ഇസ്ലാമിക നിയമങ്ങളുടെ അപ്രയോഗികതയും മുസ്ലീങ്ങളുടെ പൊള്ളത്തരം കലര്‍ന്ന ഇരട്ടത്താപ്പും.
“മുഹമ്മദിന് ശേഷം ഇസ്ലാമിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി” എന്ന് ചില ഇസ്ലാമിക ചരിത്രകാരന്മാര്‍ പറയുന്നത് ഇമാം അല്‍ ഗസ്സാലി (മുഹമ്മദ്‌ബ്നു മുഹമ്മദ്‌ബ്നു അഹ്മദ് ഥൂസി അബീഹാമിദിനില്‍ ഗസ്സാലി, ഹിജ്റ 450-505 (A.D. 1058-1111) യെ ആണ്. അദ്ദേഹം ആകെ എഴുപതോളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായത് ‘ഇഹ് യാ ഉലും അല്‍-ദീന്‍’ അഥവാ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ (മതവിജ്ഞാനങ്ങളെ ജീവിപ്പിക്കുന്നു) ആണ്. ഇസ്ലാമിക രീതി ശാസ്ത്രത്തിലെ എല്ലാ വിഷയങ്ങളും ആ പുസ്തകം കൈകാര്യം ചെയ്യുന്നു. ഖുര്‍ആനും ഹദീസുകള്‍ക്കും ശേഷം ഇസ്ലാമിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഗ്രന്ഥം ഇമാം ഗസ്സാലിയുടെ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ ആണ്. ഇമാം നവവി ഈ ഗ്രന്ഥത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: ‘ഇഹ്യാ ഉലൂമിദ്ദീന്‍ ഒഴികെ ഇസ്ലാമിക ലോകത്തെ എല്ലാ ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടു പോയാലും അവയ്ക്ക് പകരം വെക്കാന്‍ ഇഹ്യാ ഉലൂമിദ്ദീന്‍ മതിയാകുന്നതാണ്’. ഈ ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷ തൃശ്ശൂര്‍ ഉള്ള ആമിനാ ബുക്ക് സ്റ്റാള്‍ 1979 മുതലേ പുറത്തിറക്കുന്നുണ്ട്, പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് എം.വി. കുഞ്ഞിഅഹമ്മദ് മൌലവി, M.F.B.M.A. മുദര്‍യ്യിസ്, പാടൂര്‍ ആണ്. ഒരു മുസ്ലീമിന് ഹറാമായ കാര്യങ്ങള്‍ എന്തൊക്കെ എന്നതുമായി ബന്ധപ്പെട്ടു ആ ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:
അബൂബക്കര്‍ സിദ്ദിഖ് (റ) ഒരിക്കല്‍ തന്‍റെ ഒരു അടിമയുടെ സമ്പാദ്യത്തില്‍പ്പെട്ടതായ അല്പം പാല്‍ കുടിക്കുകയുണ്ടായി. അതിനുശേഷം അദ്ദേഹം അടിമയോട് ആ പാല്‍ എവിടെ നിന്ന് ലഭിച്ചതാണെന്ന് അന്വേഷിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ‘ഞാന്‍ കുറേ ആളുകള്‍ക്ക് പ്രശ്നം വെച്ചു നോക്കി ഗണിച്ചു പറയുകയുണ്ടായി. അപ്പോള്‍ അവര്‍ എനിക്ക് പ്രതിഫലമായി തന്നതാണ് ആ പാല്‍’. ഇതു കേട്ടയുടനെ സിദ്ദിഖ് (റ) തന്‍റെ വായിലേക്ക് കൈ കടത്തി ശക്തിയായി ഛര്‍ദ്ദിക്കുവാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ ജീവന്‍ പിരിയുമോ എന്ന് കണ്ടു നില്‍ക്കുന്നവര്‍ സംശയിച്ചു പോയി. അതിനുശേഷം അദ്ദേഹം ഇപ്രകാരം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ! ആ പാലില്‍ നിന്ന് എന്‍റെ ഞരമ്പുകള്‍ വലിച്ചെടുക്കുകയും ആമാശയത്തില്‍ കലരുകയും ചെയ്തതിനു വേണ്ടി ഞാന്‍ നിന്നോട് ക്ഷമായാചനം ചെയ്യുന്നു’. ഈ വിവരം നബി (സ)യെ അറിയിച്ചപ്പോള്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞു: ‘സിദ്ദിഖിന്‍റെ വയറ്റിലേക്ക് നല്ലതല്ലാതെ (അനുവദനീയമായതല്ലാതെ) കഴിക്കുകയില്ലെന്നു നിങ്ങള്‍ അറിഞ്ഞില്ലയോ?’
