About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-6)

     

    അനില്‍ കുമാര്‍ വി. അയ്യപ്പന്‍

     

    VI. അല്ലാഹുവിന്‍റെ നീതിബോധം അപലപനീയമാണ്.

     

    അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക്‌ പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 51 (2767).

     

    ഇതെന്ത് നീതിബോധമാണ്? പാപം ചെയ്തവരെ ശിക്ഷിക്കുക എന്നതല്ലാതെ മുസ്ലീങ്ങളുടെ പാപങ്ങള്‍ എന്തിനാണ് യെഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും മേല്‍ ചുമത്തുന്നത്? അങ്ങനെ ചുമത്തുക മാത്രമല്ല, പര്‍വ്വതം പോലുള്ള പാപങ്ങള്‍ ചെയ്ത മുസ്ലീങ്ങള്‍ക്ക് പൊറുത്തു കൊടുത്ത് സ്വര്‍ഗ്ഗത്തിലേക്ക്‌ കൊണ്ടുപോകുകയും ചെയ്യുന്നു. മറ്റൊരു ഹദീസ്‌ നമ്മള്‍ പരിശോധിച്ചാല്‍ എന്തുകൊണ്ടാണ് ക്രിസ്ത്യാനികളോടും യെഹൂദന്‍മാരോടും അല്ലാഹുവിന് ഇത്ര വെറുപ്പ്‌ ഉണ്ടായത് എന്ന് കാണാം:

     

    ‘ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല’ (സ്വഹീഹു മുസ്ലീം, വാല്യം 2 , ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767).

     

    അന്ധമായ വര്‍ഗ്ഗീയതയുള്ള ഒരു വ്യക്തിക്ക് മാത്രമേ ഇപ്രകാരം ചിന്തിക്കാന്‍ കഴിയൂ. മുഹമ്മദിന് യെഹൂദന്മാരോടും ക്രിസ്ത്യാനികളോടും വെറുപ്പ്‌ ഉണ്ടായിരുന്നതുകൊണ്ട് അല്ലാഹുവിനും യെഹൂദന്മാരോടും ക്രിസ്ത്യാനികളോടും വെറുപ്പായി. കാരണം, മുഹമ്മദിന്‍റെ മനസ്സിലെ സാങ്കല്പിക സൃഷ്ടിയായ അല്ലാഹുവിന് ഒരിക്കലും മുഹമ്മദിന്‍റെ ഇഷ്ടങ്ങള്‍ക്കെതിരായി ചിന്തിക്കാന്‍ കഴിയില്ലല്ലോ. മരണക്കിടക്കയില്‍ പോലും മുഹമ്മദിന് യെഹൂദരോടും ക്രിസ്ത്യനികളോടും കൊടുംവിരോധമായിരുന്നു എന്നും അസഹനീയമായ വേദനയ്ക്കിടയിലും അവരെ ശപിച്ചിരുന്നു എന്നും ഈ ഹദീസില്‍ നിന്ന് കാണാം:

     

    ആഇശ, അബ്ദുല്ലാഹിബ്നു അബ്ബാസ്‌ എന്നിവര്‍ നിവേദനം: നബി തന്‍റെ മരണം ആസന്നമായ സന്ദര്‍ഭത്തില്‍ ഒരു തട്ടം മുഖത്തിടുകയും, വിഷമം തോന്നുമ്പോള്‍ അത് മുഖത്ത് നിന്നു നീക്കം ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു. അന്നേരം അദ്ദേഹം ഇങ്ങനെ പറഞ്ഞു: ക്രിസ്ത്യാനികള്‍ക്കും യെഹൂദികള്‍ക്കും മേല്‍ അല്ലാഹുവിന്‍റെ ശാപം. അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ പള്ളികളാക്കി.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 5, ഹദീസ്‌ നമ്പര്‍ 22 (531)

     

    VII. അള്ളാഹുവിന് സമൂഹത്തിന്‍റെ ഉന്നമനത്തില്‍ താല്പര്യമില്ല.

     

    “മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (സൂറാ.5:38).

     

    കട്ടവന്‍റെ കൈ വെട്ടിയാല്‍ കളവു ഇല്ലാതാകുമെങ്കില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ കളവുണ്ടാകാനേ പാടില്ലല്ലോ. പക്ഷേ ഇപ്പോഴും വര്‍ഷാവര്‍ഷം ആയിരക്കണക്കിന് ആള്‍ക്കാരുടെ കൈകള്‍ അവിടെ വെട്ടുന്നുണ്ട്. അതിനെന്തു ന്യായീകരണമാണ് പറയാനുള്ളത്? എന്തായാലും ആ ശിക്ഷാവിധി ഏറ്റവും പ്രാകൃതവും അനീതി നിറഞ്ഞതും ആണെന്ന് കാണാന്‍ വിഷമമില്ല.

