About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (6)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ശ്രീ. മുഹമ്മദ്‌ ഈസായുടെ രണ്ടാം കത്തിനുള്ള സാക്ഷിയുടെ മറുപടി (തുടര്‍ച്ച…)

    6. പക: ഏതൊരു മനുഷ്യനേയും അമ്പരപ്പിക്കുന്ന വിധത്തില്‍ പകയുടെ കനലുകള്‍ ഹൃദയത്തില്‍ കൊണ്ടുനടന്ന വ്യക്തിയായിരുന്നു മുഹമ്മദ്‌ എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാം:

    ഇബ്നു മസ്ഊദ് നിവേദനം: റസൂല്‍ കഅബയുടെ സമീപത്ത്‌ വെച്ച് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ അബുജഹലും അനുയായികളും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. തലേദിവസം ഒട്ടകം അറുക്കപ്പെട്ടിരുന്നു. അബു ജഹല്‍ പറഞ്ഞു: ‘ഇന്ന് ഗോത്രത്തില്‍ (അറുക്കപ്പെട്ട) ഒട്ടകത്തിന്‍റെ കുടല്‍ എടുത്തു കൊണ്ടുവന്നു മുഹമ്മദ്‌ സുജൂദ്‌ ചെയ്യുമ്പോള്‍ അവന്‍റെ ചുമലിലിടുവാന്‍ (ധൈര്യമുള്ളവന്‍ ) നിങ്ങളില്‍ ആരാണ്?’ ആ കൂട്ടത്തിലെ അതിനീചന്‍ പോയി അതെടുത്തു. നബി സുജൂദിലായപ്പോള്‍ അവിടുത്തെ ഇരു ചുമലിലും ഇട്ടു. ഇബ്നു മസ്ഊദ് പറയുന്നു: അപ്പോള്‍ അവരൊക്കെ ചിരിച്ചു, ഇടത്തോട്ടും വലത്തോട്ടും ആടാന്‍ തുടങ്ങി. ഞാന്‍ ആ സ്ഥിതി നോക്കിക്കൊണ്ടിരിക്കുന്നു. എനിക്ക് പ്രതിരോധശക്തി ഉണ്ടായിരുന്നെങ്കില്‍ റസൂലിന്‍റെ പുറത്തു നിന്ന് ഞാനതെടുത്തു മാറ്റുമായിരുന്നു. ആ സമയത്തും നബി സുജൂദില്‍ തന്നെയാണ്; അവിടുന്ന് തല ഉയര്‍ത്തിയിട്ടില്ല. അങ്ങനെ ഒരാള്‍ പോയി ഫാത്വിമയോട് വിവരം പറഞ്ഞു. കൊച്ചു കുട്ടിയായ അവര്‍ വന്നു അതെടുത്തു മാറ്റി. പിന്നെ അവരുടെ നേരെ ചീത്ത പറഞ്ഞു ചെന്നു. നബി നമസ്കാരം അവസാനിച്ചപ്പോള്‍ അവര്‍ക്കെതിരായി പ്രാര്‍ത്ഥിച്ചു. നബി പ്രാര്‍ത്ഥിക്കുമ്പോള്‍ മൂന്നു തവണ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു; ചോദിച്ചാല്‍ മൂന്നു തവണ ചോദിക്കും. എന്നിട്ട് നബി പറഞ്ഞു: ‘അല്ലാഹുവേ, ഖുറൈശികളെ ശിക്ഷിക്കല്‍ നിന്‍റെ ബാധ്യതയാണ്.’ നബിയുടെ ശബ്ദം കേട്ടപ്പോള്‍ അവരുടെ ചിരി പോയി. പ്രവാചകന്‍റെ പ്രാര്‍ത്ഥനയെ അവര്‍ ഭയപ്പെട്ടു. അവിടുന്ന് പിന്നെയും പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, അബുജഹലുബ്നു ഹിശാമിനെയും,  ഉത്ബത്ത് ബ്നുറബീഅത്തിനേയും, ശൈബത്ത് ബ്നുറബിഅത്തിനേയും, വാലിദ് ബ്നു ഉഖ്ബത്തിനെയും, ഉമയ്യദ് ബ്നു ഖലഫിനെയും, ഉഖ്ബത്ത് ബ്നു അബീമുഈത്വിനെയും (ഏഴാമത് പറഞ്ഞവനെ ഞാന്‍ ഓര്‍ക്കുന്നില്ല) നീ ശിക്ഷിക്കണമേ.’ ഇബ്നു മസ്ഊദ് പറയുന്നു: ‘അല്ലാഹുവിനെ തന്നെ സത്യം! നബി പേരെടുത്തു പറഞ്ഞവരുടെ പതന സ്ഥലം ബദര്‍ ദിനത്തില്‍ ഞാന്‍ കാണുകയുണ്ടായി. പിന്നെ അവര്‍ ബദ്റിലെ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയപ്പെട്ടു.’ (സ്വീഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 107 (1794)

    തനിക്ക്‌ ആളും അര്‍ത്ഥവും ഇല്ലാതിരിക്കുന്നതിനാല്‍ എതിരാളികളുടെ പരിഹാസത്തിന് മറുപടി പറയാന്‍ നിന്നാല്‍ തന്‍റെ തടി കേടാകും എന്നറിഞ്ഞു നേരിട്ട് ഒന്നും ചെയ്യാതെ അവരെ ശപിച്ചു പ്രാര്‍ത്ഥിച്ചു വിട്ടെങ്കിലും അവരോടുള്ള പക അദ്ദേഹത്തിന്‍റെ മനസ്സില്‍ മായാതെ നിന്നു എന്ന് ഹദീസില്‍ നിന്നു മനസ്സിലാകും.  ഈ സംഭവം കഴിഞ്ഞു ഒരു ദശാബ്ദത്തിനു ശേഷമാണ് ബദ്റ് യുദ്ധം നടക്കുന്നത്. ആ യുദ്ധത്തില്‍ മുഹമ്മദ്‌ ഇവരെയൊക്കെ കൊന്നു കളയുക മാത്രമല്ല, അവരുടെ ശവശരീരങ്ങളെ പോലും അപഹസിച്ചു എന്ന് പറയുമ്പോള്‍ കാലം ആ മനുഷ്യന്‍റെ മനസ്സിലെ പകയ്ക്കു ഒരു കുറവും വരുത്തിയിരുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം നാമറിയുന്നു. ആ ഹദീസ്‌ താഴെ കൊടുക്കുന്നു:

    “അബൂതല്‍ഹാ (റ) പറയുന്നു: “ബദര്‍ യുദ്ധ ദിവസം 24 ഖുറൈശി നേതാക്കളുടെ ശവങ്ങള്‍ അവിടെയുണ്ടായിരുന്ന ഒരു പൊട്ടക്കിണറ്റില്‍ ഇടുവാന്‍ തിരുമേനി (സ) കല്പിച്ചു. ഒരു ജനതയെ യുദ്ധത്തില്‍ കീഴടക്കിക്കഴിഞ്ഞാല്‍ യുദ്ധക്കളത്തില്‍ മൂന്നു ദിവസം താമസിക്കുക തിരുമേനിയുടെ പതിവായിരുന്നു. അതനുസരിച്ച് ബദ്റില്‍ താമസിച്ച മൂന്നാം ദിവസം യാത്രക്ക് വേണ്ടി ഒട്ടകപ്പുറത്തു ഒട്ടകക്കട്ടില്‍ വെച്ചുകെട്ടാന്‍ തിരുമേനി ഉപദേശിച്ചു. അതുകെട്ടി, അനന്തരം തിരുമേനി നടക്കാന്‍ തുടങ്ങി. അനുചരന്മാര്‍ അനുഗമിച്ചു. (തിരുമേനി വാഹനത്തിലേറാതെ നടക്കുന്നത് കണ്ടപ്പോള്‍) അവിടുന്ന് മലമൂത്ര വിസര്‍ജ്ജനം ഉദ്ദേശിക്കുന്നുണ്ടായിരിക്കുമെന്നു അനുചരന്മാര്‍ക്ക് തോന്നി. ഖുറൈശീ നേതാക്കളെ അടക്കം ചെയ്തിരുന്ന കിണറ്റിന്‍ കരയിലെത്തിയപ്പോള്‍ ആ നേതാക്കളേയും അവരുടെ പിതാക്കളെയും പേരെടുത്തു വിളിച്ചുകൊണ്ട്, ‘ഇന്നവന്‍റെ മകന്‍ ഇന്നവനേ! ഇന്നവന്‍റെ മകന്‍ ഇന്നവനേ! അല്ലാഹുവിനെയും അവന്‍റെ ദൂതനേയും അനുസരിച്ചുകൊണ്ട് ജീവിച്ചെങ്കില്‍ നന്നായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ? ഞങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് സത്യമായി തന്നെ ഞങ്ങള്‍ക്ക്‌ അനുഭവപ്പെട്ടു കഴിഞ്ഞു. അതേപ്രകാരം നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക്‌ നല്‍കിയ താക്കീതും സത്യമായി അനുഭവപ്പെട്ടു കഴിഞ്ഞോ?” ഉമര്‍ (റ) ചോദിച്ചു: “ദൈവദൂതരേ! നിര്‍ജ്ജീവശരീരങ്ങളോട് അവിടുന്ന് സംസാരിച്ചിട്ടെന്തു ഫലം?” തിരുമേനി അരുളി: “മുഹമ്മദിന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം, എന്‍റെ സംസാരം കേള്‍ക്കാന്‍ അവര്‍ക്കുള്ള കഴിവ് നിങ്ങള്‍ക്ക്‌ പോലുമില്ല.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1559, പേജ് 760)

    വേറൊരു സംഭവം കൂടി നോക്കാം:

    ‘അനസ്‌ നിവേദനം: ഉക്ല്‍ ഗോത്രക്കാരായ എട്ടു പേര്‍ നബിയുടെ അടുക്കല്‍ വരികയും ഇസ്ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. മദീനയിലെ താമസം കാരണം അവര്‍ക്ക്‌ അസുഖം ബാധിച്ചപ്പോള്‍ അവര്‍ നബിയോട് പരാതി പറഞ്ഞു. അപ്പോള്‍ നബി അവരോട് ഒട്ടകങ്ങളുടെ ഇടയന്മാരുടെ കൂടെ പോകാനും അവയുടെ പാലും (രോഗം മാറാന്‍) മൂത്രവും കുടിക്കാന്‍ സാധിക്കുമോ എന്നും ആരാഞ്ഞു. അവര്‍ അതിനു സമ്മതിക്കുകയും ഇടയന്മാരുടെ കൂടെ പുറപ്പെടുകയും ചെയ്തു. ഒട്ടകങ്ങളുടെ പാലും മൂത്രവും കുടിച്ചു അവര്‍ അവരുടെ ആരോഗ്യം വീണ്ടെടുത്തു. പിന്നീട് അവര്‍ ഇടയന്മാരെ വധിക്കുകയും ഒട്ടകങ്ങളെ കടത്തിക്കൊണ്ടു പോകുകയും ചെയ്തു. ആ വിവരം നബിക്ക് ലഭിച്ചപ്പോള്‍ അവരുടെ പിന്നാലെ ആളുകളെ അയച്ചു അവരെ പിടികൂടി. നബിയുടെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ അവരുടെ കൈകാലുകള്‍ ഛേദിക്കാനും കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാനും മരിക്കുന്നത് വരെ വെയിലത്തിടാനും നബി കല്പിച്ചു. അവര്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 28, ഹദീസ്‌ നമ്പര്‍ 11)

    7. പിണക്കം: ‘ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767).

    ‘അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള്‍ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള്‍ വഴിയില്‍ കണ്ടു മുട്ടിയാല്‍ അവരോടു പ്രയാസം പ്രകടമാക്കണം.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 13 (2167)

    അന്ധമായ വര്‍ഗ്ഗീയത കുടിയേറിയ മനസ്സുമായി നടന്ന മുഹമ്മദിന് ക്രിസ്ത്യാനികളോടും യെഹൂദന്മാരോടും ഉണ്ടായിരുന്ന പിണക്കം മരണം വരെ അവസാനിച്ചിരുന്നില്ല. മുഹമ്മദിന്‍റെ മരണശേഷം തന്‍റെ അനുയായികളിലും ഈ വിദ്വേഷം യെഹൂദരോടും ക്രിസ്ത്യാനികളോടും ഉണ്ടായിരുന്നു.

    8. ജാരശങ്ക: ഇത് മുഹമ്മദില്‍ ധാരാളമായി ഉണ്ടായിരുന്നു. മുഹമ്മദിന്‍റെ ഭാര്യമാരില്‍ ബഹുഭൂരി പക്ഷവും പതിനാലും പതിനഞ്ചും വയസ്സ് പ്രായമുള്ളവരും മുഹമ്മദ്‌ ആണെങ്കില്‍ അമ്പതമ്പത്തഞ്ച് വയസ്സ് പ്രായമുള്ള ആളും ആയിരുന്നത് കൊണ്ട് തന്‍റെ ഭാര്യമാരുമായി പലര്‍ക്കും ബന്ധമുണ്ടെന്നു ശങ്കിച്ചിരുന്നു. ഒരു ഹദീസ്‌ താഴെ കൊടുക്കാം:

    “അനസ്‌ നിവേദനം: നബിയുടെ കുഞ്ഞിന്‍റെ മാതാവുമായി ഒരാള്‍ക്ക് ബന്ധമുള്ളതായി ആരോപണമുന്നയിക്കപ്പെട്ടിരുന്നു. അപ്പോള്‍ പ്രവാചകന്‍ അലിയോടു പറഞ്ഞു: ‘നീ പോയി അവന്‍റെ കഴുത്തു വെട്ടുക.’ അങ്ങനെ അലി അവന്‍റെ അടുക്കല്‍ ചെന്നു. അവന്‍ ഒരു കിണറ്റിന്‍റെ അരികില്‍ കുളിക്കുകയായിരുന്നു. അലി അവനോടു പുറത്തു വരാന്‍ പറഞ്ഞു: എന്നിട്ട് അവന്‍റെ കൈ പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു. അപ്പോള്‍ അവന്‍ ലിംഗം മുറിഞ്ഞ ജനനേന്ദ്രിയമില്ലാത്തവനായിരുന്നു. അപ്പോള്‍ അദ്ദേഹം അവനെ ഒഴിവാക്കി. പിന്നീട് നബിയുടെ അടുക്കല്‍ ചെന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, അവന്‍ ലിംഗം മുറിഞ്ഞവനാണ്, അവനു ജനനേന്ദ്രിയമില്ല.’ സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 59 (2771).

    തന്‍റെ ഭാര്യയുമായി ഒരുത്തന് അവിഹിതം ഉണ്ടെന്നു കേട്ടപ്പോള്‍ അന്വേഷണവും ഇല്ല, ചോദ്യം ചെയ്യലുമില്ല. ചെന്ന് തട്ടിക്കളയാന്‍ ആണ് മുഹമ്മദ്‌ പറയുന്നത്. ന്യായാധിപന്മാരായാല്‍ ഇങ്ങനെത്തന്നെ വേണം! അല്ലേ മുഹമ്മദ്‌ ഈസാ?

    9. ക്രോധം: ക്രോധം നിയന്ത്രിക്കാന്‍ കഴിയാതെ തന്‍റെ അനുയായികളെ ശപിക്കുകയും അടിക്കുകയും ചെയ്തിരുന്ന സ്വേച്ഛാധികാരിയായിരുന്നു മുഹമ്മദ്‌ എന്ന് ഹദീസുകള്‍ വായിച്ചാല്‍ മനസ്സിലാകും. തന്‍റെ അനുയായികളെ ശപിക്കുകയും അടിക്കുകയും ചെയ്യുന്നത് നിര്‍ത്താന്‍ കഴിയാതെ തന്‍റെ അനുയായികളെ താന്‍ ശപിച്ചാല്‍ ആ ശാപം അവര്‍ക്ക്‌ അനുഗ്രഹമാക്കിക്കൊടുക്കണേ എന്ന് മുഹമ്മദ്‌ അല്ലാഹുവിനോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു എന്നറിയുമ്പോഴാണ് മുഹമ്മദിനെ നിയന്ത്രിച്ചു കൊണ്ടിരുന്ന ക്രോധത്തിന്‍റെ ആഴം എത്ര വലിയതാണ് എന്ന് നമുക്ക്‌ മനസ്സിലാകുന്നത്:

    ‘അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘അല്ലാഹുവേ, ഞാന്‍ ഒരു മനുഷ്യനാണ്. മുസ്ലിംകളില്‍ നിന്നു ഞാന്‍ ആരെയെങ്കിലും ചീത്ത പറയുകയോ, അല്ലെങ്കില്‍ അടിക്കുകയോ അല്ലെങ്കില്‍ ശപിക്കുകയോ ചെയ്‌താല്‍ നീ അത് അവന് ഒരു പരിശുദ്ധിയും കാരുണ്യവും ആക്കേണമേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 89 (2601)

    ‘അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘അല്ലാഹുവേ ഞാന്‍ നിന്നോട് ലംഘിക്കാത്ത ഒരു ഉടമ്പടിയെടുക്കുന്നു. കാരണം, ഞാന്‍ ഒരു മനുഷ്യനാണ്. ഞാന്‍ ഏതെങ്കിലും വിശ്വാസിയെ ഉപദ്രവിച്ചാല്‍, ചീത്ത പറഞ്ഞാല്‍, ശപിച്ചാല്‍, അടിച്ചാല്‍ നീ അതിനെ അന്ത്യദിനത്തില്‍ അവനെ നിന്നോടടുപ്പിക്കുന്ന നമസ്കാരവും സക്കാത്തും ബലിയും ആക്കേണമേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 90)

    ‘അബു ഹുറൈറ(റ) പറയുന്നു: “തിരുമേനി(സ) പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടു. ‘അല്ലാഹുവേ! വല്ല മുസ്ലീമിനെയും ഞാന്‍ ശകാരിച്ചിട്ടുണ്ടെങ്കില്‍ അത് പുനരുത്ഥാന ദിവസം അദ്ദേഹത്തിനു നിന്നെ സമീപിക്കാനുള്ള ഒരു സുകൃതമാക്കിക്കൊടുക്കേണമേ.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 90, ഹദീസ്‌ നമ്പര്‍ 2145, പേജ് 990)

    ‘ആഇശ നിവേദനം: നബിയുടെ അടുക്കല്‍ രണ്ടു ആളുകള്‍ കടന്നു വന്നു. എനിക്ക് എന്താണ് എന്ന് ഗ്രഹിക്കാന്‍ കഴിയാത്ത ഒരു കാര്യം അവര്‍ രണ്ടു പേരും നബിയോട് സംസാരിക്കുകയും അങ്ങനെ അവര്‍ നബിയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നബി അവരെ ശപിക്കുകയും ചീത്ത പറയുകയും ചെയ്തു. അവര്‍ രണ്ടുപേരും പുറത്തു പോയപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, ഇവര്‍ രണ്ടു പേര്‍ക്കും കിട്ടിയ നന്മ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. നബി ചോദിച്ചു: ‘അതെന്താണ്?’ ഞാന്‍ പറഞ്ഞു: ‘താങ്കള്‍ അവരെ രണ്ടു പേരയും ശപിക്കുകയും ചീത്ത പറയുകയും ചെയ്തു.’ നബി പറഞ്ഞു: ‘ഞാന്‍ എന്‍റെ രക്ഷിതാവിനോട്‌ നിബന്ധന വെച്ചത് നിനക്കറിയില്ലേ. ഞാന്‍ പറഞ്ഞു: അല്ലാഹുവേ, ഞാന്‍ ഒരു മനുഷ്യനാണ്. ഞാന്‍ ഏതെങ്കിലും മുസ്ലീമിനെ ശപിക്കുകയോ ചീത്ത പറയുകയോ ചെയ്‌താല്‍ നീ അത് അവന് ഒരു പരിശുദ്ധിയും പ്രതിഫലവും ആക്കേണമേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 88 (2600)

    ‘ഇബ്നു അബ്ബാസ് നിവേദനം: ‘ഞാന്‍ കുട്ടികളുടെ കൂടെ കളിക്കുകയിരുന്നു. അപ്പോള്‍ നബി വന്നു. അപ്പോള്‍ ഞാന്‍ വാതിലിനു പിറകില്‍ മറഞ്ഞിരുന്നു. നബി വന്നു എന്നെ അടിച്ചു. എന്നിട്ട് പറഞ്ഞു: ‘നീ പോയി എനിക്ക് വേണ്ടി മുആവിയയെ വിളിക്കുക.’ അപ്പോള്‍ ഞാന്‍ ചെന്നിട്ട് പറഞ്ഞു: അദ്ദഹം ഭക്ഷണം കഴിക്കുകയാണ്.’ പിന്നെയും നബി എന്നോട് പറഞ്ഞു: ‘നീ പോയി എനിക്ക് വേണ്ടി മുആവിയയെ വിളിക്കൂ.’ ഞാന്‍ ചെന്നിട്ട് പറഞ്ഞു: ‘അദ്ദഹം ഭക്ഷണം കഴിക്കുകയാണ്.’ അപ്പോള്‍ നബി പറഞ്ഞു: ‘അള്ളാഹു അദ്ദേഹത്തിന്‍റെ വയറ് നിറയ്ക്കാതിരിക്കട്ടെ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 96 (2604)

    ‘ഇസ്മായീല്‍ ബ്നു മുഹമ്മദ്‌ നിവേദനം: മുഹമ്മദ്‌ ബ്നു സഅ്ദ് ഈ ഹദീസ്‌ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. അതില്‍ അദ്ദേഹം പറയുന്നു: ‘അപ്പോള്‍ നബി അവിടത്തെ കൈകൊണ്ട് എന്‍റെ കരണക്കുറ്റിക്ക് ഒരു അടി തരികയും അനന്തരം ‘ഹേ, സഅ്ദേ, നീ യുദ്ധത്തിനു ഒരുങ്ങുകയാണോ? ഞാന്‍ ചിലര്‍ക്ക് കൊടുക്കും (മറ്റു ചിലര്‍ക്ക് കൊടുക്കുകയില്ല) എന്ന് പറയുകയും ചെയ്തു.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 237)

    ഒരു നിസ്സാര കാര്യത്തില്‍ പോലും തന്നത്താന്‍ നിയന്ത്രിക്കാന്‍ കഴിയാതെ അനുയായികളെ ശപിക്കുകയും അടിക്കുകയും ചെയ്തിരുന്ന ക്രൂര മനുഷ്യനായിരുന്നു മുഹമ്മദ്‌ എന്ന് ഈ ഹദീസുകള്‍ വായിച്ചാല്‍ തലച്ചോറ് അല്ലാഹുവിനു പണയം വെച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും പിടി കിട്ടും. സ്വന്തം അനുയായികളെ ശപിക്കുന്നതു നിര്‍ത്താന്‍ പറ്റാതെ അവസാനം താന്‍ ശപിക്കുന്നവര്‍ക്കെല്ലാം അതു അനുഗ്രഹമാക്കി മാറ്റണമെന്ന് പ്രാര്‍ത്ഥിക്കേണ്ട ഗതികേട് ലോകത്ത് വേറെ ഏതെങ്കിലും ഒരു നേതാവിന് ഉണ്ടായതായി ചരിത്രം മുഴുവനും പരിശോധിച്ചാല്‍ കാണുകയില്ല.

    ഇതിലെ തമാശ ഇതൊന്നുമല്ല, വേറെ ചില ഹദീസുകള്‍ നോക്കാം:

    അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ഒരു സത്യവിശ്വാസിക്ക് അവന്‍ ശപിക്കുന്നവനാകുന്നത് യോജിച്ചതല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 84 (2597)

    അബൂദര്‍ദ്ദാഅ് നിവേദനം: അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: ശപിക്കുന്നവര്‍ അന്ത്യദിനത്തില്‍ ശുപാര്‍ശകരോ സാക്ഷികളോ ആവുകയില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 85 (2598)

    ഈ ഹദീസുകള്‍ അനുസരിച്ച് മുഹമ്മദ്‌ സത്യവിശ്വാസിയല്ല എന്ന് മാത്രമല്ല, അന്ത്യദിനത്തില്‍ ഒരു മുസല്‍മാനും വേണ്ടി ശുപാര്‍ശ നടത്താനും കഴിയാത്ത ഒരുവനും കൂടിയാണ്. ഇങ്ങനെയുള്ള ഒരാളെയാണ് ലോകത്തിനു മുഴുവനുമുള്ള ഉത്തമ മാതൃകയായി ഖുര്‍ആനിന്‍റെ എഴുത്തുകാര്‍ അവതരിപ്പിച്ചിരിക്കുന്നത്. അത് കണ്ണടച്ച് വിശ്വസിക്കാന്‍ തലച്ചോറ് പണയം വെച്ച കുറേ ആള്‍ക്കാരും!!

    10. ശാഠ്യം: ആയിഷ (റ) പറയുന്നു: തിരുമേനി (സ) രോഗബാധിതനായി കിടക്കുമ്പോള്‍ ഞങ്ങള്‍ മരുന്ന് തൊട്ടുകൊടുത്തു. ‘നിങ്ങളെന്നെ നിര്‍ബന്ധിച്ചു മരുന്ന് കുടിപ്പിക്കണ്ടാ’യെന്നു അവിടുന്ന് ആംഗ്യം കാണിച്ചു. ഞങ്ങള്‍ പറഞ്ഞു: ‘രോഗിക്ക്‌ മരുന്നിനോടുള്ള വെറുപ്പുകൊണ്ടാണ് അങ്ങിനെയരുളുന്നത്.’ തിരുമേനിക്ക്‌ സ്വബോധം വന്നപ്പോള്‍ അവിടുന്നരുളി: ‘നിങ്ങളെന്നെ നിര്‍ബന്ധിച്ചു മരുന്ന് കുടിപ്പിക്കരുതെന്നു ഞാന്‍ പറഞ്ഞിട്ടില്ലേ?’ ഞങ്ങള്‍ പറഞ്ഞു: ‘രോഗി മരുന്ന് വെറുക്കും; അത് സ്വാഭാവികമാണ്.’ തിരുമേനി അരുളി: ‘ഞാന്‍ നോക്കി നില്‍ക്കവേ നിര്‍ബന്ധിച്ചു മരുന്ന് കുടിപ്പിച്ചല്ലാതെ ഈ വീട്ടിലുള്ള ഒരാളേയും ഞാന്‍ വിടുകയില്ല. അബ്ബാസിനെ മാത്രമൊഴിവാക്കും. അദ്ദേഹം നിങ്ങളോടൊപ്പമുണ്ടായിരുന്നില്ല.’ (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1664, പേജ് 824)

    11. ദ്വന്ദ്വപക്ഷം: അബൂ ഹുറൈറ(റ), സൈദിബ്നു ഖാലിദ്‌ എന്നിവര്‍ പറയുന്നു: ഒരു ഗ്രാമീണന്‍ തിരുമേനിയുടെ അടുക്കല്‍ വന്നു ഇങ്ങനെ പറഞ്ഞു: “ദൈവദൂതരേ, അല്ലാഹുവിന്‍റെ നിയമമനുസരിച്ച് എന്‍റെ കാര്യത്തില്‍ വിധി കല്പിക്കുവാന്‍, അല്ലാഹുവിനെ മുന്‍ നിര്‍ത്തി ഞാനിതാ അങ്ങയോടപേക്ഷിക്കുന്നു.” മറ്റേ പ്രതി പറഞ്ഞു: – അയാള്‍ ഇയാളേക്കാള്‍ ബോധവാനായിരുന്നു- “അതെ, അല്ലാഹുവിന്‍റെ നിയമമനുസരിച്ച് ഞങ്ങള്‍ക്കിടയില്‍ വിധി കല്പിക്കുകയും രണ്ട് വാക്ക് സംസാരിക്കാന്‍ എന്നെ അനുവദിക്കുകയും ചെയ്താലും.” “പറയൂ” – തിരുമേനി അരുളി. അയാള്‍ പറഞ്ഞു: “എന്‍റെ മകന്‍ ഈയാളുടെ ഒരു കൂലിക്കാരനായിരുന്നു. അയാള്‍ ഇയാളുടെ ഭാര്യയെ വ്യഭിചരിച്ചു. എന്‍റെ മകനുള്ള ശിക്ഷ എറിഞ്ഞു കൊല്ലലാണെന്നു ഒരാളെന്നോട് പറഞ്ഞു. അപ്പോള്‍ 100 ആടുകളേയും ഒരു അടിമപ്പെണ്ണിനേയും പ്രായശ്ചിത്തം നല്‍കി ഞാനെന്‍റെ മകനെ മോചിപ്പിച്ചു. വിജ്ഞാനികളോട് അതിനെപ്പറ്റി ചോദിച്ചപ്പോള്‍ എന്‍റെ മകന് 100 അടിയും ഒരു വര്‍ഷത്തെ നാടുകടത്തലും ഇവന്‍റെ ഭാര്യക്ക് എറിഞ്ഞുകൊല്ലലും ആണ് ശിക്ഷയെന്നു അവരെന്നോട് പറഞ്ഞു.” തിരുമേനി അരുളി: “എന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം. അല്ലാഹുവിന്‍റെ നിയമമനുസരിച്ച് ഞാന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്പിക്കുക തന്നെ ചെയ്യും. അടിമപ്പെണ്ണും ആടും നീ തിരിച്ചെടുത്തു കൊള്ളുക. നിന്‍റെ മകന് 100 അടിയും ഒരു വര്‍ഷത്തെ നാടുകടത്തലും ആണ് ശിക്ഷ. അനസ്‌! നീ ഇവന്‍റെ ഭാര്യയുടെ അടുത്തു പോയി അന്വേഷിക്കൂ. അവള്‍ കുറ്റം സമ്മതിക്കുകയാണെങ്കില്‍ അവളെ എറിഞ്ഞു കൊല്ലുക.” അബുഹുറൈറ പറയുന്നു: അങ്ങനെ അനസ്‌ പോയി. അപ്പോഴവള്‍ സമ്മതിച്ചു. അതനുസരിച്ച് അവളെ എറിഞ്ഞു കൊല്ലാന്‍ തിരുമേനി കല്പിക്കുകയും എറിഞ്ഞു കൊല്ലുകയും ചെയ്തു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 55, ഹദീസ്‌ നമ്പര്‍ 1153, പേജ് 588)

    വ്യഭിചാരം ഒരിക്കലും ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്ന കുറ്റമല്ല, രണ്ട് പേര്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ശിക്ഷയും രണ്ടുപേര്‍ക്ക് തുല്യമായി നല്‍കുകയും വേണം. എന്നാല്‍ മുഹമ്മദ്‌ ഇവിടെ പക്ഷപാതപരമായി ശിക്ഷ വിധിക്കുന്നത് കാണുക. ഒരു പക്ഷത്തിന് മരണവും മറ്റേ പക്ഷത്തിന് അടിയും ഒരു വര്‍ഷത്തെ നാടുകടത്തലും ആണ് ശിക്ഷയായി വിധിച്ചത്!! ഒരേ തെറ്റ് ചെയ്താലും ശിക്ഷക്കര്‍ഹാരായ രണ്ട് പക്ഷത്തെ ഉണ്ടാക്കിയെടുക്കുകയാണ് മുഹമ്മദ്‌ ഇവിടെ ചെയ്തത്.

    12. ഭിന്നത: മുഹമ്മദിന് സൈനബിനോടുള്ള അഭിനിവേശം മൂലം സെയ്ദിന്‍റെയും സൈനബയുടേയും കുടുംബത്തില്‍ ഭിന്നത ഉണ്ടായത് എങ്ങനെയാണ് എന്ന് നാം മുകളില്‍ കണ്ടതാണല്ലോ. അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല.

    13. അസൂയ: സൂറാ.33:53 ന്‍റെ അവസാന ഭാഗത്ത് ‘മുഹമ്മദിന്‍റെ കാലശേഷം മുഹമ്മദിന്‍റെ ഭാര്യമാരെ മുസ്ലീങ്ങള്‍ വിവാഹം കഴിക്കാന്‍ പാടില്ല’ എന്ന് കാണാം. മുഹമ്മദിന് മറ്റൊരു വ്യക്തിയോട് ഉണ്ടായ അസൂയയില്‍ നിന്നും ഉണ്ടായ അയത്താണ് അത്. ആയിഷയുടെ ഒരു ബന്ധുവും കളിക്കൂട്ടുകാരനുമായിരുന്ന ത്വല്‍ഹ സ്ഥിരമായി ആയിഷയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. മുഹമ്മദിന് ഇത് ഇഷ്ടമായിരുന്നില്ല. ‘ഇനി മുതല്‍ ആയിഷയെ കാണാന്‍ വരരുതെ’ന്ന് ഒരു ദിവസം മുഹമ്മദ്‌ അവനോടു പറഞ്ഞു. ത്വല്‍ഹ പുറത്തിറങ്ങിയതിനു ശേഷം ഇപ്രകാരം പറഞ്ഞു: ‘നബിക്ക് പ്രായമായി. നബിയുടെ മരണശേഷം ഞാന്‍ ആയിഷയെ വിവാഹം കഴിക്കും’. ഇത് മുഹമ്മദ്‌ അറിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ മുഹമ്മദ്‌ ഇരുന്നു പുതിയ ആയത്ത് ഓതുന്നു:

    “……………….. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു” (സൂറാ.33:53). ഇബ്ന്‍ കത്തീര്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത് വായിച്ചോളൂ.

    Ibn Kathir wrote regarding this passage:

    <And it is not (right) for you that you should annoy Allah’s Messenger,> “This was revealed concerning a man who wanted to marry one of the wives of the Prophet after he died. A man said to Sufyan, `Was it `A’ishah?’ He said, `That is what they said.’” This was also stated by Muqatil bin Hayyan and `Abdur-Rahman bin Zayd bin Aslam. He also reported with his chain of narration from As-Suddi that the one who wanted to do this was Talhah bin `Ubaydullah, may Allah be pleased with him, until this Ayah was revealed forbidding that. Hence the scholars were unanimous in stating that it was forbidden for anyone to marry any of the women who were married to the Messenger of Allah at the time when he died, because they are his wives in this world and in the Hereafter, and they are the Mothers of the believers, as stated previously. Allah regarded that as a very serious matter, and issued the sternest of warnings against it… (http://tafsir.com/default.asp?sid=33&tid=42030)

    ത്വല്‍ഹയോട് മുഹമ്മദിന് അസൂയ മുഴുത്തതിന്‍റെ ഫലം അനുഭവിക്കേണ്ടി വന്നത് മുഹമ്മദിന്‍റെ ഭാര്യമാരാണ്. ഇസ്ലാമില്‍ വിധവാ വിവാഹം നിരോധിച്ചിട്ടില്ല. എന്നിട്ടും മുഹമ്മദിന്‍റെ വിധവമാര്‍ എല്ലാവരും മരണം വരെ പുനര്‍വിവാഹം കഴിക്കാന്‍ പറ്റാതെ ഒറ്റയ്ക്ക് കഴിയേണ്ടി വന്നു. മുഹമ്മദ്‌ മരിക്കുമ്പോള്‍ ആയിശയുടെ പ്രായം 18- ല്‍ താഴെയായിരുന്നു. ആയിശ മരിക്കുന്നത് ഏകദേശം 66 വയസ്സുള്ളപ്പോഴാണ്. അര നൂറ്റാണ്ടിനടുത്ത് ആയിശ വൈധവ്യം പേറി ജീവിച്ചു. ത്വല്‍ഹ ആയിശയെ കാണാന്‍ വന്നിരുന്നില്ലെങ്കില്‍ ഇങ്ങനെ ഒരു ആയത്ത് ഖുര്‍ആനില്‍ ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്!

    14. മദ്യപാനം: ഗാബെർ ബിൻ അബ്ദുള്ളയിൽ നിന്ന് നിവേദനം : ഞങ്ങൾ അല്ലാഹുവിന്‍റെ പ്രവാചകന്‍റെ കൂടെ ആയിരുന്നു. അദ്ദേഹം ഞങ്ങളോട് കുടിക്കാൻ വെള്ളം ആവശ്യപെട്ടു. സ്വഹാബികളിൽ ഒരാൾ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരെ, ഞങ്ങൾ കുടിക്കാൻ വീഞ്ഞ് തരട്ടെയോ?’ പ്രവാചകൻ പറഞ്ഞു: ‘ആവാം.’ അവൻ (ഗാബെർ) വെള്ളം അന്വേഷിച്ചു പോകുകയും ഒരു കപ്പു വീഞ്ഞും ആയി തിരിച്ചു വരികയും ചെയ്തു. പ്രവാചകൻ ചോദിച്ചു: ‘ഇത് പുളിപ്പിച്ചത് ആണോ?’ അവൻ (ഗാബെർ) ‘അതെ’ എന്ന് പറയുകയും മുഹമ്മദ്‌ അത് കുടിക്കുകയും ചെയ്തു.

    [Narrated by Gaber bin Abdullah: We were with the messenger of Allah, PBUH and he asked for a drink. One of his men said: “Oh Messenger of Allah, Can we offer you wine to drink?” He said Yes. He (Gaber) went out looking for the drink and came back with a cup of wine. The messenger (Peace Be Upon him) asked:”Have you fermented it, even with one piece of ferment?” He (Gaber) said “yes” and he (Muhammad) drank. (Sahih Muslim – Hadith #3753)]

    15. വെറിക്കൂത്ത്: ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക്‌ താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ 1796, പേജ് 892)

    അത്വാഅ് നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല ഉംറ നിര്‍വഹിക്കാനായി വന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് ചെന്നു. അങ്ങനെ ജനങ്ങള്‍ അദ്ദേഹത്തോട് പല കാര്യങ്ങളും അന്വേഷിച്ചു. പിന്നെ അവര്‍ താല്‍കാലിക വിവാഹത്തെപ്പറ്റിയും ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘അതെ, ഞങ്ങള്‍ നബിയുടെ കാലത്തും അബൂബക്കറിന്‍റെയും ഉമറിന്‍റെയും (ഭരണ) കാലങ്ങളിലും താല്‍കാലിക വിവാഹം ചെയ്തിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 15)

    റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്‍റെ പിതാവ് (സബ്റത്ത്) മക്കാവിജയയുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള്‍ അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള്‍ ഞങ്ങള്‍ക്ക്‌ റസൂല്‍ താല്‍കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില്‍ അവനേക്കാള്‍ പ്രത്യേകതയുണ്ട്. ഞങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്‍റെ പുതപ്പ് പഴയതാകുന്നു. എന്‍റെ (കൂടെയുള്ള) പിതൃവ്യപുത്രന്‍റെത് പുതിയതും മാര്‍ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മക്കയുടെ താഴ്ഭാഗത്തോ അതോ മുകള്‍ ഭാഗത്തോ ആയിരുന്നപ്പോള്‍ കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരാളെ താല്‍കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും അവനവന്‍റെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടാളേയും നോക്കി. എന്‍റെ കൂട്ടുകാരന്‍ അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്‍റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള്‍ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന്‍ അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല്‍ നിരോധിക്കുന്നത് വരെയും ഞാന്‍ അതില്‍നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 20)

    മുഹമ്മദ്‌ ഈസാ, ഞങ്ങള്‍ ഇതിനെ ബൈബിളിന്‍റെ ഭാഷയില്‍ വ്യഭിചാരം എന്ന് പറയും!

    ദൈവത്തെ അറിയാത്ത മറ്റു മനുഷ്യര്‍ ഈ പട്ടികയിലുള്ള അഞ്ചോ ആറോ ജഡത്തിന്‍റെ പ്രവൃത്തികള്‍ ശരാശരി ചെയ്തെന്നു വരാം. കഠിന ഹൃദയരായ മനുഷ്യര്‍ ആണെങ്കില്‍ പത്തു വരെ ആകാം. പക്ഷേ മുഹമ്മദ്‌ ഇതിലെ പതിനഞ്ചു കാര്യങ്ങളും ചെയ്തിട്ടുണ്ട്!!! ജഡത്തിന്‍റെ പ്രവൃത്തികള്‍ ചെയ്യാന്‍ വേണ്ടി മാത്രം ജീവിച്ച മനുഷ്യനാണോ ഇത് എന്നാരെങ്കിലും മുഹമ്മദിനെ കുറിച്ച് ചിന്തിച്ചാല്‍ അയാളെ കുറ്റം പറയാനൊക്കുമോ? ഇത് മാത്രമല്ല, ഇതിനേക്കാള്‍ കൂടുതലും മുഹമ്മദ്‌ ചെയ്തിട്ടുണ്ട് എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാം. വിസ്തരഭയത്താല്‍ ഞങ്ങള്‍ പലതും ഒഴിവാക്കുകയാണ്.