ഇപ്രകാരം തന്നെ ഉമര്‍ (റ) ഒരിക്കല്‍ അറിയാതെ സക്കാത്തിന്‍റെ ഒട്ടകത്തെ കറന്നെടുത്ത പാല്‍ കുടിക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം അതറിഞ്ഞപ്പോള്‍ ഉടനെ വായിലേക്ക് വിരല്‍ കടത്തി അത് മുഴുവന്‍ ഛര്‍ദ്ദിച്ചു കളഞ്ഞു. (ഇഹ്യാ ഉലൂമിദ്ദീന്‍, part 10, പുറം.167,168)
ആരെങ്കിലും പത്ത് ദിര്‍ഹമിന് (ഒരു ഉദാ: ) ഒരു വസ്ത്രം വാങ്ങുകയും, അതില്‍ ഒരു ദിര്‍ഹം നിഷിദ്ധമായ മാര്‍ഗ്ഗത്തില്‍ കൂടി സമ്പാദിച്ചതുമാണെങ്കില്‍ അവന്‍ ആ വസ്ത്രം ധരിക്കുന്ന കാലത്തോളം അവന്‍റെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ലെന്ന് നബി (സ: അ: ) പറഞ്ഞിരിക്കുന്നു. (ഇഹ്യാ ഉലൂമിദ്ദീന്‍, part 10, പുറം.164)
തെറ്റായ മാര്‍ഗ്ഗത്തില്‍ കൂടി ആരെങ്കിലും ധനം സമ്പാദിക്കുകയും, എന്നിട്ട് അതുകൊണ്ട് അവന്‍റെ കുടുംബത്തെ സഹായിക്കുകയോ, സദഖാ ചെയ്യുകയോ, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കുകയോ ചെയ്‌താല്‍ തന്നെയും അല്ലാഹു അതെല്ലാം ഒരുമിച്ചു കൂട്ടി അവനെ നരകത്തിലേക്ക് എറിഞ്ഞു കളയും (ഇഹ്യാ ഉലൂമിദ്ദീന്‍, part 10, പുറം.165)
ഇത് വായിക്കുമ്പോള്‍ സംഗതി കൊള്ളാമല്ലോ എന്ന് ആര്‍ക്കും തോന്നിപ്പോകും. നേരായ വഴിയിലൂടെ, നേരായ രീതിയില്‍ മാത്രം നേടിയെടുത്ത സമ്പാദ്യം മാത്രം അനുഭവിക്കുകയും അല്ലാത്തവ പാടെ വര്‍ജ്ജിക്കുകയും ചെയ്യുന്നത് എപ്പോഴും നല്ല കാര്യമാണ്. എന്നാല്‍ ഇന്ത്യയില്‍ അത് പ്രായോഗികമാക്കാന്‍ ഒറ്റ ഒരു മുസ്ലീമിനും കഴിയുകയില്ല എന്നതാണ് അവസ്ഥ! അവനെങ്ങാനും അത് പ്രായോഗികമാക്കാന്‍ തുടങ്ങിയാല്‍ പിന്നെ സ്വന്തം വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ വീട്ടില്‍ത്തന്നെ കുത്തിയിരിക്കേണ്ടി വരും!! എങ്ങനെയാണെന്നല്ലേ? പറയാം…