     

    A ഒരു മോഷ്ടാവാണെന്ന് സങ്കല്പിക്കുക. B യുടെ വീട്ടില്‍ കയറിയ A അവിടെയുണ്ടായിരുന്ന Bയുടെ സമ്പാദ്യമെല്ലാം മോഷ്ടിച്ചു. പിന്നീട് A പിടിക്കപ്പെടുമ്പോള്‍ കയ്യില്‍ ഒന്നുമില്ല, എല്ലാം ധൂര്‍ത്തടിച്ചു തീര്‍ത്തിരുന്നു. ഇസ്ലാമിക നിയമപ്രകാരം A യുടെ കൈകള്‍ വെട്ടിക്കളയുന്നു. ഇനി മരണം വരെ A കൈകളില്ലാത്തവനാണ്! ഇനിമുതല്‍ A സമൂഹത്തിനൊരു ബാധ്യതയാണ്, കുടുംബത്തിനൊരു ബാധ്യതയാണ്. അയാള്‍ക്ക് ഇനിയൊരിക്കലും അദ്ധ്വാനിച്ചു ജീവിക്കാന്‍ കഴിയില്ല. അയാള്‍ക്ക്‌ വേണ്ടി ഇനി മറ്റുള്ളവര്‍ അദ്ധ്വാനിക്കണം. മരണം വരെ അയാള്‍ പലര്‍ക്കും ഒരു ബാധ്യതയാണ്. അയാള്‍ ചെയ്ത ഒരു കുറ്റത്തിന് മറ്റുള്ളവരും പരോക്ഷമായി ശിക്ഷിക്കപ്പെടുകയാണ്, ഈ പ്രാകൃത ശിക്ഷയിലൂടെ!

     

    B യുടെ അവസ്ഥയോ? അയാള്‍ക്ക്‌ നഷ്ടപ്പെട്ട ജീവിത സമ്പാദ്യം നഷ്ടപ്പെട്ടതുതന്നെയാണ്. അതിനി ഒരിക്കലും തിരിച്ചു കിട്ടുകയില്ല!! ഒരാള്‍ക്ക്‌ കൈ നഷ്ടമായപ്പോള്‍ മറ്റേയാള്‍ക്ക് തന്‍റെ സമ്പാദ്യം മുഴുവന്‍ നഷ്ടമായി. അത് തിരികെ ലഭിക്കാന്‍ യാതൊരു വഴിയുമില്ല. അയാള്‍ വര്‍ഷങ്ങള്‍ കൊണ്ട് അദ്ധ്വാനിച്ചു നേടിയതെല്ലാം ഒരുവന്‍ ഒരു രാത്രികൊണ്ട് ഇല്ലാതാക്കി.

     

    ഈ ശിക്ഷാവിധി അനീതി നിറഞ്ഞതല്ലേ? മോഷ്ടാവിന്‍റെ തുടര്‍ന്നുള്ള ജീവിതം വെറുതെയാണ്. കൈകളില്ലാത്തവനായി, മറ്റുള്ളവരുടെ സഹായത്താല്‍ മാത്രമേ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയൂ എന്ന ഭീകരമായ അവസ്ഥയിലേക്ക് അയാള്‍ മാറ്റപ്പെടുന്നു.

     

    മോഷ്ടിക്കപ്പെട്ടവന്‍റെ ഇതുവരെയുള്ള ജീവിതം വെറുതെയായി. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഇല്ലാത്ത പ്രായത്തിലാണ് അയാളുടെ സമ്പാദ്യം മോഷ്ടിക്കപ്പെടുന്നതെങ്കില്‍, അയാളുടെ ജീവിതം വളരെ കഷ്ടം തന്നെ. ഈ മനുഷ്യനും മറ്റുള്ളവര്‍ക്ക് ഒരു ബാധ്യതയായി മാറുന്നു. ഇത്രയും അനീതി നിറഞ്ഞ പ്രാകൃതമായ ശിക്ഷാ സമ്പ്രദായം “മാതൃകാപരമാണെ”ന്ന് പറഞ്ഞാല്‍ അത് വകവച്ചുതരാന്‍ ചിന്താശേഷി പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് പ്രയാസമാണ്. മോഷ്ടിക്കപ്പെട്ടവന് നഷ്ടം വരാത്ത വിധത്തില്‍ മോഷ്ടാവിനെ ശിക്ഷിക്കാന്‍ കഴിയാത്ത, അനീതി നിറഞ്ഞ ഒരു ശിക്ഷാ സമ്പ്രദായത്തെ നല്‍കിയ അല്ലാഹു സര്‍വ്വജ്ഞാനിയാണെന്ന് അവകാശപ്പെട്ടാല്‍ അതംഗീകരിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട്. ഇങ്ങനെയുള്ള അനീതി നിറഞ്ഞ ശിക്ഷാ സമ്പ്രദായം നിലനില്‍ക്കുന്ന മതം IDEAL ആണെന്ന് സമ്മതിച്ചു തരാന്‍ അതിനേക്കാള്‍ ബുദ്ധിമുട്ടാണ്.

