും (അബ്ദുള്ള എന്നര്‍ത്ഥം) യെമേനി വംശജരാരും തന്നെ അബു മൂസയുടെ പാഠം ഉപേക്ഷിക്കുകയില്ല.” ഏക മുസ്ഹഫിന്‍റെ അടിസ്ഥാനത്തില്‍ സര്‍വ്വ മുസ്ഹഫുകളെയും യോജിപ്പിക്കുവാന്‍ ഉഥ്മാനെ ഉപദേശിച്ചത് ഹുദൈഫയായിരുന്നു.” (p. 167, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 35)

     

    നിങ്ങള്‍ നാല് പേരില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കുക എന്ന് മുഹമ്മദ്‌ പറഞ്ഞിട്ടുണ്ട്. ആ നാല് പേരില്‍ ഒരാള്‍ ഇബ്നു മസ്ഊദ് ആണ്. അദ്ദേഹം ഉസ്മാന്‍റെ ഖുര്‍ആന് എതിരായിരുന്നു:

     

    ഇബ്നു മസ്ഊദ് പറഞ്ഞു: സെയ്ദ്‌ കുഞ്ഞുവളകളുമിട്ടു കൂട്ടുകാരോടൊപ്പം കളിച്ചു നടന്നിരുന്നപ്പോള്‍ പ്രവാചകന്‍റെ വായില്‍ നിന്ന് തന്നെ എഴുപതു സൂറകള്‍ ഞാന്‍ ചൊല്ലികേട്ടവനാണ്” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 14)

     

    ഇബ്നു മസ്ഊദ് പറയുന്നു: “സെയ്ദ്‌ ഒരു മുസ്ലീം ആകുന്നതിനു മുമ്പ് തന്നെ പ്രവാചകന്‍ എനിക്കുപദേശിച്ച എഴുപതു സൂറകള്‍ ഞാന്‍ ഹൃദിസ്ഥമാക്കിയിരുന്നു” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 17)

     

    “മുസ്ഹഫുകള്‍ പകര്‍ത്തുന്നതില്‍ നിന്ന് എന്നെ ഒഴിവാക്കി. ആ ജോലി ഞാന്‍ ആദ്യം മുസ്ലീമായ സമയത്ത്, തന്‍റെ പിതാവിന്‍റെ നിയന്ത്രണത്തില്‍ ഒരു അവിശ്വാസിയായിരുന്നവന് (അതായത് സെയ്ദിന്) കൊടുക്കാവുന്നതാണോ?” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 17)

     

    അബ്ദുള്ള തന്‍റെ അനുയായികളെ ഇപ്രകാരം ആഹ്വാനം ചെയ്തതായി അനുമാനിക്കപ്പെടുന്നു: “നിങ്ങളുടെ ഖുര്‍ആനുകള്‍ താഴെ വെക്കുക! പ്രവാചകന്‍റെ വായില്‍ നിന്ന് എഴുപതു സൂറകള്‍ ഞാന്‍ ചൊല്ലികേട്ടിരിക്കെ സൈദിന്‍റെ പാഠങ്ങള്‍ ചൊല്ലുവാന്‍ എങ്ങനെ എന്നോട് ആജ്ഞാപിക്കും?”

     

    അബ്ദുള്ള ചോദിക്കുന്നു- “പ്രവാചകന്‍റെ ചുണ്ടുകളില്‍ നിന്ന് നേരിട്ട് ആര്‍ജ്ജിച്ചിട്ടുള്ളവ ഞാന്‍ തള്ളിക്കളയണമോ?” (pp. 166-167, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 15)

     

    സൂറ.2:282 പ്രകാരം ഗൗരവമുള്ള ഒരു രേഖ എഴുതുമ്പോള്‍ അതിനു രണ്ടു ആണ്‍ സാക്ഷികള്‍ വേണം. അതുകൊണ്ടാണ് അബൂബക്കര്‍ ഇങ്ങനെ കല്പിച്ചത്:

     

    ഉമറിനോടും സൈദിനോടും അബൂബക്കര്‍ കല്പിച്ചത്, പള്ളിപ്പടിയില്‍ ഇരുന്നു രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തുന്നത് മാത്രം മുസ്ഹഫില്‍ ചേര്‍ക്കുവാനായിരുന്നു. (p. 125, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 11).