കേരള സര്‍ക്കാരിന്‍റെ ഏറ്റവും പ്രധാന വരുമാനമാര്‍ഗ്ഗം മദ്യവില്പനയാണ്. ബിവറേജസ് വഴി കോടികള്‍ ലഭിക്കുന്നത് കൊണ്ടാണ് ട്രഷറി പൂട്ടാതെ ഗവണ്മെന്‍റ് പിടിച്ചു നില്‍ക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ റോഡുകള്‍ക്ക് വേണ്ടി ഗവണ്‍മെന്‍റ് ചിലവഴിച്ച പണത്തില്‍ ഒരു നല്ല ശതമാനം ഇങ്ങനെ മദ്യവരുമാനം വഴി കിട്ടിയതാണ്. ഇസ്ലാമിക നിയമപ്രകാരം മദ്യം ഹറാമാണ്! അതുകൊണ്ടുതന്നെ മദ്യം വിറ്റ് കിട്ടിയ പണം കൊണ്ട് പണിത റോഡിലൂടെ നടക്കുന്ന ഒരു മുസ്ലീം ഹറാമായ പണം കൊണ്ട് പണിത റോഡിലൂടെയാണ് നടക്കുന്നത്!!
കേരള സര്‍ക്കാറിന്‍റെ മറ്റൊരു വരുമാനമാര്‍ഗ്ഗമാണ് ലോട്ടറി. ഇത് ചൂതാട്ടത്തിന്‍റെ മറ്റൊരു വകഭേദമാണ്. ചൂതാട്ടം ഇസ്ലാമില്‍ ഹറാമാണ്! സര്‍ക്കാര്‍ റോഡിന്‍റെ നിര്‍മ്മാണത്തില്‍ ലോട്ടറി വിറ്റ് കിട്ടുന്ന പണവും ഉള്‍പ്പെടുന്നുണ്ട്!! സര്‍ക്കാര്‍ നിയന്ത്രണങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം, സര്‍ക്കാര്‍ നിയന്ത്രണങ്ങളിലുള്ള ബാങ്കുകളില്‍ നിന്നുള്ള വരുമാനം തുടങ്ങി ഇസ്ലാമിന് ഹറാമായ പല വഴികളിലൂടെയും സര്‍ക്കാര്‍ പണം ഉണ്ടാക്കുന്നുണ്ട്. ഖുര്‍ആനും ഹദീസും അനുസരിച്ച് ജീവിക്കണം എന്ന് കേരളത്തിലെ ഒരു മുസ്ലീം തീരുമാനിച്ചാല്‍ അവന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ല എന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം ഇപ്പോള്‍ നിങ്ങള്‍ക്ക് പിടികിട്ടിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.
ഇനി കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളുടെ അവസ്ഥ നോക്കാം. ഗോവയില്‍ ചൂതാട്ടം നിയമവിധേയമാണ്. മഹാരാഷ്ട്രയിലും ബംഗാളിലും വേശ്യാവൃത്തി നിയമവിധേയമാണ്. ഇതുപോലെ ഓരോ സംസ്ഥാനത്തും മുസ്ലീങ്ങള്‍ക്ക് ഹറാമായ എന്തെങ്കിലും കാര്യങ്ങള്‍ അവിടത്തെ സര്‍ക്കാര്‍ ചെയ്യുന്നുണ്ട് എന്ന് കാണാം. സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള ഒറ്റ റോഡും ഒരു യഥാര്‍ത്ഥ മുസ്ലീമിന് ഉപയോഗിക്കാന്‍ കഴിയില്ല. ഇസ്ലാമിക നിയമങ്ങള്‍ എത്രത്തോളം അപ്രായോഗികമാണ് എന്ന് മനസ്സിലാക്കാന്‍ ഇതില്‍ കൂടുതല്‍ വിവരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.
