About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    എന്താണ് സ്നേഹവും കാരുണ്യവും തമ്മിലുള്ള വ്യത്യാസം???

     

    നമ്മുടെ ദാവാ സുഹൃത്തുകളോട് “അരിയെത്ര?” എന്ന് ചോദിച്ചാല്‍ “പയറഞ്ഞാഴി!” എന്നാണു പറയുന്നത് എന്ന കാര്യം സത്യമാര്‍ഗ്ഗത്തിന്‍റെ വായനക്കാര്‍ക്കെല്ലാം അറിവുള്ള കാര്യമാണല്ലോ. “ബൈബിളിലെ ദൈവം സ്നേഹമുള്ളവനാണ്” എന്ന് നമ്മള്‍ പറഞ്ഞാല്‍ ഉടനെ അവര്‍ പറയും, “അള്ളാ കരുണയുള്ളവനാണ്, അല്ലാഹുവിന്‍റെ ഒരു പേര് പരമ കാരുണികന്‍ എന്നാണ്” എന്ന്. “സ്നേഹത്തെക്കാള്‍ വലുതാണ്‌ കാരുണ്യം” എന്നും ഇവര്‍ പറയും. “സ്നേഹവും കാരുണ്യവും ഒന്നാണോ?” എന്ന് പലരും ഇവരോട് ചോദിക്കാന് തുടങ്ങിയിട്ട് നാള്‍ കുറച്ചായി.  എന്നിട്ടും ഉത്തരം നാസ്തി!!!

     

    അതുകൊണ്ട് ആ ചോദ്യത്തിന് ഒരു ഉദാഹരണത്തിന്‍റെ സഹായത്തോടെ ഞങ്ങള്‍ തന്നെ ഉത്തരം നല്കാമെന്ന് വിചാരിക്കുന്നു.

     

    A യും B യും വളരെ ധനവാന്മാരായ സ്നേഹിതന്മാരാണ്. അവരുടെ നാട്ടില്‍ തന്നെ താമസിക്കുന്ന സുന്ദരിയും വിദ്യാസമ്പന്നയും ബുദ്ധിശാലിയുമായ യുവതിയാണ് C. ഒരിക്കല്‍ C യുടെ വീട്ടിലെത്തിയ A അവളെ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണ് എന്നറിയിച്ചു.

     

    C ചോദിച്ചു: “എന്തുകൊണ്ടാണ് ദരിദ്രയായ എന്നെ അതിസമ്പന്നനായ താങ്കള്‍ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നത്?”

     

    A യുടെ മറുപടി ഇങ്ങനെയായിരുന്നു: “നിനക്ക് നല്ല വിദ്യാഭാസവും ബുദ്ധിയും സൌന്ദര്യവും ഒക്കെയുണ്ടെങ്കിലും നീ വളരെ ദാരിദ്രയായി കഴിയുന്നത് കാണുമ്പോള്‍ എനിക്ക് നിന്നോട് വളരെ കരുണ തോന്നുന്നു. ഞാന്‍ വളരെ കരുണയുള്ളവനാണ്. എന്‍റെ കാരുണ്യം നിന്നെ  അനുഭവിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിന്നോടുള്ള എന്‍റെ കരുണ എത്ര വലിയതെന്നു കാണിക്കേണ്ടതിന് ഞാന്‍ നിന്നെ വിവാഹം കഴിക്കാം.”

     

    താന്‍ ആലോചിച്ചിട്ടു പിന്നെ തീരുമാനം അറിയിക്കാം എന്ന് അവള്‍ പറഞ്ഞു. പിറ്റേദിവസം B അവളുടെ വീട്ടിലെത്തി താന്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. A യോട് ചോദിച്ച ചോദ്യം തന്നെ അവള്‍ B യോടും ചോദിച്ചു.

     

    B യുടെ മറുപടി ഇങ്ങനെയായിരുന്നു: “ഞാന്‍ നിന്നെ സ്നേഹിക്കുന്നു, അതുകൊണ്ട് ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു.”