    ഇനി അതേ ഗലാത്യലേഖനത്തില്‍ ആത്മാവിന്‍റെഫലം പുറപ്പെടുവിക്കേണ്ടതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഫലം കൊണ്ട് വൃക്ഷത്തെ തിരിച്ചറിയാം എന്ന് യേശുക്രിസ്തു പറഞ്ഞത് ഓര്‍ക്കുക. ആത്മാവിന്‍റെ ഫലം എന്താണെന്ന് അപ്പൊസ്തലനിലൂടെ ദൈവാത്മാവ്‌ രേഖപ്പെടുത്തിയിരിക്കുന്നത് താഴെ കൊടുക്കുന്നു:

    ‘ആത്മാവിന്‍റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.’ (ഗലാത്യ.5:22,23)

    ഒമ്പത് കൂട്ടം കാര്യങ്ങള്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. അതിനെ മുമ്മൂന്നായി വിഭജിക്കാം. ആദ്യത്തെ മൂന്നെണ്ണം ദൈവവുമായുള്ള ബന്ധത്തില്‍ നിന്നു ലഭിക്കുന്നതും രണ്ടാമത്തെ മൂന്നെണ്ണം മറ്റു മനുഷ്യരോടുള്ള ബന്ധത്തില്‍ പുറപ്പെടുവിക്കേണ്ടതും അവസാനത്തെ മൂന്നെണ്ണം ഒരുവന്‍ തന്നോടുതന്നെ കാണിക്കേണ്ടതും ആകുന്നു. നമുക്കിത് ഓരോന്നോരോന്നായി പരിശോധിച്ച് നോക്കാം:

    1. സ്നേഹം: ദൈവസ്നേഹം എന്തെന്നറിയാത്ത വ്യക്തിയായിരുന്നു മുഹമ്മദ്‌. അതുകൊണ്ടുതന്നെ, മുഹമ്മദിനും ആരേയും സ്നേഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുഹമ്മദിന് ഏറ്റവും ഇഷ്ടമുള്ള ഭാര്യയായിരുന്ന ആയിശയുടെ വാക്കുകള്‍ തന്നെ നോക്കാം:

    “ആയിഷ (റ) പറയുന്നു: എന്നെ തലവേദന ബാധിച്ചപ്പോള്‍, ‘ഹാ! എന്‍റെ തല തകര്‍ന്നല്ലോ’ എന്ന് ഞാന്‍ വിലപിച്ചു. തിരുമേനി(സ) അരുളി: ‘ഞാന്‍ ജീവിച്ചിരിക്കുമ്പോഴാണ് നിനക്ക് മരണം സംഭവിച്ചതെങ്കില്‍ ഞാന്‍ നിനക്ക് പാപമോചനത്തിനപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും.’ ഞാന്‍ സങ്കടപെട്ടു. ‘അഹോ! സങ്കടം. അല്ലാഹുവാണ, അങ്ങ് അന്ന് വൈകുന്നേരം തന്നെ അങ്ങയുടെ മറ്റൊരു ഭാര്യയുമായി കൂടി കഴിയും!തിരുമേനി അരുളി: ‘യഥാര്‍ത്ഥത്തില്‍ എന്‍റെ തലയ്ക്കാണ് കേട്. ആളുകള്‍ അതുമിതും പറയാതിരിക്കാനും അതിമോഹികള്‍ ഭരണകാര്യത്തില്‍ കണ്ണ് വെക്കാതിരിക്കാനും വേണ്ടി അബൂബക്കറിന്‍റെയും അദ്ദേഹത്തിന്‍റെ പുത്രന്‍റെയുമടുക്കലേക്ക് ആളെയയക്കുവാന്‍ പോലും ഞാനുദ്ദേശിച്ചു. പിന്നീട് എനിക്ക് തോന്നി, അല്ലാഹുവിന് സമ്മതമാവുകയില്ല; സത്യവിശ്വാസികള്‍ അത് നിരസിക്കുകയും ചെയ്തേക്കും.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 74, ഹദീസ്‌ നമ്പര്‍ 1908)

    ഈ ആയിഷയെ കുറിച്ച് മുഹമ്മദ്‌ എന്താണ് പറഞ്ഞത് എന്നറിയണോ? അതും നോക്കാം:

    “അബുമൂസ (റ) പറയുന്നു: തിരുമേനി അരുളി: പുരുഷന്മാരില്‍ ധാരാളം പേര്‍ പൂര്‍ണ്ണത പ്രാപിച്ചിട്ടുണ്ട്. സ്ത്രീകളില്‍ ഫിര്‍ഔന്‍റെ ഭാര്യ ആസിയയും ഇംറാന്‍റെ മകള്‍ മറിയയും മാത്രമാണ് പൂര്‍ണ്ണത പ്രാപിച്ചിട്ടുള്ളത്. ഇതര സ്ത്രീകളെ അപേക്ഷിച്ച് ആയിഷയുടെ ശ്രേഷ്ഠത ഇതര ആഹാരപദാര്‍ത്ഥങ്ങളെ അപേക്ഷിച്ച്, കറി ചേര്‍ത്ത പത്തിരിക്കുള്ളത് പോലെയാണ്.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1385, പേജ് 688)

    ‘കറി ചേര്‍ത്ത പത്തിരി പോലെയുള്ളവള്‍’ എന്ന് മുഹമ്മദ്‌ പറഞ്ഞത് ആരെക്കുറിച്ചാണോ അതേ ആയിഷയാണ് പറയുന്നത് ‘താന്‍ മരിച്ചാല്‍ അന്ന് വൈകുന്നേരം തന്നെ മുഹമ്മദ്‌ വേറെ ഭാര്യയോടൊപ്പം കൂടിക്കഴിയും’ എന്ന്. മുഹമ്മദിന് ലോകത്ത് ഒരു മനുഷ്യനോടും സ്നേഹമില്ല എന്ന കാര്യം വ്യക്തമായിത്തന്നെ ആയിഷ മനസ്സിലാക്കിയിരുന്നു എന്നുള്ളതിന് ഇതിലും വലിയ തെളിവ്‌ ആവശ്യമുണ്ടോ?

    2. സന്തോഷം: ദൈവത്തില്‍ നിന്നു പാപമോചനം പ്രാപിച്ച ഒരു വ്യക്തിക്ക് മാത്രമേ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കാന്‍ കഴിയൂ. മുഹമ്മദ്‌ അങ്ങനെയുള്ള സന്തോഷം ഒരിക്കലും അനുഭവിച്ചിട്ടില്ല എന്ന് ഹദീസുകളില്‍ നിന്നും മനസ്സിലാകും. ചില ഹദീസുകള്‍ താഴെ കൊടുക്കുന്നു:

    ‘അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) തക്ബീറത്തുല്‍ ഇഹ്റാമിന്നും അതിനു ശേഷമുള്ള ഖിറാഅത്തിനും ഇടക്ക്‌ അല്‍പമൊന്ന്‌ മൌനമായി നില്‍ക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ! എന്‍റെ മാതാപിതാക്കള്‍ താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്‌. തക്ബീറിനും ഖിറാഅത്തിനുമിടക്ക്‌ നിശബ്ദനായി നില്‍ക്കുമ്പോള്‍ എന്താണ്‌ താങ്കള്‍ ചൊല്ലിക്കൊണ്ടിരിക്കുക? തിരുമേനി(സ) അരുളി: അല്ലാഹുവേ! എന്‍റേയും എന്‍റെ തെറ്റുകളുടെയും ഇടക്കുള്ള ദൂരം സൂര്യോദയസ്ഥാനത്തിനും സൂര്യാസ്തമനസ്ഥാനത്തിനും ഇടക്കുള്ള ദൂരം പോലെ നീ അകറ്റി വെയ്ക്കേണമേ! അല്ലാഹുവേ! വെള്ള വസ്ത്രത്തെ അഴുക്കില്‍ നിന്ന്ശുദ്ധീകരിച്ചെടുക്കുന്നതുപോലെ എന്നെ പാപങ്ങളില്‍ നിന്ന്നീ ശുദ്ധീകരിച്ചെടുക്കേണമേ! അല്ലാഹുവേ! എന്‍റെ തെറ്റുകളെ വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും നീ കഴുകി ശുദ്ധീകരിച്ചുതരേണമേ!’ (സ്വഹീഹ് ബുഖാരി. വാല്യം 1. പുസ്തകം 12. ഹദീസ്‌ നമ്പര്‍ 711)

    ‘അബു ഹുറൈറ(റ) പറയുന്നു: തിരുമേനി(സ) അരുളുന്നത് ഞാന്‍ കേട്ടു. ‘അല്ലാഹുവാണ, ഓരോ ദിവസവും എഴുപതിലധികം പ്രാവശ്യം ഞാന്‍ അല്ലാഹുവിങ്കല്‍ പശ്ചാത്താപം പ്രകടിപ്പിക്കുകയും അവനോടു പാപമോചനത്തിനപേക്ഷിക്കുകയും ചെയ്യും.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 90, ഹദീസ്‌ നമ്പര്‍ 2135, പേജ് 986)

    ‘അബുഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ‘നിങ്ങളില്‍ ആരുടേയും കര്‍മ്മങ്ങള്‍ ദൈവികശിക്ഷയില്‍ നിന്നു അവര്‍ക്ക്‌ മോചനം നല്‍കുകയില്ല.’ ‘ദൈവദൂതരേ! അങ്ങയുടെ സ്ഥിതിയും അങ്ങനെ തന്നെയോ?’ അനുചരന്മാര്‍ ചോദിച്ചു: ‘അല്ലാഹു അനുഗ്രഹിച്ചില്ലെങ്കില്‍ എന്‍റെ സ്ഥിതിയും അങ്ങനെത്തന്നെയായിരിക്കു’മെന്ന് തിരുമേനി അരുളി. അവിടുന്ന് തുടര്‍ന്നു: ‘നിങ്ങള്‍ നേര്‍മാര്‍ഗ്ഗം സൂക്ഷിച്ചു കൊള്ളുക; ദൈവസാമീപ്യം പ്രാപിക്കാന്‍ ശ്രമിക്കുക; പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്‍റെ അന്ത്യയാമങ്ങളിലും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുക, എല്ലാ കാര്യങ്ങളിലും മിതത്വം കൈക്കൊള്ളുക; നിങ്ങള്‍ക്ക്‌ ലക്ഷ്യം പ്രാപിക്കാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 78, ഹദീസ്‌ നമ്പര്‍ 2022, പേജ് 954)

    പാപമോചനം പ്രാപിക്കാത്ത ഒരു വ്യക്തിക്ക് ദൈവിക സന്തോഷം എന്തെന്ന് അനുഭവിക്കാന്‍ കഴിയുകയില്ല!!

    3. സമാധാനം: മരണശേഷം തനിക്കൊരു ന്യായവിധിയില്ല എന്ന ഉറപ്പ്‌ ലഭിച്ച വ്യക്തിക്ക് മാത്രമേ യഥാര്‍ത്ഥമായ സമാധാനം ഉണ്ടാകുകയുള്ളൂ. ഒരു കേസ്‌ കോടതിയില്‍ ആയിരിക്കുമ്പോള്‍, ആ കേസില്‍ വിധി വരുന്നത് വരെ കുറ്റാരോപിതനായ വ്യക്തിക്ക് സമാധാനം ഉണ്ടാകുകയില്ല. ദൈവിക കോടതിയില്‍ നടക്കാന്‍ പോകുന്ന ന്യായവിധിയുടെ കാര്യത്തിലും ഇത് ബാധകമാണ്. “എന്നില്‍ വിശ്വസിക്കുന്നവന് ന്യായവിധിയില്ല” എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അവനില്‍ വിശ്വസിക്കുന്നു, അതുകൊണ്ടുതന്നെ ന്യായവിധി ഞങ്ങളില്‍ നിന്നും നീങ്ങിപ്പോയിരിക്കുന്നു, മരണശേഷം ഞങ്ങള്‍ക്കൊരു ന്യായവിധിയില്ല എന്ന് ബൈബിളില്‍ നിന്നും ഞങ്ങളുടെ ഉള്ളില്‍ ദൈവം നല്‍കിയ ആത്മാവില്‍ നിന്നും ഞങ്ങള്‍ അറിയുന്നു. അതിന്‍റെ സമാധാനം ഞങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ മുഹമ്മദിന് ഒരിക്കലും തന്‍റെ ഭാവി എന്തായിരിക്കും എന്നറിയില്ലായിരുന്നു എന്ന് മുകളിലെ ഹദീസില്‍ നിന്നും ഗ്രഹിക്കാം. മാത്രമല്ല, ഖുര്‍ആനില്‍ നാം കാണുന്നത് ഇങ്ങനെയാണ്:

    “(നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.” (സൂറാ. 46:9)

    “എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയില്ല” എന്ന് ഏറ്റു പറഞ്ഞ ഒരു വ്യക്തിക്ക് അഥവാ സ്വന്തം ഭാവി എന്തായിരിക്കും എന്നുറപ്പിക്കാന്‍ കഴിയാത്ത മുഹമ്മദിന് എങ്ങനെ സമാധാനം ഉണ്ടാകാനാണ്? സമാധാനക്കേട്‌ കൊണ്ട് മുഹമ്മദിന് പല രാത്രികളിലും സ്വസ്ഥമായി ഒന്നുറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്ന് താഴെയുള്ള ഹദീസില്‍ നിന്നും ഗ്രഹിക്കാം:

    ആയിഷ (റ) പറയുന്നു: തിരുമേനിക്ക്‌ ഒരു യാത്രയില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. മദീനയില്‍ തിരിച്ചെത്തിയപ്പോള്‍ തിരുമേനി (സ) അരുളി: “ഇന്ന് രാത്രി എനിക്ക് രക്ഷയായി കാവല്‍ നില്‍ക്കാന്‍ എന്‍റെ സ്നേഹിതന്മാരില്‍ യോഗ്യനായ ഒരാളെ കിട്ടിയാല്‍ നന്നായിരുന്നു.” ഇത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കു ആയുധങ്ങളുടെ ഒരു ശബ്ദം കേട്ടു. അതാരെന്ന് തിരുമേനി ചോദിച്ചു: “ഞാനാണ്, സഅദുബ്നുഅബീവകാസ്‌. താങ്കള്‍ക്ക് കാവല്‍ നില്‍ക്കാന്‍ വന്നിരിക്കുകയാണ്.” എന്ന് മറുപടി ലഭിച്ചു. പിന്നീട് തിരുമേനി ഉറങ്ങി. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1209, പേജ് 620)

    മരിച്ചു 1400 കൊല്ലം കഴിഞ്ഞിട്ട് ഇതുവരെ മുഹമ്മദിന് സമാധാനം കിട്ടിയിട്ടില്ല. അതുകൊണ്ടാണ് ഇന്നും മുഹമ്മദിന്‍റെ പേര് കേട്ടാല്‍ ഉടനെതന്നെ മുസ്ലീങ്ങള്‍ അദ്ദേഹത്തിന് സമാധാനമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നത്!!

    4. ദീര്‍ഘക്ഷമ: ദീര്‍ഘക്ഷമ പോയിട്ട് സാദാ ക്ഷമ പോലും മുഹമ്മദിന് ഉണ്ടായിരുന്നില്ല എന്ന് കാരണമില്ലാതെ സ്വന്തം അനുയായികളെ ശപിക്കുകയും അടിക്കുകയും ചെയ്ത ഹദീസുകള്‍ ഞങ്ങള്‍ മുകളില്‍ കൊടുത്തിരുന്നത് വായിച്ചപ്പോള്‍ മുഹമ്മദ്‌ ഈസക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ. അതുകൊണ്ട് കൂടുതല്‍ വിവരിക്കുന്നില്ല.

    5. ദയ: സഅബു(റ) പറയുന്നു: തിരുമേനി(സ) ‘അബവാഇ’ല്‍ (അല്ലെങ്കില്‍ ‘വദ്ദാനി’ല്‍) വെച്ച് എന്‍റെ അരികിലൂടെ കടന്നു പോയി. അന്നേരം ഒരു വിഷയത്തെക്കുറിച്ച് തിരുമേനിയോട് ചോദിച്ചു. രാത്രി സമയങ്ങളില്‍ ബഹുദൈവവിശ്വാസികളുടെ ഒരു വീട് ആക്രമിക്കപ്പെടുന്നു. അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്ത് സംഭവിക്കുവാന്‍ ഇട വരുന്നു. അതിനെക്കുറിച്ച് എന്താണവിടുന്നു നിര്‍ദ്ദേശിക്കുന്നത്? തിരുമേനി അരുളി: ആ  സ്ത്രീകളും കുട്ടികളും ബഹുദൈവവിശ്വാസികളില്‍പ്പെട്ടവര്‍ തന്നെയാണല്ലോ.” “അല്ലാഹുവിനും അവന്‍റെ ദൂതനുമല്ലാതെ മേച്ചില്‍സ്ഥലം സ്ഥാപിക്കാന്‍ അധികാരമില്ലെ”ന്ന് തിരുമേനി അരുളുന്നതും ഞാന്‍ കേട്ടു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1254, പേജ് 634)

    “സ്വഅബ് ബ്നു ജസാമത്ത് നിവേദനം: ഞാന്‍ നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്‍റെ തിരുദൂതരേ, ഞങ്ങള്‍ രാത്രിയില്‍ ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധിച്ചു പോകാറുണ്ട്.’ നബി പറഞ്ഞു: അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 26 (1745)

    ഈ മനുഷ്യന്‍റെ ദയയെ കുറിച്ച് കൂടുതല്‍ പറയണ്ടല്ലോ…

    6. പരോപകാരം: മുഹമ്മദ്‌ ചെയ്ത പരോപകാരപ്രവൃത്തികള്‍ എന്താണെന്ന് ആധുനിക മനുഷ്യരോട് പറയേണ്ട കാര്യമില്ല. രണ്ട് ദിവസം മുന്‍പ്‌ പോലും നൈജീരിയയിലെ ഒരു സ്കൂള്‍ ആക്രമിച്ച് കുറെ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പരലോകത്തിലേക്കയച്ചു മുഹമ്മദിന്‍റെ അനുയായികള്‍. ഇത് ലോകാവസാനം വരെ ഉണ്ടാകും. കാരണം മുഹമ്മദ്‌ അങ്ങനെയാണ് പറഞ്ഞിട്ട് പോയത്:

    ഉര്‍വത്തുല്‍ ബാരിക്കി (റ) പറയുന്നു: തിരുമേനി (സ) അരുളി: “കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്- യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1196, പേജ് 616)

    ഇതില്‍ കൂടുതല്‍ ഒരാള്‍ മനുഷ്യവര്‍ഗ്ഗത്തിന് എന്ത് പരോപകാരം ചെയ്യാനാണ്, അല്ലേ?

    7. സൌമ്യത: സഹ്ല്‍ ബ്നുസഅദ്സ്സാഇദ് നിവേദനം: “ഒരാള്‍ നബിയുടെ വാതിലിന്‍റെ പഴുതിലൂടെ എത്തി നോക്കി. നബിയുടെ അടുത്തു തല ചൊറിയാനുള്ള ഒരു ഇരുമ്പിന്‍ കഷ്ണമുണ്ടായിരുന്നു. നബി അദ്ദേഹത്തെ കണ്ടപ്പോള്‍ പറഞ്ഞു: “നീ എന്നെ നോക്കുന്നതായി ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഇതുകൊണ്ട് നിന്‍റെ കണ്ണില്‍ കുത്തുമായിരുന്നു”. എന്നിട്ട് നബി പറഞ്ഞു: കണ്ണ് കാരണമാണ് അനുവാദം ചോദിക്കല്‍ നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 38, ഹദീസ്‌ നമ്പര്‍ 40 (2156)

    അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: “ഒരാള്‍ അനുവാദമില്ലാതെ നിന്നിലേക്ക്‌ എത്തി നോക്കി. അതുകൊണ്ട് നീ അവനെ ഒരു കല്ലെടുത്ത് എറിഞ്ഞു. എന്നിട്ട് നീ അവന്‍റെ കണ്ണ് ചൂഴ്ന്നു. എന്നാല്‍ പോലും നിന്‍റെ മേല്‍ യാതൊരു കുറ്റവുമില്ല”. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 38, ഹദീസ്‌ നമ്പര്‍ 44)

    ആയിഷ (റ) പറയുന്നു: ഇബ്നു ഹാരിസത്ത് (റ), ജഅ്ഫര്‍ (റ), ഇബ്നുറവാഹ (റ) എന്നിവരുടെ മരണ വൃത്താന്തം എത്തിയപ്പോള്‍ തിരുമേനി (സ) ദു:ഖിതനായി. ഞാന്‍ വാതിലിന്‍റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടയില്‍ ഒരാള്‍ തിരുമേനിയുടെ അടുക്കല്‍ വന്നിട്ട് ജഅ്ഫറിന്‍റെ ഭാര്യയെപ്പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും പറഞ്ഞു. അപ്പോള്‍, അവരെ അതില്‍നിന്നു തടയാന്‍ തിരുമേനി (സ) കല്‍പ്പിച്ചു. അദ്ദേഹം തിരിച്ചുപോയി കുറച്ചു കഴിഞ്ഞശേഷം മടങ്ങി വന്നു. അവരദ്ദേഹത്തെ അനുസരിക്കുന്നില്ലെന്നു തിരുമേനിയെ അറിയിച്ചു. അവരെ അതില്‍നിന്ന് തടയാന്‍ വീണ്ടും തിരുമേനി കല്‍പ്പിച്ചു. അദ്ദേഹം പോയി മൂന്നാം പ്രാവശ്യവും മടങ്ങിവന്നു പറഞ്ഞു: ‘ദൈവദൂതരേ! ആ സ്ത്രീകള്‍ ഞങ്ങള്‍ പറയുന്നത് കൂട്ടാക്കുന്നില്ല.’ ‘അവരുടെ വായില്‍ കുറേ മണ്ണ് വാരിയിടുക’ എന്ന് തിരുമേനി അരുളിയതായി ആയിഷ (റ) പറയുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ്‌ നമ്പര്‍ 636, പേജ് 402, 404)

    ആഇശ നിവേദനം: സൈദ്‌ ബ്നുഹാരിസ്‌, ജഅ്ഫര്‍ ബ്നു അബീത്വാലിബ്‌, അബ്ദുല്ലാഹി ബ്നുറവാഹ എന്നിവരുടെ മരണവൃത്താന്തം നബിക്ക്‌ എത്തിയപ്പോള്‍ അദ്ദേഹം ദുഃഖിതനായി ഇരിക്കുകയുണ്ടായി. ആഇശ പറയുന്നു: ഞാന്‍ വാതിലിന്‍റെ വിടവിലൂടെ അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ ഒരു മനുഷ്യന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നുകൊണ്ട് ‘അല്ലാഹുവിന്‍റെ ദൂതരേ, ജഅ്ഫറിന്‍റെ സ്ത്രീകള്‍ കരയുന്നുണ്ട്’ എന്ന വിവരം പറഞ്ഞു. അപ്പോള്‍ നബി അദ്ദേഹത്തോട് പോകുവാനും അവരെ അതില്‍ നിന്ന് തടയുവാനും കല്പിച്ചു. ഉടനെ അദ്ദേഹം പോയി. വീണ്ടും അദ്ദേഹം നബിയുടെ അടുക്കല്‍ വന്നു കൊണ്ട് അവര്‍ അദ്ദേഹത്തെ അനുസരിക്കുന്നില്ല എന്ന് പറഞ്ഞു. അപ്പോള്‍ രണ്ടാമതും അദ്ദേഹത്തോട്‌ ‘നീ പോയി അവരെ തടയുക’ എന്ന് നബി കല്പിച്ചു. അപ്പോഴും അദ്ദേഹം പോയി. പിന്നെയും അദ്ദേഹം നബിയുടെ അടുക്കല്‍ വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, അല്ലാഹുവാണ് സത്യം! തീര്‍ച്ചയായും അവര്‍ എന്നെ പരാജയപ്പെടുത്തിയിരിക്കുകയാണ് (അവര്‍ കരച്ചില്‍ നിര്‍ത്തുന്നില്ല). ആഇശ പറയുന്നു: അപ്പോള്‍ നബി പറഞ്ഞു: നീ പോയി അവരുടെ വായില്‍ മണ്ണ് വാരിയിടുക.’ ആഇശ പറയുന്നു: “അപ്പോള്‍ ഞാന്‍ (നബി അയച്ച ആ മനുഷ്യനോട്) പറഞ്ഞു: ‘നീ കൊള്ളരുതാത്തവാന്‍ തന്നെ, അല്ലാഹുവാണ് സത്യം! നബി നിന്നോട് കല്പിച്ച കാര്യം വേണ്ടവണ്ണം ചെയ്യാതെ അവിടത്തെ നീ വിഷമിപ്പിച്ചിരിക്കുകയാണ്.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 30 (935)

    എന്തൊരു സൌമ്യത, അല്ലേ മുഹമ്മദ്‌ ഈസാ?

    8. വിശ്വസ്തത: “അബുഹുറയ്റ നിവേദനം: ‘ഒരിക്കല്‍ ഞങ്ങള്‍ അബൂബക്കര്‍, ഉമര്‍, എന്നീ പ്രമുഖരെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സംഘം നബിക്ക്‌ ചുറ്റും ഇരിക്കുകയായിരുന്നു. ആ അവസരത്തില്‍ പ്രവാചകന്‍ ഞങ്ങള്‍ക്കിടയില്‍നിന്നു എഴുന്നേറ്റു പോയി. കുറെ സമയം പിന്നിട്ടു. ഞങ്ങളെക്കൂടാതെ അദ്ദേഹത്തിനെന്തെങ്കിലും അപകടം പിണഞ്ഞോ എന്ന് ഞങ്ങള്‍ക്ക്‌ ഭയമാവുകയും (അത്) ഞങ്ങള്‍ക്ക്‌ വളരെ ഗുരുതരമായി തോന്നുകയും, അങ്ങനെ ഞങ്ങള്‍ എഴുന്നേല്‍ക്കുകയും ചെയ്തു. അത് വളരെ ഗൌരവത്തിലെടുത്തതു ആദ്യമായി ഞാനായിരുന്നു. അങ്ങനെ ഞാന്‍ പ്രവാചകനെ അന്വേഷിച്ചു ഇറങ്ങുകയും അന്‍സാരികളില്‍പ്പെട്ട ബനൂ നജ്ജാര്‍ ഗോത്രക്കാരുടെ ഒരു തോട്ടത്തിലെത്തുകയും ചെയ്തു. എന്നിട്ട് അതിനു ചുറ്റും ഞാന്‍ വല്ല പ്രവേശനകവാടവുമുണ്ടോ എന്ന് അന്വേഷിച്ചു. എന്നാല്‍ (ഒന്നും തന്നെ) കണ്ടില്ല. അപ്പോള്‍ തോട്ടത്തിനു പുറത്തുള്ള ഒരു കിണറ്റില്‍നിന്നും ഉത്ഭവിക്കുന്ന ഒരു കൈതോട് തോട്ടത്തിന്‍റെ ഉള്ളിലേക്ക് ഒഴുകിപ്പോകുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു കുറുക്കന്‍ പ്രവേശിക്കും പോലെ ഞാന്‍ അതിലൂടെ പതുങ്ങിക്കടന്നു. അനന്തരം ഞാന്‍ (അതിനകത്ത് പ്രവേശിക്കുകയും, അവിടെ പ്രവാചകനെ കാണുകയും) പ്രവാചകന്‍റെ അടുത്തെത്തുകയും ചെയ്തു. അദ്ദേഹം ചോദിച്ചു: ‘ആരിത്, അബൂ ഹുറയ്റയോ?’ ‘അതെ പ്രവാചകരേ!’ –ഞാന്‍ പറഞ്ഞു. ‘എന്താണ് പ്രശ്നം?’ അവിടുന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു: ‘താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ ആയിരുന്നല്ലോ, അങ്ങനെ താങ്കള്‍ എഴുന്നേറ്റു പോന്ന ശേഷം ഒരുപാട് സമയമായിട്ടും താങ്കളെ കാണാത്തപ്പോള്‍ഞങ്ങള്‍ അറിയാതെ അങ്ങേയ്ക്ക് വല്ലതും സംഭവിച്ചോ എന്ന് ഭയന്നു. ആദ്യമായി എന്നെയാണ് ആ ഭയം പിടി കൂടിയത്. അങ്ങനെ ഞാന്‍ (താങ്കളെ അന്വേഷിച്ചു) ഈ തോട്ടത്തില്‍ വന്നതാണ്‌. ഒരു കുറുക്കന്‍ കടക്കുന്നതുപോലെ ഞാന്‍ ഇങ്ങോട്ട് കടന്നു. എനിക്കപ്പുറം മറ്റുള്ളവരൊക്കെയുണ്ട്.’ അപ്പൊള്‍ തിരുമേനി പറഞ്ഞു: ‘അബുഹുറയ്റ!’ അദ്ദേഹത്തിന്‍റെ രണ്ടു പാദുകങ്ങളും എന്‍റെ കയ്യില്‍ തന്നു കൊണ്ട് അവിടുന്ന് തുടര്‍ന്നു: ‘എന്‍റെ ഈ ഇരുപാദുകങ്ങളുമായി നീ പോവുക. ഹൃദയത്തില്‍ ഉറച്ച വിശ്വാസത്തോടു കൂടി അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നു സാക്ഷ്യം വഹിക്കുന്ന ഏതൊരാള്‍ക്കും സ്വര്‍ഗ്ഗം കൊണ്ട് സന്തോഷവാര്‍ത്തയുണ്ടെന്നു ഈ തോട്ടത്തിനപ്പുറം ആരെ കണ്ടാലും നീ അവരെ അറിയിക്കുക.’ അങ്ങനെ ആദ്യം ഞാന്‍ കണ്ടുമുട്ടിയത്‌ ഉമറിനെയായിരുന്നു. അദ്ദേഹം ചോദിച്ചു: ‘എന്താണ് അബു ഹുറയ്റ, രണ്ടു ചെരുപ്പുകള്‍!!’ ഞാന്‍ പറഞ്ഞു: ‘ഇത് രണ്ടും പ്രവാചക തിരുമേനിയുടെതാണ്.’ (തുടരന്ന് പറഞ്ഞു:) ‘ഹൃദയത്തില്‍ ഉറച്ചു വിശ്വസിച്ചു കൊണ്ട് അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നു സാക്ഷ്യം വഹിക്കുന്ന ആരെ കണ്ടാലും അവന് സ്വര്‍ഗ്ഗമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കാനായി എന്നെ അവിടുന്ന് ഇതുമായി പറഞ്ഞയച്ചതാണ്.’ ഉടനേ ഉമര്‍ തന്‍റെ കൈകൊണ്ട് എന്‍റെ നെഞ്ചില്‍ ഇടിച്ചു. ഞാന്‍ പിന്‍ഭാഗം കുത്തി വീണുപോയി. തുടര്‍ന്നു ഇങ്ങനെ പറഞ്ഞു: ‘അബൂ ഹുറയ്റാ, നീ തിരിച്ചു പോകണം.’ അങ്ങനെ പ്രവാചകന്‍റെ സമീപത്തേക്ക് തിരിച്ചു പോയി. ഞാന്‍ കരയുന്നുണ്ടായിരുന്നു. ഉമര്‍ ആകട്ടെ നേരെ പിന്നില്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു. പ്രവാചക തിരുമേനി എന്നോട് ചോദിച്ചു: ‘അബുഹുറയ്റാ, നിനക്കെന്തുപറ്റി?’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ ഉമറിനെ കണ്ടുമുട്ടി. താങ്കളെന്നെ അയച്ച സംഗതി കേള്‍പ്പിച്ചു. അപ്പോള്‍ അദ്ദേഹം എന്നെ നെഞ്ചില്‍ ഇടിച്ചു. ഞാന്‍ പിന്നിലേക്ക്‌ മറിഞ്ഞു വീണു. നീ തിരിച്ചു പോകണം എന്ന് പറയുകയും ചെയ്തു.’ ഉടനേ അവിടുന്ന് ഉമറിനോട് ചോദിച്ചു: ‘ഓ! ഉമര്‍, ഇങ്ങനെ ചെയ്യാന്‍ എന്താണ് നിന്നെ പ്രേരിപ്പിച്ചത്?’ ഉമര്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, അങ്ങേക്ക് വേണ്ടി എന്ത് ചെയ്യാനും ഞാന്‍ സന്നദ്ധനാണ്. ലാ ഇലാഹ് ഇല്ലല്ലാഹ് എന്ന് ഹൃദയത്തില്‍ സാക്ഷ്യം വഹിച്ചാല്‍ അവന് സ്വര്‍ഗ്ഗമുണ്ടെന്നു സന്തോഷവാര്‍ത്ത അറിയിക്കാന്‍ അവിടുന്ന് അബു ഹുറയ്റയെ രണ്ടു പാദുകങ്ങളുമായി അവിടുന്ന് അയച്ചിട്ടുണ്ടോ?’ ‘അതെ’ അവിടുന്ന് പറഞ്ഞു. ഉമര്‍ പറഞ്ഞു: അങ്ങ് അങ്ങനെ ചെയ്യാതിരുന്നാലും. ജനങ്ങള്‍ (പിന്നെ) അതില്‍ ഭരമേല്‍പ്പിച്ചു (ഒന്നും പ്രവര്‍ത്തിക്കാതെ) ഇരിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അതുകൊണ്ട് പ്രവര്‍ത്തിക്കാന്‍ വേണ്ടി അവരെ വിട്ടേക്കുക.തിരുമേനി പറഞ്ഞു: എങ്കില്‍ നീ അവരെ വിട്ടേക്കുക. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 52 (31).

    ഈ ഹദീസ്‌ വായിക്കുമ്പോള്‍ ആരാണ് പ്രവാചകന്‍, മുഹമ്മദാണോ അതോ ഉമറാണോ എന്ന് ഏതൊരാള്‍ക്കും സംശയം തോന്നിപ്പോകാം. കാരണം, അല്ലാഹുവിന്‍റെ സന്ദേശവും കൊണ്ട് വരുന്നു എന്ന് ആരോപിക്കപ്പെടുന്ന മലക്കിന്‍റെ കയ്യില്‍നിന്നു കിട്ടിയ സന്തോഷവാര്‍ത്ത ജനങ്ങളെ അറിയിക്കാന്‍ മുഹമ്മദ്‌ തന്‍റെ അനുയായിയെ പറഞ്ഞു വിട്ടപ്പോള്‍ അയാളെ ഇടിച്ചു ഒരു പരുവമാക്കിയിട്ടു മുഹമ്മദിനോട്‌ ആ സന്ദേശം പിന്‍വലിക്കാന്‍ കല്പിക്കുകയാണ് ഉമര്‍ ഇവിടെ. അല്ലാഹുവിനെക്കാളും മലക്കിനേക്കാളും മുഹമ്മദിനേക്കാളും ബുദ്ധിയും അധികാരവും ആജ്ഞാശക്തിയും ഇവിടെ ഉമറിനാണ്!! ഉമറിന്‍റെ യുക്തിയൊന്നും മുഹമ്മദിനോ മുഹമ്മദിന് ഈ സന്ദേശം കൊടുത്തെന്നു ആരോപിക്കപ്പെടുന്ന മലക്കിനോ മലക്കിന് ഈ സന്ദേശം കൊടുത്തു എന്ന് ആരോപിക്കപ്പെടുന്ന അല്ലാഹുവിനോ ഉണ്ടായില്ല എന്നത് ആശ്ചര്യകരമായിരിക്കുന്നു. ഏതായാലും മുഹമ്മദ്‌ തന്‍റെ അനുയായിയുടെ നിര്‍ബന്ധത്തിനു വഴങ്ങി പൊതുജനങ്ങള്‍ക്ക്‌ കൊടുക്കേണ്ട സന്ദേശം മറച്ചു വെക്കുകയാണ് ചെയ്തത് എന്ന് ഇവിടെ വളരെ വ്യക്തമായി ആര്‍ക്കും മനസ്സിലാകും. ഇത് അവിശ്വസ്തതയാണ്!

    9. ഇന്ദ്രിയജയം: ജാബിര്‍ നിവേദനം: റസൂല്‍ ഒരു സ്ത്രീയെ കാണാനിടയായി. അപ്പോള്‍ അവിടുന്ന് തന്‍റെ ഭാര്യ സൈനബിന്‍റെ അടുത്തു പോയി – അവര്‍ അവരുടെ തോല്‍പ്പാത്രം കഴുകുകയായിരുന്നു. അങ്ങനെ നബിയുടെ ആവശ്യം നിര്‍വ്വഹിച്ചതിനു ശേഷം സ്വഹാബിമാരിലേക്ക് വന്നു ഇപ്രകാരം പറഞ്ഞു: ‘തീര്‍ച്ചയായും സ്ത്രീ പിശാചിന്‍റെ രൂപത്തില്‍ വരികയും, പിശാചിന്‍റെ രൂപത്തില്‍ പോകുകയും ചെയ്യും. അങ്ങനെ ഒരു സ്ത്രീയെ വല്ലവനും കണ്ടാല്‍ അവന്‍ തന്‍റെ ഭാര്യയെ പ്രാപിക്കട്ടെ. അത് അവന്‍റെ മനസ്സിലുള്ളതിനെ ശമിപ്പിക്കും’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 9 (1403)

    വഴിയിലൂടെ നടന്നു പോയ സൌന്ദര്യവതിയായ ഒരു സ്ത്രീയെ കണ്ടപ്പോള്‍ ഉദ്ധരിച്ചു വന്ന കാമം അടക്കാന്‍ കഴിയാതെ തന്‍റെ വളര്‍ത്തു മകന്‍റെ മുന്‍ഭാര്യയും തന്‍റെ ഇപ്പോഴത്തെ ഭാര്യമാരില്‍ ഒരുവളുമായ സൈനബിന്‍റെ അടുത്തു ചെന്ന് വികാരശമനം നടത്തിയ മുഹമ്മദിന് ഇന്ദ്രിയജയം എന്നാല്‍ എന്താണെന്ന് യാതൊരു പിടിയും ഇല്ലായിരുന്നു എന്ന് മനസ്സിലായല്ലോ.

    ഇങ്ങനെ മുഹമ്മദിനെ വ്യക്തമായി തുറന്ന് കാണിക്കാന്‍ സഹായകരമായ വിധത്തില്‍ ബൈബിളില്‍ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് പൗലോസ്‌ അപ്പൊസ്തലനിലൂടെ ഗലാത്യ ലേഖനത്തിലാണ്. അതിന്‍റെ കലിപ്പാണ് മുഹമ്മദ്‌ ഈസാ അടക്കമുള്ള ദാവാ പ്രവര്‍ത്തകര്‍ക്ക്‌ പൗലോസ്‌ അപ്പൊസ്തലനോടും ഗലാത്യ ലേഖനത്തോടും ഉള്ളത് എന്ന് ഏതൊരു ക്രൈസ്തവനും അറിയാം. ഇത് മാത്രമല്ല, വേറെ ഒരു കാര്യം കൂടി പൗലോസ്‌ അപ്പോസ്തലന്‍ ഗലാത്യ ലേഖനത്തില്‍ മുന്നറിയിപ്പായി വിശ്വാസികള്‍ക്ക്‌ നല്‍കിയിട്ടുണ്ട്. “എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍” (ഗലാ.1:8) എന്നതാണ് അത്! ഇവിടെ “സ്വര്‍ഗ്ഗത്തില്‍ നിന്ന്” എന്നുള്ളതിന് ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്നത് οὐρανός (ഊറാനോസ്‌) എന്ന വാക്കാണ്‌. ‘ആകാശം’ എന്നാണ് അര്‍ത്ഥം. സാത്താന്‍ വീണുപോയ ഒരു ദൂതനാണ്. അവനും അവന്‍റെ സൈന്യവും ആകാശമണ്ഡലങ്ങളില്‍ ചുറ്റിക്കറങ്ങുന്നുണ്ട് എന്ന് ബൈബിള്‍ പറയുന്നു. പൗലോസ്‌ അപ്പോസ്തലന്‍ ഇവിടെ വിവക്ഷിച്ചിരിക്കുന്നത് വീണുപോയ ദൂതനെയാണ്. “യേശുക്രിസ്തു മരിച്ചു അടക്കപ്പെട്ടു, ഉയര്‍ത്തെഴുന്നേറ്റു” എന്നുള്ളതാണ് ബൈബിള്‍ പറയുന്ന സുവിശേഷം. അതേ സുവിശേഷം തന്നെയാണ് പൗലോസ്‌ അപ്പൊസ്തലനും പറഞ്ഞത്. ആകാശത്ത്‌ നിന്നും വന്ന ദൂതന്‍ പറഞ്ഞതാണ് എന്നു പറഞ്ഞുകൊണ്ട് “യേശുക്രിസ്തു കുരിശില്‍ കൊല്ലപ്പെട്ടിട്ടില്ല” എന്ന് പ്രഖ്യാപിച്ചു കൊണ്ട് ദൈവത്തിന്‍റെ സത്യസുവിശേഷത്തിന് എതിരായ സുവിശേഷം പറഞ്ഞത് മുഹമ്മദ്‌ മാത്രമാണ്! സുവിശേഷത്തിന് എതിരായ ശത്രുക്കള്‍ ആരംഭകാലം മുതലേ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ അവരില്‍ ഒരാള്‍ പോലും ‘ആകാശത്ത്‌ നിന്നും വന്ന ദൂതന്‍ ആണ് ഞങ്ങള്‍ക്ക്‌ ഇത് പറഞ്ഞു തന്നത്’ എന്ന് അവകാശപ്പെട്ടിട്ടില്ല. അങ്ങനെ അവകാശപ്പെട്ട ഏക വ്യക്തി മുഹമ്മദ്‌ മാത്രമാണ്. മുഹമ്മദ്‌ ഈസയടക്കമുള്ള ദാവാക്കാരുടെ പൗലോസ്‌ വിരോധത്തിനും ഗലാത്യലേഖനത്തിനോടുള്ള അടങ്ങാത്ത വെറുപ്പിനും കാരണം തേടി ഇനി മറ്റെങ്ങും പോകേണ്ട ആവശ്യമില്ലല്ലോ.