ഇനി ഇസ്ലാമിക നിയമങ്ങളുടെ നേരെയുള്ള മുസ്ലീങ്ങളുടെ പൊള്ളത്തരം കലര്‍ന്ന മനോഭാവം കൂടി നമുക്ക് പരിശോധിക്കാം:
മദ്രസ്സ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും കൊടുക്കുന്നുണ്ട്, അവരത് രണ്ടു കയ്യും നീട്ടി വാങ്ങുന്നുമുണ്ട്! സര്‍ക്കാരില്‍ നിന്നും അവരുടെ കയ്യിലെത്തുന്ന പണം ഏതു തരത്തിലുള്ളതാണ്? മദ്യം വിറ്റും ലോട്ടറി വിറ്റും ചൂതാട്ടം നടത്തിയും വേശ്യാവൃത്തി നടത്തിയും സര്‍ക്കാര്‍ ഉണ്ടാക്കുന്ന പണത്തിന്‍റെ ഒരു ഭാഗമാണ് ഈ മദ്രസ്സ അധ്യാപകര്‍ക്ക് കിട്ടുന്നത്!! ഈ സത്യം ഇവര്‍ക്ക് അറിയാത്തതൊന്നുമല്ല, പക്ഷേ അറിഞ്ഞതായി ഭാവിക്കില്ല!! പണം കിട്ടുന്ന കാര്യം വരുമ്പോള്‍ അല്ലാഹുവും ദീനും മുത്തുനബിയും കിത്താബുകളും ഒക്കെ ഇവര്‍ മാറ്റി വെക്കും. അതൊക്കെ നോക്കാന്‍ നിന്നാല്‍ കുടുംബം പട്ടിണിയാകും എന്ന കാര്യം മൊയ്‌ലിയാര്‍ക്ക് നന്നായിട്ട് അറിയാം. അപ്പോപ്പിന്നെ ഇതല്ലാതെ വേറെ വഴിയില്ലല്ലോ. എന്നാലും ഇസ്ലാം പ്രായോഗികമായ മതമാണ് എന്ന് പറയാന്‍ ഈ മൊയ്‌ലിയാന്മാരെ കഴിഞ്ഞേ വേറെ ആള്‍ക്കാരുള്ളൂ, അത് വേറെ കാര്യം!!
ഇത് മാത്രമല്ല, ഖുര്‍ആനും ഹദീസും അനുസരിച്ച് ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരു മുസ്ലീം അസുഖം വന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ പാടില്ല, അവിടുന്ന് കിട്ടുന്ന മരുന്നുകളും മറ്റു സേവനങ്ങളും, അവിടത്തെ പാലും മുട്ടയും ബ്രെഡും കിടക്കയും ഒക്കെ സര്‍ക്കാറിന്‍റെ ഹറാമായ പണം കൊണ്ട് വാങ്ങിയതാണ്!! അതേപോലെ സ്വര്‍ഗ്ഗത്തില്‍ പോകണം എന്നാഗ്രഹിക്കുന്ന ഒരു മുസ്ലീം ഇന്ത്യയില്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കാന്‍ പാടില്ല. കാരണം, സര്‍ക്കാര്‍ തരുന്ന ശമ്പളം ഹറാമായ പണമാണ്!! ‘ഇന്ത്യയില്‍ നിന്ന് ഹജ്ജിനു പോയവര്‍ക്കെല്ലാം സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ടല്ലോ, അപ്പൊ ഹജ്ജിനു പോയവരുടെ അവസ്ഥയോ?’ എന്ന് ചോദിക്കുന്ന ചില മുഖങ്ങളെയും ഞാന്‍ കാണുന്നു. “ഇന്ത്യയില്‍ നിന്ന് ഹജ്ജിനു പോയവരെല്ലാം ശശിയായി” എന്ന് മാത്രമേ പറയാനുള്ളൂ…