     

    എന്നാല്‍ സെയ്ദ്‌ പായുന്നതനുസരിച്ചു (ഹദീസ്‌ ഞാന്‍ മുകളില്‍ കൊടുത്തിരുന്നു) സൂറത്ത്‌ അല്‍ തൌബയിലെ അവസാനത്തെ വാക്യം വേറൊരിടത്തും കാണാതെ അബു ഖുസൈമ അല്‍ അന്‍സാരിയുടെ പക്കല്‍ മാത്രമേ അത് കണ്ടുള്ളൂ. അതായത് രണ്ടു സാക്ഷികളുടെ മൊഴി പ്രകാരം ഖുര്‍ആനില്‍ ഉള്‍പ്പെടുത്തിയ ആയത്ത് അല്ല അത്!! ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന കാര്യത്തിനു തന്നെ വിരുദ്ധമാണ് ഇത്.

     

    ഇനി ഒന്നാം ഖലീഫ അബൂബക്കറുടെ കാലത്ത് ഉണ്ടാക്കിയ ആദ്യത്തെ (എന്ന് പലരും പറയുന്ന) ഖുര്‍ആന്‍ പ്രതിക്ക്‌ എന്ത് സംഭവിച്ചു എന്നറിയാമോ? കേരളത്തിലെ പ്രമുഖ ഇസ്ലാം പണ്ഡിതന്‍ ‘ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍’ രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്ത “ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ നോക്കാം:

     

    “പ്രഥമ ഖലീഫ സ്വിദ്ദീഖ്(റ)ന്‍റെ ഭരണകാലത്ത് (ഹിജ്റ പന്ത്രണ്ടില്‍) മുസൈലിമത്തുല്‍ കദ്ദാബുമായുണ്ടായ യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ എഴുപതു (അഞ്ഞൂറ് എന്നും എഴുന്നൂറ് എന്നും അഭിപ്രായമുണ്ട്) സ്വഹാബിമാര്‍ രക്തസാക്ഷികളായപ്പോള്‍ ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്കയാല്‍ അത് ഒറ്റ ഏടായി എഴുതി വെക്കണമെന്നു ഉമര്‍ (റ) സ്വിദ്ദീഖ് (റ) വിനോടപേക്ഷിച്ചു. അനന്തരം ഇക്കാര്യം നിര്‍വ്വഹിക്കാന്‍ സ്വിദ്ദീഖ് (റ) സൈദ് ഇബ്നു സാബിത് (റ)നെ അധികാരപ്പെടുത്തി. നബി (സ)യുടെ കാലത്ത് എല്ലിന്‍ കഷ്ണം, മരക്കഷണം, ഈത്തപ്പന മടല്‍, തോല്‍, കല്ല് മുതലായവയിലായിരുന്നു എഴുതി വെച്ചത്. അതിന്‍റെ ഒരു ശേഖരം നബിയുടെ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.

     

    എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്തില്‍ എഴുതണമെന്ന് സൈദ് ഇബ്നു സാബിത് ചോദിച്ചു. കടലാസില്‍ എഴുതണമെന്ന് സ്വിദ്ദീഖ് (റ) ആജ്ഞാപിച്ചു. സൈദ് (റ) അതിനു വൈമനസ്യം കാണിച്ചു. കാരണം നബിയുടെ കാലത്ത് കടലാസില്‍ എഴുതിയിരുന്നില്ല. സ്വിദ്ദീഖ് (റ) ഉമര്‍ (റ) വിനെ വിവരമറിയിച്ചു. ഉമര്‍ (റ) ഇടപെട്ടു കടലാസില്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. സ്വിദ്ദീഖ് (റ) ന്‍റെ മരണം വരെ അവരുടെ കൈവശവും പിന്നീട് ഉമര്‍ (റ) വിന്‍റെ പക്കലും ശേഷം അവരുടെ മകള്‍ ഉമ്മുല്‍ മുആമിനീന്‍ ഹഫ്സ്വ (റ) യുടെ പക്കലുമായിരുന്നു പ്രസ്തുത മുസ്വഹഫ്. ഹഫ്സയുടെ വഫാത്തിനു ശേഷം അന്ന് മദീനയിലെ അമീറായിരുന്ന മര്‍വ്വാന്‍ ഇബ്നു മുആവിയ ഇബ്നു അബീസുഫ്യാന്‍, അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വോട് നിര്‍ബന്ധ പൂര്‍വ്വം വാങ്ങി നശിപ്പിച്ചു കളഞ്ഞു. അദ്ദേഹം പറഞ്ഞു: “ഈ മുസ്വഹഫ് ഇവിടെ അവശേഷിക്കുകയും പിന്നീട് ആരുടെയെങ്കിലും ദൃഷ്ടിയില്‍ പെടുകയും ചെയ്താല്‍ ഉസ്മാന് (റ)ന്‍റെ കാലത്ത് ഉണ്ടായ പ്രകാരം വീണ്ടും ഖുര്‍ആനില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് നശിപ്പിക്കുന്നത്.” (പേജ്.68-70)