     

    എന്‍റെ പ്രിയപ്പെട്ടവരേ, C ആരെയായിരിക്കും വിവാഹം കഴിച്ചിട്ടുണ്ടാവുക എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും എന്നെനിക്കറിയാം.

     

    ഇതാണ് കരുണയും സ്നേഹവും തമ്മിലുള്ള വ്യത്യാസം. കാരുണ്യം എന്നത് സഹതാപത്തില്‍ നിന്നുളവാകുന്ന, ഒരു വ്യക്തിയുടെ ബലഹീനതയില്‍ നമുക്കുണ്ടാകുന്ന വികാരമാണ്. എല്ലാവരോടും നമുക്ക് കാരുണ്യം ഉണ്ടാവുകയില്ല. അതിനു അര്‍ഹതയുള്ളവരോട് മാത്രമേ നമുക്ക് ആ വികാരമുണ്ടാകൂ. എന്നാല്‍ സ്നേഹം എന്നത് അങ്ങനെയുള്ള ഒന്നല്ല. അത് നമ്മില്‍നിന്ന് വരുന്നത് അന്യന്‍റെ അവസ്ഥ നോക്കിയിട്ടല്ല. നമ്മുടെ സ്നേഹിതന്മാരെ നാം സ്നേഹിക്കുന്നു. പക്ഷെ അവരോടു നാം കാരുണ്യം കാണിക്കുകയാണ് എന്ന് പറഞ്ഞാല്‍ അവരുടെ പ്രതികരണം എപ്രകാരം ആയിരിക്കും എന്ന് നമുക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. നാം സ്നേഹിക്കുന്ന ആള്‍ ഏതു അവസ്ഥയിലാണെങ്കിലും നമുക്ക് അയാളെ സ്നേഹിക്കാന്‍ കഴിയും. പക്ഷെ നാം കരുണ കാണിക്കുന്ന ആളുടെ സഹതാപാര്‍ഹമായ അവസ്ഥക്ക് ഭേദം വന്നാല്‍ പിന്നെ നാം അയാളോട് കരുണ കാണിക്കേണ്ടതില്ല, അയാള്‍ക്കതിന്‍റെ ആവശ്യവുമില്ല. എന്നാല്‍ അതുപോലെയല്ല സ്നേഹം. സ്നേഹത്തില്‍ നിന്ന് കരുണയുണ്ടാകാം, പക്ഷേ കരുണയില്‍ നിന്ന് സ്നേഹം ഉണ്ടാകണമെന്നില്ല. ഇപ്പോള്‍ ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം പ്രിയപ്പെട്ട മുസ്ലീം സുഹൃത്തുക്കള്‍ക്ക് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.

     

    ബൈബിളിലെ ദൈവം സ്നേഹമാകുന്നു. അവന്‍ മനുഷ്യരോട് തന്‍റെ ദയയും കരുണയും എല്ലാം കാണിക്കുന്നു എങ്കിലും അതിലെല്ലാം മീതെയാണ് അവന്‍റെ സ്നേഹം. “നിത്യസ്നേഹം കൊണ്ട് ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കുന്നു” എന്നാണു ബൈബിളിലെ ദൈവം മനുഷ്യനോട് പറയുന്നത്. നാം ദൈവത്തോട് ശത്രുക്കള്‍ ആയിരിക്കുമ്പോള്‍ തന്നെ അവന്‍ നമ്മെ യേശുക്രിസ്തു മുഖാന്തരം സ്നേഹിച്ചു നമ്മെ വീണ്ടെടുത്തു” എന്നും ബൈബിള്‍ പറയുന്നു. അതുകൊണ്ട് പ്രിയപ്പെട്ടവരേ, നിങ്ങളോടുള്ള ദൈവത്തിന്‍റെ സ്നേഹം തള്ളിക്കളയാതെ നിങ്ങളെ സ്നേഹിച്ചു നിങ്ങള്‍ക്ക് വേണ്ടി ക്രൂശില്‍ സ്വയം യാഗമായി തീര്‍ന്ന യേശുക്രിസ്തുവിന്‍റെ ചാരത്തേക്ക്  വരിക. നിങ്ങളുടെ പാപങ്ങള്‍ എത്ര കടുംചിവപ്പായിരുന്നാലും അവനത് ഹിമം പോലെ വെളുപ്പിച്ചു തരും. “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” എന്നാണ് ബൈബിള്‍ പറയുന്നത്. ആകയാല്‍ ദൈവത്തിന്‍റെ സ്നേഹം അനുഭവിച്ചറിയാന്‍ യേശുക്രിസ്തുവിന്‍റെ സന്നിധിയിലേക്ക് കടന്നു വന്നു യേശുവിനോടു പാപങ്ങള്‍ ഏറ്റുപറഞ്ഞ് യേശുവിനെ നിങ്ങളുടെ ജീവിതത്തിന്‍റെ കര്‍ത്താവായി സ്വീകരിക്കൂ… വരാനുള്ള ന്യായവിധിയില്‍ നിന്നും നിത്യ നരകത്തില്‍ നിന്നും രക്ഷ നേടൂ…

