ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ?
ചോദ്യം: ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ?
മറുപടി: ഖുര്‍ആന്‍ എവിടെയാണ് പറയുന്നത് ബൈബിളില്‍ മാനുഷിക കൈകടത്തല്‍ നടന്നിട്ടുണ്ട് എന്ന്? പോട്ടെ, ഖുര്‍ആന്‍ മാറ്റിവെച്ചു ഹദീസുകള്‍ പരിശോധിക്കാം. ഏതെങ്കിലും ഹദീസുകളില്‍ മുഹമ്മദ് പറഞ്ഞിട്ടുണ്ടോ ബൈബിള്‍ മാനുഷിക കൈകടത്തല്‍ മൂലം വികൃതമായി എന്ന്? മുഹമ്മദും പോട്ടെ, സ്വഹാബിമാര്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന്? സ്വഹാബിമാരും പോകട്ടെ, ഹിജ്റ നാലാം നൂറ്റാണ്ടു വരെയുള്ള ഏതെങ്കിലും ഇസ്ലാമിക പണ്ഡിതന്‍ പറഞ്ഞിട്ടുണ്ടോ ബൈബിളില്‍ മാനുഷിക കൈകടത്തല്‍ നടന്നിട്ടുണ്ട് എന്ന്? ഉണ്ടെങ്കില്‍ അതിന്‍റെ തെളിവുകള്‍ ഒന്ന് ഹാജരാക്കിയാല്‍ കൊള്ളാം.
മുഹമ്മദും സ്വഹാബിമാരും ബൈബിള്‍ അല്ലാഹുവിന്‍റെ വചനം ആണ് എന്നും അത് മനുഷ്യര്‍ക്ക് കൈകടത്തലുകള്‍ നടത്താന്‍ പറ്റാത്തതുമാണ് എന്ന് വിശ്വസിച്ചിരുന്നവരായിരുന്നു. മുഹമ്മദിന് ശേഷം ആദ്യ നാല് നൂറ്റാണ്ടുകളില്‍ (A.D.633 – A.D.1000) സുവിശേഷത്തിന്‍റെ ആധികാരികതയെ ചോദ്യം ചെയ്യുന്ന ഒരു മുസ്ലീം പണ്ഡിതനും ഇല്ലായിരുന്നു. ബൈബിള്‍ തിരുത്തപ്പെട്ടു എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ഇബ്നു ഖാസിം (A.D.1064-ല്‍ കൊര്‍ദോബയില്‍ അന്തരിച്ചു) ആണ്.
ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഇസ്ലാം സംവാദത്തിനു ഖുര്‍ആനും സുവിശേഷങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ഇബ്നു ഖാസിം ഉയര്‍ത്തിക്കാട്ടി. ഇത്തരത്തിലുള്ള വൈരുദ്ധ്യത്തിന് വ്യക്തമായ ഒരു ഉദാഹരണമാണ് “അവര്‍ അവനെ ക്രൂശിച്ചിട്ടില്ല, കൊന്നിട്ടുമില്ല” (സൂറാ.4:156) എന്ന ഖുര്‍ആന്‍ വചനം. “ഇന്‍ജീലിനെ ബഹുമാനിക്കണം എന്ന് മുഹമ്മദു നബി പറഞ്ഞിട്ടുണ്ട്, എന്നാല്‍ ഖുര്‍ആനില്‍ നിന്ന് ഇന്‍ജീല്‍ വ്യത്യസ്തത പുലര്‍ത്തുകയും ചെയ്യുന്നു. ഖുര്‍ആന്‍ അല്ലാഹുവിന്‍റെ വചനം ആണ്, അത് ആര്‍ക്കും മാറ്റാന്‍ കഴിയുന്നതല്ല. അപ്പോള്‍ നബിക്ക് ശേഷമുള്ള ക്രിസ്ത്യാനികള്‍ ഇന്‍ജീല്‍ മാറ്റിത്തിരുത്തിയിരിക്കുന്നു” എന്നയാള്‍ വാദിച്ചു.