     

    ഖുര്‍ആന്‍റെ ആദ്യപ്രതി അതിന്‍റെ പ്രബലനായ ഒരു അനുയായി തന്നെ നശിപ്പിച്ചു കളയുകയായിരുന്നു എന്ന നഗ്നയാഥാര്‍ത്ഥ്യം അധികം മുസ്ലീങ്ങള്‍ക്കും അറിയുകയില്ല. നശിപ്പിച്ചു കളയാന്‍ കാരണമോ, ആ ഖുര്‍ആന്‍ അവശേഷിക്കുകയാണെങ്കില്‍ മറ്റു ഖുര്‍ആനുകളുമായി അതിനു വ്യത്യാസം ഉണ്ടാകാന്‍ ഇടയുണ്ട് എന്നതും. ഈ ഒരൊറ്റ പ്രസ്താവനയില്‍ നിന്ന് തന്നെ തെളിയുന്നുണ്ട് ആദ്യം ഉണ്ടായ ഖുര്‍ആനും പില്‍കാലത്ത് ഉണ്ടായ ഖുര്‍ആനും തമ്മില്‍ ഭയങ്കര വ്യത്യാസങ്ങള്‍ ഉണ്ട് എന്ന്. ഒന്നുകില്‍ മര്‍വാന്‍ ഇബ്നു മുആവിയയുടെ കൈയ്യാല്‍ നശിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ശരിയായ ഖുര്‍ആന്‍ അല്ല, അതുകൊണ്ടാണ് അദ്ദേഹം അത് നശിപ്പിച്ചത്. അതല്ലെങ്കില്‍ ഖലീഫ അബൂബക്കറിന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെടുകയും പില്‍ക്കാലത്ത് ഉമറിന്‍റെയും ഹഫ്സയുടെയും കൈവശം ഇരുന്നതും മാര്‍വാന്‍ നശിപ്പിച്ചു കളഞ്ഞതുമായ ഖുര്‍ആന്‍റെ ആദ്യ പ്രതി യഥാര്‍ത്ഥ ഖുര്‍ആന്‍ ആണ്, ഇന്നുള്ളതെല്ലാം തിരുത്തപ്പെട്ട ഖുര്‍ആനുകളും!! ഏതെങ്കിലും ഒന്ന് മാത്രമേ ശരിയാവുകയുള്ളൂ. രണ്ടു ഖുര്‍ആനുകളും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് മര്‍വാന്‍ അത് നശിപ്പിച്ചു കളഞ്ഞത്? ഇസ്ലാമിക ലോകത്തിനു ഇന്നും ഈ ചോദ്യത്തിന് കൃത്യമായ മറുപടിയില്ല.