    മുഹമ്മദ്‌ ഈസയുടെ രണ്ട് പുസ്തകങ്ങളുടെയും ഉള്ളടക്കം എന്നത് യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ പറഞ്ഞ ‘ഒറിജിനല്‍’ സുവിശേഷത്തെ അട്ടിമറിച്ചു കൊണ്ട് പൗലോസ്‌ അവതരിപ്പിച്ച പുതിയ സുവിശേഷമാണ് ഇന്നത്തെ ക്രിസ്ത്യാനികള്‍ പിന്തുടരുന്നത് എന്നതാണല്ലോ. ഈ പുതിയ സുവിശേഷം അവതരിപ്പിക്കുന്നതിനു യേശുവിന്‍റെ ഒരു വാക്ക് പോലും പൗലോസ്‌ ഉദ്ധരിച്ചിട്ടില്ല എന്നൊരു ആരോപണവും മുഹമ്മദ്‌ ഈസ ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല, “പില്‍ക്കാലത്ത് യെരുശലേം സഭ ശിഷ്യന്മാരുടെ കാലശേഷം ഇല്ലാതാവുകയും വിജാതീയരുടെ പൗലോസ്‌ സഭ വളരുകയും ചെയ്തു” (യേശുമിശിഹ ഏത് പക്ഷത്ത്?, പുറം 62) എന്ന് കൂടി താങ്കള്‍ പറഞ്ഞു വെച്ചിരിക്കുന്നു. ഖുര്‍ആന്‍ മനസ്സിലാകുന്ന ഭാഷയില്‍ ഒരുവട്ടം ഒന്ന് ഓടിച്ചു വായിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ താങ്കള്‍ ഈ അവസാനം പറഞ്ഞ കാര്യം മിണ്ടില്ലായിരുന്നു. താങ്കള്‍ പറഞ്ഞ വിഡ്ഢിത്തരം മനസ്സിലാക്കാന്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഖുര്‍ആനില്‍ നിന്നും രണ്ട് ആയത്തുകള്‍ തരാം:

    “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളായിരിക്കുക. മര്‍യമിന്‍റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്‍റെ സഹായികളായി ആരുണ്ട്‌ എന്ന്‌ ഹവാരികളോട്‌ ചോദിച്ചതു പോലെ. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. അപ്പോള്‍ ഇസ്രായീല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട്‌ വിശ്വസിച്ചവര്‍ക്ക്‌ അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവര്‍ മികവുറ്റവരായിത്തീരുകയും ചെയ്തു.” (സൂറാ.61:14)

    “അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) ഹേ; ഈസാ, തീര്‍ച്ചയായും നിന്നെ നാം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, എന്‍റെ അടുക്കലേക്ക്‌ നിന്നെ ഉയര്‍ത്തുകയും, സത്യനിഷേധികളില്‍ നിന്ന്‌ നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ വരേക്കും സത്യനിഷേധികളെക്കാള്‍ ഉന്നതന്‍മാരാക്കുകയും ചെയ്യുന്നതാണ്‌. പിന്നെ എന്‍റെ അടുത്തേക്കാണ്‌ നിങ്ങളുടെ മടക്കം. നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌.” (സൂറാ.3:55)

    മര്‍യമിന്‍റെ മകന്‍ ഈസാ എന്ന ഖുര്‍ആന്‍ കഥാപാത്രം യേശുക്രിസ്തു ആണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. പക്ഷേ ഖുര്‍ആനും ഹദീസുകളും പറയുന്നതും മുസ്ലീങ്ങള്‍ വിശ്വസിക്കുന്നതും ഈസാ എന്നാല്‍ യേശുക്രിസ്തു ആണെന്നാണ്. (അതുകൊണ്ടാണല്ലോ ‘യേശു മിശിഹ ഏത് പക്ഷത്ത്?’ എന്ന് താങ്കളുടെ പുസ്തകത്തിന് പേര് കൊടുത്തതും. അല്ലെങ്കില്‍ ‘ഈസാ മസീഹ് ഏതു പക്ഷത്ത്?’ എന്ന് പേരിട്ടാല്‍ മതിയായിരുന്നല്ലോ.) മുകളിലെ രണ്ട് ആയത്തുകളിലും കാണുന്നത് മികവുറ്റവരാകുകയും ഉന്നതന്മാരാകുകയും ചെയ്ത ആളുകളാണ് മര്‍യമിന്‍റെ പുത്രന്‍ ഈസയുടെ യഥാര്‍ത്ഥ ശിഷ്യന്മാര്‍ എന്നാണ്. മുഹമ്മദ്‌ ഈസാ പറയുന്നത് ‘യഥാര്‍ത്ഥ ശിഷ്യന്മാരുടെ കാലശേഷം യെരുശലേം സഭ ഇല്ലാതാവുകയും പൗലോസിന്‍റെ നേതൃത്വത്തിലുള്ള വിജാതീയ സഭ പ്രാബല്യം പ്രാപിക്കുകയും ചെയ്തു’ എന്നാണ്. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് ‘പ്രാബല്യം പ്രാപിച്ചവരാണ് യഥാര്‍ത്ഥ ശിഷ്യന്മാര്‍’ എന്നും! മാത്രമല്ല, ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാള്‍ വരേയ്ക്കും അവര്‍ സത്യനിഷേധികളേക്കാള്‍ ഉന്നതന്മാരായിരിക്കുകയും ചെയ്യും എന്നാണ്. അതായത്, ഖുര്‍ആന്‍ പ്രകാരം പൗലോസ്‌ അപ്പോസ്തലനെ അംഗീകരിക്കുന്ന ഇന്നുള്ള ക്രിസ്ത്യാനികള്‍ ഈസയുടെ യഥാര്‍ത്ഥ അനുയായികളാണ്!! ഖുര്‍ആന്‍ മനസ്സിലാകുന്ന ഭാഷയില്‍ ഒരുവട്ടമെങ്കിലും താങ്കള്‍ വായിച്ചിരുന്നെങ്കില്‍ “പില്‍ക്കാലത്ത് യെരുശലേം സഭ ശിഷ്യന്മാരുടെ കാലശേഷം ഇല്ലാതാവുകയും വിജാതീയരുടെ പൗലോസ്‌ സഭ വളരുകയും ചെയ്തു” എന്ന വിഡ്ഢിത്തരം പറയുകയില്ലായിരുന്നു എന്ന് ഞങ്ങള്‍ പറയുന്നതിന്‍റെ കാരണം ഇപ്പോള്‍ പിടികിട്ടിക്കാണും എന്ന് വിചാരിക്കുന്നു.

    ഇനി താങ്കള്‍ പറഞ്ഞ പൗലോസിന്‍റെയും അപ്പൊസ്തലന്മാരുടെയും സുവിശേഷങ്ങള്‍ വ്യത്യസ്തമായിരുന്നോ എന്ന് നോക്കാം. പൗലോസ്‌ അപ്പോസ്തലനോട് ഇതേപ്പറ്റി ചോദിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ മറുപടി എന്തായിരിക്കും? തീര്‍ച്ചയായും അദ്ദേഹം പറയുന്ന മറുപടി 1.കൊരി.15:3-5 വരെയുള്ള വാക്യങ്ങളായിരിക്കും. അവിടെ നാം ഇപ്രകാരം വായിക്കുന്നു:

    “ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റു കേഫാവിന്നും പിന്നെ പന്തിരുവര്‍ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന്‍ ഗ്രഹിച്ചതു തന്നേ നിങ്ങള്‍ക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.”

    ഇവിടെ അപ്പോസ്തലന്‍ പറയുന്നത് ക്രിസ്തു മരിച്ചതും അടക്കപ്പെട്ടതും  ഉയര്‍ത്തെഴുന്നേറ്റതും എല്ലാം തിരുവെഴുത്തുകളിന്‍ പ്രകാരമായിരുന്നു എന്നാണെന്നാണ്. അതിന്‍റെ അര്‍ത്ഥം ‘ഇത് എന്‍റെ സ്വന്തം കണ്ടുപിടുത്തമല്ല, ഞാന്‍ ജനിക്കുന്നതിനും ഒന്നര സഹസ്രാബ്ദം മുന്‍പേ എഴുതാന്‍ തുടങ്ങുകയും എന്‍റെ ജനനത്തിനു അര സഹസ്രാബ്ദം മുന്‍പേ എഴുതി പൂര്‍ത്തിയാക്കുകയും ചെയ്ത പഴയ നിയമ തിരുവെഴുത്തുകളില്‍ രേഖപ്പെടുത്തിയതനുസരിച്ചാണ് ക്രിസ്തു മരിച്ചതും അടക്കപ്പെട്ടതും  ഉയര്‍ത്തെഴുന്നേറ്റതും’ എന്നാണ്. മാത്രമല്ല, ‘ക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നെല്‍പ്പിനു അപ്പോസ്തലന്മാരെല്ലാവരും സാക്ഷികളും ആയിരുന്നു, ഞാന്‍ ഈ കാര്യങ്ങള്‍ അപ്പോസ്തലന്മാരില്‍ നിന്ന് ഗ്രഹിച്ചതുമാണ്’ എന്നത്രേ പൗലോസ്‌ തുടര്‍ന്ന് പറയുന്നത്. അതുകൊണ്ടുതന്നെ പൗലോസ്‌ അപ്പോസ്തലനെതിരെ മുഹമ്മദ്‌ ഈസാ ഉന്നയിക്കുന്ന ദുരാരോപണങ്ങളെല്ലാം കടല്‍ത്തീരത്തെ പാറക്കെട്ടില്‍ വന്നടിച്ചു ചിതറി ഇല്ലാതായിപ്പോകുന്ന തിരമാലകളെപ്പോലെ നിഷ്പ്രഭമായിപ്പോകുന്നു, ഈ വാക്യത്തിന്‍റെ മുന്‍പില്‍.

    എന്തായിരുന്നു പൗലോസ് അപ്പൊസ്തലന്‍റെ സുവിശേഷം എന്ന് ആദ്യം നോക്കാം. പൗലോസ് അപ്പൊസ്തലൻ തന്നെ പറയുന്നത് കേൾക്കുക: “ദാവീദിന്‍റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തു കൊൾക. അത് ആകുന്നു എന്‍റെ സുവിശേഷം” (2.തിമൊ.2:8).  ഇവിടെ പൗലോസ് അപ്പൊസ്തലൻ മൂന്ന് കാര്യങ്ങൾ പറയുന്നുണ്ട്:

    1) യേശുക്രിസ്തു ദാവീദിന്‍റെ സന്തതിയായി ജനിച്ചവനാണ്.

    2) യേശുക്രിസ്തു മരിച്ചു.

    3) യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു.

    പൗലോസ് അപ്പൊസ്തലൻ പറയാൻ തുടങ്ങുന്നതിനു മുമ്പേ, ഇക്കാര്യം യേശുക്രിസ്തുവോ അപ്പോസ്തലന്മാരോ വേറെ ആരെങ്കിലുമോ പറഞ്ഞിട്ടുണ്ടോ? നമുക്ക് നോക്കാം:

    1) യേശുക്രിസ്തു ദാവീദിന്‍റെ സന്തതി.

    a) എന്ന് മത്തായി പറയുന്നു (മത്തായി.1:1)

    b) എന്ന് ഗബ്രിയേൽ ദൂതൻ പറയുന്നു (ലൂക്കോസ്.1:32)

    c) എന്ന് രണ്ടു കുരുടന്മാർ പറയുന്നു (മത്താ.9:27)

    d) എന്ന് പുരുഷാരം പറയുന്നു (മത്താ.12:23)

    e) എന്ന് കനാന്യ സ്ത്രീ പറയുന്നു (മത്താ. 15:22)

    f) എന്ന് വേറെ രണ്ടു കുരുടന്മാർ പറയുന്നു (മത്താ. 20:30,31)

    g) എന്ന് വേറെ പുരുഷാരം പറയുന്നു (മത്താ.21:9)

    h) എന്ന് ബാലന്മാർ പറയുന്നു (മത്താ. 21:15)

    i) എന്ന് പരീശന്മാർ പറയുന്നു (മത്താ. 22:42)

    j) എന്ന് ബർതിമായി പറയുന്നു (മർക്കോസ്. 10:47,48; ലൂക്കോസ്. 18:38,39)

    k) എന്ന് വേറെ പുരുഷാരം പറയുന്നു (യോഹന്നാൻ. 7:42)

    l) എന്ന് സ്വർഗ്ഗത്തിലെ മൂപ്പന്മാരിൽ ഒരാൾ പറയുന്നു (വെളി.5:5)

    m) എന്ന് യേശുക്രിസ്തു പറയുന്നു (വെളി. 22:16)

    ഇത്രയധികം ഭാഗത്ത് യേശുക്രിസ്തുവിനെ ദാവീദിന്‍റെ സന്തതിയെന്നോ, ദാവിദിന്‍റെ പുത്രനെന്നോ, ദാവീദിന്‍റെ വേര് എന്നോ, ദാവീദിന്‍റെ വംശമെന്നോ ഒക്കെ പറഞ്ഞിട്ടുണ്ട്. ഇതു തന്നെയാണ് പൗലോസ് അപ്പൊസ്തലനും പറഞ്ഞത്. ഇതിലെന്തു വ്യത്യാസമാണുള്ളത് ഈസാ?

    2) യേശുക്രിസ്തു മരിച്ചു

    a) എന്ന് മത്തായി പറയുന്നു (മത്താ. 27:50)

    b) എന്ന് മർക്കോസ് പറയുന്നു (മർ.15:37)

    c) എന്ന് ലൂക്കോസ് പറയുന്നു (ലൂക്കോ. 23:46)

    d) എന്ന് യോഹന്നാൻ പറയുന്നു (യോഹ.19:30,33; 20:9; 21:14)

    e) എന്ന് പത്രോസ് പറയുന്നു (അപ്പൊ.പ്രവൃ.2:23,36; 4:10; 10:39; 1.പത്രോ.1:3,21; 2:24)

    f) എന്ന് പത്രോസും ശേഷം അപ്പൊസ്തന്മാരും പറയുന്നു (അപ്പൊ.പ്രവൃ.5:30)

    g) എന്ന് ദൈവദൂതൻ പറയുന്നു (മത്താ.28:5; മർ.16:6; ലൂക്കോ.24:7)

    h) എന്ന് ക്ലെയോപ്പാവും സ്നേഹിതനും പറയുന്നു (ലൂക്കോ.24:20)

    i)യേശുക്രിസ്തു മുൻകൂട്ടി തന്‍റെ മരണം പ്രവചിച്ചിരിക്കുന്നു (മത്താ.20:19; 26:2; മർക്കോ.8:31; 9:31; 10:34; യോഹ.2:18-22)

    j) മോശയും ഏലിയാവും യേശുക്രിസ്തു യെരുശലേമില്‍ പ്രാപിക്കാന്‍ പോകുന്ന മരണത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട് (ലൂക്കോ.9:30,31)

    k) പിലാത്തോസിന് ശതാധിപൻ യേശുക്രിസ്തുവിന്‍റെ മരണ സർട്ടിഫിക്കറ്റ് നൽകുന്നു (മർക്കോ.15:44,45)

    l) താൻ മരിച്ചു എന്ന് യേശുക്രിസ്തു പറഞ്ഞിരിക്കുന്നു (വെളി.1:18;2:8; ലൂക്കോ.24:46)

    m) യേശു മരിച്ചു എന്ന് പിതാവായ ദൈവം പറയുന്നു (വെളി.11:8)

    ഇതും പൗലോസിന്‍റെ സ്വന്ത കണ്ടുപിടുത്തമല്ല എന്നു വ്യക്തമാകുന്നു, ഇത്രയധികം തെളിവുകളിലൂടെ! ഇനി നമുക്ക് മൂന്നാമത്തെ കാര്യം കൂടി പരിശോധിക്കാം:

    3) യേശുക്രിസ്തു ഉയർത്തെഴുന്നേറ്റിരിക്കുന്നു.

    a) എന്ന് മത്തായി പറയുന്നു (മത്താ.27:53)

    b) എന്ന് മർക്കോസ് പറയുന്നു (മർക്കോ.16:9,13,14)

    c) എന്ന് ലൂക്കോസ് പറയുന്നു (ലൂക്കോ.24:15)

    d) എന്ന് യോഹന്നാൻ പറയുന്നു (യോഹ.2:22;21:14)

    e) എന്ന് പത്രോസ് പറയുന്നു (അപ്പൊ.പ്രവൃ2:32; 4:10; 10:40)

    f) എന്ന് ദൈവദൂതൻ പറയുന്നു (മത്താ.28:5; മർക്കോ.16:6; ലൂക്കോ.24:6)

    g) എന്ന് മഗ്ദലന മറിയ പറയുന്നു (മർക്കോ.16:9-11)

    h) എന്ന് മഗ്ദലനക്കാരി മറിയ, യോഹന്നാ, യാക്കോബിന്‍റെ അമ്മ മറിയയും അവരോട് കൂടെയുള്ള സ്ത്രീകളും പറയുന്നു (ലൂക്കോ.24:10)

    i) എന്ന് പതിനൊരുവർ പറയുന്നു (ലൂക്കോ.24:34)

    j) എന്ന് പത്രോസും ശേഷം അപ്പൊസ്തലന്മാരും പറയുന്നു (അപ്പൊ.പ്രവൃ.5:30)

    k) എന്ന് രണ്ടു പേർ പറയുന്നു (മർക്കോ.16:12,13)

    l) എന്ന് അപ്പൊസ്തലനായ തോമസ് പറയുന്നു (യോഹ.20:24-29)

    m) യേശുക്രിസ്തു മുൻകൂട്ടി തന്‍റെ പുനരുത്ഥാനം പ്രവചിച്ചിട്ടുണ്ട്. (മത്താ.17:9; 26:32; 20:19; 27:63; മർക്കോ.8:31; 9:31; 10:34; 14:28; ലൂക്കോ.18:33; 24:7,46)

    പൗലോസ് ക്രിസ്ത്യാനിയാകുന്നതിനും മുൻപേ ഇത്രയധികം പേർ യേശുക്രിസ്തു മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്നതിന് ദൃക്സാക്ഷികളാണ്. എന്നിട്ടും യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനം പൗലോസിന്‍റെ കണ്ടുപിടുത്തമാണെന്ന് പറയണമെങ്കിൽ കാണ്ടാമൃഗം തോറ്റുപോകുന്ന വിധത്തിലുള്ള തൊലിക്കട്ടി തന്നെ വേണം!! ഇത്രയധികം തെളിവുകളുണ്ടായിട്ടും ചിന്താശേഷി പണയം വെച്ച മനുഷ്യര്‍ മാത്രമേ പറയൂ, പൗലോസ്‌ പഠിപ്പിച്ചത് യേശുക്രിസ്തുവും ശിഷ്യന്മാരും പഠിപ്പിച്ചതിനെതിരായ കാര്യങ്ങള്‍ ആണെന്ന്. ഇത് മാത്രമല്ല, പൗലോസ്‌ അപ്പൊസ്തലന്‍ പഠിപ്പിച്ച കാര്യങ്ങളെല്ലാം യേശുക്രിസ്തുവോ അപ്പോസ്തലന്മാരോ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ് എന്ന് ഞങ്ങള്‍ ബൈബിളില്‍ നിന്ന് തെളിയിക്കാം. ഞങ്ങള്‍ അത് തെളിയിക്കും എന്നുള്ള ഭയം കൊണ്ട് കൂടിയാണ് “ക്രിസ്ത്യാനികള്‍ മുഴുബൈബിളും സംവാദത്തിന് ഉപയോഗിക്കരുത്” എന്ന് താങ്കള്‍ ദുര്‍വാശി പിടിക്കുന്നത്‌ എന്ന കാര്യം ഞങ്ങള്‍ക്ക്‌ അറിയുകയും ചെയ്യാം. യേശുക്രിസ്തുവിന്‍റെയും പൗലോസ്‌ അടക്കമുള്ള അപ്പൊസ്തലന്മാരുടെയും പഠിപ്പിക്കല്‍ ഒന്ന് തന്നെ ആയിരുന്നെങ്കിലും മുഹമ്മദിന്‍റെ പഠിപ്പിക്കല്‍ അവരോട് വൈരുദ്ധ്യം പുലര്‍ത്തുന്നതായിരുന്നു എന്ന് ഖുര്‍ആനും ഹദീസുകളും വായിച്ചു നോക്കിയാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും. ഒറ്റ ഒരു വിഷയത്തിലുള്ള യേശുക്രിസ്തുവിന്‍റെയും പൗലോസ്‌ അപ്പൊസ്തലന്‍റെയും മുഹമ്മദിന്‍റെയും പഠിപ്പിക്കലുകള്‍ താരതമ്യം ചെയ്തു നോക്കാം:

    മരണാനന്തരജീവിതത്തെക്കുറിച്ച് യേശുക്രിസ്തു പറഞ്ഞത് “അതിന്നു യേശു ഉത്തരം പറഞ്ഞതു “നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു. പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു” (മത്തായി.22:29,30) എന്നാണ്. പൗലോസ്‌ അപ്പൊസ്തലന്‍ പറയുന്നത് “നമ്മുടെ പൌരത്വമോ സ്വര്‍ഗ്ഗത്തില്‍ ആകുന്നു; അവിടെ നിന്നു കര്‍ത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവന്‍ സകലവും തനിക്കു കീഴ്പെടുത്തുവാന്‍ കഴിയുന്ന തന്‍റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്‍റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും” (ഫിലിപ്യ.3:20,21) എന്നാണ്. “ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും അത്രേ” (റോമര്‍.14:17) എന്നും താന്‍ പറഞ്ഞിട്ടുണ്ട്. ഭൌതികമായ ഒരു രാജ്യമല്ല യേശുക്രിസ്തുവിന്‍റെ അനുയായികള്‍ കാത്തിരിക്കുന്നത്. യേശുക്രിസ്തുവോ പൗലോസ്‌ അടക്കമുള്ള അപ്പൊസ്തലന്മാരോ അത് പഠിപ്പിച്ചിട്ടില്ല. എന്നാല്‍ മുഹമ്മദ്‌ പഠിപ്പിച്ച സ്വര്‍ഗ്ഗം എന്തായിരുന്നു എന്ന് ഈസക്ക് അറിയാമോ? അറിയില്ലെങ്കില്‍ ഞങ്ങള്‍ പഠിപ്പിച്ചു തരാം:

    ഇവിടെ, ഭൂമിയില്‍ മദ്യപിക്കാന്‍ പാടില്ലെന്ന് പറയുന്ന ഖുര്‍ആനില്‍ കാണുന്നത് സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ കിട്ടുന്ന ‘സല്‍സബീല്‍’ എന്ന മദ്യം ഒഴുകുന്ന അരുവികളാണ്. അത് ഒഴിച്ച് കൊടുക്കാന്‍ സുന്ദരികളായ തുടുത്ത മാറിടമുള്ള തരുണീമണികളും കൌമാരക്കാരായ ബാലന്മാരും മദ്യക്കോപ്പകളുമായി ഈ തോപ്പുകളില്‍ ചുറ്റി നടക്കുകയാണ്. മദ്യത്തിന്‍റെ കാര്യം ക്രിസ്ത്യാനികള്‍ എടുത്തിട്ടു പെരുക്കാന്‍ തുടങ്ങിയപ്പോള്‍ ദാവാക്കാര്‍ പുതിയ ഒരു വിശദീകരണവുമായി രംഗത്ത്‌ വരാന്‍ തുടങ്ങി. മദ്യത്തിന്‍റെ സ്വാദുള്ളതും എന്നാല്‍ ലഹരി ഇല്ലാത്തതുമായ ഒരു പാനീയമാണത്രേ സല്‍സബീല്‍ !! ‘മദ്യം’ എന്ന വാക്കിന് ‘മദിപ്പിക്കുന്നത്’ എന്നാണര്‍ത്ഥം. മദിപ്പിക്കാത്തതായിരുന്നുവെങ്കില്‍ ‘സല്‍സബീല്‍ എന്ന വെള്ളം ഒഴുകുന്ന അരുവി സ്വര്‍ഗ്ഗത്തില്‍ ഉണ്ട്’ എന്ന് പറയണമായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ മുഹമ്മദിന് അന്ന് അനുയായികളെ കിട്ടില്ലായിരുന്നു!!!

    തുടുത്ത മാറിടമുള്ള സമപ്രായക്കാരായ തരുണികള്‍ . സൂറാ. 78:31-34

    സ്വര്‍ഗ്ഗത്തില്‍ ഇണകളെ കിട്ടുന്ന കാര്യം ഖുറാനില്‍ ധാരാളം സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. ചില ആയത്തുകള്‍ ഇതാ: സൂറ. 37:48,49; 38:52; 55:56, 72-74; 56:22, 34-36; 2:25; 3:15, 136, 181, 195, 198.

    അറബികളുടെ അനിയന്ത്രിതമായ കാമദാഹത്തെപ്പറ്റി മുഹമ്മദിന് നല്ലവണ്ണം അറിയാവുന്നതുകൊണ്ടാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ തരുണീമണികള്‍ ഇടം പിടിച്ചത്.

    സ്വര്‍ഗ്ഗത്തിലെ ബാലന്മാര്‍ : സൂറാ. 52:24; 56:17; 76:18,19

    മദ്യത്തിന്‍റെ അരുവികള്‍ : സൂറാ.47:15; സ്വര്‍ഗ്ഗത്തില്‍ മദ്യം കുടിക്കാന്‍ കിട്ടുന്നത്: 83:25; മറ്റു സ്ഥലങ്ങളില്‍ വിശിഷ്ട പാനീയങ്ങളുള്ള അരുവികള്‍ എന്ന് പറഞ്ഞിരിക്കുന്നതു മദ്യത്തെ പറ്റിയാണെന്നു വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു.

    പാലിന്‍റെ അരുവികള്‍ : സൂറാ.47:15

    തേനിന്‍റെ അരുവികള്‍ : സൂറാ.47:15

    മദ്യം മരുഭൂമിയില്‍ വളരെ വിലപിടിപ്പുള്ള വസ്തുവായിരുന്നു. ഇന്നത്തെപ്പോലെ കെമിക്കല്‍ ചെര്‍ത്തുണ്ടാക്കുന്നതല്ലല്ലോ അന്നത്തെ മദ്യം. മുന്തിരിയില്‍ നിന്ന് വാറ്റിയെടുക്കുന്ന ഒറിജിനല്‍ സാധനമാണ്. മരുഭൂമിയില്‍ മുന്തിരിത്തോട്ടങ്ങള്‍ അപൂര്‍വമായിരുന്നത് കൊണ്ട് മദ്യത്തിന്‍റെ ലഭ്യത വളരെ കുറവായിരുന്നു. അപൂര്‍വ വസ്തുവായതുകൊണ്ട് മുഹമ്മദ്‌ ഇതും താന്‍ വിഭാവനം ചെയ്ത സ്വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തി.

    സൂറാ.3;136, 198, 44:51,52; 22:23; 47:15; 13:35; 55:50,51; 55:66,67 എന്നീ ഭാഗങ്ങളില്‍ ശുദ്ധജലത്തിന്‍റെ അരുവികള്‍ ഒഴുകുന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. മരുഭൂമിയില്‍ ശുദ്ധജലം ഒരപൂര്‍വ വസ്തുവായതുകൊണ്ടാണ് ഇതും മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ സ്ഥാനം പിടിച്ചത്.

    പച്ചവെള്ളവും മദ്യവും മാത്രം കഴിച്ചുകൊണ്ട് ഈ ബാലന്മാരോടും തരുണീമണികളോടുമൊപ്പം സമയം ചിലവഴിച്ചാല്‍ പെട്ടെന്ന് തളര്‍ന്നു പോകും. അതുണ്ടാകാതിരിക്കണമെങ്കില്‍ വയറ്റിലേക്ക് വല്ലതും ചെല്ലണം. അതിനും മുഹമ്മദ്‌ വഴികണ്ടുപിടിച്ചിട്ടുണ്ട്. ഇതാ:

    സൂറാ.56:21 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള പക്ഷി മാംസം…’

    സൂറാ.52:22 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള മാംസവും…’

    ഇത് ഇറച്ചിയുടെ കാര്യമാണ്. ഇനി പഴങ്ങളുടെ കാര്യം…’

    സൂറാ. 37:42 ‘വിവിധ തരം പഴ വര്‍ഗ്ഗങ്ങള്‍…‘

    സൂറാ. 43:71, 73 ‘സ്വര്‍ണ്ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും’ ‘പഴങ്ങള്‍ ധാരാളമായി ഉണ്ടാകും’

    സൂറാ. 47:15 ‘എല്ലാത്തരം കായ്കനികളും’

    സൂറാ. 55:68 ‘ഈത്തപ്പനകളും റൂമാമ്പഴങ്ങളുമുണ്ട്’

    സൂറാ. 56:28-34 ‘മുള്ളില്ലാത്ത ഇലന്ത മരം, അടുക്കടുക്കായി കുലകളൂള്ള വാഴ, വിശാലമായ തണല്‍, സാദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം, നിലച്ചു പോകാത്തതും തടസ്സപ്പെട്ടു പോകാത്തതുമായ ധാരാളം പഴവര്‍ഗ്ഗങ്ങള്‍’

    ഇനിയും ധാരാളം സ്ഥലത്ത്‌ ഇസ്ലാമിക സ്വര്‍ഗ്ഗത്തിലെ പഴവര്‍ഗ്ഗങ്ങളെ പറ്റിയുള്ള വിവരണങ്ങള്‍ ഉണ്ട്. പിന്നെ എപ്പോഴും നഗ്നരായിത്തന്നെ ഇരുന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഇതൊക്കെ ബോറടിക്കും. അതൊഴിവാക്കാന്‍ വസ്ത്രം ധരിക്കേണ്ടതുണ്ട്. ഇതാ സ്വര്‍ഗ്ഗത്തിലെ വസ്ത്രങ്ങള്‍ :

    സൂറാ. 76:12 ‘പട്ടു വസ്ത്രങ്ങളും..’

    സൂറാ. 22:23 ‘അവര്‍ക്കവിടെ സ്വര്‍ണ്ണ വളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്കവിടെയുള്ള വസ്ത്രം..’

    സൂറാ. 44:53 ‘നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും…’

    സൂറാ. 76:21 ‘അവരുടെ മേല്‍ പച്ചനിറമുള്ള നേര്‍ത്ത പട്ടു വസ്ത്രങ്ങളും കട്ടിയുള്ള പട്ടുവസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്കവിടെ അണിയിക്കപ്പെടുന്നതാണ്…’

    ഇനി ഹദീസില്‍ നിന്നുള്ള കാര്യങ്ങള്‍ കൂടി നോക്കാം. ഇതില്‍ പറയുന്നത് വായിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നത് സ്വര്‍ഗ്ഗത്തില്‍ ബ്യൂട്ടിപാര്‍ലറും ഉണ്ടെന്നാണ്:

    “അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയുണ്ട്. എല്ലാ വെള്ളിയാഴ്ചയും അവരതില്‍ പോകും. അപ്പോള്‍ വടക്കന്‍ കാറ്റ് അടിച്ചു വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും കസ്തൂരി ഗന്ധം അടിക്കുകയും ചെയ്യും. അപ്പോള്‍ അവരുടെ ഭംഗിയും സൗന്ദര്യവും വര്‍ദ്ധിക്കും. അവര്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിരിക്കെ അവര്‍ അവരുടെ കുടുംബങ്ങളിലേക്ക് പോകും. അപ്പോള്‍ അവരുടെ കുടുംബങ്ങള്‍ അവരോടു പറയും: അല്ലാഹുവാണെ സത്യം. ഞങ്ങളില്‍ (നിന്ന് പോയതിനു ശേഷം) നിങ്ങള്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ പറയും: നിങ്ങള്‍ക്കും. അല്ലാഹു തന്നെയാണ് സത്യം. നിങ്ങള്‍ക്കും ഞങ്ങള്‍ (പോയതിനു ശേഷം) ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്.” (സ്വഹീഹ് മുസ്ലിം, വോള്യം 3, ഭാഗം 51, ഹദീസ്‌ നമ്പര്‍ 2833)

    ബ്യൂട്ടിപാര്‍ലറില്‍ പോയ പോലെയാണ് ഈ വെള്ളിയാഴ്ച ചന്തയില്‍ പോയാല്‍ എന്ന് മനസ്സിലായല്ലോ. ഈ ചന്തയില്‍ എന്തൊക്കെ സാധനങ്ങളാണ് വില്‍ക്കാനും വാങ്ങാനും കൊണ്ടുവരുന്നത്‌ എന്ന് ഹദീസില്‍ പറഞ്ഞിട്ടില്ല. എങ്കിലും കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉണ്ടായിരിക്കും എന്ന് നമുക്ക്‌ വേറെ ഒരു ഹദീസില്‍ നിന്നും പിടി കിട്ടും. ആ ഹദീസ്‌ താഴെ കൊടുക്കുന്നു:

    അബൂഹുറൈറ (റ) പറയുന്നു: ഒരു ദിവസം തിരുമേനി (സ) സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അടുത്തു ഒരു ഗ്രാമീണന്‍ ഇരിക്കുന്നുണ്ടായിരുന്നു. തിരുമേനി അരുളി: “സ്വര്‍ഗ്ഗ വാസികളിലൊരാള്‍ തന്‍റെ നാഥനോട് കൃഷി ചെയ്യാനനുവാദം ചോദിച്ചു. “നീ ആശിക്കുന്ന ക്ഷേമൈശ്വര്യങ്ങളിലല്ലേ ഇപ്പോഴുള്ളത്?” എന്ന് അല്ലാഹു ചോദിച്ചു. “അതെ, പക്ഷെ കൃഷി ചെയ്യാനെനിക്ക് അതിയായ ആഗ്രഹം.” എന്നിട്ടവന്‍ വിത്തു വിതച്ചു. കണ്ണുചിമ്മിത്തുറക്കുന്നതിനകം ആ വിത്ത് മുളച്ചു വളര്‍ന്നു കൊയ്യാന്‍ പാകമായി. അവയുടെ ഫലങ്ങള്‍ പര്‍വ്വതങ്ങളോളം വളര്‍ന്നു. അന്നേരം അല്ലാഹു പറയും: “ഇതാ എടുത്തോളൂ മനുഷ്യപുത്രാ! നിനക്ക് എത്ര കിട്ടിയാലും മതിയാവുകയില്ല!” ഇതുകേട്ട് ഗ്രാമീണന്‍ പറഞ്ഞു: “അല്ലാഹുവാണെ, ഒന്നുകില്‍ ആ മനുഷ്യന്‍ ഖുറൈശിയായിരിക്കും, അല്ലെങ്കില്‍ അന്‍സാരി. അവരാണ് കൃഷിക്കാര്‍. ഞങ്ങള്‍ കൃഷിക്കാരൊന്നുമല്ല.”- തിരുമേനി ചിരിച്ചു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 42, ഹദീസ്‌ 1051, പേജ് 542)

    മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തിലെ കൃഷിക്കാര്‍ക്ക്‌ തങ്ങളുടെ ചരക്ക്‌ വിറ്റഴിക്കണമെങ്കില്‍ ചന്ത ഉണ്ടായാലേ മതിയാകൂ. അതാണ്‌ മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ വെള്ളിയാഴ്ച ചന്തയുള്ളത്. പക്ഷേ ഞങ്ങള്‍ക്ക്‌ വേറെ ഒരു സംശയം വന്നത് എന്താണെന്ന് വെച്ചാല്‍, “കൃഷിയായുധങ്ങള്‍ ഒരു ഭവനത്തില്‍ കയറ്റിയാല്‍ ആ ഭവനത്തിന് അല്ലാഹു നിന്ദ്യത വരുത്തും” എന്ന് മുഹമ്മദ്‌ പറഞ്ഞിട്ടുള്ള ഹദീസ്‌ ആണ്. ഇതാ, അത് താഴെ കൊടുക്കുന്നു:

    അബു ഉമാമ (റ) പറയുന്നു: കലപ്പയോ മറ്റുവല്ല കൃഷിയായുധമോ കണ്ടപ്പോള്‍ “ഇത് ഒരു ജനതയുടെ വീട്ടില്‍ പ്രവേശിച്ചാല്‍ ആ വീട്ടില്‍ അല്ലാഹു നിന്ദ്യതയെ പ്രവേശിപ്പിക്കാതിരിക്കുകയില്ല” എന്ന് തിരുമേനി (സ) അരുളിയത് ഞാന്‍ കേട്ടിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, ഹദീസ്‌ 1036, പേജ് 538)

    മുഹമ്മദ്‌ ആ പറഞ്ഞത് സത്യമാണെങ്കില്‍ കൃഷിയായുധങ്ങള്‍ ഉള്ള മുഹമ്മദിന്‍റെ സ്വര്‍ഗ്ഗവും നിന്ദ്യമായിരിക്കണം, അല്ലേ? ഏതായാലും ഇതാണ് മുഹമ്മദിന്‍റെ സ്വര്‍ഗ്ഗീയ പാക്കേജ്‌ . ഈ പാക്കേജില്‍ തീറ്റയും കുടിയും മാത്രമല്ല, തരുണികളും ചെറുബാല്യക്കാരും ചന്തേം വെള്ളിയാഴ്ചേം കുടുംബാംഗങ്ങളും കൃഷിക്കാരും കൃഷി സ്ഥലവും ഒക്കെയുണ്ട്. വിവരോം വിദ്യാഭ്യാസോം ഇല്ലാത്ത അറബികള്‍ ഇതൊക്കെ കേട്ട് കണ്ണുമടച്ചു വിശ്വസിച്ചു. പക്ഷെ, ഇപ്പോഴത്തെ ആളുകള്‍ ഇതൊക്കെ കേട്ടാല്‍ കളിയാക്കി ചിരിക്കും. മാത്രമല്ല, ഇസ്ലാം മതം ഉപേക്ഷിച്ചു പോവുകയും ചെയ്തേക്കാം. അതുകൊണ്ടാണ് ഇതെല്ലാം അറബിയില്‍ തന്നെ വായിക്കണമെന്ന് മത പണ്ഡിതന്മാര്‍ ശാഠ്യം പിടിക്കുന്നത്‌. കയ്യില്‍ കുറെ പണമുണ്ടെങ്കില്‍ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ കിട്ടുന്ന സാധനങ്ങളാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കിട്ടുന്നത്. ഇത് കിട്ടുന്നതിനു വേണ്ടി ഭൂമിയില്‍ ഒരു ആയുസ്സ്‌ മുഴുവന്‍ ജീവിച്ചു തീര്‍ത്തു പരലോകത്തെത്താന്‍ (അവിടെയെത്തുമെന്നു മുസ്ലീങ്ങള്‍ക്ക് യാതൊരു ഉറപ്പുമില്ല!!) വേണ്ടി കാത്തിരിക്കേണ്ടതുണ്ടോ? ഇവിടെത്തന്നെയങ്ങ് അനുഭവിച്ചാല്‍ പോരെ? എന്ന ചോദ്യം വന്നാല്‍ കുഴഞ്ഞത് തന്നെ. മനസ്സിലാകാത്ത ഭാഷയില്‍ ആണ് ഇതൊക്കെ വായിക്കുന്നതെങ്കില്‍ പിന്നെ ഈ പ്രശ്നമില്ലല്ലോ.

    ഏതായാലും യേശുക്രിസ്തുവും പൗലോസ്‌ അപ്പൊസ്തലനും പഠിപ്പിച്ച സ്വര്‍ഗ്ഗം ഇങ്ങനെയുള്ള സ്വര്‍ഗ്ഗമല്ല. ആത്മീയത എന്താണെന്നറിയാത്ത, ജഡത്തിന്‍റെ പ്രവൃത്തികള്‍ മാത്രം ചെയ്തു ജീവിച്ച മുഹമ്മദിന് അവര്‍ പറഞ്ഞ സ്വര്‍ഗ്ഗത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുകയുമില്ലായിരുന്നു. യേശുക്രിസ്തുവും പൗലോസും തമ്മിലല്ല, യേശുക്രിസ്തുവും മുഹമ്മദും തമ്മിലാണ് ഇവിടെ വൈരുദ്ധ്യം ഉള്ളത് എന്ന് ഈസക്ക് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ? ഇതുപോലെ ഏതു വിഷയം എടുത്ത് നോക്കിയാലും യേശുക്രിസ്തു പഠിപ്പിച്ച കാര്യവും പൗലോസ്‌ അപ്പൊസ്തലന്‍ പഠിപ്പിച്ച കാര്യവും തമ്മില്‍ ഐക്യത ഉണ്ടായിരിക്കുമ്പോള്‍ മുഹമ്മദ്‌ പഠിപ്പിച്ച കാര്യം തുലോം വിഭിന്നമാണ് എന്ന് കാണാം. എന്നിട്ടും “യേശുക്രിസ്തുവിന്‍റെയും പൗലോസ്‌ അപ്പൊസ്തലന്‍റെയും പഠിപ്പിക്കലുകളെ മുഹമ്മദ്‌ അട്ടിമറിക്കാന്‍ നോക്കി” എന്ന് പറയേണ്ടതിന് പകരം താങ്കള്‍ പറയുന്നത് “യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കലുകളെ പൗലോസ്‌ അട്ടിമറിച്ചു, അതിനെ പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് മുഹമ്മദ്‌ വന്നത്” എന്ന വസ്തുതകള്‍ക്ക്‌ നിരക്കാത്ത വിഡ്ഢിത്തമാണ്!!