    11 Comments on “എന്താണ് സ്നേഹവും കാരുണ്യവും തമ്മിലുള്ള വ്യത്യാസം???”

    • 30 June, 2014, 17:56

      ihya muzhuvan vayichu noke ella samshayavum marum thankal paranja muzhuvan karyangalum ihya charcha cheyditund pls reading

    • 30 June, 2014, 17:57

      thankal ihya muzhuvan vayiku ellatinum adil marupadi und

    • 30 June, 2014, 18:06

      ഒരു ക്രിസ്റ്റ്യാനി ആയ മൈക്കിൾ ചാർട്ട് പോലും 100
      മഹാൻമാരിൽ 1stസ്ഥാനം മുഹമ്മദ് നബിക്ക് കൊടുക്കാൻ കാരണം അദ്ദേഹം ചരിത്രം നിഷ്പക്ഷ യോടും മുൻ വിധിയും കൂടാതെ പഠനം നടത്തിയത് കൊണ്ടു മാത്രമാണ് അത് പോലെ ആര് നടത്തിയാലും മുഹമ്മദ് നബിയുടെ മഹത്വത്തെ ബോധ്യപ്പെടും plz try

    • sathyasnehi
      6 July, 2014, 13:12

      മൈക്കിള്‍ എച്ച്. ഹാര്‍ട്ട് ക്രിസ്ത്യാനി ആണെന്ന് അയാള്‍ പോലും അവകാശപ്പെടില്ല, പിന്നെയാണ് നിങ്ങള്‍ അയാളെ ക്രിസ്ത്യാനിയാക്കാന്‍ പോകുന്നത്. പിന്നെ 100 മഹാന്മാരെക്കുറിച്ചല്ല മൈക്കിള്‍ എച്ച് ഹാര്‍ട്ട് പുസ്തകം എഴുതിയത്, ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളെ കുറിച്ചാണ്. മൈക്കിള്‍ എച്ച് ഹാര്‍ട്ടിന്‍റെ ലിസ്റ്റില്‍ മുഹമ്മദിനോടൊപ്പം ലോകത്തെ സ്വാധീനിച്ച മറ്റു ചില ആള്‍ക്കാര്‍ ആരാണെന്ന് അറിയാമോ? ഹിറ്റ്ലര്‍, സ്റ്റാലിന്‍ തുടങ്ങിയവരാണ്. അവര്‍ ലോകത്തെ സ്വാധീനിച്ചതിനേക്കാള്‍ ഭയങ്കരമായിട്ടാണ് മുഹമ്മദ്‌ ലോകത്തെ സ്വാധീനിച്ചിരിക്കുന്നത്. അവരുടെയൊക്കെ മരണത്തോടെ അവരുടെ സ്വാധീനം നിലച്ചു പോയി. പക്ഷേ മുഹമ്മദ്‌ ഇപ്പോഴും സ്വാധീനിച്ചു കൊണ്ടിരിക്കുകയാണ്. ഇറാഖിലും ഈജിപ്തിലും അഫ്ഘാനിസ്ഥാനിലും സിറിയയിലും നൈജീരിയയിലും ഒക്കെയാ സ്വാധീനം ലോകം കാണുന്നതുമാണല്ലോ…