7 Comments on “ഇസ്ലാമിക നിയമങ്ങളുടെ അപ്രയോഗികതയും മുസ്ലീങ്ങളുടെ പൊള്ളത്തരം കലര്‍ന്ന ഇരട്ടത്താപ്പും.”
Excellent Article bro 🙂
Ha ha ha ….. Superrr
സാക്ഷാല്‍ സൗദി അറേബ്യ ഇന്ത്യയുമായി യുദ്ധം ചെയ്താൽ ഇന്ത്യന്‍ മുസ്ലീം ഇന്ത്യ യോടൊപ്പം സൗദി അറേബ്യ യ്ക്ക് എതിരെ യുദ്ധം ചെയ്യണം എന്നാണ് ഇസ്ലാമിക നിയമം ഇനി എന്താണ് നിങ്ങള്‍ ക് അതിനെ കുറിച്ച് എന്ത് പറയുന്നു
“സാക്ഷാല്‍ സൗദി അറേബ്യ ഇന്ത്യയുമായി യുദ്ധം ചെയ്താൽ ഇന്ത്യന്‍ മുസ്ലീം ഇന്ത്യ യോടൊപ്പം സൗദി അറേബ്യയ്ക്ക് എതിരെ യുദ്ധം ചെയ്യണം” എന്ന ആ ഇസ്ലാമിക നിയമത്തിന്‍റെ റെഫറന്‍സ് കൂടി നല്‍കൂ, അത് വായിച്ചിട്ട് മറുപടി തരാം…
രേഫെരെൻസ് മാത്രം ചോദിക്കരുത് .. വേണം എങ്കിൽ പറഞ്ഞു തന്ന മുല്ലാക്കയുടെ പേര് പറയാം മതിയോ .. ha ha ha
1400 വർഷം മുൻപ് വിലക്കിയ കാര്യങ്ങളാണ് ഈ ഹറാമായ കാര്യങ്ങൾ. ഖുർആൻ വഴി മുൻകൂട്ടി പറഞ്ഞു തന്നു അന്ത്യ പ്രവാചകൻ മുഹമ്മദ് നബി (s).അതിനു മരണാനന്ദരം ശിക്ഷ ഉണ്ടെന്നു ഏക ഇലാഹ് താകീത് ചെയ്തതുമാണ്. ജനിപ്പിക്കാൻ കഴിവുള്ളവൻ, മരണ ശേഷം ജീവിപ്പിക്കുക തന്നെ ചെയ്യും.പിന്നെ ഹദീസിൽ പറഞ്ഞത് അന്നത്തെ കർശന നടപടിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു, ഇപ്പോൾ ഇന്ത്യൻ സർക്കാർ ഹറാമായ വഴിയിൽ ഉണ്ടാകുന്ന പണം കൈ നീട്ടി വാങ്ങാൻ നിർബന്ധിതൻ ആകുന്നതിൽ തെറ്റില്ല. ദീനുൽ ഇസ്ലാം സമാധാനത്തിന്റെ മതമാണ്, ആ മതത്തിലെക്കാണ് മുഹമ്മദ് നബി(s) ലോക ജന സമുദായത്തെ ക്ഷണിച്ചത്.
സമാധാനത്തിന്‍റെ കാര്യം പ്രത്യേകിച്ച് പറയണ്ട, ഞങ്ങളത് ദിവസവും പത്ര മാധ്യമങ്ങള്‍ വഴി അറിയുന്നതല്ലേ. നിരപരാധികളുടെ കഴുത്തറക്കുന്നതും ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റുന്നതും പെണ്‍കുട്ടികളെ അടിമകളായി പിടിച്ചു കൊണ്ടുപോകുന്നതും ഷോപ്പിംഗ് മാളുകളില്‍ ബോംബ് വെക്കുന്നതുമൊക്കെയായി ഇസ്ലാമിന്‍റെ സമാധാനം അങ്ങ് പൂത്തുലയുകയല്ലേ?
കൂടുതലെന്തെങ്കിലും പറയാനുണ്ടോ?