     

    സ്വന്തം മത ഗ്രന്ഥം തന്നെ കത്തിച്ചു കളയുകയും തിരുത്തി ശരിയാക്കേണ്ടി വരികയും ചെയ്യുക എന്ന ദുര്‍ഗ്ഗതി ലോകത്ത് മുസ്ലീങ്ങള്‍ക്ക് മാത്രമേ വന്നിട്ടുള്ളൂ. പക്ഷേ ഈ ചരിത്രം ആരും പറയാതിരിക്കാന്‍ വേണ്ടി മുസ്ലീങ്ങള്‍ എപ്പോഴും മറ്റുള്ളവരുടെ ഗ്രന്ഥങ്ങള്‍ തിരുത്തപ്പെട്ടതാണ് എന്ന് ആരോപിക്കും. ആരോപണത്തിനു യാതൊരു തെളിവുകളും ഹാജരാക്കുകയുമില്ല. പക്ഷേ ഖുര്‍ആന്‍ തിരുത്തപ്പെട്ടു എന്നതിന് ഞങ്ങള്‍ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ നിന്ന് തെളിവുകള്‍ ഇഷ്ടംപോലെ ഹാജരാക്കും!!!

     

    ഇത്ര വിശദമായി ഞാന്‍ ഇത് പറഞ്ഞത് ഖുര്‍ആന്‍ നൂലില്‍ കെട്ടി ഇറക്കിയതാണ് എന്നൊക്കെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ദാവാക്കാര്‍ക്കുണ്ട്, പക്ഷേ ഞങ്ങളോട് സംസാരിക്കുമ്പോള്‍, ഖുര്‍ആന്‍റെ ചരിത്രം വ്യക്തമായിട്ടറിയാവുന്ന ആള്‍ക്കാരോടാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്ന ബോധം ദാവാക്കാര്‍ക്ക് എപ്പോഴും ഉണ്ടായിരിക്കണം എന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് !!

    3 Comments on “ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഇസ്ലാമിക ഗ്രന്ഥങ്ങളിലൂടെ…”

    • Safeer
      2 May, 2015, 11:43

      ഖുര്‍ആന്‍ തജ്വീദ് പുനരുദ്ധാരണം എന്ന ബുക്കിലല്ലാതെ മറ്റൊരു ഗ്രന്ഥത്തിലും അബൂബക്റിന്‍റെ ഖുര്‍ആന്‍ കത്തിച്ചതായി പറയുന്നില്ല. തെളിവുണ്ടെങ്കില്‍ തരിക.

    • sathyasnehi
      28 May, 2015, 13:00

      ആദ്യം സ്വന്തം മതഗ്രന്ഥത്തെക്കുറിച്ച് എന്തെങ്കിലും ഒക്കെ ഒന്ന് പഠിക്കാന്‍ നോക്ക്, എന്നിട്ട് വന്ന് ഞങ്ങളുമായി വാദിക്കാം, അതല്ലേ ഉചിതം? http://www.sunnah.org/history/Sahaba/Sayyidina_Uthmans_preservation_Quran.htm ഈ ലിങ്കില്‍ ചെന്ന് നോക്കിയാല്‍ താഴെയുള്ള കുറിപ്പ് കാണാം. ഇതൊരു ഇസ്ലാമിക്‌ സൈറ്റ്‌ ആണെന്ന് പ്രത്യേകിച്ച് ഓര്‍ത്തിരിക്കണം കേട്ടോ…

      Sayyidina `Uthman’s Preservation of Qur’an

      Notes by Dr. G.F. Haddad

      Imam al-Bukhari narrates in his Sahih (6:183-184) from Anas ibn Malik (RA) that Hudhayfa ibn al-Yaman came to `Uthman at the time the people of Sham were battling for the conquest of Armenia and Azerbaijan [~year 25H] with the people of Iraq. Their divergences in Qur’anic reading had alarmed Hudhayfa, so he said to `Uthman: “O Commander of the Believers! Rescue (adrik) this Umma before they differ over the Book the way the Jews and Christians differed.” Whereupon `Uthman wrote to Hafsah: “Send us the folios (suhuf) so that we copy them then we shall return them to you.” Hafsa then sent them to `Uthman who ordered Zayd ibn Thabit, `Abd Allah ibn al-Zubayr, Sa`id ibn al-`As, and `Abd Allah ibn al-Harith ibn Hisham who copied those folios into the volumes (masahif). `Uthman said to the group – the three Qurayshis: “If you find yourselves differing, [the three of] you and Zayd ibn Thabit in anything of the Qur’an, write it in the tongue of the Quraysh. For it was not revealed but in their tongue.” They did [as instructed] and when they finished copying the folios into the volumes, `Uthman returned the folios to Hafsa, sent one mushaf to each region from those they had copied, then ordered that all other [copies] of the Qur’an in each and every folio or volume be burnt.