    പൗലോസ്‌ അപ്പോസ്തലന് ഇങ്ങനെ ചെയ്യേണ്ട കാര്യമെന്ത്? എന്ത് ലാഭമാണ് അദ്ദേഹത്തിന് ഇതില്‍ നിന്നും ലഭിക്കാനുള്ളത്? ദൃക്സാക്ഷികളോ വേണ്ടത്ര തെളിവോ ഇല്ലാത്ത ഏതൊരു കുറ്റകൃത്യവും കോടതിയില്‍ തെളിയിക്കണമെങ്കില്‍ കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് കോടതിക്ക് ബോദ്ധ്യപ്പെടണം. ഇവിടെ പൗലോസ്‌ അപ്പോസ്തലന് നേരെ കുറ്റാരോപണം ഉന്നയിക്കുന്ന മുഹമ്മദ്‌ ഈസയും ഈ കാര്യം തെളിയിക്കാന്‍ ബാധ്യസ്ഥനാണ്. കാരണം, പൗലോസ്‌ അപ്പോസ്തലന്‍ ചെയ്തു എന്ന് താങ്കള്‍ അവകാശപ്പെടുന്ന കുറ്റകൃത്യത്തിനു യാതൊരു ദൃക്സാക്ഷിയുമില്ല. തന്‍റെ കാലത്തോ അതിനു ശേഷമുള്ള പത്തു നൂറ്റാണ്ടു വരെയോ ആരും ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് തെളിയിച്ചാല്‍ മാത്രമേ താങ്കളുടെ ആരോപണങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകൂ. കുറ്റം ചെയ്തയാള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ലാഭം ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ചെയ്തതിലൂടെ ലഭിച്ചിട്ടുണ്ടോ എന്നാണ് ‘കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം എന്ത്?’ എന്നതിലൂടെ പരിശോധിക്കപ്പെടുന്നത്.  തനിക്ക്‌ യാതൊരുവിധത്തിലുള്ള ലാഭവും (ധനസമ്പാദനം, പ്രതികാരം, പ്രശസ്തി, അധികാരം, അംഗീകാരം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് കോടതിയുടെ കണ്ണില്‍ ലാഭം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്) കിട്ടാത്ത ഒരു കാര്യത്തിനു വേണ്ടി ആരെങ്കിലും ഒരു കുറ്റകൃത്യം നടത്തും എന്ന് ലോകത്തുള്ള ഒരു കോടതിയും വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതുകൊണ്ട് ലോകത്തെ പല കേസുകളിലും കോടതി കുറ്റാരോപിതരെ വെറുതെ വിട്ടിട്ടുള്ളത്. ഇനി, അങ്ങനെ യാതൊരു ലഭാവുമില്ലാത്ത കാര്യത്തിനു വേണ്ടി ആരെങ്കിലും കുറ്റകൃത്യം നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ അയാള്‍ ഭ്രാന്തനായിരിക്കണം. പൗലോസ്‌ അപ്പൊസ്തലന്‍ ഭ്രാന്തനായിരുന്നില്ല! “വിദ്യാബഹുത്വത്താല്‍ നിനക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു” എന്നൊരിക്കല്‍ ഒരു ആരോപണം പൗലോസിന് നേരെ വന്നതാണ്. അതിന് പൗലോസ്‌ കൊടുത്ത മറുപടി ഇതായിരുന്നു:

    “അതിന്നു പൌലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാന്‍ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നതു. രാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാന്‍ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന്നു ഇതു ഒന്നും മറവായിരിക്കുന്നില്ല എന്നു എനിക്കു നിശ്ചയമുണ്ടു; അതു ഒരു കോണില്‍ നടന്നതല്ല. അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു. അഗ്രിപ്പാ പൌലൊസിനോടു: ഞാന്‍ ക്രിസ്ത്യാനിയായിത്തിരുവാന്‍ നീ എന്നെ അല്പം കൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. – അതിന്നു പൌലൊസ്; നീ മാത്രമല്ല, ഇന്നു എന്‍റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാന്‍ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു” (അപ്പൊ.പ്രവൃ.26:25-29)

    തനിക്ക്‌ ഭ്രാന്തില്ല, സത്യത്തോടും സുബോധത്തോടുമാണ് സംസാരിക്കുന്നത് എന്ന് പൗലോസ്‌ അപ്പൊസ്തലന്‍ പറയുകയും അത് തെളിയിക്കുകയും ചെയ്തു. “എന്‍റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാം എന്നെപ്പോലെ ആകണം” എന്നാണ് പൗലോസ്‌ അപ്പൊസ്തലന്‍ പറഞ്ഞതെങ്കില്‍ “പൗലോസിന് ഭ്രാന്തുണ്ട്” എന്ന അവരുടെ വാദം ശരിയാണ് എന്ന് അവര്‍ക്ക്‌ വാദിക്കാം. കാരണം പൗലോസ്‌ അവിടെ നില്‍ക്കുന്നത് ചങ്ങല ധരിച്ചാണ്. (ഇന്നത്തെ കാലത്ത് കുറ്റവാളിയെ വിലങ്ങ് വെക്കുന്നത് പോലെ അന്നത്തെ കാലത്ത് കുറ്റവാളിയെ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നു.) “ഞങ്ങളെല്ലാവരും ചങ്ങല ധരിച്ച് നിന്നെപ്പോലെ ആകണം എന്നാണോ നീ ഉദ്ദേശിക്കുന്നത്? നിനക്ക് ഭ്രാന്തുണ്ട് എന്ന് ഞങ്ങള്‍ പറഞ്ഞത്‌ സത്യം തന്നെ” എന്നവര്‍ പറയും എന്നുള്ളത് കൊണ്ടാണ് പൗലോസ്‌ അപ്പൊസ്തലന്‍ തന്‍റെ മറുപടിയില്‍ ‘ഈ ചങ്ങല ഒഴികെ’ എന്ന വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയത്!! ഭ്രാന്തുള്ള ഒരു മനുഷ്യന് ഈ വിധം ആലോചിച്ചു മറുപടി പറയാന്‍ സാധ്യമല്ലല്ലോ.

    മുഹമ്മദിനും ഇതേ ആരോപണം നേരിടേണ്ടി വന്നിട്ടുണ്ട്. ആയത്തുകള്‍ ഇതാ:

    “അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.(സൂറാ.15:6)

    “എന്നിട്ട്‌ അദ്ദേഹത്തെ വിട്ട്‌ അവന്‍ പിന്തിരിഞ്ഞു കളയുകയാണ്‌ ചെയ്തത്‌. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു. (സൂറാ.44:14)

    ഭ്രാന്തനായ ഒരു കവിക്ക്‌ വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ച്‌ കളയണമോ എന്ന്‌ ചോദിക്കുകയും ചെയ്യുമായിരുന്നു.” (സൂറാ.37:36)

    “അതല്ല, (മുഹമ്മദ്‌) ഒരു കവിയാണ്‌, അവന്ന്‌ കാലവിപത്ത്‌ വരുന്നത്‌ ഞങ്ങള്‍ കാത്തിരിക്കുകയാണ്‌ എന്നാണോ അവര്‍ പറയുന്നത്‌?” (സൂറാ.52:30)

    ചിലര്‍ പറഞ്ഞത് മുഹമ്മദിന് തലയ്ക്കു അസുഖമുണ്ടെന്നു  മാത്രമല്ല, മാരണം ബാധിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ്. അതിനും ഖുര്‍ആനില്‍ തെളിവുണ്ട്:

    “നീ പറയുന്നത്‌ അവര്‍ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന സമയത്ത്‌ എന്തൊരു കാര്യമാണ്‌ അവര്‍ ശ്രദ്ധിച്ച്‌ കേട്ട്‌ കൊണ്ടിരിക്കുന്നത്‌ എന്ന്‌ നമുക്ക്‌ നല്ലവണ്ണം അറിയാം. അവര്‍ സ്വകാര്യം പറയുന്ന സന്ദര്‍ഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ്‌ നിങ്ങള്‍ പിന്തുടരുന്നത്‌ എന്ന്‌ (നിന്നെ പരിഹസിച്ചുകൊണ്ട്‌) അക്രമികള്‍ പറയുന്ന സന്ദര്‍ഭവും (നമുക്ക്‌ നല്ലവണ്ണം അറിയാം.)” (സൂറാ.17:47).

    “അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക്‌ (കായ്കനികള്‍) എടുത്ത്‌ തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌. (സൂറാ.25:8).

    വാസ്തവത്തില്‍ മുഹമ്മദിന് ഇടയ്ക്കിടക്ക് ഭ്രാന്ത്‌ പിടിക്കുന്നുണ്ട് എന്നുള്ള സത്യം  അവര്‍ക്കല്ല ആദ്യം മനസിലായത്, മുഹമ്മദിന് തന്നെയാണ്! ഇബ്ന്‍ സാദിന്‍റെ “കിത്താബ്-അല്‍-തബാഖത്ത്-അല്‍-കബീര്‍”, S. മോയ്നുള്‍ ഹഖിന്‍റെ ഇംഗ്ലീഷ്‌ തര്‍ജ്ജമ, പുറം 225-ല്‍ ഇപ്രകാരം വായിക്കാം:

    മുഹമ്മദ്‌ പറഞ്ഞു: “ഓ, കദീജാ! ഞാന്‍ പ്രകാശം കാണുകയും ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു. എനിക്ക് ഭ്രാന്ത് പിടിച്ചു എന്ന് ഞന്‍ ഭയപ്പെടുന്നു.

    ഇബ്നു ഇസ്ഹാഖിന്‍റെ “സീറാ റസൂല്‍ അള്ളാ”, ആല്‍ഫ്രഡ് ഗ്വില്ലുമിയുടെ ഇംഗ്ലീഷ്‌ തര്‍ജ്ജമ, പുറം.106 ല്‍ ഇപ്രകാരം വായിക്കാം:

    “അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ഞാന്‍ ഏറ്റവും വെറുക്കുന്നത് ഉന്മാദിയായ കവിയേയും ഭ്രാന്തനെയുമാണ്. എനിക്കവരെ നോക്കുന്നത് പോലും ഇഷ്ടമല്ല. ഞാന്‍ ചിന്തിച്ചു: ‘ഒരു കവി, അല്ലെങ്കില്‍ ഒരു ഭ്രാന്തന്‍ എന്ന് ഖുറൈശികള്‍ ഒരിക്കലും എന്നെക്കുറിച്ച് പറയാന്‍ ഇടയാകരുത്. ഞാന്‍ മലയുടെ ഉച്ചിയിലേക്ക് കയറി താഴോട്ടു ചാടി എന്‍റെ ജീവനെടുത്ത് ഈ ദുരിതത്തില്‍ നിന്ന് രക്ഷ നേടും.’ ആകയാല്‍ ഞാന്‍ മലമുകളിലേക്ക് പോയി. കയറ്റത്തിന്‍റെ പാതി വഴിയില്‍ ഞാന്‍ ആകാശത്തു നിന്ന് ഒരു സ്വരം കേട്ടു: “ഓ, മുഹമ്മദ്‌! താങ്കള്‍ അല്ലാഹുവിന്‍റെ അപ്പോസ്തലനാണ്, ഞാന്‍ ജിബ്രീലും.”

    മുഹമ്മദ്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി ബുഖാരി:

    “……………എന്നാല്‍ അല്പനാളുകള്‍ക്ക് ശേഷം വറഖത്ത് മരിക്കുകയും ദിവ്യസന്ദേശം വരുന്നത് കുറച്ചു നാളേക്ക് നിലയ്ക്കുകയും ചെയ്തപ്പോള്‍ നബി അതിദു:ഖിതനായിത്തീരുകയും ഉയരമുള്ള മലകളുടെ മുകളില്‍ കയറി താഴേക്ക്‌ ചാടി സ്വയം ജീവനൊടുക്കാന്‍ അദ്ദേഹം പലവട്ടം ശ്രമം നടത്തിയതായും ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. ഓരോപ്രാവശ്യവും അദ്ദേഹം താഴേക്ക്‌ ചാടാന്‍ വേണ്ടി മലയുടെ ഉച്ചിയിലേക്ക് കയറുമ്പോള്‍, ജിബ്രീല്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിട്ടു പറയും: ‘ഓ മുഹമ്മദ്‌, വാസ്തവമായും താങ്കള്‍ അല്ലഹുവിന്‍റെ സത്യഅപ്പോസ്തലനാണ്.’ ഇത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം തണുക്കുകയും അദ്ദേഹം താഴേക്കിറങ്ങി വന്നു സമാധാനത്തോടെ വീട്ടിലേക്ക്‌ മടങ്ങുകയും ചെയ്യും. എന്നാല്‍ വീണ്ടും ദിവ്യവെളിപ്പാടുകള്‍ കുറച്ചു നാളത്തേക്ക് നിലയ്ക്കുമ്പോള്‍ അദ്ദേഹം പഴയതുപോലെ ദു:ഖിതനായിത്തീരുകയും മുന്‍പ്‌ ചെയ്തതുപോലെ ജീവനൊടുക്കാന്‍ വേണ്ടി മലമുകളിലേക്ക് കയറുകയും ചെയ്യും. പക്ഷെ അദ്ദേഹം മലയുടെ ഉച്ചിയില്‍ എത്തുമ്പോള്‍ ജിബ്രീല്‍ പ്രത്യക്ഷനാകുകയും മുന്‍പ്‌ പറഞ്ഞത് ആവര്‍ത്തിക്കുകയും ചെയ്യും.” (സഹീഹ് ബുഖാരി, വാല്യം 9, പുസ്തകം  87, ഹദീസ്‌  നമ്പര്‍ 111)

    തബരി, വാല്യം 6, പുറം 76; വാല്യം 9, പുറം 167, കുറിപ്പ്‌ 1151-ലും ഇതേ കാര്യങ്ങള്‍ കാണാം. മുഹമ്മദ്‌ ആത്മഹത്യ ചെയ്യാന്‍ പോയതായി ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള ആയത്തുകള്‍ : 18:6, 26:4, 93:3

    എന്തുകൊണ്ടാണ് കവികളെ മുഹമ്മദ്‌ ഇത്ര വെറുത്തിരുന്നത് എന്നറിയാനും ഖുര്‍ആന്‍ നോക്കിയാല്‍ മതി:

    “കവികളാകട്ടെ, ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്.‌ അവര്‍ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നവരാണെന്നും പ്രവര്‍ത്തിക്കാത്തത്‌ പറയുന്നവരാണ്‌ അവരെന്നും നീ കണ്ടില്ലേ?” (സൂറാ.26:224-226).

    ജനങ്ങളുടെ ഈ പറച്ചിലില്‍ മനം മടുത്തു മുഹമ്മദ്‌ ആത്മഹത്യ ചെയ്യാതിരിക്കേണ്ടതിന് ജിബ്രീല്‍ മുഹമ്മദിനെ ആശ്വസിപ്പിക്കുന്ന കാര്യങ്ങളും ഖുര്‍ആനില്‍ ഉണ്ട്:

    “നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട്‌ നീ ഒരു ഭ്രാന്തനല്ല.” (68:2).

    “(നബിയേ,) നിന്‍റെ രക്ഷിതാവ്‌ നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.” (93:3).

    “ആകയാല്‍ നീ ഉല്‍ബോധനം ചെയ്യുക. നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്താല്‍ നീ ഒരു ജ്യോത്സ്യനോ, ഭ്രാന്തനോ അല്ല.” (52:29).

    അവസാനം “എന്‍റെ ദാസന് ഭ്രാന്തില്ലേ” എന്ന് പറഞ്ഞു മലക്ക്‌ തന്നെ രംഗത്ത് വരികയാണ്:

    “അവര്‍ ചിന്തിച്ച്‌ നോക്കിയില്ലേ: അവരുടെ കൂട്ടുകാരന്‌ (മുഹമ്മദ്‌ നബിക്ക്‌) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീത്‌ നല്‍കിക്കൊണ്ടിരിക്കുന്ന ഒരാള്‍ മാത്രമാണ്‌.” (സൂറാ.7:184).

    “ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ.” (69:41)

    “ഒരു ജ്യോത്സ്യന്‍റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.” (69:43).

    “നിനക്ക് ഭ്രാന്തുണ്ട്” എന്നൊരു ആരോപണം പൗലോസ്‌ അപ്പോസ്തലന് നേരെ വന്നപ്പോള്‍ അപ്പൊസ്തലന്‍ അത് നിഷേധിക്കുകയും യുക്തിഭദ്രമായ വിധത്തില്‍ സുബോധത്തോടെ മറുപടി കൊടുക്കുകയും ചെയ്തു. എന്നാല്‍ മുഹമ്മദിന്‍റെ കാര്യത്തിലാണെങ്കില്‍, മുഹമ്മദിന് തന്നെ സംശയാമാണ് തനിക്ക്‌ ഭ്രാന്ത് പിടിച്ചോ എന്ന്!! അതുകൊണ്ടുതന്നെ തനിക്ക്‌ ഭ്രാന്തില്ല എന്ന് ജനങ്ങളോട് മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിയുന്നുമില്ല. ജനങ്ങള്‍ ഇത് വെറുതെ പറഞ്ഞതുമല്ല എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ പിടികിട്ടും. വിസ്തരഭയത്താല്‍ കുറച്ചു ഹദീസുകള്‍ മാത്രം നല്‍കുന്നു:

    “അബുസഈദുല്‍ ഖുദ്രി നിവേദനം: റസൂല്‍ പറഞ്ഞു: ‘മദീനയില്‍ ഒരു കൂട്ടം ജിന്നുകളുണ്ട്. അവര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. ഈ പാമ്പുകളെ വല്ലവരും കണ്ടാല്‍ മൂന്നു ദിവസം അവര്‍ക്ക്‌ സാവകാശം നല്‍കണം. അതിനു ശേഷം അവയെ കണ്ടാല്‍ കൊല്ലണം. അത് പിശാചാകുന്നു.” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 141)

    “അബു ഹുറൈയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ഒരാള്‍ ഒറ്റ അടിക്കു ഒരു പല്ലിയെ കൊന്നാല്‍ അവനു ഇത്ര ഇത്ര നന്മയുണ്ട്. രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കില്‍ ഒറ്റ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും, മൂന്നാമത്തെ അടിക്കാണ് കൊന്നതെങ്കില്‍ രണ്ടാമത്തെ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും ഉണ്ട്” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 146 (2240)

    പാമ്പിനെയും പല്ലിയേയും കൊല്ലാന്‍ പറഞ്ഞ ആള്‍ പൂച്ചയുടെ കാര്യത്തില്‍ എന്താണ് പറഞ്ഞത് എന്നറിയണ്ടേ? ഇതാ ഹദീസ്‌:

    “അബ്ദുല്ലാഹ് നിവേദനം: റസൂല്‍ പറഞ്ഞു: ഒരു പൂച്ച കാരണമായി ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അതിനെ അവള്‍ ബന്ധനത്തിലാക്കി. അങ്ങനെ അത് ചത്തു. അതുകാരണം അവള്‍ നരകത്തില്‍ പ്രവേശിച്ചു. ബന്ധനത്തിലാക്കിയപ്പോള്‍ അവള്‍ അതിനു ഭക്ഷണവും വെള്ളവും കൊടുത്തില്ല. ഭൂമിയില്‍ നിന്ന് വല്ല പ്രാണികളെയും പിടിച്ചു തിന്നാന്‍ അതിനെ വിട്ടയച്ചതുമില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 151)

    ജിന്നുകള്‍ ഇസ്ലാം സ്വീകരിച്ചു അത് പാമ്പായി മാറി മദീനയുടെ തെരുവിലൂടെ ഇഴഞ്ഞു നടക്കുന്നുണ്ടെന്നും പല്ലിയെ ഒറ്റയടിക്ക് കൊല്ലുന്നവന് കൂടുതല്‍ പ്രതിഫലം ഉണ്ടെന്നും പൂച്ചയെ കൊന്നാല്‍ നരകത്തില്‍ പോകും എന്നുമൊക്കെ ഒരാള്‍ ഇന്ന് മുഹമ്മദ്‌ ഈസയോട് പറഞ്ഞാല്‍ ഈസ എങ്ങനെ പ്രതികരിക്കുമോ, അത് മാത്രമേ മുഹമ്മദിന്‍റെ സമകാലീനരായ ആളുകള്‍ അന്ന് പറഞ്ഞുള്ളൂ, അദ്ദേഹത്തിനു ഭ്രാന്തായിരുന്നുവെന്ന്!!

    നമുക്ക്‌ വിഷയത്തിലേക്ക് വരാം, പൗലോസ്‌ അപ്പോസ്തലന് ഭ്രാന്ത്‌ ഇല്ലായിരുന്നു എന്ന് ബൈബിളില്‍ നിന്നും വ്യക്തമാണ്. പിന്നെ എന്തിന് വേണ്ടി പൗലോസ്‌ അപ്പൊസ്തലന്‍ ദൈവത്തിന്‍റെ സന്ദേശം അട്ടിമറിക്കണം? എന്തെങ്കിലും തരത്തിലുള്ള ഭൌതിക നേട്ടം കരസ്ഥമാക്കാന്‍ വേണ്ടി ആയിരിക്കണം. അങ്ങനെ എന്തെങ്കിലും തരത്തിലുള്ള ഭൌതിക നേട്ടം അദ്ദേഹത്തിന് ലഭിച്ചുവോ? ബൈബിളില്‍ നിന്നും പരിശോധിക്കാം. നമുക്ക്‌ പൗലോസ്‌ അപ്പോസ്തലന്‍റെ സ്വന്ത വാക്കുകളില്‍ തന്നെ അദ്ദേഹത്തെക്കുറിച്ച് അറിയാം:

    “ഞാന്‍ കിലിക്യയിലെ തര്‍സൊസില്‍ ജനിച്ച യെഹൂദനും ഈ നഗരത്തില്‍ വളര്‍ന്നു ഗമാലിയേലിന്‍റെ കാല്‍ക്കല്‍ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാല്‍ നിങ്ങള്‍ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയില്‍ എരിവുള്ളവനായിരുന്നു. ഞാന്‍ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവില്‍ ഏല്പിച്ചും ഈ മാര്‍ഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു. അതിന്നു മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികള്‍”  (അപ്പൊ.പ്രവൃ.22:3-5).

    ഇവിടെ അപ്പോസ്തലന്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്:

    1. ഞാന്‍ ഒരു യെഹൂദനാണ്.

    2. ഗമാലിയെലിന്‍റെ ശിഷ്യനാണ്.

    3. ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനാണ്.

    4. മറ്റു യെഹൂദന്മാരെപ്പോലെ ദൈവസേവയില്‍ എരിവുള്ളവനായിരുന്നു.

    5. ക്രിസ്ത്യാനികളായ പുരുഷന്മാരെയും സ്ത്രീകളേയും ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്.

    6. ഈ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നതിന് മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്ക് സാക്ഷികളാണ്.

    ‘ന്യായപ്രമാണത്തിന്‍റെ മനോഹരത്വം’ എന്ന് വിളിപ്പേരുണ്ടായിരുന്ന ആളായിരുന്നു റബ്ബാന്‍ ഗമാലിയേല്‍. യിസ്രായേലിന്‍റെ ചരിത്രത്തില്‍ ആകെ മൂന്നേ മൂന്നു പേര്‍ക്ക് മാത്രമേ റബ്ബാന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചിരുന്നുള്ളൂ. അതില്‍ മൂന്നാമത്തെ ആളാണ് ഗമാലിയേല്‍. അദ്ദേഹത്തിനു ശേഷം ഒരാളും ആ സ്ഥാനത്തിന് അര്‍ഹനായിട്ടില്ല എന്ന് പറയുമ്പോള്‍ നമുക്ക്‌ മനസ്സിലാക്കാമല്ലോ അദ്ദേഹത്തിന്‍റെ പാണ്ഡിത്യം! ‘റബ്ബാന്‍ ഗമാലിയേലിന്‍റെ മരണത്തോടെ ന്യായപ്രമാണത്തിന്‍റെ തേജസ്സ്‌ നിലച്ചു പോയി’ എന്നാണു യെരുശലേം തല്മൂദ്‌ പറയുന്നത്. അദ്ദേഹം സന്‍ഹിദ്രീം സംഘത്തിന്‍റെ തലവനായിരുന്നു. ‘സര്‍വ്വജനത്തിനും ബഹുമാനമുള്ള ധര്‍മ്മോപദേഷ്ടാവായ ഗമാലിയേല്‍’ എന്ന് അപ്പൊ.പ്രവൃ.5:34-ല്‍ കാണാം. ‘അവര്‍ അവനെ (ഗമാലിയേലിനെ) അനുസരിച്ചു എന്ന് അപ്പൊ.പ്രവൃ.5:40-ലും കാണാം. സന്‍ഹിദ്രീം സംഘം പോലും അനുസരിച്ചിരുന്ന ഈ ഗമാലിയേലിന്‍റെ ശിഷ്യനാണ് ശൌല്‍ എന്ന് പേരുണ്ടായിരുന്ന പൗലോസ്‌ എന്ന് പറയുമ്പോള്‍ ന്യായപ്രമാണത്തില്‍ എത്ര സൂക്ഷ്മമായ അറിവാണ് അദ്ദേഹത്തിനു ലഭിച്ചിരുന്നത് എന്ന് ഊഹിക്കാന്‍ കഴിയും.

    ന്യായപ്രമാണത്തില്‍ മാത്രമല്ല, അതിനു പുറത്തുള്ള വിദ്യാഭ്യാസത്തിലും അദ്ദേഹം ഔന്നത്യം നേടിയിരുന്നു എന്ന് അദ്ദേഹത്തിന്‍റെ എഴുത്തുകളും പ്രസംഗങ്ങളും പരിശോധിച്ചാല്‍ നമുക്ക്‌ ബോധ്യമാകും. അപ്പൊ.പ്രവൃ.17:28-ല്‍ തത്വചിന്തയുടെ വിളനിലമായ ഏതന്‍സില്‍ വെച്ച് പണ്ഡിത വരേണ്യരുമായി സംവദിക്കുമ്പോള്‍ “അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലര്‍ “നാം അവന്‍റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു” എന്ന് പൗലോസ്‌ ഉദ്ധരിക്കുന്നത് ബി.സി. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആരാറ്റസ് എന്ന കവിയുടെ ‘ഫിനോമിനെന്‍’ എന്ന കവിതയിലെ അഞ്ചാം വരിയുടെ രണ്ടാം ഭാഗമാണ്. മാത്രമല്ല, അദ്ദേഹം തന്‍റെ ശിഷ്യനായ തീത്തോസിനു ലേഖനം എഴുതുമ്പോള്‍ ക്രേത്ത ദ്വീപിലുള്ളവരെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ക്രേത്തര്‍ സര്‍വ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ’ എന്നു അവരില്‍ ഒരുവന്‍, അവരുടെ ഒരു വിദ്വാന്‍ തന്നേ, പറഞ്ഞിരിക്കുന്നു. ഈ സാക്ഷ്യം നേര്‍ തന്നേ” (തീത്തോ.1:11). “അവരുടെ ഒരു വിദ്വാന്‍” എന്ന് പറഞ്ഞിരിക്കുന്നത് പൌരാണികകാലത്തു ബി.സി.ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധ ഗ്രീക്ക് കവിയും തത്വചിന്തകനും ക്രേത്ത ദ്വീപിലെ ഗ്നോസ്സസ് നഗരത്തില്‍ ജനിച്ചവനുമായ എപ്പിമെനിഡിസിനെ കുറിച്ചാണ്.

    ഏതന്‍സിന്‍റെ തൊട്ടടുത്ത വലിയ നഗരമായ കൊരിന്തില്‍ ഉള്ളവര്‍ക്ക്‌ ലേഖനം എഴുതുമ്പോള്‍ പൗലോസ്‌ അപ്പോസ്തലന്‍ മരണശേഷമുള്ള പുനരുത്ഥാനത്തിനു തെളിവായി കൊണ്ടുവരുന്ന വാദങ്ങളില്‍ ചിലത് ഇവയാണ്:

    1)   സസ്യശാസ്ത്രം. (1.കൊരി.15:35-38)

    2)   ജന്തുശാസ്ത്രം. (1.കൊരി.15:39)

    3)   വാനശാസ്ത്രം. (1.കൊരി.15:40,41)

    അദ്ദേഹത്തിനു ഈ വിഷയങ്ങളില്‍ ഉണ്ടായിരുന്ന ജ്ഞാനമാണ് ഇത് കാണിക്കുന്നത്. ചുരുക്കത്തില്‍ ദൈവവചനത്തിലും ദൈവവചനത്തിനു പുറത്തും ആഴമായ അറിവുള്ള വ്യക്തിയായിരുന്നു പൗലോസ്‌. വീണ്ടും അദ്ദേഹം തന്നെപ്പറ്റി പറയുന്നത് നോക്കുക:

    “പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ടു; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്നു തോന്നിയാല്‍ എനിക്കു അധികം; എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍; യിസ്രായേല്‍ജാതിക്കാരന്‍; ബെന്യമീന്‍ ഗോത്രക്കാരന്‍; എബ്രായരില്‍ നിന്നു ജനിച്ച എബ്രായന്‍; ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍; ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന്‍; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യന്‍.” (ഫിലി.3:4-6)

    മാത്രമല്ല . അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ക്ക്‌ റോമന്‍ പൌരത്വവും ഉണ്ടായിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹം റോമാ പൌരനായാണ് ജനിച്ചത്‌. അക്കാര്യം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

    “തന്നെ വാറു കൊണ്ടു കെട്ടുമ്പോള്‍ പൌലൊസ് അരികെ നിലക്കുന്ന ശതാധിപനോടു: റോമപൌരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടി കൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു. ഇതു കേട്ടിട്ടു ശതാധിപന്‍ ചെന്നു സഹസ്രാധിപനോടു: നീ എന്തു ചെയ്‍വാന്‍ പോകുന്നു? ഈ മനുഷ്യന്‍ റോമപൌരന്‍ ആകുന്നു എന്നു ബോധിപ്പിച്ചു. സഹസ്രാധിപന്‍ വന്നുനീ റോമപൌരന്‍ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു അതെ എന്നു അവന്‍ പറഞ്ഞു. ഞാന്‍ ഏറിയ മുതല്‍ കൊടുത്തു ഈ പൌരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപന്‍ പറഞ്ഞതിന്നു: ‘ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു’ എന്നു പൌലൊസ് പറഞ്ഞു” (അപ്പൊ.പ്രവൃ.22:25-28)

    അക്കാലത്ത് റോമാ സാമ്രാജ്യത്തിനുള്ളില്‍ റോമന്‍ പൌരത്വമില്ലാത്തവര്‍ക്ക് അടിമകള്‍ക്കുള്ള പൌരാവകാശങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ റോമന്‍ പൌരത്വമുള്ളവര്‍ക്ക് പല വിശേഷാവകാശങ്ങളും ഉണ്ടായിരുന്നു. റോമന്‍ പൌരനല്ലാത്ത ഒരുവന്‍ റോമന്‍ പൌരത്വം അവകാശപ്പെട്ടാല്‍ അവനു ലഭിച്ചിരുന്ന ശിക്ഷ ക്രൂശീകരണം ആയിരുന്നു. അതുകൊണ്ടുതന്നെ റോമന്‍ പൌരനല്ലാത്ത ഒരാള്‍ അങ്ങനെയൊരു അവകാശവാദം ഉന്നയിക്കില്ലായിരുന്നു.

    തര്‍സോസില്‍ ജനിച്ച യിസ്രായേല്‍ ജാതിക്കാരനായ,  ബെന്യാമീന്‍ ഗോത്രജനായ, എട്ടാം നാളില്‍ പരിച്ഛേദനയേറ്റ, മാതാവും പിതാവും യിസ്രായേല്യര്‍ ആയിരുന്നത് കൊണ്ട് ശുദ്ധമായ എബ്രായ രക്തം തന്‍റെ സിരകളിലൂടെ ഒഴുകുന്നു എന്നഭിമാനിച്ചിരുന്ന, യെരുശലേമില്‍ വളര്‍ന്ന, ഗമാലിയേലിന്‍റെ പാദപീഠത്തിലിരുന്നു ന്യായപ്രമാണം കാമ്പോട് കാമ്പ്‌ മന:പാഠമാക്കിയ, ശാസ്ത്രത്തിലും ചരിത്രത്തിലും കവിതയിലും തത്വചിന്തയിലും അവഗാഹമുണ്ടായിരുന്ന, സമൂഹത്തില്‍ വളരെ വലിയ നിലയും വിലയും ഉണ്ടായിരുന്ന, ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് ആര്‍ക്കും ഒരു കുറ്റവും പറയുവാനില്ലാതിരുന്ന, ക്രിസ്ത്യാനികളെ ഉപദ്രവിക്കാന്‍ മഹാപുരോഹിതന്മാരുടെ അധികാരപത്രം കൈവശമുണ്ടായിരുന്ന, റോമാ പൌരത്വം ജന്മാവകാശമായി ലഭിച്ച ശൌല്‍ എന്ന ഈ മനുഷ്യന്‍ ഒരിക്കല്‍ ദമാസ്കസില്‍ പാര്‍ക്കുന്ന യെഹൂദ ക്രിസ്ത്യാനികളെ പിടിച്ചു കെട്ടി തടവില്‍ ഏല്‍പ്പിക്കാന്‍ മഹാപുരോഹിതന്മാരുടെ അധികാരപത്രവും വാങ്ങി പോകുമ്പോള്‍ നേര്‍വീഥി എന്ന തെരുവില്‍ വെച്ച് പെട്ടെന്നു ആകാശത്തുനിന്നു നട്ടുച്ചയിലെ സൂര്യനെ കവിയുന്നൊരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി അവന്‍ നിലത്തു വീണു. അവനോടു യേശുക്രിസ്തു ഇടപെട്ടു, തന്നെ ഉപദ്രവിക്കുന്നത് എന്തിന്? എന്ന് ചോദിച്ചു. അത്യുഗ്രമായ വെളിച്ചം കണ്ടതിന്‍റെ അനന്തരഫലമായി അവന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. അവന്‍ മൂന്നു ദിവസം കണ്ണുകാണാതെയും ഭക്ഷണം കഴിക്കാതെയും ദമാസ്കസില്‍ പാര്‍ത്തു. അവിടെയുള്ള എല്ലാ വിശ്വാസികളാലും നല്ല സാക്ഷ്യം കൊണ്ട അനന്യാസ് എന്ന പുരുഷന് യേശുക്രിസ്തു ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞത് പ്രകാരം അനന്യാസ് ശൌലിന്‍റെ അരികില്‍ ചെന്ന് അവനു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവന്‍റെ കണ്ണിന് കാഴ്ച തിരികെ ലഭിച്ചു.

    അതോടെ ശൌലില്‍ അസാധാരണമായ മാറ്റം സംഭവിക്കുകയും താന്‍ അതുവരെ എതിര്‍ത്തു പോന്നിരുന്ന യേശു തന്നെയാണ് യെഹൂദന്മാര്‍ കാത്തിരുന്ന മിശിഹ എന്ന് പള്ളികളിലും തെരുവുകളിലും ന്യായാസനങ്ങളിലും രാജകൊട്ടാരത്തിലും ചന്തകളിലും അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും അകമ്പടിയോടെ പ്രസംഗിച്ചു പോരുകയും ചെയ്തു. യെഹൂദന്മാര്‍ക്ക് ശൌലിനോട് അതികഠിനമായ വിരോധം ഉണ്ടാകുകയും പലവിധത്തില്‍ ഉപദ്രവിക്കുകയും ചെയ്തു. ചിലപ്പോള്‍ കൊല്ലാനും അവര്‍ ശ്രമിച്ചു പോന്നു. ക്രിസ്തുവിനു വേണ്ടിയുള്ള തന്‍റെ ജീവിതത്തില്‍ അനേകം കഷ്ടനഷ്ടങ്ങള്‍ സഹിച്ചു കൊണ്ട് ധാരാളം പേരെ ക്രിസ്തുവിന്‍റെ അനുഗാമികള്‍ ആക്കുകയും അനേകം സ്ഥലത്ത് യേശുക്രിസ്തുവിന്‍റെ സഭകള്‍ രൂപീകരിക്കുകയും ചെയ്ത ശേഷം എ.ഡി.67-ല്‍ നീറോ ചക്രവര്‍ത്തിയുടെ കല്പനയാല്‍ റോമില്‍ വെച്ച് ശിര:ച്ഛേദം ചെയ്യപ്പെട്ടു. അങ്ങനെ ആ മഹത്തായ ജീവിതത്തിന് ഭൌമികമായ അന്ത്യം സംഭവിച്ചു. താന്‍ കൊല്ലപ്പെടുന്നതിനു മുന്‍പ്‌ തന്‍റെ ശിഷ്യനും പുത്രനിര്‍വ്വിശേഷനുമായ തിമോത്തിയോസിന് എഴുതിയത് പോലെ ‘നല്ല പോര്‍ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്ത്, നീതിയുടെ കിരീടം പ്രാപിക്കാന്‍ വേണ്ടി’ അദ്ദേഹം സമാധാനത്തോടും സംതൃപ്തിയോടും കൂടെ താന്‍ പ്രിയം വെച്ചിരുന്ന കര്‍ത്താവിന്‍റെ സന്നിധിയിലേക്ക് യാത്രയായി.

    എല്ലാവരാലും ബഹുമാനിക്കപ്പെടുകയും മഹാപുരോഹിതന്മാരുടെ അധികാരപത്രവും കൈവശമുണ്ടായിരുന്ന ശൌല്‍ ക്രിസ്ത്യാനിയായിത്തീര്‍ന്നതിനു ശേഷം തനിക്ക്‌ അനുഭവിക്കേണ്ടി വന്ന കഷ്ടങ്ങള്‍ എപ്രകാരമുള്ളതാണ് എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്:

    “അവര്‍ എബ്രായരോ? ഞാനും അതേ; അവര്‍ യിസ്രായേല്യരോ? ഞാനും അതേ; അവര്‍ അബ്രാഹാമിന്‍റെ സന്തതിയോ? ഞാനും അതേ; ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരോ?-ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു-ഞാന്‍ അധികം; ഞാന്‍ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; യെഹൂദരാല്‍ ഞാന്‍ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു; മൂന്നുവട്ടം കോലിനാല്‍ അടികൊണ്ടു; ഒരിക്കല്‍ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പല്‍ച്ചേതത്തില്‍ അകപ്പെട്ടു, ഒരു രാപ്പകല്‍ വെള്ളത്തില്‍ കഴിച്ചു. ഞാന്‍ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു; അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണസംഗതികള്‍ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സര്‍വ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു. ആര്‍ ബലഹീനനായിട്ടു ഞാന്‍ ബലഹീനനാകാതെ ഇരിക്കുന്നു? ആര്‍ ഇടറിപ്പോയിട്ടു ഞാന്‍ അഴലാതിരിക്കുന്നു? പ്രശംസിക്കേണമെങ്കില്‍ എന്‍റെ ബലഹീനതസംബന്ധിച്ചു ഞാന്‍ പ്രശംസിക്കും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ ഞാന്‍ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. ദമസ്കൊസിലെ അരേതാരാജാവിന്‍റെ നാടുവാഴി എന്നെ പിടിപ്പാന്‍ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവല്‍ വെച്ചു കാത്തു. എന്നാല്‍ അവര്‍ എന്നെ മതിലിലുള്ള ഒരു കിളിവാതില്‍വഴിയായി ഒരു കൊട്ടയില്‍ ഇറക്കിവിട്ടു, അങ്ങനെ ഞാന്‍ അവന്‍റെ കയ്യില്‍നിന്നു തെറ്റി ഓടിപ്പോയി” (2.കൊരി.11:22-33)

    “ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങള്‍ ഒന്നിലും ഇടര്‍ച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ ദൈവത്തിന്‍റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണുത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം , തല്ലു, തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിര്‍മ്മലത, പരിജ്ഞാനം, ദീര്‍ഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിര്‍വ്യാജസ്നേഹം, സത്യവചനം, ദൈവശക്തി എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങള്‍ ധരിച്ചുകൊണ്ടു മാനാപമാനങ്ങളും ദുഷ്കീര്‍ത്തിസല്‍ക്കീര്‍ത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാര്‍, ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവര്‍, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവര്‍; ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവര്‍; ദരിദ്രരെങ്കിലും പലരെയും സമ്പന്നര്‍ ആക്കുന്നവര്‍; ഒന്നും ഇല്ലാത്തവര്‍ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ” (2.കൊരി.6:3-10)

    “നീയോ എന്‍റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീര്‍ഘക്ഷമ, സ്നേഹം, സഹിഷ്ണുത എന്നിവയും അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞരിക്കുന്നു; ഞാന്‍ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റില്‍ നിന്നും കര്‍ത്താവു എന്നെ വിടുവിച്ചു. എന്നാല്‍ ക്രിസ്തുയേശുവില്‍ ഭക്തിയോടെ ജീവിപ്പാന്‍ മനസ്സുള്ളവര്‍ക്കു എല്ലാം ഉപദ്രവം ഉണ്ടാകും” (2.തിമോ.3:9-11)

    സമൂഹത്തില്‍ ഉന്നതസ്ഥാനമുണ്ടായിരുന്ന പൗലോസ്‌ ക്രിസ്ത്യാനിയായതിനു ശേഷം അനുഭവിച്ച കഷ്ടങ്ങളുടെ ഒരു ലഘു വിവരണം ആണു മുകളില്‍ കൊടുത്തത്. ക്രിസ്ത്യാനിയായത് കൊണ്ട് പൗലോസിന് യാതൊരു ഭൌതിക നേട്ടവും ഉണ്ടായില്ല എന്ന് മാത്രമല്ല, ഒടുങ്ങാത്ത കഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വരികയും ചെയ്തു. അതിലദ്ദേഹത്തിന് യാതൊരു പരിഭവവും ഉണ്ടായില്ല. ക്രിസ്ത്യാനിയായത് കൊണ്ട് തനിക്ക്‌ പ്രത്യേകമായ പദവികള്‍ ദൈവം അനുവദിച്ചു തന്നിട്ടുണ്ട് എന്നദ്ദേഹം അവകാശപ്പെട്ടില്ല. “ക്രിസ്തുയേശുവില്‍ ഭക്തിയോടെ ജീവിപ്പാന്‍ മനസ്സുള്ളവര്‍ക്കു എല്ലാം ഉപദ്രവം ഉണ്ടാകും” എന്ന് പറഞ്ഞ് തന്‍റെ ശിഷ്യനെ ധൈര്യപ്പെടുത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഭ്രാന്തും ഇല്ല, ഭൌതിക നേട്ടവും ഇല്ല എന്നാണെങ്കില്‍ പിന്നെ എന്തിനാണ് മുഹമ്മദ്‌ ഈസാ, പൗലോസ്‌ ഈ കഷ്ടങ്ങള്‍ എല്ലാം അനുഭവിച്ച് യേശുക്രിസ്തുവിന്‍റെ സന്ദേശം അട്ടിമറിച്ചത്? പ്രമാണ രേഖകളുടെ അടിസ്ഥാനത്തിലുള്ള യുക്തിഭദ്രമായ മറുപടി വല്ലതും പറയാനുണ്ടോ?