    • 30 June, 2014, 18:16

      സുഹൃത്തെ കരുണയും സ്നേഹവും എങ്ങനെയാണ് ഒന്നാവുക പക്ഷേ കരുണയിൽ സ്നേഹത്തിൻറ അംശമില്ലേ ചിന്തിച്ചു നോക്കൂ കരുണയിൽ കൂടിയും സ്നേഹം ഉണ്ടാകും ഇവ രണ്ടും വിഭിന്നങ്ങൾ തന്നെ എന്ന് പറയാം

    • sathyasnehi
      6 July, 2014, 13:21

      സ്നേഹവും കരുണയും ഒന്നല്ല എന്ന് തന്നെയാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. അത് മനസ്സിലായില്ലേ? ഒന്ന് കൂടി പോസ്റ്റ്‌ വായിച്ചു നോക്കൂ, ചിലപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞെങ്കിലോ…

    • 30 June, 2014, 18:22

      സുഹൃത്തെ യേശു കുരിശിൽ കിടന്ന് ആർത്തു നിലവിളിച്ചു ഇത് ആത്മാർത്ഥതയുളള ആദർശ ബോധമുളള ഒരു നേതാവിൽ നിന്ന് ഉണ്ടാകുമോ സദ്ദാം ഹുസൈൻറെ ധൈര്യം പോലും യേശുവിന് ഇല്ലാതെ പോയോ അല്ല അതല്ല സത്യം അത് മഹാനായ യേശുവായിരുന്നില്ല

    • sathyasnehi
      6 July, 2014, 13:20

      ആര് ആര്‍ത്തു നിലവിളിച്ചു എന്നാണ് താങ്കള്‍ പറയുന്നത്? ബൈബിള്‍ ഒരുവട്ടമെങ്കിലും വായിച്ചു നോക്കിയിട്ട് വേണ്ടേ ഇവിടെ വന്നു എന്തെങ്കിലും എഴുതാന്‍. ഉസ്താദുമാര്‍ പറഞ്ഞത് മുഴുവന്‍ സത്യം ആണെന്ന് വിചാരിച്ച് സത്യമാര്‍ഗം പോലെയുള്ള ഒരു സൈറ്റില്‍ വന്നു വിഡ്ഢിത്തരം പറഞ്ഞാല്‍ അത് കണ്ടുപിടിക്കപ്പെടില്ല എന്ന് വിചാരിച്ചോ?

      അറിവില്ലായ്മ ഒരു കുറ്റമല്ല, പക്ഷെ അത് അലങ്കാരമായി കൊണ്ട് നടക്കുന്നത് അപഹാസ്യമാണ്. യേശുക്രിസ്തു കുരിശില്‍ ഏറിയതിനു ശേഷം തന്‍റെ ആത്മാവിനെ ഏല്‍പ്പിച്ചു കൊടുക്കുന്നത് വരെയുള്ള ആറ്‌ മണിക്കൂര്‍ സമയത്തിനിടയില്‍ ഏഴു വാചകങ്ങള്‍ കുരിശില്‍ കിടന്നു കൊണ്ട് പറഞ്ഞിട്ടുണ്ട്. അതൊക്കെ താഴെ കൊടുക്കാം. അതൊക്കെ ഒന്ന് വായിച്ചു നോക്കിയിട്ട് പറയൂ, യേശു കുരിശിൽ കിടന്ന് ആർത്തു നിലവിളിച്ചുവോ ഇല്ലയോ എന്ന്!!