ഈ വാദം ഒരിക്കലും ചരിത്രത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ചു, ഖുര്‍ആന്‍ സത്യമായിരിക്കണമെന്നുള്ള തന്‍റെ താല്പര്യത്തിന്‍റെ പുറത്തു തന്‍റെ തന്നെ ചിന്താഗതികള്‍ക്കനുസൃതവും ഖുര്‍ആന്‍റെ സംരക്ഷണാര്‍ത്ഥവും ആയിരുന്നു. ഈ വാദഗതി ഉയര്‍ത്തിയ അദ്ദേഹത്തെ ഈ ആരോപണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ യാതൊരു നിര്‍വ്വാഹവും ഉണ്ടായിരുന്നില്ല. കാരണം, ഇന്നത്തേതുപോലെ കയ്യെഴുത്ത് പ്രതികളുടെ പഴക്കം കണക്കാക്കുന്ന സംവിധാനം അന്നില്ലാതിരുന്നതിനാല്‍ മുഹമ്മദിന് മുന്‍പുള്ള ബൈബിള്‍ കയ്യെഴുത്ത് പ്രതികള്‍ കൊണ്ടുവന്നാലും കാര്യമില്ലായിരുന്നു. തന്‍റെ എതിരാളികളെ ആക്രമിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം ഇതാണെന്ന് അദ്ദേഹത്തിനു പെട്ടെന്ന് തന്നെ മനസ്സിലായി. ‘അവരുടെ ഗ്രന്ഥം തന്നെ തെറ്റാണെന്ന് തെളിയിച്ചാല്‍ അതിനിന്നും ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് പിന്നെ വിലയുണ്ടാകില്ലല്ലോ’ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ചിന്താഗതി. ഇത് ആത്യന്തികമായി അദ്ദേഹത്തെ ഏറ്റവും നിന്ദ്യാവഹമായ ഈ പ്രസ്താവനയിലേക്ക് നയിച്ചു: “ക്രിസ്ത്യാനികള്‍ക്ക് വെളിപ്പെട്ട ഇന്‍ജീലിലെ ചുരുക്കം ചിലത് ഒഴിച്ച് മറ്റുള്ളവയൊക്കെ നഷ്ടപ്പെട്ടു. നിലനിര്‍ത്തപ്പെട്ടവയാകട്ടെ, ദൈവം അവര്‍ക്കെതിരായ തെളിവുകളായി വെച്ചുമിരിക്കുന്നു.” (http://www.answering-islam.org/Bible/jrwhy.html)
പിന്നീട് വന്ന എഴുത്തുകാര്‍ ഇതേ വാദഗതി പിന്തുടര്‍ന്നു പൊടിപ്പും തൊങ്ങലും വെച്ച് ഈ ചിന്താഗതി വികസിപ്പിച്ചു. ഇങ്ങനെ ബൈബിള്‍ തിരുത്തപ്പെട്ടു എന്ന ആരോപണം ഉയര്‍ത്തിയവര്‍: സാലിഹ് ഇബ്ന്‍ അല്‍-ഖുസൈന്‍ (മരണം.A.D.1200), അഹമ്മദ് അദ് ഖുറാഫി (മരണം.A.D.1285), സയ്യിദ് ഇബ്ന്‍ ഖസാന്‍ (മരണം.A.D.1320), മുഹമ്മദ് ഇബ്ന്‍ അബി-താലിബ് (മരണം.A.D.1327), ഇബ്നു തയ്മിജ (മരണം.A.D.1378) തുടങ്ങിയ പലരുമാണ്. തുടര്‍ന്ന് ഈ ആരോപണം മുസ്ലീം പണ്ഡിതന്മാരുടെ ബൈബിള്‍ വിമര്‍ശനത്തിന്‍റെ ഒരു അവിഭാജ്യഘടകമായി മാറി. ഇങ്ങനെയുള്ള കള്ളന്മാരെക്കുറിച്ച് മുഹമ്മദ് മുന്‍പേ തന്നെ പറഞ്ഞിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം! ഈ ഹദീസുകള്‍ നോക്കൂ:
ആഇശ നിവേദനം: ഏതു ആളുകളാണ് ഉത്തമരെന്നു പ്രവാചകനോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ഞാന്‍ ജീവിക്കുന്ന നൂറ്റാണ്ട്, പിന്നെ രണ്ടാമത്തേത്, പിന്നെ മൂന്നാമത്തേത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 44, ഹദീസ് നമ്പര്‍ 216 (2536)
അബ്ദുല്ലാഹ് നിവേദനം: റസൂല്‍ പറഞ്ഞു: എന്‍റെ സമുദായത്തില്‍ നിന്ന് ഏറ്റവും ഉത്തമരായവര്‍ എന്നോട് ചേര്‍ന്ന നൂറ്റാണ്ടിലുള്ളവരാണ്. പിന്നെ അവരോടടുത്തുള്ളവര്‍, പിന്നെ അവരോടടുത്തുള്ളവര്‍. പിന്നെ ഒരു വിഭാഗമാളുകള്‍ വരും. അവരുടെ സാക്ഷ്യം ശപഥത്തെ മറികടക്കും. ശപഥത്തെ സാക്ഷ്യവും മറികടക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 44, ഹദീസ് നമ്പര്‍ 210 (2533)
അബുഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ‘നിയുക്തനാക്കപ്പെട്ട നൂറ്റാണ്ടിലുള്ളവരാണ് എന്‍റെ സമുദായത്തിലെ ഉത്തമര്‍ . പിന്നെ അവരോടടുത്ത നൂറ്റാണ്ടിലുള്ളവര്‍ .’ മൂന്നാമത്തേത് പറഞ്ഞോ, ഇല്ലയോ എന്ന് അല്ലാഹുവിനറിയാം. അവിടുന്ന് പറഞ്ഞു: ‘പിന്നെ ഒരു വിഭാഗമാളുകള്‍ പുറകെ വരും. അവര്‍ പെരുപ്പം ആഗ്രഹിക്കുന്നവരും അത് പറയാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. സാക്ഷിത്വത്തിനു ആവശ്യപ്പെടുന്നതിന് മുന്‍പേ ആവര്‍ സാക്ഷി നില്‍ക്കും. അവര്‍ വഞ്ചിക്കും, നന്മ ആഗ്രഹിക്കുകയില്ല, നേര്‍ച്ച നേരും, അത് വീട്ടുകയില്ല. അവരില്‍ പെരുപ്പിച്ചു പറയല്‍ പ്രകടമാകും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 44, ഹദീസ് നമ്പര്‍ 214, 215 (2535)
ഹിജ്റ നാലാം നൂറ്റാണ്ടിനു ശേഷമാണ് ഇബ്നു ഖാസിം ജീവിച്ചിരുന്നത് എന്നോര്‍ക്കണം. അതിനു മുന്‍പുള്ള ഒറ്റ ഇസ്ലാമിക പണ്ഡിതനും പറഞ്ഞിട്ടില്ലാത്ത വിധം ബൈബിള്‍ തിരുത്തപ്പെട്ടു എന്ന് കള്ളം പറഞ്ഞവനാണ് ഇബ്നു ഖാസിം. ഈ ഹദീസ് അനുസരിച്ച് വഞ്ചിക്കുന്ന ആളുകള്‍ വരും എന്ന് മുഹമ്മദ് പറഞ്ഞ നൂറ്റാണ്ടില്‍ വന്നു ഈ കല്ലുവെച്ച നുണ പറഞ്ഞ ഇബ്നു ഖാസിമിന് യാതൊരു വിലയും കൊടുക്കാതെ, ഇബ്നു ഖാസിം കള്ളനാണ് എന്ന് പറഞ്ഞു അയാള്‍ പറഞ്ഞതിനെ നിഷേധിക്കുകയായിരുന്നു മുസ്ലീങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. എല്ലാ കാര്യത്തിലും ഞങ്ങടെ മാതൃക മുഹമ്മദാണെന്നു പറയുന്ന മുസ്ലീങ്ങള്‍ പക്ഷേ, ഈ കാര്യത്തില്‍ മാത്രം അനുകരിക്കുന്നത് മുഹമ്മദിനെയല്ല. തന്‍റെ വാദം ജയിക്കേണ്ടതിനു ഏതു വളഞ്ഞ വഴിയും സ്വീകരിക്കുവാന്‍ മനസുണ്ടായിരുന്ന ഒരു വക്രബുദ്ധിക്കാരനും തന്‍റെ ആത്മാവിനെ നരകത്തിലേക്ക് വിറ്റുകളഞ്ഞവനുമായിരുന്ന ഇബ്ന്‍ ഖാസിമിനെയാണ്. ഹിജ്റ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരിത്ര ബോധമില്ലാത്ത ഒരുത്തനെയാണ് അവര്‍ക്ക് പ്രിയം. അന്ധമായ ബൈബിള്‍ വിരോധം മൂലം ചിന്താശേഷി പണ്ടേയില്ലാത്ത മുസ്ലീങ്ങള്‍ കേട്ടത് പാതി കേള്‍ക്കാത്ത പാതി ഇബ്ന്‍ ഖാസിം പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങിയിരിക്കുകയാണ്. അല്ല എന്ന് പറയാന്‍ ധൈര്യമുള്ള ഏതെങ്കിലും ഒരാള്‍ ഉണ്ടെങ്കില്‍ അവന്‍ ഞാന്‍ പറഞ്ഞതിനെതിരായ തെളിവ് കൊണ്ടുവരട്ടെ. മുഹമ്മദോ സ്വഹാബിമാരോ ആദ്യകാല ഖുര്‍ആന്‍ പണ്ഡിതന്മാരോ ആരെങ്കിലും, ബൈബിള്‍ തിരുത്തപ്പെട്ടതാണെന്ന് പറഞ്ഞതായ ഒരു രേഖ കൊണ്ടുവരട്ടെ!!
2 Comments on “ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ?”
Really I am so proud of you.
ആധികാരികമായ വിവരങ്ങൾ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്ന താങ്കളെക്കുറിച്ച് അഭിമാനമുണ്ട്.എല്ലാ ക്രിസ്തീയ വിഭാഗക്കാരും ഇവ അറിയേണ്ടതാണ്.