    ഇനി മുഹമ്മദിന്‍റെ കാര്യം നോക്കിയാലോ, എഴുത്തും വായനയും പോലും അറിയാത്ത വ്യക്തിയായിരുന്നു മുഹമ്മദ്‌. ദാരിദ്ര്യം കാരണം തന്നെക്കാള്‍ പതിനഞ്ചു വയസ്സ് മൂത്ത വിധവയായ തന്‍റെ യജമാനത്തിയുടെ മൂന്നാം ഭര്‍ത്താവായതോടെ തനിക്ക്‌ സമൂഹത്തില്‍ നിലയും വിലയും ഉണ്ടായി. എങ്കിലും അതിസമ്പന്നയായിരുന്ന ആദ്യഭാര്യ ഖദീജ ജീവിച്ചിരുന്നപ്പോള്‍ ഏക പത്നീ വ്രതക്കാരനായി അടങ്ങിയൊതുങ്ങി ജീവിച്ചിരുന്ന മുഹമ്മദ്‌ അവരുടെ മരണശേഷം പ്രവാചകന്‍ എന്ന പേരില്‍ ജീവിതം അടിച്ചു പൊളിക്കുന്നതാണ്. ഹദീസുകള്‍ പരിശോധിച്ചാല്‍ കാണുന്നത് ഭോഗസുഖത്തിന്‍റെ പരകോടിയില്‍ ജീവിക്കുന്ന മുഹമ്മദിനെയാണ്. ഈ മാറ്റം എല്ലാം വന്നത് ജിബ്രീല്‍ എന്ന മലക്കിനെ കണ്ടതിന് ശേഷമാണ് എന്ന് പ്രത്യേകം ഓര്‍ക്കണം. കൊലയാളിയായിരുന്ന ശൌലിന് ഒരു ദര്‍ശനം ലഭിച്ചപ്പോള്‍ അവന്‍ പൗലോസ്‌ എന്ന വിശുദ്ധനായി മാറി. എന്നാല്‍ താരതമ്യേന അധികം കുറ്റമൊന്നും പറയാനില്ലാത്ത മുഹമ്മദിന് മലക്കിന്‍റെ ദര്‍ശനം കിട്ടിയതിനു ശേഷം ഉണ്ടായ മാറ്റം ഗുണകരമായിരുന്നില്ല! അതുവരെ ആരേയും കൊല്ലാതിരുന്ന മുഹമ്മദ്‌ പിന്നെ ആളുകളെ കൊല്ലാന്‍ തുടങ്ങുകയാണ്. അതുവരെ ആരയൂടെയും ധനം മോഷ്ടിക്കാതിരുന്ന മുഹമ്മദ്‌ പിന്നീട് കച്ചവടച്ചരക്കുമായി വരുന്നവരെ കൊള്ളയടിക്കുകയാണ്. കച്ചവടസംഘങ്ങളെ മാത്രമല്ല, മറ്റു ഗോത്രങ്ങളെ ആക്രമിച്ച് അവരെ കൊള്ളയടിക്കുകയും ചെയ്യുന്നു. അതുവരെ മറ്റു സ്ത്രീകളുടെ മുഖത്ത് നോക്കാതെ ജീവിച്ച മുഹമ്മദ്‌ പിന്നീട് വിവാഹങ്ങളുടെ ഘോഷയാത്ര നടത്തുകയാണ്. 53 വയസ്സുള്ളപ്പോള്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞവനായ തന്‍റെ സ്നേഹിതന്‍റെ 6 വയസ്സുള്ള മകളേയും തന്‍റെ വളര്‍ത്തു മകന്‍റെ ഭാര്യയേയും ഒക്കെ വിവാഹം കഴിച്ചു ജിവിതം ആഘോഷിക്കുകയാണ് മുഹമ്മദ്‌! മാത്രമല്ല, പ്രവാചകന്‍ എന്ന നിലയില്‍ തനിക്ക്‌ 16 പദവികള്‍ ഉണ്ടെന്നും അതുകൊണ്ടാണ് മുഹമ്മദ്‌ അപ്രകാരം ജീവിച്ചത് എന്നും ഇസ്ലാമിക പണ്ഡിതന്മാര്‍ അവകാശപ്പെടുന്നു!! അൽ-കുർതുബി എന്നാ വിഖ്യാത മുസ്ലിം പണ്ഡിതൻ അള്ളാഹു മുഹമ്മദിനു അനുവദിച്ച 16 ഒഴിവു കഴിവുകളെ കുറിച്ച് അക്കം ഇട്ടു നിരത്തുന്നുണ്ട്‌. സൂറ 33:55 ന്‍റെ അൽ-കുർതുബിയുടെ കമന്‍ററിയിൽ അള്ളാഹു പ്രവാചകന് പ്രത്യേകം അനുവദിച്ച, നിയമ വിധേയം ആക്കിയ 16 വിഷയങ്ങൾ ആണ് ചുവടെ കൊടുക്കുന്നത്:

    1. പിടിച്ചെടുത്ത വസ്തുക്കള്‍, അവശിഷ്ടങ്ങള്‍ (യുദ്ധത്തില്‍ നിന്ന് കിട്ടിയതാകാം) ഇഷ്ടം പോലെ കൈകാര്യം ചെയ്യാനുള്ള അവകാശം.

    2: പിടിച്ചെടുക്കുന്ന കൊള്ളമുതലിന്‍റെ അഞ്ചിലൊന്ന് നിർബന്ധപൂർവ്വം സ്വന്തമാക്കാനുള്ള അവകാശം.

    3: നോമ്പ് എടുക്കാൻ ഉള്ള അവകാശം.

    4: നാല് സ്ത്രീകളിലധികം  വിവാഹം കഴിക്കാൻ ഉള്ള അവകാശം.

    5: പ്രവാചകന് തന്നെ സമര്‍പ്പിക്കുന്നു എന്ന് പറയുന്ന സ്ത്രീയെ വിവാഹം (ലൈംകികബന്ധം) ചെയ്യാൻ ഉള്ള അവകാശം.

    6:ഒരു സ്ത്രീയെ അവളുടെ രക്ഷിതാവിന്‍റെ അനുവാദമോ, അയാളുടെ സാമീപ്യമോ ഇല്ലാതെ വിവാഹം ചെയ്യാൻ ഉള്ള അവകാശം.

    7:സ്ത്രീധനം (മഹര്‍) കൊടുക്കാതെ സ്ത്രീയെ വിവഹം ചെയ്യാൻ ഉള്ള അവകാശം.

    8: വ്രതം ആചരിക്കുന്ന അവസരത്തിലോ, ശുദ്ധീകരണത്തിന്‍റെ അവസരത്തിലോ വിവാഹം അല്ലെങ്കിൽ ലൈംഗീകബന്ധത്തിൽ ഏർപെടാൻ ഉള്ള അവകാശം.

    9: തന്‍റെ ഭാര്യമാരും ആയി ഏര്‍പ്പെട്ടിട്ടുള്ള വിവാഹ പ്രതിജ്ഞ റദ്ദ്‌ ചെയ്യാൻ ഉള്ള അവകാശം.

    10: മുഹമ്മദ്‌ ഒരു സ്ത്രീയെ നോക്കിയാൽ, ആ സ്ത്രീയിൽ ആഗ്രഹം തോന്നിയാൽ മുഹമ്മദിനു അവളെ വിവാഹം ചെയ്യുന്നതിന് വേണ്ടി അവളുടെ ഭര്‍ത്താവ്‌ അവളെ വിവാഹ ബന്ധം വേർപെടുത്തി നല്കേണ്ടത് ആണ്.

    11: മുഹമ്മദ്‌ സഫിയയെ മോചിപ്പിക്കുകയും, ആ മോചനം ഒരു സ്ത്രീധനം ആയി കൂട്ടുകയും ചെയ്തു.

    12: വ്രതശുദ്ധി ഇല്ലാതെ മക്കയിൽ പ്രവേശിക്കാൻ ഉള്ള അവകാശം.

    13: മക്കയിൽ യുദ്ധം ചെയ്യാൻ ഉള്ള അവകാശം.

    14: മുഹമ്മദിന്‍റെ സ്വത്തില്‍ യാതൊന്നും അനന്തരാവാകശമായി നല്കപ്പെടില്ല. ഒരു മനുഷ്യനും അതില്‍ അവകാശം പറയാന്‍ കഴിയില്ല. സൂറത്തുല്‍ മറിയമും, അവകാശത്തെ സംബന്ധിച്ച ആയത്തും കണക്കിലെടുത്താൽ മുഹമ്മദിന്‍റെ സ്വത്തുകൾ മുഹമ്മദിനു മാത്രം അവകാശപ്പെട്ടതാണ്.

    15: മുഹമ്മദിന്‍റെ വിവാഹം മരണ ശേഷവും നിലനിൽക്കുന്നു.

    16: മുഹമ്മദ്‌ ഒരു സ്ത്രീയെ ഉപേക്ഷിച്ചാൽ അവളെ മറ്റുള്ളവർക്ക് വിവാഹം ചെയ്യാൻ അവകാശം ഇല്ല. (source: http://quran.al-islam.com/Loader.aspx?pageid=215 )

    ബൈബിളിലെ ഏതെങ്കിലും പ്രവാചകന്‍ ഈ വിധം അവകാശവാദങ്ങള്‍ ഉന്നയിച്ചതായി ഈസ കേട്ടിട്ടുണ്ടോ? പ്രവാചകത്വം സ്വാര്‍ത്ഥലാഭത്തിനുപയോഗിച്ച സത്യദൈവത്തിന്‍റെ ഏതെങ്കിലും ഒരു പ്രവാചകനെ ബൈബിളിന്‍റെ താളുകളില്‍ ഈസക്ക് കാണിച്ചു തരാനൊക്കുമോ? ഇല്ല എന്ന് മുഹമ്മദ്‌ ഈസക്കറിയാം എന്ന കാര്യവും ഞങ്ങള്‍ക്കറിയാം!

    ഇത് മാത്രമോ,

    ഇനി, പൗലോസിന്‍റെ അപ്പൊസ്തലത്വം വ്യാജമാണ് എന്നുള്ള മുഹമ്മദ്‌ ഈസയുടെ ആരോപണം നോക്കാം:

    1. പൗലോസ്‌ അപ്പൊസ്തലന് ക്രിസ്തുവിന്‍റെ ദര്‍ശനം ലഭിച്ചതിനു ദൃക്സാക്ഷികളുണ്ട്:

    “ശൌല്‍ കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്‍റെ അടുക്കല്‍ ചെന്നു, ദമസ്കൊസില്‍ ഈ മാര്‍ഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികള്‍ക്കു അവനോടു അധികാരപത്രം വാങ്ങി. അവന്‍ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോള്‍ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി; അവന്‍ നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു, കര്‍ത്താവേ, എന്നു അവന്‍ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍. നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവന്‍ പറഞ്ഞു. അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു” (അപ്പൊ.പ്രവൃ.9:1-7)

    2. യേശു കര്‍ത്താവിന്‍റെ സാക്ഷ്യം പൗലോസിനുണ്ട്:

    “എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന്‍ ദമസ്കൊസില്‍ ഉണ്ടായിരുന്നു. അവനെ കര്‍ത്താവു ഒരു ദര്‍ശനത്തില്‍ “അനന്യാസേ” എന്നു വിളിച്ചു. “കര്‍ത്താവേ, അടിയന്‍ ഇതാ” എന്നു അവന്‍ വിളികേട്ടു. കര്‍ത്താവു അവനോടു: “നീ എഴുന്നേറ്റു നേര്‍വ്വീഥി എന്ന തെരുവില്‍ ചെന്നു, യൂദയുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവന്‍ പ്രാര്‍ത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന്‍ അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്‍റെ മേല്‍ കൈ വെക്കുന്നതു അവന്‍ കണ്ടിരിക്കുന്നു” എന്നു കല്പിച്ചു. അതിന്നു അനന്യാസ്: “കര്‍ത്താവേ, ആ മനുഷ്യന്‍ യെരൂശലേമില്‍ നിന്‍റെ വിശുദ്ധന്മാര്‍ക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാന്‍ കേട്ടിരിക്കുന്നു. ഇവിടെയും നിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാന്‍ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ട്” എന്നു ഉത്തരം പറഞ്ഞു. കര്‍ത്താവു അവനോടു: “നീ പോക; അവന്‍ എന്‍റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു. എന്‍റെ നാമത്തിന്നു വേണ്ടി അവന്‍ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും” എന്നു പറഞ്ഞു (അപ്പൊ.പ്രവൃ.9:10-16)

    3. ദമസ്കോസില്‍ എല്ലാവരാലും സാക്ഷ്യം പ്രാപിച്ചവനായ അനന്യാസിന്‍റെ സാക്ഷ്യം പൗലോസിനുണ്ട്:

    “അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്നു അവന്‍റെ മേല്‍ കൈ വെച്ചുശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിന്നു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍റെ കണ്ണില്‍ നിന്നു ചെതുമ്പല്‍ പോലെ വീണു; കാഴ്ച ലഭിച്ചു അവന്‍ എഴുന്നേറ്റു സ്നാനം ഏല്‍ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു” (അപ്പൊ.പ്രവൃ.9:17,18)

    4. മറ്റ് അപ്പൊസ്തലന്മാര്‍ പൗലോസിന്‍റെ സാക്ഷികളാണ്:

    “അപ്പോള്‍ തങ്ങളില്‍ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൌലൊസിനോടും ബര്‍ന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സര്‍വസഭയും നിര്‍ണ്ണയിച്ചു, സഹോദരന്മാരില്‍ പ്രമാണപ്പെട്ട പുരുഷന്മാരായ ബര്‍ശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു. അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാല്‍: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളില്‍ നിന്നു ചേര്‍ന്ന സഹോദരന്മാര്‍ക്കും വന്ദനം. ഞങ്ങള്‍ കല്പന കൊടുക്കാതെ ചിലര്‍ ഞങ്ങളുടെ ഇടയില്‍നിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാല്‍ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേള്‍ക്ക കൊണ്ടു ഞങ്ങള്‍ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ പ്രിയ ബര്‍ന്നബാസോടും പൌലൊസോടും കൂടെ നിങ്ങളുടെ അടുക്കല്‍ അയക്കേണം എന്നു ഞങ്ങള്‍ ഒരുമനപ്പെട്ടു നിശ്ചയിച്ചു. ആകയാല്‍ ഞങ്ങള്‍ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവര്‍ വാമൊഴിയായും ഇതുതന്നേ അറിയിക്കും” (അപ്പൊ.പ്രവൃ.15:22-27)

    5. അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും പിന്‍ബലം പൗലോസിന്‍റെ അപ്പൊസ്തലത്വത്തിനുണ്ട്:

    “ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍ അവന്‍റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുപ്പെടുകയും ചെയ്തു” (അപ്പൊ.പ്രവൃ.19:11,12)

    ഇങ്ങനെ ഒരാള്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത അതിശക്തമായ തെളിവുകള്‍ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ പൗലോസിന്‍റെ അപ്പൊസ്തലത്വത്തിനുണ്ട്. എന്നാല്‍ മുഹമ്മദിന്‍റെ പ്രവാചകത്വത്തിനോ? എന്തെങ്കിലും തരത്തിലുള്ള പിന്‍ബലം മുഹമ്മദിന്‍റെ പ്രവാചകത്വത്തിനുണ്ടോ? മുഹമ്മദിന് പ്രവാചകത്വം ലഭിച്ച വഴി എങ്ങനെയാണെന്ന് നോക്കാം:

    ആയിശ നിവേദനം: ഹിറാ ഗുഹയില്‍ ഇരിക്കുമ്പോഴാണ് അവിടുത്തേക്ക് പെട്ടെന്ന് സത്യം (ദിവ്യസന്ദേശം) ലഭിച്ചത്. അതായത് ദിവ്യസന്ദേശവാഹകനായ മലക്ക്‌ നബിയുടെ അടുക്കല്‍ വന്നു ‘വായിക്കുക’ എന്ന് പറഞ്ഞു. അവിടുന്ന് പ്രതിവചിച്ചു: ‘എങ്ങനെയാണ് വായിക്കേണ്ടതെന്നു എനിക്ക് അറിയില്ല’. അവിടുന്ന് പറയുന്നു: ‘അപ്പോള്‍ ആ മലക്ക്‌ എന്നെ പിടിക്കുകയും ശക്തിയായി ആശ്ലേഷിച്ചു വിടുകയും ചെയ്തു. ഞാന്‍ വല്ലാതെ വിഷമിച്ചു പോയി. പിന്നെയും ആ മലക്ക്‌ വായിക്കുക എന്ന് ആവര്‍ത്തിച്ചു. ഞാന്‍ പറഞ്ഞു: ‘എനിക്ക് വായിക്കേണ്ടത് എങ്ങനെയെന്ന് അറിയുകയില്ല.’ അപ്പോള്‍ രണ്ടാം പ്രാവശ്യവും ആ മലക്ക്‌ എന്നെ പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിട്ടു. ഞാനപ്പോഴും വല്ലാതെ വിഷമിച്ചുപോയി. വീണ്ടും ആ മലക്ക്‌ എന്നോട് വായിക്കുക എന്ന് കല്പിച്ചു. ‘എങ്ങനെയാണ് വായിക്കേണ്ടതെന്നു എനിക്കറിയുകയില്ല’ (അഥവാ ‘ഞാന്‍ എന്താണ് വായിക്കേണ്ടത്?’) എന്ന് മറുപടി പറഞ്ഞപ്പോള്‍ മൂന്നാം പ്രാവശ്യവും എന്നെപ്പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിടുകയും അനന്തരം: ‘സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ നീ വായിക്കുക; മനുഷ്യനെ അവന്‍ രക്തക്കട്ടയില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ് പേന കൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യനെ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു’ എന്ന് പറയുകയും ചെയ്തു.’  ഉടനെ ഭയവിഹ്വലനായി പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി മടങ്ങി. അദ്ദേഹത്തിന്‍റെ കഴുത്തിലെ പേശികള്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ഖദീജയുടെ അരികില്‍ ചെന്ന് ‘എനിക്ക് പുതച്ചു തരൂ, എനിക്ക് പുതച്ചു തരൂ’ എന്ന് പറയുകയും ചെയ്തു. അതനുസരിച്ച് ആ ഭയം നിശ്ശേഷം തീരുന്നതുവരെ (ഖദീജ) നബിക്ക്‌ പുതച്ചു കൊടുത്തു. അനന്തരം നബി പറഞ്ഞു: ഓ, ഖദീജാ; എനിക്കെന്താണ് പറ്റിയത്?’ തുടര്‍ന്ന് അദ്ദേഹം തനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ഖദീജയെ അറിയിക്കുകയും ‘എനിക്ക് വല്ല ആപത്തും സംഭവിക്കാന്‍ പോകുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു’ എന്ന് ആശങ്കപ്പെടുകയും ചെയ്തു. ഖദീജ പറഞ്ഞു: ‘ഇല്ല; അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ് സത്യം! അങ്ങയെ അല്ലാഹു ഒരിക്കലും അപമാനിക്കുകയില്ല. അല്ലാഹുവാണെ സത്യം! അങ്ങ് കുടുംബബന്ധം പുലര്‍ത്തുകയും, സത്യം പറയുകയും, പരാശ്രയരുടെ ഭാരം ചുമക്കുകയും, അഗതികള്‍ക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്യുകയും അതിഥികളെ സത്കരിക്കുകയും ആപത്ത് ബാധിച്ചവരെ സഹായിക്കുകയും ചെയ്യുന്നു.’ ശേഷം ഖദീജ തന്‍റെ പിതൃവ്യ പുത്രനായ വറഖ ബ്നു നൌഫല്‍ ബ്നു അസദ് ബ്നു അബ്ദുല്‍ ഉസ്സായുടെ അടുക്കലേക്ക് നബിയെ കൊണ്ടുപോയി. വറഖ ജാഹിലിയ്യാ കാലത്ത് ക്രിസ്തുമതം സ്വീകരിച്ചവനും അറബി ഭാഷ അറിയുന്നവനുമായിരുന്നു. (തന്നിമിത്തം) അദ്ദേഹം അല്ലാഹുവിന്‍റെ ആഗ്രഹം പോലെ ഇന്‍ജീല്‍ അറബി ഭാഷയില്‍ ധാരാളമായി എഴുതാറുണ്ടായിരുന്നു. അദ്ദേഹം ഒരു വയോവൃദ്ധനും രണ്ടു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ടവനുമായിരുന്നു. ഖദീജ അദ്ദേഹത്തോട് പറഞ്ഞു: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ ഉടനെ വറഖ നബിയോട് ചോദിച്ചു: ‘എന്‍റെ സഹോദരപുത്രാ, നീ എന്താണ് കണ്ടത്?’ താന്‍ കണ്ട കാര്യങ്ങള്‍ എല്ലാം നബി അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു.

    അപ്പോള്‍ വറഖത്തു പറഞ്ഞു: ‘ഇത് അല്ലാഹു മൂസയുടെ അടുക്കലേക്ക് അയച്ചിരുന്നു രഹസ്യ സന്ദേശവാഹകനാണ്. നിന്‍റെ ജനത നിന്നെ ബഹിഷ്കരിക്കുന്ന അവസരത്തില്‍ ഞാനൊരു യുവാവായി ജീവിച്ചിരിക്കുകയായിരുന്നെങ്കില്‍ ! നബി ചോദിച്ചു: ‘അവര്‍ എന്നെ ബഹിഷ്കരിക്കുമോ?’ വറഖ പറഞ്ഞു: ‘അതെ, നീ കൊണ്ടുവന്നിട്ടുള്ള സന്ദേശവുമായി വന്നിട്ടുള്ള ആരും തന്നെ മര്‍ദ്ദനത്തിനു വിധേയരാകാതിരുന്നിട്ടില്ല. ആ കാലഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ നിനക്ക് സര്‍വ്വവിധ പിന്തുണയും നല്‍കി നിന്നെ ഞാന്‍ സഹായിക്കുന്നതായിരിക്കും.’ എന്നാല്‍ അല്പനാളുകള്‍ക്ക് ശേഷം വറഖത്ത് മരിക്കുകയും ദിവ്യസന്ദേശം വരുന്നത് കുറച്ചു നാളേക്ക് നിലയ്ക്കുകയും ചെയ്തപ്പോള്‍ നബി അതിദു:ഖിതനായിത്തീരുകയും ഉയരമുള്ള മലകളുടെ മുകളില്‍ കയറി താഴേക്ക്‌ ചാടി സ്വയം ജീവനൊടുക്കാന്‍ അദ്ദേഹം പലവട്ടം ശ്രമം നടത്തിയതായും ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. ഓരോപ്രാവശ്യവും അദ്ദേഹം താഴേക്ക്‌ ചാടാന്‍ വേണ്ടി മലയുടെ ഉച്ചിയിലേക്ക് കയറുമ്പോള്‍, ജിബ്രീല്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിട്ടു പറയും: ‘ഓ മുഹമ്മദ്‌, വാസ്തവമായും താങ്കള്‍ അല്ലഹുവിന്‍റെ സത്യഅപ്പോസ്തലനാണ്.’ ഇത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം തണുക്കുകയും അദ്ദേഹം താഴേക്കിറങ്ങി വന്നു സമാധാനത്തോടെ വീട്ടിലേക്ക്‌ മടങ്ങുകയും ചെയ്യും. എന്നാല്‍ വീണ്ടും ദിവ്യവെളിപ്പാടുകള്‍ കുറച്ചു നാളത്തേക്ക് നിലയ്ക്കുമ്പോള്‍ അദ്ദേഹം പഴയതുപോലെ ദു:ഖിതനായിത്തീരുകയും മുന്‍പ്‌ ചെയ്തതുപോലെ ജീവനൊടുക്കാന്‍ വേണ്ടി മലമുകളിലേക്ക് കയറുകയും ചെയ്യും. പക്ഷെ അദ്ദേഹം മലയുടെ ഉച്ചിയില്‍ എത്തുമ്പോള്‍ ജിബ്രീല്‍ പ്രത്യക്ഷനാകുകയും മുന്‍പ്‌ പറഞ്ഞത് ആവര്‍ത്തിക്കുകയും ചെയ്യും.” (സഹീഹ് ബുഖാരി, വാല്യം 9, പുസ്തകം 87, ഹദീസ്‌ നമ്പര്‍ 111)

    മുഹമ്മദ്‌ ആത്മഹത്യ ചെയ്യാന്‍ പോയതായി ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള ആയത്തുകള്‍ മുകളില്‍ നല്‍കിയിട്ടുണ്ട്. മുഹമ്മദിന്‍റെ അടുക്കല്‍ ഇങ്ങനെ ഒരാള്‍ വന്നു എന്നതിന് യാതൊരു തെളിവോ സാക്ഷികളോ ഇല്ല എന്നത് മറന്നുപോകരുത്. എന്തായാലും കുറെ ചോദ്യങ്ങള്‍ ഇതിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക്‌ ചോദിക്കാനുണ്ട്.

    1.   ആത്മാക്കളെ വിവേചിക്കാനുള്ള ശേഷി മുഹമ്മദിന് ഉണ്ടായിരുന്നില്ല എന്ന് ഈ ഹദീസില്‍ നിന്നും തെളിയുന്നു. 1.യോഹ.4:1-ല്‍, “കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍  നിന്നുള്ളവയോ എന്നു ശോധന ചെയ്‍വിന്‍” എന്ന് വ്യക്തമായ കല്പനയുണ്ട്. ബൈബിള്‍ വിശ്വാസികള്‍ക്ക് ആത്മാക്കളെ വിവേചിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ പ്രവാചകനെന്നവകാശപ്പെടുന്ന മുഹമ്മദിന് ആത്മാവിനെ വിവേചിക്കാന്‍ കഴിയാതെ ഒരു ക്രിസ്ത്യാനിയുടെ അടുത്തേക്ക്‌ വരേണ്ടി വരുന്നു. ഇതിലും വലിയൊരു ഗതികേട്‌ ഒരു പ്രവാചകന് വരാനുണ്ടോ?

    2. മുഹമ്മദിന്‍റെ അടുക്കല്‍ വന്ന മലക്ക്‌ എന്തുകൊണ്ട് തന്‍റെ പേര് വെളിപ്പെടുത്തിയില്ല? ബൈബിളില്‍ ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ദാനിയേലിന് പ്രത്യക്ഷപ്പെടുമ്പോള്‍ തന്‍റെ പേര് പറയുന്നതായി ദാനി.8:16-ലും സെഖര്യാ പുരോഹിതന് പ്രത്യക്ഷപ്പെടുമ്പോള്‍ തന്‍റെ പേര് പറയുന്നതായി ലൂക്കോ.1:19-ലും കാണാം. അപരിചിതനായ ഒരാളുടെ അടുക്കല്‍ ആദ്യമായി ചെല്ലുമ്പോള്‍ തന്‍റെ പേര് പറഞ്ഞു പരിചയപ്പെടുത്തുക എന്നുള്ളത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നും വരുന്ന മലക്കിന് ഈ മര്യാദാബോധം ഉണ്ടാകാതിരുന്നത് എന്തുകൊണ്ട്?

    3, വായിക്കാനറിയാത്ത ഒരാളോട് വായിക്കാന്‍ ആവശ്യപ്പെടുന്നതില്‍ നിന്നും മനസ്സിലാകുന്നത് അന്ന് ഹിറാ ഗുഹയില്‍ മുഹമ്മദിന്‍റെ അരികില്‍ വന്ന മലക്കിന് മുഹമ്മദിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നാണ്‌. ഇത് സര്‍വ്വജ്ഞാനിയായ സ്രഷ്ടാവിന്‍റെ അടുക്കല്‍ നിന്നും വരുന്നു എന്ന് പറയപ്പെടുന്ന ഒരു മലക്കിന് യോജിച്ചതാണോ?

    4, വായിക്കാനറിയാത്ത ഒരാളെ പിടിച്ചു ശക്തിയായി ഞെരിച്ചാല്‍ അയാള്‍ക്ക്‌ വായിക്കാന്‍ കഴിയുമോ? ഇല്ല എന്നാണ്‌ ഉത്തരമെങ്കില്‍ മലക്ക്‌ മുഹമ്മദിനെ പിടിച്ചു ശക്തിയായി ഞെരിച്ചത് എന്തിനുവേണ്ടിയാണ്?

    5, സൂറാ. 33:62-ല്‍ പറയുന്നത് ‘മുമ്പ്‌ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ നടപടിക്രമത്തിന്‌ യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല’ എന്നാണു. അങ്ങനെയെങ്കില്‍ അല്ലാഹു മുന്‍പ്രവാചകന്മാര്‍ക്കും മുഹമ്മദിനും വഹിയ്‌ കൊടുത്ത നടപടിക്രമം ഒന്ന് തന്നെ ആയിരിക്കണം. എന്നാല്‍ ഈ വിധം മലക്ക്‌ പ്രവാചകനെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഞെരിച്ചു ഭയപ്പെടുത്തിക്കൊണ്ട് വഹിയ്‌ കൊടുക്കുന്നതായിട്ടു ഏതെങ്കിലും ഒരു മുന്‍പ്രവാചകനെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? ഇല്ല എന്നാണെങ്കില്‍ സൂറാ.33:62 അനുസരിച്ച് മുഹമ്മദ്‌ പ്രവാചകത്വത്തിന് അയോഗ്യനാണ്. അല്ലെങ്കില്‍ സൂറാ.33:62 നുണയാണ്.

    6, ഒന്നും എഴുതിക്കൊടുക്കാതെ ചുമ്മാ ‘വായിക്കുക’ എന്ന് ആവശ്യപ്പെട്ടാല്‍ വായിക്കാന്‍ അറിയാവുന്നര്‍ക്ക് പോലും വായിക്കാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ നിരക്ഷരനായ മുഹമ്മദിനോട്‌ യാതൊരു വസ്തുവും കൊടുക്കാതെ വായിക്കാന്‍ ആവശ്യപ്പെട്ടാല്‍ മുഹമ്മദ്‌ എന്താണ് വായിക്കേണ്ടത്? വന്നയാള്‍ ഇത്ര ബോധാമില്ലാത്തവനോ?

    7, മുഹമ്മദിനെ അല്ലാഹുവിന്‍റെ അപ്പോസ്തലനായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് എന്തുകൊണ്ടാണ് ആദ്യസന്ദര്‍ശനത്തില്‍ തന്നെ മലക്ക്‌ പറയാതിരുന്നത്? അള്ളാഹു തന്‍റെ  പ്രവാചകനായി തിരഞ്ഞെടുത്ത ആളോട് അത് പറയാതെ ഒളിപ്പിച്ചു വെച്ചത് എന്തിനാണ്? അത് പറഞ്ഞിരുന്നെങ്കില്‍ മുഹമ്മദിന് ആത്മഹത്യയെ കുറിച്ച് ചിന്തിക്കേണ്ടി വരുമായിരുന്നില്ലല്ലോ. ബൈബിളിലെ ദൈവം തന്‍റെ പ്രവാചകന്മാരായി വിളിക്കുന്ന ആളുകളോട് അവരെ തന്‍റെ പ്രവാചകന്മാരായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ആദ്യം തന്നെ പറയുകയും അവര്‍ക്ക് വിശ്വാസം വരേണ്ടതിന് ആവശ്യമുള്ള തെളിവുകള്‍ നല്‍കുകയും ചെയ്യുന്നു.

    8, 1.ശമുവേല്‍ 9:6-9 വരെയുള്ള വേദഭാഗം അനുസരിച്ച് ആളുകള്‍ക്ക് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് സംശയം ഉണ്ടായാല്‍ അത് തീര്‍ക്കണമെങ്കിലോ അതല്ലെങ്കില്‍ വെളിപ്പാട് ലഭിക്കണമെങ്കിലോ പ്രവാചകന്‍റെ അടുത്തേക്കാണ് പോയിരുന്നത് എന്ന് കാണാം. എന്നാല്‍ ഇവിടെ പ്രവാചകന്‍ എന്ന് അവകാശപ്പെടുന്ന ആള്‍ തനിക്ക് ലഭിച്ച വെളിപ്പാടിനെ കുറിച്ചുള്ള സംശയം തീര്‍ക്കാന്‍ മറ്റുള്ളവരുടെ അടുത്തേക്കാണ് പോകുന്നത്. ഇങ്ങനെയുള്ള ആളെ പ്രവാചകനായി മുഹമ്മദ്‌ ഈസാ പരിഗണിക്കുന്നത് എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ്?.

    9, മലക്കില്‍ നിന്നുള്ള ആദ്യത്തെ വെളിപ്പാടു ലഭിച്ചതിനു ശേഷം മുഹമ്മദിന് തന്‍റെ പ്രവാചകത്വത്തെക്കുറിച്ചു ഉറപ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, താനൊരു കവിയോ ഭ്രാന്തനോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് സംശയിക്കുകയാണ്. ജാഹിലിയ്യാ കാലം മുതലേ അദ്ദേഹം കവികളെ വെറുത്തിരുന്നതിനാല്‍ താനും അവരിലൊരാളായി മാറുമോ എന്ന് ഭയന്നു ആത്മഹത്യ ചെയ്യാന്‍ പോകുകയാണ്. അദ്ദേഹത്തിന്‍റെ ഭാഗ്യത്തിന് ഭാര്യ കദീജയും വറഖയും ഉറപ്പുകൊടുക്കുകയാണ് അദ്ദേഹം ഭ്രാന്തനല്ലെന്നും അദ്ദേഹത്തിനു ലഭിച്ചത് ദിവ്യ വെളിപ്പാടാണെന്നും അദ്ദേഹത്തെ പ്രവാചകനായി തിരഞ്ഞെടുത്തിരിക്കുന്നു എന്നും. ഇതോടെ മുഹമ്മദും ചിന്തിക്കാന്‍ തുടങ്ങുന്നു, താന്‍ ഒരു പ്രവാചകനാണെന്ന്. വാസ്തവത്തില്‍ അന്ന് വറഖയും ഖദീജയും അങ്ങനെ പറയാതിരുന്നെങ്കില്‍ ഇന്ന് ഇസ്ലാം എന്നൊരു മതം തന്നെ ഉണ്ടാകുമായിരുന്നില്ല. ഖദീജയും വറഖയും പറഞ്ഞ കാര്യത്തിനു അവര്‍ക്ക്‌ എന്ത് ഉറപ്പാണുള്ളത്? അവര്‍ രണ്ട് പേരും അതിന് മുന്‍പ്‌ ഏതെങ്കിലും മലക്കിനെ കണ്ടിട്ടുണ്ടോ?

    10, തന്‍റെ പ്രവാചകത്വത്തെ കുറിച്ചുതന്നെ ഉറപ്പില്ലാത്ത ഇങ്ങനെയുള്ള പ്രവാചകന് എങ്ങനെയാണ് തനിക്ക് ലഭിക്കുന്ന വെളിപ്പാടുകള്‍ ദൈവത്തില്‍ നിന്നുള്ളതാണോ അതോ സാത്താനില്‍ നിന്നുള്ളതാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നത്?

    11, മലക്കുമായുണ്ടായ ആദ്യ ദര്‍ശനത്തിനു ശേഷം അദ്ദേഹം ‘തനിക്കെന്തോ സംഭവിച്ചു’ എന്ന് വളരെയധികം ഭയപ്പെട്ടു എന്ന് കാണുന്നു.  ഈ ഭയത്തിന്‍റെ അടിസ്ഥാനമെന്ത്? അദ്ദേഹത്തിന്‍റെ ഭാര്യ ഉറപ്പു കൊടുത്തതില്‍നിന്നാണ് ഭയം അല്‍പമെങ്കിലും അദ്ദേഹത്തില്‍ നിന്നും നീങ്ങി പോകുന്നത്. തന്‍റെ ചിന്താശേഷിക്ക് എന്തോ തകരാറു സംഭവിച്ചിരിക്കുന്നു അഥവാ തനിക്ക് ഭ്രാന്ത്‌ പിടിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം ഭയപ്പെടുന്നത്. പ്രവാചകനായി തിരഞ്ഞെടുക്കപ്പെട്ട ആളുടെ ചിന്താശേഷിക്ക് തകരാറ് സംഭവിപ്പിക്കുന്ന തരത്തിലുള്ള പ്രവാചകത്വം എന്ത് പ്രവാചകത്വമാണ്?

    12, സൂറാ.2:282 അനുസരിച്ച് ഏതൊരു കാര്യത്തിനും രണ്ടു സാക്ഷികള്‍ ആവശ്യമാണ്‌. ഈ തത്വം മുഹമ്മദിന്‍റെ പ്രവാചകത്വത്തിന്‍റെ കാര്യത്തിലും ബാധകമാണ്. താന്‍ മലക്കിനെ കണ്ടു എന്ന് മുഹമ്മദ്‌ സ്വയം അവകാശപ്പെടുന്നതല്ലാതെ വേറെ ആരും അതിനു ദൃക്സാക്ഷികളല്ല. മുഹമ്മദിനെ ഒരു സാക്ഷിയായി പരിഗണിച്ചാലും മുഹമ്മദ്‌ മലക്കിനെ കണ്ടു എന്നുള്ളതിന് രണ്ടാം സാക്ഷി എവിടെയാണ്? എന്തൊരു കാര്യത്തിനും രണ്ടു സാക്ഷികള്‍ ആവശ്യമാണെന്നുള്ള ഖുര്‍ആന്‍റെ അദ്ധ്യാപനം അനുസരിച്ച് മുഹമ്മദ്‌ പ്രവാചക പദവിക്ക് അയോഗ്യനാണ്. ഇങ്ങനെയുള്ള ആളെ മുഹമ്മദ്‌ ഈസാ പ്രവാചകനായി പരിഗണിക്കുന്നതിന്‍റെ കാരണമെന്തു?

