യെഹൂദരുടെ കൈവശമുള്ള വേദത്തെ ശരി വെക്കുന്ന ഗ്രന്ഥം എത്?
അനില്‍ കുമാര്‍ വി അയ്യപ്പന്‍
ഖുര്‍ആനിലെ ഈ ആയത്ത് ഒന്ന് നോക്കൂ:
“അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ (അവരത് തള്ളിക്കളയുകയാണ് ചെയ്തത്). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടി കൊടുക്കുവാന്‍ വേണ്ടി മുമ്പ് (അല്ലാഹുവിനോട്) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്‍റെ ശാപം.” (സൂറാ.2:89)
ഇതില്‍ ബ്രാക്കറ്റില്‍ ഉള്ള കാര്യങ്ങള്‍ മൂലഭാഷയില്‍ ഇല്ലാത്തതാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന “അവര്‍” എന്നത് യെഹൂദന്മാര്‍ ആണ്. “അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം” എന്ന് മാത്രമേ മൂലഭാഷയില്‍ ഉള്ളൂ, അല്ലാതെ അത് ഖുര്‍ആന്‍ ആണെന്ന് മൂലഭാഷയില്‍ പറഞ്ഞിട്ടില്ല. അത് പരിഭാഷകരുടെ കൈകടത്തല്‍ ആണ്. എന്നുമാത്രമല്ല ഖുര്‍ആന്‍ ഒരിക്കലും യെഹൂദരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്നതുമല്ല. ഖുര്‍ആനും യെഹൂദരുടെ വേദഗ്രന്ഥമായ തൌറാത്ത് അഥവാ പഴയ നിയമവും തമ്മില്‍ നമ്മള്‍ താരതമ്യ പഠനം നടത്തിയാല്‍ ഖുര്‍ആന്‍ ഒരിടത്ത് പോലും പഴയ നിയമവുമായി യോജിക്കുന്നില്ല എന്ന് കാണാം. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു:
“ഒരു പുരുഷന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളില്‍ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാല്‍ ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കേണം. അവന്‍റെ വീട്ടില്‍നിന്നു പുറപ്പെട്ടശേഷം അവള്‍ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം. എന്നാല്‍ രണ്ടാമത്തെ ഭര്‍ത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭര്‍ത്താവു മരിച്ചുപോകയോ ചെയ്താല്‍ അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന്നു അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു.” (ആവ.24:1-4)
ഇത് ന്യായപ്രമാണത്തിലെ കാര്യം. ഇനി പ്രവാചകന്‍ എന്ത് പറയുന്നു എന്ന് നോക്കാം:
“ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കയും അവള്‍ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവന്‍ അവളുടെ അടുക്കല്‍ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ?” (യിരമ്യാ.3:1).
ഇനി ഖുര്‍ആനില്‍ എന്താണ് ഈ വിഷയവുമായി ബന്ധപ്പെട്ടു പറഞ്ഞിട്ടുള്ളത് എന്ന് നോക്കാം:
“ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിനു ശേഷം ബന്ധപ്പെടല്‍ അവനു അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേയ്ക്കും. എന്നിട്ട് അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചു പോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്‍റെ നിയമപരിധികള്‍ പാലിക്കാമെന്നു അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്‍റെ നിയമപരിധികളത്രേ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചു തരുന്നു” (സൂറാ.2:230)
വിവാഹ മോചനം കഴിഞ്ഞ ഒരു സ്ത്രീ വേറെ വിവാഹം കഴിച്ചു ആ ഭര്‍ത്താവില്‍നിന്നും വിവാഹ മോചിതയായാല്‍ ആദ്യഭര്‍ത്താവിന്‍റെ അടുത്തേക്ക് തിരിച്ചു ചെല്ലാം എന്നാണു ഖുര്‍ആനില്‍ മലക്ക് പറഞ്ഞിരിക്കുന്നത്. ഈ ഹദീസ് വായിച്ചാല്‍ മുഹമ്മദും അത് തന്നെയാണ് പറഞ്ഞിരിക്കുന്നത് എന്ന് ബോധ്യമാകും:
ആയിഷ (റ) പറയുന്നു: രിഫാഅയുടെ ഭാര്യ തിരുമേനിയുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘ദൈവദൂതരേ! ഞാനുമായുള്ള വിവാഹ ബന്ധം രിഫാഅ് വിടുത്തി, അദ്ദേഹത്തില്‍ നിക്ഷിപ്തമായ വിവാഹമോചനാധികാരം മുഴുവനും അദ്ദേഹം ഉപയോഗപ്പെടുത്തി. പിന്നീട് ഞാന്‍ അബ്ദുറഹ്മാനിബ്നു സുബൈര്‍ (റ) നെയാണ് വിവാഹം കഴിച്ചത്. വസ്ത്രത്തിന്‍റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന പൊടിപ്പു പോലെയുള്ള ഒന്ന് മാത്രമേ അദ്ദേഹത്തിനുള്ളൂ.’ തിരുമേനി ചോദിച്ചു: “നീ രിഫാഅയുമായി ബന്ധം പുന:സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ നിന്‍റെ തേന്‍തുള്ളി ഇബ്നു സുബൈറും അദ്ദേഹത്തിന്‍റെ തേന്‍ തുള്ളി നീയും രുചി നോക്കും വരേയ്ക്കും അത് പാടില്ല.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ് നമ്പര്‍ 1827, പേജ്. 904)
കേരളത്തില്‍ ജീവിച്ചിരുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതനായിരുന്ന ശ്രീ.സി.എന്‍.അഹമ്മദ് മൌലവി തന്‍റെ സഹീഹുല്‍ ബുഖാരിയുടെ മലയാള പരിഭാഷയില്‍ ഈ ഹദീസിന് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത് നോക്കുക:
“ഒരു പുരുഷന് അവന്‍റെ ഭാര്യയുമായുള്ള വിവാഹ ബന്ധം വിടര്‍ത്തുവാന്‍ മൂന്ന് അവസരം അഥവാ മൂന്ന് ചാന്‍സ് ഇസ്ലാം മതം നല്‍കിയിട്ടുണ്ട്. ആ മൂന്ന് ചാന്‍സും ഉപയോഗപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീടവളെ തിരിച്ചെടുക്കാന്‍ പാടില്ല. തിരിച്ചെടുക്കണമെങ്കില്‍ ഒരു നിബന്ധനയുണ്ട്: മറ്റൊരു പുരുഷന്‍ അവളെ വിവാഹം ചെയ്യണം. എന്നിട്ട് യോജിപ്പില്ലായ്മ മൂലം ആ ബന്ധവും വിടുത്തി അവള്‍ ഒഴിഞ്ഞിരിക്കയാവണം. ഇവിടെ മറ്റൊരു പുരുഷനെ അവള്‍ വിവാഹം ചെയ്തുവെന്നത് ശരി തന്നെ. പക്ഷേ അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ സ്പര്‍ശനമുണ്ടായിട്ടില്ല. അത് സംഭവിച്ചിട്ടുവേണം ബന്ധം വിടുത്തുവാന്‍. എന്നാലേ ആദ്യത്തെ ഭര്‍ത്താവിന് വിവാഹം ചെയ്യുവാന്‍ പാടുള്ളൂ. വിശദീകരണത്തിന് ‘ഇസ്ലാം-ഒരു സമഗ്രപഠനം’ നോക്കുക. (സി.എന്‍.അഹമ്മദ് മൌലവി, സ്വഹീഹുല്‍ ബുഖാരി, അടിക്കുറിപ്പുകള്‍, പേജ് 1035)
“യഹോവയുടെ മുന്‍പാകെ അറപ്പാകുന്നു” എന്നും “ദേശം മലിനമായ് പോകുന്ന വിധത്തിലുള്ള ദുഷ്കര്‍മ്മം” എന്നും ബൈബിള്‍ പറയുന്ന കാര്യം ഖുര്‍ആന് അനുവദനീയമാണ്! ഇതില്‍ നിന്ന് തന്നെ തെളിയുന്നു, യെഹൂദന്മാരുടെ കൈവശമിരിക്കുന്ന ഗ്രന്ഥത്തെ ശരിവെച്ചു കൊണ്ട് ഇറക്കിയ ഗ്രന്ഥം ഖുര്‍ആന്‍ അല്ല എന്ന കാര്യം!!
അടുത്തതായി ബലിയര്‍പ്പിക്കുന്നതിനെക്കുറിച്ച് ഖുര്‍ആന്‍ എന്ത് പറയുന്നു എന്ന് നോക്കാം:
“അത് (നിങ്ങള്‍ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ. അവയില്‍ നിന്ന് ഒരു നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് പ്രയോജനങ്ങളെടുക്കാം. പിന്നെ അവയെ ബലികഴിക്കേണ്ട സ്ഥലം ആ പുരാതന ഭവന (കഅ്ബഃ) ത്തിങ്കലാകുന്നു.” (സൂറാ.22:32,33)
“ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു.” (സൂറാ.22:36)
രണ്ടു കാര്യങ്ങള്‍ നാം ഇവിടെ കാണുന്നു:
1 മക്കയിലെ കഅബയില്‍ ബലിയര്‍പ്പിക്കണം.
