പഴയ നിയമം യെഹൂദന്മാര്‍ പകര്‍പ്പെടുത്ത് സൂക്ഷിച്ചിരുന്ന വിധം.
പഴയ നിയമം യെഹൂദന്മാര്‍ എങ്ങനെയാണ് പകര്‍പ്പെടുത്ത് സൂക്ഷിച്ചിരുന്നത് എന്ന് യെഹൂദ തല്മൂദുകളില്‍ കാണാം:
1. ശുദ്ധിയുള്ള മൃഗങ്ങളുടെ തോലില്‍ മാത്രമേ സിനഗോഗ് ചുരുളുകള്‍ എഴുതാവൂ
2. പ്രസ്തുത തോല്‍ സിനഗോഗിലെ ഉപയോഗത്തിനായി ഒരു യെഹൂദന്‍ തയ്യാറാക്കിയതായിരിക്കണം.
3. ശുദ്ധിയുള്ള മൃഗങ്ങളുടെ തോലില്‍ നിന്നെടുത്ത ചരടുകള്‍ മാത്രമേ ഇവ കൂട്ടിക്കെട്ടാന്‍ ഉപയോഗിക്കാവൂ.
4. ഓരോ തോലിലും ഒരു പ്രത്യേക എണ്ണം ഖണ്ഡങ്ങള്‍ ഉണ്ടായിരിക്കണം. അവ ഗ്രന്ഥം മുഴുവന്‍ തുല്യമായിരിക്കുകയും വേണം.
5. ഓരോ ഖണ്ഡത്തിന്‍റെയും നീളം 48 വരിയില്‍ കുറയാനോ 60 വരിയില്‍ കൂടാനോ പാടില്ല. വീതി വശം 30 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളണം.
6. പ്രതി മുഴുവന്‍ ആദ്യരേഖിതമായിരിക്കനം. വര കൂടാതെ മൂന്ന് വാക്കുകള്‍ എഴുതിയാല്‍ അത് ഉപയോഗശൂന്യമാണ്.
7. ഒരു പ്രത്യേക വിധിയില്‍ തയ്യാറാക്കിയ കറുത്ത മഷിയായിരിക്കണം ഉപയോഗിക്കേണ്ടത്. ചെമപ്പോ പച്ചയോ മറ്റേതെങ്കിലും നിറമോ ഉപയോഗിക്കരുത്.
8. ഒരധികൃത പ്രതിയായിരിക്കണം മാതൃക. മാതൃകാ പ്രതിയില്‍ നിന്ന് പകര്‍പ്പെഴുത്തുകാരന്‍ അല്‍പവും വ്യതിചലിക്കരുത്.
9. മുന്‍പിലിരിക്കുന്ന ഗ്രന്ഥത്തെ നോക്കാതെ ഓര്‍മ്മയില്‍നിന്നു ഒരു വാക്കോ, അക്ഷരമോ, യോദ് (ഒരു പുള്ളി) പോലുമോ എഴുതരുത്.
10. ഓരോ വ്യഞ്ജനാക്ഷരത്തിനുമിടയില്‍ ഒരു നാരിടയോ, മുടിയിടയോ സ്ഥലം വിടരുത്.
11. ഓരോ പുതിയ ഖണ്ഡത്തിനുമിടയില്‍ ഒമ്പത് വ്യഞ്ജനാക്ഷരങ്ങളുടെ സ്ഥലം വിടണം.
12. ഓരോ പുസ്തകത്തിനുമിടയില്‍ മൂന്ന് വരികളുടെ സ്ഥലം വിട്ടിരിക്കനം.
13. മോശയുടെ അഞ്ചാം പുസ്തകം ഒരു പൂര്‍ണ്ണവരിയില്‍ അവസാനിക്കണം; മറ്റുള്ളവ അങ്ങനെ ആയിരിക്കണമെന്നില്ല.
14. ഇവ കൂടാതെ പകര്‍പ്പെഴുത്തുകാരന്‍ പൂര്‍ണ്ണമായ യെഹൂദവേഷത്തില്‍ ഇരിക്കേണ്ടതാണ്.
15. ശരീരമാസകലം കഴുകണം.
16. ഉടന്‍ മഷിയില്‍ മുക്കിയ പേന കൊണ്ട് ദൈവത്തിന്‍റെ പേര് എഴുതാന്‍ തുടങ്ങരുത്.
17. ആ പേര് (ദൈവത്തിന്‍റെ) എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ചക്രവര്‍ത്തി വിളിച്ചാല്‍പ്പോലും ശ്രദ്ധിക്കരുത്.
ഈ ചിട്ടകള്‍ പാലിക്കാതെ എഴുതപ്പെടുന്ന പ്രതികളെ കുഴിച്ചു മൂടുകയോ ചുട്ടുകളയുകയോ ചെയ്തിരുന്നു. അല്ലെങ്കില്‍ പാഠശാലകള്‍ക്ക് പാരായണ ഗ്രന്ഥങ്ങളായി അവ നല്‍കിയിരുന്നു. ഈ നിബന്ധനകള്‍ക്ക് വിധേയമായി എഴുതിക്കഴിയുമ്പോള്‍ മൂലഗ്രന്ഥത്തിന് തുല്യമായി ഒരു വൈകല്യവുമില്ലാത്ത പ്രതി നമുക്ക് ലഭിക്കുകയാണ്. പകര്‍പ്പെഴുതുന്നതില്‍ ഇത്രയും നിഷ്കര്‍ഷ പാലിച്ചിരുന്നത് കൊണ്ട് പഴമ ഒരു വിധത്തിലും ഒരു പ്രതിയുടെയും മാറ്റ് കൂട്ടുന്നില്ല എന്നത് വ്യക്തമാണ്. ഓരോ സിനഗോഗിലും വികലമായ കയ്യെഴുത്തുപ്രതികള്‍ സൂക്ഷിക്കാനുള്ള ഗെനിസ അഥവാ ചെറിയ അലമാരകള്‍ ഉണ്ടായിരുന്നു. (ജി.സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, പുറം 64,65)
2 Comments on “പഴയ നിയമം യെഹൂദന്മാര്‍ പകര്‍പ്പെടുത്ത് സൂക്ഷിച്ചിരുന്ന വിധം.”
6 thavana thiruthi eyuthiya marpappayude puthakam kondu quranine tharathamyam cheyyyunnnu . quranine puchikkunnna ninte biblilll entha ulllath poulosinte badayiyooo ??? hi hi
6 തവണ തിരുത്തി എഴുതി എന്നൊക്കെ നീ വെറുതെ വിളിച്ചു കൂവിയത് കൊണ്ട് കാര്യമില്ലല്ലോ. ഒരു തവണയെങ്കിലും തിരുത്തി എഴുതപ്പെട്ടു എന്നുള്ളതിന് നീ ഒരു തെളിവെങ്കിലും കൊണ്ട് വാ. അത് കഴിഞ്ഞിട്ട് പോരേ ഇജ്ജാതി ഡയലോഗുകള്‍?
പിന്നെ ഖുര്‍ആന്‍ എത്ര വട്ടം തിരുത്തപ്പെട്ടിട്ടുണ്ട് എന്നതിനെ കുറിച്ച് നിനക്ക് വല്ല പിടിയും ഉണ്ടോ? മറ്റുള്ളവരുടെ തന്തയ്ക്ക് വിളിച്ചു നടക്കുന്ന സ്വഭാവം നിര്‍ത്തിയിട്ട് നീ അതിന്‍റെ ചരിത്രമൊന്നു പഠിക്കാന്‍ നോക്ക്.