      In his commentary on the above hadith in Fath al-Bari, at the line “when they finished copying the folios into the volumes, `Uthman returned the folios to Hafsa,” Ibn Hajar says:

      “Abu `Ubayd [a tashif for Abu `Ubayda al-Qasim ibn Sallam as proven below] and Ibn Abi Dawud [in Kitab al-Masahif] added: with a chain from Shu`ayb, from Ibn Shihab who said: Salim ibn `Abd Allah ibn `Umar told me:

      “‘Marwan used to send courier to Hafsa – meaning, when he was governor of al-Madina on behalf of Mu`awiya – asking her for the folios from which the Qur’an had been copied [kutiba minha] but she would refuse to give them to him.’ Salim continued: ‘When Hafsa died and we returned from her burial, Marwan sent an imperative request to `Abd Allah ibn `Umar for those folios to be sent to him, whereupon `Abd Allah ibn `Umar sent them to him. Then Marwan gave an order so they were ripped up (fashuqqiqat). He said: ‘I only did this because I feared that after the passing of time, some doubter might foster doubt with regard to those folios.’

      “The wording in Abu `Ubayda’s narration has: ‘so they were torn up’ (famuzziqat). Abu `Ubayd [sic] said: ‘It is unheard of that Marwan tore up the folios except in this narration.’ I say: Ibn Abi Dawud narrated it with a chain from Yunus ibn Yazid, from Ibn Shihab, in a similar wording which has:

      “‘When Marwan was governor of Madina he sent courier to Hafsa asking her for the folios but she refused him access to them.’ He [Ibn Shihab al-Zuhri] said: ‘Salim ibn `Abd Allah [ibn `Umar] narrated to me saying: “When Hafsa died…”‘ and he narrated it [as above] and said in it: ‘So he had them ripped up and burnt’ (fashaqqaqaha wa harraqaha).

      “And this addition also came up in the narration of `Umara ibn Ghuzayya, also an abridged one, but he, also made it part of the narration of Zayd ibn Thabit who said in it: ‘So he had it washed out thoroughly (faghassalaha ghaslan)’…. And all this can be reconciled by saying that this was done with all the folios – renting, them washing out, then burning – and it is possible that the word [harraqaha] be read ‘kharraqaha’ (he had them rent) so that he has them first torn up then washed out, and Allah knows best.”

      These Suhuf were the Mushaf of Abu Bakr (RA) kept by `Umar, then kept by his daughter Hafsa the Mother of the Believers, wAllahu a`lam.

    • sathyasnehi
      28 May, 2015, 13:03

      Narrated Anas bin Malik:
      Hudhaifa bin Al-Yaman came to `Uthman at the time when the people of Sham and the people of Iraq were Waging war to conquer Arminya and Adharbijan. Hudhaifa was afraid of their (the people of Sham and Iraq) differences in the recitation of the Qur’an, so he said to `Uthman, “O chief of the Believers! Save this nation before they differ about the Book (Qur’an) as Jews and the Christians did before.” So `Uthman sent a message to Hafsa saying, “Send us the manuscripts of the Qur’an so that we may compile the Qur’anic materials in perfect copies and return the manuscripts to you.” Hafsa sent it to `Uthman. `Uthman then ordered Zaid bin Thabit, `Abdullah bin AzZubair, Sa`id bin Al-As and `AbdurRahman bin Harith bin Hisham to rewrite the manuscripts in perfect copies. `Uthman said to the three Quraishi men, “In case you disagree with Zaid bin Thabit on any point in the Qur’an, then write it in the dialect of Quraish, the Qur’an was revealed in their tongue.” They did so, and when they had written many copies, `Uthman returned the original manuscripts to Hafsa. `Uthman sent to every Muslim province one copy of what they had copied, and ordered that all the other Qur’anic materials, whether written in fragmentary manuscripts or whole copies, be burnt. (Sahih al-Bukhari, Vol. 6, Book 61, Hadith 510)

      link: http://sunnah.com/bukhari/66/9

    Leave a Comment