പുതിയ നിയമ അപ്പോക്രിഫകളും ഖുര്‍ആനും, ഒരു പഠനം (ഭാഗം-2)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
എന്തുകൊണ്ടാണ് ഇന്ന് രഹസ്യ സുവിശേഷങ്ങള്‍ എന്നറിയപ്പെടുന്ന ഈ പുസ്തകങ്ങള്‍ തങ്ങളുടെ വിശുദ്ധ ലിഖിതങ്ങളായി ക്രൈസ്തവര്‍ അംഗീകരിക്കാതിരുന്നത്? അതിനു ഒറ്റ ഉത്തരമേ നല്‍കാനുള്ളൂ, ‘അവ ദൈവവചനം ആയിരുന്നില്ല’ എന്നത് തന്നെ. അവയൊന്നും അപ്പോസ്തലന്മാര്‍ എഴുതിയതല്ല, അപ്പൊസ്തലന്മാരുടെ പേരുകള്‍ വെച്ചുകൊണ്ട് ആരൊക്കെയോ പില്‍ക്കാലങ്ങളില്‍ എഴുതിക്കൂട്ടിയതാണ്. അവയിലുള്ള അബദ്ധങ്ങള്‍ ആണെങ്കിലോ, ആര്‍ക്കും ചിരിക്കാന്‍ വക നല്കുന്നുവയാണ് താനും. ചില ഉദാഹരണങ്ങള്‍ നല്‍കുന്നു:
“യേശു പറഞ്ഞു: മനുഷ്യന്‍ തിന്നുന്ന സിംഹം ഭാഗ്യമുള്ളതാണ്. എന്തുകൊണ്ടെന്നാല്‍ സിംഹം മനുഷ്യനായിത്തീരുന്നു. സിംഹം ഏതെങ്കിലും മനുഷ്യനെ തിന്നാല്‍, ആ മനുഷ്യന്‍ നിന്ദ്യനായിത്തീരുന്നു. അപ്പോഴും സിംഹം മനുഷ്യനായിത്തീരുന്നു” (തോമസിന്‍റെ സുവിശേഷം. വാക്യം.7)
“ശിഷ്യന്മാര്‍ യേശുവിനോട് ചോദിച്ചു: “നീ ഞങ്ങളെ ഉപേക്ഷിക്കാന്‍ പോവുകയാണെന്ന് ഞങ്ങള്‍ക്കറിയാം. ആരായിരിക്കും ഞങ്ങളുടെ നേതാവ്?”
യേശു അവരോടു പറഞ്ഞു: “നിങ്ങള്‍ എവിടെയായിരുന്നാലും പ്രശ്നമില്ല, നീതിമാനായ യാക്കോബിന്‍റെ അടുത്തേക്ക് പോകേണ്ടവരാണ് നിങ്ങള്‍. അവനു വേണ്ടിയാണ് സ്വര്‍ഗ്ഗവും ഭൂമിയും നിലവില്‍ വന്നത്” (തോമസിന്‍റെ സുവിശേഷം. വാക്യം.12)
“ശിമയോന്‍ പത്രോസ് അവനോടു പറഞ്ഞു: “മറിയത്തെ നമ്മില്‍ നിന്ന് വിടുവിപ്പിക്കൂ. എന്തുകൊണ്ടെന്നാല്‍ സ്ത്രീകള്‍ ജീവിതം അര്‍ഹിക്കുന്നില്ല.”
യേശു പറഞ്ഞു: “നോക്കൂ, പുരുഷനാകാനായി ഞാന്‍ അവള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കും. അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ പുരുഷന്മാരോട് സാദൃശ്യമുള്ള ഒരു സചേതന ആത്മാവായി അവളും ആയിത്തീര്‍ന്നേക്കാം. എന്തുകൊണ്ടെന്നാല്‍ സ്വയം പുരുഷനാകുന്ന ഓരോ സ്ത്രീയും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കും.” (തോമസിന്‍റെ സുവിശേഷം. വാക്യം.114)
ഇതുപോലെയുള്ള വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കുന്ന ഒരു പുസ്തകം ദൈവവചനമായി അംഗീകരിക്കണം എന്ന് സുബോധമുള്ള ആരെങ്കിലും ആവശ്യപ്പെടുമോ? പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഏതെങ്കിലും ഒരു സഭ ഈ പുസ്തകത്തെ ദൈവവചനമായി അംഗീകരിക്കുമോ? ഇത്തരം പുസ്തകങ്ങള്‍ സ്വയമേവ തള്ളപ്പെട്ടു പോകും എന്ന് ബുദ്ധിക്ക് ഭ്രംശം സംഭവിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. മറ്റു പുസ്തകങ്ങളുടെയും അവസ്ഥ ഇപ്രകാരം തന്നെയാണ്. ക്രിസ്തു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റു എന്നല്ല, ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം മരിച്ചു എന്നാണ് ഫിലിപ്പോസിന്‍റെ സുവിശേഷത്തില്‍ കാണുന്നത്:
“ക്രിസ്തു ആദ്യം മരിച്ചുവെന്നും പിന്നീട് ഉയിര്‍ത്തെഴുന്നേറ്റുവെന്നും പറയുന്നവര്‍ ആശയക്കുഴപ്പത്തിലാണ് നിലനില്‍ക്കുന്നത്. കാരണം, അവന്‍ ആദ്യം ഉയര്‍ത്തെഴുന്നേല്‍ക്കുകയും (പിന്നീട്) മരിക്കുകയുമാണ് ചെയ്തത്. ഒരുവന്‍ ആദ്യം ഉയര്‍ത്തെഴുന്നേല്‍പ്പ് കൈവരിക്കുന്നുവെങ്കില്‍ അവന്‍ മരിക്കുകയില്ല. ദൈവം ജീവിച്ചിരിക്കവേ, അവന്‍ (മരിക്കുകയില്ല…)” (ഫിലിപ്പോസിന്‍റെ സുവിശേഷം. വാക്യം.22)
മറ്റൊരു വാക്യം നോക്കാം:
“രണ്ടു വൃക്ഷങ്ങള്‍ പറുദീസയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു. ഒന്ന് മൃഗങ്ങളെ ഉത്പാദിപ്പിക്കുന്നു. മറ്റൊന്ന് മനുഷ്യരെ ഉത്പാദിപ്പിക്കുന്നു. മൃഗങ്ങളെ ഉത്പാദിപ്പിക്കുന്ന വൃക്ഷത്തില്‍ നിന്ന് ആദാം ഭക്ഷിച്ചു. അവനൊരു മൃഗമായിത്തീരുകയും മൃഗങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്തു. ഇക്കാരണത്താലാണ് ആദാമിന്‍റെ മക്കള്‍ മൃഗങ്ങളെ ആരാധിക്കുന്നത്. വൃക്ഷം (…) ഫലം ആണ് (…) വര്‍ദ്ധിച്ചു (…) ഭക്ഷിച്ചു (…) അതിന്‍റെ കനി (…) മനുഷ്യരെ ഉല്പാദിപ്പിക്കുന്നു, (…) മനുഷ്യന്‍ (…).” (ഫിലിപ്പോസിന്‍റെ സുവിശേഷം. വാക്യം.91)
ഈ കൃതികളില്‍ പാഷാണ്ഡത വളരെ വ്യക്തമായിത്തന്നെ നമുക്ക് കാണാവുന്നതാണ്. നന്മയേയും തിന്മയേയും നിരാകരിക്കുന്ന ഒരു വചനം കാണുക:
“വെളിച്ചവും ഇരുട്ടും, ജീവിതവും മരണവും, വലത്തും ഇടത്തും പരസ്പരം സഹോദരരാണ്. അവര്‍ അവിഭാജ്യരാണ്. തന്മൂലം നന്മ നന്മയല്ല, തിന്മ തിന്മയല്ല, ജീവിതം ജീവിതമല്ല, മരണം മരണമല്ല. ഇക്കാരണത്താല്‍, ഓരോരുത്തരും അതിന്‍റെ ആദ്യകാല ഉറവിടത്തില്‍ വിലയിക്കും. എന്നാല്‍, ലോകത്തിലുപരി ഉയര്‍ത്തപ്പെട്ടവര്‍ ലയിക്കാത്തവരാണ്, നിത്യരാണ്.” (ഫിലിപ്പോസിന്‍റെ സുവിശേഷം. വാക്യം.9)
ഇനിയും ഇപ്രകാരമുള്ള ധാരാളം കാര്യങ്ങള്‍ ഈ പുസ്തകങ്ങളില്‍ കാണാന്‍ കഴിയും. വിസ്തരഭയത്താല്‍ അതൊന്നും ഉദ്ധരിക്കുന്നില്ല എന്ന് മാത്രം. ഇങ്ങനെയുള്ള പൊട്ടത്തരങ്ങള്‍ ദൈവവചനമായ ബൈബിളില്‍ ഉള്‍പ്പെടുത്തണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് സാത്താന്‍റെ അനുയായികള്‍ അല്ലാതെ വേറെ ആരും ആയിരിക്കില്ലല്ലോ.
ഇങ്ങനെയുള്ള പുസ്തകങ്ങള്‍ ദൈവവചനമായി അംഗീകരിക്കണം എന്ന് വാദിക്കാന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമേ കഴിയുകയുള്ളൂ, കാരണം എന്തൊക്കെയായാലും ഇവ ഖുര്‍ആനേക്കാള്‍ ഭേദമാണ് എന്നവര്‍ക്കറിയാം. “ഇതിലും മോശമായ ഖുര്‍ആനെ ഞങ്ങള്‍ ദൈവവചനമായി അംഗീകരിക്കുന്നുണ്ടല്ലോ, പിന്നെന്താ നിങ്ങള്‍ക്ക് ഈ പുസ്തകങ്ങളെ ദൈവവചനം ആയി അംഗീകരിച്ചാല്‍?” എന്നായിരിക്കണം അവരുടെ ഉള്ളിലിരുപ്പ്. പക്ഷേ അത് ക്രിസ്ത്യാനികളുടെ അടുത്ത് ചിലവാക്കാന്‍ നോക്കണ്ട എന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ… (തുടരും…)