    13, മുഹമ്മദിന് പ്രത്യക്ഷപ്പെട്ട മലക്കിനെ തിരിച്ചറിയാന്‍ മുഹമ്മദിന് കഴിയാതിരുന്നപ്പോള്‍ മുഹമ്മദില്‍ നിന്നും കേട്ട വ്യക്തികള്‍ക്ക് വന്നതു ആരാണെന്ന് ഊഹിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞു. കണ്ടയാള്‍ക്ക് മനസ്സിലാകാത്ത കാര്യം കേട്ടയാളുകള്‍ക്ക് മനസ്സിലായി എന്ന് സാരം. ഇങ്ങനെ മനസ്സിലാക്കാന്‍ തക്കവണ്ണം എന്തു അമാനുഷിക കഴിവുകളാണ് അവര്‍ക്ക്‌ ഉണ്ടായിരുന്നത്? അവരുടെ കുടുംബത്തിലോ പരിചയത്തിലോ ഈ മലക്കില്‍ നിന്നും വഹിയ്‌ ലഭിച്ചുകൊണ്ടിരുന്ന വേറെ പ്രവാചകന്മാര്‍ ഉണ്ടായിരുന്നോ?

    14, വറഖയും കദീജയും മുഹമ്മദിനെക്കാള്‍ ദൈവിക ജ്ഞാനം ഉള്ളവരായിരുന്നോ? മുഹമ്മദിനെക്കാള്‍ നന്നായി വറഖ ഭാവി പറയുന്നുണ്ടല്ലോ. മുഹമ്മദിനെ വറഖയുടെ മുന്‍പില്‍ കൊണ്ടുചെല്ലുമ്പോള്‍ ഖദീജ പറയുന്നത് ഇങ്ങനെയാണ്: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ അതില്‍കൂടുതല്‍ ഖദീജ പറഞ്ഞിട്ടില്ല. പക്ഷെ ഉടനെതന്നെ വറഖ ചോദിക്കുന്നത്: ‘എന്‍റെ സഹോദരപുത്രാ, നീ എന്താണ് കണ്ടത്?’ എന്നാണ്‌.  ഇങ്ങനെ ചോദിക്കാന്‍ വറഖ ഭൂതകാല സംഭവങ്ങള്‍ കാണാന്‍ കഴിവുള്ള വ്യക്തിയായിരുന്നോ? ഖദീജ ഇക്കാര്യം വേറെ ആരോടും പറഞ്ഞിട്ടില്ല, വറഖയാണെങ്കില്‍ ഖദീജയില്‍ നിന്ന് കേട്ടത് ആകെ ഇത്രമാത്രം: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ ഇത് കേട്ടപ്പോഴേക്കും മുഹമ്മദിനോട്‌ വറഖ ചോദിക്കുന്നത് കേട്ടാല്‍ അദ്ദേഹം ഹിറാ ഗുഹയിലെ സംഭവങ്ങള്‍ക്കെല്ലാം ദൃക്സാക്ഷിയായിരുന്നു എന്ന് തോന്നിപ്പോകും. മുഹമ്മദ്‌ എന്തോ ഒരു കാഴ്ച കണ്ടതാണ് എന്നുള്ള ജ്ഞാനം വറഖക്ക് എവിടെ നിന്നും ലഭിച്ചു?

    15, മാത്രമല്ല, വറഖ മുഹമ്മദിന്‍റെ ഭാവി പറയുകയും ചെയ്യുന്നുണ്ട്, അത് സത്യമായി ഭവിക്കുകയും ചെയ്തു. ഈ ജ്ഞാനം വറഖക്ക് ലഭിച്ചത് അല്ലാഹുവില്‍ നിന്നാണു എന്ന് വരികില്‍ മുഹമ്മദിന്‍റെ കാലത്ത് അറേബിയയില്‍ അല്ലാഹുവിന്‍റെ പ്രവാചകനായി വറഖയും ഉണ്ടായിരുന്നു എന്ന് വരുന്നു. എന്നാല്‍ ഖുര്‍ആന്‍ അനുസരിച്ച് ഈസാ നബിക്ക് ശേഷം വന്ന പ്രവാചകന്‍ മുഹമ്മദ്‌ ആണ്, ഇടയില്‍ വേറെ പ്രവാചകന്മാരില്ല. മാത്രമല്ല, ഇതിനു മുന്‍പ്‌ ഒരു പ്രവാചകനും വന്നിട്ടില്ലാത്ത ജനതയിലേക്കാണ് മുഹമ്മദ്‌ വന്നത് എന്ന് ഖുര്‍ആന്‍ പറയുന്നുമുണ്ട്. അപ്പോള്‍ വറഖക്ക് ലഭിച്ച ഈ ജ്ഞാനം അല്ലാഹുവില്‍ നിന്നുള്ളതല്ല എന്ന് വരുന്നു. പിന്നെയുള്ള സാധ്യത അത് സാത്താനില്‍ നിന്നുള്ളതാണ് എന്നതാണ്. അപ്പോള്‍ സാത്താന്യ വെളിപ്പാടിനാല്‍ ലഭിച്ച ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ അല്ലാഹുവിന്‍റെ പ്രവാചകനാണ് എന്ന് മുഹമ്മദ്‌ വിശ്വസിക്കുന്നത്. അല്ലാഹുവിന്‍റെ  പ്രവാചകന് ഉറപ്പു കിട്ടാന്‍ വേണ്ടതൊന്നും അല്ലാഹു കൊടുത്തില്ലെന്ന് മാത്രമല്ല, സാത്താന്യ വെളിപ്പാടിനാല്‍ തന്‍റെ പ്രവാചകത്വം ഉറപ്പിക്കേണ്ട ഗതികേടും വന്നിരിക്കുന്നു. ഇങ്ങനെയുള്ള പ്രവാചകത്വത്തിന് എന്ത് വിലയാണുള്ളത്?

    16, മുഹമ്മദിന് ഒന്നാമതായി ലഭിക്കുന്ന കല്പനയാണ് ‘വായിക്കുക’ എന്നത്. അദ്ദേഹത്തിനു നാല്പതു വയസ്സുള്ളപ്പോഴാണ് ആദ്യത്തെ വെളിപ്പാട് ലഭിക്കുന്നത്. അതു കഴിഞ്ഞു അദ്ദേഹം 23 വര്‍ഷം ജീവിച്ചിരുന്നു. 23 വര്‍ഷം കൊണ്ട് ഒരാള്‍ക്ക്‌ വായിക്കാന്‍ പഠിക്കാവുന്നതെയുള്ളൂ. എന്നാല്‍ മുഹമ്മദ്‌ മരണം വരെ നിരക്ഷരനായിരുന്നു. അല്ലാഹുവിനെ അനുസരിക്കണം എന്ന ചിന്ത അദ്ദേഹത്തിനു ഉണ്ടായിരുന്നെങ്കില്‍ ഈ ഒന്നാമത്തെ കല്പനയെങ്കിലും അനുസരിക്കാന്‍ മനസ്സ് വെച്ച് മുഹമ്മദ്‌ വായിക്കാന്‍ പഠിക്കുമായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും അദ്ദേഹം അതിനു മനസ്സ് വയ്ക്കാത്തതു കൊണ്ട് അല്ലാഹുവിനെ അനുസരിക്കുവാന്‍ താല്പര്യമുള്ള വ്യക്തിയായിരുന്നില്ല അദ്ദേഹം എന്ന് തെളിയുന്നു. ഇങ്ങനെയുള്ള ആളെ പ്രവാചകനായി സ്ഥിരബുദ്ധിയുള്ള ആരെങ്കിലും കണക്കാക്കുമോ?

    ഇത് മാത്രമോ, മുഹമ്മദിന് തന്‍റെ പ്രവാചകത്വത്തിന് തെളിവായി ഒരത്ഭുതം പോലും ചെയ്യാന്‍ കഴിഞ്ഞില്ല എന്നാണ് ഖുര്‍ആന്‍ സാക്ഷീകരിക്കുന്നത്. ആയത്തുകള്‍ താഴെ കൊടുക്കുന്നു:

    അവര്‍ പറയുന്നു: അദ്ദേഹത്തിന്‌ (നബിക്ക്‌) തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു തെളിവ്‌ (നേരിട്ട്‌) ഇറക്കികൊടുക്കപ്പെടാത്തതെന്തുകൊണ്ട്‌? (നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന്‌ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു. (സൂറാ.10:20)

    (നബിയെ പരിഹസിച്ചുകൊണ്ട്‌) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഇവന്‍റെ മേല്‍ എന്താണ്‌ ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട്‌ ഒരു മാര്‍ഗദര്‍ശി. (സൂറാ.13:7)

    ഇവന്‍റെ മേല്‍ ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഏതെങ്കിലും ദൃഷ്ടാന്തം ഇറക്കപ്പെടാത്തതെന്താണ്‌ എന്നവര്‍ ചോദിക്കുന്നു. പറയുക: തീര്‍ച്ചയായും അല്ലാഹു ദൃഷ്ടാന്തം ഇറക്കുവാന്‍ കഴിവുള്ളവനാണ്‌. പക്ഷെ, അവരില്‍ അധികപേരും (യാഥാര്‍ത്ഥ്യം) അറിയുന്നില്ല. (സൂറാ.6:37)

    തങ്ങള്‍ക്ക്‌ വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്‌ അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച്‌ സത്യം ചെയ്ത്‌ പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തില്‍ മാത്രമാണുള്ളത്‌. നിങ്ങള്‍ക്കെന്തറിയാം? അത്‌ വന്ന്‌ കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല. (സൂറാ.6:109)

    ഇയാള്‍ക്ക്‌ ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്ത്‌ എന്ന്‌ (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക്‌ നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത്‌ നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു. (സൂറാ.11:12)

    അവിശ്വസിച്ചവര്‍ (നബിയെപറ്റി) പറയുന്നു: ഇവന്‍റെ മേല്‍ എന്തുകൊണ്ടാണ്‌ ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തത്‌? (നബിയേ,) പറയുക: തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ച്‌ മടങ്ങിയവരെ തന്‍റെ മാര്‍ഗത്തിലേക്ക്‌ അവന്‍ നയിക്കുകയും ചെയ്യുന്നു. (സൂറാ.13:27)

    അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന്‌ നീ ഞങ്ങള്‍ക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ. അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?  (സൂറാ.17:90-93)

    അവര്‍ പറഞ്ഞു: അദ്ദേഹം (പ്രവാചകന്‍) എന്തുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു ദൃഷ്ടാന്തം കൊണ്ട്‌ വന്ന്‌ തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ്‌ അവര്‍ക്ക്‌ വന്നുകിട്ടിയില്ലേ? (സൂറാ.20:133)

    എന്നാല്‍ അവര്‍ പറഞ്ഞു: പാഴ്കിനാവുകള്‍ കണ്ട വിവരമാണ്‌ (മുഹമ്മദ്‌ പറയുന്നത്‌) (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല, അതവന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്‌. (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല; അവനൊരു കവിയാണ്‌. എന്നാല്‍ (അവന്‍ പ്രവാചകനാണെങ്കില്‍) മുന്‍ പ്രവാചകന്‍മാര്‍ ഏതൊരു ദൃഷ്ടാന്തവുമായാണോ അയക്കപ്പെട്ടത്‌ അതുപോലൊന്ന്‌ അവന്‍ നമുക്ക്‌ കൊണ്ട്‌ വന്നു കാണിക്കട്ടെ. (സൂറാ.21:5)

    അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക്‌ (കായ്കനികള്‍) എടുത്ത്‌ തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല?  റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌. (സൂറാ.25:7,8)

    എന്നീ ഭാഗങ്ങളിലെല്ലാം ജനങ്ങള്‍ മുഹമ്മദിന്‍റെ പ്രവാചകത്വത്തിന് ദൃഷ്ടാന്തം ആവശ്യപ്പെടുകയാണ്. അദ്ദേഹത്തിന്‍റെ മറുപടി “ദൃഷ്ടാന്തം അല്ലാഹുവിന്‍റെ പക്കലാണുള്ളത്; ഞാന്‍ നിങ്ങളെപ്പോലെ വെറുമൊരു മനുഷ്യന്‍ മാത്രമല്ലേ” എന്നാണു. ബൈബിളില്‍ യേശുക്രിസ്തു ഒഴികെയുള്ള സകല പ്രവാചകരും സാധാരണ മനുഷ്യര്‍ മാത്രമായിരുന്നു. അവര്‍ക്കെല്ലാം അത്ഭുതങ്ങള്‍ ചെയ്യാനുള്ള കഴിവ് ദൈവം കൊടുത്തപ്പോള്‍ ഇവിടെയിതാ പ്രവാചകത്വം അവകാശപ്പെടുന്ന മുഹമ്മദിന് ഒരത്ഭുതം പോലും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അടയാളങ്ങളുടെ പിന്‍ബലമില്ലാതെ നടത്തിയ പ്രവാചകത്വ അവകാശവാദത്തിന് യാതൊരു വിലയും കല്പിക്കാന്‍ ചിന്താശേഷിയുള്ള ആര്‍ക്കും കഴിയുകയില്ല.

    മാത്രമല്ല, തന്നിലൂടെ അവതരിച്ച അല്ലാഹുവിന്‍റെ വചനം എന്ന് മുഹമ്മദ്‌ അവകാശപ്പെട്ട ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങള്‍ക്കെതിരെ മുഹമ്മദ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാളെ പ്രവാചകനായി മുഹമ്മദ്‌ ഈസാ കണക്കാക്കുന്നതിന്‍റെ യുക്തി എന്ത്? ഖുര്‍ആനിലെ നിയമത്തിനെതിരെ മുഹമ്മദ്‌ പ്രവര്‍ത്തിച്ചു എന്നതിന്‍റെ തെളിവുകള്‍ താഴെ കൊടുക്കുന്നു: 

    ‘അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.’ (സൂറാ.4:3)

    ഒരു മുസ്ലീമിന് വിവാഹം ചെയ്യാന്‍ അനുവാദമുള്ളത് പരമാവധി നാല് സ്ത്രീകളെ മാത്രമാണ്. അവര്‍ക്കിടയില്‍ നീതി പാലിക്കുകയും എല്ലാവരേയും തുല്യമായി പരിഗണിക്കുകയും വേണം എന്ന് ഖുര്‍ആന്‍ വ്യക്തമായി പറയുന്നു.

    എന്നാല്‍ മുഹമ്മദ്‌ നാലിലധികം സ്ത്രീകളെ വിവാഹം കഴിക്കുകയും അവര്‍ക്കിടയില്‍ നീതി പാലിക്കാതിരിക്കുകയും ചെയ്തിരുന്നു. സ്വഹീഹ് മുസ്ലീമില്‍ നിന്നു നോക്കാം:

    അത്വാഅ് നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്‍റെ കൂടെ നബിയുടെ പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു. അപ്പോള്‍ ഇബ്നു അബ്ബാസ്‌ പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്‌. അവരുടെ മയ്യിത്ത് കട്ടില്‍ നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം. നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.

    അത്വാഅ് പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്‍റെ മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 51 (1465).

    ഇവിടെ മുഹമ്മദ്‌ ഖുര്‍ആനിലെ കല്പനയെ ലംഘിച്ചിരിക്കുകയാണ്. ഖുര്‍ആനിന് മാത്രമല്ല, തന്‍റെ തന്നെ വചനങ്ങള്‍ക്കെതിരായും മുഹമ്മദ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹദീസുകളില്‍ നിന്നും നോക്കാം:

    അബാന്‍ നിവേദനം: ഉസ്മാനു ബ്നു അഫ്ഫാന്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: റസൂല്‍ പറഞ്ഞു: ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്‌.

    (ഉമര്‍ ബ്നു അബ്ദുള്ളാ, ത്വല്‍ഹത്ത് ബ്നു ഉമറിനു ശൈബത്ത് ബ്നു ജുബൈറിന്‍റെ മകളെ വിവാഹം കഴിപ്പിക്കാനുദ്ദേശിക്കുകയും`അതില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു അബാനു ബ്നു ഉസ്മാനിന്‍റെ അടുത്തേക്ക്‌ ആളെ അയക്കുകയും ചെയ്തു. അപ്പോഴാണ് അബാന്‍ മുകളില്‍ പറഞ്ഞത് പ്രകാരം പറഞ്ഞത്. കാരണം, അദ്ദേഹം ആ സമയത്ത് ഹജ്ജ്‌ സംഘത്തിന്‍റെ അമീറായിരുന്നു-വിവ.) (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 41(1409)

    ഇത് വായിക്കുമ്പോള്‍ നമുക്ക് എന്താണു പിടികിട്ടുന്നത്? ‘ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്‌.’ എന്ന് പറഞ്ഞാല്‍ ഇഹ്‌റാമില്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഇതൊന്നും ചെയ്യരുത് എന്ന് തന്നെയല്ലേ? മുഹമ്മദ്‌ എന്താണ് ചെയ്തത് എന്ന് താഴെയുള്ള ഹദീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

    ‘അബൂശഅ്സാഅ് നിവേദനം: ഇബ്നു അബ്ബാസ്‌ അദ്ദേഹത്തോട് പറഞ്ഞു: നബി ഇഹ്‌റാമില്‍ പ്രവേശിച്ചവനായിരിക്കെ മൈനൂനയെ വിവാഹം കഴിച്ചു (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 46(1410)

    മുഹമ്മദ്‌ ഈസ തന്നെ പറ, സ്വന്തം വാക്കിന് പോലും വിലകല്പിക്കാത്ത വ്യക്തിയെ പ്രവാചകനായി അംഗീകരിക്കാന്‍ ചിന്താശേഷിയുള്ള ആര്‍ക്കെങ്കിലും കഴിയുമോ? പൗലോസ്‌ അപ്പൊസ്തലന്‍ തനിക്ക്‌ ലഭിച്ച ദൈവിക സന്ദേശം എല്ലാവരും അറിയണം എന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ മുഹമ്മദ്‌ അങ്ങനെയായിരുന്നില്ല. ‘സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94- ല്‍ ഇങ്ങനെ കാണുന്നു: “നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല.” അബു അയ്യൂബ് പറഞ്ഞു: “ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും.” ഹദീസ് നമ്പര്‍ 94-ല്‍ ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുന്നു’ എന്ന് കൂടിയുണ്ട്. എതിരാളികളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍  ഖുര്‍ആന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന കാര്യം ഇന്ന് മുഹമ്മദ്‌ ഈസ മനസ്സിലാക്കി വെച്ചിരിക്കുന്നത് പോലെതന്നെ അന്ന് താങ്കളുടെ പ്രവാചകന്‍ മുഹമ്മദും നല്ലവണ്ണം മനസ്സിലാക്കിയിരുന്നു എന്നതിന് ഈ ഹദീസ് നല്ലൊന്നാന്തരം തെളിവാണ്. ദൈവത്തിന്‍റെ സന്ദേശം ലോകം മുഴുവന്‍ എത്തണം എന്നുള്ളതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് ബൈബിള്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നത്. എന്നാല്‍ മുഹമ്മദ്‌ തന്‍റെ സന്ദേശം ശത്രുക്കളുടെ കൈവശം എത്തിപ്പെടരുതെന്നു ആഗ്രഹിച്ച വ്യക്തിയാണ്. അങ്ങനെയുള്ള ഒരാളെ പ്രവാചകനായി പരിഗണിക്കുന്നതെങ്ങനെ?

    ഇനി ഖുര്‍ആന്‍ അനുസരിച്ച് നോക്കിയാല്‍ മുഹമ്മദിന്‍റെ മരണം അദ്ദേഹം സത്യപ്രവാചകനല്ല  എന്ന സത്യം തെളിയിക്കുന്നതാണ്:

    “നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന്‌ (ശിക്ഷയെ) തടയാനാവില്ല. (സൂറാ..69:44-47)

    കള്ളപ്രവാചകനെ ശിക്ഷിക്കുന്ന വിധമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. കള്ളപ്രവാചകന്‍റെ ജീവനാഡി മുറിച്ചു കളയും എന്നാണുള്ളത്. ഇനി നമുക്ക്‌ മുഹമ്മദിന്‍റെ മരണത്തെ സംബന്ധിച്ചുള്ള ഹദീസ്‌ പരിശോധിക്കാം:

    ആയിഷ പറയുന്നു. അസുഖം മൂലം മരിക്കാൻ കിടന്ന പ്രവാചകൻ പറയുമായിരുന്നു. “ഓ ആയിഷ! ഞാൻ ഇപ്പോഴും ഖൈബറിൽ നിന്നും കഴിച്ച ഭക്ഷണം മൂലം ഉണ്ടായ വേദന അനുഭവിക്കുന്നു. ഇപ്പോഴാണെങ്കിൽ ആ വിഷം കാരണം എന്‍റെ ജീവനാഡി മുറിഞ്ഞു പോകുന്ന പോലെ അനുഭവപ്പെടുന്നു. (സ്വഹീഹ് ബുഖാരി, ബുക്ക്‌ 59, ഹദീസ്‌ നമ്പര്‍ 713)

    കള്ളപ്രവാചകനെ കൊല്ലുന്നത് ജീവനാഡി മുറിച്ചായിരിക്കും എന്ന് ഖുര്‍ആനും ജീവനാഡി മുറിഞ്ഞത് പോലെയുള്ള വേദന താന്‍ അനുഭവിക്കുന്നു എന്ന് മരണ സമയത്ത് മുഹമ്മദും പറയുന്നു! രണ്ടും ചേര്‍ത്തു വെച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടികിട്ടും. മുഹമ്മദ്‌ ഈസക്ക് കാര്യം മനസ്സിലായോ?

    ഇനി മുഹമ്മദ്‌ ഈസയുടെ ആരോപണം അല്ലാഹുവിന് എതിരായി വരുന്നത് എങ്ങനെയാണ് എന്ന് കാണിച്ചു തരാം. മുഹമ്മദ്‌ ഈസാ പറയുന്നതനുസരിച്ചാണെങ്കില്‍ അല്ലഹുവിനേക്കാള്‍ ശക്തന്‍ പൗലോസ്‌ ആണെന്ന് നിസംശയം തെളിയിക്കാം. ഈസയുടെ ആരോപണങ്ങളുടെ രത്നച്ചുരുക്കം താഴെ വരുന്നത് പ്രകാരം സംഗ്രഹിക്കാം:

    1) അള്ളാ യെഹൂദന്മാരുടെ ഇടയിലേക്ക്‌ ഈസാ നബിയെ അയച്ചു. (ഈസാ നബിയെ അയച്ചതുപോലെ ഒരു പ്രവാചകനെയും അതിനു മുമ്പോ പിമ്പോ അള്ളാഹു ലോകത്തിലേക്ക്‌ അയച്ചിട്ടില്ലെന്നോര്‍ക്കണം. അതിനു മുമ്പോ പിമ്പോ ഒരൊറ്റയാളും സ്‌ത്രീയില്‍ നിന്നു മാത്രം ജനിച്ചിട്ടില്ല. ഇബ്‌ലിസിന്‍റെ കുത്ത്‌ കൊള്ളാത്തവനായി (പാപമില്ലാത്തവനായി) അതിഌ മുമ്പോ പിമ്പോ ഒരാളും ജനിച്ചിട്ടില്ല. പ്രസവിച്ച്‌ തൊട്ടിലില്‍ കിടത്തിയിരിക്കുന്ന സമയത്ത്‌ ഈസാ സംസാരിച്ചതു പോലെ (സൂറാ.19:27-33) അതിനു മുമ്പോ പിമ്പോ ഒരു ശിശുവും സംസാരിച്ചിട്ടില്ല. “ഈസാ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്‌ടാന്തവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട്‌ ഞാനതില്‍ ഊതുമ്പോള്‍ അള്ളാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അള്ളാഹുവിന്‍റെ അനുവാദപ്രകാരം ജന്മനാ കാഴ്‌ചയില്ലാത്തവരേയും പാണ്ടുരോഗിയേയും ഞാന്‍ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍” (സൂറാ.3:49). ഈസയുടെ കുട്ടിക്കാലത്ത്‌ കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ മണ്ണു കൊണ്ട്‌ പ്രാവുകളെ ഉണ്ടാക്കി അവയില്‍ ഊതി അവക്ക്‌ ജീവന്‍ കൊടുത്തതു പോലെ അതിനു മുമ്പോ പിമ്പോ ഒരാളും ചെയ്‌തിട്ടില്ല. ‘റൂഹള്ളാ’ ((അള്ളാഹുവിന്‍റെ ആത്മാവ്‌, സൂറാ.4:171) എന്ന്‌ അതിനു മുമ്പോ പിമ്പോ ഒരാളേയും വിളിച്ചിട്ടില്ല. ‘കലിമത്തുള്ളാ’ (അള്ളാഹുവിന്‍റെ വചനം, സൂറാ.3:45) എന്നും അതിനു മുമ്പോ പിമ്പോ ഒരാളേയും വിളിച്ചിട്ടില്ല. “വ്യക്തമായ അടയാളങ്ങളുമായി മര്‍യമിന്‍റെ മകനായ ഈസായെ നാം അയയ്‌ക്കുകയും പരിശുദ്ധാത്മാവിനാല്‍ അവന്‌ പിന്‍ബലം കൊടുക്കുകയും ചെയ്‌തു” (സൂറാ.2:253) എന്ന്‌ അള്ളാഹു പറഞ്ഞിട്ടുള്ളത്‌ ഈസാ നബിയെപ്പറ്റി മാത്രമാണ്‌, മുഹമ്മദിനു പോലും അള്ളാഹു അങ്ങനെയൊരു പിന്‍ബലം നല്‍കിയതായി ഖുര്‍ ആനിലില്ല!! ഈസാ അള്ളാഹുവിന്‍റെ പക്കല്‍നിന്നുള്ള അനേകം ദൃഷ്‌ടാന്തങ്ങളും കൊണ്ടാണ്‌ യിസ്രായീല്യരുടെ അടുക്കല്‍ വന്നത്‌. കുരുടന്മാര്‍ക്ക്‌ കാഴ്‌ച കൊടുത്തത്‌, മുടന്തരെ നടത്തിയത്‌, ഊമര്‍ക്ക്‌ സംസാരശേഷി കൊടുത്തത്‌, കുഷ്‌ഠരോഗികള്‍ക്ക്‌ സൗഖ്യം കൊടുത്തത്‌, ഭക്ഷണം അനേകായിരമിരട്ടി വര്‍ദ്ധിപ്പിച്ച്‌ കൊടുത്തത്‌, മരിച്ചവരെ ഉയിര്‍പ്പിച്ചത്‌ തുടങ്ങി അനേകമനേകം ദൃഷ്‌ടാന്തങ്ങള്‍ ഈസാ നബി കാണിച്ചപ്പോള്‍ മരുന്നിനു പോലും ഒരു ദൃഷ്‌ടാന്തം കാണിക്കാന്‍ മുഹമ്മദിഌ കഴിഞ്ഞില്ല എന്നതും മറക്കരുത്‌.)

    2) ഈസാ നബി യെഹൂദന്മാരെ അള്ളാഹുവില്‍ നിന്ന്‌ ഇറക്കിക്കിട്ടിയ ഇഞ്ചീല്‍ പഠിപ്പിച്ചു.

    3) അതിനു ശേഷം ഈസാ നബി സ്വര്‍ഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടു.

    4) ഈസാ നബി ഭൂമിയില്‍ നിന്ന്‌ മാറ്റപ്പെട്ടതിഌ ശേഷം പൗലോസ്‌ രംഗപ്രവേശം ചെയ്യുന്നു.

    5) പൗലോസ്‌ ഈസാ നബിയുടെ സന്ദേശത്തേയും പഠിപ്പിക്കലുകളെയുമെല്ലാം മാറ്റിത്തിരുത്തുകയും അള്ളാഹുവിന്‍റെ പദ്ധതികളെ അട്ടിമറിക്കുകയും ചെയ്യുന്നു. (അള്ളാഹുവിന്‍റെ അന്ത്യപ്രവാചകനായ മുഹമ്മദിന്‌ ഒരൊറ്റ അത്ഭുതം പോലും ചെയ്യാന്‍ കഴിയാതിരുന്നപ്പോള്‍, ഈസാനബി ചെയ്‌തതു പോലെത്തന്നെ മരിച്ചവരെ ഉയര്‍ത്തെഴുന്നേല്‌പിച്ചും രോഗികളെ സൗഖ്യമാക്കിയും ഭൂതങ്ങളെ പുറത്താക്കിയുമാണ്‌ (പൗലോസിന്‍റെ വസ്‌ത്രവും തോള്‍മുണ്ടും രോഗികളുടെ മേല്‍ കൊണ്ടുവന്ന്‌ ഇടുമ്പോള്‍ വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ വിട്ടുപോവുകയും ചെയ്‌തു-അപ്പോ.പ്രവൃ.19:11,12) പൗലോസ്‌ അള്ളാഹുവിന്‍റെ പദ്ധതികളെ അട്ടിമറിച്ചത്‌!!)

    6) ഈ കാര്യങ്ങളെല്ലാം ചെയ്‌തതിനു ശേഷം ‘ക്രിസ്‌ത്യാനികളെ നശിപ്പിക്കേണ്ടതിനു പൗലോസിനെ ഉത്സാഹിപ്പിച്ച യെഹൂദന്മാരുടെ എതിര്‍പ്പു കാരണം റോമാക്കാരുടെ കയ്യാല്‍’ പൗലോസ്‌ വധിക്കപ്പെടുന്നു!!

    6) അള്ളാഹുവിന്‍റെ സന്ദേശത്തിനെതിരായി പൗലോസ്‌ പറഞ്ഞ കാര്യങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ മതമായി മാറി.

    7) അള്ളാഹുവില്‍ നിന്ന്‌ ഈസാനബി അറിയിച്ച യഥാര്‍ത്ഥ ഇഞ്ചീല്‍ നിഷ്‌കരുണം ചവിട്ടി മെതിക്കപ്പെടുകയും കാലക്രമേണ വിസ്‌മൃതമാക്കപ്പെടുകയും ചെയ്‌തു!!!

    ഇതാണ്‌ മുഹമ്മദ് ഈസ പറയുന്നതിന്‍റെ ചുരുക്കം. അള്ളാഹു എത്രമാത്രം ബലഹീനനാണെന്ന്‌ നോക്കുക. ‘മല പോലെ വന്നത്‌ എലി പോലെ പോയി’ എന്ന പഴഞ്ചൊല്ലു പോലെ അതിനു മുമ്പോ പിമ്പോ ഉള്ള ഒരാള്‍ക്കും കൊടുക്കാത്ത അത്യത്ഭുത ദൃഷ്‌ടാന്തങ്ങള്‍ കൊടുത്തുകൊണ്ട്‌ ഈസാ നബിയിലൂടെ അള്ളാഹു അവതരിപ്പിച്ച ഇഞ്ചീല്‍ വെറും ഗ്യാസ്‌ പോലെ ആയിത്തീര്‍ന്നു!! തന്‍റെ പ്രവാചകനായ ഈസാ നബിയിലൂടെ താന്‍ അവതരിപ്പിച്ച തന്‍റെ സന്ദേശത്തെ സംരക്ഷിക്കാഌള്ള ത്രാണി ഇല്ലാത്ത വെറുമൊരു ദുര്‍ബ്ബലനാണ്‌ അള്ളാഹു എന്നത്ര മുഹമ്മദ്‌ ഈസ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌. ഇതുപോലൊരു ഗതികേട്‌ അള്ളാഹുവിനെന്നല്ല, ഞങ്ങളോട്‌ കഠിനവിരോധം പുലര്‍ത്തുന്നവര്‍ക്ക്‌ പോലും ഉണ്ടാകരുതെന്നാണ്‌ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്‌. മുഹമ്മദ്‌ ഈസ പറഞ്ഞ അഭിപ്രായങ്ങള്‍ തന്നെയാണോ തങ്ങളുടെ ദേവനായ അള്ളാഹുവിനെക്കുറിച്ച്‌ ബാക്കിയുള്ള മുസ്ലീങ്ങള്‍ക്കും ഉള്ളത്? അള്ളാഹു ഇത്രത്തോളം ദുര്‍ബ്ബലനല്ല എന്നാണ്‌ ഈസ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, ഇവിടെ പൗലോസ്‌ അപ്പോസ്തലനെതിരെ പറഞ്ഞത് ഈസ പിന്‍വലിക്കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്യേണ്ടതായിരുന്നില്ലേ? അള്ളാഹുവിന്‍റെ സന്ദേശത്തേയും പദ്ധതികളേയും ഒറ്റക്ക്‌ നിന്ന്‌ അട്ടിമറിച്ച പൗലോസിന്‌ അള്ളാഹുവിനേക്കാള്‍ ശക്തിയുണ്ട്‌ എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട്‌ ഞങ്ങള്‍ പൗലോസിനെ അള്ളാഹുവിനേക്കാള്‍ വളരെ ഉയര്‍ന്നവനായി പരിഗണിക്കുകയും പിതാവിന്‍റെ ഇഷ്ടത്താല്‍ യേശുക്രിസ്തു തന്‍റെ അപ്പൊസ്തലനായി തിരഞ്ഞെടുത്ത പൗലോസ്‌ പറഞ്ഞതെല്ലാം അതേപടി വിശ്വസിക്കുകയും ചെയ്യുന്നു. മറുവശത്ത്‌, സര്‍വ്വശക്തനെന്നവകാശപ്പെടുകയും എന്നാല്‍ (ഈസ വാദിക്കുന്നത് പ്രകാരം) തന്‍റെ സ്വന്തം സന്ദേശം പോലും സംരക്ഷിക്കാഌള്ള ത്രാണി ഇല്ലാതിരിക്കുകയും ചെയ്യുന്ന ദുര്‍ബ്ബലനായ അള്ളാഹുവിന്‍റെ ദയനീയാവസ്ഥയില്‍ ഞങ്ങള്‍ക്ക്‌ സഹതാപമല്ലാതെ വേറെ യാതൊന്നുമില്ല!

    ഈസയുടെ ഈ വാദമുഖം ഒരു ഇസ്ലാം മതവിശ്വാസിയുടെ മുമ്പാകെ അവന്‍റെ ആത്മരക്ഷയോടുള്ള ബന്ധത്തില്‍ വളരെ താത്വികമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌. അവയ്‌ക്ക്‌ വ്യക്തമായ ഉത്തരം കിട്ടിയില്ലെങ്കില്‍ ചിന്താശേഷിയുള്ള ഒരാള്‍ക്ക്‌ ഇസ്ലാം മതവിശ്വാസിയായി തുടരാന്‍ സ്വന്തം മനഃസാക്ഷിയെ കുഴിവെട്ടി മൂടേണ്ടി വരും. അഭിമാനിയായ ഒരു മനുഷ്യന്‍ തന്‍റെ വാക്ക്‌ സംരക്ഷിക്കേണ്ടതിന്‌ സ്വന്തം ജീവനും ബലി കഴിക്കാന്‍ തയ്യാറാകും എന്ന്‌ നമുക്കറിയാം. വാക്കിന്‌ ജീവനേക്കാള്‍ വിലയുണ്ട്‌ എന്നര്‍ത്ഥം. എന്നാല്‍ അതേ മനുഷ്യന്‍ തന്‍റെ അടിമയുടെ ജീവന്‍ രക്ഷിക്കേണ്ടതിന്‌ തന്റെ ജീവന്‍ നഷ്‌ടപ്പെടുത്തുമോ? ഒരു നാളും ഇല്ല. മറിച്ച്‌ അടിമയാണ്‌ തന്‍റെ യജമാനനു വേണ്ടി സ്വന്തം ജീവന്‍ നഷ്‌ടപ്പെടുത്തേണ്ടത്‌. എന്നാല്‍ തന്‍റെ മക്കളുടെ ജീവന്‍ രക്ഷിക്കേണ്ടതിന്‌ ആ യജമാനന്‍ തന്‍റെ ജീവനും ന്‌ടപ്പെടുത്താന്‍ തയ്യാറാകും. ഒരു അടിമക്ക്‌ സ്വന്തം ജീവനല്ല, തന്‍റെ യജമാനന്‍റെ ജീവനാണ്‌ വലുത്‌. യജമാനന്‌ താന്‍ കൊടുക്കുന്ന വാക്ക്‌ ആണ്‌ തന്‍റെ സ്വന്തം ജീവനേക്കാള്‍ വലുത്‌.

    ഇവിടെ അടിമ എന്നത്‌ ഇസ്ലാം മത വിശ്വാസിയാണ്‌. യജമാനന്‍ അള്ളാഹുവാണ്‌. യജമാനന്‍റെ വാക്കുകള്‍ എന്നത്‌ താന്‍ ഈസാ നബിയ്‌ക്ക്‌ കൊടുത്ത ഇഞ്‌ജീല്‍ ആണ്‌. തന്‍റെ സ്വന്തം വാക്കുകളെ സംരക്ഷിക്കാന്‍ താല്‍പര്യമില്ലാത്ത അള്ളാഹുവിന്‌ തന്‍റെ അടിമകളുടെ ജീവന്‍ സംരക്ഷിക്കാഌള്ള താല്‍പര്യം എത്രമാത്രമുണ്ടാകും? എന്ത്‌ ധൈര്യത്തിന്‍റെ പുറത്താണ്‌ ഒരു മുസല്‍മാന്‍ തന്‍റെ ആത്മാവിന്‍റെ സംരക്ഷണം അള്ളാഹുവില്‍ ഭരമേല്‍പിക്കേണ്ടത്‌? തന്‍റെ വാക്കുകള്‍ വിലയേറിയതാണ്‌, അത്‌ സംരക്ഷിക്കപ്പെടേണ്ടതാണ്‌ എന്ന ചിന്തയില്ലാത്ത ഒരാള്‍ക്ക്‌ തന്‍റെ അടിമകളുടെ ജീവന്‍ വിലയേറിയതാണ്‌, അത്‌ സംരക്ഷിക്കപ്പെടേണ്ടതാണ്‌ എന്ന ചിന്തയുണ്ടാകുമോ? മനുഷ്യനേക്കാള്‍ എത്രയോ ശക്തിയുള്ളവനാണ്‌ ഇബിലീസ്‌. അരിഞ്ഞിട്ടാല്‍ വാടിപ്പോകുന്ന ഇളം പുല്ലിന്‌ തുല്യനായ ഒരു മനുഷ്യന്‍റെ (പൗലോസിന്‍റെ) കയ്യില്‍ നിന്ന്‌ സ്വന്തം സന്ദേശം രക്ഷിച്ചെടുക്കാന്‍ കഴിയാത്ത ആള്‍ എങ്ങനെയാണ്‌ ഇബിലീസിന്‍റെ കയ്യില്‍ നിന്ന്‌ തന്‍റെ അടിമകളുടെ ആത്മാക്കളെ മോചിപ്പിക്കുക? എന്തു വിശ്വാസത്തിന്‍റെ പുറത്താണ്‌ ഒരു മുസല്‍മാന്‍ തന്‍റെ ആത്മാവിന്‍റെ സംരക്ഷണം അള്ളാഹുവില്‍ ഏല്‍പ്പിക്കേണ്ടത്‌? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവ. യുക്തിബോധവും ചിന്താശേഷിയുമുള്ള ഏത്‌ കൊച്ചു കുട്ടിക്കും എളുപ്പം കണ്ടെത്താന്‍ കഴിയുന്ന ഈ ചോദ്യങ്ങള്‍ പോലും മനസ്സിലാക്കാന്‍ കഴിയാതെ പൗലോസ്‌ അപ്പോസ്തലനും ബൈബിളിനും നേരെ ആരോപണം ഉന്നയിക്കുന്നവരുടെ ബൗദ്ധിക പാപ്പരത്തവും യുക്തിഹീനതയും എത്രത്തോളമുണ്ടെന്ന്‌ ഈ കത്ത് വായിക്കുന്നവര്‍ ചിന്തിച്ചു കൊള്ളുക. 

    ബൈബിളിലെ സത്യദൈവം ഈ വിധം ദുര്‍ബ്ബലനല്ലെന്ന്‌ മാത്രമല്ല, സര്‍വ്വശക്തഌം സര്‍വ്വജ്ഞാനിയും അത്യുന്നതനുമാകയാല്‍, പണ്ട്‌ പിതാക്കന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും ഭാഗം ഭാഗമായും വിവിധമായും നല്‍കപ്പെട്ട തന്‍റെ സന്ദേശങ്ങളുടെ പൂര്‍ണ്ണതയായി, അന്ത്യകാലത്ത്‌ തന്‍റെ ഏകജാതനായ പുത്രനിലൂടെ നല്‍കപ്പെട്ട സമ്പൂര്‍ണ്ണ വെളിപ്പാടിന് ഒരു ഗ്ലാനിയും സംഭവിക്കുവാന്‍- അതിലെ ഒരു വള്ളിയോ പുള്ളിയോ മാറിപ്പോകുവാന്‍ പോലും- അവന്‍ അനുവദിക്കുന്നതല്ല! തന്‍റെ ശരീരമായ സഭയെ ഉപദ്രവിച്ചു മുടിക്കുവാന്‍ അത്യന്തം എരിവേറി നടന്ന ശൗല്‍ എന്ന പരീശപ്രമാണിയെ തന്‍റെ ശക്തിയുള്ള കരത്താല്‍ പിടിച്ചതും, അവനെ തന്‍റെ നാമത്തിഌ വേണ്ടി ഉപദ്രവങ്ങളും കഷ്‌ടങ്ങളും പീഢകളും ത്യാഗങ്ങളും സഹിപ്പാനുള്ള പൗലോസ്‌ എന്ന ഒരു പാത്രമാക്കിത്തീര്‍ത്തതും യെഹൂദന്മാരുടേയും ജാതികളുടേയും ഇടയില്‍ തന്‍റെ മാറ്റമില്ലാത്ത സുവിശേഷ സന്ദേശം എത്തിക്കേണ്ടതിന്‌ അവനെ അപ്പൊസ്‌തലനായി അഭിഷേകം ചെയ്‌തതും ഇതേ സര്‍വ്വശക്തിയുള്ള ദൈവമായ യേശുക്രിസ്‌തു തന്നെ!!