2. ഒട്ടകങ്ങളെ ബലിയര്‍പ്പിക്കാം.
ന്യായപ്രമാണം എന്ത് പറയുന്നു എന്ന് നോക്കാം:
“നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്‍റെ ഹോമയാഗങ്ങള്‍ കഴിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക. യഹോവ നിന്‍റെ ഗോത്രങ്ങളില്‍ ഒന്നില്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്‍റെ ഹോമയാഗങ്ങള്‍ കഴിക്കേണം; ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.” (ആവ.12:13,14)
യഹോവയായ ദൈവം തന്‍റെ നാമം സ്ഥാപിക്കാന്‍ സകല യിസ്രായേല്‍ ഗോത്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത സ്ഥലം യെരുശലേം ആയിരുന്നു എന്ന് 1.രാജാ.14:21-ല്‍ കാണാം. ദൈവാലയം സ്ഥിതി ചെയ്തിരുന്നത് യെരുശലേമില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ബലി അര്‍പ്പിക്കേണ്ടതും യിസ്രായേലിലെ യെരുശലേമില്‍ ഉള്ള ദൈവാലയത്തിലെ യാഗപീഠത്തിലാണ്. മക്കയിലുള്ള കഅബയില്‍ യാഗം അര്‍പ്പിക്കണം എന്ന് ഖുര്‍ആനില്‍ കല്പനയിട്ട അല്ലാഹുവിനു ഈ ന്യായപ്രമാണ വചനത്തെക്കുറിച്ച് യാതൊരു പിടിപാടുമില്ല എന്ന് വ്യക്തം. മാത്രമല്ല, ഒട്ടകങ്ങളെ ബലിയര്‍പ്പിക്കാം എന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ ന്യായപ്രമാണമനുസരിച്ച് ഒട്ടകം അശുദ്ധ മൃഗമാണ്!! ലേവ്യാ പുസ്തകത്തില്‍ നിന്നും നോക്കാം:
“എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ടു അതു നിങ്ങള്‍ക്കു അശുദ്ധം” (ലേവ്യാ.11:4)
“എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നവയിലും തിന്നരുതാത്തവ ഏവയെന്നാല്‍: ഒട്ടകം, മുയല്‍, കുഴി മുയല്‍; അവ അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നവയല്ല; അവ നിങ്ങള്‍ക്കു അശുദ്ധം.” (ആവ.14:7)
ന്യായപ്രമാണത്തില്‍ ഭക്ഷിക്കാന്‍ പോലും അനുവാദമില്ലാതിരുന്ന അശുദ്ധമൃഗമായ ഒട്ടകത്തിനെ ബലിയര്‍പ്പിക്കാനാണ് ഖുര്‍ആനില്‍ മലക്ക് പറയുന്നത്! യെഹൂദരുടെ കൈവശമുള്ള ഗ്രന്ഥത്തെ ശരിവച്ചുകൊണ്ട് വന്ന ഗ്രന്ഥം ഖുര്‍ആന്‍ അല്ല എന്ന കാര്യം ഒന്നുകൂടി വ്യക്തമാകുകയാണ് ഇവിടെ.
ഇനി യെഹൂദരുടെ കൈവശമുള്ള പഴയ നിയമത്തില്‍ ദൈവത്തെ പിതാവേ എന്ന് വിളിച്ചിട്ടുണ്ടോ എന്ന് നോക്കാം:
“നമുക്കെല്ലാവര്‍ക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു” (മലാഖി.2:10)
ഇവിടെ മലാഖി പ്രവാചകന്‍ പറയുന്നത്, തന്നെയും ജനങ്ങളെയും ഒരുമിച്ചു നിര്‍ത്തിക്കൊണ്ട് “നമുക്കെല്ലാവര്‍ക്കും ഒരു പിതാവ്” എന്നാണ്.
“എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങള്‍ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങള്‍ എല്ലാവരും നിന്‍റെ കൈപ്പണിയത്രേ” (യെശയ്യാ.64:8)
“നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതല്‍ ഞങ്ങളുടെ വീണ്ടെടുപ്പുകാരന്‍ എന്നാകുന്നു നിന്‍റെ നാമം” (യെശയ്യാ.63:16)
ഇവിടെ പ്രവാചകനായ യെശയ്യാവ് തന്നെയും ജനങ്ങളേയും ഒരുമിച്ചു ചേര്‍ത്തു കൊണ്ട് പറയുന്നത് “നീ ഞങ്ങളുടെ പിതാവ്” എന്നാണ്.