      “തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവര്‍ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. എന്നാല്‍ യേശു: പിതാവേ, ഇവര്‍ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവര്‍ അവന്‍റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു” (ലൂക്കോ.23:33,34)

      ഇതാണ് യേശു കുരിശില്‍ ഏറിയതിനു ശേഷം ആദ്യം പറഞ്ഞ വാചകം. താങ്കള്‍ പറഞ്ഞ സദ്ദാം ഹുസൈനോ മറ്റാരെങ്കിലുമോ തങ്ങളെ തൂക്കിലേറ്റിയവരോട് ക്ഷമിക്കുകയും അവര്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍റെ രേഖകള്‍ ഒന്ന് കാണിച്ചു തരണേ…

      “യേശുവിന്‍റെ ക്രൂശിന്നരികെ അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്‍റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. യേശു തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നിലക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്‍റെ മകന്‍ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടു: ഇതാ നിന്‍റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതല്‍ ആ ശിഷ്യന്‍ അവളെ തന്‍റെ വീട്ടില്‍ കൈക്കൊണ്ടു” (യോഹ.19:25-27)

      പിന്നീട് പറഞ്ഞ വാചകം ഇതാണ്. ഇതില്‍ എവിടെയാണ് വേദന സഹിക്കാന്‍ വയ്യാതെ നിലവിളിച്ചു കരയുന്നത്?

      “തൂക്കിയ ദുഷ്പ്രവൃത്തിക്കാരില്‍ ഒരുത്തന്‍: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു. മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയില്‍ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവര്‍ത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു. പിന്നെ അവന്‍: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോള്‍ എന്നെ ഓര്‍ത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോടു: ഇന്നു നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്നു ഞാന്‍ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു” (ലൂക്കോ.23:39-43)

      ഇതാണ് മൂന്നാമത് പറഞ്ഞ വാചകം. ഇതിലും കരഞ്ഞു നിലവിളിക്കുന്ന യാതൊന്നും കാണാന്‍ കഴിയുന്നില്ലല്ലോ…

      “അതിന്‍റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകും വണ്ണം എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു” (യോഹ.19:28)

      ഇതാണ് നാലാമത് പറഞ്ഞ വാചകം. ഇവിടെയും യേശു കുരിശിൽ കിടന്ന് ആർത്തു നിലവിളിക്കുന്ന യാതൊരു ചിത്രവും കിട്ടുന്നില്ല…

      “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നര്‍ത്ഥം” (മത്താ.27:46)

      ഇതാണ് യേശുക്രിസ്തു കുരിശില്‍ കിടന്ന് അഞ്ചാമത് പറഞ്ഞ വാചകം. ഈയൊരു വാചകത്തിന്‍റെ അടിസ്ഥാനത്തിലാണ് ബൈബിള്‍ കൈകൊണ്ടു തൊട്ടു നോക്കാത്തവര്‍ പോലും “യേശു കുരിശില്‍ കിടന്നു കരച്ചിലോട് കരച്ചിലായിരുന്നു” എന്ന് തട്ടിമൂളിച്ചു തങ്ങള്‍ ബൈബിള്‍ പണ്ഡിതര്‍ ആണെന്ന് മറ്റുള്ളവരുടെ മുന്‍പില്‍ ഷോ കാണിക്കാന്‍ നോക്കുന്നത്. ഇവിടെ യേശുക്രിസ്തു കരഞ്ഞത് ശാരീരിക വേദന കൊണ്ടല്ല, പിതാവിനാല്‍ കൈവിടപ്പെട്ടതിനാല്‍ ആണെന്ന് വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. സത്യത്തില്‍ തന്‍റെ ശാരീരിക ക്ലേശത്തോട് ബന്ധപ്പെട്ടു യേശുക്രിസ്തു കുരിശില്‍ കിടന്നു ആകെ ഒറ്റയൊരു പരാമര്‍ശം മാത്രമേ നടത്തുന്നുള്ളൂ, “എനിക്ക് ദാഹിക്കുന്നു” എന്നതാണ് ആ പരാമര്‍ശം. അല്ലാതെ “എനിക്ക് വേദനിക്കുന്നു” എന്നല്ല!! പഴയ നിയമത്തില്‍ എഴുതിയിരുന്ന പ്രവചനങ്ങള്‍ക്കൊത്തവണ്ണമാണ് യേശു ക്രൂശിക്കപ്പെടുന്നതും മരിക്കുന്നതും. യേശുവിനും 1000 വര്‍ഷം മുന്‍പ്‌ ജീവിച്ചിരുന്ന ദാവീദ്‌ പ്രവചനാത്മാവില്‍ എഴുതിയ വരികളാണ് യേശു ക്രിസ്തു ഉദ്ധരിക്കുന്നത്:

      “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്‍റെ ഞരക്കത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നിലക്കുന്നതെന്തു?” (സങ്കീ.22:1)

      ഈ സങ്കീര്‍ത്തനത്തിലെ ആദ്യ വരിയുടെ ആദ്യ ഭാഗമാണ് യേശുക്രിസ്തു ഉദ്ധരിച്ചത്. ഒരു യെഹൂദന്‍ മരണപ്പെടുമ്പോള്‍ സങ്കീര്‍ത്തനം ചൊല്ലുന്ന പതിവ്‌ യെഹൂദര്‍ക്കിടയില്‍ ഉണ്ടായിരുന്നു. മരിക്കാന്‍ കിടക്കുന്ന ആള്‍ ഒരു വരി ചൊല്ലുകയും കൂടെയുള്ളവര്‍ ബാക്കി ഭാഗം ചൊല്ലുകയുമാണ് പതിവ്‌. ആ വിധത്തില്‍ നോക്കിയാല്‍പോലും യേശുക്രിസ്തു തന്‍റെ മരണ സമയത്ത് യെഹൂദ പാരമ്പര്യം അനുസരിച്ച് ഇരുപത്തിരണ്ടാം സങ്കീര്‍ത്തനം ചൊല്ലി എന്ന് മനസ്സിലാക്കാവുന്നതെയുള്ളൂ.

      “യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു” (യോഹ.19:30)

      ഇതാണ് ആറാമത് പറഞ്ഞ വാചകം. ഇവിടെ നിവൃത്തിയായി എന്ന് പറഞ്ഞിരിക്കുന്നത് τετέλεσται (tetelestai) എന്ന ഗ്രീക്ക് വാക്കാണ്‌. ‘പൂര്‍ത്തിയായി’, ‘അവസാനിപ്പിച്ചു’ എന്നൊക്കെ ഈ വാക്കിന് അര്‍ത്ഥമുണ്ട്. യേശുക്രിസ്തുവിന്‍റെ കുരിശുമരണം സംബന്ധിച്ചുള്ള പഴയ നിയമ പ്രവചനങ്ങള്‍ എല്ലാം പൂര്‍ത്തിയായി എന്നാണ് കര്‍ത്താവ്‌ പറഞ്ഞതിന്‍റെ പൊരുള്‍. (വാക്കിന്‍റെ അര്‍ത്ഥമറിയാന്‍ ഈ ലിങ്കില്‍ ചെല്ലുക: http://www.blueletterbible.org/lang/lexicon/lexicon.cfm?Strongs=G5055 ) ഒരു അടിമ, തന്നോട് പറഞ്ഞ ജോലികള്‍ എല്ലാം നിര്‍വ്വഹിച്ച ശേഷം തന്‍റെ യജമാനന്‍റെ സന്നിധിയില്‍ വന്നു പറയും, ‘τετέλεσται’ (tetelestai) എന്ന്! അര്‍ത്ഥം, ‘എല്ലാം ഞാന്‍ കൃത്യമായിട്ട് തന്നെ ചെയ്തു തീര്‍ത്തു’ എന്നാണ്. അതുപോലെതന്നെ മല്ലയുദ്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ഗ്ലാഡിയേറ്റര്‍ തന്‍റെ എതിരാളിയുടെ ചങ്കില്‍ വാള്‍ കുത്തിക്കയറ്റി അവനെ കൊന്നതിനു ശേഷം ആ വാള്‍ ഊരിയെടുത്തു തലക്ക് മുകളില്‍ പിടിച്ചു കൊണ്ട് തന്‍റെ യജമാനന് നേരെ നോക്കി പറയും, “tetelestai”എന്ന്! അര്‍ത്ഥം ‘അവന്‍റെ കാര്യം തീര്‍ന്നു’ എന്നാണ്. വിജയശ്രീലാളിതന്‍റെ വിജയഭേരിയാണ് ആ വാക്ക്‌!! യേശുക്രിസ്തു തന്‍റെ മരണത്തിനു തൊട്ടു മുന്‍പ്‌ τετέλεσται എന്ന് കുരിശില്‍ കിടന്നു ജയഘോഷം നടത്തിയിട്ടാണ് ആത്മാവിനെ ഏല്പിച്ചു കൊടുത്തത്. എന്നിട്ടും കഥയറിയാതെ ആട്ടം കാണുന്ന ചിലര്‍ പറയും, ‘യേശുക്രിസ്തു വേദന സഹിക്കാന്‍ പറ്റാതെ കുരിശില്‍ കിടന്നു വാവിട്ടു കരയുകയായിരുന്നു’ എന്ന്… സഹതപിക്കുകയല്ലാതെ വേറെ നിര്‍വ്വാഹമില്ല…