    വസ്തുതകള്‍ ഈ വിധമായിരിക്കെ പൗലോസ്‌ അപ്പൊസ്തലനെതിരെ നുണകള്‍ കുത്തി നിറച്ചു കൊണ്ട് മുഹമ്മദ്‌ ഈസ പുസ്തകങ്ങള്‍ എഴുതിയത് എന്തിനായിരുന്നു? താങ്കളുടെ പുസ്തകത്തില്‍ താങ്കള്‍ എഴുതിയിരിക്കുന്ന നുണകള്‍ ധാരാളമാണെങ്കിലും വിസ്തരഭയത്താല്‍ ഒരു ഭാഗം മാത്രം ഉദ്ധരിക്കുന്നു:

    “എന്താണ് ഇവിടെ നടന്നത്? യേശുവില്‍ നിന്ന് സുവിശേഷം സ്വീകരിക്കുകയും അത്ഭുതങ്ങളും അടയാളങ്ങളുമെല്ലാം തന്നിലൂടെ നടക്കുന്നത് മനസ്സിലാക്കുകയും നീ പാറയാകുന്നുവെന്നും നിന്‍റെ മേല്‍ ഞാനെന്‍റെ സഭയെ പണിയും എന്ന യേശുവിന്‍റെ അനുഗ്രഹം ലഭിക്കുകയും ചെയ്ത പത്രോസ്, പുതുവിശ്വാസിയും ദൈവസഭയ്ക്ക് ഉപദ്രവകാരിയുമായ പൗലോസിന്‍റെ വാക്ക് കേട്ട് ജാതികളുടെ കൂടെ ജീവിച്ചു എന്ന് മനസ്സിലാക്കുവാന്‍ പാടില്ല. മറിച്ച്, ന്യായപ്രമാണത്തില്‍ നിന്നും ഇളവ്‌ മേടിച്ചു കൊണ്ടുവന്ന പൗലോസ്‌, എന്ത് ഉപദേശമാണ് അവിടെ നല്‍കുന്നത് എന്ന് അറിയുന്നതിന് വേണ്ടി യെരുശലേം സഭയുടെ മൂപ്പനായ യാക്കോബ് അയച്ച യേശു ശിഷ്യനാണ് പത്രോസ്.

    ആദ്യമേ തന്നെ പൗലോസിനെ തള്ളാതെ, കൂടെ കൂടി അയാള്‍ നടത്തുന്ന പ്രവര്‍ത്തനം പത്രോസ് വിലയിരുത്തി.  എന്നിട്ട് ആ വിഷയം, യെരുശലേം സഭയിലുള്ള യാക്കോബിനെ അറിയിച്ചു. പൈശാചിക പ്രബോധനം നടത്തുന്ന പൗലോസിനെ തിരിച്ചറിഞ്ഞ യാക്കോബ്, തന്‍റെ സന്ദേശവുമായി കുറച്ച് ആളുകളെ അന്ത്യോക്യയിലുള്ള പത്രോസിന്‍റെ അടുത്തേക്ക് അയച്ചു. അപ്പോള്‍ അതുവരെ പൗലോസിന് മനസ്സിലാകാതെ നിന്ന പത്രോസ്, ക്രിസ്തുമാര്‍ഗ്ഗികളുടെ മൂപ്പനായ യാക്കോബിന്‍റെ തീരുമാനം വിജാതീയസഭയെ അറിയിച്ചു. യെഹൂദന്മാരായ ഞങ്ങള്‍ മാത്രമല്ല, യേശുവിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കുന്ന ഏതൊരാളും ന്യായപ്രമാണം അനുസരിക്കാതെ രക്ഷയില്ലായെന്നു തീര്‍ത്തു പറഞ്ഞു. അവിടെയുണ്ടായിരുന്ന മുഴുവന്‍ യെഹൂദന്മാരും പത്രോസിനെ അനുസരിച്ചു. പൗലോസിന്‍റെ കൂട്ടുപദേശിയായ ബര്‍ന്നബാസ്, ക്രിസ്തുമാര്‍ഗ്ഗത്തിന്‍റെ നേതാക്കള്‍ പറഞ്ഞത് വിശ്വസിച്ചു. ഇങ്ങനെ പൗലോസ്‌ ശരിക്കും ക്രിസ്തുമാര്‍ഗ്ഗികളില്‍ നിന്നും ഒറ്റപ്പെട്ടു. ഇത്ര പ്രധാനപ്പെട്ട കാര്യം ലൂക്കോസ് എങ്ങനെ പറയും?” (യേശുമിശിഹ ഏത് പക്ഷത്ത്?, പുറം 34,35)

    മുഹമ്മദ്‌ ഈസ മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് എന്ത് തെളിവാണ് ഉള്ളത്? ബൈബിളില്‍ എവിടെയെങ്കിലും ഇക്കാര്യം എഴുതിയിട്ടുണ്ടോ? അതോ ഇനി മലക്ക്‌ മുഹമ്മദ്‌ ഈസയുടെ അടുത്തും വരാന്‍ തുടങ്ങിയോ, വഹിയും കൊണ്ട്? ഇതുപോലെ ഈസയുടെ ധാരാളം ഊഹങ്ങള്‍ ഈസ എഴുതി വെച്ചിട്ടുള്ള ആ പുസ്തകങ്ങളെ അടിസ്ഥാനമാക്കി സാക്ഷിയുമായി സംവാദത്തിന് വന്നാല്‍ ഞങ്ങള്‍ ഈ കാര്യങ്ങള്‍ക്കെല്ലാം റെഫറന്‍സ്‌ ചോദിക്കും എന്ന ഭയം മുഹമ്മദ്‌ ഈസക്കുണ്ട് എന്ന് ഞങ്ങള്‍ക്കറിയാം. ലോകത്താരും ഇന്നുവരെ പറയാത്ത സംവാദ നിബന്ധനകള്‍ മുന്നോട്ടു വെച്ച് സംവാദത്തില്‍ നിന്നും ഈസാ ഒളിച്ചോടാന്‍ നോക്കുന്നതിന് ഒരു കാരണം ഇതല്ലേ ഈസാ? ഞങ്ങള്‍ ഇസ്ലാമിനെ സംബന്ധിച്ച് എഴുതിയിരിക്കുന്നതെല്ലാം കൃത്യമായ റഫറന്‍സുകള്‍ സഹിതമാണ്. ഓരോ പോയിന്‍റിനും ഞങ്ങള്‍ റഫറന്‍സ്‌ നല്‍കുന്നുണ്ട്, അല്ലാതെ ഊഹത്തിന്‍റെ പുറത്ത് ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. അപ്രകാരം ഒരു സത്യസന്ധത പുലര്‍ത്താന്‍ ഈസക്ക് കഴിഞ്ഞിട്ടില്ലാത്തത് കൊണ്ടാണ് സംവാദത്തിന് വരാന്‍ ഈസ മടിക്കുന്നത്. ഞങ്ങള്‍ റഫറന്‍സ്‌ ചോദിക്കാന്‍ തുടങ്ങിയാല്‍ ഊഹങ്ങളില്‍ അടിസ്ഥാനമിട്ട് കെട്ടിപ്പൊക്കിയ തന്‍റെ ഓരോ വാദങ്ങളും ഈസക്ക് പിന്‍വലിക്കേണ്ടി വരും എന്ന തിരിച്ചറിവ് ഈസയുടെ കൂടെ നില്‍ക്കുന്നവര്‍ക്കില്ലെങ്കിലും ഈസക്കുണ്ട് എന്ന് ഈസയുടെ കത്ത് വായിച്ചപ്പോള്‍ ഞങ്ങള്‍ക്ക്‌ മനസ്സിലായി! ഞങ്ങള്‍ ഇപ്പോഴും താങ്കളോട് ആവശ്യപ്പെടുന്നത് ഒരു കാര്യം മാത്രമാണ്, പെരുമ്പാവൂര്‍ വെച്ച് വാക്ക്‌ പറഞ്ഞത് പോലെ അനില്‍കുമാര്‍ അയ്യപ്പനുമായി താങ്കള്‍ സംവാദത്തിന് തയ്യാറാവുക! അന്യോന്യം കത്തെഴുതാനാണെങ്കില്‍ താങ്കള്‍ പത്തു പേജ് എഴുതിയാല്‍ അതിന് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ നിന്നുള്ള റഫറന്‍സ്‌ സഹിതം നൂറ് പേജ് മറുപടിയെഴുതാന്‍ ഞങ്ങള്‍ക്ക്‌ കഴിയും. പക്ഷേ ഞങ്ങള്‍ ആഗ്രഹിക്കുന്നത് അങ്ങനെയുള്ള കത്തെഴുത്തല്ല, നേര്‍ക്കുനേരെയുള്ള സംവാദമാണ്! അതിന് തയ്യാറാകാന്‍ ഇനിയെങ്കിലും ഈസാ ധൈര്യം കാണിക്കണം.

    താങ്കളുടെ കത്തില്‍ എഴുതിയിരിക്കുന്ന എല്ലാ നുണകളും തുറന്ന് കാണിക്കണം എന്ന് ഞങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടെങ്കിലും വിസ്തരഭയത്താല്‍ കുറച്ച് കാര്യങ്ങള്‍ മാത്രമേ ഇനി ഞങ്ങള്‍ വിശകലനം ചെയ്യുന്നുള്ളൂ. താങ്കള്‍ എഴുതിയിരിക്കുന്നു: “സാധാരണ സദസ്സിനെ നോക്കി വെല്ലുവിളി ഉയര്‍ത്തുന്നവര്‍ ഞാന്‍ മുന്‍പില്‍ മുഴുവന്‍ സമയം ഇരുന്നിട്ടും ചോദ്യത്തിന് അവസരം അനുവദിക്കാതെ ഒഴിഞ്ഞു മാറുന്നു. ചുരുക്കത്തില്‍ ഞാന്‍ സമര്‍പ്പിച്ച വിഷയങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്നു സാക്ഷിക്ക് അറിയില്ല എന്നതാണ് വാസ്തവം” എന്ന്! പെരുമ്പാവൂര്‍ വെച്ച് നടന്ന സാക്ഷിയുടെ ‘സ്നേഹസന്ദേശം 2013’ കാണാന്‍ വന്ന എല്ലാവരേയും ആക്ഷേപിക്കുന്ന തരത്തിലുള്ള ആരോപണമായി ഇത് എന്ന് പറയാതെ വയ്യ! ആ പ്രോഗ്രാം കാണാന്‍ വന്നവരെല്ലാം പൊട്ടന്മാര്‍ ആണെന്നാണോ താങ്കള്‍ ധരിച്ച് വെച്ചത്? എം.എം.അക്ബര്‍ മൌലവിയുടെ സ്നേഹസംവാദം എന്ന പ്രോഗ്രാമിന് ചോദ്യകര്‍ത്താവിന് അനുവദിച്ചിരിക്കുന്ന സമയം വെറും രണ്ട് മിനുട്ടാണ്. രണ്ട് മിനുട്ട് കഴിഞ്ഞാല്‍ അവര്‍ ചോദ്യകര്‍ത്താവിന്‍റെ മുന്നിലുള്ള മൈക്ക്‌ ഓഫ് ചെയ്യും. ഒരാള്‍ക്ക് ഒരു ചോദ്യം മാത്രമേ അനുവദിക്കുകയുമുള്ളൂ! അക്ബര്‍ മൌലവി പറയുന്ന ഉത്തരം ഭൂലോക മണ്ടത്തരമായാലും തിരിച്ചൊന്നും ചോദിക്കാന്‍ കഴിയാതെ ചോദ്യകര്‍ത്താവ് നിശ്ശബ്ദനായിരിക്കണം. അതാണ്‌ അവരുടെ പരിപാടിയില്‍ ഒരാള്‍ക്ക് ഒരു ചോദ്യം മാത്രം എന്ന നിബന്ധന വെച്ചിരിക്കുന്നതിനു കാരണം. എന്നാല്‍ പെരുമ്പാവൂര്‍ വെച്ച് താങ്കള്‍ ഞങ്ങളോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ താങ്കള്‍ക്ക് ഞങ്ങള്‍ സമയത്തിന്‍റെ പരിമിതി വച്ചിരുന്നില്ല. താങ്കള്‍ ആദ്യം ചോദിച്ച ചോദ്യത്തിന് അനില്‍കുമാര്‍ മറുപടി പറഞ്ഞു. ആ മറുപടിയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചുകൊണ്ട് താങ്കള്‍ വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചു, താങ്കളുടെ ചോദ്യങ്ങള്‍ തീരുന്നത് വരെ സാക്ഷിയുടെ പ്രവര്‍ത്തകന്‍ താങ്കളുടെ മുന്നില്‍ മൈക്കും പിടിച്ചു കൊണ്ട് നിന്നു, ഞങ്ങള്‍ മൈക്ക്‌ ഓഫ് ആക്കിയതേയില്ല!! ഇതിനെല്ലാം അന്നവിടെ കൂടിയ ജനങ്ങള്‍ ദൃക്സാക്ഷികളാണ്. എന്നിട്ടും താങ്കള്‍ പറയുന്നത് “സാധാരണ സദസ്സിനെ നോക്കി വെല്ലുവിളി ഉയര്‍ത്തുന്നവര്‍ ഞാന്‍ മുന്‍പില്‍ മുഴുവന്‍ സമയം ഇരുന്നിട്ടും ചോദ്യത്തിന് അവസരം അനുവദിക്കാതെ ഒഴിഞ്ഞു മാറുന്നു” എന്നും. ഇത്രയധികം ജനങ്ങള്‍ സാക്ഷികളായുള്ള ഒരു സംഭവത്തെ നിഷേധിക്കാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിഞ്ഞു? കളവ്‌ പറഞ്ഞാല്‍ പിടിക്കപ്പെടും എന്ന് മനസ്സിലാക്കാനുള്ള ബോധം ഇതെഴുതുമ്പോള്‍ താങ്കള്‍ക്ക് ഉണ്ടായില്ലേ?

    “തിരുവട്ടാറിന്‍റെ സംഭവത്തിനു ഞാന്‍ പോലും പ്രതീക്ഷിക്കാതിരുന്ന പരസ്യം നല്‍കി ജനശ്രദ്ധയാകര്‍ഷിച്ച സാക്ഷി, ക്രൈസ്തവ സമൂഹത്തിനു ഏല്പിച്ച ക്ഷീണം ചില്ലറ അല്ല” എന്നതാണ് താങ്കള്‍ പറഞ്ഞ മറ്റൊരു നുണ. സാക്ഷി ഈ വിഷയത്തില്‍ എന്തെങ്കിലും എഴുതുകയോ പറയുകയോ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു കാണിക്കാമോ? ഈ വിവാദം ഉണ്ടായപ്പോള്‍ തന്നെ ചിലര്‍ തിരുവട്ടാറിന്‍റെ വീട്ടിലെത്തി നേരിട്ട് ചോദിച്ചു കാര്യങ്ങള്‍ അറിഞ്ഞിരുന്നു. അവരില്‍ ചിലര്‍ അത് തങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതുകയും വീഡിയോ പിടിച്ചു യൂട്യൂബില്‍ ഇടുകയും ചെയ്തുകൊണ്ട് മുഹമ്മദ്‌ ഈസായുടെ കള്ളത്തരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരികയും ചെയ്തു. ഇതുകൊണ്ടും വിശ്വാസികളുടെ മനസ്സില്‍ തിരുവട്ടാറിനുള്ള സ്ഥാനം എന്താണെന്നു സാക്ഷിക്ക് നന്നായി അറിയാവുന്നത് കൊണ്ടും മുഹമ്മദ്‌ ഈസയുടെയും കൂട്ടരുടെയും ചതികള്‍ക്ക്‌ മറുപടി പറയാന്‍ പോയി സമയം കളയാന്‍ സാക്ഷി ബദ്ധപ്പെട്ടിട്ടില്ല.

    വീണ്ടും താങ്കള്‍ എഴുതുന്നു:

    “ഏദന്‍ തോട്ടത്തെയും സമാഗമന കൂടാരത്തെയും താരതമ്യം ചെയ്യുന്നതിന് ഭാവന അല്ലാതെ ജെറിയുടെ പക്കല്‍ ഒന്നും ഇല്ല. ന്യായപ്രമാണം വഴി ആരും രക്ഷപ്പെടുക ഇല്ലായെന്നു യെഹോവ പറഞ്ഞു എന്ന് പറയുക വഴി യെഹോവയെകുരിച്ചും ബൈബിളിനെ കുറിച്ചും ഗുരുതരമായ വ്യാജ ആരോപണം ആണ് ജെറി നടത്തിയിരിക്കുന്നത്. ജന്മ പാപം, പൌലോസിനു മുന്‍പ്‌ ബൈബിളില്‍ പറഞ്ഞിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിട്ട് എങ്ങുമെത്താതെ നിര്‍ത്തി ഭൌതീക നേട്ടം ഉണ്ടാകുമ്പോള്‍ മാത്രമാണ് പരിചേദന ചെയ്യേണ്ടതുള്ളൂ എന്ന ജെറിയുടെ വാദം എത്രയോ അബദ്ധമാണ്. യാഗം നടത്താന്‍ ദേവാലയം ഇല്ലെങ്കില്‍ ന്യായപ്രമാണം ഉള്ള മതം എന്ത് മതമാണെന്ന് പറഞ്ഞ് യഹോവയെ പരിഹസിച്ചു” (മുഹമ്മദ്‌ ഈസായുടെ രണ്ടാം കത്ത്, പുറം 5)

    എവിടെയാണ് ബ്രദര്‍ ജെറി തോമസ്‌ യഹോവയെ പരിഹസിച്ചത് ഈസാ? ഭൌതിക നേട്ടം ഉണ്ടാകുമ്പോള്‍ മാത്രമേ പരിച്ഛേദന ചെയ്യേണ്ടതുള്ളൂ എന്ന് അദ്ദേഹം എപ്പോഴാണ് പറഞ്ഞത്? നുണ പറയുന്നതിന് ഒരു പരിധിയൊക്കെ വേണ്ടേ ഈസാ? ഏദന്‍ തോട്ടത്തേയും സമാഗമന കൂടാരത്തെയും തമ്മില്‍ അദ്ദേഹം താരതമ്യം ചെയ്തത് വ്യക്തമായ ബൈബിള്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. നീ പാറയാകുന്നുവെന്നും നിന്‍റെ മേല്‍ ഞാനെന്‍റെ സഭയെ പണിയും എന്നും പത്രോസിനോട് യേശുക്രിസ്തു പറഞ്ഞതായി ബൈബിളില്‍ ഉണ്ട് എന്ന് കരുതി നടക്കുന്ന മുഹമ്മദ്‌ ഈസക്ക് ബ്രദര്‍ ജെറി തോമസ്‌ ബൈബിളില്‍ നിന്നും ഉദ്ധരിച്ച ദൈവവചനം മനസ്സിലാകാതെ പോയതില്‍ വലിയ അത്ഭുതം ഒന്നുമില്ല!

    വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:

    “ഒരു സാധാരണ ബൈബിള്‍ വായനക്കാരന്‍ പോലും പ്രകടിപ്പിക്കാത്ത അമ്പരപ്പിലായിരുന്നു പലപ്പോഴും അനില്‍.ജീവനുള്ള പിതാവ്‌ എന്നെ അയച്ചിട്ട് ഞാന്‍ പിതാവിനാല്‍ ജീവിക്കുന്നത് പോലെ നിങ്ങളും ജീവിക്കെണ്ടാതിനു എന്നെ ഭക്ഷിക്കണം” (യോഹ. 6:57) എന്ന യേശുവിന്‍റെ സുപ്രസിദ്ധമായ ബൈബിള്‍ വാക്യം സംവാദ മദ്ധ്യേ ഞാന്‍ ഉദ്ധരിച്ചപ്പോള്‍ ഇങ്ങനെ ഒരു വാക്യം ബൈബിളില്‍ ഇല്ല എന്നായിരുന്നു അനിലും ഫെന്നിയും അടങ്ങുന്ന ക്രൈസ്തവ പക്ഷം വാദിച്ചത്

    ഞാന്‍ ബൈബിളില്‍ ഇല്ലാത്ത വാക്യങ്ങള്‍ സ്വയം ഉണ്ടാക്കുന്നു എന്നും ഇത് കാണിക്കാതെ സംവാദം നടക്കില്ലെന്ന് വരെ അന്ന് ഇവര്‍ പറഞ്ഞിരുന്നു. അവസാനം ഞാന്‍ ബൈബിള്‍ തുറന്ന് വായിക്കുന്നത് വരെ ഈ തര്‍ക്കം തുടര്‍ന്നു. ഈ രണ്ടു പേരുമാണ് എനിക്ക് മറുപടി പറയുവാനായി സാക്ഷി പെരുമ്പാവൂരില്‍ ഒരുക്കി നിര്‍ത്തിയത്‌. എന്‍റെ ഒരു ഗതികേട് എന്നല്ലാതെ ഞാന്‍ ഇതിനു എന്താണ് പറയുക?”  (മുഹമ്മദ്‌ ഈസായുടെ രണ്ടാം കത്ത്, പുറം 6)

    മുഹമ്മദ്‌ ഈസയുടെ നുണ വീണ്ടും! മുഹമ്മദ്‌ ഈസാ അന്ന് ഉദ്ധരിച്ച വാക്യം മുകളില്‍ ഉള്ളത് പോലെ ആയിരുന്നില്ല എന്ന് ബൈബിള്‍ തുറന്ന് വായിച്ചപ്പോള്‍ താങ്കള്‍ക്കും അവിടെ കൂടിയിരുന്ന എല്ലാ മുസ്ലീങ്ങള്‍ക്കും മനസ്സിലായതാണ്. ‘ഇത് മുഹമ്മദ്‌ ഈസയുടെ സ്ഥിരം പരിപാടിയാണ്’ എന്ന് ക്രൈസ്തവ പക്ഷം പറഞ്ഞപ്പോള്‍ തല കുനിച്ച് ഇരിക്കാനല്ലാതെ ഒരു മറുപടിയും പറയാന്‍ ഈസക്ക് കഴിഞ്ഞില്ല എന്ന കാര്യം ഇത്ര പെട്ടെന്ന് മറന്ന് പോയോ? പെരുമ്പാവൂര്‍ വെച്ചും ഈസ ബൈബിളില്‍ നിന്നുള്ള ഒരു വാക്ക്‌ ഉദ്ധരിച്ചത് “യെഹൂദന്മാരുടെ ഇടയില്‍ വിശ്വസിച്ചിരിക്കുന്നവര്‍ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവര്‍ എല്ലാവരും ന്യായപ്രമാണം അനുസരിച്ചു നടക്കുന്നവര്‍  ആകുന്നു” എന്നായിരുന്നു. മറുപടി പറഞ്ഞ അനില്‍ കുമാര്‍ ആദ്യം തന്നെ അത് തിരുത്തിയത് ഓര്‍മ്മയുണ്ടോ? “യെഹൂദന്മാരുടെ ഇടയില്‍ വിശ്വസിച്ചിരിക്കുന്നവര്‍ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവര്‍ എല്ലാവരും ന്യായപ്രമാണതല്പരന്മാര്‍ ആകുന്നു” എന്നാണ് ബൈബിളില്‍ ഉള്ളത് എന്ന് അനില്‍ ചൂണ്ടിക്കാട്ടി. “ജഡത്തിന്‍റെ ബലഹീനത നിമിത്തം ഒരു മനുഷ്യനും ന്യായപ്രമാണം അനുസരിച്ചു നടക്കാന്‍ കഴിയില്ല” എന്നാണ് ബൈബിള്‍ പറയുന്നത്! എന്നാല്‍ മുഹമ്മദ്‌ ഈസാ ബൈബിളില്‍ നിന്നെന്ന് പറഞ്ഞ് ഉദ്ധരിക്കുന്നത് “അവര്‍ എല്ലാവരും ന്യായപ്രമാണം അനുസരിച്ചു നടക്കുന്നവര്‍  ആകുന്നു”  എന്നാണ്. ബൈബിളിന്‍റെ ഉപദേശത്തിനു വിരുദ്ധമായ ഒരു കാര്യമാണ് താങ്കള്‍ അന്ന് ബൈബിളില്‍ നിന്നെന്ന വ്യാജേന ഉദ്ധരിച്ചത്.

    വാക്കില്‍ മാത്രമല്ല, താങ്കളുടെ പുസ്തകത്തിലും താങ്കള്‍ ഈ വിധം ബൈബിളില്‍ നിന്നെന്ന വ്യാജേന താങ്കളുടെ ആശയങ്ങള്‍ ഉദ്ധരിച്ച് വെച്ചിട്ടുണ്ട്. വിസ്തരഭയം മൂലം ഒരുദാഹരണം തരാം:

    “ജീവിതം മുഴുവന്‍ യുദ്ധം ചെയ്ത യോശുവ പ്രവാചകനും അദ്ദേഹത്തിന്‍റെ മൂപ്പന്മാരുടെ കാലമൊക്കെയും യിസ്രായേല്‍ യഹോവയെ സേവിച്ചു (യോശുവ.24:31)” (യേശുമിശിഹ ഏത്‌ പക്ഷത്ത്?, പുറം 112)

    ഇങ്ങനെയൊരു വാക്യം ബൈബിളില്‍ ഉണ്ടോ? ഈസയ്ക്ക് ഒന്നെടുത്തു കാണിച്ചു തരാമോ? ഞങ്ങളുടെ കൈവശം ഇരിക്കുന്ന ബൈബിളില്‍ യോശുവ 24:31 ഇങ്ങനെയാണ്: “യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേല്‍ യഹോവയെ സേവിച്ചു.” ഇതില്‍ എവിടെയാണ് യോശുവയെ പ്രവാചകന്‍ എന്ന് വിളിച്ചിരിക്കുന്നതും ജീവിത കാലം മുഴുവന്‍ യോശുവ യുദ്ധം ചെയ്തു എന്ന് പറഞ്ഞിട്ടുള്ളതും? അല്ലാഹുവിന് വേണ്ടി നുണ പറഞ്ഞാല്‍ ഹൂറികളെ കൂടുതല്‍ കിട്ടും എന്നെങ്ങാനും ഈസാ ധരിച്ച് വെച്ചിട്ടുണ്ടോ? ഇതുപോലെതന്നെയുള്ള ട്രിക്ക് ആണ് അന്ന് കോഴിക്കോടും ഈസ എടുക്കാന്‍ നോക്കിയത്, പക്ഷേ പരാജയപ്പെട്ടു പോയി എന്ന് മാത്രം!

    വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:

    “ബൈബിളിന്‍റെ കാര്യത്തില്‍ ഇതാണ് അവസ്ഥ. അപ്പോള്‍ ഇസ്ലാം വിഷയം എങ്ങനെ ഉണ്ടാകും? അനിലിന്‍റെ ആദ്യ വിഷയാവതരണത്തില്‍ ഇബ്നു ഹിഷാം എന്ന ചരിത്രകാരന്‍ പൌലോസിനെക്കുറിച്ചു അപ്പോസ്തോലന്‍ എന്ന് പറഞ്ഞിട്ടുണ്ട് എന്ന ഭാഗം ഉദ്ധരിച്ചിട്ടു അനില്‍ ചോദിച്ചു ഇനി മുസ്ലീങ്ങള്‍ പറയുക, നിങ്ങള്‍ക്ക്‌ പ്രവാചകനായ മുഹമ്മദ്‌ പറയുന്നത് വിശ്വസിക്കണോ, അതോ മുഹമ്മദ്‌ ഈസാ പറഞ്ഞത്‌ വിശ്വസിക്കണോ? ഈ രണ്ടു മുഹമ്മദില്‍ നിങ്ങള്‍ക്ക്‌ ആരെയാണ് സ്വീകരിക്കാന്‍ കഴിയുന്നത്?

    അനിലിന്‍റെ തെളിവും ചോദ്യവും തമ്മില്‍ എന്ത് ബന്ധമെന്ന് ആര്‍ക്കും മനസിലായില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു. ഇബ്നു ഹിഷാം സ്വന്തമായി പറഞ്ഞതാണോ, പൌലോസിനെ അംഗീകരിച്ചിരിക്കുന്നു എന്ന് മുഹമ്മദ്‌ നബി പറഞ്ഞത്‌ ഇബ്നു ഹിഷാം ഉദ്ധരിച്ചതാണോ?

    ഇതിനു അനില്‍ പറഞ്ഞത്‌ ഇങ്ങനെ, ‘അങ്ങനെ പറയാന്‍ എനിക്ക് അറിയില്ല’. അതായത്‌ അതുവരെയും അനില്‍ ധരിച്ചുവെച്ചത് ഇബ്നു ഹിശാമിന്‍റെ ചരിത്രം എന്ന് വെച്ചാല്‍, മുഹമ്മദ്‌ നബി പറഞ്ഞു കൊടുത്ത ചരിത്രമെന്നോ, മുഹമ്മദ്‌ നബി എഴുതിയ ചരിത്രമെന്നോ ആയിരുന്നു. ഈ തെറ്റിധാരണ ഞാന്‍ തിരുത്തിയപ്പോള്‍ അനില്‍ നിശബ്ദമായി ഇരുന്നു” (മുഹമ്മദ്‌ ഈസാ, പുറം 6)

    വീണ്ടും നുണ പറയുകയാണ്‌ താങ്കള്‍ ഇവിടെ. ഇബ്നു ഹിഷാമില്‍ നിന്നല്ല, സ്വഹീഹ് ബുഖാരിയില്‍ നിന്നുള്ള ഒരു ഹദീസ്‌ ആണ് അനില്‍ ഉദ്ധരിച്ചിട്ട് മുസ്ലീങ്ങളോട് ചോദിച്ചത്, “നിങ്ങള്‍ ഏതു മുഹമ്മദില്‍ വിശ്വസിക്കുന്നു? നിങ്ങളുടെ പ്രവാചകനായ മുഹമ്മദിലോ അതോ മുഹമ്മദ്‌ ഈസയിലോ?” എന്ന്. അത് കേട്ട ആളുകള്‍ക്ക് കാര്യം മനസ്സിലാകുകയും ചെയ്തു. ഈ കത്ത് പ്രസിദ്ധീകരിക്കാന്‍ ഉള്ളതായത് കൊണ്ട് വായനക്കാര്‍ക്ക്‌ മനസ്സിലാകുവാന്‍ വേണ്ടി ആ ഹദീസ്‌ ഞങ്ങള്‍ താഴെ കൊടുക്കുന്നു:

    “അബുഹുറയ്റ നിവേദനം: നബി പറഞ്ഞു: അല്ലാഹു പറയുന്നു: “ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു ചെവിയും കേട്ടിട്ടില്ലാത്തതും ഒരു മനസ്സും ചിന്തിച്ചിട്ടില്ലാത്തതുമായ സുഖ സൗകര്യങ്ങളാണ് സുകൃതികളായ ദാസന്മാര്‍ക്ക് വേണ്ടി ഞാന്‍ ഒരുക്കി വെച്ചിട്ടുള്ളത്.” (സ്വഹീഹ് ബുഖാരി, വോളിയം 9, ബുക്ക്‌ 93, ഹദീസ്‌ നമ്പര്‍ 589)

    അല്ലാഹു എവിടെയാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്? ഖുര്‍ആനില്‍ കാണിച്ചു തരാമോ ഇങ്ങനെ ഒരു വാചകം? ഖുര്‍ആനില്‍ ഒരിടത്തുമില്ല! എന്നാല്‍ ഈ വാചകം ബൈബിളില്‍ ഉണ്ട്!! പൗലോസ്‌ അപ്പൊസ്തലന്‍ 1.കൊരി.2:9-ല്‍ പറയുന്നത് ഇങ്ങനെയാണ്:

    “ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.”

    പൗലോസ്‌ അപ്പൊസ്തലന്‍ പറഞ്ഞ ഈ വാചകം മുഹമ്മദ്‌ ഉദ്ധരിച്ചിട്ട് പറയുന്നത് ‘അത് അല്ലാഹു പറഞ്ഞതാണ്’ എന്നാണ്! പൗലോസ്‌ പറഞ്ഞത് അല്ലാഹുവിന്‍റെ വചനം ആണെന്ന് മുസ്ലീങ്ങളുടെ പ്രവാചകന്‍ മുഹമ്മദ്‌ പറയുമ്പോള്‍, ആധുനിക കാലത്ത് മുഹമ്മദ്‌ ഈസാ പറയുന്നത് ‘പൗലോസ്‌ ദൈവത്തില്‍ നിന്നുള്ളവനല്ല, പിശാചില്‍ നിന്നുള്ളവനാണ്’ എന്നാണ്!! ഇത് പറഞ്ഞിട്ടാണ് അനില്‍ ചോദിച്ചത്, “മുസ്ലീങ്ങള്‍ ഏതു മുഹമ്മദില്‍ ആണ് വിശ്വസിക്കുന്നത്?, മുഹമ്മദ്‌ നബിയില്‍ ആണോ അതോ മുഹമദ് ഈസയിലാണോ?” എന്ന്. മുഹമ്മദ്‌ നബിയില്‍ ആണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നതെങ്കില്‍ പൗലോസ്‌ അപ്പൊസ്തലന്‍ ദൈവത്തിന്‍റെ വചനം പറയുന്ന ആളായിരുന്നു എന്ന് വിശ്വസിക്കണം. മുഹമ്മദ്‌ ഈസയിലാണ് വിശ്വസിക്കുന്നതെങ്കില്‍ പൗലോസ്‌ അപ്പൊസ്തലന്‍ പിശാചിന്‍റെ ആളാണെന്ന് വിശ്വസിക്കണം. “മുഹമ്മദ്‌ നബിയും മുഹമ്മദ്‌ ഈസയും തമ്മില്‍ ഇക്കാര്യത്തില്‍ പൊരുത്തപ്പെട്ടു പോകില്ല, ഏതെങ്കിലും ഒരു മുഹമ്മദില്‍ മാത്രമേ വിശ്വസിക്കാന്‍ പറ്റൂ. ഒന്നുകില്‍ മുഹമ്മദ്‌ നബിയില്‍ വിശ്വസിക്കുക, മുഹമ്മദ്‌ ഈസയെ തള്ളിക്കളയുക’ അതല്ലെങ്കില്‍ മുഹമ്മദ്‌ ഈസ പറയുന്നത് വിശ്വസിക്കുക, മുഹമ്മദ്‌ നബിയെയും അദ്ദേഹത്തിലൂടെ വന്ന ഖുര്‍ആന്‍ അടക്കമുള്ള എല്ലാത്തിനേയും നിങ്ങള്‍ തള്ളിക്കളയുക” എന്ന് അനില്‍ പറഞ്ഞപ്പോള്‍ അത് കേട്ട മുസ്ലീങ്ങള്‍ക്ക് കാര്യം മനസ്സിലായി. പക്ഷേ ഈസക്ക് മാത്രം ഇതുവരെ കാര്യം മനസ്സിലായില്ല എന്ന് ഞങ്ങള്‍ക്ക്‌ ഇപ്പോഴാണ് പിടികിട്ടിയത്. ഏതായാലും അനില്‍ ബുഖാരിയില്‍ നിന്നുള്ള ഹദീസ്‌ അല്ലേ തന്നത്, സ്വഹീഹ് മുസ്ലീമില്‍ നിന്നുള്ള ഹദീസും കൂടി സാക്ഷി തരാം:

    “അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: പ്രതാപവാനും മഹാനുമായ അല്ലാഹു പറഞ്ഞു: എന്‍റെ സദ്‌വൃത്തരായ അടിമകള്‍ക്ക്‌ വേണ്ടി ഞാന്‍ തയ്യാറാക്കി വെച്ചിട്ടുള്ളത് ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്‍ക്കാത്തതും ഒരു മനുഷ്യന്‍റെ മനസിലും തോന്നിയിട്ടില്ലാത്തതുമാണ്. ഒരു നിക്ഷേപമായിട്ട്. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക്‌ അറിയിച്ചു തരാത്തത് അപാരമാണ്.” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 51, ഹദീസ്‌ നമ്പര്‍ 3 (2824)

    ബുഖാരിയിലും മുസ്ലീമിലും ഉള്ള ഹദീസാണ്, തള്ളാന്‍ പറ്റില്ല എന്ന് ഞങ്ങള്‍ ഈസയോടു പ്രത്യേകിച്ച് പറയേണ്ടല്ലോ. ഇനി ഈസാ അനിലിനെതിരെ ഉന്നയിച്ച ആരോപണം. ഇബ്നു ഇസ്ഹാഖിന്‍റെ സീറാ റസൂല്‍ അള്ളായില്‍ ‘ഈസാ നബി തന്‍റെ ശിഷ്യന്മാരെ ഓരോ ഭാഗത്തേക്ക് അയച്ച കാര്യം പറയുമ്പോള്‍, റോമിലേക്ക് അയച്ചത് പത്രോസിനേയും തന്‍റെ സഹചരനായ പൗലോസിനേയും ആണെന്ന്” മുഹമ്മദ്‌ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ള കാര്യം അനില്‍ പറഞ്ഞു. ഉടനെ സംവാദ നിയമം ലംഘിച്ചു കൊണ്ട് മുഹമ്മദ്‌ ഈസാ ഇടയില്‍ കയറി ചോദിച്ചു, “അത് മുഹമ്മദ്‌ നബി പറഞ്ഞതാണോ?” എന്ന്. “മുഹമ്മദ്‌ നബി പറഞ്ഞതായി ഇബ്നു ഇസ്ഹാഖ് തന്‍റെ സീറയില്‍ രേഖപ്പെടുത്തിയതാണ്” എന്ന് അനില്‍ മറുപടിയും പറഞ്ഞു. പിന്നേയും മുഹമ്മദ്‌ ഈസാ ചോദിച്ചു, “അത് മുഹമ്മദ്‌ നബി പറഞ്ഞതാണോ?” എന്ന്. അനില്‍ പഴയ മറുപടി ആവര്‍ത്തിക്കുകയും ചെയ്തു. മൂന്നാമതും ഈസ അതേ ചോദ്യം ചോദിച്ചപ്പോള്‍ ഇസ്ലാമിക പക്ഷത്തുള്ള ഒരാള്‍ ചോദിച്ചു, “അത് ചരിത്രമാണോ?” എന്ന്. “അതേ” എന്ന് അനില്‍ മറുപടി കൊടുക്കുകയും ചെയ്തു. അപ്പോള്‍ ഈസ ചോദിച്ചു, ‘അത് ഹദീസ്‌ ആണോ ചരിത്രമാണോ?’ എന്ന്. ചരിത്രം ആണെന്ന് അനില്‍ മറുപടി പറയുകയും ചെയ്തു. പിന്നേയും മുഹമ്മദ്‌ ഈസാ ‘അത് ഹദീസ്‌ ആണോ?’ എന്ന് ചോദിച്ചപ്പോളാണ് ‘എനിക്കറിയില്ല’ എന്ന് അനില്‍ മറുപടി പറയുന്നത്. ‘സീറാ റസൂല്‍ അള്ളാ’യില്‍ മുഹമ്മദ്‌ പറഞ്ഞതായി ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തിയ കാര്യം’ എന്ന് അനില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടും പിന്നേയും പിന്നേയും ‘അത് മുഹമ്മദ്‌ നബി പറഞ്ഞതാണോ?’ എന്ന് ഈസ ചോദിച്ചത് എന്തിനായിരുന്നു? ഇതിനെയല്ലേ ഈസാ നമ്മള്‍ ഉരുണ്ടു കളി എന്ന് പച്ച മലയാളത്തില്‍ പറയുന്നത്?

