ചരിത്രത്തില്‍ നിന്ന് പഠിക്കുക, ഇസ്ലാമിനെയും മുസ്ലീങ്ങളെയും (ഭാഗം-1)
അനില്‍ കുമാര്‍ വി. അയ്യപ്പന്‍
ഇറാഖിലെ ഇസ്ലാമിക പോരാളികളായ ISIS നിലവിലുള്ള സര്‍ക്കാറിനെതിരെ പടയൊരുക്കം നടത്തുകയും ഇറാഖിന്‍റെയും സിറിയയുടെയും പല ഭാഗങ്ങളും പിടിച്ചെടുക്കുകയും ആ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇസ്ലാമിക് ഖിലാഫത്ത് പുന:സ്ഥാപിക്കുകയും ചെയ്തതാണല്ലോ ഇപ്പോള്‍ എല്ലാ പത്രമാധ്യമങ്ങളിലും ചൂടുള്ള വാര്‍ത്തയായി നിറഞ്ഞു നില്‍ക്കുന്നത്. ഐസിസ് പോരാളികള്‍ക്ക് മുന്നില്‍ കീഴടങ്ങിയ ഇറാഖി സൈനികരേയും ശിയാ മുസ്ലീങ്ങളെയും പച്ചക്കറി അരിഞ്ഞുതള്ളുന്നതു പോലെ കൊന്ന് തള്ളുന്ന വീഡിയോകളും ധാരാളമായി പ്രചരിക്കുന്നുണ്ട്. ഐസിസിന്‍റെ നേതൃനിരയിലെ ചില ആളുകള്‍ ഒഴിച്ചാല്‍, ബാക്കിയുള്ളവരെല്ലാം മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ സാധാരണക്കാരായി ജീവിച്ചിരുന്നവരാണ് എന്ന കാര്യം കൂടി ഓര്‍ക്കണം! സാധാരണക്കാരായി ജീവിച്ചിരുന്ന ഈ ആളുകള്‍ എങ്ങനെയാണ് ഇത്രപെട്ടെന്ന് ഇത്രമാത്രം ക്രൂരത കാട്ടാന്‍ തയ്യാറുള്ള കൊടും ഭീകരന്മാരായി രൂപാന്തരം പ്രാപിച്ചത് എന്നന്വേഷിച്ചാല്‍ നമുക്ക് കിട്ടുന്ന ഉത്തരം ഖുര്‍ആനും ഹദീസുകളും അവരില്‍ വരുത്തിയ മാറ്റമാണത് എന്നുള്ളതാണ്. ഖുര്‍ആനും ഹദീസുകളും മറ്റു ഇസ്ലാമിക പ്രമാണങ്ങളും പഠിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഓരോ മുസ്ലീമും യഥാര്‍ത്ഥത്തില്‍ ഓരോ ഭീകരന്മാരാണ്. അനുകൂലസാഹചര്യം വരുമ്പോള്‍ മാത്രമേ അവരുടെ ഉള്ളിലെ ഭീകരത പുറത്ത് വരികയുള്ളൂ. ഇന്ത്യ പോലെയുള്ള മുസ്ലീം ന്യൂനപക്ഷ രാജ്യങ്ങളില്‍ ഒരുപക്ഷെ മരണം വരെ ഈ ഭീകരത പുറത്ത് വന്നില്ലെന്നും വരാം. എന്നാല്‍ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ തീര്‍ച്ചയായും ഇവരുടെ ഉള്ളിലെ ഇസ്ലാമിക ഭീകരന്‍ പുറത്ത് ചാടുക തന്നെ ചെയ്യും! ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ മുസ്ലീങ്ങളില്‍ 90 ശതമാനം പേരും ഖുര്‍ആന്‍ മനസ്സിലാകുന്ന ഭാഷയില്‍ വായിച്ചിട്ടുള്ളവരല്ല. അര്‍ത്ഥമറിയാതെ അറബിയില്‍ ഓതുകയാണവര്‍ ചെയ്യുന്നത്. ഹദീസുകള്‍ 95 ശതമാനത്തോളം മുസ്ലീങ്ങള്‍ കണ്ടിട്ട് പോലുമില്ല. അതുകൊണ്ടാണ് അവര്‍ക്ക് ഹിന്ദുക്കളെയോ ക്രിസ്ത്യാനികളെയോ സ്നേഹിതന്മാരാക്കാന്‍ ഒട്ടും മടിയില്ലാത്തത്. 5 മുതല്‍ 10 ശതമാനത്തോളം വരുന്ന മുസ്ലീങ്ങളേ ഇസ്ലാമിക പ്രമാണഗ്രന്ഥങ്ങള്‍ വായിച്ചു പഠിച്ച് യഥാര്‍ത്ഥ ഇസ്ലാം എന്താണെന്ന് മനസ്സിലാക്കിയിട്ടുള്ളൂ. അവരുടെ ഉള്ളിലാണ് ഓരോ ഭീകരന്മാര്‍ ഉറങ്ങിക്കിടക്കുന്നത്. എന്നാല്‍ ഈ 5 മുതല്‍ 10 ശതമാനം വരുന്ന മുസ്ലീങ്ങള്‍ക്ക് ബാക്കിയുള്ള മുസ്ലീങ്ങളെയെല്ലാം ഇസ്ലാമിക പ്രമാണങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കഴിയും എന്നൊരു ഭയങ്കരത അവശേഷിക്കുന്നുണ്ട് എന്ന കാര്യം മറക്കാനും പാടില്ലാത്തതാണ്.