      “ഏകദേശം ആറാം മണി നേരമായപ്പോള്‍ സൂര്യന്‍ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി. ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി. യേശു അത്യുച്ചത്തില്‍: പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു” (ലൂക്കോ.23:44-46)

      ഇതാണ് അവസാനത്തെ മൊഴി. ഇവിടെയും കരഞ്ഞു നിലവിളിക്കുന്ന ഒരാളെ കാണാന്‍ കഴിയുന്നില്ല. വാസ്തവം ഇതായിരിക്കേ, “യേശു കുരിശിൽ കിടന്ന് ആർത്തു നിലവിളിച്ചു” എന്നൊക്കെ പറയണമെങ്കില്‍ വിവരക്കേട് കുറച്ചൊന്നും പോരാ. കുറഞ്ഞ പക്ഷം അറിയാത്ത വിഷയത്തെ കുറിച്ച് സംസാരിക്കാതിരിക്കുക. ഞാന്‍ ബൈബിളില്‍ നിന്നും ഒരുപദേശം താങ്കള്‍ക്ക് ഫ്രീയായിട്ട് തരാം. അത് അനുസരിക്കാന്‍ തയ്യാറായാല്‍ താങ്കള്‍ക്ക് ഇങ്ങനെയുള്ള ഇടങ്ങളില്‍ കൂടുതല്‍ നാണം കെടേണ്ടി വരില്ല. ഇതാണ് ആ ഉപദേശം:

      “മിണ്ടാതിരുന്നാല്‍ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാല്‍ വിവേകിയായും എണ്ണും” (സദൃശ്യവാക്യം.17:28)

    • Sathyapal
      31 January, 2016, 9:30

      ശ്രീമാൻ മുഹമ്മദ്‌ 100 പേരിൽ ഒന്നാമനായതിൽ തെറ്റുണ്ടോ?
      ലൈംഗികതയെ ഇഷ്ടപ്പെടുന്നവർക്ക്  അദ്ദേഹം നല്ല മാതൃകയാണ് 
      കൂടുതൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അദ്ദേഹം എന്നും നേതാവാണ്‌ 

      50 വയസുള്ളപ്പോൾ 5 വയസ്സും 10 മാസം പ്രായമുള്ള ഒരു പിഞ്ചു കുരുന്നിനെ വിവാഹം കഴിച്ചു. വിവാഹം കഴിപ്പിച്ചു നൽകിയത് അല്ലാഹുവും 
      ഈ മാതൃകയാണോ ഞങ്ങൾ അനുകരിക്കണമെന്നു പറയുന്നത് ?? എത്രത്തോളം നല്ല വ്യഖ്യാനങ്ങൾ നൽകിയാലും അല്ലാഹുവിനെയും മുഹമ്മതിനെയും സംരക്ഷിക്കുവാൻ കഴിയുമോ?