    അതില്‍ അവസാനം ഈസ എഴുതിയതുണ്ടല്ലോ, അതൊരൊന്നൊന്നര കോമഡിയാണ്. “അതായത്‌ അതുവരെയും അനില്‍ ധരിച്ചുവെച്ചത് ഇബ്നു ഹിശാമിന്റെ ചരിത്രം എന്ന് വെച്ചാല്‍, മുഹമ്മദ്‌ നബി പറഞ്ഞു കൊടുത്ത ചരിത്രമെന്നോ, മുഹമ്മദ്‌ നബി എഴുതിയ ചരിത്രമെന്നോ ആയിരുന്നു”  എന്ന് എഴുതിയതിനെ കുറിച്ചാണ് പറഞ്ഞത്. ഹിജ്റ 115 –ല്‍ മരിച്ച ആളാണ്‌ ഇബ്നു ഇസ്ഹാഖ് എന്നും ഇബ്നു ഇസ്ഹാഖിന് ശേഷം പില്‍ക്കാലത്ത് അദ്ദേഹത്തിന്‍റെ സീറാ എഡിറ്റ് ചെയ്താണ് ഇബ്നു ഹിശാം തന്‍റെ സീറ എഴുതിയത് എന്നും ആ സി.ഡി.യില്‍ അനില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. ഹിജ്റ 218-ല്‍ മരിച്ച ഇബ്നു ഹിശാമിന് ഹിജ്റ 10-ല്‍ മരിച്ച മുഹമ്മദ്‌ തന്‍റെ ചരിത്രം പറഞ്ഞു കൊടുത്തു എഴുതിച്ചു എന്നോ അതല്ലെങ്കില്‍ എഴുത്തും വായനയും അറിയാത്ത മുഹമ്മദ്‌ തന്‍റെ ചരിത്രം എഴുതിയെന്നോ വിശ്വസിക്കുന്ന ആളാണ്‌ അനില്‍ കുമാര്‍ എന്ന ആരോപണം കോമഡിയല്ലെങ്കില്‍ പിന്നെ വേറെന്താണ്? അനിലിന്‍റെ ഈ “തെറ്റിദ്ധാരണ” താങ്കള്‍ തിരുത്തിയപ്പോള്‍ അനില്‍ നിശ്ശബ്ദനായി ഇരുന്നു എന്നുള്ളത് താങ്കളുടെ അടുത്ത നുണയാണ്. നിശ്ശബ്ദനായിരിക്കേണ്ടി വന്നത് താങ്കളാണ് എന്ന് ആ സി.ഡി. കാണുന്ന ആര്‍ക്കും മനസ്സിലാകും. അനിലിന്‍റെ വിഷയാവതരണത്തിനിടയില്‍ കയറി മണ്ടന്‍ ചോദ്യം ചോദിച്ചത് ഈസയായിരുന്നു. അതുകൊണ്ടുതന്നെ മോഡറേറ്റര്‍ അടക്കമുള്ള ഇസ്ലാമിക പക്ഷത്തെ പലരും ഈസയോടാണ് നിശ്ശബ്ദനായിരിക്കാന്‍ ആവശ്യപ്പെട്ടത്. കൃത്യമായ തെളിവുകള്‍ ഇരുപക്ഷത്തിന്‍റെയും കൈവശമുള്ള കാര്യങ്ങളില്‍ എന്തിനാണ് ഈസാ ഇങ്ങനെ നുണ പറഞ്ഞ് സ്വയം അപഹാസ്യനാകാന്‍ നോക്കുന്നത്?

    വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:

    ഇങ്ങനെ കുറെ അബദ്ധങ്ങള്‍ പുറത്തിറക്കിയ അനിലിന് ആ ചര്‍ച്ച കൊണ്ട് ഒരു നേട്ടവും ഉണ്ടായില്ല. പിന്നീടും ഞങ്ങള്‍ പലവട്ടം കാണുമ്പോഴും അനിലിന് ഞാന്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഒരു പ്രതീക്ഷയും അവശേഷിച്ചിരുന്നില്ല. ഈ സംവാദം കഴിഞ്ഞപ്പോള്‍ ക്രൈസ്തവ മിഷനറിമാര്‍ എന്നോട് പറഞ്ഞത്‌ അനില്‍ ഹിന്ദു മതത്തില്‍ നിന്നും വന്ന ആളല്ലേ, ബൈബിള്‍ പണ്ഡിതന്‍ ഒന്നും അല്ലല്ലോ? അദ്ദേഹം തുടക്കക്കാരന്‍ ആണ് എന്നൊക്കെ ആയിരുന്നു. ഇങ്ങനെയൊക്കെ ഉള്ള അനിലുമായി ആ വിഷയത്തില്‍ തന്നെ വീണ്ടും ഞാന്‍ സംവദിക്കണമോ? മാത്രമല്ല, മുഹമ്മദ്‌ ഈസാക്ക് മറുപടി എന്ന പേരില്‍ സ്വന്തം ബ്ലോഗിലും ചില ക്രൈസ്തവ മാഗസിനുകളിലും അനില്‍ ലേഖനം എഴുതുന്നുണ്ട്. എന്‍റെ ലേഖനവും അനിലിന്‍റെ മറുപടിയും പരിശോധിക്കുന്ന ബൈബിള്‍ പരിജ്ഞാനമുള്ള ആര്‍ക്കും ആ മറുപടി ത്രിപ്തികരമാവില്ല എന്നതാണ് വസ്തുത. വെറുതെ എന്തൊക്കെയോ എഴുതി കോളം നിറയ്ക്കും എന്നല്ലാതെ യാതൊരു പ്രയോജനവുമില്ല. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ പ്രീതിക്കായി ഭരണിപ്പാട്ട് പാടുന്ന ഭക്തരുണ്ട്. അതുപോലെ യേശു ക്രിസ്തുവിനു ഇഷ്ടപ്പെടും എന്ന് കരുതി കുറെയധികം ഭരണിപ്പാട്ടുകള്‍ അനില്‍ ലേഖനത്തില്‍ ചേര്‍ക്കുന്നത് മാത്രമാണ് പ്രത്യേകത. ഏതായാലും മുഹമ്മദു ഈസായുടെ ലേഖനം ഉള്ളത് കൊണ്ട് അനിലിനും ചില ലേഖനങ്ങള്‍ എഴുതാന്‍ അവസരം ലഭിക്കുന്നുണ്ട്. (മുഹമ്മദ്‌ ഈസ, പുറം 6,7)

    ഞങ്ങള്‍ ആരുംതന്നെ ഞങ്ങള്‍ക്ക്‌ എന്തെങ്കിലും നേട്ടം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചല്ല ആരോടും ചര്‍ച്ചയ്ക്ക് പോകുന്നത്. സത്യതല്പരനായ ഒരാളെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ പറയുന്നത് കേട്ട് സത്യം ഗ്രഹിച്ച് ആ വ്യക്തിക്ക് നേട്ടം ഉണ്ടാകട്ടെ എന്നാണ് ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ടുതന്നെ അനിലിന് ആ ചര്‍ച്ച കൊണ്ട് എന്തെങ്കിലും തരത്തിലുള്ള നേട്ടം ഉണ്ടായില്ല എന്ന് പറഞ്ഞതിനോട് ഞങ്ങള്‍ യോജിക്കുന്നു. എന്നാല്‍ അന്നവിടെ സന്നിഹിതരായ എല്ലാ മുസ്ലീങ്ങള്‍ക്കും ആ ചര്‍ച്ച കൊണ്ട് നേട്ടം ഉണ്ടായിട്ടുണ്ട് എന്നതിനെ ഈസയ്ക്ക് നിഷേധിക്കാന്‍ ആകില്ല. മുഹമ്മദ്‌ ഈസയുടെ വാദമുഖങ്ങള്‍ എല്ലാം തന്നെ ഖുര്‍ആനും ഹദീസുകള്‍ക്കും തഫ്സീറുകള്‍ക്കും വിരുദ്ധമായതാണ് എന്ന് പ്രമാണ രേഖകള്‍ വെച്ച് സ്ഥാപിച്ചതിനു ശേഷമാണ് ബൈബിളില്‍ നിന്നുള്ള മറുപടികള്‍ അനില്‍ കൊടുക്കാന്‍ തുടങ്ങിയത്. അതുകൊണ്ടുതന്നെ, ആദ്യഭാഗം കേട്ടപ്പോഴേ മുസ്ലീങ്ങള്‍ക്ക് മനസിലായി, ഈ വാദങ്ങളൊന്നും ഒരു മുസ്ലീമിന് ഉന്നയിക്കാന്‍ പറ്റുന്നതല്ല എന്ന സത്യം! മുഹമ്മദ്‌ ഈസക്ക് മറുപടി അനിലിന്‍റെ വെബ്സൈറ്റ്‌ ആയ www.sathyamargam.org യില്‍ അനില്‍ എഴുതാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി, ഇതുവരെ അതില്‍ എഴുതിയ ഏതെങ്കിലും ഭാഗം തെറ്റാണ് എന്ന് തെളിയിക്കാന്‍ ഈസക്ക് കഴിഞ്ഞിട്ടുണ്ടോ? “കുറെയധികം ഭരണിപ്പാട്ടുകള്‍ അനില്‍ ലേഖനങ്ങളില്‍ ചേര്‍ക്കുന്നു” എന്ന ആരോപണം ഉന്നയിക്കുന്നതിനു മുന്‍പ്‌ അനിലിന്‍റെ അവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഇസ്ലാമിക വിഷയമാണ് അനില്‍ എഴുതുന്നത്‌, പ്രത്യേകിച്ച് മുഹമ്മദിന്‍റെ ജീവിതം. പുറത്ത് പറയാന്‍ കൊള്ളാത്ത പലതുമാണ് ഹദീസുകളില്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. ചില ഉദാഹരണങ്ങള്‍ തരാം:

    ആയിശ നിവേദനം: സുഹൈലിന്‍റെ മകള്‍ സഹ്ള ഒരിക്കല്‍  നബിയുടെ അരികില്‍ വന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലെ, സാലിം എന്‍റെ അടുത്തു പ്രവേശിക്കുന്നതില്‍ അബുഹുദൈഫ:യുടെ (സഹ്ളയുടെ ഭര്‍ത്താവാണ് അബുഹുദൈഫ:)  മുഖത്ത് വെറുപ്പുള്ളതായി തോന്നുന്നു.’ അപ്പോള്‍ നബി പറഞ്ഞു: ‘അയാള്‍ക്ക് നീ മുലപ്പാല്‍ കൊടുക്കുക.’ അവള്‍ ചോദിച്ചു: അയാള്‍ വലിയ മനുഷ്യനാണല്ലോ, എങ്ങനെ ഞാന്‍ മുലപ്പാല്‍ കൊടുക്കും?’ അപ്പോള്‍  നബി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: അയാള്‍ വലിയ മനുഷ്യനാണെന്ന് എനിക്കറിയാം.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 26)

    അല്‍ഖമത്ബ്നു അസ് വദ് നിവേദനം: ഒരാള്‍ ആഇശയുടെ (വീടിനു) അടുത്തു താമസിച്ചിരുന്നു. അയാള്‍ രാവിലെ തന്‍റെ വസ്ത്രം കഴുകുകയായിരുന്നു. ആഇശ പറഞ്ഞു: ‘നീ അത് (ഇന്ദ്രിയം) വസ്ത്രത്തില്‍ കണ്ടാല്‍ അതിന്‍റെ സ്ഥലം കഴുകിയാല്‍ മതിയാകുമായിരുന്നു. അത് കാണുന്നില്ലെങ്കില്‍ അതിന്‍റെ ചുറ്റുഭാഗവും വെള്ളം കുടഞ്ഞാല്‍ മതിയാകുമായിരുന്നു. നബിയുടെ വസ്ത്രത്തില്‍ നിന്നും ഞാന്‍ അത് ഉരസിക്കളഞ്ഞിട്ടുണ്ട്. ആ വസ്ത്രം ധരിച്ചു നബി നമസ്കരിക്കുകയും ചെയ്തിട്ടുണ്ട്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 2, ഹദീസ്‌ നമ്പര്‍ 105)

    അംറുബ്നു മൈമൂന്‍ നിവേദനം: മനുഷ്യന്‍റെ വസ്ത്രത്തില്‍ ഇന്ദ്രിയമായാല്‍ ആ വസ്ത്രം മുഴുവനും കഴുകണമോ അതോ (ഇന്ദ്രിയം) ആയ ഭാഗം മാത്രം കഴുകിയാല്‍ മതിയോ എന്ന് ഞാന്‍ സുലൈമാനുബ്നുയസാറിനോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ആഇശ എന്നോട് പറഞ്ഞിട്ടുണ്ട്: ‘റസൂല്‍ (വസ്ത്രത്തില്‍ നിന്നു) ഇന്ദ്രിയം കഴുകിക്കളയുകയും ശേഷം ആ വസ്ത്രം ധരിച്ചു കൊണ്ട് നമസ്കാരത്തിന് പോകുകയും ചെയ്തിരുന്നു. ആ കഴുകിയ അടയാളം ഞാന്‍ അതില്‍ കണ്ടിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 2, ഹദീസ്‌ നമ്പര്‍ 108)

    അബ്ദുല്ലാഹിബ്നുശിഹാബില്‍ ഖൗലാനി നിവേദനം ചെയ്യുന്ന ഇത് മുകളിലെ ഹദീസിന്‍റെ ആവര്‍ത്തനമാണ്.. ഇതില്‍ ഇത്രയുകൂടി അധികം വന്നിരിക്കുന്നു): ആഇശ പറയുന്നു: ‘(വസ്ത്രത്തില്‍ ) ഇന്ദ്രിയം കണ്ടാല്‍ത്തന്നെയും താങ്കള്‍ അത് (ആ വസ്ത്രം) കഴുകേണ്ടതുണ്ടോ? നബിയുടെ വസ്ത്രത്തില്‍ നിന്നും അത് (ഇന്ദ്രിയം) ഉണങ്ങിയ നിലയില്‍ നഖം കൊണ്ട് ചുരണ്ടിക്കളയാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 2, ഹദീസ്‌ നമ്പര്‍ 109)

    അബൂഹുറൈറ(റ) പറയുന്നു: തിരുമേനി(സ) അരുളി: “ഒരു പുരുഷന്‍ ഭാര്യയെ തന്‍റെ വിരിപ്പിലേക്ക് ക്ഷണിച്ചു; അവള്‍ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോട്‌ കോപിഷ്ഠനായിക്കൊണ്ട് ആ രാത്രി അവന്‍ കഴിച്ചു കൂടി. എങ്കില്‍ പ്രഭാതം വരേയ്ക്കും മലക്കുകള്‍ അവളെ ശപിച്ചു കൊണ്ടേയിരിക്കും.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1330, പേജ് 664)

    അബു ഹുറയ്റ (റ) പറയുന്നു: തിരുമേനി അരുളി: “വുളു ഇല്ലാത്തവന്‍ വുളു ചെയ്യും വരെ അവന്‍റെ നമസ്കാരം അംഗീകരിക്കപ്പെടുകയില്ല.” ഇത് കേട്ടപ്പോള്‍ ഒരു ഹളറമൌത്തുകാരന്‍ അബു ഹുറയ്റയോട് ചോദിച്ചു: “വുളു മുറിഞ്ഞു പോകുന്നതെങ്ങനെ?” അബു ഹുറയ്റ പറഞ്ഞു: “ശബ്ദത്തോട് കൂടിയോ അല്ലാതെയോ മലദ്വാരത്തിലൂടെ വായു പുറത്തു പോയാല്‍ വുളു ദുര്‍ബ്ബലപ്പെടും.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 4, ഹദീസ്‌ നമ്പര്‍ 108, പേജ് 228)

    അബ്ദുല്ലാഹിബ്നുയസീദ്(റ) പറയുന്നു: തന്‍റെ വയറ്റില്‍ നിന്ന് വല്ലതും പുറത്തു പോയോ എന്ന് ഒരാള്‍ക്ക്‌ സംശയം തോന്നിയാല്‍ അവന്‍ എന്ത് ചെയ്യണമെന്ന് അദ്ദേഹം ചോദിച്ചു. തിരുമേനി അരുളി: “(വയറ്റില്‍ നിന്നും വല്ലതും പോയ) ശബ്ദം കേള്‍ക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യും വരെ അവന്‍ നമസ്കാരം വിട്ടു പോകേണ്ടതില്ല” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 4, ഹദീസ്‌ നമ്പര്‍ 110 പേജ് 228)

    അബു ഹുറയ്റ (റ) പറയുന്നു: തിരുമേനി അരുളി: നമസ്കാരത്തിനു ബാങ്ക് വിളിച്ചാല്‍ മനുഷ്യര്‍ അത് കേള്‍ക്കാതിരിക്കാന്‍, കീഴ്വായുവിന്‍റെ ശബ്ദം മുഴക്കിക്കൊണ്ട് പിശാച് പിന്തിരിഞ്ഞു പോകും. ബാങ്ക് വിളി പൂര്‍ത്തിയായി കഴിഞ്ഞാല്‍ അവന്‍ മടങ്ങി വരും. ഇഖാമത്തു വിളിച്ചാലോ, വീണ്ടും തിരിച്ചു പോകും. അതുകഴിഞ്ഞാല്‍ വീണ്ടും തിരിച്ചു വരും. നമസ്കരിക്കുന്ന മനുഷ്യന്‍റെ ഹൃദയത്തില്‍ ചില ദുര്‍ബോധനങ്ങള്‍ ഇട്ടുകൊടുത്തു കൊണ്ടിരിക്കും: നീ ഇന്നത് ചിന്തിച്ചു കൊള്ളുക, ഇന്നത്‌ ചിന്തിച്ചു കൊള്ളുകയെന്നിങ്ങനെ. നമസ്കരിക്കുന്നവന്‍ ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും പിശാച് ഓര്‍മ്മപ്പെടുത്തുന്നത്. അവസാനം എത്ര റക്കഅത്ത് നമസ്കരിച്ചുവെന്നു പോലും മനുഷ്യന് ഓര്‍മ്മയുണ്ടാവുകയില്ല. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 355, പേജ് 312)

    ഇതൊക്കെ ഭരണിപ്പാട്ടിനേയും വെല്ലുന്ന സാധനങ്ങളാണ് എന്ന് ഈസയെപ്പോലെത്തന്നെ ഞങ്ങള്‍ക്കും അറിയാം. പക്ഷേ എന്ത് ചെയ്യാനാണ് ഈസാ, ഒരു ലേഖനം എഴുതുമ്പോള്‍ വസ്തു നിഷ്ടമായ തെളിവുകള്‍ ഹാജരാക്കാന്‍ വേണ്ടി പ്രമാണരേഖകളില്‍ ഉള്ളത് അങ്ങനെ തന്നെ പകര്‍ത്തി എഴുതിയല്ലേ പറ്റൂ. അതിന് ഭരണിപ്പാട്ട് എഴുതുന്നു എന്നൊക്കെ അനിലിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ…

    ഇനി താങ്കള്‍ എഴുതിയിരിക്കുന്നത് അനിലിന്‍റെ സൈറ്റില്‍ ഉള്ള ലേഖനങ്ങളെ സംബന്ധിച്ച കാര്യങ്ങളാണ്. അതിന് ഞങ്ങള്‍ ഇവിടെ മറുപടി പറഞ്ഞ് സമയം കളയുന്നില്ല. കാരണം, താങ്കളുന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാമുള്ള വിശദമായ മറുപടി ആ സൈറ്റില്‍ തന്നെ അനില്‍ നല്‍കിയിട്ടുണ്ട്. താങ്കള്‍ക്ക് ഇനി ആ കാര്യങ്ങളെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സത്യമാര്‍ഗത്തില്‍ ചെന്ന് കമന്‍റ് ബോക്സ് ഉപയോഗിക്കുക. മറുപടി അവിടെ തന്നെ കിട്ടും. എങ്കിലും താങ്കള്‍ ഇവിടെയും കാണിക്കുന്ന ഇരട്ടത്താപ്പ്‌ ഒന്ന് ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

    അപ്പൊസ്തലപ്രവൃത്തി 21-ലെ നേര്‍ച്ച മുഹമ്മദ്‌ ഈസാ പറയുന്നത് പോലെ നാസീര്‍ വ്രതം ആയിരുന്നില്ല എന്ന് ബൈബിളില്‍ നിന്നുള്ള തെളിവുകളോടെ അനില്‍ തെളിയിച്ചതിനെ കുറിച്ച് താങ്കളുടെ മറുപടി ഇപ്രകാരമായിരുന്നു:

    അപ്പൊ പ്രവൃത്തി 21-ം അധ്യായത്തില്‍ പൌലോസ് ചെലവ്‌ വഹിച്ച നേര്‍ച്ച, നാസീര്‍ വ്രതമാണെന്നു എല്ലാ വിഭാഗം ക്രൈസ്തവ ബൈബിള്‍ അടിക്കുറുപ്പും പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളും ഏകോപിച്ചു പറഞ്ഞിട്ടുള്ളത്‌ ചൂണ്ടി കാണിച്ചപ്പോഴും അനില്‍ കണ്ണടച്ച് ഇരുട്ടാക്കുക മാത്രമാണ് ചെയ്തത്. (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പുറം 6)

    ഖുര്‍ആന്‍ മനസ്സിലാക്കണം എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ പണ്ഡിതന്‍മാരുടെ അഭിപ്രായം അറിയണം. അതുപോലൊരു ദുര്‍ഗതി ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ ഉപദേശം സ്ഥാപിക്കുന്നത് പണ്ഡിതന്മാര്‍ എന്ത് പറയുന്നു എന്ന് നോക്കിയിട്ടല്ല, ബൈബിള്‍ എന്ത് പറയുന്നു എന്ന് നോക്കിയിട്ടാണ്. അതുകൊണ്ടാണ് അനില്‍ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ അത് തെളിയിച്ചത്. ഇനി, അനിലിന്‍റെ സൈറ്റില്‍ അനില്‍ എഴുതിയ ഒരു കാര്യത്തെക്കുറിച്ച് താങ്കളുടെ പ്രതികരണം എന്താണ് എന്ന് നോക്കാം:

    “പക്ഷെ ഈ വിഷയത്തില്‍ ഞാന്‍ സാധുവായ അനിലിനെ കുറ്റം പറയുന്നില്ല. കാരണം അദ്ദേഹം ഹിന്ദു മതത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് വന്ന തുടക്കക്കാരന്‍ അല്ലേ? തന്‍റെ മുന്‍ വിശ്വാസവുമായി യോജിക്കുന്ന ചില ഗവേഷണങ്ങള്‍ ക്രൈസ്തവ നേതാക്കാള്‍ തങ്ങളുടെ ആദര്‍ശത്തിലും നടത്തിയത് അദ്ദേഹം എങ്ങിനെ തിരിച്ചറിയും? ത്രിത്വം സ്ഥാപിക്കാനായി യഹോവ സാക്ഷികളുമായി ജീവിതം മുഴുവന്‍ അങ്കം വെട്ടിയ എം.എം. സഖറിയയും ബ്രദറണ്‍ ബൈബിള്‍ കോളേജിലെ പ്രന്‍സിപ്പലായ പ്രഗത്ഭപണ്ഡിതന്‍ ഒ.എം.സാമുവേലും, പ്രഭാഷകരായ ജോസ് മാങ്കുടിയും, പി.എസ്. തമ്പാനും, ഡോ.സി.പി.വടവനയും, കുഞ്ഞുമോന്‍ തോട്ടപ്പിള്ളിയും, ജെയിംസ് തേങ്ങിലും തുടങ്ങിയ പ്രഗത്ഭന്‍മാര്‍ അവതാരികയും അനുമോദനവും നല്‍കി കൊണ്ട് പ്രസദ്ധീകരിക്കപ്പെട്ട ബ്രദര്‍ റെജി ഈട്ടിമൂട്ടില്‍ എഴുതിയ പുത്രന്‍ പിതാവിനോട് സാമ്യാനോ, സമനോ എന്ന ഗ്രന്ഥത്തില്‍ പോലും ഈ വങ്കത്തരം എഴുതിയിട്ടുണ്ട്. ഇതും പതിവ് പോലെ തൊണ്ട തൊടാതെ വിഴുങ്ങുക എന്ന താരതമ്യേനെ ചെറിയ അപരാധം മാത്രമാണ് അനില്‍ ചെയ്തിട്ടുള്ളൂ.” (മുഹമ്മദ്‌ ഈസ, പുറം 7)

    ആദ്യത്തെ വിഷയത്തില്‍ അനില്‍ ക്രൈസ്തവ പണ്ഡിതന്മാരുടെ അഭിപ്രായം സ്വീകരിക്കുന്നില്ല എന്നാണ് മുഹമ്മദ്‌ ഈസാ പരാതിപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ അതേ മുഹമ്മദ്‌ ഈസാ പറയുന്നത് ക്രൈസ്തവ പണ്ഡിതന്മാര്‍ പറയുന്നത് പതിവ്‌ പോലെ തൊണ്ട തൊടാതെ വിഴുങ്ങുകയാണ് അനില്‍ ചെയ്തത് എന്നും! ഇതല്ലേ ഈസാ ഇരട്ടത്താപ്പ്‌? ഈസക്ക് അനുകൂലമായി വരുന്നുണ്ടെങ്കില്‍ അനില്‍ ക്രൈസ്തവ പണ്ഡിതന്മാരുടെ വാക്കുകള്‍ തള്ളിക്കളയാന്‍ പാടില്ല; ഈസക്ക് എതിരായി വരും എന്നുണ്ടെങ്കില്‍ അനില്‍ ക്രൈസ്തവ പണ്ഡിതന്മാരുടെ വാക്കുകള്‍ സ്വീകരിക്കാനും പാടില്ല!! ദാവാക്കാര്‍ക്ക് മാത്രമേ ഇത്ര മെയ്‌ വഴക്കത്തോടെ ഇപ്രകാരമുള്ള ഇരട്ടത്താപ്പ്‌ നിലപാട്‌ സ്വീകരിക്കാന്‍ പറ്റുകയുള്ളൂ.

    താങ്കളുടെ കൈവശം ഇരിക്കുന്ന ബൈബിള്‍ ഏതു വേര്‍ഷന്‍ ആണെന്നറിയാന്‍ ഞങ്ങള്‍ക്ക്‌ അതിയായ ആഗ്രഹമുണ്ട്. കാരണം താങ്കള്‍ എഴുതിയിരിക്കുന്നു:

    “അനിലിന്‍റെ ബ്ലോഗ്‌ പരിശോധിച്ചപ്പോള്‍ ചില അത്ഭുത കാഴ്ചകള്‍ കണ്ടു. അതില്‍ നിന്നും പ്രത്യേകം തെരഞ്ഞെടുത്ത ഒരു പഴയ നിയമ വ്യാഖ്യാനവും ഒരു പുതിയ നിയമ വ്യാഖ്യാനവും കാണുക.

    1. സങ്കീര്‍ത്തനം 92:1-4

    “യഹോവേ നീ എന്‍റെ സങ്കേതമാകുന്നു. അത്യുന്നതനെ നീ നിന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു” ഈ ബൈബിള്‍ പരിഭാഷ വായിച്ച അനില്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പുറം 7)

    അനില്‍ തുള്ളിച്ചാടിയതൊക്കെ തല്‍ക്കാലം അവിടെ ഇരിക്കട്ടെ. സങ്കീര്‍ത്തനം 92:1-4 വരെയുള്ള വാക്യങ്ങള്‍ “യഹോവേ നീ എന്‍റെ സങ്കേതമാകുന്നു. അത്യുന്നതനെ നീ നിന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു” എന്നാണെന്ന് ഏതു ബൈബിള്‍ പരിഭാഷയില്‍ നിന്നാണ് താങ്കള്‍ക്ക് കിട്ടിയത്? ഞങ്ങളുടെ കൈവശമുള്ള ബൈബിളില്‍ സങ്കീര്‍ത്തനം 92:1-4 രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:

    “യഹോവക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്‍റെ നാമത്തെ കീര്‍ത്തിക്കുന്നതും പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും രാവിലെ നിന്‍റെ ദയയേയും രാത്രിതോറും നിന്‍റെ വിശ്വസ്തതയേയും വര്‍ണ്ണിക്കുന്നതും നല്ലതു. യഹോവേ, നിന്‍റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാന്‍ നിന്‍റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.”

    ഇതാണ് ഞങ്ങളുടെയൊക്കെ കയ്യിലിരിക്കുന്ന ബൈബിളില്‍ സങ്കീര്‍ത്തനം.92:1-4 വരെയുള്ള വാചകങ്ങള്‍! പക്ഷേ താങ്കളുടെ കൈവശമിരിക്കുന്ന ബൈബിളില്‍ സങ്കീ.92:1-4 വരെയുള്ള വാക്യങ്ങള്‍ ““യഹോവേ നീ എന്‍റെ സങ്കേതമാകുന്നു. അത്യുന്നതനെ നീ നിന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു” എന്നാണെന്ന് ഇപ്പോള്‍ അറിയാനിടയായി. അതുകൊണ്ടാണ് താങ്കളുടെ കൈവശം ഉള്ള ബൈബിള്‍ ഏതു വേര്‍ഷന്‍ ആണെന്ന് ഞങ്ങള്‍ ചോദിച്ചത്.

    പിന്നെ താങ്കള്‍ എഴുതിയിരിക്കുന്നു:

    “എനിക്ക് ആവശ്യം ക്രൈസ്തവ വിഷയത്തില്‍ പാണ്ഡിത്യമുള്ളതായി ക്രൈസ്തവര്‍ അംഗീകരിക്കുന്നവരെ ആണ്. അങ്ങനെയുള്ള ഒരാളെ എന്‍റെ മുമ്പിലേക്ക് തരുവാന്‍ ക്രൈസ്തവ പക്ഷം എന്ന് തയ്യാറാകുന്നുവോ അന്ന് വരെ ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാണ്. എനിക്ക് ആരോടും വൈരാഗ്യമോ ധൃതിയോ ഇല്ല. എനിക്ക് എന്‍റെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ധാരാളം മാധ്യമങ്ങള്‍ ഉണ്ട്. അതില്‍ ഞാന്‍ പൂര്‍ണ്ണ തൃപ്തനുമാണ്. (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പുറം 8)

    ‘അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ട് നടക്കാന്‍ മോഹം’ എന്ന പഴഞ്ചൊല്ലാണ് ഈ ഖണ്ഡിക വായിച്ചപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ വന്നത്. മുഹമ്മദ്‌ ഈസ മതം മാറുന്നതിനു മുമ്പുള്ള കാലത്ത് താങ്കള്‍ ഉള്‍പ്പെട്ടു നിന്ന സഭ താങ്കളെ ക്രൈസ്തവ പണ്ഡിതനായി അംഗീകരിച്ചിട്ടുണ്ടോ? ആ സഭയില്‍ ഉപദേഷ്ടാവ്‌ എന്ന സ്ഥാനത്തിരുന്ന വ്യക്തിയാണോ താങ്കള്‍? അല്ലല്ലോ? ഇപ്പോള്‍ ഇസ്ലാം സ്വീകരിച്ചു കഴിഞ്ഞതിനു ശേഷം താങ്കളെ ഒരു ഇസ്ലാമിക പണ്ഡിതനായി ഏതെങ്കിലും മുസ്ലീം വിഭാഗം അംഗീകരിക്കുന്നുണ്ടോ? താങ്കള്‍ എവിടെയെങ്കിലും ഇസ്ലാമിക മത പ്രഭാഷണം നടത്തിയിട്ടുണ്ടോ? ‘ഇസ്ലാമിക വിഷയങ്ങളില്‍ എനിക്ക് അറിവ്‌ കുറവാണ്, ഞാന്‍ പഠിച്ചു വരുന്നേയുള്ളൂ’ എന്ന് ഞങ്ങളോട് തന്നെ എത്രയോ വട്ടം തുറന്ന് സമ്മതിച്ചിട്ടുള്ള വ്യക്തിയാണ് മുഹമ്മദ്‌ ഈസ. എന്നിട്ടും ഞങ്ങള്‍ താങ്കളോട് സംവാദത്തിന് വരുന്നതിനു കാരണം, താങ്കള്‍ എഴുതിയ രണ്ട് പുസ്തകങ്ങളും വെറും ഊഹാപോഹങ്ങളും വ്യാജാരോപണങ്ങളും മാത്രമാണ് എന്ന് പൊതുജനത്തിന്‍റെ മുമ്പാകെ തുറന്ന് കാണിക്കണം എന്നത് മാത്രമാണ്. സാക്ഷി ദേശീയതലത്തിലുള്ള ക്രൈസ്തവ ന്യായവാദ സംഘടനയാണ്. ആ സാക്ഷി അംഗീകരിക്കുന്ന വ്യക്തിയാണ് സംവാദത്തില്‍ സാക്ഷിയെ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ താങ്കള്‍ ഏതെങ്കിലും സംഘടനയുടെ പ്രതിനിധിയായിട്ടല്ല സംവാദത്തില്‍ പങ്കെടുക്കുന്നത് എന്ന കാര്യം മറക്കരുത്! താങ്കളെ ഇസ്ലാമിക പണ്ഡിതനായി അംഗീകരിക്കാന്‍ ഒറ്റ ഇസ്ലാമിക സംഘടനയും തയ്യാറാവുകയില്ല എന്നറിഞ്ഞു കൊണ്ടുതന്നെയാണ് ഞങ്ങള്‍ താങ്കളോട് സംവാദത്തിന് വരുന്നത്! ആര്‍ജ്ജവമുള്ള വ്യക്തി എന്ന നിലയില്‍ ആ ഓഫര്‍ സ്വീകരിക്കേണ്ടതിന് പകരം താങ്കള്‍ മുട്ടാപ്പോക്ക് പറഞ്ഞ് നേരം കളയുകയാണ്. ഇങ്ങനെ ഒരു ഖണ്ഡിക എഴുതുന്നതിനു മുന്‍പ്‌ താങ്കള്‍ കുറഞ്ഞ പക്ഷം ഒരു കടലാസ് സംഘടനയെങ്കിലും ഉണ്ടാക്കി അതിന്‍റെ ബാനറില്‍ സംവാദത്തിന് വരണമായിരുന്നു.

    താങ്കള്‍ സമാപനമായി എഴുതിയിരിക്കുന്ന കാര്യങ്ങള്‍ കൂടി പരിശോധിച്ചിട്ട് ഈ കത്ത് ചുരുക്കാം എന്ന് വിചാരിക്കുന്നു. താങ്കള്‍ എഴുതി:

    “ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത് എന്ന ശീര്‍ഷകത്തില്‍ ഒരു പരിപാടി പെരുമ്പാവൂരില്‍ സംഘടിപ്പിച്ചത് യാദൃശ്ചികം അല്ല. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു നടക്കുന്ന ക്രൈസ്തവ വിമര്‍ശനങ്ങള്‍ക്ക് ഒരു മറുപടി ആയിരുന്നു നിങ്ങള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ വിഷയാവതാരകനായ ജെറി തോമസ്‌ ഞാന്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു. മാത്രമല്ല, അദ്ദേഹത്തിന്‍റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിനു വരും നാളുകളില്‍ ബേദ്ധ്യതയായി മാറും എന്നതിലും സംശയം വേണ്ട.

    യേശുക്രിസ്തുവിനെ അടിസ്ഥാനമാക്കി ഞങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെ സ്വാഗതം ചെയ്യുവാന്‍ എന്തിനാണ് ക്രൈസ്തവര്‍ മടിക്കുന്നത്? ഇതിനു പ്രതികാരമെന്നോണം ഇസ്ലാമിനെതിരെ ആക്ഷേപം ഉന്നയിച്ചാല്‍ മാത്രം മതിയോ? യേശു ദൈവമാണോ, ദൈവപുത്രനാണോ , ത്രിത്വം യേശു പഠിപ്പിച്ചോ , യേശു പഠിപ്പിച്ച നിത്യജീവന്‍ എന്താണ്, ന്യായപ്രമാണം എനിക്ക് ശേഷം അനുഷ്ടിക്കാന്‍ പാടില്ല എന്ന് യേശു പഠിപ്പിച്ചുവോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ക്രിസ്തു സ്നേഹികള്‍ സ്വീകരിക്കേണ്ടത് ഇങ്ങനെ ആണോ? യേശുവിന്‍റെ അധ്യാപനത്തില്‍ നിങ്ങൾ നില കൊള്ളുന്നുവെന്ന് ഏവരെയും ബോധ്യപ്പെടുത്താനുള്ള സുവർണ്ണ അവസരമായി ഞങ്ങളുടെ ചോദ്യത്തെ പരിഗണിക്കേണ്ടതല്ലേ.” (മുഹമ്മദ്‌ ഈസ, പുറം 8,9)

    മുഹമ്മദ്‌ ഈസാ പൗലോസ്‌ അപ്പൊസ്തലന് നേരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം തന്നെ ഖുര്‍ആനും ഹദീസുകള്‍ക്കും തഫ്സീറുകള്‍ക്കും വിരോധമാണ്, ഒരു മുസ്ലീമിന് തന്‍റെ വിശ്വാസത്തെ തള്ളിപ്പറയാതെ ഒരിക്കലും ഇങ്ങനെയുള്ള ആരോപണം ഉന്നയിക്കാന്‍ കഴിയില്ല എന്ന് ഞങ്ങള്‍ മുകളില്‍ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, ഈസയുടെ ആരോപണങ്ങള്‍ എല്ലാം ബൈബിളിനും വിരോധമാണ്. അതുകൊണ്ടാണല്ലോ “മുഴു ബൈബിളും ക്രിസ്ത്യാനികള്‍ സംവാദത്തില്‍ ഉപയോഗിക്കാന്‍ പാടില്ല” എന്ന് ഈസ നിര്‍ബന്ധം പിടിച്ചത്. ഈസയുടെ ആരോപണങ്ങള്‍ക്ക് ക്രിസ്ത്യാനികള്‍ കൊടുക്കുന്ന വില അവജ്ഞയോട് കൂടിയ അവഗണന മാത്രമാണ്.

    താങ്കള്‍ പിന്നേയും എഴുതിയിരിക്കുന്നു:

    “രണ്ടാമത്, നിങ്ങൾക്ക് ഇസ്ലാമിനെക്കുറിച്ച് ചോദിക്കണോ, മറുപടി ഇസ്ലാമികമായി തന്നെ ഞങ്ങൾ പറയാം. നിങ്ങൾ ചോദ്യകർത്താക്കളെ തയ്യാറാക്കുക. നിങ്ങളുടെ ഓരോ ചോദ്യത്തിനും കൃത്യമായ തെളിവുകൾ സഹിതം ഞങ്ങൾ മറുപടി തരാം. ചോദ്യം വിലയിരുത്താനും തെളിവുകൾ പരിശോധിക്കാനുമുള്ള സമയം നല്കണമെന്ന് മാത്രം. അങ്ങിനെയുള്ള ഏതു ചർച്ചയ്ക്കും ഞങ്ങൾ തയ്യാറാണ്. ഒരു ആവശ്യവും ഇല്ലാതെ ഈ രണ്ടു വിഷയങ്ങളും കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് ചുരുക്കം. ഇക്കാര്യത്തിൽ എനിക്ക് വിശദീകരിക്കാൻ കഴിയുന്ന പരാമാവധി നിങ്ങൾക്ക് വേണ്ടി ഞാൻ എഴുതിയിട്ടുണ്ട്. ഇനിയും അനാവശ്യമായി സമയം കളയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” (മുഹമ്മദ്‌ ഈസ, പുറം 9)

    ഇസ്ലാമിനെക്കുറിച്ച് ഞങ്ങള്‍ക്കെന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അത് ഇസ്ലാമിനെക്കുറിച്ച് അറിയാവുന്ന ആളുകളോട് ഞങ്ങള്‍ ചോദിച്ചോളാം. അതിന് മുഹമ്മദ്‌ ഈസ ഇടനിലക്കാരനായി നില്‍ക്കേണ്ട ആവശ്യമില്ല! മുഹമ്മദ്‌ ഈസയോടു ഞങ്ങള്‍ ആവശ്യപ്പെടുന്നത് താങ്കള്‍ എഴുതിയ രണ്ട് പുസ്തകങ്ങളുടെ ഉള്ളടക്കത്തെ സംബന്ധിച്ച കാര്യത്തില്‍ ഞങ്ങളുമായി ഒരു സംവാദം നടത്താന്‍ തയ്യാറാവുക എന്നത് മാത്രമാണ്. അതിനുള്ള ആര്‍ജ്ജവവും പുരുഷത്വവും താങ്കള്‍ കാണിക്കണം. ഇങ്ങനെ പരസ്പരം കത്തെഴുതുന്നതിനേക്കാള്‍ ഞങ്ങള്‍ക്കാഗ്രഹം താങ്കളുമായി നേര്‍ക്ക്‌ നേരെയുള്ള സംവാദമാണ്. താങ്കള്‍ അതിന് തയ്യാറാകുക. അതല്ല, ഇനി ഇതിന് മറുപടിക്കത്തെഴുതാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങളും അതിന് മറുപടി എഴുതാന്‍ തയ്യാറാണ്. പക്ഷേ ഞങ്ങളുടെ പ്രാഥമിക താല്പര്യം നേര്‍ക്കുനേരെയുള്ള സംവാദമാണ്.

    നേര്‍ക്കുനേരെയുള്ള സംവാദത്തിന് താങ്കള്‍ തയ്യാറാണെങ്കില്‍ ഈ കത്ത് കിട്ടിക്കഴിഞ്ഞാല്‍ ഏഴ് ദിവസത്തിനുള്ളില്‍ അക്കാര്യം ഞങ്ങളെ അറിയിക്കുക. ബാക്കി കാര്യങ്ങള്‍ നമുക്ക്‌ ചര്‍ച്ച ചെയ്യാം. അതല്ല, ഈ കത്തിനു മറുപടി പറയാനാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അക്കാര്യവും ഏഴ് ദിവസത്തിനുള്ളില്‍ ഞങ്ങളോട് പറയുക, 30 ദിവസത്തിനകം ഞങ്ങള്‍ക്ക്‌ മറുപടി തരികയും ചെയ്യുക.

    എന്ന്,

    അഡ്മിനിസ്ട്രേറ്റര്‍,

    സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്ക്‌, കേരള ഘടകം.

    Leave a Comment