ബാഗ്ദാദിയും കൂട്ടരും ഇറാഖില്‍ ഖിലാഫത്ത് സ്ഥാപിച്ച ഈ സമയത്ത്, 93 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടക്കന്‍ കേരളത്തില്‍ മുസ്ലീങ്ങള്‍ ഖിലാഫത്ത് സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. സാധാരണക്കാരായി ജീവിക്കുന്ന മുസ്ലീങ്ങള്‍ എങ്ങനെയാണ് അധികാരം കയ്യില്‍ കിട്ടിയാല്‍ ഖുര്‍ആന്‍ അക്ഷരംപ്രതി അനുസരിക്കുന്ന മതഭ്രാന്തന്മാരായി രൂപാന്തരപ്പെടുന്നതെന്ന് 1921-ലെ മാപ്പിള ലഹളയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം. ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാതിരിക്കുന്നവര്‍ വിഡ്ഢികളും ഭ്രാന്തന്മാരും മാത്രമാണ്. മാപ്പിള ലഹളക്കാലത്ത് നിര്‍ബന്ധ മതംമാറ്റത്തിന് വിധേയരാകേണ്ടി വന്ന ചിലര്‍ പിന്നീട് നല്‍കിയ വായ്മൊഴികളില്‍ ചിലത് താഴെ കൊടുക്കുന്നു. ഇത് കെ.മാധവന്‍നായര്‍ എഴുതിയ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്:
‘കുറ്റീരി നൊട്ടുണ്ണി പണിക്കര്‍ (കേരളപത്രിക-26.11.21)
“തുലാമാസം 11-)ം തിയ്യതി ഉച്ചതിരിഞ്ഞ് രണ്ടു നാഴിക പകലെ ഞാന്‍ പൈക്കളെ ആട്ടിക്കൊണ്ട് എന്‍റെ വീട്ടിലേക്ക് വരുമ്പോള്‍ ചില മാപ്പിളമാര്‍ എന്നെയും പാലപ്പുറ അറുമുഖനെയും പിടിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ആയുധപാണികളായി കൊന്നാറെ മുഹമ്മദ് കോയ തങ്ങള്‍ സുമാര്‍ അമ്പതോളം ആളുകളോട് കൂടി അവിടെ വന്നു ഞങ്ങളെ പിടിച്ചു കൈ കൂട്ടി ഒന്നിച്ചുകെട്ടി വാഴക്കാട്ട് പള്ളിക്ക് കൊണ്ടുപോയി. അപ്പോള്‍ 10 നാഴിക രാച്ചെന്നിരുന്നു. അവിടെ കൊണ്ടുപോയി ഞങ്ങളെ മറ്റു ചിലരുടെ കൂട്ടത്തിലിട്ടു പൂട്ടി. ഞങ്ങളെ മുറിയിലാക്കാന്‍ മുഹമ്മദ് കോയ തങ്ങളാണ് പറഞ്ഞത്. ദിവസേന ഒരുനേരം ഭക്ഷണം തന്നുവന്നു. പത്തു ദിവസം ഈ മുറിയില്‍ കിടന്നു, പിന്നെ എന്നെ മതത്തില്‍ ചേര്‍ത്ത് തൊപ്പിയിടീച്ചത് മുഹമ്മദ് കോയ തങ്ങളാണ്. “നിനക്ക് ദീന്‍ വിശ്വസിപ്പാന്‍ മനസ്സുണ്ടോ?” എന്ന് രണ്ടു പ്രാവശ്യം