      കഴുത്തറുത്ത് ക്രൂരത കാട്ടുന്ന വർക്ക്  അദ്ദേഹം മാതൃകയാണ്. നോക്കുക ഖുറാന്റെ ആഹ്വാനം ; 
      അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്ത് നിരപരാധികളെ കൊന്നിട്ട് മരിച്ചാൽ സ്വർഗ്ഗം വാഗ്ദത്തം ചെയ്യുന്നു അതോടൊപ്പം സ്വർഗ്ഗ സഖികളായ തരുണികളും മദ്യം ഒഴുകുന്ന അരുവികളും. 

      സുറ 47:4-7 ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക.

      സുറ 8:39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌.
      സുറ 9:5 അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
      സുറ 9:39 നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും.
      സുറ  9:41 നിങ്ങള്‍ സൌകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും ( ധര്‍മ്മസമരത്തിന്‌ ) ഇറങ്ങിപുറപ്പെട്ട്‌ കൊള്ളുക. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം. നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.
      സുറ 9:123 സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
      സുറ 8:65 നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പിക്കുക.
      സുറ 3:195 ആകയാല്‍ സ്വന്തം നാട്‌ വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന്‌ പുറത്താക്കപ്പെടുകയും, എന്‍റെ മാര്‍ഗത്തില്‍ മര്‍ദ്ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക്‌ ഞാന്‍ അവരുടെ തിന്‍മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്‌. അല്ലാഹുവിന്‍റെ പക്കലാണ്‌ ഉത്തമമായ പ്രതിഫലമുള്ളത്‌.

      സുറ  47:15 സൂക്ഷ്മതയുള്ളവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക്‌ ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, 
      സുറ 52:19 നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ സുഖമായി തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. വരിവരിയായ്‌ ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക്‌ ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും. അവര്‍ കൊതിക്കുന്ന തരത്തിലുള്ള പഴവും മാംസവും നാം അവര്‍ക്ക്‌ അധികമായി നല്‍കുകയും ചെയ്യും.

      ബൈബിളിലെ സത്യ ദൈവം സ്നേഹവാനാണ്‌, നീതിമാനാണു പാകികളെ സ്നേഹിക്കുന്നു തന്നിൽ വിശ്വസിക്കുന്നവക്ക് പാപ മോചനം നല്കുന്നു . ഇന്ത്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നവനാണ് സിദ്ധൻ അഥവാ ആത്മീകൻ ജഡീകനു ലൈംഗികതതെ നിയന്ത്രിക്കാൻ കഴിയില്ല.
      ദൈവത്തിന്റെ വചനം പഠിപ്പിക്കുന്നതു സ്വർഗ്ഗത്തിൽ ലൈംഗികതയില്ല “എല്ലാവരും ദൈവ ദൂത തുല്യരാകും” വികാര വിചാരങ്ങളില്ല.
      സർവ്വ ശക്തനായ ദൈവം നമുക്കു ജ്ഞാനം നല്കി സത്യ മാർഗ്ഗത്തിൽ നടത്തുമാറാകട്ടെ. 

    • 14 March, 2017, 14:50

      ബൈബിൾ പരിജ്ഞാനമില്ലാതിരുന്ന ക്രിസ്ത്യാനികൾക്ക് അത് പഠിക്കാനുതകുന്ന, വിമർശനങ്ങളാണ് “ദാ വാ ” പ്രവർത്തകർ ചോദ്യങ്ങളായി ഉന്നയിക്കുന്നത് ,

      ആരോപണങ്ങളുന്നയിക്കുന്ന അസത്യ “മത ” പ്രബോധകർക്ക് നല്ല നമസ്ക്കാരം

      സത്യം മനസ്സിലാക്കാൻ, ദൈവം ഉപയോഗിയ്ക്കുന്ന സത്യമാർഗ്ഗത്തേയും,, ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന സകല സഹോദരങ്ങളേയും ഓർത്ത് പ്രാർത്ഥിക്കുന്നു

    • Suraj Thomas
      24 January, 2020, 10:07

      Dear Brother in Christ,
      Can you explain me the real context of Quran
      Surah 33 and its ayat 50 & 51 through this site.
      My mail id: [email protected].
      Thanking you in advance. !!!

    Leave a Comment