     

    വാസ്തവത്തില്‍ മുഹമ്മദിന്‍റെ മനസ്സിലെ ശിക്ഷാസമ്പ്രദായം ആണ് അല്ലാഹുവിന്‍റെ പേരില്‍ മലക്കിലൂടെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

     

    VIII. അല്ലാഹുവിന് വ്യാകരണവും അറിയില്ല.

     

    “അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക്‌ സഞ്ചാരസൌകര്യം നല്‍കുന്നത്‌. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ്‌ നിമിത്തം യാത്രക്കാരെയും കൊണ്ട്‌ അവ സഞ്ചരിക്കുകയും, അവരതില്‍ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ്‌ അവര്‍ക്ക്‌ വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകള്‍ അവരുടെ നേര്‍ക്ക്‌ വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന്‌ അവര്‍ വിചാരിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന്ന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ അവനോടവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളെ നീ ഇതില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.” (സൂറാ.10:22)

     

    ഇവിടെ സംഭാഷണം ആരംഭിക്കുന്നത് ‘നിങ്ങള്‍ക്ക്‌ സഞ്ചാര സൌകര്യം നല്‍കുന്നത്’, ‘നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും’ എന്നൊക്കെ പറഞ്ഞു കൊണ്ടാണെങ്കിലും പെട്ടെന്ന് ‘അവര്‍’ എന്ന് പറഞ്ഞുകൊണ്ട് സംഭാഷണം മാറുകയാണ്. ഭാഷാവ്യാകരണം അനുസരിച്ച് ഇതൊരിക്കലും വരാന്‍ പാടില്ലാത്തതാണ്. ‘നിങ്ങള്‍’ എന്ന മധ്യമ പുരുഷനെ വാക്യത്തിലുടനീളം നിലനിര്‍ത്തുകയാണ് വേണ്ടിയിരുന്നത് എന്ന് വ്യാകരണം അറിയാവുന്ന ആരും പറയും. എന്നാല്‍ എഴുത്തും വായനയും അറിയാത്ത മുഹമ്മദിന് വ്യാകരണത്തില്‍ ഉള്ള അറിവില്ലായ്മ മുഹമ്മദിന്‍റെ മനസ്സിലെ സാങ്കല്പിക സൃഷ്ടിയായ അല്ലഹുവിലേക്കും ബാധിച്ചു എന്നതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലാകും! (തുടരും…)

    3 Comments on “ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-6)”

    • 26 August, 2014, 3:50

      Haujlellah! I needed this-you’re my savior.

    • അഷ്‌റഫ്‌
      24 May, 2017, 12:45

      ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക്‌ പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും എന്നത് ശുദ്ധ കളവാണ് തെറ്റ് ആര് ചെയ്താലും അവന് അവള്‍ക്ക് ശിക്ഷയുണ്ട് ഖുറാന്‍ ഹേ മനുഷ്യരേ എന്നാണു വിളിക്കുന്നത്‌ അവിടെ മതം ഇല്ല എന്ന് വ്യക്തമാണ്

    • sathyasnehi
      5 June, 2017, 5:54

      സ്വഹീഹായ ഹദീസുകളെ ശുദ്ധ കളവ് എന്ന് പറഞ്ഞു തള്ളിപ്പറയേണ്ട ഗതികേടിലാണ് താങ്കള്‍ ഇപ്പോള്‍ ഉള്ളത് എന്നര്‍ത്ഥം. സ്വന്തം പ്രമാണഗ്രന്ഥത്തില്‍ ഉള്ളതിനെ ഡിഫന്‍ഡു ചെയ്യാന്‍ കഴിയാതെ അതിനെ തള്ളിപ്പറയാന്‍ വേണ്ടിയാണെങ്കില്‍ താങ്കള്‍ എന്തിനാണ് സുഹൃത്തേ ചര്‍ച്ചയ്ക്ക് വരുന്നത്?

      അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു എന്ന് ഖുര്‍ആനില്‍ ഉള്ളത് താങ്കള്‍ വായിച്ചു കാണാന്‍ വഴിയില്ല. അതുകൊണ്ടാണ് അവിടെ മതം ഇല്ല എന്ന് വ്യക്തമാണെന്ന് താങ്കള്‍ പറയുന്നത്.

    Leave a Comment