എന്നോട് ചോദിച്ചു. ഇത് ചോദിക്കുന്ന അവസരത്തില്‍ എന്‍റെ അടുത്ത് വാള്‍ ധരിച്ച ഒരാളുണ്ടായിരുന്നു. ദീന്‍ വിശ്വസിക്കാന്‍ മനസ്സില്ലെങ്കില്‍ വെട്ടുമെന്ന് പറഞ്ഞതിനാലും വേറെ 18 പേരെ ഇതിന്ന് സമ്മതിക്കാത്തതിനാല്‍ വെട്ടിക്കൊന്നതായി കണ്ടതിനാലും ഞാന്‍ അതിനു സമ്മതിച്ചു. പിന്നെ ഒരു ഒസ്സാന്‍ വന്ന് തല ചിരക്കുകയും തങ്ങള്‍ തൊപ്പി വെച്ച് കലിമ ചൊല്ലിക്കുകയും ചെയ്തു. എനിക്ക് അബ്ദുര്‍റഹിമാന്‍ എന്നാണ് പേരിട്ടത്. പിന്നെ തങ്ങള്‍ എനിക്ക് ഉടുക്കുവാന്‍ ഒരു കട്ടിമുണ്ടും തോര്‍ത്തും തന്നു. കുറച്ച് ദിവസം കഴിഞ്ഞു കൊണ്ടോട്ടിക്കു എന്നെ കൊണ്ടുപോയി. 18-)ം തിയ്യതി രാവിലെ ഞാന്‍ വേറൊരു മാപ്പിളയുടെ പാറാവോടുകൂടി കുളിക്കുവാന്‍ പോകുമ്പോള്‍ പട്ടാളക്കാരുടെ സാമാനങ്ങള്‍ കൊണ്ടുവരുന്ന ചിലരെക്കണ്ട് മാപ്പിള ഓടിയതിനാല്‍ ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.”
ചെറുവായൂര്‍ ചാലിയപ്രം പ്രദേശത്ത് തെക്കേടത്ത് കോലോത്ത് ചെറൂട്ടി (കോണ്‍ഗ്രസാഫീസില്‍ കൊടുത്ത മൊഴി):
“എന്‍റെ വീട്ടില്‍ ഞാനും വേറെ 3 പേരും മാത്രമേയുള്ളൂ. തുലാമാസം 9-)ം തിയ്യതി നന്നെ രാവിലെ സുമാര്‍ 100 പേരോളം മാപ്പിളമാര്‍ എന്‍റെ വീട്ടില്‍ വന്നു. ഇതിനു രണ്ടു ദിവസം മുമ്പുതന്നെ എന്‍റെ വീട്ടിലുണ്ടായിരുന്ന ഏറ്റുകത്തിയും കൊടുവാളും മാപ്പിളമാര്‍ വാങ്ങിക്കൊണ്ടുപോയിരുന്നു. ഇവര്‍ 12 ,മണിക്ക് എന്നോട് ചുന്നച്ചി പറമ്പില്‍ പള്ളിയില്‍ പോകുവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പള്ളിയിലേക്ക് പോയി. ഞാന്‍ അവിടെ നിന്ന് കുളിച്ചു. അവര്‍ എന്നെ തൊപ്പി ഇടീക്കുകയും ചെയ്തു. അവിടെ വെച്ച് എന്നോടുകൂടി 16 പേരെ തൊപ്പി ഇടുവിച്ചിട്ടുണ്ട്. പിന്നെ കൊന്നാറെ മുഹമ്മദ്‌കോയത്തങ്ങളുടെ പാസ്സോടുകൂടി ഞാന്‍ എന്‍റെ മകളേയും മരുമകനെയും മതത്തില്‍ ചേര്‍ക്കാന്‍ കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞ് പുറപ്പെട്ടു. അവരെ തിരഞ്ഞ് 17-)ം തിയ്യതി കോഴിക്കോട്ട് എത്തുകയും ചെയ്തു.”