യെഹൂദന്മാരുടെ കൈവശമുള്ള ഗ്രന്ഥത്തെ ശരിവെച്ചു കൊണ്ട് ഇറങ്ങിയതാണ് ഖുര്‍ആന്‍ എങ്കില്‍, ഖുര്‍ആനില്‍ ദൈവമെന്നു അവകാശപ്പെട്ടുകൊണ്ട് വെളിപ്പെടുന്ന അല്ലാഹുവിനെയും ‘പിതാവ്’ എന്ന് വിളിക്കണം. എന്നാല്‍ എന്താണ് ഖുര്‍ആനില്‍ കാണുന്നത്?
“നീ പറയുക: അല്ലാഹുവാണ് ഏകന്‍. അള്ളാഹു ആരെയും ആശ്രയിക്കാത്തവനും ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവന്‍ ജനിപ്പിച്ചിട്ടില്ല (പിതാവല്ല), അവന്‍ ജനിച്ചിട്ടുമില്ല (പുത്രനല്ല). ഇല്ല അവനു തുല്യനായി ആരും.” (സൂറാ.112)
അള്ളാഹു ആരെയും ജനിപ്പിച്ചിട്ടില്ല എന്നാണ് മലക്ക് പറയുന്നത്. അതിനര്‍ത്ഥം അല്ലാഹുവിനെ കേറി ഒരാളും പിതാവേ എന്ന് വിളിക്കേണ്ട എന്നാണ്. യെഹൂദന്മാരുടെ കൈവശമുള്ള ഗ്രന്ഥത്തെ ശരിവെച്ചു കൊണ്ട് ഇറങ്ങിയ ഗ്രന്ഥമല്ല ഖുര്‍ആന്‍ എന്ന് ഒന്നുകൂടി വ്യക്തമാകുകയാണ് ഇവിടെ. സൂറാ.2:89-ല്‍ പറഞ്ഞ, യെഹൂദരുടെ കൈവശമുള്ള വേദത്തെ ശരി വെച്ചുകൊണ്ട് ഇറങ്ങിയ ഗ്രന്ഥം ഖുര്‍ആന്‍ അല്ല എന്ന് ഇവിടെ സ്ഫടികസമാനം തെളിയിക്കപ്പെട്ടു കഴിഞ്ഞു. അപ്പോള്‍പ്പിന്നെ ആ ഗ്രന്ഥം ഏതാണ്? അങ്ങനെ ഒരു ഗ്രന്ഥം ഇല്ലേ? ഇല്ല എന്നാണെങ്കില്‍ സൂറ.2:89-ല്‍ മലക്ക് പറഞ്ഞത് നുണയാണ്. അതല്ല, മലക്ക് പറഞ്ഞത് സത്യമാണ് എന്നുണ്ടെങ്കില്‍ ആ ഗ്രന്ഥം ഏതാണ് എന്ന് മുസ്ലീം സുഹൃത്തുക്കള്‍ വ്യക്തമാക്കണം.
2 Comments on “യെഹൂദരുടെ കൈവശമുള്ള വേദത്തെ ശരി വെക്കുന്ന ഗ്രന്ഥം എത്?”
Are you ready for public debate ??
നന്നായിരിക്കുന്നു ! കിടിലൻ !
കുറച്ചു കൂടെ ഭാഗങ്ങൾ ഈ വിഷയത്തിൽ (ബൈബിൾ vs ഖുർആൻ ) ഉള്പെടുത്താം ആയിരുന്നു ..
ഇതൊക്കെ വെറും സാമ്പിൾ. ശേരിക്ക്കും താരതമ്യ പഠനം നടത്താൻ ഉള്ളത്ര ഖുർആൻ ഇല്ല .. ദാവീദിന്റെ സന്ഗീർത്തനതെക്കൾ ഒരു ഇച്ചിരി കൂടെ മാത്രം ഉള്ള കിത്താബിൽ. ആദി മുതൽ അന്ത്യം വരെ ഭീഷണിയുടെ സ്വരത്തിൽ നരകവും പിന്നെ – ദൈവത്തിന്റെ പേരിൽ കൊല്ലആൻ കല്പനയും നിറഞ്ഞു തുളു ബുവാണ് – ഈ കൊച്ചു പുസ്തകത്തിൽ …