തങ്ങളുടെ അധികാരാതിര്‍ത്തിയില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് പുറത്തുപോവണമെങ്കില്‍ തങ്ങളുടെ പാസ് കൂടാതെ പാടില്ല. തങ്ങള്‍ കൊടുത്ത ഒരു പാസ്സിന്‍റെ പകര്‍പ്പാണ് താഴെ ചേര്‍ക്കുന്നത്.
“ഈ പാലപ്പുറ അറമുഖനെ അച്ചാരം വാങ്ങി വിട്ടിരിക്കുന്നു. നാളെ പത്തുമണി വരെ വരുവാനും പോകുവാനും അനുവദിച്ചിരിക്കുന്നു.
കൊന്നാറെ കാസിം മുഹമ്മദ്കോയ തങ്ങള്‍”
കരിപ്പത്തില്ലത്തുവെച്ച് മൊയ്തീന്‍കുട്ടി ഹാജി നടത്തിയിരുന്ന മതംമാറ്റങ്ങളെ പറ്റിയുള്ള വായ്മൊഴികളുടെ ഒരു ചുരുക്കമാണ് താഴെ ചേര്‍ക്കുന്നത്.
കൊളങ്ങറെ കണാരന്‍ നായര്‍ (കേരളപത്രിക 26.11.21)
“ഞാന്‍ കണ്ണന്തൊടി വീട്ടിലായിരുന്നു. അവിടം കുറെയധികം മാപ്പിളമാര്‍ വീട് വളഞ്ഞു. അവര്‍ വാതില്‍ തുറക്കുവാന്‍ പറഞ്ഞു. തുറന്നിട്ടില്ലെങ്കില്‍ വാതില്‍ വെട്ടിപ്പൊളിച്ച് കടക്കുമെന്ന് പറഞ്ഞു. ഞാന്‍ വാതില്‍ തുറന്നു പുറത്തുവന്നു. അപ്പോള്‍ എന്‍റെ കൈ പിടിച്ചു കെട്ടി. അവിടെവെച്ച് എന്നോട് ഒരു മാപ്പിള, ‘ദീന്‍’ വിശ്വസിക്കുന്നുവോ എന്ന് ചോദിച്ചു. വിശ്വസിക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞു. മറ്റൊരുത്തന്‍ ‘നമ്മുടെ എജമാനന്‍റെ’ അടുത്ത് കൊണ്ടുപോയി തീര്‍ച്ചയാക്കാമെന്ന് പറഞ്ഞു. എന്നെ അരീക്കോട്ട് കൊണ്ടുപോയി. അവിടെ എന്നെ കരിപ്പത്ത് ഇല്ലത്ത് കൊണ്ടുചെന്നു. അറവന്‍കരക്കാരന്‍ (പൂക്കോട്ടൂര്‍) ഒരു മൊയ്തീന്‍കുട്ടി ഹാജിയാണത്രേ ഇവരുടെ അന്നത്തെ യജമാനന്‍. അയാള്‍ ഉണ്ടായിരുന്നില്ലെങ്കിലും അവിടെ ഉണ്ടായിരുന്ന മാപ്പിളമാര്‍ ‘ദീന്‍’ വിശ്വസിക്കുന്നുവോ എന്ന് ചോദിച്ചു. അപ്പോള്‍ അതില്‍ ഒരുത്തന്‍ എന്നെ വെട്ടാന്‍ പറഞ്ഞു. നിങ്ങളുടെ യജമാനനെ കണ്ടതിനുശേഷം വേണ്ടത് പോലെയാവാമെന്നു പറഞ്ഞപ്പോള്‍ അവര്‍ എന്നെ അകത്താക്കി വാതിലടച്ചു. അന്ന് രാത്രി മൊയ്തീന്‍കുട്ടി ഹാജി വന്നു. പിറ്റേദിവസം രാവിലെ എന്നെ വിളിച്ച് ‘ദീന്‍ വിശ്വസിക്കാന്‍ മനസ്സില്ലേ’ എന്ന് ചോദിക്കുകയും കൂട്ടാക്കിയില്ലെങ്കില്‍ വെട്ടുമെന്ന് പറയുകയും ചെയ്തു. മരണഭയത്താല്‍ ഞാന്‍ സമ്മതിച്ചു. പിന്നെ മൂന്ന് ദിവസം നിര്‍ത്തിയതിന് ശേഷം എന്നെ കൊന്നാറെക്ക് അയച്ചു. അവിടെ വെച്ച് കൊന്നാറെ തങ്ങള്‍ എനിക്ക് തൊപ്പിയും മുണ്ടും തന്നു. പിന്നെ ചില മാപ്പിളമാരുടെ കൂടെ എന്നെ ചെറുവായൂര്‍ക്കയച്ചു. അവിടെ പട്ടാളം വന്നപ്പോള്‍ കാവല്‍ക്കാര്‍ ഓടി. ഞാന്‍ രക്ഷപ്പെട്ട് കോഴിക്കോട്ടേക്ക് പോന്നു.”
കണ്ണംതൊടിയില്‍ ചാത്തു നായര്‍ (കേരളപത്രിക 19-11-1921)
“1921 ഒക്ടോബര്‍ 14-)ം തിയ്യതി 4 നാഴിക പുലരാനുള്ളപ്പോള്‍ ആ ദേശക്കാരായ 75 മാപ്പിളമാര്‍ എന്‍റെ വീട് വളഞ്ഞു. എന്നെയും കണാരന്‍ എന്ന ആളേയും പിടിച്ചു കെട്ടി. ഞങ്ങളെ കരിപ്പത്ത് ഇല്ലത്തേക്ക് കൊണ്ടുപോയി. മൊയ്തീന്‍കുട്ടി ഹാജി അവിടെ ഇല്ലായിരുന്നു. കരിപ്പത്ത് നമ്പൂതിരിയുടെ ഇല്ലത്ത് ഒരു മുറിയില്‍ വെച്ച് ഞങ്ങളോട് അവര്‍ ഇസ്ലാം മതത്തില്‍ ചേരുവാന്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. അപ്പോള്‍ എന്നെയും കണാരന്‍ നായരെയും കൊല്ലുവാന്‍ പറഞ്ഞു. ഞങ്ങളെ ഇല്ലത്തെ കുളത്തിലേക്ക് കൊണ്ടുപോയി. പിന്നെ ഞങ്ങള്‍ മതം മാറ്റുവാന്‍ സമ്മതിച്ചു. അപ്പോള്‍ ഞങ്ങളെ ഇല്ലത്തേക്ക് തന്നെ കൊണ്ടുപോയി. ഞങ്ങളുടെ കുടുമ മുറിച്ച് ഒരു തൊപ്പിയും മുണ്ടും തന്നു. 10 ദിവസത്തോളം ഞങ്ങളെ തടവുകാരാക്കി വെച്ചു. ആ സമയത്ത് 45 ഹിന്ദുക്കളെ – നായന്മാരെയും തിയ്യരെയും- കുളത്തിന്‍റെ വക്കത്ത് കൊണ്ടുപോയി കൊല്ലുന്നത് ജനവാതിലില്‍ കൂടി നോക്കി ഞങ്ങള്‍ കണ്ടു. മൊയ്തീന്‍കുട്ടി ഹാജിയുടെ കല്പനപ്രകാരം ശവങ്ങള്‍ കണക്കന്മാര്‍ പുഴവക്കത്തേക്ക് കൊണ്ടുപോകുന്നത് ഞങ്ങള്‍ കണ്ടു. 10 ദിവസത്തിനുശേഷം ഞങ്ങളെ ഞങ്ങളുടെ അംശത്തിലേക്ക് വിട്ടയച്ചു. അവിടെവെച്ച് ലഹളത്തലവന്മാരുടെ കല്പനപ്രകാരം ഞങ്ങളുടെ തല ക്ഷൌരം ചെയ്യുകയും സുന്നത്ത് ചെയ്യുകയും ചെയ്തു. എന്‍റെ മുതലില്‍ കുറേഭാഗം എനിക്ക് തന്നു. ബാക്കി ആയുധക്കത്തികള്‍ ഉണ്ടാക്കിയിരുന്ന ചിലവിലേക്കായി എടുത്തു. എന്നെ കരിപ്പത്ത് ഇല്ലത്ത് വെച്ച കാലത്ത് വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയും ഇരുന്നൂറു മാപ്പിളമാരും അവിടെ വന്നു മൂന്നുനാല് മാസം താമസിച്ചു.”
കൊന്നാറെ തങ്ങളും കാരാടന്‍ മൊയ്തീന്‍കുട്ടി ഹാജിയും നടത്തിയ അക്രമങ്ങളുടെ മുഴുവന്‍ വിവരവും കൊടുപ്പാന്‍ സാധിക്കാത്തതുകൊണ്ടാണ്, അവയുടെ മാതൃകകള്‍ കാണിപ്പാനായി മേല്‍പ്പറഞ്ഞവരുടെ വായ്‌മൊഴികളുടെ ചുരുക്കം ഇവിടെ ചേര്‍ത്തത്. ഇവരുടെ അവസാനം ഏതു വിധത്തിലായിരുന്നുവെന്നു മറ്റൊരവസരത്തില്‍ പ്രസ്താവിക്കുന്നതാണ്.’ (കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം, പുറം.217-220)
ഞങ്ങളോട് വാദിക്കാന്‍ നില്‍ക്കുന്ന മലബാര്‍ പ്രദേശത്ത് നിന്നുമുള്ള എല്ലാ ദാവാക്കാരുടെയും പാരമ്പര്യം ഇതാണ്! നിസ്സഹായരായ ജനങ്ങളെ കത്തി കഴുത്തില്‍ വെച്ചു മതംമാറ്റിച്ചവര്‍, അതല്ലെങ്കില്‍ കഴുത്ത് കണ്ടിക്കപ്പെടുന്നതിലും ഭേദം മറ്റൊരവയവത്തിന്‍റെ തുമ്പ് കണ്ടിച്ചു കഴുത്തിനൊന്നും പറ്റാതെ നോക്കുന്നതാണ് എന്ന് ചിന്തിച്ച് മതം മാറി ജീവന്‍ രക്ഷിച്ചവര്‍. ഈ രണ്ടു കൂട്ടരില്‍ ഏതെങ്കിലും ഒന്നിന്‍റെ പിന്മുറക്കാരാണ് മലബാര്‍ പ്രദേശങ്ങളില്‍ നിന്നുള്ള ദാവാക്കാര്‍ എല്ലാം. അവരാണ് ഇന്ന് ഫേസ്ബുക്കിലൂടെ നമ്മളോട് ഇസ്ലാം സമാധാനത്തിന്‍റെ മതമാണെന്ന് വാചാടോപമടിക്കുന്നത്, മുടിഞ്ഞ കോമഡി തന്നെ!! ഈ ലഹളക്കാര്‍ എല്ലാവരും അതുവരെയ്ക്കും തങ്ങളുടെ ചുറ്റുമുള്ളവ അമുസ്ലീങ്ങളോട് സമാധാനത്തില്‍ വര്‍ത്തിച്ചിരുന്നവരാണ്. എന്നാല്‍ ലഹള പൊട്ടിപ്പുറപ്പെട്ടു പോലീസുകാരെല്ലാം ജീവനും കൊണ്ടോടി രക്ഷപ്പെട്ട് കഴിഞ്ഞപ്പോള്‍, ഓരോ പ്രദേശത്തിന്‍റെയും അധികാരം മുസ്ലീങ്ങളുടെ കയ്യിലേക്ക് വന്നപ്പോള്‍, അവര്‍ അതുവരെ ധരിച്ചിരുന്ന മതേതരത്വത്തിന്‍റെ മുഖംമൂടി എടുത്തു മാറ്റുകയും യഥാര്‍ത്ഥ മുസല്‍മാന്‍റെ മുഖം വെളിപ്പെടുത്തുകയും ചെയ്തു. ഇന്ന് ഇന്ത്യയില്‍ സമാധാനം സമാധാനം എന്ന് പറഞ്ഞു നടക്കുന്ന എല്ലാ ദാവാക്കാരും മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ പറയാന്‍ പോകുന്നത് മതേതരത്വവും സമാധാനവും ആയിരിക്കിക്കില്ല. അവിടെ ഈ ദാവാക്കാര്‍ പറയുന്നതായിരിക്കും നിയമം. അനുസരിക്കാന്‍ മനസ്സില്ലാത്തവര്‍ക്ക് മരണത്തെ പുല്‍കാം. ഖുര്‍ആനും ഹദീസും പരിശോധിച്ചാല്‍ കാണുന്ന കാര്യങ്ങള്‍ ആണ് മലബാര്‍ ലഹളക്കാലത്ത് മാപ്പിളമാര്‍ ചെയ്തിട്ടുള്ള എല്ലാ ദുഷ്കൃത്യങ്ങളുടെയും അടിസ്ഥാനം. മുഹമ്മദ് കാണിച്ചു കൊടുത്തിട്ടുള്ള മാതൃകകള്‍ എല്ലാം കണ്ണുമടച്ച് അനുസരിക്കുകയായിരുന്നു വാസ്തവത്തില്‍ ലഹളക്കാര്‍ ചെയ്തത്. ചില ഹദീസുകള്‍ ഞാന്‍ താഴെ കൊടുക്കാം:
അബു ഹുറയ്‌റ നിവേദനം: നബി പറഞ്ഞു: അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നു സാക്ഷ്യം വഹിക്കുകയും, എന്നിലും ഞാന്‍ കൊണ്ട് വന്നതിലും വിശ്വസിക്കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവര്‍ ചെയ്‌താല്‍ അവരുടെ രക്തവും ധനവും എന്നില്‍ നിന്നും സംരക്ഷിച്ചിരിക്കുന്നു. പിന്നീട് അതിന്‍റെ (വിശ്വാസത്തിന്‍റെ) അവകാശം മാത്രമേ അവരില്‍നിന്ന് പിടിച്ചെടുക്കുകയുള്ളൂ. അവരുടെ (രഹസ്യ കാര്യങ്ങളുടെ) വിചാരണ അല്ലാഹുവിന്‍റെ മേലാണ്.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ് നമ്പര്‍ 34)
“അങ്ങനെ അവര്‍ ചെയ്‌താല്‍ അവരുടെ രക്തവും ധനവും എന്നില്‍ നിന്നും സംരക്ഷിച്ചിരിക്കുന്നു”
അങ്ങനെ അവര്‍ ചെയ്തില്ലെങ്കില്‍ അവരുടെ രക്തം ഞമ്മള് ഒഴുക്കും, അവരുടെ ധനവും ഞമ്മള് പിടിച്ചെടുക്കും, അള്ളാന്‍റെ കല്പനയാണ്, ഒരാളും ചോദ്യം ചെയ്യാന്‍ വരണ്ട എന്നാണു ആ പറഞ്ഞതിന്‍റെ അര്‍ത്ഥം…
“അബു ഹുറൈയ്റ നിവേദനം: നബി മരണപ്പെടുകയും അനന്തരം അബൂബക്കര്‍ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെടുകയും, ധാരാളം അറബികള്‍ (ഇസ്ലാം സ്വീകരിച്ചതിനു ശേഷം) നിഷേധികളാവുകയും (അബൂബക്കര്‍ അവരോടു യുദ്ധത്തിനു ഒരുങ്ങുകയും) ചെയ്തപ്പോള്‍ ഉമര്‍, അബൂബക്കറിനോട് ഇങ്ങനെ ചോദിച്ചു: ആ ജനങ്ങള്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നു പറയുന്നത് വരെ അവരോടു യുദ്ധം ചെയ്യുവാനാണ് ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഏതൊരാള്‍ അല്ലാഹു ഒഴികെ യാതൊരു ആരാധ്യനുമില്ലെന്നു പറയുന്നുവോ അവന്‍റെ ജീവനും ധനവും ആ പ്രഖ്യാപനം മൂലം ഉണ്ടാകുന്ന ബാധ്യതകളുമൊഴികെ അവന്‍ എന്നില്‍നിന്നും സംരക്ഷിച്ചിരിക്കുന്നു. അവനെ അല്ലാഹുവാണ് വിചാരണ ചെയ്യുക എന്ന് നബി പറഞ്ഞിരിക്കെ താങ്കള്‍ എങ്ങനെയാണ് (സകാത്ത്) നല്‍കാത്ത ഈ ജനങ്ങളോട് യുദ്ധം ചെയ്യുക?. അപ്പോള്‍ അബൂബക്കര്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! നമസ്കാരവും സക്കാത്തും തമ്മില്‍ വേര്‍തിരിച്ചവരോട് ഞാന്‍ യുദ്ധം ചെയ്യുക തന്നെ ചെയ്യും. കാരണം, സക്കാത്ത് ധനത്തിന്‍റെ നിര്‍ബന്ധ ബാധ്യതയാണ്. അല്ലാഹുവാണ് സത്യം! നബിക്ക് അവര്‍ നല്‍കിയിരുന്ന ഒട്ടകത്തെ കെട്ടുന്ന കയര്‍ അവര്‍ എനിക്ക് നല്‍കാതിരിക്കുകയാണെങ്കില്‍ അതിന്‍റെ പേരില്‍ പോലും ഞാന്‍ അവരോടു യുദ്ധം ചെയ്യുന്നതാണ്. അന്നേരം ഉമര്‍ പറഞ്ഞു: “അല്ലാഹുവാണ് സത്യം! അല്ലാഹു അബൂബക്കറിന്‍റെ ഹൃദയത്തില്‍ യുദ്ധം തോന്നിപ്പിച്ചതാണെന്നും അതാണ് സത്യമെന്നും എനിക്കിപ്പോള്‍ ബോദ്ധ്യമായി.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ് നമ്പര്‍ 32)
അബു മാലിക് തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടു: ‘ഏതൊരാള്‍ ‘ലാ ഇലാഹ് ഇല്ലല്ലാഹ്’ എന്നുച്ചരിക്കുകയും, ആരാധിക്കപ്പെടുന്ന അല്ലാഹുവല്ലാത്തവരെ നിഷേധിക്കുകയും ചെയ്തുവോ അവന്‍റെ സ്വത്ത് പിടിച്ചെടുക്കലും രക്തം ചിന്തലും (വധിക്കലും) നിഷിദ്ധമാണ്. അവന്‍റെ (രഹസ്യ) വിചാരണ അല്ലാഹുവാണ് നിര്‍വ്വഹിക്കുക.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ് നമ്പര്‍ 37)
“ആരാധിക്കപ്പെടുന്ന അല്ലാഹുവല്ലാത്തവരെ നിഷേധിക്കുകയും ചെയ്തുവോ”
അതായത് അല്ലാഹുവല്ലാത്ത അന്യദൈവങ്ങളെ നിഷേധിക്കുന്നവന്‍റെ അഥവാ അല്ലാഹുവിനെ അംഗീകരിക്കുന്നവന്‍റെ സ്വത്ത് പിടിച്ചെടുക്കാനോ അവനെ വധിക്കാനോ അള്ളാഹു അനുവദിക്കുന്നില്ല എന്ന്. അങ്ങനെ അല്ലാഹുവല്ലാത്തവരെ നിഷേധിക്കാന്‍ തയ്യാറല്ലാത്തവരുടെ (അതായത്, ഞങ്ങളെപ്പോലുള്ളവരുടെ) സ്വത്ത് പിടിച്ചെടുക്കാനോ ഞങ്ങളുടെ രക്തം ഒഴുക്കാനോ മുസ്ലീങ്ങള്‍ ഒട്ടും മടിക്കേണ്ടതില്ല എന്നാണു ഈ ഹദീസിലൂടെ മുഹമ്മദ് പറഞ്ഞിരിക്കുന്നത്. ആടിനെ പട്ടിയാക്കുന്ന വൈദഗ്ധ്യത്തോടെ ദാവാക്കാര്‍ ഈ ജാതി ഹദീസുകളെ മറ്റൊരു രൂപത്തില്‍ അവതരിപ്പിക്കുകയാണ് സാധാരണയായി ചെയ്യാറുള്ളത്. ഈ ദാവാക്കാരെയൊക്കെ മറ്റുള്ളവര്‍ ഭയപ്പെടാനും സംശയിക്കാനും കാരണം അവരുടെ ഈ ആടിനെ പട്ടിയാക്കുന്ന കലാപരിപാടിയാണ്. മുസ്ലീങ്ങള്‍ക്ക് അധികാരം ഇല്ലാതിരിക്കുന്ന സമയത്ത് നിങ്ങള്‍ നിങ്ങളുടെ പ്രവാചകന്‍റെ വചനത്തെ ഞങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത് ഞങ്ങള്‍ക്ക് യാതൊരു സംശയവും ഇല്ലാത്ത വിധത്തിലാണ്. പക്ഷേ, നിങ്ങള്‍ക്ക് ഭൂരിപക്ഷം ആയിക്കഴിയുമ്പോള്‍ നിങ്ങള്‍ പ്രവാചകന്‍ എന്താണോ പറഞ്ഞത്, അത് ഞങ്ങളുടെ നേരെ പ്രയോഗിക്കുകയും ചെയ്യും. അപ്പോപ്പിന്നെ ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നതെങ്ങനെ? (തുടരും…)